സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
രാധിക തിലക് അന്തരിച്ചു Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
രാധിക തിലക് അന്തരിച്ചു Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
രാധിക തിലക് അന്തരിച്ചു Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
രാധിക തിലക് അന്തരിച്ചു Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
രാധിക തിലക് അന്തരിച്ചു Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
രാധിക തിലക് അന്തരിച്ചു Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
രാധിക തിലക് അന്തരിച്ചു Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
രാധിക തിലക് അന്തരിച്ചു Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
രാധിക തിലക് അന്തരിച്ചു Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
രാധിക തിലക് അന്തരിച്ചു Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
രാധിക തിലക് അന്തരിച്ചു Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
രാധിക തിലക് അന്തരിച്ചു Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
രാധിക തിലക് അന്തരിച്ചു Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
രാധിക തിലക് അന്തരിച്ചു Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
രാധിക തിലക് അന്തരിച്ചു Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
രാധിക തിലക് അന്തരിച്ചു Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
രാധിക തിലക് അന്തരിച്ചു Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
രാധിക തിലക് അന്തരിച്ചു Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
രാധിക തിലക് അന്തരിച്ചു Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
രാധിക തിലക് അന്തരിച്ചു Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
രാധിക തിലക് അന്തരിച്ചു Vote_lcapരാധിക തിലക് അന്തരിച്ചു Voting_barരാധിക തിലക് അന്തരിച്ചു Vote_rcap 
Ammu
രാധിക തിലക് അന്തരിച്ചു Vote_lcapരാധിക തിലക് അന്തരിച്ചു Voting_barരാധിക തിലക് അന്തരിച്ചു Vote_rcap 
vipinraj
രാധിക തിലക് അന്തരിച്ചു Vote_lcapരാധിക തിലക് അന്തരിച്ചു Voting_barരാധിക തിലക് അന്തരിച്ചു Vote_rcap 
sandeep
രാധിക തിലക് അന്തരിച്ചു Vote_lcapരാധിക തിലക് അന്തരിച്ചു Voting_barരാധിക തിലക് അന്തരിച്ചു Vote_rcap 
shamsheershah
രാധിക തിലക് അന്തരിച്ചു Vote_lcapരാധിക തിലക് അന്തരിച്ചു Voting_barരാധിക തിലക് അന്തരിച്ചു Vote_rcap 
Neelu
രാധിക തിലക് അന്തരിച്ചു Vote_lcapരാധിക തിലക് അന്തരിച്ചു Voting_barരാധിക തിലക് അന്തരിച്ചു Vote_rcap 
Binu
രാധിക തിലക് അന്തരിച്ചു Vote_lcapരാധിക തിലക് അന്തരിച്ചു Voting_barരാധിക തിലക് അന്തരിച്ചു Vote_rcap 
unnikmp
രാധിക തിലക് അന്തരിച്ചു Vote_lcapരാധിക തിലക് അന്തരിച്ചു Voting_barരാധിക തിലക് അന്തരിച്ചു Vote_rcap 
midhun
രാധിക തിലക് അന്തരിച്ചു Vote_lcapരാധിക തിലക് അന്തരിച്ചു Voting_barരാധിക തിലക് അന്തരിച്ചു Vote_rcap 
Greeeeeshma
രാധിക തിലക് അന്തരിച്ചു Vote_lcapരാധിക തിലക് അന്തരിച്ചു Voting_barരാധിക തിലക് അന്തരിച്ചു Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 രാധിക തിലക് അന്തരിച്ചു

Go down 
+7
Minnoos
Greeeeeshma
ROHITH NAMBIAR
shamsheershah
Neelu
sandeep
Ammu
11 posters
AuthorMessage
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 8:19 am

കൊച്ചി: പ്രശസ്ത സിനിമാ പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. പനി ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി എട്ടു മണിയോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
എഴുപതിലേറെ ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ലളിതഗാന രംഗത്തു നിന്നാണ് രാധിക സിനിമാ രംഗത്തേക്കെത്തുന്നത്.


ആകാശവാണിയിലൂടെയായിരുന്നു തുടക്കം. എം.ജി. ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ബന്ധു കൂടിയായ ജി. വേണുഗോപാലിനൊപ്പം 'ഒറ്റയാള്‍ പട്ടാളം' എന്ന ചിത്രത്തില്‍ ആലപിച്ച 'മായാമഞ്ചലില്‍...' എന്ന ഗാനത്തോടെയാണ് രാധിക സിനിമാ രംഗത്ത് ശ്രദ്ധേയയായത്. തുടര്‍ന്ന് ഗുരുവിലെ 'ദേവസംഗീതം നീയല്ലേ....', കന്മദത്തിലെ 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ' തുടങ്ങിയ ഗാനങ്ങള്‍ ഏറെ ഹിറ്റായി.


നിരവധി ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തില്‍ ജനിച്ച രാധിക എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മഹാത്മാഗാന്ധി യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു സംഗീത വേദികളിലേക്കുള്ള രാധികയുടെ ആദ്യ കാല്‍വെപ്പ്. പിന്നീട് സ്റ്റേജ് ഷോകളിലൂടെയും കാസറ്റുകളിലൂടെയും രാധികയുടെ സ്വരമാധുരി മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ചു.


അഞ്ച് വര്‍ഷക്കാലത്തെ ദുബായ് ജീവിതത്തിനിടെ ഗള്‍ഫില്‍ നടന്ന യേശുദാസിന്റെയും ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായില്‍ താമസിക്കവേ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചിരുന്നു. രോഗബാധയെ തുടര്‍ന്ന് കുറച്ചുകാലമായി സംഗീതരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.


ശ്രീകണ്ഠത്ത് പി.ജെ. തിലകന്റെയും പരേതയായ ഗിരിജാ ദേവിയുടെയും മകളാണ്. ബിസിനസ്സുകാരനായ സുരേഷ് കൃഷ്ണയാണ് രാധികയുടെ ഭര്‍ത്താവ്. മകള്‍ ദേവിക
(എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിനി, കളമശ്ശേരി ന്യുവാല്‍സ്). മൃതദേഹം രാത്രി പത്തുമണിയോടെ കൊച്ചി പനമ്പിള്ളി നഗറിലെ ആര്‍വിന്‍ റോസ് ഡെയ്ല്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിനു ശേഷം ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 ന് രവിപുരം ശ്മശാനത്തില്‍ നടക്കും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 8:21 am

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുപോലെ...രാധിക തിലക് അന്തരിച്ചു 559487 രാധിക തിലക് അന്തരിച്ചു 1939097668 രാധിക തിലക് അന്തരിച്ചു 948518

സിനിമയ്ക്കായി രാധിക പാടിയ പാട്ടുകള്‍ പലപ്പോഴും സിനിമയില്‍ വന്നിരുന്നില്ല. കാസെറ്റില്‍ മാത്രമായി താന്‍ ഒതുങ്ങിപ്പോകുകയാണോയെന്ന് പലപ്പോഴും രാധിക സങ്കടപ്പെട്ടിരുന്നു.
# രവിമേനോന്‍


അര്‍ഹിക്കുന്ന അവസരങ്ങള്‍ കിട്ടാതെ പോയ കുയിലായിരുന്നു രാധിക. കോഴിക്കോട് ആകാശവാണിയുടെ സംഗീത പരിപാടിയിലാണ് ഞാന്‍ രാധികയെ ആദ്യമായി കാണുന്നത്. രാഘവന്‍ മാഷായിരുന്നു അന്ന് ആ പരിപാടിയുടെ സംവിധായകന്‍. രാധികയുടെ പാട്ടിനെപ്പറ്റി വളരെ നല്ല അഭിപ്രായമാണ് മാഷ് അന്ന് പറഞ്ഞത്. പക്ഷേ, ആ സ്വരമാധുരിക്ക് അര്‍ഹിച്ച പ്രോത്സാഹനം പലപ്പോഴും ലഭിച്ചില്ലെന്നാണ് കാലം തെളിയിച്ചത്.
സിനിമയ്ക്കായി രാധിക പാടിയ പാട്ടുകള്‍ പലപ്പോഴും സിനിമയില്‍ വന്നിരുന്നില്ല. കാസെറ്റില്‍ മാത്രമായി താന്‍ ഒതുങ്ങിപ്പോകുകയാണോയെന്ന് പലപ്പോഴും രാധിക സങ്കടപ്പെട്ടിരുന്നു. നേരില്‍ കാണുമ്പോഴൊക്കെ ആ സങ്കടം രാധിക പറഞ്ഞിട്ടുമുണ്ട്. എന്നാലും അവസരങ്ങള്‍ക്കായി ആരോടും മത്സരിക്കാന്‍ രാധികയുടെ നല്ല മനസ്സ് അനുവദിച്ചിരുന്നില്ല. അവസരങ്ങള്‍ വരുമ്പോള്‍ വരട്ടെയെന്നായിരുന്നു രാധികയുടെ നിലപാട്.
കോഴിക്കോട് മലബാര്‍ മഹോത്സവത്തില്‍ യേശുദാസിനൊപ്പം ഗാനമേളയില്‍ പാടാന്‍ കഴിഞ്ഞതാണ് രാധികയുടെ കലാജീവിതത്തില്‍ നിര്‍ണായകമായത്. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും ഒരുപാട് വേദികളില്‍ യേശുദാസിനൊപ്പം രാധികയ്ക്ക് പാടാന്‍ കഴിഞ്ഞു. ദുബായിയില്‍ ആശാ ഭോസ്ലേയ്‌ക്കൊപ്പം പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷം പലതവണ രാധിക പറഞ്ഞിട്ടുണ്ട്.
കാന്‍സര്‍ ബാധിതയായി കഴിഞ്ഞ സമയത്ത് രാധികയെ അധികം കാണാന്‍ പറ്റിയിട്ടില്ല. എന്നാല്‍ പലപ്പോഴും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോഴൊക്കെ തിരിച്ചുവരുന്നതിനെപ്പറ്റിയാണ് രാധിക പറഞ്ഞിരുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് വലിയ ആത്മവിശ്വാസത്തിലായിരുന്നു രാധിക. പക്ഷേ, ആ സ്വരം നിലച്ചു. പക്ഷേ, അപ്പോഴും രാധികയെന്ന മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുകള്‍ നമ്മുടെ കാതുകളില്‍ ബാക്കിയുണ്ടാകും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 8:22 am

ലളിതഗാന മാധുരിയില്‍ നിന്ന് ദേവസംഗീതത്തിലേക്ക്‌


എണ്‍പതുകളുടെ അവസാനത്തില്‍ എറണാകുളം രാജേന്ദ്ര മൈതാനയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവം അരങ്ങേറുകയാണ്. കൊച്ചി കായലിനെ തൊട്ടുരുമ്മിയുള്ള വേദിയില്‍ വൈകീട്ട് ആറുമണിയോട ...
# അപ്പു നാരായണന്‍


കൊച്ചി: എണ്‍പതുകളുടെ അവസാനത്തില്‍ എറണാകുളം രാജേന്ദ്ര മൈതാനയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവം അരങ്ങേറുകയാണ്. കൊച്ചി കായലിനെ തൊട്ടുരുമ്മിയുള്ള വേദിയില്‍ വൈകീട്ട് ആറുമണിയോടെ ലളിതഗാന മത്സരം ആരംഭിച്ചു. നാലാമതോ അഞ്ചാമതോ ആയി പാടാനെത്തിയത് വെളുത്തുമെലിഞ്ഞ ഒരു പെണ്‍കുട്ടിയാണ്.
'ദ്വാപരയുഗത്തിന്റെ ഹൃദയങ്ങള്‍' എന്നു തുടങ്ങുന്ന വരികളോടെ തുടങ്ങിയ ആ സ്വരമാധുരിയില്‍ സദസ്സൊന്നടങ്കം ലയിച്ചിരുന്നു പോയി.
ഫലം വന്നപ്പോള്‍ തെറ്റിയില്ല. ലളിതഗാനത്തിന് ഒന്നാം സ്ഥാനം സെന്റ് തെരേസാസിലെ വിദ്യാര്‍ത്ഥിയായ ആ മെലിഞ്ഞ പെണ്‍കുട്ടിക്കു തന്നെ. പേര് രാധിക തിലക്. രണ്ടാം സ്ഥാനം നേടിയതാകട്ടെ പിന്നീട് പ്രശസ്തയായ മിന്‍മിനിയും. ആര്‍.കെ. ദാമോദരന്‍ രചിച്ച് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് സംഗീതം നല്‍കിയ ഈ പാട്ട് പിന്നീടങ്ങോട്ട് സ്റ്റേജ് ഷോകളിലും രാധികയെ ഏറെ പ്രശസ്തയാക്കി. കാെസറ്റുകളിലും രാധികയുടെ സ്വരമാധുരി നിറഞ്ഞുനിന്നു.
സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച രാധിക സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സംഗീത രംഗത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എറണാകുളം ചിന്മയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ടി.എസ്. രാധാകൃഷ്ണന്റെ 'ത്യാഗബ്രഹ്മം' സംഗീത ട്രൂപ്പില്‍ അംഗമായിരുന്ന രാധിക ഭജനകളിലൂടെയാണ് സംഗീത വേദികളിലേക്കുള്ള പ്രയാണം തുടങ്ങുന്നത്. സ്റ്റേജ് ഷോകളിലും കാെസറ്റുകളിലും നിറഞ്ഞുനില്‍ക്കുമ്പോള്‍ സിനിമയിലേക്കുള്ള നിരവധി ഓഫറുകളുമെത്തി. സിനിമ കരിയറാക്കണമെന്ന് ആഗ്രഹമില്ലാതിരുന്നതിനാല്‍ തന്നെ ചുരുക്കം അവസരങ്ങള്‍ മാത്രമാണ് രാധിക തിരഞ്ഞെടുത്തത്. ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയായിരുന്നു വിവാഹം. നാട്ടില്‍ നിന്നു മാറി അഞ്ച് വര്‍ഷക്കാലം ദുബായില്‍ താമസമാക്കിയപ്പോഴും വേദികളില്‍ സജീവമായിരുന്നു ഈ സംഗീത തിലകം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 8:23 am

പ്രിയപ്പെട്ട പാട്ടുകാരിരാധിക തിലക് അന്തരിച്ചു 4214

ഒരുപാട് പ്രിയപ്പെട്ട സുഹൃത്ത്.... ഒരുപാട് പ്രിയപ്പെട്ട പാട്ടുകാരി... രാധികയെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്ക് എന്നുമിഷ്ടം. ഏതാണ്ട് ഒരേസമയത്ത് ഗാനരംഗത്തേക്ക് കടന്നുവന്നവര്‍ ...
# ബിജു നാരായണന്‍



ഒരുപാട് പ്രിയപ്പെട്ട സുഹൃത്ത്.... ഒരുപാട് പ്രിയപ്പെട്ട പാട്ടുകാരി... രാധികയെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്ക് എന്നുമിഷ്ടം. ഏതാണ്ട് ഒരേസമയത്ത് ഗാനരംഗത്തേക്ക് കടന്നുവന്നവരാണ് ഞങ്ങള്‍. 300ലധികം ആല്‍ബങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പാടിയിട്ടുണ്ട്. 100ലേറെ സ്റ്റേജ്‌ഷോകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. സിനിമയിലും ഞങ്ങള്‍ ഒരുമിച്ച് പാടിയിട്ടുണ്ട്. അത്രയേറെ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തിനെയാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.
രാധികയുടെ അസുഖം പലര്‍ക്കും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ പലര്‍ക്കും ഈ മരണം ഒരു ഷോക്കായ വാര്‍ത്തയാണ്. അസുഖബാധിതയായി കിടക്കുമ്പോള്‍ പലതവണ രാധികയെ പോയിക്കണ്ടിരുന്നു. അപ്പോഴൊക്കെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു രാധിക.
അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോകുന്നത് രാധികയ്ക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ അര്‍ഹിച്ച അവസരങ്ങള്‍ പലതും രാധികയ്ക്ക് നഷ്ടമായിട്ടുണ്ട്. ഇതിലും എത്രയോ മികച്ച ഗാനങ്ങള്‍ രാധിക പാടേണ്ടതായിരുന്നു. ലളിതഗാനരംഗത്തേക്ക് രാധിക കടന്നുവരുന്നത് കോളേജിലെ മത്സരങ്ങളിലൂടെയായിരുന്നു. ലളിതസംഗീതത്തിന്റെ മധുരം രാധിക എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു.
രാധികയ്ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ മലയാളസിനിമ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ പലതും ഡ്യുയറ്റ് ഗാനങ്ങളായിരുന്നു. സോളോഗാനങ്ങള്‍ ഇതിലേറെ അര്‍ഹിച്ചതായിരുന്നു രാധിക. ആ സങ്കടം രാധികയ്ക്ക് പലപ്പോഴും ഉള്ളതായി തോന്നിയിട്ടുണ്ട്. പറയാതെ പോയ ആ സങ്കടം അതിലേറെ വേദനയായി ഇപ്പോള്‍ മനസ്സില്‍ നിറയുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 8:24 am

മായാതെ മായാമഞ്ചലില്‍....രാധിക തിലക് അന്തരിച്ചു 4214


മായാമഞ്ചലിലേറി ഇനിയുമൊരുപാട് കാലം രാധികയുടെ സ്വരമാധുരി മലയാളത്തിന്റെ കാതുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കും.
# സിറാജ് കാസിം


കൊച്ചി: 'പച്ചിലത്തോണി തുഴഞ്ഞാ'ണ് രാധികയുടെ സ്വരമാധുരി മലയാളത്തിന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. മലയാളത്തിന്റെ പ്രിയഗായകന്‍ വേണുഗോപാലിനൊപ്പം 'മായാമഞ്ചലിലേറി' മലയാളത്തിന്റെ മനസ്സില്‍ കൂടുകൂട്ടിയ രാധിക ഒടുവില്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന് ജീവിതത്തോട് വിട ചൊല്ലുമ്പോഴും ആ ഗാനങ്ങള്‍ ഒഴുകിത്തീരുന്നില്ല... മായാമഞ്ചലിലേറി ഇനിയുമൊരുപാട് കാലം രാധികയുടെ സ്വരമാധുരി മലയാളത്തിന്റെ കാതുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കും.
മലയാള സിനിമയിലേക്ക് സ്വരസുന്ദരമായ ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ചാണ് രാധിക എന്ന കുയിലിന്റെ പാട്ട് നിലയ്ക്കുന്നത്. അപ്പോഴും അര്‍ഹിച്ച ഗാനങ്ങള്‍ പലതും കിട്ടാതെയാണ് രാധിക തിലക് എന്ന ഗായികയുടെ പാട്ട് നിലച്ചതെന്ന് അവരെ സ്‌നേഹിക്കുന്നവര്‍ പറയുന്നു. എന്നാല്‍, എന്നും എപ്പോഴും പാടിയ പാട്ടുകളുടെ മധുരം ഏറെപ്രിയമുള്ളതായി ആസ്വാദകരുടെ കാതുകളിലുണ്ട്. 1989ല്‍ 'പച്ചിലത്തോണി' എന്ന ചിത്രത്തിലൂടെ ഷിബു ചക്രവര്‍ത്തിയും ബേണി -ഇഗ്നേഷ്യസുമാണ് രാധികയെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. 'പച്ചിലത്തോണിതുഴഞ്ഞ്....' എന്ന് തുടങ്ങുന്ന ഗാനം മനോഹരമായി രാധിക ആലപിച്ചെങ്കിലും ആ ചിത്രത്തിന് വലിയ വിജയം നേടാനായില്ല.

ശരറാന്തല്‍, സംഘഗാനം തുടങ്ങിയ ചിത്രങ്ങളിലും പാടി രാധിക മലയാള ചലച്ചിത്രഗാനരംഗത്തെ ഒരു തീരത്തിലൂടെ പതുക്കെ ഒഴുകുമ്പോഴാണ് 'മായാമഞ്ചലുമായി' സംഗീതസംവിധായകന്‍ ശരതും ഗായകന്‍ വേണുഗോപാലുമെത്തുന്നത്. രാധികയുടെ ജാതകം മാറ്റിക്കുറിക്കപ്പെട്ട നിമിഷമായിരുന്നു അത്. ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിലെ 'മായാമഞ്ചലില്‍...'' എന്നു തുടങ്ങുന്ന ഗാനം കേരളം ഒരുപാടുകാലം ഏറ്റുപാടിയ ഗാനമായിരുന്നു. ട്രാക്ക് പാടിക്കാനായിട്ടാണ് രാധികയെ ആ ചിത്രത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ താന്‍ കരുതിയതിനേക്കാള്‍ മനോഹരമായി രാധിക ആ ഗാനം പാടിയതോടെ വേണുഗോപാലിനൊപ്പം ആ പാട്ട് രാധികയ്ക്ക് തന്നെ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ശരത് പിന്നീട് പറഞ്ഞിട്ടുണ്ട്.

1991ല്‍ ഇറങ്ങിയ ഒറ്റയാള്‍ പട്ടാളത്തിലെ 'മായാമഞ്ചല്‍' ഹിറ്റായെങ്കിലും രാധിക എന്ന ഗായികയ്ക്ക് അതിനു പിന്നാലെ കാര്യമായ അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. ആറ് വര്‍ഷത്തിനുശേഷം ഇറങ്ങിയ 'ഗുരു' എന്ന ചിത്രമായിരുന്നു രാധികയുടെ അടുത്ത ശ്രദ്ധേയ ചിത്രം. പിന്നീട് 'കന്മദം' എന്ന ചിത്രത്തിലെ 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ...', ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ 'എന്റെ ഉള്ളുടുക്കും കൊട്ടി...', നന്ദനം എന്ന ചിത്രത്തിലെ 'മനസ്സില്‍ മിഥുന മഴ....'. അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ 'എന്തിനീപാട്ടിനു...' തുടങ്ങി ഒരുപിടി മനോഹരമായ ഗാനങ്ങളും രാധികയുടെ സ്വരമാധുരിയില്‍ മലയാളത്തിന് പ്രിയപ്പെട്ടതായി.
ഗായിക സുജാതയുടെ അനുജത്തി എന്ന വിലാസം രാധികയ്ക്ക് എന്നും ഒരുപാടിഷ്ടത്തോടെ പറയുമായിരുന്നു. രാധികയുടെ വല്യമ്മയുടെ മകളായിരുന്നു സുജാത. സുജ ചേച്ചിയായിരുന്നു എന്റെ റോള്‍ മോഡലെന്ന് എത്രയോ തവണ രാധിക പറഞ്ഞിരിക്കുന്നു. എന്നും മധുരമായി സംസാരിക്കാനായിരുന്നു രാധികയ്ക്ക് എറെ ഇഷ്ടം. അസുഖമായി കിടക്കുന്നതിനു മുമ്പ്, അവസരങ്ങള്‍ കുറഞ്ഞ സമയത്ത് രാധിക ഒരിക്കല്‍ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു: ''നല്ല അവസരങ്ങള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. സംഗീതം മറന്ന് എനിക്ക് ജീവിക്കാനാകില്ല. കൂടുതല്‍ എന്‍ഗേജ്ഡ് ആകണമെന്ന് ആഗ്രഹമുണ്ട്. സിനിമയിലേക്ക് അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും പാടും. പക്ഷേ, എനിക്ക് ഇതൊന്നും മത്സരമായി കാണാനാകില്ല. അതുകൊണ്ടുതന്നെ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു....'' കാത്തിരിപ്പിനിടയില്‍ ദൈവം രാധികയെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. പക്ഷേ, അപ്പോഴും ആ ഗാനങ്ങള്‍ മായാതെ മായാമഞ്ചലേറി നമ്മുടെ കാതുകളിലേക്ക് ഒഴുകിയെത്തും....
Back to top Go down
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 8:35 am

മിഥുന മഴ നനഞ്ഞ കുയില്‍ രാധിക തിലക് അന്തരിച്ചു 566730


രാധിക ചേച്ചിയെ ഞാന്‍ കാണുന്നത് ഗള്‍ഫിലെ ഒരു സ്റ്റേജ് ഷോയില്‍ വെച്ചാണ്. ''രമ്യ നല്ല ഗായികയാണ്ട്‌ടോ...പാട്ടുകളെല്ലാം നന്നാവുന്നുണ്ട്...'' - എന്നെ കണ്ടപ്പോള്‍ ചേച്ചി ആദ്യം പ ...
# രമ്യ നമ്പീശന്‍



രാധിക ചേച്ചിയെ ഞാന്‍ കാണുന്നത് ഗള്‍ഫിലെ ഒരു സ്റ്റേജ് ഷോയില്‍ വെച്ചാണ്. ''രമ്യ നല്ല ഗായികയാണ്ട്‌ടോ...പാട്ടുകളെല്ലാം നന്നാവുന്നുണ്ട്...'' - എന്നെ കണ്ടപ്പോള്‍ ചേച്ചി ആദ്യം പറഞ്ഞ വാക്കുകള്‍ കേട്ട് ശരിക്കും അത്ഭുതപ്പെട്ടുപോയി. വല്ലാത്ത സന്തോഷം തന്ന വാക്കുകളായിരുന്നു അത്. ഒരു നടിയെന്ന നിലയില്‍ എല്ലാവരും എന്നെ സമീപിക്കുമ്പോള്‍ എന്നിലെ ഗായികയെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു രാധിക ചേച്ചി. അതുകൊണ്ടുതന്നെ രാധിക തിലക് എന്ന ഗായികയോട് എനിക്ക് ഒത്തിരി ഇഷ്ടം കൂടുതലുമുണ്ട്. മിഥുന മഴ നനഞ്ഞ കുയിലായിരുന്നു രാധിക.
ഒരുപാട് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായികയല്ല രാധിക തിലക്. പക്ഷേ, പാടിയ പാട്ടുകളൊന്നും നമുക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒറ്റയാള്‍ പട്ടാളത്തിലെ 'മായാമഞ്ചലില്‍...', നന്ദനത്തിലെ 'മനസ്സില്‍ മിഥുനമഴ...', ഗുരുവിലെ 'ഗുരുചരണം....', ദീപസ്തംഭം മഹാശ്ചര്യത്തിലെ 'എന്റെ ഉള്ളുടുക്കുംകൊട്ടി....' തുടങ്ങിയ ഗാനങ്ങള്‍ എത്ര കേട്ടാലും മതിവരാത്തവയാണ്. ഇതില്‍ 'മായാമഞ്ചലില്‍' എന്ന ഗാനത്തിന് വല്ലാത്തൊരു ചാരുതയുണ്ട്. ആ പാട്ട് കേള്‍ക്കുമ്പോള്‍ ഏതോ ലോകത്തേക്ക് മഞ്ചലേറിപോകുന്നതുപോലെ തോന്നും.
അര്‍ഹിച്ച അംഗീകാരങ്ങള്‍ കിട്ടാതെയാണ് രാധിക ചേച്ചി കടന്നുപോയതെന്നാണ് എനിക്ക് തോന്നുന്നത്. തീര്‍ച്ചയായും സിനിമയില്‍ ഇതിലേറെ അവസരങ്ങള്‍ കിട്ടേണ്ട ഒരാളായിരുന്നു അവര്‍. ലളിതഗാനരംഗത്തും എത്രയോ മധുരഗാനങ്ങള്‍ രാധികയുടേതായിട്ടുണ്ട്. ആ മധുരത്തിന്റെ ഓര്‍മകളില്‍ രാധിക എന്ന ഗായിക ഒരുപാടുകാലം നമുക്കൊപ്പമുണ്ടാകും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 8:36 am

ശ്രീകണ്ഠത്തെ സംഗീത കുടുംബം രാധിക തിലക് അന്തരിച്ചു 559487

കൊച്ചി: സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക ജനിച്ചത്. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
മഹാത്മാഗാന്ധി യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു സംഗീത വേദികളിലേക്കുള്ള രാധികയുടെ ആദ്യ കാല്‍വെപ്പ്.
പിന്നീട് സ്‌റ്റേജ് ഷോകളിലൂടെയും കാെസറ്റുകളിലൂടെയും രാധികയുടെ സ്വരമാധുരി മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ചു.
ലളിതഗാന രംഗത്തു നിന്നാണ് രാധിക സിനിമാ രംഗത്തേക്കെത്തുന്നത്.ആകാശവാണിയിലൂടെയായിരുന്നു തുടക്കം. എം.ജി. ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
അഞ്ച് വര്‍ഷക്കാലത്തെ ദുബായ് ജീവിതത്തിനിടെ ഗള്‍ഫില്‍ നടന്ന യേശുദാസിന്റെയും ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായില്‍ താമസിക്കവേ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചിരുന്നു. രോഗബാധയെ തുടര്‍ന്ന് കുറച്ചുകാലമായി സംഗീതരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പനി ബാധിച്ച് ഞായറാഴ്ച രാത്രി എട്ടു മണിയോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 9:00 am

ആദരാജ്ഞലികള്‍... രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 9:14 am

really shocking news.....aadaranjalikal... രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 9:25 am

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 9:26 am

രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 9:36 am

രാധിക തിലകിന്റെ മികച്ച പത്ത് ഗാനങ്ങള്‍

1. മായാമഞ്ചലില്‍... (ഒറ്റയാള്‍ പട്ടാളം, സംഗീതസംവിധാനം ശരത്)
2. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... (കന്മദം, സംഗീതം രവീന്ദ്രന്‍മാഷ്, ഫീമെയില്‍ പതിപ്പ്)
3. കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷീ.. (സ്‌നേഹം, സംഗീതം പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്)
4. ദേവസംഗീതം നീയല്ലേ... (ഗുരു, സംഗീതം ഇളയരാജ)
5. എന്റെയുള്ളുടുക്കും കൊട്ടി (ദീപസ്തംഭം മഹാശ്ചര്യം, മോഹന്‍സിതാര)
6. കാനനക്കുയിലേ.. (മിസ്റ്റര്‍ ബ്രഹ്മചാരി, മോഹന്‍സിതാര)
7. മനസില്‍ മിഥുനമഴ.. (നന്ദനം, രവീന്ദ്രന്‍മാഷ്)
8. വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി.. (പട്ടാളം, സംഗീതം വിദ്യാസാഗര്‍)
9. ഓമനമലരേ.. (കുഞ്ഞിക്കൂനന്‍, ടൈറ്റില്‍ സോംഗ്)
10. തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ (ക്രിസ്തീയ ഭക്തിഗാനം)
Back to top Go down
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 9:42 am

sandeep wrote:
രാധിക തിലകിന്റെ മികച്ച പത്ത് ഗാനങ്ങള്‍

1. മായാമഞ്ചലില്‍... (ഒറ്റയാള്‍ പട്ടാളം, സംഗീതസംവിധാനം ശരത്)
2. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... (കന്മദം, സംഗീതം രവീന്ദ്രന്‍മാഷ്, ഫീമെയില്‍ പതിപ്പ്)
3. കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷീ.. (സ്‌നേഹം, സംഗീതം പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്)
4. ദേവസംഗീതം നീയല്ലേ... (ഗുരു, സംഗീതം ഇളയരാജ)
5. എന്റെയുള്ളുടുക്കും കൊട്ടി (ദീപസ്തംഭം മഹാശ്ചര്യം, മോഹന്‍സിതാര)
6. കാനനക്കുയിലേ.. (മിസ്റ്റര്‍ ബ്രഹ്മചാരി, മോഹന്‍സിതാര)
7. മനസില്‍ മിഥുനമഴ.. (നന്ദനം, രവീന്ദ്രന്‍മാഷ്)
8. വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി.. (പട്ടാളം, സംഗീതം വിദ്യാസാഗര്‍)
9. ഓമനമലരേ.. (കുഞ്ഞിക്കൂനന്‍, ടൈറ്റില്‍ സോംഗ്)
10. തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ (ക്രിസ്തീയ ഭക്തിഗാനം)

ഗുരുവിലെ ദേവസന്ഗീതം , തിരുനാമ കീര്‍ത്തനം ..ഇവ മറക്കാന്‍ ആവില്ല രാധിക തിലക് അന്തരിച്ചു 559487 രാധിക തിലക് അന്തരിച്ചു 559487 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 1939097668 രാധിക തിലക് അന്തരിച്ചു 1939097668
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 10:31 am

Chirikaathe njan kanditilla Radhikaye...Orupakshe Dubai stagukalil ettavum kooduthal paadiya gaayikayum Radhika Thilak aayirunnirikkanam... രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 11:19 am

RIP രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717 Cherppathil enikke bayankara ishttamayirunnu രാധിക തിലക് അന്തരിച്ചു 4214
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 11:44 am

Charming smile ennu parayumbol adyam ormavarunath ee singer ne aayiurnnu

Chitra chichi ude sister ne pole thonikumayiurnnu


Deeep condolence !!! So saaaaaaad




Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 1:05 pm

aadaranjalikal... രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 708918 രാധിക തിലക് അന്തരിച്ചു 708918 രാധിക തിലക് അന്തരിച്ചു 948518 രാധിക തിലക് അന്തരിച്ചു 948518
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 2:11 pm

രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717 രാധിക തിലക് അന്തരിച്ചു 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 2:59 pm

കാലംകെടുത്തിയ രാധികാവസന്തം രാധിക തിലക് അന്തരിച്ചു 768717

രാധികാ തിലക് സിനിമയിലത്തെും മുമ്പേ ഗായിക എന്ന നിലയില്‍ പേരെടുത്തിരുന്നു. ഇന്നത്തെപ്പോലെ ടി.വി റിയാലിറ്റി ഷോകളില്ലാതിരുന്ന കാലത്ത് പാടിത്തന്നെ വേണമായിരുന്നു ഗായികക്ക് കഴിവ് തെളിയിക്കാന്‍. അതിനുള്ള ഏറ്റവും നല്ല അവസരമായിരുന്നല്ളൊ സംസ്ഥാന സ്കൂള്‍-കോളജ് കലോല്‍സവങ്ങള്‍. രാധികക്ക് നല്ല സംഗീത പാരമ്പര്യമുണ്ട് കുടുംബപരമായും അല്ലാതെയും. എന്നാല്‍ അതായിരുന്നില്ല ഈ ഗായികയെ അന്ന് ശ്രദ്ധേയയാകിയത്. എം.ജി യൂണിവഴ്സിറ്റി കലോല്‍സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനം കിട്ടിയതോടെയാണ് ഈ ഗായിക വളരെ വേഗം ശ്രദ്ധേയയായത്. അതിനുശേഷം ആകാശവാണിയില്‍ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി. അക്കാലത്ത് ശ്രദ്ധേയമായ നിരവധി ലളിത ഗാനങ്ങള്‍ രാധിക പാടിയത് ധാരാളം പേരെ ആകര്‍ഷിച്ചു. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്‍െറ ‘ദ്വാപരയുഗത്തിന്‍െറ ഹൃദയത്തില്‍ നിന്നോ..’, കെ.പി.ഉദയഭാനുവിന്‍െറ ‘കൂടുംതേടി പാറിപ്പോകും’ തുടങ്ങിയവ ഇന്നും ആസ്വാദക ഹൃദയങ്ങളിലുള്ള പാട്ടുകളാണ്.

പറവൂര്‍ സിസ്റ്റേഴ്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രശസ്ത കര്‍ണാടക സംഗീതജ്ഞര്‍ ജി.വേണുഗോപാലിന്‍െറ മുത്തശ്ശിമാരായിരുന്നു. ഇവരുടെ കുടുംബത്തിലെ തന്നെ അടുത്ത ബന്ധുക്കളാണ് രാധികാ തിലകും ഗായിക സുജാതയും. ഇത് ഇവരുടെ വലിയ സംഗീത പാരമ്പര്യമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അതൊന്നും സംഗീതത്തില്‍ ഉപയോഗിക്കാനോ ഒരു തരം ക്ളിക്കുകളുടെ പിറകേ പോകനോ ഈ അനുഗ്രഹീത ഗായിക ശ്രമിച്ചില്ല. കുറച്ച് പാട്ടുകേള പാടിയുള്ളൂ എങ്കിലും അവയിലൊക്കെയും ഓമനത്വമാര്‍ന്ന ശബ്ദത്താലും രൂപഭവാവത്താലും വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ രാധികക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. 1989ല്‍ സിനിമാ രംഗത്തേക്ക് വന്നെങ്കിലും 91ല്‍ ശരത്തിന്‍െറ സംഗീതത്തില്‍ വേണുഗോപാലിനൊപ്പം ‘മായാമഞ്ചലില്‍ ഇതുവഴിയെ’ എന്ന ഗാനം പാടിയാണ് രാധിക തന്‍്റെ നേര്‍മയാര്‍ന്ന മെലഡിയുടെ നൂലിഴയില്‍ കോര്‍ത്ത ശബ്ദം മലയാള മനസില്‍ പ്രതിഷ്ഠിക്കുന്നത്. ‘ഒറ്റയാLപട്ടാളം’ എന്ന വിജയിക്കാത്ത സിനിമയിലേതായിരുന്നെങ്കിലും ശരത്തിന്‍െറ മനോഹരമായ ഈണത്തിന് ശബ്ദസാമീപ്യം നല്‍കി രാധികയും വേണുഗോപാലും ചേര്‍ന്ന് ആ ഗാനം അനശ്വരമാക്കി. ഡ്യൂയറ്റില്‍ രണ്ട് ഗായകര്‍ക്കും തുല്യ പ്രാധാന്യമാണ് സംഗീത സംവിധായകന്‍ നല്‍കിയത്. അതില്‍ എന്തുകൊണ്ടും ഗായികയാണ് മികച്ചു നില്‍ക്കുന്നതെന്ന് നിസ്സംശയം പറയാം. പാടാന്‍ പ്രയാസമുള്ള പ്രയോഗങ്ങളായിരുന്നു ശരത് അതില്‍ ഉപയോഗിച്ചിരുന്നത്. ശബ്ദത്തിന്‍െറ ആഴവും സംഗീതബോധവുംകൊണ്ട് അത് അനായാസം പാടിവെക്കാന്‍ രാധികക്ക് കഴിഞ്ഞു. ഡ്യൂയറ്റില്‍ സാധാരണ മുന്നിട്ടു നില്‍ക്കുന്നത് ഗായകനായിരിക്കും. എന്നാല്‍ പ്രതിഭാധനരായ ഗായികമാര്‍ക്ക് ഇത് അനായാസം കീഴടക്കാന്‍ കഴിയും. എസ്.ജാനകിയും ചിത്രയുമൊക്കെ ഇതിനുദാഹരണമാണ്. അങ്ങനെ രാധികാ തിലക് തെളിയിച്ചതാണ് ഈ ഗാത്തിലൂടെ. എന്നാല്‍ ഇതു മാത്രമല്ല, എം.ജി.ശ്രീകുമാറിനൊപ്പം രവീന്ദ്രന്‍െറ സംഗീതത്തില്‍ ‘കന്‍മദം’ എന്ന ചിത്രത്തിനുവേണ്ടി ‘തിരുവാതിര തിരനോക്കിയ’ എന്ന ഗാനം പാടിയപ്പോഴും ഇത് ശ്രദ്ധേയമായിരുന്നു. ഗാനത്തിന്‍െറ പല്ലവിയിലെ ഒറ്റ സംഗതിതന്നെ ആര്‍ദ്രമാക്കിയ രാധിക അനുപല്ലവിയിലെ ഹൈപിച്ചില്‍ ഗായകനെക്കാള്‍ കൃത്യതയോടെയും ആഴത്തിലുമാണ് പാടിയിട്ടുള്ളതെന്ന് കാണാന്‍ കഴിയും. രാധിക തിലക് അന്തരിച്ചു 559487 രാധിക തിലക് അന്തരിച്ചു 559487 രാധിക തിലക് അന്തരിച്ചു 811586 യേശുദാസിനൊപ്പം പാടിയ എന്‍െറയുള്ളടുക്കുംകൊട്ടി’ എന്ന ഹിറ്റ് ഗാനത്തിലും ഗായികയുടെ സാന്നിധ്യം ശ്രദ്ധേയമായി.
രാധികയുടെ സോളാ ഗാനങ്ങളെക്കാള്‍ ശ്രദ്ധേയമായിരുന്നു അവരുടെ പല ഡ്യൂയറ്റുകളും എന്നതുതന്നെ ഇതിന് തെളിവായിരുന്നു. എന്നാല്‍ മലയാള സിനിമാഗാന ലോകത്ത് സ്ഥിരമായ ഒരു ട്രാക്ക് റെക്കോഡ് ഈ ഗായികക്കുണ്ടായില്ല. ചിത്രയുടെ പെട്ടെന്നുണ്ടായ വളര്‍ച്ച പല ഗായികമാരെയും അക്കാലത്ത് ബാധിച്ചതില്‍ മലയാളികള്‍ക്ക് ദുഖത്തോടെ ഓര്‍ക്കാന്‍ കഴിയുന്നതാണ് രാധികാ തിലകിന്‍െറ കാര്യം, ഒപ്പം അകാലത്തിലുള്ള വേര്‍പാടും. ‘കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷീ..’ എന്ന ‘സ്നേഹ’ത്തിലെ ഗാനം മലയാളം ധനുമാസക്കുളിരുപോലെ ആസ്വദിക്കുന്ന ഗാനമാണ്. ഇതാണ് രാധികയുടെ ഏറ്റവും ശ്രദ്ധേയമായ സോളോ. എന്നാല്‍ എല്ലാ വര്‍ഷവും ഗാനങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. പലതും ഡ്യൂയറ്റുകളും അപ്രധാന ഗാനങ്ങളുമായിരുന്നു. എന്നാല്‍ അക്കാലത്തൊക്കെയും ഗാനമേളകളില്‍ നിറസാന്നിധ്യമായിരുന്നു രാധിക. ശ്രതിശുദ്ധമായി പാടുന്ന ഗായകരെ മാത്രം ഉള്‍ക്കൊള്ളിക്കുന്ന കാര്യത്തില്‍ കര്‍ക്കശക്കാരനായ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസി
നൊപ്പം പാടാന്‍ രാധികക്ക് കഴിഞ്ഞത് (ഗുരു) അവരുടെ സംഗീതത്തിന്‍െറ അംഗീകാരമാണ്. രാധിക തിലക് അന്തരിച്ചു 60367 രാധിക തിലക് അന്തരിച്ചു 559487
രവീന്ദ്രന്‍െറ സംഗീതതില്‍ നല്ല ഏതാനും ഗാനങ്ങള്‍ രാധിക പാടി. അമ്മക്കിളിക്കൂടിലെ ‘എന്തിനീ പാട്ടിന്’, നന്ദനത്തിലെ മനസില്‍ ‘മിഥുനമഴ’, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടിയിലെ ‘മന്ദാരപ്പൂവെന്തേ’ തുടങ്ങിയ ഗാനങ്ങള്‍. അതിലേറെ ഹൃദ്യവും ശ്രദ്ധേയവുമായിരുന്നു ‘രവീന്ദ്രഗീതങ്ങള്‍’ എന്ന പേരിലിറങ്ങിയ ആല്‍ബത്തിലെ ‘മാമകമാനസ മാലികയില്‍’ എന്ന ഗാനം. നിരവധി ഭക്തിഗാന ആല്‍ബങ്ങളും പാടിയിട്ടുള്ള രാധികയുടെ ആലാപംകൊണ്ട് ശ്രദ്ധേയമായിരുന്നു പരമ്പരാഗത കൃഷ്ണസ്തുതിഗീതമായ ‘കണികാണുംനേരം കമലനേത്രന്‍െറ‘ എന്നത്. പി.ലീല പാടി അനശ്വരമാക്കിയ ഈ ഗാനം അവര്‍ക്കുശേഷം മലയാളം ഏറെ കേട്ടത് രാധികാ തിലകിന്‍െറ ശബ്ദത്തിലായിരുന്നു. എന്നാല്‍ നിനച്ചിരിക്കാതെ, ഒട്ടും കരുണയില്ലാതെയാണ് കാലം ആ നിര്‍മ്മലശബ്ദത്തെ കവര്‍ന്നെടുത്തത്. രാധിക തിലക് അന്തരിച്ചു 948518 രാധിക തിലക് അന്തരിച്ചു 948518
Back to top Go down
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 3:00 pm

Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 3:07 pm

ചിത്ര ചേച്ചിയോട് അല്ലെങ്കിൽ തൊട്ടു താഴെ കഴിവുള്ള ഗായിക ആയിരുന്നു രാധിക...നല്ല സ്വരമാധുര്യം...ക്ലീൻ സംഗതികൾ...അപാരമായ അക്ഷര സ്ഫുടതയും ഉച്ചാരണവും...ശരിക്കും നഷ്ടം തന്നെയാണ് ഈ ഗായികയുടെ അകാല വിയോഗം..."കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി.." എന്ന തിരുവാതിര പാട്ട് എത്ര കേട്ടാലും മതിവരില്ല...അതിലെ സംഗതികളും ഹൈ പിച്ചും എളുപ്പമല്ല പാടാൻ...അതിലെ 'ധനുക്കുളിരിൽ ധനുസ്സെടുത്തു..' എന്ന ഭാഗം മാത്രം ശ്രദ്ധിച്ചാൽ മതി ഞാൻ പറഞ്ഞത് വ്യക്തമാകാൻ...ഒട്ടേറെ ലളിതഗാനങ്ങളും രാധിക അനശ്വരമാക്കിയിട്ടുണ്ട്...സംഗീതം ഒരു വ്യവസായമായി കാണാത്തത് ആവണം രാധികയുടെ പരാജയം !!..അർഹിക്കുന്ന അംഗീകാരം ഒരിക്കലും ഈ പാട്ടുകാരിക്ക് നമ്മൾ കൊടുത്തിട്ടില്ല...
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 3:21 pm

sharikum sankadam thonnunnu രാധിക തിലക് അന്തരിച്ചു 708918
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyMon Sep 21, 2015 5:35 pm

Prayers - with tears
രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 4214
Back to top Go down
brother
Junior Member
Junior Member
brother



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyTue Sep 22, 2015 12:56 am

12-13 വർഷങ്ങൾക്കു മുൻപ് , കൈരളി ടി വി - യുടെ 'ഗന്ധർവസംഗീതം' ആണെന്ന് തോന്നുന്നൂ ..കൊട്ടാരക്കര സൌപർണിക  ഓഡിറ്റോറിയത്തിൽ വച്ച് സെമിഫൈനൽ എപിസോടുകളുടെ ഫുൾ ഡേ ഷൂട്ട്‌ ഞാൻ കണ്ടിരുന്നൂ .ജി .വേണുഗോപാൽ ആൻഡ്‌ രാധികാ തിലക് എന്നിവർ ആങ്കെർസ് ..'സ്വർഗ്ഗങ്ങൾ  സ്വപ്നം കാണും' എന്ന ഗാനവും ഇവർ അന്ന് ഡുയട്ട് പാടിയിരുന്നൂ . എത്ര നല്ല കുലീനയും വിനയവുമുള്ളതുമായിരുന്ന കുട്ടി .അഗാധമായ ദു:ഖം തോന്നുന്നൂ , ആ പ്രതിഭയുടെ വേർപാടിൽ ... രാധിക തിലക് അന്തരിച്ചു 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു EmptyTue Sep 22, 2015 9:36 am

brother wrote:
12-13 വർഷങ്ങൾക്കു മുൻപ് , കൈരളി ടി വി - യുടെ 'ഗന്ധർവസംഗീതം' ആണെന്ന് തോന്നുന്നൂ ..കൊട്ടാരക്കര സൌപർണിക  ഓഡിറ്റോറിയത്തിൽ വച്ച് സെമിഫൈനൽ എപിസോടുകളുടെ ഫുൾ ഡേ ഷൂട്ട്‌ ഞാൻ കണ്ടിരുന്നൂ .ജി .വേണുഗോപാൽ ആൻഡ്‌ രാധികാ തിലക് എന്നിവർ ആങ്കെർസ് ..'സ്വർഗ്ഗങ്ങൾ  സ്വപ്നം കാണും' എന്ന ഗാനവും ഇവർ അന്ന് ഡുയട്ട് പാടിയിരുന്നൂ . എത്ര നല്ല കുലീനയും വിനയവുമുള്ളതുമായിരുന്ന കുട്ടി .അഗാധമായ ദു:ഖം തോന്നുന്നൂ , ആ പ്രതിഭയുടെ വേർപാടിൽ ... രാധിക തിലക് അന്തരിച്ചു 768717

രാധിക തിലക് അന്തരിച്ചു 4214 രാധിക തിലക് അന്തരിച്ചു 948518 രാധിക തിലക് അന്തരിച്ചു 948518 രാധിക തിലക് അന്തരിച്ചു 1939097668 രാധിക തിലക്
Back to top Go down
Sponsored content





രാധിക തിലക് അന്തരിച്ചു Empty
PostSubject: Re: രാധിക തിലക് അന്തരിച്ചു   രാധിക തിലക് അന്തരിച്ചു Empty

Back to top Go down
 
രാധിക തിലക് അന്തരിച്ചു
Back to top 
Page 1 of 1
 Similar topics
-
» രാധിക,സീസണ്‍ ആറിലെ നക്ഷത്രം...!
»  എം എസ് വി അന്തരിച്ചു
» കവി എ.അയ്യപ്പന്‍ അന്തരിച്ചു
» ടി എം ജേക്കബ് അന്തരിച്ചു
» സി.കെ. ചന്ദ്രപ്പന്‍ അന്തരിച്ചു..!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: