സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
 കല്‍പ്പന  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
 കല്‍പ്പന  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
 കല്‍പ്പന  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
 കല്‍പ്പന  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
 കല്‍പ്പന  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
 കല്‍പ്പന  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
 കല്‍പ്പന  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
 കല്‍പ്പന  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
 കല്‍പ്പന  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
 കല്‍പ്പന  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
 കല്‍പ്പന  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
 കല്‍പ്പന  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
 കല്‍പ്പന  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
 കല്‍പ്പന  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
 കല്‍പ്പന  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
 കല്‍പ്പന  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
 കല്‍പ്പന  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
 കല്‍പ്പന  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
 കല്‍പ്പന  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
 കല്‍പ്പന  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
 കല്‍പ്പന  Vote_lcap കല്‍പ്പന  Voting_bar കല്‍പ്പന  Vote_rcap 
Ammu
 കല്‍പ്പന  Vote_lcap കല്‍പ്പന  Voting_bar കല്‍പ്പന  Vote_rcap 
vipinraj
 കല്‍പ്പന  Vote_lcap കല്‍പ്പന  Voting_bar കല്‍പ്പന  Vote_rcap 
sandeep
 കല്‍പ്പന  Vote_lcap കല്‍പ്പന  Voting_bar കല്‍പ്പന  Vote_rcap 
shamsheershah
 കല്‍പ്പന  Vote_lcap കല്‍പ്പന  Voting_bar കല്‍പ്പന  Vote_rcap 
Neelu
 കല്‍പ്പന  Vote_lcap കല്‍പ്പന  Voting_bar കല്‍പ്പന  Vote_rcap 
Binu
 കല്‍പ്പന  Vote_lcap കല്‍പ്പന  Voting_bar കല്‍പ്പന  Vote_rcap 
unnikmp
 കല്‍പ്പന  Vote_lcap കല്‍പ്പന  Voting_bar കല്‍പ്പന  Vote_rcap 
midhun
 കല്‍പ്പന  Vote_lcap കല്‍പ്പന  Voting_bar കല്‍പ്പന  Vote_rcap 
Greeeeeshma
 കല്‍പ്പന  Vote_lcap കല്‍പ്പന  Voting_bar കല്‍പ്പന  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

  കല്‍പ്പന

Go down 
+9
deepthi
sunder
Neelu
Paandyettan
brother
Minnoos
Usha Venugopal
shamsheershah
Ammu
13 posters
Go to page : 1, 2  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



 കല്‍പ്പന  Empty
PostSubject: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 9:40 am

[You must be registered and logged in to see this image.]
ചലച്ചിത്ര നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം.
പായിക്കാട് വീട്ടില്‍ ചവറ വിപി നായരുടെയും കൊച്ചുവീട്ടില്‍ വിജയലക്ഷ്മിയുടെയും മകളായി 1965ല്‍ ജനിച്ചു.നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്.
മലയാളം, തെലുങ്ക് ,കന്നട ഭാഷകളിലായി 300ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇന്‍സ്‌പെക്ടര്‍ ബലറാം, ഇന്നത്തെ പ്രോഗ്രാം , ഒരുക്കം, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമന വീടും അഞ്ഞൂറേക്കറും, കുടുംബ കോടതി, പൈ ബ്രദേഴ്‌സ്, കുടുംബ വാര്‍ത്തകള്‍,മലയാള മാസം ചിങ്ങം ഒന്ന്, ത്രീമെന്‍ ആര്‍മി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.


Last edited by Ammu on Tue Feb 23, 2016 2:38 pm; edited 1 time in total
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 9:49 am

 കല്‍പ്പന  768717  കല്‍പ്പന  768717  കല്‍പ്പന  768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 10:04 am

Kalabhavan Sharjayude Indian Association Kalamalsarangalil Judge aayi Blessi,Padayani Kadamanitta ennivarude koode November 20nu Kalpana undayirunnu..Nerittu samsarikkuvaanum kure photos edukkuvaanum avasaram labhichu....

Sarasamaayi samsarikkukayum,paadukayum cheythu-Nishkalangayaya Kalaakaari..  കല്‍പ്പന  768717 makale njangalkku parijayapeduthukayum cheythu..!.Annu samsarathinidayil maranathe kurichum thamasayaayi paranjathorkunnu...Maranam eppozhanu kadannu varunnath?Enthayalum Satyamaaya Ore oru vasthuthayaanu Maranam...athu kadannu varunnathu vare nallathu cheyyan kazhiyatte...

Adharaanjalikal....!  കല്‍പ്പന  768717   കല്‍പ്പന  768717   കല്‍പ്പന  768717   കല്‍പ്പന  768717 Malayalathil pakaram vekkanillatha Oru artist aanu Kalpana..Hasyamaayalum Serious Role aayalum thanmayatwathode avatharipikkuvaanulla midukku onnu vere thane...!
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 11:50 am

Do not want to believe it.. so much shocked....

Adaranjalikal...  കല്‍പ്പന  768717  കല്‍പ്പന  768717  കല്‍പ്പന  4214
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 12:01 pm

shocked !!.. RIP  കല്‍പ്പന  4214
Back to top Go down
brother
Junior Member
Junior Member
brother



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 2:30 pm

അഗാധമായ ദു:ഖം തോന്നുന്നൂ .
ഈ നടി  ഒരു നല്ല പക്വത ഉള്ള , കുടംബ സ്നേഹം ഉള്ള , സമൂഹ സ്നേഹം ഉള്ള , നന്മ നിറഞ്ഞ  മനുഷ്യ സ്നേഹി കൂടി ആയിരുന്നൂ . ഇനിയൊരു കല്പന -ജഗതി കോമ്പിനേഷൻ ഒക്കെ ..ഓർമകളിൽ മാത്രം ..  കല്‍പ്പന  768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 2:30 pm

brother wrote:
അഗാധമായ ദു:ഖം തോന്നുന്നൂ .
ഈ നടി  ഒരു നല്ല പക്വത ഉള്ള , കുടംബ സ്നേഹം ഉള്ള , സമൂഹ സ്നേഹം ഉള്ള , നന്മ നിറഞ്ഞ  മനുഷ്യ സ്നേഹി കൂടി ആയിരുന്നൂ . ഇനിയൊരു കല്പന -ജഗതി കോമ്പിനേഷൻ ഒക്കെ ..ഓർമകളിൽ മാത്രം ..  കല്‍പ്പന  768717
hmm  കല്‍പ്പന  768717
Back to top Go down
Paandyettan
Forum Member
Forum Member
avatar



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 2:32 pm

 കല്‍പ്പന  768717 RIP
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 2:46 pm

 കല്‍പ്പന  768717  കല്‍പ്പന  768717  കല്‍പ്പന  768717
Back to top Go down
sunder
Forum Boss
Forum Boss
sunder



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 2:54 pm

Aadranjalikal  കല്‍പ്പന  768717  കല്‍പ്പന  768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 4:11 pm

Dulkarinde touching comment...!

Devastated to hear about Kalpana chechi. Ive known her since I was a toddler and she would always tell me stories about my childhood. At a loss for words.
When we shot the boat scene where Charlie kisses Mary, I remember her being so happy. She kept saying I would never give her kisses as a child.  കല്‍പ്പന  768717  കല്‍പ്പന  768717
Back to top Go down
deepthi
New Member
New Member
deepthi



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 4:21 pm

aadaraanjalikal  കല്‍പ്പന  768717
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 4:23 pm

ശരിക്കും അവിശ്വസനീയം...!! നടന്മാരിൽ ജഗതി നമ്മളെ ചിരിപ്പിച്ച പോലെ നടിമാരിൽ ചിരിവസന്തം സമ്മാനിച്ച വ്യക്തിയാണ് കൽപന...ഇത്ര വഴക്കത്തോടെ, സ്വതസിദ്ധമായ ശൈലിയിൽ കൂടെ നർമ്മം അവതരിപ്പിക്കാൻ വേറൊരു നടിക്കും കഴിഞ്ഞിട്ടില്ല എന്ന് കൂടി വേണമെങ്കിൽ പറയാം...ബാംഗ്ലൂർ ഡേസിലെ അമ്മ വേഷം അപാരമായിരുന്നു...ഭർത്താവ് നാട് വിട്ടുപോയ സങ്കടത്തിൽ കണ്ണീരും പൊഴിച്ചിരിക്കുന്ന ഭാര്യ ഉടനെ തന്നെ ഹൈഫൈ ജീവിതം സ്വപ്നം കാണുന്ന ഒരമ്മയായി മാറുന്ന ആ സീൻ ഒരിക്കലും മറക്കാൻ കഴിയില്ല...ചടുലമായി സംസാരിക്കാനും കൽപനക്ക് പ്രത്യേക കഴിവായിരുന്നു...സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ചിരിച്ചല്ലാതെ എവിടേം കണ്ടിട്ടില്ല കൽപനയെ...നഷ്ടം നികത്താൻ ആവാത്തത് തന്നെയാണ്...അവരഭിനയിച്ച വേഷങ്ങളിൽ കൂടി നമ്മുടെ മനസ്സിലും ഓർമ്മകളിലും എന്നെന്നും ജീവിക്കും...
Back to top Go down
deepthi
New Member
New Member
deepthi



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 4:25 pm

unnikmp wrote:
ശരിക്കും അവിശ്വസനീയം...!! നടന്മാരിൽ ജഗതി നമ്മളെ ചിരിപ്പിച്ച പോലെ നടിമാരിൽ ചിരിവസന്തം സമ്മാനിച്ച വ്യക്തിയാണ് കൽപന...ഇത്ര വഴക്കത്തോടെ, സ്വതസിദ്ധമായ ശൈലിയിൽ കൂടെ നർമ്മം അവതരിപ്പിക്കാൻ വേറൊരു നടിക്കും കഴിഞ്ഞിട്ടില്ല എന്ന് കൂടി വേണമെങ്കിൽ പറയാം...ബാംഗ്ലൂർ ഡേസിലെ അമ്മ വേഷം അപാരമായിരുന്നു...ഭർത്താവ് നാട് വിട്ടുപോയ സങ്കടത്തിൽ കണ്ണീരും പൊഴിച്ചിരിക്കുന്ന ഭാര്യ ഉടനെ തന്നെ ഹൈഫൈ ജീവിതം സ്വപ്നം കാണുന്ന ഒരമ്മയായി മാറുന്ന ആ സീൻ ഒരിക്കലും മറക്കാൻ കഴിയില്ല...ചടുലമായി സംസാരിക്കാനും കൽപനക്ക് പ്രത്യേക കഴിവായിരുന്നു...സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ചിരിച്ചല്ലാതെ എവിടേം കണ്ടിട്ടില്ല കൽപനയെ...നഷ്ടം നികത്താൻ ആവാത്തത് തന്നെയാണ്...അവരഭിനയിച്ച വേഷങ്ങളിൽ കൂടി നമ്മുടെ മനസ്സിലും ഓർമ്മകളിലും എന്നെന്നും ജീവിക്കും...

 കല്‍പ്പന  855112  കല്‍പ്പന  4214 ishttam cinemayile mariyamma police  കല്‍പ്പന  1939097668
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyMon Jan 25, 2016 5:04 pm

കോമഡി സീനുകളിൽ ജഗതി ചേട്ടനൊപ്പം കട്ടക്ക് പിടിച്ചു നിന്നിരുന്ന നടി... കല്പന  കല്‍പ്പന  768717  കല്‍പ്പന  768717
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyTue Jan 26, 2016 12:47 am

ആദരാഞ്ജലികള്‍..  കല്‍പ്പന  768717  കല്‍പ്പന  768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyWed Jan 27, 2016 2:00 pm

ഒട്ടും അച്ചടക്കമില്ലാത്തൊരു കടലില്‍ ഇടംവലമാടുന്ന ബോട്ടിന്‍െറ അറ്റത്ത് നില്‍ക്കുന്ന മേരിയെ നോക്കി ചാര്‍ലി പറഞ്ഞു ‘അതാ ടൈറ്റാനിക്കിലെ നായിക...ക്വീന്‍ മേരി...’ മരുന്നില്ലാത്ത രോഗത്തിന്‍െറ ഒടുവിലത്തെ പിത്തലാട്ടത്തില്‍ കടലില്‍ കര്‍ത്താവിനെ കാണാനുള്ള ഒടുക്കത്തെ ആഗ്രഹവുമായി ചാര്‍ലിക്കൊപ്പം വന്നതായിരുന്നു മേരി. ഒന്നു തിരിഞ്ഞ് മത്തായിയോട് രണ്ട് വര്‍ത്തമാനം പറഞ്ഞുവരുമ്പോഴേക്കും ബോട്ടിന്‍െറ അറ്റത്തുനിന്ന് മേരി മാഞ്ഞുപോയിരുന്നു.
ആ വേഷം ചെയ്ത കല്‍പന ദാ, ഇപ്പോള്‍ പെട്ടെന്ന് മാഞ്ഞുപോകുമ്പോള്‍ ചാര്‍ലിയിലെ കടല്‍ യാത്ര മാത്രം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. അനേകമനേകം കഥാപാത്രങ്ങള്‍ തിങ്ങിനിറഞ്ഞ ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ പിടിമുറുക്കിയത് ദുല്‍ഖര്‍ സല്‍മാനോ, പാര്‍വതിയോ, അപര്‍ണ ഗോപിനാഥോ, നെടുമുടി വേണുവോ ഒന്നുമായിരുന്നില്ല. കല്‍പനയുടെ മേരി മാത്രമായിരുന്നു. മരണം വന്നുവിളിക്കുന്നതിന് തൊട്ടുമുമ്പുള്ള മനുഷ്യാവസ്ഥയുടെ മിന്നലാട്ടങ്ങള്‍ അവര്‍ ആ കഥാപാത്രത്തിലേക്ക് പകര്‍ന്നത് തന്നില്‍നിന്നു തന്നെയായിരുന്നില്ളേ എന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. ഉള്ളില്‍ കടലുപോലെ പേറുന്ന വേദനയുടെ വേലിയേറ്റം മുഖത്തത്തെിക്കാന്‍ കല്‍പനക്ക് തന്നിലേക്ക് ഒന്നു വളഞ്ഞ് കൂമ്പിയ ഒരു നേര്‍ത്ത ചിരി മാത്രം മതിയായിരുന്നു. അത് ചിരിയല്ല, പൊട്ടിച്ചിതറാതിരിക്കാന്‍ അടക്കിപ്പിടിച്ച തേങ്ങലായിരുന്നു.
ചെയ്തുപോയ ഒട്ടനേകം കഴമ്പില്ലാത്ത കഥാപാത്രങ്ങളുടെ ഒരേ അച്ചിലിട്ട വഴുവഴുപ്പന്‍ ഹാസ്യാനുസഞ്ചാരത്തിനിടയില്‍ അഭിനയത്തിന്‍െറ സങ്കീര്‍ണ ഭാവങ്ങള്‍ അവതരിപ്പിക്കാന്‍ കിട്ടിയ ഒരവസരത്തിലും കല്‍പ്പന അത്  പാഴാക്കിയിട്ടില്ല. ‘കേരള കഫേയിലെ’ അലക്കുകാരന്‍െറ ഭാര്യയെ (സലിംകുമാറിന്‍െറ ഭാര്യാ വേഷം) ഓര്‍ക്കുക. കെട്ടിപ്പൊക്കിയ നഗരത്തിന്‍െറ പിന്നാമ്പുറങ്ങളിലെ മനുഷ്യരുടെ നിസ്സഹായാവസ്ഥ ചിത്രീകരിക്കാന്‍ അന്‍വര്‍ റഷീദ് കണ്ടത്തെിയത് ചിരിപ്പിച്ചുകൊല്ലുന്ന ഈ രണ്ട് കഥാപാത്രങ്ങളെയായിരുന്നു എന്നത് അവരിലെ അഭിനേതാവിനെ ആ സംവിധായകന്‍ കാലേക്കൂട്ടി തിരിച്ചറിഞ്ഞിരുന്നു എന്നതിന് തെളിവാണ്. പിന്നീട് അവര്‍ രണ്ടുപോരും ദേശീയ അവാര്‍ഡിന് അര്‍ഹരായി എന്നത് വെറുമൊരു യാദൃച്ഛികതയായിരുന്നില്ല.[You must be registered and logged in to see this image.]
‘ബ്രിഡ്ജി’ല്‍ സലിം കുമാറിനൊപ്പം
 
2013 മാര്‍ച്ച് 20ന് ആലപ്പുഴ പ്രസ് ക്ളബ്ബില്‍ മീറ്റ് ദ പ്രസിന് ഒരു സംവിധായകനും രണ്ട് സാധാരണ മനുഷ്യരും കയറിവന്നത് ഓര്‍ക്കുന്നു. ബാബു തിരുവല്ല എന്ന സംവിധായകനും ഒരു ചെല്ലമ്മ അന്തര്‍ജനവും റസിയാ ബീവിയും. ഒരു മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം, അമരം എന്നീ ചിത്രങ്ങളുടെ നിര്‍മാതാവു കൂടിയായിരുന്നു ബാബു. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യാനായി റെയില്‍പാളത്തില്‍ കയറിനിന്നിടത്തുനിന്ന് റസിയാ ബീവി സ്വന്തം മാതാവായി  വീട്ടിലേക്ക്, ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോന്നതായിരുന്നു ചെല്ലമ്മ അന്തര്‍ജനത്തെ. മതത്തിന്‍െറ പേരില്‍ തല്ലിമരിക്കുന്നവരുടെ വാര്‍ത്തക്കിടയില്‍ ഈ അമ്മയുടെയും മകളുടെയും വര്‍ത്തമാനമറിഞ്ഞ്, അവരെക്കുറിച്ച് ബാബു സിനിമ ചെയ്തു. ‘തനിച്ചല്ല ഞാന്‍..’ എന്ന ആ സിനിമക്ക് ദേശീയേദ്ഗ്രഥനത്തിനുള്ള 2012 ലെ നര്‍ഗീസ് ദത്ത് അവാര്‍ഡ് കിട്ടി.
പക്ഷേ, ആ സിനിമ അറിയപ്പെടുക കല്‍പ്പന എന്ന നടിയുടെ പേരിലാണ്. ആ ചിത്രത്തിലൂടെയാണ് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം കല്‍പനക്ക് കിട്ടിയത്. വെള്ളിത്തിരയില്‍ കല്‍പന റസിയയായപ്പോള്‍ കെ.പി.എ.സി ലളിതയായിരുന്നു ചെല്ലമ്മ അന്തര്‍ജനത്തെ അവതരിപ്പിച്ചത്. റസിയയുടെ കഥാപാത്രം കല്‍പന ചോദിച്ചുവാങ്ങിയതായിരുന്നു. സഹോദരി ഉര്‍വശി അഭിനയിക്കേണ്ടിയിരുന്ന വേഷം.
[You must be registered and logged in to see this image.]
ആലപ്പുഴ പ്രസ് ക്ളബ്ബില്‍ മീറ്റ് ദ പ്രസ് കഴിഞ്ഞിറങ്ങുന്ന ചെല്ലമ്മ അന്തര്‍ജനവും റസിയ ബീവിയും
 
മലയാളസിനിമയില്‍ നിലനില്‍ക്കുന്ന ഒരു ദുര്യോഗമുണ്ട്. ശേഷിയുള്ള അഭിനേതാക്കള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന ദൗര്‍ഭാഗ്യം. തികച്ചും താരകേന്ദ്രിതമായി മാത്രം സിനിമ ചിന്തിക്കുന്നതിനിടയില്‍ ചിലപ്പോള്‍ മാത്രം സംഭവിക്കുന്ന മാജിക്കിലൂടെ ചില നല്ല വേഷങ്ങള്‍ ജനിക്കുന്നു. അത് അതുവരെയുള്ള അവരുടെ തിരജീവിതത്തെ മാറ്റിയെഴുതിയെന്നുവരാം. സലിംകുമാര്‍ ‘ആദാമിന്‍െറ മകന്‍ അബു’ ആകുന്നതും സുരാജ് വെഞ്ഞാറമൂട് ‘പേരറിയാത്തവര്‍’ ആയതും ദേശീയ പുരസ്കാരങ്ങള്‍ നേടിയതും അപ്രകാരമായിരുന്നു. ജീവിതത്തിന്‍െറ ഒടുവിലത്തെ കാലത്തായിരുന്നു പ്രേം നസീര്‍ ഒരു നടനായത്. ചോക്ളേറ്റ് നായകന്‍ എന്ന പതിവ് ഇമേജ് പൊളിച്ചു തുടങ്ങിയപ്പോള്‍ കാലം നസീറിനെ തിരികെ വിളിച്ചു. കൊച്ചിന്‍ ഹനീഫയും അങ്ങനെയായിരുന്നു. വില്ലനില്‍നിന്ന് കൊമേഡിയനിലേക്കും സ്വഭാവ നടനിലേക്കും ചുവടുമാറുമ്പോഴായിരുന്നു അന്ത്യം. ഒടുവില്‍ ഇതാ  കല്‍പനയും. നടിയെന്ന നിലയില്‍ ഇനിയും പലതും ബാക്കിനില്‍ക്കെ അവര്‍ ഇറങ്ങിപ്പോയി.
[You must be registered and logged in to see this image.]
കല്‍പനയും ഉര്‍വശിയും നൃത്തവേദിയില്‍
 

അഭിനയത്തിന്‍െറ കെട്ടഴിച്ച് കല്‍പന അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മിക്കപ്പോഴും ജീവിതത്തിന്‍െറ അടിത്തട്ടിലെ മനുഷ്യവേഷങ്ങളായിരുന്നു. സ്പിരിറ്റിലെ മദ്യപാനിയായ പ്ളംബര്‍ മണിയുടെ ഭാര്യ പങ്കജം ആട്ടും തുപ്പുമേറ്റ് ജീവിതം ഗാഗുല്‍ത്താ മല കയറ്റമായി തള്ളിവിടുന്ന, നമുക്കിടയില്‍ എവിടെയോ ഉള്ള ഒരാളായിരുന്നു എന്ന് തോന്നിപ്പോകും. സ്വഭാവികത നമ്മുടെ സിനിമയില്‍ ഒരു അനിവാര്യതയല്ല. പലപ്പോഴും കല്‍പനയുടെ കഥാപാത്രങ്ങള്‍ക്ക് അതാവശ്യവുമില്ലായിരുന്നു. കാണികളെ ചിരിപ്പിക്കാന്‍ തറ വിറ്റുകള്‍ അടിക്കുന്ന സര്‍ക്കസിലെ കോമാളിയുടെ കേവല റോള്‍ മാത്രമായിരുന്നു അവരുടെ കഥാപാത്രങ്ങള്‍ക്ക് തിരക്കഥയില്‍ സ്ഥാനം. സര്‍ക്കസ് തമ്പിനകത്ത് ചായമിട്ട കോമാളിയുടെ ചിരി പുതപ്പിച്ച വേഷത്തിനകത്തിരുന്ന് നെഞ്ചുതകരുന്ന മനുഷ്യന്‍െറ മുഖം രാജ്കപൂര്‍ തുറന്നുകാണിക്കുന്നതുവരെ നമ്മള്‍ ചിരിച്ചുമറിയുകയായിരുന്നു. മേരാ നാം ജോക്കര്‍ കണ്ടിറങ്ങിയവര്‍ പിന്നീട് അത്ര ലാഘവത്തോടെ സര്‍ക്കസ് കണ്ടിരിക്കാനിടയില്ല.
കല്‍പനയുടെ നോവിപ്പിക്കുന്ന വേഷങ്ങള്‍ അപൂര്‍വമായെങ്കിലും കണ്ട ശേഷം അടുത്ത ചിത്രത്തില്‍ അവര്‍ ചില്ലിട്ട കോമഡി കാഴ്ചയിലേക്ക് മടങ്ങിപ്പോകുമ്പോള്‍ അത്ര വേഗം ചിരിക്കാന്‍ തോന്നിയിട്ടില്ല. സിനിമയുടെ പ്രധാന കഥയുമായി യാതൊരു ബന്ധവുമില്ലാതെ സമാന്തരമായി നീങ്ങുന്ന അത്തരം കോമഡി ട്രാക്കുകളില്‍ കല്‍പനയും ജഗതിയും ഒപ്പത്തിനൊപ്പം നിന്ന എത്രയോ സിനിമകള്‍. പക്ഷേ, ഒന്നും ചെയ്യാനില്ലാതെ നായകദേഹത്ത് ചാരിവെച്ച ഏണികളായ നായികാ വേഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കല്‍പന ഒരു താരസാന്നിധ്യം തന്നെയായിരുന്നു. വെറും ടൈപ്പായ, ഇത്തിരിമാത്രയുള്ള വേഷങ്ങളിലും അവര്‍ എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് തോന്നിപ്പിച്ചു.
[You must be registered and logged in to see this image.]
ജഗതിക്കൊപ്പം കോമഡി സീനില്‍
 
ആഴവും കഴമ്പുമില്ലാത്ത കഥാപാത്രങ്ങളായിരുന്നു ഏറെ അവതരിപ്പിക്കേണ്ടിവന്നതെങ്കിലും ആ കഥാപാത്രങ്ങള്‍ക്കകത്തും മറ്റാര്‍ക്കും പകരമാകാന്‍ കഴിയാത്ത മികവോടെ അത് ചെയ്തു തീര്‍ത്തു. ചിലപ്പോള്‍ ജീവിതത്തില്‍  അനുഭവിക്കേണ്ടിവന്നതൊക്കെയും അഭിനയത്തിരയില്‍ മുങ്ങി സമാധാനമടയുന്ന ഒരു ധ്യാനത്തിന് സമാനമായിരുന്നു ആ വേഷപ്പകര്‍ച്ചകള്‍.
ബാലതാരമായി സിനിമയില്‍ എത്തിയതാണ് കല്‍പന. പില്‍ക്കാലത്ത് സിനിമാ താരങ്ങളായി മാറിയ തന്‍െറ രണ്ട് സഹോദരിമാര്‍ കലാരഞ്ജിനിക്കും ഉര്‍വശിക്കും മുമ്പേ അവര്‍ സിനിമയില്‍ എത്തി. നാടകം ജീവശ്വാസമായിരുന്ന കുടുംബത്തിലായിരുന്നു കല്‍പനയുടെ ജനനം. നാടകക്കാരായ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകള്‍. 1977 ല്‍ ‘വിടരുന്ന മൊട്ടുകള്‍’ എന്ന ചിത്രത്തില്‍ ബാലനടിയായി അരങ്ങേറി. കല്‍പ്പനയുടെ ടൈപ്പ് കോമഡി കഥാപാത്രങ്ങള്‍ കണ്ടവര്‍ക്ക് അവിശ്വസനീയമായി  തോന്നാവുന്ന ഒന്നാണ് മലയാള സിനിമയിലെ ഏക്കാലത്തെയും പ്രഗല്‍ഭ സംവിധായകരില്‍ ഒരാളായ അരവിന്ദന്‍െറ ‘പോക്കുവെയില്‍’. ബാലചന്ദ്രന്‍ ചുള്ളിക്കാട് നായകനായ ആ സിനിമയില്‍ നായിക കല്‍പനയായിരുന്നു. എം.ടിയുടെ മഞ്ഞിലും കല്‍പന വേഷമിട്ടു.
[You must be registered and logged in to see this image.]
നിരവധി കോമഡി നടന്മാരുള്ള സിനിമയില്‍ അതേ തീവ്രതയോടെ കോമഡി രംഗങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ള നടിമാരുടെ കുറവ് നികത്തിയത് ഫിലോമിനയും കല്‍പനയുമായിരുന്നു. 'പഞ്ചവടിപ്പാലം' എന്ന അതുല്ല്യ ഹാസ്യ ചിത്രം കല്‍പനയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഇപ്പോള്‍ 51ാം വയസ്സില്‍ കല്‍പന വേര്‍പെടുമ്പോള്‍ അഭിനയത്തിന്‍െറ വെളിപ്പെടാത്ത ഖനികള്‍ അവരില്‍ പിന്നെയും ബാക്കി കിടക്കുന്നതായി തോന്നുന്നു. കുറേക്കൂടി നല്ല വേഷങ്ങള്‍ അവര്‍ക്ക് നല്‍കാമായിരുന്നുവെന്ന് ചിലപ്പോള്‍ ചില സംവിധായകരെങ്കിലും ഓര്‍മിക്കാനും മതി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyWed Jan 27, 2016 2:03 pm

കൊച്ചി: ഗുരുതരമായ അസുഖംബാധിച്ചിട്ടും ആരെയും അറിയിക്കാതെ കല്‍പന സിനിമയും ജീവിതവുമായി മുന്നോട്ടുപോവുകയായിരുന്നു. കരളിനും ഹൃദയത്തിനും ഗുരുതര അസുഖംബാധിച്ച് ഏറെനാളായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ കല്‍പന ചികിത്സയിലായിരുന്നു. രോഗവിവരം അവര്‍ അടുത്ത ബന്ധുക്കളോടുപോലും പറഞ്ഞിരുന്നില്ല. കടുത്ത രോഗബാധയെ അതിജീവിച്ച അവര്‍ സിനിമയിലെ ഭാവ, ഹാസ്യവേഷങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് കടന്നുപോകുന്നത്. കല്‍പനയുടെ മരണമറിഞ്ഞ് സഹോദരന്‍ ചെന്നൈയില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടുകയായിരുന്നു.
കല്‍പനയുടെ മകള്‍ ചോയിസ് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനി ശ്രീമയിയും അമ്മ വിജയലക്ഷ്മിയും അടുത്ത ബന്ധുക്കളുമാണ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലുള്ളത്. സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും ചെന്നൈയില്‍നിന്ന് കൊച്ചിയിലത്തെി. നടന്‍ ബാല, കെ.പി.എ.സി ലളിത എന്നിവരും തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലത്തെിയിരുന്നു.രണ്ടു സഹോദരിമാര്‍ക്കൊപ്പം തൃപ്പൂണിത്തുറക്കുസമീപം കുരീത്തറയില്‍ വാങ്ങിയ ഫ്ളാറ്റിലായിരുന്നു കല്‍പന ഏറക്കാലം താമസിച്ചിരുന്നത്. ഉര്‍വശിയുടെ ആദ്യഭര്‍ത്താവും നടനുമായ മനോജ് കെ. ജയന്‍െറ വീടിനടുത്തായിരുന്നു കല്‍പനയുടെയും കലാരഞ്ജിനിയുടെയും ഫ്ളാറ്റുകള്‍. മനോജ് കെ. ജയന്‍ ഉര്‍വശീബന്ധം വേര്‍പെട്ടശേഷം സഹോദരിമാര്‍ ഇരുവരും താമസം മാറ്റുകയായിരുന്നു. ഞാന്‍ കല്‍പന എന്ന ഓര്‍മക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 26 വയസ്സുവരെയുള്ള ഓര്‍മകളാണ് ‘ഞാന്‍ കല്‍പനയില്‍’ ഉള്ളതെങ്കിലും അതു മൂന്നു നടിമാരുടെയും മാതാപിതാക്കളുടെയും കഥകൂടിയാണ്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyWed Jan 27, 2016 2:05 pm

സ്നേഹം തോന്നിയാല്‍ സ്നേഹിച്ച് കൊല്ലുന്ന തരക്കാരിയായിരുന്നു കല്‍പന. എനിക്ക് അവള്‍ മകളായിരുന്നു. ചില സമയത്ത് അവള്‍ എന്നെ എടി തള്ളേ എന്നുവരെ വിളിച്ച് പ്രകോപിപ്പിക്കാന്‍ നോക്കും. പക്ഷേ അത് അവളുടെ സ്നേഹം കൂടുമ്പോഴുള്ള കുസൃതിയാണെന്ന് എനിക്കറിയാം. കല്‍പനയുടെ വേര്‍പാട് താങ്ങാനാവാതെ നടി കവിയൂര്‍ പൊന്നമ്മ ആ ആത്മബന്ധം മുറിഞ്ഞ വാക്കുകളില്‍ രേഖപ്പെടുത്തുകയായിരുന്നു. ഞാന്‍ അവളെ കല്‍പ്പൂവെന്നാണ് വിളിച്ചിരുന്നത്. അവള്‍ എന്നെ പൊന്നൂട്ടിയെന്നും. എന്‍െറ കൈകൊണ്ടുള്ള ഭക്ഷണം ഇടയ്ക്കിടെ അവള്‍ക്ക് കഴിക്കണമെന്നത് നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ ഫോണില്‍ വിളിച്ച് എന്നോട് ഭക്ഷണം തയാറാക്കി വെക്കാന്‍ ആവശ്യപ്പെടും. വീട്ടില്‍ വന്നാല്‍ പിന്നെ തമാശകളില്‍ മുഴുകുമ്പോള്‍ സത്യത്തില്‍ കുറേ നേരത്തേക്ക് വല്ലാത്തൊരു ആനന്ദം തന്നെ അനുഭവിക്കാറുണ്ട്. രാവിലെ ടെലിവിഷനില്‍ അവളുടെ മരണവാര്‍ത്ത കണ്ടപ്പോള്‍ സത്യത്തില്‍ ഏറെ നേരം ഞാന്‍ സ്തബ്ധാവസ്ഥയിലായി. ഇടയ്ക്കിടെ ഫോണിലെങ്കിലും അവള്‍ വിളിക്കും. തമിഴ്നാട്ടില്‍ തങ്ങുമ്പോഴും ഞങ്ങള്‍ ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഏത് വേഷം കിട്ടിയാലും അത് മനോഹരമായി അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതില്‍ അസാമാന്യ കഴിവുള്ള പ്രതിഭയായിരുന്നു കല്‍പന. ഒരു ഹാസ്യകഥാപാത്രം മാത്രമായി അവളെ വേര്‍തിരിച്ച് കാണാന്‍ കഴിയില്ല. അതുകൊണ്ടു തന്നെയാണ് അവള്‍ക്ക് സിനിമാലോകത്ത് എന്നും നിറഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞത്. ഇനി എന്നെ സ്നേഹത്തോടെ പൊന്നൂട്ടിയെന്നും എടീ തള്ളേ എന്നും വിളിക്കാന്‍ ഒരു മോളില്ലല്ളോയെന്നോര്‍ക്കുമ്പോള്‍ വല്ലാത്ത നൊമ്പരം അനുഭവപ്പെടുന്നുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyWed Jan 27, 2016 2:07 pm

കല്‍പനയെ മലയാളികള്‍ മനസ്സിലാക്കിയത് ഹാസ്യ നടിയായാണ്. പക്ഷേ, ഹാസ്യത്തിലൂടെ ക്യാരക്ടര്‍ റോള്‍ ചെയ്യുന്ന ചുരുക്കം ചില നടികളില്‍ മുമ്പന്തിയിലായിരുന്നു അവര്‍. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതലേ എന്നോടൊപ്പം നിരവധി സിനിമകളില്‍ കല്‍പന അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചിട്ടുണ്ട്.
[You must be registered and logged in to see this image.]
ഹാസ്യറോളുകള്‍ വളരെ തന്മയത്വത്തോടെ കല്‍പന അഭിനയിക്കുമായിരുന്നു. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളില്‍ സ്വന്തമായി സ്കിറ്റുകള്‍ ഉണ്ടാക്കുകയും അത് വിജയകരമായി അവതരിപ്പിക്കുകയും ചെയ്യാനുള്ള കല്‍പനയുടെ കഴിവ് ഒന്നുവേറെ തന്നെയാണ്. എല്ലാവരോടും വളരെ ബഹുമാനപൂര്‍വമെ കല്‍പന പെരുമാറാറുള്ളൂ. ആരോടും ദേഷ്യപ്പെട്ടിരുന്നില്ല.  എല്ലാവരോടും വീട്ടുവിശേഷങ്ങള്‍ ചോദിക്കുകയും കുടുംബത്തിന്‍െറ കാര്യങ്ങള്‍ തിരക്കുകയും ചെയ്യുക എന്നത് കല്‍പനയുടെ സ്വഭാവമായിരുന്നു. സെറ്റില്‍വെച്ച് എന്നെ കണ്ടാല്‍ ഭാര്യ ആലീസിന്‍െറ കാര്യവും മകന്‍ സോണറ്റിന്‍െറയും മക്കളുടെയുമെല്ലാം കാര്യങ്ങള്‍ തിരക്കും. അതുകൊണ്ട് തന്നെ കല്‍പനയുമായി കൂടുതല്‍ അടുപ്പം തോന്നിയിരുന്നു. സിനിമയില്‍ പ്രതിഫലത്തെ ചൊല്ലി വഴക്കിടുന്ന നടിയായിരുന്നില്ല അവര്‍. സമയത്തിന് സെറ്റില്‍ എത്തി അഭിനയിച്ച് പോകും. ഏകദേശം രണ്ടുവര്‍ഷം മുമ്പ് ഞാന്‍ കല്‍പനയെ ഒരു ആശുപത്രിയില്‍ വെച്ച് കാണുകയുണ്ടായി. ഞാനും അതേ ആശുപത്രിയില്‍ ചികിത്സക്ക് പോയതായിരുന്നു. അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് ഹാര്‍ട്ടിന് ഒരു ചെറിയ പ്രശ്നമുണ്ട് എന്നാണ്. അവരുടെ മരണ കാരണവും അതായിരിക്കാം. സമയമുള്ളപ്പോഴെല്ലാം ഞാന്‍ കല്‍പനയുമായി ഫോണില്‍ സംസാരിക്കാറുണ്ട്. ഭര്‍ത്താവുമായി അവര്‍ ചെറിയ പിണക്കത്തിലാണെന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പാണ് അവര്‍ അഭിനയിച്ച ‘ചാര്‍ളി’ എന്ന സിനിമ കണ്ടത്. മലയാള സിനിമക്ക് വലിയ നഷ്ടം തന്നെയാണ് കല്‍പനയുടെ നിര്യാണം. അവരുടെ ആത്മശാന്തിക്കായി ഈശ്വരനോട് പ്രാര്‍ഥിക്കുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyWed Jan 27, 2016 2:11 pm

മലയാളത്തിന്‍റെ സ്വന്തം പെങ്ങള്‍

പെണ്ണഭിനയത്തിന്‍െറ ആള്‍രൂപമായിരുന്നു കല്‍പന. പലപ്പോഴും ബീഭല്‍സ ഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ഒരു കഥകളി നടന്‍െറ വഴക്കങ്ങളൊക്കെ കല്‍പ്പനയുടെ മുഖത്ത് പ്രകടമാകുന്നത് കാണാം. കല്‍പനയുടെ അഭിനയത്തികവുകള്‍ പഠനവിധേയമാക്കിയാല്‍ കഥകളിയില്‍ നിന്നത്തെിയ കലാകാരിയെന്ന് വിലയിരുത്തപ്പെടുന്ന രീതിയിലാണ് ഹാസ്യ ശൃംഗാര രസങ്ങളൊക്കെ അവര്‍ പ്രകടമാക്കിയിരുന്നതെന്ന് മനസ്സിലാവും. ശബ്ദം കൊണ്ടും ശരീരഭാഷകൊണ്ടും ഹാസ്യത്തിന്‍െറ പെണ്‍ഭാവങ്ങള്‍ പ്രകടമാക്കിയിരുന്ന കല്‍പന കുറെ നാളായി ഹാസ്യഭാവങ്ങള്‍ വിട്ട് കാരക്ടര്‍ റോളുകളിലേക്ക് മാറിത്തുടങ്ങിയിരുന്നു. ഏറ്റവും ഒടുവില്‍ റിലീസായ ചാര്‍ലിയിലത്തെി നില്‍ക്കുന്ന മറിയ എന്ന അവരുടെ കഥപാത്രമൊക്കെ അതാണ് പ്രകടമാക്കുന്നത്. ചാര്‍ലിയില്‍ സ്വയം മരണത്തിലേക്ക് നടന്നടുക്കുന്ന കഥാപാത്രമായത് യാദൃച്ഛികമാകാം. കരുത്തുറ്റ കഥാപാത്രങ്ങള്‍ സിനിമക്ക് നല്‍കി കല്‍പന കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ കുറച്ചു മുമ്പ് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്
[You must be registered and logged in to see this image.]
  സിനിമിലത്തെുന്നതെങ്ങനെയാണ്?
    സ്റ്റേജ് ആര്‍ട്ടിസ്റ്റായ എന്‍െറ അച്ഛന്‍ ചവറ വി.പി. നായരുടെ പ്രതീക്ഷ എന്നിലായിരുന്നു. സഹോദരി ഉര്‍വശിക്കൊന്നും അന്ന് അഭിനയിക്കാനറിയില്ല. സിനിമയില്‍ ഞാന്‍ വിടരുന്ന മൊട്ടുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായിട്ട് അഭിനയിച്ച് തുടങ്ങി. പിന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി.
 
 ഹാസ്യ താരമായതെങ്ങനെ?
   ഞാന്‍ നായികയാകാനാണ് സിനിമയില്‍ വന്നത്. അത് എന്‍െറ സഹോദരിമാരായ ഉര്‍വശി, കലാരഞ്ജിനിമാര്‍ നായികമാരായി നില്‍ക്കുമ്പോഴായിരുന്നു. എന്നാല്‍ ഞാന്‍ ഒരിക്കലും നേരിട്ട് കാണുമ്പോലെയല്ല സിനിമയില്‍. നേരില്‍ വളരെ മെലിഞ്ഞിട്ട് സാധാരണ പെണ്ണാണ്. പക്ഷേ സിനിമയില്‍ ഇരട്ടി വണ്ണവും മത്തങ്ങാ മുഖവുമുള്ള നടിയാണ്. ദൈവം തന്നെ ഒരു ഹ്യൂമറസായാണ് എന്നെ സൃഷ്ടച്ചിട്ടുള്ളത്. കാമറാ ഫെയ്സ് അങ്ങനെയാണ്. ഞാന്‍ ഫോട്ടോജനിക്കല്ല. പതിനെട്ടാം വയസ്സില്‍ പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ എന്‍െറ പെര്‍ഫോമന്‍സ് കോമഡിയായിട്ടാണ് ജനങ്ങള്‍ക്ക് ഫീല്‍  ചെയ്തത്. അങ്ങനെയാണ് കോമഡിയിലത്തെുന്നത്. ഹ്യൂമറിന് വയസ്സില്ല. നായികക്ക് വയസ്സുണ്ട്.

[You must be registered and logged in to see this image.]
   അഭിനയത്തിലെ ആത്മവിശ്വാസം എത്രത്തോളമുണ്ട്?
    വ്യത്യസ്ത റോളുകള്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. എനിക്ക് വന്ന റോളുകളൊക്കെ അങ്ങനത്തേതായിരുന്നു. ഭിക്ഷക്കാരിയായിട്ടുണ്ട്, മീന്‍കാരിയായിട്ടുണ്ട്, നാടകക്കാരിയായിട്ടുണ്ട്, ചുണ്ണാമ്പു വില്‍പനക്കാരിയായിട്ടുണ്ട്. എന്‍െറ റേഞ്ച് അതായിരിക്കാം.
   നാടകത്തില്‍വേഷമിട്ടു. പഠിക്കാന്‍ മിടുക്കിയൊന്നുമായിരുന്നില്ല. പക്ഷേ സിനിമയില്‍ ഞാന്‍ ഞാന്‍ ആഗ്രഹിച്ചതിലുമപ്പുറം ദൈവം തന്നു. ഞാന്‍ മോഹിക്കേണ്ട കാര്യമില്ല. എനിക്ക് വേണ്ടത് ദൈവം തരും.
      
ആഗ്രഹിക്കുന്ന വേഷം?
     ഒരു ടെററിസ്റ്റ് ആയി അഭിനയിക്കണമെന്നുണ്ട്. മനുഷ്യബോംബായുള്ള സ്ത്രീയെപ്പോലെയുള്ള വേഷം.
   റിയാലിറ്റി ഷോകളെകുറിച്ച് എന്താണ് അഭിപ്രായം?
   എന്നെ വിസ്മയപ്പെടുത്തുന്ന ഒന്നാണ് അത്തരം ഷോകള്‍. ഞാന്‍ ജഡ്ജ് ആയിരുന്നപ്പോള്‍ ഇന്നത്തെ കുട്ടികള്‍ എക്സ്ട്രാ ഓര്‍ഡിനറിയായിട്ടാണ് തോന്നിയിട്ടുള്ളത്. അവരുടെ കഴിവുകള്‍ കാണുക ഒരനുഭവമാണ്. അവരുടെ മുമ്പില്‍ എനിക്ക് ഇരിക്കാന്‍ അര്‍ഹതയില്ളെന്ന് തോന്നിപ്പോകും. അത്രയും ടാലന്‍റായിട്ടുള്ള മല്‍സരാര്‍ഥികളുണ്ട്.
 

[You must be registered and logged in to see this image.]
   പ്രേക്ഷകരുമായുള്ള ബന്ധം എങ്ങനെയാണ്?
     എവിടെ ചെന്നാലും പ്രേക്ഷകര്‍ക്ക് ഞാന്‍ പെങ്ങളെപ്പോലെയാണ്. നിങ്ങള്‍ക്ക് ഈ ഡ്രസ്സ് ചേരില്ല എന്നൊക്കെ പറയും. ഒരിക്കല്‍ ബാംഗ്ളൂര്‍ അസോസിയേഷന്‍റ യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഞാന്‍ ജീന്‍സാണ് ഇട്ടിരുന്നത്. അപ്പോള്‍ അവിടത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പറഞ്ഞത് ജീന്‍സ് നിങ്ങള്‍ക്ക് ചേരുന്നുണ്ട്, എന്നാലും ഞങ്ങളുടെ പെങ്ങളായി കാണുമ്പോള്‍ ഇട്ടാല്‍ ഞങ്ങള്‍ക്ക് വിഷമമാണ് എന്നാണ്. ആ അടുപ്പം ജനങ്ങളില്‍ നിന്ന് കിട്ടിയത് വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അത് നായികാ പദവിയില്ലാത്തതുകൊണ്ടാണെന്ന് വിശ്വസിക്കുന്നു.
   ഏതൊരാള്‍കൂട്ടത്തിനിടയിലും എന്നോട് പ്രേക്ഷകര്‍ സംസാരിക്കാന്‍ വന്നാല്‍ അവരോട് മിണ്ടിയിട്ടേ ഞാന്‍ പോവുകയുള്ളൂ. എന്‍െറ ചോറിവരാണെന്ന് എനിക്ക് വ്യക്തമാണ്. ഇവര്‍ കാശ് കൊടുത്ത് സിനിമ കണ്ട് വിജയിപ്പിച്ചിട്ടാണ് അടുത്ത സിനിമയെനിക്ക് കിട്ടുന്നത്.
   
പ്രശ്നങ്ങളെ എങ്ങനെയാണ് നേരിടുന്നത്?
   പ്രശ്നങ്ങളെ കരുത്തോടെ നേരിടണം. ഇന്നത്തെ തലമുറകള്‍ക്ക് ഒന്നും നേരിടാനുള്ള കരുത്തില്ല. എന്ത് ചെറിയ കാര്യത്തിലും നിരാശയാണവര്‍ക്ക്. കലിയുഗങ്ങളില്‍ ആണു പെണ്ണിനെപ്പോലെയും പെണ്ണ് ആണിനെപ്പോലെയും ജീവിക്കും. ആണും ആണും പെണ്ണും പെണ്ണും ഒരുമിച്ച് ജീവിക്കും. അച്ഛനു പോലും സ്വന്തം മക്കളെ തിരിച്ചറിഞ്ഞുകൂടാതെ വരും. അതാണ േല്ലാ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyWed Jan 27, 2016 2:11 pm

 കല്‍പ്പന  4214  കല്‍പ്പന  4214
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyWed Jan 27, 2016 5:28 pm

 കല്‍പ്പന  4214  കല്‍പ്പന  4214  കല്‍പ്പന  4214  കല്‍പ്പന  4214  കല്‍പ്പന  4214  കല്‍പ്പന  4214
Back to top Go down
Laila N
Super Member
Super Member
Laila N



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyThu Jan 28, 2016 9:44 am

 കല്‍പ്പന  4214  കല്‍പ്പന  4214  കല്‍പ്പന  4214
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  EmptyThu Jan 28, 2016 9:58 am

Laila N wrote:
 കല്‍പ്പന  4214  കല്‍പ്പന  4214  കല്‍പ്പന  4214

ലൈലാമ്മോ..ഇതെവിടെ ആര്‍ന്നു?  കല്‍പ്പന  4214  കല്‍പ്പന  1939097668
Back to top Go down
Sponsored content





 കല്‍പ്പന  Empty
PostSubject: Re: കല്‍പ്പന     കല്‍പ്പന  Empty

Back to top Go down
 
കല്‍പ്പന
Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: