സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വെറുതെയല്ല വീട്ടമ്മ Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വെറുതെയല്ല വീട്ടമ്മ Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വെറുതെയല്ല വീട്ടമ്മ Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വെറുതെയല്ല വീട്ടമ്മ Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വെറുതെയല്ല വീട്ടമ്മ Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വെറുതെയല്ല വീട്ടമ്മ Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വെറുതെയല്ല വീട്ടമ്മ Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വെറുതെയല്ല വീട്ടമ്മ Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വെറുതെയല്ല വീട്ടമ്മ Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വെറുതെയല്ല വീട്ടമ്മ Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വെറുതെയല്ല വീട്ടമ്മ Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വെറുതെയല്ല വീട്ടമ്മ Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വെറുതെയല്ല വീട്ടമ്മ Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വെറുതെയല്ല വീട്ടമ്മ Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വെറുതെയല്ല വീട്ടമ്മ Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വെറുതെയല്ല വീട്ടമ്മ Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വെറുതെയല്ല വീട്ടമ്മ Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വെറുതെയല്ല വീട്ടമ്മ Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വെറുതെയല്ല വീട്ടമ്മ Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വെറുതെയല്ല വീട്ടമ്മ Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വെറുതെയല്ല വീട്ടമ്മ Vote_lcapവെറുതെയല്ല വീട്ടമ്മ Voting_barവെറുതെയല്ല വീട്ടമ്മ Vote_rcap 
Ammu
വെറുതെയല്ല വീട്ടമ്മ Vote_lcapവെറുതെയല്ല വീട്ടമ്മ Voting_barവെറുതെയല്ല വീട്ടമ്മ Vote_rcap 
vipinraj
വെറുതെയല്ല വീട്ടമ്മ Vote_lcapവെറുതെയല്ല വീട്ടമ്മ Voting_barവെറുതെയല്ല വീട്ടമ്മ Vote_rcap 
sandeep
വെറുതെയല്ല വീട്ടമ്മ Vote_lcapവെറുതെയല്ല വീട്ടമ്മ Voting_barവെറുതെയല്ല വീട്ടമ്മ Vote_rcap 
shamsheershah
വെറുതെയല്ല വീട്ടമ്മ Vote_lcapവെറുതെയല്ല വീട്ടമ്മ Voting_barവെറുതെയല്ല വീട്ടമ്മ Vote_rcap 
Neelu
വെറുതെയല്ല വീട്ടമ്മ Vote_lcapവെറുതെയല്ല വീട്ടമ്മ Voting_barവെറുതെയല്ല വീട്ടമ്മ Vote_rcap 
Binu
വെറുതെയല്ല വീട്ടമ്മ Vote_lcapവെറുതെയല്ല വീട്ടമ്മ Voting_barവെറുതെയല്ല വീട്ടമ്മ Vote_rcap 
unnikmp
വെറുതെയല്ല വീട്ടമ്മ Vote_lcapവെറുതെയല്ല വീട്ടമ്മ Voting_barവെറുതെയല്ല വീട്ടമ്മ Vote_rcap 
midhun
വെറുതെയല്ല വീട്ടമ്മ Vote_lcapവെറുതെയല്ല വീട്ടമ്മ Voting_barവെറുതെയല്ല വീട്ടമ്മ Vote_rcap 
Greeeeeshma
വെറുതെയല്ല വീട്ടമ്മ Vote_lcapവെറുതെയല്ല വീട്ടമ്മ Voting_barവെറുതെയല്ല വീട്ടമ്മ Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 വെറുതെയല്ല വീട്ടമ്മ

Go down 
+4
Reshmi
sandeep
ranjith
Minnoos
8 posters
Go to page : 1, 2  Next
AuthorMessage
Guest
Guest
avatar



വെറുതെയല്ല വീട്ടമ്മ Empty
PostSubject: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptySun Apr 15, 2012 3:03 pm

ജോലികള്‍ക്ക് ഒരു പഞ്ഞവുമില്ല ഈ ലോകത്ത്. തരാതരം ജോലികള്‍ ഇഷ്ടം പോലെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ എത്ര ആത്മാര്‍ഥമായി ജോലി ചെയ്താലും നന്ദി എന്ന രണ്ടക്ഷരവും ശമ്പളം എന്ന മൂന്നക്ഷരവും ലഭിക്കാത്ത ഒരേയൊരു ജോലിയേയുള്ളൂ ഈ ലോകത്ത്. വീട്ടമ്മ.

ഭാര്യയ്‌ക്കെന്താ ജോലി അല്ലെങ്കില്‍ അമ്മയ്‌ക്കെന്താ ജോലി എന്നു ചോദിച്ചാല്‍ ജോലിയില്ല എന്നൊരു ഉത്തരം ഇല്ല ഇന്നത്തെ കാലത്ത്. ടീച്ചര്‍, ഡോക്ടര്‍, നഴ്‌സ്, എന്നൊക്കെ പറയുന്ന കൂട്ടത്തില്‍ അതേ പ്രാധാന്യത്തോടെ തന്നെ ഇന്നുള്ളവര്‍ പറയും ഭാര്യ ഹൗസ് വൈഫാണ്, അമ്മ ഹൗസ് വൈഫാണ് എന്നൊക്കെ. എന്നാല്‍ ഇവര്‍ക്ക് ശമ്പളം കൊടുക്കുമോ എന്നു ചോദിച്ചാല്‍ എല്ലാരും മുഖം ചുളിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

വീട്ടമ്മമാര്‍ക്ക് ശമ്പളമോ? അരുതാത്തതെന്തോ കേട്ട ഭാവമായിരിക്കും എല്ലാരുടേയും മുഖത്ത്. അത് അവളുടെ ധര്‍മ്മം, കര്‍ത്തവ്യം. ശരി സമ്മതിച്ചു. എന്നാല്‍ എന്നെങ്കിലും അവള്‍ ചെയ്യുന്ന കാര്യങ്ങളെ ആരെങ്കിലും അഭിനന്ദിക്കാറുണ്ടോ?

അഭിനന്ദിക്കുന്നതു പോട്ടെ, വല്ലപ്പോഴും എന്തെങ്കിലും വീഴ്ചയുണ്ടായി പോയാല്‍ അതൊന്നു ക്ഷമിച്ചു കൊടുക്കാന്‍ പോലും ഉള്ള വിശാല മനസ്‌കത നമ്മുടെ സമൂഹത്തിനില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം.

ഏറ്റവും ഭാരിച്ച പണി, ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യണം, ഒരേസമയം വ്യത്യസ്ത കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക, അവധിക്കാലങ്ങളോ, ഒഴിവു ദിവസങ്ങളോ ഇല്ലാത്ത ജോലി, പ്രതിഫലം ലഭിക്കാത്ത ജോലി, ഇങ്ങനെ ഒട്ടനവധി കറുത്ത വിശേഷണങ്ങള്‍ നല്‍കാന്‍ സാധിക്കും വീട്ടമ്മമാര്‍ക്ക്.

എന്നാല്‍ ഒരു വീട്ടമ്മ ഓരോ ദിവസവും ചെയ്തു തീര്‍ക്കുന്ന ജോലികള്‍ പരിശോധിച്ചാല്‍ അവര്‍ക്ക് മാസാവസാനം കൊടുക്കേണ്ട ശമ്പളം ആറക്കത്തിലെത്തി നില്‍ക്കും. ചിരിച്ചു തള്ളാന്‍ വരട്ടെ.
പാല്‍ ബില്ലു മുതല്‍ കറന്റു ബില്‍ വരെ അടക്കുന്ന, വീട്ടില്‍ സംഘടിപ്പിക്കുന്ന കൊച്ചു ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍ മുതല്‍ വലിയ വിവാഹം വരെയുള്ളവയുടെ കണക്കു സൂക്ഷിക്കുന്നതില്‍ വീട്ടമ്മമാര്‍ കാണിക്കുന്ന മിടുക്ക് അനന്യമാണ്. ഇക്കാര്യങ്ങളൊക്കെ നോക്കാന്‍ ഒരു കണക്കപ്പിള്ളയെ വീട്ടില്‍ നിയമിച്ചാല്‍ ചുരുങ്ങിയ ശമ്പളം എങ്കിലും നല്‍കേണ്ടി വരും.

പൂന്തോട്ടം നമ്മുടെയെല്ലാം വീടിന്റെ അവിഭാജ്യ ഘടകമാണ്. ജിവസവും ചെടികള്‍ക്ക് വെള്ളമൊഴിക്കാനും, ഇടയ്ക്കിടയ്ക്ക് വളം ചെയ്യാനും, അവയെ പരിപാലിക്കാനും നല്ല ശ്രദ്ധ വേണം. ഇതിനു വേണ്ടി പ്രത്യേകം പൂന്തോട്ടക്കാരനെ നിയമിക്കാറുണ്ട് ചിലരെങ്കിലും. എന്നാല്‍ ഭൂരിപക്ഷം വീടുകളിലും ഇതും വീട്ടമ്മമാരുടെ 'ചുമതല'യാണ്. ഒരായിരം രൂപയെങ്കിലും തോട്ടക്കാരന് നമ്മള്‍ കൊടുക്കില്ലേ?

ഭര്‍ത്താവിനോ മക്കള്‍ക്കോ അസുഖം വന്നാല്‍ ഉറക്കമിളച്ചിരുന്നു ശുശ്രൂഷിയ്ക്കുന്ന വീട്ടമ്മയ്‌ക്കൊരു അസുഖം വന്നാല്‍ പലപ്പോഴും ആതാരും അറിയുക പോലും ഇല്ല. നമ്മുടെ വീട്ടില്‍ വയസ്സായ അച്ഛനമ്മമാരെ നോക്കാന്‍ ഒരു ഹോം നഴ്‌സിനെ നിയമിക്കുമ്പോള്‍ മാസാവസാനം എത്ര രൂപയാണ് പോക്കറ്റില്‍ നിന്നും ചോര്‍ന്നു പോവുക! ആലോചിച്ചിട്ടുണ്ടോ?

ട്യൂഷന്‍ ഫീ ലാഭിക്കാന്‍ മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതും നേരെ ചെന്ന് വീഴുക അമ്മമാരുടെ തലയിലാവും. മക്കളെ വണ്ടിയില്‍ ഡ്രൈവ് ചെയ്ത് സ്‌കൂളിലാക്കുക, തിരിച്ചു കൊണ്ടു വരികയും ചെയ്യുന്ന ഡ്രൈവറുടെ റോളും വീട്ടമ്മമാര്‍ ഈ ജോലിത്തിരക്കുകള്‍ക്കിടയില്‍ ചെയ്യുന്നുണ്ട്.

ഇവയ്‌ക്കെല്ലാം പുറമെ വീട്ടമ്മമാരുടെ പരമ്പരാകത ജോലികളായ കുട്ടികളെ നോക്കല്‍, പാചകം, അലക്കല്‍, വീടും പരിസരവും ദിവസവും അടിച്ചു തുടച്ചു വൃത്തിയാക്കല്‍ തുടങ്ങിയ ചുമതലകള്‍ കൂടിയാകുമ്പോള്‍...

യഥാര്‍ത്ഥത്തില്‍ തങ്ങള്‍ ഇത്രയും വലിയൊരു കാര്യമാണ് ചെയ്യുന്നത് എന്ന് പലപ്പോഴും വീട്ടമ്മമാര്‍ പോലും തിരിച്ചറിയാറില്ല. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ അതു ശ്രദ്ധിക്കാറു പോലും ഉണ്ടാവില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

അമ്മയോട്, അല്ലെങ്കില്‍ ഭാര്യയോട് ഒരു നല്ല വാക്ക് പറഞ്ഞു നോക്കൂ, അല്ലെങ്കില്‍ വല്ലപ്പോഴുമെങ്കിലും ഒന്നു പുഞ്ചിരിക്കാനെങ്കിലും ശ്രമിക്കൂ.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptySun Apr 15, 2012 3:45 pm

iniyenkilum ee anungalkk nalla budhi thonnatte.. വെറുതെയല്ല വീട്ടമ്മ 768717
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptySun Apr 15, 2012 3:46 pm

വെറുതെയല്ല വീട്ടമ്മ 44121 വെറുതെയല്ല വീട്ടമ്മ 44121 വെറുതെയല്ല വീട്ടമ്മ 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptySun Apr 15, 2012 3:51 pm

വെറുതെയല്ല വീട്ടമ്മ 559487 വെറുതെയല്ല വീട്ടമ്മ 559487 വെറുതെയല്ല വീട്ടമ്മ 559487
Back to top Go down
Reshmi
Forum Boss
Forum Boss
avatar



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptySun Apr 15, 2012 3:55 pm

Bed coffee to pillow cover......vare വെറുതെയല്ല വീട്ടമ്മ 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Sep 14, 2012 9:20 am

ഇപ്പണിക്കൊക്കെ എത്ര വരും കൂലി വെറുതെയല്ല വീട്ടമ്മ 145684 വെറുതെയല്ല വീട്ടമ്മ 145684 വെറുതെയല്ല വീട്ടമ്മ 145684




നമ്മുടെ നാട്ടില്‍ ഒരു വീട്ടമ്മ ആരുടെയൊക്കെ പണികള്‍ ചെയ്യും?

# വീട്ടില്‍ നാലാളുണ്ടെങ്കില്‍ നാല്പത് ഇഷ്ടങ്ങള്‍. എല്ലാം ഉണ്ടാക്കാന്‍ അമ്മ തന്നെ വേണം - അപ്പോള്‍ പാചകക്കാരിയെന്ന് വിളിക്കാം

# ചെമ്മണ്ണ് പുരണ്ട് നിറം മാറിയ ഷര്‍ട്ടും ട്രൗസറും എത്ര തവണ അമ്മ അലക്കി വെളുപ്പിച്ചിരിക്കുന്നു - അലക്കുകാരി തന്നെ.

# കണക്ക് തെറ്റിച്ചതിന് അമ്മ നുള്ളിയതിന്റെ പാട് ഇപ്പോഴുമില്ലേ കൈത്തണ്ടയില്‍ - അധ്യാപികയെന്ന് വിളിച്ചോളൂ.

# ഉമ്മറവും അടുക്കളയും മാത്രമല്ല കക്കൂസും കുളിമുറിയും ഓവുചാലുമൊക്കെ വൃത്തിയാക്കാന്‍ അമ്മയുടെ ചൂലെത്തണം - അപ്പോള്‍ ശുചീകരണ തൊഴിലാളി

# വയറുവേദന, തലവേദന, ജലദോഷം തുടങ്ങി എത്ര രോഗങ്ങള്‍ക്ക് അമ്മയുടെ മരുന്നുകള്‍ ആശ്വാസമേകി - ഡോക്ടര്‍ എന്നു വിളിക്കാമല്ലേ?

# പനി പിടിച്ചു കിടക്കുമ്പോള്‍ തണുത്ത വെള്ളം മുക്കി തുടച്ചതും മുറിവില്‍ മരുന്നു പുരട്ടിയുണക്കിയതും മറന്നുപോയോ - നഴ്‌സുമാര്‍ തോറ്റു പോകും

# സ്വന്തം കുഞ്ഞുങ്ങളെ മാത്രമല്ല വീട്ടിലെ എല്ലാ കുഞ്ഞുങ്ങളെയും നോക്കി വളര്‍ത്തിയില്ലേ - ശിശുപരിപാലകയെന്ന് വിളിക്കാം

# എത്ര കുഴഞ്ഞു മറിഞ്ഞ മാനസിക പ്രശ്‌നങ്ങള്‍. അമ്മയില്ലായിരുന്നെങ്കില്‍ എത്ര ആത്മഹത്യകള്‍ നടന്നേനെ - സൈക്കോളജിസ്റ്റ് അല്ലേ?

# മുട്ട വിറ്റു കിട്ടിയതും തേങ്ങ കൊടുത്തതും ഒക്കെയായി അമ്മയുടെ പെട്ടിയില്‍ ഒളിച്ചിരുന്നു എപ്പോഴും കുറച്ചു കാശ്. അതുകൊണ്ട് അമ്മ നടത്താത്ത കാര്യങ്ങളില്ല - ഫൈനാന്‍സ് മാനേജര്‍ തസ്തികയില്‍ നിയമിക്കാം

# കല്യാണം, പിറന്നാള്‍, ചോറൂണ്, മരണം - എത്രയെത്ര ഇവന്റുകള്‍ അമ്മ മാനേജ് ചെയ്തു - ഇവന്റ് മാനേജര്‍ ആക്കിയാലോ

# അമ്മപ്പോലീസ് ഇല്ലായിരുന്നെങ്കില്‍ എന്തൊക്കെ നടന്നേനെ. അടി പിടി വെട്ട് കുത്ത്്... - പോലീസ് തന്നെ

# വയസ്സായവരെ നോക്കാന്‍ അമ്മയ്ക്ക് പ്രത്യേക മിടുക്കുണ്ടെന്ന് അമ്മൂമ്മ പറയുന്നതു കേട്ടു അഭിമാനിച്ചപ്പോള്‍ അറിഞ്ഞിരുന്നോ അതിനു പുറകിലുള്ള അധ്വാനം - ജിറിയാട്രിക് നഴ്‌സ് എന്നു വിളിക്കണം

# മുറ്റത്തെ ചട്ടികളില്‍ പൂച്ചെടികള്‍ നിറഞ്ഞതും അടുക്കളപ്പുറത്ത് പച്ചമുളകും ചീരയും ചേമ്പു ചേനയുമൊക്കെ തലയാട്ടി നിന്നതും അമ്മയുടെ കൈപ്പുണ്യം കൊണ്ടായിരുന്നു. പശുവും ആടും കോഴിയുമൊക്കെ അമ്മയ്ക്ക് മക്കളെപ്പോലെത്തന്നെ ആയിരുന്നു - കര്‍ഷക, തോട്ടക്കാരി എന്തൊക്കെ വിശേഷണങ്ങള്‍ വേണ്ടിവരും?

ഈ കണക്കെടുപ്പിന് ഒരു അന്തവുമുണ്ടാകില്ലെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. ഇതൊക്കെ അമ്മയല്ലാതെ മറ്റൊരാളെക്കൊണ്ട് ചെയ്യിക്കേണ്ടി വന്നാലോ. കാശു കൊടുത്ത് മുടിഞ്ഞതു തന്നെ.

അമേരിക്കയില്‍ കഴിഞ്ഞ മെയില്‍ രസകരമായ ഒരു പഠനം നടന്നു. പുറത്ത് ഒരു പണിക്കും പോകാത്ത ഒരു വീട്ടമ്മ ചെയ്യുന്ന ജോലികള്‍ക്ക് ശമ്പളം കൊടുത്താല്‍ ഒരു വര്‍ഷം എത്ര കൊടുക്കേണ്ടി വരും? 1.34 ലക്ഷം ഡോളര്‍ എന്നാണ് പഠനം നടത്തിയ സാലറി.കോം സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തിയത്. അമേരിക്കയിലെ ഒരു ജഡ്ജിയുടേയോ പ്രമുഖ കമ്പനികളിലെ മാര്‍ക്കറ്റിങ് ഡയറക്ടറുടെയോ വേതനത്തിന് ഒപ്പം വരുമിത്. വീട്ടുപണിക്കു പുറമേ ജോലിക്ക് പോകുന്ന സ്ത്രീയുടെ വീട്ടുപണിക്ക് കൂലി നിശ്ചയിച്ചാലോ - സാധാരണ വരുമാനത്തിന് പുറമേ 85,876 ഡോളര്‍ കൂടി പ്രതിവര്‍ഷം കൊടുക്കേണ്ടി വരും. ആഴ്ചയില്‍ 91.6 മണിക്കൂറാണ് ഒരു വീട്ടമ്മ പണിയെടുക്കുന്നത്. അതായത് ഒരു ദിവസം 13 മണിക്കൂറിലേറെ. പുറംജോലി ചെയ്യുന്ന വീട്ടമ്മയാണെങ്കില്‍ അത് പതിനഞ്ച് മണിക്കൂറോളമാവും. പക്ഷേ, അവര്‍ക്ക് കിട്ടുന്ന പ്രതിഫലമോ? സ്വന്തം വീട്ടില്‍ പോലും അവകാശമില്ലാത്തവര്‍. സ്വന്തമായി ഒരു പിടി മണ്ണു പോലും ഇല്ലാത്തവര്‍.

ഈ കണക്കൊക്കെ പറയാന്‍ കാരണമെന്തെന്നല്ലേ? വീട്ടമ്മമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ മാസശമ്പളം നല്‍കണമെന്ന് കേന്ദ്രനിയമം വരാന്‍ പോകുന്നത്രേ. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇങ്ങനെയൊരു ശുപാര്‍ശ മുന്നോട്ടു വച്ചിരിക്കുന്നത്. വാര്‍ത്ത കാണേണ്ട താമസം പലരുടെയും നെറ്റി ചുളിഞ്ഞു. ഇങ്ങനെയാണെങ്കില്‍ ഞാനും രാജിവച്ചു വീട്ടിലിരിക്കാന്‍ പോവുകയാണെന്നു വരെ പറഞ്ഞു ചില സുഹൃത്തുക്കള്‍. പട്ടിണി കിടന്നാലും വേണ്ടില്ല, അവള്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റില്ല എന്നു തന്നെ.

ഭര്‍ത്താക്കന്മാര്‍ പലതരമുണ്ടെന്ന് പറഞ്ഞാല്‍ പിണങ്ങരുത്. 1 - സ്വന്തം ശമ്പളം കൃത്യമായി ഭാര്യയുടെ കയ്യില്‍ ഏല്പിക്കുകയും വണ്ടിക്കൂലിക്കുള്ള പണം പോലും ഭാര്യയോട് വാങ്ങുകയും ചെയ്യുന്നവര്‍. 2- ശമ്പളം കിട്ടിയാല്‍ ഒരു നയാപൈസ പോലും ഭാര്യയ്ക്ക് കൊടുക്കാത്തവര്‍. വരവും ചെലവും ബാധ്യതയും എത്രയാണെന്നു പോലും ഭാര്യയോട് പറയില്ല. 3 - ഭാര്യ താണുവീണു ചോദിച്ചാല്‍ കുറച്ചൊക്കെ കാശ് കൊടുക്കും. പക്ഷേ, പത്തു തവണയെങ്കിലും ചോദിക്കാതെ ഒന്നും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. 4 - ഭാര്യയുടെ ശമ്പളം കൂടി പിടിച്ചു പറിച്ചെടുക്കുന്നവര്‍. അണ, പൈസ കണക്ക് ബോധിപ്പിക്കാതെ ഇവര്‍ ഭാര്യയെ വെറുതെ വിടില്ല. 5 - ജനാധിപത്യ വിശ്വാസികള്‍. വരവും ചെലവും നീക്കിയിരിപ്പും ബാധ്യതകളുമെല്ലാം ഭാര്യയോട് കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നവര്‍. പണപ്പെട്ടിക്ക് പൂട്ടും താക്കോലും വേണമെന്ന് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധം കാണില്ല.

കോടതിയില്‍ ക്ലര്‍ക്കായിരുന്ന എന്റെ അപ്പൂപ്പന്‍ ആദ്യം പറഞ്ഞ വിഭാഗക്കാരനായിരുന്നു. ശമ്പളം മുഴുവന്‍ അമ്മൂമ്മയുടെ കയ്യില്‍ കൊടുക്കും. എന്നു വച്ച് അമ്മൂമ്മയ്ക്ക് തോന്നിയതു പോലെ ചെലവാക്കാനൊന്നും അനുവാദമില്ല കേട്ടോ. കണക്കു കിറുകൃത്യം. എന്റെ അച്ഛനാകട്ടെ അഞ്ചാം വകുപ്പില്‍ പെടുന്നയാളാണ്. കാശു വച്ച അലമാര ഒരിക്കലും പൂട്ടാത്ത പ്രകൃതക്കാരന്‍. ആവശ്യത്തിന് മാത്രം വേണ്ടതാണ് പണമെന്ന് വിശ്വസിക്കുന്നയാള്‍. പുസ്തകം വാങ്ങുക എന്ന ഒരൊറ്റ കാര്യത്തിന് മാത്രമേ അച്ഛന്‍ നിര്‍ലോഭം പണം ചെലവാക്കുന്നത് കണ്ടിട്ടുള്ളൂ.

രണ്ടും മൂന്നും നാലും വിഭാഗക്കാര്‍ ഉളളയിടത്ത് ഒരു നിയമവും ഏശില്ല. കേന്ദ്ര സര്‍ക്കാരല്ല സുപ്രീം കോടതി പറഞ്ഞാലും അവര്‍ ആര്‍ക്കും ശമ്പളം കൊടുക്കുമെന്ന് കരുതാന്‍ വയ്യ. അപ്പോള്‍ പിന്നെ നിയമം കൊണ്ട് എന്തു കാര്യം? സ്ത്രീ സംരക്ഷണത്തിനെന്ന പേരിലുള്ള അസംഖ്യം നിയമങ്ങള്‍ പോലെ ഇതും ഏട്ടിലെ പശുവാകുകയേ ഉള്ളൂ.




വാസ്തവത്തില്‍ ഇത് ഒരു കുടുംബ കലഹമാക്കാന്‍ ഇട നല്‍കാതെ സര്‍ക്കാരിന് പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. വിവിധ തൊഴില്‍ ചെയ്യുന്നവര്‍ തൊട്ട് തൊഴിലില്ലാത്തവര്‍ക്ക് വരെ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന സര്‍ക്കാരിന് വീട്ടമ്മമാര്‍ക്ക് ശമ്പളം കൊടുത്താലെന്താണ്? പല യൂറോപ്യന്‍ രാജ്യങ്ങളിലും കുട്ടികളെ നോക്കാന്‍ വേണ്ടി ജോലി സ്വീകരിക്കാതെ വീട്ടിലിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് അലവന്‍സ് ഉള്ളതായി കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. കുട്ടികളെ നോക്കുക എന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ കാര്യമാണെന്നതു കൊണ്ടാവുമല്ലോ അങ്ങനെ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത്രയേറെ സംഭാവന ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് സര്‍ക്കാരിന് അലവന്‍സ് കൊടുത്തുകൂടേ? കാണാപ്പണിയുടെ തീച്ചൂളയില്‍ എരിയാന്‍ വിടാതെ അവരെ മനുഷ്യരായി അംഗീകരിച്ചുകൂടേ. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിക്കൂടേ? ഏതു നിമിഷവും പെരുവഴിയിലേക്ക് വലിച്ചെറിയപ്പെടുമെന്ന ഭീതിയില്‍ ജീവിതകാലം മുഴുവന്‍ അനീതിയും അക്രമവും സഹിച്ച് കഴിയുന്നതില്‍ നിന്ന് അവര്‍ക്ക് മോചനം കൊടുത്തുകൂടേ?

അമ്മയ്ക്ക് കൂലി കൊടുക്കുകയോ? അമ്മ ഇതൊക്കെ ചെയ്യുന്നത് കുടുംബത്തോടുള്ള സ്‌നേഹം കൊണ്ടല്ലേ? അമ്മ ദൈവമല്ലേ തുടങ്ങിയ ചില പഴയ ചതഞ്ഞ ചോദ്യങ്ങളുമായി ഒരുപാടുപേര്‍ രംഗത്തു വരുമെന്നറിയാം. അവരോട് തിരിച്ചു ചില ചോദ്യങ്ങള്‍ - നിങ്ങളുടെ അമ്മയക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, നിറം, നടന്‍, നടി, പാട്ട് - ഇതൊക്കെ ഏതാണെന്ന് നിങ്ങള്‍ക്ക അറിയുമോ? ഒഴിവു സമയം കിട്ടിയാല്‍ അതെങ്ങനെ ചെലവഴിക്കാനാണ് അമ്മയ്ക്ക് ഇഷ്ടമെന്നു നിങ്ങള്‍ക്കറിയുമോ? അമ്മയുടെ കയ്യില്‍ കുറെ പണമുണ്ടായിരുന്നെങ്കില്‍ അത് എന്തുചെയ്യാനാകും അമ്മ ആഗ്രഹിക്കുക എന്ന് നിങ്ങള്‍ക്കറിയുമോ?

കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ വനിതാ കമ്മീഷന്റെ അദാലത്ത്. നിറയെ ചുളിവുകള്‍ വീണ മുഖവുമായി കൂനിക്കൂടി ഒരു അമ്മ ഇരിക്കുന്നു. കുഴിയിലായ കണ്ണുകള്‍ ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്നുണ്ട്. സംസാരിച്ചു തുടങ്ങിയപ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ. വയസ്സ് 80-നു മേലെയായി. 45 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. നാല് മക്കള്‍. കൂലിപ്പണിയെടുത്ത് അവരെ വളര്‍ത്തി. 10 സെന്റ് പുറമ്പോക്കിലായിരുന്നു താമസം. പട്ടയം വാങ്ങാനെന്നു പറഞ്ഞ് മൂത്ത മകനും ഒരു മകളും കൂടി എന്തൊക്കയോ കടലാസുകള്‍ ഒപ്പിട്ടു വാങ്ങി. പിന്നെയാണ് മനസ്സിലാകുന്നത് സ്ഥലവും വീടും മകളുടെ പേരിലേക്ക് ആക്കിയെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് ഇറക്കിവിട്ടു. സ്വന്തമായി കിടപ്പാടം പോലുമില്ലാതെ ഭാര്യവീട്ടില്‍ കഴിയുന്ന ഇളയ മകന് ദയ തോന്നിയതു കൊണ്ട് അയാള്‍ക്കൊപ്പമാണ് താമസം. മരുന്നു വാങ്ങാന്‍ പോലും പണം തരാത്ത മക്കളെപ്പറ്റി പറഞ്ഞ് തേങ്ങിക്കരഞ്ഞ ആ അമ്മ ചോദിച്ചു, 'ഞാന്‍ എത്ര പണിയെടുത്താണ് എന്റെ മക്കളെ വളര്‍ത്തിയതെന്ന് അറിയ്വോ? എന്നിട്ടും അവരെന്താ ഇങ്ങനെ? '

ഉത്തരം കിട്ടാത്ത ചോദ്യവുമായി അലയുന്ന അമ്മമാര്‍ ഒരുപാടുണ്ടിവിടെ. കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മറന്നവര്‍. മോഹങ്ങള്‍ പൂട്ടി വച്ചവര്‍. സ്വന്തമെന്നു പറയാന്‍ ഒരു നിമിഷം പോലും കൈവശമില്ലാത്തവര്‍. ഭര്‍ത്താവിനെയും അയാളുടെ അച്ഛനമ്മമാരെയും ബന്ധുക്കളെയും സ്വന്തമെന്നതു പോലെ ശുശ്രൂഷിച്ചവര്‍. എത്ര പണം കൊടുത്താലും അവരുടെ സേവനത്തിന് മതിയായ പ്രതിഫലമാകില്ലെന്നറിയാം. എങ്കിലും അവര്‍ക്ക് ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ഉള്ള സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിക്കൊടുക്കാം. കാണാപ്പണിയില്‍ വെന്തെരിയാതെ അവരും മനുഷ്യരായി ജീവിക്കട്ടെ.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Sep 14, 2012 9:22 am

അച്ഛന്‍ 'ഹൗസ് ഹസ്ബന്റ്' ആണ്‌ വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614
ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കും എന്നത് പറഞ്ഞും കേട്ടും പഴകിയ ഒരു ക്ലീഷേ ആണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പരസ്യം പോലെ ഇവളാണെന്റെ ഐശ്വര്യം എന്ന് ഭാര്യയെ വാഴ്ത്താത്തവര്‍ കുറവാണ്. മാറ്റത്തിന് പോലും മാറ്റം സംഭവിച്ച് കഴിഞ്ഞിരിക്കുന്ന ഈ കാലത്ത് മുകളില്‍ സൂചിപ്പിച്ച പ്രയോഗം നേരെ കീഴ്‌മേല്‍ മറിഞ്ഞിട്ടുണ്ടോ..? പ്രശസ്തിയുടെ പടവുകള്‍ കീഴടക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അവരുടെ വിജയത്തിന് പിന്നില്‍ ചാലകശക്തിയായി വര്‍ത്തിക്കുന്നത് അവരുടെ ആണ്‍തുണകളായിരിക്കുമോ..?


പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത് നൂറ് ശതമാനം ശരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒരു കമ്പോളമായി രൂപാന്തരം പ്രാപിക്കുന്ന ഇക്കാലത്ത് പല ആഗോള വ്യവസായ സംരഭങ്ങളുടെയും തലപ്പത്തിരിക്കുന്നത് സ്ത്രീകളാണ്. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ജീവിതത്തില്‍ ഒരിക്കലും കൈവെടിയാത്തവര്‍ . ഐബിഎം കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി നിയമിക്കപ്പെട്ട വെര്‍ജീനിയ റൊമേറ്റിയുടെ ജീവിതം പറയുന്നതും മറ്റൊന്നുമല്ല. മറ്റൊരു കമ്പനിയില്‍ ചെറുതല്ലാത്ത പദവി വഹിക്കുന്ന ഭര്‍ത്താവ് റോമറ്റിയുടെ അകമഴിഞ്ഞുള്ള പ്രോല്‍സാഹനമാണ് വെര്‍ജീനിയ റൊമേറ്റിയുടെ കുതിപ്പും കരുത്തും. ഓരോ വര്‍ഷവും കമ്പനി ആവശ്യത്തിനായ് പല ലോകരാഷ്ട്രങ്ങളിലേക്കും യാത്ര ചെയ്യേണ്ടതായി വരാറുണ്ട് വെര്‍ജീനിയക്ക്. അതൊന്നും ഇരുവരുടെയും കുടുംബജീവതത്തെ യാതൊരു രീതിയിലും ബാധിച്ചിട്ടില്ല. രണ്ട് പേരും തങ്ങളുടെ കരിയറും 32 വര്‍ഷം പഴക്കമുള്ള ദാമ്പത്യവും വിജയകരമായി മുന്നോട്ട് കൊണ്ടുപോവുന്നു. പരാതിയും പരിഭവങ്ങളുമില്ലാതെ ഇങ്ങനെ പരസ്പരം പ്രോല്‍സാഹിപ്പിച്ചും, സഹായിച്ചും, തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ദമ്പതിമാര്‍ പടിഞ്ഞാറന്‍ നാടുകളില്‍ സ്ഥിരം കാഴ്ചയാവുകയാണ്.

ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളിലെ പ്രൊഫസറും എഴുത്തുകാരനുമായ റൊസാബെത്ത് മോസ്സ് കാന്റര്‍ എഴുതിയ മെന്‍ ആന്റ് വുമണ്‍ ഓഫ് ദി കോര്‍പ്പറേഷന്‍ എന്ന പുസ്തകത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ വിജയം വരിക്കുന്ന സ്ത്രീകളില്‍ മിക്കവര്‍ക്കും പങ്കാളിയുടെ പൂര്‍ണ്ണപിന്തുണയുണ്ടാവുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.

'ഒരു പങ്കാളിയുടെ സഹകരണമില്ലാതെ വിജയിക്കാനാവുക' എന്നത് അതീവശ്രമകരമാണെന്ന് നോര്‍ത്ത് കാലിഫോര്‍ണിയയിലെ ഗില്‍ഫോര്‍ഡ് കോളേജ് സൈക്കോളജി വിഭാഗം അധ്യാപകനും ദി ന്യൂ സിഇഒ-സ് എന്ന കൃതിയുടെ കര്‍ത്താവുമായ റിച്ചാര്‍ഡ് സ്വിഗന്‍ഹാഫ്റ്റ് അഭിപ്രായപ്പെടുന്നു. തങ്ങളുടെ സങ്കടങ്ങള്‍ പങ്കിടുവാനും തങ്ങള്‍ക്ക് ഒരു സഹായകഹസ്തവുമായി എന്നും കൂടെയുണ്ടാവുന്ന ഒരു പുരുഷന്‍ സ്ത്രീയുടെ വിജയത്തില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്നുണ്ടെന്ന് സ്വിഗന്‍ഹാഫ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന ദമ്പതികളില്‍ ഭൂരിപക്ഷവും ഏറെ പരസ്പരധാരണയോടെയാണ് ജീവിച്ചുപോകുന്നതെന്ന് റിച്ചാര്‍ഡ് സ്വിഗന്‍ഹാഫ്റ്റ് പറയുന്നു. ഡൈാവേഴ്‌സ് ഇവര്‍ക്കിടയില്‍ തുലോം പരിമിതമാണ്. ഫോര്‍ച്യൂണ്‍ 500 കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവുകളായ 28 വനിതമാരെ അടിസ്ഥാനപ്പെടുത്തി റിച്ചാര്‍ഡ് സ്വിഗന്‍ഹാഫ്റ്റ് നടത്തിയ പഠനത്തില്‍ 26 പേരും വിവാഹിതരും സന്തുഷ്ടകുടുംബജീവിതം നയിക്കുന്നവരുമാണ്. ഒരാള്‍ മാത്രമേ വിവാഹമോചിതയായിട്ടുള്ളൂ. ഒരാള്‍ അവിവാഹിതയും. കുടുംബജീവിതം തുടരുന്ന 26 പേരും വീട്ടുകാര്യങ്ങളിലും കുടുംബകാര്യങ്ങളിലും തൊഴില്‍കാര്യങ്ങളിലും കുട്ടികളെ നോക്കുന്നതിലും ഭര്‍ത്താവില്‍ നിന്ന് കിട്ടുന്ന അകമഴിഞ്ഞ പിന്തുണയാണ് തങ്ങളുടെ ജീവിതം സന്തുഷ്ടപൂരിതമാക്കുന്നതെന്ന് ആണയിടുന്നു. ഇതില്‍ എത്ര പുരുഷന്മാര്‍ പൂര്‍ണ്ണമായും ഹൗസ്ഹസ്‌ബെന്റ് ജോലി സന്തോഷത്തോടെ ഏറ്റെടുത്തിട്ടുണ്ടാവും? കൃത്യമായി വെളിപ്പെടിത്തിയില്ലെങ്കിലും പലരും ഹൗസ്ഹസ്‌ബെന്റായി സുഖജീവിതം നയിക്കുന്നുണ്ടെന്ന് സ്ത്രീകളില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ച് റിച്ചാര്‍ഡ് സ്വിഗന്‍ഹാഫ്റ്റ് പറയുന്നു.

കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി നോക്കുന്ന ദമ്പതികളില്‍ മിക്കവരും തങ്ങളുടെ കരിയറിനെ ബാധിക്കുമെന്നുള്ളത് കൊണ്ട് കുട്ടികള്‍ വേണ്ടെന്ന് തീരുമാനമെടുക്കുന്നവരാണ്. സ്വിഗന്‍ഹാഫ്റ്റ് വിവാഹിതരില്‍ നടത്തിയ പഠനത്തില്‍ 87 ശതമാനം സ്ത്രീകളും അമ്മയാവാന്‍ തയ്യറല്ലെന്ന നിലപാടിലാണ്. കുട്ടികള്‍ ഉണ്ടായിട്ടും തങ്ങളുടെ കരിയറില്‍ അതിവേഗം മുന്നോട്ട് കുതിക്കുന്ന ദമ്പതികളും ഇല്ലെന്നല്ല.

പ്രശസ്തരായ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യക്ക് വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്കാറുണ്ട്. പക്ഷേ പ്രശസ്തരായ സ്ത്രീകള്‍ തങ്ങളുടെ വിജയത്തിന് പിന്നിലെ ആണ്‍സാന്നിദ്ധ്യത്തെക്കുറിച്ച് അത്രയ്‌ക്കൊന്നും വാചലരാകാറില്ല. പുരുഷന്മാര്‍ക്ക് വേണ്ടി, പുരുഷന്മാരാല്‍, പുരുഷന്മാര്‍ നിയന്ത്രിക്കുന്ന ഒരു സാമൂഹ്യക്രമത്തില്‍ തങ്ങളുടെ കഴിവുകള്‍ , ഭര്‍ത്താക്കന്മാരുടെ കഴിവുകേടായി ചിത്രീകരിക്കപ്പെട്ടേക്കുമോ എന്ന ഭയം അവരെ അലട്ടുന്നതാവാം കാരണം. ഭര്‍ത്താവ് വീട്ടിലിരുന്ന് അരി അരക്കുകയും വിഴുപ്പലക്കുകയും ചെയ്യുന്ന കൊണ്ടാണ് ഭാര്യയ്ക്ക് ഉയരങ്ങളിലെത്താന്‍ അവസരങ്ങള്‍ ഉണ്ടാവുന്നതെന്ന പൊതുജനാഭിപ്രായത്തെ അവര്‍ ഭയക്കാതിരിക്കുന്നതെങ്ങെനെ?


സാധരണഗതിയില്‍ ആളുകള്‍ പറയാറുള്ളത് പുരുഷന് രണ്ട് ഭാര്യമാരെ ആവശ്യമുണ്ടെന്നാണ്. വീട്ടിലും ഓഫിസില്‍ പ്രൈവറ്റ് സെക്രട്ടറിയായും. ഇന്ന് സ്ത്രീകളുടെ കാര്യത്തിലും അത് യാഥാര്‍ത്ഥ്യമാകുന്നു. ഓഫീസ് ജോലിയില്‍ സഹായിയായും വീട്ടുകാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ പറ്റിയ ഭര്‍ത്താവായും.

ഹൗസ്ഹസ്‌ബെന്റ് ആയിത്തന്നെ നില്ക്കുന്ന പുരുഷന്മാര്‍ ഏറെയുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. തന്റെ പങ്കാളിയ്ക്ക് കരിയറില്‍ കിട്ടുന്ന വലിയ അവസരങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ ചെറിയ ജോലിയില്‍ നിന്ന് വളരെ നേരത്തെ റിട്ടയര്‍ ചെയ്ത് വീട്ടുകാര്യങ്ങള്‍ നോക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടിക്കൂടിവരികയാണ്. എടി ആന്റ് ടിയില്‍ ജോലി ചെയ്തിരുന്ന ഫ്രാങ്ക് ഫ്ലോറിന 1998-ല്‍ വിആര്‍എസ് വാങ്ങിയത് മറ്റൊന്നിനുമല്ല, ഹ്യൂലെറ്റ് പാക്കാര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടിവും യുഎസ് സെനറ്റംഗവുമായിരുന്ന ഭാര്യ കാര്‍ലി ഫിയോറിനയുടെ ഉയര്‍ച്ചയ്ക്ക് താങ്ങും തണലുമായി നില്ക്കുന്നതിന് വേണ്ടിയായിരുന്നു.

തങ്ങളുടെ ലക്ഷ്യസാക്ഷാത്ക്കരണത്തിന് പ്രചോദനമേകാന്‍ ഒരു പങ്കാളി വേണം എന്ന് തന്നെയാണ് ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത്. തങ്ങളെപ്പോലെത്തന്നെ കരിയര്‍ ഗ്രാഫുയര്‍ത്തുവാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന, ഒരേ തൂവല്‍ പക്ഷികളായ പുരുഷന്മാരെ അവര്‍ കണ്ടെത്തുന്നു. ദി സീക്രട്ട്‌സ് ഓഫ് സിഇഒ-യുടെ സഹഎഴുത്തുകാരനായ സ്റ്റീവ് ടാപ്പിന്‍ പറയുന്നത് ഉചിതനായ പങ്കാളി ഒത്തുവന്നില്ലെങ്കിലും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിശ്വസ്തമായ ഒരു ബന്ധം അവര്‍ തേടുന്നു എന്നാണ്. അത് അമ്മയാകാം, ആണ്‍സുഹൃത്തുക്കളാകാം, കാമുകന്മാരാകാം. തങ്ങളുടെ ജീവിതത്തിന് കരുത്ത് പകരുന്ന സാന്നിദ്ധ്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും.

അമ്മയ്‌ക്കെന്ത് ജോലി എന്നാരെങ്കിലും ചോദിച്ചാല്‍ ഹൗസ് വൈഫ് എന്ന് അഭിമാനപൂര്‍വ്വം ഉത്തരം നല്‍കും മിക്കവാറും കുട്ടികള്‍. വിദൂരമല്ലാത്ത ഭാവിയില്‍ എന്റെ അച്ഛന്‍ ഹൗസ് ഹസ്ബന്റ് ആണ് എന്ന് ഇതേ അഭിമാനത്തോടെ കുട്ടികള്‍ പറയുന്ന കാലം വരുമോ..! നമ്മുടെ കൊച്ചുകേരളത്തില്‍ ഇങ്ങനെയൊരു പറച്ചിലിന് പ്രതീക്ഷയുണ്ടോ...?

Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Sep 14, 2012 9:23 am

വെറുതെയല്ല വീട്ടമ്മ 550205 ethellam koodi eppoll vayichu theerum വെറുതെയല്ല വീട്ടമ്മ 247158
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Sep 14, 2012 9:25 am

parutty wrote:
വെറുതെയല്ല വീട്ടമ്മ 550205 ethellam koodi eppoll vayichu theerum വെറുതെയല്ല വീട്ടമ്മ 247158

വെറുതെയല്ല വീട്ടമ്മ 145807 വെറുതെയല്ല വീട്ടമ്മ 145807 samayam kittumbol vaayichaal mathi kuttyeeeee വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Sep 14, 2012 9:32 am

Ammu wrote:
parutty wrote:
വെറുതെയല്ല വീട്ടമ്മ 550205 ethellam koodi eppoll vayichu theerum വെറുതെയല്ല വീട്ടമ്മ 247158

വെറുതെയല്ല വീട്ടമ്മ 145807 വെറുതെയല്ല വീട്ടമ്മ 145807 samayam kittumbol vaayichaal mathi kuttyeeeee വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

hmm. kurachu vayichu chechi വെറുതെയല്ല വീട്ടമ്മ 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Sep 14, 2012 9:34 am

parutty wrote:
Ammu wrote:
parutty wrote:
വെറുതെയല്ല വീട്ടമ്മ 550205 ethellam koodi eppoll vayichu theerum വെറുതെയല്ല വീട്ടമ്മ 247158

വെറുതെയല്ല വീട്ടമ്മ 145807 വെറുതെയല്ല വീട്ടമ്മ 145807 samayam kittumbol vaayichaal mathi kuttyeeeee വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

hmm. kurachu vayichu chechi വെറുതെയല്ല വീട്ടമ്മ 855112

വെറുതെയല്ല വീട്ടമ്മ 550205 കുരച്ചു വായിക്കണ്ട കുട്ട്യേ .. വെറുതെയല്ല വീട്ടമ്മ 248570 വെറുതെയല്ല വീട്ടമ്മ 248570 ...ചുമ മാറിയിട്ട് മനസ്സില്‍ വായിച്ചാല്‍ മതി വെറുതെയല്ല വീട്ടമ്മ 145807 വെറുതെയല്ല വീട്ടമ്മ 133999 വെറുതെയല്ല വീട്ടമ്മ 133999
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Sep 14, 2012 9:34 am

Ammu wrote:
parutty wrote:
Ammu wrote:


വെറുതെയല്ല വീട്ടമ്മ 145807 വെറുതെയല്ല വീട്ടമ്മ 145807 samayam kittumbol vaayichaal mathi kuttyeeeee വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

hmm. kurachu vayichu chechi വെറുതെയല്ല വീട്ടമ്മ 855112

വെറുതെയല്ല വീട്ടമ്മ 550205 കുരച്ചു വായിക്കണ്ട കുട്ട്യേ .. വെറുതെയല്ല വീട്ടമ്മ 248570 വെറുതെയല്ല വീട്ടമ്മ 248570 ...ചുമ മാറിയിട്ട് മനസ്സില്‍ വായിച്ചാല്‍ മതി വെറുതെയല്ല വീട്ടമ്മ 145807 വെറുതെയല്ല വീട്ടമ്മ 133999 വെറുതെയല്ല വീട്ടമ്മ 133999

chumma marilla വെറുതെയല്ല വീട്ടമ്മ 268577 വെറുതെയല്ല വീട്ടമ്മ 268577
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Sep 14, 2012 9:35 am

parutty wrote:
Ammu wrote:
parutty wrote:


hmm. kurachu vayichu chechi വെറുതെയല്ല വീട്ടമ്മ 855112

വെറുതെയല്ല വീട്ടമ്മ 550205 കുരച്ചു വായിക്കണ്ട കുട്ട്യേ .. വെറുതെയല്ല വീട്ടമ്മ 248570 വെറുതെയല്ല വീട്ടമ്മ 248570 ...ചുമ മാറിയിട്ട് മനസ്സില്‍ വായിച്ചാല്‍ മതി വെറുതെയല്ല വീട്ടമ്മ 145807 വെറുതെയല്ല വീട്ടമ്മ 133999 വെറുതെയല്ല വീട്ടമ്മ 133999

chumma marilla വെറുതെയല്ല വീട്ടമ്മ 268577 വെറുതെയല്ല വീട്ടമ്മ 268577

വെറുതെയല്ല വീട്ടമ്മ 145807 വെറുതെയല്ല വീട്ടമ്മ 145807 വെറുതെയല്ല വീട്ടമ്മ 704776
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 9:24 am



വീട്ടുജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂലി നല്‍കാനുള്ള നിയമം നടപ്പാക്കുന്നതിനോട് പുരുഷന്റെ നിലപാട് എന്തായിരിക്കും? വെറുതെയല്ല വീട്ടമ്മ 143614


അത്താഴമൊക്കെ കഴിഞ്ഞ് അയാള്‍ അവളെ അടുത്തുവിളിച്ചു, 'ഇന്ന് എത്രയായി?'

അവള്‍ കണക്കുകള്‍ നിരത്തി: 'ഭക്ഷണം പാകം ചെയ്യലും പാത്രം വൃത്തിയാക്കലും - 20 രൂപ, അലക്കല്‍ - 20 രൂപ, കുഞ്ഞിനെ നോക്കല്‍- 20 രൂപ, ഇസ്തിരിയിടല്‍ - 5 രൂപ, നിലം തുടച്ച വകയില്‍ - 10 രൂപ. മൊത്തം 75 രൂപ.'

അയാള്‍ 100 രൂപ കൊടുത്തു.

'ചില്ലറയില്ല...', അവള്‍ പറഞ്ഞു.

'അത് നാളത്തെ ജോലിയില്‍ കണക്കുവെക്കാം.'

'ശരി, അപ്പോള്‍ ഇനി ഉറങ്ങാമല്ലേ...'

'ഉറങ്ങാം...'

ലൈറ്റണച്ച് കെട്ടിപ്പിടിക്കും നേരം അയാള്‍ അവളോട് ചോദിച്ചു: 'പ്രിയതമേ, ഇതിനും കൂലി വേണോ...'

അവള്‍ അയാളെ ചേര്‍ത്തുപിടിച്ചു. 'പ്രിയനേ, ഇത് ജോലിയല്ലല്ലോ... സ്‌നേഹമല്ലേ. സ്‌നേഹം...'

ഇത് കഥയല്ല. വരുംകാലത്ത് കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും ഉറങ്ങുംമുമ്പ് സംസാരിച്ചേക്കാവുന്ന ഒരു സംഭാഷണശകലമാണ്. കാര്യം മറ്റൊന്നുമല്ല, കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വീട്ടുജോലിക്കുള്ള പ്രതിഫലം നല്‍കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഭര്‍ത്താവിന്റെ വരുമാനത്തില്‍നിന്ന് ഒരു വിഹിതം എല്ലാ മാസവും നിയമപരമായി വീട്ടമ്മമാരായ ഭാര്യമാര്‍ക്കും ലഭ്യമാക്കുന്നതാണ് പദ്ധതി. വാര്‍ത്ത പുറത്തുവന്നതോടെ ആണുങ്ങള്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. വീട്ടിലെ പണിയെടുക്കുന്നതിന് കൂലി ചോദിച്ചാല്‍ 'നിന്നെ ഡൈവോഴ്‌സ് ചെയ്യും' എന്ന ഭീഷണി ചില ഭര്‍ത്താക്കന്മാര്‍ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. വെറുതെയല്ല വീട്ടമ്മ 44121
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 9:26 am

Ammu wrote:


വീട്ടുജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂലി നല്‍കാനുള്ള നിയമം നടപ്പാക്കുന്നതിനോട് പുരുഷന്റെ നിലപാട് എന്തായിരിക്കും? വെറുതെയല്ല വീട്ടമ്മ 143614


അത്താഴമൊക്കെ കഴിഞ്ഞ് അയാള്‍ അവളെ അടുത്തുവിളിച്ചു, 'ഇന്ന് എത്രയായി?'

അവള്‍ കണക്കുകള്‍ നിരത്തി: 'ഭക്ഷണം പാകം ചെയ്യലും പാത്രം വൃത്തിയാക്കലും - 20 രൂപ, അലക്കല്‍ - 20 രൂപ, കുഞ്ഞിനെ നോക്കല്‍- 20 രൂപ, ഇസ്തിരിയിടല്‍ - 5 രൂപ, നിലം തുടച്ച വകയില്‍ - 10 രൂപ. മൊത്തം 75 രൂപ.'

അയാള്‍ 100 രൂപ കൊടുത്തു.

'ചില്ലറയില്ല...', അവള്‍ പറഞ്ഞു.

'അത് നാളത്തെ ജോലിയില്‍ കണക്കുവെക്കാം.'

'ശരി, അപ്പോള്‍ ഇനി ഉറങ്ങാമല്ലേ...'

'ഉറങ്ങാം...'

ലൈറ്റണച്ച് കെട്ടിപ്പിടിക്കും നേരം അയാള്‍ അവളോട് ചോദിച്ചു: 'പ്രിയതമേ, ഇതിനും കൂലി വേണോ...'

അവള്‍ അയാളെ ചേര്‍ത്തുപിടിച്ചു. 'പ്രിയനേ, ഇത് ജോലിയല്ലല്ലോ... സ്‌നേഹമല്ലേ. സ്‌നേഹം...'

ഇത് കഥയല്ല. വരുംകാലത്ത് കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും ഉറങ്ങുംമുമ്പ് സംസാരിച്ചേക്കാവുന്ന ഒരു സംഭാഷണശകലമാണ്. കാര്യം മറ്റൊന്നുമല്ല, കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വീട്ടുജോലിക്കുള്ള പ്രതിഫലം നല്‍കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഭര്‍ത്താവിന്റെ വരുമാനത്തില്‍നിന്ന് ഒരു വിഹിതം എല്ലാ മാസവും നിയമപരമായി വീട്ടമ്മമാരായ ഭാര്യമാര്‍ക്കും ലഭ്യമാക്കുന്നതാണ് പദ്ധതി. വാര്‍ത്ത പുറത്തുവന്നതോടെ ആണുങ്ങള്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. വീട്ടിലെ പണിയെടുക്കുന്നതിന് കൂലി ചോദിച്ചാല്‍ 'നിന്നെ ഡൈവോഴ്‌സ് ചെയ്യും' എന്ന ഭീഷണി ചില ഭര്‍ത്താക്കന്മാര്‍ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. വെറുതെയല്ല വീട്ടമ്മ 44121

വെറുതെയല്ല വീട്ടമ്മ 407681 വെറുതെയല്ല വീട്ടമ്മ 44121 വെറുതെയല്ല വീട്ടമ്മ 44121 വെറുതെയല്ല വീട്ടമ്മ 44121 വെറുതെയല്ല വീട്ടമ്മ 44121 വെറുതെയല്ല വീട്ടമ്മ 44121 വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 9:27 am

ആരെങ്കിലും അറിയുന്നുണ്ടോ ഇതിന്റെ വില വെറുതെയല്ല വീട്ടമ്മ 145684


വീട്ടുജോലിക്ക് കൂലി എന്ന നിയമം വന്നാല്‍ അടുക്കളയില്‍ പുകഞ്ഞു തീരുന്ന സ്ത്രീകളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാവുമോ?അവര്‍ പ്രതികരിക്കുന്നു.. വെറുതെയല്ല വീട്ടമ്മ 161961 .



കോലായില്‍ നിന്നും ഇടനാഴിയില്‍ നിന്നും അലമുറയിടുന്ന നാലും അഞ്ചും കുഞ്ഞുങ്ങള്‍, മുന്‍ശുണ്ഠിക്കാരനായ ഭര്‍ത്താവ്, തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം കണ്ടെത്തുന്ന പ്രായമായ കാരണവന്‍മാര്‍. ഇവര്‍ക്കെല്ലാം വെച്ചുവിളമ്പി, അലക്കിത്തുടച്ച് ജീവിതം വെളുപ്പിച്ചുകൊണ്ടിരുന്നു അവള്‍. കാലം മുന്നോട്ടുതന്നെപോയിക്കൊണ്ടിരുന്നു. അപ്പോഴും അവളുടെ റോളിന് മാത്രം മാറ്റമൊന്നും വന്നില്ല. വീടുണരുന്നതിനുമുമ്പേ ഉണര്‍ന്നെണീറ്റ്, രാവ് നീളും വരെ നിര്‍ത്താതെ ഒരു യന്ത്രം പോലെ അവള്‍ കുടുംബത്തിനുചുറ്റും കറങ്ങിക്കൊണ്ടിരുന്നു. സ്വന്തം സന്തോഷങ്ങളും സുഖങ്ങളും ദുഃഖങ്ങളും പോലും ഇതിനിടെ അവള്‍ മറന്നുപോയിരുന്നു. കരിയും പുകയും പിടിച്ച് കരുവാളിച്ച മുഖത്ത് ഇത്തിരി പോലും സന്തോഷം പൊടിഞ്ഞില്ല.

ഇന്നും വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റ് വീട്ടിലെല്ലാവര്‍ക്കും വേണ്ട ഭക്ഷണമൊരുക്കുന്നു. മക്കളെ വിളിച്ചുണര്‍ത്തി ഒരുക്കി ഭക്ഷണവും കൊടുത്ത് സ്‌കൂളില്‍ വിടുന്നു, ഭര്‍ത്താവിനുവേണ്ടി കാപ്പി മേശപ്പുറത്തുവെച്ച്, ഓടിച്ചെന്ന് സാരി ചുറ്റി, ഭക്ഷണം കഴിച്ചെന്നുവരുത്തി രാവിലത്തെ ബസ്സോ ട്രെയിനോ പിടിക്കാന്‍ ഓടുന്നു. പകല്‍ മുഴുവന്‍ ഓഫീസിന്റെ കുരുക്കുകളില്‍ കിടന്ന് വട്ടംകറങ്ങി രാത്രി വൈകി വീടെത്തുമ്പോഴേക്കും ഒന്ന് തല ചായ്ക്കാന്‍ കൊതിയുണ്ടാവും. എന്നാലും വീട്ടുജോലികള്‍ മുഴുവന്‍ ഒതുക്കി, ഉറക്കച്ചടവില്‍ ഭര്‍ത്താവിനെയും തൃപ്തിപ്പെടുത്തി അവള്‍ ഉറക്കത്തിലേക്ക് വീഴുന്നു. മറ്റൊരു ദിവസംകൂടി ആവര്‍ത്തിക്കാനെന്ന പോലെ...

നമുക്കിടയില്‍ ഒരു സ്ത്രീ ജീവിക്കുന്നത ് ഇങ്ങനെയാണ്. വീട്ടമ്മയും ഭാര്യയും കാമുകിയും ജോലിക്കാരിയും അമ്മയുമെല്ലാമായി വേഷം കെട്ടുന്നതിനിടയിലും അവളെക്കുറിച്ച് മാത്രം ഒരാളും ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ ആ വഴിക്കുള്ള ആലോചനകള്‍ വരികയാണ്. വീട്ടുജോലിക്ക് വേതനം കൊടുക്കണമെന്നുള്ള നിയമത്തിന്റെ പണിപ്പുരയിലാണ് സര്‍ക്കാര്‍. ഇതു വന്നാല്‍ സ്ത്രീയുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാവുമോ. കേരളം അതേക്കുറിച്ച് സംസാരിച്ചുതുടങ്ങുകയാണ്.

ചുറ്റുവട്ടത്തിന് അമ്മമാര്‍

രാവിലെ ആറുമണി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗസ്ഥകളുടെ തിരക്ക്. ഓഫീസ് ഗോസിപ്പുകള്‍, വിലക്കയറ്റം, ബസ് ചാര്‍ജ് വര്‍ധന....ചര്‍ച്ചകള്‍ ചൂടുപിടിച്ചു. അതിനിടയില്‍ എന്തോ മറന്ന പോലെ കൊല്ലത്തെ കാഷ്യു ബോര്‍ഡ് ജീവനക്കാരി അനിത ടെന്‍ഷനോടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. 'അതേ, ഇഡ്ഡലി പാത്രത്തില്‍ വെച്ചിട്ടുണ്ട്. തണുക്കുന്നതിന് മുമ്പേ കഴിക്കാന്‍ മറക്കേണ്ട, പാത്രത്തില്‍ ചൂടുവെള്ളം നിറച്ചുവെച്ചിട്ടുണ്ട്. അതെടുത്താല്‍ മതി കുളിക്കാന്‍'. സംസാരം കഴിഞ്ഞപ്പോള്‍ ആശ്വാസത്തോടെ അവര്‍ കൂട്ടുകാരികള്‍ക്കിടയിലേക്ക് കയറിനിന്നു. പരശുറാം എക്‌സ്പ്രസ് പ്ലാറ്റ് ഫോമിലേക്ക് വന്നുനിന്നു. ലേഡീസ് കമ്പാര്‍ട്ട്‌മെന്റിനുമുന്നില്‍ മത്സരം മുറുകി. ഒരേസമയം വീട്ടമ്മമാരുടെയും വീട് പുലര്‍ത്തുന്നവരുടേയും ജോലിയെടുക്കുന്നവരുടെയും ദിവസത്തിന് പിരിമുറുക്കം കൂടുകയാണ്.

തീവണ്ടിക്കകത്തുനിന്ന് ഒരു പരിചിത ശബ്ദം, എഴുത്തുകാരിയും സിനിമാ പ്രവര്‍ത്തകയുമായ ശ്രീബാല കെ.മേനോനാണ്. 'എന്റെ അമ്മ ഹിസ്റ്ററി പ്രൊഫസറായിരുന്നു. എട്ട് മണിക്ക് കോളേജിലെത്തണം. അമ്മയുടെ ഓരോ ദിവസവും രാവിലെ അഞ്ച് മണിക്ക് തുടങ്ങും.' അമ്മയെക്കുറിച്ചുള്ള ഓര്‍മകളുമായി ശ്രീബാലയും ഒപ്പം കൂടി. ഇങ്ങനെയൊരമ്മയെ നമ്മുടെ ചുറ്റുവട്ടത്തെല്ലാം എന്നും കാണാറുള്ളതല്ലേ.

'എല്ലാവര്‍ക്കും രാവിലത്തേക്കും ഉച്ചയ്ക്കുമുള്ള ഭക്ഷണം ഉണ്ടാക്കണം. അതുകഴിഞ്ഞ് എന്നെയും അനിയനെയും എണീപ്പിച്ച് ഒരുക്കണം. പിന്നെ ഞങ്ങള്‍ക്കുകൊണ്ടുപോവാന്‍ വേണ്ടി ഭക്ഷണം എടുത്തുവെച്ചുതരും. പിന്നെ ഭക്ഷണം കഴിച്ചെന്നും വരുത്തി ഒരു ഓട്ടമാണ്, ബസ് പിടിക്കാന്‍. ചിലപ്പോള്‍ ഒന്നും കഴിക്കാതെയാവും കോളേജില്‍ കയറിച്ചെല്ലുക. അന്നത്തെ പ്രീഡിഗ്രി ക്ലാസല്ലേ. 90 കുട്ടികളൊക്കെയുണ്ടാവും, ഒരു ക്ലാസില്‍ തന്നെ. ഉറക്കെ ക്ലാസെടുത്ത് വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും നേരം കുറേ വൈകും. എത്തിയാല്‍പ്പിന്നെ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കണം, അതിനിടയ്ക്ക് ഞങ്ങളെ പഠിപ്പിക്കുന്നതിന്റേയും അടുത്ത ദിവസത്തേക്ക് നോട്ട് തയാറാക്കുന്നതിന്റേയും തിരക്ക്. പിന്നെ പിറ്റേ ദിവസത്തേക്കുള്ള ഭക്ഷണത്തിനുള്ള മുന്നൊരുക്കങ്ങള്‍. എല്ലാം കഴിഞ്ഞ് കിടക്കുമ്പോഴേക്കും പാതിരാ ആയിട്ടുണ്ടാവും. പലരും ചോദിച്ചിട്ടുണ്ട്, എന്തിനാ ഇത്രയും കഷ്ടപ്പെട്ട് ജോലിക്ക് പോവുന്നതെന്ന്. പക്ഷേ, അതൊരു ബുദ്ധിമുട്ടാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല.'

വണ്ടി ഇപ്പോള്‍ മുടന്തി മുടന്തി നീങ്ങുകയാണ്. വര്‍ക്കലയിലും പറവൂരിലും ഒന്നുരണ്ടു പിടിച്ചിടലുകള്‍. ജോലിക്കാരികള്‍ ഒന്നടങ്കം തലയില്‍ കൈവെക്കാന്‍ തുടങ്ങി. പത്തുമണി കഴിഞ്ഞ് കയറിച്ചെല്ലുമ്പോള്‍ ബോസിന്റെ വാടിവീര്‍ത്ത മുഖം കാണണം. വീട്ടില്‍ അരിപ്പൊടി തീര്‍ന്നിട്ട് രാവിലെ ഉരലില്‍ കസര്‍ത്തുനടത്തിയതും ഇറങ്ങാന്‍ നേരം ഭര്‍ത്താവിന്റെ അമ്മയ്ക്ക് ചൂടുവെള്ളം വേണമെന്നുപറഞ്ഞിട്ട് തിളപ്പിക്കാന്‍ നിന്നതും ഒക്കെ പറഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാവില്ലല്ലോ.

ശ്രീലതയെന്ന എല്‍.ഡി.ക്ലര്‍ക്ക് ഒരു നെടുവീര്‍പ്പോടെ ചോദിച്ചു. 'അല്ലേലും ഇതിനൊക്കെ എത്ര വിലയിടാനാവും. അത്ര പെട്ടെന്ന് ശമ്പളം കൊടുത്ത് ഒതുക്കാവുന്ന ജോലിയാണോ ഇത്?'ആ ചോദ്യത്തിനുമുന്നില്‍ എല്ലാവരും സ്വന്തം ജീവിതങ്ങളിലേക്ക് തിരിഞ്ഞിരുന്നു. കൊച്ചിയില്‍ ഐ.ടി.കമ്പനിയില്‍ ജോലി ചെയ്യുന്ന സെലിന്‍ തോമസ് അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തിന്റെ കഥ വെളിപ്പെടുത്തി. 'സാലറി.കോം എന്ന വെബ് സൈറ്റ് നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ കേള്‍ക്കണോ. അമേരിക്കയില്‍ ഒരു വീട്ടമ്മ ചെയ്യുന്ന ജോലിക്ക് ശമ്പളം കൊടുക്കുകയാണെങ്കില്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം ഡോളര്‍ വേണ്ടി വരുമത്രേ. അവിടെ ഒരു ജഡ്ജിക്ക് കിട്ടുന്ന ശമ്പളത്തിന്റെ അത്രതന്നെ വരുമിത്. ഇന്ത്യയിലാണെങ്കില്‍ നമ്മുടെ ദേശീയ വരുമാനത്തിന്റെ 90 ശതമാനവും സ്ത്രീകള്‍ക്ക് ശമ്പളം കൊടുക്കാനേ തികയൂ എന്ന് ചുരുക്കം.'

ഇപ്പോള്‍ വണ്ടി കൊല്ലം ജില്ലയിലേക്ക് കടക്കുകയാണ്. സ്ത്രീകള്‍ ചെമ്മീന്‍ നുള്ളുന്നതിന്റെ ദൃശ്യം. കയര്‍-കശുവണ്ടി ഫാക്ടറികളില്‍ അവര്‍ എല്ലുമുറിയെ അധ്വാനിക്കുന്നു. കോട്ടയത്തുനിന്ന് ആക്ടിവിസ്റ്റും സാമൂഹികപ്രവര്‍ത്തകയുമായ ഡോ.ജെ.ദേവിക അതിഥിയായി വന്നു. ഒരു സെമിനാറിനുള്ള പുറപ്പാടിലാണ് അവര്‍.

'എന്റെ പ്രായത്തിലുള്ള പല സ്ത്രീകളുടെയും അവസ്ഥ ഭീകരമാണ്. ഭര്‍ത്താവ് രാവിലെ ഇറങ്ങും. അയാള്‍ക്ക് വേറെ ജോലിയുണ്ടാവും, വേറെ കൂട്ടുകാരുണ്ടാവും. അവരുടെ കാര്യങ്ങള്‍ക്കൊക്കെയായി പുറത്തുപോവും. വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കോ. ടി.വി മാത്രമല്ലേ ശരണം. അതിന്റെയൊക്കെ ഡിപ്രഷനും മറ്റും ഭീകരമാവും. ഭര്‍ത്താക്കന്‍മാര്‍ക്കൊന്നും ഒരിക്കലും മൂല്യം ഇടാന്‍ പറ്റാത്ത കാര്യമാണ് പത്തു പൈസ വാങ്ങാതെ സ്ത്രീകള്‍ ചെയ്യുന്നത്. അപ്പോള്‍ അതിന് ചുമ്മാ ഒരു വേതനം കൊടുത്ത് ഒതുക്കാന്‍ പാടില്ല. ഓരോ ചെറിയ കാര്യങ്ങള്‍ക്കും ഭര്‍ത്താവിന്റെ മുമ്പില്‍ ചെന്ന് കൈനീട്ടേണ്ടി വരുന്ന ഗതികേട് ഒഴിവാക്കാന്‍ ഒരു ചെറിയ തുക വേണമെങ്കില്‍ കൊടുക്കാം. പക്ഷേ, അത് ഒരു ശമ്പളം എന്ന രീതിയിലാവരുത്, ഒരു അംഗീകാരം എന്ന നിലയ്ക്കാവണം.' ദേവികയുടെ പക്ഷം പിടിക്കാന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആളുകൂടി. അല്ലെങ്കിലും ഒരു കുടുംബത്തില്‍ സ്ത്രീയുടെ സാന്നിധ്യം എത്ര വിലയുള്ളതാണ്.

വണ്ടി എറണാകുളം നോര്‍ത്തിലേക്ക് അടുക്കുന്നു. ചിലര്‍ കണ്ണാടിയില്‍ മുഖം നോക്കി, മുടിയൊന്ന് ചീകി ഒരുങ്ങിവന്നു. ഫോണുകള്‍ കൂട്ടത്തോടെ മണി അടിക്കാന്‍ തുടങ്ങി. പലരും വാതില്‍ക്കല്‍ ഒരു ഓട്ടമത്സരത്തിനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി. വണ്ടിയൊന്നുനിന്നിട്ടുവേണം ഇറങ്ങി ഓട്ടം തുടങ്ങാന്‍.

ഇതിനൊക്കെ എത്രയാവും വേതനം

എറണാകുളത്ത് എം.ജി റോഡില്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ഒഴുക്ക്. സെന്റ് തെരേസാസില്‍ എം.എ.യ്ക്ക് പഠിക്കുന്ന നവ്യമോള്‍ കൂട്ടുകാരികള്‍ക്കിടയില്‍നിന്ന് ഇത്തിരി ഗൗരവത്തോടെ കടന്നുവന്നു. 'അമ്മ ഇടയ്ക്ക് എപ്പോഴെങ്കിലും വീട്ടുജോലികളെക്കുറിച്ച് ഒന്നു മുഖം കറുപ്പിച്ചാലോ. അപ്പോള്‍ വരും എല്ലാവരുടെയും ചോദ്യം, നിങ്ങള്‍ക്ക് ഇവിടെ എന്ത് മല മറിക്കാനാണുള്ളതെന്ന്്. എപ്പോഴും വീടിനുള്ളില്‍ ഒതുങ്ങുന്ന, മറ്റുള്ളവര്‍ക്കുവേണ്ടിമാത്രം പണിയെടുത്തു മരിക്കുന്ന അമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടോ എന്ന് ഒരിക്കല്‍പ്പോലും ആരും ചോദിക്കാറില്ല.'

വൈറ്റിലയിലും തമ്മനത്തും ആലുവയിലും സ്ത്രീകളുടെ ജീവിതം ഉച്ചച്ചൂടിനെ തോല്‍പ്പിക്കുന്നത്ര ചൂടില്‍ പൊള്ളിക്കൊണ്ടിരുന്നു. വീട്ടുജോലിക്ക് വേതനം വരുന്നു എന്നുപറഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ മൂക്കത്ത് വിരല്‍ വെച്ച് അവിശ്വസനീയമായി നോക്കി. എന്തായിരിക്കും പുരുഷപക്ഷത്തുനിന്ന് ഈ നിയമത്തോടുള്ള വീക്ഷണം. മാധ്യമപ്രവര്‍ത്തകനായ എന്‍.ജെ. ഗിരീഷ് ഇതാ ഫോണില്‍ അടുത്തുവരുന്നു.

'സ്ത്രീകളുടെ ജോലിക്ക് അംഗീകാരം വേണമെന്നത് ശരി തന്നെ. പക്ഷേ, ഭര്‍ത്താവ് ഭാര്യയ്ക്ക് പൈസ കൊടുക്കുമ്പോള്‍ അയാള്‍ മുതലാളിയും ഭാര്യ തൊഴിലാളിയുമാവും. അപ്പോള്‍ ഭര്‍ത്താവിനു ഭാര്യയോട് ചെയ്യുന്ന ജോലികളില്‍ കുറച്ചുകൂടെ മേന്‍മ അവകാശപ്പെടാം. തര്‍ക്കിക്കാനുള്ള അവകാശവും കൂടും. നമ്മള്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതുപോലെത്തന്നെയാവും അത്. 'ഇന്ന് നീ ഉണ്ടാക്കിത്തന്ന കറി ശരിയായില്ലെന്നും കുറച്ചുകൂടെ നന്നാക്കണം എന്നുമൊക്കെ പറയാനുള്ള അധികാരം പുരുഷന്‍ പ്രയോഗിക്കാന്‍ തുടങ്ങും. തമ്മിലുള്ള ശാരീരിക ബന്ധത്തെപ്പോലും അത് ബാധിക്കും. അതും ഭാര്യ ചെയ്യുന്ന സേവനമാണല്ലോ. അപ്പോള്‍ അതിനും കൂടെയാണ് പണം കൊടുക്കുന്നത്. അപ്പോള്‍ അവള്‍ ഭാര്യ അല്ലാതാവും.'

എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് പതിവിലും പത്ത് മിനിറ്റ് വൈകിയാണ് യാത്ര തുടങ്ങിയത്. ജനാലയില്‍ തല ചേര്‍ത്ത് ക്ഷീണത്തോടെ മയങ്ങുന്നു ചിലര്‍. അവരില്‍ ജനപ്രതിനിധികളും അധ്യാപികമാരുമുണ്ട്. ടെക്സ്റ്റയില്‍ ഷോപ്പുകളിലും മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജോലി ചെയ്യുന്നവരുണ്ട്.

അടുത്തിടെ ആസൂത്രണ ബോര്‍ഡ് കേരളത്തില്‍ നടത്തിയ പഠനത്തെക്കുറിച്ച് വാചാലയായി തിരുവനന്തപുരത്തുനിന്നുള്ള പഞ്ചായത്ത് മെമ്പര്‍ ഗായത്രി. 'വനിതാ ജനപ്രതിനിധികളില്‍ 60 ശതമാനം പേര്‍ക്കും വീട്ടുജോലികള്‍ക്ക് കൂടി സമയം കണ്ടെത്തേണ്ടിവരുന്നു. നേരം പുലരും മുമ്പേ എണീറ്റ് വീട്ടിലെ എല്ലാ ജോലികളും ഒതുക്കിയതിനു ശേഷമാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. രാത്രി വൈകി വീട്ടിലെത്തുമ്പോള്‍ നൂറു കൂട്ടം പണികള്‍ വീണ്ടുമുണ്ടാവും. ഇതിനൊക്കെ എത്ര വേതനം തന്നാല്‍ മതിയാവും.'

പയ്യോളിയില്‍ ഒരു ഉദ്ഘാടനം, അതുകഴിഞ്ഞ് ചില മരണവീടുകളില്‍ സന്ദര്‍ശനം, വൈകീട്ട് ഒരു പൊതുയോഗം. പിറ്റേന്നത്തെ ഡയറിയെടുത്തുനോക്കി, പൊതുപ്രവര്‍ത്തകയുടെ വേഷത്തില്‍ സന്തോഷവതിയായി സി.പി.ഹൗലത്ത്, പയ്യോളി പഞ്ചായത്ത് പ്രസിഡന്റ്.

'ഇപ്പോഴത്തെ സ്ത്രീകള്‍ കുറച്ചു കൂടി ജീവിതം ആസ്വദിക്കുന്നുണ്ട്. കുടുംബശ്രീ പോലെയുള്ളവ വന്നപ്പോള്‍ അവര്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരം കൂടി. അഞ്ച് വര്‍ഷം മുമ്പ് വരെ, സ്ത്രീകളുടെ ജീവിതം ഇങ്ങനെയായിരുന്നില്ല. പക്ഷേ, ചില സ്ത്രീകളുണ്ട്, എത്ര അവസരം കിട്ടിയാലും ഉപയോഗിക്കാത്തവര്‍. ഞങ്ങള്‍ ഈ മൂലയ്ക്ക് ഒതുങ്ങിക്കൂടിക്കോളാം എന്നാണ് അവര്‍ ചിന്തിക്കുക'.

വണ്ടി മലബാറിന്റെ ഹൃദയഭൂമികള്‍ തൊട്ട് കണ്ണൂരിന്റെ രാത്രികളില്‍ ക്ഷീണത്തോടെ മയങ്ങിപ്പോയി. പിറ്റേന്ന് രാവിലെ വീണ്ടും തിരിച്ച് യാത്ര തുടരാന്‍, നമുക്കിടയിലെ ഒരു വീട്ടമ്മയെപ്പോലെ.

സ്ത്രീയുടെ സ്ഥാനം ഉയരും

സാറാ ജോസഫ്
ബാക്കിയെല്ലാ ജോലികള്‍ക്കും മൂല്യമുണ്ട്. ഒരു സ്ത്രീ മറ്റൊരു വീട്ടില്‍പ്പോയി അടുക്കളജോലി ചെയ്താലും അവള്‍ക്കതിനൊരു വേതനം കിട്ടുന്നുണ്ട്. പക്ഷേ, സ്വന്തം വീട്ടില്‍ അവള്‍ ചെയ്യുന്ന ജോലികള്‍ക്ക് മാത്രമൊരു വിലയും കിട്ടുന്നില്ല. അതവളുടെ കടമയല്ലേ എന്ന ചിന്താഗതിയാണ് എല്ലാവര്‍ക്കും. പലപ്പോഴും ഒരു അമ്മയുടെ ആവശ്യങ്ങള്‍ കുടുംബത്തില്‍ നിറവേറ്റപ്പെടാറില്ല. അമ്മയ്ക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്നു പോലും ആരും ചോദിക്കാറില്ല. അവരിങ്ങനെ പണിയെടുത്തുകൊണ്ടേയിരിക്കും, ആരോടും ഒരു പരാതിയും പറയാതെ.

അവര്‍ക്കും ആവശ്യങ്ങളുണ്ടാവും. അതിനവര്‍ക്ക് പണം വേണം. അത് സംസ്ഥാനം അല്ലെങ്കില്‍ രാഷ്ട്രമാണ് കൊടുക്കേണ്ടത്. കാരണം, അവള്‍ വീട്ടിലെ സകലജോലികളും ചെയ്യുന്നത് അവളുടെ വീടിന് വേണ്ടി മാത്രമല്ല. രാഷ്ട്രത്തിന്റെ ഭാവിക്ക് വേണ്ടിയാണ്, അവള്‍ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നത്. അപ്പോള്‍ രാഷ്ട്രമാണ് അവള്‍ക്ക് വേതനം കൊടുക്കേണ്ടത്.

ഭര്‍ത്താവിന്റെ ശമ്പളത്തില്‍ നിന്നൊരു ഭാഗം കൊടുക്കുക എന്നു പറയുന്നതിനോട് യോജിപ്പില്ല. കാരണം, ഭര്‍ത്താവ് ചെയ്യുന്ന ജോലിക്കുള്ള വേതനമാണ് അയാള്‍ക്ക് ലഭിക്കുന്നത്. അതില്‍ നിന്നും ഭാര്യയ്ക്ക് കൂടി കൊടുക്കണമെന്ന് പറയുന്നത് ഒരു പിടിച്ചുപറി പോലെയാവും. വാര്‍ധക്യ കാല പെന്‍ഷന്‍, തൊഴിലില്ലാ വേതനം എന്നതുപോലെ ഒരു നിശ്ചിത തുകയാണ് സ്ത്രീക്ക് നല്‍കേണ്ടത്. അതവളുടെ കുടുംബത്തിന് ഒരു അധിക വരുമാനം തന്നെയാവും. വേണമെങ്കില്‍ കുടുംബപെന്‍ഷന്‍ എന്ന രീതിയിലും അത് ലഭ്യമാക്കാം. പക്ഷേ, അത് സ്ത്രീയുടെ കൈയില്‍ എത്തുന്നുവെന്ന് ഉറപ്പ് വരുത്തണം.

ഗാര്‍ഹിക ജോലിക്ക് വേതനം ലഭ്യമാക്കുന്നതോടെ സ്ത്രീയുടെ സമൂഹത്തിലുള്ള സ്ഥാനം ഉയരും. കാരണം, സ്വന്തമായി വരുമാനം ഇല്ലാത്തതുകൊണ്ട് മാത്രം വീട്ടിലൊരു സ്ഥാനവും കിട്ടാതെ ഒരു മൂലയിലേക്ക് ഒതുക്കപ്പെടുന്ന എത്രയോ സ്ത്രീകളുണ്ട്. ഒരു നിശ്ചിത വേതനം കിട്ടുന്നതോടെ അവരുടെ അധ്വാനത്തിനും ഒരു മൂല്യം ലഭിക്കും.
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 9:44 am

ethu pinne vayikam. kandapol thanne വെറുതെയല്ല വീട്ടമ്മ 230854
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 10:07 am

Ammu wrote:


വീട്ടുജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂലി നല്‍കാനുള്ള നിയമം നടപ്പാക്കുന്നതിനോട് പുരുഷന്റെ നിലപാട് എന്തായിരിക്കും? വെറുതെയല്ല വീട്ടമ്മ 143614


അത്താഴമൊക്കെ കഴിഞ്ഞ് അയാള്‍ അവളെ അടുത്തുവിളിച്ചു, 'ഇന്ന് എത്രയായി?'

അവള്‍ കണക്കുകള്‍ നിരത്തി: 'ഭക്ഷണം പാകം ചെയ്യലും പാത്രം വൃത്തിയാക്കലും - 20 രൂപ, അലക്കല്‍ - 20 രൂപ, കുഞ്ഞിനെ നോക്കല്‍- 20 രൂപ, ഇസ്തിരിയിടല്‍ - 5 രൂപ, നിലം തുടച്ച വകയില്‍ - 10 രൂപ. മൊത്തം 75 രൂപ.'

അയാള്‍ 100 രൂപ കൊടുത്തു.

'ചില്ലറയില്ല...', അവള്‍ പറഞ്ഞു.

'അത് നാളത്തെ ജോലിയില്‍ കണക്കുവെക്കാം.'

'ശരി, അപ്പോള്‍ ഇനി ഉറങ്ങാമല്ലേ...'

'ഉറങ്ങാം...'

ലൈറ്റണച്ച് കെട്ടിപ്പിടിക്കും നേരം അയാള്‍ അവളോട് ചോദിച്ചു: 'പ്രിയതമേ, ഇതിനും കൂലി വേണോ...'

അവള്‍ അയാളെ ചേര്‍ത്തുപിടിച്ചു. 'പ്രിയനേ, ഇത് ജോലിയല്ലല്ലോ... സ്‌നേഹമല്ലേ. സ്‌നേഹം...'

ഇത് കഥയല്ല. വരുംകാലത്ത് കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും ഉറങ്ങുംമുമ്പ് സംസാരിച്ചേക്കാവുന്ന ഒരു സംഭാഷണശകലമാണ്. കാര്യം മറ്റൊന്നുമല്ല, കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വീട്ടുജോലിക്കുള്ള പ്രതിഫലം നല്‍കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഭര്‍ത്താവിന്റെ വരുമാനത്തില്‍നിന്ന് ഒരു വിഹിതം എല്ലാ മാസവും നിയമപരമായി വീട്ടമ്മമാരായ ഭാര്യമാര്‍ക്കും ലഭ്യമാക്കുന്നതാണ് പദ്ധതി. വാര്‍ത്ത പുറത്തുവന്നതോടെ ആണുങ്ങള്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. വീട്ടിലെ പണിയെടുക്കുന്നതിന് കൂലി ചോദിച്ചാല്‍ 'നിന്നെ ഡൈവോഴ്‌സ് ചെയ്യും' എന്ന ഭീഷണി ചില ഭര്‍ത്താക്കന്മാര്‍ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. വെറുതെയല്ല വീട്ടമ്മ 44121
വെറുതെയല്ല വീട്ടമ്മ 44121 വെറുതെയല്ല വീട്ടമ്മ 44121 വെറുതെയല്ല വീട്ടമ്മ 44121
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 10:08 am

chirikanda barlee. cash ellam save cheyithu vaicho
egane sambalam kodukendi varum bhaviyil വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 10:09 am

parutty wrote:
chirikanda barlee. cash ellam save cheyithu vaicho
egane sambalam kodukendi varum bhaviyil വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

എനിക്ക് കഴിഞ്ഞ മാസത്തെ ശബളം കിട്ടിയിട്ടില്ല .... വെറുതെയല്ല വീട്ടമ്മ 708918 വെറുതെയല്ല വീട്ടമ്മ 948518 ...ദുഷ്ട്ട് വെറുതെയല്ല വീട്ടമ്മ 387354 വെറുതെയല്ല വീട്ടമ്മ 387354
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 10:10 am

Ammu wrote:
parutty wrote:
chirikanda barlee. cash ellam save cheyithu vaicho
egane sambalam kodukendi varum bhaviyil വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

എനിക്ക് കഴിഞ്ഞ മാസത്തെ ശബളം കിട്ടിയിട്ടില്ല .... വെറുതെയല്ല വീട്ടമ്മ 708918 വെറുതെയല്ല വീട്ടമ്മ 948518 ...ദുഷ്ട്ട് വെറുതെയല്ല വീട്ടമ്മ 387354 വെറുതെയല്ല വീട്ടമ്മ 387354

athinu kazhinja masam full joli chethillalo chechi nattil poyille
atha chettan tharathirunnathu വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 10:12 am

parutty wrote:
Ammu wrote:


വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 855112 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

എനിക്ക് കഴിഞ്ഞ മാസത്തെ ശബളം കിട്ടിയിട്ടില്ല .... വെറുതെയല്ല വീട്ടമ്മ 708918 വെറുതെയല്ല വീട്ടമ്മ 948518 ...ദുഷ്ട്ട് വെറുതെയല്ല വീട്ടമ്മ 387354 വെറുതെയല്ല വീട്ടമ്മ 387354

athinu kazhinja masam full joli chethillalo chechi nattil poyille
atha chettan tharathirunnathu വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958 കുട്ടി കൊള്ളാമല്ലോ വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 10:13 am

Ammu wrote:
parutty wrote:


athinu kazhinja masam full joli chethillalo chechi nattil poyille
atha chettan tharathirunnathu വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958 വെറുതെയല്ല വീട്ടമ്മ 2958 കുട്ടി കൊള്ളാമല്ലോ വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

pinne allathe. വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 536236
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 10:18 am

parutty wrote:
chirikanda barlee. cash ellam save cheyithu vaicho
egane sambalam kodukendi varum bhaviyil വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

bharaye sahikunnathinu bhartavinu valla alavasum kittumo ennu nokkanam :paru:
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ EmptyFri Jan 04, 2013 10:19 am

balamuralee wrote:
parutty wrote:
chirikanda barlee. cash ellam save cheyithu vaicho
egane sambalam kodukendi varum bhaviyil വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614 വെറുതെയല്ല വീട്ടമ്മ 143614

bharaye sahikunnathinu bhartavinu valla alavasum kittumo ennu nokkanam :paru:


അവശ ഭര്‍തൃ അലവന്‍സ് അനുവദിക്കാം വെറുതെയല്ല വീട്ടമ്മ 352966 വെറുതെയല്ല വീട്ടമ്മ 352966 വെറുതെയല്ല വീട്ടമ്മ 352966
Back to top Go down
Sponsored content





വെറുതെയല്ല വീട്ടമ്മ Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ Empty

Back to top Go down
 
വെറുതെയല്ല വീട്ടമ്മ
Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: