Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു | |
|
+5sunder shamsheershah Michael Jacob parutty Ammu 9 posters | Author | Message |
---|
Ammu Forum Boss
| Subject: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 7:49 am | |
| രഘുകുമാര്‍ അന്തരിച്ചു [You must be registered and logged in to see this link.]ചെന്നൈ: മലയാള സിനിമയ്ക്ക് ഒരുപിടി അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ചെന്നൈയിലെ എം.ഐ.ഒ.പി. ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവിത. സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് ഒന്‍പത് മണിക്ക് ചെന്നൈയില്‍ വച്ചായിരിക്കും. കോഴിക്കോട് പൂതേരി തറവാട്ടില്‍ ജനിച്ച രഘുകുമാര്‍ 1979ല്‍ ഇശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. പിന്നീട് മുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. 2011ല്‍ അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത കളക്ടറാണ് അവസാന ചിത്രം. ഇതിന് പുറമെ പത്ത് ആല്‍ബങ്ങളിലായി എണ്‍പത്തിമൂന്ന് ചലച്ചിത്രേതര ഗാനങ്ങള്‍ക്കും രഘുകുമാര്‍ ഈണം നല്‍കിയിട്ടുണ്ട്. ശംഖുപുഷ്പം പിന്നീട് ലിസ അനുപല്ലവി, ശക്തി, ധീര എന്നീ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട. കൈക്കുടന്ന നിറയെ (മായാമയൂരം), ചെമ്പരിത്തിപ്പൂവേ ചൊല്ലൂ (ശ്യാമ), പൊന്‍മുരളിയൂതും(ആര്യന്‍), പൊന്‍വീണെ, കളഭം ചാര്‍ത്തും ( താളവട്ടം) തുടങ്ങിയ ഗാനങ്ങളെല്ലാം മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നതാണ്. ബോയിങ് ബോയിങ്, കാണാക്കിനാവ്, വന്ദനം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കി. ആറാം വയസില്‍ തബലയോട് പ്രിയം തോന്നിത്തുടങ്ങിയ രഘുവിന്. ദാസന്‍ മാസ്റ്ററായിരുന്നു ആദ്യ ഗുരു. പിന്നീട് ആകാശവാണിയിലെ ബാലസുബ്രഹ്മണ്യനായി രഘുവിന്റെ ഗുരു. കെ. ആര്‍ . ബാലകൃഷ്ണനില്‍ നിന്ന് ലളിത സംഗീതവും വിന്‍സന്റ് മാഷില്‍ നിന്ന് സിത്താറും അഭ്യസിച്ചു. പതിനഞ്ചാം വയസില്‍ പ്രൊഫഷണല്‍ തബലവാദകനായി. കോഴിക്കോട് ആര്‍.ഇ.സിയില്‍ ജയചന്ദ്രന്റെ ഗാനമേളയിലൂടെ അരങ്ങേറ്റം നടത്തി. ദക്ഷിണാമൂര്‍ത്തിയുടെ പിന്നണിസംഘത്തിലാണ് രഘുകുമാര്‍ ഏറ്റവുമധികം തബല വായിച്ചത്. അക്കാലത്ത് ഗുണസിങ്, ജനാര്‍ദനന്‍, ലക്ഷ്മണ്‍ ധ്രുവന്‍ , മംഗളമൂര്‍ത്തി, കെ.ജെ.ജോയ്, ശിവമണി എന്നിവര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. | |
| | | parutty Forum Boss
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 7:50 am | |
| | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 9:07 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 9:17 am | |
| | |
| | | sunder Forum Boss
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 9:35 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 10:47 am | |
| Aadaranjalikal...!
ente vvalare yere ishtapetta 5 peril ( oru sangeetha kalaghatam) Raveendran Mash,Johnson MAsh,Ravi Bombay dha ippol Raghukumarum..!
Enikkere ishtapetta ganangal....
Mridule itha oru bhavageethamitha.... Poomkatte poyi chollamo.... Thozhu Kai kooppiyunarum... Ponmuraliyoothum kattil ..... Nilakayalolam.... Kaikudanna Niraye... Aamballorambalathil araattu.... Pon veene.... Koottil ninnum
| |
| | | Binu Forum Boss
Location : Kuwait
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 10:48 am | |
| - Ammu wrote:
- രഘുകുമാര്‍ അന്തരിച്ചു
[You must be registered and logged in to see this link.]
ചെന്നൈ: മലയാള സിനിമയ്ക്ക് ഒരുപിടി അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു.
കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ചെന്നൈയിലെ എം.ഐ.ഒ.പി. ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.
ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവിത. സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് ഒന്‍പത് മണിക്ക് ചെന്നൈയില്‍ വച്ചായിരിക്കും. കോഴിക്കോട് പൂതേരി തറവാട്ടില്‍ ജനിച്ച രഘുകുമാര്‍ 1979ല്‍ ഇശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്.
പിന്നീട് മുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
2011ല്‍ അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത കളക്ടറാണ് അവസാന ചിത്രം. ഇതിന് പുറമെ പത്ത് ആല്‍ബങ്ങളിലായി എണ്‍പത്തിമൂന്ന് ചലച്ചിത്രേതര ഗാനങ്ങള്‍ക്കും രഘുകുമാര്‍ ഈണം നല്‍കിയിട്ടുണ്ട്.
ശംഖുപുഷ്പം പിന്നീട് ലിസ അനുപല്ലവി, ശക്തി, ധീര എന്നീ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട. കൈക്കുടന്ന നിറയെ (മായാമയൂരം), ചെമ്പരിത്തിപ്പൂവേ ചൊല്ലൂ (ശ്യാമ), പൊന്‍മുരളിയൂതും(ആര്യന്‍), പൊന്‍വീണെ, കളഭം ചാര്‍ത്തും ( താളവട്ടം) തുടങ്ങിയ ഗാനങ്ങളെല്ലാം മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നതാണ്. ബോയിങ് ബോയിങ്, കാണാക്കിനാവ്, വന്ദനം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കി. ആറാം വയസില്‍ തബലയോട് പ്രിയം തോന്നിത്തുടങ്ങിയ രഘുവിന്. ദാസന്‍ മാസ്റ്ററായിരുന്നു ആദ്യ ഗുരു. പിന്നീട് ആകാശവാണിയിലെ ബാലസുബ്രഹ്മണ്യനായി രഘുവിന്റെ ഗുരു.
കെ. ആര്‍ . ബാലകൃഷ്ണനില്‍ നിന്ന് ലളിത സംഗീതവും വിന്‍സന്റ് മാഷില്‍ നിന്ന് സിത്താറും അഭ്യസിച്ചു. പതിനഞ്ചാം വയസില്‍ പ്രൊഫഷണല്‍ തബലവാദകനായി. കോഴിക്കോട് ആര്‍.ഇ.സിയില്‍ ജയചന്ദ്രന്റെ ഗാനമേളയിലൂടെ അരങ്ങേറ്റം നടത്തി. ദക്ഷിണാമൂര്‍ത്തിയുടെ പിന്നണിസംഘത്തിലാണ് രഘുകുമാര്‍ ഏറ്റവുമധികം തബല വായിച്ചത്. അക്കാലത്ത് ഗുണസിങ്, ജനാര്‍ദനന്‍, ലക്ഷ്മണ്‍ ധ്രുവന്‍ , മംഗളമൂര്‍ത്തി, കെ.ജെ.ജോയ്, ശിവമണി എന്നിവര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. Vandanam Ouseppachan aane... | |
| | | unnikmp Forum Boss
| | | | parutty Forum Boss
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 11:29 am | |
| - Binu wrote:
- Aadaranjalikal...!
ente vvalare yere ishtapetta 5 peril ( oru sangeetha kalaghatam) Raveendran Mash,Johnson MAsh,Ravi Bombay dha ippol Raghukumarum..!
Enikkere ishtapetta ganangal....
Mridule itha oru bhavageethamitha.... Poomkatte poyi chollamo.... Thozhu Kai kooppiyunarum... Ponmuraliyoothum kattil ..... Nilakayalolam.... Kaikudanna Niraye... Aamballorambalathil araattu.... Pon veene.... Koottil ninnum
ellam songs annu binuyetta | |
| | | nettooraan Super Member
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 12:00 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 12:02 pm | |
| sathyathil ee super pattukal iddehathintethanu ennu enikariyillarunnu... ivarokke angeekarikkapedathe poyath enthukondanu... adaranjalikal !! | |
| | | Binu Forum Boss
Location : Kuwait
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 1:01 pm | |
| - Minnoos wrote:
- sathyathil ee super pattukal iddehathintethanu ennu enikariyillarunnu... ivarokke angeekarikkapedathe poyath enthukondanu... adaranjalikal !!
Eee thread onnu vayikkoo minnoose... [You must be registered and logged in to see this link.] | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 1:08 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Thu Feb 20, 2014 5:26 pm | |
| | |
| | | Ammu Forum Boss
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Fri Feb 21, 2014 6:16 am | |
| കൈക്കുടന്ന നിറയെ മധുരഗാനങ്ങള്‍ കോഴിക്കോട്: നിറഞ്ഞുപെയ്യുന്നൊരു മഴക്കാലം പോലെയും കാറ്റ് മൂളിയെത്തുന്ന മുളങ്കാടു പോലെയും ഹൃദ്യവും ഒരുവേള നിഗൂഢവുമായിരുന്നു സംഗീത സംവിധായകന്‍ കെ. രഘുകുമാറിന്റെ ഗാനജീവിതം. ഓര്‍മയില്‍പോലും മധുരം കിനിയുന്ന ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. മുപ്പതോളം ചിത്രങ്ങള്‍ക്കേ ഈണമിട്ടുള്ളൂവെങ്കിലും അതില്‍ ഭൂരിഭാഗവും മലയാളികളുടെ ചുണ്ടുകളില്‍ എന്നും ശ്രുതിമീട്ടുന്നവയാണ്. 'ശ്യാമ' എന്ന ചിത്രത്തിലെ 'പൂങ്കാറ്റേ.. പോയി ചൊല്ലാമോ...', 'ചെമ്പരത്തിപ്പൂവേ ചൊല്ലൂ...', 'ആര്യനി'ലെ 'പൊന്‍ മുരളിയൂതും കാറ്റില്‍...', 'മായാമയൂര'ത്തിലെ 'കൈക്കുടന്ന നിറയെ തിരുമധുരം തരും...', 'ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്...' തുടങ്ങി എത്രയെത്ര ഗാനങ്ങള്‍... കോഴിക്കോട് ഫറോക്കിലെ പ്രശസ്തമായ പൂതേരി തറവാട്ടില്‍ ജനിച്ച രഘുകുമാര്‍ 1979-ല്‍ 'ഈശ്വര ജഗദീശ്വര' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. 80-കളില്‍ രവീന്ദ്രനും ജോണ്‍സണും എം.ജി. രാധാകൃഷ്ണനും നിറഞ്ഞുനിന്ന സിനിമാ സംഗീതലോകത്തേക്ക് പൊടുന്നനെയാണ് രഘുകുമാര്‍ കടന്നുവന്നത്. അധികം വൈകാതെ അദ്ദേഹത്തിന്റെ പിന്‍വാങ്ങലും മലയാള സിനിമ കണ്ടു. പക്ഷേ, കൈവെച്ച മേഖലയില്‍ എക്കാലത്തേക്കുമായി മുദ്രപതിപ്പിക്കാന്‍ രഘുകുമാറിന് കഴിഞ്ഞു. 30 ചിത്രങ്ങള്‍ , 108 ഗാനങ്ങള്‍ മുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. അതില്‍ നല്ലൊരുപങ്കും ഇന്നും നിത്യഹരിത ഹിറ്റുകളായി നിലനില്‍ക്കുന്നു. 'നിന്നെയെന്‍ സ്വന്തമാക്കും ഞാന്‍' (വിഷം), 'മെല്ലെ നീ മെല്ലെ വരൂ', 'മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ'(ധീര), 'ഒരു പുന്നാരം', 'തൊഴുകൈ'(ബോയിങ് ബോയിങ്), 'കളഭം ചാര്‍ത്തും'(താളവട്ടം), 'നീയെന്‍ കിനാവോ'(ഹലോ മൈ ഡിയര്‍ റോങ് റമ്പര്‍), 'ശാന്തിമന്ത്രം' (ആര്യന്‍), 'മധുമാസ ചന്ദ്രന്‍'(കാണാക്കിനാവ്) തുടങ്ങിയവയാണ് മറ്റ് ഹിറ്റ് ഗാനങ്ങള്‍. 2011-ല്‍ അനില്‍ സി. മേനോന്‍ സംവിധാനം ചെയ്ത 'കളക്ടര്‍' ആണ് അവസാന ചിത്രം. ഇതിനുപുറമേ പത്ത് ആല്‍ബങ്ങളിലായി 83 ഗാനങ്ങള്‍ക്കും രഘുകുമാര്‍ ഈണംനല്‍കി. സംഗീതം നിയോഗംപോലെ ബിസിനസ് രംഗത്ത് പ്രശസ്തമായ പൂതേരി തറവാട്ടിലെ അംഗമായ രഘുകുമാറിനെ നിയോഗംപോലെ സംഗീതം തേടിയെത്തുകയായിരുന്നു. ചേച്ചിയെ പഠിപ്പിക്കാന്‍വന്ന ഭാഗവതരില്‍നിന്നാണ് ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. ആറാംവയസ്സില്‍ തബല പഠിക്കാന്‍ തുടങ്ങി. ദാസന്‍ മാസ്റ്ററായിരുന്നു ആദ്യ ഗുരു. പിന്നീട് ആകാശവാണിയിലെ ബാലസുബ്രഹ്മണ്യനായി ഗുരു. അതിനുശേഷം ലളിതസംഗീതവും സിത്താറും അഭ്യസിച്ചു. പതിനഞ്ചാം വയസ്സിലാണ് പ്രൊഫഷണല്‍ തബലവിദ്വാനാകുന്നത്. കോഴിക്കോട് ആര്‍.ഇ.സി.യില്‍ ജയചന്ദ്രന്റെ ഗാനമേളയിലായിരുന്നു അരങ്ങേറ്റം. ആകാശവാണിയില്‍ ഓഡിഷന്‍ ടെസ്റ്റ് പാസായതോടെ രഘുകുമാര്‍ തിരക്കുള്ള കലാകാരനായി. പിന്നീട് പഠനവും കുടുംബത്തിന്റെ ബിസിനസ്സും ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വണ്ടികയറി. ആര്‍.കെ. ശേഖറിനെ പരിചയപ്പെട്ട് സിനിമാസംഗീതത്തിന്റെ പിന്നണിയിലെത്തി. 'കണ്ണേ പാപ്പ' എന്ന കന്നഡ ചിത്രത്തിനുവേണ്ടി ജോലിചെയ്തു. തബലയില്‍ തുടങ്ങിയ ജീവിതം ദക്ഷിണാമൂര്‍ത്തിയുടെ പിന്നണിസംഘത്തിലാണ് രഘുകുമാര്‍ ഏറ്റവുമധികം തബല വായിച്ചത്. അക്കാലത്ത് ഗുണസിങ്, ജനാര്‍ദനന്‍, ലക്ഷ്മണ്‍ ധ്രുവന്‍, മംഗളമൂര്‍ത്തി, കെ.ജെ. ജോയ്, ശിവമണി എന്നിവര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. ദക്ഷിണാമൂര്‍ത്തിയോടൊപ്പമുള്ള കാലം വലിയ അനുഭവ പാഠങ്ങളായിരുന്നുവെന്ന് പില്‍ക്കാലത്ത് രഘുകുമാര്‍ പറഞ്ഞിട്ടുണ്ട്. ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം 'അയോധ്യ' പോലുള്ള ഏതാനും ചിത്രങ്ങളിലും അദ്ദേഹം സഹകരിച്ചു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി സുഹൃത്തുക്കള്‍ക്കൊപ്പം 'ശംഖുപുഷ്പം' എന്നൊരു ചിത്രം നിര്‍മിച്ചു. അതിനുശേഷം 'ലിസ', 'അനുപല്ലവി', 'ശക്തി', 'ധീര' തുടങ്ങിയവയും നിര്‍മിച്ചു. ചെന്നൈയിലാണ് സ്ഥിരതാമസമെങ്കിലും ഇടയ്‌ക്കൊക്കെ സ്വന്തം നാടായ കോഴിക്കോട്ടേക്ക് അദ്ദേഹം വരാറുണ്ടായിരുന്നു. വരുമ്പോഴെല്ലാം യു.കെ. ശങ്കുണ്ണി റോഡിലെ ബന്ധുവീടായ 'മലബാര്‍ ഹൗസി'ലാണ് താമസിക്കുക. കഴിഞ്ഞമാസവും കോഴിക്കോട് ആകാശവാണിയില്‍ റെക്കോര്‍ഡിങ്ങിനെത്തിയിരുന്നു. ജനവരി 18-നാണ് തിരികെ ചെന്നൈയിലേക്ക് പോയത്. | |
| | | Ammu Forum Boss
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Fri Feb 21, 2014 6:21 am | |
| ഒരു ഭാവഗീതമായ്.. സ്വന്തമായ സംഗീതം, അല്ലെങ്കില്‍ സംഗീതത്തിലെ വ്യക്തിത്വം; അതാണ് ഒരു സംഗീത സംവിധായകന്റെ മുതല്‍കൂട്ട്. ഇന്നത്തെ പല സംഗീതസംവിധായകര്‍ക്കും ഇല്ലാതെ പോകുന്ന ഒന്നാണിത്. ഒരു പാട്ടേ ചെയ്തുള്ളൂ എങ്കില്‍ പോലും തന്റെ വ്യതിരിക്തത അതില്‍ പ്രകടിപ്പിക്കുന്നവരെയാണ് നാം പ്രതിഭ എന്ന് വിശേഷിപ്പിക്കുന്നത്. അക്കൂട്ടത്തില്‍ കുറച്ച് പാട്ടുകളേ ഉള്ളൂ എങ്കിലും അതില്‍ തന്റെ വ്യക്തത്വം അടയയാളപ്പെടുത്തിയ സംഗീതസംവിധായകനാണ് രഘുകുമാര്‍. തബലയാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് രഘുകുമാര്‍ പറഞ്ഞിട്ടുണ്ട്. സാങ്കേതികമായും സംഗീതാത്മകമായും അത് ശരിയാണ്. കര്‍ണാടകസംഗീതം പഠിച്ചിട്ടുള്ള രഘുകുമാര്‍ കുട്ടിക്കാലം മുതലേ താളത്തില്‍ ആകൃഷ്ടനായിരുന്നു. അങ്ങനെയാണ് വളരെ ചെറുപ്രായത്തിലേ തബല പഠിക്കാന്‍ പോയത്. താളാത്മകമായ സംഗീതമായിരുന്നു അദ്ദേഹത്തിന്റെത്. തന്റെ ആദ്യ ഗാനം മുതല്‍ അദ്ദേഹം അത് പ്രകടിപ്പിച്ചു. കേവലം പതിനഞ്ച് വയസുള്ളപ്പോള്‍ ജയചന്ദ്രന്റെ ഗാനമേളയില്‍ തബല വായിച്ചു. പിന്നീട് ഗാനമേള ട്രൂപ്പുകളില്‍ നിറസാന്നിധ്യമായി. കോഴിക്കോടിന്റെ സംഗീത പാരമ്പര്യമായി അദ്ദേഹത്തിനും ഹിന്ദുസ്ഥാനിയോട് പ്രേമം തോന്നി അത്പഠിക്കാന്‍ മദ്രാസിലേക്ക് പോയി. പിന്നീട് മദ്രാസായി അദ്ദേഹത്തിന്റെ തട്ടകം. നേരത്തേ ഗിറ്റാറും പഠിച്ചിരുന്നതിനാല്‍ അവിടെ സംഗീതമേഖലയില്‍ വ്യാപരിച്ചു. ആര്‍.കെ.ശേഖറിന്റെ ഒപ്പം ചേര്‍ന്നതോടെ വലിയ സംഗീതലോകം രഘുകുമാറിന് മുന്നില്‍ തുറന്നു കിട്ടി. തബലയും ഗിറ്റാറും സംഗീതസംവിധാനത്തിലെ വൈവിധ്യമാര്‍ന്ന ലോകവും. അത് രഘുവിന് സംഗീതലോകത്ത് വലിയ വാതായനങ്ങള്‍ തുറന്നിട്ടു. എന്നാല്‍ ആര്‍.കെ.ശേഖറിന്റെ പ്രതിരൂപമായല്ല അദ്ദേഹം പാട്ടുകള്‍ ചെയ്തത്. മലയാളികളായ സംഗീതസംവിധായകര്‍ അധികം ചെയ്യാത്ത റിഥമിക് സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്. എണ്‍പതുകളിലാണ് ഇങ്ങനെ റിഥമിക് സംഗീതം ഇവിടെ ട്രെന്റ് ആയത്. അതില്‍ പ്രമുഖന്‍ ശ്യാം ആയിരുന്നു. തമിഴില്‍ ആദ്യ കാലം മുതല്‍തന്നെ പാട്ടുകള്‍ അങ്ങനെയായിരുന്നു. തമിഴ്നാട്ടുകരനായ ശ്യാമും ഇളയരാജയും എസ്.പി വെങ്കിടേഷുമൊക്കെ അത്തരം പാട്ടുകള്‍ മലയാളത്തില്‍ കൊണ്ടുവന്നപ്പോള്‍ ഇവിടെ അതിന്റെ വക്താക്കളായത് കെ.ജെ.ജോയിയും രഘുകുമാറുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഗാനം മുതല്‍ നമുക്കത് മനസിലാക്കാം. ചെമ്പരത്തിപ്പൂവേ ചൊല്ല് എന്ന ഗാനം അക്കാലത്ത് വന്‍ ഹിറ്റായതും അതുകാണ്ടാണ്. മെല്ലേ നീ മെല്ലേ വരൂ, നീയെന്‍ കിനാവോ പൂവോ നിലാവോ, ഒരു കിന്നാരം പുന്നാരം ചൊല്ലാം ഞാന്‍, കളഭം ചാര്‍ത്തും കനകക്കുന്നില്‍, കൈക്കുടന്ന നിറയെ തിരുമഥുരം തരും, പൊന്‍മുരളിയൂതും കാറ്റില്‍, പൊന്‍വീണേ എന്നുള്ളില്‍, തൊഴുകൈ കൂപ്പിയുണരും.. തുടങ്ങിയ ഗാനങ്ങളെല്ലാം ഈ വിഭാഗത്തില്‍ വരുന്നവയാണ്. നല്ല ക്ലാസിക്കല്‍ ബെയ്സുള്ള അദ്ദേഹം ചെയ്ത മെലഡികളില്‍ അതിന്റെ ടച്ച് വ്യക്തമായി അറിയാം. ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്, തുഷാരമുതിരും താഴ്വരയില്‍, കണ്ണാ ഗുരുവായൂരപ്പാ തുടങ്ങിയ ഗാനങ്ങള്‍. എന്നാല്‍ എടുത്തു പറയേണ്ട ഗാനമാണ് ആര്യന്‍ എന്ന ചിത്രത്തിനുവേണ്ടി ചെയ്ത ശാന്തിമന്ത്രം തെളിയും ഉപനയനം പോലെ . അതുപോലെ യമുനേ ഇതാ ഒരു ഭാവഗീതമിതാ.. പരിമിതമായി തനിക്ക് കിട്ടിയ അവസരങ്ങളിലും പുതിയ പാട്ടുകാര്‍ക്ക് അവസരം കൊടുത്ത മഹാമനസ്കന്‍ കൂടിയാണ് രഘുകുമാര്‍. സതീഷ്ബാബു എന്ന ഗായകന് ആദ്യമായി ഒരു മനോഹര ഗാനം കൊടുത്തത് അദ്ദേഹമാണ്. മെല്ലെ നീ മെല്ലേ വരൂ എന്ന ഗാനം. ശ്യാമയില്‍ ഉണ്ണിമോനോനും അവസരം കൊടുത്തു. ഒരു ഭാവഗീതമായ് മറയുമ്പോഴും വേണ്ടാത്ത പ്രശസ്തിക്കു പിറകേ പായാത്ത സത്യസന്ധനായ സംഗീത സംവിധായകനായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. | |
| | | parutty Forum Boss
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Fri Feb 21, 2014 6:50 am | |
| | |
| | | Ammu Forum Boss
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Fri Feb 21, 2014 5:30 pm | |
| കൈക്കുടന്ന നിറയെ പാട്ടിന്‍െറ ചെമ്പരത്തിപ്പൂക്കള്‍
കോഴിക്കോട്: പലവട്ടം മൂളിനടക്കാന്‍ കൊതിക്കുന്നൊരു പാട്ടായിട്ടും സിനിമയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയതായിട്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാതെ പോയി ആ പാട്ട്. എഫ്.എം റേഡിയോകള്‍ തലയും വാലും മുറിച്ച് രാവിരുളുകളില്‍ കാതോരം പെയ്യുമ്പോഴും കേള്‍വിക്കാര്‍ വിസ്മയിച്ചിട്ടുണ്ട് ആരാണിത് ചിട്ടപ്പെടുത്തിയതെന്ന്...? ആരാണ് വരികള്‍ മെനഞ്ഞതെന്ന്..? അതായിരുന്നു ‘‘ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്, ആതിരപ്പൊന്നൂഞ്ഞാലുണര്‍ത്തുപാട്ട്..’’ എന്ന മായാമയൂരത്തില്‍ യേശുദാസ് പാടിയ പാട്ടിന്‍െറ വിധി. ആ പാട്ടൊരുക്കിയ രണ്ടുപേരും ഇന്ന് ഓര്‍മയായിരിക്കുന്നു. ഗാനം രചിച്ച ഗിരീഷ് പുത്തഞ്ചേരി നേരത്തേ പോയി. മലയാളിത്തം തുളുമ്പിനിന്ന ഈണത്തിലൂടെ ആ പാട്ടിനെ അനശ്വരമാക്കിയ സംഗീത സംവിധായകന്‍ കെ. രഘുകുമാര്‍ വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്ത്യനിദ്രയിലേക്ക് മടങ്ങി. ഈണമിട്ടതത്രയും ഉള്ളില്‍ കൊളുത്തുന്ന പാട്ടുകളായിട്ടും മായാമയൂരത്തിലെ പാട്ടുപോലെ സിനിമയില്‍ നിറഞ്ഞാടാന്‍ കഴിയാതെ പോയൊരു സംഗീത ജീവിതമായിരുന്നു രഘുകുമാറിന്‍േറത്. പാട്ടും സംഗീതവും പെരുത്ത കോഴിക്കോടിന്‍െറ മുറ്റത്തുനിന്ന് കോടമ്പാക്കത്തിന്‍െറ മണ്ണിലേക്ക് പറിച്ചുനട്ട ജീവിതമായിരുന്നു അത്. എഴുപതുകളുടെ ഒടുവില്‍ മദ്രാസിലേക്ക് വണ്ടി കയറുമ്പോള്‍ ഉള്ളില്‍ ചുരമാന്തിയിരുന്നത് സംഗീതത്തിന്‍െറ അവസാനിക്കാത്ത ആരോഹണാവരോഹണങ്ങളായിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ പൂതേരി കുടുംബത്തില്‍ ജനിച്ച രഘുകുമാര്‍ പാരമ്പര്യമനുസരിച്ച് ബിസിനസുകാരന്‍ ആവേണ്ടതായിരുന്നു. പക്ഷേ, നിയോഗം പാട്ടിന്‍െറ വഴിയായി. ചേച്ചിയെ പഠിപ്പിക്കാന്‍ വന്ന ഭാഗവതരില്‍നിന്ന് സംഗീതത്തിന്‍െറ ശകലങ്ങള്‍ ആ മനസ്സിലേക്ക് പാറിവീണു. പിന്നെ സംഗീതമാണ് തന്‍െറ വഴിയെന്ന് തിരിച്ചറിഞ്ഞു. ആറാം വയസ്സില്‍ തബലയില്‍ മനസ്സുടക്കി. ദാസന്‍ മാസ്റ്റര്‍ അങ്ങനെ ആദ്യ ഗുരുവായി. ആകാശവാണിയിലെ സുബ്രഹ്മണ്യനെ പിന്നീട് ഗുരുവായി സ്വീകരിച്ചു. കെ.ആര്‍. ബാലകൃഷ്ണനില്‍നിന്ന് ലളിത സംഗീതവും വിന്‍സന്‍റില്‍നിന്ന് സിത്താറും പഠിച്ചു. കോഴിക്കോട് ആര്‍.ഇ.സിയില്‍ നടന്ന ഗായകന്‍ ജയചന്ദ്രന്‍െറ ഗാനമേളയില്‍ തബലിസ്റ്റായി അരങ്ങേറ്റവും കുറിച്ചു. ആകാശവാണിയില്‍ ഓഡിഷന്‍ പാസായി തബലിസ്റ്റായി ജോലിയില്‍ പ്രവേശിച്ചെങ്കിലും തുടരാതെ നേരേ മദ്രാസിലേക്ക് വണ്ടി കയറുകയായിരുന്നു. അക്കാലത്ത് സംഗീത സംവിധായകര്‍ക്ക് ആര്‍ട്ടിസ്റ്റുകളെ ഏര്‍പ്പാടാക്കി കൊടുക്കുന്ന അറേഞ്ചറായിരുന്നു എ.ആര്‍. റഹ്മാന്‍െറ പിതാവായ ആര്‍.കെ. ശേഖര്‍. ഒരു ബന്ധുവിന്‍െറ സഹായത്താല്‍ ശേഖറിനെ പരിചയപ്പെട്ടതാണ് രഘുകുമാറിന്‍െറ ജീവിതം വഴിതിരിച്ചുവിട്ടത്. അങ്ങനെ ‘കണ്ണേ പാപ്പാ’ എന്ന കന്നഡ ചിത്രത്തിന്‍െറ സംഗീതത്തിന് തബലിസ്റ്റായി. ദക്ഷിണാമൂര്‍ത്തിയുടെയും ദേവരാജന്‍െറയും പിന്നണി സംഘത്തില്‍ രഘുകുമാറും അണിനിരന്നു. ഫ്ളൂട്ടില്‍ ഗുണസിങ്, സിത്താറില്‍ ജനാര്‍ദ്ദനന്‍, സാക്സോഫോണില്‍ മംഗളമൂര്‍ത്തി കെ.ജെ. ജോയ് എന്നിവര്‍, തബലയില്‍ ലക്ഷ്മണ്‍ ധ്രുവന്‍ സഹോദരന്മാര്‍, ഡ്രംസില്‍ സാക്ഷാല്‍ ശിവമണി... അങ്ങനെ പ്രശസ്തരുടെ ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു. ദക്ഷിണാമൂര്‍ത്തിക്കൊപ്പമാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത്. ‘മനോഹരി നിന്‍ മനോരഥത്തില്‍...’, ‘ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍...’ തുടങ്ങിയ ഗാനങ്ങള്‍ക്ക് തബല വായിച്ചത് രഘുകുമാര്‍ ആയിരുന്നു. 1979ല്‍ ‘ഈശ്വരാ ജഗദീശ്വരാ’ എന്ന ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ടായിരുന്നു സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറിയത്. ഈ ചിത്രം വെളിച്ചം കണ്ടില്ല. 1981 റിലീസായ ‘വിഷം’ എന്ന ചിത്രത്തിലെ പാട്ടുകള്‍ ശ്രദ്ധേയമായി. തുടര്‍ന്ന് പാട്ടുകളുടെ നിര നീണ്ടു. അതിനിടയില്‍ സിനിമ നിര്‍മാതാവിന്‍െ വേഷവും അദ്ദേഹം ഭംഗിയാക്കി. 1977ല്‍ ‘ശംഖുപുഷ്പം’ എന്ന സിനിമ സംവിധാനം ചെയ്തായിരുന്നു തുടക്കം. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ സിനിമയായ ‘ലിസ’യുടെ നിര്‍മാതാവും രഘുകുമാര്‍ ആയിരുന്നു. ഈ ചിത്രത്തില്‍ അഭിനയിച്ച ആന്ധ്രക്കാരിയായ ഭവാനി പിന്നീട് രഘുകുമാറിന്‍െറ ജീവിത പങ്കാളിയായി. അനുപല്ലവി, ശക്തി, ധീര, പപ്പു എന്നീ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു. പ്രിയദര്‍ശന്‍െറ ആദ്യകാല സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ സംവിധായകനാവാനുള്ള അവസരവും രഘുകുമാറിനുണ്ടായി. താളവട്ടം എന്ന സിനിമയിലെ ‘കളഭം ചാര്‍ത്തും കനകക്കുന്നില്‍...’ ‘പൊന്‍വീണേ...’, മൈ ഡിയര്‍ റോങ് നമ്പറിലെ ‘നീയെന്‍ കിനാവോ, പൂവോ നിലാവോ..’ ആര്യന്‍ എന്ന ചിത്രത്തിലെ ‘പൊന്‍മുരളിയൂതും കാറ്റില്‍...’ തുടങ്ങിയവ ഈ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകളായിരുന്നു. ശ്യാമ എന്ന ചിത്രത്തിനായി ഷിബു ചക്രവര്‍ത്തിയുടെ വരികളില്‍ ചിട്ടപ്പെടുത്തിയ ‘പൂങ്കാറ്റേ പോയി ചൊല്ലാമോ..’, ‘ചെമ്പരത്തി പൂവേ ചൊല്ലൂ..’ എന്നീ ഗാനങ്ങള്‍ മലയാളി മനസ്സില്‍ അദ്ദേഹത്തെ പ്രതിഷ്ഠിച്ചു. 1993ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രമായ ‘മായാമയൂര’ത്തിനായി അതീവ ഹൃദ്യമായ ഈണമാണ് രഘുകുമാര്‍ നല്‍കിയത്. ‘ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്...’ എന്ന പാട്ടിന് പുറമേ യേശുദാസും എസ്. ജാനകിയും ചേര്‍ന്ന് പാടിയ ‘കൈക്കുടന്ന നിറയെ തിരുമധുരം...’ എന്ന ഗാനവും മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. 201ല്‍ അനില്‍ സി. മേനോന്‍ സംവിധാനം ചെയ്ത ‘കളക്ടര്‍’ ആണ് അവസാനമായി സംഗീതം ചെയ്ത ചിത്രം. ഇതിന് പുറമെ പത്തോളം ആല്‍ബങ്ങളിലൂടെ നിരവധി പാട്ടുകള്‍ക്കും രഘുകുമാര്‍ ഈണം നല്‍കി. അവസരങ്ങള്‍ക്കുവേണ്ടി ഇടിച്ചുകയറുന്ന ശീലത്തിനുടമയല്ലാതിരുന്നതിനാല്‍ 30 സിനിമകളില്‍ അദ്ദേഹത്തിന്‍െറ സംഗീത സപര്യ ഒതുങ്ങുകയായിരുന്നു. കഴിവുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പ്രതിഭയായിരുന്നു രഘുകുമാര്‍. അദ്ദേഹത്തിന്‍െറ സഹോദരന്‍ മുരളി വിവാഹം കഴിച്ചത് അക്കാലത്ത് മലയാളത്തിലെ മുന്‍നിര നായികയായിരുന്ന വിധുബാലയെയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിന്‍െറ സഹായത്തിനായി കോഴിക്കോട് സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ പാട്ട് അവതരിപ്പിച്ചതാണ് രഘുകുമാര്‍ പങ്കെടുത്ത ഒടുവിലത്തെ പൊതുപരിപാടി. കഴിഞ്ഞ കുറച്ചു നാളുകളായി ചികില്‍സയിലായിരുന്നു അദ്ദേഹം. മെലഡി ഇഷ്ടപ്പെടുന്ന മലയാളികളുടെ കൈക്കുടന്നയില്‍ പാട്ടിന്‍െറ ചെമ്പരത്തിപ്പൂക്കള്‍ വിരിയിച്ച സംഗീത സംവിധായകരുടെ കുലത്തിലെ ശേഷിക്കുന്ന ചില്ലയും കൊഴിഞ്ഞുവീണിരിക്കുകയാണ് രഘുകുമാറിന്‍െറ നിര്യാണത്തിലൂടെ. | |
| | | parutty Forum Boss
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Fri Feb 21, 2014 6:03 pm | |
| ammuchechi | |
| | | Ammu Forum Boss
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Sun Feb 23, 2014 6:25 am | |
| രഘുകുമാര്‍ മാഷിനൊപ്പം കുറച്ച് സമയം എം .എ അഭിലാഷ് കവിതയും ഈണവും ആലാപനവും ചേര്‍ന്നു സൃഷ്ടിക്കുന്ന വികാര പ്രപഞ്ചത്തിനു മിഴിവേകാന്‍ അതിന്റെ ഔചിത്യപൂര്‍ണ്ണമായ ദൃശ്യാവിഷ്ക്കാരത്തിനു കഴിയും എന്നത് ശരി തന്നെ.. പക്ഷെ ചില ഗാനങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ ആസ്വാദകന്‍ സ്വയം മനസിന്റെ ഏകാന്ത പഞ്ചരത്തില്‍ ദൃശ്യങ്ങള്‍ ആവിഷ്ക്കരിക്കാറുണ്ട്്.. അങ്ങനെയുള്ള ഒരു പിടി ഗാനങ്ങള്‍ രഘുകുമാറിന്റേതായുണ്ട്്. രണ്ട്് മാസങ്ങള്‍ക്കു മുന്‍പ് അദ്ദേഹവുമായി കുറച്ച് സമയം ചെലവഴിക്കുവാനായി. വിഷയം അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ കുടിയിരുന്ന ഗായിക എസ്.ജാനകിയായിരുന്നു. ഒരു പരിഭവത്തൊടെയാണ് ഞങ്ങള്‍ ചര്‍ച്ച തുടങ്ങിയത് തന്നെ. ചെയ്ത ജോലിയില്‍ വച്ച് അദ്ദേഹത്തിനു ഏറ്റവും പ്രിയപെട്ട ഗാനം യാദവത്തിലെ 'അന്തിക്കാറ്റിന്‍ കൈയ്യില്‍.. വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് പരിഭവം. എന്തു വികാരമാണ് എസ്.ജാനകി ഈ ഗാനത്തിനു നല്‍കിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേചേരിയുടെ വരികള്‍ മുത്തുകളെ പോലെ വിരാജിച്ചിരിക്കുന്നു. എന്നിട്ടും.. അദ്ദേഹം ഒരു നാലഞ്ചു പ്രാവശ്യമെങ്കിലും ഈ ഗാനത്തെ കുറിച്ച് പറഞ്ഞു കാണും. അതുപോലെ വിഷമമുണ്ടാക്കിയത് പുറത്തിറങ്ങാത്ത ചിത്രം 'മനസ്സിലെ മാന്‍ പേടയിലെ ഗാനങ്ങള്‍ ജനങ്ങളിലെത്തിയില്ലെന്നതാണ് അതില്‍ രണ്ട് ഗാനങ്ങള്‍ എസ്.ജാനകിയുടെതായിരുന്നു. രണ്ട്് വര്‍ഷം മുന്‍പ് മുംബൈയിലുള്ള ഒരു ടീമിനു വേണ്ടി ഒരു ആല്‍ബം ചെയ്തിരുന്നു. എസ്.ജാനകിയുടെ ഒരു മനോഹരമായ ഗാനവും ആല്‍ബത്തിലുണ്ട്്. ആല്‍ബം ദൃശ്യവല്‍ക്കരിക്കുവാനായിരുന്നു പിന്നീട് നിര്‍മ്മാതാക്കളുടെ തീരുമാനം അതും ഇതുവരെ പുറത്തിറങ്ങിയില്ല. ഇടയ്ക്കു തബലയില്‍ താളമിട്ട് അദ്ദേഹം വിഷയം മാറ്റി, മായാമയൂരം നല്‍കിയ സന്തോഷമായി പിന്നെ.. 'കൈ കുടന്ന നിറയെ തിരുമധുരം.. മലയാളം കേട്ട മനോഹരമായ ഗാനങ്ങളിലൊന്ന്.. എസ്.ജാനകിയും യേശുദാസും ചേര്‍ന്നു പാടിയ ഗാനത്തിന്റെ വരികള്‍ ഗിരീഷ് പുത്തഞ്ചേരിയുടെത്. ഈണമിട്ട ശേഷം ഗിരീഷ് വരികള്‍ എഴുതുകയായിരുന്നു. ഗ്രാമീണതയുള്ള വരികള്‍ക്കു രഘു കുമാര്‍ പകര്‍ന്ന ഈണം ആസ്വാദകനു ഊഷ്മളത പകരുന്നതായിരുന്നു. എന്നാല്‍ ചിത്രത്തിലെ മറ്റൊരു ഗാനം(ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്) എഴുതിയ ശേഷം ഈണമിട്ടതായിരുന്നു. പൂവച്ചല്‍ ഖാദറിനൊപ്പമായിരുന്നു രഘുകുമാര്‍ കൂടുതലും ഈണം പകര്‍ന്നത്. 'വിഷത്തിലെ 'ഈ നയനങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍...എന്ന ഗാനത്തിലൂടെയാണ് ഇവരാദ്യമായി ഒന്നിക്കുന്നത്. രഘുകുമാര്‍ ഈണമിട്ട ശേഷം പൂവച്ചല്‍ ഖാദര്‍ വരികള്‍ എഴുതുകയായിരുന്നു. പൂവച്ചല്‍ ഖാദറിനു പ്രിയപ്പെട്ടഗാനങ്ങളിലൊന്നാണിത്. കൈകുടന്ന നിറയെ തിരു മധുരം(മായാമയൂരം), എന്‍ നയനങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍ എങ്ങനെ(വിഷം), സ്വപ്നം കാണൂം പ്രായം തമ്മില്‍.. (വിഷം), നിറങ്ങള്‍ ഏഴു നിറങ്ങള്‍(വിഷം), മെല്ലെ നീ മെല്ലെവരൂ...(ധീര), പൊങ്ങി പൊങ്ങി പാറുമെന്‍ സ്വപ്നമേ...(ധീര), കണ്ണാ ഗുരുവായൂരപ്പാ...(പൊന്‍തൂവല്‍), മാനത്തും ഹാലു നിലാവത്തൂം ..(നദി മുതല്‍ നദിവരെ), വസന്തം വന്നു അരികെ.. (ഒന്നും മിണ്ടാത്ത ഭാര്യ), പുലര്‍വാന പൂന്തോപ്പില്‍...(പാവം പൂര്‍ണ്ണിമ), ഈ കുളിര്‍ നിശീഥിനിയില്‍.. (ആയിരം കണ്ണുകള്‍..), അത്യുന്നതങ്ങള്‍ ആകാശവീഥിയില്‍.... (ആയിരം കണ്ണുകള്‍) അന്തികാറ്റിന്‍ കൈയ്യില്‍ കേളിയാടും...(യാദവം) എസ്.ജാനകിയ്ക്കൊപ്പമുള്ള ചില ഹിറ്റുകള്‍. ചിത്രം: വിഷം ഗാനരചന:പൂവച്ചല്‍ ഖാദര്‍ സംഗീതം: രഘുകുമാര്‍ ആലാപനം: എസ്.ജാനകി എന്‍ നയനങ്ങള്‍ നിറഞ്ഞിരിക്കുമ്പോള്‍ എങ്ങനെ ഞാനുറങ്ങും എന്റെ വിഷാദം ഉണര്‍ന്നിരിക്കുമ്പോള്‍ എങ്ങനെ ഞാനുറങ്ങും ഉള്ളില്‍ നിന്നും മലരുകള്‍ പൂക്കും യാമങ്ങള്‍ തന്‍ നിശ്വാസങ്ങള്‍ (2) എന്റെ മനസില്‍ മൂകതതോറും മാറ്റൊലി കൊള്ളും നേരം താനേ എരിയും പകയുടെ തീയില്‍ വീണടിയും നിശ്വാസങ്ങള്‍ (2) എന്റെ ഹൃദന്ത താഴ്വരതന്നില്‍ ഒരുകിളി തേങ്ങും നിമിഷം | |
| | | parutty Forum Boss
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു Sun Feb 23, 2014 6:50 am | |
| | |
| | | Sponsored content
| Subject: Re: സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു | |
| |
| | | | സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |