സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
V. Dakshinamoorthy  Hits - Page 6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
V. Dakshinamoorthy  Hits - Page 6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
V. Dakshinamoorthy  Hits - Page 6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
V. Dakshinamoorthy  Hits - Page 6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
V. Dakshinamoorthy  Hits - Page 6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
V. Dakshinamoorthy  Hits - Page 6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
V. Dakshinamoorthy  Hits - Page 6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
V. Dakshinamoorthy  Hits - Page 6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
V. Dakshinamoorthy  Hits - Page 6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
V. Dakshinamoorthy  Hits - Page 6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
V. Dakshinamoorthy  Hits - Page 6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
V. Dakshinamoorthy  Hits - Page 6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
V. Dakshinamoorthy  Hits - Page 6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
V. Dakshinamoorthy  Hits - Page 6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
V. Dakshinamoorthy  Hits - Page 6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
V. Dakshinamoorthy  Hits - Page 6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
V. Dakshinamoorthy  Hits - Page 6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
V. Dakshinamoorthy  Hits - Page 6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
V. Dakshinamoorthy  Hits - Page 6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
V. Dakshinamoorthy  Hits - Page 6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
V. Dakshinamoorthy  Hits - Page 6 Vote_lcapV. Dakshinamoorthy  Hits - Page 6 Voting_barV. Dakshinamoorthy  Hits - Page 6 Vote_rcap 
Ammu
V. Dakshinamoorthy  Hits - Page 6 Vote_lcapV. Dakshinamoorthy  Hits - Page 6 Voting_barV. Dakshinamoorthy  Hits - Page 6 Vote_rcap 
vipinraj
V. Dakshinamoorthy  Hits - Page 6 Vote_lcapV. Dakshinamoorthy  Hits - Page 6 Voting_barV. Dakshinamoorthy  Hits - Page 6 Vote_rcap 
sandeep
V. Dakshinamoorthy  Hits - Page 6 Vote_lcapV. Dakshinamoorthy  Hits - Page 6 Voting_barV. Dakshinamoorthy  Hits - Page 6 Vote_rcap 
shamsheershah
V. Dakshinamoorthy  Hits - Page 6 Vote_lcapV. Dakshinamoorthy  Hits - Page 6 Voting_barV. Dakshinamoorthy  Hits - Page 6 Vote_rcap 
Neelu
V. Dakshinamoorthy  Hits - Page 6 Vote_lcapV. Dakshinamoorthy  Hits - Page 6 Voting_barV. Dakshinamoorthy  Hits - Page 6 Vote_rcap 
Binu
V. Dakshinamoorthy  Hits - Page 6 Vote_lcapV. Dakshinamoorthy  Hits - Page 6 Voting_barV. Dakshinamoorthy  Hits - Page 6 Vote_rcap 
unnikmp
V. Dakshinamoorthy  Hits - Page 6 Vote_lcapV. Dakshinamoorthy  Hits - Page 6 Voting_barV. Dakshinamoorthy  Hits - Page 6 Vote_rcap 
midhun
V. Dakshinamoorthy  Hits - Page 6 Vote_lcapV. Dakshinamoorthy  Hits - Page 6 Voting_barV. Dakshinamoorthy  Hits - Page 6 Vote_rcap 
Greeeeeshma
V. Dakshinamoorthy  Hits - Page 6 Vote_lcapV. Dakshinamoorthy  Hits - Page 6 Voting_barV. Dakshinamoorthy  Hits - Page 6 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 V. Dakshinamoorthy Hits

Go down 
+19
chithira05
Ammu
saramma
ROHITH NAMBIAR
rajesh_taurus71
chanchu
umbidivava
balamuralee
vilappiluthaman
Michael Jacob
vipinraj
Chandran TPR
sumesh
parutty
kaaat
Neelu
Greeeeeshma
sandeep
sunder
23 posters
Go to page : Previous  1, 2, 3, 4, 5, 6
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

V. Dakshinamoorthy  Hits - Page 6 Empty
PostSubject: Re: V. Dakshinamoorthy Hits   V. Dakshinamoorthy  Hits - Page 6 EmptyTue Sep 23, 2014 10:51 am

Ammu wrote:
പാട്ടുപാടി ഉറക്കാം ഞാന്‍....' ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന ഈ താരാട്ടുപാട്ട് കേട്ടുകേട്ട് ഉറങ്ങിയവരാണ് നമ്മള്‍. കാട്ടിലെ പാഴ്മുളംതണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്ത അദ്ദേഹം ഓര്‍മ്മയായിട്ട് ആഗസ്റ്റ് രണ്ടിന് ഒരു വര്‍ഷം തികയുകയാണ്. V. Dakshinamoorthy  Hits - Page 6 559487 V. Dakshinamoorthy  Hits - Page 6 768717 

ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല, എല്ലാം ഈശ്വരനിശ്ചയം പോലെ സംഭവിച്ചു '..... പല തലമുറകളെ പാട്ടുപഠിപ്പിച്ച ദക്ഷിണമൂര്‍ത്തിസ്വാമി തന്റെ സംഭാവനകളെ കുറിച്ച് പറഞ്ഞുതുടങ്ങുക ഇങ്ങനെയാണ്. അദ്ദേഹത്തിന് എല്ലാ ഈശ്വരകല്‍പ്പിതമായിരുന്നു.
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ കഴിയുന്നത് സരസ്വതീകടാക്ഷം കൊണ്ടാണ്. ആ ദൈവാനുഗ്രഹത്തിലായിരുന്നു അദ്ദേഹത്തിന് വിശ്വാസമത്രയും.

നെറ്റിയില്‍ നീട്ടിവരച്ച കുറിയും കഴുത്തില്‍ രുദ്രാക്ഷഹാരങ്ങളും മുട്ടോളമെത്തുന്ന ജുബ്ബയുമിട്ട് 90- വയസ്സു പിന്നിട്ടിട്ടും അമ്പലങ്ങളിലും സംഗീതസദസ്സുകളിലുമായി അദ്ദേഹം യാത്ര ചെയ്തു. ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തിലെ ഗുരുസ്ഥാനീയനായിരുന്ന ദക്ഷിണാമൂര്‍ത്തി ഇമ്പമുള്ള ഒരുപിടി പാട്ടുകളിലൂടെ മലയാളികളില്‍ ഇന്നും മറക്കാനാവാത്ത സാന്നിധ്യമാണ്.

''ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമക കരാംഗുലി ചുംബന ലഹരിയില്‍
പ്രേമസംഗീതമായ് നീ പുറത്തുവന്നു''
സ്ത്രീ എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്‌കരന്‍ രചിച്ച മനോഹരമായ ഈ കവിതക്ക് സ്വാമി നല്‍കിയ മധുരമായ ഈണം മതി അദ്ദേഹത്തിന്റെ സംഭാവനകളെ മുഴുവന്‍ അളന്നെടുക്കാന്‍. അഗസ്റ്റിന്‍ ജോസഫിനെയും മകന്‍ യേശുദാസിനെയും അദ്ദേഹത്തിന്റെ മകന്‍ വിജയ് യേശുദാസിനെയും പാടിച്ചിട്ടുള്ള ദക്ഷിണാമൂര്‍ത്തി മലയാള സിനിമാസംഗീതത്തിന്റെ ചരിത്രത്തിനൊപ്പം നടന്ന സംഗീതസംവിധായകന്‍ കൂടിയാണ്.

1950 മുതല്‍ സ്വാമിയുടെ സംഗീതം സിനിമയിലുണ്ട്. ''പാട്ടുപാടി ഉറക്കാം ഞാന്‍...''- സ്വാമിയുടെ വിരലുകളില്‍ നിന്നുതിര്‍ന്ന ഈ ഗാനം കേട്ടുകേട്ടു നാമുറങ്ങിയിട്ടുണ്ട്. എത്ര കേട്ടാലും മതിവരാതെ ഓരോ ഗാനവും ഇപ്പോഴും നമ്മള്‍ കേള്‍ക്കുന്നു.

മലയാള സിനിമക്ക് സ്വന്തമായി ഒരു ഗാനശാഖ ഇല്ലാത്ത കാലത്താണ് സ്വാമിയുടെ രംഗപ്രവേശം. തമിഴ്, ഹിന്ദി സിനിമകളിലെ പോപ്പുലര്‍ ഗാനങ്ങളുടെ ഈണങ്ങള്‍ക്ക് മലയാളത്തില്‍ മൊഴിമാറ്റം നടത്തുന്ന രീതിയായിരുന്നു അക്കാലത്ത്. 'നല്ല തങ്ക' എന്ന ചിത്രത്തിലാണ് സ്വാമി ആദ്യമായി സംഗീതം ചെയ്തത്. അഭയദേവായിരുന്നു പാട്ടുകള്‍ രചിച്ചത്.
അഭയദേവിന്റെ ഗാനങ്ങളില്‍ 'സ്‌നേഹസീമ'യിലെ 'കണ്ണും പൂട്ടിയുറങ്ങുക നീയെന്‍..' ,'സീത'യിലെ 'പാട്ടുപാടി ഉറക്കാം ഞാന്‍...' എന്നീ താരാട്ടുപാട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ മറ്റൊന്ന് മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടാവില്ല.

വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന പാട്ടുകളില്‍ 'ചിത്രശിലാപാളികള്‍ .' (ബ്രഹ്മചാരി), 'കാക്കത്തമ്പുരാട്ടി കറുത്തമണവാട്ടി..' (ഇണപ്രാവുകള്‍), 'സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍..' (കാവ്യമേള), 'ജനിച്ചുപോയി മനുഷ്യനായ് ഞാന്‍..' (കുറ്റവാളി), 'ഉത്തരമധുരാപുരിയില്‍..' (ഇന്റര്‍വ്യൂ), തുടങ്ങിയവ ഏറെ ശ്രദ്ധേയങ്ങളാണ്.

പി.ഭാസ്‌കരന്‍ രചിച്ച് ദക്ഷിണാമൂര്‍ത്തി ഈണം നല്‍കിയ ഗാനങ്ങളില്‍ 'ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ .' (സ്ത്രീ), 'കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും...' (വിലയ്ക്കു വാങ്ങിയ വീണ), 'ഹര്‍ഷബാഷ്പം തൂകി...', 'പ്രേമകൗമുദി വാനിലുയര്‍ന്നു.. '(മുത്തശ്ശി), 'പുലയനാര്‍ മണിയമ്മ..' (പ്രസാദം), 'നിന്റെ മിഴിയില്‍ നീലോല്‍പ്പലം..', 'മുല്ലപ്പൂമ്പല്ലിലോ മുക്കുറ്റി കവിളിലോ...', 'കനകസിംഹാസനത്തില്‍ കയറിയിരിപ്പതു...' (അരക്കള്ളന്‍ മുക്കാല്‍കള്ളന്‍), 'വൃശ്ചികപ്പൂനിലാവേ...' (തച്ചോളി മരുമകന്‍ ചന്തു) 'കാവ്യപുസ്തകമല്ലോ ജീവിതം...' (അശ്വതി), 'കാക്കക്കുയിലേ ചൊല്ലൂ കൈനോക്കാനറിയാമോ...' (ഭര്‍ത്താവ്) തുടങ്ങിയവ ഏറെ ജനപ്രിയങ്ങളായി.

പക്ഷെ ശ്രീകുമാരന്‍ തമ്പിയുമൊത്തുള്ള കൂട്ടുകെട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വയലാര്‍-ദേവരാജന്‍, പി.ഭാസകരന്‍- ബാബുരാജ്, പി.ഭാസ്‌കരന്‍- കെ.രാഘവന്‍ എന്നതുപോലെ ശ്രീകുമാരന്‍തമ്പി-ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ട് വര്‍ഷങ്ങളോളം മലയാള സിനിമയില്‍ ഗാനമാല തന്നെ തീര്‍ത്തു.

'ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ.' (പാടുന്ന പുഴ), 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..', 'മരുഭൂമിയില്‍ മലര്‍ വിരിയുകയോ..', 'വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു...' , 'ആകാശം ഭൂമിയെ വിളിക്കുന്നു...' (ഭാര്യമാര്‍ സൂക്ഷിക്കുക), 'മനോഹരി നിന്‍ മനോരഥത്തില്‍...'(ലോട്ടറി ടിക്കറ്റ്), 'സന്ധ്യക്കെന്തിനു സിന്ദൂരം..', 'വലംപിരിശംഖില്‍ തീര്‍ഥവുമായി...', 'ചെന്തെങ്ങു കുലച്ച പോലേ...' (മായ), 'പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു..' (നൃത്തശാല), 'മനസ്സിലുണരൂ ഉഷസ്സന്ധ്യയായ...്', 'ഗോവര്‍ധനഗിരി കൈയിലുയര്‍ത്തിയ...'(മറുനാട്ടില്‍ ഒരു മലയാളി), 'സുഖമെവിടെ ദു:ഖമെവിടെ.
.', 'അവള്‍ ചിരിച്ചാല്‍' (വിലയ്ക്കുവാങ്ങിയ വീണ), 'ഗോപീചന്ദനക്കുറിയണിഞ്ഞു... '(ഫുട്‌ബോള്‍ ചാമ്പ്യന്‍), 'ചന്ദനത്തില്‍ കടഞ്ഞടുത്തൊരു..', 'താരകരൂപിണി നീയെന്നുമെന്നുടെ...' (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു), 'എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍... '(ഉദയം), 'സ്വാതിതിരുനാളിന്‍ കാമിനി...' (സപ്തസ്വരങ്ങള്‍), 'ഉത്തരാ സ്വയംവരം കഥകളി കാണുവാന്‍..' (ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ്), 'പകല്‍ സ്വപ്നത്തിന്‍ പവനുരുക്കും പ്രണയ രാജശില്‍പ്പി... '(അമ്പലവിളക്ക്), തുടങ്ങിയവ ശ്രീകുമാരന്‍തമ്പിയുമൊത്തുള്ള കൂട്ടുകെട്ടില്‍ പിറന്നതാണ്. സംഗീതപ്രാധാന്യത്തോടെ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയത 'ഗാനം' എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയതും ദക്ഷിണാമൂര്‍ത്തിയാണ്.

തിക്കുറിശ്ശി സുകുമാരന്‍ നായരുടെ രചനയായ 'കാര്‍കൂന്തല്‍ കെട്ടിനെന്തിനു വാസനത്തൈലം..' (ഉര്‍വശിഭാരതി), 'കസ്തൂരിപ്പൊട്ടു മാഞ്ഞു...' (പൂജാപുഷ്പം) എന്നിവയും ബിച്ചു തിരുമലയുടെ വരികളില്‍ 'എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു' എന്ന ചിത്രത്തിലെ 'നനഞ്ഞ നേരിയ പട്ടുറുമാല്‍ സുവര്‍ണ നൂലിലെ അക്ഷരങ്ങള്‍..', 'തംബുരു താനേ ശ്രുതി മീട്ടി..' എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

1987 ല്‍ ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന ചിത്രത്തിനു സംഗീതം ചെയ്ത ശേഷം രണ്ടു പതിറ്റാണ്ട് സിനിമയില്‍ നിന്നും വിട്ടുനിന്നു. സിനിമയ്ക്ക് സംഗീതം ചെയ്തില്ലെങ്കിലും കച്ചേരികളും മറ്റുമൊക്കയായി അദ്ദേഹം ഇവിടെത്തന്നെ ഉണ്ടായിരുന്നു. 'മിഴികള്‍ സാക്ഷി' എന്ന ചിത്രത്തിലൂടെ 2007 ലാണ് സിനിമക്കു വേണ്ടി വീണ്ടും സംഗീതമൊരുക്കിയത്. സിനിമയില്‍ നിന്നു വിട്ടുനിന്നതും പിന്നീട് തിരിച്ചുവന്നതും ദൈവനിശ്ചയമായിത്തന്നെയാണ് അദ്ദേഹം കണ്ടത്.

സംഗീതമൊരുക്കുന്നതില്‍ ദക്ഷിണൂര്‍ത്തിക്ക് ചില നിഷ്ഠകളൊക്കെയുണ്ടായിരുന്നു. പാട്ടെഴുതി കിട്ടിയ ശേഷമേ ട്യൂണ്‍ ചെയ്തിട്ടുള്ളൂ. വരികള്‍ വായിച്ച് അതിലെ സാഹിത്യം ആദ്യ ഉള്‍ക്കൊള്ളണം. ആ സാഹിത്യത്തിനാണ് സംഗീതം നല്‍കാറെന്നും ട്യൂണ്‍ ചെയ്ത ശേഷം പാട്ട് എഴുതുന്നരീതി എനിക്ക് വഴങ്ങില്ലെന്നും തന്നെ സമീപിക്കുന്നവരോട് തറപ്പിച്ചുപറഞ്ഞു. എന്നാല്‍ തന്റെ രീതി മാത്രമാണ് ശരിയെന്ന ശാഠ്യമൊന്നും അദ്ദേഹത്തിനുണ്ടായില്ല. ''എനിക്ക് ഇതേ കഴിയൂ. മറിച്ചുള്ള രീതി അറിയാവുന്നവര്‍ അങ്ങിനെ ചെയ്യട്ടെ''-അദ്ദേഹം പറയുമായിരുന്നു.

ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും ദക്ഷിണാമൂര്‍ത്തി കണിശത കാണിച്ചു. കുറച്ചുമാത്രം ഉപകരണങ്ങളേ അദ്ദേഹം ഉപയോഗിച്ചുള്ളൂ. ശബ്ദബഹളമല്ല സംഗീതമെന്ന് തെളിയിച്ച അദ്ദേഹം നല്ല മെലഡികള്‍ തീര്‍ത്തു. 350 ലേറെ ചിത്രങ്ങള്‍ക്കായി രണ്ടായിരത്തിലേറെ പാട്ടുകള്‍. ഹൃദയസരസ്സിലെ ഒരിക്കലും വാടാത്ത സംഗീതപുഷ്പങ്ങളായി ആ പാട്ടുകള്‍ ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡിനു പുറമെ മലയാളസിനിമക്കു നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് നല്‍കുന്ന ജെ.സി ഡാനിയല്‍ പുരസ്‌കാരവുമൊക്കെ സ്വാമിക്ക് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതും തന്റെ നേട്ടമല്ല ഈശ്വരകല്‍പ്പിതം തന്നെ എന്നും അദ്ദേഹം കരുതി.

പഴയതൊക്കെ മനോഹരം പുതിയതെല്ലാം മോശം എന്ന കാഴ്ചപ്പാടൊന്നും സ്വാമിക്കുണ്ടായിരുന്നില്ല. താളവും രാഗവുമില്ലാതെ പാട്ടുണ്ടാവില്ല. പുതിയതും പഴയതുമൊക്കെ സംഗീതം തന്നെ. വ്യക്തികള്‍ക്കു മാറ്റമുണ്ടാവാം. പക്ഷെ സംഗീതം എന്നും സംഗീതം തന്നെയാണൈന്ന് അദ്ദേഹം വിശ്വസിച്ചു.

ടി വി ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളെ പുച്ഛത്തോടെ കാണാനും സ്വാമി കൂട്ടാക്കിയില്ല. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ. മോശമെന്നു കരുതി ചിന്തിക്കുമ്പോഴാണ് മോശമായ നിഗമനങ്ങളിലെത്തുക, നല്ല മനസ്സോടെ ഇതിനൊയൊക്കെ കാണാന്‍ ശ്രമിച്ചുകൂടെയെന്നാണ് അദ്ദേഹം ചോദിച്ചത്.

സ്റ്റേജില്‍ പാട്ടിനൊപ്പം ഗായകരുടെ പ്രകടനത്തിനും പ്രാധാന്യം വരുന്ന പുതിയ കാലത്തെ കുറിച്ചും സ്വാമി ആശങ്കപ്പെട്ടിില്ല. ''ഒരിടത്ത് തൂണുപോലെ ഉറച്ചുനിന്ന് പാടിയാലേ സംഗീതം വരൂ എന്നില്ല. ഗായകനും ഗായികയും നില്‍ക്കുന്നിടത്തു നിന്ന് ഒന്നു ചലിച്ചാല്‍ പാട്ട് മോശമായി പോവുകയുമില്ലെ''ന്നും അദ്ദേഹം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.

എല്ലാ തലമുറകളെയും ഉള്‍ക്കൊള്ളാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഉദാരമായ മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനെല്ലാം മറ്റാരെക്കാളും ആ ശബ്ദത്തിന് സംഗീതലോകം വലിയ വില കല്‍പ്പിച്ചു. ആരോടും പരാതിയില്ലാതെ എല്ലാം ഈശ്വരനിശ്ചയമെനന്നും നിനച്ച് ഒരായുസ്സുമുഴുവന്‍ സംഗീതത്തിനു സമര്‍പ്പിച്ചാണ് സ്വാമി യാത്രയായത്.  V. Dakshinamoorthy  Hits - Page 6 559487 V. Dakshinamoorthy  Hits - Page 6 559487 V. Dakshinamoorthy  Hits - Page 6 559487 V. Dakshinamoorthy  Hits - Page 6 1939097668 
V. Dakshinamoorthy  Hits - Page 6 559487 V. Dakshinamoorthy  Hits - Page 6 559487 V. Dakshinamoorthy  Hits - Page 6 811586 V. Dakshinamoorthy  Hits - Page 6 811586
Back to top Go down
Deva Naadam
Junior Member
Junior Member
Deva Naadam


Location : Saudi Arabia

V. Dakshinamoorthy  Hits - Page 6 Empty
PostSubject: Re: V. Dakshinamoorthy Hits   V. Dakshinamoorthy  Hits - Page 6 EmptyTue Sep 23, 2014 11:57 am

Shamsheershah, Michael Jacob, Parutty, abhijit ellavarkkum nanni. Shamsheer nte swamy ye kurichulla lekhanam valare ishtamayi ketto.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

V. Dakshinamoorthy  Hits - Page 6 Empty
PostSubject: Re: V. Dakshinamoorthy Hits   V. Dakshinamoorthy  Hits - Page 6 EmptyTue Sep 23, 2014 12:21 pm

Deva Naadam wrote:
Shamsheershah, Michael Jacob, Parutty, abhijit ellavarkkum nanni. Shamsheer nte swamy ye kurichulla lekhanam valare ishtamayi ketto.
V. Dakshinamoorthy  Hits - Page 6 505404
Kooduthal active aakoo...
Back to top Go down
parutty
Forum Boss
Forum Boss
parutty



V. Dakshinamoorthy  Hits - Page 6 Empty
PostSubject: Re: V. Dakshinamoorthy Hits   V. Dakshinamoorthy  Hits - Page 6 EmptyTue Sep 23, 2014 12:23 pm

shamsheershah wrote:
Deva Naadam wrote:
Shamsheershah, Michael Jacob, Parutty, abhijit ellavarkkum nanni. Shamsheer nte swamy ye kurichulla lekhanam valare ishtamayi ketto.
V. Dakshinamoorthy  Hits - Page 6 505404
Kooduthal active aakoo...

+1 V. Dakshinamoorthy  Hits - Page 6 855112 V. Dakshinamoorthy  Hits - Page 6 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



V. Dakshinamoorthy  Hits - Page 6 Empty
PostSubject: Re: V. Dakshinamoorthy Hits   V. Dakshinamoorthy  Hits - Page 6 EmptyFri Aug 05, 2016 10:49 am

സ്വാമി സംഗീതം മലയാളഗാനങ്ങളിലെ വിഭൂതിഗന്ധം V. Dakshinamoorthy  Hits - Page 6 559487 V. Dakshinamoorthy  Hits - Page 6 559487

സജി ശ്രീവല്‍സം V. Dakshinamoorthy  Hits - Page 6 272323

ദേഹത്ത് ഭസ്മം ധരിച്ച് വലിയ രുദ്രാക്ഷമാലയണിഞ്ഞ് മലയാള സിനിമാ ഗാനരംഗത്തെ ശുദ്ധസംഗീതത്തെ വഭൂതിയണിയിച്ച ദക്ഷിണാമൂര്‍ത്തിയെന്ന സംഗീതോപാസകന്‍ കാലയവനികയില്‍ മറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഏഴ് പതിറ്റാണ്ട് നീളുന്ന സംഗീതജീവിതത്തിലും അദ്ദേഹം നിലനിര്‍ത്തിയത് അതേ സംഗീതവിശുദ്ധിയാണ്. ദക്ഷിണാമൂര്‍ത്തിയെന്നാല്‍ ശിവന്‍െറ പര്യായം. ആലപ്പുഴയില്‍ ജനിച്ച ദക്ഷിണാമൂര്‍ത്തി ഓര്‍മവെച്ച കാലംമുതലേ വൈക്കത്തപ്പനായ ശിവന്‍െറ ഭക്തനാണ്.

അമ്മ മുലപ്പാലിനൊപ്പം നല്‍കിയത് സംഗീതമാണെന്ന് അദ്ദഹേം പറഞ്ഞിട്ടുണ്ട്. അമ്മയാണ് ആദ്യ ഗുരു. അമ്മയില്‍ നിന്ന് കേട്ടതിനേക്കാള്‍ ഏറെ അദ്ദേഹം സ്വാംശീകരിച്ചെടുത്തു. കുട്ടിക്കാലത്ത് ഒരു അദ്ഭുതപ്രതിഭയായിരുന്നു ദക്ഷിണാമൂര്‍ത്തി. സ്കൂളില്‍ അധികമൊന്നും പഠിച്ചിട്ടില്ല. പഠിച്ചതൊക്കെ സംഗീതം. തിരുവനന്തപുരത്തെ ശ്രീവെങ്കിടാചലം പോറ്റിയാണ് പ്രധാന ഗുരു. പതിമൂന്നാം വയസ്സില്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ അരങ്ങറ്റേംകുറിച്ച നാള്‍ മുതല്‍ അദ്ദേഹം സംഗീതം ജീവിതമാക്കി. ഇക്കാലമത്രയും സംഗീതമല്ലാതെ മറ്റൊരു തൊഴിലും ദക്ഷിണാമൂര്‍ത്തി ചെയ്തിട്ടില്ല.

സിനിമയോ സംഗീതസംവിധാനമോ അദ്ദഹത്തേിന്‍െറ സ്വപ്നത്തിലേ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ സംഗീതഗുരുവായി. പി. ലീല പ്രമുഖ ശിഷ്യയായിരുന്നു. മദ്രാസില്‍ സംഗീത ഗുരുവായി അദ്ദേഹം കഴിയുന്ന കാലത്ത് പി. ലീല മലയാളത്തിലെ അറിയപ്പെടുന്ന ഗായികയാണ്. തന്‍െറ ഗുരുവിന്‍െറ വൈഭവം നന്നായി അറിയാവുന്ന ലീലയാണ് ദക്ഷിണാമൂര്‍ത്തിയെ മലയാള സിനിമാ സംഗീതത്തിന്‍െറ അവിഭാജ്യഘടകമാക്കുന്നതില്‍ മുന്‍കൈയെടുത്തത്.
1950ല്‍ നല്ലതങ്ക എന്ന ചിത്രത്തിന്‍െറ സംഗീതസംവിധാനം നടക്കുന്നു. അഭയദേവ് എഴുതിയ ഒരു വിരുത്തം ‘ശംഭോ ഞാന്‍ കാണ്‍മെന്താണിദം അടയുകയോ മല്‍ കവാടങ്ങളയ്യോ’ ഈണത്തിലാക്കുന്നതില്‍ അന്യഭാഷാ സംഗീത സംവിധായകനായ രാമറാവു പരാജയപ്പെട്ടപ്പോള്‍ ലീലയാണ് ദക്ഷിണാമൂര്‍ത്തിയെ പരീക്ഷിക്കാമെന്ന് നിര്‍ദേശിച്ചത്. അതുവരെ സിനിമ ഒരു സ്വപ്നമായിരുന്നിട്ടില്ലാത്ത ദക്ഷിണാമൂര്‍ത്തി അതോടെ ആ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും സംഗീതം ചെയ്തു. അത് മലയാളി ഗാനങ്ങളുടെ ഒരു കണ്ടത്തെല്‍ കൂടിയായിരുന്നു. അക്കാലത്ത് അന്യഭാഷക്കാരാണ് ഇവിടെ സംഗീത സംവിധാനം ചെയ്തിരുന്നത്. ഒക്കെയും അനുകരണ ഗാനങ്ങള്‍. അവിടേക്ക് രാഗവിശുദ്ധമായ സംഗീതം കൊണ്ട് മലയാളത്തിന്‍െറ തനിമ എഴുതിച്ചേര്‍ത്തത് ദക്ഷിണാമൂര്‍ത്തിയാണ്. നല്ലതങ്കയിലെ പ്രമുഖ ഗായകനായിരുന്നു യേശുദാസിന്‍െറ പിതാവ് അഗസ്റ്റിന്‍ ജോസഫ്. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ജീവിതനൗകയിലും ദക്ഷിണാമൂര്‍ത്തിയായിരുന്നു സംഗീതം നിര്‍വഹിച്ചത്. ആലപ്പുഴ പുഷ്പ പാടിയ ‘ആനത്തലയോളം വെണ്ണ തരാമെടാ...’എന്ന ഗാനം അന്ന് മലയാളക്കരയാകെ അലയടിച്ചു. ഒരു ഉടുക്ക് മാത്രം കൊണ്ടാണ് ഈ ഗാനം റെക്കൊഡ് ചെയ്തത്.

പിന്നീട് ദക്ഷിണാമൂര്‍ത്തിയുടെ കാലമായിരുന്നു. പി. സുശീല എന്ന അനുഗ്രഹീത ഗായികയെ മലയാളത്തില്‍ ആദ്യം പാടിക്കുന്നതും ദക്ഷിണാമൂര്‍ത്തിയാണ്. ടി.ആര്‍. മഹാലിംഗം, എം.എല്‍. വസന്തകുമാരി, കലിങ്കറാവു തുടങ്ങിയ അക്കാലത്തെ പ്രമുഖ കര്‍ണാടക സംഗീതജ്ഞരെകൊണ്ടും അദ്ദഹേം പാട്ടുകള്‍ പാടിപ്പിച്ചു. ‘കാറ്റ േവാ കടലേ വാ..’ എന്ന വസന്തകുമാരിയുടെ ഗാനം ഇന്നും പ്രശസ്തമാണ്. ‘കണ്ണും പൂട്ടിയുറങ്ങുക നീയെന്‍’ എന്ന പി. സുശീലയുടെ ആദ്യ ഗാനം മലയാളം ഒരിക്കലും മറക്കാത്തതാണ്. ‘പാട്ടു പാടി ഉറക്കാം ഞാന്‍ താമരപ്പൂം പൈതലേ’ എന്ന ഗാനം കൂടി പാടിയതോടെ സുശീല മലയാളത്തിന്‍െറ അവിഭാജ്യ ഘടകമായി.

അഗസ്റ്റിന്‍ ജോസഫിനെകൊണ്ട് പാടിച്ച ദക്ഷിണാമൂര്‍ത്തിക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല അദ്ദഹത്തേിന്‍െറ മകന്‍ യേശുദാസിനെ കൊണ്ട് സിനിമയില്‍ പാടിക്കാന്‍. ശ്രീകോവില്‍ എന്ന ചിത്രത്തിനുവേണ്ടി ‘വേദവാക്യം നരനൊന്നേ അത് മാതൃവാക്യം തന്നെ’ എന്ന ഗാനമാണ് അദ്ദഹേം യേശുദാസിനെ കൊണ്ട് ആദ്യം പാടിക്കുന്നത്. യേശു എന്ന് സ്നേഹത്തോടെ ദക്ഷിണാമൂര്‍ത്തി വിളിക്കുന്ന യേശുദാസുമൊത്ത് അദ്ദേഹം മലയാളത്തിന് സമ്മാനിച്ച അതുല്യഗാനങ്ങള്‍ എത്രയോ....
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും, ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, ആലോലനീല വിലോചനങ്ങള്‍, ആലാപനം, വാതില്‍പഴുതിലൂടെന്‍മുന്നില്‍.. തുടങ്ങി നൂറുകണക്കിന് ഗാനങ്ങള്‍. ‘ഇടനാഴിയിലൊരു കാലൊച്ച’ എന്ന ചിത്രത്തിലൂടെ യേശുദാസിന്‍െറ മകന്‍ വിജയ് യേശുദാസിനെ കൊണ്ടും ദക്ഷിണാമൂര്‍ത്തി പാടിച്ചു. വിജയ് യേശുദാസിന്‍െറ മകള്‍ അമേയക്കും അദ്ദേഹം സംഗീതം പറഞ്ഞുകൊടുത്തു.
യേശുദാസിന് ഗാനഗന്ധര്‍വനെന്ന പദവി നേടിക്കോടുത്ത ‘ശ്രാന്തമംബരം നിദാഘോഷ്മള...’ എന്ന ജി. ശങ്കരക്കുറുപ്പിന്‍െറ കവിത അദ്ദഹത്തേിന്‍െറ ജീവിതത്തില്‍ മറക്കാനാവാത്ത ഒന്നാണ്. ‘അഭയം’ എന്ന ചിത്രത്തിനുവേണ്ടി കടുകട്ടിയായ ഈ കവിത അദ്ദേഹം തേനൊഴുകുന്ന സംഗീതമാക്കി മാറ്റിയത് മലയാള സിനിമയിലെ വ്യത്യസ്തമായ ഒരു ഏടാണ്. ഈ ഗാനം കേട്ട് ധന്യനായാണ് ശങ്കരക്കുറുപ്പ് ആദ്യമായി യേശുദാസിനെ ഗാനഗന്ധര്‍വന്‍ എന്ന് വിളിച്ചത്.
വൈക്കം മണി, സെബാസ്റ്റന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, എ.എം.രാജ, പി.ബി.ശ്രീനിവാസ്, മെഹബൂബ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, എസ്.ജാനകി, വാണി ജയറാം, ചിത്ര, എം.ജി.ശ്രീകുമാര്‍ തുടങ്ങി എല്ലാ തലമുറയിലുംപെട്ട എത്രയോ ഗായകരെക്കൊണ്ട് നൂറുകണക്കിന് ഗാനങ്ങര്‍ പാടിച്ച ദക്ഷിണാമൂര്‍ത്തി ഇന്‍ഡ്യന്‍ സിനിമയില്‍തന്നെ ഏറ്റവും നീണ്ടകാലം നിലനിന്ന സംഗീതസംവിധായകനാണ്. ഗാനങ്ങളില്‍ എന്നും സംഗീതത്തിന്‍െറ പരിശുദ്ധി നിലനിര്‍ത്തി എന്നത് ഒരുപക്ഷേ സിനിമാസംഗീതത്തില്‍ അദ്ദേഹത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ്.

ത്യാഗരാജസ്വാമിയെപ്പോലെ ദീക്ഷിതരെപ്പോലെ നാരായണതീര്‍ത്ഥരെപ്പോലെ ദക്ഷിണാമൂര്‍ത്തി ജീവിതത്തിലുടനീളം സംഗീതവും ഭക്തിയും മാത്രമായി ജീവിച്ചു. ശുദ്ധമായ കര്‍ണാടകസംഗീതത്തിലധിഷ്ഠിതമായി സംശുദ്ധമായ രാഗങ്ങളില്‍ മാത്രം സിനിമയില്‍ സംഗീതസംവിധാനം നിര്‍വഹിച്ചവര്‍ ഇന്‍ഡ്യയില്‍തന്നെ അപൂര്‍വമാണ്. സംഗീതത്തിലെ നിറഞ്ഞ അറിവാണ് സ്വാമി. ഓരോ രാഗത്തെക്കുറിച്ചും സമഗ്രമായ അറിവ്. അതിനാല്‍തന്നെ ഈണങ്ങളുടെ അനര്‍ഗളമായ ഒഴുക്കാണ്. സ്വാമി അടുത്തിരുത്തി പാടിക്കൊടുത്താണ് പഠിപ്പിക്കുന്നത്. ഒരീണം പഠിപ്പിച്ച് കുറെക്കഴിയുമ്പോഴേക്കും അത് മാറ്റും. മനസില്‍ രാഗഭാവങ്ങളത്തെുമ്പോഴെല്ലാം പുതിയ പുതിയ സംഗതികള്‍. ഇത് പുതിയ പല ഗായകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കത് വിസ്മയത്തോടെ ആസ്വദിക്കാതിരിക്കാനുമായിട്ടില്ല.

സ്വാമിക്ക് ഒരു സംഗീതോപകരണവും വായിക്കാനറിയില്ല. എന്നാല്‍ അദ്ദേഹം പതിറ്റാണ്ടുകളോളം സിനിമാ സംഗീതത്തിന്‍െറ തലപ്പത്ത് നിന്നു. സ്വന്തമായി ഒരു തംബുരു വാങ്ങാന്‍ പണമില്ലാതെ അദ്ദേഹം കഷ്ടപ്പാടുകളിലും സിനിമയെ സ്വപ്നംകാണാതെയാണ് ചെന്നൈയിലത്തെിയത്.
രാഗത്തിന്‍െറ ശുദ്ധസഞ്ചാരങ്ങളിലല്ലാതെ അദ്ദേഹം ഒരു അടിപൊളിപ്പാട്ടുപോലും ചെയ്തില്ല. ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു’, ‘കനകസിംഹാസനത്തില്‍’പോലുള്ള പാട്ടുകളും അദ്ദേഹം ചെയ്തത് ശുദ്ധരാഗത്തിലാണ്. മൃദംഗവും വയലിനും നാദസ്വരവുമൊക്കെ അദ്ദേഹം പ്രണയഗാനങ്ങളിലും ഫലപ്രദമായി ഉപയോഗിച്ചു. മൃദംഗമല്ലാതെ മറ്റൊരു സംഗീതോപകരണവുമുപയോഗിക്കാതെ ‘ആലാപനം’ എന്ന ഒരു മുഴുനീളഗാനം അനശ്വരമാക്കി. ‘നനഞ്ഞുനേരിയ പട്ടുറുമാല്‍..’ എന്ന എണ്‍പതുകളിലെ പ്രണയയഗാനത്തിന്‍െറ പശ്ചാത്തലത്തിനായി ശുദ്ധസ്വരങ്ങളുടെ കോംബിനേഷനാണ് പ്രധാനമായും അദ്ദേഹം ഉപയോഗിച്ചത്. ‘പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു’, ‘ഹര്‍ഷബാഷ്പം തൂകി’, ‘മനസിലുണരൂ ഉഷസന്ധ്യയായ്’ തുടങ്ങിയ ഗാനങ്ങളിലൂടെ പതിഞ്ഞ താളത്തിന്‍െറ മാസ്മരഭംഗി അദ്ദേഹം കാട്ടിത്തന്നു. V. Dakshinamoorthy  Hits - Page 6 559487 V. Dakshinamoorthy  Hits - Page 6 559487
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

V. Dakshinamoorthy  Hits - Page 6 Empty
PostSubject: Re: V. Dakshinamoorthy Hits   V. Dakshinamoorthy  Hits - Page 6 EmptyFri Aug 05, 2016 3:39 pm

V. Dakshinamoorthy  Hits - Page 6 608472 V. Dakshinamoorthy  Hits - Page 6 608472
Back to top Go down
Sponsored content





V. Dakshinamoorthy  Hits - Page 6 Empty
PostSubject: Re: V. Dakshinamoorthy Hits   V. Dakshinamoorthy  Hits - Page 6 Empty

Back to top Go down
 
V. Dakshinamoorthy Hits
Back to top 
Page 6 of 6Go to page : Previous  1, 2, 3, 4, 5, 6
 Similar topics
-
» Hits of Vidhyasagar
» P. Jayachandran Hits
» Hits of S.Janaki
» Hindi Hits
» *** Melody Hits - A R Rehman ***

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: