സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഷാന്‍ ജോണ്‍സണ്‍ Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഷാന്‍ ജോണ്‍സണ്‍ Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഷാന്‍ ജോണ്‍സണ്‍ Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഷാന്‍ ജോണ്‍സണ്‍ Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഷാന്‍ ജോണ്‍സണ്‍ Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഷാന്‍ ജോണ്‍സണ്‍ Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഷാന്‍ ജോണ്‍സണ്‍ Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഷാന്‍ ജോണ്‍സണ്‍ Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഷാന്‍ ജോണ്‍സണ്‍ Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഷാന്‍ ജോണ്‍സണ്‍ Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഷാന്‍ ജോണ്‍സണ്‍ Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഷാന്‍ ജോണ്‍സണ്‍ Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഷാന്‍ ജോണ്‍സണ്‍ Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഷാന്‍ ജോണ്‍സണ്‍ Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഷാന്‍ ജോണ്‍സണ്‍ Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഷാന്‍ ജോണ്‍സണ്‍ Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഷാന്‍ ജോണ്‍സണ്‍ Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഷാന്‍ ജോണ്‍സണ്‍ Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഷാന്‍ ജോണ്‍സണ്‍ Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഷാന്‍ ജോണ്‍സണ്‍ Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഷാന്‍ ജോണ്‍സണ്‍ Vote_lcapഷാന്‍ ജോണ്‍സണ്‍ Voting_barഷാന്‍ ജോണ്‍സണ്‍ Vote_rcap 
Ammu
ഷാന്‍ ജോണ്‍സണ്‍ Vote_lcapഷാന്‍ ജോണ്‍സണ്‍ Voting_barഷാന്‍ ജോണ്‍സണ്‍ Vote_rcap 
vipinraj
ഷാന്‍ ജോണ്‍സണ്‍ Vote_lcapഷാന്‍ ജോണ്‍സണ്‍ Voting_barഷാന്‍ ജോണ്‍സണ്‍ Vote_rcap 
sandeep
ഷാന്‍ ജോണ്‍സണ്‍ Vote_lcapഷാന്‍ ജോണ്‍സണ്‍ Voting_barഷാന്‍ ജോണ്‍സണ്‍ Vote_rcap 
shamsheershah
ഷാന്‍ ജോണ്‍സണ്‍ Vote_lcapഷാന്‍ ജോണ്‍സണ്‍ Voting_barഷാന്‍ ജോണ്‍സണ്‍ Vote_rcap 
Neelu
ഷാന്‍ ജോണ്‍സണ്‍ Vote_lcapഷാന്‍ ജോണ്‍സണ്‍ Voting_barഷാന്‍ ജോണ്‍സണ്‍ Vote_rcap 
Binu
ഷാന്‍ ജോണ്‍സണ്‍ Vote_lcapഷാന്‍ ജോണ്‍സണ്‍ Voting_barഷാന്‍ ജോണ്‍സണ്‍ Vote_rcap 
unnikmp
ഷാന്‍ ജോണ്‍സണ്‍ Vote_lcapഷാന്‍ ജോണ്‍സണ്‍ Voting_barഷാന്‍ ജോണ്‍സണ്‍ Vote_rcap 
midhun
ഷാന്‍ ജോണ്‍സണ്‍ Vote_lcapഷാന്‍ ജോണ്‍സണ്‍ Voting_barഷാന്‍ ജോണ്‍സണ്‍ Vote_rcap 
Greeeeeshma
ഷാന്‍ ജോണ്‍സണ്‍ Vote_lcapഷാന്‍ ജോണ്‍സണ്‍ Voting_barഷാന്‍ ജോണ്‍സണ്‍ Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ഷാന്‍ ജോണ്‍സണ്‍

Go down 
+3
nettooraan
Anoop Mukundan
Ammu
7 posters
AuthorMessage
Ammu
Forum Boss
Forum Boss
Ammu



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptyFri Feb 05, 2016 4:27 pm

അന്തരിച്ച സംഗീത സംവിധായകൻ ജോൺസന്റെ മകളും ഗായികയുമായ ഷാൻ ജോൺസൺ (29) ചെന്നൈയിൽ മരിച്ച നിലയില്‍ ഷാന്‍ ജോണ്‍സണ്‍ 635779 ഷാന്‍ ജോണ്‍സണ്‍ 635779 ഷാന്‍ ജോണ്‍സണ്‍ 4214
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptyFri Feb 05, 2016 4:54 pm

Ammu wrote:
അന്തരിച്ച സംഗീത സംവിധായകൻ ജോൺസന്റെ മകളും ഗായികയുമായ ഷാൻ ജോൺസൺ (29) ചെന്നൈയിൽ  മരിച്ച നിലയില്‍ ഷാന്‍ ജോണ്‍സണ്‍ 635779 ഷാന്‍ ജോണ്‍സണ്‍ 635779 ഷാന്‍ ജോണ്‍സണ്‍ 4214

Shock aayipoyi.... :(
Back to top Go down
nettooraan
Super Member
Super Member
nettooraan



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptyFri Feb 05, 2016 5:15 pm

ഷാന്‍ ജോണ്‍സണ്‍ 708918 ഷാന്‍ ജോണ്‍സണ്‍ 768717
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptyFri Feb 05, 2016 6:08 pm

jhonsonte makanum oru apakadathil marichirunnallo ഷാന്‍ ജോണ്‍സണ്‍ 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySat Feb 06, 2016 3:49 pm

വരികളും ഈണവും പാതിവഴിയിലിട്ട് ഷാന്‍...  ഷാന്‍ ജോണ്‍സണ്‍ 4214 ഷാന്‍ ജോണ്‍സണ്‍ 4214 ഷാന്‍ ജോണ്‍സണ്‍ 1939097668

  • മകള്‍ ഷാന്‍ കൂടി വിട പറയുമ്പോള്‍ മലയാള സംഗീത ശാഖയില്‍ ജോണ്‍സന്‍െറ നഷ്ടമുണ്ടാക്കിയ വിടവിന് അകലമേറുകയാണ്



തൃശൂര്‍: കരിഞ്ഞുണങ്ങിയിടത്ത് നിന്നും വീണ്ടും തളിര്‍ത്തു; പൂത്തുലയുമെന്ന് നിനച്ചിരിക്കെ പൊഴിഞ്ഞ് കരിഞ്ഞുണങ്ങി. പാട്ടിന്‍െറ പൂമരമായിരുന്ന സംഗീത സംവിധായകന്‍ ജോണ്‍സണ്‍ കടന്നു പോയതു പോലെ മകള്‍ ഷാനും വരികളും ഈണവും അപൂര്‍ണമാക്കി യാത്രയായി. ജോണ്‍സണ്‍ പാതിവഴിയില്‍ നിര്‍ത്തിയ സംഗീതം പൂരിപ്പിച്ച് തുടങ്ങിയ ഷാന്‍, അച്ഛന്‍െറയടുത്തേക്ക് മടങ്ങി. ഒരു പാട്ടിന്‍െറ റെക്കോഡിങ് പൂര്‍ണമാക്കാനിരിക്കെയാണ് ഷാന്‍ വിട പറയുന്നത്. മകള്‍ ഷാന്‍ കൂടി വിട പറയുമ്പോള്‍ മലയാള സംഗീത ശാഖയില്‍ ജോണ്‍സന്‍െറ നഷ്ടമുണ്ടാക്കിയ വിടവിന് അകലമേറുകയാണ്.
[You must be registered and logged in to see this image.]
ഒ.എന്‍.വി. കുറുപ്പും ജോണ്‍സണും ചേര്‍ന്നൊരുക്കിയ നാലുവരി പാട്ടിന്‍െറ തുടര്‍ച്ച ചിട്ടപ്പെടുത്തിയാണ് ഷാന്‍ സംഗീത സംവിധായികയുടെ മേലങ്കിയണിഞ്ഞത്. ആദ്യഗാനം പാടാനത്തെിയത് ജോണ്‍സണ്‍ ഗാനങ്ങളുടെ പ്രിയശബ്ദം കൂടിയായ ചിത്ര. അച്ഛന്‍െറ മകളാവുകയല്ല, അച്ഛന്‍െറ പ്രതീക്ഷക്കൊത്തുയരുന്ന ശിഷ്യയാകണമെന്ന തന്‍െറ ആഗ്രഹം തൃശൂരില്‍ ജോണ്‍സനെ അനുസ്മരിച്ച ചടങ്ങില്‍ ഷാന്‍ പങ്കുവെച്ചിരുന്നു.
അച്ഛന്‍ മൂളിയ പാട്ടുകളായിരുന്നു ചെറുപ്പം മുതല്‍ ഷാനിന് കൂട്ട്. ഗിത്താറിന് ചുറ്റും ഓടിക്കളിച്ച കുഞ്ഞു ഷാനിന് മുതിര്‍ന്നപ്പോള്‍ അച്ഛന്‍െറ വഴിക്കപ്പുറത്തേക്ക് ചിന്തിക്കാനുണ്ടായിരുന്നില്ല. എങ്കിലും, നിര്‍ബന്ധത്തിന് വഴങ്ങിയാണ് സംഗീതത്തില്‍ നിന്നും വേറിട്ടൊരു ജോലിയില്‍ പ്രവേശിച്ചത്. ‘എനിക്കത് കഴിയില്ളെന്ന് അച്ഛനും അറിയാമായിരുന്നിരിക്കണം. പക്ഷേ, അച്ഛന്‍െറ സ്നേഹ നിര്‍ബന്ധത്തിന് മുന്നില്‍ എനിക്ക് വാശി കാണിക്കാനാവില്ല’ -ഷാന്‍ ഒരിക്കല്‍ പറഞ്ഞു.

അച്ഛന്‍െറ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും സംഗീതോപാസനയിലൂടെ അച്ഛനത്തെന്നെ വീണ്ടെടുക്കുകയായിരുന്നു ആ പെണ്‍കുട്ടി. അച്ഛനു പിന്നാലെ അനുജനെയും വിധി ജീവിതത്തില്‍ നിന്ന് തട്ടിയെടുത്തപ്പോള്‍ ഒരിക്കല്‍ കൂടി തളര്‍ന്നു. അമ്മയോടൊത്ത് വീണ്ടും ജീവിതം തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമമായിരുന്നു പിന്നീട്. പാട്ടുകള്‍ ജനകീയമായി നിന്ന കാലത്താണ് രോഗബാധിതനായി ജോണ്‍സണ്‍ പിന്‍വലിഞ്ഞത്. വിഷാദരോഗത്തില്‍ നിന്ന് കരകയറാന്‍ ഏറെ പ്രയാസപ്പെട്ടു. രോഗാവസ്ഥയിലെല്ലാം കുടുംബത്തിനൊപ്പം തന്നെയായിരുന്നു. തിരിച്ച് സംഗീതലോകത്ത് സജീവമാകാനിരിക്കെയാണ് 2011ല്‍ വിധി തട്ടിയെടുത്തത്. വാഹനാപകടത്തില്‍ അനുജന്‍ നഷ്ടപ്പെട്ടു.
ദുരിതം വിടാതെ പിന്തുടര്‍ന്ന ജീവിതം. അതിന് ഷാനിലൂടെ സംഗീതം ദിവ്യൗഷധമാവുകയായിരുന്നു. മകള്‍ പിന്നണി ഗായികയായും സംഗീത സംവിധായികയായും വളരാന്‍ തുടങ്ങിയപ്പോള്‍ ജോണ്‍സന്‍െറ കുടുംബം ജീവിതം തിരിച്ചുപിടിക്കുകയാണെന്ന് സംഗീതലോകം ആശ്വസിച്ചു. തൃശൂരിലെ ജോണ്‍സണ്‍ സംഗീത നിശകളിലെല്ലാം ഷാന്‍ പാടുകയും സംഗീത ലോകത്തെ അച്ഛന്‍െറ ഇരിപ്പിടത്തോട് ചേര്‍ന്ന് ഒരിടം കണ്ടത്തെുകയും ചെയ്തു.  തൃശൂരിലെ ചലച്ചിത്ര സംവിധായകരും നടീനടന്മാരും സംഗീതജ്ഞരുമെല്ലാം ചേര്‍ന്ന് സംഗീതനിശകള്‍ നടത്തി. അതിലെ വരുമാനം ദുരിതക്കയത്തിലാണ്ട ജോണ്‍സന്‍െറ കുടുംബത്തിന് താങ്ങായി.
പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ജോണ്‍സണ്‍ പോയതു പോലെ വരികളും ഈണങ്ങളും വഴിയിലിട്ടാണ് ഷാനിന്‍െറ യാത്ര. വെള്ളിയാഴ്ച പൂര്‍ത്തിയാക്കേണ്ട റെക്കോഡിങ് മുഴുമിപ്പിക്കാനായില്ല. ക്രിസ്തീയ ആല്‍ബത്തിനു വേണ്ടി ഈണമിട്ട ഗാനങ്ങള്‍ അമ്മയെ കേള്‍പ്പിച്ചത് ഉറക്കത്തില്‍നിന്നും ഉണര്‍ത്തിയാണ്. ഭര്‍ത്താവിനും മകനും പിന്നാലെ ആ മകളും ഉറക്കത്തിലേക്ക്, ഇനി അമ്മ റാണി മാത്രം ബാക്കി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySat Feb 06, 2016 3:53 pm

അന്തരിച്ച ഷാനിനെക്കുറിച്ച് ജി. വേണുഗോപാലിന്‍റെ ഫേസ്ബുക് കുറിപ്പ്

  • നിനക്കു വേണ്ടി എനിക്കതു പാടണം... ഷാന്‍ ജോണ്‍സണ്‍ 4214 ഷാന്‍ ജോണ്‍സണ്‍ 4214






ഒന്നും എഴുതാന്‍ തോന്നുന്നില്ല, കൈകള്‍വഴങ്ങുന്നുമില്ല. നിസ്സംഗതയാണ് മനസ്സിലാകെ. ഷാന്‍ ഇനി ഒരിക്കലും എന്‍റടുത്തേക്ക് അങ്കിള്‍ എന്നു വിളിച്ചു കൊണ്ട് വരില്ല എന്നോര്‍ക്കുമ്പോഴുള്ള ഒരുതരം വേദനിപ്പിക്കുന്ന ശൂന്യത. ഒരാഴ്ച മുമ്പാണ് ഷാന്‍ എന്നെ വിളിക്കുന്നത്. ‘അങ്കിള്‍ എന്‍റെ ഒരു പാട്ട് പാടണം, എത്രയാ റേറ്റെന്ന് പറയാമോ...’ എന്ന് ചോദിച്ചപ്പോള്‍ ‘ജോണ്‍സേട്ടന്‍റെ മോളോട് ഞാന്‍ റേറ്റ് പറയാനോ, ഒന്നും തന്നില്ലെങ്കിലും ഞാന്‍ സഹിച്ചു...’ എന്ന് സ്നേഹപൂര്‍വം ശകാരിക്കുകയും ചെയ്തു. പറഞ്ഞുറപ്പിച്ചപോലെ നാളത്തേക്ക് സ്റ്റുഡിയോ ബുക് ചെയ്ത് ഷാനിനെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍.
[You must be registered and logged in to see this image.]

ദാസേട്ടന്‍ കഴിഞ്ഞാല്‍ ജോണ്‍സേട്ടന്‍റെ അനേകം മനോഹര ഗാനങ്ങള്‍ പാടാന്‍ ഭാഗ്യം ലഭിച്ച ഒരാളെന്ന നിലയില്‍, ജോണ്‍സേട്ടന്‍റെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ മകളുടെ സംഗീത സംവിധാനത്തില്‍ ആദ്യമായി പാടാന്‍ പോകുന്നതിന്‍റെ ത്രില്‍ എന്‍െറ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. അസുഖ ബാധിതയാണെങ്കിലും മകള്‍ സംഗീതം നല്‍കി ഞാന്‍ പാടുന്ന ആദ്യ ഗാനത്തിന്‍റെ റെക്കോഡിങ് കേള്‍ക്കാന്‍ അമ്മയായ റാണിച്ചേച്ചിയും ഷാനിന്‍റെ പ്രതിശ്രുത വരനും എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അകാലത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു ഭാര്യയുടെയും, മകന്‍റെ നിര്‍ജീവ ശരീരം കാണേണ്ടിവന്ന ഒരമ്മയുടെയും തളര്‍ന്ന മനസ്സില്‍ മകളുടെ ഈ പുതിയ സംരംഭം ഉണര്‍വുണ്ടാക്കുമെന്നോര്‍ത്ത് ഞാനും സന്തോഷിച്ചു. നാളത്തേക്ക് ഇവര്‍ക്കായി ഭക്ഷണമൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോയിവന്ന രശ്മിയോട്, ‘ഇനി ഇതാര്‍ക്കൊരുക്കാനാണ്, അവള്‍പോയി’ എന്ന് പറയാനേ എനിക്കു കഴിഞ്ഞുള്ളൂ.
ഷാനിന്‍റെ സംഗീതത്തിന് പ്രതിഭാധനനായ അച്ഛന്‍റെ നൈസര്‍ഗികമായ തനതു ഭാവവും ശൈലിയും മനോഹാരിതയുമുണ്ടായിരുന്നു. വളരെ ബോള്‍ഡ് ആയ, തന്‍റെ ലക്ഷ്യത്തെക്കുറിച്ച് ഉറച്ച ബോധ്യമുള്ള തനതായ വ്യക്തിത്വമുള്ളവള്‍. ഇന്ന് ഷാന്‍ നമ്മെ വിട്ടുപിരിഞ്ഞതോടെ ജോണ്‍സണ്‍ എന്ന മഹാനായ സംഗീത സംവിധായകന്‍റെ കുടുംബത്തിലെ അവസാന കണ്ണിയും ഇല്ലാതായി. അതോര്‍ക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍ക്കു മുന്നില്‍ എല്ലാം അവ്യക്തമാകുന്നു.
എനിക്കു പാടാന്‍ ഷാന്‍ സംഗീതം നല്‍കി വെച്ച ‘ഇളവെയില്‍ കൊണ്ടു നാം നടന്ന നാളുകള്‍..., ഇടവഴിയില്‍ ഹൃദയങ്ങള്‍തുറന്ന വേളകള്‍’ എന്ന ഗാനം അപൂര്‍ണമായി അവസാനിക്കുന്നു. ഇനിയൊരിക്കലും ഒച്ചയിടറാതെ എനിക്കതു പാടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. റാണിച്ചേച്ചിയുടെ അവസ്ഥയോര്‍ക്കുമ്പോള്‍ ഉള്ളില്‍ നിന്ന് വാക്കുകളും വരുന്നില്ല. പ്രകൃതിയുടെ വികൃതികള്‍ ചിലപ്പോള്‍ അങ്ങനെയാണ്. ചിലരോട് ക്രൂരത മാത്രമേ കാണിക്കൂ. ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത ക്രൂരത.
ഷാന്‍... നിന്‍റെ ആത്മാവിന്‍റെ അവശേഷിച്ച ആഗ്രഹമെന്ന നിലക്ക് ഈ ഗാനം ഞാന്‍ പാടും, എന്നെങ്കിലുമൊരിക്കല്‍... നിനക്കു വേണ്ടി എനിക്കതു പാടണം...!!!
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySat Feb 06, 2016 4:15 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySat Feb 06, 2016 4:21 pm

ഒരു പഴയ ആര്‍ട്ടിക്കിള്‍:  ഷാന്‍ ജോണ്‍സണ്‍ 708918 ഷാന്‍ ജോണ്‍സണ്‍ 4214


മനസിന്‍ മടിയിലെ മാന്തളിരില്‍ 
മയങ്ങൂ മണിക്കുരുന്നേ 
കനവായ് മിഴികളെ 
തഴുകാം ഞാന്‍
ഉറങ്ങൂ നീയുറങ്ങൂ…

ഓര്‍മകളുടെ ബാല്യത്തിലേക്ക് തിരികെപ്പോകാന്‍ കൊതിപ്പിക്കുന്ന ഈ താരാട്ട് പാട്ടാണ് ജോണ്‍സണ്‍ മാഷിനെക്കുറിച്ചുളള മകള്‍ ഷാന്‍ ജോണ്‍സന്‍റെ ഓര്‍മ. അച്ഛന്‍റെ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട മനസിന്‍ മടിയിലെ എന്ന ഗാനം അകാലത്തില്‍ മരണമടഞ്ഞ സഹോദരന്‍ റെന്‍ ജോണ്‍സന്‍റെ ഓര്‍മയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നു ഷാന്‍. ഷാന്‍റെ ശബ്ദത്തില്‍ ഈ പാട്ടും, പഴയകാല കുടുംബചിത്രങ്ങളും കോര്‍ത്തിണക്കി തയാറാക്കിയ വിഡിയൊ ആല്‍ബം റെന്നിന്‍റെ ജന്മദിനത്തിലാണ് പുറത്തിറക്കിയത്. 53,000ത്തിലധികം പേരാണ് ആല്‍ബം ഇതുവരെ കണ്ടത്.
എന്നെന്നും ഹൃദയത്തില്‍
സ്വപ്നം വെറുമൊരു സ്വപ്നം എന്ന ഈണത്തില്‍ മനസിനെ തളച്ചിട്ട ജോണ്‍സണ്‍ മാഷിന്‍റെ വിയോഗം കണ്ണു തുറന്നപ്പോള്‍ നഷ്ടമായ സ്വപ്നം പോലെയായിരുന്നു മലയാളിക്ക്. മാഷിന്‍റെ മരണം നടന്ന് ആറുമാസം പിന്നിടുമ്പോഴാണ് മകന്‍ റെന്‍ ജോണ്‍സന്‍റെ മരണം. പിന്നീട് ജോണ്‍സണ്‍ മാഷെയും റെന്നിനെയും കുറിച്ചോര്‍ക്കാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല ഷാന്‍റെയും അമ്മ റാണി ജോണ്‍സന്‍റെയും ജീവിതത്തില്‍. ജോണ്‍സണ്‍ മാഷിനെ ഓര്‍ക്കാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. എന്നാല്‍ റെന്നിന്‍റെ കാര്യം അങ്ങനെയല്ല. അവനെ എന്നെന്നും ഓര്‍ക്കാന്‍ കഴിയുന്ന എന്തെങ്കിലും അവശേഷിക്കണം. അവന്‍ അന്നും ഇന്നും എന്‍റെ ഹൃദയത്തിലുണ്ടെന്ന് ഓര്‍മിപ്പിക്കണമെന്ന ചിന്തയാണ് ഷാനെ വിഡിയൊ ആല്‍ബം എന്ന ആശയത്തിലെത്തിക്കുന്നത്.ഡാഡിയെ പോലെ തന്നെ വളരെ നല്ല വ്യക്തിയായിരുന്നു അച്ചു (റെന്‍). തന്‍റെ നേര്‍വിപരീതമായി വളരെ സൈലന്‍റായിരുന്നുവെന്നും
ഷാന്‍ ഓര്‍മിക്കുന്നു.

റെന്നിന്‍റെ ഈ വര്‍ഷത്തെ പിറന്നാള്‍ ദിനത്തിന് ഒരാഴ്ച മുന്‍പാണ് ഷാന്‍റെ മനസ് ഈ ആശയത്തിലേക്ക് തിരിയുന്നത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഓര്‍മകളുടെ ആല്‍ബത്തില്‍ നിന്നു പഴയകാല ചിത്രങ്ങള്‍ പുറത്തെടുത്തു. ഇനിയും പൊടിതട്ടാത്ത കുട്ടിക്കാലത്തെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി. മനസിന്‍ മടയിലെ മാന്തളിരേ എന്ന ഗാനം ഷാന്‍റെ ശബ്ദത്തില്‍ പിറന്നു.
ഗാനത്തിന്‍റെ വോക്കല്‍ കൈകാര്യം ചെയ്തതും ഷാന്‍ തന്നെ. ആല്‍ബങ്ങള്‍ മറിച്ചുനോക്കുന്ന, പഴയ ഓര്‍മകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഇന്നത്തെ ഷാന്‍ ആല്‍ബത്തില്‍ നിറഞ്ഞു നിന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആല്‍ബം പുറത്തിറക്കിയത്. കാണുന്നവരെ കരയിപ്പിക്കുകയെന്ന ചിന്തയോടെയല്ല ആല്‍ബം പുറത്തിറക്കിയത്. ആല്‍ബം കണ്ട ശ്വേത മോഹനും റഹ്മാന്‍ സാറുമടക്കം നിരവധി പേര്‍ വിളിച്ചഭിനന്ദിച്ചതായി ഷാന്‍ പറയുന്നു.
ഒരേയൊരു ഷാന്‍
പാട്ടെഴുത്ത്, ഈണം നല്‍കല്‍, വോക്കലിസ്റ്റ്, ഡാന്‍സര്‍, ഡിസൈനര്‍ ഇങ്ങനെ ഷാന്‍ കൈവയ്ക്കാത്ത മേഖലകളില്ല. ചെറുപ്പം തൊട്ടേ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ വലിയ താത്പര്യമായിരുന്നു. ഡാന്‍സ്, പാട്ട്, കരാട്ടെ തുടങ്ങി പല ക്ലാസുകള്‍ക്കും ഒരേസമയം മാതാപിതാക്കള്‍ വിട്ടിരുന്നു. അതുകൊണ്ട് “മള്‍ട്ടി ടാസ്ക്കിങ്’ ഇഷ്ടമാണ്. വെറുതേയിരിക്കുന്നതിനോട് താത്പര്യമേയില്ല. പിന്നെ ടൈം മാനെജ്മെന്‍റില്‍ ശ്രദ്ധിക്കുന്നതിനാല്‍ ഒരു ബുദ്ധിമുട്ടും തോന്നാറില്ല. ഇതിനെയെല്ലാം വെല്ലുവിളിയായി കാണുന്നുവെന്നാണ് ഷാന്‍ പറയുന്നത്.

ഒ.എന്‍.വി. കുറുപ്പിന്‍റെ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചുകൊണ്ടാണ് ഷാന്‍ ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഒഎന്‍വി സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആദ്യം കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വളരെ ഫ്രണ്ട്ലിയായി ഇടപെടുന്ന വ്യക്തിയാണെന്നു പറയുന്നു ഷാന്‍. അദ്ദേഹമാണ് ജോലി ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ധൈര്യം തന്നത്. കുറേ കാര്യങ്ങള്‍ ഒഎന്‍വി സാറില്‍ നിന്നു പഠിക്കാന്‍ സാധിച്ചു. അതൊരു അനുഗ്രഹമായി കരുതുന്നു. ഡാഡിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച കാലത്തെക്കുറിച്ചൊക്കെ അദ്ദേഹം കുറേയേറെ സംസാരിച്ചതായും ഷാന്‍ പറയുന്നു.
ഷാന്‍റെ ഡാഡി
മറ്റുളളവര്‍ കരുതിയിരിക്കുന്നത് പോലെ വളരെ സ്ട്രിക്റ്റായ ആളല്ല ഡാഡിയെന്നു പറയുന്നു ഷാന്‍. ഇത്ര തിരക്കുളള ഒരാളുടെ മകളായി ജനിച്ചതുകൊണ്ട് ചെറുപ്പത്തില്‍ അച്ഛനെ ഒരുപാട് മിസ് ചെയ്തിട്ടുണ്ടാവുമല്ലോയെന്നു പലരും ചോദിക്കാറുണ്ട്. എന്നാല്‍ എനിക്ക് അങ്ങനെ തോന്നിയിട്ടേയില്ല. ഡാഡി ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു. വളരെ നല്ല വ്യക്തിയായിരുന്നു അദ്ദേഹം. സിംപിള്‍, ഡൗണ്‍ ടു എര്‍ത്ത്, ഹെല്‍പ്പ്ഫുള്‍, സപ്പോര്‍ട്ടീവ്, ഫാമിലിമാന്‍… ഇതൊക്കെയാണ് ഡാഡി. ഞങ്ങള്‍ താമസിച്ചിരുന്ന ചെന്നൈയില്‍ നിന്നു ഡാഡിയുടെ നാടായ തൃശൂരിലേക്കും, അമ്മയുടെ നാടായ എറണാകുളത്തേക്കുമുളള നീണ്ട യാത്രകള്‍ രസകരമായിരുന്നു. ഡാഡിക്കൊപ്പമുളള ഈ യാത്രകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും, മറക്കാനാവാത്തതും. പിന്നെ റെക്കോഡിങ്ങിനൊക്കെ പോകുമ്പോള്‍ ഡാഡിക്കൊപ്പം ഞങ്ങളും പോകുമായിരുന്നു. അതൊക്കെ രസകരമായ ഓര്‍മകളായിരുന്നുവെന്നും ഷാന്‍ പറയുന്നു.

ദി സൗണ്ട് ബള്‍ബ്
ഷാനും മറ്റു മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് ദി സൗണ്ട് ബള്‍ബ് എന്ന ബാന്‍ഡ് ആരംഭിക്കുന്നത്. പാട്ടുകളുടെ യഥാര്‍ഥ ഭാവം നഷ്ടപ്പെടാതെ എന്നാല്‍ വ്യത്യസ്തമായി അവതരിപ്പിക്കുക എന്നതാണ് സൗണ്ട് ബള്‍ബിന്‍റെ ലക്ഷ്യം. അതിനൊപ്പം സ്വന്തമായി ഈണം നല്‍കുന്ന പാട്ടുകളും… സൗണ്ട് ബള്‍ബിനെ പ്രത്യേക പ്ലാനുകളോടെ മുന്നോട്ടു കൊണ്ടുപോകുന്നില്ല. നിമിഷനേരം കൊണ്ട് മനസില്‍ നിന്നുവരുന്ന ഗാനങ്ങളാവും ഈ ബാന്‍ഡില്‍ നിന്ന് ആസ്വാദര്‍കര്‍ക്ക് ലഭിക്കുന്നതെന്നും ഷാന്‍ പറയുന്നു.

ഒരു നോണ്‍ ഫിലിം ആല്‍ബം ചെയ്യാനുളള തയാറെടുപ്പിലാണ് ഷാനും സംഘവും. ഡാന്‍സിന് കൂടി പ്രാധാന്യം നല്‍കുന്ന ആല്‍ബം അടുത്ത വര്‍ഷം പുറത്തിറങ്ങും. തീര്‍ന്നില്ല, അടുത്ത വര്‍ഷം പുറത്തിറങ്ങാനിരി ക്കുന്ന തമിഴ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളില്‍ ഒരാള്‍ ഷാനാണ്… ഷാന്‍ ഇങ്ങനെയാണ് വെറുതേ ഇരിക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySat Feb 06, 2016 4:23 pm

അമ്മയെ ഉറക്കത്തില്‍ വിളിച്ചുണത്തി പാടികേള്‍പ്പിച്ച് മണിക്കുരുന്ന് മയങ്ങി, തന്റെ സംഗീത സ്വപ്‌നം ബാക്കി വെച്ച്.......

[You must be registered and logged in to see this image.]

മനസില്‍ മടിയിലെ മാന്‍തളിരില്‍....

മയങ്ങു മണിക്കുരുന്നേ.....

കനവായ് മിഴികളില്‍ തഴുകാം ഞാന്‍...

ഉറങ്ങു നീ ഉറങ്ങു........

എന്റെ ജീവിതമാണ് ഈ പാട്ട് എന്നാണ് ഷാന്‍ പറയാറുണ്ടായിരുന്നത്. അവസാനം വരെ കൂടെ ഉണ്ടാകുമെന്ന് വിശ്വസിച്ചയാളും അവസാനം കൈവിടുബോള്‍ തന്റെ മനസ് അച്ഛന് മുന്നേ പോകാന്‍ ആഗ്രഹിച്ചു. അച്ഛന്റെ മരണം, തൊട്ടുപിറകേ കുഞ്ഞനുജന്റെ ആക്‌സിഡന്റ് എല്ലാത്തിനും വലുതായിരുന്നു ഷാന്റെ വിവാഹമോചനം. അത് ഷാന്‍ജോണ്‍സനെ വല്ലാതെ തളര്‍ത്തി. അതുകൊണ്ട് തന്നെ ഏത് വേദിയിലും അല്ലെങ്കില്‍ ആരുടെ മുന്നിലും പാടാന്‍ പറയുബോള്‍ ഷാന്‍ പാടുന്ന പാട്ടാണ് മനസില്‍ മടിയിലെ മാന്‍തളിരില്‍....മയങ്ങു മണിക്കുരുന്നേ.....

പാട്ടുപോലെയാണ് ഷാന്റെ ജീവിതവും. തന്റെ ഇ്ടങ്ങള്‍ മാറ്റി വെച്ച് ജീവിതം. അച്ഛന്റെ വഴിയേ മകള്‍ വളരുന്നുവെന്നറിഞ്ഞിട്ടും അച്ഛന്റെ ആഗ്രഹത്തിന് വഴിമാറികൊടുത്ത ജീവിതം. ആദ്യം പോയത് അച്ഛന്‍ ജോണ്‍സണ്‍ മാഷ്. അതോടെ ആ കുടുംബം ദാരിദ്രത്തിലേക്ക് നീങ്ങുന്ന അവസ്ഥയായി. അപ്പോഴാണ് ഷാന്‍ അച്ഛന്റൈ വഴി തിരഞ്ഞെടുത്തത്. അരുടേയും മുന്നില്‍ കൈനീട്ടാതെ ആ ഷാന്‍ കുടുംബത്തെ കരകയറ്റി പ്രതിഭ തെളിയിക്ുന്നതിനിടയിലായിരുന്നു മരണം.ജോണ്‍സണ്‍ പാതിവഴിയില്‍ നിര്‍ത്തിയ സംഗീതം പൂരിപ്പിച്ച് തുടങ്ങിയ ഷാന്‍, അച്ഛന്റെയടുത്തേക്ക് മടങ്ങി. ജിവേണിഗോപാലിനെ വെച്ച് ഒരു പാട്ടിന്റെ റെക്കോഡിങ് പൂര്‍ണമാക്കാനിരിക്കെയാണ് ഷാന്‍ വിട പറയുന്നത്. മകള്‍ ഷാന്‍ കൂടി വിട പറയുമ്പോള്‍ മലയാള സംഗീത ശാഖയില്‍ ജോണ്‍സന്റെ നഷ്ടമുണ്ടാക്കിയ വിടവിന് അകലമേറുകയാണ്.

ഒ.എന്‍.വി. കുറുപ്പും ജോണ്‍സണും ചേര്‍ന്നൊരുക്കിയ നാലുവരി പാട്ടിന്റെ തുടര്‍ച്ച ചിട്ടപ്പെടുത്തിയാണ് ഷാന്‍ സംഗീത സംവിധായികയുടെ മേലങ്കിയണിഞ്ഞത്. ആദ്യഗാനം പാടാനത്തെിയത് ജോണ്‍സണ്‍ ഗാനങ്ങളുടെ പ്രിയശബ്ദം കൂടിയായ ചിത്ര. അച്ഛന്റെ മകളാവുകയല്ല, അച്ഛന്റെ പ്രതീക്ഷക്കൊത്തുയരുന്ന ശിഷ്യയാകണമെന്ന തന്റെ ആഗ്രഹം തൃശൂരില്‍ ജോണ്‍സനെ അനുസ്മരിച്ച ചടങ്ങില്‍ ഷാന്‍ പങ്കുവെച്ചിരുന്നു.

അച്ഛന്‍ മൂളിയ പാട്ടുകളായിരുന്നു ചെറുപ്പം മുതല്‍ ഷാനിന് കൂട്ട്. ഗിത്താറിന് ചുറ്റും ഓടിക്കളിച്ച കുഞ്ഞു ഷാനിന് മുതിര്‍ന്നപ്പോള്‍ അച്ഛന്റെ വഴിക്കപ്പുറത്തേക്ക് ചിന്തിക്കാനുണ്ടായിരുന്നില്ല. എങ്കിലും, നിര്‍ബന്ധത്തിന് വഴങ്ങിയാണ് സംഗീതത്തില്‍ നിന്നും വേറിട്ടൊരു ജോലിയില്‍ പ്രവേശിച്ചത്. 'എനിക്കത് കഴിയില്‌ളെന്ന് അച്ഛനും അറിയാമായിരുന്നിരിക്കണം. പക്ഷേ, അച്ഛന്റെ സ്‌നേഹ നിര്‍ബന്ധത്തിന് മുന്നില്‍ എനിക്ക് വാശി കാണിക്കാനാവില്ല' ഷാന്‍ ഒരിക്കല്‍ പറഞ്ഞു.

അച്ഛന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും സംഗീതോപാസനയിലൂടെ അച്ഛനത്തെന്നെ വീണ്ടെടുക്കുകയായിരുന്നു ആ പെണ്‍കുട്ടി. അച്ഛനു പിന്നാലെ അനുജനെയും വിധി ജീവിതത്തില്‍ നിന്ന് തട്ടിയെടുത്തപ്പോള്‍ ഒരിക്കല്‍ കൂടി തളര്‍ന്നു. അമ്മയോടൊത്ത് വീണ്ടും ജീവിതം തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമമായിരുന്നു പിന്നീട്. പാട്ടുകള്‍ ജനകീയമായി നിന്ന കാലത്താണ് രോഗബാധിതനായി ജോണ്‍സണ്‍ പിന്‍വലിഞ്ഞത്. വിഷാദരോഗത്തില്‍ നിന്ന് കരകയറാന്‍ ഏറെ പ്രയാസപ്പെട്ടു. രോഗാവസ്ഥയിലെല്ലാം കുടുംബത്തിനൊപ്പം തന്നെയായിരുന്നു. തിരിച്ച് സംഗീതലോകത്ത് സജീവമാകാനിരിക്കെയാണ് 2011ല്‍ വിധി തട്ടിയെടുത്തത്. വാഹനാപകടത്തില്‍ അനുജന്‍ നഷ്ടപ്പെട്ടു.

ദുരിതം വിടാതെ പിന്തുടര്‍ന്ന ജീവിതം. അതിന് ഷാനിലൂടെ സംഗീതം ദിവ്യൗഷധമാവുകയായിരുന്നു. മകള്‍ പിന്നണി ഗായികയായും സംഗീത സംവിധായികയായും വളരാന്‍ തുടങ്ങിയപ്പോള്‍ ജോണ്‍സന്റെ കുടുംബം ജീവിതം തിരിച്ചുപിടിക്കുകയാണെന്ന് സംഗീതലോകം ആശ്വസിച്ചു. തൃശൂരിലെ ജോണ്‍സണ്‍ സംഗീത നിശകളിലെല്ലാം ഷാന്‍ പാടുകയും സംഗീത ലോകത്തെ അച്ഛന്റെ ഇരിപ്പിടത്തോട് ചേര്‍ന്ന് ഒരിടം കണ്ടത്തെുകയും ചെയ്തു. തൃശൂരിലെ ചലച്ചിത്ര സംവിധായകരും നടീനടന്മാരും സംഗീതജ്ഞരുമെല്ലാം ചേര്‍ന്ന് സംഗീതനിശകള്‍ നടത്തി. അതിലെ വരുമാനം ദുരിതക്കയത്തിലാണ്ട ജോണ്‍സന്റെ കുടുംബത്തിന് താങ്ങായി.

പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ജോണ്‍സണ്‍ പോയതു പോലെ വരികളും ഈണങ്ങളും വഴിയിലിട്ടാണ് ഷാനിന്റെ യാത്ര. വെള്ളിയാഴ്ച പൂര്‍ത്തിയാക്കേണ്ട റെക്കോഡിങ് മുഴുമിപ്പിക്കാനായില്ല. ക്രിസ്തീയ ആല്‍ബത്തിനു വേണ്ടി ഈണമിട്ട ഗാനങ്ങള്‍ അമ്മയെ കേള്‍പ്പിച്ചത് ഉറക്കത്തില്‍നിന്നും ഉണര്‍ത്തിയാണ്. ഭര്‍ത്താവിനും മകനും പിന്നാലെ ആ മകളും ഉറക്കത്തിലേക്ക്, ഇനി അമ്മ റാണി മാത്രം ബാക്കി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySat Feb 06, 2016 4:26 pm

മരണക്കിടക്കയില്‍ കിടന്ന് ജോണ്‍സണ്‍ മാഷ് മകള്‍ ഷാനിന്റെ കൈപിടിച്ച് പറഞ്ഞു. മോളെ അമ്മയ്ക്കാരുമില്ല... നല്ലോണം നോക്കിക്കോണേ... ഇത് കേട്ടപ്പോള്‍ ഷാനിന്റെ കണ്ണു നിറഞ്ഞു. അച്ഛന്റെ അവസാനത്തെ വാക്കുകളാണെന്ന് ഷാന്‍ കരുതിയില്ല. 2011 ഓഗസ്റ്റിലാണ് പ്രിയഗായകന്‍ ജോണ്‍സണ്‍മാഷ് മരിച്ചത്. അച്ഛന്‍ മുന്‍കൂട്ടി കണ്ടതെന്നപോലെ ആറു മാസത്തിന് ശേഷം സഹോദരന്‍ റെനും അപകടത്തില്‍ മരണമടഞ്ഞു.

തുടര്‍ച്ചയായ രണ്ട് രണ്ടു മരണത്തിന് ശേഷവും ഷാന്‍ തകര്‍ന്നില്ല. തന്റെ അമ്മയ്ക്കാരുമില്ലെന്നറിഞ്ഞ് അമ്മയോടൊപ്പം ചേര്‍ന്നു നിന്നു. ഷാന്‍ ജോണ്‍സണ്‍ 4214 അച്ഛനും സഹോദരനും പ്രണാമമര്‍പ്പിച്ച് അവള്‍ ഒരു ആല്‍ബവുമിറക്കി. മനസിന്‍ മടിയിലെ മാന്‍കുയിലേ... അച്ഛന്റെ പ്രിയഗാനം അവള്‍ മൂളുമ്പോള്‍ ആ അമ്മയുടെ കണ്ണില്‍ നിന്നും എല്ലായിപ്പോഴും ഈറനണിയും. എങ്കിലും മകള്‍ കരഞ്ഞില്ല. അമ്മയ്ക്കായി തന്റെ ജീവിതം ഉഴിഞ്ഞു വച്ചു.

പക്ഷെ വിധി മറ്റൊന്നായിരുന്നു. മാസ്റ്ററുടെ മരണത്തിന് മുന്നില്‍ തകര്‍ന്നിരുന്ന കുടുംബത്തിന് മറ്റൊരു ആഘാതമായി മറ്റൊരു ഫെബ്രുവരിയെത്തി. 

ഇന്നലെ അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയു സംഗീത സംവിധായികയുമായ ഷാന്‍ ജോണ്‍സന്റെ മൃതദേഹം ഇന്ന് ജന്മാനാടായ തൃശ്ശൂരില്‍ എത്തിക്കും. ചെന്നൈയിലെ കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപ്പാര്‍ട്‌മെന്റില്‍ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ മരിച്ച നിലയില്‍ കാണപ്പെട്ട ഷാനിന്റെ മൃതദേഹം റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയിരിക്കയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരത്തോടെ ഭൗതികദേഹം തൃശ്ശൂരില്‍ എത്തിക്കും. 

ഇന്നലെ രാവിലെ ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നപ്പോഴാണ് സുഹൃത്തുക്കള്‍ ഷാനിനെ അന്വേഷിച്ചു ചെന്നത്. അപ്പോഴോണ് മരണവിവരം അറിയുന്നത്. കിടപ്പുമുറിയില്‍ ഉറങ്ങുന്ന നിലയിലായിരുന്നു. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂവെന്ന് അശോക് നഗര്‍ പൊലീസ് വ്യക്തമാക്കി. സംസ്‌കാരം നാളെ 2.30നു തൃശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണ് മലയാളത്തിന്റെ പ്രിയ സംഗീതജ്ഞന്റെ മകള്‍ക്ക് ജന്മനാട് വിട ചൊല്ലുക.

റെക്കോര്‍ഡിങ്ങിനായി ഇന്നലെ ഉച്ചയ്ക്ക് 12.30നുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്കു പോകാനിരുന്നതായിരുന്നു. അമ്മ റാണി രാവിലെ ഫോണില്‍ വിളിച്ചിട്ടു കിട്ടാതെ വന്നതോടെ സൃഹുത്തുക്കളോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫ്‌ലാറ്റില്‍ ഷാന്‍ തനിച്ചാണു താമസിച്ചിരുന്നത്. റാണി മൂന്നു ദിവസം മുന്‍പു ചെന്നൈയിലെത്തിയിരുന്നെങ്കിലും സഹോദരി ജിഷയുടെ മൈലാപ്പൂരിലെ വീട്ടിലാണു താമസിച്ചിരുന്നത്. ഷാന്‍ വ്യാഴാഴ്ച രാത്രി അവിടെനിന്ന് അത്താഴം കഴിച്ച ശേഷം രാത്രി ഒന്‍പതോടെ ഫ്‌ലാറ്റിലേക്കു മടങ്ങി. പ്രതിശ്രുത വരനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ഉറങ്ങാന്‍ പോയതെന്നു ബന്ധുക്കള്‍ പറഞ്ഞു.

ചെന്നൈയിലെ സിറ്റി സെന്റര്‍ ഷോപ്പിങ് മാളില്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജോലിക്കൊപ്പം അച്ഛന്റെ പാത പിന്തുടര്‍ന്ന് സംഗീത രംഗത്തും ഷാന്‍ സജീവമായിരുന്നു. ബുധനാഴ്ച ചെന്നൈയില്‍ ഗായിക സുജാതയുമായി ചേര്‍ന്നുള്ള ഗാനത്തിന്റെ റെക്കോര്‍ഡിങ് ഉണ്ടായിരുന്നു. വേണുഗോപാലുമൊത്തുള്ള ഗാനത്തിന്റെ റെക്കോര്‍ഡിങ് ആണു തിരുവനന്തപുരത്തു നിശ്ചയിച്ചിരുന്നത്.

'വേട്ട' എന്ന സിനിമയിലെ ഗാനത്തിനായി ഹിന്ദി വരികള്‍ എഴുതിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന്റെ ഏറെ സന്തോഷത്തിലായിരുന്നു ഷാന്‍. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന ജോണ്‍സണ്‍ 2011 ഓഗസ്റ്റിലാണു മരിച്ചത്. തൊട്ടടുത്ത വര്‍ഷം മകന്‍ റെന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. ഇതോടെ അമ്മ റാണി നാട്ടിലേക്കു താമസം മാറ്റിയെങ്കിലും ജോലിയും സംഗീതവുമായി ഷാന്‍ ചെന്നൈയില്‍ തുടരുകയായിരുന്നു. സൃഹൃത്തുക്കളുമായി ചേര്‍ന്നു 'സൗണ്ട് ബള്‍ബ്' എന്ന മ്യൂസിക് ബാന്‍ഡും നടത്തിയിരുന്നു. ഏറെ സന്തോഷവതിയായി പ്രസരിപ്പോടെ പെരുമാറുന്ന ഷാനിന്റെ വിയോഗം മലയാളം സംഗീത ലോകത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു ഫെബ്രുവരിയില്‍ ഷാനിനെ തേടി മരണമെത്തിയപ്പോള്‍ തനിച്ചാകുന്നത് അമ്മ റാണിയാണ്. ഭര്‍ത്താവും മകനും മകളും എല്ലാവരും അകാലത്തില്‍ പൊലിഞ്ഞു. അച്ഛന്റെ വാക്കു പാലിക്കാതെ അമ്മയെ തനിച്ചാക്കി ഗന്ധര്‍വ സംഗീത ലോകത്ത് അച്ഛനടുത്തേക്ക് അവള്‍ വാനമ്പാടിയായി പറന്നു പോയി. കരയാന്‍ കണ്ണീരില്ലാതെ പാവം അമ്മയും..
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySat Feb 06, 2016 4:28 pm




മനസില്‍ മടിയിലെ മാന്‍തളിരില്‍....

മയങ്ങു മണിക്കുരുന്നേ.....

കനവായ് മിഴികളില്‍ തഴുകാം ഞാന്‍...

ഉറങ്ങു നീ ഉറങ്ങു..... ഷാന്‍ ജോണ്‍സണ്‍ 4214 ഷാന്‍ ജോണ്‍സണ്‍ 1939097668
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySat Feb 06, 2016 4:30 pm

Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySat Feb 06, 2016 6:57 pm

ഷാന്‍ ജോണ്‍സണ്‍ 708918 ഷാന്‍ ജോണ്‍സണ്‍ 708918 ഷാന്‍ ജോണ്‍സണ്‍ 708918 entire music world shocked aayittu irikkuvanu ... unexpected loss ...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySun Feb 07, 2016 9:20 am

Shocking...!Ingine oru kudumbathe vettayaadumo maranam...? ഷാന്‍ ജോണ്‍സണ്‍ 247158 ഷാന്‍ ജോണ്‍സണ്‍ 247158 ഷാന്‍ ജോണ്‍സണ്‍ 247158 ഷാന്‍ ജോണ്‍സണ്‍ 247158 ഷാന്‍ ജോണ്‍സണ്‍ 247158
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySun Feb 07, 2016 9:23 am

sarikkum tragic... ഷാന്‍ ജോണ്‍സണ്‍ 708918 ഷാന്‍ ജോണ്‍സണ്‍ 708918 ഷാന്‍ ജോണ്‍സണ്‍ 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ EmptySun Feb 07, 2016 5:12 pm

ഷാന്‍ ജോണ്‍സണ്‍ 948518 ഷാന്‍ ജോണ്‍സണ്‍ 948518
Back to top Go down
Sponsored content





ഷാന്‍ ജോണ്‍സണ്‍ Empty
PostSubject: Re: ഷാന്‍ ജോണ്‍സണ്‍   ഷാന്‍ ജോണ്‍സണ്‍ Empty

Back to top Go down
 
ഷാന്‍ ജോണ്‍സണ്‍
Back to top 
Page 1 of 1
 Similar topics
-
» ഷാന്‍ റഹ്‌മാന്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: