സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
 ഗിരീഷ്പുത്തഞ്ചേരി  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
 ഗിരീഷ്പുത്തഞ്ചേരി  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
 ഗിരീഷ്പുത്തഞ്ചേരി  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
 ഗിരീഷ്പുത്തഞ്ചേരി  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
 ഗിരീഷ്പുത്തഞ്ചേരി  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
 ഗിരീഷ്പുത്തഞ്ചേരി  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
 ഗിരീഷ്പുത്തഞ്ചേരി  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
 ഗിരീഷ്പുത്തഞ്ചേരി  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
 ഗിരീഷ്പുത്തഞ്ചേരി  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
 ഗിരീഷ്പുത്തഞ്ചേരി  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
 ഗിരീഷ്പുത്തഞ്ചേരി  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
 ഗിരീഷ്പുത്തഞ്ചേരി  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
 ഗിരീഷ്പുത്തഞ്ചേരി  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
 ഗിരീഷ്പുത്തഞ്ചേരി  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
 ഗിരീഷ്പുത്തഞ്ചേരി  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
 ഗിരീഷ്പുത്തഞ്ചേരി  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
 ഗിരീഷ്പുത്തഞ്ചേരി  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
 ഗിരീഷ്പുത്തഞ്ചേരി  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
 ഗിരീഷ്പുത്തഞ്ചേരി  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
 ഗിരീഷ്പുത്തഞ്ചേരി  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
 ഗിരീഷ്പുത്തഞ്ചേരി  Vote_lcap ഗിരീഷ്പുത്തഞ്ചേരി  Voting_bar ഗിരീഷ്പുത്തഞ്ചേരി  Vote_rcap 
Ammu
 ഗിരീഷ്പുത്തഞ്ചേരി  Vote_lcap ഗിരീഷ്പുത്തഞ്ചേരി  Voting_bar ഗിരീഷ്പുത്തഞ്ചേരി  Vote_rcap 
vipinraj
 ഗിരീഷ്പുത്തഞ്ചേരി  Vote_lcap ഗിരീഷ്പുത്തഞ്ചേരി  Voting_bar ഗിരീഷ്പുത്തഞ്ചേരി  Vote_rcap 
sandeep
 ഗിരീഷ്പുത്തഞ്ചേരി  Vote_lcap ഗിരീഷ്പുത്തഞ്ചേരി  Voting_bar ഗിരീഷ്പുത്തഞ്ചേരി  Vote_rcap 
shamsheershah
 ഗിരീഷ്പുത്തഞ്ചേരി  Vote_lcap ഗിരീഷ്പുത്തഞ്ചേരി  Voting_bar ഗിരീഷ്പുത്തഞ്ചേരി  Vote_rcap 
Neelu
 ഗിരീഷ്പുത്തഞ്ചേരി  Vote_lcap ഗിരീഷ്പുത്തഞ്ചേരി  Voting_bar ഗിരീഷ്പുത്തഞ്ചേരി  Vote_rcap 
Binu
 ഗിരീഷ്പുത്തഞ്ചേരി  Vote_lcap ഗിരീഷ്പുത്തഞ്ചേരി  Voting_bar ഗിരീഷ്പുത്തഞ്ചേരി  Vote_rcap 
unnikmp
 ഗിരീഷ്പുത്തഞ്ചേരി  Vote_lcap ഗിരീഷ്പുത്തഞ്ചേരി  Voting_bar ഗിരീഷ്പുത്തഞ്ചേരി  Vote_rcap 
midhun
 ഗിരീഷ്പുത്തഞ്ചേരി  Vote_lcap ഗിരീഷ്പുത്തഞ്ചേരി  Voting_bar ഗിരീഷ്പുത്തഞ്ചേരി  Vote_rcap 
Greeeeeshma
 ഗിരീഷ്പുത്തഞ്ചേരി  Vote_lcap ഗിരീഷ്പുത്തഞ്ചേരി  Voting_bar ഗിരീഷ്പുത്തഞ്ചേരി  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

  ഗിരീഷ്പുത്തഞ്ചേരി

Go down 
+9
sandeep
shamsheershah
Michael Jacob
Greeeeeshma
sunder
parutty
nettooraan
Ammu
balamuralee
13 posters
Go to page : 1, 2, 3  Next
AuthorMessage
balamuralee
Forum Owner
Forum Owner
balamuralee



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyFri Feb 10, 2012 3:54 pm

[You must be registered and logged in to see this image.]


പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 ൽ കോഴിക്കോട് പുത്തഞ്ചേരിയിൽ ജനനം. പുത്തഞ്ചേരി സർക്കാർ എൽ.പി.സ്കൂൾ, മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻ‍ഡറി സ്കൂൾ, ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം. പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക്  വേണ്ടി ലളിതഗാനങ്ങൾ എഴുതികൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്. കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. "ചക്രവാളത്തിനപ്പുറം" എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് വരുന്നത്.ഇതിനോടകം 300-ൽ അധികം ചിത്രങ്ങൾക്ക് ഗാനരചന നിർ‌വഹിച്ചു. ഏറ്റവും മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള കേരള സർക്കാറിന്റെ 1995 ലേയും 1997 ലേയും 1999 ലേയും പുരസ്കാരങ്ങൽ ലഭിച്ചു. "മേലേപറമ്പിൽ ആൺ‌വീട്" എന്ന ചിത്രത്തിന്‌ കഥയും, "വടക്കുനാഥൻ","പല്ലാവൂർ ദേവനാരായണൻ", "കിന്നരിപ്പുഴയോരം" എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു.

കവിതാസമാഹാരങ്ങൾ

• ഷഡ്ജം
• തനിച്ചല്ല
• എന്റെ പ്രിയപ്പെട്ട പാട്ടുകൾ

പുരസ്കാരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം:


2004- മികച്ച ഗാനരചയിതാവ്- - കഥാവശേഷൻ
2003 - മികച്ച ഗാനരചയിതാവ് - ഗൗരീശങ്കരം
2002 - മികച്ച ഗാനരചയിതാവ് - നന്ദനം
2001 - മികച്ച ഗാനരചയിതാവ് - രാവണപ്രഭു
1999 - മികച്ച ഗാനരചയിതാവ് - പുനരധിവാസം
1997 - മികച്ച ഗാനരചയിതാവ് - കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
1995 - മികച്ച ഗാനരചയിതാവ് - അഗ്നിദേവൻ

ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം

• 2008 - മികച്ച ഗാനരചയിതാവ് -മാടമ്പി
• 2006 - മികച്ച ഗാനരചയിതാവ് -വടക്കുംനാഥൻ
• 2004 - മികച്ച ഗാനരചയിതാവ്-മാമ്പഴക്കാലം
• ഫിലിം ക്രിട്ടിക്സ് അവാർഡ്
• ഫിലിം ആർട്ട്സ് ക്ലബ്ബ് കൊച്ചിൻ അവാർഡ്
• ഏഷ്യാനെറ്റ്‌-ഗോദജ് അവാർഡ്
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyFri Feb 10, 2012 3:55 pm

 ഗിരീഷ്പുത്തഞ്ചേരി  559487  ഗിരീഷ്പുത്തഞ്ചേരി  559487  ഗിരീഷ്പുത്തഞ്ചേരി  768717  ഗിരീഷ്പുത്തഞ്ചേരി  768717  ഗിരീഷ്പുത്തഞ്ചേരി  768717  ഗിരീഷ്പുത്തഞ്ചേരി  768717
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyFri Feb 10, 2012 3:57 pm

''ഐസ്ക്രീമിന്റെമുകളില് ചെറിപ്പഴംവച്ചപോലെമൂര്ദ്ധാവില് ഒരുനുള്ള്അഹങ്കാരവുംകൊണ്ടുനടക്കുന്നയാളാണ്ഞാനെന്ന്സുഹൃത്തുക്കള് എപ്പോഴൂംപറയാറുണ്ട്.അഞ്ചുവയസുമുതല് പുസ്തകംവായിച്ചുതുടങ്ങി.കുമാരസംഭവം, രഘുവംശം, മാളവികാഗ്നിമിത്രം, വി്രകമോര്വശീയം... പിന്നെഎഴുത്തച്ഛന്, ചെറുശ്ശേരി, പി.കുഞ്ഞിരാമന്നായര് തുടങ്ങിമഹാപ്രതിഭകളുടെകൃതികള് വായിച്ചു.കുറച്ച്ആയുര്വേദം, ജ്യോതിഷംഎന്നിവയുംപഠിച്ചു.അമ്മയില് നിന്ന്കുറച്ച്കര്ണാടകസംഗീതംകേട്ടിട്ടുണ്ട്.

ഇതൊക്കെയാണ്എന്റെഅടിത്തറയെന്ന്അഹങ്കാരത്തോടെപറയട്ടെ''- എല്ലാംജഗദീശ്വരനിലര്പ്പിച്ചുകൊണ്ട്വിനയാന്വിതനായിപ്രശംസകളേറ്റുവാങ്ങാന് ഗിരീഷ്പുത്തഞ്ചേരിഒരിക്കലുംതയ്യാറായിരുന്നില്ല. എഴുതുന്നഓരോവരികളിലുംതന്റെപ്രതിഭയുടെമുദ്രപതിയണമെന്ന്നിര്ബന്ധബുദ്ധിയുണ്ടായിരുന്നഗിരീഷ്ആര്ക്കുമുന്നിലുംതലകുനിക്കാനുംഒരുക്കമായിരുന്നില്ല. അതുകൊണ്ടുതന്നെകലഹപ്രിയനായആത്മസുഹൃത്തായിരുന്നുസിനിമാലോകത്തെപ്രിയപ്പെട്ടവര്ക്ക്ഗിരീഷ്പുത്തഞ്ചേരി. 'ദില്സേ' സിനിമയ്ക്ക്പാട്ടെഴുതാന് മദ്രാസില് ചെന്നിട്ട്സാക്ഷാല് എ.ആര്.റഹ്മാനോടുപരിഭവിച്ച്മടങ്ങിപ്പോന്നകഥഗിരീഷ്പുത്തഞ്ചേരിതന്നെപറഞ്ഞിട്ടുണ്ട്.

12മണിക്ക്അപ്പോയിന്മെന്റ്ലഭിച്ച്റഹ്മാന്റെവീട്ടിലെത്തിയെങ്കിലുംമൂന്ന്മണിയായിട്ടുംആളെകാണാനാകാഞ്ഞതാണ്കവിയെപ്രകോപിപ്പിച്ചത്.അടുത്തവണ്ടിക്ക്കോഴിക്കോട്ടേക്ക്മടങ്ങി..ദില്സേയുടെസംവിധായകന് മണിരത്നംതന്നെഫോണില് വിളിച്ച്അഭ്യര്ത്ഥിച്ചുംതിരിച്ചുവരാന് കൂട്ടാക്കിയില്ല. ഒടുവില്പ്രിയദര്ശന്സ്നേഹപൂര്വംശാസിച്ച്വീണ്ടുംമദ്രാസിലെത്തിക്കുകയായിരുന്നുഗിരീഷിനെ. കണ്ടയുടന് തന്നെഎന്റെപാട്ടുകള് ഇഷ്ടമല്ലേഎന്നായിരുന്നുറഹ്മാന് ആദ്യംചോദിച്ചത്.ഇല്ലഎന്നുമറുപടിനല്കാന് ഒരുനിമിഷംപോലുംവേണ്ടിവന്നില്ല.

എന്താണ്കാരണമെന്നുചോദിച്ചപ്പോള് എനിക്കുനിങ്ങളുടെഅച്ഛന് ആര്.കെ.ശേഖറിന്റെപാട്ടുകളാണ്ഇഷ്ടമെന്ന്ഗിരീഷ്പറഞ്ഞു.തുടര്ന്ന്ശേഖര് ചിട്ടപ്പെടുത്തിയഒമ്പത്ഗാനങ്ങള്ഒറ്റയിരുപ്പിനുറഹ്മാനെപാടിക്കേള്പ്പിച്ചു.സംഗീതംകൊണ്ട്എല്ലാപരിഭവങ്ങളുമലിയിപ്പിച്ച്അവര് പെട്ടെന്ന്കൂട്ടായി.
ആകൂടിച്ചേരലില് നിന്നുപിറവിയെടുത്തതാണ് 'ജിയാജലേ'യിലെ 'പുഞ്ചിരിതഞ്ചിക്കൊഞ്ചിക്കോ, മുന്തിരിമുത്തൊളിചിന്തിക്കോ' എന്നഭാഗം.എ. ആര്. റഹ്മാനുപുറമെബാപ്പിലാഹിരി, ലക്ഷ്മികാന്ത്പ്യാരേലാല് എന്നീസംഗീതസംവിധായകര്ക്കൊപ്പവുംപ്രവര്ത്തിച്ചഎകമലയാളിഗാനരചയിതാവ്എന്നബഹുമതിഗിരീഷ്പുത്തഞ്ചേരിക്ക്മാത്രംഅവകാശപ്പെട്ടതാണ്.
എഴുതിയപാട്ടുകളില് നന്ദനത്തിലെ 'കാര്മുകില്വര്ണന്റെചുണ്ടില്' എന്നഗാനത്തോട്ഹൃദയബന്ധംസൂക്ഷിച്ചിരുന്നുഗിരീഷ്പുത്തഞ്ചേരി.
'ഞാനെന് മിഴിനാളംഅണയാതെരിച്ചും,
നീറുംനെഞ്ചകംഅകിലായിപുകച്ചും,
വാടുംകരള്ത്തടംകണ്ണീരാല് നനച്ചും,
നിന്നെതേടിനടന്നുതളര്ന്നുകൃഷ്ണാ,
എന്റെനൊമ്പരമറിയുേമാശ്യാമവര്ണാ...'
എന്നവരികള് ഒരുപ്രാര്ഥനാമന്ത്രംപോലെഎപ്പോഴുംപാടിനടന്നു. ഈപാട്ടുപാടിഏറെനാള് കഴിയുംമൂമ്പേഗായികകെ.എസ്.ചിത്രയ്ക്ക്ഒരുമകള് പിറന്നകാര്യംഅദ്ദേഹംസന്തോഷത്തോടെപറയുമായിരുന്നു.നന്ദനത്തിലെപാട്ടുകേട്ടിഷ്ടപ്പെട്ട്ഗുരുവായൂരപ്പന് അനുഗ്രഹിച്ചതാണ്ആകുഞ്ഞെന്നകാര്യത്തില് പാട്ടെഴുതിയആള്ക്ക്സംശയമില്ലായിരുന്നു.വിവാഹംകഴിഞ്ഞ്എത്രയോവര്ഷംഒരുകുഞ്ഞിനായികാത്തിരുന്നചിത്രമകള്ക്ക്നന്ദനഎന്നപേരിട്ടതുംഗിരീഷിനെഏറെആഹഌദിപ്പിച്ചു.

ആരെയുംകൂസാതെസ്വന്തംകഴിവില് മാത്രംവിശ്വസിച്ച്ജീവിച്ചഗിരീഷ്പുത്തഞ്ചേരിഅടിയുറച്ചൊരുഈശ്വരവിശ്വാസിയായിരുന്നുഎന്നത്ആവ്യക്തിത്വത്തിന്റെമറ്റൊരുപ്രത്യേകതയാകാം. പ്രതിസന്ധിഘട്ടങ്ങളിലൊക്കെ 'മൊബൈല് ചാര്ജ്ചെയ്യാനിടുന്നതുപോലെഞാന് ഭഗവാനെവിടാതെപിടിക്കും.കരഞ്ഞുകരഞ്ഞുപ്രാര്ഥിച്ചഎത്രയോസന്ദര്ഭങ്ങള് ജീവിതത്തിലുണ്ടായിട്ടുണ്ട്്'.

എല്ലാംകാക്കുംഈശ്വരനോടുള്ളഅചഞ്ചലവിശ്വാസംകൊണ്ടാകാംആതൂലികത്തുമ്പില് നിന്നുപിറവിയെടുത്തഭക്തിഗാനങ്ങള്ക്കെല്ലാംആത്മീയശോഭയേറിയത്.വെണ്ണക്കണ്ണന് എന്നസംഗീതആല്ബത്തിലെ 'നാവിന്ത്തുമ്പത്ത്നന്ദമുകുന്ദന്നാരായണീയതുലാഭാരം' എന്നഗാനത്തോട്അദ്ദേഹത്തിന്പ്രത്യേകമമതയുണ്ടായിരുന്നു.ആധിയുംവ്യാധിയുംതീര്ക്കുവാന് ഭഗവാനെന് ആയുസ്സുകൊണ്ടുതുലാഭാരം' എന്നവരികള് കൊണ്ടാണ്ആപാട്ട്മുഴുമിപ്പിക്കുന്നത്.

സ്വന്തംആയുസ്സിനേക്കാള് വിലയേറിയഎന്തുവസ്തുകൊണ്ടാണ്ഒരാള്ക്ക്തുലാഭാരമര്പ്പിക്കാന് കഴിയുകഎന്നായിരുന്നുഈപാട്ടിനെക്കുറിച്ചുചോദിച്ചപ്പോള് അദ്ദേഹംപറഞ്ഞത്. ആധിയുംവ്യാധിയുംതീര്ന്നോയെന്നറിയില്ല, പക്ഷേഭഗവാന്ആയുസ്സുകൊണ്ട്തുലാഭാരംനടത്തിഗിരീഷ്പുത്തഞ്ചേരിദൈവത്തിങ്കലേക്ക്മടങ്ങി.നഷ്ടംനല്ലപാട്ടുകളെസ്നേഹിക്കുന്നവര്ക്കാണ്
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyFri Feb 10, 2012 4:00 pm

കമലിന്റെകൃഷ്ണഗുഡിയില് ഒരുപ്രണയകാലത്തിന്റെറെക്കോഡിങ്ങ്.വിദ്യാസാഗറിന്റെഈണവുമായി
ഗിരീഷ്പുത്തഞ്ചേരികുറിച്ചിട്ടവരികള് ചേര്ന്നുപോകുന്നില്ല. പാട്ട്മാറ്റിയെഴുതാന് കടലാസെടുത്തഗിരീഷിനെ
വിദ്യാസാഗര് വിലക്കി. ''വേണ്ടഈവരിതന്നെകിടക്കട്ടെ.ഞാന് ഈണമൊന്ന്മാറ്റിപ്പിടിച്ചുനോക്കാം.
ഇത്രയുംനല്ലവരികള് കണ്ടിട്ട്നാളുകുറേയായി.ഗിരീഷിന്റെവരികള്ക്കൊപ്പംവിദ്യാസാഗര് പുതിയൊരുഈണമിട്ടു.

''പിന്നെയുംപിന്നെയുംആരോകിനാവിന്റെ
പടികടന്നെത്തുന്നപദനിസ്വനം
പിന്നെയുംപിന്നെയുംആരോനിലാവത്ത്
പൊന്വേണുവൂതുന്നമൃദുമന്ത്രണം''

നല്ലമെലഡിയെപ്പോലെനല്ലകവിതയെയുംസ്നേഹിക്കുന്നവിദ്യാസാഗറിന്റെവാക്കുകളില് ഒട്ടുമില്ലഅതിശയോക്തി.
മലയാളസിനിമയിലെഏറ്റവുംമികച്ചപ്രണയഗാനങ്ങളുടെകൂട്ടത്തില് തന്നെയാണ്കൃഷ്ണഗുഡിയിലെഈപാട്ടിന്റെസ്ഥാനം.
അസംബദ്ധഗാനങ്ങള് അരങ്ങുവാഴുന്നവര്ത്തമാനകാലത്ത്ഇതുപോലുള്ളബഹുമതികള്
അത്യപൂര്വമായേഗാനരചയിതാക്കളെതേടിയെത്താറുള്ളൂഎന്നതാണ്നേര്.
എന്നാല്, ഹൃദയത്തില് തട്ടിയഇത്തരംനല്ലവാക്കുകള് പലകുറിപടിയറിവന്നിട്ടുണ്ട്ഗിരീഷിന്റെപാട്ടെഴുത്തുജീവിതത്തിലേയ്ക്ക്
.പുത്തഞ്ചേരിയിലെഈനാട്ടിന്പുറത്തുകാരനെമറ്റുസമകാലികരില് നിന്നുംവേറിട്ടുനിര്ത്തുന്നതുംഇതുതന്നെ.മുഴുമിപ്പിക്കാത്തരാഗാലാപനം
പോലെഅകാലത്തിലുള്ളഈവിയോഗം
നല്ലപാട്ടിനെസ്നേഹിക്കുന്നവര്ക്ക്വേദനപകരുന്നതതിന്റെകാരണവുംഇതുതന്നെ.

ഒന്നാംവട്ടംകണ്ടപ്പോള് പെണ്ണിന്കിണ്ടാണ്ടംപോലുള്ളവരികള്ക്ക്ഏറെപഴികേള്ക്കേണ്ടിവന്നിട്ടുണ്ടെങ്കിലുംപി.ഭാസ്കരനുശേഷം
നാട്ടിന്പുറത്തിന്റെനന്മയുള്ള
ലളിതപദങ്ങളെമലയാളസിനിമാസംഗീതത്തിലേയ്ക്ക്കൈപിടിച്ചുനയിച്ചതില് ഈനാട്ടിന്പുറത്തുകാരന് വഹിച്ചപങ്ക്ചെറുതല്ല.

തന്റെചിത്രത്തില് പാട്ട്ഉള്പ്പെടുത്താന് തീരുമാനിച്ചപ്പോള് ടി.വി.ചന്ദ്രനെപ്പോലൊരാളുടെമനസ്സിലേയ്ക്ക്ഗിരീഷിന്റെ
പേരുകടന്നുവന്നതിന്റെകാരണവുംമറ്റൊന്നല്ല. കണ്ണുംനട്ട്കാത്തിരുന്നിട്ടുംഎന്റെകിനാവിന്റെകരിമ്പുപാടംകട്ടെടുത്തതാരാണ്...എന്നവരികള്
പി.ഭാസ്കരന്റെരചനാശൈലിയെയാണ്ഓര്മിപ്പിച്ചത്. അടിപൊളിപാട്ടുകള് എഴുതിമടുത്തകാലത്ത്കാവ്യഗുണമുള്ളഒരുപാട്ടെഴുതാന്
ലഭിച്ചൊരുഅവസരമായിരുന്നുഅതെന്ന്ഗിരീഷ്ഒരഭിമുഖത്തില് പറഞ്ഞിരുന്നു.നറുവെറ്റിലയില്
വച്ചൊരുഗുരുദക്ഷിണകൂടിയായിരുന്നുഅതെന്ന്ഗിരീഷ്ഒരിക്കല് പറഞ്ഞിരുന്നു.
Back to top Go down
nettooraan
Super Member
Super Member
nettooraan



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyFri Feb 10, 2012 4:01 pm

balamuralee wrote:
''ഐസ്ക്രീമിന്റെമുകളില് ചെറിപ്പഴംവച്ചപോലെമൂര്ദ്ധാവില് ഒരുനുള്ള്അഹങ്കാരവുംകൊണ്ടുനടക്കുന്നയാളാണ്ഞാനെന്ന്സുഹൃത്തുക്കള് എപ്പോഴൂംപറയാറുണ്ട്.അഞ്ചുവയസുമുതല് പുസ്തകംവായിച്ചുതുടങ്ങി.കുമാരസംഭവം, രഘുവംശം, മാളവികാഗ്നിമിത്രം, വി്രകമോര്വശീയം... പിന്നെഎഴുത്തച്ഛന്, ചെറുശ്ശേരി, പി.കുഞ്ഞിരാമന്നായര് തുടങ്ങിമഹാപ്രതിഭകളുടെകൃതികള് വായിച്ചു.കുറച്ച്ആയുര്വേദം, ജ്യോതിഷംഎന്നിവയുംപഠിച്ചു.അമ്മയില് നിന്ന്കുറച്ച്കര്ണാടകസംഗീതംകേട്ടിട്ടുണ്ട്.

ഇതൊക്കെയാണ്എന്റെഅടിത്തറയെന്ന്അഹങ്കാരത്തോടെപറയട്ടെ''- എല്ലാംജഗദീശ്വരനിലര്പ്പിച്ചുകൊണ്ട്വിനയാന്വിതനായിപ്രശംസകളേറ്റുവാങ്ങാന് ഗിരീഷ്പുത്തഞ്ചേരിഒരിക്കലുംതയ്യാറായിരുന്നില്ല. എഴുതുന്നഓരോവരികളിലുംതന്റെപ്രതിഭയുടെമുദ്രപതിയണമെന്ന്നിര്ബന്ധബുദ്ധിയുണ്ടായിരുന്നഗിരീഷ്ആര്ക്കുമുന്നിലുംതലകുനിക്കാനുംഒരുക്കമായിരുന്നില്ല. അതുകൊണ്ടുതന്നെകലഹപ്രിയനായആത്മസുഹൃത്തായിരുന്നുസിനിമാലോകത്തെപ്രിയപ്പെട്ടവര്ക്ക്ഗിരീഷ്പുത്തഞ്ചേരി. 'ദില്സേ' സിനിമയ്ക്ക്പാട്ടെഴുതാന് മദ്രാസില് ചെന്നിട്ട്സാക്ഷാല് എ.ആര്.റഹ്മാനോടുപരിഭവിച്ച്മടങ്ങിപ്പോന്നകഥഗിരീഷ്പുത്തഞ്ചേരിതന്നെപറഞ്ഞിട്ടുണ്ട്.

12മണിക്ക്അപ്പോയിന്മെന്റ്ലഭിച്ച്റഹ്മാന്റെവീട്ടിലെത്തിയെങ്കിലുംമൂന്ന്മണിയായിട്ടുംആളെകാണാനാകാഞ്ഞതാണ്കവിയെപ്രകോപിപ്പിച്ചത്.അടുത്തവണ്ടിക്ക്കോഴിക്കോട്ടേക്ക്മടങ്ങി..ദില്സേയുടെസംവിധായകന് മണിരത്നംതന്നെഫോണില് വിളിച്ച്അഭ്യര്ത്ഥിച്ചുംതിരിച്ചുവരാന് കൂട്ടാക്കിയില്ല. ഒടുവില്പ്രിയദര്ശന്സ്നേഹപൂര്വംശാസിച്ച്വീണ്ടുംമദ്രാസിലെത്തിക്കുകയായിരുന്നുഗിരീഷിനെ. കണ്ടയുടന് തന്നെഎന്റെപാട്ടുകള് ഇഷ്ടമല്ലേഎന്നായിരുന്നുറഹ്മാന് ആദ്യംചോദിച്ചത്.ഇല്ലഎന്നുമറുപടിനല്കാന് ഒരുനിമിഷംപോലുംവേണ്ടിവന്നില്ല.

എന്താണ്കാരണമെന്നുചോദിച്ചപ്പോള് എനിക്കുനിങ്ങളുടെഅച്ഛന് ആര്.കെ.ശേഖറിന്റെപാട്ടുകളാണ്ഇഷ്ടമെന്ന്ഗിരീഷ്പറഞ്ഞു.തുടര്ന്ന്ശേഖര് ചിട്ടപ്പെടുത്തിയഒമ്പത്ഗാനങ്ങള്ഒറ്റയിരുപ്പിനുറഹ്മാനെപാടിക്കേള്പ്പിച്ചു.സംഗീതംകൊണ്ട്എല്ലാപരിഭവങ്ങളുമലിയിപ്പിച്ച്അവര് പെട്ടെന്ന്കൂട്ടായി.
ആകൂടിച്ചേരലില് നിന്നുപിറവിയെടുത്തതാണ് 'ജിയാജലേ'യിലെ 'പുഞ്ചിരിതഞ്ചിക്കൊഞ്ചിക്കോ, മുന്തിരിമുത്തൊളിചിന്തിക്കോ' എന്നഭാഗം.എ. ആര്. റഹ്മാനുപുറമെബാപ്പിലാഹിരി, ലക്ഷ്മികാന്ത്പ്യാരേലാല് എന്നീസംഗീതസംവിധായകര്ക്കൊപ്പവുംപ്രവര്ത്തിച്ചഎകമലയാളിഗാനരചയിതാവ്എന്നബഹുമതിഗിരീഷ്പുത്തഞ്ചേരിക്ക്മാത്രംഅവകാശപ്പെട്ടതാണ്.
എഴുതിയപാട്ടുകളില് നന്ദനത്തിലെ 'കാര്മുകില്വര്ണന്റെചുണ്ടില്' എന്നഗാനത്തോട്ഹൃദയബന്ധംസൂക്ഷിച്ചിരുന്നുഗിരീഷ്പുത്തഞ്ചേരി.
'ഞാനെന് മിഴിനാളംഅണയാതെരിച്ചും,
നീറുംനെഞ്ചകംഅകിലായിപുകച്ചും,
വാടുംകരള്ത്തടംകണ്ണീരാല് നനച്ചും,
നിന്നെതേടിനടന്നുതളര്ന്നുകൃഷ്ണാ,
എന്റെനൊമ്പരമറിയുേമാശ്യാമവര്ണാ...'
എന്നവരികള് ഒരുപ്രാര്ഥനാമന്ത്രംപോലെഎപ്പോഴുംപാടിനടന്നു. ഈപാട്ടുപാടിഏറെനാള് കഴിയുംമൂമ്പേഗായികകെ.എസ്.ചിത്രയ്ക്ക്ഒരുമകള് പിറന്നകാര്യംഅദ്ദേഹംസന്തോഷത്തോടെപറയുമായിരുന്നു.നന്ദനത്തിലെപാട്ടുകേട്ടിഷ്ടപ്പെട്ട്ഗുരുവായൂരപ്പന് അനുഗ്രഹിച്ചതാണ്ആകുഞ്ഞെന്നകാര്യത്തില് പാട്ടെഴുതിയആള്ക്ക്സംശയമില്ലായിരുന്നു.വിവാഹംകഴിഞ്ഞ്എത്രയോവര്ഷംഒരുകുഞ്ഞിനായികാത്തിരുന്നചിത്രമകള്ക്ക്നന്ദനഎന്നപേരിട്ടതുംഗിരീഷിനെഏറെആഹഌദിപ്പിച്ചു.

ആരെയുംകൂസാതെസ്വന്തംകഴിവില് മാത്രംവിശ്വസിച്ച്ജീവിച്ചഗിരീഷ്പുത്തഞ്ചേരിഅടിയുറച്ചൊരുഈശ്വരവിശ്വാസിയായിരുന്നുഎന്നത്ആവ്യക്തിത്വത്തിന്റെമറ്റൊരുപ്രത്യേകതയാകാം. പ്രതിസന്ധിഘട്ടങ്ങളിലൊക്കെ 'മൊബൈല് ചാര്ജ്ചെയ്യാനിടുന്നതുപോലെഞാന് ഭഗവാനെവിടാതെപിടിക്കും.കരഞ്ഞുകരഞ്ഞുപ്രാര്ഥിച്ചഎത്രയോസന്ദര്ഭങ്ങള് ജീവിതത്തിലുണ്ടായിട്ടുണ്ട്്'.

എല്ലാംകാക്കുംഈശ്വരനോടുള്ളഅചഞ്ചലവിശ്വാസംകൊണ്ടാകാംആതൂലികത്തുമ്പില് നിന്നുപിറവിയെടുത്തഭക്തിഗാനങ്ങള്ക്കെല്ലാംആത്മീയശോഭയേറിയത്.വെണ്ണക്കണ്ണന് എന്നസംഗീതആല്ബത്തിലെ 'നാവിന്ത്തുമ്പത്ത്നന്ദമുകുന്ദന്നാരായണീയതുലാഭാരം' എന്നഗാനത്തോട്അദ്ദേഹത്തിന്പ്രത്യേകമമതയുണ്ടായിരുന്നു.ആധിയുംവ്യാധിയുംതീര്ക്കുവാന് ഭഗവാനെന് ആയുസ്സുകൊണ്ടുതുലാഭാരം' എന്നവരികള് കൊണ്ടാണ്ആപാട്ട്മുഴുമിപ്പിക്കുന്നത്.

സ്വന്തംആയുസ്സിനേക്കാള് വിലയേറിയഎന്തുവസ്തുകൊണ്ടാണ്ഒരാള്ക്ക്തുലാഭാരമര്പ്പിക്കാന് കഴിയുകഎന്നായിരുന്നുഈപാട്ടിനെക്കുറിച്ചുചോദിച്ചപ്പോള് അദ്ദേഹംപറഞ്ഞത്. ആധിയുംവ്യാധിയുംതീര്ന്നോയെന്നറിയില്ല, പക്ഷേഭഗവാന്ആയുസ്സുകൊണ്ട്തുലാഭാരംനടത്തിഗിരീഷ്പുത്തഞ്ചേരിദൈവത്തിങ്കലേക്ക്മടങ്ങി.നഷ്ടംനല്ലപാട്ടുകളെസ്നേഹിക്കുന്നവര്ക്കാണ്


 ഗിരീഷ്പുത്തഞ്ചേരി  559487  ഗിരീഷ്പുത്തഞ്ചേരി  768717  ഗിരീഷ്പുത്തഞ്ചേരി  768717

ആ നന്ദനത്തിലെ പാട്ടിലെ നാല് വരികളോട് പകരം വെയ്ക്കാന്‍ മലയാളത്തില്‍ ഭക്തിഗാനങ്ങള്‍ പോലും അധികമില്ല ബാലൂ.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyFri Feb 10, 2012 4:03 pm

ഗിരീഷിനുലഭിച്ചഏറ്റവുംവലിയഅംഗീകാരങ്ങളില് ഒന്നായിരുന്നുദില്സേയിലെജിയാചലെയിലെമലയാളംവരികള്.
ഈവരികള്ക്കുവേണ്ടിഗിരീഷിനെസമീപിച്ചത്മറ്റാരുമല്ലസാക്ഷാല് എ. ആര്.റഹ്മാന് തന്നെ.
ആകഥഗിരീഷ്തന്നെപറഞ്ഞിട്ടുണ്ട്: '' ഒരേസമയംനാലുസിനിമകള്ക്ക്പാട്ടെഴുതുന്നസമയമായിരുന്നു.
പിറ്റേദിവസത്തേയ്ക്ക്റെക്കോഡ്ചെയ്യാന് ഒരുപാട്ട്വേണമെന്നായിരുന്നുറഹ്മാന്റെആവശ്യം.ഉടന് തന്നെവരികളെഴുതിമണിരത്നത്തിന്റെസഹായിയെഏല്പിച്ച്കോഴിക്കോട്ടേയ്ക്ക്മടങ്ങി.നാട്ടിലെത്തിയപ്പോള്
എന്നെതേടിയെത്തിയത്സംവിധായകന് പ്രിയദര്ശന്റെഫോണാണ്.നീഎന്തുകൊണ്ടാണ്റഹ്മാനെകാണാതെമടങ്ങിയത്.
പാട്ട്കൊടുക്കാന് സ്റ്റുഡിയോയിലെത്തിയപ്പോള് ഒരുകഷണ്ടിക്കാന് ഇരിക്കുന്നത്കണ്ടിരുന്നോ?.അത്ഹിന്ദിയിലെഒരുപ്രശസ്തസംവിധായകനാണ്.
എത്രയോദിവസമായിഅദ്ദേഹംറഹ്മാനെഒരുനോക്കുകാണാന് കാത്തിരിക്കുന്നു.അതുകേട്ടപ്പോള് വല്ലാത്തകുറ്റബോധംതോന്നി.
പിന്നീട്കുറേകഴിഞ്ഞ്ചെന്നൈയില് വച്ച്കണ്ടപ്പോള് റഹ്മാന് ചോദിച്ചു.എന്റെഈണത്തിനൊത്ത്പാട്ടെഴുതണമെന്നില്ലേ?
അവിസ്മരണീയമായിരുന്നുആകൂടിക്കാഴ്ച. റഹ്മാന്റെഅച്ഛന് ശേഖറിന്റെകുറേപാട്ടുകള് പാടികേള്പ്പിച്ചു.
പിന്നീട്ഞങ്ങള് നല്ലസുഹൃത്തുക്കളായി.''


വിപ്ളവംവിളയുന്നവയലുകളുംപ്രണയംപൂക്കുന്നനാട്ടിടവഴികളുമുള്ളപുത്തഞ്ചേരിഎന്നഗ്രാമത്തിന്റെനന്മകളാണ്ഗിരീഷ്വരികളില് പകര്ത്തിയത്.ഗ്രാമജീവിതത്തിന്റെഉള്ളറിഞ്ഞബിംബങ്ങളുടെഘോഷയാത്രയായിരുന്നുപാട്ടുകളിലേറെയുംകേട്ടത്.
നാഴിയില് മുളനാഴിയില് ഗ്രാമംനന്മമാത്രമളക്കുന്നുവെന്നും (ഈപുഴയുംകടന്ന്) കൈക്കുടന്നനിറയെതിരുമധുരംതരും (മായാമയൂരം)
കൂരിരുള് കാവിന്റെമുറ്റത്തുഞാനിന്നൊറ്റക്ക്നില്ക്കുന്നുവെന്നും (ബാലേട്ടന്) നിലാവിന്റെനീലഭസ്മകുറിയണിഞ്ഞവളെ
എന്നുമെഴുതാന് ഒരുതനിനാട്ടിന്പുറത്തുകാരനുമാത്രമേകഴിയൂ.

ലളിതസുന്ദരമായപദാവലിയില് ഇതള്വിരിഞ്ഞശുദ്ധമായപ്രണയമാണ്ഗിരീഷിന്റെപാട്ടുകളിലെമറ്റൊരുമുഖമുദ്ര.
പിന്നെയുംപിന്നെയും (കൃഷ്ണഗുഡിയില് ഒരുപ്രണയകാലത്ത്), എത്രയോജന്മമായിനിന്നെയുംതേടിഞാന് (സമ്മര് ഇന് ബെത്ലഹേം),
അറിയാതെഅറിയാതെ (രാവണപ്രഭു), എന്റെഎല്ലാമെല്ലാമല്ലെ (മീശമാധവന്) തുടങ്ങിയവഎവര്ഗ്രീന് ഹിറ്റുകള് തന്നെയാണ്.
ഈണത്തിനാപ്പിച്ച്അഞ്ചോആറോമിനിറ്റിനുള്ളില് വരച്ചിട്ടതാണ്ഈവരികളിലേറെയുംഎന്നത്ഗിരീഷ്പുത്തഞ്ചേരിഎന്നപ്രതിഭയുടെമാറ്റ്കൂട്ടുന്നു.

ദാരിദ്ര്യംനിറഞ്ഞപുത്തഞ്ചേരിയിലെബാല്യകാലവുംഅമ്മയുംസംഗീതവുംഅച്ഛന്റെസംസ്കൃതജ്ഞാനവുമായിരുന്നുഗിരീഷിന്റെപാട്ടെഴുതിന്റെഅടിത്തറ.
കോഴിക്കോട്ടെസുഹൃദ്സദസ്സിന്റെലഹരിയിലൂടെ, ഹിമാലയത്തോളംനീണ്ടതീര്ഥയാത്രകളിലൂടെയാണ്അത്വളര്ന്നത്.ജീവിതയാത്രയിലെഓരോജീവിതാനുഭവവും
പാട്ടായുംകവിതയായും
നമുക്ക്തിരിച്ചുതരികയായിരുന്നുഗിരീഷ്.

ഹിമാലയത്തിലൂടെഅധോരിഗോത്രത്തില് പെട്ടമാംസഭോജികളായത്രിശൂലമേന്തിയസന്ന്യാസിമാര്ക്കൊപ്പംഭാംഗിന്റെലഹരിനുകര്ന്ന്സാക്ഷാല് പരമശിവന്റെഡമരുവിന്റെമുഴക്കംകേട്ടഅനുഭവംഗിരീഷ്വിവരിച്ചിട്ടുണ്ട്. അതുപോലെദ്വാരകകാണാന് ഒരുകൊച്ചുബാലന്റെയൊപ്പംകടലിലൂടെ
അലഞ്ഞകഥയുംഗിരീഷ്ഒരഭിമുഖത്തില് ഓര്ത്തെടുത്തിരുന്നു.

നല്ലപാട്ടെഴുത്തുകാരന് മാത്രമല്ലഅതിലുംനല്ലൊരുകഥപറച്ചിലുകാരന് കൂടിയായിരുന്നുഗിരീഷ്എന്ന്അടുത്തസുഹൃത്തുക്കള് പറയും.പാട്ടെഴുത്തിന്റെയുംപാട്ടിന്റെകമ്പോസിങ്നിമിഷങ്ങളെയുംപലപ്പോഴുംസജീവമാക്കാറുള്ളത്ഗിരീഷിന്റെഈകഥപറച്ചിലുകളാണെന്ന്പ
ലസംവിധായകരുംഗായകരുംപറഞ്ഞുകേട്ടിട്ടുണ്ട്. മനുഷ്യത്വമുള്ളനല്ലൊരുസുഹൃത്ത്കൂടിയാണ്ഇവര്ക്ക്നഷ്ടമായത്.
ആഭേരികേട്ട്മരിക്കുന്നത്മോക്ഷമാണെന്ന്വിശ്വസിച്ചിരുന്നനല്ലൊരുപാട്ടുകാരന്.
അകാലത്തില് പൊഴിഞ്ഞപൂവ്പോലെമടങ്ങുമ്പോള് ഗിരീഷ്അവശേഷിപ്പിക്കുന്നത്പാതിമുറിഞ്ഞഒരുപാട്ടിന്റെനോവാണ്.നാട്ടുനന്മയുടെനേര്ത്തനനവാണ്.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyFri Feb 10, 2012 4:09 pm

Aaro Viral .
Aarum - Nandanam .
AmmaAmzhakkarinu - Madambi .
Chingamasam - MeesaMadhavan .
Devakanyaka - EePuzhayumKadannu .
EnteEllaam - MeesaMadhavan .
EnteSharike - Madambi .
EntheMulle - Panjaloham .
EthrayoJanmamaayi - Summer In Bethlehem .
Gange - Vadakkumnadhan .
KalabhamTharam - Vadakkumnadhan .
Kannil - Dreams .
Karimizhi - MeesaMadhavan .
Karmukil - Nandanam .
Karmukil - Nandanam .
Manimuttathavani - Dreams .
Maranittu - RandamBhavam .
MazhaPeythu - OruAbhibhashakante Case Diary .
MeleMele . MeleMele - No 1 Snehatheeram Bangalore North .
Moovanthi - Kanmadam .
Mouliyil - Nandanam .
Neeyurangiyo - Hitler .
OruKiliPattumoolave - Vadakkumnadhan .
OruRathriKoodi - Summer In Bethlehem .
Pakkala - Dreams .
PinneyumPinneyum - KrishnagudiyilOruPranayakalathu .
PonnumPoovum - IshtamaanuNooruvattam .
PranayaSandhya - Ore Kadal .
Rathriyil - Dreams .
Sooryakireedom - Devasuram .
Vaarthinkal - Dreams .
Vaarthinkal - F .
Vavavo - EnteVeeduApponteum .
VennilaKombile - Usthad

Download : - [You must be registered and logged in to see this link.]
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyFri Feb 10, 2012 4:11 pm

Amruthaanandam- Devotional songs
Music Director(s) M Jayachandran


AmbikeMaaye MG Sreekumar,RadhikaThilak
Sarweswari MG Sreekumar,RadhikaThilak
PaavanaJanani MG Sreekumar)
Om Amruthaanandamayi MG Sreekumar
Amruthaanandam RadhikaThilak
SwayamAvathaaramaay MG Sreekumar,RadhikaThilak
ThiruvadiSharanam MG Sreekumar,RadhikaThilak

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
parutty



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyFri Feb 10, 2012 4:13 pm

 ഗിരീഷ്പുത്തഞ്ചേരി  550239  ഗിരീഷ്പുത്തഞ്ചേരി  559487  ഗിരീഷ്പുത്തഞ്ചേരി  608472  ഗിരീഷ്പുത്തഞ്ചേരി  608472
Back to top Go down
sunder
Forum Boss
Forum Boss
sunder



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptySat Feb 11, 2012 1:34 pm

പ്രണാമം  ഗിരീഷ്പുത്തഞ്ചേരി  768717


thank you balu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyMon Feb 11, 2013 10:14 am

ഫിബ്രവരി 10- മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി ഓര്‍മയായിട്ട് 3 വര്‍ഷം.  ഗിരീഷ്പുത്തഞ്ചേരി  768717


പുസ്തകങ്ങളാണ് ചുറ്റും... വള്ളത്തോള്‍ കവിതകള്‍ മുതല്‍ നാടന്‍ പാട്ടുകളും സ്‌തോത്രാവലികളും വരെ. ചെന്നൈ വുഡ് ലാന്റ്‌സ് ഹോട്ടലിലെ തന്റെ മുറിയില്‍, പുസ്തകങ്ങളുടെയും ചുരുട്ടികൂട്ടി വലിച്ചെറിഞ്ഞ കടലാസുകഷ്ണങ്ങളുടെയും കൂമ്പാരത്തിനിടയില്‍ വെറും നിലത്തു ചമ്രം പടിഞ്ഞു ഇരിക്കുന്നു, ഗിരീഷ് പുത്തഞ്ചേരി എന്ന യുവകവി. വാതില്‍ തുറന്നു അകത്തുവന്ന നടന്‍ അഗസ്റ്റിനോട് കവി പറഞ്ഞു: ''കൂട്ടീട്ട് കൂടുന്നില്ല സുഹൃത്തേ, മാപ്പാക്കണം. കാലത്ത് തുടങ്ങിയ യജ്ഞമാണ്. എനിക്ക് ഈ പണി പറ്റുമെന്ന് തോന്നുന്നില്ല. കോഴിക്കോട്ടേക്ക് അടുത്ത വണ്ടിക്കു ഒരു ടിക്കറ്റ് എടുത്തു തരാന്‍ ദയവുണ്ടാകണം....''

രഞ്ജിത്ത് എഴുതി ജയരാജ് സംവിധാനം ചെയ്യുന്ന ജോണി വാക്കര്‍ എന്ന പടത്തിനു വേണ്ടി എസ്.പി.വെങ്കിടേഷിന്റെ ഈണങ്ങള്‍ക്കൊത്ത് പാട്ടെഴുതാന്‍ വന്നതാണ് ഗിരീഷ്. എന്‍ക്വയറി, ചക്രവാളത്തിനുമപ്പുറം തുടങ്ങി ചില്ലറ പടങ്ങളില്‍ നേരത്തെ പാട്ടെഴുതിയിരുന്നെങ്കിലും, ഭേദപ്പെട്ട ഒരു പ്രോജെക്ടില്‍ പങ്കാളിയാകുന്നത് നടാടെ. ഈണത്തിന് ഒപ്പിച്ചു പാട്ടെഴുതി ഏറെ പരിചയമില്ലാത്തത് കൊണ്ടാവാം, വേവലാതി വേണ്ടതിലേറെ ഉണ്ട് ഉള്ളില്‍.

ഇത്ര ദൂരം വന്നതല്ലേ, ആയുധം വച്ച് കീഴടങ്ങും മുമ്പ് ഒരു ശ്രമം കൂടി നടത്തി നോക്കൂ എന്നായി അഗസ്റ്റിന്‍. ''പക്ഷെ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു, നാട്ടിലേക്ക് മടങ്ങാന്‍.,'' പിന്നീടൊരിക്കല്‍ ഒരു കൂടിക്കാഴ്ചയില്‍ ഗിരീഷ് പറഞ്ഞു. ''മനസ്സ് അത്രയും ശൂന്യമായിരുന്നു എന്നതാണ് സത്യം.''

പക്ഷെ, ഗിരീഷ് നാട്ടിലേക്ക് തിരിച്ചുപോയില്ല. അടിമുടി ഗ്രാമീണനായ ആ ചെറുപ്പക്കാരന്‍ കടന്നുചെന്നത് മലയാളിയുടെ സംഗീത ഹൃദയത്തിലേക്കാണ്. മനംമാറ്റത്തിന്റെ ആ കഥ ജയരാജ് അയവിറക്കുന്നത് ഇങ്ങനെ: ''പിറ്റേന്ന് കാലത്ത് ഞാനും രഞ്ജിത്തും കൂടി വീണ്ടും ഗിരീഷിന്റെ മുറിയില്‍ എത്തുന്നു. അപ്പോഴും പാട്ടുകള്‍ റെഡി ആയിട്ടില്ല. സിനിമ സംവിധായകന്റെ കലയാണെന്ന് ഇപ്പോള്‍ മനസ്സിലായി; ഇനി എന്നെ വിട്ടേക്ക് എന്ന അപേക്ഷയുമായി പോകാന്‍ ഉറച്ചു തന്നെ ഇരിക്കുകയാണ് ഗിരീഷ്. എങ്ങനെ കോപം വരാതിരിക്കും?. തത്വചിന്ത മതിയാക്കി ഉടന്‍ ഭരണി സ്റ്റുഡിയോയിലേക്ക് പുറപ്പെടുക; ബാക്കി അവിടെ ചെന്നിട്ടാകാം എന്നായി രഞ്ജിത്ത്. മൂന്നു പേരും കാറില്‍ ഭരണിയിലേക്ക്.

''സ്റ്റുഡിയോയില്‍ എത്തിയിട്ടും കഥ പഴയത് തന്നെ. മനം മടുത്തു. ഒടുവില്‍ രഞ്ജിത് ഒരു നിര്‍ദേശംവച്ചു. തല്‍കാലം പാട്ടെഴുതണ്ട. വെങ്കിടെഷിന്റെ ഈണം മൂളി സ്റ്റുഡിയോ കോമ്പൗണ്ടിലെ പൂന്തോട്ടത്തില്‍ ഒന്ന് കറങ്ങി വരുക. മനസ്സൊന്നു ഫ്രഷ് ആകട്ടെ. മനസ്സില്ലാ മനസ്സോടെ ഗിരീഷ് സമ്മതിക്കുന്നു. ''

''അര മണിക്കൂര്‍ കഴിഞ്ഞതെയുള്ളൂ. വിടര്‍ന്ന ചിരിയോടെ ഗിരീഷ് അതാ ഞങ്ങള്‍ക്ക് മുന്നില്‍. ശാന്തമീ രാത്രിയില്‍, വാദ്യഘോഷാദികള്‍ കൊണ്ടുവാ എന്ന വരി മൂളിയാണ് വരവ്. കേട്ടയുടന്‍ ഞാനും രഞ്ജിയും ഒരേ സ്വരത്തില്‍ പറഞ്ഞു: ഗംഭീരം..ഇത് മതി. ബാക്കി താനേ വന്നു കൊളളും.''

പാട്ടുകളുടെ പ്രവാഹമായിരുന്നു പിന്നെ എന്നോര്‍ക്കുന്നു ജയരാജ്;; അതും നിമിഷങ്ങള്‍ക്കകം. ശാന്തമീ രാത്രിയില്‍, പൂമാരിയില്‍, ചാഞ്ചക്കം തെന്നിയും, മിന്നും പളുങ്കുകള്‍, ചെമ്മാനപൂമച്ചിന്‍... വെങ്കിടെഷ് റെക്കോഡിങ്ങിന് എത്തുമ്പോഴേക്കും അഞ്ചു പാട്ടും തയ്യാര്‍. രണ്ടു ദശകങ്ങള്‍ നീണ്ട ഒരു യാത്രയുടെ തുടക്കമായിരുന്നു അത്. മലയാള സിനിമയുടെ ആധുനിക ചരിത്രവുമായി തന്നെ ഇഴചേര്‍ന്ന് കിടക്കുന്ന ഒരു ജൈത്രയാത്രയുടെ.

രഞ്ജിത്തിന്റെ വാശിയാണ് മലയാള സിനിമക്ക് ഗിരീഷ് പുത്തഞ്ചേരി എന്ന പാട്ടെഴുത്തുകാരനെ സമ്മാനിച്ചതെന്ന് ഇന്നും വിശ്വസിക്കുന്നു ജയരാജ്. ''ജോണി വാകറിന്റെ നിര്‍മാതാവിന് താരതമ്യേന നവാഗതനായ ഒരാളെ കൊണ്ട് പാട്ടെഴുതിക്കുന്നതില്‍ തെല്ലുമില്ലായിരുന്നു താല്പര്യം. ഞാനും രഞ്ജിയും നിര്‍ബന്ധിച്ചുനോക്കിയിട്ടും ഫലമുണ്ടായില്ല. . ഒടുവില്‍ രഞ്ജി തന്നെ ഒരു പോംവഴി കണ്ടെത്തി. നായകനായ മമ്മുട്ടിയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കുക. മമ്മൂട്ടിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒടുവില്‍ നിര്‍മാതാവ് ഗിരീഷിനെ പരീക്ഷിക്കാന്‍ സമ്മതം മൂളുന്നത്.''

സന്തോഷവാര്‍ത്ത ഗിരീഷിനെ അറിയിക്കാന്‍ ടാക്‌സി പിടിച്ചു രഞ്ജിതിനോപ്പം പുത്തഞ്ചേരി എന്ന ഗ്രാമത്തില്‍ ചെന്നത് ഇന്നലെ എന്നവണ്ണം ഓര്‍ക്കുന്നു ജയരാജ്. ''നാട്ടിന്‍പുറത്തെ ഇടുങ്ങിയ ചെമ്മണ്‍പാതകളിലൂടെയുള്ള യാത്രക്കൊടുവില്‍ കാര്‍ ഓലമേഞ്ഞ ഒരു സാധാരണ വീടിനു മുന്നില്‍ ചെന്ന്‌നില്‍ക്കുന്നു. ശബ്ദംകേട്ട് പരിഭ്രമത്തോടെ ഇറങ്ങി വന്ന ഗിരീഷിന്റെ രൂപം മറന്നിട്ടില്ല. അടുത്ത പടത്തില്‍ നിങ്ങളാണ് പാട്ടെഴുതുന്നത് എന്ന് ഞാന്‍ അറിയിച്ചപ്പോള്‍ ഗിരീഷ് ഒരു നിമിഷം സ്തബ്ധനായി നിന്നു; പിന്നെ വിതുമ്പി കരഞ്ഞു. എന്റെയും രഞ്ജിയുടെയും കൈകള്‍ നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു കൊണ്ട് ഗിരീഷ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു: ''ദൈവങ്ങളാണ് നിങ്ങള്‍..''

ജോണി വാക്കറും അതിലെ പാട്ടുകളും ഹിറ്റായി. തൊട്ടു പിന്നാലെ ദേവാസുരം. ഗിരീഷിന്റെ ഗാനരചനാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അതിലെ ''സൂര്യ കിരീടം വീണുടഞ്ഞു..'' ട്രീവാന്‍ഡ്രം ക്ലബിലെ മൂന്നാം നമ്പര്‍ കോട്ടേജിലിരുന്ന് ആ പാട്ട് ചിട്ടപ്പെടുത്തിയ നിമിഷങ്ങള്‍ എം.ജി.രാധാകൃഷ്ണന്റെ ഓര്‍മയിലുണ്ട്. ''ഈണവും വരികളും ഏതാണ്ട് ഒരേ സമയത്താണ് പിറന്നത്. സൂര്യകിരീടം എന്ന വാക്കില്‍ നിന്നായിരുന്നു സത്യത്തില്‍ ആ പാട്ടിന്റെ ജനനം. പാട്ട് ചിട്ടപ്പെടുത്തി കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ രണ്ടു പേരുടെയും കണ്ണ് നിറഞ്ഞിരുന്നു..എനിക്ക് ഏറെ പ്രിയപ്പെട്ട എന്റെ ഗാനങ്ങളില്‍ ഒന്നാണ് അത്.''

പിന്നീട് എത്ര എത്ര ജനപ്രിയ ഗാനങ്ങള്‍. ഗിരീഷുമായി ചേര്‍ന്ന് ഏറ്റവും മികച്ച ഗാനങ്ങള്‍ സൃഷ്ടിച്ചത് വിദ്യസാഗറും രവീന്ദ്രനും എം.ജയചന്ദ്രനും ആണെന്ന് വിശ്വസിക്കുന്നു ഞാന്‍. പിന്നെയും പിന്നെയും, ആരോ വിരല്‍ മീട്ടി, എത്രയോ ജന്മമായി, ഒരു രാത്രി കൂടി വിട വാങ്ങവേ, മറന്നിട്ടുമെന്തിനോ, ആരോരാള്‍ പുലര്‍മഴയില്‍, കരിമിഴി കുരുവിയെ, തൊട്ടുരുമ്മി ഇരിക്കാന്‍, കണ്ണാടി കൂടും കൂട്ടി., ആരോ കമഴ്ത്തി വച്ചൊരു ഓട്ടുരുളി (ഓണപ്പാട്ട്), .. സംഗീത ബോധമുള്ള ഗാനരചയിതാവും കവിതയെ സ്‌നേഹിക്കുന്ന ഈണ ശില്പിയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ തിളക്കം, ഗിരീഷ്‌വിദ്യാസാഗര്‍ ടീമിന്റെ ഈ ഗാനങ്ങളില്‍ ഉണ്ട്. കാര്‍മുകില്‍വര്‍ണന്റെ, കളഭം തരാം, ഒരു കിളി പാട്ട് മൂളവേ, ഹരി മുരളീരവം, പാടി തൊടിയിലേതോ, എന്തെ മുല്ലേ പൂക്കാത്തു (രവീന്ദ്രന്‍), കണ്ണില്‍ കണ്ണില്‍, ഇന്നലെ എന്റെ നെഞ്ചിലെ, അമ്മ മഴക്കാറിനു, ജനുവരിയില്‍ വിരിയുമോ, ജൂണിലെ നിലാമഴയില്‍, പ്രിയന് മാത്രം, കണ്ടു കണ്ടു കൊതി (എം ജയചന്ദ്രന്‍), ദേവകന്യക, പാതിരാ പുള്ളുണര്‍ന്നു (ജോണ്‍സണ്‍), കൈക്കുടന്ന നിറയെ (രഘുകുമാര്‍), , ചെംബൂവേ പൂവേ, ഒരു ചിരി കണ്ടാല്‍, മറക്കുടയാല്‍, മെല്ലെയൊന്നു പാടി, എന്ത് പറഞ്ഞാലും, ശ്വാസത്തിന്‍ താളം, (ഇളയരാജ), നിലാവിന്റെ നീലഭസ്മ, ഒരു പൂവിതളില്‍, തിര നുരയും (എം.ജി.രാധാകൃഷ്ണന്‍), തുമ്പയും തുളസിയും, താമര നൂലിനാല്‍ (ഔസേപ്പച്ചന്‍), മലയണ്ണാര്‍കണ്ണന്‍ (കൈതപ്രം), മാലേയം മാറോടലിഞ്ഞും, സൂര്യനാളം (ശരത്)....പ്രണയവും, വിരഹവും വിഷാദവും ഭക്തിയും എല്ലാം നിറഞ്ഞു നില്‍ക്കുന്ന ഗാനങ്ങള്‍. വ്യാകരണ പിശകുകളുടെയും അര്‍ത്ഥഭംഗത്തിന്റെയും പേരില്‍ കടുത്ത വിമര്‍ശനം ഏറ്റു വാങ്ങിയ പാട്ടുകളും ഉണ്ടായിരുന്നു അവയില്‍. സ്വതസിദ്ധമായ ശൈലിയില്‍, എതിര്‍പ്പുകളെ എതിര്‍പ്പുകള്‍ കൊണ്ട് നേരിട്ട്, ഗിരീഷ് പിടിച്ചു നിന്നു.

''കാലം തെറ്റി സിനിമയില്‍ വന്നവനാണ് ഞാന്‍. എത്താന്‍ വളരെ വൈകിപ്പോയി. മലയാളത്തിന്റെയൊന്നും ആവശ്യമില്ല എന്ന് പറയുന്നവരാണ് ഇന്നത്തെ പല സംവിധായകരും. ഇറ്റാ ലിയന്‍ കാസറ്റും കൊണ്ടാണ് അവര്‍ പാട്ടെഴുതിക്കാന്‍ വരിക. അവര്‍ക്ക് വേണ്ടി കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനത്തൈലം എന്നെഴുതാന്‍ പറ്റില്ലല്ലോ..'' കാനേഷ് പൂനൂരിനു രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ഗിരീഷ് പറഞ്ഞ വാക്കുകള്‍ ഓര്‍മയിലുണ്ട്.

എന്നിട്ടും അവസരം ഒത്തു വന്നപ്പോഴെല്ലാം, എല്ലാ പരിമിതികള്‍ക്കും ഉള്ളില്‍ നിന്നു കൊണ്ട് തന്നെ, പാട്ടുകള്‍ക്ക് ഗ്രാമ്യകല്‍പനകളുടെ സുഗന്ധമേകാന്‍ ശ്രമിച്ചു ഗിരീഷ്. പിന്നെയും പിന്നെയും ആ പാട്ടുകള്‍ നമ്മുടെ കിനാവിന്റെ പടി കടന്നെത്തുന്നതും അതുകൊണ്ടാവാം പദനിസ്വനം പോലും കേള്‍പ്പിക്കാതെ....  ഗിരീഷ്പുത്തഞ്ചേരി  566730
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyMon Feb 11, 2013 10:24 am



Thank uuuuuuu
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyMon Feb 11, 2013 10:37 am

 ഗിരീഷ്പുത്തഞ്ചേരി  550239  ഗിരീഷ്പുത്തഞ്ചേരി  608472  ഗിരീഷ്പുത്തഞ്ചേരി  608472
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyMon Feb 11, 2013 11:55 am

 ഗിരീഷ്പുത്തഞ്ചേരി  550239 ammu
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyMon Feb 11, 2013 12:04 pm

 ഗിരീഷ്പുത്തഞ്ചേരി  768717  ഗിരീഷ്പുത്തഞ്ചേരി  768717
Back to top Go down
parutty
Forum Boss
Forum Boss
parutty



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyMon Feb 11, 2013 5:45 pm

 ഗിരീഷ്പുത്തഞ്ചേരി  768717  ഗിരീഷ്പുത്തഞ്ചേരി  768717
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyMon Feb 11, 2013 6:01 pm

 ഗിരീഷ്പുത്തഞ്ചേരി  768717  ഗിരീഷ്പുത്തഞ്ചേരി  768717
Back to top Go down
Guest
Guest
avatar



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyMon Feb 11, 2013 6:52 pm

 ഗിരീഷ്പുത്തഞ്ചേരി  768717  ഗിരീഷ്പുത്തഞ്ചേരി  768717
Back to top Go down
Guest
Guest
avatar



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptySun Mar 10, 2013 10:46 am

നിനച്ചിരിക്കാത്തൊരു നേരത്താണ് മരണം തുളസീദളത്തിന്‍െറ പടികടന്നെത്തിയത്. പാതി മുറിഞ്ഞ വിഷാദഗാനം പോലെ ഗിരീഷേട്ടന്‍ മരണത്തിന്‍െറ കൈപിടിച്ചകന്നപ്പോള്‍ ഞങ്ങള്‍ തനിച്ചായി. അത് 2010 ഫെബ്രുവരി മാസമായിരുന്നു. ശ്രീകുമാരന്‍ തമ്പി സാറിന് ഓടക്കുഴല്‍ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഗിരീഷേട്ടന്‍. അപ്പോഴാണ് നടന്‍ കൊച്ചിന്‍ ഹനീഫയുടെ മരണവാര്‍ത്ത അറിഞ്ഞത്. തുടര്‍ന്ന് ആ ചടങ്ങിലും പങ്കെടുത്തു. മദ്യമായിരുന്നു ആ ജീവിതത്തിലെ പ്രധാന വില്ലന്‍. ഡോക്ടറുടെ കര്‍ശനനിര്‍ദേശപ്രകാരം മദ്യപാനം നിര്‍ത്തിയ സമയമായിരുന്നു. എന്നാല്‍, മദ്യപിച്ചാണ് അന്ന് വീട്ടില്‍ തിരിച്ചെത്തിയത്. വന്ന പാടെ കിടക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ മമ്മൂട്ടി നായകനായുള്ള സിനിമയുടെ തിരക്കഥ എഴുതാന്‍ പോവുകയാണെന്നും പെട്ടെന്നുതന്നെ തീര്‍ക്കണമെന്നും പറഞ്ഞു. രാവിലെത്തന്നെ എഴുതാനിരുന്നു. 17 സീനുകള്‍ എഴുതിക്കഴിഞ്ഞിരുന്നു. ആള്‍ നന്നേ ക്ഷീണിതനായിരുന്നു. അന്ന് രാത്രിയായപ്പോള്‍ വല്ലാതെ തലവേദനിക്കുന്നുവെന്നു പറഞ്ഞു. ഉടന്‍തന്നെ ഞങ്ങള്‍ എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെനിന്ന് മിംസിലേക്കും. ഒരു ശനിയാഴ്ചയായിരുന്നു അത്. നാലുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞു. നാലാംദിവസം ഗിരീഷേട്ടന്‍ ഞങ്ങളെ വിട്ടുപോയി.
ആ വാര്‍ത്തയറിഞ്ഞപ്പോള്‍ ഒരുവേള എന്‍െറ ഹൃദയം നിശ്ചലമായി. ചേതനയറ്റ ആ ശരീരം കാണാന്‍ എനിക്ക് ശക്തിയുണ്ടായില്ല. പിന്നീട് നടന്നതൊന്നും ഓര്‍മയിലില്ല. ആകാശദീപങ്ങളെ സാക്ഷിയാക്കി പ്രിയപാട്ടുകാരന്‍ കാണാമറയത്തേക്ക് മറഞ്ഞപ്പോള്‍ എന്‍െറയും മക്കളുടെയും ലോകത്ത് ഇരുള്‍ പരന്നു. ആ മരണം എന്നിലുണ്ടാക്കിയ ആഘാതം ചെറുതല്ല. പ്രിയപ്പെട്ടവരുടെ വിയോഗം ഒരാളുടെ ജീവിതത്തെ എത്രമാത്രം മാറ്റിമറിക്കുമെന്ന് ജീവിതം എനിക്ക് കാണിച്ചുതന്നു. ഒരു വര്‍ഷം ഞാന്‍ മുറിയില്‍നിന്ന് പുറത്തിറങ്ങിയില്ല. മനസ്സിന്‍െറ സമനിലപോലും തെറ്റുമെന്ന് ഭയന്ന നാളുകള്‍. മക്കളുടെ നിര്‍ബന്ധത്താല്‍ ഇടക്കെപ്പോഴോ പുറത്തേക്കു വന്നപ്പോള്‍ വെളിച്ചത്തിന്‍െറ നാളങ്ങള്‍ എന്നെ ഭയപ്പെടുത്തി. വീണ്ടും ഇരുളിലേക്ക് ഉള്‍വലിഞ്ഞു. അമ്മയും ബന്ധുക്കളുമായിരുന്നു കൂട്ട്. വിധിയോടു പൊരുത്തപ്പെടാന്‍ എനിക്ക് ഏറെക്കാലം കഴിയേണ്ടിവന്നു. ആ വിയോഗത്തിന് മൂന്നു വര്‍ഷമാവുന്നു. ഇപ്പോള്‍ ഏകാന്തതകളില്‍ എനിക്ക് കൂട്ട് ഗിരീഷേട്ടന്‍െറ പാട്ടുകളും ഓര്‍മകളുമാണ്. ആ പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ആശ്വാസമാവുന്നു. വീട്ടില്‍ ആളിന്‍െറ സാന്നിധ്യം അറിയുന്നു.
പാട്ടെഴുത്തിനായി ദിവസങ്ങള്‍ മാറിത്താമസിക്കാറുണ്ടായിരുന്നു ഗിരീഷേട്ടന്‍. അപ്പോഴൊക്കെ കൂട്ടിന് ആളെ ആക്കിയിട്ടാണ് പോവുക. മടങ്ങുംമുമ്പ് നല്ല ഭക്ഷണമുണ്ടാക്കിവെക്കണമെന്ന് പറയാനായി വിളിക്കുകയും ചെയ്യും. നാടന്‍ ഭക്ഷണത്തോടായിരുന്നു പ്രിയം. സല്‍ക്കാരപ്രിയനായിരുന്നു. വീട്ടില്‍ എപ്പോഴും അതിഥികള്‍ കാണും. ഇപ്പോഴും സുഹൃത്തുക്കള്‍ ആ സ്നേഹം നിലനിര്‍ത്തുന്നുണ്ട്.
തീര്‍ത്തും അവിചാരിതമായാണ് ഗിരീഷേട്ടന്‍ എന്‍െറ ജീവിതത്തിലേക്ക് കടന്നുവന്നത്. അച്ഛന്‍െറ പെങ്ങളുടെ മകനായതിനാല്‍ കുട്ടിക്കാലം തൊട്ടേ ഗിരീഷേട്ടനെ അറിയാം. ഇടക്കിടെ വീട്ടില്‍ വരും. പിന്നെ അമ്മാവനും മരുമകനും സംഗീതത്തിന്‍െറ ലോകത്തായിരിക്കും. എന്‍െറ അച്ഛന്‍ ചേളന്നൂര്‍ സദാനന്ദന്‍ ആകാശവാണി ആര്‍ട്ടിസ്റ്റായിരുന്നു. നൃത്താധ്യാപികയാണ് അമ്മ പങ്കജവല്ലി. എസ്.എസ്.എല്‍.സിക്കു ശേഷം ഞാന്‍ നൃത്തപഠനം തുടര്‍ന്നു. അമ്പലങ്ങളിലും സ്കൂള്‍ വാര്‍ഷിക പരിപാടികളിലും നൃത്തം അവതരിപ്പിക്കുമായിരുന്നു ഞാന്‍. എന്നാല്‍, ഞങ്ങളുടെ വിവാഹശേഷം അത് നിര്‍ത്തി.
അന്നത്തെ ചര്‍ച്ചകളില്‍ എനിക്ക് വലിയ റോളൊന്നുമുണ്ടായിരുന്നില്ല. കുടുംബത്തിലെ മറ്റൊരാളുമായി എന്‍െറ വിവാഹം പറഞ്ഞുറപ്പിച്ചുവെച്ചിരിക്കയായിരുന്നു. എന്നാല്‍, ചില കാരണങ്ങളാല്‍ അത് മുടങ്ങി. വലിയ സങ്കടമായിരുന്നു അത്. ആയിടക്ക് ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ഗിരീഷേട്ടന്‍ പറഞ്ഞു...ബീനയെ ഞാന്‍ വിവാഹം കഴിച്ചോളാം. എനിക്ക് ഇഷ്ടമായിരുന്നു. വിവാഹക്കാര്യം തീരുമാനിച്ചതുകൊണ്ട് പറയാതിരുന്നതാണ്. അച്ഛന്‍ മരിച്ച സമയമായിരുന്നു അത്. വീട്ടുകാര്‍ അക്കാര്യം ആലോചിച്ചു. ആറുമാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വിവാഹം നടന്നു. എനിക്കപ്പോള്‍ 21 വയസ്സ്. ഗിരീഷേട്ടന് 25 ഉം.
പുത്തഞ്ചേരിയിലെ പുളിക്കൂല്‍ വീടിന്‍െറ മരുമകളായെത്തിയപ്പോള്‍ ഒട്ടും അപരിചിതത്വം തോന്നിയില്ല. സുഖദു$ഖ സമ്മിശ്രമായ 23 വര്‍ഷങ്ങള്‍...
ഒരുപാട് കഷ്ടപ്പെട്ടാണ് ഗിരീഷേട്ടന്‍ പാട്ടിന്‍െറ ലോകത്തേക്ക് വന്നത്. മറ്റൊരു ജോലിയും ചെയ്യാന്‍ വയ്യെന്നു പറയും. കല്യാണം കഴിഞ്ഞ നാളുകളില്‍ വാഹനങ്ങള്‍ക്ക് ടാക്സ് അടക്കുന്ന ജോലിക്ക് പോവുമായിരുന്നു. അന്നേ സിനിമയായിരുന്നു ലക്ഷ്യം. കോഴിക്കോടാണ് ഏട്ടന്‍െറ തട്ടകം. മൂത്ത മകനുണ്ടായ ശേഷം പുത്തഞ്ചേരിയില്‍നിന്ന് കരിക്കാംകുളത്ത് വാടകവീടെടുത്ത് താമസം തുടങ്ങി ഞങ്ങള്‍. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന കാരപ്പറമ്പിനടുത്ത വീടിനടുത്തേക്ക് താമസം മാറ്റി.
രണ്ടാമത്തെ മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് ഗിരീഷേട്ടന്‍ ജോണിവാക്കര്‍ സിനിമയില്‍ പാട്ടെഴുതുന്നത്. ജോണിവാക്കറിലെ എല്ലാ പാട്ടുകളും ഹിറ്റായി. പാട്ടെഴുത്തില്‍ പിന്നെ ഗിരീഷേട്ടന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജീവിതത്തില്‍ ഞങ്ങളേറ്റവും സന്തോഷിച്ച സമയമായിരുന്നു അത്. വരുമാനമില്ലാത്തത് ഒരു കുടുംബത്തെ സംബന്ധിച്ച് വലിയ പ്രശ്നംതന്നെയാണ്. പാട്ടെഴുത്തില്‍ സജീവമായപ്പോള്‍ പണം കിട്ടിത്തുടങ്ങി. കാരപ്പറമ്പില്‍ സ്ഥലം വാങ്ങി വീടുവെച്ചു. ഗിരീഷേട്ടന്‍െറ ആഗ്രഹപ്രകാരമാണ് വീടിന് തുളസീദളം എന്ന് പേരിടുന്നതും.
എഴുത്തിനായുള്ള തപസ്സായിരുന്നു ഗിരീഷേട്ടന്‍െറ ജീവിതം. ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ട്യൂണിട്ടു കൊടുത്താലും പാട്ടെഴുതും. അതിനു സഹായിച്ചത് ഗിരീഷേട്ടന്‍െറ ഗഹനമായ വായനയും പഠനവുമാണ്. ജന്മനാ കിട്ടിയ കഴിവ് തേച്ചുമിനുക്കിയെടുക്കുകയായിരുന്നു. രണ്ടു ജന്മം ജനിച്ചാലും ഈ തരത്തില്‍ വളരാന്‍ സാധിക്കില്ലെന്ന് മക്കളോട് പറയാറുണ്ട് ഞാന്‍. ഞാന്‍ കാണുന്ന കാലം തൊട്ടേ ഗിരീഷേട്ടന്‍െറ കൈയില്‍ എപ്പോഴും പുസ്തകമുണ്ടാകും. യാത്ര പോവുകയാണെങ്കില്‍ രണ്ടുമൂന്നു പുസ്തകങ്ങള്‍ കൂടെ കരുതും. ആ ശീലം മരിക്കും വരെ തുടര്‍ന്നു. ആശുപത്രിയില്‍ കിടക്കുമ്പോഴും പുസ്തകങ്ങള്‍ കൂട്ടിനുണ്ടായിരുന്നു.
ഏതുപ്രശ്നങ്ങള്‍ക്കും ഗിരീഷേട്ടന്‍െറ അടുത്ത് മറുപടിയുണ്ടാകും. പക്ഷേ, മദ്യപിക്കുന്നത് എതിര്‍ത്താല്‍ വലിയ പ്രശ്നമാണ്. തന്‍െറ സര്‍ഗാത്മകതയെ നശിപ്പിക്കുന്നതാണീ ശീലമെന്ന് അദ്ദേഹത്തിന് നന്നായറിയാം. എന്നാല്‍, അത് ഒഴിവാക്കാനും വയ്യ. സിനിമയാണ് ഫീല്‍ഡ്. ഇഷ്ടംപോലെ അതു കിട്ടും. സിനിമയില്‍ തിരക്കായപ്പോഴാണ് മദ്യപാനം ശീലമാക്കിയത്. അതോടെ അസുഖവും കൂട്ടിനെത്തി. ഏട്ടന്‍ അസുഖം ബാധിച്ച് കിടക്കാത്ത ആശുപത്രികള്‍ കോഴിക്കോട്ടില്ല. അസുഖക്കാര്യം ആരും അറിയരുതെന്ന് നിര്‍ബന്ധമായിരുന്നു.
ആ ജീവിതം കണ്ടു വളര്‍ന്നതുകൊണ്ട് മക്കള്‍ മദ്യപാനത്തിന്‍െറ വഴി പോവില്ലെന്ന് ഉറപ്പുണ്ട്. അവരുടെ ലക്ഷ്യവും സിനിമയാണ്. മൂത്തമകന്‍ ജിതിന്‍കൃഷ്ണന്‍െറ പഠിത്തം കഴിഞ്ഞു. അവന്‍ എറണാകുളത്ത് ഒരു സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ഇളയമകന്‍ ദിനനാഥ് ദേവഗിരികോളജില്‍ ബി.കോമിന് പഠിക്കുന്നു. അടുത്തിടെ ‘മാറ്റിനി’ എന്ന സിനിമയില്‍ പാട്ടെഴുതി അവന്‍. മക്കള്‍ സിനിമയിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെങ്കിലും നല്ലൊരു ജോലി നേടിയിട്ട് മതി സിനിമയെന്നാണ് പറയാറുള്ളത്. ഇന്ന് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന മേഖലയാണത്. പണ്ടത്തെപ്പോലെ കഴിവുകൊണ്ടു മാത്രം പിടിച്ചുനില്‍ക്കാനാവില്ല. കഠിനാധ്വാനം വേണം.
അവസാന നാളുകളില്‍ ഗിരീഷേട്ടന്‍െറ നോക്കിലും വാക്കിലും മരണം കടന്നുവരുമായിരുന്നു. അതിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഞാന്‍ എതിര്‍ക്കും. ‘ഭൂമിയിലെ ഏറ്റവും പരമമായ സത്യമാണ് മരണം. അതെക്കുറിച്ച് സംസാരിച്ചതുകൊണ്ട് ആരും മരിക്കണമെന്നില്ല. ലോട്ടറി അടിച്ചെന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്നാല്‍ ലോട്ടറി അടിക്കുമോ? അതുപോലെയാണ് മരണവും’ -ഇതായിരുന്നു മറുപടി. മരിച്ചുകഴിഞ്ഞാല്‍ എന്നെ കുളിപ്പിക്കരുതെന്നും ശരീരം നന്നായി തുടച്ച് നല്ല വസ്ത്രം ധരിപ്പിച്ച് മാവൂര്‍ റോഡിലുള്ള ശ്മശാനത്തില്‍ സംസ്കരിക്കണമെന്നും പറയുമായിരുന്നു.
സഹായം ചോദിച്ചുവരുന്നവരെ കൈയയച്ചു സഹായിക്കുമായിരുന്നു ഗിരീഷേട്ടന്‍. അവരുടെ പ്രാര്‍ഥനകളാവും എന്നെ പിടിച്ചുനിര്‍ത്തുന്നത്.
യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ എന്‍െറ മനസ്സ് പാകമായി. എത്ര നാളുകള്‍ ബന്ധുക്കള്‍ക്ക് തുണ നില്‍ക്കാന്‍ കഴിയും. ആരും ശ്രദ്ധിക്കാനില്ലാതായാല്‍ മക്കള്‍ വഴിതെറ്റിപ്പോകുമെന്ന് ഉറപ്പാണ്. അവരോട് ഈ അമ്മ ചെയ്യുന്ന ഏറ്റവും വലിയ പാതകമാവും അത്. അങ്ങനെ സംഭവിക്കാന്‍ പാടില്ല. അവര്‍ക്കായാണ് ഇനിയെന്‍െറ ജീവിതം.
ഗിരീഷേട്ടന്‍െറ പുസ്തകങ്ങളും പുരസ്കാരങ്ങളും അടുക്കിവെക്കാനായി വീടിന്‍െറ മുകള്‍നിലയില്‍ പണി നടക്കുകയാണ്. ആ സ്മാരകങ്ങള്‍ ചിതലരിക്കാതെ അനശ്വരമായി സൂക്ഷിക്കേണ്ടത് എന്‍െറ കടമയാണ്. ഓര്‍മക്കൂടാരമായി അവ എന്നും നിലനില്‍ക്കണം.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptySun Mar 10, 2013 10:51 am

 ഗിരീഷ്പുത്തഞ്ചേരി  550239 sweet
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptySun Mar 10, 2013 10:54 am

 ഗിരീഷ്പുത്തഞ്ചേരി  550239 sweet
Back to top Go down
parutty
Forum Boss
Forum Boss
parutty



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptySun Mar 10, 2013 10:59 am

 ഗിരീഷ്പുത്തഞ്ചേരി  362995 yetta
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyWed Mar 13, 2013 10:33 am

ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയില്‍ വീണ്ടുമൊരു ചിത്രം  ഗിരീഷ്പുത്തഞ്ചേരി  811586

മനോവിഭ്രാന്തിയുടെ അത്യന്തം ദുരൂഹമായ ഊടുവഴികളിലൂടെ മനസ് ചരിക്കുന്ന ഭരതപിഷാരടിയുടെ കഥ പറഞ്ഞ 'വടക്കുംനാഥനു' ശേഷം ഗിരീഷ് പുത്തഞ്ചേരിയുടെ മറ്റൊരു തിരക്കഥ സിനിമയാകുന്നു.
മരണാസന്നമായ നാളുകളില്‍ ഗിരീഷ് പുത്തഞ്ചേരി 'രാമന്‍ പോലീസ്' എന്നു പേരിട്ടൊരു തിരക്കഥയുടെ രചനയിലായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി തന്റെ 'രാമന്‍ പോലീസ്' യാഥാര്‍ത്ഥ്യമാക്കണമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാവാതെയാണ് അന്‍പതാം വയസില്‍ ഗിരീഷ് ജീവിതത്തില്‍നിന്നും വിടവാങ്ങിയത്. ഇപ്പോഴിതാ രാമന്‍ പോലീസിന്റെ പൂര്‍ത്തീകരിക്കാത്ത തിരക്കഥ ഗിരീഷിന്റെ വിധവ ബീനയില്‍നിന്ന് ഏറ്റു വാങ്ങിയിരിക്കുകയാണ് ഫോട്ടോഗ്രാഫിയില്‍ നിന്നും സിനിമാസംവിധായകനായി മാറിയ അനീഷ് ഉപാസന.
എത്രയും വേഗം രാമന്‍ പോലീസിന്റെ തിരക്കഥ പൂര്‍ത്തീകരിച്ച് ഈ തിരക്കഥയില്‍ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അനീഷ്. ബോക്‌സോഫീസില്‍ ഒരു ചലനവും സൃഷ്ടിക്കാതെ പോയ ചിത്രമാണ് അനീഷ് ഉപാസനയുടെ ആദ്യ സംവിധാനസംരംഭമായ മാറ്റിനി. മൈഥിലിയും മഖ്ബൂല്‍ സല്‍മാനുമായിരുന്നു ഇതിലെ നായികാ നായകന്മാര്‍.
2006 ലാണ് ഗിരീഷ് പുത്തഞ്ചേരി തിരക്കഥയെഴുതിയ 'വടക്കും നാഥന്‍' തീയേറ്ററുകളിലെത്തിയത്. വടക്കുംനാഥന്‍ കൂടാതെ പല്ലാവൂര്‍ ദേവനാരായണന്‍(1999), ബ്രഹ്മരക്ഷസ്(1990) എന്നീ ചിത്രങ്ങള്‍ക്കും ഗിരീഷ് തിരക്കഥയെഴുതി. ഇതു കൂടാതെ മേലേപ്പറമ്പില്‍ ആണ്‍വീട്(1993), കിന്നരിപ്പുഴയോരം(1994), കേരള ഹൗസ് ഉടന്‍ വില്പനയ്ക്ക്(2004) എന്നീ ചിത്രങ്ങളുടെ കഥയും ഗിരീഷിന്റേതാണ്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏഴു തവണ നേടിയ ഗിരീഷ് 2010 ഫെബ്രുവരി പത്തിനാണ് അന്തരിച്ചത്. മുന്നൂറ്റി മുപ്പതോളം ചിത്രങ്ങള്‍ക്കു വേണ്ടി 1500 ലധികം ഗാനങ്ങള്‍ ഗിരീഷ് എഴുതിയിട്ടുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyWed Feb 12, 2014 7:14 am

എന്നെന്നും സാന്നിധ്യമായി പുത്തഞ്ചേരി   ഗിരീഷ്പുത്തഞ്ചേരി  559487   ഗിരീഷ്പുത്തഞ്ചേരി  1939097668   ഗിരീഷ്പുത്തഞ്ചേരി  708918 


കൈതപ്രം ദാമോദരന്‍ നമ്പൂതിരി മലയാള സിനിമയില്‍ തിളങ്ങിനിന്ന കാലത്താണ് ഗിരീഷ് പുത്തഞ്ചേരി എന്ന കോഴിക്കോട്ടുകാരന്‍ ഗാനരചനാരംഗത്തെത്തുന്നത്. ഒപ്പം ഒ.എന്‍.വിയും സജീവമായി നിന്ന കാലം. എന്നാല്‍ ഇവര്‍ രണ്ടു പേരും പുത്തഞ്ചേരിക്ക് ഒരു ഭീഷണിയായില്ല. ഇവര്‍രണ്ടുപേര്‍ക്കും പുത്തരിേയും ഒരു ഭീഷണിയായില്ല. മൂന്നു പേരും മൂന്ന് തരത്തിലായിരുന്നു ഗാനരചന നടത്തിയിരുന്നത്. അക്കാലത്ത് മലയാള ഗാനങ്ങള്‍ മറ്റൊരു വഴിത്തിരിവിലെത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ ആത്മാവ് ചോര്‍ന്നു പോയിട്ടില്ലായിരുന്നു. ഈ ആത്മാവ് ചോര്‍ന്നുപോകാതെയാണ് ഗിരീഷ് പാട്ടെഴുതിയത്. അതുകൊണ്ടാണ് അദ്ദേഹം വേഗം ശ്രദ്ധിക്കപ്പെട്ടതും പാട്ടുകള്‍ ആരും മറന്നു പോകാത്തതും. പാട്ടുകള്‍ കവിതകളല്ലെന്ന തിരിച്ചറിവാണ് ഗിരീഷിന്ആദ്യമുണ്ടായത്. ഗഹനമായ ചിന്താശകലങ്ങളെക്കാള്‍ തരളമായ ചിന്തയും മൃനാഹരമായ പദാവലിയുമാണ് അതിനു വേണ്ടതെന്ന് അദ്ദേഹം ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. ആദ്യകാലത്തെഴുതിയ കൈക്കുടന്ന നിറയെ തിരുമധുരം തരും തുടങ്ങിയ ഗാനങ്ങളില്‍തന്നെ ആത്മാവിനെ സ്പര്‍ശിക്കുന്ന വരികള്‍ എന്ന തിരിച്ചറിവ് ആസ്വാദകരിലുണ്ടാക്കി.
സിനിമയില്‍ ചാന്‍സ് തേടി അലഞ്ഞ് ജീവിതം നരകിച്ച ഒരു ഭൂതകാലം ഗിരീഷിനുണ്ടായിരുന്നു. അക്കാലത്ത് വ്യാപകമായിരുന്ന ഭക്തിഗാന ആല്‍ബങ്ങളായിരുന്നു ആശ്വാസം. നിരവധി ഗാനങ്ങള്‍ അത്തരത്തിലെഴുതി. എന്നാല്‍ സിനിമ എന്ന പ്ലാറ്റ്ഫോം പോലെയല്ല അത്. ആദ്യകാലത്ത് അധികം സിനിമകള്‍ ലഭിച്ചില്ല. നാട്ടുകാരനായ രഞ്ജിത്താണ് ഗിരീഷിന് അവസരം നല്‍കിയത്. എന്നാല്‍ കിട്ടിയ അവസരത്തില്‍ ശ്രദ്ധേയമായ ഗാനങ്ങഴളെഴുതി തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായി. അതിനുള്ള പ്രതിഭ ഉണ്ടായിരുന്നത് ജനം വേഗം തിരിച്ചറിയുകയും ചെയ്തു. സൂര്യകിരീടം വീണുടഞ്ഞു എന്ന ദേവാസുരത്തിലെ ഗാനമാണ് അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ ആദ്യമായി ഒരുന്നതസ്ഥാനം കൊടുത്തത്. പിന്നീട് പുത്തഞ്ചേരിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അനര്‍ഗ്ഗളമായ ഗാനപ്രവാഹമായിരുന്നു പുത്തഞ്ചേരിയുടെ പ്രത്യേകത. ഒരു ഗാനരചയിതാവിന്റെ പ്രധാന മൂലധനമായ വാക്കുകളുടെ സഞ്ചയത്തെ ആദ്യമായി വേഡ്ബാങ്കെന്ന് പ്രയോഗിച്ചത് അദ്ദേഹമാണ്. ഇത്തരത്തിലുള്ള കൌതുകരവും പുതുമയുള്ളതുമായ വാക്കുകള്‍ പ്രയോഗിക്കാനുള്ള കഴിവാണ്
പുത്തഞ്ചേരിയെ വേഗം ശ്രദ്ധേയനാക്കിയത്. സിനിമയില്‍ പാട്ടെഴുതുന്നവര്‍ക്ക് സംഗീതസംവിധായകര്‍ ചില ലക്ഷണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വയലാറിന്റെയും ഭാസ്കരന്‍ മാഷിന്റെയുമൊക്കെ കാലത്ത് കവിതയെഴുതാനറിയുകയും സാഹിത്യബോധമുണ്ടായിരിക്കുകയും ചെയ്യുക എന്നതായിരുന്നെങ്കില്‍ കാലം മാറിയതോടെ അതില്‍ ചില മാറ്റങ്ങളുണ്ടായി. കവിയായിരിക്കണമെന്ന് നിര്‍ബന്ധമില്ല. പാട്ടെഴുതാനറിഞ്ഞാല്‍ മതി. സംഗീതം ചെയ്ത ശേഷം പാട്ടെഴുതുന്ന രീതി വ്യാപകമായതോടെ സംഗീതബോധമുള്ള എഴുത്തുകാരനായിരിക്കണംഎന്നത് ഒരു അധികയോഗ്യതയായി. പി
ന്നെ അവര്‍ക്ക് വേണ്ടത് സംഗീതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് നല്ല വാക്കുകള്‍ ഉണ്ടാകുക എന്നതാണ്. അതിന് പുതുമ വേണമെന്നും. പിന്നെയൊന്ന് ഇതൊക്കെ വളരെവേഗം ചെയ്യുക എന്നതും. ഇത്തരം കാര്യങ്ങളിലുള്ള മിടുക്കാണ് പുത്തഞ്ചേരിയെ സംഗീതസംവിധായകരുടെ പ്രിയ എഴുത്തുകാരനാക്കിയത്. ഇതിലൊക്കെയുപരിയായി മറ്റൊരു കാര്യംകൂടി പുത്തഞ്ചേരിക്കുണ്ടായിരുന്നു; കാവ്യഗുണം. ആദ്യവസാനം അദ്ദേഹം അത് പാട്ടില്‍ നിലനിര്‍ത്തി. കണ്‍ഫ്യുഷന്‍ തീര്‍ക്കണമേ എന്ന പാട്ടിലും ശാന്തമീരാത്രിയില്‍ എന്ന പാട്ടിലും കാര്‍മുകില്‍വര്‍ണന്റെ, ഹരിമുരളീരവം, കണ്ണുനട്ട് കാത്തിലരുന്നിട്ടും തുടങ്ങിയ പാട്ടുകളിലും അത് സൂക്ഷിക്കാന്‍ അദേഹത്തിന് കഴിഞ്ഞു. പ്രണയഗാനങ്ങളില്‍ മറ്റെവിടെയും കാണാത്ത തരളത അദ്ദേഹത്തിന്റെ പാട്ടുകളില്‍ നമുക്ക് ദര്‍ശിക്കാം. ഒരു രാത്രികൂടി വിടവാങ്ങവേ, ആരോ വിരല്‍ മീട്ടി, പിന്നെയും പിന്നെയും തുടങ്ങിയ ഗാനങ്ങളിലുടനീളം നിഴലിക്കുന്ന തരളത നമ്മെ വല്ലാതെ സ്പര്‍ശിക്കാറുണ്ട്. ബിംബകല്‍പനയിലും ഉപയോഗിക്കുന്ന വാക്കുകളിലും ആ തരളത പാട്ടിലുടനീളം നിലനിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയില്‍ വന്ന് അധികം കഴിയുന്നതിന് മുമ്പ് തിരക്കിലായ പുത്തഞ്ചേരി അപ്രതീക്ഷിതമായി മരണത്തിന് കീഴ്പ്പെടുന്നതുവരെ വലിയ തിരക്കുള്ള ഗാനരചയിതാവായിരുന്നു. എന്നാല്‍ എത്ര തിരക്കിട്ട് പാട്ടെഴുതുമ്പോഴും അദ്ദേഹം തന്റെ പാട്ടുകളില്‍ പുതുമ നിലനിര്‍ത്തി. അത് അടിസ്ഥാനപരമായി അദ്ദേഹത്തിനുണ്ടായിരുന്ന കാവ്യഗുണം കൊണ്ടായിരുന്നു. പുതുമ ഇല്ലാത്തതുകൊണ്ടാണ് പല ഗാനരചയിയതാക്കളും രംഗത്തു നിന്ന് അസ്തമിച്ചു പോയത്. ആധുനികതയോ പഴമയോ ഒന്നും പുത്തഞ്ചേരിക്ക് ഭീഷണിയായില്ല. ഏതുതരം പാട്ടുകളുംജനിക്കുന്ന ഒരു ഗാനരചനാ യന്ത്രം പോലെയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് നാലുവയസ് പിന്നിടുന്നു.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  EmptyWed Feb 12, 2014 9:09 am

 ഗിരീഷ്പുത്തഞ്ചേരി  1939097668 

Nallavarikalum padikadannu poyi kondirikkayaanu...  ഗിരീഷ്പുത്തഞ്ചേരി  768717  ഗിരീഷ്പുത്തഞ്ചേരി  768717 
Back to top Go down
Sponsored content





 ഗിരീഷ്പുത്തഞ്ചേരി  Empty
PostSubject: Re: ഗിരീഷ്പുത്തഞ്ചേരി     ഗിരീഷ്പുത്തഞ്ചേരി  Empty

Back to top Go down
 
ഗിരീഷ്പുത്തഞ്ചേരി
Back to top 
Page 1 of 3Go to page : 1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: