സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഒ.എന്‍.വി! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഒ.എന്‍.വി! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഒ.എന്‍.വി! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഒ.എന്‍.വി! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഒ.എന്‍.വി! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഒ.എന്‍.വി! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഒ.എന്‍.വി! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഒ.എന്‍.വി! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഒ.എന്‍.വി! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഒ.എന്‍.വി! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഒ.എന്‍.വി! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഒ.എന്‍.വി! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഒ.എന്‍.വി! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഒ.എന്‍.വി! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഒ.എന്‍.വി! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഒ.എന്‍.വി! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഒ.എന്‍.വി! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഒ.എന്‍.വി! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഒ.എന്‍.വി! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഒ.എന്‍.വി! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഒ.എന്‍.വി! Vote_lcapഒ.എന്‍.വി! Voting_barഒ.എന്‍.വി! Vote_rcap 
Ammu
ഒ.എന്‍.വി! Vote_lcapഒ.എന്‍.വി! Voting_barഒ.എന്‍.വി! Vote_rcap 
vipinraj
ഒ.എന്‍.വി! Vote_lcapഒ.എന്‍.വി! Voting_barഒ.എന്‍.വി! Vote_rcap 
sandeep
ഒ.എന്‍.വി! Vote_lcapഒ.എന്‍.വി! Voting_barഒ.എന്‍.വി! Vote_rcap 
shamsheershah
ഒ.എന്‍.വി! Vote_lcapഒ.എന്‍.വി! Voting_barഒ.എന്‍.വി! Vote_rcap 
Neelu
ഒ.എന്‍.വി! Vote_lcapഒ.എന്‍.വി! Voting_barഒ.എന്‍.വി! Vote_rcap 
Binu
ഒ.എന്‍.വി! Vote_lcapഒ.എന്‍.വി! Voting_barഒ.എന്‍.വി! Vote_rcap 
unnikmp
ഒ.എന്‍.വി! Vote_lcapഒ.എന്‍.വി! Voting_barഒ.എന്‍.വി! Vote_rcap 
midhun
ഒ.എന്‍.വി! Vote_lcapഒ.എന്‍.വി! Voting_barഒ.എന്‍.വി! Vote_rcap 
Greeeeeshma
ഒ.എന്‍.വി! Vote_lcapഒ.എന്‍.വി! Voting_barഒ.എന്‍.വി! Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ഒ.എന്‍.വി!

Go down 
+8
Neelu
Ammu
brother
shamsheershah
Anoop Mukundan
midhun
sunder
Binu
12 posters
Go to page : 1, 2  Next
AuthorMessage
Binu
Forum Boss
Forum Boss
Binu


Location : Kuwait

ഒ.എന്‍.വി! Empty
PostSubject: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySat Feb 13, 2016 5:13 pm

Aadraanjalikal ഒ.എന്‍.വി! 559487 ഒ.എന്‍.വി! 559487 ഒ.എന്‍.വി! 768717 ഒ.എന്‍.വി! 768717
Back to top Go down
sunder
Forum Boss
Forum Boss
sunder



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySat Feb 13, 2016 5:17 pm

ആദരാഞ്ജലികൾ ഒ.എന്‍.വി! 768717 ഒ.എന്‍.വി! 768717
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySat Feb 13, 2016 5:35 pm

കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരം: ജ്ഞാനപീഠ ജേതാവും മലയാളത്തിലെ പ്രശസ്ത കവിയുമായ ഒഎന്‍വി കുറുപ്പ് (84)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് അദ്ദേഹം കുറച്ച് നാള്‍ മുന്‍പ് ചികിത്സയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം വിടവാങ്ങിയത്.

1931 മെയ് 27 ന് കൊല്ലം ചവറയിലായിരുന്നു ഒഎന്‍വിയുടെ ജനനം. എസ് എന്‍ കോളേജിലും യൂണിവേഴ്‌സിറ്റി കൊളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ ഒഎന്‍വി അനേകം വര്‍ഷങ്ങള്‍ അധ്യാപകനായി ജോലിനോക്കിയിരുന്നു. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം ഒഎന്‍വിക്ക് ലഭിച്ചിരുന്നു. ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഒഎന്‍വി.കേന്ദ്രസര്‍ക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികള്‍ ഒഎന്‍വിക്ക് ലഭിച്ചിട്ടുണ്ട്.

ആറ് പതിറ്റാണ്ടോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ കാവ്യജീവിതം ഏറെ സമ്പന്നമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന ആരംഭിച്ച ഒഎന്‍വി ആദ്യ കവിതയായ ‘മുന്നോട്ട്’ എഴുതുന്നത് പതിനഞ്ചാം വയസിലാണ്. 1949-ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് പുറത്തിറങ്ങിയ ആദ്യ കവിതാസമാഹാരം. മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്,അഗ്നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം.ഉപ്പ്, ഉജ്ജയിനി, ഭൈരവിന്റെ തുടി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകള്‍.
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySat Feb 13, 2016 8:53 pm

ആദരാഞ്ജലികൾ .... അക്ഷരങ്ങളെ, അക്ഷരങ്ങളിലെ ശക്തിയെ മനസ്സിലാക്കിയ മറ്റൊരു കവി കൂടി നമ്മെ വിട്ടു പോകുന്നു ... ഒ.എന്‍.വി! 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySat Feb 13, 2016 9:31 pm

Valiyoru soonyatha anubavapedunnu. ...
Vayalarinu sesham vanna mahaanaya kavi. ..
Lalityam kondu sradeyan. ...

Adharanjalikal. .. ഒ.എന്‍.വി! 768717
Back to top Go down
brother
Junior Member
Junior Member
brother



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySat Feb 13, 2016 11:30 pm

ആദരാഞ്ജലികൾ ....ഒ.എന്‍.വി! 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 5:42 am

ഒ.എന്‍.വി! 768717 ഒ.എന്‍.വി! 768717
ജനഹൃദയങ്ങളെ ആര്‍ദ്രമാക്കുന്ന മാനവികതയുടെ നിലാവെളിച്ചം നിറഞ്ഞ അദ്ദേഹത്തിന്റെ വരികള്‍ കവിതയെ കാല്‍പ്പനികതയുടെ ലോകത്തു നിന്നും സാധാരണക്കാരുടെ മുന്നിലേക്കെത്തിക്കുകയായിരുന്നു. പത്മശ്രീയും (1998) പത്മവിഭൂഷണും (2011) നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തിന്‌ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. പി.പി. സരോജിനിയാണ്‌ ഭാര്യ. രാജീവന്‍, ഡോ. മായാദേവി എന്നിവരാണ്‌ മക്കള്‍. മരുമക്കള്‍: ദേവിക, ഡോ. ജയകൃഷ്‌ണന്‍. കൊച്ചുമക്കളായ അപര്‍ണാ രാജീവും അമൃതാ ജയകൃഷ്‌ണനും പാട്ടുകാരാണ്‌.തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രധാന വൈദ്യനും സ്വരാജ്യം പത്രാധിപരുമായിരുന്ന ഒ.എന്‍. കൃഷ്‌ണക്കുറുപ്പിന്റെയും കെ. ലക്ഷ്‌മിക്കുട്ടിയുടെയും മൂന്നുമക്കളില്‍ ഏറ്റവും ഇളയവനായി കൊല്ലം ചവറ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ 1931 മേയ്‌ 27-ന്‌ അത്തം നക്ഷത്രത്തിലായിരുന്നു ഒ.എന്‍.വിയുടെ ജനനം. പരമേശ്വരന്‍ എന്നായിരുന്നു ആദ്യപേര്‌. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്‌ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരു നല്‍കി. അങ്ങനെ ഔദ്യോഗികരേഖകളില്‍ ഒറ്റപ്ലായ്‌ക്കല്‍ നമ്പിയാടിക്കല്‍ വേലുക്കുറുപ്പ്‌ എന്നായി പേര്‌. എട്ടു വയസ്സുള്ളപ്പോള്‍ അച്‌ഛന്‍ മരിച്ചു. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്‌. ശങ്കരമംഗലം െഹെസ്‌കൂളില്‍ തുടര്‍വിദ്യാഭ്യാസം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1948-ല്‍ ഇന്റര്‍മീഡിയറ്റ്‌ പാസ്സായ ഒ.എന്‍.വി. കൊല്ലം എസ്‌.എന്‍. കോളജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദമെടുത്തശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1955-ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്‌ഥമാക്കി .വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ അദ്ദേഹം 15 വയസ്സുള്ളപ്പോള്‍ ചവറ ഒ.എന്‍.വി. കുറുപ്പ്‌ എന്ന പേരില്‍ മുന്നോട്ട്‌ എന്ന കവിതയെഴുതി. 1949-ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്‌ ആദ്യത്തെ കവിതാ സമാഹാരം. പുരോഗമന കലാസാഹിത്യ സംഘം സംസ്‌ഥാന തലത്തില്‍ നടത്തിയ മത്സരത്തില്‍ അരിവാളും രാക്കുയിലും എന്ന കവിതയ്‌ക്ക്‌ ഒന്നാംസ്‌ഥാനം നേടുമ്പോള്‍ ഒ.എന്‍.വിക്ക്‌ പ്രായം 17. ഇടതുപക്ഷ ആഭിമുഖ്യം പരസ്യമായി പ്രകടിപ്പിച്ച അദ്ദേഹം സമരതീക്ഷ്‌ണമായ ഒരു കാലഘട്ടത്തിന്‌ പൊന്നരിവാളിന്റെ മൂര്‍ച്ച പകര്‍ന്ന കാവ്യസൗന്ദര്യമായി മാറി. പിന്നീട്‌ ദാഹിക്കുന്ന പാനപാത്രം, മരുഭൂമി, മയില്‍പ്പീലി, അഗ്‌നിശലഭങ്ങള്‍, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്‌, ഉപ്പ്‌, ഭൂമിക്കൊരു ചരമഗീതം, ശാര്‍ങ്‌ഗകപ്പക്ഷികള്‍, മൃഗയ, തോന്ന്യാക്ഷരങ്ങള്‍, അപരാഹ്നഹ്‌നം, ഉജ്‌ജയിനി, വെറുതെ, സ്വയംവരം, െഭെരവന്റെ തുടി തുടങ്ങി എത്രയോ കൃതികള്‍. കവിതകള്‍ക്കൊപ്പം ശ്രദ്ധേയമായ ഗദ്യരചനകളും കവിയുടെ തൂലികയില്‍ നിന്നു പിറവിയെടുത്തിട്ടുണ്ട്‌. കവിതയിലെ സമാന്തരരേഖകള്‍, കവിതയിലെ പ്രതിസന്ധികള്‍, എഴുത്തച്‌ഛന്‍ ഒരു പഠനം, പാഥേയം, കാല്‌പനികം, പുഷ്‌കിന്‍ സ്വതന്ത്ര ബോധത്തിന്റെ ദുരന്തഗാഥ എന്നിവ ഉദാഹരണങ്ങള്‍. കാലാവസ്‌ഥാ വ്യതിയാനങ്ങളും പരിസ്‌ഥിതി സമരങ്ങളും മുമ്പത്തെക്കാള്‍ തീവ്രമാകുന്ന കാലത്താണു ഭൂമിക്കൊരു ചരമഗീതം പോലുള്ള കവിതകള്‍ ഒരു പ്രവചനം പോലെ അദ്ദേഹം എഴുതിയത്‌.

ഏഴുപതിറ്റാണ്ടു െദെര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1971-ല്‍ അഗ്നിശലഭങ്ങള്‍ എന്ന കവിതക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. 1975-ല്‍ അക്ഷരം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടി. ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയായ ഉപ്പ്‌ 1982-ല്‍ വയലാര്‍ രാമവര്‍മ്മ അവാര്‍ഡും 1981-ല്‍ സോവിയറ്റ്‌ ലാന്‍ഡ്‌ നെഹ്‌റു അവാര്‍ഡും കരസ്‌ഥമാക്കി. 2007-ല്‍ എഴുത്തച്‌ഛന്‍ പുരസ്‌കാരം നേടി. വള്ളത്തോള്‍, പന്തളം കേരളവര്‍മ്മ, വിശ്വദീപം, മഹാകവി ഉള്ളൂര്‍, ഓടക്കുഴല്‍, ആശാന്‍ പ്രൈസ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടി.

സിനിമാഗാനരംഗത്തും അദ്ദേഹം തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ചു. 1989-ല്‍ മികച്ച സിനിമാഗാനത്തിനുള്ള (െവെശാലി) ദേശീയ അവാര്‍ഡു നേടി. പതിമൂന്നു തവണയാണു സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌ ഒ.എന്‍.വിയെ തേടിയെത്തിയത്‌.ഒ.എന്‍.വി! 559487 1998-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2007-ല്‍ മലയാള സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്‌ ജ്‌ഞാനപീഠം പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. കേരള സര്‍വകലാശാല ഓണററി ഡോക്‌ടറേറ്റ്‌ നല്‍കിയും ആദരിച്ചു. 2011-ല്‍ പത്മവിഭൂഷണ്‍ അദ്ദേഹത്തെ തേടിയെത്തി. 2015-ല്‍ മെഡല്‍ ഓഫ്‌ പുഷ്‌കിന്‍ ലഭിച്ചു. 1957 മുതല്‍ എറണാകുളം മഹാരാജാസ്‌ കോളജില്‍ അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചിരുന്നു. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കോഴിക്കോട്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ: വിമന്‍സ്‌ കോളജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്‌ഠിച്ചു.
1986 മേയ്‌ 31-ന്‌ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചെങ്കിലും പിന്നീട്‌ ഒരു വര്‍ഷം കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ വിസിറ്റിങ്‌ പ്രഫസറായിരുന്നു. കുട്ടികളുടെ െദെ്വവാരികയായ തത്തമ്മയുടെ മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ചു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും സജീവമായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രോഗ്രസ്സീവ്‌ െറെറ്റേഴ്‌സ്‌ ദേശീയ അധ്യക്ഷനായും സേവനമനുഷ്‌ഠിച്ചു. നിരവധി രാജ്യങ്ങളില്‍ നടന്ന സാംസ്‌കാരിക പരിപാടികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച്‌ അദ്ദേഹം പങ്കെടുത്തു. യു.കെ, യുഗോസ്ലാവ്യ, സോവിയറ്റ്‌ യൂണിയന്‍, അമേരിക്ക, ജര്‍മ്മനി, സിംഗപ്പൂര്‍, മാസിഡോണിയ എന്നിവിടങ്ങളിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ്‌ രാജ്യങ്ങളിലും ഒ.എന്‍.വി. സന്ദര്‍ശനം നടത്തിയിട്ടുണ്ട്‌ .1989-ല്‍ തിരുവനന്തപുരത്തു നിന്നു ലോക്‌സഭയിലേക്ക്‌ ഇടതുപക്ഷ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചു പരാജിതനായി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 5:44 am

അവസാനം വേദി പങ്കിട്ടത്‌ ഗുലാം അലിക്കൊപ്പം ഒ.എന്‍.വി! 1939097668

തിരുവനന്തപുരം: നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ദിവസങ്ങള്‍ക്കുമുമ്പ്‌ വിശ്വഗായകന്‍ ഗുലാം അലിയുടെ ഗസല്‍മഴ നനയാന്‍ ഒ.എന്‍.വിയുമുണ്ടായിരുന്നു. പ്രായത്തിന്റെ അവശതകള്‍ മാറ്റിവച്ച്‌ ഒരു മണിക്കൂറോളം അദ്ദേഹം ആ സ്വരമാധുരി ആസ്വദിച്ചു. മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി. കുറുപ്പ്‌ അവസാനമായി പങ്കെടുത്ത പൊതു പരിപാടിയായിരുന്നു സ്വരലയ സംഘടിപ്പിച്ച ഗുലാം അലിയുടെ ഗസല്‍ സന്ധ്യ.
അസഹിഷ്‌ണുക്കള്‍ ഗുലാം അലിക്ക്‌ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ വിലക്കിനേക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ ഒ.എന്‍.വിയില്‍ പ്രായത്തിന്റെ പരാധീനതകള്‍ ഉണ്ടായിരുന്നില്ല. സംഗീതത്തിന്റെ വിശ്വപൗരനെ സ്വീകരിക്കുന്നത്‌ ഇന്ത്യയുടെ പാരമ്പര്യമെന്നാണ്‌ അന്ന്‌ അദ്ദേഹം പറഞ്ഞത്‌.
ടാന്‍സനെയും കബീറിനെയുമെല്ലാം ഇന്ത്യയിലെ ഹിന്ദുവും മുസ്ലിമും ഒന്നാകെ സ്‌നേഹിച്ചിരുന്നു. കബീര്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്നു ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ പാടുമായിരുന്നു. സംഗീതം ലോകത്തെ ഒരുമിപ്പിക്കുന്ന ഭാഷയാണ്‌.
സംഗീതത്തിന്റെ പേരില്‍ വേര്‍തിരിവല്ല, ഐക്യമാണ്‌ ഉണ്ടാക്കേണ്ടത്‌. ഗുലാം അലി സംഗീതത്തിന്റെ വിശ്വപൗരനാണ്‌. ചെല്ലുന്നിടത്തെല്ലാം സ്‌നേഹം വിളമ്പുന്ന, ലോകമെമ്പാടും പാടിയ വിശ്വപൗരന്‍. അവശതകള്‍മറന്ന്‌ വര്‍ധിതവീര്യത്തോടെ താനും ഗുലാം അലിയെ സ്വീകരിക്കാന്‍ എത്താന്‍ കഴിയുന്നിടത്തെല്ലാം എത്തും. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ആഹ്‌ളാദത്തിന്റെയും മുഹൂര്‍ത്തമാണിത്‌. നമ്മള്‍ ഒന്നാണെന്ന സന്ദേശം ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയാണ്‌ ഈ ചടങ്ങെന്നും അന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 5:46 am

ഒ.എന്‍.വി. വാക്കിന്റെ തിളക്കം ഒ.എന്‍.വി! 559487

അന്ത്യംവരെ സത്യമെഴുതുമെന്നും കവിയായിരിക്കുമെന്നുമായിരുന്നു ജ്‌ഞാനപീഠം നല്‍കി ആദരിച്ചപ്പോള്‍ ഒ.എന്‍.വിയുടെ പ്രതികരണം. അതങ്ങനെ തന്നായിരുന്നു അവസാനംവരേയും. മനുഷ്യന്റെ ദു:ഖത്തെയും സ്വാതന്ത്ര്യത്തെക്കുറിച്ചുമെഴുതിയാണു താന്‍ കവിയായതെന്ന്‌ അദ്ദേഹമെപ്പോഴും പറഞ്ഞു. കവിതയിലേക്കും വാല്‍മീകിയിലേക്കും ചെറുപ്പത്തിലേ കൂട്ടിക്കൊണ്ടുപോയ പിതാവിനെയും അദ്ദേഹം നന്ദിപൂര്‍വം എന്നുമോര്‍മിച്ചു. അരനൂറ്റാണ്ടിലേറെ കവിതകളുടെയും ഗാനങ്ങളുടെയും രംഗത്തു സജീവമായിരുന്നു. ഓരോ ദിനവും അദ്ദേഹത്തിന്റെ വാക്കുകളുടെ തിളക്കമേറിവന്നു. മനുഷ്യരെക്കുറിച്ചും ആക്രമിക്കപ്പെടുന്ന പ്രകൃതിയെക്കുറിച്ചും എഴുതി.
എല്ലാ വിഭാഗക്കാരെയും തന്റെ കവിതയുടെ കൂടെക്കൂട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൃത്യമായ രാഷ്‌ട്രീയം കൊണ്ടുനടന്നപ്പോഴും രാഷ്‌ട്രീയതത്തിന്‌ അതീതമായ നിലപാടുകളും സൂക്ഷിച്ചു. സൈലന്റ്‌ വാലി സമരകാലത്ത്‌ അതിന്‌ ഉദാഹരണങ്ങള്‍ കണ്ടെത്താം. ഇടതുപക്ഷക്കാര്‍ വേണ്ടത്ര പിന്തുണയ്‌ക്കാതിരുന്നിട്ടും പരിസ്‌ഥിതി പ്രവര്‍ത്തകരുടെ നാവാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നൂറു കവിയരങ്ങുകളില്‍ കാടിനുവേണ്ടി കവിത ചൊല്ലി. ഭൂമിക്കൊരു ചരമഗീതമെന്ന കവിതയും അന്നു പിറന്നു. കാല്‍പനികനും കമ്യൂണിസ്‌റ്റുമായി നിലനിന്നു കാവ്യാകാശത്ത്‌ ആദര്‍ശത്തിന്റെ പതാകയാണദ്ദേഹം പാറിച്ചത്‌. വിപ്ലവാകാശത്തിലെ നക്ഷത്രമായും പ്രണയതടാകത്തിലെ ആമ്പല്‍ പോലെയും ആ കവിതകള്‍ തിളങ്ങി.
തീയില്‍ കുരുത്തതാണ്‌ ഒ.എന്‍.വിയുടെ കവിത. നോവിന്റെയും സന്തോഷത്തിന്റെയും കണ്ണീരുപ്പിലേക്കാണാ കാവ്യവൃക്ഷത്തിന്റെ വേരുകളാഴ്‌ന്നത്‌. ആയുര്‍വേദ വൈദ്യനും മുനിസിപ്പല്‍ കൗണ്‍സിലറും ഗാന്ധിയനുമൊക്കെയായിരുന്ന ഒ.എന്‍. കൃഷ്‌ണക്കുറുപ്പ്‌ മകനെ അപ്പുവെന്നു വിളിച്ചു. സ്‌കൂളില്‍ മകനു മുത്തച്‌ഛന്റെയും പേരിട്ടു. ഒ.എന്‍.വിക്ക്‌ ഏഴര വയസുള്ളപ്പോള്‍ അച്‌ഛന്‍ മരിച്ചു. മദ്രാസില്‍ ചികിത്സയ്‌ക്കുപോയ അദ്ദേഹം തിരിച്ചുവന്നില്ല. അതോടെ കൊല്ലത്തുനിന്ന്‌ അമ്മ ലക്ഷ്‌മിക്കുട്ടിക്കൊപ്പം ചാവറയിലെ ചെറുഗ്രാമത്തിലേക്കു മാറി. നാട്ടുമ്പുറത്തേക്കുള്ള പറിച്ചുമാറ്റലുണ്ടാക്കിയ ഏകാന്തതയെ നേരിട്ടതു പുസ്‌തകങ്ങളിലൂടെയാണ്‌. അച്‌ഛന്റെ സുഹൃത്ത്‌ പണ്ഡിതര്‍ കൊച്ചുനാണു പഠിപ്പിച്ചുകൊടുത്ത ശ്‌ളോകങ്ങള്‍ ഉരുവിട്ടു നടന്നു.
കൗമാരകാലത്തെഴുതിയ മുന്നോട്ട്‌ എന്ന കവിതയാണ്‌ ആദ്യം അച്ചടിച്ചുവന്നത്‌. ചങ്ങമ്പുഴയാണു സ്വാധീനമെന്നു വിളിച്ച്‌ വയലാറിനെയും ഒ.എന്‍.വിയെയും നിരൂപകര്‍ മാറ്റൊലിക്കവികളെന്നു വിളിച്ചു. എന്നാല്‍, മറ്റൊന്നാണു തന്റെ വഴിയെന്നദ്ദേഹം പെട്ടെന്നു തെളിയിച്ചു. അവിടെ സമരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാക്കുകള്‍ പിറന്നു. മാറ്റുവിന്‍ ചട്ടങ്ങളെയുമൊല്ലാം പിറന്നു. ഇടയക്കു കൃഷിപ്പാട്ടിന്റെയും പടപ്പാട്ടിന്റെയും രൂപം പൂണ്ടു. വിപ്ലവത്തീയില്‍നിന്നു പഠനകാലത്തെ മാറ്റി നിര്‍ത്തിയില്ല അദ്ദേഹം.
1949ല്‍ പുരോഗമ സാഹിത്യ സമ്മേളനത്തിലെ കവിതാ മത്സരത്തില്‍ അരിവാളും രാക്കുയിലും എന്ന കവിതയ്‌ക്കു ചങ്ങമ്പുഴയുടെ പേരിലുള്ള സമ്മാനം ലഭിച്ചു. അതേവര്‍ഷം പൊരുതുന്ന സൗന്ദര്യമെന്ന ആദ്യ കവിതാ സമാഹാരവും പുറത്തിറങ്ങി. പിന്നീടു സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളേ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ടു ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്‌, കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍, ഞാന്‍ അഗ്‌നി, അരിവാളും രാക്കുയിലും, അഗ്‌നിശലഭങ്ങള്‍, ഭൂമിക്ക്‌ ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്‌, അപരാഹ്‌നം, ഭൈരവന്റെ തുടി, ശാര്‍ങ്‌ഗകപ്പക്ഷികള്‍, ഉജ്‌ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍, നറുമൊഴി, വളപ്പൊട്ടുകള്‍, ഈ പുരാതന കിന്നരം, സ്‌നേഹിച്ചു തീരാത്തവര്‍, സ്വയംവരം, പാഥേയം, അര്‍ധവിരാമകള്‍, ദിനാന്തം, സൂര്യന്റെ മരണം എന്നീ കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങി.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ജി. ദേവരാജനെന്ന കറുത്തുമെലിഞ്ഞ ചെറുപ്പക്കാരന്‍ പ്രമുഖരുടെ കവിതകള്‍ ചൊല്ലുന്നതു കണ്ടാണ്‌ അദ്ദേഹവുമായി അടുപ്പത്തിലായത്‌. ഇന്റര്‍മീഡിയറ്റിനു പഠിക്കുകയായിരുന്നു ഒ.എന്‍.വി. പിന്നീടദ്ദേഹത്തിന്റെ കവിതകള്‍ ദേവരാജന്‍ ഈണമിട്ടു പാടി. അക്കൂട്ടത്തിലൊന്ന്‌ കൊല്ലത്ത്‌ എ.കെ.ജിയുടെ സ്വീകരണ സ്‌ഥലത്തു പാടി.
പൊന്നരിവാളമ്പളിയില്‌ എന്നു തുടങ്ങുന്ന ഗാനം ഇന്നത്തെ തലമുറയ്‌ക്കുപോലുമറിയാം. ദേവരാജന്‍ വഴിയാണു നാടകത്തില്‍ പാട്ടെഴുതാന്‍ അവസരം വന്നത്‌. നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കിയെന്ന നാടകത്തിലാണ്‌ ആദ്യമായി എഴുതിയത്‌. നാകടത്തില്‍ 23 ഗാനങ്ങളാണുണ്ടായിരുന്നത്‌. ജി. ദേവരാജന്‍ സംഗീതമിട്ടു. പിന്നീടു നിരവധി നാകടക്കമ്പനികള്‍ക്കായി ഒ.എന്‍.വി. പേന ചലിപ്പിച്ചു.
1955ല്‍ ആദ്യമായി ചലച്ചിത്രഗാനവുമെഴുതി. ആ മലര്‍പ്പൊയ്‌കയില്‍ ആടിക്കളിക്കുന്നൊരോമനത്താമരപ്പൂവേ എന്ന ഗാനമാണെഴുതിയത്‌. ബാബുരാജ്‌, എം.ബി. ശ്രീനിവാസന്‍, രാഘവന്‍ മാഷ്‌, ദേവരാജന്‍, എം.കെ. അര്‍ജുനന്‍ തുടങ്ങി നിരവധിപ്പേര്‍ക്കൊപ്പം ഒരിക്കലും മറക്കാത്ത വരികള്‍ സമ്മാനിച്ചു.
അഭിരുചികള്‍ അനുദിനം മാറിമറിയുന്ന പുതുതലമുറയ്‌ക്കൊപ്പവും അദ്ദേഹം വരികളുടെ വഴക്കം നിലനിര്‍ത്തി. കാവ്യലോകത്തു കുറിച്ച പ്രണയാക്ഷരങ്ങള്‍ ജീവിതത്തിലേക്കും നിലാവുപോലെ ഒ.എന്‍.വിയെ പിന്തുടര്‍ന്നു. അങ്ങനെയാണു മഹരാജാസ്‌ കോളജിലെ ശിഷ്യയായ സരോജിനി അദ്ദേഹത്തിന്റെ ജീവിത സഖിയായത്‌. ബാലകൃതികളും നിരവധി ലേഖനങ്ങളും അദ്ദേഹമെഴുതി. 1989ല്‍ തിരുവനന്തപുരത്തുനിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പ്രശസ്‌ത നാടക ഗാനങ്ങള്‍

പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ (നിങ്ങളെന്ന കമ്യൂണിസ്‌റ്റാക്കി-1952)
വെള്ളാരം കുന്നിലേ (നിങ്ങളെന്ന കമ്യൂണിസ്‌റ്റാക്കി-1952)
പുഞ്ചവയലേലയിലെ (നിങ്ങളെന്ന കമ്യൂണിസ്‌റ്റാക്കി-1952)
മാരിവില്ലിന്‍ തേന്‍മലരേ (സര്‍വേക്കല്ല്‌-1954)
വള്ളിക്കുടിലിന്‍ (സര്‍വേക്കല്ല്‌-1954)
അമ്പിളിയമ്മാവാ (മുടിയനായ പുത്രന്‍-1956)
ചില്ലിമുളം കാടുകളില്‍ (മുടിയനായ പുത്രന്‍-1956)
ചെപ്പുകിലുക്കണ ചങ്ങാതീ (മുടിയനായ പുത്രന്‍-1965)
തുഞ്ചന്‍ പറമ്പിലെ തത്തേ (മുടിയനായ പുത്രന്‍-1965)
എന്തിനു പാഴ്‌ശ്രുതി (ഡോക്‌ടര്‍-1961)
ജനിച്ചെന്ന തെറ്റിന്‌ (ജീവപര്യന്തം (1991)

പ്രധാന കവിതാ സമാഹാരങ്ങള്‍

പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ടു ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരുതുള്ളി വെളിച്ചം, കറുത്തപക്ഷിയുടെ പാട്ട്‌, കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍, ഞാന്‍ അഗ്‌നി, അരിവാളും രാക്കുയിലും, അഗ്നിശലഭങ്ങള്‍, ഭൂമിക്ക്‌ ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്‌, അപരാഹ്നഹ്‌നം, ഭൈരവന്റെ തുടി, ശാരങ്‌ഗപ്പക്ഷികള്‍, ഉജ്‌ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, നറുമൊഴി, വളപ്പൊട്ടുകള്‍, ഈ പുരാതന കിന്നരം, സ്‌നേഹിച്ചു തീരാത്തവര്‍, സ്വയംവരം, പാഥേയം.

പ്രശസ്‌ത സിനിമാഗാനങ്ങള്‍

മാണിക്യവീണയുമായെന്‍...(കാട്ടുതുളസി)

പൊന്‍തിങ്കള്‍ക്കല പൊട്ടുതൊട്ട...(കുമാരസംഭവം)

ആരെയും ഭാവഗായകനാക്കും... (നഖക്ഷതങ്ങള്‍)

ഒരുവട്ടം കൂടിയെന്‍...(ചില്ല്‌)

ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ...(ആരണ്യകം)

ഒരു ദലം മാത്രം വിടര്‍ന്നൊരു...(ജാതകം)

ഇന്ദ്രനീലിമയോലും...(വൈശാലി)

സാഗരങ്ങളേ...(പഞ്ചാഗ്നി)

നീരാടുവാന്‍ നിളയില്‍...(നഖക്ഷതങ്ങള്‍)

മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി,

ശരബിന്ദുമലര്‍ദീപനാളം നീട്ടി... (ശാലിനി എന്റെ കൂട്ടുകാരി)

ഓര്‍മകളേ കൈവള ചാര്‍ത്തി... (പ്രതീക്ഷ)

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍... (നീയെത്ര ധന്യ)

വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍... (ഇടനാഴിയില്‍ ഒരു കാലൊച്ച)

ആദിയുഷസന്ധ്യ പൂത്തതിവിടെ... (കേരളവര്‍മ പഴശിരാജ)
ഒ.എന്‍.വി! 559487  ഒ.എന്‍.വി! 559487  ഒ.എന്‍.വി! 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 5:51 am

പ്രണയദിനത്തിന്റെ നഷ്‌ടം...

തിരുവനന്തപുരം:ഒ.എന്‍.വിയുടെ വിരല്‍ത്തുമ്പില്‍ നിന്നും പ്രണയഗീതങ്ങള്‍ ഇറ്റുവീഴുമ്പോള്‍ അവയ്‌ക്ക്‌ ഹൃദയരക്‌തത്തിന്റെ ചുവപ്പുണ്ടായിരുന്നു. അതുകൊണ്ടാവണം പ്രണയത്തിന്റെ താഴ്‌വരയിലൂടെ കടന്നു പോകുന്നവര്‍ അറിയാതെയെങ്കിലും ആ സ്‌നേഹഗായകന്റെ വരികള്‍ മൂളുക. പ്രണയവും വിരഹവും വഴിഞ്ഞൊഴുകുന്ന ഒരുപിടി ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച ഭാവഗായകന്റെ തൂലിക നിലച്ചത്‌ പ്രണയദിനത്തിന്റെ തലേന്ന്‌.
മലയാള മണ്ണിലെ ഉറവ വറ്റാത്ത പ്രണയത്തിന്റെ മഞ്ഞള്‍ പ്രസാദമായിരുന്നു ഒ.എന്‍.വി. ആ തൂലികത്തുമ്പില്‍ നിന്നുയിരെടുത്ത വാക്കുകള്‍ക്ക്‌ ദൈവീക പ്രണയത്തിന്റെ വിശുദ്ധിയായിരുന്നു. ഹൃദയത്തിന്റെ കടലാഴം ചെന്നുതൊടുന്ന ഗാനങ്ങള്‍ ഒരോ കാമുകനേയും ആത്മസൗന്ദര്യത്തിന്റെ ഭാവഗായകനാക്കി മാറ്റി. ശ്യാമസുന്ദര പുഷ്‌പമേ, അരികില്‍, നീ ഉണ്ടായിരുന്നെങ്കില്‍, വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍, ഒരു ദലം മാത്രം വിടര്‍ന്നൊരു, ആരെയും ഭാവ ഗായകനാക്കും തുടങ്ങീ ഗാനങ്ങള്‍ മൂളാത്ത ഒരു മലയാളിയും ഉണ്ടാകില്ലെന്ന്‌ ഉറപ്പ്‌.
ഇന്ന്‌ കാമുകിക്കു സമ്മാനിക്കാന്‍ തയ്യാറാക്കിയ കുറിപ്പുകളിലും ഒ.എന്‍.വിയുടെ എത്രയോ വരികളുണ്ടാകും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 5:59 am

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി തന്റെ അവസാന ചലച്ചിത്ര ഗാനം സംവിധായകന് കൈമാറിയത് അഞ്ച് ദിവസം മുമ്പ്. പ്രശസ്ത സംവിധായകന്‍ വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജിക്ക് വേണ്ടിയാണ് ഒ.എന്‍.വി അവസാന ചലച്ചിത്ര ഗാനം രചിച്ചത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ അദ്ദേഹം എഴുതി നല്‍കിയത് അഞ്ച് ദിവസം മുമ്പാണെന്ന് വിനോദ് മങ്കര പറഞ്ഞു.

മരിക്കുന്നതിന് മുമ്പ് മൂന്ന് ഗാനങ്ങള്‍ എഴുതാന്‍ കഴിഞ്ഞല്ലോ വിനോദിനോട് നന്ദിയുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം ഒടുവില്‍ കാണുമ്പോള്‍ യാത്ര പറഞ്ഞതെന്നും വിനോദ് മങ്കര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശ്രുതി ചേരുമോ എന്റെ ഇടയ്ക്കതന്‍ നാദത്തിലീ തരളതംബുരു ശ്രുതി ചേരുമോ ഒ.എന്‍.വി കൈമാറിയ മൂന്ന് ഗാനങ്ങളിലൊന്ന് ഇതായിരുന്നു. ആ വരികള്‍ സംഗീതം ചെയ്ത ശേഷം കേള്‍ക്കാന്‍ ഇനി ഒ.എന്‍.വി ഇല്ലല്ലോ എന്ന ദുഃഖവും വിനോദ് പങ്കുവയ്ക്കുന്നു.

വിനോദ് മങ്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രിയ ഓ.എന്‍.വി സാര്‍...അവസാന കവിത എനിക്കുതന്ന് അങ്ങ് പോയത് സഹിക്കാന്‍ ആവുന്നില്ല.അഞ്ചു ദിവസം മുന്‍പ് എന്‌ടെ കൈയ്യില്‍ വച്ചുതന്ന മൂന്നു ഗാനങ്ങളും, അരികില്‍ ചേര്‍ത്തിരുത്തി അവ വായിച്ചു തന്നതും എന്‌ടെ ഓര്‍മ്മകളെ ഈറന്‍ അണിയിക്കുന്നു..മരിക്കുന്നതിനുമുന്‍പ് മൂന്നു ഗാനങ്ങള്‍ എഴുതാന്‍ കഴിഞ്ഞല്ലോ,വിനോദിനോട് നന്ദിയുണ്ട് എന്നു പറഞ്ഞത് എന്തിനായിരുന്നു സാര്‍?
കാംബോജിക്കു വേണ്ടി കൈ വേദനിച്ചു വേദനിച്ചു എഴുതിയ ആ വരികള്‍ മലയാളികള്‍ ഒരിക്കലും മറക്കില്ല...
ശ്രുതി ചേരുമോ എന്‌ടെ ഇടയ്ക്കതന്‍ നാദത്തിലീ
തരളതംബുരു ശ്രുതി ചേരുമോ?...........
ആ വരികള്‍ സംഗീതം ചെയ്തശേഷം കേള്‍പ്പിക്കാന്‍ വരുമല്ലോ എന്നാണ് അവസാനം എന്നോട് പറഞ്ഞത്.ഇനി ഞാന്‍ എന്തു ചെയ്യും?
ഓ.എന്‍.വി യും കാംബോജിയും ത്രയാക്ഷരി!
പത്മലക്ഷ്മിപ്രൊഡക്ഷന്‍സിന്‌ടെയും കാംബോജിയുടെ പിന്നണിപ്രവര്‍ത്തകരുടെയും ആദരാഞ്ജലികള്‍..
മഹാകവേ വിട.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 6:00 am

മാവേലിക്കര:മലയാള നാടക, സിനിമാ ഗാനശാഖയ്‌ക്കു ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ഒ.എന്‍.വി-ദേവരാജന്‍ ടീം അവസാനമായി ഒന്നിച്ചത്‌ കെ.പി.എ.സിയുടെ നാടകത്തിനായി. ഫ്രാന്‍സിസ്‌ ടി. മാവേലിക്കര രചിച്ച രാജാരവിവര്‍മ്മ എന്ന നാടകത്തിലെ ഗാനങ്ങളൊരുക്കാനായിരുന്നു ഇതിഹാസങ്ങള്‍ അവസാനമായി ഒരുമിച്ചത്‌. കെ.പി.എ.സിക്കു വേണ്ടി ഫ്രാന്‍സിസ്‌. ടി മാവേലിക്കര രചിച്ച ആറു നാടകങ്ങള്‍ക്കും ഗാനരചന നടത്തിയത്‌ ഒ.എന്‍.വിയായിരുന്നു. രാജാരവിവര്‍മ, ഇന്നലെകളിലെ ആകാശം, ദ്രാവിഡവൃത്തം, അസ്‌തമിക്കാത്ത സൂര്യന്‍, നഗരവിശേഷം, ഭീമസേനന്‍ എന്നീ നാടകങ്ങള്‍ക്കാണ്‌ ഒ.എന്‍.വി. ഗാനരചന നടത്തിയത്‌. ഈ ആറു നാടകങ്ങളിലെ ഗാനങ്ങള്‍ക്കും മികച്ച സംഗീത സംവിധായകനും രചയിതാവിനുമുള്ള സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചു എന്നതും പ്രത്യേകതയാണ്‌. തിരുവനന്തപുരം സംഘചേതനയ്‌ക്കുവേണ്ടി ഫ്രാന്‍സിസ്‌ എഴുതിയ മഹാകാവ്യം, മഹാഭാരതം എന്നീ നാടകങ്ങളുടെ ഗാനരചനയും ഒ.എന്‍.വിയായിരുന്നു. കുട്ടനാടിന്റെ 200 വര്‍ഷത്തെ ചരിത്രം പറയുന്ന ദ്രാവിഡവൃത്തത്തില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളുടെ ഏകീകരണമായിരുന്നു പ്രമേയം. ഈ നാടകത്തിനായി തത്വശാസ്‌ത്രങ്ങളെ തര്‍ക്കിച്ചു നില്‍ക്കാതെ നിസ്വരുടെ കണ്ണീരൊപ്പാന്‍ വരൂ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കവിത കൊണ്ട്‌ മഹാപ്രപഞ്ചം തീര്‍ത്ത മനുഷ്യസ്‌നേഹത്തിന്റെ ശക്‌തമായ ഇടപെടലുകള്‍ നടത്തിയ കവിയായിരുന്നു ഒ.എന്‍.വിയെന്ന്‌ ഫ്രാന്‍സിസ്‌ ടി. മാവേലിക്കര അനുസ്‌മരിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 6:16 am

വിദ്യാര്‍ത്ഥിയായിരിക്കെ തന്നിലെ കവിയുടെ 'ഉപ്പ്‌' സ്വയം തിരിച്ചറിഞ്ഞ മഹാ പ്രതിഭ. പതിനഞ്ചാം വയസില്‍ ആദ്യ കവിതയായ 'മുന്നോട്ട്‌' എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ഒ.എന്‍.വിയും ഉറപ്പിച്ചിരിക്കണം മലയാള സാഹിത്യ ലോകത്ത്‌ തനിക്ക്‌ എന്തൊക്കെയോ ചെയ്‌ത് തീര്‍ക്കാനുണ്ടെന്ന്‌. ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ച്‌ 1949ല്‍ 'പൊരുതുന്ന സൗന്ദര്യം' എന്ന കവിതാ സമാഹാരവും പുറത്തിറങ്ങിയതോടെ ഒറ്റപ്ലാക്കല്‍ നീലണ്ഠന്‍ വേലു കുറുപ്പ്‌ എന്ന ഒ.എന്‍.വി മലയാളികളുടെ സ്വന്തമായി മാറുകയായിരുന്നു.
ആദ്യ കവിതയുടെ പേരുപോലെ ഒ.എന്‍.വി വീണ്ടും മുന്നോട്ട്‌ എഴുതിക്കൊണ്ടിരുന്നു. പ്രായഭേദമെന്യേ മലയാളികള്‍ അവ ഏറ്റുപാടി. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, ദാഹിക്കുന്ന പാനപാത്രം, അക്ഷരം, അഗ്നി ശലഭങ്ങള്‍, നാലുമണിപ്പൂക്കള്‍, തോന്ന്യക്ഷരങ്ങള്‍ തുടങ്ങി ഒ.എന്‍.വിയുടെ എല്ലാ കവിതാ സമാഹാരങ്ങളും മലയാളികള്‍ നെഞ്ചിലേറ്റി.
മലയാളികള്‍ക്കിടയില്‍ മലയാള സിനിമ സ്‌ഥാനമുറപ്പിച്ചപ്പോള്‍ അവിടെയും ഒ.എന്‍.വി തിളങ്ങി. ആരെയും ഭാവ ഗായകനാക്കിയ ഒ.എന്‍.വി തന്റെ വരികളില്‍ മലയാളിയെ അവന്റെതന്നെ മുഖം കാണിച്ചുകൊടുത്തു. എവിടെയോ കണ്ടുമറന്ന ഓര്‍മ്മകളെ ഓരോ മലയാളിയും ഒ.എന്‍.വിയിലൂടെ വീണ്ടും കണ്ടു. പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടമായി ഒ.എന്‍.വിയുടെ വരികള്‍. 'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' എന്ന്‌ ഒ.എന്‍.വി എഴുതിയപ്പോള്‍ കവിയിലൂടെ നാം നഷ്‌ടപ്പെട്ട ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു.
തുടക്കക്കാര്‍ക്ക്‌ മുന്നില്‍ ഒരു അധ്യാപകനാവാന്‍ ഒ.എന്‍.വിക്ക്‌ കഴിഞ്ഞു. അദ്ദേഹം പോലുമറിയാതെ അദ്ദേഹത്തെ ഗുരുനാഥനായി സ്വീകരിച്ചവരും ഏറെ. അക്ഷരംകൊണ്ട്‌ മാന്ത്രികത സൃഷ്‌ടിച്ച ഒ.എന്‍.വി, ഉരുട്ടില്‍ കുടുങ്ങിയവന്‌ വെളിച്ചവും വിരഹത്തിലെ സ്വാന്തനവുമായി. മഴ ഒ.എന്‍.വിക്ക്‌ എന്നും ഇഷ്‌ടമായിരുന്നു. ഭൂമി മഴയിലൂടെ കവിത എഴുതിയപ്പോള്‍, ഒ.എന്‍.വി മഴയില്‍നിന്നും കവിതകള്‍ സൃഷ്‌ടിച്ചു. അതുകൊണ്ടാവാം ഇനിയും മരിക്കാത്ത ഭൂമിയുടെ സങ്കടം ഏറ്റുവാങ്ങി, ഭൂമിക്ക്‌ വേണ്ടി ചരമഗീതം രചിക്കാന്‍ ഒ.എന്‍.വിയെ പ്രേരിപ്പിച്ചത്‌. ഒടുവില്‍ എഴുതി തീര്‍ത്ത വരികളും, തൂലികയിലെ പൊടിയാത്ത വാക്കുകളും ബാക്കിയാക്കി കാലയവനികയില്‍ മറയുമ്പോഴും ഒ.എന്‍.വിയുടെ ഓര്‍മ്മകള്‍ കവിതയുള്ളിടത്തോളം കാലം മലയാള മണ്ണില്‍ ജീവിക്കും, ഇനിയും മരിക്കാത്ത ഭൂമിയെപ്പോലെ...
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 6:16 am

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി കുറുപ്പിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.
പ്രമുഖരുടെ വാക്കുകള്‍
മുഖ്യമന്ത്രി: പ്രകൃതിയെയും മനുഷ്യനെയും സ്‌നേഹിച്ച കവിയെയാണ്‌ നഷ്‌ടമായത്‌
വി.എസ്‌ അച്യുതാനന്ദന്‍: ഒരു സഹോദരന്‍ നഷ്‌ടപ്പെട്ട ദുഃഖം
എം.എ ബേബി: ഒരു മകനെപ്പോലെയുള്ള വാല്‍സല്യവും സ്‌നേഹവും എനിക്കും എന്റെ തലമുറയ്‌ക്കും തന്ന ആളാണ്‌ ഒ.എന്‍.വി. അദ്ദേഹത്തെപ്പോലെയുള്ള മഹാനായ വ്യക്‌തിയെ അടുത്ത്‌ കാണാനും ഇടപെടാനും കഴിഞ്ഞതാണ്‌ എന്റെ തലമുറയുടെ ഭാഗ്യം.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍: പിതൃതുല്യനായ വാല്‍സല്യത്തോടെയാണ്‌ മലയാളികള്‍ ഒ.എന്‍.വിയെ കണ്ടിരുന്നത്‌. അദ്ദേഹത്തിനുണ്ടായിരുന്നത്‌ പോലെ ഒരു ശിഷ്യ സമൂഹം മറ്റുപലര്‍ക്കും ഉണ്ടോയെന്ന്‌ തന്നെ സംശയം ഒരു അധ്യാപകനെന്ന നിലയിലും ഭാഷാ പണ്ഡിതനെന്ന നിലയിലും എല്ലാ പടവുകളും ചവുട്ടിയെത്തിയ വ്യക്‌തിയായിരുന്നു.
കോടിയേരി ബാലകൃഷ്‌ണന്‍: കേരളത്തിന്റെ സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്ത്‌ നിറഞ്ഞു നിന്ന്‌ പ്രവര്‍ത്തിച്ച വ്യക്‌തിയായിരുന്നു ഒ.എന്‍.വി. അദ്ദേഹത്തിന്റെ നിര്യാണം പരിഹരിക്കാനാകാത്ത നഷ്‌ടമാണ്‌ നമ്മുടെ സാഹിത്യലോകത്ത്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്‌ പുരോഗമന ഇടതുപക്ഷ പ്രസ്‌ഥാനത്തിന്റെ ശക്‌തനായ വക്‌താവായിരുന്നു അദ്ദേഹം. പ്രശസ്‌തനായ അധ്യാപകനാണ്‌. അദ്ദേഹത്തിന്‌ വളരെ വലിയ ശിക്ഷ്യ സമ്പത്താണുള്ളത്‌. മലയാള ഭാഷയ്‌ക്ക് ശ്രേഷ്‌ഠഭാഷ പദവി നേടിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ വലുതാണ്‌. അതിന്‌ വേണ്ടി കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്‌ സര്‍ക്കാരിനൊപ്പം ചേര്‍ന്ന്‌ അദ്ദേഹം പ്രവര്‍ത്തിച്ചു.
സച്ചിദാനന്ദന്‍: കവിതകളിലെ വൈവിധ്യം കൊണ്ടു ആധുനികകവിതകളില്‍ വൈവിധ്യം കൊണ്ടുവന്നത് ഒ.എന്‍.വി. മലയാളഭാഷയോടുള്ള സമരങ്ങള്‍, അതിന്റെ മഹത്വം ലോകത്തെ അറിച്ച കവി.
കെ.ജെ യേശുദാസ്: ഗുരുസ്ഥാനീയനായ കവിയായിരുന്നു. വിയോഗത്തില്‍ ഏറെ ദുഃഖിക്കുന്നു.
കെ.എസ്. ചിത്ര: തനിക്ക് ആദ്യം ദേശീയ അവാര്‍ഡ് ലഭിച്ചത് അദ്ദേഹത്തിന്റെ വരികള്‍ക്കായിരുന്നു. മലയാളത്തില്‍ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
കാവാലം നാരായണപ്പണിക്കര്‍: മലയാള ഭാഷയെ സ്‌നേഹിക്കുന്നതിന് ജീവിതം മാറ്റിവെച്ച മഹാനുഭവനുമുന്നില്‍ പ്രണമിക്കുന്നു.
റഫീക്ക് അഹമ്മദ്: വിതാലോകത്തില്‍ ഒരു കാലഘട്ടത്തിന്റെ അവസാനമാണ് അദ്ദേഹത്തിന്റെ വിയോഗം.പിതാവിന്റെ സ്ഥാനായിരുന്നു അദ്ദേഹം.
സാറാ ജോസഫ്: യോഗം ഏറെ വേദനിപ്പിക്കുന്നു.അദ്ദേഹം വിടവാങ്ങുന്നത് മലയാളികളുടെ മനസ്സില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ചുകൊണ്ട്. മധുരമായി പാടാന്‍ ഏറെ ഗനങ്ങള്‍ മലയാളിക്കള്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് ഈ വിടപറയല്‍.
ആലങ്കോട് ലീലാകൃഷ്ണന്‍: മലയാളികള്‍ക്ക് ഒപ്പം സഞ്ചരിച്ച കവി. പ്രകൃതിക്കും പ്കകൃതി സംരക്ഷണങ്ങളെക്കുറിച്ചും ചിന്തിച്ച കവി.
പന്ന്യന്‍ രവീന്ദ്രന്‍: നന്മകള്‍ക്കുവേണ്ടി പോരാടിയ കവി.
എം. ജി. ശ്രീകുമാര്‍: ഭൂമിയുടെ തന്നെ തീരാനഷ്ടം. മണ്ണിന്റെ ഗന്ധമുള്ള കവിതകള്‍ ആയിരുന്നു അദ്ദേഹത്തിന്റത്.
കമല്‍: ജനപ്രിയനായ കവി.ഗുരു തുല്യന്‍. മനുഷ്യന്‍ വേദനകള്‍ ആവിഷ്‌കരിച്ച കവി. സിനിമാ സംഗീതത്തില്‍ പോലും കവിക നിറച്ച കവി.
കൈതപ്രം: ഭാഷ സ്‌നേഹി, കവികാസ്‌നേഹി. മഹാത്മാവിനുമുന്‍പിന്‍ പ്രണമിക്കുന്നു.
എം.പി. വീരേന്ദ്രകുമാര്‍: എല്ലാ നിലയിലും തനത് ഇടം നിലനിറുത്തിയ കുലപതി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 6:25 am

ശനിയാഴ്ച വൈകീട്ട് തുഞ്ചന്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ അനുസ്മരണ പ്രഭാഷണം


അസുഖമായിരുന്നു എന്ന കാര്യം അറിഞ്ഞിരുന്നെങ്കിലും ഒ.എന്‍.വിയുടെ അന്ത്യം തൊട്ടുമുമ്പിലുണ്ടെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന്‍െറ വിയോഗം വരുത്തുന്ന ആഘാതം ചെറുതല്ല. മലയാളഭാഷക്കും സാഹിത്യത്തിനും ദീപസ്തംഭമായിരുന്നു ഒ.എന്‍.വി. ദീര്‍ഘകാലത്തെ സൗഹൃദം മറക്കാന്‍ പറ്റുന്നില്ല. ഇവിടെ (തുഞ്ചന്‍പറമ്പില്‍) ഇന്ന് കാണുന്ന സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് ചെറിയ ലോഡ്ജ് മുറിയിലിരുന്ന് ഒരു പകലില്‍ ‘ഉജ്ജയിനി’യുടെ ഏതാനും വരികള്‍ ചൊല്ലിക്കേള്‍പ്പിച്ചിരുന്നു. അന്ന് രാത്രി ആ കവിത മുഴുവനും ചൊല്ലി. തുഞ്ചന്‍ സ്മാരകത്തിന്‍െറ എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം നിന്നിരുന്ന ആളാണ് അദ്ദേഹം. സാധിക്കുമ്പോഴെല്ലാം തുഞ്ചന്‍പറമ്പിലെ പരിപാടികള്‍ക്ക് ഓടിയത്തെി. സമീപകാലത്ത് യാത്ര ചെയ്യാനുള്ള വിഷമമായിരുന്നു തുഞ്ചന്‍ സ്മാരകത്തിലെ പല പരിപാടികള്‍ക്കും വരുന്നതില്‍നിന്ന് അദ്ദേഹത്തെ തടഞ്ഞത്.
ഭാഷക്കും സാഹിത്യത്തിനും സംസ്കാരത്തിനും ആ വിയോഗം മഹാനഷ്ടമാണ്. വ്യക്തിപരമായി വളരെ അടുപ്പമുണ്ടായിരുന്നു. കുട്ടിക്കാലത്ത്, അഥവാ 1947ല്‍ പുരോഗമന സാഹിത്യസമ്മേളനം നടന്നിരുന്നു. പൊന്‍കുന്നം വര്‍ക്കിയായിരുന്നു അതിന്‍െറ അധ്യക്ഷന്‍. അന്ന് കവിതാമത്സരത്തിന് കവിതകള്‍ ക്ഷണിച്ചു. ഞാനും കവിതയെഴുതി. പിന്നീട് മത്സരത്തിനയക്കാന്‍ പറ്റിയതല്ളെന്ന് തോന്നി, അയച്ചില്ല. പൊന്‍കുന്നം വര്‍ക്കി, പാമ്പാടി, കോട്ടയം എന്നായിരുന്നു കവിത അയക്കേണ്ടിയിരുന്ന വിലാസം. പിന്നീട് രണ്ടു മാസത്തിന് ശേഷം ആ മത്സരത്തിന്‍െറ ഫലം പ്രഖ്യാപിച്ചു. അന്ന് സമ്മാനം ഒ.എന്‍.വിയെന്ന കോളജ് വിദ്യാര്‍ഥിക്കായിരുന്നു. അന്ന് ഞാന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ‘അരിവാളും രാക്കുയിലും’ ആയിരുന്നു സമ്മാനം ലഭിച്ച കവിത. അക്കാലം തൊട്ടേ അദ്ദേഹത്തിന്‍െറ ആരാധകനായി. പലപ്പോഴും കണ്ടു, ഒരുമിച്ച് സഞ്ചരിച്ചു.
ഉത്തരേന്ത്യയില്‍ നിന്നുള്ള സംഗീത സംവിധായകന്‍ ബോംബെ രവിക്ക് വേണ്ടി അദ്ദേഹം അടുപ്പിച്ച് രണ്ട് ചലച്ചിത്രങ്ങളുടെ ഗാനങ്ങള്‍ എഴുതി. എനിക്കന്ന് പാട്ടിനെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. ഒ.എന്‍.വിയുടെ ഗാനങ്ങളിലെ വരികള്‍ ഇംഗ്ളീഷിലാക്കി ബോംബെ രവിയെ കേള്‍പ്പിക്കലായിരുന്നു എന്‍െറ ജോലി. നഖക്ഷതങ്ങള്‍, പഞ്ചാഗ്നി എന്നിവ അന്നാണ് വന്നത്. കൂടെ നില്‍ക്കാന്‍ അവസരം ലഭിച്ച ദീര്‍ഘകാലത്തെ സൗഹൃദം ചെറുതല്ല. അദ്ദേഹത്തിന്‍െറ കവിതകളെ അന്നും ഞാന്‍ അകത്ത് സൂക്ഷിച്ചിരുന്നു.
കോഴിക്കോട്ട് ഗുലാം അലിയുടെ ഗസല്‍ പരിപാടിയുടെ ആരംഭത്തില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന വിധത്തില്‍ ചിലരുടെ ഹ്രസ്വപ്രഭാഷണമുണ്ടായിരുന്നു. ആരാണിതെന്ന് സംശയിക്കുന്ന വിധത്തില്‍ അന്ന് ഒ.എന്‍.വിയുടെ രൂപം കണ്ടപ്പോള്‍ വിഷമം തോന്നി. അടുത്ത ദിവസം ഭാര്യയെ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചു. മരണം മാറ്റി നിര്‍ത്താന്‍ പറ്റുന്ന അവസ്ഥയല്ല. മലയാള സാഹിത്യത്തിനും സംസ്കാരത്തിനും വഴിതെളിയിക്കാനുണ്ടായിരുന്ന ദീപസ്തംഭമാണ് അണഞ്ഞത്. തുഞ്ചന്‍പറമ്പില്‍ വന്ന് കവിത ചൊല്ലിയതും കേള്‍പ്പിച്ചതുമെല്ലാം ഈ നിമിഷത്തില്‍ ഓര്‍മകളിലൂടെ കടന്നുപോവുന്നു. അദ്ദേഹത്തിന്‍െറ വിയോഗം സൃഷ്ടിക്കുന്ന വേദന തീവ്രമായി മനസ്സിലുണ്ട്. അദ്ദേഹത്തിന്‍െറ കാവ്യങ്ങള്‍ മായാതെ നിലനില്‍ക്കും. ഒരു ദീപ്തസ്മരണയായി എന്നും അദ്ദേഹം മലയാളികള്‍ക്കിടയിലുണ്ടാകും.
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 9:22 am

Aadaranjalikal... ഒ.എന്‍.വി! 768717 ഒ.എന്‍.വി! 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 10:20 am


ആരോട് യാത്ര പറയേണ്ടു ഞാൻ എന്തിനോടു ആരോട് യാത്ര പറയേണ്ടു ...എന്ന് എഴുതിയ ഒ എൻ വി ,ആരോടും യാത്ര പറയാതെ ചരിത്രത്തിലേക്ക്............... !

വിടവാങ്ങിയത് മലയാളത്തിന്റെ സ്വന്തം കവി.....!

7 പതിറ്റാണ്ടോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ കാവ്യജീവിതം ഏറെ സമ്പന്നമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന ആരംഭിച്ച ഒഎന്‍വി ആദ്യ കവിതയായ ‘മുന്നോട്ട്’ എഴുതുന്നത് പതിനഞ്ചാം വയസിലാണ്. 1949-ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് പുറത്തിറങ്ങിയ ആദ്യ കവിതാസമാഹാരം. മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്,അഗ്നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം.ഉപ്പ്, ഉജ്ജയിനി, ഭൈരവിന്റെ തുടി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകൾ....!

നഖക്ഷതങ്ങൾ, വൈശാലി, ജാലകം, പഞ്ചാഗ്നി,നീയെത്ര ധന്യ, ഇടനാഴിയില്‍ ഒരു കാലൊച്ച എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ മലയാളികൾ നെഞ്ചോടു ചേര്‍ത്ത അനശ്വരഗീതങ്ങളാണ്.

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ,മഞ്ഞൾ പ്രസാദം ,ആരെയും ഭാവ ഗായനാക്കി ,, ആതിഉഷ സന്ധ്യ പൂത്തതിവിടെ ,,,തുടങ്ങി എത്ര ഈണങ്ങൾ നമുക്ക് സമ്മാനിച്ചാണ് ആ മഹാ പ്രതിഭ വിട പറഞ്ഞത്.

അങ്ങേയ്ക്ക് പ്രണാമം.......! ഒ.എന്‍.വി! 768717 ഒ.എന്‍.വി! 768717 ഒ.എന്‍.വി! 768717 ഒ.എന്‍.വി! 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptySun Feb 14, 2016 3:27 pm

ഒ.എന്‍.വി! 768717 ഒ.എന്‍.വി! 768717 ഒ.എന്‍.വി! 768717
Back to top Go down
nettooraan
Super Member
Super Member
nettooraan



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptyMon Feb 15, 2016 9:16 am

മലയാളകവിതയും സിനിമാഗാനങ്ങളും ഓ.എൻ.വി യ്ക്കു മുമ്പും പിന്നെയും എന്ന് വരുംകാലം താരതമ്യം ചെയ്യും.
പ്രിയകവിയ്ക്ക് ആദരാഞ്ജലികൾ.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptyMon Feb 15, 2016 11:14 am

Condolence ഒ.എന്‍.വി! 768717 ഒ.എന്‍.വി! 768717
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptyMon Feb 15, 2016 6:02 pm


theerthal theeratha sankadam.. ഒ.എന്‍.വി! 4214 .

Aadaranjalikal-- ഒ.എന്‍.വി! 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptyTue Feb 16, 2016 8:38 am

സി. രാധാകൃഷ്ണന്‍

ഓര്‍ക്കാപ്പുറത്താണ് ശനിയാഴ്ച വൈകുന്നേരം ഒ.എന്‍.വിയുടെ വിയോഗവാര്‍ത്ത അറിയുന്നത്. ആരോ ചതിച്ചപോലെ! മിനിയാന്ന് അദ്ദേഹത്തിന്‍െറ വീട്ടുകാരിയെ വിളിച്ച് രോഗവിവരം തിരക്കിയപ്പോഴും ഒരു സൂചനയും കിട്ടിയില്ലായിരുന്നു. ഒരാഴ്ചക്കകം ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് തിരികെ പോകാമെന്ന പ്രതീക്ഷയാണ് അവരെനിക്കുതന്നത്. കണ്ടിട്ട് കുറച്ചായി, താമസിയാതെ ചെന്നുകാണണം എന്ന് മനസ്സില്‍ കുറിക്കുക മാത്രമല്ല, വീട്ടിലത്തെുമ്പോള്‍ വരാമെന്ന് അവരോട് പറയുകയും ചെയ്തു. എന്നിട്ടിപ്പോള്‍... ഇല്ല ഒ.എന്‍.വിയുടെ ഇച്ഛാശക്തിയെ മരണത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ജീവിതത്തിന്‍െറ അവസാനനാള്‍വരെ അവശതകളൊന്നും വകവെക്കാതെ കവിത എഴുതി അദ്ദേഹം. കാണാന്‍ ചെല്ലുമ്പോഴൊക്കെ താന്‍ എഴുതാനുദ്ദേശിക്കുന്ന കവിതകളെയും പുതുതായി ഇറങ്ങാനിരിക്കുന്ന സമാഹാരങ്ങളെയും കുറിച്ച് സംസാരിച്ചു. നാട്ടില്‍ നടമാടുന്ന വിഭാഗീയതയുടെ രാഷ്ട്രീയത്തെ എവ്വിധമെല്ലാം പ്രതിരോധിക്കാമെന്ന് വിശദമായി പറഞ്ഞുതന്നു.

ദാരിദ്ര്യത്തിന്‍െറയും പ്രതിരോധത്തിന്‍െറയും സൗന്ദര്യശാസ്ത്രപരമായ സാധ്യതകളെ ഇത്രനന്നായി അനുഭവിച്ചവതരിപ്പിച്ച ഒരു കവി ലോകത്തെങ്ങും വേറെയുണ്ടെന്ന് തോന്നുന്നില്ല. ദാരിദ്ര്യം നന്നായി അനുഭവിച്ചതുകൊണ്ടും കവിത്വം ജന്മസിദ്ധമായതിനാലുമാകാം ഇത് സാധിച്ചത്. ഇല്ലാത്തവനും വല്ലാത്തവനും സാഹിത്യത്തില്‍ സ്ഥാനമില്ളെന്നായിരുന്നുവല്ളോ ഇവിടത്തെ പഴയ സങ്കല്‍പം.

സര്‍വജന സമത്വത്തിന്‍െറ സംസ്കാരം കേരളീയ മനസ്സാക്ഷിയിയില്‍ രൂഢമൂലമാണെന്ന് മാവേലി നാടു വാണീടും കാലം എന്ന ഈരടിതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ സ്വാതന്ത്ര്യസമരത്തിന് തിരികൊളുത്തിയ വികാരത്തില്‍ ഇത് പ്രമുഖ സ്ഥാനത്തുണ്ടായിരുന്നു എന്ന് കരുതണം. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയതോടെ ഇന്ത്യന്‍ നവോത്ഥാനം രണ്ടായി പിരിഞ്ഞു. ഒരുകൂട്ടര്‍ പടിഞ്ഞാറന്‍ സമ്പദ്വ്യവസ്ഥയെയും വികസനമാതൃകയെയും ആധാരമാക്കിയപ്പോള്‍ മറ്റൊരു കൂട്ടര്‍ സമത്വമെന്ന സ്വപ്നത്തിന്‍െറ സാക്ഷാത്കാരത്തില്‍ ഊന്നി. ഇവിടത്തെ എഴുത്തുകാരില്‍ മഹാഭൂരിപക്ഷവും ഈ ഇടതുപക്ഷത്തായി. ഇടതിനെതിരെ മര്‍ദനവുംകൂടിയായതോടെ ഇവരുടെ പക്ഷം മഹാജനപക്ഷമായി. അങ്ങനെയാണ് ലോകത്തിലാദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ജനായത്തത്തിലൂടെ അധികാരത്തില്‍വരുന്നത്.

പക്ഷേ, പാര്‍ട്ടിയുടെ ഭരണം ഏകപക്ഷീയമായിപ്പോകുന്നു എന്ന അവസ്ഥ വന്നപ്പോള്‍ അന്നോളം പാര്‍ട്ടിയെ അനുകൂലിച്ചവരില്‍ പി. ഭാസ്കരന്‍ ഉള്‍പ്പെടെ പലരും അകന്നു. പക്ഷേ, ഒ.എന്‍.വിയും വയലാറും മാറിയില്ളെന്നല്ല, പാര്‍ട്ടിയെ അകത്തുനിന്ന് തിരുത്താന്‍ ശ്രമിക്കയായി. ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് വയലാര്‍ നേരത്തേ യാത്രയായി. ഒ.എന്‍.വിയാകട്ടെ, ജീവിതാന്ത്യംവരെ പ്രതീക്ഷ കൈവിട്ടില്ളെന്നല്ല ഇടതിന്‍െറ പ്രതിരോധസമീപനത്തെ പരിസ്ഥിതിസംരക്ഷണത്തിലേക്കും വേദാന്തത്തിന്‍െറവരെ ഉന്നതതലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കയും ചെയ്തു. അവസാനമെഴുതിയ ‘അഹം’ എന്ന കവിത നോക്കുക. സര്‍വമനുഷ്യ സാഹോദര്യത്തിന്‍െറയും ഭൂമിയിലെ പച്ചയുടെ നിലനില്‍പിന്‍െറയും കവിയായി ഒ.എന്‍.വി നീണ്ടുവാണു.
ഇത്രയേറെ താളബോധവും പദസ്വാധീനവുമുള്ളവര്‍ മലയാളത്തില്‍ വിരളമാണ്. ഉള്ളുനിറയെ സംഗീതം അലയടിച്ചുകൊണ്ടുമിരുന്നു. മലയാളിയുടെ മനംകവര്‍ന്ന ഈ താളവും ഈണവും ഇഴചേര്‍ന്നുണ്ടായ അനേകശതം ഗാനങ്ങള്‍ക്ക്, ഇടതുപക്ഷത്തിന് അതിന്‍െറ നേതാക്കള്‍ സംഭാവന ചെയ്ത മുദ്രാവാക്യങ്ങളെക്കാള്‍ ജനസ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു.

നാലഞ്ചു പതിറ്റാണ്ടായി അദ്ദേഹത്തെ അടുത്തറിയാന്‍ കഴിഞ്ഞത് മറ്റു പലര്‍ക്കുമെന്നപോലെ എനിക്കും വലിയ അനുഗ്രഹമായി. അടുത്തറിയുന്നവര്‍ക്കൊക്കെ തോന്നുക തന്നോടദ്ദേഹത്തിന് പ്രത്യേകമായ മമതയുണ്ടെന്നാണ്. എനിക്കുമങ്ങനെയാണ് തോന്നാറ്. സുഹൃത്തും ഗുരുവും സഹോദരനും വിമര്‍ശകനും എല്ലാമായിരുന്നു എനിക്കദ്ദേഹം.


ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ അഭിപ്രായമാരായാന്‍ എനിക്കിനി ആരുമില്ല. ഒട്ടും പരിഭ്രമിക്കേണ്ടതില്ല. ഈ ലോകം ഏറെ താമസിയാതെ മനുഷ്യര്‍ക്ക് സമാധാനമായും സുഖമായും ഒരു തരംതിരിവുമില്ലാതെയും കഴിഞ്ഞുകൂടാന്‍ പറ്റുന്ന ഇടമായി മാറും എന്ന് പുഞ്ചിരിച്ച് പറഞ്ഞുറപ്പിച്ചുതരാനും ഇനി ആരുമില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മെ ആരെല്ലാം ആവേശിച്ചിരിപ്പുണ്ടെന്നാലും ഏതെല്ലാം ക്ഷുദ്രശക്തികള്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാലും അതെല്ലാം നാളെ ഉദിക്കുന്ന ജനകീയവിവേകത്തില്‍ സൂര്യോദയത്തിലെ കൂരിരിട്ടുപോലെ അപ്രത്യക്ഷമാകുമെന്ന് ശപഥം ചെയ്യാനുമില്ല ഇനിയാരും.
അതുകൊണ്ട്, അരികില്‍ചെന്നിരിക്കാന്‍ വെറുതെ മോഹിച്ചുപോകുന്നു. ആ മോഹം ഈ ജീവിതത്തില്‍ ഇനി വെറുതെ എന്നറിയുമ്പോഴും വെറുതേയങ്ങനെ മോഹിക്കാനും മോഹം തോന്നുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptyTue Feb 16, 2016 8:46 am

തിരുവനന്തപുരം: ശനിയാഴ്ച അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന് മലയാളത്തിന്‍െറ അശ്രുപൂജ. സംസ്ഥാന സര്‍ക്കാറിന്‍െറ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ, അദ്ദേഹം തന്നെ പേരിട്ട ശാന്തികവാടത്തിലായിരുന്നു സംസ്കാരം. വഴുതക്കാട്ടെ വസതിയായ ‘ഇന്ദീവര’ത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരത്തില്‍ തിങ്കളാഴ്ചയും മുഖ്യമന്ത്രി അടക്കമുള്ളവര്‍ ശ്രദ്ധാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.
9.45ഓടെ പുഷ്പമഞ്ചത്തില്‍ ഭൗതികശരീരം ചെമ്പട്ട് പുതപ്പിച്ചു കിടത്തി. പിന്നീടായിരുന്നു തൈക്കാട് ശാന്തികവാടത്തിലേക്കുള്ള യാത്ര. രാവിലെ 10.15ഓടെ ശാന്തികവാടത്തിന് മുന്നില്‍ ഭൗതികശരീരം വഹിച്ചുള്ള വാഹനമത്തെുമ്പോള്‍ സാംസ്കാരിക കേരളത്തിന്‍െറ ആദരവായി, ഡോ. ഓമനക്കുട്ടിയുടെയും ഭാവനാ രാധാകൃഷ്ണന്‍െറയും നേതൃത്വത്തില്‍ 84 ഗായകരുടെ ഗാനാര്‍ച്ചന മുഴങ്ങി. മകന്‍ രാജീവനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ എന്‍. ശക്തന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ, സാംസ്കാരിക നായകര്‍, കവികള്‍, ചലച്ചിത്രതാരങ്ങള്‍ തുടങ്ങി ഒട്ടേറെപേര്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി. 10.45ന് ഒൗദ്യോഗിക ബഹുമതി നല്‍കി മൂന്നു പ്രാവശ്യം വെടിയൊച്ച മുഴങ്ങി. തുടര്‍ന്ന് മൃതദേഹം വൈദ്യുതി ശ്മശാനത്തിലേക്ക് എടുക്കുമ്പോഴും അദ്ദേഹത്തിന്‍െറ ഗാനങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കലക്ടര്‍ ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptyTue Feb 16, 2016 8:59 am

അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളക്കരയിലെ മലയോരങ്ങളിലും കായലോരങ്ങളിലും തുടങ്ങി അങ്ങോളമിങ്ങോളം അലയടിച്ച ‘പൊന്നരിവാളമ്പിളിയില്‍’ പോലുള്ള നാടകഗാനങ്ങള്‍ ഒരു വെറും പാട്ടായിരുന്നില്ല മലയാളകള്‍ക്ക്; മറിച്ച് ഒരു കാലഘട്ടത്തിന്‍െറ ചിന്താധാരകളെ മാറ്റിമറിച്ച വികാരമായിരുന്നു. പാട്ടുകള്‍ക്ക് അങ്ങനെ തലമുറയെ മാറ്റിമറിക്കാം എന്ന ചരിത്രസത്യമായിരുന്നു നാം കണ്ടത്. അതിന്‍െ അനുരണനം ഒ.എന്‍.വി എന്ന മൂന്നക്ഷരംകൊണ്ട് മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കവിയുടെ ആത്മാവില്‍ വന്നു നില്‍ക്കുന്നു. അവിടെ അവസാനിച്ചില്ല പതിറ്റാണ്ടുകള്‍ക്കപ്പുറം ന്യൂജനറേഷന്‍ കാലത്ത് ‘മലരൊളിയേ.. മന്താരമലരേ.. എന്ന പാട്ടിലൂടെ അത് എത്ര തലമുറകളെ തഴുകി പാട്ടിന്‍െറ മാന്തളിര്‍ സ്പര്‍ശമായി. മധുരിക്കും ഒര്‍മ്മകള്‍ ഒരു കാലഘട്ടത്തിന് സമ്മാനിച്ചാണ് അദ്ദേഹം കോടികളുടെ ആത്മഹര്‍ഷത്തിന്‍െറ മലര്‍മഞ്ചലേറിപ്പോയത്.
വയലാറിനും പി.ഭാസ്കരനും ശേഷം ഒ.എന്‍.വി എന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞുവെച്ച ഒരു നിരയാണ്. എന്നാല്‍ ഗാനാസ്വാദകരില്‍ പലരും അവരുടെ താല്‍പര്യംപോലെ ഇതിലൊരാളെ ആദ്യം വെക്കാന്‍ ഇഷ്ടപ്പെടുന്നു. അതില്‍ ഒ.എന്‍.വിയാണ് മലയാളഗാനരചനയില്‍ മുമ്പന്‍ എന്ന് പറയുന്ന ഒരു തലമുറതന്നെയുണ്ട്. അത് വയലാറിന്‍െറയും ഭാസ്കരന്‍ മാഷിന്‍െറയും തലമുറയില്‍പ്പെട്ടവരെക്കാള്‍ തൊട്ടടുത്ത തലമുറക്കാരായിരിക്കും. ഇവര്‍ മൂവരും ഒരേ കാലഘട്ടത്തില്‍ ജനിച്ചവരാണെങ്കിലും വയലാറിന്‍െറ മരണശേഷവും ഭാസ്കരന്‍ മാഷ് സജീവമല്ലാതാവുകയും ചെയ്ത കാലത്താണ് ഒ.എന്‍.വി സജീവമായത് എന്നതാകാം കാരണം. തന്നെയുമല്ല അത് കാലത്തിന്‍െറ അനിവാര്യതയുമായിരുന്നു. നല്ല ഗാനങ്ങള്‍ക്ക് മലയാളത്തില്‍ വലിയ അഭാവം അതോടെ വന്നു എന്നതും സത്യമാണ്. അങ്ങനൊെയരു ഘട്ടത്തിലാണ് അധ്യാപനത്തിന്‍െറ തിരക്കിനിടയിലും ഒ.എന്‍.വി നല്ല ഗാനങ്ങളുമായി മലയാളത്തെ അനുഗ്രഹിച്ചത്.
എന്നാല്‍ നാടകഗാനശാഖയില്‍ ഒ.എന്‍.വി അക്കാലത്ത് മുന്നില്‍തന്നെയായിരുന്നു. അദ്ദേഹത്തിന് വയലാര്‍ കാലഘട്ടത്തില്‍ സിനിമയില്‍ സജീവമാകാന്‍ കഴിയാതിരുന്നത് ഗാനങ്ങള്‍ ആരും സ്വീകരിക്കഞ്ഞിട്ടോ അവസരങ്ങള്‍ ആരും നല്‍കാതിരുന്നിട്ടോ ആയിരുന്നില്ല. മറിച്ച് അധ്യാപകനായ അദ്ദേഹത്തിന് അന്നത്തെ നിയമപ്രകാരം സിനിമയില്‍ പാട്ടെഴുതാന്‍ കഴിയുമായിരുന്നില്ല എന്നതാണ്. എന്നാല്‍ അപൂര്‍വമായി അക്കാലത്തും അദ്ദേഹം ബാലമുരളി എന്ന പേരില്‍ പാട്ടെഴുതിയിരുന്നു. അതില്‍ മാണിക്യവീണയുമായെന്‍ മനസ്സിന്‍െറ താമരപൂവിലുണര്‍ന്നവളെ, കരുണയിലെ ‘എന്തിനീ ചിലങ്കകള്‍, സാഗരമേ ശാന്തമാകനീ തുടങ്ങിയ എത്രയോ ഗാനങ്ങള്‍.
എന്നാല്‍ എണ്‍പതുകളോടെ അദ്ദേഹം സിനിമയില്‍ സജീവമായതോടെ മലയാളം നല്ല ഗാനങ്ങളെ വീണ്ടും പ്രണമിച്ചു. എണ്‍പതുകളില്‍ സിനിമയുടെ രൂപവും ഭാവവും മാറി. കാലഘട്ടത്തിന്‍െറതായ മാറ്റം സംഗീതത്തില്‍ പ്രകടമായി. പാശ്ചാത്യ സിനിമാ ശൈലിയും സംഗീത ശൈലിയും സിനിമയെ പിടികൂടി. അത് ആദ്യമൊക്കെ നമ്മുടെ സിനിമാക്കാര്‍ക്കും സംഗീതസംവിധായകര്‍ക്കും അങ്കലാപ്പുണ്ടാക്കുകയും അതനുസരിച്ച് പാട്ടുകള്‍ വികലമാവുകയും ചെയ്തെങ്കിലും ഭരതനെയും പത്മരാജനെയും പോലുള്ള സംവിധായകര്‍ എത്തിയതോടെ സിനിമക്കും പാട്ടിനും ഒരു ആധുനിക പരിവേഷം വന്നു. ദേവരാജന്‍ മാഷും ദക്ഷിണാമൂര്‍ത്തിയുമൊക്കെ ഉള്‍പെട്ട മുന്‍കാലപ്രതിഭകളുടെ സ്ഥാനത്ത് ഇവരുടെയൊക്കെ ശിഷ്യസ്ഥാനീയരായ രവീന്ദ്രനും ജോണ്‍സണും മറ്റും സജീവമായി. അതോടെ വന്ന കാതലായ മാറ്റം പാട്ട് എഴുതിയിട്ട് സംഗീതം നിര്‍വഹിക്കേണ്ട അവസ്ഥമാറി അത് തിരിച്ചായി എന്നതാണ്.
ഇങ്ങനെയൊരു മാറ്റം അംഗീകരിക്കാന്‍ മടിയുള്ളവരായിരുന്നു മുന്‍തലമുറ. എന്നാല്‍ അതിന് തയാറായവര്‍ പുതുതായി വന്നതോടെ പോപ്പുലര്‍ ഗാനങ്ങള്‍ അവരെത്തേടിപ്പോയി. എന്നാല്‍ അര്‍ഥവത്തായ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഒ.എന്‍.വിയെ സമീപിക്കുകയേ അന്ന് മര്‍ഗമുണ്ടായിരുന്നുള്ളൂ.
വെള്ളാരംകുന്നിലെ പൊന്‍മുളംകാട്ടിലെ.. പോലുള്ള ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയകാലം എന്ന് തിരിച്ചറിയാന്‍ ഒ.എന്‍.വിക്ക് കഴിഞ്ഞു. പാട്ടെഴുതി സംഗീതം ചെയ്യുന്നതിനോട് കവിയെന നിലയില്‍ യോജിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടായിരുനെങ്കിലും അദ്ദേഹം അക്കാര്യത്തില്‍ ഒരിക്കലും കടുംപിടിത്തം പിടിച്ചില്ല. സലില്‍ ചൗധരി മലയാളത്തില്‍ വന്നപ്പോള്‍ ഏറ്റവുംകൂടുതല്‍ പാട്ടുകള്‍ ചെയ്തത് ഒ.എന്‍.വിയുമൊത്താണ്. അതില്‍ ഇരുവരും ചേര്‍ന്നുള്ള ഏറ്റവും മനോഹരമായ ഗാനമായ ‘സാഗരമേ ശാന്തമാകനീ..’ വേറിട്ടു നില്‍ക്കുന്നു. ആരുടെയും മനസിനെ മഥിക്കുന ഈ ഗാനം ട്യൂണിട്ട് ഏഴുതിയതാണെന്ന് വിശ്വസിക്കാന്‍തന്നെ പ്രയാസം. അത്ര കാവ്യാത്മകമായാണ് അദ്ദേഹത്തിലെ കവി അതില്‍ പ്രതിഫലിക്കുന്നത്. ഇതുമാത്രമല്ല സലില്‍ ചൗഥരിയുമൊത്ത് ചെയ്ത ഓരോ ഗാനവും.
എഴുപതുകളില്‍ സിനിമയെ ആധുനികവല്‍കരിച്ച് കെ.ജി.ജോര്‍ജ്ജ് സജീവമായപ്പോള്‍ അദ്ദേഹത്തിന്‍െറ മിക്ക സിനിമകള്‍ക്കും പാട്ടെഴുതിയത് ഒ.എന്‍.വിയായിരുന്നു. ഇതില്‍ എടുത്തു പറയാവുന്നവയാണ് യവനികയും ഉള്‍ക്കടലും. രണ്ടിന്‍െറയും സംഗീതസംവിധാനം നിര്‍വഹിച്ചത് എം.ബി ശ്രീനിവാസനായിരുന്നു. അദ്ദേഹവുമൊത്ത് ഒ.എന്‍.വി ചെയ്ത പാട്ടുകള്‍ ഒരു വേറിട്ട അധ്യായം തന്നെയായിരുന്നു. ശരദിന്ദുമലര്‍ദീപാളം, ചെമ്പകപുഷ്പസുവാസിതയാമം, മിഴികളില്‍ നിറകതിരായി, നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ തുടങ്ങിയ ഓരോഗാനവും പ്രണയവും പ്രണയഭംഗവുമുള മനസ്സുകളെ വല്ലാതെ ഉലച്ചുകളഞ്ഞതാണ്.
പത്മരാജന്‍െറ കരിയിലക്കാറ്റുപോലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പറന്നുപറന്ന്പറന്ന് തുടിങ്ങിയ ചിത്രങ്ങള്‍, ഭരതന്‍െറ മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം, വൈശാലി, കാതോട് കാതോരം, ഹരിഹരന്‍െറ നഖക്ഷതങ്ങള്‍, പഞ്ചാഗ്നി,ആരണ്യകം, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൊക്കെ ഒ.എന്‍.വി എഴുതിയ പാട്ടുകള്‍ വ്യത്യസ്തമായ കാവ്യലോകം തന്നെ സൃഷ്ടിച്ചവയാണ്. ലെനിന്‍ രാജേന്ദ്രന്‍െറ ചില്ലിലെ ‘ഒരവട്ടംകൂടി’ ഒരു ഗാനമായല്ല വികാരമായാണ് മലയാളികള്‍ ആസ്വദിക്കുന്നത്. ‘ചൈത്രം ചായം ചാലിച്ചു’ എന്ന അതിലെ പ്രണയഗാനം കേട്ട് കോരിത്തരിച്ചിട്ടില്ലാത്ത യുവാക്കള്‍ അന്നുണ്ടാവില്ല. അത്രത്തോളം ആത്മസ്പര്‍ശമായിരുന്നു ആ ഗാനങ്ങള്‍ക്ക്. അത്തരം ഗാനങ്ങളുടെ ഒരു നിരതന്നെ പലര്‍ക്കും പറയാനുണ്ട്. നീള്‍മിഴിപ്പീലയില്‍, അരികില്‍ നീയണ്ടായിരുന്നെങ്കില്‍, മെല്ളെ മെല്ളെ മുഖപടം, ഒരുദളം മാത്രം, നീയെന്‍ സര്‍ഗസൗന്ദര്യമേ, തംബുരു കുളിര്‍ചൂടിയോ, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ.. അങ്ങനെ എത്രയോ ഗാനങ്ങളിലേക്ക് നീളുന്ന പാട്ടുകളുടെ നിര.
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! EmptyTue Feb 16, 2016 11:40 am

ഒ.എന്‍.വി! 4214 ഒ.എന്‍.വി! 4214 ഒ.എന്‍.വി! 4214 ഒ.എന്‍.വി! 4214 ഒ.എന്‍.വി! 4214 ഒ.എന്‍.വി! 4214
Back to top Go down
Sponsored content





ഒ.എന്‍.വി! Empty
PostSubject: Re: ഒ.എന്‍.വി!   ഒ.എന്‍.വി! Empty

Back to top Go down
 
ഒ.എന്‍.വി!
Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: