സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Children's corner  - Page 7 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Children's corner  - Page 7 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Children's corner  - Page 7 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Children's corner  - Page 7 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Children's corner  - Page 7 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Children's corner  - Page 7 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Children's corner  - Page 7 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Children's corner  - Page 7 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Children's corner  - Page 7 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Children's corner  - Page 7 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Children's corner  - Page 7 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Children's corner  - Page 7 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Children's corner  - Page 7 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Children's corner  - Page 7 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Children's corner  - Page 7 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Children's corner  - Page 7 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Children's corner  - Page 7 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Children's corner  - Page 7 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Children's corner  - Page 7 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Children's corner  - Page 7 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Children's corner  - Page 7 Vote_lcapChildren's corner  - Page 7 Voting_barChildren's corner  - Page 7 Vote_rcap 
Ammu
Children's corner  - Page 7 Vote_lcapChildren's corner  - Page 7 Voting_barChildren's corner  - Page 7 Vote_rcap 
vipinraj
Children's corner  - Page 7 Vote_lcapChildren's corner  - Page 7 Voting_barChildren's corner  - Page 7 Vote_rcap 
sandeep
Children's corner  - Page 7 Vote_lcapChildren's corner  - Page 7 Voting_barChildren's corner  - Page 7 Vote_rcap 
shamsheershah
Children's corner  - Page 7 Vote_lcapChildren's corner  - Page 7 Voting_barChildren's corner  - Page 7 Vote_rcap 
Neelu
Children's corner  - Page 7 Vote_lcapChildren's corner  - Page 7 Voting_barChildren's corner  - Page 7 Vote_rcap 
Binu
Children's corner  - Page 7 Vote_lcapChildren's corner  - Page 7 Voting_barChildren's corner  - Page 7 Vote_rcap 
unnikmp
Children's corner  - Page 7 Vote_lcapChildren's corner  - Page 7 Voting_barChildren's corner  - Page 7 Vote_rcap 
midhun
Children's corner  - Page 7 Vote_lcapChildren's corner  - Page 7 Voting_barChildren's corner  - Page 7 Vote_rcap 
Greeeeeshma
Children's corner  - Page 7 Vote_lcapChildren's corner  - Page 7 Voting_barChildren's corner  - Page 7 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Children's corner

Go down 
+25
Usha Venugopal
jaykvjay
sorccu
Anjaly
kiran
Ammu
Sijo
Neelu
nettooraan
അനു
kaaat
vipinraj
jenny
gauri
drizzle
Minnoos
sandeep
bhama
Parthan
anizham
shamsheershah
sunder
Anitha
parutty
The Sorcerer
29 posters
Go to page : Previous  1, 2, 3, 4, 5, 6, 7
AuthorMessage
lmenon89
Junior Member
Junior Member
lmenon89



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Aug 22, 2013 6:24 pm

aro veranathum kaathu irikanenu thonunu kutti n poocha?Children's corner  - Page 7 5267 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 8:43 am




മാതാപിതാക്കള്‍ നല്‍കുന്ന സാമ്പത്തിക പിന്തുണ കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ പ്രമുഖ ഘടകമാണ്. കുട്ടികള്‍ക്കു സ്വതന്ത്രമായി ചിന്തിക്കാനും മറ്റുളളവരെ ആശ്രയിക്കാതെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ മെച്ചപ്പെട്ട തീരുമാനങ്ങളെടുത്ത് മുന്നേറാനും സ്വന്തം കഴിവുകള്‍ സ്വയം തിരിച്ചറിഞ്ഞു വികസിപ്പിച്ചെടുത്ത് ജീവിത വിജയം നേടാനും കുട്ടികളെ പ്രാപ്തരാക്കുന്നതില്‍ ഈ സാമ്പത്തിക അടിത്തറയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്.

കുട്ടികളോടുളള സ്നേഹവും വൈകാരികതയും പ്രകടിപ്പിക്കാനായി വായ്പ എടുത്തായാലും ആഡംബര വസ്തുക്കളും സുഖഭോഗ വസ്തുക്കളും വാങ്ങിനല്‍കുന്ന മാതാപിതാക്കള്‍ യഥാര്‍ഥത്തില്‍ കുട്ടികളെ സുഖലോലുപന്മാരും മടിയന്മാരുമാക്കുകയാണ്. സ്വന്തം ജീവിതത്തില്‍ സാമ്പത്തിക അച്ചടക്കമേര്‍പ്പെടുത്തിയും വരുമാനത്തില്‍നിന്നു മിച്ചം പിടിച്ചും മാതൃക കാട്ടുന്ന മാതാപിതാക്കളാണ് കുരുന്നുകളുടെ യഥാര്‍ഥ സുഹൃത്തുക്കള്‍.

കുട്ടികള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനായി പണം മുടക്കുന്നത് മറ്റേതൊരു നിക്ഷേപത്തെക്കാളും ഉയര്‍ന്ന മൂലധന വളര്‍ച്ചയും സുരക്ഷിതത്വവും നല്‍കും. അച്ഛനമ്മമാരുടെ സാമ്പത്തിക ആസൂത്രണത്തില്‍ വാഹനം, വീട് തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങളെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനും ഉപരിപഠനത്തിനും തന്നെയാണ്. പഠനച്ചെലവുകളും പഠനോപകരണങ്ങളുടെ വിലയും ഓരോ പത്തു വര്‍ഷം കൂടുമ്പോഴും ഇരട്ടിയിലധികമായി വര്‍ധിക്കുന്നത് കാണാം. പഠനത്തിലെന്നപോലെ കലാരംഗത്തും കായികരംഗത്തും താല്‍പര്യമുള്ള കുട്ടികള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കാനും പഠന സാഹചര്യങ്ങളൊരുക്കാനും അധിക പണം കണ്ടെത്തേണ്ടതായി വരും.

വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കുട്ടികളുടെ ചെലവുകള്‍ നിര്‍വഹിക്കുന്നതിനായി, കുട്ടി ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ ഉത്സാഹിക്കണം. തങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തം മെച്ചപ്പെട്ട രീതിയില്‍ നിര്‍വഹിക്കാന്‍ പരിശ്രമിക്കുന്ന മാതാപിതാക്കളെ കുട്ടികള്‍ മാത്രമല്ല സമൂഹവും ആദരിക്കുമെന്നു തിരിച്ചറിയുക. അവന്‍ കുട്ടിയല്ലേ! ഇനിയും സമയമുണ്ടല്ലോ, എന്നായിരിക്കും മിക്ക മാതാപിതാക്കളുടെയും ചിന്ത. 8.5% വാര്‍ഷിക പലിശ മൂന്നു മാസം കൂടുമ്പോള്‍ മുതലിനോടു ചേര്‍ക്കുന്ന രീതിയില്‍ ഒരു ആവര്‍ത്തന നിക്ഷേപത്തില്‍ മാസംതോറും 500 രൂപ വീതം അടയ്ക്കുന്ന ഒരു ബാങ്ക് അക്കൌണ്ട് കുട്ടി ജനിക്കുമ്പോള്‍ തുറന്നാല്‍ കുട്ടിക്ക് 20 വയസ്സാകുമ്പോള്‍ 3.16 ലക്ഷം രൂപ തിരികെ ലഭിക്കും.

എന്നാല്‍ കുട്ടിക്ക് അഞ്ചു വയസ്സായിട്ടു മാത്രം അക്കൌണ്ട് തുടങ്ങിയാല്‍, 20 വയസ്സാകുമ്പോള്‍ ലഭിക്കുന്ന തുക ഏകദേശം 1.82 ലക്ഷം രൂപ എന്ന് പകുതിയായി കുറയും. ഇക്കാരണത്താല്‍, കുട്ടികള്‍ക്കായുള്ള നിക്ഷേപങ്ങള്‍ എത്രയും നേരത്തേ തുടങ്ങണം. മാസംതോറും കഴിയുന്നത്ര തുക മിച്ചംപിടിച്ച് ആവര്‍ത്തന നിക്ഷേപങ്ങള്‍ ആരംഭിക്കുകയും, അവ വട്ടമെത്തുമ്പോള്‍ ലഭിക്കുന്ന തുക ഉറപ്പായ വരുമാനം ലഭിക്കുന്ന വിധത്തില്‍ നിക്ഷേപിക്കുകയും വേണം.

മാതാപിതാക്കളുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന ആപത്തുകള്‍ കുട്ടികളുടെ ഭാവിയെ ബാധിക്കാതിരിക്കാന്‍ കുട്ടികള്‍ക്ക് പരിരക്ഷ ലഭിക്കുന്ന രീതിയില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കണം. ചെലവു കുറഞ്ഞ ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ മാതാപിതാക്കളുടെ പേരില്‍ എടുത്ത് പ്രയോജനപ്പെടുത്താം. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളും സാമ്പത്തിക ചുറ്റുപാടും അനുസരിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും ബാങ്ക് വായ്പകളെ ആശ്രയിക്കുന്നത് എത്രമാത്രം ഒഴിവാക്കാനാകും എന്ന് ശ്രദ്ധിക്കണം. വായ്പ ലഭിക്കുന്നതിനുള്ള അസൌകര്യങ്ങളും കടമ്പകളും മറ്റും കുട്ടികളെ നിരുല്‍സാഹപ്പെടുത്തുമെന്നു മാത്രമല്ല, സന്തോഷകരമായിരിക്കേ പഠനകാലവും ജീവിതാരംഭ ഘട്ടങ്ങളും സംഘര്‍ഷവും സാമ്പത്തിക സമ്മര്‍ദങ്ങളും കുത്തിനിറയ്ക്കുകയും ചെയ്യും.

മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള വാത്സല്യവും സ്നേഹവും വൈകാരികമായി ചൂഷണം ചെയ്യുന്ന വന്‍ പരസ്യങ്ങള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നിക്ഷേപ തട്ടിപ്പുകളെ തിരിച്ചറിയുകയും വേണം.Children's corner  - Page 7 811586 Children's corner  - Page 7 608472 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 8:46 am

Happy Childrens Day
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 9:03 am

"ശിശുദിനാശംസകൾ ......" Children's corner  - Page 7 704776 Children's corner  - Page 7 906450 
Back to top Go down
nettooraan
Super Member
Super Member
nettooraan



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 9:37 am

ശശി ശോ... ശിഷു ഛെ... ഷിശു... പോ ഗൂഗിളളിയാ... കുട്ടിദിനാശംസകൾ Children's corner  - Page 7 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 9:44 am

nettooraan wrote:
ശശി ശോ... ശിഷു ഛെ... ഷിശു... പോ ഗൂഗിളളിയാ... കുട്ടിദിനാശംസകൾ Children's corner  - Page 7 855112
Children's corner  - Page 7 44121 Children's corner  - Page 7 44121 Children's corner  - Page 7 44121 Children's corner  - Page 7 44121 Children's corner  - Page 7 44121 Children's corner  - Page 7 44121 Children's corner  - Page 7 44121 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 9:58 am

ശിശുദിനാശംസകള്‍ Children's corner  - Page 7 906450 Children's corner  - Page 7 906450 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 10:17 am

Children's corner  - Page 7 S49epyw4yb7mvmvz.D.0.Happy-Childrens-Day-Greetings
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 10:19 am

Children's corner  - Page 7 94607310
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 10:19 am

ROHITH NAMBIAR wrote:
Children's corner  - Page 7 94607310
Children's corner  - Page 7 912236 Children's corner  - Page 7 912236 Children's corner  - Page 7 912236 ഹമ്മേ... കുഞ്ഞിന്റെ ഇരിപ്പ് കണ്ടോ Children's corner  - Page 7 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 11:18 am

ശിശുദിനം: ഗൂഗിള്‍ ഇന്ത്യ ഹോംപേജില്‍ ഗായത്രിയുടെ ഡൂഡില്‍ Children's corner  - Page 7 912236 Children's corner  - Page 7 912236 Children's corner  - Page 7 811586 Children's corner  - Page 7 559487 
|


ഗൂഗിള്‍ ഇന്ത്യ ഹോംപേജില്‍ ശിശുദിന ഡൂഡിലായി പൂണെയില്‍ നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ഥി ഗായത്രി കേഥാരാമന്റെ ചിത്രം ഇടംനേടി. 'Sky's the limit for Indian women' എന്ന പേരില്‍ ഗായത്രി തയ്യാറാക്കിയ ഡൂഡിലാണ് ഹോംപേജില്‍ പ്രത്യക്ഷപ്പെട്ടത്.

'ഡൂഡില്‍ 4 ഗൂഗിള്‍ ' ( Doodle 4 Google ) എന്ന പേരില്‍ ഗൂഗിള്‍ നടത്തുന്ന മത്സരത്തിന്റെ അഞ്ചാം എഡിഷനായിരുന്നു ഇത്തവണത്തേത്. ഇന്ത്യന്‍ സ്ത്രീകളുടെ അന്തസ്സ് വിഷയമാക്കി നടത്തിയ ഡൂഡില്‍ മത്സരത്തിലാണ് ഗായത്രി മുന്നിലെത്തിയത്.

ഡൂഡിലിലെ ഓരോ അക്ഷരങ്ങളും ഇന്ത്യന്‍ സ്ത്രീയുടെ ഓരോ സവിശേഷ ഗുണങ്ങളെയാണ് പ്രകടിപ്പിക്കുന്നത്. അവള്‍ സുഭഗയാണ്, അഴകാര്‍ന്നവളാണ്. തൊഴിലിടത്തും വീട്ടിലും സന്തുലിതാവസ്ഥ പാലിക്കുന്നവളാണ്. അവള്‍ മാതൃത്വത്തിന്റെ ആള്‍രൂപമാണ് - പൂണെയില്‍ ബിഷപ്പ്‌സ് കോ-എഡ്യൂക്കേഷനില്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായ ഗായത്രി പറഞ്ഞു.



രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 12 വിദ്യാര്‍ഥികളുടെ ഡൂഡിള്‍ അന്തിമലിസ്റ്റില്‍ ഇടംനേടിയിരുന്നു. നടി കിരോണ്‍ ഖേര്‍ , കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് ഗായത്രി തയ്യാറാക്കിയ ഡൂഡില്‍ ഗൂഗിള്‍ ഇന്ത്യ ഹോംപേജിനായി തിരഞ്ഞെടുത്തത്.

ദേശീയതലത്തില്‍ ഗായത്രിയെ വിജയിയായി തിരഞ്ഞെടുത്തതിനൊപ്പം, വ്യത്യസ്ത വിഭാഗങ്ങളില്‍ മറ്റ് മൂന്ന് വിദ്യാര്‍ഥികളും അവാര്‍ഡിനര്‍ഹരായി. ലക്‌നൗവില്‍ നിന്നുള്ള മധുറാം വിറ്റ്‌സാല്‍ , ഒഡിഷയില്‍ നിന്നുള്ള ബിനിറ്റ ബിശ്വജീറ്റ, ബാംഗ്ലൂരില്‍ നിന്നുള്ള ആകാശ് ഷെട്ടി എന്നിവരാണ് അവര്‍ .

ഈ വര്‍ഷം രാജ്യത്താകമാനം 100 നഗരങ്ങളിലും 1,500 സ്‌കൂളുകളിലും ഡൂഡില്‍ മത്സരം നടന്നു. ഒന്നര ലക്ഷം എന്‍ട്രികള്‍ വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyThu Nov 14, 2013 11:22 am

ശിശുദിനം: കുട്ടികളുടെ പുസ്തകങ്ങള്‍ 20% വിലക്കുറവില്‍ Children's corner  - Page 7 811586 

വീണ്ടുമൊരു ശിശുദിനം വരവായി. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനം. കുട്ടികള്‍ക്ക് വേണ്ടിയുള്ള ദിവസം. ജീവതത്തെപ്പറ്റി എല്ലാ കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളെ നാം പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും , ജീവിതം എന്താണെന്നു അവര്‍ നമ്മെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് എന്‍ജ്‌ലാ ശ്വിന്ദ്.


ടെലിവിഷനിലെ കാര്‍ട്ടൂണുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും കുട്ടികളുടെ ഭാവനശേഷി കുറയ്ക്കുമെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു. പുസ്തകങ്ങള്‍ തരുന്ന മാനസികമായ ഉള്‍ക്കാഴ്ചയും ഭാവനയും മറ്റൊരു മാധ്യമവും തരില്ലെന്നുള്ളത് അവിതര്‍ക്കമായ കാര്യമാണ്. വായിച്ചുവളരുന്ന തലമുറ നാടിന്റെ സമ്പത്താണ്. കുട്ടികളെ വായനയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കളും അധ്യാപകരും തീര്‍ച്ചയായും ശ്രമിക്കേണ്ടതുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് മാതൃഭൂമി ബുക്‌സും ലക്ഷ്യമിടുന്നത് അതാണ്. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വായനാമണ്ഡലം വിപുലപ്പെടുത്താന്‍ മാതൃഭൂമിയൊരുക്കുന്നു, മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ കുട്ടികളുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ 20% വിലക്കുറവില്‍ ലഭിക്കുന്നു.

മാതാപിതാക്കള്‍ക്ക് മക്കള്‍ക്ക് സമ്മാനിക്കാനുള്ള അത്യാകര്‍ഷകമായ സമ്മാനം. എഴുപതില്‍പ്പരം വ്യത്യസ്തങ്ങളായ ബാലസാഹിത്യങ്ങള്‍ മാതൃഭൂമി ബുക്‌സിലൂടെ സ്വന്തമാക്കാം.

''വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലേല്‍ വളയും'' എന്ന് കുഞ്ഞുണ്ണി മാഷ് പാടിയിട്ടുണ്ടല്ലോ.

വിശ്വോത്തര റഷ്യന്‍ ബാലകഥകള്‍ , ചാച്ചാജിയുടെ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ , ഓസ്‌കാര്‍ വൈല്‍ഡിന്റെ ഹാപ്പി പ്രിന്‍സ്, സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും, എന്റെ കുട്ടിക്കാലം - ചാര്‍ലി ചാപ്ലിന്‍ , മാര്‍ക് ട്വയിനിന്റെ ആത്മകഥ, ഈസോപ്പ് കഥകള്‍ , അമര്‍ചിത്രകഥകള്‍ , കടങ്കഥ പറഞ്ഞു രസിക്കാം, പഴഞ്ചൊല്ല് പറഞ്ഞു കളിക്കാം, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്‌സന്റെ കഥകള്‍ , റുഡ്യാര്‍ഡ് ക്ലിപ്പിങിന്റെ കാട്ടിലെ കഥകള്‍ , ഡ്രാക്കുള, ഗാന്ധി-ടോള്‍സ്‌റേറായി കത്തുകള്‍ തുടങ്ങിയ ഹൃദയത്തെ തൊടുന്ന ഒരു പാട് രചനകള്‍ മാതൃഭൂമി ബുക്‌സിലൂടെ ആകര്‍ഷകമായ വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyFri Nov 29, 2013 11:09 am

തങ്കക്കുടത്തിനൊരു സമ്പാദ്യം Children's corner  - Page 7 704776 

തങ്കക്കുടം വളരുമ്പോള്‍ ഒരു സമ്പാദ്യവും കൂടെ ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഏറ്റവും കുറഞ്ഞത് ഒരു എല്‍ ഐ സി പോളിസിയെങ്കിലും മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കായി കരുതിയിരിക്കും. മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ഈ കരുതല്‍ കുഞ്ഞുങ്ങളും അറിയണ്ടേ. എല്‍ ഐ സിയില്‍ ചേര്‍ന്നതിന്‍റെ പേപ്പറുകളും മാസാമാസം അടയ്‌ക്കുന്ന കാശിന്‍റെ രസീതും കാണിക്കണമെന്നല്ല. പിന്നെയോ, കുഞ്ഞിവാവയുടെ മനസിലും വളര്‍ത്താമെന്നേ ഒരു സമ്പാദ്യശീലം.

ഓ! കൊച്ചുകുട്ടിയല്ലേ. കൈയില്‍ കാശ് കൊടുത്താല്‍ തോന്നിയ പോലെ മിഠായി വാങ്ങിയും മറ്റും തീര്‍ത്തു കളയും എന്നാണോ പേടി. അതിനല്ലേ നമ്മുടെ പണക്കുടുക്ക. ദിവസവും കൈയില്‍ കിട്ടുന്ന ചില്ലറ പൈസകള്‍ പണക്കുടുക്കയില്‍ സ്വരൂപിച്ച് സൂക്ഷിക്കാന്‍ കുട്ടികളെ നിര്‍ദ്ദേശിക്കാം.

പ്ലേ സ്‌കൂളില്‍ പോകുന്ന കൊച്ചു കാന്താരിക്കും പോക്കറ്റ് മണി കൊടുക്കുന്ന കാലമല്ലേ ഇപ്പോഴത്തേത്. പോക്കറ്റ് മണി ലഭിക്കുന്നതില്‍ നിന്നും പൈസ സ്വരൂ‍പിക്കാന്‍ കുഞ്ഞിനെ പ്രേരിപ്പിക്കാം. ഒരു നിശ്‌ചിത തുകയായി കഴിയുമ്പോള്‍ കുട്ടിയുമായി ചെറിയ ഒരു ഔട്ടിങ്. കുട്ടികാന്താരിക്ക് ഇഷ്‌ടമുള്ളതും ഉപയോഗപ്രദവുമായ എന്തെങ്കിലും ഒരു സാധനം വാങ്ങാം. ഡ്രസോ, ചെരിപ്പോ, സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങളോ, കഥാപുസ്തകങ്ങളോ അങ്ങനെ കുട്ടിക്ക് ഇഷ്‌ടമുള്ളതെന്തും. പൈസ സമ്പാദിക്കുമ്പോള്‍ കുട്ടികള്‍ക്ക് എന്തെങ്കിലും ഒരു പ്രത്യേക ലക്‌ഷ്യം നല്കാം. ഒരു ക്രിക്കറ്റ് ബാറ്റ് അല്ലെങ്കില്‍ കളര്‍ ബോക്‌സ് അങ്ങനെ എന്തെങ്കിലും. അതിനാവശ്യമായ കാശ് സ്വരൂപിച്ച് കഴിയുമ്പോള്‍ കുട്ടിയെ കൂടെ കൊണ്ടു പോയി സാധനങ്ങള്‍ വാങ്ങിനല്‍കാം. സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം ബില്ലും വാങ്ങി സൂക്ഷിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം.

സമ്പാദ്യശീലം കുട്ടിയില്‍ വളര്‍ത്തുന്നതിനൊപ്പം കുട്ടിയെ നമ്മള്‍ അംഗികരിക്കുന്നുണ്ടെന്ന തോന്നലും അവരിലുണ്ടാക്കണം. ഇടയ്‌ക്ക് പണം ആവശ്യം വരുമ്പോള്‍ കുട്ടിയില്‍ നിന്ന് കടം വാങ്ങാം. പക്ഷേ, കടം വാങ്ങിയ കാശ് പറഞ്ഞ അവധിക്ക് തന്നെ കുഞ്ഞിന് തിരികെ നല്കാനും ശ്രദ്ധിക്കണം. ഓര്‍ക്കുക, കുഞ്ഞ് നമ്മളില്‍ നിന്ന് പഠിക്കുന്നത് എടുക്കാന്‍ മാത്രമാകരുത്, കൊടുക്കാനും കൂടിയാകണം. സ്‌കൂളില്‍ വിജയിയായി വരുമ്പോഴും സമ്മാനങ്ങള്‍ നേടി വരുമ്പോഴുമെല്ലാം ഈ അംഗീകാരം കൊടുക്കണം. ചെറിയ ചെറിയ സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയും അവധി ദിവസങ്ങളില്‍ കുട്ടികളെ കൊണ്ട് ചെറിയ യാത്രകള്‍ പോകുകയും ചെയ്യാം.

പണത്തിന്‍റെ മൂല്യം കുഞ്ഞിന് മനസ്സിലായി തുടങ്ങുമ്പോള്‍ കുട്ടിയുടെ പേരില്‍ ഒരു ബാങ്ക് അക്കൌണ്ട് തുറന്ന് നല്‌കാം. പിന്നീട് പണക്കുടുക്കയില്‍ സൂക്ഷിച്ചു വയ്‌ക്കുന്ന കാശ് ബാങ്കില്‍ കൊണ്ടു പോയി നിക്ഷേപിക്കാന്‍ പരിശീലിപ്പിക്കാം. കുട്ടിയുടെ അക്കൌണ്ടില്‍ പണമിടാന്‍ മാതാപിതാക്കള്‍ പോകരുത്. കുട്ടിയെയും ഒപ്പം കൂട്ടണം. ബാങ്ക് എന്താണെന്നും അവിടുത്തെ നടപടികള്‍ എന്തൊക്കെയാണെന്നും കുട്ടിയും പഠിക്കട്ടെ.

സ്‌കൂളുകളില്‍ മറ്റും എന്തെങ്കിലും സമ്പാദ്യ പദ്ധതികളുണ്ടെങ്കില്‍ കുട്ടികളെ അതില്‍ പങ്കാളികളാക്കാന്‍ ശ്രദ്ധിക്കാം. ഇത് ആരോഗ്യകരമായ മത്സരത്തിലൂടെ കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ സഹായകമാകും. എന്താ, നിങ്ങളുടെ കുഞ്ഞുവാവയും ഇനിമുതല്‍ ഒരു മുതലാളിയാകട്ടെ, അല്ലേ?Children's corner  - Page 7 912236 
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyMon Sep 21, 2015 9:24 am

ഇത്രനേരത്തെ കുട്ടികളെ സ്‌കൂളില്‍ വിടണ്ട; കുട്ടികളെ കൂടുതല്‍ ഉറങ്ങാന്‍ അനുവദിക്കൂ; ബുദ്ധി വര്‍ധിക്കുമെന്ന് പഠനം

ഇന്ത്യന്‍ സ്‌കൂളുകള്‍ നേരത്തെ തുടങ്ങുന്നതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് ലോകത്തെ ഉറക്ക വിദഗ്ധരുടെ പഠനം. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന സ്‌കൂളുകള്‍ ഇന്ത്യയിലുണ്ട്. അതിനു മുമ്പായി സ്‌കൂളിലെത്താന്‍ കുട്ടികള്‍ അതിരാവിലെ എഴുന്നേല്‍ക്കേണ്ടി വരുകയും ഇത് ഏറെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കുണ്ടാകുന്നതിനും കാരണമാകുന്നെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ സ്‌കൂളുകള്‍ വൈകി തുടങ്ങുന്നതും കുട്ടികളെ കൂടുതല്‍ സമയം ഉറങ്ങാന്‍ അനുവദിക്കുന്നതും അവരുടെ ബുദ്ധിവളര്‍ച്ചയെ സഹായിക്കുമെന്നാണ് വിദഗ്ധരുടെ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ പോള്‍ കെല്ലി നല്‍കുന്ന നിര്‍ദേശം ഇങ്ങനെ. എട്ടുമുതല്‍ പത്തുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ സമയം ആരംഭിക്കേണ്ടത് 8.30നോ അതുകഴിഞ്ഞോ ആയിരിക്കണം. 16 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് 10 മണിക്ക് ശേഷവും 18 വയസ്സുവരെ 11 മണിക്ക് ശേഷവും സ്‌കൂള്‍ തുടങ്ങുക എന്നതാണ് ആ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ കുട്ടികള്‍ക്ക് പത്തുമണിക്കൂറോളം ഉറക്കം നഷ്ടപ്പെടുന്നതായാണ് പറയപ്പെടുന്നത്.

ലോകത്താകമാനം ഇപ്പോള്‍ കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ക്ക് കീഴടങ്ങിയിരിക്കുകയാണ്. ഇതും കുട്ടികളുടെ ഉറക്കത്തെ ബാധിക്കുന്നുണ്ട്. ഈ പ്രവണതയില്‍ നിന്ന് ഇന്ത്യയിലെ കുട്ടികളും ഒഴിവല്ല. ഉറക്കനഷ്ടം കുട്ടികളില്‍ ഡയബറ്റിസ്, അമിതവണ്ണം, വിഷാദരോഗം എന്നീ രോഗങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍. ഇന്ത്യയില്‍ പലകുട്ടികളും സൂര്യനുദിക്കുന്നതിനു മുമ്പേ സ്‌കൂളിലേക്ക് പുറപ്പെടേണ്ടി വരുന്നു. ഇന്ത്യയിലെ സ്‌കൂള്‍ ടൈമിംഗാണ് ഇതിനു കാരണം. ഡോക്ടര്‍മാരും സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരും ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്. ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കിലും സ്‌കൂള്‍ ടൈം മാറ്റുക എളുപ്പമാകില്ലെന്നാണ് പ്രിന്‍സിപ്പള്‍മാര്‍ അടക്കമുള്ളവര്‍ പറയുന്നത്.

ചില വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാം. സ്‌കൂള്‍ ടൈമിംഗ് കുട്ടികളിലെ ഉറക്കത്തെ ബാധിക്കുന്നുണ്ടെന്ന് ഏതാനും വര്‍ഷം മുമ്പുതന്നെ താന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി ഡോ. രാമനാഥന്‍ അയ്യര്‍ പറയുന്നു. എന്നാല്‍, അപ്പോള്‍ ആരും ചെവിക്കൊണ്ടില്ല. മുംബൈ ദാദറിലെ വിഎന്‍ സ്യൂള്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മീനാക്ഷി വാള്‍കെ പറയുന്നത് നന്നായി ഉറങ്ങിയ ശേഷമാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതെങ്കില്‍ അത് അവരുടെ ബുദ്ധിശക്തിയെയും പഠനത്തെയും സഹായിക്കുമെന്നാണ്. എന്നാല്‍, മുംബൈയിലെ ഗതാഗതം, സ്ഥലപരിമിതി, പീക് സമയങ്ങളിലെ തിരക്ക് എന്നിവ കണക്കിലെടുത്ത് സ്‌കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്താനാവാത്ത സ്ഥിതിയാണെന്നും പ്രിന്‍സിപ്പള്‍ പറയുന്നു.
മാത്രവുമല്ല, കുട്ടികള്‍ രാവിലെ സ്‌കൂളില്‍ എത്തി ഉച്ചകഴിയുമ്പോഴേക്കും സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ മറ്റു വിനോദ പരിപാടികളില്‍ ഏര്‍പ്പെടാമെന്നും പ്രിന്‍സിപ്പാള്‍ മീനാക്ഷി വാള്‍ക്കെ പറയുന്നു. പഠനഭാരവും കുട്ടികളില്‍ വര്‍ധിക്കുന്നുണ്ട്. സ്‌കൂള്‍ കഴിഞ്ഞാലും സമാന്തര ക്ലാസുകള്‍ക്ക് കുട്ടികള്‍ക്ക് പോകേണ്ടി വരുന്നതായി ബാന്ദ്രയിലെ ഡോ. ശശാങ്ക് ജോഷി പറയുന്നു. ഇത് അവരുടെ വിശ്രമത്തിനുള്ള സമയം കുറയ്ക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് അടിമയാകുന്നതായും ഡോക്ടര്‍ പറഞ്ഞു.
അതുകൊണ്ട് കുട്ടികളിലെ ഉറക്കശീലം വര്‍ധിപ്പിക്കേണ്ടത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ടിവി കാണുക, മൊബൈലില്‍ കളിക്കുക എന്നിവയ്ക്ക് പകരം 9 മണിക്ക് മുമ്പായി ഉറങ്ങാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. മാത്രവുമല്ല, രാത്രിവൈകി ടിവി കാണുന്നത് കണ്ണിന്റെ റെറ്റിനയില്‍ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലാറ്റോണിന്‍ ഉണ്ടാകുന്നതിനെ ബാധിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyMon Sep 21, 2015 1:08 pm

angane aanel ivide ulla schoolukal ellam 7.30kk okke aanallo.. pavam kunjungal 5 manik ezhunettale 6 manik varunna busil vidan pattullu.. Children's corner  - Page 7 708918
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyMon Sep 21, 2015 2:58 pm

Minnoos wrote:
angane aanel ivide ulla schoolukal ellam 7.30kk okke aanallo.. pavam kunjungal 5 manik ezhunettale 6 manik varunna busil vidan pattullu.. Children's corner  - Page 7 708918

athey...  ..athilum nerathe parentsum ezhunnelkkanam... Children's corner  - Page 7 4214 Children's corner  - Page 7 4214
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 EmptyMon Sep 21, 2015 3:01 pm

Neelu wrote:
Minnoos wrote:
angane aanel ivide ulla schoolukal ellam 7.30kk okke aanallo.. pavam kunjungal 5 manik ezhunettale 6 manik varunna busil vidan pattullu.. Children's corner  - Page 7 708918

athey...  ..athilum nerathe parentsum ezhunnelkkanam... Children's corner  - Page 7 4214 Children's corner  - Page 7 4214

Children's corner  - Page 7 855112 Children's corner  - Page 7 4214 Children's corner  - Page 7 4214 Children's corner  - Page 7 4214 Children's corner  - Page 7 4214
Back to top Go down
Sponsored content





Children's corner  - Page 7 Empty
PostSubject: Re: Children's corner    Children's corner  - Page 7 Empty

Back to top Go down
 
Children's corner
Back to top 
Page 7 of 7Go to page : Previous  1, 2, 3, 4, 5, 6, 7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Child Care-
Jump to: