സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ആശയ്ക്ക് ഇന്നു പിറന്നാള്‍  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_lcapആശയ്ക്ക് ഇന്നു പിറന്നാള്‍  Voting_barആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_rcap 
Ammu
ആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_lcapആശയ്ക്ക് ഇന്നു പിറന്നാള്‍  Voting_barആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_rcap 
vipinraj
ആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_lcapആശയ്ക്ക് ഇന്നു പിറന്നാള്‍  Voting_barആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_rcap 
sandeep
ആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_lcapആശയ്ക്ക് ഇന്നു പിറന്നാള്‍  Voting_barആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_rcap 
shamsheershah
ആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_lcapആശയ്ക്ക് ഇന്നു പിറന്നാള്‍  Voting_barആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_rcap 
Neelu
ആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_lcapആശയ്ക്ക് ഇന്നു പിറന്നാള്‍  Voting_barആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_rcap 
Binu
ആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_lcapആശയ്ക്ക് ഇന്നു പിറന്നാള്‍  Voting_barആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_rcap 
unnikmp
ആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_lcapആശയ്ക്ക് ഇന്നു പിറന്നാള്‍  Voting_barആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_rcap 
midhun
ആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_lcapആശയ്ക്ക് ഇന്നു പിറന്നാള്‍  Voting_barആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_rcap 
Greeeeeshma
ആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_lcapആശയ്ക്ക് ഇന്നു പിറന്നാള്‍  Voting_barആശയ്ക്ക് ഇന്നു പിറന്നാള്‍  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ആശയ്ക്ക് ഇന്നു പിറന്നാള്‍

Go down 
+3
sunder
dolphin
Parthan
7 posters
AuthorMessage
Guest
Guest
avatar



ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  EmptyWed Sep 08, 2010 7:50 pm

ആശാ പരേഖിനും ഹെലനും പ്രായമായി. തീസ്രീ മന്‍സില്‍ എന്ന സിനിമ വീണ്ടും ചിത്രീകരിച്ചാല്‍ 'ആജാ ആജാ, 'ഓ ഹസീന സുല്‍ഫോം വാലി തുടങ്ങിയ ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ പുതിയ താരങ്ങളെ കണ്ടെത്തേണ്ടി വരും. പക്ഷേ, പാടാന്‍ പുതിയ ആളെ സങ്കല്‍പിക്കാനാകുമോ? ആശാ ഭോസ്ലയെ അല്ലാതെ. ഇന്ത്യന്‍ സംഗീതലോകത്തെ നിത്യയൌവനത്തിന് ഇന്ന് പിറന്നാള്‍.

ചിലരുടെ കാര്യത്തില്‍ കലണ്ടറുകളും ക്ളോക്കുകളും അങ്ങനെയാണ്. അനങ്ങില്ല. ബോളിവുഡില്‍ ഈ വരം കിട്ടിയ രണ്ടു പേര്‍ ദേവാനന്ദും ആശാ ഭോസ്ലേയുമാണ്. രംഗീലയില്‍ കുട്ടിക്കുപ്പായമിട്ട് നൃത്തം വയ്ക്കുന്ന ഊര്‍മിള മത്തോണ്ഡകര്‍ക്കു പിന്നണി പാടാന്‍ എ.ആര്‍.റഹ്മാന്‍ ക്ഷണിക്കുമ്പോള്‍ ആശയ്ക്ക് പ്രായം അറുപത്തിരണ്ടാണ്.
ചന്ദ്രമുഖിയില്‍ രജനീകാന്തിന്റെ നായികയ്ക്കു വേണ്ടി മധു ബാലകൃഷ്ണനൊപ്പം വിദ്യാസാഗറിന്റെ 'കൊഞ്ചു നേരം കൊഞ്ചു നേരം പാടുമ്പോള്‍ പ്രായം എഴുപത്തിരണ്ട്.

പ്രശസ്തമായ മങ്കേഷ്കര്‍ കുടുംബത്തില്‍ 1933 സെപ്റ്റംബര്‍ എട്ടിനു ജനിച്ച ആശാ ഭോസ്ലേ ആദ്യ ഗാനം പാടിയത് പതിനൊന്നാം വയസിലാണ്. സഹോദരങ്ങള്‍ക്കൊപ്പം കോറസായിരുന്നു. ആദ്യ ഹിന്ദി ഗാനം പതിനാലാം വയസില്‍ ചുനരിയ എന്ന ഹിന്ദി സിനിമയ്ക്കു വേണ്ടി. കുടുംബം പുലര്‍ത്താനാണ് മൂത്ത സഹോദരങ്ങളായ ലതയും ആശയും പാടാന്‍ തുടങ്ങിയത്. എന്നാല്‍ പതിനാറാം വയസില്‍ മുപ്പത്തിമൂന്നുകാരനായ ഗണ്‍പത് റാവു ഭോസ്ലേയ്ക്കൊപ്പം ആശ വീടു വിട്ടിറങ്ങി.

പാട്ടുകള്‍ ഏറെ ലഭിച്ചിരുന്നെങ്കിലും രണ്ടാം നിര പടങ്ങളായിരുന്നു കൂടുതലും. ലതയ്ക്കോ ഗീതാ ദത്തിനോ ഷംസാദ് ബീഗത്തിനോ അസൌകര്യമുള്ള സമയത്തേ നല്ല പാട്ടുകള്‍ തേടി വന്നിരുന്നുള്ളൂ. പ്രശസ്തയായ ഭാര്യ എന്ന നിലയിലുള്ള ജീവിതം ഏറെ നീണ്ടില്ല. രണ്ടു കൈക്കുഞ്ഞുങ്ങളും ഉദരത്തിലെ മൂന്നാമത്തെ കുഞ്ഞും പേരില്‍ ഭോസ്ലേ എന്ന വാലുമായി ഭര്‍തൃഗൃഹം വിടുമ്പോഴും ആശ യൌവനം പിന്നിട്ടിരുന്നില്ല.

എന്നാല്‍, 1957ല്‍ നയാ ദൌര്‍ എന്ന സിനിമ നിര്‍മിച്ച ബി.ആര്‍.ചോപ്ര എന്ന വലിയ നിര്‍മാതാവ് മാറി ചിന്തിച്ചു. ഒ.പി.നയ്യാരുടെ സംഗീതത്തില്‍ ആശയ്ക്കു പാട്ടുകള്‍ കിട്ടി. വൈകാതെ ബോളിവുഡ് തിരിച്ചറിഞ്ഞു, ലതയല്ല ആശയെന്ന്. ആദ്യ ദാമ്പത്യം പരാജയമായിരുന്നെങ്കിലും ദീദിയുടെ നിഴലില്‍ നിന്നു പുറത്തു വരാനായതിന് ആശ നന്ദി പറയുന്നത് ഗണ്‍പത്റാവു ഭോസ്ലേയ്ക്കാണ്. അതു കൊണ്ടാകണം ഭോസ്ലേയുമായി പിരിഞ്ഞിട്ടും മങ്കേഷ്കര്‍ കുടുംബത്തിന്റെ പേരിലേക്കു മടങ്ങാനോ ആര്‍.ഡി.ബര്‍മനുമായുള്ള വിവാഹത്തിനു ശേഷം ആ പേരു കൂടെ കൂട്ടാനോ ആശ തയ്യാറാകാതിരുന്നത്.

നയ്യാര്‍ക്കും എസ്.ഡി.ബര്‍മനും ലതയുമായുണ്ടായിരുന്ന പിണക്കവും ആശയ്ക്കു ഗുണം ചെയ്തു. നയ്യാര്‍-ആശ കൂട്ടുകെട്ടില്‍ ആയിലേ മെഹര്‍ബാന്‍(ഹൌറാ ബ്രിജ്), യേ ഹേ രേശ്മി സുല്‍ഫോം കാ(മേരേ സനം), ഇശാരോം ഇശാരോം മേ(കശ്മീര്‍ കി കലി) തുടങ്ങിയ ഹിറ്റുകള്‍ പിറന്നു. ഹിറ്റുകളുടെ എണ്ണം വര്‍ധിച്ചതനുസരിച്ച് ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകളും പരന്നു. ആശ-നയ്യാര്‍ ടീം 317 പാട്ടുകള്‍ റെക്കോര്‍ഡു ചെയ്തിട്ടുണ്ട്.

ആദ്യകാലത്ത് ഖയ്യാമിന്റെ മികച്ച പാട്ടുകളും ആശയുടെ ശബ്ദത്തിലാണു നാം കേട്ടത്. ഉമ്രാവുജാന്‍ ഇതില്‍ വേറിട്ടു നില്‍ക്കുന്നു. ഇരുവരും കൂടി ഒരു ആല്‍ബവും പുറത്തിറക്കി. എസ്.ഡി.ബര്‍മനൊപ്പം ചല്‍തി കാ നാം ഗാഡി, സുജാത, ബന്ദിനി, കാലാപാനി എന്നീ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടു. നൌഷാദ്, മദന്‍ മോഹന്‍, സി.രാമചന്ദ്ര, ശങ്കര്‍ ജയ്കിഷന്‍ തുടങ്ങിയ ഹിന്ദിയിലെ തലയെടുപ്പുകള്‍ സംഗീത സംവിധായകരെല്ലാം ആശയെ തങ്ങളുടെ സംഘത്തില്‍ ചേര്‍ത്തു.
ആശയുടെ ജീവിതത്തിലെ രണ്ടാം ഘട്ടമാണ് പഞ്ചം എന്ന രാഹുല്‍ ദേവ് ബര്‍മനുമായുള്ള സംഗീതവും ജീവിതവും. റോക്ക് സംഗീതത്തിന്റെ സ്വാധീനമുള്ള അടിപൊടി പാട്ടുകള്‍ക്ക് ബോളിവുഡ് തുടക്കം കുറിച്ചത് ബര്‍മന്‍ ആശ ടീമിലൂടെയാണ്. ആജാ ആജാ, ഓ ഹസീന സുള്‍ഫോം വാലി(തീസ്രീ മന്‍സില്‍), ദം മാരോ ദം(ഹരേ കൃഷ്ണ ഹരേം രാം), പീയാ തൂ അബ് തോ ആജാ(കാരവന്‍), ചുരാ ലിയാ ഹേം തുംനേ(യാദോം കീ ബാരാത്), ഓ മരിയ(സാഗര്‍) തുടങ്ങിയ ഗാനങ്ങളിലൂടെ ഈ ദമ്പതികള്‍ ബോളിവുഡിനെ ഇളക്കി മറിച്ചു. ഇതിനിടയില്‍ മേരാ കുഛ് സാമാന്‍ പോലെ വ്യത്യസ്ത ഗാനങ്ങളുമുണ്ടായി. രാഹുല്‍ ദേവ് ബര്‍മന് ആശയുടെ ശ്രദ്ധാഞ്ജലിയാണ് രാഹുല്‍ ആന്‍ഡ് ഐ എന്ന ആല്‍ബം.

വാതായനകള്‍ തുറന്നിട്ട ഹൃദയമാണ് ആശയ്ക്ക് സംഗീതം. ശാസ്ത്രീയ സംഗീതം മുതല്‍ റീ മികിസ് വരെയുള്ള ശാഖകളെ സ്വീകരിക്കാന് അതു മടിച്ചില്ല. ഗുലാം അലിക്കും ജഗ്ജീത് സിങ്ങിനുമൊപ്പം ഗസലുകള്‍ പാടിയ ആശ ചില ഇംഗീഷ് ബാന്‍ഡുകള്‍ക്കൊപ്പവും കൂട്ടു ചേര്‍ന്നു. ഓസ്ട്രേലിയന്‍ പേസ് ബോളര്‍ ബ്രൈറ്റ് ലീ പങ്കാളിയായ ആശ ആന്‍ഡ് ഫ്രണ്ട്സ് നൂതന സംരംഭമായിരുന്നു. മലയാളത്തില്‍, സ്വയംവര ശുഭദിന മംഗങ്ങള്‍, അനുമോദനത്തിന്റെ ആശംസകള്‍ എന്ന ഗാനം ആശയുടേതാണ്. രവീന്ദ്ര ജെയ്നാണ് സുജാത എന്ന സിനിമയ്ക്കു വേണ്ടി ആശയെ മലയാളത്തില്‍ പാടിച്ചത്.

പ്രായത്തെക്കുറിച്ചു ചോദിക്കുന്നവരോട് ആശ ദേവാനന്ദനിനെ ചൂണ്ടിക്കാണിക്കും. അദ്ദേഹത്തിന്റെ കോണിപ്പടികള്‍ ഓടിക്കയറാമെങ്കില്‍ എനിക്ക് ഈ പ്രായത്തിലും പാടിയാലെന്താ?

പഞ്ചംദായുടെ പാട്ടു പോലെ നമുക്കും പറയാം: ചുരാ ലിയാ ഹേ തും നേ...
Back to top Go down
Guest
Guest
avatar



ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: Re: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  EmptyWed Sep 08, 2010 7:52 pm

[You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: Re: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  EmptyWed Sep 08, 2010 8:31 pm

sangethathiloode hitukal sammasnicha vaanampaadikku pirannal aasamsakal 🙏 ആശയ്ക്ക് ഇന്നു പിറന്നാള്‍  859925
Back to top Go down
dolphin
Forum Owner
Forum Owner
dolphin



ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: Re: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  EmptyThu Sep 09, 2010 8:18 am

sweetword wrote:
[You must be registered and logged in to see this image.]

Ashaji! Happy Birthday! ആശയ്ക്ക് ഇന്നു പിറന്നാള്‍  859925 ആശയ്ക്ക് ഇന്നു പിറന്നാള്‍  859925 ആശയ്ക്ക് ഇന്നു പിറന്നാള്‍  859925 ആശയ്ക്ക് ഇന്നു പിറന്നാള്‍  859925


Kabhi to nazar milao !! ആശയ്ക്ക് ഇന്നു പിറന്നാള്‍  906450 ആശയ്ക്ക് ഇന്നു പിറന്നാള്‍  894448
Back to top Go down
sunder
Forum Boss
Forum Boss
sunder



ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: Re: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  EmptyThu Sep 09, 2010 11:09 am

belated happy birthday ashaji..
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: Re: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  EmptyThu Sep 09, 2010 11:16 am

belated happy birthday... ആശയ്ക്ക് ഇന്നു പിറന്നാള്‍  272323 ആശയ്ക്ക് ഇന്നു പിറന്നാള്‍  159785
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: Re: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  EmptyTue Sep 08, 2015 10:10 am

[You must be registered and logged in to see this image.]

ആശയ്ക്ക് ഇന്നു പിറന്നാള്‍  608472 ആശയ്ക്ക് ഇന്നു പിറന്നാള്‍  608472 ആശയ്ക്ക് ഇന്നു പിറന്നാള്‍  608472
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: Re: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  EmptyTue Sep 08, 2015 10:11 am



ആശയ്ക്ക് ഇന്നു പിറന്നാള്‍  608472 ആശയ്ക്ക് ഇന്നു പിറന്നാള്‍  608472 ആശയ്ക്ക് ഇന്നു പിറന്നാള്‍  608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: Re: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  EmptyTue Sep 08, 2015 10:28 am

sandeep wrote:
[You must be registered and logged in to see this image.]

ആശയ്ക്ക് ഇന്നു പിറന്നാള്‍  608472 ആശയ്ക്ക് ഇന്നു പിറന്നാള്‍  608472 ആശയ്ക്ക് ഇന്നു പിറന്നാള്‍  608472

ആശയ്ക്ക് ഇന്നു പിറന്നാള്‍  608472 ആശയ്ക്ക് ഇന്നു പിറന്നാള്‍  608472 ആശയ്ക്ക് ഇന്നു പിറന്നാള്‍  906450 ആശയ്ക്ക് ഇന്നു പിറന്നാള്‍  906450 ആശയ്ക്ക് ഇന്നു പിറന്നാള്‍  906450
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: Re: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  EmptyTue Sep 08, 2015 2:31 pm

Ethu asha..

oh evaro

happy birthday
Back to top Go down
Sponsored content





ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty
PostSubject: Re: ആശയ്ക്ക് ഇന്നു പിറന്നാള്‍    ആശയ്ക്ക് ഇന്നു പിറന്നാള്‍  Empty

Back to top Go down
 
ആശയ്ക്ക് ഇന്നു പിറന്നാള്‍
Back to top 
Page 1 of 1
 Similar topics
-
» ലളിതസംഗീതത്തിന്റെ രാജാവിന് ഇന്നു പിറന്നാള്‍ ദിനം
» ഇന്നു ഭാഗിക സൂര്യഗ്രഹണം
» മെസ്സിയും ക്രിസ്റ്റ്യാനോയും ഇന്നു നേര്‍ക്കുനേര്‍
» പ്രിയങ്കരമായ പിറന്നാള്‍
»  പ്രണയവസന്തങ്ങളെ തളിരണിയിച്ച് കടന്നു വന്ന ഗായികയ്ക്ക് ജൂലൈ 27ന് പിറന്നാള്‍.

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Non Malayalam Music Section-
Jump to: