സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_rcap 
Ammu
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_rcap 
vipinraj
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_rcap 
sandeep
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_rcap 
shamsheershah
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_rcap 
Neelu
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_rcap 
Binu
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_rcap 
unnikmp
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_rcap 
midhun
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_rcap 
Greeeeeshma
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_lcapപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Voting_barപാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍

Go down 
+6
vipinraj
Neelu
Laila N
Minnoos
parutty
sandeep
10 posters
Go to page : Previous  1, 2
AuthorMessage
Ammu
Forum Boss
Forum Boss
Ammu

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyWed Mar 02, 2016 12:22 pm

ജസ്രംഗി’യില്‍ അവാര്‍ഡിന്‍െറ ഇരട്ടിമധുരം  പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 559487 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 912236 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 665408

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അതിന്‍െറ തിളക്കവും ‘ജസ്രംഗി’ക്ക് പുതുമയല്ല. എന്നാല്‍, ഇക്കുറി അപ്രതീക്ഷിതമായി എത്തിയ രണ്ട് അവാര്‍ഡുകള്‍ സംഗീത സംവിധായകന്‍ രമേശ് നാരായണിന് ഇരട്ടിമധുരമാണ് നല്‍കുന്നത്.
[You must be registered and logged in to see this image.]
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരത്തിനുപുറമെ പിന്നണിഗായികക്കുള്ള പുരസ്കാരമാണ് തമലത്തെ രമേശ് നാരായണിന്‍െറ ‘ജസ്രംഗി’യിലേക്ക് എത്തുന്നത്. ‘എന്ന് നിന്‍െറ മൊയ്തീനി’ലെ ‘ശാരദാംബരം ചാരുചന്ദ്രികാ’, ‘ഇടവപ്പാതി’യിലെ ‘പശ്യതി ദിശി ദിശി’ എന്നീ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയതിനാണ് നാലാം തവണയും സര്‍ക്കാറിന്‍െറ ആദരം സംഗീതത്തിന്‍െറ ‘പണ്ഡിറ്റി’നെ തേടിയത്തെിയത്. എന്നാല്‍, അച്ഛന്‍െറ സംഗീതത്തില്‍ പാടിയ പാട്ടിനുതന്നെ ആദ്യ സംസ്ഥാന അവാര്‍ഡില്‍ കിട്ടിയ സന്തോഷത്തിലാണ് പ്ളസ്വണ്‍കാരി മധുശ്രീ. അഞ്ചുവര്‍ഷം മുമ്പാണ് രമേശ് നാരായണ്‍ മധുശ്രീയെക്കൊണ്ട് ഇടവപ്പാതിക്കായി പശ്യതി ദിശി ദിശി എന്ന ഗാനത്തിന്‍െറ ട്രാക് പാടിപ്പിക്കുന്നത്. മധുശ്രീയുടെ പാട്ടുകേട്ട സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനാകാട്ടെ  മധുവിന്‍െറ പാട്ട് മതി ചിത്രത്തിലും എന്ന് ശാഠ്യം പിടിക്കുകയായിരുന്നു.
എന്നാല്‍, ചിത്രത്തില്‍ മുഖ്യകഥാപാത്രമായ നടി മനീഷ കൊയ്രാള ചികിത്സയില്‍ പ്രവേശിച്ചതോടെ ചിത്രം മുടങ്ങി. അഞ്ചുവര്‍ഷത്തിനുശേഷമാണ് ചിത്രവും പാട്ടും പൊടിതട്ടിയെടുത്തത്.
ഇതിനിടെ, മധുശ്രീയുടെ സ്വരം മാറിയതിനാല്‍ അഞ്ചുമാസം മുമ്പ് മധുശ്രീയെക്കൊണ്ട് വീണ്ടും പാടിക്കുകയായിരുന്നെന്ന് രമേശ് നാരായണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കാര്‍മല്‍ സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ മധുശ്രീ അവാര്‍ഡ് വിവരം അറിയുമ്പോള്‍ ക്ളാസിലായിരുന്നു. പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്നാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. തുടര്‍ന്ന് സ്കൂള്‍ വാഹനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ആഘോഷപൂര്‍വം ‘ജസ്രംഗി’യില്‍ എത്തിച്ചു.
മൂന്നുവയസ്സുമുതലാണ് മധുശ്രീ രമേശ് നാരായണിന് കീഴില്‍ സംഗീതം അഭ്യസിച്ചുതുടങ്ങുന്നത്. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മധുശ്രീ നേതൃത്വം നല്‍കിയ ടീമിനായിരുന്നു സംഘഗാനത്തില്‍ ഒന്നാംസ്ഥാനം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyWed Mar 02, 2016 12:35 pm

പാട്ടിലെ വൈവിധ്യം അവാര്‍ഡിലും  പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 608472 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 608472

ഗാനവിഭാഗത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ളതാണ് ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്. 
[You must be registered and logged in to see this image.]
എഴുപതുകഴിഞ്ഞ നമ്മുടെ പ്രിയഗായകന്‍ ജയചന്ദ്രന് സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ അല്‍ഭുതങ്ങളില്ളെങ്കിലും അദ്ദേഹത്തിന്‍െറ പ്രായത്തെ കവച്ചുവെക്കുന്ന ശബ്ദസൗകുമാര്യത്തിനും പ്രതിഭക്കുമുള്ള പുരസ്കാരമാണിത്. യേശുദാസ് കത്തിനിന്ന കാലത്ത് അദ്ദേഹത്തോട് കിടപിടിക്കാന്‍ ജയചന്ദ്രന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന്, എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരമായി അദേഹത്തിന് ധാരാളം അവാര്‍ഡുകള്‍ കിട്ടിയിരുന്നില്ല. ഇന്നും അതേ സജീവത നിലനിര്‍ത്താന്‍ കഴിയുന്നു എന്നതിന് അദ്ദേഹത്തിന് മലയാളികളുടെ മനസിന്‍െറ അംഗീകാരമാണ് ഏറ്റവും വലിയ പുരസ്കാരം. 
ഒരു സംഗീതസംവിധായകന്‍െറ ഗാനം മകള്‍ പാടുകയും രണ്ടുപേര്‍ക്കും അവാര്‍ഡ് ലഭിക്കുകയും ചെയ്യുക എന്ന അപൂര്‍വതയാണ് മലയാളത്തിലിത്തവണ. അങ്ങനെയൊന്ന് ഇതുവരെയും സംഭവിച്ചിട്ടില്ല. വളരെക്കുറച്ച് ഗാനങ്ങളിലൂടെതന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് രമേശ് നാരായണന്‍ എന്ന സംഗീതസംവിധായകന്‍. എണ്ണിപ്പറയാന്‍ അധികമില്ളെങ്കിലും ചെയ്ത ഗാനങ്ങളെല്ലാം ശ്രദ്ധേയമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്നെയുമല്ല അതിലൂടെ നാല് സംസ്ഥാന അവാര്‍ഡുകള്‍ നേടാനും. അദ്ദേഹത്തിന്‍െറ മകള്‍ മധുശ്രീ നാരായണന് കിട്ടിയ അവാര്‍ഡ് അതിലേറെ ശ്രദ്ധേയമാണ്. എഴുപതുകഴിഞ്ഞ ഗായകനൊപ്പം അവാര്‍ഡ് പങ്കിടുന്ന ഗായികയുടെ പ്രായം വെറും 16 വയസ്. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ സംസ്ഥാന അവാര്‍ഡ് നേടുന്ന രണ്ടാമത്തെ ഗായികയാണ് മധുശ്രീ. തിരുവനന്തപുരം കാര്‍മല്‍ സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിനിയാണ് മധുശ്രീ. ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹിന്ദുസ്ഥാനിയുടെ പ്രചാരകനുമായ രമേശ് നാരായണന്‍ രണ്ട് പെണ്‍മക്കളെയും ഹിന്ദുസ്ഥാനി സംഗീതത്തിന്‍െറ വഴിയേ ആണ് നടത്തുന്നത്. അദ്ദേഹത്തിന്‍െറ കച്ചേരികളില്‍ രണ്ടുപേരും ഒപ്പം പാടാറുണ്ട്. മനോഹരമായി പാടുന്ന മധുശ്രീക്ക് അവാര്‍ഡ് ലഭിച്ചതില്‍ ഒട്ടും അല്‍ഭുതപ്പെടാനില്ല. 
‘പശ്യതി നിശി നിശി’ എന്ന ജയദേവന്‍െറ പ്രശസ്തമായ അഷ്ടപദി പാടിയാണ് മധുശ്രീ അവാര്‍ഡ് നേടിയത്. അഷ്ടപദി നിരവധി ചലച്ചിത്രങ്ങളില്‍ യേശുദാസ് ഉള്‍പ്പെടെ പലരും പാടിയിട്ടുണ്ടെങ്കിലും ഇതിന് ഒരു ഗായികക്ക് അവാര്‍ഡ് ലഭിക്കുന്നത് ആദ്യം. ‘എന്നു നിന്‍െറ മൊയ്തീന്‍’ എന്ന ചിത്രത്തിന്‍െറ ഗാനരചനക്ക് റഫീക് അഹമ്മദിന് വീണ്ടും ഒരു അംഗീകാരം കൂടി ലഭിക്കുന്നത് അര്‍ഹതക്കുള്ള അംഗീകാരം തന്നെയാണ്. അതുപോലെ പശ്ചത്തലസംഗീതത്തിനുള്ള ബിജിബാലിന്‍െറ അവാര്‍ഡും.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyWed Mar 02, 2016 12:50 pm

Radioyil innale Rameshji parayunnath kettu...Sarath panelil undayathu gunakaramaayennu..Molude paattum pariganayil vannathu athukondanatre...

Sarath enthukondu MJ ye thazhanju ennu randamathonu aalochikkendathilla ennanu basyam... പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 489245
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyWed Mar 02, 2016 1:26 pm

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 608472 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 608472
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyWed Mar 02, 2016 1:54 pm

Pandalam balan shareth ne kanakkattu cheeta paraundu
ottum desreved allata song nu aaanu award kodutte ennu
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyWed Mar 02, 2016 4:27 pm

Greeeeeshma wrote:
Pandalam balan shareth ne kanakkattu cheeta paraundu
ottum desreved allata song nu aaanu award kodutte ennu

Nalloru Ashttapathiyaanu..innale onlinil aa kutty paadiyath njan kettu...
aa pattonnu kettu nokku.well deserved...! പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 272323
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyWed Mar 02, 2016 4:28 pm

oh aashtapathi anao

kelkkanda
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 268577 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 268577 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 268577 

otta ashtapathi kondu state award....miduki anallo

achan nananyi hardwork cheyth kanum
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyWed Mar 02, 2016 4:55 pm

Greeeeeshma wrote:
oh aashtapathi anao

kelkkanda
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 268577 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 268577 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 268577 

otta ashtapathi kondu state award....miduki anallo

achan nananyi hardwork cheyth kanum
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 489245 hey,serious aayi paranjathanu..nannayi paadiyittund ee kutty...!
ennum Sreya goshalinu koduthalengineyaanu...?Chitra chehcikku polum kodukunilla...
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyWed Mar 02, 2016 5:31 pm

shamsheershah wrote:
Radioyil innale Rameshji parayunnath kettu...Sarath panelil undayathu gunakaramaayennu..Molude paattum pariganayil vannathu athukondanatre...

Sarath enthukondu MJ ye thazhanju ennu randamathonu aalochikkendathilla ennanu basyam... പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 489245

Sarathum MJ um nalla suhruthukkal alle... പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 783272
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyWed Mar 02, 2016 5:42 pm

Neelu wrote:
shamsheershah wrote:
Radioyil innale Rameshji parayunnath kettu...Sarath panelil undayathu gunakaramaayennu..Molude paattum pariganayil vannathu athukondanatre...

Sarath enthukondu MJ ye thazhanju ennu randamathonu aalochikkendathilla ennanu basyam... പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 489245

Sarathum MJ um nalla suhruthukkal alle... പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 783272

angine aanengil enthukondu avar orumichu Judge cheyyan irikunilla? പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 489245
Parachalil "thadiyan"vs Thadiyan okke thanneyaanu...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyTue Apr 05, 2016 9:06 am

പ്രണയാതുര ശീലുകള്‍ ഹൃദയതടങ്ങളിലേക്ക്‌ ഊളിയിടുന്ന സായന്തനം. മഴയുടെ നേര്‍ത്ത വിരലുകള്‍ മുട്ടിയുണര്‍ത്തുന്ന ആര്‍ദ്ര സംഗീതത്തിന്റെ നൈര്‍മല്യമായി ചിതറിയുടയുന്ന ഗസല്‍ മുത്തുകള്‍. 'ഖയാല്‍' ശീല്‍ക്കാരങ്ങളില്‍ അഭിരമിച്ച്‌ സിത്താറും തബലയും ഫ്‌ളൂട്ടും ആസ്വാദന തന്തുവില്‍ വിലയിക്കുന്ന ജുഗല്‍ബന്ദിയില്‍ നഗരസരിത്തുകള്‍ കുതിരുന്നു. ബോംബെയുടെ ഗസല്‍ നിശകള്‍ക്ക്‌ ചാരുതപകര്‍ന്ന ഗുരുജി പണ്ഡിറ്റ്‌ ജസ്രാജിന്റെ ഗസല്‍രാവുകളില്‍ തൊട്ടുപിന്നില്‍ താളമിട്ട്‌ മതിമറന്ന കൗമാരം. ഒടുവില്‍ സംഗീതത്തോടുള്ള അഭിനിവേശത്തില്‍ ആനന്ദം കണ്ടെത്തിയ ഗുരുജി അരുമശിക്ഷ്യനാക്കി വളര്‍ത്തി. കേരളത്തിന്റെ വടക്ക്‌ കണ്ണൂരിന്റെ വിപ്ലവം ചുവന്ന മണ്ണില്‍നിന്ന്‌ സംഗീതത്തിന്റെ കൈപിടിച്ചു നടന്ന രമേഷ്‌ നാരായണനെന്ന ഗസല്‍ ഗായകനും സംഗീത സംവിധായകനുമായി പിന്നീട്‌ ലോകമറിഞ്ഞു. കര്‍ണാട്ടിക്കില്‍ തുടങ്ങി ഹിന്ദുസ്‌ഥാനിയില്‍ തിളങ്ങി വിദേശത്തും സ്വദേശത്തും ഗസലിന്റെ പ്രഭാവ പരിവേഷം പകര്‍ത്തുന്ന രമേഷ്‌ നാരായണന്റെ വഴിയിലാണിപ്പോള്‍ മകള്‍ മധുശ്രീയും.

? ഗസല്‍ സന്ധ്യകളില്‍ സജീവസാന്നിധ്യമായിരുന്ന താങ്കളുടെ സിനിമയിലേക്കുളള ചുവടുമാറ്റം എങ്ങനെയായിരുന്നു

രമേഷ്‌: 1986 ല്‍ പൂനൈ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലം. അവിടത്തെ അധ്യാപകരുടെ കാരുണ്യംകൊണ്ട്‌ ചില ഷോര്‍ട്ട്‌ ഫിലിമുകള്‍ക്കൊക്കെ സംഗീതം ചെയ്യാനവസരം ലഭിച്ചു. എന്റേതൊരു സംഗീത ഫാമിലിയാണ്‌. അച്‌ഛനും അമ്മയുമൊക്കെ സംഗീതവുമായി ബന്ധമുളളവരാണ്‌. ഇതൊക്കെ എനിക്ക്‌ സംഗീതത്തില്‍ കൂടുതല്‍ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ കരുത്തും കര്‍മശേഷിയുമൊരുക്കി. പിന്നെ എല്ലാമൊരു നിമിത്തമായിരുന്നു. ഗര്‍ഷോം, മേഘമല്‍ഹാര്‍, സഫലം, മകള്‍ക്ക്‌, പരദേശി, രാത്രിമഴ, മകരമഞ്ഞ്‌, എന്നു നിന്റെ മൊയ്‌തീന്‍ വരെ എത്തിനില്‍ക്കുന്നു.

? അപ്രതീക്ഷിതമായി മധുശ്രീക്കു ലഭിച്ച സംസ്‌ഥാന അവാര്‍ഡ്‌ എങ്ങനെ വിലയിരുത്തുന്നു

മധുശ്രീ: വളരെ സന്തോഷം തോന്നി. അവാര്‍ഡുകള്‍ എപ്പോഴും നമുക്ക്‌ സന്തോഷമാണല്ലോ പൊതുവെ നല്‍കുക. എന്നാല്‍ ഈ അവാര്‍ഡിന്‌ നേരിയ ഒരു ദുഃഖംകൂടിയുണ്ട്‌. വിമലങ്കിളിനെ എനിക്ക്‌ ഇവിടെ വന്ന്‌ നന്നായി അറിയാം. എന്റെ ഫാമിലിയുമായി നല്ല ബന്ധമുണ്ട്‌. വിമലങ്കിളാണ്‌ ഈ പാട്ട്‌ വേണമെന്ന്‌ വാശിപിടിച്ചത്‌. പക്ഷേ ഈ പാട്ട്‌ സിനിമയില്‍ ഉള്‍പ്പെടുത്താത്ത വിവരം എന്നെയോ അച്‌ഛനെയോ അറിയിച്ചിരുന്നില്ല എന്നതാണ്‌ ദുഃഖം. ഞാന്‍ സ്‌കൂളിലെ എന്റെ കൂട്ടുകാരോടും അധ്യാപകരോടുമൊക്കെ പറഞ്ഞ്‌ സിനിമ കാണാന്‍ വിട്ടു. അവര്‍ക്കൊപ്പം ഫസ്‌റ്റ് ഷോ കാണുമ്പോഴാണ്‌ ഞാനറിയുന്നത്‌ ഞാന്‍ പാടിയ പാട്ട്‌ സിനിമയിലില്ലെന്ന്‌. എനിക്ക്‌ സങ്കടം സഹിക്കാനാവാതെ കരഞ്ഞുപോയി. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ എനിക്ക്‌ ഇത്രയും സങ്കടംവരില്ലായിരുന്നു.

? ഒരു വീട്ടില്‍ രണ്ട്‌ അവാര്‍ഡ്‌ ലഭിച്ചതിനെപ്പറ്റി ചില അസ്വാരസ്യങ്ങള്‍ കേള്‍ക്കുന്നു. എന്തു മറുപടിയാണുളളത്‌

രമേഷ്‌: ഒരു വീട്ടില്‍ രണ്ട്‌ സംസ്‌ഥാന അവാര്‍ഡ്‌ ഒരേസമയം ലഭിക്കുക എന്നത്‌ ആദ്യമായിട്ടാണെന്നു തോന്നുന്നു. അതുകൊണ്ടെന്താ കുഴപ്പം. മികച്ച ജഡ്‌ജിംഗ്‌ പാനലല്ലേ അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുത്തത്‌. ശരത്താണ്‌ പാനലിലെ ഒരാള്‍. മികച്ച സംഗീതജ്‌ഞനല്ലേ അദ്ദേഹം. അദ്ദേഹം തെരഞ്ഞെടുത്തതില്‍ എനിക്കും മകള്‍ക്കും അഭിമാനമുണ്ട്‌. പിന്നെ നിങ്ങള്‍ കേട്ടതല്ലേ. ഞങ്ങള്‍ ഇരുവരും നന്നായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്‌. അതിന്‌ തെളിവാണല്ലോ നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ ഈ അംഗീകാരം. വിമല്‍ എന്റെ സുഹൃത്താണ്‌. വിമല്‍ എന്നോടാണ്‌ ഈ സബ്‌ജക്‌ട് പറയുന്നത്‌. എനിക്ക്‌ കേട്ടപ്പോള്‍ കൊളളാമെന്നു തോന്നി. ഞാന്‍ പ്രോത്സാഹിപ്പിച്ചു. കാഞ്ചനമാലയെ കണ്ട്‌ കൂടുതല്‍ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ഞാനാ നിര്‍ദേശിച്ചത്‌. പക്ഷേ സ്‌ക്രിപ്‌റ്റ് ശരിയായെങ്കിലും നിര്‍മാതാവിനെ ലഭിച്ചില്ല. എന്റെ ഈ വീട്ടിലിരുന്നാണ്‌ വിമലും കാഞ്ചനമാലയും സിനിമയുടെ പ്രോമോഷനെക്കുറിച്ച്‌ സംസാരിക്കുന്നതു തന്നെ.

വിമലിന്റെ ആത്മാര്‍ഥത കണ്ട്‌ എന്റെ സുഹൃത്തിനെ വിളിച്ചാണ്‌ നിര്‍മാതാവാക്കിയത്‌. അവസാനം പാട്ടു ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ പുറത്തായി. ഒടുവില്‍ നിര്‍മാതാവിന്റെ സമ്മര്‍ദംമൂലമാണ്‌ എന്റെ പാട്ടുകള്‍ വിമല്‍ ഉള്‍പ്പെടുത്തിയത്‌. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമെന്താണെന്ന്‌ അറിയില്ല. പക്ഷേ, പൃഥ്വിരാജ്‌ വന്നതോടെയാണ്‌ ഇതിന്റെ നിറം മാറിയത്‌. അതുവരെ വളരെ ലളിതമായി കാര്യങ്ങള്‍ പോകുകയായിരുന്നു. പക്ഷേ, പടം ഹിറ്റായി. സന്തോഷമുണ്ട്‌. എന്നെവച്ച്‌ മുന്നോട്ടു പോവില്ലാന്ന്‌ വിമലും പൃഥ്വിരാജും തീരുമാനമെടുത്തപ്പോള്‍ ഞാന്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നു. പ്രോജക്‌ട് മുടങ്ങരുതെന്ന്‌ എനിക്ക്‌ നിര്‍ബന്ധമായിരുന്നു. ഞാനുള്‍പ്പെട്ട്‌ തുടങ്ങിയ പ്രോജക്‌ട് ഒരിക്കലും നിന്നുപോകരുതെന്ന്‌ ആഗ്രഹമുണ്ടായിരുന്നു.

? മധുശ്രീയുടെ അഭിപ്രായത്തില്‍ അച്‌ഛന്‍ എങ്ങനെയാണ്‌

അച്‌ഛന്‍ വളരെ ആത്മാര്‍ഥതയോടെ പാട്ടിനെ സമീപിക്കുന്ന ഒരാളാണ്‌. പാട്ട്‌ ഏതായാലും ആ ആത്മാര്‍ഥത അച്‌ഛന്‍ ചെയ്യുന്ന ഗാനങ്ങളില്‍ നിഴലിക്കും. പിന്നെ നല്ലതു കിട്ടാന്‍ ഞങ്ങളെയൊക്കെ ശകാരിക്കും. ഇത്‌ എല്ലാ അച്‌ഛന്‍മാരും ചെയ്യുന്നതല്ലേ.

? എം. ജയചന്ദ്രന്‌ എന്നു നിന്റെ മൊയ്‌തീനിലെ ഗാനത്തിനു ദേശീയ അവാര്‍ഡ്‌ ലഭിച്ചു

രമേഷ്‌: വളരെ സന്തോഷം തോന്നുന്നു. ജയചന്ദ്രന്‍ വളരെ കഴിവുളള സംഗീത സംവിധായകനാണ്‌. അതിലുപരി ഗുരുത്വമുള്ളയാളാണ്‌. ഈ പാട്ട്‌ ചെയ്യാന്‍ പൃഥ്വിരാജ്‌ നിര്‍ബന്ധിച്ചെങ്കിലും എന്നോട്‌ വിളിച്ചു ചോദിച്ചിട്ടായിരുന്നു ജയചന്ദ്രന്‍ പാട്ട്‌ ചെയ്യാന്‍ തുടങ്ങിയത്‌. ജയന്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്‌. ആര്‍.എസ്‌. വിമല്‍ സംഗീതം ചെയ്ാന്‍ വിളിച്ചായല്‍ ഇനിയും പോകും. സംഗീതം എന്റെ ജീവനും ജീവിതവുമാണ്‌. സിനിമതന്നെയാവണമെന്നില്ല. എനിക്ക്‌ ആരോടും പരിഭവമില്ല. പിന്നെ ഈ പ്രോജക്‌ടിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്നയാള്‍ എന്ന നിലയില്‍ അകാരണമായി അവഗണിക്കപ്പെട്ടപ്പോള്‍ തോന്നിയ വിഷമം പങ്കിട്ടന്നേയുളളൂ. പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 143614

? മധുശ്രീയുടെ ലക്ഷ്യം സിനിമയാണോ

സിനിമയെന്നല്ല സംഗീതത്തില്‍ ചുവടുറപ്പിക്കണമെന്നു തന്നെയാണ്‌ ആഗ്രഹം. അതിനായി പരിശ്രമിക്കുന്നു.
? പുതിയ സംഗീത സംവിധായകരെക്കുറിച്ച്‌
കഴിവുള്ളവരാണ്‌. പക്ഷേ പലരും അടിപൊളിക്കുപിന്നാലെ പോകുന്നു. മെലഡി മാത്രമേ നിലനില്‍ക്കൂ. മെലഡി ചെയ്യാന്‍ താല്‌പര്യം കാണിക്കണമെന്നാണ്‌ എനിക്കു പറയാനുള്ളത്‌.
? കുടുംബം
ഭാര്യ: ഹേമ സംഗീതജ്‌ഞയാണ്‌. മക്കള്‍: മധുവന്തി, മധുശ്രീ. ഇരുവരും ഗായകരാണ്‌. തിരുവനന്തപുരത്ത്‌ കരമന തമലത്ത്‌ താമസിക്കുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 EmptyTue Apr 05, 2016 1:17 pm

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 608472 പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 608472
Back to top Go down
Sponsored content

പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty
PostSubject: Re: പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍   പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍ - Page 2 Empty

Back to top Go down
 
പാട്ടിന്റെ നറുപുഷ്പം - രമേഷ് നാരായണ്‍
Back to top 
Page 2 of 2Go to page : Previous  1, 2
 Similar topics
-
» രമേഷ് നാരായണ്‍
» പാട്ടിന്റെ രാജകല
» പാട്ടിന്റെ വീട്ടില്‍
» പാട്ടിന്റെ ലോകം

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: