സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ലോക വനിതാ ദിനം !!! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ലോക വനിതാ ദിനം !!! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ലോക വനിതാ ദിനം !!! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ലോക വനിതാ ദിനം !!! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ലോക വനിതാ ദിനം !!! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ലോക വനിതാ ദിനം !!! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ലോക വനിതാ ദിനം !!! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ലോക വനിതാ ദിനം !!! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ലോക വനിതാ ദിനം !!! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ലോക വനിതാ ദിനം !!! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ലോക വനിതാ ദിനം !!! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ലോക വനിതാ ദിനം !!! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ലോക വനിതാ ദിനം !!! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ലോക വനിതാ ദിനം !!! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ലോക വനിതാ ദിനം !!! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ലോക വനിതാ ദിനം !!! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ലോക വനിതാ ദിനം !!! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ലോക വനിതാ ദിനം !!! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ലോക വനിതാ ദിനം !!! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ലോക വനിതാ ദിനം !!! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ലോക വനിതാ ദിനം !!! Vote_lcapലോക വനിതാ ദിനം !!! Voting_barലോക വനിതാ ദിനം !!! Vote_rcap 
Ammu
ലോക വനിതാ ദിനം !!! Vote_lcapലോക വനിതാ ദിനം !!! Voting_barലോക വനിതാ ദിനം !!! Vote_rcap 
vipinraj
ലോക വനിതാ ദിനം !!! Vote_lcapലോക വനിതാ ദിനം !!! Voting_barലോക വനിതാ ദിനം !!! Vote_rcap 
sandeep
ലോക വനിതാ ദിനം !!! Vote_lcapലോക വനിതാ ദിനം !!! Voting_barലോക വനിതാ ദിനം !!! Vote_rcap 
shamsheershah
ലോക വനിതാ ദിനം !!! Vote_lcapലോക വനിതാ ദിനം !!! Voting_barലോക വനിതാ ദിനം !!! Vote_rcap 
Neelu
ലോക വനിതാ ദിനം !!! Vote_lcapലോക വനിതാ ദിനം !!! Voting_barലോക വനിതാ ദിനം !!! Vote_rcap 
Binu
ലോക വനിതാ ദിനം !!! Vote_lcapലോക വനിതാ ദിനം !!! Voting_barലോക വനിതാ ദിനം !!! Vote_rcap 
unnikmp
ലോക വനിതാ ദിനം !!! Vote_lcapലോക വനിതാ ദിനം !!! Voting_barലോക വനിതാ ദിനം !!! Vote_rcap 
midhun
ലോക വനിതാ ദിനം !!! Vote_lcapലോക വനിതാ ദിനം !!! Voting_barലോക വനിതാ ദിനം !!! Vote_rcap 
Greeeeeshma
ലോക വനിതാ ദിനം !!! Vote_lcapലോക വനിതാ ദിനം !!! Voting_barലോക വനിതാ ദിനം !!! Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ലോക വനിതാ ദിനം !!!

Go down 
3 posters
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ലോക വനിതാ ദിനം !!! Empty
PostSubject: ലോക വനിതാ ദിനം !!!   ലോക വനിതാ ദിനം !!! EmptyFri Mar 08, 2013 10:51 am

ഇന്ന് മാര്‍ച്ച്‌ 8...ലോക വനിതാ ദിനം .... ലോക വനിതാ ദിനം !!! 906450 ലോക വനിതാ ദിനം !!! 906450 ലോക വനിതാ ദിനം !!! 906450

ഈ ദിനത്തിന്റെ ചരിത്രം ലോക വനിതാ ദിനം !!! 608472 ലോക വനിതാ ദിനം !!! 608472 ലോക വനിതാ ദിനം !!! 145684

ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതാണ് മാര്‍ച്ച് എട്ട്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട് വനിതാദിനത്തിന്റെ ചരിത്രത്തിന്. ഇന്ത്യപോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഒരു ആഘോഷമല്ല, സ്ത്രീപ്രശ്‌നങ്ങള്‍ സമൂഹത്തിലേക്ക് എടുത്തിടേണ്ട അവസരമായാണ് ഇതിനെ കാണേണ്ടത്. ഒരു ദിവസത്തെ അജന്‍ഡയായി ഇത് അവസാനിക്കാന്‍ പാടില്ല.

1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് പാതയൊരുക്കിയത്. ടെക്‌സ്‌റ്റൈല്‍ ഫാക്ടറികളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ചാണ് അന്ന് ആദ്യമായി പെണ്‍സ്വരം ഉയര്‍ത്തിയത്. കുറഞ്ഞ ശമ്പളത്തിനും ദൈര്‍ഘ്യമേറിയ ജോലിസമയത്തിനും മുതലാളിത്തത്തിനുമെതിരെയും വോട്ടുചെയ്യാനുള്ള അവകാശത്തിനുമായായിരുന്നു അന്ന് ആ സമരം. തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സ്വരമുയര്‍ന്നു. 1917 മാര്‍ച്ച് എട്ടിന് റഷ്യയുടെ പല ഭാഗങ്ങളിലും വനിതകള്‍ ഭക്ഷണത്തിനും സമാധാനത്തിനുംവേണ്ടി നടത്തിയ സമരങ്ങളും ലോകശ്രദ്ധയാകര്‍ഷിച്ചു.

ലോകവനിതകളുടെ അവകാശസംരക്ഷണത്തിനായി വനിതാദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച്ച് എട്ട് എന്ന തീയതി തിരഞ്ഞെടുത്തതിനു പിന്നിലും കാരണം മറ്റൊന്നല്ല. 1909 മാര്‍ച്ച് എട്ടിന് റഷ്യക്കാര്‍ വനിതാദിനം ആചരിക്കുകയും നാളിതുവരെ എല്ലാവര്‍ഷവും അന്നേദിവസം ദേശീയഅവധി ദിനമായി ആചരിക്കുകയും ചെയ്തുവരുന്നു. 1910ല്‍ ജര്‍മനിയിലെ വനിതാ നേതാവും രാഷ്ട്രീയപ്രവര്‍ത്തകയുമായ ക്ലാരാ സെറ്റ്കിന്‍ ആണ് അന്താരാഷ്ട്ര തലത്തില്‍ വനിതാദിനത്തിന്റെ പ്രാധാന്യം എന്ന ആശയം ആദ്യമായി ലോകത്തിനുമുമ്പില്‍ കൊണ്ടുവന്നത്. 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇത്തരമൊരു ആശയം അവതരിപ്പിക്കപ്പെട്ടത്. ആ സമ്മേളനത്തില്‍ത്തന്നെ അതിന് അംഗീകാരവും ലഭിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം 1911ല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ ദിനം ആചരിച്ചു. 1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.

ഇത്തവണ യു.എന്‍. നല്‍കിയ മുദ്രാവാക്യം തന്നെ 'ഗ്രാമീണ സ്ത്രീശാക്തീകരണം ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും അവസാനം' എന്നതാണ്. കഴിഞ്ഞ ദശകങ്ങളില്‍ സ്ത്രീകള്‍ പല രംഗങ്ങളിലും മുന്നേറി എന്നത് സത്യംതന്നെയാണ്. പലയിടങ്ങളിലും സമത്വം നിലവില്‍വരികയും ചെയ്തു.

നമ്മുടെ രാഷ്ട്രപതിയും ലോക്‌സഭയുടെ സ്പീക്കറുമെല്ലാം വനിതകളാണ്. എന്നാല്‍, അതോടൊപ്പംതന്നെ റെയില്‍വേട്രാക്കിലും പുഴയോരങ്ങളിലും പൊലിയുന്ന സൗമ്യയും ബംഗാളിപ്പെണ്‍കുട്ടിയെപ്പോലുള്ളവരും നമ്മളെ പലതും ഓര്‍മിപ്പിക്കുന്നില്ലേ? സ്ത്രീകളെ ഇര എന്നു വിശേഷിപ്പിക്കാത്ത ഒരു ലോകം കടന്നുവരേണ്ടത് അത്യാവശ്യമാണ്. ഇതിനായി മാധ്യമങ്ങളും നമ്മളോരോരുത്തരും മുന്നോട്ടുവരണം. അതുതന്നെയാണ് ഓരോ വനിതാദിനവും നമ്മെ ഓര്‍മിപ്പിക്കുന്നതും.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലോക വനിതാ ദിനം !!! Empty
PostSubject: Re: ലോക വനിതാ ദിനം !!!   ലോക വനിതാ ദിനം !!! EmptyFri Mar 08, 2013 10:53 am

സ്‌പെസ് ജറ്റ് വനിതാദിനപ്രത്യേക സര്‍വ്വീസുകള്‍ നടത്തി ലോക വനിതാ ദിനം !!! 786975 ലോക വനിതാ ദിനം !!! 665408

മുംബൈ: അന്താരാഷ്ട്രവനിതാ ദിനത്തോടനുബന്ധിച്ച് വനിതാജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി സര്‍വ്വീസുകള്‍ നടത്തി. വിമാനത്തിലെ പൈലറ്റുമാരും അറ്റന്‍ഡേഴ്‌സും, വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറിലെ ജീവനക്കാരും, സുരക്ഷാ ജീവനക്കാരും എല്ലാം വനിതകളായിരുന്നു.

ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് സര്‍വ്വീസുകള്‍. കമ്പനിയിലെ 11 വനിതാ ക്യാപ്റ്റന്മാരും 37 സഹ പൈലറ്റുമാരും സര്‍വീസിന് നേതൃത്വം നല്‍കുന്നുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
parutty

ലോക വനിതാ ദിനം !!! Empty
PostSubject: Re: ലോക വനിതാ ദിനം !!!   ലോക വനിതാ ദിനം !!! EmptyFri Mar 08, 2013 10:55 am

Ammu wrote:
സ്‌പെസ് ജറ്റ് വനിതാദിനപ്രത്യേക സര്‍വ്വീസുകള്‍ നടത്തി ലോക വനിതാ ദിനം !!! 786975 ലോക വനിതാ ദിനം !!! 665408

മുംബൈ: അന്താരാഷ്ട്രവനിതാ ദിനത്തോടനുബന്ധിച്ച് വനിതാജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി സര്‍വ്വീസുകള്‍ നടത്തി. വിമാനത്തിലെ പൈലറ്റുമാരും അറ്റന്‍ഡേഴ്‌സും, വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറിലെ ജീവനക്കാരും, സുരക്ഷാ ജീവനക്കാരും എല്ലാം വനിതകളായിരുന്നു.

ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് സര്‍വ്വീസുകള്‍. കമ്പനിയിലെ 11 വനിതാ ക്യാപ്റ്റന്മാരും 37 സഹ പൈലറ്റുമാരും സര്‍വീസിന് നേതൃത്വം നല്‍കുന്നുണ്ട്.

ലോക വനിതാ ദിനം !!! 272323 ലോക വനിതാ ദിനം !!! 608472 ലോക വനിതാ ദിനം !!! 608472
Back to top Go down
parutty
Forum Boss
Forum Boss
parutty

ലോക വനിതാ ദിനം !!! Empty
PostSubject: Re: ലോക വനിതാ ദിനം !!!   ലോക വനിതാ ദിനം !!! EmptyFri Mar 08, 2013 10:56 am

ലോക വനിതാ ദിനം !!! 1
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലോക വനിതാ ദിനം !!! Empty
PostSubject: Re: ലോക വനിതാ ദിനം !!!   ലോക വനിതാ ദിനം !!! EmptyFri Mar 08, 2013 11:13 am

ഇനി എത്ര ദൂരം?

2013 ലെ വനിതാ ദിനത്തില്‍ വനിതകള്‍ക്ക്‌ അനുകൂലമായി ഗവണ്‍മെന്റ്‌ പലതും ആസൂത്രണം ചെയ്‌തിരിക്കുന്നതിനാല്‍ സ്‌ത്രീകള്‍ പൊതുവേ ആവേശഭരിതരാണ്‌. എങ്കിലും വലിയയൊരു വിഭാഗം നിസംഗരാണ്‌. എന്തെല്ലാം നിയമം വന്നാലും ഞങ്ങളുടെ ഗതി ഇങ്ങനെയൊക്കെതന്നെയായിരിക്കും എന്ന ആശവെടിഞ്ഞ നിസംഗത! ഇതിനിടയില്‍ മൂന്നാമതൊരു വിഭാഗം സ്‌ത്രീകളും ഉണ്ട്‌. സ്‌ത്രീകളെയും പെണ്‍കുട്ടികളെയും പ്രതിക്കൂട്ടിലാക്കി ചോദ്യശരങ്ങള്‍ തുരുതുരാ എയ്‌തുവിടുന്ന കൂട്ടര്‍.
ഈ മൂന്നുതരക്കാര്‍ക്കിടയില്‍നിന്നു വേണം സ്‌ത്രീകള്‍ക്കുവേണ്ടി ശബ്‌ദിക്കുവാനും പ്രവര്‍ത്തിക്കുവാനും. ഈ മൂന്നാമത്തെ വിഭാഗത്തെ 'മാനസാന്തര'പ്പെടുത്തുകയാണ്‌ (രൂപാന്തരപ്പെടുത്തുക) ഏറ്റവും ശ്രമകരം.
സമൂഹം വരച്ച വരയ്‌ക്കപ്പുറം നീങ്ങുവാന്‍ അവരെ കിട്ടില്ല. വിദ്യാഭ്യാസവും മാന്യമായ തൊഴിലും കരസ്‌ഥമാക്കിയവരാണ്‌ അവരിലധികവും. മുന്‍ഗാമികള്‍ അനുഷ്‌ഠിച്ച ത്യാഗത്തിന്റെ ഫലങ്ങളാണ്‌ തങ്ങള്‍ ആസ്വദിക്കുന്നതെന്നു മറന്നാണ്‌ അവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്‌. എന്തിന്‌ അവള്‍ അങ്ങനെ പോയി?, എന്തിന്‌ അവള്‍ അങ്ങനെ വസ്‌ത്രധാരണം ചെയ്‌തു? ഇങ്ങനെ പോകുന്നു ഇക്കൂട്ടരുടെ ചോദ്യങ്ങള്‍. ഈയടുത്തിടെ സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിക്കാന്‍ റാലി നടത്തുന്നതു സംബന്ധിച്ച്‌ ഒരു പത്രസമ്മേളനം നടത്തുകയുണ്ടായി.
ഈ പത്രസമ്മേളനത്തില്‍ യുവ പത്രപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കു നേരെ തൊടുത്തുവിട്ട അമ്പുകളും ഇതേ ഗണത്തില്‍ പെട്ടതായിരുന്നു. 'എന്തുകൊണ്ട്‌ പുരുഷന്മാരെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ വസ്‌ത്രം കുറച്ചു ധരിക്കുന്നു?',മുടി നീട്ടി വളര്‍ത്തി (ആ മാഡത്തിനെപ്പോലെ മുടി ക്രോപ്പുചെയ്‌തല്ല) പാവാടയും ബ്ലൗസും ധരിച്ചു നടക്കുന്ന ശാലീനയായ പെണ്‍കുട്ടിയെയാണ്‌ പുരുഷന്‌ ഇഷ്‌ടം' - ഇങ്ങനെപോയ ചോദ്യങ്ങളിലെയും പരിഹാസച്ചുവ പുരുഷന്റെ യഥാര്‍ഥനിറം വരച്ചുകാട്ടി. സമൂഹത്തിന്‌ സ്‌ത്രീയോടുള്ള കപടമനഃസാക്ഷി വ്യക്‌തമായി.
മൂന്നാംവിഭാഗത്തിന്റെ മറ്റൊരു ന്യായീകരണം ഇതാണ്‌ - ലഹരിമരുന്നുകളുടെയും മദ്യപാനത്തിന്റെയും ഫലമായാണ്‌ ഈ പീഡനങ്ങള്‍ നടക്കുന്നത.്‌ ഫലത്തില്‍ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട്ടിലും നാട്ടിലും രക്ഷയില്ല എന്നായിരുക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യത്വം മറന്ന്‌ കിരാതരെപ്പോലെ പ്രവര്‍ത്തിക്കുന്നത്‌ ആര്‍ക്കെങ്കിലും ന്യായീകരിക്കാനാവുമോ? നാം സംസ്‌കാരസമ്പന്നരാണെന്ന്‌ അഭിമാനിക്കുവാനാകുമോ?
സീരിയലുകളില്‍ സ്‌ത്രീകളെ ഒന്നുകില്‍, അതിഭയങ്കര വില്ലത്തികളായോ അല്ലെങ്കില്‍ ശാലീനകളായ വിധേയരായോ ചിത്രീകരിക്കാറുണ്ട്‌. സമൂഹത്തിന്‌ നന്മയാണ്‌ ലക്ഷ്യമെങ്കില്‍ അല്‌പംകൂടി യാഥാര്‍ഥ്യബോധത്തോടെ കഥാപാത്രസൃഷ്‌ടി നടത്തേണ്ടതുണ്ട്‌. ദൃശ്യമാധ്യമങ്ങള്‍ സൃഷ്‌ടിക്കുന്ന വിപത്താണിത്‌.
വസ്‌ത്രത്തിലും വസ്‌ത്രമില്ലായ്‌മയിലും കുരുങ്ങിക്കിടക്കുന്ന 'സദാചാര'ത്തിന്‌ ഒരു പുനര്‍നിര്‍വചനം നല്‍കാം.
ഇവയിലെല്ലാം അതീതമായ ഉദാത്തമായ ഒരു സാംസ്‌കാരത്തിലേക്ക്‌ എത്തണമെങ്കില്‍ നാമിനി എത്രദൂരം സഞ്ചരിക്കണം? ഏതു പാതിരാത്രിയിലും സ്‌ത്രീകള്‍ക്കു നിര്‍ഭയം നടക്കുവാന്‍ കഴിയുന്ന, ഒരു പിഞ്ചുബാലികയ്‌ക്ക്‌ അമ്മയോടൊപ്പം ബാല്യത്തിന്റെ സ്വപ്‌നങ്ങള്‍ കണ്ട്‌ ഉറങ്ങാന്‍ കഴിയുന്ന ആ പറുദീസയിലേക്ക്‌ ഇനി എത്ര ദൂരം?

ഡോ. ആനിയമ്മ ജോസഫ്‌
Back to top Go down
parutty
Forum Boss
Forum Boss
parutty

ലോക വനിതാ ദിനം !!! Empty
PostSubject: Re: ലോക വനിതാ ദിനം !!!   ലോക വനിതാ ദിനം !!! EmptyFri Mar 08, 2013 11:16 am

ലോക വനിതാ ദിനം !!! 566730 ലോക വനിതാ ദിനം !!! 566730
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ലോക വനിതാ ദിനം !!! Empty
PostSubject: Re: ലോക വനിതാ ദിനം !!!   ലോക വനിതാ ദിനം !!! EmptyFri Mar 08, 2013 11:20 am

Happy womens day ലോക വനിതാ ദിനം !!! 665408 ലോക വനിതാ ദിനം !!! 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ലോക വനിതാ ദിനം !!! Empty
PostSubject: Re: ലോക വനിതാ ദിനം !!!   ലോക വനിതാ ദിനം !!! EmptyFri Mar 08, 2013 1:10 pm

കരയരുത് ഉണരുവാന്‍ സമയമായി: ലോക വനിതാ ദിനം !!! 912236 ലോക വനിതാ ദിനം !!! 912236 ഇന്ന് ലോക വനിതാദിനം ലോക വനിതാ ദിനം !!! 786975

മുമ്പെങ്ങുമില്ലാത്തവണ്ണം അതിക്രമങ്ങള്‍, നിയമങ്ങളുണ്ടായിട്ടും സംരക്ഷണം ലഭിക്കാത്ത അവസ്ഥ, ഇതിനിടയിലേക്ക് ഒരു വനിതാദിനംകൂടി...

സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ഒരുദിനം. കാലവും ലോകവും സ്ത്രീക്കായി കാത്തുവെച്ചത് കണ്ണീരല്ല. പോരാടാനുള്ള ഊര്‍ജമാണ്. കരയരുത്, ഇനി ഉണര്‍ന്നുയരൂ.
1971 മുതലാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ബലാത്സംഗത്തിന്റെ കണക്കുകള്‍ ശേഖരിച്ചുതുടങ്ങിയത്. അന്നുമുതല്‍ 2011 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ ബലാത്സംഗക്കേസുകളിലെ വര്‍ധന 873.3 ശതമാനം! 1971-ല്‍ 2,487 കേസുകള്‍ രജിസ്റ്റര്‍ചെയ്ത സ്ഥാനത്ത് 2011-ല്‍ രജിസ്റ്റര്‍ചെയ്തത് 24,206 കേസുകള്‍.

> കേരളത്തില്‍ 2012 സപ്തംബര്‍വരെ മാത്രം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്തത് 9,758 കേസുകള്‍.

> ലോകത്ത് അര്‍ബുദംബാധിച്ച് മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ (15-44 പ്രായമുള്ളവര്‍) ഒരു വര്‍ഷം ഗാര്‍ഹികപീഡനംമൂലം മരിക്കുന്നു. ഗാര്‍ഹികപീഡനംമൂലം അംഗഹീനരാവുന്നവര്‍ വാഹനാപകടങ്ങളില്‍ അംഗവൈകല്യം ബാധിക്കുന്നവരേക്കാള്‍ ഏറേയാണ്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നല്‍കുന്ന കണക്കുപ്രകാരം 2011-ല്‍ രാജ്യത്ത് രേഖപ്പെടുത്തിയ കേസുകള്‍ 99,135. 2009-ല്‍ രേഖപ്പെടുത്തിയ 89,546 കേസുകളേക്കാള്‍ 10.7 ശതമാനം വര്‍ധന.

> ഗ്രാമീണമേഖലയില്‍ തൊഴില്‍ ശക്തിയുടെ 26.1 ശതമാനമാണ് സ്ത്രീകള്‍. നഗരത്തിലാകട്ടെ ഇത് 13.8 ശതമാനംമാത്രം. എന്നാല്‍, ഒരേമേഖലയിലെ ജോലിക്ക് സ്ത്രീക്കും പുരുഷനും ലഭിക്കുന്ന കൂലിയിലെ അന്തരം വലുതാണ്.

> ജനസംഖ്യയുടെ മഹാഭൂരിപക്ഷം സ്ത്രീകളായ രാജ്യത്ത് സര്‍ക്കാറിലെയും ജുഡീഷ്യറിയിലെയും സ്ത്രീ പ്രാതിനിധ്യം നാമമാത്രം. വനിതാസംവരണബില്‍ ഇപ്പോഴും ഫയലിലുറങ്ങുന്നു.

> ഓരോ സെന്‍സസിലും കുട്ടികളിലെ സ്ത്രീപുരുഷാനുപാതം കുറഞ്ഞുകൊണ്ടിരിക്കുന്നു. 2001-ലെ സെന്‍സസില്‍ ഇത് 1,000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികളായിരുന്നു. 2011-ലാകട്ടെ 1,000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികളായി കുറഞ്ഞു.
കുട്ടികളിലെ സ്ത്രീപുരുഷാനുപാതത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്തിയസ്ഥാനം പുലര്‍ത്തിയിരുന്ന കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. 1,000 ആണ്‍കുട്ടികള്‍ക്ക് 959 പെണ്‍കുട്ടികള്‍ എന്നതാണ് 2011 സെന്‍സസിലെ കണക്ക്.
കണക്കുകള്‍ കണ്ണുതുറപ്പിക്കട്ടെ. അവളുടെ അവകാശങ്ങളും അവള്‍ക്കുനല്‍കേണ്ട ആദരവും ലഭിക്കട്ടെ. മാറ്റത്തിന്റേതാകട്ടെ ഈ വനിതാദിനം.

> ഇന്ത്യയില്‍ ഓരോ 3 മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു
> ഓരോ 29 മിനിറ്റിലും ഒരു ബലാത്സംഗം
> ഓരോ 25 മിനിറ്റിലും ഒരു മാനഭംഗം
> ഓരോ 40 മിനിറ്റിലും ഒരു തട്ടിക്കൊണ്ടുപോകല്‍
> ഓരോ 77 മിനിറ്റിലും ഒരു സ്ത്രീധന പീഡനമരണം
> ഓരോ 9 മിനിറ്റിലും ഒരു ഭര്‍തൃപീഡനം

കേന്ദ്രസര്‍ക്കാറിലെയും ജുഡീഷ്യറിയിലെയും സ്ത്രീകള്‍
> 75 അംഗ കേന്ദ്രമന്ത്രിസഭയില്‍ 8
> സുപ്രീംകോടതിയിലെ 26 ജഡ്ജിമാരില്‍ 2
> ഹൈക്കോടതികളിലെ 634 ജഡ്ജിമാരില്‍ 54

ഈ വര്‍ഷത്തെ വനിതാദിന മുദ്രാവാക്യം

'വാഗ്ദാനം വാഗ്ദാനം മാത്രം: സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍ കാലമായി'

Back to top Go down
Sponsored content

ലോക വനിതാ ദിനം !!! Empty
PostSubject: Re: ലോക വനിതാ ദിനം !!!   ലോക വനിതാ ദിനം !!! Empty

Back to top Go down
 
ലോക വനിതാ ദിനം !!!
Back to top 
Page 1 of 1
 Similar topics
-
»  ലോക പരിസ്ഥിതി ദിനം
» ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം
» പ്രണയത്തിനായ്‌ ഒരു ദിനം വേണമോ ?
» ലളിതസംഗീതത്തിന്റെ രാജാവിന് ഇന്നു പിറന്നാള്‍ ദിനം
» ഒരിക്കല്‍ കൂടി ഒക്ടോബര്‍ 3 മാസ്റ്ററുടെ ചരമ ദിനം കടന്നു വരുന്നു രക്താഭിവാധ്യങ്ങള്‍...............

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: