ചൊവ്വാഴ്ച അലസതയുടെയും ദിവാസ്വപ്നംകാണലിന്റേയും ദിവസമാണോ? ആണെന്നാണ് ബ്രിട്ടനിലെ ബുക്കിങ് വെബ്സൈറ്റായ ഹോട്ടല്‍സ് ഡോട്ട് കോം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
ഹോളിഡേ യാത്രകളെയും ഹോട്ടലുകളെയും പറ്റിയുള്ള ഇന്റര്‍നെറ്റ് സെര്‍ച്ചിങ് ഏറ്റവും കൂടുതലാവുന്നത് ചൊവ്വാഴ്ചകളില്‍ ആണെന്ന് പഠനം നടത്തിയവര്‍ കണ്ടെത്തി. ചൊവ്വാഴ്ചയില്‍ ഓഫീസ് ജോലിക്കാര്‍ക്ക് വേണ്ടത്ര പ്രവര്‍ത്തന ക്ഷമത കാണിക്കാന്‍ കഴിയുന്നില്ലത്രേ.
പുതിയ ആഴ്ചയുടെ തുടക്കത്തില്‍, ജോലി സംബന്ധമായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഉദ്യോഗസ്ഥരുടെ ത്വരയാണ് ഇത്തരം തെരച്ചിലുകള്‍ വെളിപ്പെടുത്തുന്നതെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച വീട്ടില്‍ എത്തുന്നത് വരെ അക്ഷമരായിരുന്ന് ഉദ്യോഗസ്ഥര്‍ മനോഹരമായ അവധിക്കാല കേന്ദ്രങ്ങളെ കുറിച്ച് നെറ്റില്‍ തെരയുകയാണ് ചെയ്യുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് നാല് വരെയാണ് ഇത്തരം തെരച്ചിലുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതെന്നും എന്നും പഠനം നടത്തിയവര്‍ തിരിച്ചറിഞ്ഞു.