സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
R.D.BURMAN  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
R.D.BURMAN  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
R.D.BURMAN  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
R.D.BURMAN  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
R.D.BURMAN  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
R.D.BURMAN  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
R.D.BURMAN  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
R.D.BURMAN  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
R.D.BURMAN  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
R.D.BURMAN  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
R.D.BURMAN  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
R.D.BURMAN  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
R.D.BURMAN  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
R.D.BURMAN  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
R.D.BURMAN  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
R.D.BURMAN  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
R.D.BURMAN  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
R.D.BURMAN  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
R.D.BURMAN  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
R.D.BURMAN  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
R.D.BURMAN  Vote_lcapR.D.BURMAN  Voting_barR.D.BURMAN  Vote_rcap 
Ammu
R.D.BURMAN  Vote_lcapR.D.BURMAN  Voting_barR.D.BURMAN  Vote_rcap 
vipinraj
R.D.BURMAN  Vote_lcapR.D.BURMAN  Voting_barR.D.BURMAN  Vote_rcap 
sandeep
R.D.BURMAN  Vote_lcapR.D.BURMAN  Voting_barR.D.BURMAN  Vote_rcap 
shamsheershah
R.D.BURMAN  Vote_lcapR.D.BURMAN  Voting_barR.D.BURMAN  Vote_rcap 
Neelu
R.D.BURMAN  Vote_lcapR.D.BURMAN  Voting_barR.D.BURMAN  Vote_rcap 
Binu
R.D.BURMAN  Vote_lcapR.D.BURMAN  Voting_barR.D.BURMAN  Vote_rcap 
unnikmp
R.D.BURMAN  Vote_lcapR.D.BURMAN  Voting_barR.D.BURMAN  Vote_rcap 
midhun
R.D.BURMAN  Vote_lcapR.D.BURMAN  Voting_barR.D.BURMAN  Vote_rcap 
Greeeeeshma
R.D.BURMAN  Vote_lcapR.D.BURMAN  Voting_barR.D.BURMAN  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 R.D.BURMAN

Go down 
3 posters
AuthorMessage
Ammu
Forum Boss
Forum Boss
Ammu



R.D.BURMAN  Empty
PostSubject: R.D.BURMAN    R.D.BURMAN  EmptyTue Jul 15, 2014 11:16 am

ആര്‍.ഡി ബര്‍മന്‍: ഒരു സമ്പൂര്‍ണ രാഗം R.D.BURMAN  559487  R.D.BURMAN  559487  R.D.BURMAN  811586 

ചില ക്ളീഷെകള്‍ വീണ്ടും പറഞ്ഞാലും മുഷിയില്ല. അതുകൊണ്ട് അകാലത്തില്‍ പൊലിഞ്ഞ പ്രതിഭയായിരുന്നു ആര്‍.ഡി ബര്‍മന്‍ എന്ന രാഹുല്‍ദേവ് ബര്‍മന്‍ (27ജൂണ്‍ 1939 –- 4 ജനുവരി 1994)എന്ന് നിസംശയം പറയാം. അടുപ്പമുള്ളവര്‍ പഞ്ചം എന്നും അല്‍പം ബഹുമാനമുള്ളവര്‍ പഞ്ചം ദാ എന്നും വിളിച്ചിരുന്ന ആര്‍.ഡി ബര്‍മന്‍ കേവലം 54 വയസുള്ളപ്പോഴാണ് ഭൂമിയില്‍ നിന്ന് മറഞ്ഞത്. അതായത്, ജീവിച്ചിരുന്നു എങ്കില്‍ ഇക്കഴിഞ്ഞ ജൂണ്‍ 27ന് അദ്ദേഹത്തിന് 75 വയസാകുമായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍, ഒരു പക്ഷേ മാറിയ കാലം ആര്‍.ഡി ബര്‍മനെ അരികിലെവിടെയോ കൊണ്ടിരുത്താനും മതി. അങ്ങിനെ ഹാര്‍മോണിയത്തിന്‍െറ കട്ടകളില്‍ വിരല്‍ പാഞ്ഞുനടക്കുമ്പോഴും ഒരു പാട്ടുപോലും കമ്പോസ് ചെയ്യാനാകാതെ കരഞ്ഞ നിരവധി പേര്‍ ഇന്ത്യന്‍ സിനിമാരംഗത്തുണ്ട്.

കുഞ്ഞായിരിക്കുമ്പോഴുള്ള രാഹുലിന്‍െറ കരച്ചിലെല്ലാം ‘സരിഗമപധനി’യിലെ ‘പ’ അഥവാ പഞ്ചമവുമായി ശ്രുതി ചേരുന്ന വിധത്തിലായിരുന്നത്രെ. അങ്ങനെയാണ് പഞ്ചം എന്ന പേരു വീണതെന്ന് ഒരു കഥയുണ്ട്. ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ ഇതിഹാസമായ സചിന്‍ ദേവ് ബര്‍മന്‍ എന്ന എസ്.ഡി ബര്‍മന്‍െറ പുത്രനും ഹിന്ദിസിനിമാ ലോകം കണ്ട എക്കാലത്തെയും മികച്ച ഗായികമാരില്‍ ഒരാളായ ആശ ഭോസ്ലെയുടെ ജീവിത പങ്കാളിയുമായിരുന്ന ആര്‍.ഡി.ബര്‍മന്‍ സംഗീതലോകത്തെ അത്ഭുതമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന ജാലവിദ്യ വിരലറ്റങ്ങളില്‍ ഒളിപ്പിച്ച അദ്ദേഹം പല ഗണങ്ങളിലുള്ള (genre) നൂറുകണക്കിന് ഹിറ്റുകളാണ് ഒരുക്കിയത്. പടിഞ്ഞാറന്‍, ലാറ്റിന്‍, ഇന്ത്യന്‍, അറബ് ശൈലികളുടെയെല്ലാം അനുരണനങ്ങള്‍ ചികഞ്ഞെടുക്കാനാകുന്ന പഞ്ചമിന്‍െറ പാട്ടുകളില്‍ ശബ്ദത്തിന്‍െറ വ്യതിരിക്തതക്കുവേണ്ടി സാന്‍റ് പേപ്പര്‍ മുതല്‍ കപ്പും സോസറും വരെ (യാദോം കി ബാരാത് എന്ന സിനിമയിലെ പ്രശസ്തമായ ‘ചുരാലിയാ ഹെ’ എന്ന പാട്ടിനുവേണ്ടി) ഉപയോഗിച്ചിരുന്നു.

മഴയുടെ അനുരാഗ ഭാവങ്ങള്‍ ഒപ്പിയെടുത്ത ‘റിംജിം ഗിരേ സാവന്‍’, പ്രണയം തുളുമ്പുന്ന ‘ആപ് കി ആംഖോംമെ കുച്’, മാസ്മരികമായ ‘ഓ മേരേ ദില്‍ കി ചേന്‍’, ഷമ്മി കപൂറിന്‍െറ മുഖം തെളിയുമ്പോഴെല്ലാം ഓര്‍മ വരുന്ന ‘ആജാ ആജാ’, തോടിയും ഖമാജും മിന്നി മറിയുന്ന ‘റെനാ ബീതി ജായെ’, ശിവരഞ്ജിനിയുടെ ശ്രവണമാധുര്യം ആവാഹിച്ച ‘മേരേ നൈനാ സാവണ് ഭാദോ, പര്‍വീണ്‍ സുല്‍ത്താനയെ അനശ്വരയാക്കിയ ‘ഹമേ തുംസെ പ്യാര്‍ കിത്ന’, സമ്പൂര്‍ണ ഗസലുകളായ ‘മേരാ കുച്ച് സാമാന്‍’, ‘തുജ്സെ നാരാസ് നഹീന്‍ സിന്ദഗി’, ‘ഖാലി ഹാഥ് ശാം ആയി ഹെ’തുടങ്ങി കേട്ടാലും കേട്ടാലും മതിവരാത്ത എത്രയെത്ര പാട്ടുകളാണ് ആര്‍.ഡി.ബര്‍മന്‍ ഒരുക്കിയത്.


1960കള്‍ മുതല്‍ നീണ്ട മുപ്പത് വര്‍ഷത്തെ കരിയറിനിടയില്‍ 331 ചിത്രങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു. പിന്നീട് തന്‍െറ ജീവിതസഖിയായ ആശഭോസ്ലെ, കിഷോര്‍ കുമാര്‍ എന്നിവരുടെ എക്കാലത്തെയും മികച്ച പാട്ടുകള്‍ ഒരുക്കിയത് പഞ്ചം ആണ്. കേവലം ഒമ്പത് വയസുള്ളപ്പോഴാണ് പഞ്ചം ആദ്യമായി ഒരു പാട്ട് ചിട്ടപ്പെടുത്തുന്നത്. 1956 ല്‍ പുറത്തിറങ്ങിയ ഫണ്ടൂഷ് എന്ന സിനിയമക്ക് വേണ്ടി ‘ആയേ മേരി ടോപി’ എന്ന ആ ഗാനം എസ്.ഡി ബര്‍മന്‍ ഉപയോഗിക്കുകയും ചെയ്തു. ഗുരുദത്തിന്‍െറ ‘പ്യാസ’ക്കുവേണ്ടിയും തൊട്ടടുത്ത കൊല്ലം പഞ്ചം ചെയ്ത ഒരു പാട്ട് എസ്.ഡി.ബര്‍മന്‍ ഉപയോഗിച്ചിട്ടുണ്ട്. സാരോദിലും തബലയിലും പരിശീലനം നേടിയ പഞ്ചം മനോഹരമയി ഹാര്‍മോണിക വായിക്കുമായിരുന്നു. എസ്.ഡി.ബര്‍മന്‍െറ പല റെക്കോഡിംഗിലും പഞ്ചം ഹാര്‍മോണിക വായിച്ചിരുന്നു. പിതാവിന്‍െറ സഹായിയായി തുടങ്ങിയ പഞ്ചമിന്‍െറ ആദ്യത്തെ റിലീസ് ചെയ്ത ചിത്രം 61ല്‍ പുറത്തിറങ്ങിയ ചോട്ടേ നവാബ് ആണ്.

പഞ്ചമിന്‍െറ പാട്ടുകള്‍ 60കളില്‍ തന്നെ വ്യതിരിക്തത പുലര്‍ത്തിയെങ്കിലും 70കളിലാണ് അദ്ദേഹം അത്യൂന്നതിയിലത്തെിയത്. രാജേഷ് ഖന്നക്ക് വേണ്ടി കിഷോര്‍ കുമാര്‍ പാടിയ ആ ദശകത്തിലെ ഒട്ടുമിക്ക ഹിറ്റുകളും ഒരുക്കിയത് പഞ്ചമാണ്. 71ല്‍ പുറത്തിറങ്ങിയ കടി പതംഗിലെ ‘യേ ശാം മസ്താനി’, ‘പ്യാര്‍ ദീവാന ഹോതാ ഹേ’, യേ ജോ മൊഹബത് ഹെ’, ‘നാ കൊയി ഉമംഗ് ഹെ’, തുടങ്ങി ഒട്ടുമിക്ക പാട്ടുകളും സൂപ്പര്‍ഹിറ്റായി. ദേവ് ആനന്ദിന്‍െറ ഹരേ രാമ ഹരേ കൃഷ്ണയില്‍ ആശ പാടിയ ‘ഡംമാറോ ഡം’ ഇപ്പോഴും മികച്ച ഡാന്‍സ് നമ്പറായി അവശേഷിക്കുന്നു. അക്കാലത്തെ ‘രാത് കലി ഏക് ഖാബ് മെ’ എന്ന പാട്ടും പഞ്ചമിനെ അതിപ്രശസ്തനാക്കി. ബോളിവുഡിലെ മികച്ച ക്യാബറെഗാനം എന്ന ഖ്യാതി ഇപ്പോഴുമുള്ള ഹെലന്‍ അഭിനയിച്ച ‘പിയാ തു അബ് തൊ ആജ’ എന്ന പാട്ടിനാണ് ആദ്യമായി അദ്ദേഹത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിക്കുന്നത്. തുടര്‍ന്ന് ഷോലെ, ആന്ധി, പരിചയ്, മേരാ ജീവന്‍ സാഥി, ആപ് കി കസം തുടങ്ങിയ സിനികളിലെ പാട്ടുകള്‍ക്ക് ഈണമിട്ടു.പിതാവ് അസുഖബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹം തുടങ്ങിവച്ച പാട്ടുകള്‍ പൂര്‍ത്തിയാക്കിയതും മകന്‍ ആയിരുന്നു. ഹം കിസിസെ കം നഹീ എന്ന ചിത്രത്തില്‍ റാഫി പാടിയ ‘ക്യാ ഹുവാ തേരെ വാദ’ എന്ന പാട്ട് പഞ്ചമിന്‍െറതാണ്. ഈ ഗാനത്തിന് റാഫിക്ക് ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. കിഷോറും റാഫിയും മാത്രമല്ല, കുമാര്‍ സാനുവും അഭിജിത്തും അവരുടെ സംഗീത ജീവിതത്തില്‍ പഞ്ചമിനോട് കടപ്പെട്ടിരിക്കുന്നു. ഈ രണ്ടുപേരുടെയും ആദ്യ ഹിറ്റുകള്‍ ഒരുക്കിയത് പഞ്ചം ആണ്.

80കളുടെ രണ്ടാം പകുതി പഞ്ചമിന്‍െറ അസ്തമയ കാലമാണ്. ആശയില്‍ നിന്നുപോലും അവസാന കാലത്ത് പഞ്ചം ഒറ്റപ്പെട്ടിരുന്നുവെന്ന് ഫിലിംഫെയറില്‍ മുമ്പ് ജിതേഷ് പിള്ള എഴുതിയ കുറിപ്പില്‍ (And then there was silence..) പറയുന്നുണ്ട്. ബപ്പിലഹരിയെപ്പോലുള്ളവരുടെ പിന്നാലെ ബോളിവുഡ് ഓടിത്തുടങ്ങിയപ്പോള്‍ പഞ്ചം തന്‍െറ സ്വകാര്യസംഗീതഭൂമികയിലേക്ക് ഉള്‍വലിയുകയായിരുന്നു. ശകുനവും അപശകുനവും കൊടികുത്തിവാഴുന്ന സിനിമാലോകത്ത് ഒരു സിനിമയുടെ പരാജയം സിനിമാസംഗീതത്തിനുമേല്‍ കെട്ടിവക്കുന്ന രീതി പതിവായിരുന്നു. രമേശ് സിപ്പിയുടെ ‘സാഗര്‍’ ബോക്സ് ഓഫീസില്‍ പൊട്ടിയതും പഞ്ചമിന് ക്ഷീണമായി. അങ്ങനെ റിഥമിലും മെലഡിയിലും ഒരേ പോലെ തിളങ്ങിയ ഒരു സൂര്യന്‍ മെല്ളെ മെല്ളെ നിഷ്പ്രഭനായി മാറി. 16 തവണ ഫിലിം ഫെയര്‍ അവാര്‍ഡിന് ശിപാര്‍ശ ചെയ്യപ്പെട്ട പഞ്ചമിന് മൂന്ന് തവണ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒടുക്കം ലഭിച്ച അവാര്‍ഡ് ( സിനിമ: 1942 എ ലവ് സ്റ്റോറി) ഏറ്റുവാങ്ങാന്‍ അദ്ദേഹം ഈ ലോകത്തുണ്ടായിരുന്നില്ല. പക്ഷേ ആ പാട്ടുകള്‍ അദ്ദേഹത്തിന്‍െറ മറ്റു പല പാട്ടുകളേയും പോലെ അനശ്വരമായി. റോക്ക് സംഗീതവും ബംഗാള്‍ നാടോടി ശീലുകളും അത്ഭുതകരമായ കൈയൊതുക്കത്തോടെ സിനിമാ സംഗീതത്തില്‍ ഉപയോഗിക്കുകയും മെലഡിയിലും റോഞ്ചി നമ്പറുകളിലും അസൂയാവഹമായ പക്വത പുലര്‍ത്തുകയും ചെയ്ത ഒരു സംഗീത സംവിധായകനെ തഴഞ്ഞതില്‍ ആര്‍ക്കാണ് നഷ്ടം സംഭവിച്ചത്? പഞ്ചമിനോ നമ്മള്‍ക്കോ?

പോസ്റ്റ് സ്ക്രിപ്റ്റ്: ഹിന്ദിക്കു പുറമെ ബംഗാളി, തെലുങ്ക്, തമിഴ്, മറാഠി, ഒറിയ ഭാഷകളിലെ പാട്ടുകള്‍ക്ക് ഈണമിട്ട ആര്‍.ഡി.ബര്‍മനെ മരണം തട്ടിയെടുത്തില്ലായിരുന്നെങ്കില്‍, പ്രിയദര്‍ശന്‍െറ തേന്‍മാവിന്‍ കൊമ്പത്ത് വഴി അദ്ദേഹം മലയാളത്തിലുമത്തെുമായിരുന്നു. R.D.BURMAN  1939097668 
Back to top Go down
parutty
Forum Boss
Forum Boss
parutty



R.D.BURMAN  Empty
PostSubject: Re: R.D.BURMAN    R.D.BURMAN  EmptyTue Jul 15, 2014 11:19 am

R.D.BURMAN  608472 R.D.BURMAN  608472 R.D.BURMAN  559487 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



R.D.BURMAN  Empty
PostSubject: Re: R.D.BURMAN    R.D.BURMAN  EmptyTue Jul 15, 2014 11:23 am

എഴുപതുകളുടെ തുടക്കവും ആരാ‍ധനയും:

1969 ഇൽ ആണ് പിന്നീട് ഹിന്ദിസിനിമയുടെ ചരിത്രത്തിലെ നാഴികല്ലുകളിലൊന്നായി മാറിയാ “ആരാധന” യുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. എസ്.ഡി. ബർമൻ ആയിരുന്നു സംഗീതസംവിധായകൻ.

തന്റെ പ്രിയഗായകനായ റഫിയെക്കൊണ്ടാണ് എസ് ഡി ബർമൻ ആദ്യരണ്ട് ഡ്യുയറ്റ് റിക്കാർഡ് ചെയ്തത് (ഗായിക : ലതാ മങ്കേഷകർ ). ഹിന്ദി സിനിമാ സംഗീതത്തിലെ ഏറ്റവും മനോഹരങ്ങളായ രണ്ട് ഡ്യുയറ്റ് ഗാനങ്ങളായിരുന്നു അവയെന്ന് സമ്മതിക്കാതെ വയ്യ ( ബാഗോൻ മേ ബഹാർ ഹെ, ഗുൻ ഗുനാ രഹേ ഹേ ബവ്‌രേ).
എന്നാൽ ഈ രണ്ട് ഗാനങ്ങൾ റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോഴേക്കും എസ്.ഡി.ബർമൻ രോഗശയ്യയിലായി.

പിന്നീട് ആരാധനയുടെ സംഗീതസംവിധാനം ഏറ്റെടുത്തത് മകൻ ആർ.ഡി.ബർമൻ ആണ്. അദ്ദേഹം തന്റെ എക്കാലത്തെയും പ്രിയഗായകനെയാണ് പാട്ടുകൾക്കായി തിരഞ്ഞെടുത്തത് - കിഷോർ കുമാർ.
“രൂപ് തെരാ മസ്താനാ “, “മെരെ സപ്‌നോം കീ റാണീ കബ് “ എന്നീ ഗാനങ്ങൾ ഹിന്ദി സിനിമ അന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങൾ ആയി മാറുകയായിരുന്നു. അതോടെ കിഷോർ കുമാറിന്റേയും റഫിയുടെയും കരിയറുകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. കിഷോറിനെ സംബന്ധിച്ചേടത്തോളം കരിയറിലെ ഒരു വലിയ വഴിത്തിരിവായി ആരാധന മാറിയെങ്കിൽ , റഫിയെന്ന സംഗീതചക്രവർത്തിയുടെ താഴോട്ടുള്ള വീഴ്ചയുടെ തുടക്കം കുറിക്കുകയായിരുന്നു ആരാധന.

“രൂപ് തെരാ മസ്താനാ” എന്ന ഗാനത്തിന് ആ വർഷത്തെ ഫിലിംഫെയർ അവാർഡും ലഭിക്കുകയുണ്ടായി ( ദൌർഭാഗ്യകരമെന്ന് പറയട്ടെ, ഹിന്ദി സിനിമാലോകം അന്നും ഇന്നും നാഷനൽ അവാർഡിനു മുകളിലായാണ് ഫിലിം ഫെയർ അവാർഡിനു നൽകുന്ന സ്ഥാനം).

എഴുപതുകളിലെ സൂപ്പർതാരമായി മാറിയ രാജേഷ് ഖന്നയ്ക്ക് ഏറ്റവും അനുയോജ്യമായ ശബ്ദം എന്ന വിശേഷണവും കിഷോറിനു ആരാധനയോടെ നേടിയെടുക്കാൻ കഴിഞ്ഞു.

സൂപ്പർസ്റ്റാറുകളുടെ ശബ്ദം:
അതത് കാലങ്ങളിലെ സൂപ്പർ താരങ്ങളുടെ ശബ്ദമാവാൻ കഴിയുക എന്നത് മിക്ക ഗായകരുടെയും കരിയറിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകമാണെന്ന് വേണം പറയാൻ.

തന്റെ ശബ്ദത്തിനു ഏറ്റവും അനുയോജ്യമായ ശരീരഭാഷ പ്രേം നസീറിന്റേതാണെന്ന് യേശുദാസിനെക്കൊണ്ടും, തൊണ്ണൂറുകളിൽ മോഹൻലാലിന്റെ വ്യക്തിത്വത്തിനു ചേരാത്ത ശബ്ദമാണ് തന്റേതെന്ന ചിലരുടെ മുൻ‌വിധിയാണ് അക്കാലത്ത് തനിക്ക് അവസരങ്ങൾ കുറഞ്ഞുപോവാൻ കാരണം എന്ന് മലയാളം കണ്ട ഏറ്റവും മികച്ച ഗായകരിൽ ഒരാ‍ളായ വേണുഗോപാലിനെക്കൊണ്ടും പറയിപ്പിച്ചതും ഇതേ “സൂപ്പർ സ്റ്റാർ ഫാക്ടർ“ തന്നെയാവണം.

എഴുപതുകളിലെ സൂപ്പർതാരമായിരുന്ന രാജേഷ് ഖന്നയ്ക്ക് ഏറ്റവും അനുയോജ്യമായ ശബ്ദം എന്ന വിശേഷണം കിഷോർ കുമാറിന്റെ കരിയറിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. (അൻപതുകളിലും അറുപതികളുടെ തുടക്കത്തിലും ദേവാനന്ദിനെ ശബ്ദമായിരുന്ന റഫിക്ക് ആ സ്ഥാനവും അറുപതുകളുടെ പകുതിയോടെ കിഷോർ കുമാറിനായി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു).

എഴുപതുകളുടെ അവസാനത്തോടെ രാജേഷ ഖന്നയുടെ “ചോക്ലേറ്റ് ഹീറോ” ഇമേജിൽ നിന്നും ബോളിവുഡ് അമിതാബ് ബച്ചന്റെ “ഗർജിക്കുന്ന യുവത്വ”മെന്ന ഇമേജിലേക്ക് ചുവടുമാറി. അതേ സമയം രാജേഷ് ഖന്നയുടെ ശബ്ദം എന്നതിൽ നിന്നും അമിതാബിന്റെ ശബ്ദം എന്ന സ്ഥാത്തേക്ക് മാ‍റ്റം നേടി കിഷോർ കുമാർ തന്റെ സ്ഥാ‍നം വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തു (നമക് ഹലാൽ(1982) ലെ “ആജ് രപട് ജായേ തോ“ അമിതാബ് സ്വയം പാടിയതല്ലെന്ന് എങ്ങിനെ വിശ്വസിക്കാൻ സാധിക്കും?).

എഴുപതുകളിലെ കിഷോർ വസന്തം:
ആരാധനയ്ക്ക് ശേഷം അക്ഷരാർത്ഥത്തിൽ കിഷോർ ഹിന്ദിസിനിമാഗാനരംഗ അടക്കിവാഴുകയായിരുന്നു
.
എസ്.ഡി ബർമൻ :
ഫൂലോൻ കീ രംഗ് സേ , ഷോകിയോൻ മേ ഗോലാ ജായേ(പ്രേം പൂജാരി - 1969)
ആജ് മദ്‌ഹോഷ്, ഖിൽതേ ഹേ ഗുൽ , ഓ മെരീ ഷർമീലി ( ഷർമീലീ - 1971)
മീത് നാ മിലാ (അഭിമാൻ-1973)
പ്യാർ കേ ഇസ് ജുഗ്നൂ മേ (ജുഗ്നൂ)

ആർ.ഡി.ബർമൻ :
ഓ മാജി രേ (ഖുഷ്ബൂ - )
യേ ഷാം മസ്താനി, യേ ജോ മൊഹബ്ബത് ഹേ (കടീ പതംഗ് -1971)
കുച് തോ ലോഗ് കഹേംഗേ, ചിംഗാരീ കൊയീ (അമർ പ്രേം - 1972)
രാത് കലീ ഏക് (ബുഡ്ഡാ മിൽ ഗയാ -1971)
മുസാഫിർ ഹൂം യാരോ(പരിചയ് - 1972)
ദിയേ ജൽതേ ഹേ (നമക് ഹരാം -1973)
മേരീ ബീഗീ ബീഗീ സീ (അനാമിക -1973)
സിന്ദഗീ ഏക് സഫർ മേം (ആപ് കീ കസം -1974)
അഗർ തും നാ ഹൊതാ, ഹമേം തുംസേ പ്യാർ കിത്‌നാ(കുദ്‌റത്)
മേരേ നൈനാ സാവൻ ഭാഗോ (മെഹ്ബൂബാ)
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

R.D.BURMAN  Empty
PostSubject: Re: R.D.BURMAN    R.D.BURMAN  EmptyTue Jul 15, 2014 11:40 am

ഫൂലോൻ കീ രംഗ് സേ
രാത് കലീ ഏക്

മേരീ ബീഗീ ബീഗീ സീ ( ente priyapetta ganangalilonnu )

മേരേ നൈനാ സാവൻ ഭാഗോ ,മുസാഫിർ ഹൂം യാരോ  R.D.BURMAN  559487  R.D.BURMAN  559487  R.D.BURMAN  811586  R.D.BURMAN  811586  R.D.BURMAN  811586 
Back to top Go down
parutty
Forum Boss
Forum Boss
parutty



R.D.BURMAN  Empty
PostSubject: Re: R.D.BURMAN    R.D.BURMAN  EmptyTue Jul 15, 2014 11:44 am

Binu wrote:
ഫൂലോൻ കീ രംഗ് സേ
രാത് കലീ ഏക്

മേരീ ബീഗീ ബീഗീ സീ  ( ente priyapetta ganangalilonnu )

മേരേ നൈനാ സാവൻ ഭാഗോ ,മുസാഫിർ ഹൂം യാരോ  R.D.BURMAN  559487  R.D.BURMAN  559487  R.D.BURMAN  811586  R.D.BURMAN  811586  R.D.BURMAN  811586 
 R.D.BURMAN  559487   R.D.BURMAN  608472 
enteyum  R.D.BURMAN  60367 



Back to top Go down
Sponsored content





R.D.BURMAN  Empty
PostSubject: Re: R.D.BURMAN    R.D.BURMAN  Empty

Back to top Go down
 
R.D.BURMAN
Back to top 
Page 1 of 1
 Similar topics
-
»  Lata Mangeshkar fondly remembers music maestro R.D. Burman

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Non Malayalam Music Section-
Jump to: