സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ദേവരാജന്‍ മാഷ്‌ !! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ദേവരാജന്‍ മാഷ്‌ !! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ദേവരാജന്‍ മാഷ്‌ !! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ദേവരാജന്‍ മാഷ്‌ !! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ദേവരാജന്‍ മാഷ്‌ !! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ദേവരാജന്‍ മാഷ്‌ !! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ദേവരാജന്‍ മാഷ്‌ !! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ദേവരാജന്‍ മാഷ്‌ !! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ദേവരാജന്‍ മാഷ്‌ !! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ദേവരാജന്‍ മാഷ്‌ !! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ദേവരാജന്‍ മാഷ്‌ !! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ദേവരാജന്‍ മാഷ്‌ !! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ദേവരാജന്‍ മാഷ്‌ !! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ദേവരാജന്‍ മാഷ്‌ !! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ദേവരാജന്‍ മാഷ്‌ !! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ദേവരാജന്‍ മാഷ്‌ !! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ദേവരാജന്‍ മാഷ്‌ !! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ദേവരാജന്‍ മാഷ്‌ !! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ദേവരാജന്‍ മാഷ്‌ !! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ദേവരാജന്‍ മാഷ്‌ !! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ദേവരാജന്‍ മാഷ്‌ !! Vote_lcapദേവരാജന്‍ മാഷ്‌ !! Voting_barദേവരാജന്‍ മാഷ്‌ !! Vote_rcap 
Ammu
ദേവരാജന്‍ മാഷ്‌ !! Vote_lcapദേവരാജന്‍ മാഷ്‌ !! Voting_barദേവരാജന്‍ മാഷ്‌ !! Vote_rcap 
vipinraj
ദേവരാജന്‍ മാഷ്‌ !! Vote_lcapദേവരാജന്‍ മാഷ്‌ !! Voting_barദേവരാജന്‍ മാഷ്‌ !! Vote_rcap 
sandeep
ദേവരാജന്‍ മാഷ്‌ !! Vote_lcapദേവരാജന്‍ മാഷ്‌ !! Voting_barദേവരാജന്‍ മാഷ്‌ !! Vote_rcap 
shamsheershah
ദേവരാജന്‍ മാഷ്‌ !! Vote_lcapദേവരാജന്‍ മാഷ്‌ !! Voting_barദേവരാജന്‍ മാഷ്‌ !! Vote_rcap 
Neelu
ദേവരാജന്‍ മാഷ്‌ !! Vote_lcapദേവരാജന്‍ മാഷ്‌ !! Voting_barദേവരാജന്‍ മാഷ്‌ !! Vote_rcap 
Binu
ദേവരാജന്‍ മാഷ്‌ !! Vote_lcapദേവരാജന്‍ മാഷ്‌ !! Voting_barദേവരാജന്‍ മാഷ്‌ !! Vote_rcap 
unnikmp
ദേവരാജന്‍ മാഷ്‌ !! Vote_lcapദേവരാജന്‍ മാഷ്‌ !! Voting_barദേവരാജന്‍ മാഷ്‌ !! Vote_rcap 
midhun
ദേവരാജന്‍ മാഷ്‌ !! Vote_lcapദേവരാജന്‍ മാഷ്‌ !! Voting_barദേവരാജന്‍ മാഷ്‌ !! Vote_rcap 
Greeeeeshma
ദേവരാജന്‍ മാഷ്‌ !! Vote_lcapദേവരാജന്‍ മാഷ്‌ !! Voting_barദേവരാജന്‍ മാഷ്‌ !! Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ദേവരാജന്‍ മാഷ്‌ !!

Go down 
+4
Usha Venugopal
Michael Jacob
parutty
Ammu
8 posters
AuthorMessage
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 12:45 pm

നിത്യം, ഈ ദേവരാഗം ദേവരാജന്‍ മാഷ്‌ !! 559487 ദേവരാജന്‍ മാഷ്‌ !! 559487

പാട്ടില്ലാത്തൊരു ജീവിതം ശരാശരി മലയാളിക്ക്‌ സങ്കല്‍പ്പിക്കാനാവില്ല. ശ്വാസത്തിന്റെ താളം പോലെ അയാള്‍ ചിലപ്പോള്‍ ചില ഗാനങ്ങളെ സ്നേഹിക്കുന്നു. ജീവിതത്തില്‍നിന്നു വേറിട്ടുനിറുത്താനാവില്ല അയാള്‍ക്കാ പാട്ടുകളെ. അപ്പോഴും അത്യധികം സ്വകാര്യമാണീ ഇഷ്ടങ്ങള്‍; വ്യക്‌തിപരവും. പലരുടെയും ഒാ‍ര്‍മയിലും ഇഷ്ടത്തിലും എപ്പോഴുമുള്ള കുറെ പാട്ടുകള്‍ തന്നിട്ടുണ്ട്‌ ജി. ദേവരാജന്‍ . മലയാളിയുടെ ഓ‍ര്‍മയുടെയും ഇഷ്ടത്തിന്റെയും പാട്ടുകാരന്‍. പാട്ടിനോടൊപ്പം പാട്ടിനീണമിട്ടയാളും ചരിത്രത്തിലെത്തുന്നതെങ്ങനെയെന്ന്‌ സ്വജീവിതം കൊണ്ട്‌ ദേവരാജന്‍ കാട്ടിത്തന്നു.

എത്രയെത്ര പാട്ടുകള്‍. എത്രയെത്ര ഭാവപ്രകാശങ്ങള്‍. എത്രയെത്ര കേള്‍വിയനുഭവങ്ങള്‍. മലയാളി കേട്ട ഏറ്റവും മനോഹരമായ പാട്ടുകളിലൊന്നിന്റെ പേരാണ്‌ ദേവരാജന്‍. നമ്മുടെ ഒാ‍ര്‍മയും സ്വപ്നവും ഗൃഹാതുരതയും ചാലിച്ച ഒരു സുന്ദരഗാനം..കേട്ടുകൊണ്ടേയിരിക്കാം. ഈ നല്ല പാട്ടുകള്‍ പിറന്ന ഒരു കാലത്തെ ജന്മം കൊണ്ടു പങ്കുവയ്ക്കാനായതില്‍ സന്തോഷിക്കാം.

ദേവരാജന്‍ എന്നും അജയ്യനായിരുന്നു. തെ‍ന്‍റ മനസ്സില്‍ രാഗങ്ങള്‍ ഒഴുകിയെത്തും പോലെ ചിന്തകളും അദ്ദേഹത്തിന്‌ ലോകത്തെ അറിയിക്കാന്‍ മുഖംമൂടികളില്ലായിരുന്നു. എന്തും തുറന്നു പറയുന്ന പ്രകൃതം. ദേവരാജന്‍ മാഷ്‌ !! 811586 ദേവരാജന്‍ മാഷ്‌ !! 811586



ചില മൊഴികള്‍ : ദേവരാജന്‍ മാഷ്‌ !! 912236  ദേവരാജന്‍ മാഷ്‌ !! 912236

'മൊത്തം 337 ചിത്രങ്ങള്‍ക്ക്‌ ഞാന്‍ സംഗീതസംവിധാനം നല്‍കിയതാണ്‌. എന്നിട്ട്‌ ഈ കാശൊക്കെ എവിടെപ്പോയെന്നാവും നിങ്ങളുടെ ചിന്ത. കൃത്യമായി പ്രതിഫലം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ബംഗാവു വച്ച്‌ കഴിഞ്ഞേനെ. ചില പാവങ്ങളായ നിര്‍മാതാക്കള്‍ കാശ്‌ തന്നു. ഓരോ കട്ടയായി വച്ച്‌ നാലു വര്‍ഷംകൊണ്ടാണ്‌ ഞാന്‍ ഒടുവില്‍ വീടു തീര്‍ത്തത്‌. ജീവിതത്തില്‍ എനിക്കിങ്ങനെ അബദ്ധങ്ങളേ പറ്റിയിട്ടുള്ളൂ
'കൊട്ടാരക്കരയില്‍ ഒരിക്കല്‍ പോയപ്പോള്‍ എനിക്കു വച്ചിരുന്ന ചോറ്‌ കാക്ക കൊത്തി. കാക്കയില്‍നിന്ന്‌ തട്ടിപ്പറിച്ചാണ്‌ ഒടുവില്‍ ആ ചോറെനിക്കു മടക്കിത്തന്നത്‌. ഇങ്ങനെ ജീവിതത്തിലാകെ തട്ടിപ്പറിച്ചു നല്‍കിയ അവസരങ്ങളായിരുന്നു ഏറെയും. അവിടെനിന്നാണ്‌ എല്ലാം ചെയ്‌തത്‌.

'ഞാന്‍ സംഗീതസംവിധാനം ചെയ്‌ത 31 ചിത്രങ്ങള്‍ക്കു പ്രതിഫലം തരാത്ത നിര്‍മാതാവ്‌ ഇന്നും ചെന്നൈയില്‍ വെള്ളയും വെള്ളയുമിട്ട്‌ സിഗററ്റും വലിച്ച്‌ മിടുക്കനായി ജീവിക്കുന്നുണ്ട്‌. കാശ്‌ തരാതിരുന്നിട്ടും ഞാന്‍ പിന്നെയും എന്തിന്‌ ചെയ്‌തു എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. പക്ഷേ, നല്ലതു ചെയ്യരുത്‌. ദ്രോഹമാണു നല്ലത്‌ എന്ന്‌ ഈ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു.

"സിനിമയിലേക്ക്‌ ഇനിയില്ല. എന്നെ വേണ്ടെന്ന്‌ അവര്‍ക്ക്‌ തോന്നിയിട്ടുണ്ടാവും ഇനി വിളിച്ചാലും പോവില്ല. എനിക്കതില്‍ താല്‍പര്യമില്ല കെ. പി. എ. സിയുടെ ഏതെങ്കിലും പുതിയ നാടകമുണ്ടെങ്കില്‍ അതിന്‌ സംഗീതം പകരാന്‍ താന്‍ തയാറാണ്‌. '

'പുതിയ സിനിമകള്‍ ടെലിവിഷനില്‍ പോലും കാണാറില്ല. അവയിലെ ഗാനങ്ങള്‍ നല്ലതാണോ ചീത്തയാണോ എന്ന്‌ അക്കാരണത്താല്‍ തന്നെ അഭിപ്രായം പറയാനും കഴിയില്ല. ഇപ്പോഴത്തെ സംഗീതസംവിധായകരുടെ നിരയില്‍ ജോണ്‍സന്റെ ഗാനങ്ങള്‍ മാത്രമെ കേട്ടിട്ടുള്ളൂ. ഗായകരെക്കുറിച്ചും അഭിപ്രായം പറയാന്‍ കഴിയില്ല ' .
'ഗായിക എന്ന നിലയ്ക്ക്‌ പി. സുശീലയ്ക്ക്‌ ഏറെ അവസരങ്ങള്‍ നല്‍കിയിരുന്നു. 'ജാനകി വളരെ നല്ല സ്‌ത്രീയാണ്‌ '

'പഴയ ഗാനങ്ങളെ വികലമായി അവതരിപ്പിക്കരുത്‌. ഗാനങ്ങളുടെ ഉടമസ്ഥവിതരണാവകാശമുള്ളവര്‍ അവ വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുമ്പോള്‍ തങ്ങളില്‍ നിന്നു കൂടി അനുവാദം വാങ്ങണം. ഗാനം സൃഷ്ടിച്ച ആളുകള്‍ വെറുതെ വീട്ടിലിരിക്കുന്നു. അവര്‍ (വിതരണാവകാശമുള്ളവര്‍) മാളികകള്‍ നിര്‍മിക്കുന്നു '

ജി. ദേവരാജന്‍ സംഗീതം നല്‍കിയ ആദ്യ ചിത്രത്തിന്റെ പേരു തന്നെ അദ്ദേഹത്തിന്റെ സംഗീതസംഭാവനയുടെ ചരിത്രത്തിലേക്കുള്ള ദിശാസൂചിയാണ്‌-കാലം മാറുന്നു. 1955 ല്‍ തുടങ്ങിയ ആ ചലച്ചിത്രഗാന സപര്യ അര നൂറ്റാണ്ടു കടന്നെത്തി. 'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ.. എന്ന ദേവരാജന്റെ ആദ്യഗാനം മുഴങ്ങിക്കേട്ടതു കൊല്ലം എസ്‌.എന്‍. കോളജിലാണ്‌. എ.കെ.ജിക്കു നല്‍കിയ സ്വീകരണ മായിരുന്നു വേദി. നിത്യസതീര്‍ഥന്‍ ഒ.എന്‍.വി. കുറുപ്പിന്റെ രചനയ്ക്കു ദേവരാജന്റെ ആദ്യ ഈണം. പിന്നീടു 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ ഈ ഗാനം അനശ്വരമായി.

ദേവരാജന്റെ ചലച്ചിത്രസംഗീതലോകത്തേക്കുള്ള കടന്നുവരവിന്റെ രണ്ടാം വര്‍ഷം തന്നെ മാന്ത്രികമായ ആ കൂട്ടുകെട്ടു പിറന്നു. 'ചതുരംഗത്തിലൂടെ തുടക്കമിട്ട ദേവരാജന്‍-വയലാര്‍ സഖ്യം 121 സിനിമകളിലേക്കു നീണ്ടു. 'വാസന്തരാവിന്റെ വാതില്‍ തുറന്നു.. വന്ന ആ ഗാനസൌരഭ്യം മലയാളി ഉള്ളിടത്തോളം മായില്ല, മറയില്ല.
1962 ലാണു ദേവരാജന്‍ മലയാള ചലച്ചിത്ര സംഗീതത്തിലെ ചക്രവര്‍ത്തി സ്ഥാനം ഉറപ്പിക്കുന്നത്‌. നഗരം കാണാത്ത, നാണം മാറാത്ത മലയാള ഗാനത്തെ 'ഭാര്യ എന്ന ചിത്രത്തിലെ പടുകൂറ്റന്‍ ഹിറ്റുകളിലൂടെ അദ്ദേഹം തിരശ്ശീലയ്ക്കു പുറത്തേക്കു കൊണ്ടുവന്നു. 'പെരിയാറേ.., 'പഞ്ചാരപ്പാലുമിഠായി.., 'മുള്‍ക്കിരീടമിതെന്തിനു നല്‍കീ.., 'കണ്ണുനീര്‍മുത്തുമായ്‌.. എന്നീ ഗാനങ്ങള്‍ ആരു മറക്കും?

പാട്ടിന്റെ പഞ്ചാരപ്പാലുമിഠായി കൊടുത്തു ദേവരാജന്‍ കൊണ്ടുവന്ന ചെറുപ്പക്കാരനാണു യേശുദാസ്‌. 1961 ല്‍ ചലച്ചിത്ര ലോകത്തെത്തി 62 ല്‍തന്നെ ദേവരാജന്റെ ഈണത്തില്‍ പാടാന്‍ ഭാഗ്യം സിദ്ധിച്ച ദാസ്‌, ദേവരാജന്‍ സംഗീതമിട്ട 12 ചിത്രങ്ങളൊഴികെ എല്ലാത്തിലും പാടി. 63 ല്‍ 'നിത്യകന്യകയിലെ 'കണ്ണുനീര്‍മുത്തുമായ്‌.. എന്ന ഗാനം ദാസിന്റെ ശബ്ദം മലയാളി മനസ്സുകളിലെ നിത്യസാന്നിധ്യമാക്കി. ഗാനവേദികളില്‍ യേശുദാസിന്റെ സ്ഥിരം തുടക്ക ഗാനമായ 'ഇടയകന്യകേ പോവുക നീ..യും ദേവരാജന്റെ ഈണം തന്നെ. 66 ല്‍ 'കളിത്തോഴനിലെ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി.. വന്ന ശബ്ദമായി പി. ജയചന്ദ്രനെ അവതരിപ്പിച്ചതും ദേവരാജന്‍ തന്നെ.

പ്രിയ ചങ്ങാതിയുടെ വരികള്‍ക്കിട്ട ഈണം തന്നെയാണു മലയാളത്തിലെ ആദ്യ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ദേവരാജനും നേടിക്കൊടുത്തത്‌. ഒ.എന്‍.വിയുടെ വരിയില്‍ 'കുമാരസംഭവത്തിനു വേണ്ടി ദേവരാജന്‍ സംഗീതം നല്‍കിയ 'പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍ശെയിലാദൃ സാനുക്കളില്‍.. എന്ന ഗാനം 69 ലെ സംസ്ഥാന അവാര്‍ഡ്‌ നേടി. 'കളിയോടത്തിലെ 'മാതളമലരേ.., 'കാട്ടുപൂക്കളിലെ 'മാണിക്യവീണ.. തുടങ്ങി 'നീയെത്ര ധന്യ വരെയുള്ള ചലച്ചിത്രങ്ങള്‍... , 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ.. വരെയുള്ള ലളിതഗാനങ്ങള്‍-ഒരിക്കലും പിരിയാത്ത സംഗീത കൂട്ടുകെട്ടിന്റെ അസുലഭ സംഭാവനകള്‍.

"അരികില്‍ നീ ഉണ്ടായി രുന്നെങ്കില്‍... ദശാബ്ദ ങ്ങള്‍ക്കും ശതവര്‍ഷ ങ്ങള്‍ക്കും ശേഷം മലയാള സിനിമ ജി. ദേവരാജനു വേണ്ടി ഇങ്ങനെ കേഴും. 'നീയെത്ര ധന്യയിലെ ഈ‍ ഗാനത്തിന്റെ ആദ്യവാക്കായ 'അരികില്‍ എന്ന ഒറ്റ വാക്കിനായ്‌ വേദവരാജന്‍ നടത്തിയ സംഗീത ധ്യാനത്തിന്‌ ഒരാഴ്ച ദൈര്‍ഘ്യമുണ്ടായിരുന്നു. ഒരു ദേവരാജ ഗാനത്തിലെങ്കിലും നീരാടിപ്പോകാത്ത മലയാളി മനസുണ്ടോ? ദക്ഷിണാ മൂര്‍ത്തിയും കെ.രാഘവനും ബാബുരാജിനും ഒപ്പമാണ്‌ ദേവരാജന്‍ മലയാള ചലച്ചിത്ര ഗാനസാമ്രാജ്യത്തിലേക്ക്‌ എത്തുന്നത്‌.

ഒരേ സമയം ദക്ഷിണാമൂര്‍ത്തിയുടെ ശാസ്‌ത്രീയ സംഗീത ഗാംഭീര്യവും കെ.രാഘവന്റെ നാടോടിപ്പാട്ടുകളുടെ തെളിമയും ബാബുരാജിന്റെ ഹിന്ദുസ്ഥാനി മാധുര്യവും അദ്ദേഹത്തില്‍ ഒത്തിണങ്ങി വന്നു. മാണിക്യവീണയുമായെന്‍, സ്വര്‍ഗപുത്രീ നവരാത്രീ, സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍, ഒാ‍രോ തുള്ളിച്ചോരയില്‍ നിന്നും, കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു, കൈതപ്പുഴ ക്കായലിലെ, റംസാനിലെ ചന്ദൃകയോ, ചെത്തിമന്ദാരം തുളസി, ഉണ്ണിക്കൈ വളരൂ, ഇന്നെനിക്ക്‌ പൊട്ടുകുത്താന്‍, സമയമാം രഥത്തില്‍, തേടിവരും കണ്ണുകളില്‍, കിനാവിന്റെ കുഴിമാടത്തില്‍, മംഗളം നേരുന്നു ഞാന്‍, ആകാശങ്ങളിലിരിക്കും, ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം, അമ്പലക്കുളങ്ങര, അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളി അമ്മാവന്‍, വണ്ടി വണ്ടീ നിന്നെപ്പോലെ, പത്മരാഗപ്പടവുകള്‍, പ്രാണനാഥനെനിക്കു നല്‍കിയ, മുള്‍ക്കിരീടമിതെന്തിനു നല്‍കി, ശംു‍പുഷ്പം കണ്ണെഴുതുമ്പോള്‍, പത്മതീര്‍ഥമേ ഉണരൂ, പെരിയാറേ, പതിനാലാം രാവുദിച്ചത്‌, താഴംപൂ മണമുള്ള, കല്യാണീ കളവാണീ, പൊല്‍ത്തിങ്കള്‍ക്കല, കല്‍പനയാകും യമുനാനദിയുടെ, കറുത്ത പെണ്ണേ കരിങ്കുഴലീ, ഇടയകന്യകേ, കസ്‌തൂരി തെയിലമിട്ട്‌, നാദബ്രഹ്മത്തിന്‍, ഒാ‍മലാളേ കണ്ടൂ ഞാന്‍, പ്രിയ സഖി ഗംഗേ, രാജശില്‍പീ, ഹൃദയേശ്വരീ, കായാമ്പൂ, പൂവും പ്രസാദവും, ആയിരം പാദസരങ്ങള്‍, എല്ലാരും ചൊല്ലണ്‌, ഒന്നിനി ശ്രുതി താഴ്ത്തി, വാസന്തരാവിന്റെ, കാറ്റേ വാ കടലേ വാ, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി , ദേവദാരു പൂത്ത, ഉജ്ജയിനിയിലെ ഗായിക, ഈകടലും മറുകടലും തുടങ്ങിയ അദ്ദേഹത്തിന്റെ വൈവവിധ്യമാര്‍ന്ന ഗാനശേരം മലയാളിയുടെ സംഗീതപാരമ്പര്യത്തിന്റെ ആസ്‌തിയാണ്‌. വയലാര്‍-ദേവരാജന്‍ ടീമിന്റെ ഒന്നിച്ചുള്ള ഗാനങ്ങളുടെ എണ്ണം ഇനിയും തകര്‍ക്കപ്പെടാത്ത റെക്കോഡാണ്‌.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേക്കല്ല്‌, മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടര്‍, കതിരുകാണാക്കിളി തുടങ്ങിയ നാടകങ്ങള്‍ക്കു വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ നാടകഗാനങ്ങളുടെ മുഖഛായ തന്നെ മാറ്റി. പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ, ഇല്ലിമുളം കാടുകളില്‍, പാല്‍ക്കുടമൊക്കത്തേന്തിക്കൊണ്ടേ, അമ്പിളി അമ്മാവാ മാനത്തെ കുമ്പിളിലെന്തുണ്ട്‌, പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌, മധുരിക്കും ഓര്‍മകളേ, ചക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയും, തലയ്ക്കുമമീതെ ശൂന്യാകാശം..ഠുടങ്ങി കെ.പി.എ.സി.സുലോചനയും കെ.എസ്‌.ജോര്‍ജും എ.പി.കോമളയും സി.ഒ.ആന്റോയും പാടിയ പാട്ടുകള്‍ സുപ്രസിദ്ധങ്ങളായിത്തീര്‍ന്നു. ഇൌ‍ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്നു ചോദിച്ചുകൊണ്ടായിരിക്കും അദ്ദേഹം നാദബ്രഹ്മത്തിന്റെ സാഗരം കടന്നുപോയിരിക്കുക.

ഇന്നെനിക്കു പൊട്ടുകുത്താന്‍..
സ്വന്തം ലേഖകന്‍ 'ഗുരുവായൂര്‍ കേശവന്‍ എന്ന സിനിമ ഇന്നും നിങ്ങളുടെ ഒാ‍ര്‍മയില്‍ തുമ്പിക്കൈയുയര്‍ത്തുന്നതെന്തുകൊണ്ട്‌? മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്‌ ഈ സിനിമയിലേതാണെന്നതുതന്നെ പ്രധാന കാരണം. 'ഇന്നെനിക്കു പൊട്ടുകുത്താന്‍ സന്ധ്യകള്‍ ചാലിച്ച സിന്ദൂരം എന്നു തുടങ്ങി, ഉയര്‍ന്നുയര്‍ന്ന്‌ ആകാശം തൊടുന്ന ആ പാട്ട്‌ മലയാളിയുടെ അഭിമാനമാണ്‌. സ്വകാര്യ അഹങ്കാരമാവുമാണ്‌.

ഒരു ഗായിക പാടിയ ഏറ്റവും മനോഹരഗാനമാണത്‌. ആ പാട്ടുകാരിയെ ഗാനചരിത്രത്തിലെത്തിച്ച പാട്ട്‌. ഇനി ഫ്‌ളാഷ്ബാക്ക്‌: വളരെ മുന്‍പാണ്‌. ജി. ദേവരാജന്റെ മദ്രാസിലെ വീട്‌. ഒരു ദിവസം രാവിലെ വാതില്‍ക്കല്‍ നീണ്ടുമെലിഞ്ഞൊരു തമിഴ്പെണ്‍കുട്ടി. അവള്‍ക്കു മലയാള സിനിമയില്‍ പാടണം. ' മലയാളം എഴുതാനും വായിക്കാനുമറിയാമോ? ദേവരാജന്‍ ചോദിച്ചു. അവള്‍ ഇല്ലെന്നു തലകുലുക്കി. ' പിന്നെയെങ്ങനെ പാടും? പെണ്‍കുട്ടി മറുപടി പറഞ്ഞില്ല.

' പോയി മലയാളം പഠിച്ചിട്ടു വാ. മലയാളം പഠിച്ചിട്ട്‌ സ്വന്തം കൈപ്പടയില്‍ എനിക്കെഴുത്‌. അന്നാലോചിക്കാം. വീടിന്റെ വാതിലടഞ്ഞു. പാട്ടുകാരിയാവാന്‍ വന്നവള്‍ തിരിച്ചുനടന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ക്കൊരു കത്തുകിട്ടി. പഴയ പാട്ടുകാരി പെണ്‍കുട്ടിയുടേത്‌. സ്വന്തം കയ്യക്ഷരത്തില്‍ അവള്‍ മലയാളത്തിലെഴുതിയ കത്ത്‌. അങ്ങനെ പി. മാധുരി മലയാളത്തിലൊരു പാട്ടുപാടി. മലയാളി പിന്നീടൊരുകാലം പാടിയ ആ പാട്ട്‌: കസ്‌തൂരിത്തെയിലമിട്ടു മുടിമിനുക്കി.. ചിത്രം: കടല്‍പാലം.

'കടല്‍പാലംതൊട്ട്‌ 'ഊട്ടിപ്പട്ടണം വരെയുള്ള സിനിമകള്‍ക്കുവേണ്ടി അയ്യായിരത്തോളം പാട്ടുകള്‍. ആ സ്വരം മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഒരു അടരായി.
ഇന്നെനിക്കു പൊട്ടുകുത്താന്‍, കല്യാണി കളവാണി ( അനുഭവങ്ങള്‍ പാളിച്ചകള്‍), പ്രിയസഖി ഗംഗേ (കുമാരസംഭവം), ചന്ദ്രകളഭം( കൊട്ടാരം വില്‍ക്കാനുണ്ട്‌), ഏഴരപൊന്നാന (അക്കരപച്ച), അമ്പാടി തന്നിലൊരുണ്ണി (ചെമ്പരത്തി), പ്രാണനാഥനെനിക്കു നല്‍കിയ (ഏണിപ്പടികള്‍), താളത്തില്‍ താളത്തില്‍( ചെണ്ട), മണ്ടച്ചാരേ ( സിന്ദൂരച്ചെപ്പ്‌) തുടങ്ങിയ എത്രയെത്ര അനശ്വരഗാനങ്ങള്‍.
ഇനി മാധുരിയുടെ ഇഷ്ടഗാനവുമറിയുക: പതിനാലാം രാവുദിച്ചത്‌...


Last edited by Ammu on Mon Oct 27, 2014 12:54 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
parutty



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 12:46 pm

ദേവരാജന്‍ മാഷ്‌ !! 7483 ദേവരാജന്‍ മാഷ്‌ !! 608472 ദേവരാജന്‍ മാഷ്‌ !! 608472
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 1:05 pm

ദേവരാജന്‍ മാഷ്‌ !! 550239 Ammu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 1:06 pm

ജീ. ദേവരാജന്‍ - മോഹനരാഗത്തില്‍ 32 പാട്ടുകള്‍ ദേവരാജന്‍ മാഷ്‌ !! 811586 ദേവരാജന്‍ മാഷ്‌ !! 811586

വിജയരാഗങ്ങളായിരുന്നു ദേവരാജന്‍ മാഷിനു എന്നും പ്രിയം. അത്‌ അദ്ദേഹം തുറന്നു പറഞ്ഞു . 96 രാഗങ്ങളില്‍ അദ്ദേഹം പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. അതില്‍ തന്നെ മോഹന രാഗത്തിലായിരുന്നു 32 പാട്ടുകള്‍. പക്ഷേ ഒരു പാട്ടിനും തമ്മില്‍ ബന്ധമുണ്ടാകാതെ വ്യത്യസ്‌തത പുലര്‍ത്താന്‍ ദേവരാജന്‍ മാഷിലെ സംഗീതപ്രതിഭയ്ക്കു സാധിച്ചിരുന്നു എന്നതിന്‌ കാലം സാക്ഷി യാണ്‌. രാഗങ്ങളുടെ നദിയിലൂടെ അദ്ദേഹം പൂര്‍ണതയിലേക്കു സഞ്ചരിച്ചു. ഒരു രാഗത്തിന്റെ സാധ്യതയെ പൂവിടരലാക്കി. രാഗത്തെ കേള്‍വിക്കാരനു തൊടാന്‍ കഴിയുന്ന അരികിലാക്കി. സ്വയം ഒരു ദേവരാഗവുമായി..

ഇഷ്ടഗാനം: 'തൊട്ടേനേ ഞാന്‍..
'കൊട്ടാരം വില്‍ക്കാനുണ്ട്‌ എന്ന ചിത്രത്തിലെ 'തൊട്ടേനേ ഞാന്‍ മനസ്സുകൊണ്ട്‌.. എന്ന ഗാനമാണു തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടതെന്നു ദേവരാജന്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞിരുന്നതായി പ്രമുഖ കാരിക്കേച്ചര്‍ കലാകാരനും സംഗീതാന്വേഷകനുമായ ജയരാജ്‌ വാരിയര്‍ ഓര്‍ക്കുന്നു. "പാട്ടിന്റെ ദേവരാഗം പോയി-അര്‍ധരാത്രിക്കു ശേഷം ഞെട്ടിച്ച ആ വാര്‍ത്തയുടെ ഹൃദയഭേദകമായ ഈണം മനസ്സില്‍ നിറച്ചുകൊണ്ടു ജയരാജ്‌ പറഞ്ഞു.

ഭരത്‌ ഗോപി സംവിധാനം ചെയ്‌ത 'ഉല്‍സവപ്പിറ്റേന്ന്‌, ജേസിയുടെ 'നീയെത്ര ധന്യ, ഗോപിയുടെ തന്നെ 'യമനം തുടങ്ങിയവയാണു ദേവരാജന്‍ സംഗീതം നല്‍കിയ അവസാന ചലച്ചിത്രങ്ങള്‍. 'ഉല്‍സവപ്പിറ്റേന്നിലെ 'പുലരിത്തൂമഞ്ഞു തുള്ളിയില്‍.. എന്ന ഗാനമാണെന്നു പറയാം അദ്ദേഹത്തിന്റെ മധുരസംഗീത ശേഖരത്തിലെ അവസാന തുള്ളികളിലൊന്ന്‌. പക്ഷേ, അവസാനിക്കാത്ത നാദധാരയായി മലയാളി ഹൃദയങ്ങള്‍ ദേവരാജന്റെ ദേവരാഗങ്ങള്‍ ഓരോന്നും ഹൃദയത്തിലേറ്റുന്നു, കാറ്റില്‍ ഇളംകാറ്റില്‍ ഒഴുകിവരും ഗാനം പോലെ....

മധുരിക്കും ഓര്‍മകളേ..
ഓര്‍മകളുടെ മധുരിക്കുന്ന മലര്‍മഞ്ചലിലാണു ദേവരാജന്റെ ഓരോ നാടകഗാനത്തെയും മലയാളി കിടത്തിയിരിക്കുന്നത്‌. സ്മരണകളുടെ പുഷ്പമഞ്ചത്തില്‍നിന്ന്‌ ഒരിക്കലും മറക്കാതെ സൂക്ഷിക്കാവുന്ന ഒരുപിടി നാടകഗാനങ്ങളിതാ.
തുഞ്ചന്‍ പറമ്പിലെ തത്തേ,
പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ,
വെള്ളാരംകുന്നിലെ പൊന്‍മുളംകാട്ടിലെ,
മാരിവില്ലിന്‍ തേന്‍മലരേ,
മാമ്പൂക്കള്‍ പൊട്ടിവിരിഞ്ഞു,
ചെപ്പുകിലുക്കണ ചങ്ങാതി,
ചക്കരപ്പന്തലില്‍ തേന്‍മലര്‍ ചൊരിയും,
എന്തിനു പാഴ്ശ്രുതി,
മധുരിക്കും ഓര്‍മകളേ,
വരിക ഗന്ധര്‍വഗായകാ വീണ്ടും.
ഒരു നോട്ടീസും ഒരു പാട്ടുപുസ്‌തകവും ഒരായിരം ഹൃദയങ്ങളിലെ വികാരവുമായി നാടകഗാനങ്ങളെ മലയാളി സ്വന്തമാക്കിയതു ദേവരാജന്റെയും ഒ.എന്‍.വിയുടെയും കൂട്ടുകെട്ടില്‍ വിരിഞ്ഞ മധുരമനോജ്ഞച്ചിന്തുകളിലൂടെയാണ്‌. ദേവസംഗീതത്തിന്റെ നാള്‍വഴിയിലെ ആദ്യ കുസുമങ്ങള്‍ ഇവിടെ സൌരഭ്യം വിതറിക്കിടക്കുന്നു.

Back to top Go down
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 1:17 pm

നാടോടിപ്പാട്ടാണോ, അർദ്ധശാസ്ത്രീയസംഗീത ഗാനങ്ങളാണോ, ഹിന്ദുസ്ഥാനി ഗാനങ്ങളാണോ എന്തു തന്നെയായാലും താൻ ചെയ്ത് തീർത്ത ഗാനങ്ങളിലെ ഭാവ വൈവിധ്യത്തിന്റെ തമ്പുരാൻ. ജി ദേവരാജൻ മാസ്റ്റർ എന്ന അനശ്വരനായ സംഗീതജ്ഞൻ മലയാളഗാനശാ‍ഖക്ക് ആരായിരുന്നു എന്ന് ഇന്നും സംഗീതജ്ഞർക്ക് ഒരു ഗവേഷണത്തിനുള്ള വിഷയമാണ്. ദേവരാജന്‍ മാഷ്‌ !! 559487

1927 സെപ്റ്റംബര്‍ 27 നു കൊല്ലം ജില്ലയിലെ പരവൂര്‍ കോട്ടപ്പുറത്ത് പന്നക്കാടില്‍ മൃദംഗ വിദ്വാനായിരുന്ന കൊച്ചു ഗോവിന്ദനാശാന്റെയും കൊച്ചു കുഞ്ഞിന്റെയും ആദ്യ മകനായിട്ടാണ് പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്ന ജി ദേവരാജന്‍ മാസ്റ്റര്‍ പിറന്നത്. വീട്ടില്‍ അധ്യാപകനെ വരുത്തിയും തെക്കുംഭാഗം ലോവര്‍ പ്രൈമറി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. അതിനു ശേഷം
കോട്ടപ്പുറം ഹൈസ്കൂളില്‍ പഠിച്ചു. തിരുവനന്തപുരം ശ്രീ മൂലവിലാസം ഹൈസ്കൂളില്‍ നിന്നും ആണ് ഇംഗ്ലീഷ് സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയത്. തുടര്‍ന്ന് കോളെജ് വിദ്യാഭ്യാസവും തിരുവനന്തപുരത്തായിരുന്നു.

1946-48 കാലഘട്ടത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് ഒന്നാം ക്ലാസ്സില്‍ പാസ്സായി. എഞ്ചിനീയറിംഗിനു പ്രവേശനം ലഭിച്ചു എങ്കിലും അത് ഉപേക്ഷിച്ച് എം ജി കോളെജില്‍ സാമ്പത്തിക ശാസ്ത്രം ഐച്ഛിക വിഷയമായി എടുത്ത് പഠിച്ചു.

മൃദംഗ വിദ്വാന്‍ ആയിരുന്ന അച്ഛന് ആണു സംഗീതത്തിലെ ആദ്യത്തെയും അവസാനത്തെയും
ഗുരു. അതോടൊപ്പം നിരവധി ഗുരുക്കന്മാര്‍ വീണ, വായ്പ്പാട്ട് എന്നിവയും അഭ്യസിപ്പിച്ചു.കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം വളരെച്ചെറുപ്പത്തില്‍ തന്നെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിട്ടപ്പെടുത്തിയ മാസ്റ്റര്‍ 17-അം വയസ്സില്‍ വായ്പാട്ടില്‍ അരങ്ങേറി. അതേ തുടര്‍ന്നു തന്റെ സംഗീത സാമ്രാജ്യത്തിനു അടിത്തറ നല്‍കിയ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി.സ്വരസ്ഥാനങ്ങളുടെ കണിശതയും സംഗീത ശാസ്ത്രത്തിലുള്ള വിജ്ഞാനവും പരവൂര്‍ ദേവരാജന്‍ എന്ന സംഗീതജ്ഞനെ എല്ലാവര്‍ക്കും പ്രിയംകരനാക്കി. പ്രശസ്ത കവികളുടെ ഗാനങ്ങള്‍ വശ്യമായ ഈണത്തിലൂടെ ദേവരാജന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു കൊണ്ടിരുന്നു.

1951-52 ല്‍ കൊല്ലം എസ് എന്‍ കോളെജിലെ യൂണിയന്‍ യോഗത്തില്‍ "പൊന്നരിവാള്‍
അമ്പിളിയിൽ " എന്ന ഒ എന്‍ വി കുറുപ്പിന്റെ കവിത ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് ശ്രദ്ധേയമായി. മലയാള ലളിത ഗാന ശാഖയുടെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടായ നിരവധിഗാനങ്ങള്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്ന് വീണ്ടും സൃഷ്ടിച്ചു. ഈ ഗാനങ്ങളൊക്കെയും കെ പി എ സി യുടെ നിരവധി നാടകങ്ങളിലൂടെ മലയാളികളുടെ ചുണ്ടുകളിലുമെത്തി. ഇതോടനുബന്ധിച്ചാണു 1955 ല്‍ "കാലം മാറുന്നു " എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ അവസരം ലഭിക്കുന്നത്. ദേവരാജന്‍ മാസ്റ്ററുടെ ആദ്യ സിനിമാ സംഗീത സംവിധാനം. ഒ എന്‍ വി കുറുപ്പിന്റെ ആദ്യ സിനിമാ ഗാന രചന എന്നിവ കൊണ്ടു ശ്രദ്ധേയമായിരുന്നു "കാലം മാറുന്നു" എന്ന സിനിമ.

ഇതിനിടയില്‍ കെ പി എ സി യില്‍ നിന്നും വിട്ടു നിന്ന് " കാളിദാസ കലാകേന്ദ്രം " എന്ന നാടക സമിതി രൂപീകരിച്ച് അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കാനും മാസ്റ്റര്‍ സമയം കണ്ടെത്തി. സിനിമയില്‍ തിരക്കേറിയതോടെ സംഗീതക്കച്ചേരികളില്‍ നിന്നും പിന്‍ വാങ്ങി. ദേവരാജ സംഗീതം നാടന്‍ ഈണങ്ങളുടെയും ശാസ്ത്രീയ സംഗീതാടിത്തറയൂടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും മാധുര്യത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെ വൈവിധ്യത്തിന്റെയും സമ്മിശ്രമായിരുന്നു. അതു പോലെ ഗായകന്റെ/ഗായികയുടെ ശബ്ദത്തിന്റെ കാര്യത്തില്‍ അക്ഷരസ്ഫുടത, വികാര പൂര്‍ണ്ണത , ഭാവം എന്നിവയ്ക്കും മാസ്റ്റര്‍ പ്രാധാന്യം നല്‍കി.

മലയാള ചലച്ചിത്ര ഗാനശാഖയുടെ വളര്‍ച്ചയ്ക്ക് നിര്‍വചിക്കാനാകാത്ത സംഭാവനകള്‍
അദ്ദേഹം നല്‍കി. 65 ഓളം ഗാന രചയിതാക്കള്‍. 137ല്‍ പരം ഗായകര്‍ എന്നിവരുമായി
സഹകരിച്ചു. 350ലേറെ മലയാളം തമിഴ് ചലച്ചിത്രങ്ങളില്‍ 3000 ലേറെ ഗാനങ്ങള്‍ സൃഷ്ടിച്ചു. അതില്‍ തന്നെ 130 ചിത്രങ്ങള്‍ക്കും പാട്ടെഴുതിയത് വയലാര്‍ രാമവര്‍മ്മ ആണു. ദേവരാജന്‍ മാസ്റ്ററുടെ സംഭാവനകള്‍ കണക്കുകള്‍ക്കും അപ്പുറത്താണു.

1969 (കുമാര സംഭവം) ,1970 (ത്രിവേണി) ,1972,1985 (ചിദംബരം) എന്നീ വര്‍ഷങ്ങളിലെ
മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു.1991 ല്‍
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു.1999 ല്‍ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയേല്‍ അവാര്‍ഡ്,ഫിലിം ഫാന്‍സ് അവാര്‍ഡ് ,പ്രേം നസീര്‍ അവാര്‍ഡ്,നവചേതനയുടെ ആര്‍ ജി മംഗലത്ത് അവാര്‍ഡ്,വര്‍ക്കല ടി എ മജീദ് അവാര്‍ഡ്, പട്ടത്തുവിള കരുണാകരന്‍ സ്മാരക അവാര്‍ഡ്,പേശും പടം അവാര്‍ഡ് എന്നിവയാണു നീണ്ട നാളിലെ സംഗീത തപസ്സിന്നിടയില്‍ ലഭിച്ച മറ്റു പുരസ്കാരങ്ങള്‍. ദേവഗീതികള്‍,സംഗീത ശാസ്ത്ര നവസുധ, ഷഡ്കാല പല്ലവി എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

2006 മാര്‍ച്ച് 14 ആം തീയതി തന്റെ ലളിത രാഗ വൈവിദ്ധ്യ തീക്ഷ്ണത ഒരോ മലയാളിയുടെയും മനസ്സില്‍ അവശേഷിപ്പിച്ച് കൊണ്ട് ദേവരാജന്‍ മാസ്റ്റര്‍ യാത്ര പറഞ്ഞു.ജന്മദേശമായ പരവൂര്‍ തന്നെ അദ്ദേഹത്തെ ഏറ്റുവാങ്ങി.പരവൂര്‍ മുതല്‍ പരവൂര്‍ വരെ സഞ്ചരിക്കുന്നതിനിടയില്‍ ദേവരാജന്‍ മാസ്റ്റര്‍ കാട്ടിത്തന്ന സംഗീത വിസ്മയം എന്നും കേരളത്തിനു മുതല്‍ക്കൂട്ടാണു.
Back to top Go down
parutty
Forum Boss
Forum Boss
parutty



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 1:18 pm

ദേവരാജന്‍ മാഷ്‌ !! 362995
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 1:20 pm

മദന്‍മോഹന്റെ ആപ് കി നസ് രോം നെ സമ്ജാ എന്ന ഒരൊറ്റ പാട്ടിനുവേണ്ടി തന്റെ പാട്ടുകള്‍ മുഴുവന്‍ കൈമാറാന്‍ ഒരുക്കമാണെന്നു പറഞ്ഞത് സാക്ഷാല്‍ നൗഷാദ്. ഒരു സംഗീതസംവിധായകന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായിരുന്നു അത്. മരണാനന്തരമാണ് ആ ബഹുമതി മദന്‍മോഹനെ തേടിയെത്തിയത് എന്നുമാത്രം.

ജീവിച്ചിരിക്കേത്തന്നെ പരവൂര്‍ ജി. ദേവരാജന് അത്തരമൊരു ബഹുമതി ഹൃദയപൂര്‍വം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്, അദ്ദേഹത്തിന്റെ സമകാലീനനായ ഒരു സംഗീതസംവിധായകന്‍. 'എന്റെ എല്ലാ പാട്ടുകളും എടുത്തോളൂ; എനിക്ക് ദേവരാജന്റെ ഹരിവരാസനം മാത്രം മതി. മരണംവരെ അത് ഞാന്‍ നെഞ്ചോടു ചേര്‍ത്തുവെക്കും...' ഒരു ടെലിവിഷന്‍ അഭിമുഖത്തിനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലെ വീട്ടില്‍ ചെന്നുകണ്ടപ്പോള്‍, പുകഴേന്തി പറഞ്ഞു: 'ഒരിക്കലെങ്കിലും ആ ഗാനം കേള്‍ക്കാത്ത ദിവസങ്ങളില്ല എന്റെ ജീവിതത്തില്‍. ദേവരാജന്‍ മാസ്റ്റര്‍ നിരീശ്വരവാദിയല്ലേ എന്നു ചോദിച്ചേക്കാം നിങ്ങള്‍. ആയിരിക്കാം. എങ്കിലും ഈശ്വരസാന്നിധ്യം അദ്ദേഹത്തിന്റെ ഉള്ളിലുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ഇങ്ങനെയൊരു പാട്ട് എങ്ങനെ ചെയ്യാന്‍ കഴിയും?'

പുകഴേന്തിയുടെ നിരീക്ഷണം പങ്കുവെക്കുന്ന വേറെയും ആളുകളെ കണ്ടിട്ടുണ്ട്; മാസ്റ്ററുടെ പ്രിയപത്‌നി ഉള്‍പ്പെടെ. സംഗീതത്തിലെ ആത്മീയതയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്, ഒരു ദശകം മുന്‍പ് ഫാ. എം.പി. ജോര്‍ജിന് നല്കിയ അഭിമുഖത്തില്‍ ദേവരാജന്‍ വെളിപ്പെടുത്തിയത് ഇങ്ങനെ: 'എന്നെ സംബന്ധിച്ച് ആത്മീയതയും സംഗീതവുമായി ഒരു ബന്ധവുമില്ല. ദൈവവിശ്വാസിയല്ല ഞാന്‍. പക്ഷേ, ഭക്തിഗാനങ്ങള്‍ ട്യൂണ്‍ ചെയ്യുന്ന സമയത്ത് ഒരു വിശ്വാസിയുടെ മാനസികാവസ്ഥയിലായിരിക്കും. ട്യൂണ്‍ ചെയ്തു കഴിയുമ്പോള്‍ ആ വിശ്വാസം ഉപേക്ഷിക്കുകയും ചെയ്യും. മറ്റുള്ളവര്‍ ദൈവവിശ്വാസികളാകുന്നതില്‍ എനിക്കു വിരോധമൊന്നുമില്ല. എന്റെ കാര്യം വേറെ. എനിക്ക് അതിന്റെ ആവശ്യമില്ല. കാരണം, ഞാനാരെയും ദ്രോഹിക്കുന്നില്ല. അതുകൊണ്ട് എന്നെ ഒരു ദൈവവും ശിക്ഷിക്കുകയുമില്ല...' കാരിരുമ്പിന്റെ കരുത്തുള്ള വാക്കുകള്‍. അവ കേള്‍ക്കുമ്പോള്‍, ദിവസവും ഹരിവരാസനം കേട്ട് സുഖനിദ്ര പുല്കുന്ന ശബരിമല ധര്‍മശാസ്താവിന്റെ മുഖത്തു വിരിയാനിടയുള്ള മന്ദഹാസം നമുക്കു സങ്കല്പിക്കാനാകും.

ഹരിവരാസനം, സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ട പാട്ടല്ല. കാലാകാലങ്ങളായി സന്നിധാനത്തില്‍ നടയടപ്പിന്റെ സമയത്ത് പാടിവന്നിരുന്ന കീര്‍ത്തനമാണതെന്ന് ചരിത്രം പറയുന്നു; ദേവസ്വം അധികൃതരും. കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍ എഴുതിയതെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന ഈ ഉറക്കുപാട്ട്, സംവിധായകന്‍ മെറിലാന്‍ഡ് സുബ്രഹ്മണ്യത്തിന്റെ ആഗ്രഹപ്രകാരമാണ് സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയത്. മൂലകൃതിയുടെ ഘടനയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് (ഓരോ വാക്കിനും ശേഷമുള്ള സ്വാമി എന്ന അഭിസംബോധന മിക്കവാറും പൂര്‍ണമായിത്തന്നെ ഒഴിവാക്കിയിരിക്കുന്നു സിനിമാഗാനത്തില്‍) യേശുദാസിന്റെ ഗന്ധര്‍വശബ്ദത്തില്‍ മാസ്റ്റര്‍ റെക്കോഡ് ചെയ്ത ഹരിവരാസനം, സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കും കാലത്തിനുമെല്ലാം അപ്പുറത്തേക്കു വളര്‍ന്നുകഴിഞ്ഞു. ഇന്നത് പണ്ഡിതപാമര, ധനികദരിദ്രഭേദമെന്യേ മലയാളിയുടെ ഭക്തമനസ്സിന്റെ ആകുലതകളെയും വ്യാധികളെയും ആകാംക്ഷകളെയും തഴുകിയുറക്കുന്നു.

വിവാദങ്ങള്‍ക്കു പക്ഷേ, ഉറക്കമില്ല. ഹരിവരാസനത്തിന്റെ യഥാര്‍ഥ രചയിതാവ് ആലപ്പുഴ പുറക്കാട്ടെ കോന്നകത്ത് കുടുംബാംഗമായ ജാനകിയമ്മയാണെന്ന വാദവുമായി അവരുടെ ചെറുമകന്‍ രംഗത്തുവന്നത് കുറച്ചുകാലം മുന്‍പാണ് (സംഗീതികമാസിക, 2007 മെയ്). ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യരുടെ മകളാണ് ജാനകിയമ്മ- പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം. ശിവറാമിന്റെ സഹോദരി. 1923-ല്‍ അമ്മൂമ്മയുടെ മുപ്പതാംവയസ്സില്‍, ആറാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്ന വേളയിലാണ് 32 വരികളുള്ള ഈ അഷ്ടകം അവരെഴുതിയതെന്ന് പേരക്കുട്ടി പറയുന്നു. ഭജനയായി ആദ്യമത് പാടിയവതരിപ്പിച്ചത് വീട്ടിനടുത്തുള്ള ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍. 1930 കള്‍ മുതലേ ഭജനസംഘക്കാര്‍ ഹരിവരാസനം പാടി മലകയറിയിരുന്നുവെന്നാണ് ജാനകിയമ്മയുടെ പിന്‍തലമുറക്കാരുടെ അവകാശവാദം. സ്വാമി വിമോചനാനന്ദയുടെ ശബ്ദത്തില്‍ 1955 ലാണ് ആദ്യമായി ഈ ഗാനം സന്നിധാനത്ത് മുഴങ്ങിയതെന്ന ഔദ്യോഗികഭാഷ്യത്തിനുമേല്‍ ഇതോടെ സംശയത്തിന്റെ നിഴല്‍ വീഴുന്നു. രചയിതാവ് ആരായാലും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ആലാപനവും ഈ ഉറക്കുപാട്ടിന് നേടിക്കൊടുത്ത അഭൂതപൂര്‍വമായ ഖ്യാതിയെ ആരും ചോദ്യം ചെയ്യാനിടയില്ല.

ഹരിവരാസനം മാത്രമല്ല, മലയാളികള്‍ ഏറ്റുപാടി അനശ്വരമാക്കിയ അയ്യപ്പഭക്തിഗാനങ്ങളില്‍ നല്ലൊരു ശതമാനവും നാം കേട്ടത് യേശുദാസിന്റെ ശബ്ദത്തില്‍ത്തന്നെ. സുവര്‍ണഗാനങ്ങളുടെ ആ നിര തുടങ്ങുന്നത് എഴുപതുകളില്‍ എം.പി. ശിവം എഴുതി ജയവിജയ ഈണം പകര്‍ന്ന ദര്‍ശനം പുണ്യദര്‍ശനം എന്ന പ്രശസ്തഗാനത്തില്‍നിന്നാണ്. 1980കളില്‍ തരംഗിണി തുടക്കമിട്ട ഓഡിയോ കാസറ്റ് വിപ്ലവത്തിന് വര്‍ഷങ്ങള്‍ മുന്‍പേ എല്‍.പി. റെക്കോഡായി പുറത്തുവന്ന് ഭക്തമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ ഗാനം. 'അറുപതുകളുടെ തുടക്കത്തില്‍ എച്ച്.എം. വി.ക്കുവേണ്ടി പി. ലീലയുടെ ശബ്ദത്തില്‍ ഞങ്ങള്‍ റെക്കോഡ് ചെയ്ത ഇഷ്ടദൈവമേ ആണ് ഇത്തരത്തില്‍ പുറത്തുവന്ന ആദ്യത്തെ അയ്യപ്പഭക്തിഗാനം', സംഗീതസംവിധായകന്‍ ജയന്‍ ഓര്‍ക്കുന്നു. 'അതു കഴിഞ്ഞ് ജയചന്ദ്രന്റെ ശ്രീശബരീശാ ദീനദയാളാ. ഈ രണ്ടു റെക്കോഡുകളുടെയും വിജയമാണ് യേശുദാസിന്റെ സ്വരത്തില്‍ ആദ്യമായി ഒരു ചലച്ചിത്രേതര ഭക്തിഗാനം റെക്കോഡ് ചെയ്യാന്‍ ഞങ്ങള്‍ക്കു പ്രേരണയായത്. നേരത്തേതന്നെ യേശുദാസിനെ അറിയാം. ദാസിന്റെ വീട്ടില്‍ പോയി ഭാര്യ പ്രഭയെയും സഹോദരി ജയമ്മയെയും സംഗീതം പഠിപ്പിച്ചിട്ടുണ്ട് ഞങ്ങള്‍.'

ചെന്നൈയില്‍ സിനിമാലോകത്ത് വന്നുപെട്ടശേഷം എം.പി. ശിവം എന്ന തമിഴ് ചുവയുള്ള പേര്‍ സ്വീകരിച്ച പാലക്കാട്ടുകാരന്‍ പരമേശ്വരന്‍ നായരാണ് ദര്‍ശനം പുണ്യദര്‍ശനം എഴുതിയത്. മറ്റൊരു പാട്ടുകൂടി ഉണ്ടായിരുന്നു ആ എച്ച്.എം.വി. റെക്കോഡില്‍... യേശുദാസ് നയിച്ച അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ എന്ന സംഘഗാനം. ആ പാട്ടിന്റെ കോറസ്സില്‍ ജയവിജയന്മാര്‍ക്കൊപ്പം ഒരു 'പുതുമുഖ' ഗായകന്റെ കൂടി ശബ്ദസാന്നിധ്യമുണ്ടായിരുന്നുവെന്ന് ജയന്‍ ഓര്‍ക്കുന്നു. യേശുദാസിന്റെ അനിയന്‍ മണിയുടെ. 'മൂന്ന് മൈക്ക് മാത്രം വെച്ച് പാട്ടുകള്‍ റെക്കോഡ് ചെയ്തിരുന്ന കാലം. ഇപ്പോള്‍ കേള്‍ക്കുമ്പോഴും അവയ്ക്ക് പുതുമ തോന്നുന്നെങ്കില്‍ നന്ദി പറയേണ്ടത് എച്ച്.എം.വിയിലെ രഘു എന്ന പ്രഗല്ഭ റെക്കോഡിസ്റ്റിനോടാണ്. നല്ല പാട്ടുകളെ എന്നും സ്‌നേഹിച്ച എച്ച്.എം.വി. മാനേജര്‍ തങ്കയ്യയോടും.'

തങ്കയ്യയുടെ നിര്‍ദേശപ്രകാരമാണ് പില്ക്കാലത്ത് അയ്യപ്പഗീതങ്ങള്‍ സ്വയം ഈണമിട്ടു പാടി റെക്കോഡ് ചെയ്യാന്‍ ജയവിജയ തീരുമാനിക്കുന്നത്. ബിച്ചു തിരുമല രചിച്ച വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകാ, പതിനെട്ടു പടി കേറി, ശങ്കരനന്ദന, പാഹികൃപാലയ, കാലം കാര്‍ത്തിക, അയ്യപ്പതിന്തകതോം' തുടങ്ങിയ ഗാനങ്ങള്‍ അങ്ങനെ ജയവിജയന്മാരുടെ സ്വരസംഗമത്തില്‍ അപൂര്‍വ ശ്രവ്യാനുഭവങ്ങളായി മാറുന്നു. ഹരിവരാസനം ആദ്യമായി പരമ്പരാഗതരീതിയില്‍ പാടി റെക്കോഡ് ചെയ്ത ചരിത്രവും ജയവിജയന്മാര്‍ക്ക് സ്വന്തം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പുറത്തുവന്ന ഈ പാട്ടുകള്‍ പലതും അടുത്തകാലത്ത് ജയന്റെ ശബ്ദത്തില്‍ വീണ്ടും മലയാളികളെ തേടിയെത്തി. ഞൊടിയിടയിലാണ് പുതിയ വേര്‍ഷനും വിറ്റുതീര്‍ന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നു, ജയന്‍. 'അകാലത്തില്‍ പാട്ട് നിര്‍ത്തി, എന്നെ തനിച്ചാക്കി കടന്നുപോയ വിജയനുള്ള സ്മരണാഞ്ജലി ആയിരുന്നു ആ ആല്‍ബം'.

മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന അയ്യപ്പഗീതം നാം കേട്ടത്, സിനിമയില്‍ പാട്ടുകളേ അനാവശ്യമാണെന്ന് വിശ്വസിച്ചുപോന്ന ഒരു സംവിധായകന്റെ ചിത്രത്തിലാണെന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം. ചലച്ചിത്രങ്ങളുടെ ശില്പഭദ്രതയെയും ഗൗരവത്തെയും കെടുത്തിക്കളയാനും അവയെ വെറും കെട്ടുകാഴ്ചകളാക്കാനും മാത്രമേ പാട്ടുകള്‍ ഉപകരിക്കൂ എന്ന് അഭിമുഖങ്ങളില്‍ തുറന്നടിച്ചിട്ടുണ്ട് പി.എന്‍. മേനോന്‍. വിരോധാഭാസം എന്നു പറയാം, മലയാളത്തിലെ എക്കാലത്തെയും മികച്ച, അര്‍ഥസമ്പുഷ്ടമായ പാട്ടുകള്‍ പലതും പിറന്നത് മേനോന്‍ ചിത്രങ്ങളിലാണ്: റോസി, ചെമ്പരത്തി, മഴക്കാറ്, ഓളവും തീരവും, ഗായത്രി...

ചെമ്പരത്തിയിലാണ് വയലാര്‍- ദേവരാജന്‍ ടീം ഒരുക്കിയ ആ നിത്യഹരിത അയ്യപ്പഗാനം ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ. പരമ്പരാഗതമായ ഒരു ശാസ്താംപാട്ടിന്റെ ശൈലിയില്‍ ലളിതമായി ദേവരാജന്‍ ചിട്ടപ്പെടുത്തി, യേശുദാസ് പാടിയ ഗാനം. കുട്ടിക്കാലത്ത് അയല്‍വീട്ടില്‍നിന്ന് കാതില്‍ വന്നുവീണിരുന്ന ഉടുക്കിന്റെ നാദമാണ് ഈ ഗാനം സൃഷ്ടിക്കുമ്പോള്‍ മനസ്സില്‍ മുഴങ്ങിയിരുന്നതെന്ന് മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. 'എന്റെ വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയില്‍ ഒരു കുടുംബമുണ്ടായിരുന്നു. എല്ലാ ശനിയാഴ്ചയും അവര്‍ ശാസ്താംപാട്ടുപാടും. വേലുക്കുട്ടിയായിരുന്നു അവരില്‍ പ്രമുഖന്‍. പാട്ടു തുടങ്ങുമ്പോള്‍ ഞാന്‍ വേലിക്കല്‍ച്ചെന്ന് നില്ക്കും. ആ ഈണത്തിലലിഞ്ഞു ചേരും,' ദേവരാജന്റെ വാക്കുകള്‍. പില്ക്കാലത്ത് ശരണമയ്യപ്പാ... എന്ന പാട്ടിന് ഉടുക്കിന്റെ താളം നല്കാന്‍ ഇതേ വേലുക്കുട്ടിയെത്തന്നെ മാസ്റ്റര്‍ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചുവരുത്തി.

ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം വര്‍ഷങ്ങള്‍ക്കുശേഷം പരവൂരില്‍ വേലുക്കുട്ടിയുടെ വീട് തേടിച്ചെന്ന കഥ ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി എന്ന തന്റെ പുസ്തകത്തില്‍ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ഹൃദയസ്പര്‍ശിയായി വിവരിച്ചിട്ടുണ്ട്, ഞങ്ങളെ കണ്ടപ്പോള്‍ ഹര്‍ഷാശ്രു പൊഴിച്ച് വേലു പറഞ്ഞു: 'ഞാനാ ഉടുക്ക് ഇപ്പോഴും നിധിപോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഇപ്പോള്‍ ശാസ്താംപാട്ടൊന്നും ഇല്ല. അതുകൊണ്ട് ആ പഴയ ഉടുക്ക് ഇടയ്ക്കിടെ എടുത്തുനോക്കി ഓര്‍മ പുതുക്കും. അത്ര തന്നെ...' വേലുവിന്റെ ഉടുക്കിന്റെ അകമ്പടിയോടെയല്ലാതെ ശ്യാമരാഗസ്പര്‍ശമുള്ള ഈ ഗാനത്തെക്കുറിച്ച് ചിന്തിക്കാന്‍പോലുമാകില്ല മലയാളിക്ക്.
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 1:39 pm

ammu -- ദേവരാജന്‍ മാഷ്‌ !! 608472 ദേവരാജന്‍ മാഷ്‌ !! 608472
Back to top Go down
Sheeja
Active Member
Active Member
Sheeja


Location : DxB

ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 3:45 pm

ദേവരാജന്‍ മാഷ്‌ !! 7483
Back to top Go down
Sheeja
Active Member
Active Member
Sheeja


Location : DxB

ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 3:46 pm

Awards

Kerala State Film Awards:
1969 – Best Music Director
1970 – Best Music Director – Thriveni
1972 – Best Music Director
1985 – Best Music Director
1991 – Best Background Music – Yamanam
1999 – Kerala State Film Award for Lifetime Achievement – J. C. Daniel
Back to top Go down
parutty
Forum Boss
Forum Boss
parutty



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Oct 27, 2014 4:25 pm

Sheeja wrote:
Awards

Kerala State Film Awards:
1969 – Best Music Director
1970 – Best Music Director – Thriveni
1972 – Best Music Director
1985 – Best Music Director
1991 – Best Background Music – Yamanam
1999 – Kerala State Film Award for Lifetime Achievement – J. C. Daniel

ദേവരാജന്‍ മാഷ്‌ !! 362995 chechi
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Nov 03, 2014 6:45 pm

ശ്രീകുമാരന്‍ തമ്പിയുടെ പ്രതിഷേധ ശബ്ദം കേട്ടാണ് അന്നത്തെ പ്രഭാതമുണര്‍ന്നത്. സിനിമയുടെ നൂറാം വര്‍ഷ ആഘോഷത്തില്‍ രാഷ്ട്രപതി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് തന്റെ പേര് വെട്ടിമാറ്റി. അതിന്റെ പിന്നില്‍ ചില ഗൂഢസംഘം പ്രവര്‍ത്തിച്ചു. അദ്ദേഹം പച്ചയ്ക്ക് ആ കഥ പറഞ്ഞു. പത്രങ്ങളും ചാനലുകളും ആ വിവരം ലോകത്തെ അറിയിച്ചു.

മുഖ്യധാരയില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന വര്‍ത്തമാനം കേള്‍ക്കാനും ചര്‍ച്ച ചെയ്യാനുമാണ് ഇന്ന് എല്ലാവര്‍ക്കും താത്പര്യം. പക്ഷേ, അതിനുള്ളിലെ മാനവിക വികാരങ്ങളെക്കുറിച്ച്, ആത്മാര്‍ത്ഥതയെക്കുറിച്ച്, വ്യഥകളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. അതുകൊണ്ട് ശ്രീകുമാരന്‍തമ്പിയുടെ കദനം രണ്ടുദിവസം കഴിഞ്ഞ് ഏവരും മറന്നു.


എന്നാല്‍ , ഇങ്ങനെയുള്ള കാര്യങ്ങള്‍ ഗൗരവത്തോടെ ചിന്തിക്കുകയും, തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ സ്വയം പോരാടുകയും ചെയ്ത ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ് ഈ കുറിപ്പില്‍ . ദേവരാജന്‍ മാഷ്‌ !! 293160318
ആ വലിയ മനുഷ്യന്‍ നമ്മുടെ സ്വന്തം ദേവരാജന്‍ മാസ്റ്ററാണ്.

മലയാള സിനിമയുടെ 50 വര്‍ഷത്തെ ആഘോഷം നടന്നപ്പോഴും സിനിമയിലെ സംഗീത വിഭാഗത്തില്‍ നിന്ന് ആരേയും പരിഗണിച്ചില്ല. ആദരിച്ചില്ല. കേന്ദ്രമന്ത്രി വസന്ത് സാഠേയുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്തുവെച്ച് നിറപ്പകിട്ടോടെ താരസംഗമം നടന്നു. താരങ്ങള്‍ മാത്രം ആദരിക്കപ്പെട്ട രാവായിരുന്നു അത്.

ഇതിലുള്ള പ്രതിഷേധത്തിന്റെ അടങ്ങാത്ത ചിന്തകളാണ് മലയാള ചലച്ചിത്രസംഗീതം – 50 വര്‍ഷം” എന്ന സംഗീത സംഗമം നടത്തുവാന്‍ ദേവരാജന്‍ മാസ്റ്ററെ പ്രേരിപ്പിച്ചത്.

സാമ്പത്തികമായി എന്ത് കരുതണം എന്ന കാര്യമാണ് മാസ്റ്റര്‍ ആദ്യം തിട്ടപ്പെടുത്തിയത്. അതിനുള്ള മാര്‍ഗ്ഗമായി ആദ്യം സ്‌പോണ്‍സര്‍ ചെയ്യാമെന്നേറ്റ സ്ഥാപനം തന്ന പണം തികയാതെ വന്നപ്പോള്‍ പദ്ധതി നടത്തിപ്പിന്റെ കാര്യത്തില്‍ മാസ്റ്റര്‍ക്ക് ഉത്കണ്ഠയായി. പ്രോഗ്രാമിന്റെ തീയതിയും അതിനോടകം നിശ്ചയിച്ചിരുന്നു. 1992 മാര്‍ച്ച് 4, 5, 6 തീയതികളില്‍ .

50 വര്‍ഷത്തെ ഗാനങ്ങളുടെ ഒരു പുസ്തകം ‘ചിത്രഗാനസ്മരണിക’ ഇറക്കുവാനുള്ള തയ്യാറെടുപ്പും ഇതിനോടകം തുടങ്ങിക്കഴിഞ്ഞിരുന്നു. പാട്ടുകളുടെ വലിയ ശേഖരമുള്ള എറണാകുളത്തെ നമ്പൂതിരി സാറിന്റെ മകന്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ മാസ്റ്റര്‍ ചെന്നു. പാട്ടുകള്‍ ഏതുവര്‍ഷം, ചിത്രം, ആദ്യവരി, പാടിയവര്‍ , പ്രത്യേകതകള്‍ എന്നിവ രേഖപ്പെടുത്തി. അതു സമയമെടുക്കുന്ന സംരംഭമാണെന്ന് തിരിച്ചറിഞ്ഞ് മാസ്റ്റര്‍ ഉണ്ണികൃഷ്ണനെ കരമനയിലെ വീട്ടിലേക്ക് പാട്ടിന്റെ ലിസ്റ്റ് അടങ്ങിയ പുസ്തകങ്ങളുമായി വന്നാല്‍ നന്നായിരിക്കും എന്ന് അഭ്യര്‍ത്ഥിച്ചു. അഭയദേവ് എഴുതിയ 1970 വര്‍ഷംവരെയുള്ള ചിത്രങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ പുസ്തകവും അടിസ്ഥാനമായി സ്വീകരിച്ചു.

സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മാസ്റ്ററുടെ ചിന്ത ടെന്‍ഷനായി മാറി. കവിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. ജയകുമാറുമായി നടത്തിയ ആലോചനയ്ക്കുശേഷം തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍വച്ച് യേശുദാസ് വയലാര്‍ ട്രസ്റ്റ് സെക്രട്ടറി ത്രിവിക്രമന്‍ , ഒ.എന്‍.വി. കുറുപ്പ്, പി. ഭാസക്കരന്‍ , കണിയാപുരം രാമചന്ദ്രന്‍ തുടങ്ങിയവരുമായി മാസ്റ്റര്‍ വിശദമായി ചര്‍ച്ച നടത്തി. പ്രധാനമായും സാമ്പത്തിക മാര്‍ഗ്ഗങ്ങളാണ് തേടിയത്.

മാസ്റ്റര്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മീറ്റിംഗ് നിര്‍ത്തിവച്ചു. ഹോട്ടലില്‍ വിശ്രമിച്ചിട്ട് നാളെ പോയാല്‍ മതിയെന്ന് അംഗങ്ങള്‍ പറഞ്ഞു. എല്ലാവരും പിരിഞ്ഞു. മാസ്റ്റര്‍ മുറിയില്‍ വിശ്രമിച്ചു. തെല്ലൊരു മയക്കം കഴിഞ്ഞ് കരമനയിലെ വീട്ടിലേക്ക് പോകാനായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിയുന്നില്ല. സഹായിയായ, മധു മാസ്റ്ററെ നിവര്‍ത്തിയിരുത്തി. പക്ഷേ, കാലില്‍ നില്‍ക്കാന്‍ സാധിക്കുന്നില്ല.
മാസ്റ്റര്‍ പറഞ്ഞു… എനിക്ക് കൈയ്യും കാലും ഒന്നുമില്ലാത്തപോലെ തോന്നുന്നു എന്ന്.
മധു ഫോണ്‍ചെയ്തു…. ത്രിവിക്രമനും കണിയാപുരവുമാണ് ആദ്യം ഓടി എത്തിയത്. അവര്‍ മാസ്റ്ററെ കോസ്‌മോ പൊളിറ്റന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു.

സിനിമാക്കാരേയും, മസ്‌ക്കറ്റ് ഹോട്ടലില്‍നിന്ന് വരുന്നു എന്നൊക്കെപറഞ്ഞപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ഒരു ചോദ്യം.
എത്ര പെഗ്ഗ് കഴിച്ചു എന്ന്.
മാസ്റ്റര്‍ ചിരിച്ചു.
കണിയാപുരം പറഞ്ഞു… ഇതാണ് മാസ്റ്ററെ പറയുന്നത്.
വല്ലപ്പോഴുമൊക്കെ രണ്ട് പെഗ്ഗ് കഴിക്കണം. ഇപ്പോ കണ്ടില്ലേ ഒന്നും കഴിക്കാതെ തന്നെ ചീത്തപ്പേരായത്.
കോസ്‌മോയിലെ ചികിത്സ രണ്ടു ദിവസം പിന്നിട്ടു. അസുഖം ഗൗരവ്വമുള്ളതാണ് എന്നും ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റണം എന്നും തീരുമാനിച്ചു. നിബന്ധനകള്‍ പലതുമുള്ള ശ്രീചിത്രയിലെ അഡ്മിഷന്‍ ശരിയാക്കാന്‍ ഓടി നടക്കുന്നതും ത്രിവിക്രമനും കണിയാപുരവും എന്‍ ആര്‍ എസ്. ബാബുവും കൂടിയാണ്. അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്യും എന്നുപോലും വിളംബരം ചെയ്തു കണിയാപുരം. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ പത്രസമ്മേളനം നടത്തി പ്രോഗ്രാം മാറ്റിവച്ചതായി അറിയിച്ചു.

ശ്രീചിത്രയില്‍ 1992 ഫെബ്രുവരി 23-ന് മാസം മാസ്റ്ററെ പ്രവേശിപ്പിച്ചു. ഒറ്റയ്ക്കുള്ള താമസം മാസ്റ്റര്‍ക്ക് വിഷമമായി. എങ്ങിനേയും ഇവിടെ നിന്ന് പോകണം എന്ന് നിര്‍ബന്ധം പിടിച്ചു. ഒരാളെ കൂടെ നിര്‍ത്താന്‍ ഡോ. വല്യത്താന്‍ അനുവാദം നല്‍കി. ശ്രീചിത്രയുടെ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമാണിത്. അങ്ങനെ പകല്‍ മാസ്റ്ററുടെ സഹധര്‍മ്മിണിയും രാത്രി മധുവും മാസ്റ്റര്‍ക്ക് കൂട്ടിനായി എത്തി. 49 ദിവസത്തെ സൂക്ഷ്മതയുള്ള മെഡിക്കല്‍ ചികിത്സയുടെ ഫലമായി മാസ്റ്റര്‍ക്ക് ഭക്ഷണം കഴിക്കാം എന്നായി. പിന്നീട് കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോയി.

ആറുമാസത്തെ നിരന്തരമായ ചികിത്സയുടെ അനുഗ്രഹത്തോടെ ദേവരാജന്‍ ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ പുനര്‍ജീവിച്ച് ജീവിതധാരയിലേക്ക് മടങ്ങിവന്നു. 1993 ജനുവരി മുതല്‍ അദ്ദേഹം സജീവമായി.

ഈ കാലയളവിലെല്ലാം താന്‍ മനസ്‌സില്‍ കണ്ട സംഗീതസംഗമം യാഥാര്‍ത്ഥ്യമാകാതെ ബാക്കി നിന്നു. അതിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞ് പല വ്യക്തികളേയും നേരില്‍ കണ്ടു പരസ്യ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. ചെറിയ ചെറിയ തുക ഉറപ്പുവരുത്തി പലരും സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. തന്റെ പദ്ധതിയുമായി മുന്നോട്ടു പോകാം എന്ന ആത്മവിശ്വാസം മാസ്റ്റര്‍ വീണ്ടെടുത്തു.

ദേവരാജന്‍ മാസ്റ്റര്‍ ആദ്യം പോയത് ബോംബെയിലേക്കാണ്. പാട്ടുകാരുടെ സുഹൃത്ത് ബോംബെ ചന്ദ്രന്‍ എല്ലാ സൗകര്യവും ചെയ്തുകൊടുത്തു. സംഗീതജ്ഞന്‍ നൗഷാദ്ജിയെ നേരില്‍ക്കണ്ടു. അദ്ദേഹത്തോടൊപ്പം ലതാ മങ്കേഷ്‌കര്‍ , ആഷാ ബോണ്‍സലെ, ഉഷാ ഖന്ന, സലില്‍ ചൗധരി, രവീന്ദ്ര ജയിന്‍ എന്നിവരെയെല്ലാം നേരില്‍ കണ്ട് സംഗീത സംഗമത്തിലേക്ക് ക്ഷണിച്ചു.

ചിത്രഗാന സ്മരണികയ്ക്കുവേണ്ടിയുള്ള പരസ്യമാര്‍ഗ്ഗങ്ങളും തേടി. പ്രൊഡ്യൂസര്‍ ഗുഡ്‌നൈറ്റ് മോഹനേയും മാസ്റ്റര്‍ കണ്ടു. തന്റെ ഉദ്യേശ്യലക്ഷ്യങ്ങള്‍സംസാരിച്ചപ്പോള്‍ ഇതിന്റെ വീഡിയോ ഓഡിയോ റൈറ്റ്‌സ് മാസ്റ്റര്‍ എനിക്ക് തരൂ എന്ന് പറഞ്ഞ് നല്ലൊരു തുക മാസ്റ്റര്‍ക്ക് ഓഫര്‍ നല്‍കി.
‘ഞാന്‍ മറ്റൊരാള്‍ക്ക് വാക്ക് കൊടുത്തുപോയി എന്ന് പറഞ്ഞ്’ മാസ്റ്റര്‍ ശ്രീ മോഹന്‍ മുന്നോട്ടുവച്ച് ഓഫര്‍ നിരസിച്ചു.

ദേവരാജന്‍ മാസ്റ്ററുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം 2002 സെപ്തംബര്‍ 30ന് കൊച്ചിയില്‍ നടന്ന വേളയില്‍ മാസ്റ്ററെ കെ. കരുണാകരന്‍ അനുമോദിക്കുന്നു
ദേവരാജന്‍ മാസ്റ്ററുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം 2002 സെപ്തംബര്‍ 30ന് കൊച്ചിയില്‍ നടന്ന വേളയില്‍ മാസ്റ്ററെ കെ. കരുണാകരന്‍ അനുമോദിക്കുന്നു

ശ്രീ. മോഹനനെ അടുത്തിടെ നേരില്‍ കണ്ടപ്പോള്‍ ഈ സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ച് ഞാന്‍ ചോദിച്ചു.
അയ്യോ….. സ്‌പോണ്‍സര്‍ഷിപ്പ് എന്നൊരു വാക്കൊന്നും ഉപയോഗിക്കരുത്. മാസ്റ്ററുടെ ഡിവൈനായ ഒരു പ്രോജക്ടിന് പങ്കാളിയാകാനുള്ള ആഗ്രഹം പറഞ്ഞു എന്നു മാത്രം. പണം കൊടുത്ത് മാസ്റ്ററുടെ ആ ശ്രമത്തെ അളക്കരുത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ മാസ്റ്റര്‍ നേരില്‍ കണ്ടു. ഇങ്ങനെയൊരു സംരംഭത്തിന് വേണ്ട ആവശ്യകതകള്‍ മനസ്‌സിലാക്കിയ ലീഡര്‍ മന്ത്രി ടി.എം. ജേക്കബ്ബിനേയും, കെ. ജയകുമാറിനേയും ക്ഷണിച്ച് വരുത്തി ഒരു ലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായത്തിന്റെ ഓര്‍ഡര്‍ അപ്പോള്‍ തന്നെ മുഖ്യമന്ത്രി മാസ്റ്റര്‍ക്ക് കൈമാറി.
ഉദ്ഘാടന തീയതിയും കൃത്യ സമയവും മാസ്റ്റര്‍ , കെ. കരുണാകരനോട് പറഞ്ഞു.
1994 ആഗസ്റ്റ് 20 കൃത്യം 6 മണി. താമസിക്കരുത്. എങ്കില്‍ ഞാന്‍ പരിപാടി അങ്ങ് തുടരും.
ഒരു ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രിയോട് പോലും തന്റെ നിഷ്ഠ മടികൂടാതെ പറഞ്ഞതിലുള്ള ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ കരുണാകരന്‍ നല്ലൊരു പുഞ്ചിരി സമ്മാനിച്ചിട്ട് പറഞ്ഞു, സമയം എനിക്ക് തെറ്റാറില്ല. 6 മണിക്ക് അഞ്ചു മിനിട്ട് മുന്‍പ് സെനറ്റ് ഹാളില്‍ എത്തും.

മദ്രാസ്സിലെ റിക്കോര്‍ഡിംഗ് സ്റ്റുഡിയോ എല്ലാം ഒരാഴചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചതുപോലെയായിരുന്നു. ഡബിള്‍ബാസ്, ഗവായ്ഗിറ്റാര്‍ , ചെല്ലോ തുടങ്ങിയ പഴയകാല അപൂര്‍വ്വ വാദ്യോപകരണങ്ങള്‍ ഉള്‍പ്പെടെ അറുപതോളം കലാകാരന്മാര്‍ തിരുവനന്തപുരത്ത് എത്തി.
ജോണ്‍സന്റെ നേതൃത്വത്തില്‍ നൊട്ടേഷന്‍ പഠനം. നൂറ്റി അന്‍പതോളം പാട്ടുകളുടെ ലിസ്റ്റില്‍ നിന്നും നൂറോളം പാട്ടുകളുടെ പരിശീലനം. അഞ്ചു ദിവസം നീണ്ടുനിന്ന റിഹേഴ്‌സല്‍ .

കോരിത്തരിക്കുന്ന മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവര്‍ണ്ണ വഴികളിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയായിരുന്നു. മാസ്റ്ററെ എല്ലാവരും അനുസരിച്ചു… അനുഗമിച്ചു.
ശാന്തനായി, ഒരു താപസനെപോലെ ഒരാള്‍ . മനസ്‌സ് മുഴുവന്‍ വരാന്‍ പോകുന്ന മൂന്ന് രാവുകള്‍ . എങ്ങിനെയാവണം, എന്തു നടക്കണം. ആരെല്ലാം വേദിയില്‍ വന്നുപോകണം എന്നതെല്ലാം ചിന്തിച്ച് ചിട്ടയായി ഒരു പട ഒരുക്കം. തികഞ്ഞ അര്‍പ്പണബോധനത്തിന്റേയും, ആജ്ഞാശകതിയുടേയും പിന്‍ബലത്തോടെ… തന്റെ മനസ്‌സിലെ സംഗീത സംഗമം തിരുവനന്തപുരം സെനറ്റ് ഹാളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ദേവരാജന്‍ മാസ്റ്റര്‍ സമര്‍പ്പിച്ചു.

കെ. കരുണാകരന്‍ കൃത്യം 6 മണിക്ക് ഉദ്ഘാടനം ചെയ്തു. സ്റ്റേജില്‍ അലങ്കരിച്ച വിളക്കിന്റെ തിരികള്‍ ഗായകര്‍ തെളിയിച്ചു. ദേവരാജന്‍ മാസ്റ്റര്‍ ആമുഖം പറഞ്ഞു. സംഗീതത്തിന്റെ, അനുഭവങ്ങളും, പാഠങ്ങളുമായിരുന്നു ആ സംസാരം. നൗഹാദ്ജിയുടെ വിലപ്പെട്ട സാന്നിദ്ധ്യം സന്ധ്യയെ ദീപ്തമാക്കി…

ദേവരാജന്‍ മാസ്റ്റര്‍ സംഘടിപ്പിച്ച സംഗീത പരിപാടി ജോണ്‍സണ്‍ നയിക്കുന്നു. പാടുന്നത് യേശുദാസും ബി. വസന്തയും
ദേവരാജന്‍ മാസ്റ്റര്‍ സംഘടിപ്പിച്ച സംഗീത പരിപാടി ജോണ്‍സണ്‍ നയിക്കുന്നു. പാടുന്നത് യേശുദാസും ബി. വസന്തയും

ലതാ മങ്കേഷ്‌കര്‍ ഒഴിച്ച് മുംബൈയില്‍ നിന്നു ക്ഷണിച്ച എല്ലാവരും എത്തിയിരുന്നു. ചലച്ചിത്ര സംഗീതവുമായി ബന്ധപ്പെട്ട ഏവരും സെനറ്റ് ഹാളിന്റെ സ്റ്റേജിലും, പരിസരത്തും നിറഞ്ഞുകവിഞ്ഞു.
ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും, കരഘോഷങ്ങള്‍ക്കും മനസ്‌സ് കൊടുക്കാതെ സെനറ്റ് ഹാളിന്റെ സ്റ്റേജിന്റെ ഇടതുവശത്ത് ഒരു കസേരയിലിരുന്ന് വീക്ഷിക്കുകയായിരുന്നു ദേവരാജന്‍ .

ഗായകര്‍ക്കും, ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും മെമന്‍േറാ നല്‍കി ആദരവ് അറിയിച്ചു മാസ്റ്റര്‍ . ഈ മെമന്‍േറാകളുടെ നിര്‍മ്മാണച്ചെലവ് ഇളയരാജ ഏറ്റെടുത്തുകൊണ്ടാണ് തന്റെ സഹകരണം ദേവരാജന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചത്. ഗുഡ്‌നൈറ്റ് മോഹന്റെ സമ്മാനമായിരുന്നു ഓര്‍ക്കസ്ട്രാ കലാകാരന്‍മാര്‍ക്കുള്ള യൂണിഫോം. മൂന്നുദിവസമായി അവതരിപ്പിച്ച ഗാനങ്ങളുടെ വിവരണം കെ. ജയകുമാര്‍ ഐ.എ.എസ്. എഴുതി. കൃഷ്ണചന്ദ്രനും ആശാ ഗോപനുമായിരുന്നു അവതാരകര്‍ . 94 പാട്ടുകള്‍. ആഗസ്റ്റ് 20, 21, 22 തീയതികളിലായി തിരുവനന്തപുരം സെനറ്റ് ഹാളില്‍ വെച്ച് അവതരിപ്പിച്ചു.

പരിപാടിയില്‍ നിന്ന് കിട്ടുന്ന ലാഭം, സംഗീത കാലകാരന്മാര്‍ക്ക് പെന്‍ഷന്‍ പദ്ധതി, സൗജന്യ ഇന്‍ഷ്വറന്‍സ്, അവശതകള്‍ വരുമ്പോള്‍ സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങള്‍ മാസ്റ്റര്‍ വിഭാവന ചെയ്തിരുന്നു. പക്ഷേ പരസ്യത്തിലൂടെ കിട്ടിയ തുക കൊണ്ട് ചെലവുതുകപോലും കൊടുത്തു തീര്‍ക്കാന്‍ സാധിച്ചില്ല.

അന്‍പതുവര്‍ഷത്തെ ഗാനങ്ങളുടെ സമാഹാര പുസ്തകത്തിന്റെ, ആയിരം കോപ്പിയുടെ അച്ചടിച്ചിലവ് തന്നെ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപാ വന്നിരുന്നു. നൂറ് കോപ്പികള്‍ മാത്രം വിറ്റഴിഞ്ഞതിന്റെ തുകപോലും കൃത്യമായി കൈകളില്‍ വന്നുചേര്‍ന്നില്ല. ഇതിന്റെ അച്ചടി നടത്തിയ കോട്ടണ്‍ഹില്‍ സെന്റ് ജോസഫ് പ്രസ്‌സില്‍ മാസ്റ്റര്‍ നേരിട്ട് ചെന്ന് പണം കിട്ടുമ്പോള്‍ തന്ന് തീര്‍ക്കാം എന്ന് കരാറുണ്ടാക്കി. രണ്ടുവര്‍ഷംകൊണ്ടാണ് മാസ്റ്റര്‍ ആ കടം പൂര്‍ത്തിയാക്കിയത്. കുറച്ചുപണം തരംഗിണി നല്‍കി സഹായിച്ചു.

ഇന്ന് പാട്ടുകളുടെ വെബ് സൈറ്റ് പലരും രൂപം കൊടുത്തത് ചിത്രഗാനസ്മരണികയില്‍ നിന്നാണ്. ഇവരെല്ലാം മാസ്റ്ററുടെ കുടുംബത്തിന് റോയല്‍റ്റി നല്‍കേണ്ടതാണ്. സംഗീതത്തിന്റെ മഹത്തായ സംഗമം നടക്കുമ്പോള്‍ മാസ്റ്ററുമായി അടുപ്പമുള്ള ഒരു നടന്‍ വന്ന് ആദരസൂചകമായി ഒന്ന് തൊഴുതു.
മാസ്റ്റര്‍ ചോദിച്ചു… നിങ്ങളെയാരും ഞാന്‍ ഇങ്ങോട്ട് ക്ഷണിച്ചില്ലല്ലോ’ എന്ന്. ദേവരാജന്‍ മാഷ്‌ !! 143614
നടന്‍ ഒരു വളിച്ച ചിരിചിരിച്ച് പിന്നോട്ട് വലിഞ്ഞു. ദേവരാജന്‍ മാഷ്‌ !! 143614

സ്‌പോട്ട് സുരേഷ്
സ്‌പോട്ട് സുരേഷ്

ഇതിനെക്കുറിച്ചെല്ലാം മാസ്റ്ററുമായി പിന്നീട് സംസാരിച്ചിരിക്കവെ അദ്ദേഹം പറഞ്ഞു – ഞാന്‍ ഒരു സംഗീതകാരനാണ്. ബിസിനസ്‌സ് എനിക്ക് അറിയില്ല. അങ്ങനെയെങ്കില്‍ മോഹന്‍ വാഗ്ദാനം ചെയ്ത തുക മാത്രം മതിയായിരുന്നു എല്ലാം മംഗളമായിത്തീരാന്‍ . അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല.

ദേവരാജന്‍ മാസ്റ്ററുടെ ഡയറിക്കുറിപ്പില്‍ പാട്ടുകളെക്കുറിച്ചുള്ള വിവരണങ്ങളെ ഉള്ളു. പാട്ട് സൃഷ്ടിക്കാന്‍ വാങ്ങിയ പണത്തിന്റെ കണക്കുകളില്ല. മലയാള സിനിമാസംഗീതത്തിന് അമൂല്യ സംഭാവനകള്‍ ചെയ്ത ഒരു ബാനറിന്റെ ബാങ്കില്‍ നിന്ന് മടങ്ങിയ ഒരുകെട്ട് ചെക്കുകള്‍ ഇനിയും കീറി കളയാതെ ഒരു സ്മാരകംപോലെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് മാസ്റ്ററുടെ വീട്ടില്‍. അത് ആരുടേതെന്നുപോലും ലോകത്തോട് തുറന്നു പറഞ്ഞിരുന്നില്ല അദ്ദേഹം. ഒരു പാട്ട് അവര്‍ക്കുവേണ്ടി ചെയ്തതിന്റെ പ്രതിഫല തുക പത്തുരൂപയില്‍ കുറവായിരിക്കും ചിലപ്പോള്‍ !

മലയാള സിനിമാസംഗീതത്തിന്റെ ആഘോഷം ഇനി സംഘടിപ്പിക്കുമ്പോള്‍ – പാട്ടിനും, പാട്ടുകാര്‍ക്കും പാട്ടിന്റെ ശ്രോതാക്കള്‍ക്കും ആസ്വാദകര്‍ക്കും വേണ്ടി മാത്രമുള്ളതാകട്ടെ.
അതൊരു താരസംഗമം ആവാതിരിക്കട്ടെ!!!
ചലച്ചിത്ര സംഗീതത്തിന്റെ പ്രാതസ്മരണീയന് പ്രണാമം…
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Nov 03, 2014 7:06 pm

ദേവരാജന്‍ മാഷ്‌ !! 550239
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Nov 03, 2014 7:07 pm

മൌനമേ.. നിറയും മൌനമേ....ദേവരാജന്‍ മാഷ്‌ !! 60367 ദേവരാജന്‍ മാഷ്‌ !! 559487

ഇന്നും ഈ ഗാനം മലയാളികളുടെ പ്രിയഗാനങ്ങളില്‍ ഒന്നാണ്.

‘മൌനമേ നിറയും മൌനമേ‘ എന്ന ഗാനം വന്നപ്പോള്‍ ആ ഗാനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി എത്തിയത് ദേവരാജന്‍ മാസ്റ്റര്‍ ആയിരുന്നു.

നാദത്തിന്റെയും മൌനത്തിന്റെയും സാധ്യതകള്‍ ദേവരാജന്‍ മാസ്റ്ററെപ്പോലെ അറിഞ്ഞവര്‍ കേരളത്തില്‍ അധികം പേര്‍ ഉണ്ടാവില്ല. എന്നിട്ടും.............

‘മൌനമേ’ എന്ന് ഉച്ചസ്ഥായിയില്‍ തുടങ്ങിയത് ശരിയല്ലെന്നായിരുന്നു മാസ്റ്ററുടെ വിമര്‍ശനം. ദേവരാജന്‍ മാസ്റ്ററെ എന്നും ദൈവതുല്യം കണ്ട എം ജി രാധാകൃഷ്ണന്‍ പ്രതികരിച്ചിരിക്കാന്‍ സാദ്ധ്യതയില്ല.



ശബ്ദം ഇല്ലാത്ത ഒരവസ്ഥ മാത്രമായി മൌനത്തെ കണ്ടത് മാസ്റ്റര്‍ക്കു പറ്റിയ പിഴവാണെന്നാണ് എന്റെ അഭിപ്രായം.

ഈഗാനം വരുന്നതിനു മുന്‍പത്തെ വര്‍ഷം ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ‘മൌനം തളരും തണലില്‍ ‘ എന്ന ‘രതിനിര്‍വ്വേദ’ത്തിലെ മനോഹരമായ ശോകഗാനം ആയിരിക്കണം അപ്പോള്‍ ഒരു മാതൃകയായി മാസ്റ്റര്‍ ഉദ്ദേശിച്ചത്.

ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം നമ്മള്‍ ആസ്വദിക്കുമ്പോള്‍ ‘മൌനം തളരും’ എന്ന ഗാനത്തേക്കാള്‍ ഉന്നതമായ പദവി ‘മൌനമേ നിറയും മൌനമേ’ എന്ന ഗാനത്തിനുണ്ട്.
മലയാള സിനിമയില്‍ ഉണ്ടായ മികച്ചഗാനങ്ങളില്‍ ഒന്നാണ് ‘മൌനമേ..’

‘തകര’ എന്ന സിനിമ അക്കാലത്തിനു ശേഷം കാണാത്തവര്‍ക്ക് ഒരു ചിമിഴിലടച്ചതുപോലെ ആ സിനിമ നല്‍കിയ അനുഭവം ആ ഗാനം നല്‍കുന്നു.

പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഉള്‍ക്കടമായ ഒരു മാനസിക അവസ്ഥയാണ് ‘മൌനമേ’ എന്ന ഗാനത്തിലെ മൌനം. ഭാവത്തിന്റെ പരകോടിയില്‍ ഉണ്ടാകുന്ന അഭാവം പോലെ. അപ്പോള്‍ ഒരു ഉച്ചശ്രുതി സാദ്ധ്യം തന്നെയാണ്. ഇതൊന്നും അറിയാത്ത ആള്‍ ആയിരുന്നില്ല ദേവരാജന്‍ മാസ്റ്റര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇങ്ങനെ ഒരു ആരോപണം ദേവരാജന്‍ മാസ്റ്റര്‍ ഉന്നയിച്ചതിനു ശേഷം ആരോപണത്തിന്റെ മുനയൊടിക്കും വിധം മനോഹരമായ പ്രതിരോധം തീര്‍ത്തത് എസ് ജാനകി ആയിരുന്നു,
ബുദ്ധിപൂര്‍വവും ഹൃദയസ്പര്‍ശിയും ആയ ഒരു വിശദീകരണം എസ് ജാനകി നല്‍കിയത് തന്റെ ജീവിതത്തിലെ ഒരു ചെറിയ അനുഭവം ഓര്‍ത്തു കൊണ്ടാണ്.


കാഞ്ചിമഠാതിപതിയെ ഒരിക്കല്‍ എസ് ജാനകി ഭര്‍ത്താവിനൊപ്പം സന്ദര്‍ശിച്ചു. ആ ദിവസം നടന്ന ഭജന പരിപാടി കേട്ടു. അതിനുശേഷം സ്വാമി മുന്നില്‍ നടന്നു പോകുമ്പോള്‍ ജാനകി പിന്നില്‍ നിന്നു ‘സ്വാമി’ എന്നു മനസ്സില്‍ വിളിക്കുന്നു. ശബ്ദം പുറത്തുവന്നില്ല. മുഴുവന്‍ ശബ്ദവുമെടുത്തു മനസ്സില്‍ വിളിച്ചു. ശബ്ദം പുറത്തുവന്നില്ലെങ്കിലും സ്വാമി തിരിഞ്ഞുനോക്കി ആശീര്‍വദിച്ചു.

‘മൌനത്തിന്റെ പിച്ച് നമുക്കു തീരുമാനിക്കാവുന്നതാണോ‘ എന്നായിരുന്നു ജാനകിയുടെ ചോദ്യം.

ആ ചോദ്യം ഇന്നും പ്രസക്തമാണ്. ഈ ഗാനവും. ദേവരാജന്‍ മാഷ്‌ !! 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Nov 03, 2014 7:13 pm

ചിത്രമേളയിലെ അപസ്വരങ്ങള്‍ ആയിരുന്നു തമ്പി ആദ്യമായി ദേവരാജന്‍ മാസ്റ്റര്‍ക്കു വേണ്ടി എഴുതിയഗാനം. ആ ഗാനവുമായി ചെന്നപ്പോള്‍ ദേവരാജന്‍ മാസ്റ്ററുടെ പ്രതികരണം ആദ്യം തന്നെ അപസ്വരങ്ങള്‍ ആണല്ലോ എന്നുമാത്രം ആയിരുന്നു.


അടുത്ത ദിവസം പാട്ടുകേള്‍ക്കണം എന്നു പറഞ്ഞു ചെന്നപ്പോള്‍ വയലാര്‍ പോലും എന്നോട് പാട്ടുകേള്‍ക്കണം എന്നു പറഞ്ഞിട്ടില്ല.. പിന്നെയല്ലേ താന്‍! എന്നായിരുന്നു പ്രതികരണം. ദേവരാജന്‍ മാഷ്‌ !! 143614 ദേവരാജന്‍ മാഷ്‌ !! 143614
Back to top Go down
parutty
Forum Boss
Forum Boss
parutty



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyMon Nov 03, 2014 8:30 pm

ദേവരാജന്‍ മാഷ്‌ !! 608472

ദേവരാജന്‍ മാഷ്‌ !! 362995
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyTue Nov 04, 2014 9:13 am

കലാകൗമുദി ഫിലിം മാഗസീനില്‍ (29-12-1985) പ്രസിദ്ധീകരിച്ച ദേവരാജന്‍ മാഷുമായി നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കൊടുക്കുന്നു. ഓര്‍ക്കുക- ഈ സംഭാഷണം നടക്കുന്നത്‌ 1985 ഡിസംബറിലാണ്‌. ദേവരാജന്‍ മാഷ്‌ !! 95345


ചോദ്യം: സിനിമയില്‍ സംഗീതം ആവശ്യമാണെന്നു കരുതുന്നുണ്ടോ?

ഉത്തരം: സംഗീതത്തിലുള്‍പ്പെടുന്ന പാട്ട്‌ അഭിവാജ്യ ഘടകമല്ല. കാരണം കഥകഥനത്തിന്‌ പ്രാധാന്യം കൊടുക്കുയാണെങ്കില്‍ പാട്ടിന്റെ ആവശ്യം തന്നെയില്ല. എന്നാല്‍ പശ്ചാത്തല സംഗീതം ഒരു പരിധിവരെ ആവശ്യമാണ്‌. അതും പശ്ചാത്തലസംഗീതം എന്ന നിലയില്‍ മാത്രം.

ചോദ്യം: അറുപതു- എഴുപതുകളിലെ സംഗീതവും ഇന്നത്തെ സംഗീതവും തമ്മില്‍ വ്യത്യാസമുണ്ടോ?

ഉത്തരം: യഥാര്‍ത്ഥ സംഗീതവുമായി ബന്ധമുള്ളവരായിരുന്നു അന്നത്തെ സംഗീത സംവിധായകരായ ദക്ഷിണാമൂര്‍ത്തിയും കെ രാഘവനും ഞാനുമൊക്കെ. ഞങ്ങളുടെ അടിസ്ഥാനം കര്‍ണ്ണാടിക്‌ സംഗീതമായിരുന്നു. ശാസ്‌ത്രീയ സംഗീതവുമായി ബന്ധമുണ്ടായിരുന്നു ഞങ്ങള്‍ക്ക്‌ നാടന്‍പാട്ടുകളുമായി ഏറെ ചാര്‍ച്ചയുണ്ടായിരുന്നു. അതാണ്‌ സിനിമയില്‍ കൈകാര്യം ചെയ്‌തത്‌. പാശ്ചാത്യ സംഗീതവും കുറെയൊക്കെ ഞാന്‍ പഠിച്ചിരുന്നു. അങ്ങനെ എന്റേതായ ഒരു സംഗീത രീതി ഉടലെടുത്തു. ഇന്നു കാലം മാറിവന്നു. പാശ്ചാത്യ റിഥത്തിനോടായി ഇന്നത്തെ പുതു തലമുറയുടെ കൂറ്‌. നമ്മുടെ സിനിമ സംവിധായകരും നിര്‍മ്മാതാക്കളും തെറ്റായി അതിനെ വ്യാഖ്യാനിച്ചു. അതില്‍ വന്ന അപകടമാണ്‌ ഇപ്പോള്‍ കാണുന്ന സംഗീതത്തിന്റെ കുഴപ്പം. കൂടാതെ ആ അപകടത്തോട്‌ ചേര്‍ന്ന ചില സംവിധായകര്‍ സെക്‌സ്‌ കാണിക്കാന്‍ വേണ്ടി വരെ സംഗീതത്തെ ഉപയോഗിച്ചു. പണ്ട്‌ അതെല്ലാം ഉണ്ടായിരുന്നെങ്കിലും മൂടുയിരുന്നു. അതൊക്കെ ഉണ്ടായാലേ പടം ഓടൂ എന്നൊരു ചിന്ത ഇന്ന്‌ ഒഴിയാ ബാധപോലെ പടരുന്നു. സ്വാഭാവികമായി എന്നപ്പോലെ ഒതുങ്ങിച്ചിന്തിക്കുന്നവര്‍ക്ക്‌ സ്ഥാനമില്ലാതായി.

ചോദ്യം: ഗാന രചയിതാക്കളും സംഗീത സംവിധായകരും തമ്മില്‍ നേരിട്ടുള്ള ബന്ധം ആവശ്യമാണോ?

ഉത്തരം: ഗാന രചന ഇന്ന്‌ തരം താണിരിക്കുന്നു. അത്‌ രചയിതാവിന്റെ കഴിവുകേടു കൊണ്ടു മാത്രമല്ല. നേരത്തേ പറഞ്ഞപോലുള്ള സംവിധായകരുടെ തെറ്റായ വ്യാഖ്യാനവും അതിനു കാരണമാണ്‌. ഒരു പാട്ടുമതി, അര്‍ത്ഥമൊന്നും നോക്കേണ്ടതില്ല എന്നാണ്‌ സംവിധായകരുടെ മതം. മുമ്പു പറഞ്ഞ പാശ്ച്യാത്യവല്‍ക്കരിച്ച ശബ്‌ദകോലാഹലം ആണ്‌ പലര്‍ക്കും ഇന്നാവശ്യം. പാട്ടെഴുതാന്‍ വയലാറിനെപ്പോലെ ഇവര്‍ക്ക്‌ കഴിഞ്ഞില്ലെന്നിരിക്കട്ടെ, എഴുതിക്കൊണ്ടു വരുന്ന വരികളിലലെ അക്ഷരത്തെറ്റു പോലും മനസ്സിലാക്കാന്‍ കഴിയുന്നവരാകണ്ടേ സംവിധായകര്‍? സിനിമയോ സംഗീതമോ ഒന്നുറിയാത്ത പിള്ളേരാണ്‌ ഇന്നിവിടെ സിനിമ ഭരിക്കുന്നത്‌. ദേവരാജന്‍ മാഷ്‌ !! 143614 പരിചയമോ പാരമ്പര്യ ബോധമോ അവര്‍ക്കില്ല. രണ്ടിടങ്ങഴി ആരുടേതെന്നു ചോദിച്ചാല്‍ ചെല്ലപ്പനാശ്ശാരിയുടേത്‌ എന്നു പറഞ്ഞ സംവിധായകര്‍ ഇവിടെയുണ്ട്‌. ദേവരാജന്‍ മാഷ്‌ !! 44121 ഇവരുടെ ലോകത്ത്‌ നല്ലതിനു സ്ഥാനം കുറയും. ഇവിടെ സംഗീത സംവിധായകനും ഗാനരചയിതാവും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. മുമ്പു അതുണ്ടായിരുന്നപ്പോള്‍ നല്ല ഗാനങ്ങള്‍ ഉണ്ടായി.

ചോദ്യം: സിനിമാസംഗീതത്തില്‍ സിനിമാ സംവിധായകന്റെ പങ്കെന്ത്‌?

ഉത്തരം: ഗാനമായാലും പശ്ചാത്തല സംഗീതമായാലും സന്ദര്‍ഭമറിഞ്ഞു ചെയ്യാത്ത സംവിധായകന്‍ ആ ജോലിക്ക്‌ അനുയോജ്യനല്ല. കൂടുതല്‍ ശബ്‌ദമുണ്ടെങ്കില്‍ നന്നായെന്നു കരുതുന്നവര്‍ നിശബ്‌ദതയുടെ സംഗീതം അറിയാതെ പോകുന്നു. ടൈറ്റില്‍ മുതല്‍ ശുഭം വരെ വായിച്ചു തള്ളുന്ന രീതി വലിയ സംവിധായകരെന്ന്‌ നടിക്കുന്നവര്‍ക്കു പോലുമുണ്ട്‌.

ചോദ്യം: പുതിയ ഇല്‌ക്‌ടോണിക്‌ ഉപകരണങ്ങള്‍ കോട്ടമോ നേട്ടമോ?

ഉത്തരം: ഇല്‌ക്‌ടോണിക്‌ ഉപകരണങ്ങളുടെ വരവു പല കോട്ടങ്ങളും സൃഷ്‌ടിച്ചു. അവ ഉപയോഗിക്കാന്‍ പലര്‍ക്കുമറിയില്ല. അല്‍പ്പമെങ്കിലും നന്നായി ഉപയോഗിക്കാന്‍ അറിയാവുന്നത്‌ ഇളയരാജയാണ്‌. എനിക്ക്‌ അവയുടെ ആവശ്യമില്ല. അവ ദഹിക്കുകയുമില്ല. നമ്മുടെ സോഷ്യല്‍ സെറ്റപ്പില്‍ നാടന്‍ ഉപകരണങ്ങള്‍ മതി.

ചോദ്യം: നാടകത്തിലെ സംഗീതം സിനിമയില്‍ സ്വാധീനിച്ചിട്ടുണ്ടോ?

ഉത്തരം: സ്വാഭിവികമായും. രണ്ടും സംഗീതമാണ്‌. വിപുലമായ ചിത്രീകരണരീതി സിനിമക്കുണ്ട്‌. നാടകത്തിനു അതില്ല. ചിലര്‍ നാടകത്തെ?സിനിമീകരിക്കുന്നു? എന്നത്‌ അതറിഞ്ഞവര്‍ക്ക്‌ ദുഃഖമാകുന്നു.

ചോദ്യം: വിദേശങ്ങളില്‍ മ്യൂസിക്കല്‍സ്‌ എന്നൊരു വിഭാഗംതന്നെയുണ്ട്‌. (മൈ ഫെയര്‍ലേഡി. ഗൗണ്ട്‌ ഓഫ്‌ മ്യൂസിക്‌ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം) നമുക്ക്‌ അത്തരം ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല.

ഉത്തരം: വള്ളിതിരുമണം മുതല്‍ അതു കാണാമല്ലോ. ഒരു തരം ഓപ്പറാ സ്റ്റൈല്‍ കിട്ടപ്പയുടേയും മറ്റും സൃഷ്‌ടികളില്‍ കാണുന്നുണ്ട്‌. എങ്കിലും മ്യൂസിക്കല്‍സ്‌ എന്നതിനെ പറയാമോ?

ചോദ്യം: മറ്റു ഭാഷക്കാര്‍ മലയാളത്തില്‍വന്ന്‌ സംഗീതം നല്‍കുന്ന പ്രവണതയെപ്പറ്റി? സംഗീതത്തിനു നാടിന്റെ സംസ്‌ക്കാരവുമായി ബന്ധമില്ലേ?

ഉത്തരം: സംഗീതത്തിനു ഭാഷയില്ല. എനിക്ക്‌ ഹിന്ദിയില്‍ സംഗീതം ചെയ്യാം. അവിടെ നിന്നുവരുന്നവര്‍ക്ക്‌ മലയാളവും ചെയ്യാം. പക്ഷേ വടക്കേ ഇന്ത്യന്‍ സംഗീതവും തെന്നിന്ത്യന്‍ സംഗീതരീതിയും രണ്ടാണ്‌. എന്റേത്‌ കര്‍ണാട്ടിക്‌ സ്വാധീനമുള്ള രീതിയാണ്‌. സലില്‍ ചൗധരിയുടെ പാട്ടുകള്‍ മലയാളത്തിനു ചേര്‍ന്നതായില്ല. ആ പാട്ടുകള്‍ അനനുകരണീയമായിരിക്കാം. പക്ഷേ സലില്‍ ചൗധരി ആയതുകൊണ്ട്‌ എല്ലാം സ്വീകരിക്കേണ്ടി വന്ന ഗതികേട്‌ രാമുകാര്യാട്ടിനു പോലും ഉണ്ടായി. ബംഗാളിയില്‍ ചെയ്‌ത ട്യൂണുകളാണല്ലോ ചെമ്മീനില്‍ നാം കേട്ടത്‌. ട്യൂണ്‍ കൊടുത്ത്‌ പാട്ടെഴുതുന്ന രീതിയില്‍ വയലാര്‍ മാത്രം രക്ഷപ്പെട്ടു. ‘നീ വാ’ എന്നതിനുപകരം ‘നിവാ’ എന്നുപയോഗിച്ചാല്‍ ശരിയാകുമോ? ദേവരാജന്‍ മാഷ്‌ !! 143614 തെറ്റാണെന്നറിയാമായിരുന്നിട്ടും ഞാന്‍ ഒരു പാട്ട്‌ കമ്പോസ്‌ ചെയ്‌തു. പ്രഭാതം വിടര്‍ന്നു, പ്രദോഷം വിടര്‍ന്നു പ്രതീചി രണ്ടും എന്ന പാട്ട്‌ എത്ര അബദ്ധമാണ്‌. അതു മതിയെന്നു സംവിധായകന്‍ പറഞ്ഞാല്‍ ഒന്നും ചെയ്യാനില്ല.

ചോദ്യം: താങ്കള്‍ സംഗീതം പകര്‍ന്ന ഇഷ്‌ടപ്പെട്ട മികച്ച ചിത്രങ്ങള്‍?

ഉത്തരം: മുന്നൂറ്റി അമ്പതോളം ചിത്രങ്ങള്‍ക്ക്‌ ഞാന്‍ സംഗീതം പകര്‍ന്നു. പക്ഷേ ഈ ചോദ്യത്തിനു ഉത്തരം പറയാന്‍ പാകത്തിലല്ല എന്റെ ഓര്‍മ്മ. ദേവരാജന്‍ മാഷ്‌ !! 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyTue Nov 04, 2014 9:55 am


സ്വന്തം കഴിവിലുള്ള ആത്‌മവിശ്വാസത്തിന്റെ വിശ്വരൂപമായിരുന്നു ദേരാജന്‍ മാസ്‌റ്റര്‍. അതിനെ അഹങ്കാരമായി വ്യാഖ്യാനിക്കുകയാണെങ്കില്‍ മാസ്‌റ്റര്‍ വലിയ അഹങ്കാരി തന്നെയായിരുന്നു. മലയാളത്തിലെ സംഗീതത്തിന്റെ ഗുണനിലവാരം മാത്രമല്ല അന്തസ്സും ഉയര്‍ത്തിയത്‌ ഈ മഹാനുഭാവനായിരുന്നു. പാടുന്നവരും വാദ്യോപകരണക്കാരുമല്ലാത്ത മറ്റാരെങ്കിലും - ഗാനരചയിതാവുപോലും തന്റെ പാട്ടുകള്‍ ആദ്യമായി കേള്‍ക്കുന്നത്‌ റെക്കോര്‍ഡിംഗ്‌ സ്‌റ്റുഡിയോയിലെ സ്‌പീക്കറുകളിലൂടെ മാത്രമായിരിക്കുമെന്ന്‌ ഇദ്ദേഹം ആര്‍.എം. വീരപ്പനോട്‌ തുറന്നടിച്ചു പറഞ്ഞില്ലായിരുന്നെങ്കില്‍ ഏതാനും എം.ജി.ആര്‍. പടങ്ങളിലെങ്കിലം ദേവരാജസംഗീതം കേള്‍ക്കാന്‍ നമുക്കിടവരുമായിരുന്നു.

പക്ഷേ, ഈ മ്യൂസിക്കല്‍ പ്രൊഡിജിയുടെ വായില്‍ നിന്നും പ്രവഹിച്ച ഈണങ്ങളോളം കര്‍ണ്ണസുഖദമല്ലായിരുന്നു ആ വാക്കുകള്‍.. പലപ്പോഴും അവ കര്‍ണ്ണകഠോരമായിരുന്നുതാനും! എന്നിരുന്നാലും അവയില്‍ ഒളിഞ്ഞിരിക്കുന്ന നര്‍മ്മേക്‌തികള്‍ ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക്‌ ആദ്യത്തെ ഒരു ചളിപ്പു മാറിക്കഴിയുമ്പോള്‍ അവ രസകരമായി തോന്നിയിട്ടുണ്ടാവണം. സംശയമുണ്ടെങ്കില്‍ ഈ കഥകളൊക്കെ ഒന്നു നോക്കുക.

1955-ല്‍ കാലം മാറുന്നുവും, 59-ല്‍ 'ചതുരംഗവും' കഴിഞ്ഞ്‌ സിനിമയോടും അതിലെ സംഗീതത്തിനോടും വലിയ പ്രതിപത്തിയൊന്നും കാണിക്കാതെ നാടകവും സംഗീതക്കച്ചേരിയുമായി കഴിയുമ്പോഴാണ്‌ മാസ്‌റ്ററെ വിളിക്കാന്‍ ഉദയായില്‍ നിന്നും ആള്‍ വരുന്നത്‌. കമ്മ്യൂണിസ്‌റ്റുകാരന്‍ ഒരു മുതലാളിയുടെ മുന്നില്‍ അടിയറവു പറയുന്നതിന്റെ വിഷമം ഉള്ളിലുണ്ടായിരുന്നതുകൊണ്ട്‌ തികച്ചും ധിക്കാരപരമായാണ്‌ മാസ്‌റ്റര്‍ കുഞ്ചാക്കോയുടെ മുന്നില്‍ പെരുമാറിയത്‌. മടക്കിക്കുത്തിയ മുണ്ടുപോലും നേരെയിടാതെ, തോര്‍ത്തുകൊണ്ടൊരു തലേല്‍ക്കെട്ടുമായിട്ടായിരുന്നു അവിടുത്തെ ആ ഇരിപ്പ്‌.

''മിസ്‌റ്റര്‍ ദേവരാജന്‍, മൂന്നു പടങ്ങളുടെ മ്യൂസിക്കാണ്‌ ഞാന്‍ ഒന്നിച്ചു നിങ്ങളെ ഏല്‌പിക്കുന്നത്‌. ഭാര്യ, കടലമ്മ, ശകുന്തള,'' വിഷയം അവതരിപ്പിച്ചുകൊണ്ട്‌ കുഞ്ചാക്കോ പറഞ്ഞു. ''ഇതില്‌ ഭാര്യേടെ പാട്ടുകള്‌ ഒടനെ ചെയ്യണം. മറ്റേത്‌ രണ്ടും എപ്പായിരിക്കുംന്ന്‌ ഇപ്പോ പറയാന്‍ പറ്റില്ല. ഇതില്‌ ആദ്യത്തെ പടത്തിന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ആയിരം രൂപ തരും. രണ്ടാമത്തേതിന്‌ രണ്ടായിരം, മൂന്നാമത്തേതിന്‌ മൂവായിരവും.''

ഇതു കേട്ടതും ഒരുനിമിഷം പോലും പാഴാക്കാതെ മാസ്‌റ്റര്‍ പറഞ്ഞു, ''ഈ മൂന്നു പടോം എനിക്കു വേണ്ടെന്ന്‌ ഞാന്‍ പറഞ്ഞാല്‍ മൊതലാളിക്ക്‌ എന്നോട്‌ മുഷിച്ചിലൊന്നു തോന്നില്ലല്ലോ?''

''അതെന്താ?'' കുഞ്ചാക്കോ ഒന്നമ്പരന്നു.

''എന്റെ ജോലിക്ക്‌ പ്രതിഫലം നിശ്‌ചയിക്കേണ്ടത്‌ ഞാനാണല്ലോ!'' ദേവരാജന്‍ മാഷ്‌ !! 559487

''അങ്ങനെയാണോ?'' എങ്കില്‍ അതു പറ.

മാസ്‌റ്റര്‍ അതു പറഞ്ഞു. ''ഈ പറഞ്ഞ ആദ്യത്തെ പടത്തിന്‌ എനിക്ക്‌ മൂവായിരം തികച്ചും കിട്ടണം. രണ്ടാമത്തെ പടത്തിന്‌ എനിക്ക്‌ രണ്ടായിരം മതി, കാരണം, ഇതിനിടയില്‍ നമ്മള്‍ തമ്മില്‍ കുറച്ച്‌ അടുക്കുമല്ലോ. ആ അടുപ്പത്തിന്റെ പേരിലാണിത്‌. മൂന്നാമത്തെ പടമാവുമ്പോഴേക്കും നമ്മുടെ അടുപ്പം പിന്നെയും വര്‍ദ്ധിക്കും.. അപ്പോ എനിക്ക്‌ ആയിരിമായാലും മതി. ഇനി തുടര്‍ന്നും ഉദയായുടെ സിനിമകള്‍ എന്നെ ഏല്‌പിക്കുകയാണെങ്കില്‍ എനിക്ക്‌ പ്രതിഫലമേ വേണ്ട.'' ദേവരാജന്‍ മാഷ്‌ !! 2958

ഇതില്‍ രണ്ടാമത്തെ പടം അടുത്തവര്‍ഷവും മൂന്നാമത്തേതിന്‌ അതിന്‌ അടുത്തതിന്റെ അടുത്തവര്‍ഷവുമായിരുന്നു നടന്നതെന്നതുകൊണ്ട്‌ തന്റെ ദീര്‍ഘദൃഷ്‌ടിയെപ്പറ്റി മാസ്‌റ്റര്‍ പിന്നീട്‌ അഭിമാനം കൊള്ളുകയുണ്ടായിട്ടുണ്ടത്രേ!

കുളത്തൂപ്പുഴ രവി എന്ന ഗായകന്‌ മാസ്‌റ്റര്‍ ഒരു കോറസ്സില്‍ പാടാനുള്ള അവസരംപോലും നല്‌കിയില്ല. വര്‍ഷക്കണക്കിന്‌ അയാള്‍ ഒരു പാട്ടിനായി മാസ്‌റ്ററുടെ പുറകെ നടന്നതു മാത്രം മിച്ചം. പിന്നെ രവി വലിയ സംഗീത സംവിധായകനായി. രവീന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍ അനേകം ഹിറ്റു പടങ്ങള്‍ ചെയ്‌തതിനുശേഷം ഒരിക്കല്‍ താന്‍ സംഗീതസംവിധായകനായ 'പ്രദക്ഷിണം' എന്ന ചിത്രത്തിന്റെ പൂജയില്‍ അതിഥിയായി പങ്കെടുക്കാനെത്തിയ ദേവരാജന്‍മാസ്‌റ്ററെ കണ്ട്‌ രവി അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. അന്ന്‌ റെക്കോര്‍ഡ്‌ ചെയ്യാന്‍ പോകുന്ന പാട്ട്‌ അദ്ദേഹത്തെ പാടി കേള്‍പ്പിക്കുകയും ചെയ്‌തു.

പൂജ കഴിഞ്ഞ്‌ മടങ്ങാന്‍ നേരത്ത്‌ മാസ്‌റ്റര്‍ രവിയോടു ചോദിച്ചു. ''രവി, എനിക്ക്‌ ഒന്നു കേട്ടാ മതി. നീ ഇപ്പോ ഹാപ്പിയാണല്ലോ?''

''അതേ മാഷേ,'' രവി വികാരാധീനനായി.'' ഞാന്‍ നോക്കുമ്പോ എന്റെ സക്‌സസ്സിന്റെ ഒരു രഹസ്യം ഞാന്‍ ദാസേട്ടനെക്കൊണ്ട്‌ മാത്രം പാടിക്കുന്നതാണ്‌.

ഒന്ന്‌ ഓര്‍ത്തിട്ട്‌ മാസ്‌റ്റര്‍ പ്രതിവചിച്ചു; ''ഇപ്പോ നിനക്ക്‌ മനസിലായിക്കാണും അന്നു ഞാന്‍ എന്താണ്‌ നിന്നെക്കൊണ്ട്‌ പാടിക്കാഞ്ഞതെന്ന്‌!'' ദേവരാജന്‍ മാഷ്‌ !! 44121


യുവഗായകനായ ഒ.പി. ഭാസ്‌കരന്‌ 'ദേവരാജന്‍മാസ്‌റ്റര്‍' എന്നു കേട്ടാല്‍ വിറയല്‍ വരുമായിരുന്നു. എങ്കില്‍ 'രതിനിര്‍വ്വേദത്തി'ലെ കാലം കുഞ്ഞുമനസ്സില്‍ ചായം പൂശി' എന്ന പാട്ടിനുവേണ്ടി കോറസ്സില്‍ പാടാന്‍ അവസരം ലഭിച്ചപ്പോള്‍ ഭാസ്‌കരന്‍ പോയി. കോറസ്സായി പാടുന്ന ഭാഗം കോറസ്സില്‍ പങ്കെടുക്കുന്ന ഗായകര്‍ ഓരോരുത്തരെക്കൊണ്ട്‌ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പാടിച്ച്‌ റിഹേഴ്‌സ്‌ ചെയ്യിക്കുന്ന പതിവ്‌ മാസ്‌റ്റര്‍ക്കുണ്ടായിരുന്നു. ഭാസ്‌കരന്‍ അതില്‍ ഭംഗിയായി പാസായി.

ടേക്കിന്റെ സമയത്ത്‌ കോറസ്സ്‌ സെക്‌ഷനില്‍ ഒരു ശബ്‌ദം കുറവുള്ളത്‌ മാസ്‌റ്റര്‍ ശ്രദ്ധിച്ചു. 'കട്ട്‌' പറഞ്ഞ്‌ കോറസ്സുകാരെ മാത്രം പാടാന്‍ വിട്ടിട്ട്‌ മാസ്‌റ്റര്‍ വോയ്‌സ്‌ ബൂത്തിനടുത്തി ചെന്ന്‌ അകത്തേക്ക്‌ പാളിനോക്കി. അവിടെ ഭാസ്‌കരന്‍ ഒഴികെ മറ്റെല്ലാവരും തകര്‍ത്തു പാടുന്നു. ഭാസ്‌കരന്‍ പക്ഷേ വെറുതെ നില്‌ക്കുകയല്ല. ഒരു വലിയ ഗായകന്റെ ഭാവഹാവാദികളോടെ അയാള്‍ പാടുന്നുണ്ട്‌, എന്നാല്‍ ശബ്‌ദം പുറത്തുവരുന്നില്ല. തിരികെ കണ്‍സോളിലെത്തി ടോക്‌ബാക്ക്‌ ഓണ്‍ ചെയ്‌തിട്ട്‌ മാസ്‌റ്റര്‍ പറഞ്ഞു. ''ആ ഒ.പി. ഭാസ്‌കരന്‍ - ഒറക്കെ പാടാത്ത ഭാസ്‌കരന്‍ ദേവരാജന്‍ മാഷ്‌ !! 2958 ഇങ്ങോട്ടു വന്നാട്ടെ..''

പേടിച്ചു വിറച്ച്‌ തന്റെ മുന്നിലേക്കു വന്ന ഭാസ്‌കരനോട്‌ മാസ്‌റ്റര്‍ ചോദിച്ചു. ''റിഹേഴ്‌സലിനൊക്കെ നീ നന്നായി പാടിയതാണല്ലോ. പിന്നെന്തു പറ്റിയെടാ?''

''അത്‌... ടേക്കായതുകൊണ്ടാ മാഷേ,'' ഭാസ്‌കരന്‍ തന്റെ പരാധീനത വെളിപ്പെടുത്തി.

''എടാ, ടേക്‌ എടുത്താലല്ലേ നമുക്ക്‌ ഇത്‌ നാട്ടുകാരെ കേള്‍പ്പിക്കാന്‍ ഒക്കൂ... അല്ലാതെ നാട്ടുകാരെ മുഴുവന്‍ വിളിച്ചുവരുത്തി നിന്റെ റിഹേഴ്‌സല്‌ കേള്‍പ്പിക്കാനൊക്കില്ലല്ലോ!'' മാസ്‌റ്റര്‍ പറഞ്ഞു. ദേവരാജന്‍ മാഷ്‌ !! 44121
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyTue Nov 04, 2014 9:59 am

Ammu wrote:

സ്വന്തം കഴിവിലുള്ള ആത്‌മവിശ്വാസത്തിന്റെ വിശ്വരൂപമായിരുന്നു ദേരാജന്‍ മാസ്‌റ്റര്‍.
paavam maash ദേവരാജന്‍ മാഷ്‌ !! 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyTue Nov 04, 2014 10:07 am

Abhijit wrote:
Ammu wrote:

സ്വന്തം കഴിവിലുള്ള ആത്‌മവിശ്വാസത്തിന്റെ വിശ്വരൂപമായിരുന്നു ദേരാജന്‍ മാസ്‌റ്റര്‍.
paavam maash ദേവരാജന്‍ മാഷ്‌ !! 489245

ദേവരാജന്‍ മാഷ്‌ !! 536236 ദേവരാജന്‍ മാഷ്‌ !! 618981 "വ" എഴുതാന്‍ മറന്നതിന് ഇങ്ങിനെ വാ കോട്ടി ചിരിക്കെണ്ടായിരുന്നു ദേവരാജന്‍ മാഷ്‌ !! 948518 ദേവരാജന്‍ മാഷ്‌ !! 948518
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyTue Nov 04, 2014 10:08 am

Ammu wrote:
Abhijit wrote:

paavam maash ദേവരാജന്‍ മാഷ്‌ !! 489245

ദേവരാജന്‍ മാഷ്‌ !! 536236 ദേവരാജന്‍ മാഷ്‌ !! 618981  "വ" എഴുതാന്‍ മറന്നതിന് ഇങ്ങിനെ വാ കോട്ടി ചിരിക്കെണ്ടായിരുന്നു ദേവരാജന്‍ മാഷ്‌ !! 948518 ദേവരാജന്‍ മാഷ്‌ !! 948518
ദേവരാജന്‍ മാഷ്‌ !! 133999
Back to top Go down
parutty
Forum Boss
Forum Boss
parutty



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyTue Nov 04, 2014 10:10 am

Abhijit wrote:
Ammu wrote:

സ്വന്തം കഴിവിലുള്ള ആത്‌മവിശ്വാസത്തിന്റെ വിശ്വരൂപമായിരുന്നു ദേരാജന്‍ മാസ്‌റ്റര്‍.
paavam maash ദേവരാജന്‍ മാഷ്‌ !! 489245

ദേവരാജന്‍ മാഷ്‌ !! 855112 ദേവരാജന്‍ മാഷ്‌ !! 143614
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyTue Aug 02, 2016 11:13 am

Must Read - Sankadam varum vayichal .... ദേവരാജന്‍ മാഷ്‌ !! 5267 ദേവരാജന്‍ മാഷ്‌ !! 5267

[You must be registered and logged in to see this link.]

Back to top Go down
Ammu
Forum Boss
Forum Boss
Ammu



ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! EmptyTue Aug 02, 2016 3:41 pm

Anoop Mukundan wrote:
Must Read - Sankadam varum vayichal ....  ദേവരാജന്‍ മാഷ്‌ !! 5267  ദേവരാജന്‍ മാഷ്‌ !! 5267

[You must be registered and logged in to see this link.]


അനൂപേ ദേവരാജന്‍ മാഷ്‌ !! 550239
Back to top Go down
Sponsored content





ദേവരാജന്‍ മാഷ്‌ !! Empty
PostSubject: Re: ദേവരാജന്‍ മാഷ്‌ !!   ദേവരാജന്‍ മാഷ്‌ !! Empty

Back to top Go down
 
ദേവരാജന്‍ മാഷ്‌ !!
Back to top 
Page 1 of 1
 Similar topics
-
» RAVEENDRA SANGEETHAM
» അഴീക്കോട് മാഷ് ഓര്‍മ്മയായി
» പി ഭാസ്‌കരന്‍ മാഷ്
» സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു.
» മൊഴികളില്‍ സംഗീതമായി എന്ന പുസ്തകത്തില്‍ നിന്ന് (ജോണ്‍സന്‍ മാഷ്)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: