സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Pls support Malavika..! - Page 7 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Pls support Malavika..! - Page 7 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Pls support Malavika..! - Page 7 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Pls support Malavika..! - Page 7 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Pls support Malavika..! - Page 7 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Pls support Malavika..! - Page 7 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Pls support Malavika..! - Page 7 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Pls support Malavika..! - Page 7 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Pls support Malavika..! - Page 7 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Pls support Malavika..! - Page 7 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Pls support Malavika..! - Page 7 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Pls support Malavika..! - Page 7 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Pls support Malavika..! - Page 7 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Pls support Malavika..! - Page 7 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Pls support Malavika..! - Page 7 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Pls support Malavika..! - Page 7 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Pls support Malavika..! - Page 7 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Pls support Malavika..! - Page 7 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Pls support Malavika..! - Page 7 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Pls support Malavika..! - Page 7 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Pls support Malavika..! - Page 7 Vote_lcapPls support Malavika..! - Page 7 Voting_barPls support Malavika..! - Page 7 Vote_rcap 
Ammu
Pls support Malavika..! - Page 7 Vote_lcapPls support Malavika..! - Page 7 Voting_barPls support Malavika..! - Page 7 Vote_rcap 
vipinraj
Pls support Malavika..! - Page 7 Vote_lcapPls support Malavika..! - Page 7 Voting_barPls support Malavika..! - Page 7 Vote_rcap 
sandeep
Pls support Malavika..! - Page 7 Vote_lcapPls support Malavika..! - Page 7 Voting_barPls support Malavika..! - Page 7 Vote_rcap 
shamsheershah
Pls support Malavika..! - Page 7 Vote_lcapPls support Malavika..! - Page 7 Voting_barPls support Malavika..! - Page 7 Vote_rcap 
Neelu
Pls support Malavika..! - Page 7 Vote_lcapPls support Malavika..! - Page 7 Voting_barPls support Malavika..! - Page 7 Vote_rcap 
Binu
Pls support Malavika..! - Page 7 Vote_lcapPls support Malavika..! - Page 7 Voting_barPls support Malavika..! - Page 7 Vote_rcap 
unnikmp
Pls support Malavika..! - Page 7 Vote_lcapPls support Malavika..! - Page 7 Voting_barPls support Malavika..! - Page 7 Vote_rcap 
midhun
Pls support Malavika..! - Page 7 Vote_lcapPls support Malavika..! - Page 7 Voting_barPls support Malavika..! - Page 7 Vote_rcap 
Greeeeeshma
Pls support Malavika..! - Page 7 Vote_lcapPls support Malavika..! - Page 7 Voting_barPls support Malavika..! - Page 7 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Pls support Malavika..!

Go down 
+15
Neelu
kaaat
Usha Venugopal
sandeep
nettooraan
Ammu
ROHITH NAMBIAR
midhun
Minnoos
vipinraj
balamuralee
Greeeeeshma
ranjith
parutty
shamsheershah
19 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySat Sep 20, 2014 1:51 pm

shamsheershah wrote:
Ammu wrote:


അസൂയക്ക്‌ മരുന്നില്ല.. Pls support Malavika..! - Page 7 618981
മാളൂനു മെലഡി വഴങ്ങില്ല.. Pls support Malavika..! - Page 7 356913
മാര്‍ക്ക് വീഴാന്‍ കച്ചേരി പാടി കൊഴുപ്പിയ്ക്കും Pls support Malavika..! - Page 7 261826  

Melody kalpana paadiyathinekkal nannakum
Nokkikkolu!bhakki ethu roundum superb aakum
Vittu pidi makkale.ithavana cup Thrissur kkanu
Kacheri/classical ennokke paranj samadanicholu

Pls support Malavika..! - Page 7 496441 cup mathram. chavi kanilla
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySat Sep 20, 2014 7:22 pm

shamsheershah wrote:
Ammu wrote:


അസൂയക്ക്‌ മരുന്നില്ല.. Pls support Malavika..! - Page 7 618981
മാളൂനു മെലഡി വഴങ്ങില്ല.. Pls support Malavika..! - Page 7 356913
മാര്‍ക്ക് വീഴാന്‍ കച്ചേരി പാടി കൊഴുപ്പിയ്ക്കും Pls support Malavika..! - Page 7 261826  

Melody kalpana paadiyathinekkal nannakum
Nokkikkolu!bhakki ethu roundum superb aakum
Vittu pidi makkale.ithavana cup Thrissur kkanu
Kacheri/classical ennokke paranj samadanicholu

Pls support Malavika..! - Page 7 786975Pls support Malavika..! - Page 7 786975Pls support Malavika..! - Page 7 786975
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySat Sep 20, 2014 7:50 pm

Pls support Malavika..! - Page 7 665408 Pls support Malavika..! - Page 7 665408 Pls support Malavika..! - Page 7 786975
Back to top Go down
parutty
Forum Boss
Forum Boss
parutty



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 3:20 pm

Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 4:30 pm

നല്ല കടുപ്പമുള്ള പാട്ടുകൾ പാടുക
ഫുസിഒൻ ആയാലും കണ്‍ഫ്യൂഷൻ ആയാലും ശെരി ഫ്ലാറ്റ് നമുക്ക് കിട്ടണം
അസൂയക്കാരന് ചുറ്റിലും ,ഒന്ന് കണ്ട്രോൾ ചെയ്തു പാടി കൊ.

Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717
Back to top Go down
parutty
Forum Boss
Forum Boss
parutty



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 4:33 pm

shamsheershah wrote:
നല്ല കടുപ്പമുള്ള പാട്ടുകൾ പാടുക
ഫുസിഒൻ ആയാലും കണ്‍ഫ്യൂഷൻ ആയാലും ശെരി ഫ്ലാറ്റ് നമുക്ക് കിട്ടണം
അസൂയക്കാരന് ചുറ്റിലും ,ഒന്ന് കണ്ട്രോൾ ചെയ്തു പാടി കൊ.

Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717

shamyettante ee Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717  mathiyallo.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 4:35 pm

parutty wrote:
shamsheershah wrote:
നല്ല കടുപ്പമുള്ള പാട്ടുകൾ പാടുക
ഫുസിഒൻ ആയാലും കണ്‍ഫ്യൂഷൻ ആയാലും ശെരി ഫ്ലാറ്റ് നമുക്ക് കിട്ടണം
അസൂയക്കാരന് ചുറ്റിലും ,ഒന്ന് കണ്ട്രോൾ ചെയ്തു പാടി കൊ.

Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717

shamyettante ee Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717  mathiyallo.
Pls support Malavika..! - Page 7 2958 Pls support Malavika..! - Page 7 2958 Pls support Malavika..! - Page 7 2958
Back to top Go down
parutty
Forum Boss
Forum Boss
parutty



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 4:36 pm

shamsheershah wrote:
parutty wrote:


shamyettante ee Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717  mathiyallo.
Pls support Malavika..! - Page 7 2958 Pls support Malavika..! - Page 7 2958 Pls support Malavika..! - Page 7 2958

pinne allathe Pls support Malavika..! - Page 7 143614 Pls support Malavika..! - Page 7 143614
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 4:39 pm

ROHITH NAMBIAR wrote:
shamsheershah wrote:


Melody kalpana paadiyathinekkal nannakum
Nokkikkolu!bhakki ethu roundum superb aakum
Vittu pidi makkale.ithavana cup Thrissur kkanu
Kacheri/classical ennokke paranj samadanicholu

Pls support Malavika..! - Page 7 786975Pls support Malavika..! - Page 7 786975Pls support Malavika..! - Page 7 786975

Bhai vere evideyo vere aareyo supportiyathu kandallo..? Pls support Malavika..! - Page 7 783272 Pls support Malavika..! - Page 7 783272
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 7:28 pm

Pls support Malavika..! - Page 7 665408 Pls support Malavika..! - Page 7 665408
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 8:58 pm

Pls support Malavika..! - Page 7 559487 Pls support Malavika..! - Page 7 559487 Pls support Malavika..! - Page 7 665408 Pls support Malavika..! - Page 7 665408 Pls support Malavika..! - Page 7 811586 Pls support Malavika..! - Page 7 811586 Pls support Malavika..! - Page 7 786975
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 9:00 pm

fayalvaan jayiche fayalvaan jayiche Pls support Malavika..! - Page 7 786975 Pls support Malavika..! - Page 7 786975 Pls support Malavika..! - Page 7 786975 Pls support Malavika..! - Page 7 133999
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 9:04 pm

Pls support Malavika..! - Page 7 665408 Pls support Malavika..! - Page 7 665408
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 9:52 pm

Congrats maalu

That was outstanding Pls support Malavika..! - Page 7 559487 Pls support Malavika..! - Page 7 786975 Pls support Malavika..! - Page 7 811586
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptySun Sep 21, 2014 11:01 pm

veendum fayalvan jayiche Pls support Malavika..! - Page 7 786975 Pls support Malavika..! - Page 7 786975 Pls support Malavika..! - Page 7 807107
Pls support Malavika..! - Page 7 Firewo10
Back to top Go down
parutty
Forum Boss
Forum Boss
parutty



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptyMon Sep 22, 2014 6:42 am

Pls support Malavika..! - Page 7 559487 Pls support Malavika..! - Page 7 2614001967 Pls support Malavika..! - Page 7 2614001967 Pls support Malavika..! - Page 7 2614001967
Back to top Go down
parutty
Forum Boss
Forum Boss
parutty



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptyMon Sep 22, 2014 9:01 am

chinnu wrote:
Pls support Malavika..! - Page 7 912236 Pls support Malavika..! - Page 7 912236 Pls support Malavika..! - Page 7 811586 Pls support Malavika..! - Page 7 811586 All the best Malu Pls support Malavika..! - Page 7 768717 Pls support Malavika..! - Page 7 768717

Pls support Malavika..! - Page 7 608472 Pls support Malavika..! - Page 7 608472
innale onnum kandillalo chinnu. Pls support Malavika..! - Page 7 5267
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptyMon Sep 22, 2014 10:15 am


Congrats
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptyMon Sep 22, 2014 11:15 am

Congrats
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptyMon Sep 22, 2014 11:15 am

Malavika entha thalayil oru kettum okey aayi edaku preview il kanichirunallo
Accident aayirunno
Atho fashion o?
Back to top Go down
parutty
Forum Boss
Forum Boss
parutty



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptyMon Sep 22, 2014 11:19 am

Greeeeeshma wrote:
Malavika entha thalayil oru kettum okey aayi edaku preview il kanichirunallo
Accident aayirunno
Atho fashion o?

athe athe. enthayalum vella thunikondulla aa kettu fashion ayirikilla
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptyWed Oct 29, 2014 8:29 pm

വേറിട്ട ശബ്ദത്തിലൂടെ ആസ്വാദകരുടെ കണ്ണും കരളും കവർന്ന പെൺകുട്ടിയാണ് മാളവിക അനിൽകുമാർ. തന്റെ മാന്ത്രിക ശബ്ദത്താൽ സംഗീതപ്രേമികളെ രാഗമഴയിൽ കുളിപ്പിച്ച മാളവിക ഇന്നേവരെ പങ്കെടുത്ത എല്ലാ റിയാലിറ്റി ഷോകളിലും ഒന്നാം സമ്മാനം നേടിയ അപൂർവ്വ ഭാഗ്യത്തിനുടമ കൂടിയാണ്. കൈരളി ചാനലിലെ ഗന്ധർവ്വ സംഗീതം ജൂനിയർ, ഗന്ധർവ്വ സംഗീതം ടീൻസ് എന്നിവയിൽ  ജേതാവായിരുന്നു. ഏറ്റവും ഒടുവിൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ സീസൺ 7ലെ കിരീടമാണ് മാളവിക സ്വന്തമാക്കിയത്. നേട്ടത്തിന്റെ നെറുകയിൽ നിൽക്കുന്ന മാളവിക, സംഗീതത്തിലെയും ജീവിതത്തിലെയും തന്റെ വിശേഷങ്ങൾ കേരളകൗമുദി ഓൺലൈനുമായി പങ്ക് വയ്ക്കുന്നു.

എത്ര വയസ് മുതൽ സംഗീതം അഭ്യസിക്കുന്നു? ഗുരു?
എന്റെ മൂന്നാമത്തെ വയസ് മുതലാണ് കർണാടക സംഗീതം പഠിക്കാൻ തുടങ്ങിയത്.ആദ്യം സുമ ടീച്ചറായിരുന്നു പഠിപ്പിച്ചിരുന്നത്. പിന്നീട് സജി സാറായിരുന്നു. ഇപ്പോൾ പതിനാറ് വർഷമായി കെ.പി. ശ്രീജ ടീച്ചറാണ് പഠിപ്പിക്കുന്നത്. ഇടയ്ക്ക് മുത്തശ്ശന്റെ ജ്യേഷ്ഠനായ മങ്ങാട് കെ. നടേശൻ മാസ്റ്ററും പറഞ്ഞ് തരാറുണ്ട്. അദ്ദേഹം ആകാശവാണിയിലെ മുതിർന്ന ആർട്ടിസ്റ്റാണ്. എന്റെ ഒമ്പതാമത്തെ വയസിലാണ് ആദ്യത്തെ കച്ചേരി ചെയ്തത്. പതിനാലാമത്തെ വയസിലാണ് ആദ്യമായൊരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്.

പങ്കെടുത്ത എല്ലാ റിയാലിറ്റി ഷോകളിലും ഒന്നാം സ്ഥാനം. അപൂർവ്വ നേട്ടമാണല്ലോ?
ശരിക്കും ഈശ്വരാനുഗ്രഹമാണത്. കൂടെ മത്സരിച്ച എല്ലാവരും താരങ്ങളായിരുന്നു. അതിനാൽത്തന്നെ കടുത്ത മത്സരമായിരുന്നു. ഗന്ധർവ്വ സംഗീതം ജൂനിയറിൽ പങ്കെടുത്തപ്പോൾ പുതിയൊരു അനുഭവമായിരുന്നു. പല കാര്യങ്ങളും പുതിയതായി പഠിക്കാൻ പറ്റി. അന്ന് ഒന്നാം സമ്മാനമായി ലഭിച്ചത് Pls support Malavika..! - Page 7 27malavika1ഒരു സ്വിഫ്റ്റ് കാറായിരുന്നു. ഗന്ധർവ്വ സംഗീതം ടീൻസിൽ വന്നപ്പോഴേക്കും അതിലെ മത്സരാർത്ഥികളെല്ലാം മറ്റ് റിയാലിറ്റി ഷോകളിലെ വിജയികളും ഫൈനലിസ്റ്റുകളുമായിരുന്നു. അതിനാൽ  മത്സരം കടുത്തതായിരുന്നു. അവിടെ ജയിച്ചപ്പോൾ തിരുവനന്തപുരത്ത് മുപ്പത് ലക്ഷത്തിന്റെ ഫ്ലാറ്റാണ് ലഭിച്ചത്. സ്റ്റാർ സിംഗറിൽ എത്തിയപ്പോൾ മത്സരത്തിന്റെ കാഠിന്യം വീണ്ടും കൂടി. കൊച്ചിയിൽ അന്‍പത് ലക്ഷത്തിന്റെ ഫ്ലാറ്റാണ് സ്റ്റാർ സിംഗറിൽ സമ്മാനമായി കിട്ടിയത്. ഫ്ലാറ്റിൽ താമസം തുടങ്ങിയിട്ടില്ല.

പഠനം?
തൃശൂർ  തലക്കൂട്ടുകരയിലെ വിദ്യാ അക്കാദമി ഒഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് കഴിഞ്ഞു. എം.ടെക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അമൃത യൂണിവേഴ്‌സിറ്റിയിൽ കംപ്യൂട്ടേഷണൽ എഞ്ചിനീയറിംഗ് ആന്റ് നെറ്റ്‌വർക്കിംഗിൽ എനിക്ക് മെറിറ്റ് സീറ്റ് ലഭിച്ചതാണ്. എന്നാൽ കച്ചേരികളൊക്കെ ഉണ്ടായിരുന്നതിനാൽ സമയത്ത് ജോയിൻ ചെയ്യാൻ സാധിച്ചില്ല. എന്തായാലും പഠനം തുടരണമെന്നുണ്ട്. അടുത്ത വർഷത്തേക്ക് ഇതേ മെറിറ്റ് സീറ്റ് തരാമെന്ന് കോളേജ് അധികൃതർ പറഞ്ഞിട്ടുണ്ട്.

ഉപകരണ സംഗീതം പഠിച്ചിട്ടുണ്ടോ?
ഇല്ല, പക്ഷേ കീബോർഡ് വായിക്കും. മറ്റാരും പഠിപ്പിച്ചിട്ടില്ല. സ്വയം പഠിച്ചതാണ്. പിന്നെ വീണ ചെറുതായിട്ട് അറിയാം. ബേസിക് നോട്ട്‌സൊക്കെ വീണയിൽ വായിക്കാൻ പഠിപ്പിച്ചത് അനന്തപത്മനാഭൻ സാറാണ്. അദ്ദേഹമാണ് കൈയുടെ മൂവ്‌മെന്റ്‌സിനെപ്പറ്റിയെല്ലാം പറഞ്ഞ് തന്നത്. യൂണിവേഴ്‌സിറ്റിയിലെ മത്സരങ്ങളിലെല്ലാം പങ്കെടുത്ത് സമ്മാനമൊക്കെ കിട്ടിയിട്ടുണ്ട്.

പിന്നണി ഗാനരംഗത്ത് അവസരം ലഭിച്ച് തുടങ്ങിയോ?
സിനിമയിൽ പാടാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. എന്റേത് കുറച്ച് വ്യത്യസ്തമായ ശബ്ദമാണ്. അതിനാൽത്തന്നെ സിനിമയിൽ അവസരം കിട്ടാൻ നമ്മൾതന്നെ ശ്രമിക്കണം. അതിനായി ഇറങ്ങണം. ഗന്ധർവ്വ സംഗീതം ജൂനിയർ കഴിഞ്ഞപ്പോൾ അതിലെ വിജയിയെക്കൊണ്ട് ഒരു പാട്ട് പാടിക്കുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങായ 'ഓംകാരം ശംഖിൽ ചേരുമ്പോൾ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ പാടിയിരുന്നു. പിന്നീട്  ടീൻസിന് ശേഷം പുതുമുഖങ്ങൾ എന്ന ചിത്രത്തിൽ 'ആരിരാരോ' എന്നു തുടങ്ങുന്ന ഒരു ഗാനം ആലപിച്ചിരുന്നു. എന്നാൽ ആ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.പിന്നെ കച്ചേരികൾ ധാരാളം ലഭിക്കാറുണ്ട്.

സ്റ്റാർ സിംഗറിനെപ്പറ്റി?
എല്ലാ ഗായകരും എത്താൻ ആഗ്രഹിക്കുന്നൊരു സ്വപ്‌ന വേദിയാണ് സ്റ്റാർ സിംഗറിന്റേത്. അവിടെ Pls support Malavika..! - Page 7 27malavika3എത്തിയതോടെ നമ്മളുടെ സാമൂഹ്യ പ്രതിബദ്ധത കൂടി. നമ്മളെക്കൊണ്ട് സമൂഹത്തിന് കൊടുക്കാനാവുന്നത് സംഗീതമാണെന്ന് തിരിച്ചറിഞ്ഞു.  ഞങ്ങൾ പതിനേഴ് പേരായിരുന്നു സ്റ്റാർ സിംഗറിൽ മത്സരിച്ചിരുന്നത്. അതിൽ കപിൽ നായർ ഒഴികെ മറ്റെല്ലാരും പല പല റിയാലിറ്റി ഷോകളിലെ വിജയികളായിരുന്നു. ഇതൊരു സ്റ്റാൻഡേർഡ് കോമ്പറ്റീഷനാണെന്ന് എം.ജി.ശ്രീകുമാർ പറഞ്ഞിരുന്നു. ഇതുവരെയുള്ള സീസണിനിടയ്ക്ക് ഇത്രയും ശക്തമായ കോമ്പറ്റീഷൻ അദ്ദേഹം ഈ സ്‌റ്റേജിലാണ് കാണുന്നതെന്ന് പറഞ്ഞിരുന്നു.

റിയാലിറ്റി ഷോയിലെ വിധികർത്താക്കളെപ്പറ്റി?
ഗന്ധർവ്വ സംഗീതം ജൂനിയറിൽ ജഡ്ജായിരുന്ന ജോൺസൺ മാഷിന് എന്നെ വലിയ കാര്യമായിരുന്നു. അദ്ദേഹം ധാരാളം ടിപ്‌സ് ഒക്കെ പറഞ്ഞ് തന്നിരുന്നു. കുറച്ച് ബേസ് വോയിസാണ് എന്റേത്. അതുകൊണ്ട് സിനിമാഗാനങ്ങൾ പാടാനാവുമായിരുന്നില്ല. വളരെ ഹൈയായ ഹെഡ് വോയ്സായിരുന്നതിനാൽ എല്ലാവരും എന്നെ ജൂനിയർ എസ്.പി എന്നായിരുന്നു വിളിച്ചിരുന്നത്. ടീൻസിലെത്തിയപ്പോൾ എന്റെ ശബ്ദത്തിന് കുറച്ച് മാറ്റമൊക്കെ വന്നു. അത്യാവശ്യം ഫീമെയിൽ സോംങ്‌സൊക്കെ പാടാമെന്നായി. ടീൻസിന്റെ ജഡ്ജ് ഉണ്ണിമേനോൻ ആയിരുന്നു.  എന്റെ റെയ്ഞ്ചിന് പറ്റിയ പാട്ടുകൾ തെരഞ്ഞെടുക്കാനും ഹെഡ്‌സെറ്റ് അഡ്ജസ്റ്റ് ചെയ്യാനുമെല്ലാം അവിടെനിന്നാണ് പഠിച്ചത്. സ്റ്റാർ സിംഗറിലെത്താൻ പാകപ്പെട്ടത് അവിടെ വച്ചാണ്. 
[/size]


വിധികർത്താക്കളുമായി യാതൊരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് സ്റ്റാർ സിംഗറിൽ നിയമമുണ്ടായിരുന്നു. ഇടയ്ക്ക് എം.ജി.ശ്രീകുമാർ വിളിച്ച് ട്രാക്ക് ഒക്കെ പാടിപ്പിച്ച് നോക്കാറുണ്ടായിരുന്നു. പിന്നെ സ്റ്റാർ സിംഗർ വേദിയിൽ ഞങ്ങൾക്ക് സ്റ്റേജിൽ പാടുന്നതിന് മുന്പ് അഞ്ച് ദിവസത്തെ ഗ്രൂമിംഗ് ഉണ്ടായിരുന്നു. രണ്ട് ആർട്ടിസ്റ്റുകൾ നമ്മളുടെ പ്രകടനം വിലയിരുത്തും. നമ്മളുടെ ബോഡി ലാംഗ്വേജ് തുടങ്ങിയ വിഷയങ്ങളെല്ലാം അവർ ശ്രദ്ധിക്കും. എല്ലാ രീതിയിലും അവർ വളരെ ഹെൽപ്പ്ഫുൾ ആയിരുന്നു.

ഷോയിലേക്കുള്ള പാട്ടുകൾ സെലക്ട് ചെയ്ത് തന്നത് ആരായിരുന്നു?
ജൂനിയേഴ്‌സിൽ  പങ്കെടുക്കുന്ന സമയത്ത് മുത്തശ്ശൻ ഡോ.കെ. രാജമോഹനായിരുന്നു പാട്ടുകൾ സെല്ക്ട് ചെയ്ത് തന്നിരുന്നത്. അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയിലെ ആർട്ടിസ്‌ററായിരുന്നു. പെൺകുട്ടികൾ സാധാരണ സെലക്ട് ചെയ്യാൻ മടിക്കുന്ന പല പാട്ടുകളും മുത്തശ്ശൻ എന്നെക്കൊണ്ട് പാടിപ്പിച്ചു. സ്റ്റാർ സിംഗറിലെത്തിയപ്പോഴേക്കും തനിയെയാണ് പാട്ടുകൾ തെരഞ്ഞെടുത്തിരുന്നത്.



സ്റ്റാർ സിംഗറിന്റെ ആദ്യ വേദിയിൽ പാടിയത് 'ശിങ്കാരവേലനേ ദേവാ' എന്ന ഗാനമായിരുന്നല്ലോ? ആ ഗാനം മാളവികയ്ക്ക് വളരെ ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്. മുരുകഭകതയാണോ?
ഞാനൊരു കൃഷ്ണഭക്തയാണ്. ഗന്ധർവ സംഗീതം ജൂനിയറിൽ പങ്കെടുക്കുന്ന സമയത്ത് മുത്തശ്ശനാണ് ഈ Pls support Malavika..! - Page 7 27malavika5ഗാനത്തെപ്പറ്റി പറഞ്ഞത്. അന്ന് ഇന്നത്തെ പോലെ ഇന്റർനെറ്റൊന്നും അത്ര പ്രചാരത്തിലായിട്ടില്ല. ആ പാട്ട് ഏത് സിനിമയിലെതാണെന്ന് പോലും അറിയാതെയാണ് പാട്ട് അന്വേഷിച്ച് നടന്നത്. അവസാനം തേടി തേടി തമിഴ്‌നാട്ടിലെ ഒരു കാസറ്റ് കടയിൽ നിന്നും  ഈ പാട്ടുള്ള ഒരു ടേപ്പ് കിട്ടി. അതിൽ പാട്ടിന്റെ തുടക്കത്തിലുള്ള അകാരമൊന്നും ഉണ്ടായിരുന്നില്ല. ഞാനാണ് ആ ഗാനം ഒരു റിയാലിറ്റി ഷോയിൽ ആദ്യമായി കൊണ്ട് വന്ന് പാടിയത്. പിന്നീടത് വളരെ ഹിറ്റായി. പലരും ഷോകളിൽ പാടാൻ തുടങ്ങി. മാത്രമല്ല എന്റെ ശബ്ദത്തിന് സെമി ക്ലാസിക്കൽ പാട്ടുകളാണ് കൂടുതൽ  ചേരുക. എനിക്ക് പാടാൻ കംഫർട്ടബിളും അത്തരം ഗാനങ്ങളാണ്.

കുടുംബം?
അച്ഛൻ  അനിൽകുമാറും അമ്മ ബിന്ദുവും കേരള ഗ്രാമീൺ ബാങ്കിലാണ് ജോലി ചെയ്യുന്നത്. അച്ഛൻ വടക്കാഞ്ചേരി ബ്രാഞ്ചിലും അമ്മ കുന്നംകുളം ബ്രാഞ്ചിലുമാണ് ജോലി നോക്കുന്നത്. ഞാൻ ഷോയിൽ പങ്കെടുക്കുന്ന സമയത്ത് അച്ഛനും അമ്മയും മാറി മാറി ലീവ് എടുത്തായിരുന്നു കൂടെ വന്നിരുന്നത്. ഗ്രൂമിംഗിന് അച്ഛനും ഷൂട്ടിന് അമ്മയും വന്നിരുന്നു. പിന്നെ മുത്തശ്ശിയുണ്ട്. എല്ലാവരും നല്ല സപ്പോർട്ടാണ്.

കുടുംബത്തിൽ മറ്റാർക്കെങ്കിലും സംഗീത പാരമ്പര്യമുണ്ടോ?
ഇല്ല. മുത്തച്ഛന്റെ സംഗീതമാണ് എനിക്ക് കിട്ടിയിരിക്കുന്നത്.



പുതിയ പ്രോജക്ട്‌സ്?
പുതിയതായി പറയത്തക്ക പ്രോജക്ടുകളൊന്നും വന്നിട്ടില്ല. പിന്നെ കച്ചേരിയും ചില ഷോകളും കിട്ടുന്നുണ്ട്. ഷോകളിൽ ഗസ്റ്റ് ആർട്ടിസ്റ്റായാണ് പോകുന്നത്. പിന്നെ ചില ആൽബങ്ങളിൽ പാടിയിട്ടുണ്ട്. സ്റ്റാർ സിംഗർ കഴിഞ്ഞ് ഒരു ക്രിസ്തീയ ഭക്തിഗാനം  പാടി. അതിൽ അഭിനയിക്കുകയും ചെയ്തു. സ്റ്റാർ സിംഗറിൽ ഞങ്ങൾക്ക് അഭിനയിക്കാനും അവസരം നൽകിയിരുന്നു. അവിടെ ഞങ്ങൾ കോമഡി റൗണ്ടിൽ സ്‌കിറ്റൊക്കെ നടത്തിയിരുന്നു. എനിക്കായിരുന്നു അതിൽ മുഖ്യ വേഷം തന്നത്. കോമഡി സ്റ്റാഴ്‌സിൽ നിന്നും ആളുകൾ കാണാൻ വന്നിരുന്നു. പരിപാടിക്ക് ശേഷം എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അങ്ങനെ അഭിനയിക്കാനുള്ള അവസരവും സ്റ്റാർ സിംഗറാണ് തന്നത്.

അഭിനയിക്കാൻ താൽപര്യമുണ്ടോ?
അഭിനയിക്കാൻ ധാരാളം ഓഫറുകൾ വരുന്നുണ്ട്. സത്യം പറഞ്ഞാൽ പാട്ടിനെക്കാൾ കൂടുതൽ അഭിനയിക്കാനാണ് അവസരം വരുന്നത്. ഇപ്പോൾ അഭിനയത്തിന് പിന്നാലെ പോയാൽ പാട്ട് കൈയിൽ നിന്നും പോകും. പിന്നെ അഭിനയത്തോട് എനിക്കത്ര ക്രെയ്‌സ് ഒന്നുമില്ല. സംഗീതമാണ് എല്ലാം. എന്റെ സംഗീതത്തിന് ഗുണം ചെയ്യുന്ന വളരെ നല്ല ചാൻസ് വന്നാൽ അഭിനയിക്കാൻ മടിക്കില്ല. അതും അച്ഛനും അമ്മയ്ക്കും ഇഷ്ടമാണെങ്കിൽ മാത്രം. പക്ഷെ ഒരിക്കലും അഭിനയം തൊഴിലാക്കില്ല.




സ്റ്റാർ സിംഗറിലെ വിജയിയായപ്പോൾ ധാരാളം പേർ വിളിച്ചിരുന്നോ?
സ്റ്റാർ സിംഗറിന്റെ ഫൈനൽ കണ്ട ശേഷം കെ.പി.എ.സി ലളിത, നടൻ ജയസൂര്യ, കൊച്ചുപ്രേമൻ, ഉണ്ണിമേനോൻ, ശ്രീനിവാസ് തുടങ്ങിയവർ എന്നെ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. സംഗീത സംവിധായകരൊന്നും വിളിച്ചിട്ടില്ല. പിന്നെ വിധു പ്രതാപ്, ശ്വേതാ മോഹൻ, സുജാത, ശ്രീറാം, ബിജു നാരായണൻ തുടങ്ങി നിരവധി പേർ ഓരോ ഷോകളിൽ  വച്ച് എന്നെ കാണുമ്പോൾ നേരിട്ട് അഭിനന്ദിച്ചിരുന്നു.



റിയാലിറ്റി ഷോയിൽ പങ്കെടുത്ത സമയത്ത് ക്ലാസുകൾ മിസ് ചെയ്തിരുന്നോ?
ആദ്യ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്ത് ഞാൻ പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു. അന്ന് Pls support Malavika..! - Page 7 27malavika2സി.ബി.എസ്.ഇ സിലബസായിരുന്നതിനാൽ  സ്‌കൂളിൽ വളരെ സ്ട്രിക്റ്റ് ആയിരുന്നു. ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു അന്ന്. എല്ലാം അവർ പരമാവധി അഡ്ജസ്റ്റ് ചെയ്ത് തന്നു. റെക്കോർഡുകളൊക്കെ ഒരുമിച്ച് എഴുതി വച്ചാൽ മതിയെന്ന് പറഞ്ഞിരുന്നു. ‌പിന്നെ ടീൻസിലെത്തിയപ്പോൾ ഞാൻ കോളേജ് വിദ്യാർത്ഥിയായിരുന്നു. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് വരെ ഞാൻ ഷോയിൽ പങ്കെടുത്തു. പരമാവധി അറ്റൻഡൻസ് എല്ലാം അവർ അഡ്ജസ്റ്റ് ചെയ്ത് തന്ന് സഹായിച്ചു. എന്നാൽ ഇന്റേണൽസ് തന്നില്ല. അതിനാൽ എക്‌സ്‌റ്റേണൽസിന് നല്ല മാർക്ക് വാങ്ങേണ്ടി വന്നു.

സുഹൃത്തുക്കൾ?
എനിക്ക് അധികം സുഹൃത്തുക്കളില്ല. പക്ഷെ നല്ല കുറച്ച് കൂട്ടുകാരുണ്ട്. അതിലൊരാളാണ് ബാലമുരളി. അദ്ദേഹം വയലിനിസ്റ്റാണ്. എന്റെ പാട്ടുകൾ കേട്ട് തിരുത്തിത്തരുന്നത് അവനാണ്. പിന്നെ നിധിൻ, അർജുൻ, നീഹാര തുടങ്ങിയ വളരെ സപ്പോർട്ടീവായ സുഹൃത്തുക്കളുണ്ട്. സ്റ്റാർ സിംഗറിലെ കൂട്ടുകാർ എല്ലാവരും ഇടയ്ക്ക് വിളിക്കാറുണ്ട്. അവരിൽ ഞാനും മനുവും കപിലുമായിരുന്നു ഒരു ഗ്രൂപ്പ്. അതിനാൽ അവരായിരുന്നു ഷോയിലെ അടുത്ത കൂട്ടുകാർ.



പുതുതലമുറയിലെ ഗായകർക്ക് കൂടുതൽ അവസരം കിട്ടുന്നുണ്ട്. അത് അവർക്ക് ഫലപ്രദമായി ഉപയോഗിക്കാനാകുന്നുണ്ടോ?
അങ്ങനെ പറയാൻ പറ്റില്ല. കാരണം ടാലന്റ് ഉള്ള ചിലർ മാത്രമേ മുന്നോട്ട് വരുന്നുള്ളു. ഇപ്പോൾ സ്റ്റാർ സിംഗറിൽ ഞങ്ങൾ പതിനൊന്ന് പേരുണ്ടായിരുന്നു. അതിൽ ഫൈനലിസ്റ്റായിരുന്ന ഏഴ് പേരിൽ ആർക്കും തന്നെ പിന്നണിഗാനരംഗത്ത് എത്താനായിട്ടില്ല. അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ സംഗീത സംവിധായകർ വിളിക്കുന്നില്ലെന്നതിൽ വിഷമമുണ്ട്. എന്തുകൊണ്ടാണ് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കാനും ട്രയൽ നടത്താനും പേടിക്കുന്നതെന്ന് അറിയില്ല. ആർക്കും ഷ്രിൽ വോയ്‌സ് ആവശ്യമില്ല.  എനിക്ക് തോന്നുന്നു തമിഴിൽ കൂടുതൽ ബേസ് വോയ്സിലുള്ള പാട്ടുകളൊരുക്കുന്നുണ്ട്. എന്നാൽ മലയാളത്തിൽ അത് കുറവാണ്. ഇവിടെ അങ്ങനെയുള്ള ഗാനങ്ങൾ വരുമ്പോൾ അതിനുള്ള അവസരം പുതുമുഖങ്ങൾക്ക് കൊടുക്കാതെ അത്തരം ഗാനങ്ങൾ പാടാനാകുന്ന അഭിനേതാക്കൾക്കോ മറ്റു ഗായകർക്കോ കൊടുക്കാറാണ് പതിവ്. മലയാളത്തിൽ രമ്യ നമ്പീശൻ, മംമ്ത എന്നിവരൊക്കെ ബേസ് വോയ്‌സിൽ പാടുന്നവരാണ്. അത്തരം പാട്ടുകൾ വരുമ്പോൾ അവരെക്കൊണ്ട് പാടിക്കുന്നതിനാൾ പുതിയ ആളുകൾക്ക് അവസരം ലഭിക്കുന്നില്ല. ശരിക്കും പറഞ്ഞാൽ പാടാൻ ആളും നിറയെ അവസരങ്ങളുമുണ്ടെങ്കിലും പുതിയ ഗായകർക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ല എന്നതാണ് സത്യം.



സോഷ്യൽ മീഡിയയിൽ സജീവമാണോ?
ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ട്. പ്രോഗ്രാം കഴിയും വരെ അതില്‍ വളരെ ആക്ടീവ് ആയിരുന്നു. എന്നാൽ ഇപ്പോൾ അത് നോക്കാൻ സമയം കിട്ടാറില്ല. കച്ചേരിയും മറ്റും ഉള്ളതിനാൽ വളരെ തിരക്കിലായിരിക്കും. അപ്പോൾ ആളുകൾ കരുതുക പണ്ടൊക്കെ റെഡ്‌പോൺസ് ഉണ്ടായിരുന്നിട്ട് ഇപ്പോൾ അഹങ്കാരമായി എന്ന്.
ഓൺലൈനായി സംഗീത ക്ലാസ് എടുക്കാൻ താൽപര്യമുണ്ടെന്ന് കേട്ടിരുന്നു?
അത് ശരിയാണ്. സോഷ്യൽ മീഡിയയിലൂടെ ധാരാളം പേര്‍ അതിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്. അതിന് Pls support Malavika..! - Page 7 27malavika7ഞാൻ കുറച്ച് ഫ്രീ ആയിരിക്കുന്പോൾ ശ്രമിക്കണം എന്നാണ് കരുതുന്നത്. അതിനെപ്പറ്റി എനിക്ക് കൂടുതൽ പഠിക്കണം. ഒന്നിനെപ്പറ്റിയും  മനസിലാക്കാതെ എടുത്തു ചാടാൻ പാടില്ലല്ലോ. കൂടുതലും  അമേരിക്ക, കാനഡ, അബുദാബി, സിംഗപ്പൂർ തുടങ്ങിയ സ്ഥലത്ത് നിന്നുള്ള കുട്ടികളാണ് പഠിപ്പിക്കാമോ എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പല രാജ്യങ്ങളിൽ നിന്നും ആയതിനാൽ തന്നെ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇവിടുത്തെ സമയം ആയിരിക്കില്ല അവിടെ. അപ്പോൾ എല്ലാവരുടെയും സമയം ഒത്ത് വരണം. ആ സമയത്ത് ഞാനും ഫ്രീ ആയിരിക്കണം. പിന്നെ ഓൺലൈൻ ക്ലാസുകൾക്ക് മണിക്കൂറിന് പ്രതിഫലം നൽകുന്ന രീതിയാണ്. പണമിടപാടുകൾ അക്കൗണ്ടിലേക്കാണോ അതിന്റെ ഫോർമാലിറ്റീസ് എന്തൊക്കെയാണ്  തുടങ്ങി നിരവധി കാര്യങ്ങൾ എനിക്ക് മനസിലാക്കേണ്ടതുണ്ട്. അതെല്ലാം ഒത്തു വരുമ്പോൾ ചെയ്യണം. എന്തായാലും എനിക്കതിൽ വളരെ താല്‍പര്യമുണ്ട്.



സ്വന്തമായി ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ടോ?
ഇതു വരെ അങ്ങനെ ചെയ്ത് നോക്കിയിട്ടില്ല. എനിക്ക് അത്ര ടാലന്റ് ഉണ്ടെന്ന് സ്വയം തോന്നിയിട്ടില്ല. പക്ഷെ സ്റ്റാർ സിംഗർ വേദിയിൽ ഞാൻ തന്നെയാണ്എന്റെ മെഡ്‌ലി ചെയ്തത്. അത് കേട്ടവർ എനിക്ക് അതില്‍ ടാലന്റ് ഉണ്ട്, ശ്രമിക്കണം എന്നൊക്കെ പറഞ്ഞിരുന്നു.



ആരും സിനിമാ മേഖലയിൽ എക്‌സ്‌പ്ലോർ ചെയ്തിട്ടില്ലാത്ത പല രാഗങ്ങളുമുണ്ട്. അവയൊക്കെ ചിലപ്പോൾ മൂഡ് ക്രിയേറ്റ് ചെയ്യാനാകാത്തതിനാലാകും ഉപയോഗിക്കാത്തത്. ഉദാഹരണത്തിന് മോഹനം രാഗത്തിന് അമ്പതോളം കോമ്പസിഷൻസുണ്ട്. വളരെ സന്തോഷകരമായ മൂഡ് ക്രിയേറ്റ് ചെയ്യുന്ന രാഗമാണത്. എന്നാൽ 'കളിവീടുറങ്ങിയല്ലോ' എന്ന ഗാനം അതേരാഗത്തിൽ സാഡ് സോംഗായും ചെയ്തിട്ടുണ്ട്.  ഓരോ രാഗങ്ങളും മാജിക് ചെയ്യുന്നവയാണ്. അപൂർവ രാഗങ്ങൾ ശ്രദ്ധിക്കപ്പെടും. 'ചന്ദം കാളിന്ദീനാദം' എന്നു തുടങ്ങുന്ന ഗാനം അങ്ങനെയുള്ളതാണ്.


വേദിയിൽ പാടാൻ ബുദ്ധിമുട്ടിയ ഗാനം?
സെമി ക്ലാസിക്കൽ ഗാനങ്ങളൊക്കെ വേദിയിൽ പാടി ഫലിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. സംഗതികളൊക്കെ ബ്രേക്ക് ചെയ്ത് പാടുന്നത് ശ്രമകരമാണ്. ജൂനിയേഴ്‌സിന്റെ വേദിയിൽ 'ദേവസഭാതലം' എന്ന ഗാനം പാടിയത് വളരെ ചലഞ്ചിംഗ് ആയിരുന്നു. ലൈഫിലെ ഏറ്റവും വലിയ ചലഞ്ചിൽ ഒന്നായിരുന്നു അത്. ആ ഗാനത്തോടെ യേശുദാസ് സാറിന് മുന്നിൽ ഒരു ഇംപ്രഷൻ ഉണ്ടാക്കാൻ എനിക്ക് സാധിച്ചു. ആദ്യമായായിരുന്നു ഒരു പെൺകുട്ടി ആ ഗാനം ഒരു വേദിയിൽ പാടുന്നത്. പിന്നീട് പത്തോളം വേദികളിൽ ഞാനും യേശുദാസ് സാറും കണ്ടുമുട്ടിയിട്ടുണ്ട്.  അദ്ദേഹം ഇപ്പോളും എന്നെ തിരിച്ചറിയുന്നെന്നത് വളരെ സന്തോഷമാണ്.



ഏത് ഭാഷയിലെ പാട്ടുകളാണ് താല്‍പര്യം?
സിനിമകളിൽ മലയാളം തന്നെയാണ് കംഫർട്ടബിൾ. പിന്നെ എന്റെ ശബ്ദം കൂടുതൽ ചേരുക തമിഴിലാണെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ശബ്ദത്തിന് പറ്റിയ ബേസ് ഗാനങ്ങൾ മലയാളത്തിൽ വരുന്നുണ്ടെങ്കിലും കുറവാണ്. ഉടനെ അത്തരമൊരു തരംഗം മലയാളത്തിലുണ്ടാകുമെന്ന്  കരുതുന്നില്ല.  പെട്ടെന്ന് പാടാൻ പറഞ്ഞാൽ മനസിലെത്തുന്ന രാഗം തോടിയാണ്. പിന്നെ ഹിന്ദി ഭാഷ എനിക്ക് അത്രയ്ക്ക് വശമില്ല. ഉച്ചാരണം ശരിയാകില്ല, അവിടെ ഹിന്ദുസ്ഥാനി ശൈലിയാണ്. എനിക്ക് കർണാട്ടിക് ശൈലിയും.



സ്റ്റാർ സിംഗറിലെ മറക്കാനാകാത്ത അനുഭവം?
നിരവധി അനുഭവങ്ങൾ സ്റ്റാർ സിംഗറിന്റെ വേദി തന്നിട്ടുണ്ട്. അവിടെ അൺപ്ലഗ് റൗണ്ടിൽ എന്റെ പാട്ടിന് Pls support Malavika..! - Page 7 27malavika8ശേഷം സ്റ്റീഫൻ ദേവസി എഴുന്നേറ്റ് നിന്ന് കൈയടിച്ചു. അദ്ദേഹത്തിന് ഹരിഹരൻ സാറിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ  കിട്ടുന്ന ഫീൽ ഞാൻ പാടിയപ്പോൾ കിട്ടിയെന്നും ആദ്യമായാണ് അങ്ങനെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇളയരാജ ഹിറ്റ്‌സ് പാടിയപ്പോൾ എന്നെ ഇളയരാജയുടെ മുന്നിൽ കൊണ്ടുപോകുമെന്ന് അനുരാധ ശ്രീറാം പറഞ്ഞിരുന്നു. ഇങ്ങനെയൊരാൾ ഉണ്ടെന്ന് ഇളയരാജ അറിയണമെന്നും മാളവികയെ ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ കൊണ്ട് നിർത്തുമെന്നും അവർ പറഞ്ഞിരുന്നു. ഞാൻ ഇന്ത്യയിലെ നമ്പർ വൺ സിംഗറാകുമെന്ന് എം.ജി സാർ പറഞ്ഞിരുന്നു. അത് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം കൂടുതലൊന്നും പറയില്ല. ഒരു വല്യ നമസ്‌കാരം എന്നൊക്കെയാണ് പറയുക.



ഏതെങ്കിലും പോപ്പുലർ സിംഗേഴ്‌സിന്റെ ശൈലി അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല. ഓരോരുത്തരുടെയും വ്യത്യസ്ത ശബ്ദവും വ്യത്യസ്ത ശൈലിയുമാണ്. ഞാൻ ഏത് പാട്ട് പാടിയാലും അത് എന്റെ ശൈലിയിലാണ് പാടുന്നത്. മറ്റൊരാളുടെ ശൈലി അനുകരിച്ചാൽ കേൾക്കുന്നവർ അത് തിരിച്ചറിയും. അതിനാൽ തന്നെ ആരുടെയും ശൈലി അനുകരിക്കില്ല.



ശബ്ദത്തിന് വേണ്ടിയുള്ള ഭക്ഷണക്രമീകരണം?
പ്രോഗ്രാം ഉണ്ടെങ്കിൽ മധുരപലഹാരങ്ങൾ, ഐസ്ക്രീം, പുളി, ചൂട്, എരിവ് ഇവയൊന്നും കഴിക്കില്ല. എന്നാൽ എനിക്ക് ഐസ് ക്രീം കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.  

വിനോദങ്ങൾ?
പാട്ടാണ് പ്രധാന ഹോബി. പിന്നെ ഡാൻസ് ചെയ്യും. അവസാനം തലയിൽ വിയർപ്പ് താഴ്ന്ന് അത് Pls support Malavika..! - Page 7 27malavika6ശബ്ദത്തെ ബാധിക്കാൻ തുടങ്ങിയപ്പോൾ ഡാൻസ് നിർത്തി വീണ്ടും പാട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.  പിന്നെ ചെറുതായി കഥകളൊക്കെ എഴുതും. അത്യാവശ്യം പടം വരയ്ക്കും. എന്റെ  കഥയും ചിത്രങ്ങളുമെല്ലാം കോളേജ് മാഗസിനിൽ വന്നിട്ടുണ്ട്. സിനിമ  ഇഷ്ടമാണ്. ഇഷ്ടനടൻ മോഹൻലാലാണ്. നടിമാരിൽ ശോഭനയേയും കൽപനയേയും വളരെ ഇഷ്ടമാണ്. പിന്നെ സംഗീതം. ഞാൻ ആ ഫീൽഡിൽ നിൽക്കുമ്പോൾ ഒരു ഗായകനെയോ ഗായികയേയോ പ്രത്യേകം ഇഷ്ടമാണെന്ന് പറയാനാകില്ല. എല്ലാവർക്കും അവരവരുടെയായ ശൈലികൾ ഉണ്ട്.  ചിത്ര, യൂസഫ്, യംങ്‌സ്‌റ്റേഴ്‌സിൽ കാർത്തിക് എന്നിവരുടെ പാട്ടുകൾ ഇഷ്ടമാണ്.



വിവാഹം
രണ്ട് മൂന്ന് വർഷത്തേക്ക് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ല. എന്റെ അതേ ഫീൽഡിൽ നിന്നോ എഞ്ചിനീയറിംഗിൽ നിന്നോ എവിടെ നിന്നായാലും അച്ഛനുമമ്മയ്ക്കും ഇഷ്ടപ്പെടുന്ന,  മ്യൂസിക്കിൽ സപ്പോർട്ട് ചെയ്യുന്ന വ്യക്തിയായിരിക്കണം ഭർത്താവാകേണ്ടത് എന്ന് എനിക്ക് നിർബന്ധമുണ്ട്. പല ആർട്ടിസ്റ്റുകളുടെയും ജീവിതം കണ്ടിട്ടുള്ളതിനാൽ ഞാൻ വളരെ കെയർഫുൾ ആണ്. എന്തായാലും അടുത്ത ഒന്നു രണ്ട് വർഷം സംഗീതത്തിന് വേണ്ടി മാത്രം മാറ്റിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം എഞ്ചിനീയറിംഗും കംപ്ലീറ്റ് ചെയ്യണം. രണ്ട് പ്രൊഫഷനുകൾ കൈയിലുള്ളത് നല്ലതല്ലേ.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptyWed Oct 29, 2014 9:51 pm

Pls support Malavika..! - Page 7 559487 Pls support Malavika..! - Page 7 811586 Pls support Malavika..! - Page 7 811586
Back to top Go down
parutty
Forum Boss
Forum Boss
parutty



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptyThu Oct 30, 2014 7:17 am

Pls support Malavika..! - Page 7 559487 Pls support Malavika..! - Page 7 608472 Pls support Malavika..! - Page 7 608472
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 EmptyFri Nov 14, 2014 8:04 am

മൂന്നു കാലഘട്ടങ്ങളിലായി പാട്ടിന്റെ മൂന്നു റിയാലിറ്റി ഷോയില്‍ ജേതാവാകുയെന്നത്‌ മാളവിക അനില്‍കുമാറിന്‌ മാത്രം കിട്ടിയ ഭാഗ്യമാകാം. ആ ഭാഗ്യനിമിഷങ്ങളിലൂടെ മാളവികയ്‌ക്കൊപ്പം....

ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന
വെണ്‍മുകിലേ...
വെറുതെ ഒരു ഭാര്യയിലൂടെ പിന്നണിഗാനരംഗത്തെത്തിയ മാളവിക അനില്‍കുമാര്‍ എന്ന തൃശൂരുകാരിയെ പ്രേക്ഷകര്‍ കൂടുതലറിഞ്ഞത്‌ റിയാലിറ്റി ഷോകളിലൂടെയാണ്‌. പങ്കെടുത്ത മൂന്ന്‌ സംഗീതറിയാലിറ്റി ഷോകളിലും വിജയം കൈവരിച്ച മാളവിക ഇന്ന്‌ പല പരിപാടികളിലും വിശിഷ്‌ടാതിഥിയാണ്‌. ആ തിരക്കുകള്‍ക്കിടയില്‍ മാളവികയ്‌ക്കൊപ്പം അല്‍പ്പനേരം...
സ്‌റ്റാര്‍ സിംഗറില്‍ വിജയിയായപ്പോള്‍ ?

അത്‌ വലിയൊരു ഭാഗ്യം. സത്യത്തില്‍ അവസാന നിമിഷം വരെ ടെന്‍ഷനായിരുന്നു. എം.ജി. ശ്രീകുമാര്‍ സാറിനും അനുരാധ മാഡത്തിനുമൊപ്പം അന്ന്‌ ശങ്കര്‍ മഹാദേവന്‍ സാറും ജഡ്‌ജായി ഉണ്ടായിരുന്നു. ഫൈനലില്‍ മലയാളം മാത്രമേ പാടാനാവൂ. അദ്രസുതാവര എന്ന പാട്ടില്‍ ആലാപിനൊപ്പം കുറെയധികം സ്വരങ്ങള്‍ സെറ്റ്‌ ചെയ്‌താണ്‌ ഞാന്‍ പാടിയത്‌. മെഡ്‌ലി റൗണ്ടില്‍ 17 പാട്ടുകള്‍ ഓര്‍ക്കസ്‌ട്രാ ചെയ്യുന്ന ചേട്ടന്മാരുടെ സഹായത്തോടെ ഞാന്‍ സ്വന്തമായി തയ്യാറാക്കി. അത്‌ പാടിക്കഴിഞ്ഞ്‌ ശങ്കര്‍ സാര്‍ എഴുന്നേറ്റ്‌ നിന്ന്‌ കൈയടിച്ചു. അതൊരു പ്രോത്സാഹനമായിരുന്നു.

എങ്കിലും ഫൈനല്‍ അനൗണ്‍സ്‌ ചെയ്യുന്ന സമയത്ത്‌ രേഷ്‌മയ്‌ക്ക് കിട്ടുമെന്ന്‌ തോന്നി. രണ്ടാം സ്‌ഥാനത്ത്‌ രേഷ്‌മയാണെന്ന്‌ പറഞ്ഞപ്പോഴും എസ്‌.എം.എസ്‌ വെയിറ്റേജ്‌ ഉണ്ടെന്ന്‌ പറയുമ്പോള്‍ അസ്ലമിനാണ്‌ ഫസ്‌റ്റെന്ന്‌ കരുതി. നല്ല ടെന്‍ഷനില്‍ നില്‍ക്കുമ്പോഴാണ്‌ ജയറാമേട്ടന്‍ വന്ന്‌ ഷേക്ക്‌ ഹാന്‍ഡ്‌ തന്ന്‌ ഫസ്‌റ്റ് അനൗണ്‍സ്‌ ചെയ്യുന്നത്‌.
മൂന്നു റിയാലിറ്റി ഷോകളില്‍ വിജയി ആവുക ഒരു നിസ്സാര കാര്യമല്ല ?

സത്യമാണത്‌. എങ്കിലും മൂന്നും പുതിയ അറിവുകളാണ്‌ തന്നത്‌. എല്ലാ മത്സരത്തിലും നല്ല കോമ്പറ്റീഷന്‍ ഉണ്ടായിരുന്നു. എന്റെ സംഗീതത്തെ കൂടുതല്‍ നന്നാക്കാന്‍ ഇവയെല്ലാം ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. മൂന്നു വയസ്സു മുതല്‍ സംഗീതം പഠിക്കാന്‍ തുടങ്ങിയിരുന്നു. ശ്രീജ ടീച്ചറടക്കം പലരും പഠിപ്പിച്ചെങ്കിലും സംഗീതത്തില്‍ മുത്തച്‌ഛനാണെന്റെ ഗുരു.
സംഗീതപാരമ്പര്യം ?

മുത്തച്‌ഛന്‍ ഡോ.പി. രാജ്‌മോഹന്റെ കുടുംബം സംഗീതവുമായി ബന്ധമുള്ളതാണ്‌. അദ്ദേഹത്തിന്റെ ചേട്ടന്‍ മങ്ങാട്ടിക്കല്‍ നടേശന്‍ മാസ്‌റ്റര്‍ കര്‍ണാടക സംഗീതത്തില്‍ പ്രഗല്‌ഭനായിരുന്നു. മുത്തച്‌ഛന്‍ ഓള്‍ ഇന്ത്യ റേഡിയോവില്‍ ബി ഗ്രേഡ്‌ ആര്‍ട്ടിസ്‌റ്റായിരുന്നെങ്കിലും അക്കാദമിക്‌ മേഖലയാണ്‌ കൂടുതല്‍ ശ്രദ്ധിച്ചത്‌. തൃശൂര്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്ര?ഫസറായിരുന്നു.

മുത്തച്‌ഛനാണ്‌ എന്നിലെ സപ്‌തസ്വരങ്ങള്‍ക്ക്‌ കൃത്യമായ വഴി തെളിയിച്ചത്‌. നൃത്തവും കീബോര്‍ഡും വീണയുമൊക്കെ പഠിച്ചിരുന്നതു കൊണ്ട്‌ ഞാന്‍ ഏതു രംഗത്ത്‌ ശോഭിക്കുമെന്ന്‌ വീട്ടില്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. ബേസിക്‌ കോഡ്‌സ് അറിയാഞ്ഞിട്ടും അഞ്ചു വയസ്സു മുതല്‍ ഈസ്‌റ്റേണില്‍ കീബോര്‍ഡ്‌ വായിക്കും.

വീണയുടെ ബേസിക്‌ നോട്ട്‌സ് അനന്തപത്മനാഭന്‍ സാര്‍ പഠിപ്പിച്ചെങ്കിലും പിന്നെ ഞാന്‍ തന്നെയാണ്‌ പഠിച്ചത്‌. സ്‌കൂള്‍ കാലഘട്ടത്തില്‍ കലാതിലകമൊക്കെയായി. പക്ഷേ നൃത്തം ചെയ്യുമ്പോള്‍ തലനീരിറങ്ങി ജലദോഷം പിടിക്കാന്‍ തുടങ്ങിയതോടെ ശബ്‌ദത്തെ സാരമായി ബാധിച്ചു. അങ്ങനെ പ്ര?ഫഷണല്‍ നൃത്തം മാറ്റി വച്ച്‌ പാട്ടില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു തുടങ്ങി.

ആദ്യ വിജയം ?

പ്ലസ്‌ വണ്ണിന്‌ ചേര്‍ന്ന സമയത്ത്‌ റോട്ടറി ക്ലബ്ബ്‌ മോഹന്‍ സിതാരയുടെ പേരില്‍ രാഗശ്രീ എന്ന പേരില്‍ നടത്തിയ പ്രോഗ്രാമിന്‌ എനിക്ക്‌ അവാര്‍ഡ്‌ കിട്ടി. പിന്നീട്‌ അമ്മയുടെ ഒരു സുഹൃത്താണ്‌ എന്റെ പാട്ടുകളടങ്ങിയ സി.ഡി കൈരളി ചാനലിലേക്ക്‌ അയയ്‌ക്കുന്നത്‌.
ഒരുപാട്‌ കുട്ടികള്‍ പങ്കെടുത്തതില്‍ നിന്ന്‌ ഗന്ധര്‍വ്വസംഗീതം ജൂനിയറിലേക്ക്‌ ഞാനടങ്ങുന്ന 72 മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തു. ജോണ്‍സണ്‍ മാസ്‌റ്ററും ശ്രീനിവാസ്‌ സാറും അനുരാധ മാഡവും ജഡ്‌ജസായ മ്യൂസിക്കല്‍ ഷോയായിരുന്നു അത്‌. അതില്‍ ഞാന്‍ ജോണ്‍സണ്‍ സാറിന്റെ ഫേവറൈറ്റായിരുന്നു.

ആ സ്‌നേഹം കൊണ്ടാവണം അദ്ദേഹത്തിന്റെ മരണം വരെ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. വലിയൊരു പുണ്യമായി അതിനെ കരുതുന്നു. തണുത്ത കാലാവസ്‌ഥയില്‍ ദുബായില്‍ വച്ച്‌ നടത്തിയ ഫൈനലില്‍ ഐസ്‌ സ്‌റ്റേജില്‍ നിന്നാണ്‌ പാടിയത്‌. ഒച്ചയടഞ്ഞു പോകുമോ എന്ന പേടിയുണ്ടായിരുന്നു. ഈശ്വരാനുഗ്രഹം പോലെ അന്ന്‌ ഫസ്‌റ്റ് കിട്ടി. യേശുദാസ്‌ സാറിനെ കാണാനായതും ഭാഗ്യം.
പിന്നണിഗാനരംഗത്തേക്ക്‌?

ഗന്ധര്‍വ്വസംഗീതത്തില്‍ ഞാന്‍ വിജയിയാകുന്ന സമയത്താണ്‌ ഐഡിയ സ്‌റ്റാര്‍ സിംഗറില്‍ നജീമേട്ടന്‌ ഫസ്‌റ്റ് കിട്ടുന്നത്‌. ഒരുപാട്‌ റിയാലിറ്റി ഷോകള്‍ ഇല്ലാതിരുന്നതു കൊണ്ടാകാം, ഞങ്ങളടങ്ങുന്ന ഗായകരെ പ്രേക്ഷകര്‍ ഹൃദയം തുറന്ന്‌ സ്വീകരിക്കുന്ന സമയമായിരുന്നു അത്‌. ഫൈനലിന്റെ സമയത്ത്‌ ഇതിലെ വിജയിക്ക്‌ സംവിധായകന്‍ അക്കു അക്‌ബര്‍ പിന്നണി പാടാന്‍ അവസരം കൊടുക്കുമെന്ന്‌ പറഞ്ഞു. അങ്ങനെയാണ്‌ 'വെറുതെ ഒരു ഭാര്യ'യിലെ ഓംകാരം ശംഖില്‍ എന്ന പാട്ട്‌ പാടുന്നത്‌.

ശ്രീനിവാസ്‌ സാര്‍ ഒരു തവണ ഞങ്ങളെ റെക്കോര്‍ഡിംഗ്‌ സ്‌റ്റുഡിയോയില്‍ കൊണ്ടു പോയിട്ടുണ്ടെന്നുള്ളതൊഴിച്ചാല്‍ എനിക്ക്‌ അതൊട്ടുമറിയില്ല. റെക്കോര്‍ഡിംഗും ലൈവ്‌ വേദികളും തമ്മില്‍ നല്ല വ്യത്യാസമുണ്ട്‌. ഹസ്‌കി വോയിസായതുകൊണ്ട്‌ ആദ്യ തവണ ശബ്‌ദം സ്‌ക്രാച്ചായി. അവരുടെയൊക്കെ പിന്തുണയില്‍ പതിയെ പഠിച്ചു. ഇപ്പോള്‍ ശീലമായി.
പിന്നീടും ഗന്ധര്‍വ്വസംഗീതത്തിലെത്തി ?

പ്ലസ്‌ ടൂ കഴിഞ്ഞപ്പോള്‍ എന്‍ട്രന്‍സ്‌ എഴുതി ബി.ടെക്കിന്‌ തൃശൂര്‍ വിദ്യ അക്കാദമിയില്‍ കിട്ടി. പിന്നെ ഓഫര്‍ വന്നെങ്കിലും ഏറ്റില്ല. ആ സമയത്ത്‌ വീണ്ടും ഗന്ധര്‍വ്വസംഗീതം ടീന്‍സ്‌ വിളിച്ചു. യേശുദാസ്‌ സാറിന്റെ 70-ാമത്‌ പിറന്നാള്‍ പ്രമാണിച്ച്‌ ചെയ്‌തതു കൊണ്ടാകാം അതിലെ മത്സരാര്‍ത്ഥികള്‍ ഗന്ധര്‍വ്വസംഗീതത്തിലെ മുന്‍ ഫൈനലിസ്‌റ്റുകളും മറ്റ്‌ റിയാലിറ്റി ഷോ ഫൈനലിസ്‌ററുകളും ചേര്‍ന്നതായിരുന്നു.

16 പേരടങ്ങുന്ന ആ ഷോയില്‍ ഉണ്ണിമേനോന്‍ സാര്‍, മഞ്‌ജരി, ബൃന്ദ ബാനര്‍ജി, ജോര്‍ജ്‌ പീറ്റര്‍ സാര്‍ എന്നിവരായിരുന്നു ജഡ്‌ജസ്‌. മുപ്പതു റൗണ്ടുകളില്‍ നിന്ന്‌ അവരവര്‍ക്ക്‌ ഇഷ്‌ടമുള്ള റൗണ്ടും ഇഷ്‌ടമുള്ള പാട്ടും തെരഞ്ഞെടുക്കാമായിരുന്നു. നല്ല കോമ്പറ്റീഷനായിരുന്നിട്ടും അവിടെയും എനിക്ക്‌ ഫസ്‌റ്റ് കിട്ടി.

അതു കഴിഞ്ഞാണ്‌ പുതുമുഖങ്ങള്‍ എന്ന സിനിമയില്‍ പാടിയത്‌. പക്ഷേ ആ സമയത്ത്‌ എന്‍ജിനീയറിംഗില്‍ ഇന്റേണല്‍സ്‌, അറ്റന്‍ഡന്‍സ്‌ ഒക്കെ കുറഞ്ഞു. അതുകൊണ്ട്‌ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു കൊണ്ട്‌ യൂത്ത്‌ ഫെസ്‌റ്റിവലും കച്ചേരിയും മാത്രം ചെയ്‌തു. ബി.ടെക്‌ കഴിഞ്ഞപ്പോള്‍ ഗേറ്റ്‌ ഒന്നു കൂടി റിപീറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ അതിനിടയില്‍ വലിയൊരു ആഘാതം ജീവിതത്തില്‍ സംഭവിച്ചു.
എന്തായിരുന്നു അത്‌ ?

അച്‌ഛനും അമ്മയും കേരള ഗ്രാമീണ്‍ ബാങ്ക്‌ മാനേജര്‍മാരായിരുന്നതു കൊണ്ട്‌ സത്യത്തില്‍ എന്നെ വളര്‍ത്തിയതൊക്കെ അമ്മമ്മയും മുത്തച്‌ഛനുമാണ്‌. എന്റെയൊപ്പം നിന്ന്‌ ഒരുപാട്‌ സ്‌നേഹിച്ചാണ്‌ അവര്‍ വളര്‍ത്തിയത്‌. 'കണ്ണന്‍ എന്റെ ജീവനാണെന്ന്‌'മുത്തച്‌ഛന്‍ എപ്പോഴും പറയുമായിരുന്നു. അച്‌ഛനും അമ്മയ്‌ക്കും ഞാന്‍ ഒറ്റമകളായതു കൊണ്ട്‌ കൂട്ടില്ലാത്തതിന്റെ വിഷമം അറിയിക്കാതെയാണ്‌ അവര്‍ വളര്‍ത്തിയത്‌. അതുകൊണ്ട്‌ അച്‌ഛനും അമ്മയും കൂടെ ഇല്ലാത്തതും അറിഞ്ഞിട്ടില്ല.

രണ്ടു റിയാലിറ്റി ഷോകളിലും പാട്ട്‌ തെരഞ്ഞെടുക്കുന്നതും പഠിപ്പിക്കുന്നതും കൂടെ വരുന്നതുമൊക്കെ മുത്തച്‌ഛനായിരുന്നു. പക്ഷേ ഞാന്‍ ബി.ടെക്‌ കഴിഞ്ഞ സമയത്ത്‌ ലിവര്‍ സിറോസിസ്‌ വന്ന്‌ മുത്തച്‌ഛന്‍ അപ്രതീക്ഷമായി ഞങ്ങളെ വിട്ടു പോയി. ആ ഷോക്കില്‍ ഒന്നര വര്‍ഷം ഞാന്‍ സംഗീതത്തെ തീര്‍ത്തും വിട്ടു കളഞ്ഞു. എല്ലാം നിര്‍ത്തി.

മുത്തച്‌ഛന്റെ ആത്മാവിനെ സങ്കടപ്പെടുത്തരുതെന്ന്‌ വീട്ടില്‍ എല്ലാവരും പറഞ്ഞു. അങ്ങനെ അച്‌ഛന്റെ നിര്‍ബന്ധത്തില്‍ ഞാന്‍ ധ്യാനം പോലെ സംഗീതക്കച്ചേരികളിലൂടെ വീണ്ടും സംഗീതത്തിലേക്ക്‌ തിരിച്ചെത്തി. ആ സമയത്താണ്‌് ഏഷ്യാനെറ്റ്‌ സ്‌റ്റാര്‍ സിംഗര്‍ ഒഡിഷന്‍ വിളിക്കുന്നത്‌.
സ്‌റ്റാര്‍ സിംഗര്‍?

സംഗീതം കരിയറാക്കാന്‍ പേടിയായിരുന്നതു കൊണ്ട്‌ പഠിക്കുന്ന സമയത്ത്‌ വന്ന ഓഫറുകള്‍ പലതും നിരസിച്ചു. നല്ല മൈലേജുള്ളതു കൊണ്ട്‌ സ്‌റ്റാര്‍ സിംഗറിനാണ്‌ കൂടുതല്‍ പ്രാധാന്യം. അതുകൊണ്ടാണ്‌ മത്സരിക്കാന്‍ തീരുമാനിച്ചത്‌. രണ്ട്‌ ഷോയില്‍ വിജയിച്ചതു കൊണ്ട്‌ അവര്‍ തെരഞ്ഞെടുക്കുമോ എന്ന സംശയമുണ്ടായിരുന്നു. പക്ഷേ അവിടെ മറ്റ്‌ റിയാലിറ്റി ഷോ ഫൈനലിസ്‌റ്റുകളും വിജയികളുമടക്കം വിചാരിച്ചതിലും കൂടുതല്‍ പേരുണ്ടായിരുന്നു.

ഞങ്ങള്‍ 16 പേരടങ്ങുന്ന ഫസ്‌റ്റ് റൗണ്ട്‌ മുതല്‍ എല്ലാം സെലക്‌ടീവായിരുന്നു. സീനിയര്‍ ലെവലില്‍ മത്സരിക്കുന്നതാകട്ടെ ആദ്യവും. എല്ലാ റൗണ്ടും ചലഞ്ചിംഗായിരുന്നു. ഒരു തവണ ഞാനാണ്‌ ടോപ്പെങ്കില്‍ പിന്നീടുള്ള എപ്പിസോഡുകളില്‍ രേഷ്‌മ, വര്‍ഷ, വൈശാഖി ഒക്കെ ടോപ്പാകും. അന്നൊക്കെ മുത്തച്‌ഛനെ നന്നായി മിസ്‌ ചെയ്‌തു. ശ്രീജടീച്ചറും കൂട്ടുകാരുമൊക്കെയാണ്‌ സഹായിച്ചത്‌. ചലഞ്ചിംഗ്‌ പാട്ടുകളായതു കൊണ്ടാകും പ്രേക്ഷകരും ജഡ്‌ജസ്സും എന്നെ ശ്രദ്ധിച്ചത്‌.

ഒരു ഘട്ടത്തില്‍ 103 ഡിഗ്രി പനി കാരണം ശബ്‌ദ പ്രശ്‌നം വന്നു. ഒന്നരമാസം ആ പ്രശ്‌നം നീണ്ടു നിന്നു. എന്റെ കഴിവിന്റെ മാക്‌സിമം പാടാനായില്ല. സെമി ഫൈനലിനു ശേഷമാണ്‌ ശരിക്ക്‌ പാടാന്‍ കഴിഞ്ഞത്‌. സ്‌റ്റീഫന്‍ ദേവസ്യയുടെ കൂടി അണ്‍പ്ലഗ്‌ഡ് പാടിയതും, ദേവസഭാതലം എന്ന പാട്ട്‌ പാടിയതും, ഇളയരാജാ സാറിന്റെ എന്ന എന്നെ സെയ്‌തായി പാടിയതുമൊക്കെ അതു കഴിഞ്ഞാണ്‌. അനുരാധ മാഡം ആ പാട്ട്‌ ഇളയരാജ സാറിനെ കേള്‍പ്പിക്കുമെന്നൊക്കെ എന്നോട്‌ പറഞ്ഞു.
റിയാലിറ്റി ഷോകളെക്കുറിച്ച്‌ പൊതുവേ മോശമായ അഭിപ്രായങ്ങളുണ്ട്‌ ?

പല വര്‍ഷങ്ങളിലും പല കുട്ടികളും പല പരാതികളും പറഞ്ഞിട്ടുണ്ട്‌. ജോബിച്ചേട്ടന്‌ ഫ്‌ളാറ്റു കിട്ടാതിരുന്നതൊക്കെ എല്ലാവര്‍ക്കുമറിയാം. പിന്നെ ഡാന്‍സേഴ്‌സിന്‌ കോസ്‌ററ്റ്യൂം എടുത്തു. ഡ്രസ്‌ എടുത്തു. സെറ്റിലെ കട്ടൗട്ടിന്‌ കാശു ചെലവായി എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്‌. പക്ഷേ എന്നെ സംബന്ധിച്ച്‌ വളരെ കംഫര്‍ട്ടബിളായിരുന്നു. ഒരു പ്രശ്‌നവുമുണ്ടായില്ല. എല്ലാം അവരുടെ ചെലവായിരുന്നു. അതുപോലെ ഡാന്‍സേഴ്‌സ് അവര്‍ വച്ചു തന്നു. നമ്മള്‍ ഡാന്‍സ്‌ ചെയ്‌തില്ലെങ്കിലും കുഴപ്പമില്ല. വളരെ സുതാര്യമായ റിയാലിറ്റി ഷോയായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌.

പിന്നെ വിജയിയെ മാത്രമേ പ്രേക്ഷകര്‍ അറിയൂ എന്ന്‌ കേട്ടിട്ടുണ്ട്‌. സത്യത്തില്‍ ഞങ്ങളെ ഓരോരുത്തരെയും 21 തവണ പ്രേക്ഷകര്‍ കണ്ട്‌ അവരുടെ മനസ്സില്‍ റജിസ്‌റ്ററായിട്ടുണ്ട്‌. പക്ഷേ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഈ വിജയികളെ പോലും ആരുമറിയില്ല. പുതിയ സ്‌റ്റാര്‍സ്‌ വരും. മ്യൂസിക്കല്‍ കരിയറിനെ ഇത്‌ ബാധിക്കില്ല. പിന്നെ എല്ലാം ഭാഗ്യമാണ്‌. ഈ സ്‌റ്റാര്‍ സിംഗറിലെ ഞങ്ങള്‍ എല്ലാവരും നല്ല സുഹൃത്തുക്കളാണ്‌.

ബേസ്‌ വോയിസ്‌ എനിക്ക്‌ ചേരുമ്പോള്‍ ഒരു ഹൈ പിച്ച്‌ പാട്ട്‌ എന്നെക്കാളേറെ വൈശാഖിക്കോ വര്‍ഷയ്‌ക്കോ ആണ്‌ ചേരുക. പ്രോഗ്രാമിന്‌ വിളിക്കുമ്പോള്‍ സ്‌റ്റാര്‍ സിംഗറിലെ തന്നെ കുട്ടികളുടെ നമ്പര്‍ ഞാന്‍ കൊടുക്കാറുണ്ട്‌. ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്‌ ഫസ്‌റ്റും സെക്കന്‍ഡും ഒന്നും ബാധിക്കുന്നില്ല.
പഠനം ?

സ്‌റ്റാര്‍ സിംഗറിന്റെ ഫൈനല്‍ സമയത്ത്‌ അമൃതയില്‍ എം.ടെക്‌ മെറിറ്റ്‌ സീറ്റ്‌ കിട്ടി. നല്ല കോഴ്‌സായിരുന്നു. ഓഗസ്‌റ്റില്‍ ചേരണമായിരുന്നു, അതു നടന്നില്ല. രണ്ടു മൂന്നു മാസം എന്നും പ്രോഗ്രാമുകളുണ്ട്‌. കൂട്ടത്തില്‍ കച്ചേരി ചെയ്യുന്നുണ്ട്‌. ബാങ്ക്‌ കോച്ചിംഗിന്‌ മിക്കവാറും ചേരും. അച്‌ഛന്റെയും അമ്മയുടെയും ജോലിയുടെ ടെന്‍ഷനും, ലീവ്‌ എടുക്കുമ്പോഴുള്ള പ്രശ്‌നവും കണ്ടിട്ടുള്ളതു കൊണ്ട്‌ സത്യത്തില്‍ എനിക്ക്‌ ആ ഫീല്‍ഡ്‌ ഇഷ്‌ടമല്ല.

ഒറ്റയ്‌ക്കുള്ളതു കൊണ്ട്‌ എന്തെങ്കിലുമൊക്കെ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌റ്റാര്‍ സിംഗറിനു ശേഷം സ്‌പര്‍ശം എന്ന ക്രിസ്‌ത്യന്‍ ഭക്‌തിഗാന ആല്‍ബം ചെയ്‌തു. യൂ ടൂബില്‍ അതിന്‌ നല്ല പിന്തുണയായിരുന്നു. ഒരുപാട്‌ ഷോകളിലേക്ക്‌ വിളിക്കുന്നുണ്ട്‌. അച്‌ഛനും അമ്മയ്‌ക്കും ലീവ്‌ കിട്ടാത്തതു കൊണ്ടാണ്‌ മാറ്റി വയ്‌ക്കുന്നത്‌.
സിനിമയിലേക്ക്‌ ?

ഒരു നല്ല ആര്‍ട്ടിസ്‌റ്റാണെങ്കില്‍ ഏഴു കലകള്‍ വരുമെന്നാണ്‌ പറയുന്നത്‌. എനിക്ക്‌ നാല്‌ അഞ്ചെണ്ണം ഉണ്ടെന്ന്‌ തോന്നുന്നു. സ്‌റ്റാര്‍ സിംഗറില്‍ സ്‌കിറ്റ്‌ ചെയ്‌തപ്പോള്‍ അഭിനയം വഴങ്ങുമെന്ന്‌ പലരും പറഞ്ഞു. സിനിമയിലേക്ക്‌ ഓഫര്‍ വരുന്നുണ്ട്‌. ഫോട്ടോജനിക്കാണെന്ന്‌ പലരും പറഞ്ഞിട്ടുണ്ട്‌. ഫേയ്‌സ് ബുക്കിലെ ഫോട്ടോ കണ്ടിട്ട്‌ ശ്വേതാ മേനോന്‍, പ്രിയാമണി, ഭാനുപ്രിയ, കെ.ആര്‍.വിജയ എന്നിവരുടെ സാമ്യമൊക്കെ പറയും. എനിക്കങ്ങനെ തോന്നിയിട്ടില്ല. തത്‌കാലം സിനിമയെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല.

നല്ല ഓഫര്‍ വന്നാല്‍ അച്‌ഛനോടും അമ്മയോടും സുഹൃത്തുക്കളോടുമൊക്കെ ചോദിച്ചിട്ട്‌ മാത്രം ചെയ്യും. ആക്‌ടിംഗിന്‌ വേണ്ടി സമയം മാറ്റിയാല്‍ സംഗീതം പോകുമോ എന്ന പേടിയുണ്ട്‌. എനിക്ക്‌ ഈ മേഖലയെക്കുറിച്ച്‌ ഒന്നുമറിയില്ല. നല്ല ഓഫറാണെന്ന്‌ തോന്നിയാല്‍ ഭാവിയില്‍ നോക്കാം. ഗന്ധര്‍വ്വസംഗീതം കഴിഞ്ഞപ്പോള്‍ ഇനി റിയാലിറ്റി ഷോ ചെയ്യില്ലെന്ന്‌ പറഞ്ഞതാണ്‌. അതുപോലെ സംഭവിക്കുമോയെന്ന്‌ കാത്തിരുന്ന്‌ കാണാം.

Back to top Go down
Sponsored content





Pls support Malavika..! - Page 7 Empty
PostSubject: Re: Pls support Malavika..!   Pls support Malavika..! - Page 7 Empty

Back to top Go down
 
Pls support Malavika..!
Back to top 
Page 7 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
 Similar topics
-
» Malavika Vs Reshma ??
» SDJ-2..Malavika's father expired
» Please support Aslam!!!
» Jr.Janaki-Pls support...!
» Thanks Friends For Your Support

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Delishus Star Singer Season -7-
Jump to: