സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Remembering Vayalar  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Remembering Vayalar  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Remembering Vayalar  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Remembering Vayalar  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Remembering Vayalar  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Remembering Vayalar  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Remembering Vayalar  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Remembering Vayalar  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Remembering Vayalar  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Remembering Vayalar  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Remembering Vayalar  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Remembering Vayalar  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Remembering Vayalar  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Remembering Vayalar  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Remembering Vayalar  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Remembering Vayalar  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Remembering Vayalar  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Remembering Vayalar  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Remembering Vayalar  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Remembering Vayalar  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Remembering Vayalar  Vote_lcapRemembering Vayalar  Voting_barRemembering Vayalar  Vote_rcap 
Ammu
Remembering Vayalar  Vote_lcapRemembering Vayalar  Voting_barRemembering Vayalar  Vote_rcap 
vipinraj
Remembering Vayalar  Vote_lcapRemembering Vayalar  Voting_barRemembering Vayalar  Vote_rcap 
sandeep
Remembering Vayalar  Vote_lcapRemembering Vayalar  Voting_barRemembering Vayalar  Vote_rcap 
shamsheershah
Remembering Vayalar  Vote_lcapRemembering Vayalar  Voting_barRemembering Vayalar  Vote_rcap 
Neelu
Remembering Vayalar  Vote_lcapRemembering Vayalar  Voting_barRemembering Vayalar  Vote_rcap 
Binu
Remembering Vayalar  Vote_lcapRemembering Vayalar  Voting_barRemembering Vayalar  Vote_rcap 
unnikmp
Remembering Vayalar  Vote_lcapRemembering Vayalar  Voting_barRemembering Vayalar  Vote_rcap 
midhun
Remembering Vayalar  Vote_lcapRemembering Vayalar  Voting_barRemembering Vayalar  Vote_rcap 
Greeeeeshma
Remembering Vayalar  Vote_lcapRemembering Vayalar  Voting_barRemembering Vayalar  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Remembering Vayalar

Go down 
+8
Anoop Mukundan
The Sorcerer
kaaat
sunder
anizham
parutty
jenny
sandeep
12 posters
AuthorMessage
Guest
Guest
avatar



Remembering Vayalar  Empty
PostSubject: Remembering Vayalar    Remembering Vayalar  EmptyWed Oct 27, 2010 8:20 am

Born in the village of Vayalar, in Alappuzha district, Kerala, Vayalar belonged to an aristocratic family but became a poet of the proletariat inspired by revolutionary ideals. His parents were Vellarappally Kerala Varma and Vayalar Raghavaparambil Ambalika Thamburatty. He was awarded Kerala Sahithya Academy Award (Kerala literary academy award) in 1961 for Sargasangeetham, the President's gold medal for best lyricist in 1974, and the Kerala state film award for best lyricist three times. The Vayalar award for Malayalam literature, given on October 27 each year, was instituted in his memory.

Vayalar wrote about 2000 songs for 223 Malayalam movies and for several plays. Decades past his death, the movie songs he wrote are still popular among Malayalis. Among his most popular songs is the one he wrote for theatre, the KPAC naatakagaanam, "Balikudeerangalae"

Many of his poems contain romantic notions about "revolution" and about the triumph of science over religion. He was associated with the leftist political movement in Kerala.

The "Vayalar-Devarajan" was a prolific lyricist-composer combination which lasted till the death of Vayalar.

Vayalar was married to Bharathy Amma. The couple has four children: Sarath Chandran, Indulekha, Yamuna and Sindhu. Vayalar's elder son Vayalar Sarath Chandra Varma is now a popular lyricist in Malayalam film industry. Recently, his wife Bharathy Thamburatty wrote a book about Vayalar, Indradhanussin theerathu, which became controversial.

Vayalar Rama Varma's works reflected the dreams and despair of an entire generation.

A poet in his own right, political or otherwise, Vayalar was as much a romantic as a revolutionary. Vayalar, like Changampuzha, made poetry the layman's domain. But Vayalar was more popular as a lyricist. From songs of the revolution to romantic numbers and devotional paeans, he has written lyrics for over 1,600 songs.

Blessed with an innate sense of music, Vayalar's lyrics blended seamlessly with tunes. He took the dreams and despair of an entire generation, and, through his lyrics, touched them with the colours of the rainbow.

The poet, whom the Gods loved well enough to allow only a brief sojourn on earth, wrote:

Chandrakalabham chaartiurangum theeram,

Indradhanussin thooval pozhiyum theeram,

Ee manohara theerathu tharumo Ini oru janamam koodi,

Enikkiniyoru janmam koodi

While the concerns expressed by Vayalar through his songs are temporal, his lines are always tinged with a deep intuitive philosophy. Even in the dank despair expressed in the songs-- Manushyan mathangalae srishtichu, Pravaachakanmaarae parayu prabhaatham akalayaano and Adwaitham janicha naattil-- there is a ray of hope, of a promise that the hour of liberation, more humane than political, would indeed arrive.

Vayalar has written hymns that are still sung in many of the churches in Kerala.

Nityavishuddhayaam kanyamariyamae, Vishudnanaya Sebastianoosae and Aakashangalil irikkum nammudae anaswaranaaya pithaavae are among the most popular.

Years after his death, Vayalar continues to live in us. In poet O.N.V. Kurup's words, "To say that Vayalar Rama Varma was merely a political poet would be unjust to him. He was a poet, above everything".
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyWed Oct 27, 2010 8:37 am

Remembering Vayalar  7483
Back to top Go down
Guest
Guest
avatar



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyWed Oct 27, 2010 8:39 am


Back to top Go down
Guest
Guest
avatar



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyWed Oct 27, 2010 2:52 pm







miss cheyyalle
Back to top Go down
jenny
Forum Boss
Forum Boss
jenny


Location : Bangalore

Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyWed Oct 27, 2010 2:56 pm

vayalar smaranaku munnil Remembering Vayalar  559487
Back to top Go down
parutty
Forum Boss
Forum Boss
parutty



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyWed Oct 27, 2010 2:59 pm

Remembering Vayalar  7483

Remembering Vayalar  550239 yetta
Back to top Go down
anizham
Forum Boss
Forum Boss
anizham



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyWed Oct 27, 2010 3:17 pm

[You must be registered and logged in to see this image.] Sweetteee [You must be registered and logged in to see this image.]
Back to top Go down
sunder
Forum Boss
Forum Boss
sunder



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyWed Oct 27, 2010 3:45 pm

sweet Remembering Vayalar  362995
Back to top Go down
kaaat
Forum Owner
Forum Owner
kaaat



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyWed Oct 27, 2010 5:04 pm

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി

ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ?
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധര്‍വഗീതമുണ്ടോ?
വസുന്ധരേ വസുന്ധരേ...
കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?
(ചന്ദ്രകളഭം ....)


[You must be registered and logged in to see this link.]

വയലാര്‍ജിക്ക് .................. Remembering Vayalar  559487 Remembering Vayalar  559487 Remembering Vayalar  559487
Back to top Go down
Guest
Guest
avatar



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptySun Oct 31, 2010 11:34 am



vayalar abhinayicha video
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptySun Oct 31, 2010 11:53 am

thanks info.
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptySun Oct 31, 2010 1:28 pm

kaaat wrote:


[You must be registered and logged in to see this link.]

വയലാര്‍ജിക്ക് .................. [You must be registered and logged in to see this image.]

thanks for download... gud one..
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptySun Oct 25, 2015 11:04 pm

മല​യാ​ള​ത്തി​ന്റെ ​ഗ​ന്ധർവ ക​വി വ​യ​ലാർ​ ​രാ​മ​വർ​മ്മ അ​ന​ശ്വ​ര​ത​യു​ടെ​ ​ആ​കാ​ശ​പ്പൊ​യ്‌​ക​യി​ലെ​ത്തി​യി​ട്ട് നാ​ല് ​ദ​ശ​ക​മാ​വു​ക​യാ​ണ്.​ ​‌ആ മ​ധുര ഗാ​ന​ങ്ങ​ളി​ല്ലാ​തെ​ ​ഒ​രു​ ​ദി​വ​സംപോ​ലു​മി​ല്ല മ​ല​യാ​ളി​യു​ടെ ജീ​വി​ത​ത്തിൽ.​ ​പ്ര​ണ​യ​വും​ ​വി​ര​ഹ​വും​ ​സ​ന്തോ​ഷ​വും​ ​സ​ങ്ക​ട​വു​മാ​യി അവ പെ​യ്‌​തി​റ​ങ്ങു​ന്നു.
ക​വി​ത​യു​ടെ ലോ​ക​ത്തു​നി​ന്നും 1955​ ൽ '​കൂ​ട​പ്പി​റ​പ്പ് ​'​ ​എ​ന്ന​ ​സി​നി​മ​യ്ക്ക് പാ​ട്ടെ​ഴു​തി​ക്കൊ​ണ്ട് സി​നി​മാ​രം​ഗ​ത്തെ​ത്തി.

'​തു​മ്പീ,​ ​തു​മ്പീ,​ ​വാ​വാ​ ​-​ ഈ
തു​മ്പ​ത്ത​ണ​ലിൽ​ ​വാ​വാ...'

ഇ​രു​പ​തു​ ​വർ​ഷം​കൊ​ണ്ട് ​മൂ​വാ​യി​ര​ത്തി​ലേ​റെ​ ​ഗാ​ന​ങ്ങൾ​ ​ര​ചി​ച്ച വ​യ​ലാർ ​മ​ല​യാ​ള​ഭാ​ഷ​യി​ൽ​ ​വ​സ​ന്ത പു​ഷ്പാ​ഭ​ര​ണം​ ​ചാർ​ത്തി​ ​സ്വർ​ണ്ണ​ച്ചാ​മ​രം​ ​വീ​ശി​നിൽ​ക്കു​ന്നു.​ ​ക​വി​ത​യെ​ ​ഗാ​ന​മാ​ക്കി​യും​ ​ഗാ​ന​ത്തെ​ ​ക​വി​ത​യാ​ക്കി​യും​ ​പ്രേ​മം,​ ​ഭ​ക്തി,​ ​വി​പ്ല​വം,​ ​ശോ​കം,​ ​ദേ​ശ​ഭ​ക്തി,​ ​ഹാ​സ്യം​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​സം​സ്‌​കൃ​ത​പ​ദ​ങ്ങ​ളും മ​ല​യാ​ള​പ​ദ​ങ്ങ​ളും​ ​കൂ​ട്ടി​യി​ണ​ക്കി​ ​എ​ഴു​തി​യ​ ​ഗാ​ന​ങ്ങ​ളെ​ല്ലാം​ ​സ്വർ​ണ്ണ​മ​രാ​ള​ങ്ങ​ളാ​യി​രു​ന്നു.​ ​മ​ല​യാ​ളി​യു​ടെ മ​ന​സ്സിൽമാ​യാ​ത്ത​ ​മ​ഴ​വി​ല്ലാ​യി ഇ​ന്ദ്ര​ധ​നു​സിൽ​ ​തൂ​വൽ​ ​പോ​ലെയുള്ള നി​ത്യ​ഹ​രി​ത​ ​ഗാ​ന​ങ്ങൾ മ​ര​ണ​മി​ല്ലാ​തെ​ ​ഇ​ന്നും​ ​കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.

'​ഉ​റ​ങ്ങാ​ത്ത​ ​സു​ന്ദ​രി​'​ ​സി​നി​മ​യി​ലെ​ഴു​തി​യ​ ​വ​രി​കൾ.

'​'​ച​ന്ദ​ന​ക്ക​ല്ലി​ലു​ര​ച്ചാ​ലെ
സ്വർ​ണ്ണ​ത്തിൻ​ ​മാ​​​റ്റ​റി​യൂ
കാ​​​റ്റിൻ​ ​ചോ​ല​യിൽ​ ​അ​ലി​ഞ്ഞാ​ലേ
കൈ​ത​പ്പൂ​വിൻ​ ​മ​ണ​മ​റി​യൂ
ക​വി​ത​കൾ​ ​തൻ​ ​ചി​റ​കി​ലു​യർ​ന്നാ​ലേ
ഗാ​ന​ത്തിൻ​ ​അ​ഴ​ക​റി​യൂ.​''

കാ​ല്പ​നി​ക​ ​പ​ദാ​വ​ലി​ക​ളാൽ​ ​ആ​ശ​യ​ങ്ങൾ​ ​കൊ​ണ്ട് ഭാ​വ​ഗീ​ത​ങ്ങ​ളാ​യി​രു​ന്നു​ ​വയല​റി​ന്റെ ഓ​രോ​ ​ഗാ​ന​ങ്ങ​ളും. ച​ല​ച്ചി​ത്ര ഗാ​ന​രം​ഗ​ത്തെ​ ​ച​ക്ര​വർ​ത്തി​യാ​യി​രു​ന്നു അദ്ദേഹം.​ ​ഗാ​ന​ങ്ങ​ളു​ടെ​ ​ഗ്രാ​മ്യ​പ​ദാ​വ​ലി​ക​ളും,​ ​ശി​ല്പ​ലാ​വ​ണ്യ​വും കൊ​ണ്ട് ഗാ​ന​ശാ​ഖ​യെ​ ​പു​ഷ്ടി​പ്പെ​ടു​ത്തി​യ​പ്പോൾ​ ​എൻ.​വി.​കൃ​ഷ്ണ​വാ​രി​യർ​ ​ഇ​ങ്ങ​നെ​ ​എ​ഴു​തി, ക​വി​ത​യ്ക്ക് ന​ഷ്ട​പ്പെ​ടാ​ത്ത​തെ​ന്തോ​ ​അ​ത് ​ഗാ​ന​ത്തി​നു​ ​നേ​ട്ട​മാ​യി​ത്തീർ​ന്നു.​ ​ഗാ​ന​ങ്ങ​ളെ​ ​അ​ദ്ദേ​ഹം​ ​ക​വി​ത​ക​ളാ​ക്കി​ ​മാ​​​റ്റി. ശ​ബ്ദ​സൗ​കു​മാ​ര്യ​ത്തോ​ടൊ​പ്പം​ ​ആ​ശ​യ​സൗ​ന്ദ​ര്യ​വും അ​വ​യിൽ​ ​നി​റ​ച്ചു.​ ​വ​യ​ലാ​റി​നെ​ ​കേ​ര​ള​ത്തി​ലെ​ ​ഏ​​​റ്റ​വും​ ​ജ​ന​പ്രി​യ​നാ​യ​ ​ക​വി​യാ​ക്കി​യ​ത് ​ഒ​രു​ ​പ​ക്ഷേ​ ​ക​വി​ത​ക​ളേ​ക്കാ​ളേ​റെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഗാ​ന​ങ്ങ​ളാ​യി​രു​ന്നു.

1974​-ൽ​ ​ഏ​​​റ്റ​വും ന​ല്ല​ ​ഗാ​ന​ര​ച​യി​താ​വി​നു​ള്ള​ ​രാ​ഷ്ട്ര​പ​തി​യു​ടെ ​സ്വർ​ണ്ണ​മെ​ഡൽ '​അ​ച്ഛ​നും​ ​ബാ​പ്പ​യും​'​ ​സി​നി​മ​യ്ക്ക് എ​ഴു​തി​യ​ ​ഗാ​ന​ത്തി​നാ​യി​രു​ന്നു​. ​സ​മ​കാ​ലീ​ന​ ​സം​ഭ​വ​ങ്ങൾ​ ​പ​രി​ശോ​ധി​ക്കു​മ്പോൾ ഈ വ​രി​ക​ളു​ടെ​ ​ആ​ശ​യ​സ​ന്ദേ​ശം​ ​ഇ​ന്ത്യ​യ്ക്ക് മാ​തൃ​ക​യാ​ണ്.​ ​ക​വി​യു​ടെ​ ​ക്രാ​ന്ത​ദർ​ശ​ി​ത്വം​ ​കാ​ലം​ ​പി​ന്നി​ടു​മ്പോ​ഴും പ്ര​സ​ക്തി​ ​ഏ​റി​ ​വ​രു​ന്നു.​ ​മ​ത​ത്തി​ന്റെ​,​ ​ജാ​തി​യു​ടെ,​ ​ആ​ഹാ​രം ​ ​ക​ഴി​ക്കു​ന്ന​തി​ന്റെ പേ​രിൽ​ ​മ​നു​ഷ്യ​നെ​ ​ത​ല്ലി​ക്കൊ​ല്ലു​ന്ന​വ​രോ​ട്

'​'​മ​നു​ഷ്യൻ​ ​മ​ത​ങ്ങ​ളെ​ ​സൃ​ഷ്ടി​ച്ചു
മ​ത​ങ്ങൾ​ ​ദൈ​വ​ങ്ങ​ളെ​ ​സൃ​ഷ്ടി​ച്ചു
മ​നു​ഷ്യ​നും​ ​മ​ത​ങ്ങ​ളും​ ​ദൈ​വ​ങ്ങ​ളും​ ​കൂ​ടി
മ​ണ്ണു​ ​പ​ങ്കു​ ​വെ​ച്ചൂ
മ​ന​സ്സു​ ​പ​ങ്ക് വെ​ച്ചൂ.​''

മാ​ന​വി​ക​ത​യു​ടെ​ ​ശം​ഖൊ​ലി​ ​മു​ഴ​ക്കു​ന്ന​ ​ഈ​ ​വ​രി​കൾ​ ​വർ​ഗ്ഗീ​യ​വാ​ദി​കൾ​ക്കെ​തി​രെ​ ​അ​ഗ്നി​ജ്വാ​ല​യാ​ണ് ​തെ​ളി​യി​ച്ച​ത്.എ​ക്കാ​ല​വും​ ​മ​നു​ഷ്യ​മ​ന​സ്സിൽ​ ​കാൽ​പ്പ​നി​ക​ത​ ​പൂ​ത്തു​ല​ഞ്ഞ് ​പ്രേ​മ​സ​ങ്കൽ​പ്പ​ങ്ങ​ളു​ടെ​ ​മ​ധു​ര​വി​കാ​രം​ ​തു​ളു​മ്പി​ ​നിൽ​ക്കു​ന്ന പ്ര​ണ​യ​ഗാ​ന​ങ്ങൾ​ ​സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. '​ചെ​മ്പ​ര​ത്തി​'​ ​സി​നി​മ​യിൽ

'​'​ച​ക്ര​വർ​ത്തി​നി​ ​നി​ന​ക്ക് ​ഞാ​നെ​ന്റെ
ശി​ല്പ​ഗോ​പു​രം​ ​തു​റ​ന്നു
പു​ഷ്പ​പാ​ദു​കം​ ​പു​റ​ത്ത് ​വ​യ്ക്കു​ ​നീ
ന​ഗ്ന​പാ​ദ​യാ​യ് ​അ​ക​ത്തു​ ​വ​രൂ...​''

ഗാ​ന​ദേ​വ​ത​യു​ടെ സാ​ല​ഭ​ഞ്ജി​ക​ക​ളു​ടെ​ ​മൺ​ചെ​രാ​തു​ക​ളിൽ​ ​പ്ര​കാ​ശം​ ​പ​ര​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​ഭൂ​മി​ദേ​വി​യെ​ ​ചും​ബി​ച്ചു​ണർ​ത്തി​ക്കൊ​ണ്ട് ​പ്ര​കൃ​തി​യേ​യും​ ​കാ​ല​ത്തേ​യും​ ​കൂ​ട്ടി​യി​ണ​ക്കി മ​നു​ഷ്യ​സം​സ്‌​ക്കാ​ര​ത്തി​ന്റെ​ ​പ​ര​മ്പ​രാ​ഗ​ത​ ​ഭൂ​മി​യിൽ​ ​നി​ന്നു​കൊ​ണ്ട് പാ​ടി.

'​ന​ദി​'​ ​സി​നി​മ​യിൽ

'​'​പു​ഴ​കൾ​ ​മ​ല​കൾ​ ​പൂ​വ​ന​ങ്ങൾ
ഭൂ​മി​ക്ക് കി​ട്ടി​യ​ ​സ്ത്രീ​ധ​ന​ങ്ങൾ
സ​ന്ധ്യ​കൾ മ​ന്ദാ​ര​ച്ചാ​മ​രം​ ​വീ​ശു​ന്ന
ച​ന്ദ​ന​ശീ​ത​ള​ ​മ​ണൽ​പ്പു​റ​ങ്ങൾ...​''

അ​ദ്ധ്വാനവർ​ഗ​ത്തി​ന്റെ സ്വ​പ്നം​ ​സാ​ക്ഷാ​ത്ക്ക​രി​ക്കു​ന്ന​തി​ന് നി​സ്വ​രായ ജ​ന​ങ്ങൾ സം​ഘ​ടി​ച്ചേ​ ​മ​തി​യാ​വൂ,​ ​സ​മ​ര​കാ​ഹ​ളം​ ​മു​ഴ​ക്കി വി​പ്ല​വ​ത്തി​ന്റെ ത​ത്ത്വ​ശാ​സ്ത്രം​ ​ല​ളി​ത​മാ​യി​ ​പാ​ടി​യി​രി​ക്കു​ന്നു.​ ​'​ ​ഓ​രോ​ ​വ​രി​ക​ളും​ ​കേൾ​ക്കു​ന്ന​ ​തൊ​ഴി​ലാ​ളി​ക്ക് ഉ​ദ്‌​ബോ​ധ​ന​ ​സ​ന്ദേ​ശ​ങ്ങ​ളാ​ണ്'

'​'​സർ​വ്വ​രാ​ജ്യ​ത്തൊ​ഴി​ലാ​ളി​ക​ളേ
സം​ഘ​ടി​ക്കു​വിൻ
സം​ഘ​ടി​ച്ചു​ ​സം​ഘ​ടി​ച്ചു​ ​ശ​ക്ത​രാ​കു​വിൻ​''

ച​ന്ദ്ര​ക​ള​ഭം​ ​ചാർ​ത്തി​യു​റ​ങ്ങു​ന്ന​ ​ഈ​ ​വ​സു​ന്ധ​ര​യിൽ​ ​കൊ​തി​തീ​രും​വ​രെ​ ​ജീ​വി​ക്കാ​തെ​ ​ദേ​വ​ലോ​ക​ത്തേ​യ്ക്ക് ​പ​റ​ന്നു​പോ​യ​ ​രാ​ജ​ഹം​സം.​ ​മ​നു​ഷ്യ​ന്റെ​ ​അ​ടി​സ്ഥാ​ന​ ​വി​കാ​ര​മായപ്ര​ണ​യ​വും​ ​ര​തി​യും​ ​ഇ​ഴ​ ​ചേർ​ത്ത് ​മ​ധു​ര​വി​കാ​ര​ത്തി​ന്റെ​ ​മാം​സ​ള​മായ കാ​മോ​പാ​സ​ന​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​യ്ക്ക് അ​ചും​ബി​ത​മാ​യ​ ​ഗീ​ത​ങ്ങൾ.​ ​ഹൃ​ദ​യാ​വർ​ജ്ജ​ക​മാ​യി​ ​ശ്രീ​പാർ​വ്വ​തി​യു​ടെ​ ​അ​ഴ​കി​നെ​ ​മ​ഹാ​ക​വി​ ​കാ​ളി​ദാ​സൻ​ ​കു​മാ​ര​സം​ഭ​വ​ത്തിൽ​ ​വർ​ണ്ണി​ക്കു​മ്പോൾ​ ​വ​യ​ലാർ​ ​ഭൂ​മി​ദേ​വി പു​ഷ്പി​ണി​യാ​യി​ ​എ​ന്ന​ ​സി​നി​മ​യിൽ​ ​കാ​ളി​ദാ​സ​ന്റെ​ ​സം​സ്‌​കൃ​ത​ത്തി​നു​ ​ത​ത്തു​ല്യ​മാ​യി​രി​ക്കു​ന്ന​ ​വ​രി​കൾ

'​'​കൺ​പീ​ലി​ക​ളിൽ​ ​ത​ങ്ങി​ ​-​ ​ചു​ണ്ടി​ലെ
ക​മ​ല​ക്കൂ​മ്പു​കൾ​ ​നു​ള്ളി
മാ​റിൽപൊ​ട്ടി​ത്ത​കർ​ന്നു​ ​ചി​ത​റി
മൃ​ദു​രോ​മ​ങ്ങ​ളി​ട​റി
പൊ​ക്കിൾ​കൊ​ടി​യൊ​രു​ ​ത​ടാ​ക​മാ​ക്കിയ
പ​വി​ഴ​മ​ഴ​ത്തു​ള്ളി​''

മ​ല​യാ​ള​പ​ദ​ങ്ങൾ​ക്ക് ​സൗ​ന്ദ​ര്യ​വും​ ​സു​ഗ​ന്ധ​വു​മു​ണ്ടെ​ന്ന് ​അ​നു​ഭ​വി​പ്പി​ച്ച​ ​എ​ത്ര​യെ​ത്ര​ ​പാ​ട്ടു​കൾ,
സം​ഗീ​ത​ത്തി​ന്റെ രാ​ജ​ശി​ല്പി​യായ ജി.​ദേ​വ​രാ​ജൻ​ ​മാ​സ്​​റ്റ​റു​ടെ ഈ​ണ​സൗ​കു​മാ​ര്യം​ ​കൊ​ണ്ട് മ​ല​യാ​ളി​യു​ടെ​ ​ചു​ണ്ടു​കൾ​ ​ഇ​ന്നും​ ​പാ​ടി​ ​ആ​സ്വ​ദി​ക്കു​ന്നു.​ ​കൂ​ട​പ്പി​റ​പ്പി​ലെ​ ​തു​മ്പീ​ ​വാ​-​ ​ച​ല​ച്ചി​ത്ര​ഗാ​ന​ത്തിൽ തു​ട​ങ്ങി​ ​എ​ന്റെ​ ​പൊ​ന്നു​ ​ത​മ്പു​രാൻ​ ​വ​രെ​ 223​ ​സി​നി​മ​കൾ​ക്ക് സു​വർ​ണ​കാ​വ്യ​ങ്ങ​ളെ​ഴു​തി​യ​ ​വ​യ​ലാർ​ ​ച​രി​ത്ര​ത്തിൽ​ ​ഒ​രാൾ​ ​മാ​ത്രം.​ ​മ​ര​ണ​ത്തി​ന്റെ​ ​മു​ഖ​ത്ത് ​നോ​ക്കി​ ​അ​ദ്ദേ​ഹം​ ​പാ​ടി​ ​പോ​കൂ​ ​മ​ര​ണ​മേ​ ​പോ​കൂ.

വ​യ​ലാർ​ ​രാ​മ​വർ​മ്മ അ​ന്ത​രി​ച്ച ദി​വ​സം​ ​കേ​ര​ള​ത്തി​ലെ​ ​സർ​ക്കാർ​ ​ഓഫീ​സു​കൾ​ക്കും വി​ദ്യാ​ഭ്യാസ സ്ഥാ​പ​ന​ങ്ങൾ​ക്കും​ ​സർ​ക്കാർ​ ​പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചത്​ മ​ല​യാളസാ​ഹി​ത്യ ച​രി​ത്ര​ത്തിലെ ആ​ദ്യ​ ​സം​ഭ​വ​മാ​യി​രു​ന്നു​.​ ​മ​ല​യാള ഭാ​ഷ​യു​ള്ളി​ട​ത്തോ​ളം​ ​കാ​ലം എ​നി​ക്കു​ ​മ​ര​ണ​മി​ല്ല എ​ന്നു​ ​പ്ര​ഖ്യാ​പി​ച്ച​ ​വ​യ​ലാർ​ ​രാ​മ​വർ​മ്മ​യെ​ക്കു​റി​ച്ച് ഒ​രി​ക്കൽ വ​യ​ലാർ​ ​അ​വാർ​ഡ് ​ദാ​ന​ ​ച​ട​ങ്ങിൽ പ്ര​സം​ഗി​ച്ച ഡോ.​സു​കു​മാർ​ ​അ​ഴീ​ക്കോ​ട് പ​റ​ഞ്ഞ​താ​ണ് മ​ഹാ​സ​ത്യം.

'​'​​മ​രി​ച്ച​വ​രെ ​ജീ​വി​പ്പി​ക്കു​ന്ന എ​ന്തോ മ​രു​ന്നൊ​ക്കെ​ ​സ​യൻ​സ് ​ക​ണ്ടു​പി​ടി​ക്കാൻ പോ​കു​ന്നെ​ന്നു​ ​പ​റ​യു​ന്നു.​ ​വാർ​ത്ത​ ​വാ​യി​ച്ച​പ്പോൾ എ​നി​ക്ക് ചി​രി​യാ​ണ് വ​ന്ന​ത്.​ ​മ​രി​ച്ചി​ട്ടും​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​തി​നേ​ക്കാൾ ഓ​ജ​സ്സോ​ടെ വ​യ​ലാർ​ ​ജീ​വി​ക്കു​ന്ന​ത് ​ഈ​ ​ശാ​സ്ത്ര​ജ്ഞ​ന്മാർ കാ​ണു​ന്നി​ല്ലേ.​ ​വ​യ​ലാ​റി​നെ​ ​പ​ഠി​ച്ചാൽ മ​തി​ ​മ​രി​ച്ചാ​ലും​ ​ജീ​വി​ക്കാ​നു​ള്ള​ ​മ​രു​ന്നി​നു​ള്ള​ ​ഫോർ​മു​ല​ ​കി​ട്ടും.​''

-- KeralaKaumudi Remembering Vayalar  5267
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyMon Oct 26, 2015 9:06 am

Remembering Vayalar  559487 Remembering Vayalar  559487
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyMon Oct 26, 2015 10:31 am

thanks anoop for sharing
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyMon Oct 26, 2015 11:48 am

അനൂപേ.... Remembering Vayalar  550239 Remembering Vayalar  550239

ഇപ്പോളും പ്രസക്തിയുള്ള അപ്പോള്‍ രചിച്ച ഗാനം.. വയലാര്‍ ന്റെ ദീര്‍ഘ ദൃഷ്ട്ടിക്കു പ്രണാമം Remembering Vayalar  559487 Remembering Vayalar  559487


​'​മ​നു​ഷ്യൻ​ ​മ​ത​ങ്ങ​ളെ​ ​സൃ​ഷ്ടി​ച്ചു
മ​ത​ങ്ങൾ​ ​ദൈ​വ​ങ്ങ​ളെ​ ​സൃ​ഷ്ടി​ച്ചു
മ​നു​ഷ്യ​നും​ ​മ​ത​ങ്ങ​ളും​ ​ദൈ​വ​ങ്ങ​ളും​ ​കൂ​ടി
മ​ണ്ണു​ ​പ​ങ്കു​ ​വെ​ച്ചൂ
മ​ന​സ്സു​ ​പ​ങ്ക് വെ​ച്ചൂ.​'' Remembering Vayalar  92114
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyMon Oct 26, 2015 12:29 pm

enikkettavum ishtam ulla vayalar ganam

Samyamakannorudyaname
Kalpakodyaname...

ninte kathakali mudrayam kamaladalathilen deviyundo devi......

pinne Chandrakalabham orukkalum marakkan pattatha song...entha rachana.... Remembering Vayalar  60367
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyTue Oct 27, 2015 8:48 am

വയലാര്‍ വിടപറഞ്ഞിട്ട്‌ ഇന്ന്‌ നാല്‌ പതിറ്റാണ്ട്‌ : ആദ്യ തിരക്കഥ ഇപ്പോഴും കാണാമറയത്ത്‌ Remembering Vayalar  808463 Remembering Vayalar  566730

ചേര്‍ത്തല: സിനിമാലോകത്തിന്റെ നിഗൂഢതയിലെവിടെയോ മറഞ്ഞ വയലാറിന്റെ കന്നി തിരക്കഥ കച ദേവയാനിയെ കാത്തിരിക്കുകയാണു രാഘവപ്പറമ്പ്‌ കോവിലകം. മലയാള ഗാനശാഖയ്‌ക്ക്‌ വാടാമലരുകള്‍ ചാര്‍ത്തിയ അനശ്വരകവി വയലാര്‍ രാമവര്‍മ സിനിമയ്‌ക്കുവേണ്ടി തിരക്കഥയെഴുതിയിട്ടുണ്ടെന്നറിയാവുന്നവര്‍ വളരെ ചുരുക്കം.
കവിയായും ഗാനരചയിതാവായും മലയാളിമനസില്‍ ചിരപ്രതിഷ്‌ഠ നേടിയ ചേര്‍ത്തലക്കാരുടെ പ്രിയപ്പെട്ട കുട്ടന്‍ തമ്പുരാന്‍ എഴുതിയ ഏക തിരക്കഥയാണ്‌ കച ദേവയാനി. ചെമ്മീന്‍ സിനിമയുടെ നിര്‍മാതാവ്‌ കണ്‍മണി ബാബുവിനാണ്‌ പുരാണത്തിലെ കചദേവയാനിമാരുടെ കഥ സിനിമയാക്കണമെന്ന്‌ ആഗ്രഹം തോന്നിയത്‌. സംവിധാനത്തിന്റെ ചുമതല എന്‍. ശങ്കരന്‍ നായരെ ഏല്‍പ്പിച്ചു. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ വയലാര്‍ രാമവര്‍മയ്‌ക്കുണ്ടായിരുന്ന അഗാധമായ ജ്‌ഞാനം പരിഗണിച്ചാണ്‌ സംവിധായകനും നിര്‍മാതാവും തിരക്കഥ വയലാര്‍ തന്നെയെഴുതണമെന്ന്‌ നിര്‍ബന്ധം പിടിച്ചത്‌. അവരുടെ സ്‌നേഹവായ്‌പുകള്‍ക്കു മുമ്പില്‍ ഒടുവില്‍ കവിയും വഴങ്ങി.
പീച്ചി ഡാമിനോട്‌ ചേര്‍ന്നുള്ള സര്‍ക്കാര്‍ ഗസ്‌റ്റ്‌ ഹൗസിലായിരുന്നു തിരക്കഥയെഴുത്ത്‌. പീച്ചിയിലേക്കുള്ള യാത്രാമധ്യേ ചേര്‍ത്തലയില്‍ എത്തി കുടുംബത്തെയും അദ്ദേഹം ഒപ്പംകൂട്ടി. ഗസ്‌റ്റ്‌ ഹൗസിലെ ഒരുമാസത്തെ താമസത്തിനിടയില്‍ കച ദേവയാനി യുടെ തിരക്കഥ പൂര്‍ത്തിയായി. നായകനായി അദ്ദേഹം മനസില്‍ കണ്ടത്‌ കമല്‍ ഹാസനെയായിരുന്നു. സംവിധായകനും നിര്‍മാതാവും ആവശ്യം അംഗീകരിക്കുകയും ചെയ്‌തു. പക്ഷേ കചദേവയാനി വെള്ളി വെളിച്ചം കണ്ടില്ലെന്ന്‌ മാത്രമല്ല തിരക്കഥ പോലും എവിടെയോ അപ്രത്യക്ഷമായി.
അദ്ദേഹത്തിന്റെ മരണശേഷം തിരക്കഥക്കായി പലരെയും ബന്ധപ്പെട്ടെങ്കിലും ആര്‍ക്കും ഉത്തരം നല്‍കാനായില്ലെന്നാണ്‌ കുടുംബാംഗങ്ങള്‍ പറയുന്നത്‌. കവി വിടപറഞ്ഞിട്ട്‌ ഇന്ന്‌ നാല്‌ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ അഭിലാഷം സഫലീകരിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ്‌ രാഘവപ്പറമ്പ്‌ കോവിലകവും കവിയുടെ ആരാധകരും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyThu Apr 28, 2016 9:48 am

കേരളത്തിലെ നദികളെ ഏറെ സ്നേഹിച്ചിരുന്ന കവിയാണ് വയലാര്‍ രാമവര്‍മ്മ. മലയാളനാട്ടിലെ ഏതാണ്ട് എല്ലാ നദികളെക്കുറിച്ചും ഒരിക്കലല്ളെങ്കില്‍ മറ്റൊരിക്കല്‍ അദ്ദേഹം ഗാനങ്ങളില്‍ സമീചീനമായി  പരാമര്‍ശിച്ചിട്ടുണ്ട്. ഈ ഭൂപ്രകൃതിയില്‍ ആകൃഷ്ടനായ കവി  കൊതിതീരും വരെ ഇവിടെ ജീവിച്ചു മരിക്കാന്‍ ആഗ്രഹിച്ചത് വളരെ പ്രശസ്തമാണല്ളോ. 
വയലാറിന്‍െറ സ്നേഹാദരങ്ങള്‍ക്ക്  ഏറ്റവും കൂടുതല്‍ പാത്രമായ നദി ഏതാണ്? ഈ ലേഖകന്‍െറ എളിയ പരിശോധനയില്‍ അത് പെരിയാര്‍ ആണെന്ന് തോന്നുന്നു. ‘ഭാര്യ’ എന്ന ചിത്രത്തിനു വേണ്ടി അദ്ദഹേം  എഴുതിയ,
       ‘പെരിയാറേ പെരിയാറേ 
        പര്‍വതനിരയുടെ പനിനീരേ
        കുളിരുംകൊണ്ട് കുണുങ്ങി നടക്കും 
        മലയാളിപ്പെണ്ണാണ് നീ-ഒരു 
        മലയാളിപ്പെണ്ണാണ് നീ’ 
എന്ന ഗാനമാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. മലയാളിപ്പെണ്ണാണ് എന്നു  മാത്രമല്ല നഗരം കാണാത്ത നാണം മാറാത്ത നാടന്‍പെണ്ണാണ് പെരിയാര്‍ എന്നാണ് കവിയുടെ വിശദീകരണം. പെരിയാര്‍ എന്ന നദിയുടെ ഉത്ഭവവും ഒഴുക്കും എന്നുവേണ്ട അതിന്‍െറ സകല ചരിത്രവും ഭൂമിശാസ്ത്രവും ഗ്രഹിച്ചിട്ടാണ് അദ്ദഹേം തൂലിക ഉന്തിയത് എന്നു വ്യക്തം. 
     ‘മലയാറ്റൂര്‍ പള്ളിയില്‍ പെരുനാളു കൂടണം 
      ശിവരാത്രി കാണേണം നീ -ആലുവ 
      ശിവരാത്രി കാണേണം നീ’ 
എന്നെഴുതുമ്പോള്‍ കവി പെരിയാറുമായി ബന്ധപ്പെട്ട മതപരമായ സംസ്കാരങ്ങളെക്കൂടി കണക്കിലെടുത്തിരിക്കുന്നു. പെരുനാളു കൂടണം എന്ന തരത്തില്‍ ക്രൈസ്തവരുടെ തനിമയാര്‍ന്ന ഭാഷ പ്രയോഗിച്ച് വയലാര്‍ ആരെയും വിസ്മയിപ്പിച്ചു എന്ന് പറയാതെ വയ്യ. ‘പെരുനാളു കൂടണം’ എന്ന് പറഞ്ഞ കവി ‘ശിവരാത്രി കാണേണം’ എന്നാണ് എഴുതിയതെന്നും ഓര്‍ക്കുക. 
      ‘നദി’ എന്ന ചിത്രത്തിനു വേണ്ടി എഴുതിയ,
         ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി 
          ആലുവാപ്പുഴ പിന്നെയുമൊഴുകി 
          ആരും കാണാതെയോളവും തീരവും 
          ആലിംഗനങ്ങളില്‍ മുഴുകീ...മുഴുകീ’  Remembering Vayalar  60367
എന്ന ഉദാത്തമായ ഗാനമാണ് മറ്റൊന്ന്. ആലുവ അതിഥി മന്ദിരത്തില്‍ ഇരുന്നാണ് വയലാര്‍ ഈ ഗാനം എഴുതിയത്. അവിടെ ഇരുന്നാല്‍ ജാലകത്തിലൂടെ ആലുവാപ്പുഴ (പെരിയാര്‍) കാണാം. ആയിരം പാദസരങ്ങള്‍ കിലുക്കിക്കൊണ്ട് ആലുവാപ്പുഴ അങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു. കവി പറയുന്നു പിന്നെയുമൊഴുകി എന്ന്. എന്നുവച്ചാല്‍ കവിക്കുവേണ്ടിയാണ് ആലുവാപ്പുഴ പിന്നെയും ഒഴുകിയത് എന്നു വരുന്നു. ആരും കാണാതെയാണ് ഓളവും തീരവും ആലിംഗനങ്ങളില്‍ മുഴുകിയത്. പക്ഷേ, എല്ലാം കാണുന്ന (കാണാന്‍ കണ്ണുള്ള) കവി മാത്രം അത് കണ്ടു.
           ‘ഈറനായ നദിയുടെ മാറില്‍ 
           ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
           വേര്‍പെടുന്ന വേദനയോ 
           വേരിടുന്ന നിര്‍വൃതിയോ
           ഓമലേ...ആരോമലേ ...ഒന്നു ചിരിക്കൂ 
           ഒരിക്കല്‍ക്കൂടി’
എന്നദ്ദേഹം പാടുമ്പോള്‍ ആലുവാപ്പുഴയുടെ (പെരിയാറിന്‍െറ) ഹൃദയസ്പന്ദനങ്ങള്‍ ഇത്രത്തോളം ഉള്‍ക്കൊണ്ട മറ്റൊരു കവിയുണ്ടോ എന്നു നാം സംശയിച്ചുപോകും.
‘ആദ്യത്തെ കഥ’യിലെ  ‘ആലുവാപ്പുഴയ്ക്കക്കരെയുണ്ടൊരു പൊന്നമ്പലം’, ‘കസവുതട്ട’ത്തിലെ ‘ആലുവാപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോകും’ എന്നീ വയലാര്‍ ഗീതികളെക്കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കണം. പെരിയാറിന്‍െറ ശാന്തസുന്ദരമായ പ്രകൃതമാണോ കവിയെ  ആകര്‍ഷിച്ചത്? അതോ അദ്ദഹത്തേന്‍െറ കാവ്യചിത്തത്തില്‍ പെരിയാര്‍ വല്ലാതെ കുളിര്‍കോരിയിട്ടോ? രണ്ടായാലും ഈ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ കുളിരുകോരുന്നു എന്നത് പച്ചയായ പരമാര്‍ത്ഥം.  
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyThu Apr 28, 2016 9:53 am

Pandu veettil achaachan ulla samayath eppozhum nadi fimile songs aa kelkkuvaa...achachante fav actress sharadhamayaa.... 8-9 pattukal undaayirunnu...,Ellaa pattum kaanapaadamaayirunnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  EmptyThu Apr 28, 2016 9:57 am

sandeep wrote:
Pandu veettil achaachan ulla samayath eppozhum nadi fimile songs aa kelkkuvaa...achachante fav actress sharadhamayaa.... 8-9 pattukal undaayirunnu...,Ellaa pattum kaanapaadamaayirunnu

Remembering Vayalar  608472 Remembering Vayalar  608472 Remembering Vayalar  608472 ചില പാട്ടുകള്‍ക്ക് പഴയ ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടുവരുവാന്‍ സാധിക്കും , അല്ലെ?Remembering Vayalar  855112

നദിയിലെ പാട്ടുകള്‍ ഒക്കെ കാലത്തെ അതിജീവിക്കുന്ന നിത്യഹരിത ഗാനങ്ങള്‍ തന്നെ... Remembering Vayalar  559487 Remembering Vayalar  559487
Back to top Go down
Sponsored content





Remembering Vayalar  Empty
PostSubject: Re: Remembering Vayalar    Remembering Vayalar  Empty

Back to top Go down
 
Remembering Vayalar
Back to top 
Page 1 of 1
 Similar topics
-
» Vayalar Hits
» Remembering Kishore Kumar
» Vayalar Devarajan Yesudas Duet Hits
» Master of Malayalam Cinema- Remembering Sathyan
» Nov 19th, 1922 : Remembering Salil Chowdury

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: