സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വിദ്യാധരസംഗീതം Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വിദ്യാധരസംഗീതം Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വിദ്യാധരസംഗീതം Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വിദ്യാധരസംഗീതം Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വിദ്യാധരസംഗീതം Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വിദ്യാധരസംഗീതം Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വിദ്യാധരസംഗീതം Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വിദ്യാധരസംഗീതം Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വിദ്യാധരസംഗീതം Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വിദ്യാധരസംഗീതം Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വിദ്യാധരസംഗീതം Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വിദ്യാധരസംഗീതം Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വിദ്യാധരസംഗീതം Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വിദ്യാധരസംഗീതം Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വിദ്യാധരസംഗീതം Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വിദ്യാധരസംഗീതം Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വിദ്യാധരസംഗീതം Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വിദ്യാധരസംഗീതം Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വിദ്യാധരസംഗീതം Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വിദ്യാധരസംഗീതം Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വിദ്യാധരസംഗീതം Vote_lcapവിദ്യാധരസംഗീതം Voting_barവിദ്യാധരസംഗീതം Vote_rcap 
Ammu
വിദ്യാധരസംഗീതം Vote_lcapവിദ്യാധരസംഗീതം Voting_barവിദ്യാധരസംഗീതം Vote_rcap 
vipinraj
വിദ്യാധരസംഗീതം Vote_lcapവിദ്യാധരസംഗീതം Voting_barവിദ്യാധരസംഗീതം Vote_rcap 
sandeep
വിദ്യാധരസംഗീതം Vote_lcapവിദ്യാധരസംഗീതം Voting_barവിദ്യാധരസംഗീതം Vote_rcap 
shamsheershah
വിദ്യാധരസംഗീതം Vote_lcapവിദ്യാധരസംഗീതം Voting_barവിദ്യാധരസംഗീതം Vote_rcap 
Neelu
വിദ്യാധരസംഗീതം Vote_lcapവിദ്യാധരസംഗീതം Voting_barവിദ്യാധരസംഗീതം Vote_rcap 
Binu
വിദ്യാധരസംഗീതം Vote_lcapവിദ്യാധരസംഗീതം Voting_barവിദ്യാധരസംഗീതം Vote_rcap 
unnikmp
വിദ്യാധരസംഗീതം Vote_lcapവിദ്യാധരസംഗീതം Voting_barവിദ്യാധരസംഗീതം Vote_rcap 
midhun
വിദ്യാധരസംഗീതം Vote_lcapവിദ്യാധരസംഗീതം Voting_barവിദ്യാധരസംഗീതം Vote_rcap 
Greeeeeshma
വിദ്യാധരസംഗീതം Vote_lcapവിദ്യാധരസംഗീതം Voting_barവിദ്യാധരസംഗീതം Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 വിദ്യാധരസംഗീതം

Go down 
+3
Ammu
parutty
sandeep
7 posters
AuthorMessage
Guest
Guest
avatar



വിദ്യാധരസംഗീതം Empty
PostSubject: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptySat Jan 22, 2011 7:16 pm


ദേവരാജന്‍ മാസ്റ്ററാണ്‌ കര്‍ണാടകസംഗിതം പഠിക്കാന്‍ ഉപദേശിച്ചത്‌. ആ പഠനമാണ്‌ സംഗീതത്തെക്കുറിച്ചുള്ള യഥാര്‍ഥ അറിവിലേയ്‌ക്ക്‌ നയിച്ചത്‌. മലയാളസിനിമാ സംഗീതത്തില്‍ നൂറു കണക്കിന്‌ മധുരഗാനങ്ങള്‍ക്ക്‌ ജീവന്‍ നല്‍കിയ വിദ്യാധരന്‍ മാസ്റ്ററുടേതാണ്‌ വിനയം തുളുമ്പുന്ന വാക്കുകള്‍. സംഗീതമാണ്‌ വലുതെന്ന്‌ മനസ്സിലാക്കിയ സന്ദര്‍ഭമാണ്‌ അതെന്ന്‌ അദ്ദേഹം സമ്മതിക്കുന്നു.
പാട്ടിന്റെ ബാല്യം
തൃശൂര്‍ ജില്ലയില്‍ ആറാട്ടുപുഴ ഗ്രാമത്തില്‍ 1945 മാര്‍ച്ച്‌ ആറിന്‌ ഒരു വലിയ കൂട്ടുകുടുംബത്തിലാണ്‌ പി എസ്‌ വിദ്യാധരന്‍ ജനിക്കുന്നത്‌. പാരമ്പര്യത്തില്‍ നിന്ന്‌ ലഭിച്ച സംഗീതവഴിയാണിന്നും തുണ. ആറാട്ടുപുഴ പൂരത്തിന്റെ നാടായതിനാല്‍ അവിടുത്തെ ഐതിഹ്യങ്ങളും നാട്ടുചിട്ടകളും സങ്കല്‍പ്പങ്ങളുമെല്ലാം ഉള്ളിലെ സംഗീതജ്ഞനെ ഉണര്‍ത്താന്‍ സഹായിച്ചു.
കര്‍ണാടകസംഗീതത്തില്‍ കുറച്ചൊക്കെ വ്യുല്‍പത്തിയുള്ളയൊരാളായിരുന്നു വിദ്യാധരന്റെ അച്ഛന്‍ ശങ്കരന്‍. എങ്കിലും മുത്തച്ഛന്‍ കൊച്ചക്കനാശാനായിരുന്നു ആദ്യ ഗുരു. ആദ്യകാല പഠനത്തിനുശേഷം ഇരിഞ്ഞാലക്കുട ഗോവിന്ദന്‍കുട്ടിപ്പണിക്കര്‍, തൃശൂര്‍ ആര്‍ വൈദ്യനാഥ ഭാഗവതര്‍, ശങ്കരനാരായണ ഭാഗവതര്‍ എന്നിവരില്‍ നിന്നെല്ലാം കര്‍ണാടക സംഗീതത്തിന്റെ വൈപുല്യവും വൈവിധ്യവും മനസ്സിലാക്കുവാന്‍ കഴിഞ്ഞതൊരു വലിയ ഭാഗ്യമായി അദ്ദേഹം കരുതുന്നു.
നാടോടിഗാനങ്ങളിലെ സംഗീതമാണ്‌ വിദ്യാധരനിലെ സംഗീതസംവിധായകനെ ഉണര്‍ത്തിയിട്ടുണ്ടാവുക. പഞ്ചാരിമേളം, പാണ്ടിമേളം, കൊയ്‌ത്തുപാട്ടുകള്‍, വള്ളംകളിപ്പാട്ടുകള്‍, തേക്കുപാട്ടുകള്‍, പുള്ളുവന്‍പാട്ടികള്‍, തുയിലുണര്‍ത്തുപാട്ടുകള്‍ എല്ലാം വിദ്യാധരനെ ആഴത്തില്‍ സ്വാധീനിച്ചു.
ദേവരാജന്‍ മാഷിനോടുള്ള കടുത്ത ആരാധന മൂത്ത്‌ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാധരന്‍ മദ്രാസിലേയ്‌ക്ക്‌ വണ്ടി കയറി. സിനിമയില്‍ പാടാനുള്ള ആഗ്രഹം അതികലശലായിരുന്നു. ഓടയില്‍ നിന്ന്‌ എന്ന സിനിമയിലെ `ഓറിക്ഷാവാലാ' എന്നു തുടങ്ങുന്ന ഗാനം മെഹ്‌ബൂബിനോടൊപ്പം കോറസ്‌ പാടി. ആദ്യത്തെ പ്രതിഫലമായ ഇരുപത്തിയഞ്ചു രൂപാ നല്‍കിയത്‌ ദേവരാജന്‍ മാസ്റ്ററായിരുന്നു. ഗായകനായി ശോഭിക്കാനുള്ള ശബ്‌ദഗുണം പോരായെന്ന്‌ സ്വയം തോന്നിയതുകൊണ്ട്‌ മദ്രാസില്‍ നിന്ന്‌ നാട്ടിലേയ്‌ക്ക്‌ മടങ്ങിയെത്തി. അങ്ങനെയാണ്‌ അമേച്വര്‍ നാടകങ്ങള്‍ക്ക്‌ സംഗീതം നല്‍കാന്‍ ഇടവരുന്നത്‌. പുന്നപ്ര ദാമോദരന്റെ `പ്രണവം' എന്ന നാടകത്തില്‍ മുല്ലനേഴി എഴുതിയ വരികള്‍ക്ക്‌ വിദ്യാധരന്‍ ആദ്യമായി ഈണം നല്‍കി. പ്രണവത്തിലെ ഗാനങ്ങളിഷ്‌ടപ്പെട്ട കാലടി ഗോപി, തന്റെ പുതിയ നാടകമായ `രംഗ' ത്തിലേയ്‌ക്ക്‌ അദ്ദേഹത്തെ ക്ഷണിച്ചു. നാടകരചന കാലടി ഗോപിയും സംവിധാനം ശ്രീമൂലനഗരം വിജയനുമായിരുന്നു.
സിനിമയിലേയ്‌ക്ക്‌
നാടകബന്ധമായിരുന്നു സിനിമയുടെ വാതില്‍തുറന്നത്‌. `എന്റെ ഗ്രാമം' എന്ന ചിത്രത്തില്‍ ശ്രീമൂലനഗരം വിജയനെഴുതിയ നാല്‌ ഗാനങ്ങള്‍ക്ക്‌ വിദ്യാധരന്‍ സംഗീതം നല്‍കി. കല്‌പാന്തകാലത്തോളം, മണിനാഗത്താന്‍മാരേ, പത്തായംപോലത്തെ വയറാണ്‌, വീണാവാദിനി എന്നിവയായിരുന്നു ഈ ഗാനങ്ങള്‍.
വീണപൂവ്‌ എന്ന സിനിമയിലെ ഗാനങ്ങളാണ്‌ അദ്ദേഹത്തെ സിനിമാ സംഗീതത്തില്‍ പോപ്പുലറാക്കിയത്‌. ശ്രീകുമാരന്‍ തമ്പിയുടെ രചനയില്‍ യേശുദാസ്‌ പാടിയ `നഷ്‌ടസ്വര്‍ഗങ്ങളേ' എന്ന ഗാനം എക്കാലത്തും നൊസ്റ്റാള്‍ജിയയുണ്ടാക്കുന്ന വിദ്യാധരസംഗീതമാണ്‌.
അഷ്‌ടപദി, അച്ചുവേട്ടന്റെ വീട്‌, രാധാമാധവം, എഴുതാപ്പുറങ്ങള്‍, ഉത്തരം, പാദമുദ്ര, അടയാളങ്ങള്‍ എന്നിങ്ങനെ നിരവധി സിനിമകളിലായി മികച്ച ഒരുപാട്‌ ഗാനങ്ങള്‍ അദ്ദേഹം സംഭാവന ചെയ്‌തു. ഗ്രാമീണഗാനങ്ങള്‍ക്കും നാടോടിഗാനങ്ങള്‍ക്കും സംഗീതം നല്‍കാനുള്ള സവിശേഷ സിദ്ധി വിദ്യാധരന്‍ സ്വായത്തമാക്കുന്നത്‌ നാട്ടിന്‍പുറത്തെ സംഗീതധാരകളില്‍ നിന്നായിരുന്നു. കവിതകളുടെ അന്തരംഗം പൊലിപ്പിച്ചെടുക്കാനുള്ള സംഗീതമനോധര്‍മം കൂട്ടായിരുന്നു. ഉപകരണസംഗീതത്തിന്റെ ഔചിത്യപൂര്‍വമായ സന്നിവേശമാണ്‌ മറ്റൊരൂ പ്രധാന ഘടകം. എന്റെയിപൂങ്കുടില്‍ (നമ്മുടെ നാട്‌), കണ്ണുകളില്‍കവിത (തടവറയിലെ രാജാക്കന്മാര്‍) എന്നീ ഗാനങ്ങളില്‍ ലളിതസംഗീതത്തിന്റെ സങ്കേതമാണുപയോഗിച്ചിട്ടുള്ളത്‌. സാഹിത്യവും ഈണവും തമ്മിലുള്ള അതിവിലോലമായ താദാത്മ്യവും ഏറെ ശ്രദ്ധേയമാണ്‌. `മലയമാരുത ഗാനാലാപം' എന്ന പാട്ടില്‍ `വാരിപ്പുണരാന്‍ കൊതിക്കുന്ന കയ്യുമായ്‌ പാരിജാതം കുളിര്‍കോരി നില്‍ക്കെ' എന്ന മനോജ്ഞമായ വരികള്‍ക്ക്‌ (ഒ എന്‍ വി) ആത്മാവിനെ തൊടുന്ന സംഗീതം ആണ്‌ വിദ്യാധരന്‍ മാസ്റ്റര്‍ നല്‍കിയിട്ടുള്ളത്‌. അസംസ്‌കൃതമായ ഘടനയില്‍ നിന്ന്‌ മെലഡിയുടെ നനുത്ത സ്‌പര്‍ശത്തിലേയ്‌ക്ക്‌ ഉയര്‍ത്തപ്പെടുന്ന പാട്ടനുഭവമാണിത്‌. `സ്വപ്‌നങ്ങളൊക്കെയും പങ്കുവെയ്‌ക്കാം' എന്ന പാട്ടിനും ഈ പ്രത്യേകതകളുണ്ട്‌. വിഷാദം ചാലിച്ച പാട്ടുകള്‍ക്ക്‌ സവിശേഷമായ ചാരുത നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്‌. `മഞ്ഞില്‍വിലോലമാം', `നഷ്‌ടസ്വര്‍ഗങ്ങളെ', `മാനവഹൃദയത്തില്‍' എന്നീ പാട്ടുകളെല്ലാം ഇതിന്‌ നിദര്‍ശനങ്ങളാണ്‌.
സംഗീത ഉപകരണങ്ങളുടെ ആര്‍ഭാടമില്ലാതെയാണ്‌ `അമ്പലമില്ലാതെ ആല്‍ത്തറയില്‍', `കറുമ്പിയാമമ്മയുടെ', `വിണ്ണിന്റെ വിരിമാറില്‍' എന്നീ പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. വേണ്ടവിധത്തില്‍ വരികളുടെ അര്‍ഥത്തെ അനുസരിക്കുന്ന പശ്ചാത്തലസംഗീതമാണ്‌ വിദ്യാധരന്‍ മാസ്റ്റര്‍ കൂടുതലും ഉപയോഗിച്ചിട്ടുള്ളത്‌. വരികളുടെ ഭാവസത്തയെ വികാരതീവ്രമായി അവതരിപ്പിക്കുന്നതിലാണ്‌ അദ്ദേഹം കൂടുതലും ശ്രദ്ധിച്ചിട്ടുള്ളത്‌. ശാലീനത, സൗന്ദര്യം, ഗ്രാമീണനിഷ്‌കളങ്കത, വിഷാദം, സ്‌നേഹമര്‍മരങ്ങള്‍ എന്നിവയെല്ലാം ഈ പാട്ടുകളില്‍ വേണ്ടുവോളമുണ്ട്‌.
രാഗതരംഗിണി
തരംഗിണിക്ക്‌ വേണ്ടി യൂസഫലി കേച്ചേരി എഴുതി വിദ്യാധരന്‍ സംഗീതം ചെയ്‌ത `രാഗതരംഗിണി'യാണ്‌ സംഗീത ആല്‍ബങ്ങളില്‍ ശ്രദ്ധേയം. ഇതിലെ `അമാവാസി നാളില്‍', `നിന്‍മേനി', `മോഹക്കുരുവിക്ക്‌' എന്നീ ഗാനങ്ങളെല്ലാം അത്യപൂര്‍വസുന്ദരങ്ങളാണ്‌. `ഓമനിക്കാന്‍ ഓര്‍മവെക്കാന്‍', `ഗ്രാമീണഗാനങ്ങള്‍', `കസ്‌തൂരിതിലകം', `ദേവീകൃപ' എന്നീ ആല്‍ബങ്ങളിലെല്ലാം സംഗീതത്തിന്റെ സര്‍ഗപ്രഭയുണ്ട്‌.
ഗായകന്റെ റോളിലും
സംഗീതസംവിധായകനായി നില്‍ക്കുമ്പോഴും മറ്റുള്ള സംഗീത സംവിധായകരുടെ കൂടെ പാടാനുള്ള അവസരങ്ങള്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്കുണ്ടായിട്ടുണ്ട്‌. `ഭൂതക്കണ്ണാടി'യിലെ പുള്ളുവന്‍പാട്ട്‌ (ജോണ്‍സണ്‍) ആലാപനവൈവിധ്യംകൊണ്ട്‌ ശ്രദ്ധേയമാണ്‌. `കേളി' എന്ന സിനിമയിലും വിദ്യാധരന്‍ മാസ്റ്റരുടെ അഷ്‌ടപദിയുണ്ട്‌. `കഥാവശേഷന്‍` എന്ന സിനിമയിലെ കണ്ണും നട്ട്‌ കാത്തിരുന്നിട്ടും (ഗിരീഷ്‌ പുത്തഞ്ചേരി, എം ജയചന്ദ്രന്‍) എന്ന ഗാനത്തില്‍ അദ്ദേഹത്തിന്റെ ആലാപനം ഉച്ചസ്ഥായിയിലുള്ള നാടന്‍ സംഗീതത്തിന്റെ ഭാവതലത്തെ തോറ്റിയുണര്‍ത്തുന്നു. `വാസ്‌തവം' എന്ന ചിത്രത്തിലെ `കടംകൊണ്ട്‌ ജന്മമേറി' എന്ന ഗാനത്തില്‍ (ഗിരീഷ്‌ പുത്തഞ്ചേരി-അലക്‌സ്‌ പോള്‍) ശബ്‌ദഗാംഭീര്യംകൊണ്ടും ലാളിത്യംകൊണ്ടും വിസ്‌മയമുണര്‍ത്തുന്ന ഒരു ഭാവതലം കാണാവുന്നതാണ്‌.
വിദൂരമായ ഹരിതതീരങ്ങളില്‍നിന്ന്‌ പാട്ടിന്റെ പൂഞ്ചിറകേറി ലയഭരിതമായ കാറ്റോടിയെത്തുമ്പോള്‍ കാതില്‍ നിറയുന്നുണ്ടേതോ തോറ്റംപാട്ട്‌. മുല്ലനേഴി എഴുതി വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ
`പുഞ്ചവയല്‍ചിറ ഉറയ്‌ക്കണ തോറ്റംപാട്ട്‌'.
ഇതു തന്നെയാണ്‌ വിദ്യാധരസംഗീതത്തിന്റെ ആത്മാവും ആധാരശ്രുതിയും.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptySat Jan 22, 2011 7:20 pm

വിദ്യാധരസംഗീതം 272323 One........... sweet വിദ്യാധരസംഗീതം 811586
Back to top Go down
Guest
Guest
avatar



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptySat Jan 22, 2011 8:44 pm

Back to top Go down
Guest
Guest
avatar



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptySat Jan 22, 2011 8:48 pm

Back to top Go down
parutty
Forum Boss
Forum Boss
parutty



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptySat Jan 22, 2011 8:54 pm

വിദ്യാധരസംഗീതം 550239 yetta വിദ്യാധരസംഗീതം 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyFri Mar 01, 2013 2:58 pm

വിദ്യാധരസംഗീതത്തിന് 50 വയസ്സ്‌ വിദ്യാധരസംഗീതം 559487 വിദ്യാധരസംഗീതം 811586


എണ്‍പതുകളുടെ തുടക്കം. ആലുവ പാലസിലെ രാത്രി. കഥയും ചര്‍ച്ചയുമായി ഭരതനും ജോണ്‍പോളും. അവിടെയെത്തിയ വിദ്യാധരന്‍ മാസ്റ്ററോട് ഭരതന്റെ അപേക്ഷ-'ഹിന്ദോളം' ഒന്നു മൂളണം. മാഷ് ഹിന്ദോളം പാടാന്‍ തുടങ്ങി. ഹിന്ദോളത്തിലെ കൃതികള്‍, ഗാനങ്ങള്‍ എന്നിവ മാറിമാറി പാടി. നേരം പുലര്‍ന്നു. അപ്പോഴും ഭരതന് ഹിന്ദോളം കേള്‍ക്കണം...

തൃശ്ശൂരിലെ രാമനിലയം. സാക്ഷാല്‍ പവിത്രന്‍ ഒരു സിനിമാക്കഥ പറയാന്‍ തുടങ്ങുന്നു. തുടക്കമല്ലേ, അല്പം സമയം വേണമെന്ന് പവി. ഉടനെ വിദ്യാധരന്‍ മാഷോട് പവിത്രന്‍-'മാഷെ ആ കല്പാന്ത കാലമൊന്നു പാടൂ'. മാഷ് കല്പാന്തകാലം പാടാന്‍ തുടങ്ങി. പാട്ടു കഴിഞ്ഞപ്പോള്‍ പവിയുടെ കമന്റ്- ''ഹൗ, ആ മെലഡിയില്‍ എന്റെ കഥ പോയല്ലോ''! മധ്യമാവതിയായിരുന്നു പവിത്രന്റെ പ്രിയപ്പെട്ട രാഗം.

സ്വയം പാടിയും മറ്റുള്ളവരെക്കൊണ്ട് പാടിച്ചും സംഗീതത്തിന്റെ അമ്പതുവര്‍ഷം. മെലഡിയും ഗ്രാമീണ ശാലീനതയും നാടോടി ഈണങ്ങളുടെ കുളിരും ചേര്‍ന്ന ഗാനങ്ങള്‍ വിദ്യാധരന്‍ മാസ്റ്ററുടെ ഹൃദയത്തില്‍ നിറച്ചത് സ്വന്തം ഗ്രാമത്തിന്റെ അനന്തസംഗീതമാണ്. ആറാട്ടുപുഴ എന്ന ഗ്രാമത്തിലെ പുഴയെപോലെ വിദ്യാധരന്‍ മാസ്റ്ററുടെ സംഗീതം മലയാളികളുടെ മനസ്സില്‍ നിറഞ്ഞൊഴുകി.

പൂരം എന്ന വാക്കു പിറന്നത് ആറാട്ടുപുഴയിലാണ്.ദേവീദേവന്മാരുടെ സംഗമഭൂമിയായ ആറാട്ടുപുഴയില്‍ താളവും ഈണവും വിളഞ്ഞ മണ്ണുണ്ട്. ആ മേളങ്ങളും ഞാറ്റുപാട്ടിന്റെ ഈണങ്ങളും, തപ്പും തുടിയും, പുള്ളുവന്‍ പാട്ടും തുയിലുണര്‍ത്തുപാട്ടും ചെറുപ്പം മുതലേ ഹൃദയത്തില്‍ കയറിവന്നു. ആദ്യ ഗുരുനാഥന്‍ കൊച്ചക്കനാശാന്‍ ഹാര്‍മോണിയവുമായി വീടുകള്‍തോറും കയറിയിറങ്ങി പാട്ടു പഠിപ്പിക്കുന്ന കാലം. ഈ ഗുരു മാസ്റ്ററുടെ മുത്തച്ഛന്‍ കൂടിയാണ്. അവിടെനിന്ന് ഇരിങ്ങാലക്കുട ഗോവിന്ദന്‍കുട്ടി പണിക്കരും, തൃശ്ശൂരിന്റെ സംഗീതഗുരു ആര്‍. വൈദ്യനാഥ ഭാഗവതരും, ശങ്കരനാരായണ ഭാഗവതരും ആ കുട്ടിയെ ക്ലാസിക്കല്‍ സംഗീതത്തിന്റെ ലോകത്തേക്ക് കൊണ്ടുപോയി. ''എത്ര മുങ്ങിയാലും മുത്തുച്ചിപ്പി കിട്ടുന്ന മഹാസമുദ്രം'' അതാണ് മാസ്റ്ററുടെ ഭാഷയില്‍ കര്‍ണാടകസംഗീതം.

പിന്നീട് സിനിമയില്‍ പാടാന്‍ വേണ്ടി മദ്രാസിലേക്ക് ബന്ധുവായ ഗായകന്‍ തൃശ്ശൂര്‍ വേണുഗോപാലിനോടൊപ്പം വീട്ടില്‍നിന്ന് ഒളിച്ചോടി. ചെന്നുനിന്നത് ജി. ദേവരാജന്റെ മുമ്പില്‍. 'ഓടയില്‍ നിന്ന്' എന്ന സിനിമയ്ക്കുവേണ്ടി ഓ റിക്ഷാവാലാ... എന്ന പാട്ടിന് കോറസ് പാടി. ഇരുപത്തിയഞ്ചു രൂപ കിട്ടി. തുടര്‍ന്ന് 'മാനസഗുരു'വിന്റെ വക ഉപദേശം- ''നാട്ടില്‍ തിരിച്ചുപോയി പഠനം തുടരണം''. വീണ്ടും വൈദ്യനാഥ ഭാഗവതരുടെ സന്നിധിയിലേക്ക്. പഠനത്തോടൊപ്പം നാടകഗാനങ്ങള്‍ പാടാനും തുടങ്ങി. പത്തുമുന്നൂറു ഗാനങ്ങള്‍ പാടി. അറിയപ്പെടുന്ന ഗായകനായി. ഒപ്പം എം.കെ. അര്‍ജുനന്‍ മാസ്റ്ററെ കണ്ടുമുട്ടി. മാസ്റ്ററോടൊപ്പം ഒരുപാട് നാളുകള്‍ പിന്നിട്ടു. ഹാര്‍മോണിയപ്പെട്ടി തലയില്‍ ചുമന്ന് ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്ത കാലം. തലയിലെ മുടി മുഴുവന്‍ പോയി. ഒപ്പം തബലക്കാരനായ മാള അരവിന്ദനും കൂടെ കൂടി.

1976ല്‍ ശ്രീമൂലനഗരം വിജയന്‍ 'എന്റെ ഗ്രാമം' എന്ന സിനിമ എടുത്തപ്പോള്‍ സംഗീതം വിദ്യാധരന്‍ മാസ്റ്ററായിരുന്നു. നാലു പാട്ടുകള്‍ ട്യൂണ്‍ ചെയ്തു. നാലും ഹിറ്റുകള്‍. അതില്‍ 'കല്പാന്ത കാലത്തോളം' എന്ന ഗാനം വിദ്യാധരസംഗീതത്തിലെ ചുവന്നുതുടുത്ത നക്ഷത്രപ്പൊട്ടായി. ഇന്നും ആ ഗാനം റിങ് ടോണുകളില്‍ പോലും നിറഞ്ഞുനില്‍ക്കുന്നു. യാദൃച്ഛികമായാണ് ആ പാട്ടു പിറന്നത്. മധ്യമാവതിയുടെ സാധ്യത പരിശോധിച്ചപ്പോഴാണ് പാട്ടിന്റെ ആത്മാവ് കണ്ടെത്തിയത്.
അമ്പിളി സംവിധാനം ചെയ്ത 'വീണപൂവി'ലെ 'നഷ്ടസ്വര്‍ഗങ്ങളെ...' എന്ന ശ്രീകുമാരന്‍തമ്പിയുടെ ഗാനം പിറന്നത് തീവണ്ടിയിലാണ്. തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രയില്‍, ഗാനത്തിന്റെ ഭാവം ഏതെന്നു കൃത്യമായി മനസില്‍ പിറന്നു.

എ.കെ. ലോഹിതദാസ് ആദ്യ തിരക്കഥയെഴുതിയ 'കാണാന്‍ കൊതിച്ച്' എന്ന സിനിമയ്ക്കുവേണ്ടി തൃശ്ശൂര്‍ ബിനി ടൂറിസ്റ്റ്‌ഹോമിലാണ് കമ്പോസ് ചെയ്യാനിരുന്നത്. ലോഹിയും ഗാനരചന നടത്തിയ പി. ഭാസ്‌കരന്‍ മാസ്റ്ററും ശോഭന പരമേശ്വരന്‍ നായരും സംവിധായകന്‍ സുകുവുമുണ്ട്. ഭാസ്‌കരന്‍ മാഷ് പാട്ടു കൊടുത്തപ്പോള്‍ ആദ്യം ഒന്നു മൂളിനോക്കി. പിന്നെ ഹാര്‍മോണിയത്തില്‍ ശ്രുതിയിട്ടു. പല്ലവി ഒറ്റ ശ്വാസത്തില്‍ പാടി- 'സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം, ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം'. പരമു അണ്ണന്‍ ഉടനെ പറഞ്ഞു, 'വിദ്യാധാരാ...ഇതുമതി'.

ആര്‍. സുകുമാരന്‍ നായരുടെ 'പാദമുദ്ര'യിലെ 'അമ്പലമില്ലാത്ത...' എന്ന പാട്ട് കമ്പോസ് ചെയ്തപ്പോള്‍ ഓച്ചിറ പരബ്രഹ്മമൂര്‍ത്തിയെക്കുറിച്ചുള്ള ഗ്രാമീണസങ്കല്പം മനസില്‍ കയറിവന്നു. ആ പാട്ടിന് ഭജനയുടെ ഹൃദയം നല്‍കി.

കവിതയ്ക്കും ശ്ലോകങ്ങള്‍ക്കും പ്രത്യേകമായ ഭാവാവിഷ്‌ക്കാരം നടത്താനാണ് വിദ്യാധരന്‍ മാസ്റ്റര്‍ ശ്രമിക്കുക. എം.ജി. ശശിയുടെ 'അടയാളങ്ങള്‍'ക്ക് ഇടപ്പിള്ളിയുടെ 'മണിനാദത്തിലെ' വരികള്‍ ഉപയോഗിച്ചപ്പോള്‍, മരണത്തിന്റെ ശൈത്യവും കവിതയുടെ താളവും ചോര്‍ന്നുപോകാത്തവിധം സംഗീതത്തെ ഒതുക്കിനിര്‍ത്തി. ഭഗവദ്ഗീതാ ശ്ലോകങ്ങള്‍ക്കും ശ്രീനാരായണഗുരുവിന്റെയും ആശാന്റെയും കവിതകള്‍ക്കും ഇതേ ട്രീറ്റ്‌മെന്റ് തന്നെയാണ് നല്‍കിയത്.

മലയാളത്തിലെ എല്ലാ ഗായകരും മാസ്റ്റര്‍ക്കുവേണ്ടി പാടിയിട്ടുണ്ട്. എല്ലാ കവികളും മാസ്റ്റര്‍ക്കുവേണ്ടി എഴുതി. ദക്ഷിണാമൂര്‍ത്തി സ്വാമിയെക്കൊണ്ടും ബാലമുരളീകൃഷ്ണയെക്കൊണ്ടും പാടിച്ചു. കവികളില്‍ മുല്ലനേഴിയുമായി ഒരാത്മബന്ധം തന്നെയുണ്ടായിരുന്നു. അതില്‍നിന്നു വിരിഞ്ഞ ഗാനങ്ങളും ഗ്രാമീണഗാനങ്ങളും മാത്രം മുന്നൂറിലേറെവരും.

പഞ്ചാരിമേളം, പാണ്ടിമേളം, കൊയ്ത്തുപാട്ടുകള്‍, വള്ളംകളിപ്പാട്ടുകള്‍, ചക്രംചവിട്ടുപാട്ടുകള്‍, തേക്കുപാട്ടുകള്‍, പുള്ളുവന്‍പാട്ടുകള്‍, തുയിലുണര്‍ത്തുപാട്ടുകള്‍ എന്നിവയുടെ വശ്യമായ ഈണം പാട്ടിലേയ്ക്കും കൊണ്ടുവന്നു. 'വീണപൂവി'ലെ ഗണപതിയും ശിവനും എന്ന പുള്ളുവന്‍ പാട്ടില്‍ യേശുദാസിന്റെ അനുനാസികം കൂടിയ ശബ്ദമാണ് ഉപയോഗിച്ചത്. ടി.വി. ചന്ദ്രന്റെ 'കഥാവശേഷനി'ല്‍ പി. ജയചന്ദ്രനുമായി ചേര്‍ന്ന് കണ്ണുനട്ടു കാത്തിരുന്നിട്ടും... എന്ന ഗാനം ആലപിച്ചപ്പോള്‍ ഗ്രാമീണതയുടെ ആത്മഭാവം കൊണ്ടുവരാന്‍ ശ്രമിച്ചു.

മലയാള ചലച്ചിത്രഗാനശാഖയില്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഒരു തുടര്‍ച്ചയാണ്. ദേവരാജനും ബാബുരാജും രാഘവന്‍ മാഷും ദക്ഷിണാമൂര്‍ത്തിയും അര്‍ജുനന്‍ മാസ്റ്ററും അവതരിപ്പിച്ച സംഗീതത്തിന്റെ തുടര്‍ച്ച. അവരെക്കുറിച്ചു പറയുമ്പോള്‍ വിദ്യാധരന്‍ മാസ്റ്റര്‍ അറിയാതെ വാചാലനാകും. ദേവരാജസംഗീതത്തില്‍ ലാളിത്യവും മെലഡിയും കഥാസന്ദര്‍ഭവും എന്തിന് കാലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെയുണ്ടാകും. എന്നാല്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടേത് രാഗപദ്ധതിയിലുറച്ച ഗാനങ്ങളാണ്. സ്വാമിയുടെ 'പൊന്‍വെയില്‍ മണിക്കച്ച'യാണ് വിദ്യാധരന്‍ മാസ്റ്റര്‍ക്ക് കൂടുതല്‍ പ്രിയം. ഹിന്ദുസ്ഥാനിയുടെ മെലഡിയാണ് ബാബുരാജിന്റെ സംഗീതം. അതിനൊരു ആഴമുണ്ട്. രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കേരളീയതയില്‍ നീന്തിത്തുടിക്കുന്നു. നാടകത്തില്‍ നിന്നും സിനിമയില്‍ വന്നപ്പോള്‍ അര്‍ജുനന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ക്ക് കൂടുതല്‍ മിഴിവുവന്നു. ചിദംബരനാഥിന്റെ ഗാനങ്ങളും മാസ്റ്റര്‍ക്ക് പ്രിയംകരമാണ്.

ഗാനങ്ങളില്‍ നിന്ന് മെലഡി നഷ്ടപ്പെടുന്നതിന്റെ ദുഃഖം മാസ്റ്റര്‍ക്കുണ്ട്.അതൊരു താല്‍ക്കാലിക പ്രതിഭാസമാണെന്നു തോന്നുന്നുണ്ട്. സംഗീതത്തിന്റെ ചാക്രികഗമനത്തിനിടയില്‍, പതിന്മടങ്ങു ശക്തിയോടെ, ഒരു തിരയടിക്കുന്നതുപോലെ മെലഡിയും തിരിച്ചുവരും-വിദ്യാധരന്‍ എന്ന സംഗീതജ്ഞന്‍ പ്രവചിക്കുന്നു.

വിദ്യാധരന്‍ മാസ്റ്ററെ ആദരിക്കുന്ന 'കല്പാന്തകാലത്തോളം' മാര്‍ച്ച് രണ്ട് ശനിയാഴ്ച തൃശ്ശൂര്‍ സംഗീതനാടക അക്കാദമി മുരളി ഓപ്പണ്‍ തിയ്യറ്ററില്‍ വൈകീട്ട് 5ന് നടക്കും. സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, യൂസഫലി കേച്ചേരി, സൂര്യ കൃഷ്ണമൂര്‍ത്തി, എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍, മേയര്‍ ഐ.പി. പോള്‍, കലാമണ്ഡലം ക്ഷേമാവതി, മാടമ്പ്, കെ.പി.എ.സി. ലളിത, ജോണ്‍ പോള്‍, ജയരാജ്, വി.കെ. ശ്രീരാമന്‍, പ്രിയനന്ദനന്‍ എന്നിവര്‍ ഭരതന്‍ സ്മൃതിവേദിയുടെ സംഗീതസന്ധ്യയില്‍ പങ്കെടുക്കുന്നു.

വിദ്യാധരസംഗീതത്തിന്റെ ടോപ്പ് 10
1. കല്പാന്തകാലത്തോളം (എന്റെ ഗ്രാമം) ശ്രീമൂലനഗരം വിജയന്‍-യേശുദാസ്
2. നഷ്ടസ്വര്‍ഗങ്ങളെ (വീണപൂവ്വ്) ശ്രീകുമാരന്‍തമ്പി-യേശുദാസ്
3. ചന്ദനം മണക്കുന്ന (അച്ചുവേട്ടന്റെ വീട്) എസ്. രമേശന്‍ നായര്‍- യേശുദാസ്
4. പാടുവാനായ് വന്നു നിന്റെ (എഴുതാപ്പുറങ്ങള്‍) ഒ.എന്‍.വി.-യേശുദാസ്
5. അമ്പലമില്ലാതെ (പാദമുദ്ര) കുടപ്പനക്കുന്ന് ഹരി-യേശുദാസ്
6. സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം (കാണാന്‍ കൊതിച്ച്) പി. ഭാസ്‌കരന്‍-യേശുദാസ്
7. താലോലം പൈതല്‍ താലോലം (എഴുതാപ്പുറങ്ങള്‍) ഒ.എന്‍.വി.- കെ.എസ്. ചിത്ര
8. പുഞ്ചവയല്‍ ചിറയുറയ്ക്കണ തോറ്റംപാട്ട് (ഗ്രാമീണഗാനങ്ങള്‍) മുല്ലനേഴി-യേശുദാസ്
9. നിലാവേ വാ (എല്ലാം സ്വാമിക്കായ്) എസ്. രമേശന്‍ നായര്‍-യേശുദാസ്
10. അമാവാസി നാളില്‍ -യൂസഫലി കേച്ചേരി-യേശുദാസ് വിദ്യാധരസംഗീതം 811586
Back to top Go down
parutty
Forum Boss
Forum Boss
parutty



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyFri Mar 01, 2013 3:01 pm

വിദ്യാധരസംഗീതം 559487

വിദ്യാധരസംഗീതം 550239 chechi
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyFri Mar 01, 2013 3:18 pm

വിദ്യാധരസംഗീതം 550239 ammuu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 10:47 am

കരുണാമയനേ കാവല്‍ വിളക്കേ
കനിവിന്‍ നാളമേ (2)
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ
അഭയം നല്‍കണേ (കരുണ...)

പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ
നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ
മുള്‍ക്കിരീട ഭാരവും
സ്നേഹലോലമായ് തലോടാം
കാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹ..)
നിത്യനായ ദൈവമേ കാത്തിടേണമേ ( കരുണാ..)

മഞ്ഞു കൊണ്ടു മൂടുമെന്റെയീ
മണ്‍ കുടീര വാതിലില്‍
നൊമ്പരങ്ങളോടെ അന്നു ഞാന്‍
വന്നു ചേര്‍ന്ന രാത്രിയില്‍
നീയറിഞ്ഞുവോ നാഥാ നീറും
എന്നിലെ മൌനം ( നീയറിഞ്ഞുവൊ..)
ഉള്ളു നൊന്തു പാടുമെന്‍
പ്രാര്‍ഥനാമൃതം (കരുണാ..) വിദ്യാധരസംഗീതം 92114 വിദ്യാധരസംഗീതം 92114

വിദ്യാധരന്‍ മാഷിന്റെ ഒരു അഭിമുഖം ഇന്നലെ കണ്ടു... വിദ്യാധരസംഗീതം 811586 വിദ്യാധരസംഗീതം 559487 വിദ്യാധരസംഗീതം 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 10:48 am

[th][You must be registered and logged in to see this link.][/th][th][You must be registered and logged in to see this link.][/th][th]രചന[/th][th]ആലാപനം[/th][th][You must be registered and logged in to see this link.][/th][th][You must be registered and logged in to see this link.][/th]
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1989
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1988
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1988
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1989
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1989
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1988
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1987
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1990
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1990
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1987
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1989
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]2015
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1994
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]1989
[You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.][You must be registered and logged in to see this link.]
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 11:00 am

music cheytha list ano
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 11:02 am

balamuralee wrote:
music cheytha list ano

വിദ്യാധരസംഗീതം 855112 ഒത്തിരി ഉണ്ടാര്‍ന്നു,...കോപ്പി ചെയ്യാന്‍ മടിച്ചു ഞാന്‍ അങ്ങ് നിര്‍ത്തിയതാ വിദ്യാധരസംഗീതം 95345

[You must be registered and logged in to see this link.]

വിദ്യാധരസംഗീതം 133999 വിദ്യാധരസംഗീതം 133999

Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 11:04 am

Ammu wrote:
balamuralee wrote:
music cheytha list ano

വിദ്യാധരസംഗീതം 855112 ഒത്തിരി ഉണ്ടാര്‍ന്നു,...കോപ്പി ചെയ്യാന്‍ മടിച്ചു  ഞാന്‍ അങ്ങ് നിര്‍ത്തിയതാ വിദ്യാധരസംഗീതം 95345

[You must be registered and logged in to see this link.]

വിദ്യാധരസംഗീതം 133999  വിദ്യാധരസംഗീതം 133999


film songs thane around 122 songs undu വിദ്യാധരസംഗീതം 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 11:07 am

balamuralee wrote:
Ammu wrote:


വിദ്യാധരസംഗീതം 855112 ഒത്തിരി ഉണ്ടാര്‍ന്നു,...കോപ്പി ചെയ്യാന്‍ മടിച്ചു  ഞാന്‍ അങ്ങ് നിര്‍ത്തിയതാ വിദ്യാധരസംഗീതം 95345

[You must be registered and logged in to see this link.]

വിദ്യാധരസംഗീതം 133999  വിദ്യാധരസംഗീതം 133999


film songs thane around 122 songs undu വിദ്യാധരസംഗീതം 855112

വിദ്യാധരസംഗീതം 855112 സഫാരി....ചാനലില്‍ ഉണ്ട് മാഷിന്റെ ഒരു പ്രോഗ്രാം.. വിദ്യാധരസംഗീതം 60367 വിദ്യാധരസംഗീതം 811586 കേട്ടിരിയ്ക്കാന്‍ നല്ല രസമാ....തൃശൂര്‍ സ്ലാങ്ങില്‍ കത്തിച്ചു വിടുവാ വിദ്യാധരസംഗീതം 143614 ഭയങ്കര സ്പീഡാ

അമ്പലമില്ലാതെ ആലത്തറയില്‍ വാഴും വിദ്യാധരസംഗീതം 92114 വിദ്യാധരസംഗീതം 92114 വിദ്യാധരസംഗീതം 60367 വിദ്യാധരസംഗീതം 559487

Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 11:07 am

kalpantha kalatholam kathare ee pattanu vidhyaran mashine patti orkkumbol adayam manassil varunnthu . Pinne kannu nattu kathirunnittum . ithrayum feelode okke padakua ennu paranjaal വിദ്യാധരസംഗീതം 559487 വിദ്യാധരസംഗീതം 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 11:09 am

balamuralee wrote:
kalpantha kalatholam kathare  ee pattanu vidhyaran mashine patti orkkumbol adayam manassil varunnthu . Pinne kannu nattu kathirunnittum . ithrayum feelode okke padakua ennu paranjaal വിദ്യാധരസംഗീതം 559487 വിദ്യാധരസംഗീതം 559487

കണ്ണും നട്ടു കാത്തിരുന്നിട്ടും..വിദ്യാധരസംഗീതം 92114 ....ഹോ....എന്തൊരു ഫീല്‍ ആണ് ആ പാട്ടില്‍.. വിദ്യാധരസംഗീതം 60367 വിദ്യാധരസംഗീതം 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 11:10 am

വാസ്തവം,അടയാളങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.ഭൂതക്കണ്ണാടിയിൽ പാടുക മാത്രമല്ല അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാധരസംഗീതം 559487
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 11:12 am

mashu music cheytha adayangalle pattum nallathaa. GP abhinayichaa athile chirikal thorumen song വിദ്യാധരസംഗീതം 60367 വിദ്യാധരസംഗീതം 60367

Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 3:15 pm

vidyadharan master njangalude swantham nattukaran aanutto - friends also.

mashude aniyan Ganesh - oh - enthoru nalla gaayakan aayirunnenno--
onathinu njangalude clubinte gaayakan aayirunnu.. aa kaalathu aaradhanayode pattukal keetirikaarundu ganeshinte. .വിദ്യാധരസംഗീതം 608472

all nostalgic memories.... വിദ്യാധരസംഗീതം 948518
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 3:36 pm

nashtaswargangale....kalppantha kalatholam....chandanam manakkunna...paduvanay vannu ninte... വിദ്യാധരസംഗീതം 60367 വിദ്യാധരസംഗീതം 60367 വിദ്യാധരസംഗീതം 559487
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം EmptyThu Nov 12, 2015 4:00 pm

neeluveyyyyy വിദ്യാധരസംഗീതം 477874 ushechiyeyy വിദ്യാധരസംഗീതം 477874 വിദ്യാധരസംഗീതം 477874
Back to top Go down
Sponsored content





വിദ്യാധരസംഗീതം Empty
PostSubject: Re: വിദ്യാധരസംഗീതം   വിദ്യാധരസംഗീതം Empty

Back to top Go down
 
വിദ്യാധരസംഗീതം
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: