സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_rcap 
Ammu
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_rcap 
vipinraj
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_rcap 
sandeep
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_rcap 
shamsheershah
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_rcap 
Neelu
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_rcap 
Binu
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_rcap 
unnikmp
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_rcap 
midhun
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_rcap 
Greeeeeshma
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 4 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 മാതാവിന് തുല്യം മാതാവ് മാത്രം

Go down 
+17
Michael Jacob
balamuralee
Parthan
shamsheershah
jenny
Laila N
Raajakumaari
Binu
sunder
jaykvjay
Greeeeeshma
vipinraj
Reshmi
nettooraan
parutty
Ammu
sandeep
21 posters
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 9:39 am

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 11:17 am

ഉമ്മയുടെ ഒരുമ്മ

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ എഴുതുന്നു
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 608472


ഓരോ പിറന്നാളിനും ഒരോ വയസ്സുകൂടും. പക്ഷേ അമ്മമാരുടെ മനസ്സില് മാത്രം മക്കള്‍ക്ക് പ്രായമാകാറില്ല. കുഞ്ഞുന്നാളിലെപ്പോലെ തന്നെയായിരിക്കും എന്നും.

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 16411_685472

വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത്-മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. എനിക്കു മാത്രം അന്നും ഇന്നും എന്നും മമ്മൂഞ്ഞ്. ചിങ്ങമാസത്തിലെ വിശാഖത്തിനാണ് അവന്‍ ജനിച്ചത്. ഇംഗ്ലീഷ് തീയതിയാണ് സപ്തംബര്‍ ഏഴ്. കുട്ടിക്കാലത്തും പിറന്നാള്‍ വലിയ ആഘോഷമൊന്നുമായിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒരു പായസം വയ്ക്കും. പ്രാര്‍ഥന മാത്രം മുടക്കാറില്ല. യാസീന്‍ ഓതി ദു അ്‌വ ചൊല്ലും. ആയുസ്സും ആരോഗ്യവും കൊടുക്കണേയെന്ന് പടച്ചോനോട് പറയും. ഇന്നും എനിക്ക് അതേ പടച്ചോനോട് അപേക്ഷിക്കാനുള്ളൂ.

കല്യാണം കഴിഞ്ഞ് അഞ്ചുകൊല്ലം കാത്തിരുന്നു അവനുവേണ്ടി. കൊതിച്ചിരുന്നുണ്ടായ കുട്ടിയായതുകൊണ്ട് എല്ലാവരും പുന്നാരിച്ചു. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത്. എട്ടുമാസമായപ്പോഴേ മുലകുടി നിര്‍ത്തി. പിന്നെ പാലും ഏത്തപ്പഴവുമായി പ്രധാന ആഹാരം. പാലൊക്കെ അന്നേ കുടിച്ചു തീര്‍ത്തതുകാരണമായിരിക്കാം ഇപ്പോ അവന് പാല്‍ച്ചായ വേണ്ട. കട്ടന്‍മതി.

ഇടയ്ക്ക് രണ്ടുവര്‍ഷം എന്റെ നാടായ ചന്തിരൂരിലാണ് അവന്‍ വളര്‍ന്നത്. രണ്ടു പിള്ളേരുണ്ടായിരുന്നു അവന്റെ കൂടെ. അതുങ്ങള് എപ്പോഴും ഉപദ്രവിക്കും. ശല്യം സഹിക്കാതെയായപ്പോഴാണ് സ്‌കൂള്‍ മാറ്റിയത്. ചെറുപ്പത്തിലേ ഓട്ടവും ചാട്ടവും തന്നെയായിരുന്നു. അടങ്ങിയിരിക്കൂല. പതിനാലുവയസ്സുള്ളപ്പോ ചെമ്പീന്ന് ഒറ്റയ്ക്ക് കെട്ടുവളളമൂന്നി അക്കരെ പൂച്ചാക്കല് വരെപ്പോയി. തുഴയാനൊക്കെ നല്ല മരുങ്ങായിരുന്നു. തിരിച്ചുവന്നപ്പോ നല്ലത് കൊടുത്തു. അടികൊണ്ട് വള്ളത്തില് വീണു.

അവന്റെ മനസ്സില് പണ്ടുകാലം തൊട്ടേ സിനിമയായിരുന്നു. ബാപ്പയാണ് ആദ്യം ചെമ്പിലെ കൊട്ടകയില് സിനിമയ്ക്ക് കൊണ്ടുപോയിരുന്നത്. കുറച്ചുമുതിര്‍ന്നപ്പോ അനിയന്മാരുമായി പോകാന്‍ തുടങ്ങി. ഒറ്റ സിനിമ വിടില്ല. രാത്രിയില്‍ അവര് വീടിന്റെ ടെറസില് കിടക്കും. എഴുന്നേറ്റ് സിനിമയ്ക്ക് പോണത് നമ്മളറിയൂല. കോളേജില്‍പോകാന്‍ തുടങ്ങിയപ്പോഴാണ് അഭിനയിച്ചുതുടങ്ങിയത്. അവിടത്തെ ഓരോ വിശേഷവും വീട്ടില്‍ വന്നുപറയും. അഭിനയിച്ചുകാണിക്കും. പാട്ടുപാടിക്കൊണ്ടുനടക്കും.


ചെറുപ്പത്തിലേ അവന്‍ സ്വന്തം വഴി തിരിച്ചറിഞ്ഞു. അതിലേ പോയി. പടച്ചോന്റെ കൃപ കൊണ്ട് നല്ലതിലേക്കായിരുന്നു. അവന്റെ ആദ്യത്തെ ഒന്നുരണ്ടുസിനിമകളൊക്കെ ഒപ്പം തീയറ്ററില് പോയി കണ്ടിട്ടുണ്ട്. ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയപ്പോ അവന് പോകാന്‍ പറ്റാതെയായി. അവന്റെ ബാപ്പ മരിച്ചതിനുശേഷം ഞാന്‍ സിനിമകാണാന്‍ പോയിട്ടുമില്ല. ഇപ്പോ പുതിയ സിനിമ അവന്റെ വീട്ടിലിരുന്ന് കാണാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് എന്നെ വിളിക്കും,ചിലപ്പോ ഞാന്‍ ഒപ്പമിരുന്ന് കാണും. അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് ഇഷ്ടംതന്നെ. അതങ്ങനെയല്ലേ വരൂ. 'കാണാമറയത്ത്' നല്ലൊരു സിനിമയായിരുന്നു. പിന്നെ 'തനിയാവര്‍ത്തനം'. അതില് സ്വന്തം അമ്മതന്നെ വിഷം കൊടുത്ത് കൊല്ലുന്നതുകണ്ടപ്പോ നെഞ്ചില് എന്തോ ഒന്നു കുത്തിക്കൊണ്ടപോലെ. ഞാന്‍ അവന്റെ ഉമ്മയല്ലേ...

സിനിമയ്ക്കുവേണ്ടി അവന്‍ പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ പോലും ഉപേക്ഷിച്ചു. കൊഴുവയായിരുന്നു പണ്ട് അവന് ഏറ്റവും ഇഷ്ടമുള്ള മീന്‍. ചെമ്മീന്‍പൊരിച്ചതിനോടും പ്രിയമായിരുന്നു. കോളേജിലായിരുന്ന കാലത്ത് രാത്രിയാകുമ്പോ കൂട്ടുകാരെയൊക്കെക്കൂട്ടി വരും. പിന്നെ അവര്‍ക്കുവേണ്ടി രണ്ടാമത് ചോറും ഇഷ്ടമുള്ള കറികളുമൊക്കെ ഉണ്ടാക്കും. അവന്റെ കൂട്ടുകാരൊന്നും എന്റെ വയറ്റില്‍ ജനിച്ചില്ലെന്നേയുള്ളൂ. എന്റെ മക്കള് തന്നെയായിരുന്നു. ഇന്നും ചിലപ്പോഴൊക്കെ അവന്‍ ചോദിക്കാറുണ്ട്,ഉമ്മ അടുക്കളയില്‍ കയറി പണ്ടത്തെരുചിയുള്ള മീന്‍കറിയൊക്കെ ഉണ്ടാക്കിത്തരുമോയെന്ന്. ഞാന്‍ ചെമ്പിലായിരുന്നപ്പോ അവന്റെ വീട്ടിലേക്ക് പലതും ഉണ്ടാക്കിക്കൊടുത്തുവിടുമായിരുന്നു. ചക്കപ്പഴം വലിയ ഇഷ്ടമാണ്. ചക്കയും മാങ്ങയുമൊക്കെ ധാരാളം ഉണ്ടായിരുന്നു വീട്ടില്‍.

ബാപ്പ അവനെ ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു. അവന്‍ സിനിമാനടനായി. ഇപ്പോ മക്കളും പേരമക്കളുമൊക്കെ സിനിമാക്കാര്‍. മകന്‍ വലിയ ആളായി എന്ന് ഞാന്‍ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. അങ്ങനെയൊരിക്കലും തോന്നാന്‍ പാടില്ല. എല്ലാം ദൈവത്തിന്റ നിശ്ചയം. അതുമാതിരി നടക്കുന്നു. നമ്മള്‍ക്ക് അതിലെന്ത് പങ്ക്? ഇപ്പോ അവനെ കാണാന്‍ സാധിക്കുന്നല്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ. എപ്പോഴും കാണണമെന്ന് തോന്നും. അവന്റെ തിരക്കുകള്‍ മറ്റാരെക്കാളും നന്നായി എനിക്കറിയാ.ം പിന്നെ വിരലുകൊണ്ട് ഒന്നമര്‍ത്തിയാല്‍ അവനെ കാണാമല്ലോ..ടി.വിയില് ദിവസം എത്രപ്രാവശ്യം അവന്‍ വന്നുപോകുന്നു. അതുകാണുമ്പോ ഞാന്‍ ചെമ്പിലെ അവന്റെ കുട്ടിക്കാലം ഓര്‍ക്കും. ഞങ്ങള്‍ക്കുമുമ്പില് അഭിനയിച്ച, പാട്ടുപാടിയ,ഞാന്‍ ചോറുരുട്ടിക്കൊടുത്ത കുട്ടിയല്ലേ ഇത്...എന്റെ സ്വന്തം മമ്മൂഞ്ഞ്...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 3:22 pm

'അമ്മ ' ആ വാക്കിലുണ്ട് എല്ലാം...!!
വെറുമൊരു ആശംസ കൊണ്ട് ചെറുതാക്കാനാവില്ല ആ നന്മ...!! മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717

കാരണം മണ്മറഞ്ഞു പോയാലും അത് മനസ്സിൽ സത്യവും സ്നേഹവും ഉണർവ്വും ഉന്മേഷവും മധുരവുമായ് മങ്ങാതെയിരിപ്പുണ്ട്...!!!
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 4:15 pm



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 10671428_10152678336541571_6783420696068534688_n

PUNCHRIYODE AMMA

അമ്മയെ സ്നേഹിച്ച്‌ കൊതി തീരാതെപോയവർക്കും ..അമ്മയുടെ സ്നേഹം അറിയാതെ പോയവർക്കും ഈ ദിവസം സമർപ്പിക്കുന്നു...!! സ്വന്തം അമ്മ മരിച്ച്‌ കിടക്കുകയാണ്‌ എന്നറിയാതെ അമ്മയുടെ മുഖത്തേക്ക്‌ നോക്കി പുഞ്ചിരിക്കുന്ന പിഞ്ചുകുഞ്ഞ്‌... നാളുകൾക്ക്‌ മുന്നെ ഒരു പത്രത്തിൽ വന്ന ചിത്രം...!!((എന്നെ ഏറെ ദു:ഖത്തിലാഴ്ത്തിയ ഒരു ചിത്രവും കൂടിയാണിത് ) മുഖപുസ്തകത്തിൽ ഷേയർ ചെയ്യുവാനായ്‌ അമ്മമാരോടൊപ്പ്പം നിന്നിടുക്കുന്ന സെൽഫികളും മറ്റും അമ്മയെന്ന സ്നേഹത്തെ നഷ്ടപ്പെട്ടവർക്കും അനുഭവിച്ച്ട്ടില്ലാത്തവർക്കും ഒരു നൊമ്പരമാകാതിരിക്കട്ടെ.....!!!!
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 4:24 pm

A touching message to all children ---


When I will be dead
Your tears will flow
But I won't know
Cry for me NOW instead..

You will send flowers
But I won't see
Send them NOW instead

You will say praising words
But I won't hear
Praise me NOW instead

You will forget my faults
But I won't know
Forget them NOW instead

you will miss me then
But I won't feel
Miss me NOW instead

You will wish
You could have spent more time with me
But I won't be there
Spend it NOW

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 948518 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 4:25 pm

greesh -- photo kandu ente kannu niranju.... മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214
Back to top Go down
Ammu
Forum Boss
Forum Boss
Ammu



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 4:26 pm

Greeeeeshma wrote:


മാതാവിന് തുല്യം മാതാവ് മാത്രം - Page 4 10671428_10152678336541571_6783420696068534688_n

PUNCHRIYODE AMMA

അമ്മയെ സ്നേഹിച്ച്‌ കൊതി തീരാതെപോയവർക്കും ..അമ്മയുടെ സ്നേഹം അറിയാതെ പോയവർക്കും ഈ ദിവസം സമർപ്പിക്കുന്നു...!! സ്വന്തം അമ്മ മരിച്ച്‌ കിടക്കുകയാണ്‌ എന്നറിയാതെ അമ്മയുടെ മുഖത്തേക്ക്‌ നോക്കി പുഞ്ചിരിക്കുന്ന പിഞ്ചുകുഞ്ഞ്‌... നാളുകൾക്ക്‌ മുന്നെ ഒരു പത്രത്തിൽ വന്ന ചിത്രം...!!((എന്നെ ഏറെ ദു:ഖത്തിലാഴ്ത്തിയ ഒരു ചിത്രവും കൂടിയാണിത് ) മുഖപുസ്തകത്തിൽ ഷേയർ ചെയ്യുവാനായ്‌ അമ്മമാരോടൊപ്പ്പം നിന്നിടുക്കുന്ന സെൽഫികളും മറ്റും അമ്മയെന്ന സ്നേഹത്തെ നഷ്ടപ്പെട്ടവർക്കും അനുഭവിച്ച്ട്ടില്ലാത്തവർക്കും ഒരു നൊമ്പരമാകാതിരിക്കട്ടെ.....!!!!

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214
Back to top Go down
Ammu
Forum Boss
Forum Boss
Ammu



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 4:27 pm

Usha Venugopal wrote:
A touching message to all children ---


When I will be dead
Your tears will flow
But I won't know
Cry for me  NOW  instead..

You will send flowers
But I won't see
Send them NOW instead

You will say praising words
But I won't hear
Praise me NOW instead

You will forget my faults
But I won't know
Forget them NOW  instead

you will miss me then
But I won't feel
Miss me NOW instead

You will wish
You could have spent more time with me
But I won't  be there
Spend it NOW

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 948518  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214

ചേച്ചിയെ മാതാവിന് തുല്യം മാതാവ് മാത്രം - Page 4 60367 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 4:27 pm

Usha Venugopal wrote:
A touching message to all children ---


When I will be dead
Your tears will flow
But I won't know
Cry for me  NOW  instead..

You will send flowers
But I won't see
Send them NOW instead

You will say praising words
But I won't hear
Praise me NOW instead

You will forget my faults
But I won't know
Forget them NOW  instead

you will miss me then
But I won't feel
Miss me NOW instead

You will wish
You could have spent more time with me
But I won't  be there
Spend it NOW

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 948518  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 912236
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 4:57 pm


sarolyatto മാതാവിന് തുല്യം മാതാവ് മാത്രം - Page 4 199945 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 199945
Usha Venugopal wrote:
greesh -- photo kandu ente kannu niranju.... മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214
Back to top Go down
parutty
Forum Boss
Forum Boss
parutty



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 7:30 pm

Greeeeeshma wrote:


മാതാവിന് തുല്യം മാതാവ് മാത്രം - Page 4 10671428_10152678336541571_6783420696068534688_n

PUNCHRIYODE AMMA

അമ്മയെ സ്നേഹിച്ച്‌ കൊതി തീരാതെപോയവർക്കും ..അമ്മയുടെ സ്നേഹം അറിയാതെ പോയവർക്കും ഈ ദിവസം സമർപ്പിക്കുന്നു...!! സ്വന്തം അമ്മ മരിച്ച്‌ കിടക്കുകയാണ്‌ എന്നറിയാതെ അമ്മയുടെ മുഖത്തേക്ക്‌ നോക്കി പുഞ്ചിരിക്കുന്ന പിഞ്ചുകുഞ്ഞ്‌... നാളുകൾക്ക്‌ മുന്നെ ഒരു പത്രത്തിൽ വന്ന ചിത്രം...!!((എന്നെ ഏറെ ദു:ഖത്തിലാഴ്ത്തിയ ഒരു ചിത്രവും കൂടിയാണിത് ) മുഖപുസ്തകത്തിൽ ഷേയർ ചെയ്യുവാനായ്‌ അമ്മമാരോടൊപ്പ്പം നിന്നിടുക്കുന്ന സെൽഫികളും മറ്റും അമ്മയെന്ന സ്നേഹത്തെ നഷ്ടപ്പെട്ടവർക്കും അനുഭവിച്ച്ട്ടില്ലാത്തവർക്കും ഒരു നൊമ്പരമാകാതിരിക്കട്ടെ.....!!!!

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214മാതാവിന് തുല്യം മാതാവ് മാത്രം - Page 4 948518 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 948518 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 708918 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 708918
Back to top Go down
parutty
Forum Boss
Forum Boss
parutty



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptySun May 10, 2015 7:32 pm

Usha Venugopal wrote:
A touching message to all children ---


When I will be dead
Your tears will flow
But I won't know
Cry for me  NOW  instead..

You will send flowers
But I won't see
Send them NOW instead

You will say praising words
But I won't hear
Praise me NOW instead

You will forget my faults
But I won't know
Forget them NOW  instead

you will miss me then
But I won't feel
Miss me NOW instead

You will wish
You could have spent more time with me
But I won't  be there
Spend it NOW

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 948518  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 4214
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyMon May 11, 2015 2:41 pm

അമ്മയാണ് തീരുമാനിക്കേണ്ടത്..

ഭാഗ്യലക്ഷ്മി (ഡബിംഗ് ആര്‍ട്ടിസ്റ്റ്) Posted on: 08 May 2015


എന്റെ വ്യക്തിപരമായ അനുഭവം വച്ച് പറയുകയാണെങ്കില്‍ മക്കളെ വളര്‍ത്തേണടത് നീയൊരു ആണ്‍കുട്ടിയാണ്, പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞല്ല. നീ ഒരു മനുഷ്യനാണ് എന്ന് പറഞ്ഞാണ്. നീ സഹജീവിയെ ബഹുമാനിക്കണം എന്ന് പറഞ്ഞാണ്. അത് ആണോ പെണ്ണോ ആകട്ടെ. മറ്റുള്‌ല സ്ത്രീകളെ ബഹുമാനിക്കുമ്പോഴാണ് സ്വന്തം അമ്മയോടും സഹോദരിയോടുമുള്‌ല ബഹുമാനവും മര്യാദയും പൂര്‍ണ്ണമാകുന്നതെന്ന് അവന്‍ മനസ്സിലാക്കണം. ആണ്‍കുട്ടികള്‍ അടുക്കളയിലേക്ക് വരുമ്പോള്‍ ചിലര്‍ ചോദിക്കുന്നത് കേള്‍ക്കാം എന്താ ആണ്‍കുട്ടികള്‍ക്ക് അടുക്കളയില്‍ കാര്യമെന്ന്. അതൊരു പൊട്ട ചോദ്യമാണ്. എന്താ അവര്‍ക്കും വിശപ്പില്ലേ. അപ്പോള്‍ അവരും അടുക്കളയില്‍ കയറണ്ടേ. ജെന്‍ഡറിലുളള വ്യത്യാസങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അത് അടിച്ചേല്‍പ്പിച്ചാകരുത് മക്കളെ വളര്‍ത്തേണ്ടത്.

എന്റെ മക്കള്‍ അവരുടെ കൂട്ടുകാരികളോട് സംസാരിക്കുന്നത് കേട്ടാല്‍ ആണുങ്ങളോട് സംസാരിക്കുന്നത് പോലെയാണ് തോന്നുക. അതേകുറിച്ച് അവരോട് ചോദിച്ചാല്‍ അവര്‍ പറയും ഞങ്ങള്‍ക്ക് ഗേള്‍ ഫ്രണ്ട്, ബോയ് ഫ്രണ്ട് എന്നൊന്നുമില്ല ഫ്രണ്ട് എന്നേയുള്ളൂ എന്ന്. അത്തരം വിശാല ചിന്താഗതി അവരില്‍ വളര്‍ത്താന്‍ നമുക്ക് സാധിക്കണം. അവളൊരു പെണ്‍കുട്ടിയാണ് നീയൊരു ആണ്‍കുട്ടിയാണ് തുടങ്ങി വികല്‍പങ്ങള്‍ കുട്ടികളുടെ മവനസ്സില്‍ കയറ്റുന്നത് നമ്മള്‍ മുതിര്‍ന്നവര്‍ തന്നെയാണ്. അത് ഒഴിവാക്കണം. ക്ലാസെടുത്തോ ഉപദേശിച്ചോ സ്ത്രീകളോടുളള സമീപനത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കില്ല. അവരത് മനസ്സിലാക്കേണ്ടത് നമ്മുടെ പെരുമാറ്റത്തിലൂടെയാണ്. നല്ല ഭക്ഷണം കൊടുത്ത വളര്‍ത്തുന്നത് പോലെ നല്ല മൂല്യങ്ങള്‍ നല്‍കി വളര്‍ത്താനും അമ്മക്ക് കഴിയണം.

ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അമ്മ അവരുടെ സുഹൃത്താണ് അവരുടെ ഫസ്റ്റ് ഗേള്‍ഫ്രണ്ടാണ് അമ്മ. അത്രയേറെ സ്വാധീനമാണ് അമ്മ അവരില്‍ ചെലുത്തുന്നത്. അത്രയേറെ സ്വാധീനം ചെലുത്തുന്ന അമ്മക്ക് മാത്രമേ അവരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയൂ. ആ സ്വാധീനശക്തിയെ നല്ലരീതിയില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമം ഈ മാതൃദിനത്തില്‍ അമ്മമാരില്‍ നിന്നും ഉണ്ടാകട്ടെ.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyMon May 11, 2015 2:42 pm



BHagya lakshmi kku bhayankara vajakam adiya
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 489245 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 489245 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 489245
Back to top Go down
parutty
Forum Boss
Forum Boss
parutty



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyMon May 11, 2015 2:44 pm

Greeeeeshma wrote:


BHagya lakshmi kku bhayankara vajakam adiya
മാതാവിന് തുല്യം മാതാവ് മാത്രം - Page 4 489245 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 489245 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 489245

ivarude oru program undallo selfe agane alle peru
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyMon May 11, 2015 2:49 pm



Athe selfie

Malayalam kanda ettavum BOLD LADY anenna bhagyalakshi ye visheshipikune
Back to top Go down
parutty
Forum Boss
Forum Boss
parutty



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyMon May 11, 2015 2:50 pm

Greeeeeshma wrote:


Athe selfie

Malayalam kanda ettavum BOLD LADY anenna bhagyalakshi ye visheshipikune

anno
Back to top Go down
Ammu
Forum Boss
Forum Boss
Ammu



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyFri Jun 26, 2015 1:34 pm

ഒരു അമ്മ മുയല്‍ മക്കളെ സംരക്ഷിക്കാന്‍ വേണ്ടി ഒരു വലിയ പാമ്പിനെ നേരിടുന്ന രംഗം കണ്ടാല്‍ അമ്മ എന്ന പദത്തിന്റെ വ്യാപ്തി നമുക്ക് മനസ്സിലാവും. മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 608472 യുട്യൂബില്‍ പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോയില്‍ അമ്മ മുയല്‍ ശരിക്കും ഒരു 'സൂപ്പര്‍മോം' ആണ്. തന്റെ പിഞ്ചു കുഞ്ഞുങ്ങളെ ആക്രമിക്കാനെത്തിയ വലിയൊരു കറുത്ത പാമ്പിനെ പിന്നാലെ ചെന്ന് തുരത്തുന്നത് ശരിക്കും അത്ഭുതം നല്‍കുന്നു. വീഡിയോ സമൂഹ സൈറ്റുകളില്‍ തരംഗമായി കഴിഞ്ഞു. കുഞ്ഞുങ്ങളെ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്ന പാമ്പിന്റെ മേല്‍ ചാടിക്കയറിയാണ് മുയലമ്മ ആക്രമണം ആരംഭിക്കുന്നത്. പിടഞ്ഞ് പായുന്ന പാമ്പിനെ മുയല്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നു. പലതവണ ഭിത്തിയുടെ അപ്പുറം കടക്കാന്‍ ശ്രമിക്കുന്നുവെങ്കിലും മുയലമ്മ കടിച്ചുവലിച്ച് താഴെയിടുന്നു. ഒരു തവണ കടിയേറ്റിട്ടും തിരിച്ചെത്തുന്ന മുയലമ്മ പാമ്പിനെ ഒരു പാഠം പഠിപ്പിച്ച ശേഷമാണ് രക്ഷപെടാന്‍ അനുവദിക്കുന്നത്.

Back to top Go down
Ammu
Forum Boss
Forum Boss
Ammu



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyTue Feb 09, 2016 12:00 pm

അമ്മ മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 199945

ഡോ. മ്യൂസ് മേരി ജോര്‍ജ്

മമ്മി ഈ ലോകത്തെ വിട്ടുപോയിട്ട്‌ ഒന്‍പതു ദിവസം ആയപ്പോഴാണ്‌ ഫെയ്‌സ്ബുക്കില്‍ ഈ വിവരം സുഹൃത്തുക്കളോട്‌ പങ്കുവച്ചത്‌. അപ്പോള്‍ സിവിക്‌ ചന്ദ്രന്‍ എഴുതി, ''എനിക്കും ഒരു രാത്രി ഈ അമ്മ ആഹാരം വിളമ്പിത്തന്നിട്ടുണ്ട്‌.''
വ്യക്‌തിപരമായ ഒരു സങ്കടം മാത്രമായി ഞാന്‍ അനുഭവിച്ചിരുന്ന വിയോഗം എന്റെ പല കൂട്ടുകാരും അവരുടെ കൂടി സങ്കടമായി എഴുതിയപ്പോള്‍ മമ്മിയുടെ സ്വഭാവത്തിലെ ഒരു സവിശേഷത ഒന്നുകൂടി ഞാന്‍ ഓര്‍ത്തു.
ഞാനെന്ന അമ്മ ജീവിതത്തിന്റെയും ഉദ്യോഗ-ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുടെയും ഇടയില്‍ മകള്‍ മാത്രമായി ഞാന്‍ ജീവിച്ച കാലത്തിന്റെ സൂക്ഷ്‌മരേഖകള്‍ പലതും തീര്‍ത്തും നേര്‍ത്തുപോയിരുന്നു.

ഓരോരുത്തര്‍ക്കും അവരുടെ അമ്മ ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കും. പക്ഷേ, നമ്മുടെ കൂട്ടുകാര്‍ക്ക്‌ നമ്മുടെ അമ്മ പ്രിയപ്പെട്ട ആളായിരിക്കുക എന്നത്‌ അത്ര എളുപ്പമല്ല. മമ്മി എന്നെ എന്നെന്നേയ്‌ക്കുമായി വിട്ടുപോയ കാര്യം പത്രത്തില്‍ വായിച്ച കൂട്ടുകാരി സോഫി ഫോണ്‍ ചെയ്‌തു.
അവളപ്പോള്‍ പറഞ്ഞു, ''മ്യൂസ്‌ നീ ഓര്‍ക്കുന്നോ, എന്റെ അമ്മായി (അവള്‍ സ്വന്തം അമ്മയെ അമ്മായി എന്നാണ്‌ വിളിച്ചിരുന്നത്‌) മരിച്ചതിനു ശേഷം വന്ന ആദ്യത്തെ ഓണത്തിന്‌ മമ്മി പായസം ഉണ്ടാക്കി നിന്റെ കയ്യില്‍ തന്നുവിട്ടത്‌ ഓര്‍ക്കുന്നോ'' എന്ന്‌.
സത്യത്തില്‍ ഞാനത്‌ നിശേഷം മറന്നുപോയിരുന്നു. അവള്‍ ഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ സോഫിയുടെ അമ്മ മരിച്ചുപോയത്‌. മുപ്പത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവള്‍ അത്‌ ഓര്‍ക്കുന്നു.
ഏറ്റവും അടുത്ത കാലത്ത്‌ എന്റെ സ്‌റ്റുഡന്റായ മിഥുന്‍ മുരളി, മമ്മിയെ കാണാന്‍ എന്നോടൊപ്പം കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ എന്റെ മുഖത്തേയ്‌ക്കുറ്റു നോക്കിയിട്ട്‌ അവനോടു പറഞ്ഞു.
'കാണാമാണിക്യം'. 'എന്താ കാണാമാണിക്യം' എന്നവന്‍ ചോദിച്ചപ്പോള്‍, 'എന്റെ കാണാമാണിക്യമല്ലേ ഇത്‌' എന്നു പറഞ്ഞ്‌ അമ്മ എന്നെ ചേര്‍ത്തുപിടിച്ചു. അന്‍പതു വയസ്സില്‍ നിന്നു അഞ്ച്‌ വയസ്സിലേക്ക്‌ ആ നിമിഷം ഞാന്‍ എത്തി.
മലയാളത്തിലെ മനോഹരമായ ഒരു വാക്കും അതിന്റെ ഭാവവും എന്നിലേക്ക്‌ ഒഴുകിയെത്തി. പോകാന്‍ നേരം അമ്മ മിഥുനോട്‌ പറഞ്ഞു, ''ആലുവായില്‍ നിന്നു വന്നിട്ട്‌ കാര്യമായൊന്നും തരാന്‍ പറ്റിയില്ല'' എന്ന്‌. മക്കളുടെ ബന്ധങ്ങളെ തന്നോടു ചേര്‍ത്തുപിടിച്ച ഒരമ്മയുടെ നിസ്സഹായത ഞാനവിടെ കണ്ടു.
ആറ്‌ മക്കളെ വളര്‍ത്തുകയും അധ്യാപികയെന്ന ജോലി ചെയ്യുകയും വീട്ടുകാര്യങ്ങളെല്ലാം കൊണ്ടുനടത്തുകയും ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നവരാണ്‌ മിക്ക അമ്മമാരും. ഞങ്ങളുടെ കൗമാരത്തിലും യൗവനത്തിലും വീട്‌ ഞങ്ങളുടെ മാത്രം വീടല്ലായിരുന്നു.
ആറ്‌ മക്കളുടെയും സഹപാഠികളും കൂട്ടുകാരും വരികയും പോവുകയും ചെയ്യുകവഴി അവരുടെ കൂടി വീടായിരുന്നു. അമ്മ അവര്‍ക്കെല്ലാം മമ്മി ആയിരുന്നു. സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സില്‍ പഠിപ്പിക്കുന്ന രാധാകൃഷ്‌ണന്‍ എന്റെ സഹപാഠിയാണ്‌.

രാധാകൃഷ്‌ണന്‍ പലപ്പോഴും പറയും, ഏറ്റവും രുചികരമായ മധ്യതിരുവിതാംകൂര്‍ ഭക്ഷണം കഴിച്ചത്‌ മ്യൂസിന്റെ വീട്ടില്‍ നിന്നാണെന്ന്‌. ആണെന്നും പെണ്ണെന്നും ഭേദമില്ലാതെ - പാര്‍ട്ടിയോ പള്ളിയോ നോക്കാതെ, മതമോ ജാതിയോ നോക്കാതെ, അവര്‍ മക്കളുടെ കൂട്ടുകാരെ സ്‌നേഹിച്ചു; സല്‍ക്കരിച്ചു.

സ്വന്തം മക്കളെ മാത്രമല്ല വിശന്നിരിക്കുന്ന തന്റെ ചുറ്റുപാടുമുള്ളവരെയും ഊട്ടിയിട്ടുണ്ട്‌. സമൃദ്ധിയുടെ നടുവില്‍ നിന്നുകൊണ്ടല്ല ഇതൊക്കെ ചെയ്‌തത്‌. വലിയ ഭൂസ്വത്തൊന്നും ഇല്ലാത്ത രണ്ടധ്യാപകരുടെ വരുമാനം കൊണ്ടാണ്‌ നിറവിന്റെ നാളുകളെ അവര്‍ നിര്‍മ്മിച്ചത്‌.
ആറുമക്കള്‍ ആറു തരം പ്രകൃതവും സാമൂഹ്യബന്ധങ്ങളും ഉള്ളവരും അറുനൂറ്റാറ്‌ സ്വഭാവമുള്ള സുഹൃത്തുക്കളുള്ളവരും ആയിരുന്നു. മൂത്താങ്ങള കുറെക്കാലം ഗാന്ധിമാര്‍ഗ്ഗം പാലിക്കുന്നവനും ബദല്‍ജീവിത പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവനും ആയിരുന്നു. സിവിക്‌ ചന്ദ്രനെപ്പോലുള്ളവരൊക്കെ അവന്റെ സുഹൃത്തുക്കള്‍ ആയിരുന്നു.
പ്രകൃതിചികിത്സയുടെ വക്‌താവും പ്രയോക്‌താവുമായ ജേക്കബ്‌ വടക്കഞ്ചേരി ഇന്നത്തെ പോലെ ഒരു പ്രസ്‌ഥാനം ഒന്നും ആയിരുന്നില്ല. ഗാന്ധിമാര്‍ഗ്ഗവും പ്രകൃതിചികിത്സാപരീക്ഷണങ്ങളും ജാപ്പി (ചായയ്‌ക്കും കാപ്പിക്കും ബദല്‍)പോലുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമൊക്കെയായി മോട്ടോര്‍ സൈക്കിളില്‍ കേരളം ചുറ്റുന്ന കാലമാണ്‌.
അയാളുടെ യാത്രയ്‌ക്കിടയില്‍ ഞങ്ങളുടെ വീടും മമ്മിയും സ്വന്തം വീടും അമ്മയും പോലെയായിരുന്നു. അവന്റെ ഹോസ്‌റ്റലില്‍ നിന്ന്‌ പലസ്വഭാവക്കാരായ കൂട്ടുകാര്‍ വരുമ്പോള്‍ ഇഷ്‌ടംപോലെ ഭക്ഷണവും സ്വന്തം വീട്ടിലെന്നപോലെ സ്വസ്‌ഥതയും കൊടുത്തിരുന്നു.
രണ്ടാമത്തെ ആങ്ങള വൈദികവിദ്യാര്‍ത്ഥിയായിരുന്നു. സ്വാഭാവികമായും അവന്റെ സുഹൃത്തുക്കള്‍ വൈദിക വിദ്യാര്‍ത്ഥികളും മറ്റും ആയിരുന്നു. കൂടാതെ പുരോഹിതന്‍മാര്‍ അവരുടെ മേലധികാരികള്‍ എന്നിവരൊക്കെ വീട്ടിലെത്തുമ്പോള്‍ അവര്‍ക്കും മമ്മി പ്രിയപ്പെട്ട അമ്മയായിരുന്നു.

സെമിനാരി ജീവിതം വളരെ അടക്കവും ചിട്ടയുമുള്ള ഒന്നാണല്ലോ. അപ്പോള്‍ ആങ്ങളയുടെ കൂട്ടുകാരും അങ്ങനെയുള്ളവര്‍ ആയിരിക്കും. ഞങ്ങളുടെ വീട്ടിലെ ഏറ്റവും സുന്ദരനും പഠിക്കാന്‍ അതിസമര്‍ത്ഥനും (ഏഴാംക്ല ാസുമുതല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ്‌ നേടിയ ആളാണ്‌) ആയ മകന്‍ വൈദികനാകാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ മമ്മിയും പപ്പയും എതിര്‍ത്തില്ല.

പഠിച്ച്‌ ഉയര്‍ന്നു നേടാവുന്ന എല്ലാ സാമ്പത്തിക വിഭൂതികളെയും ആങ്ങളയ്‌ക്കൊപ്പം അവരും ഉപേക്ഷിച്ചു. സന്യാസ വൈദികനായ മകനെയും അവന്റെ സുഹൃത്തുക്കളെയും മേലധികാരികളെയും അതേ അര്‍ത്ഥത്തിലും അവസ്‌ഥയിലും ഉള്‍ക്കൊള്ളുകയും സല്‍ക്കരിക്കുകയും ചെയ്‌തു.
മൂന്നാമത്തെ ആങ്ങളയാകട്ടെ പഠിക്കാന്‍ അതിസമര്‍ത്ഥനായിരുന്നെങ്കിലും അന്തര്‍മുഖത്വം കുറെയുള്ളവനായിരുന്നു. വളരെ നന്നായി പുകവലിക്കുകയും വായനാഭ്രാന്തും (മാര്‍കോസിന്റെ ' ഘലമള േെീൃാ' എന്ന കൃതി ഞാനാദ്യം കാണുന്നത്‌ അവന്റെ കയ്യിലാണ്‌) അത്യാദര്‍ശജീവിതവും ഒക്കെയുള്ള ആള്‍.
ആരെയും വേദനപ്പെടുത്തുകയോ കഠിനവാക്കുകള്‍ പറയുകയോ ഇല്ല. കൂട്ടുകാരും കുറവ്‌. അവന്റെ ജീവിതാവശ്യങ്ങള്‍ക്കു വേണ്ടുന്ന വരുമാനം 'മലനാട്‌' സോപ്പ്‌ വിറ്റും മറ്റും നേടിയിരുന്നു. അയഞ്ഞ ജുബ്ബയും കണ്ണാടിയും ആരോടും അധികം മിണ്ടാത്ത പ്രകൃതവും ഉള്ള അവനെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ മമ്മിക്ക്‌ സാധിച്ചു.
അവന്റെ ആഴമേറിയ സ്‌നേഹവും തെളിഞ്ഞ മനസ്സും ഇന്നും എന്നും നിലനില്‍ക്കാന്‍ സാധിച്ചത്‌ അവനെ അവനായി അംഗീകരിച്ചതിനാലാണ്‌.
അനിയത്തിയാകട്ടെ നിയമവിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കേരളത്തിലെ പരിസ്‌ഥിതി സ്‌ത്രീമുന്നേറ്റങ്ങളുടെ ആദ്യകാലപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.
അക്കാലത്തെ പെണ്‍കുട്ടികളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്‌ ഇത്തരം ആക്‌റ്റിവിസം ഉള്ളവരായിരുന്നത്‌. അതിനാല്‍ തന്നെ അവളുടെ സുഹൃത്തുക്കളും അങ്ങനെയുള്ളവരായിരുന്നു.
സാറാജോസഫും അജിതയും ഒക്കെ നേതൃത്വം നല്‍കി നടത്തിയ സ്വതന്ത്രസ്‌ത്രീ സംഘടനകളുടെ 1991-ലെ കോഴിക്കോട്‌ സമ്മേളനത്തിന്റെ കോര്‍ഗ്രൂപ്പില്‍ ഒരാളായിരുന്നു അവള്‍.
കേരളത്തില്‍ സ്‌ത്രീവാദ ആശയങ്ങള്‍ രൂപപ്പെട്ടുവരുന്നതേയുണ്ടായിരുന്നുള്ളൂ. അതിന്റെ ഭാഗമായി അജിതയും സാറാജോസഫും മറ്റും നേതൃത്വം കൊടുത്ത വാഹനപ്രചരണ ജാഥ കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോള്‍ മമ്മി എല്ലാവര്‍ക്കും വേണ്ടി ആഹാരമൊരുക്കി കാത്തിരുന്നു.
ഫെമിനിസത്തിന്റെ സൈദ്ധാന്തികതയോ പ്രായോഗികതയോ ഒന്നും പഠിച്ചറിഞ്ഞ്‌ ഉണ്ടായ സഹഭാവമല്ലായിരുന്നു അത്‌. മമ്മിയുടെ രാഷ്‌ട്രീയവും വിശ്വാസവും, മകളുടെയോ സുഹൃത്തുക്കളുമായി വരുന്നവരുടേതോ ആയിരുന്നുമില്ല. പക്ഷേ, ഒരു മകളുടെ സത്യാന്വേഷണ പരീക്ഷണങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന അമ്മയെ ഞാനവിടെ കണ്ടു.
ഏറ്റവും ഇളയ അനിയനാകട്ടെ, വിദ്യാര്‍ത്ഥിരാഷ്‌ട്രീയവും കൂട്ടുകാരുമൊക്കെയായി ജീവിക്കുമ്പോള്‍ മിക്ക കൂട്ടുകാരും വിശന്നായിരിക്കും വരിക. ഒരു മടുപ്പും കൂടാതെ സ്വന്തം അമ്മയെന്നപോലെ അവരെ സ്‌നേഹത്തോടെ വരവേറ്റു.
മിശ്രവിവാഹിതനായ അവന്റെ കൂട്ടുകാരന്‌ കുഞ്ഞുണ്ടായപ്പോള്‍ ആ കുഞ്ഞിന്‌ ആദ്യമൊരു ആഭരണം വാങ്ങിനല്‍കിയത്‌ മമ്മിയാണ്‌. പിന്നീട്‌ അവന്റെ വിവാഹം ഒരു തമിഴ്‌ബ്രാഹ്‌മിന്‍ പെണ്‍കുട്ടിയുമായി നടന്നപ്പോഴും ഒരു പ്രത്യേകതരം ഉള്‍ക്കൊള്ളല്‍സമീപനം മമ്മിയില്‍ ഞാന്‍ കണ്ടു.
സ്വപ്‌നങ്ങളും വായനയും സൗഹൃദങ്ങളും ഒക്കെയുണ്ടായിരുന്ന ആറുമക്കളെയും അവരായി ഉള്‍ക്കൊള്ളുമ്പോഴും അവര്‍ വഴിതെറ്റിയും തകര്‍ന്നും പോകാതിരിക്കത്തക്കവിധം സൂക്ഷ്‌മജാഗ്രത പുലര്‍ത്തിയിരുന്ന ഒരു കരുതല്‍ മമ്മി സൂക്ഷിച്ചു.
തകര്‍ച്ചകളിലേയ്‌ക്ക് കൂപ്പുകുത്തിപ്പോകാമായിരുന്ന സന്ദര്‍ഭങ്ങളെ തന്റെ മക്കള്‍ മറികടന്നുപോകുന്നതുവരെ അവര്‍ക്കുമേല്‍ കര്‍ശനവും സൗമ്യവുമായ കരുതല്‍ മമ്മി പാലിച്ചു. താന്‍ വച്ചുവിളമ്പിക്കൊടുത്തവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്‌ വാര്‍ദ്ധക്യത്തില്‍ അവരെ കാണാന്‍ എത്തിയിരുന്നത്‌.
പക്ഷേ, ഒരിക്കല്‍പോലും അതിന്റെ പേരില്‍ മക്കളുടെ കൂട്ടുകാരെക്കുറിച്ച്‌ യാതൊരു അലോസരവും പ്രകടിപ്പിച്ചില്ല. തന്റെ മതവിശ്വാസവും രാഷ്‌ട്രീയബോധങ്ങളും നിലനിര്‍ത്തിക്കൊണ്ട്‌ മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുക അത്ര എളുപ്പമല്ല. അതാണ്‌ മമ്മി പ്രയോഗിച്ചത്‌.
മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ' എന്ന കൃതി ലോകസാഹിത്യത്തിലെക്ല ാസിക്കുകളില്‍ ഒന്നാണ്‌. പിലഹേയ നിലോവ്‌ന എന്ന വീട്ടമ്മയില്‍ നിന്നും അമ്മയില്‍ നിന്നും അവര്‍ വളര്‍ന്ന്‌ വിപ്ലവകാരിയായ തന്റെ മകന്റെയും കൂട്ടുകാരുടെയും മുഴുവന്‍ അമ്മയായി മാറിയ ആ അമ്മയെ വായിക്കുമ്പോള്‍ ഒരു കാലത്ത്‌ വലിയ ആദരവ്‌ തോന്നിയിരുന്നു.
മഹാശ്വേതാദേവിയുടെ 'അമ്മ' എന്ന നാടകം വായിച്ചപ്പോള്‍ വളരെ വൈകി മാത്രം മകന്റെ കൂട്ടുകാരിയിലൂടെ മകനെ അറിഞ്ഞ അമ്മയെക്കുറിച്ച്‌ സങ്കടവും തോന്നിയിരുന്നു.
അമ്മ എന്നത്‌ തന്റെ ഇച്‌ഛകള്‍ക്കനുസരിച്ച്‌ മാത്രം മക്കളെ നിര്‍മ്മിക്കുന്ന ഒരു സ്‌ഥാപനമല്ല; മക്കളെ തിരിച്ചറിഞ്ഞുകൊണ്ട്‌ അവരോടിടപെടുന്നവരിലെല്ലാം നിറഞ്ഞുപരക്കുന്ന നിറനിലാവിന്റെ ജൈവികസാധ്യതയാണ്‌ അമ്മ.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyTue Feb 09, 2016 12:26 pm

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyWed Jul 20, 2016 12:19 pm

മകന് പഠിക്കണം; ഒരമ്മ 11 വര്‍ഷമായി ക്ലാസ് മുറിക്ക് പുറത്തിരിക്കുന്നു ...

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Image13

ചെറുവത്തൂര്‍: കഴിഞ്ഞ 11 വര്‍ഷമായി ആനിക്കാടി പാലയിലെ ടി.വി.ശാന്ത വിദ്യാലയത്തിലെത്തുന്നു. അധ്യാപകര്‍ പഠിപ്പിക്കാനും മറ്റു കുട്ടികള്‍ പഠിക്കാനുമെത്തുമ്പോള്‍ തന്റെ മകന്‍ നിപിന്‍ കുമാറിനെ ക്ലാസ് മുറിയിലിരുത്താനാണ് ശാന്തയെത്തുന്നത്.

പോളിയോ ബാധിച്ച് തളര്‍ന്ന നിപിന്‍ കുമാറിനെ തോളിലേറ്റിയാണ് ശാന്ത ക്ലാസ് മുറിയിലെത്തുന്നത്. പരസഹായമില്ലാതെ എവിടേക്കും പോകാന്‍ കഴിയാത്ത നിപിന്‍കുമാറിന് ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങള്‍ നടത്താനും ഒരാളുടെ സഹായം വേണം. രാവിലെ നിപിനിനെ ക്ലാസ് മുറിയിലിരുത്തിയ ശേഷം ഈ അമ്മ പുറത്ത് കാത്തിരിക്കും. വൈകിട്ട് ക്ലാസ് മുറിയില്‍ നിന്ന് മകനെയും തോളത്തേറ്റി വീട്ടിലേക്കും.

പഠിക്കാന്‍ താത്പര്യമുള്ള മകന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞ് വെച്ചിരിക്കയാണ് ശാന്ത. ഒന്നു മുതല്‍ നാലാം ക്ലാസുവരെ പൊള്ളപ്പൊയില്‍ എല്‍.പി.സ്‌കൂളിലും അഞ്ച് മുതല്‍ ഏഴുവരെ കൊടക്കാട് ഗവ.വെല്‍ഫെയര്‍ യു.പി.സ്‌കൂളിലും എട്ടുമുതല്‍ 10 വരെ കൊടക്കാട് കേളപ്പജിയിലുമായിരുന്നു പഠനം. എസ്.എസ്.എല്‍.സിക്ക് നല്ല മാര്‍ക്കോടെ പാസ്സായ നിപിനിന്റെ പഠന മോഹം കരിച്ചുകളയാന്‍ അമ്മയുടെ മനസ്സനുവദിക്കുന്നില്ല. പ്ലസ് വണ്‍ ഹ്യൂമാനിറ്റീസിന് കുട്ടമത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്രവേശനം കിട്ടിയത്.

വീട്ടില്‍ നിന്നു വിദ്യാലയത്തിനടുത്തുവരെ ഓട്ടോറിക്ഷയെ ആശ്രയിക്കുന്നു. വാടക ഇനത്തില്‍ ദിവസം 150 രൂപ വേണം. കുന്നിന്‍ മുകളിലുള്ള വിദ്യാലയത്തില്‍ ഓട്ടോയിലെത്തിയാലും ക്ലാസ് മുറിയിലേക്ക് നിപിന്‍ കുമാറിനെ ചുമലിലേറ്റണം. അമ്മയുടെയും മകന്റെയും പ്രയാസം കണ്ട് സഹപാഠികള്‍ ചക്രക്കസേര വാങ്ങിക്കാന്‍ ആലോചന നടത്തി. എന്നാല്‍ ചക്രക്കസേര തള്ളിക്കൊണ്ടുപോകാനുള്ള സൗകര്യമില്ലാത്തത് പ്രശ്‌നമായി.

പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ ആനിക്കാടി പാലയിലെ ഒറ്റമുറി വീട്ടിലാണ് കൂലിത്തൊഴിലാളിയായ പി.കരുണാകരനും ശാന്തയും മകനും താമസിക്കുന്നത്. നാലുപാടും വെള്ളവും ചെളിയും കെട്ടിക്കിടക്കുന്ന വീട്ടിലെത്താന്‍ റോഡ് സൗകര്യമില്ല. കുടുംബത്തിന്റെ പ്രയാസം കണ്ടറിഞ്ഞ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ റോഡു പണിയാന്‍ ശ്രമിച്ചെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. അതിനാല്‍ വീട്ടിലേക്കും മകനെ തോളിലേറ്റണം. കരുണാകരന്‍ കൂലിപ്പണിക്ക് പോകുന്നതിനാല്‍ അടുപ്പില്‍ തീ പുകയുന്നു.

പ്രത്യേക പരിഗണനയര്‍ഹിക്കുന്ന നിപിന്‍കുമാറും കുടുംബവും ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തിന് സമീപമാണെങ്കിലും പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലായതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലും ഉള്‍പ്പെട്ടില്ല. നിര്‍ധന കുടുംബത്തിന്റെ സഹായത്തിന് സര്‍ക്കാര്‍ സഹായവുമെത്തിയില്ല. ഫോണ്‍: 9447803318.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyWed Jul 20, 2016 1:40 pm

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyWed Jul 20, 2016 2:16 pm

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyThu Jul 21, 2016 9:41 am

sandeep wrote:

മകന് പഠിക്കണം; ഒരമ്മ 11 വര്‍ഷമായി ക്ലാസ് മുറിക്ക് പുറത്തിരിക്കുന്നു ...

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Image13


നിപിന്‍കുമാറിന് പഠിക്കാം; സഹായത്തിന് ഞങ്ങളുണ്ട് ......

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 272323  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 912236  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 912236  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 912236

നിപിന്‍കുമാറിന്റെ അച്ഛന്‍ പി.കരുണാകരന്റെ മൊബൈല്‍ ഫോണിലേക്ക് ബുധനാഴ്ച രാവിലെ മുതല്‍ നിലയ്ക്കാത്ത വിളികളായിരുന്നു. ആദ്യമെത്തിയത് ചെന്നൈയില്‍നിന്ന്, തുടര്‍ന്ന് അബുദാബി, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്ന് മലയാളികളുടെ വിളിയെത്തി. മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586  മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586

ചെറുവത്തൂര്‍: കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി നിപിന്‍കുമാറിന് താങ്ങുംതണലുമായി സഹപാഠികളും അധ്യാപകരും ഇനി ഒപ്പമുണ്ടാകും. പോളിയോ ബാധിച്ച് തളര്‍ന്ന നിപിന്‍കുമാറിനെയും, കഴിഞ്ഞ 11 വര്‍ഷമായി മകനെ തോളിലേറ്റി വിദ്യാലയത്തിലെത്തിച്ചശേഷം ക്ലാസ്മുറിക്ക് കാവലാളായി നില്‍ക്കുന്ന അമ്മയെയുംകുറിച്ച് ബുധനാഴ്ച 'മാതൃഭൂമി'യില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് സ്‌കൂളില്‍ വിശേഷാല്‍ അസംബ്ലി ചേര്‍ന്നാണ് സഹപാഠികള്‍ സഹായം പ്രഖ്യാപിച്ചത്.

സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ ചക്രക്കസേര വാങ്ങിനല്‍കും. വാഹനത്തില്‍നിന്ന് കസേരയിലേക്ക് ഇരുത്തി എളുപ്പത്തില്‍ ക്ലാസ്മുറിയിലെത്താനുള്ള സൗകര്യമൊരുക്കും. വാഹന വാടക സ്റ്റാഫ് കൗണ്‍സില്‍ വഹിക്കാനും തീരുമാനിച്ചു.

ഒരു സഹപാഠിയുടെ രക്ഷിതാവ് നിപിന്‍കുമാറിന് ആദ്യ സഹായധനം വിദ്യാലയത്തിലെത്തിച്ചു. വൈകല്യം ബാധിച്ച് മുട്ടിലിഴഞ്ഞ് ജീവിതം നയിച്ച അരായാപ്പില്‍ കൃഷ്ണന്റെ സ്മരണയ്ക്കായി സഹോദരിയാണ് സഹായമെത്തിച്ചത്. നിപിന്‍കുമാറിന് പ്രിന്‍സിപ്പല്‍ സൂര്യനാരായണ സൂര്യനാരായണ കുഞ്ചൂരായര്‍ തുക കൈമാറി.

കാലിക്കടവിലെ ഖാദി സ്റ്റോര്‍ ഉടമ ചന്ദ്രഭാനു സ്‌കൂളിലെത്തി നിപിന്‍കുമാറിന് ഖാദി യൂണിഫോം കൈമാറി. പ്രഥമാധ്യാപകന്‍ കെ.ടി.ഗോവിന്ദന്‍, എം.രാധാകൃഷ്ണന്‍, ടി.വി.രഘുനാഥ്, എന്‍.കെ.ദാമോദരന്‍, പ്രമീള ചെല്ലപ്പന്‍ എന്നിവര്‍ സംസാരിച്ചു. നിപിന്‍കുമാറിന്റെ അച്ഛന്‍ പി.കരുണാകരന്റെ മൊബൈല്‍ ഫോണിലേക്ക് ബുധനാഴ്ച രാവിലെ മുതല്‍ നിലയ്ക്കാത്ത വിളികളായിരുന്നു. ആദ്യമെത്തിയത് ചെന്നൈയില്‍നിന്ന്, തുടര്‍ന്ന് അബുദാബി, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്ന് മലയാളികളുടെ വിളിയെത്തി. മുംബൈ, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നെല്ലാം സഹായ വാഗ്ദാനമുണ്ടായി.

സഹായം ഏകോപിപ്പിച്ച് നിര്‍ധനകുടുംബത്തിന് വീടും മറ്റു സൗകര്യങ്ങളുമൊരുക്കിക്കൊടുക്കാന്‍ പ്രദേശത്തെ സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെയും സഹായംകൂടിവേണം. അവര്‍ക്കൊപ്പം ചേരാന്‍ കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വോളന്റിയര്‍മാരും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും തയ്യാറെടുപ്പ് തുടങ്ങി. സഹായം എസ്.ബി.ടി. കയ്യൂര്‍ (ചെറുവത്തൂര്‍) ശാഖയില്‍ നിപന്‍കുമാറിന്റെ പേരിലുള്ള അക്കൗണ്ട് നമ്പര്‍: 67173516713-ലേക്ക് അയയ്ക്കാം. IFSC: SBTR 0000573.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 EmptyThu Jul 21, 2016 9:46 am

മാതാവിന് തുല്യം മാതാവ് മാത്രം - Page 4 272323 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 272323 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 811586 മാതാവിന് തുല്യം മാതാവ് മാത്രം - Page 4 559487
Back to top Go down
Sponsored content





മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 4 Empty

Back to top Go down
 
മാതാവിന് തുല്യം മാതാവ് മാത്രം
Back to top 
Page 4 of 5Go to page : Previous  1, 2, 3, 4, 5  Next
 Similar topics
-
» എന്ത് കൊണ്ട് മാഗി മാത്രം?
» ഞാന്‍, ഞാന്‍ മാത്രം...

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: