Subject: Re: MASALA COFFEE - KAPPA Wed Jun 17, 2015 1:10 pm
new gen singers ellarum baand karanallo
binu poratte kooduthal
Binu Forum Boss
Location : Kuwait
Subject: Re: MASALA COFFEE - KAPPA Wed Jun 17, 2015 5:09 pm
Sooraj Santhosh
Amritha TV Superstar net vijayathinu shesham Superstar Global thudangunnu valareyere pratheekshakalodeyaanu kanaanirunnathu Super star le job nte singingum stage pressenceum enne athrayere aakarshichirunnu winner aaya sangeeth ente naattuukaran aayirunnu enkilum....
krishna nee begena kettappol.. ithupole paidya randu pere orma vannu
sangeeth and job
ellam poratte
Kaantha njanum varaam kettille sundar Sooraj is above all
See the voice modulation in high pitch And see the control.........
Ithrayum naal job aayirunnu ente favourit But sooraj........ Amazing singer
ippazhaa kettath binu.. super..
ee song ivaarude masterpiece aaavum.. thaikudathinte ayala song pole
shamsheershah Forum Boss
Location : Thrissur
Subject: Re: MASALA COFFEE - KAPPA Sun Jun 21, 2015 11:32 pm
Sooraj
balamuralee Forum Owner
Subject: Re: MASALA COFFEE - KAPPA Thu Aug 06, 2015 6:27 pm
'എഗൈന്‍ ബോള്‍ഗാട്ടി'.....അടക്കാനാവാത്ത ആവേശത്തില്‍ അവര്‍ ആര്‍ത്തുവിളിച്ചു. 'മോജോ റൈസിങ്ങി'നുശേഷം അവിടേക്കുള്ള വരവാണ്. കൊച്ചിയുടെ സിരകളില്‍ സംഗീതലഹരി നിറച്ച 'മോജോ റൈസിങ്ങ്' ഞങ്ങള്‍ക്ക് തന്ന മൈലേജ്.....ഹോ...അത് പറഞ്ഞറിയിക്കാനാവില്ല...ഓരോരുത്തരും മാറി മാറി പറഞ്ഞു. ബോല്‍ഗാട്ടി പാലസിനുമുന്നിലെത്തിയപ്പോള് അവര്‍ക്ക് തങ്ങളുടെ ഫേവറേറ്റ് ഹിറ്റാണ് ഓര്‍മ്മയിലേക്കെത്തിയത്: 'കാന്താ.....'കൂട്ടത്തിലൊരാള്‍ നീളത്തില്‍ മൂളി. പിറകെ ബാക്കിയുള്ളവര്‍ ഏറ്റുപിടിച്ചു. പച്ചപ്പിന്റെ പരവതാനി വിരിച്ച പാലസ് ഉദ്യാനത്തില്‍ കൈയ്യില്‍ ബേസും ഇലക്ട്രിക്കും ജംപേ ഡ്രമ്മും ആരുടേയും ശ്രദ്ധനേടുന്ന മള്‍ട്ടികളര്‍ പ്രിന്റഡ് പലാസോ പാന്റ്സുമൊക്കെയായി കൊച്ചിക്കായലിന്റെ തിരതാളത്തിനൊപ്പം അവര്‍ ശ്രുതിചേര്‍ത്തു. ഇതാണ് 'മസാല കോഫി', നിന്ന നില്പില് സംഗീതം പെയ്യിക്കുന്നവര്‍. ചുരുങ്ങിയകാലം കൊണ്ട് യൂത്തിന്റെ ചങ്കില് ഒരു മസാലക്കൂട്ടുപോലെ കയറിപ്പറ്റിയവര്‍.
ലൈവ്്: 2014 മുതലാണ് 'മസാല കോഫി'യുടെ തുടക്കം. മുംബൈയിലെ പല ബാന്ഡുകളിലില് നിന്നെത്തിയവര്‍ വരുണ്‍ സുനിലിനുകീഴില് ഒരുമിക്കുകയായിരുന്നു. കപ്പ ടി.വിയിലെ 'മ്യൂസിക് മോജോ' മൂന്നാം സീസണിലൂടെയാണ് ആദ്യമായിവരൊന്നിച്ചുള്ള പാട്ടുകളെത്തിതുടങ്ങിയത്.
മ്യൂസിക് മോജോയില്‍ നിന്നും ഇവരുടെ ആദ്യഗാനം ഇറങ്ങിയത് എ.ആര് റഹ്മാന്റെ സില്ലിന് ഒരു കാതലിലെ 'മുന്‍പേ വാ'യുടെ ഇലക്ട്രിക്കോടെയായിരുന്നു. യുട്യൂബിലെത്തി പത്തുദിവസംകൊണ്ട് ഒരുലക്ഷത്തോളം ലൈക്കുകളാണ് ഇതിന്്് ലഭിച്ചത്. ബാന്‍ഡിന്റെ എല്ലാമായ സൂരജ് സന്തോഷിന്റെ വണ്ടര്ഫുള് വോക്കല്സായിരുന്നു ഹൈലൈറ്റ്. പിന്നീട് ഇവരുടെ ഓരോ പാട്ടുകളും കപ്പ ടിവി യുട്യൂബിലേക്ക് അപ്്് ലോഡ് ചെയ്തു. 'കൃഷ്ണ നീ ബേഗനേ', 'കുന്നത്തൊരു കാവുണ്ട്', 'മാഹി വേ', 'പാനി ദാ', 'ഉയിരും നീയേ', 'കാന്താ', 'കാത്തു സൂക്ഷിച്ചൊരു'...അങ്ങനെ യുട്യൂബില്‍ ഇവരുടെ ആവശ്യക്കാരേറി.
കൂടാതെ ഹരിഹരന്, തൗഫിക്, ഫസല്‍ ഖുറേഷി, രഞ്ജിത് ബരറ്റ്, അസ്താദ് ദേബു, സദിര് ഖാന്, ദില്‍ഷദ് ഖാന്, ആന്‍ഡേഴ്സ് ഹാഗബെര്ഗ് എന്നീ ബോളിവുഡ് സംഗീതജ്ഞരോടൊപ്പവും ജെറി അമല്‍ദേവ്, ജോണ്സണ്, എം.ജയചന്ദ്രന്, രാജാമണി തുടങ്ങിയ മലയാളത്തിലെ സംഗീതസംവിധായകര്‍ക്കൊപ്പവും 'മസാല കോഫി'യുടെ പ്രൊഡ്യൂസര്‍ ആയ വരുണ്‍ സുനില്‍ പെര്കഷനിസ്റ്റായിട്ടുണ്ട്. 'കാഡ്ബറിസ്', 'സണ്‍ഡ്രോപ്പ് ഓയില്‍', 'കാസ്ട്രോള്‍', 'കുര്‍കുറെ', 'ബ്രിട്ടാനിയ' തുടങ്ങിയവയുടെ പരസ്യങ്ങള്‍ക്കായുള്ള ജിംഗിള്‍സും വരുണ്‍ ഒരുക്കിയിട്ടുണ്ട്.
ഓം-ഐ ആര്‍ട്ടിസ്റ്റ്സ് ആര്‍ട്ടിസ്റ്റ് മാനേജ്മെന്റ് കമ്പനിയിലെ ഡോ. ലക്ഷ്മി വേണുഗോപാലാണ് ഇവരുടെ ബ്രാന്‍ഡിങ്ങ്, ഇവന്റ്സ് തുടങ്ങിയവയെല്ലാം നിര്‍വ്വഹിക്കുന്നത്.
സിംഗിള്‍സ്: 'കരിക്കിന് പാട്ട്', 'നാണം', 'വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ പഞ്ചാബ്' എന്നിവയാണ് ഇവരുടെ ഒറിജനല്‍ നമ്പേഴ്സായ സിംഗിള്‍സ്. 'ഉറിയടി' എന്നൊരു തമിഴ് സിനിമയ്ക്കായി സംഗീതം ചെയ്യുന്നുണ്ടിവരിപ്പോള്. തൃശൂര്‍ പൂരത്തിന്റെ ഫീല്‍ ഉള്ള 'കാന്താ..'യുടെ തമിഴ് റീമിക് ഇവര്‍ ഈ സിനിമയില്‍ ചെയ്യുന്നുണ്ട്. ആര്‍ട്ടിസ്റ്റ് പ്രൊഫൈല്‍ ആല്‍ബം ചെയ്യുകയെന്നതും ഇവരുടെ സ്വപ്നപദ്ധതിയാണ്.
മ്യൂസിക്: റാപ്പ് ഇന്ത്യന്‍ ക്ലാസിക്കല്‍ ജുഗല്‍ബന്ധി, ഇലക്ട്രിക്കല്‍, മലയാളം മെഡ്ലേ തുടങ്ങിയവയാണ് ഇവരുടെ സംഗീതത്തിന്റെ പ്രത്യേകത. മുംബൈ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലെല്ലാം 'മസാല കോഫി'യുടെ സ്വരമെത്തികഴിഞ്ഞു. കോളേജുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ ബാന്‍ഡ് ഷോകള്‍ കൂടുതലും നടന്നിരിക്കുന്നത്. വിദേശത്തും നിരവധി പ്രോഗ്രാമുകള്‍ ഇവര്‍ നടത്തി. ഇന്ത്യന്‍ സംഗീതലോകത്തുതന്നെ വിരളമായി ഉപയോഗിക്കുന്ന 'ഇസ്രാജ്' എന്ന ഉപകരണവും ഇവര്‍ തങ്ങളുടെ ബാന്‍ഡില്‍ ഉള്‍പ്പെടുത്താറുണ്ട്. അര്‍ഷദ് ഖാനാണ് ഇത് മീട്ടുന്നത്.
പേരിന് പിന്നില്‍: കോഫി മസാലയെന്നാല്‍ സ്പൈസി കോഫി. എരിവും സുഗന്ധവും എല്ലാം ചെര്ന്നൊരു കാപ്പിമിക്സ്. ഈ രുചിക്കൂട്ട് പോലെയാണ് ഇവരുടെ സംഗീതവും. വത്യസ്തവും അപ്രതീക്ഷിതവുമായ സംഗീതം നല്‍കാനാണ് മസാല കോഫിയുടെ ശ്രമം. ഇന്ത്യന്‍ സംഗീതത്തിന്റെ വ്യത്യസ്ത സ്റ്റൈലുകളില്‍ പരീക്ഷിക്കുകയാണ് കൂടുതലും ഓരോ പാട്ടിലും ചെയ്യുന്നത്.
ബാന്‍ഡിലെ താരം സൂരജ് സന്തോഷ് നിരവധി സിനിമകളില്‍ പിന്നണി പാടിയ സൂരജ് സന്തോഷാണ് ഇവരുടെ ബാന്‍ഡിലെ വിലയേറിയ താരം. ഹിന്ദി, കന്നട, തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലായി നിരവധി പാട്ടുകള്‍ പാടികഴിഞ്ഞു. 2004ലെ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിലും 2005 ഹയര്‍സെക്കന്‍ഡറി യൂത്ത് ഫെസ്റ്റ്വലിലും ലളിതഗാനത്തില്‍ വിജയിയായിരുന്നു. സൗത്ത് സോണ്‍ ഇന്റര്‍ യുണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ കേരള സര്‍വ്വകലാശലയെ പ്രതിനിധീകരിച്ച് 2009 മുതല്‍ 3 വര്‍ഷം തുടര്‍ച്ചയായി വിജയം നേടിയിട്ടുണ്ട് സൂരജ്.
ദേശീയ ഇന്റര്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിലും പങ്കെടുത്തിട്ടുണ്ട്. 2009ല്‍ തിരുവനന്തപുരത്തുനിന്നും സൂരജിന്റെ കുടുംബം ചെന്നൈയിലെത്തി. ഓടക്കൂഴല് വിദഗ്ധനും കര്‍ണ്ണാട്ടിക് സംഗീതജ്ഞനുമായ കുടമാളൂര്‍ ജനാര്ദ്ദനനുകീഴില് സംഗീതം അഭ്യസിച്ചു. 2010ല്‍ അദ്ദേഹത്തോടൊപ്പം കോവളം ലിറ്റ് ഫെസ്റ്റില്‍ ഫൂഷന്‍ എന്‍സെമ്പിള്‍ അവതരിപ്പിച്ചു. 2011ല്‍ ഇന്‍ഡോ-ആസ്ത്രേലിയന്‍ ബാന്‍ഡായ ആസ്രം ഓറിയന്റല്‍ റോക്കിനൊപ്പം വോക്കലിസ്റ്റായി യൂറോപ്യന്‍ ടൂര്‍ നടത്തി.
തെലുങ്കു സിനിമയായ 'ഡാര്‍ലിങ്ങി'ല്‍ ജി.വി പ്രകാശിന്റെ സംഗീതത്തിലാണ് സൂരജിന്റെ ആദ്യ ചലച്ചിത്ര ഗാനം പിറന്നത്. മലയാളത്തില്‍ 'സെക്കന്റ് ഷോ'യിലെ 'ഈ രാമായണക്കൂട്ടില്‍' എന്ന ഗാനം ആലപിച്ചുകൊണ്ട് ചുവടുവെച്ചു. 'കെ.ക്യു', 'ലോക്പാല്‍', 'ലേഡീസ് ആന്‍ഡ് ജെന്റില്മാന്' എന്നിവയിലും തമിഴില്‍ 'ശ്രീധര്‍', 'ഓള് ഇന്‍ ഓള് അഴകു രാജ','പാണ്ഡ്യ നാട്'്, 'കാതല്‍ സൊല്ല ആസൈ', ബോളിവുഡില്‍ 'കാമസൂത്ര ത്രീഡി' എന്നീ സിനിമകളില്‍ പാടിയിട്ടുണ്ട്. ഇതിനൊടൊപ്പമാണ് 'മസാല കോഫി'യിലെ ലീഡിങ്ങ്് വോക്കലിസ്റ്റുമായിരിക്കുന്നത്.
പോള്‍ ജോസഫ് ഫ്രം 13 എ.ഡി ബാന്‍ഡ് യൂവാക്കളുടെ കൂട്ടമാണ് 'മസാല കോഫി' പക്ഷേ ബാന്‍ഡില്‍ കാരണവരായി ഒരാളുണ്ട്. ബാസ് ഗിറ്റാറിസ്റ്റ് പോള്‍ ജോസഫ്. ബാന്‍ഡ് തുടങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം ഇവരോടൊപ്പമെത്തുന്നത്. കൊച്ചിയിലെ എണ്‍പതുകളിലെ ബാന്ഡുകലിലൊന്നായ '13 എ.ഡി'യില്‍ എലോയ് ഐസക്സിനൊപ്പം ഹാര്‍ഡ് റോക്കും ഹെവി മെറ്റലുമൊക്കെ പയറ്റിയിട്ടുള്ള ഇദ്ദേഹം ബാന്‍ഡ് പിരിഞ്ഞതോടെ കുവൈറ്റില്‍ ജോലി നോക്കി പോകുകയായിരുന്നു. ശേഷം ചെറിയ ബാന്‍ഡുകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഒരു സുഹൃത്തുവഴിയാണ് 'മസാല കോഫി'യിലേക്ക് വഴിതുറക്കുന്നത്. ഇപ്പോള്‍ മുഴുവന്‍ സമയവും സംഗീതലോകത്തായി ഇവര്‍ക്കൊപ്പം എല്ലാ പിന്തുണയുമേകി ഇവരുടെ സ്വന്തം പോളേട്ടന് ഉണ്ട്.
mathrubhumi
Binu Forum Boss
Location : Kuwait
Subject: Re: MASALA COFFEE - KAPPA Thu Aug 06, 2015 7:00 pm