സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍

Go down 
+6
vipinraj
Neelu
Laila N
Minnoos
parutty
sandeep
10 posters
Go to page : 1, 2  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySun Dec 04, 2011 9:23 am

അര്‍ദ്ധ നാരീശ്വര സങ്കല്പം ആവാഹിച്ച് പണ്ഡിറ്റ് ജസ്‌രാജ് രൂപം നല്‍കിയ സംഗീത രൂപമാണ് 'ജസ്‌രംഗി'. സ്ത്രീ പുരുഷ ഭാവങ്ങളുടെ സമഞ്ജ സമ്മേളനമായ പുതുസംഗീതരൂപം ശിഷ്യനായ പണ്ഡിറ്റ് രമേഷ് നാരായണിനും പ്രിയപ്പെട്ടതായി. ഏഴുവര്‍ഷം മുമ്പ് തലസ്ഥാന നഗരിയില്‍ സ്വന്തമായി വാങ്ങിയ വീടിന് പേരിടാന്‍ രമേഷിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. പാലുകാച്ചല്‍ കഴിഞ്ഞ് മൂന്നാംനാള്‍ വീട്ടിലെത്തിയ ഗുരു ജസ്‌രാജാണ്, ഗേറ്റിന് മുന്നില്‍ മറച്ചുവെച്ചിരുന്ന നെയിംബോര്‍ഡ് അനാച്ഛാദനം ചെയ്തത്. ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഫ്രഖഎടഞഎചംകയ്ത്ത എന്ന് തെളിഞ്ഞുവന്നപ്പോള്‍ ഗുരു ആനന്ദഭരിതനായി. പിന്നെ ശിഷ്യരുമൊത്ത് വീട്ടിനുള്ളില്‍ വലിയൊരു സംഗീത സപര്യ. സംഗീത തരംഗങ്ങളുടെ കമ്പനം നിറഞ്ഞ വീട് മേല്‍ക്കുമേല്‍ ആഭിവൃദ്ധി ചൊരിയട്ടെ എന്ന് ആശംസിച്ചാണ് ഗുരു മടങ്ങിപ്പോയത്. തമലം എല്‍.പി.സ്‌കൂളിന് സമീപത്തെ ആ വീട്ടിലിരുന്ന് രമേഷ് നാരായണ്‍ 'നഗര'ത്തിന് വേണ്ടി കുടുംബ കാര്യങ്ങള്‍ പങ്കുവെച്ചു.

ഗുരുവിന്റെ അനുഗ്രഹം പാഴായില്ല. കേരളത്തിന്റെ കേഴ്‌വികേട്ട ഹിന്ദുസ്ഥാനി സംഗീതജ്ഞനായി ആ ശിഷ്യന്‍ വളരുകയാണ്. ശുദ്ധ ശാസ്ത്രീയ സംഗീതത്തിലും ചലച്ചിത്ര ഗാനസൃഷ്ടിയിലും ഒരുപോലെ ശ്രദ്ധിക്കുന്ന രമേഷ് നാരായണിന് തിരക്കൊഴിഞ്ഞ നേരമില്ല. ഹിന്ദുസ്ഥാനി രാഗങ്ങളുടെ സാന്ദ്രനാദം കേരളത്തിലങ്ങോളമിങ്ങോളം കച്ചേരികളിലൂടെ രമേഷ് ആസ്വദിപ്പിക്കുന്നു. ചലച്ചിത്ര ഗാനശാഖയില്‍ മലയാളം നിറഞ്ഞ് ബംഗാളിയും കടന്ന് തമിഴിലെത്തിയിരിക്കുകയാണ് ആ രാഗവിസ്താരങ്ങള്‍.
രമേഷ് ഈണം നല്‍കിയ അഞ്ച് പാട്ടുകളാണ് ഉടന്‍ പുറത്തിറങ്ങുന്ന 'ഓടുതളം' എന്ന തമിഴ് സിനിമയിലുള്ളത്. ഇതിനു മുമ്പ്, ഋത്വിക്മുഖര്‍ജി സംവിധാനംചെയ്ത 'ഗൃഹപ്രവേശ്' എന്ന ബംഗാളി സിനിമയിലും രമേഷ് അഞ്ച് പാട്ടുകള്‍ ചിട്ടപ്പെടുത്തി.

സംഗീതവും വൈദ്യവും പാരമ്പര്യമായി സിദ്ധിച്ച കുടുംബത്തിലാണ് രമേഷ് ജനിച്ചത്. അമ്മ നാരായണിയായിരുന്നു കര്‍ണാടകസംഗീതത്തില്‍ ആദ്യ ഗുരു. ജനിച്ച് ആറാംമാസം പോളിയോബാധിതനായ രമേഷിനെ പ്രാര്‍ഥനകള്‍ നേര്‍ന്നും പൂജാപുണ്യങ്ങളര്‍പ്പിച്ചുമാണ് ആറ്റുനോറ്റു വളര്‍ത്തിയത്. ചിറ്റൂര്‍ കോളേജില്‍ സംഗീത വിദ്യാര്‍ഥിയായി ചേര്‍ന്നെങ്കിലും തിയറിയുടെയും ക്ലാസ്മുറിയുടെയും ചിട്ടവട്ടങ്ങള്‍ക്കൊപ്പം പൊരുത്തപ്പെടാനായില്ല. പുണെയിലേക്ക് വണ്ടി കയറി ജ്യേഷ്ഠന്‍ രാംദാസിനൊപ്പമായി ജീവിതം. മുംബൈവാസമാണ് ഹിന്ദുസ്ഥാനിയിലേക്ക് രമേഷിന്റെ ശ്രദ്ധ തിരിച്ചത്. പറ്റിയ ഗുരുവിനെ തേടി ഒരുപാട് അലഞ്ഞു. തബലയില്‍ മാന്ത്രികനാദം തീര്‍ക്കുന്ന ഉസ്താദ് അല്ലാ രഖയുടെ ശിഷ്യന്‍ സുനില്‍പാഥിയേയാണ് 'പണ്ഡിറ്റ് ജസ്‌രാജിനെ ഗുരുവായി സ്വീകരിച്ചുകൂടേ?' എന്ന് ചോദിച്ചത്.

രമേഷ് നാരായണിന്റെ നിശ്ചയദാര്‍ഢ്യത്തിന്മുന്നില്‍ പണ്ഡിറ്റ് ജസ്‌രാജ് അലിയുകയായിരുന്നു. ആ ഗുരുകൃപയാണ് കൂത്തുപറമ്പുകാരന്‍ നടുക്കണ്ടി രമേഷ്‌കുമാറിനെ പണ്ഡിറ്റ് രമേഷ് നാരായണാക്കിയത്.
സംഗീതമറിയുന്ന ജീവിതസഖിയെയാണ് രമേഷ് അന്വേഷിച്ചത്. 1990-ല്‍ അത് സഫലമായി. നാടിനടുത്ത്തന്നെയുള്ള കല്യാശ്ശേരിക്കാരിയായ ഹേമയാണ് രമേഷിന്റെ പാതിജീവനായത്. പെണ്ണുകാണാനെത്തിയ രമേഷ് ഹേമയോട് ഒരു പാട്ട് പാടിക്കൂടേയെന്ന് ചോദിച്ചു.

'തിരുവാറന്‍മുള കൃഷ്ണാ
നിന്‍ ഓമല്‍തിരുമുഖം...
എന്ന് ഹേമ പാടിത്തുടങ്ങിയപ്പോഴേ രമേഷ് ഉറപ്പിച്ചു. പിന്നെ ആറുമാസം കത്തുകളിലൂടെ പ്രണയം ശ്രുതിയായി. ഹേമയുട ബന്ധുക്കളില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടായെങ്കിലും വിവാഹത്തിലൂടെ ഇരുവരും ഒന്നിച്ചു.
''കല്യാണത്തിനുശേഷമാണ് യഥാര്‍ഥത്തില്‍ എന്റെ സംഗീതപഠനം തുടങ്ങിയത്''-ഹേമ പറഞ്ഞു.

''പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. പഠനം നിര്‍ത്തിയാണ് തിരുവനന്തപുരത്തേക്ക് വാടകവീട്ടില്‍ കുടുംബിനിയായെത്തിയത്. 24 മണിക്കൂറും വീട്ടില്‍ സംഗീതമായപ്പോള്‍ ആദ്യമൊക്കെ ബുദ്ധിമുട്ടി. പിന്നീട് എല്ലാത്തിനോടും പൊരുത്തപ്പെട്ടു. സംഗീതപരിപാടികള്‍ക്കെല്ലാം ഞങ്ങള്‍ ഒന്നിച്ചായി യാത്ര. 'ഗര്‍ഷോം' സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ച് മുഖം കാണിക്കുകയും ചെയ്തു''-ഹേമ പറഞ്ഞു.

''രാജസേനന്റെ 'മോഹങ്ങള്‍' എന്ന സീരിയലിന് രണ്ട് പാട്ടുകള്‍ക്ക് സംഗീതം ചെയ്യാനാണ് 1989-ല്‍ ആദ്യം തിരുവനന്തപുരത്തേക്ക് വന്നത്''-രമേഷ് പറഞ്ഞു. ''തരംഗിണിയിലായിരുന്നു അന്ന് റിക്കോര്‍ഡിങ്. ഇവിടെ സെറ്റില്‍ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ ഒന്നിനുപുറകെ ഒന്നായി വര്‍ക്കുകള്‍ എത്തി. പിന്നെ ഇവിടെനിന്ന് വിട്ടുനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയായി''.രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തവള്‍ മധുവന്തി, ഇളയവള്‍ മധുശ്രീ. രണ്ടുപേരും ഒരുപോലെ സംഗീതത്തില്‍ താല്പര്യമുള്ളവരും ഇതിനകം കഴിവ് തെളിയിച്ചവരും. മധുവന്തി കച്ചേരി പാടാറുണ്ട്.

'കഥ പറയും തെരുവോരം', 'പുലര്‍കാല സുന്ദരസ്വപ്നത്തില്‍' എന്നീ സിനിമകളില്‍ പാടി. മധുശ്രീയുടെ നാദം 'ആദാമിന്റെ മകന്‍ അബു'വിലുണ്ട്. സിനിമകള്‍ക്ക് ഡബ്ബിങ്ങിനും പോകാറുണ്ട്.

രണ്ട് ഹിന്ദുസ്ഥാനി രാഗങ്ങളാണ് മക്കള്‍ക്ക് പേരായത്. രണ്ടു രാഗങ്ങള്‍ക്കും ഒരു സ്വരത്തിന്റെ വ്യത്യാസം മാത്രം. ഇവ രണ്ടും മിശ്രണംചെയ്താണ് 'മേഘമല്‍ഹാറി'ലെ ഭാവസാന്ദ്രമായ ഒരു പാട്ട് രമേഷ് തയ്യാറാക്കിയത്-'പൊന്നുഷസെന്നും നീരാടുവാന്‍ വന്നു...'

ജീവിത രേഖ
പേര്: രമേഷ് കുമാര്‍.
അറിയപ്പെടുന്നത്: പണ്ഡിറ്റ് രമേഷ്‌നാരായണ്‍
സ്വദേശം: കണ്ണൂര്‍ കൂത്തുപറമ്പ്.
അച്ഛന്‍: നാരായണന്‍ ഭാഗവതര്‍
അമ്മ: നാരായണിയമ്മ

വിദ്യാലയങ്ങള്‍: നരവൂര്‍ നോര്‍ത്ത് എല്‍.പി.സ്‌കൂള്‍,
കൂത്തുപറമ്പ് എച്ച്.എസ്, തൃശ്ശൂര്‍ മോഡല്‍
എച്ച്.എസ്., ചിറ്റൂര്‍ ഗവ.കോളേജ്.

സംഗീത ഗുരുക്കന്മാര്‍: അമ്മ നാരായണിഅമ്മ, ഖാന്‍ സാഹിബ് മുഹമ്മദ് ഹുസൈന്‍, പണ്ഡിറ്റ് സച്ചിദാനന്ദ് ഫഡ്‌കേ,ബിട്ടല്‍ ക്ഷീരസാഗര്‍, എന്‍.വി.ദിവാന്‍ജി,
എസ്.എസ്. ദേവ്ധര്‍, പണ്ഡിറ്റ് ജസ്‌രാജ്.

ഭാര്യ: ഹേമ (കല്യാശ്ശേരി സ്വദേശി)
മക്കള്‍: മധുവന്തി (ബി.കോം വിദ്യാര്‍ഥിനി, ആള്‍സെയിന്റ്‌സ് കോളേജ്, തിരുവനന്തപുരം), മധുശ്രീ
(ഏഴാംക്ലാസ് വിദ്യാര്‍ഥിനി, ചിന്മയ വിദ്യാലയ).

അംഗീകാരങ്ങളില്‍ ചിലത്: -

കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്- 2000, 2005.
-കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് -2005
(പശ്ചാത്തല സംഗീതം-സൈറ).
-കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് -2007(രാത്രിമഴ).
-തുടര്‍ച്ചയായി 30 മണിക്കൂര്‍ കച്ചേരി നടത്തിയതിന്
ഗിന്നസ് റെക്കോഡ്-1994.
-ആകാശവാണി വാര്‍ഷിക അവാര്‍ഡ്-1997.
-ജോണ്‍ എബ്രഹാം അവാര്‍ഡ്-2001.
-ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്-2002, 2003.
വിലാസം 'ജസ്‌രംഗി, തമലം, തിരുവനന്തപുരം.

രമേഷ് നാരായണ്‍ സംഗീതം നല്‍കിയ ചില ഗാനങ്ങള്‍

പറയാന്‍ മറന്ന പരിഭവങ്ങള്‍... (ഗര്‍ഷോം)
ഒരു നറുപുഷ്പമായ്...(മേഘമല്‍ഹാര്‍)
ചാഞ്ചാടിയാടി ഉറങ്ങൂനീ...(മകള്‍ക്ക്)
തട്ടം പിടിച്ച് വലിക്കല്ലേ... (പരദേശി)
ബാംസുരി ശ്രുതി മീട്ടി... (രാത്രിമഴ).
മഞ്ഞില്‍മെല്ലെ.... (മകരമഞ്ഞ്)
നിറയൗവനത്തിന്റെ.... (ശീലാബതി)
കിനാവിന്റെ മിനാരത്തില്‍.... (ആദാമിന്റെ മകന്‍ അബു).
Back to top Go down
parutty
Forum Boss
Forum Boss
parutty

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySun Dec 04, 2011 9:33 am

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 550239 sandeepyetta പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySun Dec 04, 2011 10:32 am

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySun Dec 04, 2011 8:33 pm

PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySun Dec 04, 2011 8:36 pm

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySun Dec 04, 2011 8:37 pm

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySun Dec 04, 2011 8:49 pm

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 10:58 am

rameshji പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 559487
Back to top Go down
Laila N
Super Member
Super Member
Laila N

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 4:20 pm

Rameshettan balya pulyanalla. പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 559487
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 4:39 pm

Laila N wrote:
Rameshettan balya pulyanalla. [You must be registered and logged in to see this image.]
ee lailede oru kariam......
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 5:00 pm

Neelu wrote:
Laila N wrote:
Rameshettan balya pulyanalla. [You must be registered and logged in to see this image.]
ee lailede oru kariam......

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 44121 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 44121 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 44121
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 5:28 pm

[You must be registered and logged in to see this image.]
Neelu wrote:
Laila N wrote:
Rameshettan balya pulyanalla. [You must be registered and logged in to see this image.]
ee lailede oru kariam......
Back to top Go down
Laila N
Super Member
Super Member
Laila N

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 5:30 pm

Greeeeeshma wrote:
[You must be registered and logged in to see this image.]
Neelu wrote:
Laila N wrote:
Rameshettan balya pulyanalla. [You must be registered and logged in to see this image.]
ee lailede oru kariam......

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 489245 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 489245 Ingalebdarnnmu pulle?
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 5:33 pm

[You must be registered and logged in to see this image.]

[quote="Laila N"]
Greeeeeshma wrote:
[You must be registered and logged in to see this image.]
Neelu wrote:
Laila N wrote:
Rameshettan balya pulyanalla. [You must be registered and logged in to see this image.]
ee lailede oru kariam......
Ingalebdarnnmu [You must be registered and logged in to see this image.] quote]
Back to top Go down
Laila N
Super Member
Super Member
Laila N

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 5:36 pm

[quote="Greeeeeshma"][You must be registered and logged in to see this image.]

Laila N wrote:
Greeeeeshma wrote:
[You must be registered and logged in to see this image.]
Neelu wrote:
Laila N wrote:
Rameshettan balya pulyanalla. [You must be registered and logged in to see this image.]
ee lailede oru kariam......
Ingalebdarnnmu [You must be registered and logged in to see this image.] quote]

busy aayirnnu kutye. പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 489245
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 5:38 pm

no chechi....evide okey undayirunnu.....

njangal friends chumma karangan poyi ......oruttane pattikukayum cheythu [You must be registered and logged in to see this image.]

[quote="Laila N"]
Greeeeeshma wrote:
[You must be registered and logged in to see this image.]

Laila N wrote:
Greeeeeshma wrote:
[You must be registered and logged in to see this image.]
Neelu wrote:

[You must be registered and logged in to see this image.] ee lailede oru kariam......
Ingalebdarnnmu [You must be registered and logged in to see this image.] quote]

busy aayirnnu kutye. [You must be registered and logged in to see this image.]
Back to top Go down
Laila N
Super Member
Super Member
Laila N

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 5:39 pm

[quote="Greeeeeshma"]no chechi....evide okey undayirunnu.....

njangal friends chumma karangan poyi with friends......oruttane pattikukayum cheythu [You must be registered and logged in to see this image.]

Laila N wrote:
Greeeeeshma wrote:
[You must be registered and logged in to see this image.]

Laila N wrote:
Greeeeeshma wrote:
[You must be registered and logged in to see this image.]

[You must be registered and logged in to see this image.] Ingalebdarnnmu [You must be registered and logged in to see this image.] quote]

busy aayirnnu kutye. [You must be registered and logged in to see this image.]

Aha Ijj kollalo.
Back to top Go down
Guest
Guest
avatar

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 5:44 pm

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 489245
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 5:56 pm

beruthe alla sandune kaanaathe പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 628462 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 566730

[quote="Greeeeeshma"]no chechi....evide okey undayirunnu.....

njangal friends chumma karangan poyi ......oruttane pattikukayum cheythu [You must be registered and logged in to see this image.]

Laila N wrote:
Greeeeeshma wrote:
[You must be registered and logged in to see this image.]

Laila N wrote:
Greeeeeshma wrote:
[You must be registered and logged in to see this image.]

[You must be registered and logged in to see this image.] Ingalebdarnnmu [You must be registered and logged in to see this image.] quote]

busy aayirnnu kutye. [You must be registered and logged in to see this image.]
Back to top Go down
kiran
Active Member
Active Member
kiran

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptyMon Dec 05, 2011 6:52 pm

Greeeeeshma wrote:
no chechi....evide okey undayirunnu.....

njangal friends chumma karangan poyi ......oruttane pattikukayum cheythu [You must be registered and logged in to see this image.]

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 628462
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySat Jun 07, 2014 11:41 am

മഴ പോലെ സംഗീതം: രമേശ് നാരായണനുമായി അഭിമുഖം പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 559487  പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 559487  പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 811586 

ആര്‍ദ്ര സംഗീതം പോലെ, ഒരാള്‍....രാഗാലാപം പോലെ ഒരു ജീവിതം.. യാത്രകളില്‍ നിന്ന് യാത്രകളിലേക്ക്...സംഗീതത്തെ നെഞ്ചേറ്റുന്നവരിലേക്ക്... സംഗീതം മതമായ ഇടങ്ങളിലേക്ക്... ഉള്ളിലും ചൂണ്ടിലും വിടരുന്ന സംഗീതവുമായി... പണ്ഡിറ്റ് രമേശ് നാരായണന്‍. ആ സംഗീത യാത്രയുടെ, പിന്നിട്ട പതിറ്റാണ്ടുകളിലേക്ക്, ഇന്നലകളിലേക്ക് ഒരു യാത്ര..

രമേശ് നാരായണന്‍/സിറാജ് ഷാ

സിറാജ് ഷാ: ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കര്‍ണ്ണാട്ടിക് സംഗീത പഠനം. അങ്ങനെ പോയ 20 വര്‍ഷങ്ങള്‍. അതിന് ശേഷം ഹിന്ദുസ്ഥാനിയിലേക്ക് ഒരു ചുവട് മാറ്റം. എന്തായിരുന്നു പ്രേരണ?
രമേശ് നാരായണന്‍: അങ്ങനെ തീരുമാനിച്ചുറപ്പിച്ച ഒന്നായിരുന്നില്ല. അച്ഛനും അമ്മയും കുട്ടിക്കാലം തൊട്ടേ സംഗീതം പഠിപ്പിച്ചു തുടങ്ങി. വീട്ടിലെള്ളവര്‍ക്കെല്ലാമുണ്ടായിരുന്നു കുറച്ചു സംഗീതം. അന്ന് യേശുദാസിന്‍റെ സംഗീതം തേടി പോയി കേള്‍ക്കുമായിരുന്നു. ആകെയുള്ള മാധ്യമം റേഡിയോ ആണ്. പിന്നെ തൊട്ടടുത്ത തിയറ്ററുകളിലെ പാട്ടുകള്‍. കുട്ടിക്കാലത്ത് കേട്ട പാട്ടുകള്‍ ഇന്നും ഓര്‍ക്കുന്നു.

അന്നൊക്കെ വടക്കേ മലബാറില്‍ നിന്ന് വരുന്ന പാട്ടുകാരൊക്കെ വീട്ടിലെത്തും. അപ്പോള്‍ നാട്ടിലെ സംഗീത പ്രേമികളെല്ലാം വന്നു കൂടും. 12-ആം വയസില്‍ ചേട്ടന്‍റെ വക ഗിറ്റാര്‍ കിട്ടിയതോടെ പാട്ട് കെട്ടും പാടിയും നടന്ന ഞാന്‍ കമ്പോസിംഗും തുടങ്ങി. അക്കാലത്താണ് അയല്‍വക്കത്തെ പഠാണി കുടുംബത്തിലെ ഹാരിസ് മാസ്റ്ററുടെ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് എത്തുന്നത്. വീട്ടില്‍ വിരുന്നെത്തുന്ന സംഗീതജ്ഞരില്‍ നിന്നും ഹാരിസ് മാസ്റ്റര്‍ പടിക്കുന്നതെല്ലാം എനിക്ക് പറഞ്ഞു തന്നു. അച്ഛനും ഹാരിസ് മാസ്റ്ററും ഒരുമിച്ച് പാടുന്നത് എനിക്കുള്ള പാഠങ്ങളായി. ഒപ്പം ചേട്ടന്‍റെ വിളി വന്നു. പൂനയിലേക്ക് പോകാന്‍. ഖാന്‍ സാഹിബ് മുഹമ്മദ് ഹുസൈന്‍റെ കീഴില്‍ സംഗീതം പഠിക്കാന്‍. ഹിന്ദുസ്ഥാനി സംഗീതത്തിലേക്കുള്ള ഒരു തീവണ്ടി യാത്രയായി ആ യാത്ര മാറി.

സിറാജ്: സംഗീത വഴിയിലേക്ക് കൈപിടിച്ചാനയിച്ച ആദ്യ ഗുരുവിനെക്കുറിച്ച്, അമ്മയെക്കുറിച്ച്?
രമേശ്: ഇന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു അനുഭവമാണ്. സംഗീതത്തിന്‍റെ അതിരുകളില്ലാത്ത കാഴ്ചകളിലേക്കുള്ള ജാലകമായിരുന്നു എനിക്ക് അമ്മ. അമ്മയുടെ ഗുരു കണ്ണന്‍ ഭാഗവതരില്‍ നിന്ന് സംഗീതം പഠിക്കാനായത് മറക്കാനാവാത്ത അനുഭവം.

സിറാജ്: നീണ്ട യാത്രയ്ക്കും സന്ദേഹങ്ങള്‍ക്കും അപ്പുറം അന്നു പൂനയിലെത്തിയ അനുഭവം?
രമേശ്: വല്ലാത്ത ആവേശത്തോടെയായിരുന്നു ഞാന്‍ ആ യാത്ര നടത്തിയത്. പൂനയിലെ ഭൌജി മന്ദിറില്‍ അവിടത്തെ പൂജാരിക്കൊപ്പം സഹായിയായി താമസം. അങ്ങനെ അവിടയിരുന്ന് പാടി പരിശീലിച്ചു കുറച്ചുകാലം. ആ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചേട്ടന്‍റെ തബലയ്ക്കൊപ്പം ഒരു പാട് പാടിയിട്ടുണ്ട്. ഒരു രാഗം 40 തവണ ആവര്‍ത്തിച്ച് പാടിയുറപ്പിക്കുന്ന സംഗീത സമ്പ്രദായമാണ് ചില്ല. ആ മന്ദിറില്‍ അങ്ങനെ എത്രയെത്ര ചില്ലകള്‍..!

സിറാജ്: പണ്ഡിറ്റ് ജസ് രാജ് എന്ന സംഗീത വിസ്മയത്തിലേക്കെത്തിയത്…
രമേശ്: ഉസ്താദ് അള്ളാ രഖയുടെ ശിഷ്യന്‍ സുനില്‍ പാണ്ഡെ 80കളുടെ തുടക്കത്തില്‍ തബല വായിക്കുകയുണ്ടായി. പാടി തീര്‍ന്നപ്പോള്‍ പാണ്ഡെയുടെ ചോദ്യം: “ജസ്രാജ്ജിയുടെ ശബ്ദത്തോട് സാമ്യമുള്ള നിങ്ങളെന്താണ് അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാത്തത്?”

പാണ്ഡെ ജസരാജ്ജിയുടെ വിലാസവും ഫോണ്‍ നമ്പറും തന്നു. ഞാന്‍ ഗുരുജിയെ വിളിച്ച് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം വരാന്‍ പറഞ്ഞു. അടുത്ത ദിവസം അതിരാവിലെ പൂനയില്‍ നിന്ന് ട്രയിന്‍ കയറി. ദാദറില്‍ ഇറങ്ങി. നീണ്ട പിരിയാന്‍ ഗോവണി കയറി ഗുരുവിന്‍റെ അടുത്തെത്തി. അങ്ങനെയാര്‍ക്കും എളുപ്പം എത്തിപ്പെടാന്‍ പറ്റാത്തയിടത്തേക്ക് ജീവിതം എന്നെ എത്തിച്ചു. പരിചയപ്പെട്ടയുടന്‍ ഗുരുജി പാടാന്‍ പറഞ്ഞു.

സിറാജ്: ആ പാട്ടിന് ശേഷം എന്തു സംഭവിച്ചു?
രമേശ്: പാട്ട് കേട്ട് കുറച്ചു നിമിഷങ്ങളുടെ നിശബ്ദത. ഒടുവില്‍, എന്റെ സംഗീതത്തില്‍ അറുപത് ശതമാനം കര്‍ണ്ണാട്ടിക്കും ശേഷിച്ച നാല്‍പ്പത് ശതമാനം ഹിന്ദുസ്ഥാനിയുമാണെന്ന് ഗുരുജി അഭിപ്രായപ്പെട്ടു. അത് കൊണ്ട് കുറച്ച് കാലത്തെ കര്‍ണ്ണാട്ടിക് പരിശീലനം കഴിഞ്ഞ് ആ രംഗത്ത് ശ്രദ്ധേയാനാകാമെന്നും പറഞ്ഞു. ഗുരുജിയിടെ സുഹൃത്ത് ബാലമുരളി കൃഷ്ണയുടെ അടുത്തേക്ക് വിടാമെന്ന വാഗ്ദാനവും തന്നു.

സിറാജ്: ഗുരുജി അങ്ങനെ പറഞ്ഞപ്പോള്‍ എന്തായിരുന്നു മനസില്‍?
രമേശ്: സവായ് സംഗീതോത്സവത്തില്‍ ‘മിയാകി തോടി’ പാടിക്കേട്ട അന്നേ അദ്ദേഹത്തെ ഞാന്‍ ഗുരുവായി മനസാ വരിച്ചിരുന്നു. എനിക്കങ്ങനെ ഉപേക്ഷിച്ച് പോരാന്‍ കഴിയുമായിരുന്നില്ല. സമയമില്ലെന്ന് കൂടി ഗുരു പറഞ്ഞതോടെ ഞാന്‍ വികാരാധീനനായി. ഞാന്‍ പറഞ്ഞു, “എനിക്കീ സംഗീതം മതി. ഇത് മാത്രം....”

അടുത്ത നിമിഷം വന്ന ഒപ്പം നില്‍ക്കമോ എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറഞ്ഞു. തീര്‍ച്ചയായും നില്‍ക്കാമെന്ന്. അങ്ങനെ ഞാന്‍ ഗുരുജിയുടെ ശിഷ്യനായി.

സിറാജ്: പിന്നെ സംഭവിച്ചത്.....
രമേശ്: പിന്നെയങ്ങോട്ട് ഒരു പരീക്ഷണ കാലമായിരുന്നു. നീണ്ട രണ്ടു വര്‍ഷങ്ങള്‍ ആ തംബുരുവിന് മുന്നില്‍ ഞാന്‍ വെറുതെയിരുന്നു. ക്ഷമയോടെ കാത്തിരുന്നു. ഗുരുജിക്കൊപ്പം പാടുന്ന ഒരു കാലം വരെ. ഇന്നാ മഹാ സംഗീതജ്ഞന്‍ എന്‍റെ സംഗീതത്തില്‍ പാടാന്‍ ഇഷ്ടമാണെന്ന് പറയുന്നിടം വരെ എത്തി ആ ബന്ധം.

സിറാജ്: ചലചിത്ര സംഗീതത്തിലേക്കുള്ള വരവ്...?
രമേശ്: കെ പി ശശിയുടെ ഇലയും മുള്ളുമാണ് സിനിമാ സംഗീതത്തിന്‍റെ തുടക്കം. പിന്നെ 93ല്‍ പി ടി കുഞ്ഞുമുഹമ്മദിന്‍റെ മഗ്രീബ്. 97ല്‍ പി ടിയുടെ തന്നെ ഗര്‍ഷോം. തുടര്‍ന്ന് കുറെ ചിത്രങ്ങള്‍.

സിറാജ്: 2013ല്‍ എത്തുമ്പോള്‍ രമേശ് നാരായണന്‍റേതായി 96 പാട്ടുകള്‍. പശ്ചാത്തല സംഗീതം വേറെയും. സംഗീതം പകര്‍ന്ന പാട്ടുകളില്‍ പ്രിയപ്പെട്ടത്?
രമേശ്: (സ്വതസിദ്ധമായ ആ ചേര് ചിരിയോടെ) അങ്ങനെയൊന്നും ഓര്‍ക്കാറില്ല. പിന്നെ ഓര്‍ക്കാന്‍ വേണ്ടി ഓര്‍മ്മിക്കാമെന്ന് മാത്രം. എല്ലാ പാട്ടുകളും ഇഷ്ടം.

സിറാജ്: എങ്കിലും ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന വരികള്‍..
രമേശ്: ടി എന്‍ ഗോപകുമാര്‍ എഴുതിയ ‘പിംഗള കേശിനി മൃത്യുമാതാ...’ എന്ന പാട്ട്. മരണം മുന്‍പില്‍ കാണുന്ന ജീവന്‍ മശായിയിലെ ആ കഥാപാത്രത്തെ എനിക്കിഷ്ടമാണ്. (പതിഞ്ഞ ശബ്ദത്തില്‍ പാടുന്നു)

“പിംഗള കേശിനി മൃത്യുമാതാ
മിടിക്കുന്നു നാഡിയില്‍ നിന്‍ ദൃഢ സ്പന്ദനം..
പുണരാന്‍..പുല്‍കാന്‍ നീ വരവായ്..
മര്‍ത്യനെ പുല്‍കാന്‍ നീ വരവായ്”

സിറാജ്: എന്താണ് മരണത്തോട് ഇത്ര പ്രണയം?
രമേശ്: മരണത്തെ എനിക്കിഷ്ടമാണ്. മറ്റുള്ളവര്‍ ഭയക്കുന്ന ആ മരണത്തെ. ആശുപത്രിയില്‍ കിടക്കുന്ന സമയത്ത്, അവിടെ നിന്നും വീട്ടിലെത്തി കുട്ടികള്‍ക്കൊപ്പമിരിക്കുമ്പോള്‍ ഞാനറിയാതെ പാടി, “മരണമേ നീ വന്നു പുല്‍കൂ...മരണമേ..” ആ പാട്ടിനു മേലെ ടെലിഫോണ്‍ ബെല്‍ മുഴങ്ങി. അമ്മ മരിച്ചു എന്ന വാര്‍ത്തയായിരുന്നു ആ മണിമുഴക്കം. ഞാനങ്ങനെ നിര്‍വികാരനായിരുന്നു. ശൂന്യമായ്. അങ്ങനെയുണ്ട് അനുഭവങ്ങളില്‍ ചിലത്. മരണത്തില്‍ വിഷാദമരുതെന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തമാണ് എനിക്കിഷ്ടം. അങ്ങനെയുള്ള പാട്ടുകളും.

സിറാജ്: പ്രിയപ്പെട്ട കീര്‍ത്തനം..
രമേശ്: ഒരു സ്വാതി തിരുനാള്‍ കീര്‍ത്തനമാണത്. ബാഗേശ്വരി രാഗത്തിലുള്ള ഒന്ന്. കീര്‍ത്തനത്തില്‍ ശ്രീകൃഷ്ണന്‍റെ സാമീപ്യം കൊതിച്ച് വിരഹിണി രാധ പറയുന്നു,
“ഞാനേറെ വിഷാദവതിയാണ്.. വിരഹിണിയാണ്..
എനിക്കൊരു പൊട്ടുതൊടാന്‍ പോലുമാവുന്നില്ല..
ഒന്നുമൊന്നും വയ്യെനിക്ക്
ഈ വിരഹത്തില്‍
ഞാനെല്ലാം ത്വജിക്കുന്നു...”

സിറാജ്: പുരസ്കാരങ്ങളിലൂടെയുള്ള യാത്ര തുടങ്ങുന്നത് ഗുരുജി ശിഷ്യന് വാത്സല്യത്തോടെ നല്കിയ ഒരു പുരസ്കാരത്തില്‍ നിന്നാണ്. 94ലെ പണ്ഡിറ്റ് മോട്ടിറാം മണിറാം ഫെസ്റ്റില്‍...
രമേശ്: സംസ്ഥാന പുരസ്കാരങ്ങള്‍ അടക്കം ആവാര്‍ഡുകള്‍ നിരവധി കിട്ടിയിട്ടുണ്ട്. പക്ഷേ, വലിയ പുരസ്കാരങ്ങള്‍ അന്ന് പണ്ഡിറ്റ് മോട്ടിറാം ഫെസ്റ്റിവലില്‍ വച്ച് ഗുരു തന്നതും, പിന്നീട് ഫിലാഡെല്‍ഫിയയില്‍ വച്ച് ഗുരു തന്നെ തന്ന ആചാര്യ വരിഷ്ഠയും. പക്ഷേ ഇതിനുമൊക്കെ എത്രയോ അപ്പുറമാണ് ഗുരുജി എന്നെ ശിഷ്യനായി സ്വീകരിച്ചത്.

സിറാജ്: ലോക റെക്കോഡുകളിട്ട ആ കച്ചേരികളെക്കുറിച്ച് കൂടി..
രമേശ്: അച്ഛനും ഗുരുജിക്കും സമര്‍പ്പിച്ച 30 മണിക്കൂര്‍ കച്ചേരി ലോക റെക്കോഡായി. 1994ല്‍ ഒക്ടോബര്‍ 8നായിരുന്നു അത്. അടുത്തിടെ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട് ആതിഥേയരായ 37 മണിക്കൂര്‍ കച്ചേരി എന്‍റെ തന്നെ പഴയ റെക്കോര്‍ഡ് തിരുത്തുകയുണ്ടായി.

സിറാജ്: സംഗീത വഴിയില്‍ കുടുംബം..
രമേശ്: അതേ, ജീവിത സാഖിയായി സംഗീതത്തിനൊപ്പം എന്‍റെ കൂടെ വന്നതാണ് ഹേമയും. ഞങ്ങളുടെ മക്കള്‍ മധുവന്തിയും മധുശ്രീയും എന്നെയും ഹേമയെയും പോലെ സംഗീത വഴിയില്‍ തന്നെ.

സിറാജ്: ഈ സംഗീത യാത്രയില്‍ ഇനി എന്ത്...?
രമേശ്: ഇനി വരാനുള്ളത് എന്‍റെ സ്വപ്നമായ കുറെ ഖയാലുകളാണ്. ഓഡിയോ ആല്‍ബങ്ങള്‍. അത്തരം ഒരു സംഗീത പരമ്പരയുമായി എന്നെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരിലേക്ക് ഞാന്‍ എത്തും. ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും കൃതികളാവും ആ പരമ്പരയിലാദ്യം. അതില്‍, ശങ്കര കൃതിയായ ശിവതാണ്ഡവ സ്തോത്രമൊക്കെ പുതിയ അനുഭവമാകും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySat Jun 07, 2014 11:42 am

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
parutty

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySat Jun 07, 2014 6:09 pm

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 608472 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 608472 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ EmptySat Jun 07, 2014 7:16 pm

Ammu wrote:

 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 608472 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 608472 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ 608472 
Back to top Go down
Sponsored content

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ Empty

Back to top Go down
 
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍
Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
» രമേഷ് നാരായണ്‍
» പാട്ടിന്റെ രാജകല
» പാട്ടിന്റെ വീട്ടില്‍
» പാട്ടിന്റെ ലോകം

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: