സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Health - Fitness - Beauty - Page 43 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Health - Fitness - Beauty - Page 43 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Health - Fitness - Beauty - Page 43 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Health - Fitness - Beauty - Page 43 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Health - Fitness - Beauty - Page 43 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Health - Fitness - Beauty - Page 43 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Health - Fitness - Beauty - Page 43 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Health - Fitness - Beauty - Page 43 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Health - Fitness - Beauty - Page 43 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Health - Fitness - Beauty - Page 43 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Health - Fitness - Beauty - Page 43 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Health - Fitness - Beauty - Page 43 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Health - Fitness - Beauty - Page 43 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Health - Fitness - Beauty - Page 43 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Health - Fitness - Beauty - Page 43 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Health - Fitness - Beauty - Page 43 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Health - Fitness - Beauty - Page 43 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Health - Fitness - Beauty - Page 43 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Health - Fitness - Beauty - Page 43 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Health - Fitness - Beauty - Page 43 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Health - Fitness - Beauty - Page 43 Vote_lcapHealth - Fitness - Beauty - Page 43 Voting_barHealth - Fitness - Beauty - Page 43 Vote_rcap 
Ammu
Health - Fitness - Beauty - Page 43 Vote_lcapHealth - Fitness - Beauty - Page 43 Voting_barHealth - Fitness - Beauty - Page 43 Vote_rcap 
vipinraj
Health - Fitness - Beauty - Page 43 Vote_lcapHealth - Fitness - Beauty - Page 43 Voting_barHealth - Fitness - Beauty - Page 43 Vote_rcap 
sandeep
Health - Fitness - Beauty - Page 43 Vote_lcapHealth - Fitness - Beauty - Page 43 Voting_barHealth - Fitness - Beauty - Page 43 Vote_rcap 
shamsheershah
Health - Fitness - Beauty - Page 43 Vote_lcapHealth - Fitness - Beauty - Page 43 Voting_barHealth - Fitness - Beauty - Page 43 Vote_rcap 
Neelu
Health - Fitness - Beauty - Page 43 Vote_lcapHealth - Fitness - Beauty - Page 43 Voting_barHealth - Fitness - Beauty - Page 43 Vote_rcap 
Binu
Health - Fitness - Beauty - Page 43 Vote_lcapHealth - Fitness - Beauty - Page 43 Voting_barHealth - Fitness - Beauty - Page 43 Vote_rcap 
unnikmp
Health - Fitness - Beauty - Page 43 Vote_lcapHealth - Fitness - Beauty - Page 43 Voting_barHealth - Fitness - Beauty - Page 43 Vote_rcap 
midhun
Health - Fitness - Beauty - Page 43 Vote_lcapHealth - Fitness - Beauty - Page 43 Voting_barHealth - Fitness - Beauty - Page 43 Vote_rcap 
Greeeeeshma
Health - Fitness - Beauty - Page 43 Vote_lcapHealth - Fitness - Beauty - Page 43 Voting_barHealth - Fitness - Beauty - Page 43 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Health - Fitness - Beauty

Go down 
+24
Laila N
Deva Naadam
Admin
issac k.j
Greeeeeshma
sandeep
Jemma
sunder
balamuralee
unnikmp
അനു
Michael Jacob
Neelu
kaaat
shamsheershah
bhama
ROHITH NAMBIAR
Binu
vipinraj
umbidivava
Minnoos
Abhijit
Ammu
parutty
28 posters
Go to page : Previous  1 ... 23 ... 42, 43, 44  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyTue May 19, 2015 3:19 pm

Ammu wrote:
sandeep wrote:


curry flavor aa enikkishttam Health - Fitness - Beauty - Page 43 855112

Health - Fitness - Beauty - Page 43 463549 ടേയ്സ്റ്റ് മേക്കര്‍ ആണ് കൂടുതല്‍ അപകടകാരി എന്ന് കേട്ടിട്ടുണ്ട്

eniyillaa Health - Fitness - Beauty - Page 43 536236
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyTue May 19, 2015 3:21 pm

sandeep wrote:
Ammu wrote:


Health - Fitness - Beauty - Page 43 463549 ടേയ്സ്റ്റ് മേക്കര്‍ ആണ് കൂടുതല്‍ അപകടകാരി എന്ന് കേട്ടിട്ടുണ്ട്

eniyillaa Health - Fitness - Beauty - Page 43 536236

Health - Fitness - Beauty - Page 43 608472 ഇവിടെ പിള്ളേര്‍ക്കും വലിയ ഇഷ്ട്ടമാ... Health - Fitness - Beauty - Page 43 143614 ഞാന്‍ ഇപ്പോള്‍ അധികം കൊടുക്കാറില്ല... Health - Fitness - Beauty - Page 43 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyFri May 22, 2015 11:48 am

മുമ്പെന്നത്തെക്കാളേറെ കുഴഞ്ഞുവീണ് മരണങ്ങള്‍ ഇന്ന് സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. Health - Fitness - Beauty - Page 43 768717 Health - Fitness - Beauty - Page 43 768717 പത്രങ്ങളിലെ ചരമ പേജുകള്‍ പരിശോധിച്ചാല്‍ നമുക്ക് ഒരു ദിവസം തന്നെ ഒന്നിലേറെ കുഴഞ്ഞുവീണ് മരണങ്ങള്‍ കാണാവുന്നതാണ്. അരോഗദൃഢഗാത്രരെന്ന് കരുതുന്ന യുവാക്കളും യുവതികളും ഇങ്ങിനെ മരിക്കുന്നവരില്‍ കാണാം. വീട്ടിലും ഓഫീസിലും വഴിയരികിലും വാഹനങ്ങള്‍ക്കുള്ളിലുമെല്ലാം കുഴഞ്ഞുവീഴുന്നവര്‍ മരണത്തിന്‍െറ ലോകത്തേക്ക് പോകുന്നു. ഇത്തരം മരണങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുന്നതോടൊപ്പം ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങിനെ ഒരു തരത്തിലുമുള്ള അസുഖത്തിന്‍െറ ലക്ഷണവുമില്ലാത്തവര്‍ പെട്ടെന്ന് മരിച്ചുപോകുന്നത്..? ഇതിന് പരിഹാരമുണ്ടോ...? ഇത്തരം മരണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുമോ..? തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.
ഒരു വ്യക്തി കുഴഞ്ഞുവീണ് മരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പലതരം ശാരീരിക പ്രശ്നങ്ങള്‍ ഇത്തരം മരണത്തിന് കാരണമാകാറുണ്ടെങ്കിലും കുഴഞ്ഞുവീണ് മരണത്തിന്‍െറ പ്രധാന കാരണം ഹൃദ്രോഗമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. 95 ശതമാനം ഇത്തരം മരണങ്ങള്‍ക്കും പിന്നില്‍ ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൃദ്രോഗങ്ങള്‍ പലതരത്തിലുണ്ട്. ഏകദേശം 10 ശതമാനം പേരില്‍ ഹൃദ്രോഗം ഹൃദയസ്തംഭനമായാണ് കണ്ടുവരുന്നത്.
എപ്പോള്‍, എവിടെ വെച്ച്, ആര്‍ക്ക് സംഭവിക്കും എന്ന് പ്രവചിക്കാന്‍ സാധ്യമല്ലാത്ത രോഗമാണ് ഹൃദയസ്തംഭനം. ജീവിതശൈലീ രോഗങ്ങളുടെ കൂട്ടത്തില്‍ വലിയതോതില്‍ ഹൃദ്രോഗങ്ങളുമുണ്ട്. മുമ്പ് മധ്യവയസിന് മുകളില്‍ മാത്രം കണ്ടിരുന്ന ഹൃദ്രോഗങ്ങള്‍ ഇന്ന് യുവാക്കളിലും കൂട്ടികളില്‍ പോലും കണ്ടുവരുന്നുണ്ട്.
രക്തത്തിലെ കൊഴുപ്പ് അഥവാ കൊളസ്ട്രോളിന്‍െറ ക്രമാതീതമായ ആധിക്യമാണ് ഹൃദയധമനികള്‍ അടഞ്ഞ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുന്നത്.
ഹൃദയധമനികള്‍ അടഞ്ഞ് പോകുന്നത് മൂലവും വൈകാരികവും ശാരീരികവുമായ ശക്തമായ ആഘാതം മൂലവും ഹൃദയസ്തംഭനം സംഭവിക്കാം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹൃദയത്തിന് രക്തം പുറത്തേക്ക് പമ്പ് ചെയ്യാന്‍ കഴിയാതെവരുന്നു. ഇതുമൂലം മസ്തിഷ്കം, വൃക്കകള്‍, കരള്‍ തുടങ്ങി ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്ക് രക്തം ലഭിക്കാതെ വരുന്നു. തുടര്‍ന്ന് രോഗി കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.
പൊണ്ണത്തടിയുള്ളവരും പാരമ്പര്യമായി ഹൃദയ രോഗങ്ങള്‍ക്ക് സാധ്യതയുള്ളവരും പതിവായി ശാരീരിക പിശോധനകള്‍ (ഹെല്‍ത്ത് ചെക്കപ്പ്) നടത്തിയാല്‍ രോഗം തുടക്കത്തിലേ കണ്ടത്തെി ചികിത്സ ആരംഭിക്കാനും ഭക്ഷണ നിയന്ത്രണം, വ്യായാമം തുടങ്ങി ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുവാനും കഴിയും. ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണിത്. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തുകയും ഇടക്ക് രക്ത പരിശോധന നടത്തുകയും ചെയ്താല്‍ രോഗത്തെ നേരത്തെ കണ്ടത്തെി കീഴടക്കാനാവും.
്എന്നാല്‍ വിദ്യാസമ്പന്നര്‍ പോലും ഇത്തരം കാര്യങ്ങളില്‍ വിമുഖരാണ്. രോഗം വന്നശേഷം മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്ക് മികച്ച ചികിത്സതേടി പേകുന്നതായാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന രീതി. പക്ഷെ, ഹൃദയസ്തംഭനത്തിന് വിധേയരാകുന്ന രോഗികളില്‍ ഒരു വലിയ ശതമാനം മരിച്ചു പേകുന്നതായാണ് കണ്ടുവരുന്നത്. അടിസ്ഥാന ജീവന്‍രക്ഷാ ശുശ്രൂഷ ലഭിക്കാതെവരുന്നത് മൂലമാണിത്.
ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിയുടെ മരണം സംഭവിക്കുന്നത് പലപ്പോഴും ശരിയായ രീതിയിലുള്ള പ്രാഥമിക ശുശ്രൂഷ ലഭിക്കാത്തത് മൂലമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉടനടി ചെയ്യേണ്ട ചില പ്രാഥമിക ജീവന്‍ രക്ഷാ മാര്‍ഗങ്ങളെ കുറിച്ച് പൊതുജനം ഇപ്പോഴും അജ്ഞരാണ്. ഇത്തരത്തിലുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നോ സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നോ വേണ്ടത്ര ഉണ്ടാവുന്നുമില്ല.

ഉടന്‍ ചെയ്യേണ്ട ജീവന്‍ രക്ഷാ ശുശ്രൂഷകള്‍
കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിക്ക് ബോധമുണ്ടോ എന്നറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇല്ളെങ്കില്‍ രോഗിയെ കഴിയുന്നതും ഒരു ഉറച്ച പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. രോഗിയെ എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുകയോ വായില്‍ വെള്ളം ഒഴിച്ചു കൊടുക്കുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങള്‍ രോഗിയില്‍ ശ്വാസതടസ്സം സൃഷ്ടിച്ച് കുടുതല്‍ അപകടങ്ങള്‍ വരുത്താന്‍ കാരണമാവും. എത്രയും പെട്ടെന്ന് അടിയന്തിര വൈദ്യസംവിധാനം ഉള്ള ആശപത്രികളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങണം.
ഇതിനുമുമ്പായി രോഗിയുടെ ശ്വാസനനാളി പൂര്‍ണമായി തുറന്നുകിടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. പലപ്പോഴും ശ്വാസപഥം അടഞ്ഞ് കിടക്കുന്നതാണ് മരണകാരണം. ശ്വാസപഥം തുറക്കാന്‍ രോഗിയെ ഒരു കൈകൊണ്ട് തല അല്‍പം ചരിച്ച്, മറു കൈകൊണ്ട് താടി അല്‍പം മുകളിലേക്ക് ഉയര്‍ത്തണം. അടുത്തതായി രോഗി ശ്വസിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇല്ളെങ്കില്‍ ഉടന്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കണം.

കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്ന രീതി
ഇത് ചെയ്യുന്ന വ്യക്തി ആദ്യം നിവര്‍ന്നിരുന്ന് ദീര്‍ഘശ്വാസം എടുക്കുക. തുടര്‍ന്ന് വായ കിടക്കുന്നയാളുടെ വായയോട് പരമാവധി ചേര്‍ത്തുവെക്കുക. എന്നിട്ട് രോഗിയുടെ വായയിലേക്ക് ശക്തമായി ഊതുക. അഞ്ചു സെക്കന്‍റില്‍ ഒരു തവണ എന്ന തോതില്‍ ഇങ്ങനെ ശ്വാസം നല്‍കണം. ഇങ്ങനെ ചെയ്യുമ്പോള്‍ രോഗിയുടെ നെഞ്ച് ഉയരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. നെഞ്ച് ഉയരുന്നുണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നത് നിര്‍ത്താം.
ഇതോടൊപ്പം തന്നെ രോഗിയുടെ നാടിമിടിപ്പും പരിശോധിക്കണം. നാടിമിടിപ്പില്ളെങ്കില്‍ CPR അഥവാ cardio pulmonary rescucitation നല്‍കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നെഞ്ചിന്‍െറ മധ്യഭാഗത്ത് അല്‍പം താഴെ ഇരുകൈകളും പിണച്ച് വെച്ച് ശക്തിയായി അമര്‍ത്തുകയും വിടുകയും ചെയ്യണം. ഇത് ഒരു മിനിറ്റില്‍ ശരാശരി നൂറുതവണയെങ്കിലും ഇത് ആവര്‍ത്തിക്കണം.
ഓരോ മുപ്പത് തവണയും ഇങ്ങനെ ചെയ്യുമ്പോള്‍ ഇടയില്‍ കൃത്രിമശ്വാസത്തിന് അവസരം കൊടുക്കണം. ഇത് ചുരുങ്ങിയത് രണ്ടു മിനിറ്റ് ചെയ്യണം. രോഗിയുടെ നാഡീമിടിപ്പും ശ്വാസോച്ഛാസവും പുനസ്ഥാപിക്കുന്നത്വരെ ഇത് തുടരണം.
ഇത്തരം ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ പ്രായോഗിക മാര്‍ഗങ്ങളാണ് നല്ലത്. ഇതിനായി പഠന ക്ളാസുകളും പരിശീലനങ്ങളും നല്‍കേണ്ടത് അത്യാവശ്യമാണ്.

Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Jun 08, 2015 10:04 am

പ്രമേഹരോഗികള്‍ യാത്ര പോകുമ്പോള്‍ Health - Fitness - Beauty - Page 43 608472

യാത്രകള്‍ ജീവിതത്തിന്‍െറ ഭാഗമാണ്‌ അവയെ ഒഴിവാക്കുക പ്രയാസവും. നിയന്ത്രണങ്ങളിലും മുന്‍കരുതലുകളിലും ഊന്നിയുളള സഞ്ചാരം, പ്രമേഹരോഗിയുടെ ദിനങ്ങള്‍ക്ക്‌ ആവശ്യമാണ്‌. ഈ മുന്‍കരുതലുകള്‍ രോഗത്തിന്‍െറ അസ്വസ്‌ഥതകള്‍ ഒഴിവാക്കി യാത്ര ആനന്ദകരമാക്കും.
യാത്രകള്‍ സുന്ദര നിമിഷങ്ങളാണ്‌ സമ്മാനിക്കുന്നത്‌. ശരീരവും മനസും ഒരുപോലെ സന്തോഷിക്കുന്ന സമയം. എന്നാല്‍ പ്രമേഹരോഗിക്ക്‌ പറയാനുളളത്‌ ദുരിതങ്ങളുടെ യാത്രയാകും.
കാരണം മററുളളവരുടെ നിര്‍ബന്ധങ്ങളില്‍ താളംതെററുന്ന ഭക്ഷണക്രമം, മുടങ്ങിപ്പോകുന്ന കുത്തിവയ്‌പ്പുകള്‍, മരുന്നുകള്‍, വ്യായാമം കൂടാതെ തളര്‍ച്ചയും, ക്ഷീണവും, അസ്വസ്‌ഥതകളും വേറേയും. യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്‌ അവയെ ഒഴിവാക്കുക പ്രയാസവും.
നിയന്ത്രണങ്ങളിലും മുന്‍കരുതലുകളിലും ഊന്നിയുളള സഞ്ചാരം, പ്രമേഹരോഗിയുടെ ദിനങ്ങള്‍ക്ക്‌ ആവശ്യമാണ്‌. ഈ മുന്‍കരുതലുകള്‍ രോഗത്തിന്റെ അസ്വസ്‌ഥതകള്‍ ഒഴിവാക്കി യാത്ര ആനന്ദകരമാക്കും.
യാത്രയ്‌ക്ക് ഒരുങ്ങുമ്പോള്‍
ബാഗും, പെട്ടിയും ഒരുക്കുന്നതിനേക്കാള്‍ പ്രധാനമാണ്‌ പ്രമേഹ രോഗിക്ക്‌ രോഗനിയന്ത്രണവും പരിശോധനയും. ബാക്കിയെല്ലാം രണ്ടാം സ്‌ഥാനത്താണ്‌. യാത്ര പോകുന്നതിനു മുമ്പ്‌ പതിവായി കാണുന്ന ഡോക്‌ടറെ കണ്ട്‌ യാത്രയുടെ വിവരം പറയുകയും പരിശോധന നടത്തുകയും വേണം.
ഇന്‍സുലിന്‍ കുത്തിവയ്‌പ്പ് എടുക്കുന്നവര്‍ യാത്ര വേളയില്‍ ഒഴിവാക്കി മറ്റ്‌ മരുന്നുകള്‍ കഴിക്കാമോയെന്ന്‌ ആരായണം. രോഗത്തിന്‍െറ പൂര്‍ണവിവരങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ പേര്‌ എന്നിവ ഉള്‍കൊളളുന്ന കുറിപ്പ്‌ ഡോക്‌ട റുടെ പക്കല്‍നിന്നും വാങ്ങണം. അത്‌ യാത്രയില്‍ കരുതണം. എന്തെ ങ്കിലും കാരണത്താല്‍ ചെല്ലുന്ന സ്‌ഥലത്ത്‌ മറ്റൊരു ഡോക്‌ടറെ കാ ണേണ്ടി വന്നാല്‍ ഇത്‌ ഉപകരിക്കും.
മരുന്ന്‌ മറക്കാതിരിക്കുക
ഡോക്‌ടറെ കണ്ടാല്‍ മാത്രം പോരാ മരുന്ന്‌ മറക്കാതെ ബാഗില്‍ എടുത്തുവയ്‌ക്കുകയും കൃത്യസമയത്തു കഴിക്കുകയും വേണം. കഴിച്ചുകൊണ്ടിരിക്കുന്ന എല്ലാ മരുന്നുകളും കൈയില്‍ കരുതണം. മനംപുരട്ടല്‍, ഛര്‍ദി, പനി, വയറിളക്കം എന്നിവയ്‌ക്കുള്ള മരുന്നുകളും കരുതുന്നത്‌ നല്ലതാണ്‌. കുറച്ച്‌ മരുന്ന്‌ എളുപ്പം എടുക്കാവുന്ന വിധത്തിലും മറ്റുള്ളവ സ്യൂട്ട്‌കേസിലോ മറ്റോ സുരക്ഷിതമായി വയ്‌ക്കുക.
സുഹൃത്തുക്കള്‍ കൂടെ ഉണ്ടെങ്കില്‍ അവരെയും സൂക്ഷിക്കാന്‍ ഏല്‍പിക്കാം. മരുന്ന്‌ നഷ്‌ടപ്പെട്ടാല്‍ കഴിക്കാന്‍ വേണ്ടിയാണിത്‌. ഇന്‍സുലിന്‍ ശരിയായ താപനിലയില്‍ സുരക്ഷിതമായി സൂക്ഷിക്കണം. യാത്രയില്‍ ഇന്‍സുലിന്‍ സൂക്ഷിക്കുന്നതിനുളള ഇന്‍സുലിന്‍ ബാഗുകള്‍ മെഡിക്കല്‍ ഷോപ്പില്‍ ലഭ്യമാണ്‌.
ഹൈപ്പോഗ്ലൈസീമിയ ഉളളവര്‍ പഞ്ചസാരയോ മധുരമുളള പദാര്‍ഥങ്ങളോ കൈയില്‍ കരുതണം. ഏതെങ്കിലും നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ടി വന്നാല്‍ കഴിക്കാനായി ന്യൂട്രീഷസ്‌ സ്‌നാക്‌സ് കരുതുക.
നടക്കാന്‍ സുഖകരവും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതുമായ ചെരുപ്പുകള്‍ തന്നെ യാത്ര വേളയിലും ഉപയോഗിക്കണം. യാത്രപോകുന്ന വ്യക്‌തിയുടെ വിലാസവും. ഫോണ്‍ നമ്പറും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ നമ്പറും വിലാസവും ഡയറിയിലോ പേപ്പറിലോ എഴുതി സൂക്ഷിക്കുക.
വിമാനയാത്ര
മറ്റു യാത്രമാര്‍ഗങ്ങളെക്കാള്‍ സുഖകരമാണ്‌ വിമാനയാത്ര. ഇവിടെ ഭക്ഷണ നിയന്ത്രണം തെറ്റാനുള്ള സാധ്യത ഏറെയാണ്‌. ഇഷ്‌ട ഭക്ഷണം കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നതാണ്‌ രോഗിക്കു ചെയ്യാനുളള ധര്‍മ്മം.
വിമാനയാത്രക്കായി ടിക്കററ്‌ ബുക്കു ചെയ്യുമ്പോള്‍ തന്നെ പ്രമേഹരോഗിക്കു കഴിക്കാനുളള ഭക്ഷണത്തെക്കുറിച്ച്‌ സൂചിപ്പിക്കണം. എയര്‍ഹോസ്‌റ്റസ്‌ കൊണ്ടുവരുന്ന മധുര പലഹാരങ്ങളില്‍ മയങ്ങാതിരിക്കുക.
മരുന്നടങ്ങിയ ബാഗില്‍ ഡോക്‌ടറുടെ കുറിപ്പ്‌ വയ്‌ക്കുക. മരുന്ന്‌ കമ്പനിയുടെ പേര്‌ വ്യക്‌തമായിരിക്കണം. ഇന്‍സുലിന്‍ കുത്തിവയ്‌പ്പ് എടുക്കുന്നവര്‍ക്കു മാത്രമേ വിമാനത്തില്‍ സിറിഞ്ച്‌ ഉപയോഗിക്കാന്‍ കഴിയൂ.
എയര്‍പോര്‍ട്ടില്‍ പരിശോധന സമയത്ത്‌ രോഗവിവരം പറയുകയും ഡോക്‌ടറുടെ കുറിപ്പടി കാണിക്കുകയും വേണം. പ്രത്യേകിച്ചും മെറ്റല്‍ ഡിറ്റക്‌റ്ററിനു സമീപം.
പരിശോധകര്‍ക്ക്‌ സംശയം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണിത്‌. വൃത്തിഹീനമായ അന്തരീക്ഷത്തിലുളള ഭക്ഷണം, പൊതുടാപ്പില്‍ നിന്നുളള വെളളം ഇവയും ഒഴിവാക്കുക. യാത്രയില്‍ സ്വീകരിക്കേണ്ട എല്ലാ പൊതുനിയമങ്ങളും ഇവിടെയും ബാധകമാണ്‌.
വിദേശയാത്ര
യാത്ര വിദേശത്തെക്കാണെങ്കില്‍ ഒരുക്കങ്ങളിലും ആ കരുതല്‍ എടുക്കുക. ഭാഷയും രീതികളും വിഭിന്നമാണെന്നതു തന്നെ കാരണം. പ്രമേഹരോഗി ഒറ്റയ്‌ക്ക് ദൂരയാത്ര ചെയ്യുന്നത്‌ സുരക്ഷിതമല്ല. എന്നാല്‍ യാത്ര ഒഴിവാക്കാനും കഴിയില്ലല്ലോ? അതിനാല്‍ യാത്രയില്‍ ഉടനീളം സ്വയം നിയന്ത്രണം അനിവാര്യമാണ്‌.
രോഗം വര്‍ധിക്കുന്നതിനുളള കാരണമായി യാത്ര മാറരുത്‌. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും ഡോക്‌ടറെ കാണുകയും പരിശോധന നടത്തുകയും വേണം.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Jun 08, 2015 3:47 pm



മനുഷ്യനാവശ്യമായ നിരവധി ഔഷധ മൂല്യങ്ങള്‍ തുളസിയിലുണ്ട്‌. തുളസിയില്ലാത്ത്‌ വീടിന്‌ ഐശ്വര്യമില്ലെന്ന്‌ പണ്ടുള്ളവര്‍ പറഞ്ഞിരുന്നു.
നല്ലൊരു അണുനാശിനി, ആന്റി ഓക്‌സിഡന്റ്‌ എന്നീ നിലകളില്‍ തുളസി ഉപയോഗിക്കാം.

മുഖത്ത്‌ തിളക്കം കിട്ടുന്നതിന്‌:- ഒരു ടീസ്‌പൂണ്‍ തുളസിനീര്‌ ഒരു സ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക. വിളര്‍ച്ച മാറി രക്തപ്രസാദം നേടാം. തുളസിയില ഉണക്കി പൊടിച്ച്‌ പനിനീരില്‍ കലര്‍ത്തി ദിവസേന മുഖത്തിടുന്നത്‌ മുഖകാന്തി വര്‍ധിപ്പിക്കുന്നു.
ജലദോഷത്തിന്‌: തുളസിയില, ഉള്ളി, കുടംപുളി, കുരുമുളക്‌ ഇവ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ചൂട്‌ കുറയുമ്പോള്‍ കുറേശ്ശെ കഴിക്കുക.



തുളസിയില കഷായം വെച്ച്‌ കവിള്‍ കൊണ്ടാല്‍ വായ്‌നാറ്റത്തിന്‌ ശമനം കിട്ടും. ?എക്കിള്‍, ശ്വാസം മുട്ടല്‍ എന്നിവയ്‌ക്കും തുളസിക്കഷായം ഫലപ്രദമാണ്‌.?തുളസിയില നീരില്‍ ഏലയ്‌ക്കാ പൊടിച്ചിട്ട്‌ കഴിച്ചാല്‍ ഏതു തരം ഛര്‍ദ്ദിയും നില്‍ക്കും.





പൂച്ച കടിച്ചാല്‍: തുളസിയിലയും ഉപ്പും വെറ്റിലയും കൂടി അരച്ച്‌ നീരില്‍ പുരട്ടുക.

ചെവിവേദനക്ക്‌: കൃഷ്‌ണ തുളസിയുടെ ഇല ചതച്ച്‌ നീര്‌ ചൂടാക്കി ചെവിയില്‍ ഒഴിക്കുക.

മുഖക്കുരുവിന്‌: തുളസിയില ഇടിച്ച്‌ പിഴിഞ്ഞ നീര്‌ മുഖത്ത്‌ തേക്കുക.

പുഴുക്കടി തടയാന്‍ തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ചു പുരട്ടുക.

തലയോട്ടിയിലെ പുഴുക്കടിക്ക്‌ തുളസിനീര്‌ ഇഞ്ചിനീര്‌ എന്നിവ തുല്യ അളവിലെടുത്ത്‌ മിശ്രിതമാക്കി തലയില്‍ പുരട്ടുക.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyTue Jun 23, 2015 9:16 am

ഒറ്റമൂലികള്‍  Health - Fitness - Beauty - Page 43 293160318  Health - Fitness - Beauty - Page 43 143614  Health - Fitness - Beauty - Page 43 143614


ആരോഗ്യമേഖല എത്രയൊക്കെ പുരോഗമിച്ചാലും ഒറ്റമൂലി ചികിത്സയോട്‌ എല്ലാവര്‍ക്കും ഒരു പ്രത്യേക അടുപ്പമുണ്ട്‌.

1. ഇഞ്ചിനീരും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത്‌ കുടിച്ചാല്‍ ദഹനക്കേട്‌ മാറും.
2. നന്ത്യാര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച്‌ നീരെടുത്ത്‌ മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഒഴിക്കുക.
3. ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത്‌ തേച്ച്‌ 15 മിനിറ്റിന്‌ ശേഷം കഴുകിയാല്‍ മുഖത്തിന്‌ നല്ല തെളിച്ചം ലഭിക്കും.

4. ചെറുതേന്‍ പുരട്ടിയാല്‍ തീ പൊള്ളിയതിന്‌ ചെറിയ ആശ്വാസം കിട്ടും.
5. ചെറുപയര്‍പൊടി ഉപയോഗിച്ച്‌ കുളിക്കുന്നത്‌ ശരീരകാന്തി കൂട്ടും.
6. ദിവസവും വെള്ളരിക്ക നീര്‌ പുരട്ടി ഒരു മണിക്കൂറിന്‌ ശേഷം കഴുകിക്കളയുന്നത്‌ കണ്ണിന്‌ ചുറ്റുമുള്ള കറുപ്പ്‌ നിറം മാറാന്‍ സഹായിക്കും.

7. ഉരുളക്കിഴങ്ങ്‌ അരിഞ്ഞ്‌ മുഖത്ത്‌ തേച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും മാറും.
8. തുളസിയില ചതച്ച്‌ തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ പേന്‍ശല്യം ഇല്ലാതാകും.
9. ഉള്ളിചതച്ചതും തേങ്ങയും ചേര്‍ത്ത്‌ കഞ്ഞി കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.

10. പഞ്ചസാര പൊടിച്ചത്‌, ജീരകപ്പൊടി, ചുക്ക്‌പൊടി എന്നിവ സമം ചേര്‍ത്ത്‌ തേനില്‍ ചാലിച്ച്‌ കഴിച്ചാല്‍ ചുമ മാറിക്കിട്ടും.
11. മഞ്ഞളും ചെറുപയറുപൊടിയും തേനും ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖകാന്തി വര്‍ധിക്കും.
12. ജീരകം വറുത്ത്‌ പൊടിച്ച്‌ തേനില്‍ ചാലിച്ച്‌ കഴിച്ചാല്‍ ഒച്ചയടപ്പ്‌ മാറിക്കിട്ടും.

13. കടുകിട്ട്‌ തിളപ്പിച്ച വെള്ളം ഊറ്റിയെടുത്ത്‌ കുടിച്ചാല്‍ വയറ്റിലെ അസ്വാസ്‌ഥ്യം മാറും.
14. പേരയിലയും മഞ്ഞളും സമം ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖക്കുരു മാറും.
15. അല്‌പം ചെറുതേന്‍ ദിവസവും കുടിച്ചാല്‍ അമിതവണ്ണം കുറയും.

16. വെളുത്തുള്ളി ചതച്ച്‌ വേദനയുള്ള പല്ല്‌ കൊണ്ട്‌ കടിച്ചു പിടിച്ചാല്‍ പല്ലുവേദനയ്‌ക്ക് ശമനം കിട്ടും.
17. വേപ്പണ്ണ തലയില്‍ തേച്ച്‌ കുളിച്ചാല്‍ തുമ്മലിന്‌ ആശ്വാസം കിട്ടും.
18. പാല്‍പ്പാടയില്‍ കസ്‌തൂരി മഞ്ഞള്‍ ചാലിച്ച്‌ മുഖത്ത്‌ പുരട്ടിയാല്‍ സ്‌ത്രീകളുടെ മുഖത്തുള്ള രോമവളര്‍ച്ച കുറയ്‌ക്കാം.

19. ഉലുവ ഒരു ഗ്രാം വറുത്തുപൊടിച്ച്‌ ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടു കുടിച്ചാല്‍ വയറു കടിക്ക്‌ ആശ്വാസം ലഭിക്കും.
20. തണ്ണിമത്തന്റെ നീര്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖത്തുള്ള എണ്ണമയം മാറിക്കിട്ടും.
21. തഴുതാമ വേരിട്ട വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ രക്‌തസമ്മര്‍ദ്ദം ഒരുപരിധി വരെ തടയാം.

22. കൃഷ്‌ണതുളസിയുടെ നീര്‌ തലയില്‍ പുരട്ടിയാല്‍ പേന്‍ ശല്ല്യം അകറ്റാം.
23. തക്കാളിനീരും പഞ്ചസാരയും മിക്‌സ് ചെയ്‌ത് മുഖത്ത്‌ പുരട്ടി 15 മിനിറ്റിന്‌ ശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകിയാല്‍ കുരുക്കള്‍ മാറും.
24. ചെറുതേന്‍ കണ്ണിലെഴുതിയാല്‍ ചെങ്കണ്ണിന്‌ ആശ്വാസം കിട്ടും.

25. പഞ്ചസാരലായനി മുഖത്ത്‌ പുരട്ടി 10 മിനിറ്റിന്‌ ശേഷം കഴുകിയാല്‍ നിറം ലഭിക്കും.
26. കച്ചോല കിഴങ്ങ്‌ കരിക്കിന്‍ വെള്ളത്തില്‍ അരച്ച്‌ കഴിച്ചാല്‍ ചര്‍ദ്ദില്‍ മാറിക്കിട്ടും.
27. വേപ്പില അരച്ച്‌ പുരട്ടിയാല്‍ വൃണങ്ങള്‍ മാറും.

28. തുളസ്സി, ഉള്ളി, ഇഞ്ചി എന്നിവയുടെ നീര്‌ സമം ചേര്‍ത്ത്‌ ദിവസവും കഴിച്ചാല്‍ പനി വരുന്നത്‌ തടയാം.
29. തേനും റോസ്‌വാട്ടറും ചേര്‍ത്ത്‌ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക്‌ നല്ല നിറം ലഭിക്കും.
30. പ്രസവശേഷം മൂന്നാം മാസം മുതല്‍ പച്ചമഞ്ഞള്‍ അരച്ച്‌ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ വയറ്റില്‍ പുരട്ടി കുളിച്ചാല്‍ അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കും.

31. വയമ്പ്‌ വെള്ളത്തില്‍ തൊട്ട്‌ അരച്ച്‌ കൊടുത്താല്‍ കുട്ടികളിലെ വിരശല്യം തടയാം.
32. കിഴുകാനെല്ലി പാലില്‍ അരച്ച്‌ പുരട്ടിയാല്‍ അരിമ്പാറ മാറും.
33. തൊട്ടാവാടി അരച്ച്‌ പുരട്ടിയാല്‍ സാധാരണ നീര്‌ മാറിക്കിട്ടും.

34. തൈരും മഞ്ഞളും സമം ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടി 20 മിനിറ്റിന്‌ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിയാല്‍ മുഖത്തിന്‌ നല്ല തെളിച്ചം ലഭിക്കും.
35.തുളസിയുടെ നീര്‌ നിത്യവും തേച്ചാല്‍ മുഖസൗന്ദര്യം കൂടും.
36. ചെറുപയര്‍ തരിയായിപ്പൊടിച്ച്‌ ആഴ്‌ചയില്‍ രണ്ട്‌ തവണ മുഖം കഴുകിയാല്‍ മുഖത്തെ കുരുക്കള്‍ മാറാന്‍ സഹായകമാകും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyTue Jun 23, 2015 10:01 am

ഇടത്‌ വശം ചരിഞ്ഞു കിടന്നാല്‍ Health - Fitness - Beauty - Page 43 783272 Health - Fitness - Beauty - Page 43 808463

കിടക്കുന്നതിനും ഇങ്ങനെ നോക്കാനുണ്ടോ...? ഉറക്കവും ക്ഷീണവും വരുമ്പോള്‍ ഇങ്ങനെയൊക്കെ നോക്കേണ്ട വല്ല കാര്യവും ഉണ്ടൊ? എങ്കിലിതാ വൈദ്യശാസ്‌ത്രം പറയുന്നു നിങ്ങള്‍ ഇടത്‌ വശം ചരിഞ്ഞ്‌ കിടക്കൂ...അത്‌ നിങ്ങളുടെ ആരോഗ്യത്തെയും ഉറക്കത്തേയും മെച്ചപ്പെടുത്തും.+

ഇടത്‌ വശം ചെരിഞ്ഞു കിടന്നാലുള്ള ഗുണങ്ങള്‍

1, നിങ്ങളുടെ ദഹനപ്രക്രിയയെ സുഖമമാക്കുന്നു.
2, കരള്‍,വൃക്ക, പാന്‍ഗ്രിയാസ്‌, അന്നനാളം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം ക്രിത്യമായി നടക്കാന്‍ സഹായിക്കുന്നു.
3, കൂര്‍ക്കം വലിക്കുന്ന പ്രവണത ഒഴിവാകുന്നു.
4, ഇടതു വശം ചരിഞ്ഞ്‌ നിവര്‍ന്ന്‌ കിടക്കുന്നത്‌ സ്‌പൈനല്‍ കോഡ,്‌ കഴുത്ത്‌ എന്നിവയ്‌ക്ക് ശരിയായ വിശ്രമം ലഭിക്കുന്നു.
5, രക്‌തത്തിന്റെ ഒഴുക്കിനെ സുഖമമാക്കുന്നു.
6, ഗര്‍ഭിണികക്ക്‌ ഏറ്റവും ഉചിതം ഇടതു വശം ചരിഞ്ഞ്‌ കിടക്കുന്നതാണ്‌.
7, ശരീരത്തിലെ ഇടത്‌-വലത്‌ വശങ്ങള്‍ തമ്മില്‍ വളരെ ഏറെ വത്യാസമുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇതില്‍ ഏത്‌ വശം ചെരിഞ്ഞ്‌ കിടക്കുന്നു എന്നത്‌ ആരോഗ്യപരമായി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആയുര്‍വേദം അനുസരിച്ച്‌ ഇടതു വശം ചരിഞ്ഞ്‌ കിടക്കുന്നതാണ്‌ ഏറ്റവും മികച്ചതും ആരോഗ്യപരവുമായ കിടപ്പുവശം.
8, അധികം കൊഴുപ്പും, പ്രോട്ടിനും തുടങ്ങി ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങള്‍ കഴിച്ചതിന്‌ ശേഷം ഇടതു വശം ചരിഞ്ഞ്‌ കിടക്കുന്ന ദഹന പ്രക്രിയ വളരെ എളുപ്പത്തിലാക്കുന്നു.
എന്നാല്‍ തുടര്‍ച്ചയായി ഒരു വശം മാത്രം ചരിഞ്ഞു കിടക്കാതെ ഇടക്കിടക്ക്‌ വശങ്ങള്‍ മാറി മാറി കിടക്കുന്നതും നിവര്‍ന്നു കിടക്കുന്നതും ശരീരത്തിലെ സന്തുലിതാവസ്‌ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
-
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyTue Jun 23, 2015 1:19 pm

Ammu wrote:
ഇടത്‌ വശം ചരിഞ്ഞു കിടന്നാല്‍ Health - Fitness - Beauty - Page 43 783272  Health - Fitness - Beauty - Page 43 808463

കിടക്കുന്നതിനും ഇങ്ങനെ നോക്കാനുണ്ടോ...? ഉറക്കവും ക്ഷീണവും വരുമ്പോള്‍ ഇങ്ങനെയൊക്കെ നോക്കേണ്ട വല്ല കാര്യവും ഉണ്ടൊ? എങ്കിലിതാ വൈദ്യശാസ്‌ത്രം പറയുന്നു നിങ്ങള്‍ ഇടത്‌ വശം ചരിഞ്ഞ്‌ കിടക്കൂ...അത്‌ നിങ്ങളുടെ ആരോഗ്യത്തെയും ഉറക്കത്തേയും മെച്ചപ്പെടുത്തും.+

ഇടത്‌ വശം ചെരിഞ്ഞു കിടന്നാലുള്ള ഗുണങ്ങള്‍

1, നിങ്ങളുടെ ദഹനപ്രക്രിയയെ സുഖമമാക്കുന്നു.
2, കരള്‍,വൃക്ക, പാന്‍ഗ്രിയാസ്‌, അന്നനാളം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം ക്രിത്യമായി നടക്കാന്‍ സഹായിക്കുന്നു.
3, കൂര്‍ക്കം വലിക്കുന്ന പ്രവണത ഒഴിവാകുന്നു.
4, ഇടതു വശം ചരിഞ്ഞ്‌ നിവര്‍ന്ന്‌ കിടക്കുന്നത്‌ സ്‌പൈനല്‍ കോഡ,്‌ കഴുത്ത്‌ എന്നിവയ്‌ക്ക് ശരിയായ വിശ്രമം ലഭിക്കുന്നു.
5, രക്‌തത്തിന്റെ ഒഴുക്കിനെ സുഖമമാക്കുന്നു.
6, ഗര്‍ഭിണികക്ക്‌ ഏറ്റവും ഉചിതം ഇടതു വശം ചരിഞ്ഞ്‌ കിടക്കുന്നതാണ്‌.
7, ശരീരത്തിലെ ഇടത്‌-വലത്‌ വശങ്ങള്‍ തമ്മില്‍ വളരെ ഏറെ വത്യാസമുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇതില്‍ ഏത്‌ വശം ചെരിഞ്ഞ്‌ കിടക്കുന്നു എന്നത്‌ ആരോഗ്യപരമായി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആയുര്‍വേദം അനുസരിച്ച്‌ ഇടതു വശം ചരിഞ്ഞ്‌ കിടക്കുന്നതാണ്‌ ഏറ്റവും മികച്ചതും ആരോഗ്യപരവുമായ കിടപ്പുവശം.
8, അധികം കൊഴുപ്പും, പ്രോട്ടിനും തുടങ്ങി ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങള്‍ കഴിച്ചതിന്‌ ശേഷം ഇടതു വശം ചരിഞ്ഞ്‌ കിടക്കുന്ന ദഹന പ്രക്രിയ വളരെ എളുപ്പത്തിലാക്കുന്നു.
എന്നാല്‍ തുടര്‍ച്ചയായി ഒരു വശം മാത്രം ചരിഞ്ഞു കിടക്കാതെ ഇടക്കിടക്ക്‌ വശങ്ങള്‍ മാറി മാറി കിടക്കുന്നതും നിവര്‍ന്നു കിടക്കുന്നതും ശരീരത്തിലെ സന്തുലിതാവസ്‌ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
-
good info Health - Fitness - Beauty - Page 43 608472
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyWed Jun 24, 2015 8:19 am

വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികൾ

അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍….

1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.

2. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

3. മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

4. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.

5. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

6. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.

7. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.

8. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

9. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

10. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.

11. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.

12. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

13. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.

14.മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.

15. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

16. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.

17.മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും.

18.മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyThu Jun 25, 2015 9:41 am

ചാമ്പയ്‌ക്ക കഴിച്ചാല്‍ 10 ഉണ്ട്‌ കാര്യം Health - Fitness - Beauty - Page 43 912236 Health - Fitness - Beauty - Page 43 912236

നമ്മുടെ തൊടിയില്‍ കണ്ടു വരുന്ന പോഷക സമൃദമായ പഴമാണ്‌ ചമ്പയ്‌ക്ക. മധുരവും പുളിയും കലര്‍ന്ന രുചിയുള്ള ചമ്പയ്‌ക്ക് ആരാധകര്‍ ഏറെയാണ്‌. ഇതാ ചാമ്പയ്‌ക്കയുടെ ആരോഗ്യവശങ്ങള്‍ക്കൂടി അറിയൂ. ചാമ്പയ്‌ക്ക കഴിച്ചാല്‍ 10 ഉണ്ട്‌ കാര്യം.
1, കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു: ചമ്പയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിനെ കുറച്ച്‌ രക്‌ത സഞ്ചാരം സുഗമമാക്കുന്നു.
2, ഹൃദയാഘാതം മസ്‌തിഷ്‌കാഘാതം എന്നിവയെ നിയന്ത്രിക്കുന്നു.
3, ചാമ്പയ്‌ക്കയില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍-എ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. തിമിരം, ഹ്രസ്വദൃഷ്‌ടി എന്നിവയെ തടയുന്നു.
4, രക്‌ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.
5, പ്രമേഹത്തെ ഇല്ലാതാക്കുന്നു. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ ചാമ്പയ്‌ക്കായ്‌ക്ക് കഴിയും.
6,വയറിളക്കം ഛര്‍ദ്ദി, ദഹനക്കേട്‌ എന്നിവക്ക്‌ ഉത്തമം; നിര്‍ജ്‌ജലീകരണം തടയുന്നു.
7, ബ്രസ്‌റ്റ് ക്യാന്‍സറിനെ തടയുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപെടുന്നത്‌ ചെറുക്കാന്‍ ചാമ്പക്കയ്‌ക്ക് കഴിയും.
8, ശരീരത്തെ വിഷവിമുക്‌തമാക്കാനും കരളിന്റെയും കിഡ്‌നിയുടെയും ആരോഗ്യം സംരക്ഷിക്കാനും ചാമ്പയ്‌ക്കായ്‌ക്ക് കഴിയും.
9, പ്രതിരോധശേഷി വര്‍ധിക്കുന്നു.
10, ചാമ്പയ്‌ക്കയില്‍ അടങ്ങിരിക്കുന്ന ജലാംശം ചൂടിനെ തണുപ്പിക്കുന്നു.
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Jul 06, 2015 5:00 am

മനുഷ്യന്റെ വൃക്ക തകർക്കുന്ന ഇറച്ചി കച്ചവടം...!!!

പോത്തിന്റെയും കാളെയുടെയും ഇറച്ചി പൊതുവെ നമ്മൾ മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്, . മുൻപ് ഇറച്ചിക്ക് തൂക്കം കിട്ടാൻ കൊല്ലുന്നതിനു മുൻപ് കാളയെ കാരം കലക്കിയ കാടി കുടിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ പുതിയ ടെക്നോളജി വന്നു. അതായതു കൊല്ലുന്നതിനു 3 - 4 ദിവസം മുൻപ് പോത്തിന് ഏതോ ഒരു കുത്തിവെയ്പ്പ് എടുക്കുന്നു, അതോടുകൂടി പോത്തിന്റെ KIDNEY രണ്ടും അടിച്ചു പോകുന്നു, ശരീരത്തിലെ ജലാംശം പുറത്തു പോകാതെ പോത്ത് നീരു കൊണ്ട് വീർത്തു കഴിയുമ്പോൾ അതിനെ തലയ്ക്കു അടിച്ചു കൊല്ലുന്നു. ( അനക്കം തീര്ന്നു കഴിയുമ്പോൾ സാവകാശം തുകൽ ഉരിച്ചു മാറ്റിയതിനു ശേഷം മാത്രം അതിന്റെ കഴുത്ത് അറുത്തു മറ്റും) ഇറച്ചിക്ക് വളരെയധികം തൂൂക്കവും കിട്ടൂം, വേവിച്ചു കഴിയുമ്പോൾ പരിധി ക്ക് മേലെ വെള്ളം ഊറി വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ഇത് നമ്മുടെയും വൃക്ക തകർക്കുന്ന ഇറച്ചി ആണെന്ന്. ഇതിന് പരിഹാരം സർക്കാർ ഉടമസ്ഥതയില്ലുള്ള ശ്ലോട്ടെർ ഹൌസുകൾ സ്ഥാപിക്കുകയും കർക്കശ പരിശോധനക്ക് ശേഷം മാത്രം കൊല്ലാൻ അനുവദിക്കുക.

ഒരു പക്ഷെ ഇതായിരിക്കും നാട്ടിൽ വൃക്ക രോഗം കൂടാൻ കാരണം.
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Jul 06, 2015 5:07 am

രക്തമുണ്ടാവാൻ മാത്രമല്ല ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ് റൂട്ട് കഴിക്കുന്നത്‌ രക്തം വര്ധിക്കാൻ വേണ്ടി മാത്രമാണ് എന്ന് ഒരു പൊതുധാരണയുണ്ട് എന്നാൽ പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും, ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും എന്തിന് ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.ബീറ്റ്‌റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.പ്രായം കൂടുന്തോറും പല കാര്യങ്ങളും മറന്നു പോകുന്നു. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ മതി. ഇങ്ങനെ പല ഗുണങ്ങളും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.

1)ഹൃദയത്തിന്
ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു.ഹൃദയത്തിന്
രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്ക്കാനും ബീറ്റ്‌റൂട്ടിലെ നൈട്രേറ്റിനു കഴിവുണ്ട്.

2)കായികതാരങ്ങള്‍ക്ക്
പേശികളിലേക്കുള്ള രക്തചക്രമണം കൂടുന്നത് കായികക്ഷമത വര്‍ദ്ധിപ്പിക്കും. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചാല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് 90 മിനിട്ടും കളം നിറഞ്ഞു കളിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
.
3)രക്തക്കുഴലുകള്‍ക്ക്
ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്‌സൈഡായി മാറും. നൈട്രിക് ഓക്‌സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. ഇതുമൂലം രക്തചംക്രമണം സുഗമമാകുന്നു.

4)ബുദ്ധിഭ്രംശം
ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.

5)കൊളസ്‌ട്രോള്‍
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റീട്ട് ജ്യൂസ് കുടിച്ചാല്‍ മതി.

6)പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇതിനു കഴിവുണ്ട്.

7)ക്യാന്‍സര്‍
ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കാം. ക്യാന്‍സര്‍ കോശങ്ങളോട് പോരാടാന്‍ ഇതിന് കഴിവുണ്ട്.

8)പ്രായമായവര്‍ക്ക്
പ്രായമായവരില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടുമെന്നാണ് പറയുന്നത്.
ഹെല്‍ത്തി ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. വെള്ളം, പഞ്ചസാര, ഇഞ്ചി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാല്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. ചൂട് ആറിയതിനുശേഷം കുടിക്കാം. ഇത്തരത്തിലും ബീറ്റ്‌റൂട്ട് ജ്യൂസ് ഉണ്ടാക്കാം
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptySun Jul 12, 2015 3:47 pm

ഇരുത്തക്കാര്‍ ശ്രദ്ധിക്കുക... Health - Fitness - Beauty - Page 43 273938 Health - Fitness - Beauty - Page 43 273938

അധിക സമയവും ഇരിക്കുന്നത് ശരീരത്തിന് ദോഷമാണ് എന്ന് അറിയാത്തവര്‍ ചുരുക്കമായിരിക്കും. പക്ഷേ, നമ്മുടെ ജീവിത സാഹചര്യങ്ങള്‍, ദൃശ്യ മാധ്യമങ്ങള്‍, വാഹനങ്ങള്‍, തിരക്കേറിയ ജീവിതം എന്നിവയൊക്കെ ശരീരത്തിന്‍െറ സ്വതന്ത്ര ചലനത്തെയും വിശ്രമത്തെയും പ്രതികൂലമായി ബാധിക്കുന്നു. ശരീരം ആഗ്രഹിക്കുന്ന തരത്തില്‍ വ്യായാമങ്ങള്‍ കൊടുക്കാനോ വിശ്രമിക്കാനോ ഈ തിരക്കിനിടയില്‍ നമുക്ക് കഴിയാതെ പോകുന്നു.

നമ്മുടെ ശരീരനിര്‍മിതി ചലനത്തിന് വേണ്ടിയാണ്. ഉറങ്ങുമ്പോള്‍ പോലും നമ്മള്‍ ചലിക്കുന്നു. എല്ലാ മതസ്ഥരുടെയും പ്രാര്‍ഥന പോലും ശരീരസന്ധികളെ അനങ്ങാന്‍ സഹായിക്കുന്ന തരത്തിലാണ്. കാലം കഴിയുന്തോറും വ്യായാമത്തിന്‍െറ ആവശ്യകത മനുഷ്യന്‍ കൂടുതല്‍ മനസ്സിലാക്കുന്നു. ഇരിക്കുന്നത് കുറക്കേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ സമയം ഇരുന്ന് അത് മറികടക്കാന്‍ കൂടുതല്‍ വ്യായാമം ചെയ്യാം എന്ന് കരുതരുത്. അത് ഗുണത്തേക്കാളേറെ ദോഷം സമ്മാനിക്കും.

കൂടുതല്‍ സമയം ഇരിക്കുമ്പോള്‍

രക്തസഞ്ചാരത്തിന്‍െറ വേഗവും ശക്തിയും കുറയുന്നു.
ഹൃദയപേശികളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നു.
കൂടുതല്‍ ശ്വാസമെടുക്കാനുള്ള ശ്വാസ കോശങ്ങളുടെ കഴിവ് കുറയുന്നു. തന്മൂലം പ്രാണവായുവായ ഓക്സിജന്‍െറ ആഗിരണശേഷി കുറയുന്നു.
ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ധിക്കുകയും ശരീരം കൊഴുപ്പ് ഉപയോഗപ്പെടുത്തുന്നത് കുറയുകയും ചെയ്യുന്നു. ക്രമേണ രക്തസമ്മര്‍ദം വര്‍ധിക്കാനുള്ള സാധ്യത കൂടുന്നു. പിറകെ ഹൃദയസംബന്ധ രോഗങ്ങളും വരാം.
ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനശേഷി കുറയുന്നു.
ശരീരചലനം കുറയുന്ന അവസ്ഥയില്‍ മാംസപേശികളില്‍ ഉപാപചയ (metabolism) പ്രവര്‍ത്തനങ്ങള്‍ക്ക് മാന്ദ്യം നേരിടുകയും ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കേണ്ടിവരുകയും ചെയ്യുന്നു. ഇത് കാലക്രമേണ പ്രമേഹത്തിന് വഴിവെച്ചേക്കാം.
കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ കൂടുതല്‍ സമയം ഇരിക്കുന്നവരില്‍ കൂടുതലായി കാണുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
വയറിന്‍െറ മാംസപേശികളും നടുവിന്‍െറ മാംസപേശികളും തമ്മില്‍ ബാലന്‍സ് ആവശ്യമാണ്. കൂടുതല്‍ സമയം ഇരിക്കുന്നവരില്‍ ഈ ബാലന്‍സ് ഉണ്ടാകാറില്ല. വളഞ്ഞിരിക്കുന്നതു കാരണം അരക്കെട്ടിനുമുന്നിലെ മാംസപേശികള്‍ ചുരുങ്ങും. വയറിലെ മാംസപേശികള്‍ക്ക് ബലക്കുറവുണ്ടാകും. നടുവിന്‍െറ പേശികള്‍ക്ക് കൂടുതല്‍ വലിവ് സംഭവിക്കും. ഇത് നടുവേദനക്കും മുന്നോട്ടുള്ള കൂനിനും വഴിവെക്കും.
നടപ്പിന് ഭംഗി വരുത്തുന്നതിലും ശരിയായ നടപ്പ് സാധ്യമാക്കുന്നതിലും നമ്മുടെ പിന്‍ഭാഗത്തെ പേശികള്‍ക്ക് വലിയ പങ്കുണ്ട്. കൂടുതല്‍ സമയം ഇരിക്കുന്ന ആളിന്‍െറ പിന്‍ഭാഗത്തെ പേശികള്‍ ഒന്നും ചെയ്യാനില്ലാതെ വിശ്രമാവസ്ഥയിലായിരിക്കും. ഇത് പേശികള്‍ക്ക് ശക്തിക്ഷയമുണ്ടാക്കി നടപ്പിന്‍െറ ഭംഗി കുറച്ച് നടക്കുമ്പോഴുള്ള ഊര്‍ജ വിനിയോഗവും സന്ധികള്‍ക്കുള്ള ക്ഷതവും വര്‍ധിപ്പിക്കുന്നു.
സ്ഥിരമായി ഇരിക്കുന്ന ഒരാള്‍ നടക്കുന്നതും അല്ലാത്ത ഒരാള്‍ നടക്കുന്നതും തമ്മില്‍ പെട്ടെന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കും.
കൂടുതല്‍ സമയം ഇരിക്കുന്നവരുടെ കാലിലെ രക്തക്കുഴലുകള്‍ ചുരുങ്ങാനും രക്തപ്രവാഹം കുറയാനും സാധ്യതയുണ്ട്.
എല്ലുകളുടെ ബലത്തിന് എല്ലിലേക്ക് മര്‍ദം വരേണ്ടത് ആവശ്യമാണ്. ഇരിക്കുന്ന അവസ്ഥയില്‍ മര്‍ദം കുറവായിരിക്കും.
ശരീരം ചലിക്കുമ്പോള്‍ പ്രാണവായു ആഗിരണം ചെയ്യാനുള്ള ശേഷി വര്‍ധിക്കുന്നു. രക്തപ്രവാഹവും വര്‍ധിക്കുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ സമയവും ഇരിക്കുന്നവരില്‍ ഇതിന്‍െറ വിപരീത പ്രവര്‍ത്തനമാണ് നടക്കുക. തലയും ചുമലും മുന്നോട്ടുതള്ളിയാണ് പലരും ഇരിക്കുന്നത്. അതല്ലാതെ നീണ്ടുനിവര്‍ന്നല്ല. ഇത് കഴുത്തിലെ കശേരുക്കള്‍ക്ക് ഏല്‍പിക്കുന്ന ആഘാതം ചെറുതല്ല. കൂനു വരാനുള്ള സാധ്യതയും കൂടുന്നു.
നട്ടെല്ലിനിടയിലെ ഡിസ്കിന് വേണ്ട പോഷണം ലഭിക്കുന്നത് ഇടക്കിടെയുള്ള മര്‍ദം കാരണമാണ്. കൂടുതല്‍ സമയം ഒരേരീതിയില്‍ ഇരിക്കുന്നത് ഡിസ്ക് തേയ്മാനത്തിന്‍െറ സാധ്യത വര്‍ധിപ്പിക്കുന്നു. തന്മൂലം ഡിസ്ക് തള്ളാനുള്ള സാധ്യതയും കൂടുന്നു.
സന്ധി വേദനകളുടെയും സന്ധി തേയ്മാനത്തിന്‍െറയും കാരണം പ്രധാനമായും സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസപേശികളുടെ ബലക്കുറവും വഴക്കം (Flexibility) ഇല്ലായ്മയുമാണ് (അല്ലാതെ കൂടുതല്‍ അധ്വാനിച്ചതു കൊണ്ടല്ല. സന്ധിവേദന കൂടുതലും വ്യായാമത്തിലൂടെ മാറും. മരുന്ന് ഉപയോഗിക്കാതെ തന്നെ). വിശ്രമാവസ്ഥയിലുള്ള സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസപേശികള്‍ക്ക് ബലവും വഴക്കവും കുറവായിരിക്കും. അങ്ങനെ ദീര്‍ഘ നേരമുള്ള സ്ഥിരമായ ഇരുത്തം സന്ധിവേദനകള്‍ക്ക് കാരണമാവും.
ഇന്നത്തെ പുതിയ സംവിധാനങ്ങളെല്ലാം മനുഷ്യന്‍െറ ചലനങ്ങളെ കുറക്കാനുള്ളതാണ്. കസേരയില്‍തന്നെ തളച്ചിടാനുള്ളതാണ്. മീനും പച്ചക്കറിയും പോലും വീട്ടിനുള്ളില്‍ കസേരയിലിരുന്ന് നാം വാങ്ങുന്നു.

ഇരുന്ന് ജോലി ചെയ്യുന്നവര്‍ ആ ഇരുത്തത്തിനിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പകരമായി ചെയ്യേണ്ട വ്യായാമങ്ങളുമാണ് ഇനി:^

ഓരോരുത്തര്‍ക്കും വേണ്ട കസേരയും മേശയും വ്യത്യസ്തമാണ്. നമ്മുടെ ജോലി സ്ഥലത്ത് ആ രീതിയില്‍ പെട്ടെന്ന് മാറ്റംവരുത്തല്‍ സാധ്യമല്ല. കാല്‍പാദം തറയില്‍ വെക്കാന്‍ പറ്റുന്ന, കാല്‍മുട്ട് 90 ഡിഗ്രി വളഞ്ഞിരിക്കാന്‍ സഹായിക്കുന്ന തരത്തില്‍ പൊക്കമുള്ള Armrest ഉള്ള, നടുവിന് (പൊക്കിളിന് പിന്‍ഭാഗം) സപ്പോര്‍ട്ട് തരുന്ന കസേരയാണ് ഉത്തമം. നീണ്ടു നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണ^-ഇടക്കിടക്ക് വളഞ്ഞിരിക്കുകയും വേണം.
ഫോണ്‍ അറ്റന്‍റ് ചെയ്യുന്ന അവസരങ്ങളില്‍ എണീറ്റു നില്‍ക്കുന്നത് ശീലമാക്കുക. സ്ഥിരമായി ഒരു വശത്ത് മാത്രം ഫോണ്‍ വെച്ച് സംസാരിക്കാതിരിക്കുക.
ഊണ് കഴിക്കുന്നത് തറയില്‍ ചമ്രം പടിഞ്ഞിരുന്നാക്കാന്‍ ശ്രമിക്കുക.
ടി.വി കാണുമ്പോഴും കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും ഇരിക്കാനായി വലിയ Exercise ball ഉപയോഗിക്കാം. ടി.വി പരസ്യത്തിന്‍െറ സമയം ഒന്ന് എണീറ്റ് നടുനിവര്‍ത്തി നടക്കാന്‍ ഉപയോഗിക്കാം.
കഴിവതും പടികള്‍ കയറിപ്പോവുക.
വാഹനം ദൂരെ പാര്‍ക്ക് ചെയ്ത് ഉദ്ദിഷ്ട സ്ഥാനത്ത് നടന്നെ ത്തുക. ചുരുക്കത്തില്‍ എണീറ്റ് നില്‍ക്കാനും നടക്കാനും നാം അവസരങ്ങള്‍ സൃഷ്ടിക്കണം.
‘എന്‍െറ ജോലി ഇരുന്നിട്ടാണ്. എനിക്ക് വ്യായാമത്തിന് സമയവുമില്ല’ എന്നു പറഞ്ഞൊഴിയാന്‍ വരട്ടെ. ഓഫിസില്‍ ഇരിക്കുന്ന സമയത്ത് ചെയ്യാന്‍ പറ്റുന്ന ചില വ്യായാമങ്ങളിതാ:^

ഇടക്കിടക്ക് (മണിക്കൂറില്‍ 25 പ്രാവശ്യമെങ്കിലും) വയറ് ഉള്ളിലേക്കെടുക്കുക. കൈപ്പത്തി പൊക്കിളിന് മുകളില്‍വെച്ചിട്ട് ഇങ്ങനെ ചെയ്യാം. രണ്ട് സെക്കന്‍ഡ് ഉള്ളിലേക്കുതന്നെ തള്ളിയിരിക്കണം. ശേഷം വിടുക.
കൈകള്‍ രണ്ടും കോര്‍ത്തുപിടിച്ച് മുട്ടുമടക്കാതെ മുകളിലേക്ക് പിടിക്കുക. കൈപ്പത്തി മുകളിലേക്ക് വരുന്നതരത്തില്‍, കൈകള്‍ ചെവിയോട് ചേര്‍ന്നിരിക്കാന്‍ പരമാവധി ശ്രമിക്കണം.
ശേഷം പറ്റുമെങ്കില്‍ ചുമല്‍ മുകളിലേക്കും താഴേക്കും അനക്കുക.
ഇതോടൊപ്പം ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്ത് നെഞ്ച് വികസിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ വളരെ നല്ലതാണ്.
കസേരയില്‍ ചാരിയിരുന്ന് പിന്‍ഭാഗത്തെ മാംസപേശികള്‍ ടൈറ്റാക്കുക.
കുറച്ചുനേരം സാങ്കല്‍പിക കസേരയില്‍ ഇരിക്കുക.
ഇടക്കിടക്ക് പാദം മുകളിലേക്കും താഴേക്കും അമര്‍ത്തുക. കഴുത്തിന്‍െറ വ്യായാമങ്ങള്‍ ചെയ്യുക. ഇതിനായി കഴുത്ത് എല്ലാ വശങ്ങളിലേക്കും തിരിക്കുക.
ഇരുന്നു കൊണ്ടുതന്നെ സ്കിപ്പിങ് റോപ്പില്‍ സ്കിപ്പിങ് ചെയ്യുന്ന തരത്തില്‍ ആക്ഷന്‍ കാണിക്കുക.
വാഷ്റൂമില്‍ പോകുമ്പോള്‍ ഇരുകൈകളും കോര്‍ത്തുപിടിച്ച് മുകളിലേക്കുനിന്നിട്ട് അരക്കെട്ട് ഇടത്തേക്കും വലത്തേക്കും ചുറ്റുക.
അരമണിക്കൂറില്‍ കൂടുതല്‍ ഇരിക്കാതിരിക്കുക. ഒന്ന് എണീറ്റ് നടന്നുവരുന്നത് ക്ഷീണമകറ്റാന്‍ ഉപകരിക്കും. രാവിലെ മുതല്‍ ഫാനിന് കീഴിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കാണ് കായികാധ്വാനം വേണ്ടുന്ന ജോലി ചെയ്യുന്നവരേക്കാള്‍ ക്ഷീണം എന്നറിയുക.
കണ്ണിന്‍െറ വ്യയാമങ്ങള്‍ ചെയ്യുക. ദൂരേക്ക് നോക്കുക. പിന്നെ അടുത്തേക്ക് നോക്കുക. ഇടത്തോട്ടും വലത്തോട്ടും കഴുത്ത് ചരിക്കാതെ നോക്കുക. ശേഷം വട്ടത്തില്‍ നോക്കുക, അഥവാ കണ്ണുകൊണ്ട് പൂജ്യം വരക്കുക.
ഒരു ഫുട്ബാള്‍ അല്ളെങ്കില്‍ സ്കൂട്ടറിന്‍െറ ട്യൂബ് താഴെയിട്ടിട്ട് ഇടക്കിടക്ക് അത് ഇരു കാലുകളുംവെച്ചമര്‍ത്തുക. ഇങ്ങനെ ചെയ്യുന്നതോടൊപ്പം നമുക്ക് പൃഷ്ഠഭാഗത്തെ പേശികള്‍ ചുരുക്കാന്‍ സാധിക്കണം.
ഇടക്കിടക്ക് അതില്‍ ചവിട്ടി കസേരയില്‍ നിന്ന് ഉയരാന്‍ ശ്രമിക്കണം.
ഇരു തുടകള്‍ക്കിടയിലെ പേശികള്‍ ട്യൂബില്‍ ചവിട്ടി അമര്‍ത്തി ചുരുക്കണം. രണ്ട് ബുള്ളോക്കും ചേര്‍ത്തുപിടിക്കണം.
ഇതുകൊണ്ടു മാത്രം ശരീരത്തിന് വേണ്ട വ്യായാമങ്ങളായി എന്നു കരുതരുത്. വിയര്‍ക്കുന്ന തരത്തില്‍ ഇളംവെയിലത്ത് വ്യായാമം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. വ്യായാമത്തില്‍ ഹൃദയസ്പന്ദനം ഇരട്ടിയെങ്കിലും വര്‍ധിക്കുകയും ദീര്‍ഘമായി ശ്വാസോച്ഛ്വാസം നടക്കുകയും വേണം.
സ്ഥിരമായി ഇരിക്കുന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില വ്യായാമങ്ങളുണ്ട്:^

മലര്‍ന്നു കിടക്കുക. പാദത്തിന്‍െറയും മുട്ടിന്‍െറയും ഇടയില്‍ Calf muscleന് താഴെയായി ഒരു ഉരുണ്ട തലയണവെക്കുക. കഴുത്തിന് താഴെ തലയണവെക്കരുത്. ശേഷം നമ്മുടെ നടുഭാഗം ഏകദേശം ആറ് ഇഞ്ചോളം തറയില്‍നിന്ന് ഉയര്‍ത്തുക. ഇപ്പോള്‍ ശരീരം ഒരു ചെറിയ ‘റ’ ആകൃതിയിലുള്ള പാലംപോലെയായിരിക്കും. ഇങ്ങനെ 15 സെക്കന്‍ഡ് പിടിച്ചുനില്‍ക്കുക. വയറിന്‍െറ മാംസപേശികളും നടുവിന്‍െറ മാംസപേശികളും തമ്മില്‍ ഒരു ബാലന്‍സ് ഉണ്ടാകാനും ശക്തിപ്രാപിക്കാനും ഇത് നല്ലതാണ്.

ഇതോടൊപ്പം ചെയ്യേണ്ട മറ്റൊരു വ്യായാമമാണ് കമിഴ്ന്നുകിടന്ന് കാലിന്‍െറ വിരലുകളിലും മടക്കിവെച്ച കൈയുടെ മുന്‍ഭാഗം മാത്രം കുത്തി ഉയര്‍ന്നുനില്‍ക്കുക. ഇങ്ങനെ 15 സെക്കന്‍ഡ് പിടിച്ചു നില്‍ക്കുക. ഭുജംഗാസനം, സേതുബന്ധാസനം, പര്‍വതാസനം, സര്‍വാംഗാസനം, അനന്താസനം, മത്സ്യാസനം, മകരാസനം പോലുള്ള യോഗയും ശീലിക്കുന്നത് നല്ലതാണ്. എന്തെങ്കിലും രോഗമുള്ളവര്‍, സന്ധികളില്‍ നീരും വേദനയുമുള്ളവര്‍, സന്ധികളുടെ ചലനസ്വാതന്ത്ര്യം കുറഞ്ഞവര്‍ ഒരു ഫിസിയോ തെറപ്പിസ്റ്റിന്‍െറ നിര്‍ദേശ പ്രകാരം മാത്രം വ്യായാമം ചെയ്യുക.

Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Aug 03, 2015 11:47 am

കേടുവരുത്തരുതേ... വൃക്കകളെ

· ഡോ. പി. എ.രാധാകൃഷ്ണന്‍



ഇന്ന് ആരോഗ്യരംഗം വ്യാപകമായി ചര്‍ച്ചചെയ്യുന്നത് ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചാണ്. എന്നാല്‍, പ്രമേഹം, കൊളസ്ട്രാള്‍, രക്തസമ്മര്‍ദ്ദം തുടങ്ങി ജീവതശൈലീ രോഗങ്ങളൈന്ന് നാം കരുതുന്നവയുടെ കൂടെ പലപ്പോഴും വൃക്കരോഗങ്ങള്‍ കാണാറില്ല. ഭയാനകമായ തോതില്‍ വര്‍ധിച്ചു വരുന്ന വൃക്കരോഗങ്ങളുടെ പിറകില്‍ വില്ലനായി നില്‍ക്കുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ കാണാനാവും. ഏതൊരു രോഗത്തെയും വൈദ്യശാസ്ത്രം നേരിടേണ്ടത് രോഗകാരണം കണ്ടത്തെി അവ തിരുത്തികൊണ്ടുള്ള ചികിത്സയിലൂടെയാണ്. വൃക്കരോഗങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ടോ നമ്മുടെ നാട്ടിലെ പ്രധാന ചികിത്സാശാസ്ത്രങ്ങളൊന്നും അത്തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല. മറിച്ച് രോഗികള്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് ആരോഗ്യ വിദഗ്ധരും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വിഷം പല വര്‍ണങ്ങളില്‍

വൃക്കകളെ നശിപ്പിക്കുന്നതില്‍ രാസവസ്തുക്കള്‍ക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ക്കറിയാം. പക്ഷെ എന്തുകൊണ്ടോ അത്തരം ഒരു ബോധവല്‍ക്കരണം നാട്ടില്‍ നടക്കുന്നില്ല.
ഗള്‍ഫിന്‍െറ സ്വാധീനം മൂലം ഭക്ഷണസംസ്കാരത്തിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ അകമ്പടിയോടെ എത്തുന്ന റെഡിമെയ്ഡ് ഭക്ഷണ വസ്തുക്കളാണ് ഇന്ന് നമ്മൂടെ തീന്‍മേശകളില്‍ അധികവുമത്തെുന്നത്. മദ്യത്തില്‍ ഒരു തരത്തിലുള്ള രാസനിറങ്ങളും ചേര്‍ക്കാന്‍ പാടില്ല എന്നു നിയമമുള്ള നമ്മുടെ നാട്ടില്‍ പിഞ്ചുകുട്ടികളുടെ ഭക്ഷണത്തില്‍ പോലും രാസനിര്‍മ്മിതമായ നിറങ്ങളും മണങ്ങളും രുചികളും ചേര്‍ക്കാനനുവദിക്കുന്നു.
അതിഥികള്‍ക്ക് കുടിക്കാന്‍ സംഭാരവും കഞ്ഞിവെള്ളവും ചായയും കാപ്പിയും കൊടുത്തിരുന്ന സംസ്കാരത്തില്‍ നിന്ന് മാറി നമ്മളിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത പാനീയങ്ങള്‍ കൊടുത്താണ് അവരെ സല്‍ക്കരിക്കുന്നത്. ഓരോ അതിഥിയോടൊപ്പവും വീട്ടിലെ കുട്ടികളും ഈ പാനീയം കുടിക്കുന്നു. ആഘോഷദിനങ്ങളില്‍ വെല്‍ക്കം ഡ്രിംഗ് എന്ന പേരില്‍ കലക്കിവക്കുന്ന രാസ കളറുവെള്ളത്തില്‍ പ്രധാനഭാഗവും കുടിച്ചുതീര്‍ക്കുന്നത് കുട്ടികള്‍ തന്നെ.
ബേക്കറിപലഹാരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കറുപ്പും ചുവപ്പും മഞ്ഞയുമൊക്കെയായി വിവിധ നിറങ്ങളും രുചികളും മണങ്ങളുമായി നമ്മുടെ മുന്നിലത്തെുന്ന ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുന്നത് രാസവസ്തുക്കളുടെ സഹായത്താലാണ്. മുന്‍തലമുറയില്‍ വല്ലപ്പോഴും അല്‍പം മാത്രമായി കിട്ടിയിരുന്ന ഈ രാസപലഹാരങ്ങളെല്ലാം പുതിയ തലമുറക്ക് ഒരു പ്രധാന ആഹാരമായി തീര്‍ന്നിരിക്കുന്നു. ഇത്തരം രാവസ്തുക്കള്‍ നാം അറിഞ്ഞുകൊണ്ട് കഴിക്കുമ്പോള്‍ അറിയാതെയും ചില രാസവസ്തുക്കള്‍ അകത്താക്കുന്നുണ്ട്.

രാസാംശം കലര്‍ന്ന കുടിവെള്ളം

കുടിവെള്ളത്തില്‍ ബാക്ടീരിയകളും മറ്റു രോഗാണുക്കളും വരുന്നതിനെക്കുറിച്ച് നാട്ടുകാര്‍ക്കറിയാം. പക്ഷെ രാസവസ്തുക്കള്‍ എത്തിച്ചേരുന്നതിനെക്കുറിച്ചുള്ള അറിവുകള്‍ വേണ്ടത്രയില്ല. അടുത്തകാലം വരെ വസ്ത്രം കഴുകാന്‍ സോപ്പുപയോഗിച്ചിരുന്ന നമ്മളിന്ന് പകരം രാസനിര്‍മ്മിതമായ പൊടികള്‍ ഉപയോഗിക്കുന്നു. വാഷിങ്ങ് മിഷീനിലും അല്ലാതെയും വസ്ത്രം കഴുകാന്‍ ഉപയോഗിച്ച ഈ രാസവെള്ളം മുറ്റത്തൊഴിക്കുകയും അവ മഴവെള്ളത്തോടൊപ്പം കിണറ്റിലെ കുടിവെള്ളത്തിലേക്കത്തെിച്ചേരുകയും ചെയ്യന്നു.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തിലും രാസവസ്തുക്കളുണ്ട്. സര്‍ക്കാരിന്‍്റെ കുടിവെള്ള ശ്രോതസ്സ് പുഴകളാണ്. വേനല്‍ക്കാലത്ത് പുഴയോരങ്ങളില്‍ പച്ചക്കറികൃഷി പതിവാണ്. ഇവിടെ രാസവളങ്ങളും കീടനാശിനികളും വാരിവിതറുന്നു. അതും ഒഴുകിയത്തെുന്നത് കുടിവെള്ളത്തിലേക്കാണ്.
ചാരവും ചകിരിയുമപയോഗിച്ച് പാത്രങ്ങള്‍ വൃത്തിയാക്കിയിരുന്ന നമ്മളിന്ന് രാസവസ്തുക്കള്‍ ഉപയോഗിച്ച് പാത്രങ്ങല്‍ കഴുകുന്നു. അണുക്കളോടുള്ള ഭയത്തിലുപരി പരസ്യക്കാരന്‍്റെ വഞ്ചനയും ഇതിന് പ്രേരകമാകുന്നു. ലിക്വിഡും ബാറും ഉപയോഗിച്ച് പാത്രം കഴുകുമ്പോള്‍ എത്ര കഴുകിയാലും ചെറിയൊരു ഭാഗം പാത്രത്തിലവശേഷിക്കുന്നുണ്ടെന്നും അത് ഭക്ഷണത്തോടൊപ്പം വയറ്റിലത്തെുന്നു എന്നും ഇവരറിയുന്നില്ല.

വേദന നല്‍കുന്ന വേദനാ സംഹാരികള്‍

ഇതിനെല്ലാം പുറമെയാണ് വേദനാ സംഹാരികളും മറ്റുമരുന്നുകളും വൃക്കകള്‍ക്ക് വരുത്തുന്ന ക്ഷതങ്ങള്‍. പ്രമേഹം രക്തസമ്മര്‍ദ്ദം പോലുള്ള സ്ഥായീ രോഗങ്ങള്‍ വൃക്കകളെ കേടുവരുത്തും എന്നതുപോലെ അതിനു കഴിക്കുന്ന മരുന്നുകളും വൃക്കകളെ നശിപ്പിക്കും. രോഗചികിത്സയുടെ ഭാഗമായിട്ടു മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിന്‍്റെ പേരില്‍ കഴിക്കുന്ന മരുന്നുകളും വൃക്കകളെ നശിപ്പിക്കും.
ചെറിയ ജലദോഷത്തിനും തുമ്മലിനുമെല്ലാം നിരവധി മരുന്നുകള്‍ കഴിക്കേണ്ടിവരുന്ന പിഞ്ചുകുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ വൃക്കകള്‍ക്ക് താങ്ങാവുന്നതിലുമധികം രാസവസ്തുക്കള്‍ അകത്താക്കുന്നു. അങ്ങനെ ജീവന്‍ രക്ഷിക്കാനായുള്ള ചികിത്സ തന്നെ ജീവനു ഭീക്ഷണിയായിത്തീരുന്നു.

വൃക്കള്‍ക്ക് നല്‍കുന്ന ഭാരം

ചുരുങ്ങിയത് നാല് ആയുസ്സെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അവയവങ്ങളാണ് വൃക്കകള്‍. ഏത് വിഷമഘട്ടത്തെയും അതിജീവിക്കാനുള്ള കരുത്തുള്ള വൃക്കകളുമായാണ് നാം ജനിക്കുന്നത്. ഒരു വൃക്കകൊണ്ടുതന്നെ ഒരായുസ്സ് മുഴുവനും ജീവിക്കാമെന്നിരിക്കെയാണ് രണ്ടു വൃക്കകളുമുണ്ടായിരുന്നിട്ടും ഒരായുസ്സിന്‍െറ പാതി വഴിയില്‍വച്ചോ അതിനുമുമ്പോ രണ്ടു വൃക്കകളും നശിച്ച് ഒരാള്‍ രോഗിയായി മാറുന്നത്. വൃക്കകളുടെ ജോലി രക്തത്തെ ശുദ്ധീകരിച്ചു കൊണ്ടിരിക്കലാണ്. അതിനായി നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തശുദ്ധീകരണത്തിനായുള്ള അരിക്കല്‍ വൃക്കകളുടെ അരിപ്പകള്‍ക്ക് താങ്ങാവുന്നതിലും കൂടുതലായാല്‍ പിന്നെ അതിന് ക്ഷീണം സംഭവിക്കും. ഇക്കാര്യത്തില്‍ ഏറെ ജോലിഭാരം ഉണ്ടാക്കുന്നത് രാസമാലിന്യങ്ങളാണ്.
ആധുനിക ജീവിതചര്യയുടെ ഭാഗമായി നിരവധി മാര്‍ഗങ്ങളിലൂടെ രക്തത്തിലേക്ക് രാസവസ്തുക്കള്‍ എത്തിക്കൊണ്ടിരിക്കുന്നു. രാവസ്തുക്കള്‍ പുറം തള്ളുന്ന ജോലി വൃക്കകളുടേതാണ്. ഭക്ഷണത്തിലൂടെയും മരുന്നുകളിലൂടെയും നിരന്തരം ശരീരത്തിനുള്ളിലത്തെുന്ന രാസവസ്തുക്കള്‍ വൃക്കകളെ സംബന്ധിച്ചിടത്തോളം നിശബ്ദ കൊലയാളികളാണ്. അതുകൊണ്ടുതന്നെ ഭക്ഷണമായാലും മരുന്നുകളായാലും അവ കഴിക്കുന്നതിന് മുമ്പായി നാം ഇത്തരം കാര്യങ്ങള്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
രാസമാലിന്യങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ശരീരത്തിന് ഹിതകരമായ ആഹാരം മാത്രം കഴിക്കുകയും നിത്യജീവത്തില്‍ നിന്ന് കഴിയുന്നത്ര രാസവസ്തുക്കളെ പടിക്ക് പുറത്ത് നിര്‍ത്തുകയും നിസാര രോഗങ്ങള്‍ക്ക് പോലും മരുന്നുകള്‍ കഴിക്കുന്ന രീതി അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ജീവന്‍െറ കാവലാളായ വൃക്കകളെ നമുക്ക് സംരക്ഷിക്കാന്‍ കഴിയുകയുള്ളു.

(തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ നേച്വറല്‍ ഹൈജീനിസ്റ്റാണ് ലേഖകന്‍)
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Aug 03, 2015 1:32 pm

Health - Fitness - Beauty - Page 43 566730 Health - Fitness - Beauty - Page 43 566730
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyThu Sep 03, 2015 5:42 pm

മുരിങ്ങയുടെ കായ-ഇല -പൂവ് ..എന്നിവയെല്ലാം വിറ്റാമിനുകളുടെ ഒരു കലവറയാണെന്നുളളത് എല്ലാവർക്കും അറിയാവുന്ന ഒരു കാരൃമാണ് ..എന്നാൽ അധികം ആർക്കും അറിയാത്ത ഒരു കാരൃമാണ് ഇതിൻെ വേരിൻെ ഗുണത്തെ കുറിച്ച് , കിഡ്നിയിലും, മൂത്ര സഞ്ചിയിലും ഒക്കെ ഉണ്ടാകുന്ന ചെറിയ വലിപ്പമുളള കല്ലിൻെ അസുഖം ഉളളവർ -ഇതിൻെ വേര് തിളപ്പിച്ചാറ്റിയെടുത്ത വെളളം കൂടെ കൂടെ കുടിക്കുക .......മൂത്രത്തോടൊപ്പം കല്ലും പൊടിഞ്ഞു പോകുന്നു.....കല്ലിൻെ അസുഖമുളളവർക്ക് ഇതൊന്നു ഒന്നു പരീക്ഷിച്ചു നോക്കാം
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyThu Sep 10, 2015 9:35 am

Health - Fitness - Beauty - Page 43 Captur10
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Sep 21, 2015 9:29 am

അധികസമയം കമ്പ്യൂട്ടറിന് മുന്നിലാണോ; കണ്ണിനെ സംരക്ഷിക്കാന്‍ 8 വഴികള്‍


കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ എന്ന് നാം പറയാറില്ലേ. കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാന്‍ നമ്മളെന്താണ് ചെയ്യാറുള്ളത്. കണ്ണിന് സ്ട്രെയിന്‍ വരുത്തുന്നവ ധാരാളം ചെയ്യാറുണ്ട് താനും കണ്ണിനെ സംരക്ഷിക്കാന്‍ ചില വഴികള്‍ നോക്കാം-
1. മത്സ്യവും ഇലക്കറികളും ഭക്ഷണത്തിലുള്‍പ്പെടുത്തുക. മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡും കാരറ്റ പോലെയുള്ളവയിലെ ബീറ്റ കരോട്ടിനും കണ്ണിന് നല്ലതാണ്.
2. കണ്ണിന് പ്രശ്നമൊന്നുമില്ലെങ്കിലും വര്‍ഷത്തിലൊന്ന് ഐ ചെക്ക് അപ്പ് നടത്തുക. കണ്ണിന്രെ മര്‍ദ്ദമുള്‍പ്പടെ പരിശോധിക്കുക.
3. കണ്ണടയ്ക്കുക- അതെ വെറും കണ്ണടയ്ക്കലിലൂടെ ഡ്രൈഐ പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനാകും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടക്ക് കണ്ണുചിമ്മണം.
4. റിലാക്സേഷന്‍ എക്സര്‍സൈസുകള്‍ കണ്ണിനുവേണ്ടി ചെയ്യുക. പച്ചപ്പിലേക്ക് നോക്കി ഇരിക്കുക, കണ്ണടച്ച് കൈപ്പടം കണ്ണിനുമുകളില്‍ മെല്ലെ അമര്‍ത്തിവച്ച് ഇരിക്കുക എന്നിവ സഹായകമാകും.
5. കമ്പ്യൂട്ടര്‍ പോലെ അടുത്തുള്ളവയിലേക്ക് നോക്കി കുറേനേരം ചിലവിട്ടാല്‍ അല്‍പ്പനേരം അകലേക്ക് നോക്കി ഇരിക്കുക.
6. ഡിഹൈഡ്രേഷന്‍ മൂലമുള്ള കാഴ്ച മങ്ങല്‍ വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മാറും.
7. കമ്പ്യൂട്ടറിന്റെയും ടിവിയുടെയും ബ്രൈറ്റ്‌നെസ് അമിതമാകരുത്.
8. കൃത്യമായി ആവശ്യമുള്ള സമയം ഉറങ്ങുക.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Sep 21, 2015 6:13 pm

sandeep wrote:
അധികസമയം കമ്പ്യൂട്ടറിന് മുന്നിലാണോ; കണ്ണിനെ സംരക്ഷിക്കാന്‍ 8 വഴികള്‍


കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ എന്ന് നാം പറയാറില്ലേ. കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാന്‍ നമ്മളെന്താണ് ചെയ്യാറുള്ളത്. കണ്ണിന് സ്ട്രെയിന്‍ വരുത്തുന്നവ ധാരാളം ചെയ്യാറുണ്ട് താനും കണ്ണിനെ സംരക്ഷിക്കാന്‍ ചില വഴികള്‍ നോക്കാം-
1. മത്സ്യവും ഇലക്കറികളും ഭക്ഷണത്തിലുള്‍പ്പെടുത്തുക. മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡും കാരറ്റ പോലെയുള്ളവയിലെ ബീറ്റ കരോട്ടിനും കണ്ണിന് നല്ലതാണ്.
2. കണ്ണിന് പ്രശ്നമൊന്നുമില്ലെങ്കിലും വര്‍ഷത്തിലൊന്ന് ഐ ചെക്ക് അപ്പ് നടത്തുക. കണ്ണിന്രെ മര്‍ദ്ദമുള്‍പ്പടെ പരിശോധിക്കുക.
3. കണ്ണടയ്ക്കുക- അതെ വെറും കണ്ണടയ്ക്കലിലൂടെ ഡ്രൈഐ പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനാകും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടക്ക് കണ്ണുചിമ്മണം.
4. റിലാക്സേഷന്‍ എക്സര്‍സൈസുകള്‍ കണ്ണിനുവേണ്ടി ചെയ്യുക. പച്ചപ്പിലേക്ക് നോക്കി ഇരിക്കുക, കണ്ണടച്ച് കൈപ്പടം കണ്ണിനുമുകളില്‍ മെല്ലെ അമര്‍ത്തിവച്ച് ഇരിക്കുക എന്നിവ സഹായകമാകും.
5. കമ്പ്യൂട്ടര്‍ പോലെ അടുത്തുള്ളവയിലേക്ക് നോക്കി കുറേനേരം ചിലവിട്ടാല്‍ അല്‍പ്പനേരം അകലേക്ക് നോക്കി ഇരിക്കുക.
6. ഡിഹൈഡ്രേഷന്‍ മൂലമുള്ള കാഴ്ച മങ്ങല്‍ വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മാറും.
7. കമ്പ്യൂട്ടറിന്റെയും ടിവിയുടെയും ബ്രൈറ്റ്‌നെസ് അമിതമാകരുത്.
8. കൃത്യമായി ആവശ്യമുള്ള സമയം ഉറങ്ങുക.

Health - Fitness - Beauty - Page 43 811586 Health - Fitness - Beauty - Page 43 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyTue Oct 20, 2015 11:53 am

ഹൃദയാഘാതത്തിനുമപ്പുറം Health - Fitness - Beauty - Page 43 768717

ഹൃദ്രോഗം എന്നാല്‍ മലയാളിയെ സംബന്ധിച്ച് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള രോഗമാണ്. എന്നാല്‍ നിശ്ശബ്ദവും മാരകവുമായ മറ്റൊരു ഹൃദ്രോഗത്തെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. ഹൃദയമിടിപ്പുകളുടെ താളത്തെ നിയന്ത്രിക്കുകയും താളപ്പിഴകളെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു കൂട്ടം നാഡികള്‍ ഹൃദയത്തിനുള്ളില്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിന്‍െറ താളപ്പിഴകള്‍ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യും. വളരെ നിശ്ശബ്ദമെങ്കിലും ഭയാനകമായ ഭവിഷ്യത്തുകള്‍ ഇതിന്‍െറ ഫലമായി ഉണ്ടാകാം. തലചുറ്റല്‍, ബോധക്ഷയം, നെഞ്ചിടിപ്പ്, തുടങ്ങിയവ ഇതിന്‍െറ രോഗലക്ഷണങ്ങളാണ്.
മറ്റു ചിലരില്‍ ഹൃദയ പേശികളെ ബാധിച്ച് ഹൃദയത്തിന്‍്റെ പ്രവര്‍ത്തനക്ഷമത കുറയുന്ന അവസ്ഥവരെ എത്തിച്ചേരാം. പേസ്മേക്കര്‍ എന്ന ഉപകരണമാണ് ഇങ്ങനെയുള്ള അവസ്ഥകളില്‍ ഘടിപ്പിക്കുന്നത്. പേസ്മേക്കര്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ‘ഹൃദയമിടിപ്പുകളുടെ ക്രമീകരണം’ എന്നാണ്. വളരെ കുറഞ്ഞ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയത്തിന്‍െറ ഗതിയെ തിരിച്ചറിഞ്ഞ് കൃത്രിമമായി ഹൃദയമിടിപ്പുകളെ പ്രദാനം ചെയ്യുക എന്നതാണ് ഈ ഉപകരണത്തിന്‍െറ ധര്‍മ്മം. കഴിവതും സ്വതസിദ്ധമായ നെഞ്ചിടിപ്പുകളെ അനുവദിക്കുകയും ആവശ്യമാകുന്ന സാഹചര്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയില്‍ ഇതിനെ ‘പ്രോഗ്രാം’ ചെയ്യുവാന്‍ സാധിക്കും.
രോഗിയെ ബോധം കെടുത്താതെ വളരെ ലളിതമായ ഒരു ശസ്ത്രക്രിയ വഴി പേസ്മേക്കര്‍ ഘടിപ്പിക്കാവുന്നതാണ്. ഈ യന്ത്രത്തിന്‍്റെ ഒരു ആധുനിക പതിപ്പാണ് ICD അഥവാ Implantable Cardioverter Defibrillator. പെട്ടെന്നുണ്ടാകുന്ന ബോധക്ഷയത്തെ തുടര്‍ന്നുള്ള മരണത്തില്‍ നിന്നു ‘ഷോക്ക്’ നല്‍കി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ഈ യന്ത്രത്തിനു കഴിയും.
ടെക്നോളജിയുടെ മുന്നേറ്റം അവിടെയും അവസാനിക്കുന്നില്ല. ഹൃദയ പേശികളുടെ തളര്‍ച്ച മൂലം മരണം സംഭവിക്കുന്നത് സാധാരണയാണ്. ഹൃദയം മാറ്റിവെക്കല്‍ (heart transplant) എന്ന അവസാന വാക്കിനു തൊട്ടു മുമ്പ് മറ്റൊരു തരത്തിലുള്ള പേസ്മേക്കര്‍ ചില പ്രത്യേകതരം രോഗികളില്‍ ഘടിപ്പിക്കാവുന്നതാണ്. ഇതിനെ കാര്‍ഡിയാക് റീസിന്‍ക്രണൈസേഷന്‍ തെറാപ്പി (CRT) എന്ന് വിശേഷിപ്പിക്കുന്നു. സദാ പ്രവര്‍ത്തനക്ഷമമായ ഈ ഉപകരണം നല്ളൊരു ശതമാനം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ഉപകരിച്ചിട്ടുണ്ട്.
മറ്റൊരു ചികിത്സാരീതിയായ ‘റേഡിയോ ഫ്രീക്വന്‍സി അബ്ളേഷന്‍’ ഹൃദയത്തിലെ ‘ഷോര്‍ട്ട് സര്‍ക്യൂട്ടുകളെ’ തിരിച്ചറിഞ്ഞു അതിനെ പ്രതിരോധിക്കുന്ന ചികിത്സാ രീതിയാണ്. അതായത് താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞാല്‍ ജീവിതത്തിന്‍്റെ താളം തെറ്റില്ല! Health - Fitness - Beauty - Page 43 768717 Health - Fitness - Beauty - Page 43 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Nov 23, 2015 2:33 pm

രോഗങ്ങള്‍ എപ്പോഴും നിങ്ങളെ പേടിപ്പിച്ചുകൊണ്ടിരിക്കും. ക്യാന്‍സര്‍, എച്ച്‌.ഐ.വി, ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങള്‍ കാലങ്ങള്‍ കൊണ്ട്‌ രോഗിയെ കാര്‍ന്നു തിന്നുമ്പോള്‍ ചില രോഗങ്ങള്‍ ഒറ്റ ദിവസം കൊണ്ട്‌ നിങ്ങളുടെ ജീവനെടുക്കും.
1, നിക്രോട്ടയിസിങ്ങ്‌ ഭസിറ്റിസ്‌ അഥവ എന്‍.എഫ്‌ എന്ന രോഗം ബാധിച്ചാല്‍ ഒറ്റ ദിവസം കൊണ്ട്‌ രോഗി മരിക്കും. ഫ്‌ളഷ്‌ ഈറ്റിങ്ങ്‌ ബാക്‌റ്റിരിയയയാണ്‌ രോഗകാരണം. മസിലുകളെയും ശരീരത്തിലുള്ള സോഫ്‌റ്റ് റ്റിഷ്യൂവിനേയുമാണ്‌ ആദ്യ ബാധിക്കുന്നത്‌. രോഗിയുടെ ശരീരത്തിലെ മാംസം ബക്‌റ്റിരിയ തിന്നുകയും വേഗത്തില്‍ മരണം സംഭവിക്കുകയും ചെയ്യുന്നു.
2, സെറിബ്രോസ്‌പൈനല്‍ മെനിഞ്ചയിറ്റീസാണ്‌ ഈ ഗണത്തില്‍ പെട്ട മറ്റൊരു രോഗം. ഈ രോഗം ഒരു പകര്‍ച്ച വ്യാധിയാണ്‌ ബാധിച്ചാല്‍ മണിക്കൂറുകള്‍കൊണ്ട്‌ മരണം സംഭവിക്കാം. മെനികോക്കസ്‌ ബാക്‌റ്റിരിയയുടെ ആക്രമണമാണ്‌ ഈ രോഗത്തിന്‌ കാരണം. അവളരെപ്പെട്ടന്ന്‌ രക്‌തത്തില്‍ വ്യാപിക്കുന്ന ബാക്‌റ്റിരിയ കിഡ്‌നി, ഹൃദയം, രോഗപ്രതിരോധ ശേഷി എന്നിവയെ തകര്‍ക്കുന്നു.
3, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന അമേരിക്കന്‍ ട്രൈപ്പനോസോമിയാസിസും വളരെ അപകടകാരിയായ രോഗമാണ്‌. കിസിങ്ങ്‌ ബാഗ്‌ എന്നറിയപ്പെടുന്ന പ്രത്യേക തരം മൂട്ടയാണ്‌ രോഗം പരത്തുന്നത്‌.
4, സെറിബ്രോ വാസ്‌കൂലര്‍ ഡിസിസ്‌-തലച്ചേറിലേയക്ക്‌ രക്‌തം പമ്പ്‌ ചെയ്യുന്നത്‌ തടസപ്പെടുന്നതാണ്‌ രോഗകാരണം. ഇത്‌ ഹൃദയ സ്‌തംഭനത്തിനും സ്‌ട്രോക്കിനും കാരണമാകുന്നു. ഇങ്ങനെ മരണം സംഭവിക്കാം.
എബോള, പ്ലേഗ്‌, കോളറ എന്നിവയും മരണ കാരണമാകുന്ന രോഗങ്ങില്‍പ്പെടുന്നു.
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyTue Nov 24, 2015 2:38 pm

Health - Fitness - Beauty - Page 43 536236 Health - Fitness - Beauty - Page 43 536236
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptySun Feb 07, 2016 5:40 pm

കുപ്പിയിലടച്ചു വരുന്നതും ശരീരത്തിന് ഏറെ ദൂഷ്യമുണ്ടാക്കുന്നതുമായ വിലകൂടിയ കോളാപാനീയങ്ങള്‍ക്കു വേണ്ടി എന്തിനു വെറുതെ കാശു കളയുന്നു? അതിനു പകരം നിത്യവും ഒരു ഇളനീര്‍ കുടിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ത്തന്നെ നിങ്ങളുടെ ഊര്‍ജസ്വലത പതിന്മടങ്ങ് വര്‍ദ്ധിക്കുകയും, ശരീരത്തിന്‍ അഴകും ആരോഗ്യവും കൈവരികയും ചെയ്യുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട.
ദാഹവും ക്ഷീണവും അകറ്റാന്‍ ഇളനീരിനെ വെല്ലാന്‍ മറ്റൊരു ദാഹശമിനി ഇല്ലതന്നെ. 100 മില്ലീലിറ്റര്‍ ഇളനീരില്‍ 90ശതമാനവും ജലാംശമാണ്. ഇതിനു പുറമെ 0.9 ഗ്രാം മാംസ്യവും 1.4 ഗ്രാം കൊഴുപ്പും 0.6 ഗ്രാം ലവണവും 6.3 ഗ്രാം അന്നജവും അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ്‌ ഇളനീരില്‍ ഏകദേശം അര ഗ്ലാസ്‌ പാലിനു തുല്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
മറ്റേതൊരു പാനീയത്തേക്കാളും വേഗത്തില്‍ ഇളനീര്‍ ദാഹവും ക്ഷീണവും അകറ്റും. ദഹനശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള കരിക്കിന്‍ വെള്ളം പൊണ്ണത്തടിയാല്‍ കഷ്ടപ്പെടുന്നവര്‍ക്കു പോലും ധൈര്യ സമേതം കഴിക്കാം. ഇളനീരില്‍ നന്നായിപ്പഴുത്ത നേന്ത്രപ്പഴമുടച്ചു ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതം പാലിനു പകരമായി കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
രണ്ടു ഗ്ലാസ്‌ ഇളനീരില്‍ ഒരു ഗ്ലാസ്‌ തൈരിലുള്ളതിനേക്കാള്‍ മാംസ്യവും ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഏകദേശം 5 ശതമാനം ഗ്ലൂകോസിനു പുറമെ ജീവകം ബി, ജീവകം സി എന്നിവയും കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം ,അയോഡിന്‍, ഇരുമ്പ് സത്ത് , സള്‍ഫര്‍ എന്നീ മൂലകങ്ങളും ഇളനീരില്‍ അടങ്ങിയിട്ടുണ്ട്.
ഭക്ഷണനിയന്ത്രണമാവശ്യമുള്ള രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് ശരീരക്ഷീണമകറ്റാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ശസ്ത്രക്രിയകള്‍ക്കുശേഷം ആന്റിബയോട്ടിക്കുകളും മറ്റും ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇളനീര്‍ മുടങ്ങാതെ കഴിക്കുന്നത് രോഗാവസ്ഥയില്‍ നിന്ന് മോചനം കിട്ടാന്‍ സഹായിക്കും. ഇളനീര്‍ കഴിച്ചാല്‍ വൃക്കയിലേക്കുള്ള രക്തപ്രവാഹം കൂടുകയും മൂത്രത്തിന്റെ അളവു വര്‍ദ്ധിക്കുകയും ചെയ്യും. അതുപോലെ പൊങ്ങന്‍പനി, അഞ്ചാം പനി എന്നിവ കാരണമായുണ്ടാകുന്ന ശരീരത്തിലെ പാടുകള്‍ മാറ്റുന്നതിനും, ഞരമ്പുകളുടെ തളര്‍ച്ച അകറ്റുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഇളനീര്‍ കഴിക്കുന്നത് ഉത്തമമാണ്. നിത്യവും കരിക്കിന്‍ വെള്ളമുപയോഗിച്ച് മുഖം കഴുകുന്നവര്‍ക്ക് മുഖക്കുരു വരുവാനുള്ള സാദ്ധ്യതയും കുറവാണ്.
ചര്‍ദ്ദി മാറ്റാന്‍ കരിക്കിന്‍ വെള്ളം സേവിക്കുന്നത് ഫലപ്രദമാണ്. വയറിളക്കം, ഗ്യാസ്ട്രോഎന്‍റൈറ്റിസ്, കോളറ തുടങ്ങിയ രോഗങ്ങള്‍ മുഖേന ശരീരത്തിലെ ജലാംശവും, ധാതു ലവണങ്ങളും നഷ്ടപ്പെടുന്ന അവസരത്തില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. അള്‍സര്‍, വന്‍കുടല്‍വീക്കം, മഞ്ഞപ്പിത്തം, മൂലക്കുരു എന്നീ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ഇളനീര്‍ ഒരുത്തമ ഔഷധം പോലെ ഉപകരിക്കും.
കുട്ടികളുടെ ശരീരകാന്തിക്കും, മസ്സിലുകളുടെ ഉറപ്പിനും പാലില്‍ കരിക്കിന്‍ വെള്ളം ചേര്‍ത്തു നല്‍കാവുന്നതാണ്. മൂത്രതടസ്സമുണ്ടാകുമ്പോള്‍ ഏലത്തരി പൊടിച്ചിട്ട കരിക്കിന്‍ വെള്ളം കുടിച്ചാല്‍ മതി.. ഒരു കരിക്ക് തുരന്ന് അതിലൊരുപിടി പച്ചരിയിട്ട്പുളിക്കുന്നതു വരെ സൂക്ഷിച്ചശേഷം അരച്ചു തേച്ചാല്‍ മുഖക്കുരു, എക്സിമ, കൈവിള്ളല്‍ , ചൊറിച്ചില്‍ , തൊലിയുടെ നിറം മാറ്റം എന്നിവയ്ക്ക് ശമനം തീര്‍ച്ച . കരിക്കിന്‍ വെള്ളത്തിന് കൃമികളെ നശിപ്പിക്കാനുള്ള കഴിവുമുണ്ട് നമ്മുടെ കല്‍പ്പവൃക്ഷത്തിന്റെ പോഷക ഗുണവും , ഔഷധ മേന്മ യും നിറഞ്ഞ ഉത്തമപാനീയമാണ്‍ ഇളനീര്‍.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Feb 08, 2016 10:40 am

മിന്നു Health - Fitness - Beauty - Page 43 550239
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 EmptyMon Feb 29, 2016 12:32 pm

ലിവര്‍സിറോസിസ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Health - Fitness - Beauty - Page 43 808463 Health - Fitness - Beauty - Page 43 808463  Health - Fitness - Beauty - Page 43 768717





ശരീരിക പ്രവര്‍ത്തനങ്ങളില്‍ കരളിന്റെ സ്‌ഥാനം ചെറുതല്ല. അതുകൊണ്ട്‌ തന്നെ കരളിന്റെ ആരോഗ്യവും സംരക്ഷണവും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. മദ്യപാനമാണ്‌ കരളിന്റെ ആരോഗ്യം തകര്‍ക്കുന്ന വില്ലന്‍. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും ലിവര്‍സിറോസിസ്‌ വരാം. ഇതിനെ നോണ്‍ ആല്‍ക്കഹോളിക്ക്‌ ലിവര്‍സിറോസിസ്‌ എന്നു പറയുന്നു. മഞ്ഞപ്പിത്തബാധയാണ്‌ ഇതിനുള്ള പ്രധാന കാരണംസസ.
1, കരളിന്റെ സ്വഭാവിക ആരോഗ്യം നഷ്‌ടപ്പെടുകയും കരളിലെ കോശങ്ങള്‍ നശിച്ചുപോകുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ലിവര്‍ സിറോസിസ്‌. ഇങ്ങനെ സംഭവിക്കുന്നത്‌ കരളിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തും.
2, അമിതമായി മദ്യപിക്കുമ്പോള്‍ കരള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നു. ഇത്‌ കരളിന്റെ ആയുസ്‌ കുറയ്‌ക്കും.
3, കരളിലുണ്ടാകുന്ന അണുബാധ അപകടം ചെയ്യും.
4, ലിവര്‍ ബയോപ്‌സി, രക്‌തപരിശോധന, എന്നിവയിലൂടെ രോഗനിര്‍ണ്ണയം നടത്താം.
5, കരള്‍ മാറ്റിവയ്‌ക്കലാണ്‌ ഏറ്റവും ഫലപ്രധമായ ചികിത്സ.
6, ശര്‍ദ്ദി, പെട്ടന്നുണ്ടാകുന്ന ഭാരക്കുറവ്‌, കടുത്തക്ഷീണം, തലകറക്കം, തളര്‍ച്ച എന്നിവയാണ്‌ ആദ്യകാല ലക്ഷണങ്ങള്‍. കണ്ണുകള്‍, ചര്‍മ്മം, നഖം എന്നിവയില്‍ മഞ്ഞ നിറമുണ്ടാകുന്നതും ലിവര്‍സിറോസിസിന്റെ ലക്ഷണമാണ്‌.
7, കരളിലുണ്ടാകുന്ന അണുബാധകളും, രോഗങ്ങളും ലിവര്‍ സിറോസിസിലേയ്‌ക്ക് നയിച്ചേക്കാം.
8, ശരിയായ സമയത്ത്‌ ചികിത്സിച്ചില്ലങ്കില്‍ ലിവര്‍ക്യാന്‍സറായി മാറുകയും ചെയ്യും.
9, അന്തരീക്ഷമലിനീകരണം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ പഠനം
-
Back to top Go down
Sponsored content





Health - Fitness - Beauty - Page 43 Empty
PostSubject: Re: Health - Fitness - Beauty   Health - Fitness - Beauty - Page 43 Empty

Back to top Go down
 
Health - Fitness - Beauty
Back to top 
Page 43 of 44Go to page : Previous  1 ... 23 ... 42, 43, 44  Next
 Similar topics
-
» Health - Fitness - Beauty
» Health - Fitness - Beauty
» Beauty Tips
» Debate: Are mobile towers modern day health hazards?

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Health & Fashion - Trends and Tips-
Jump to: