സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പ്രശസ്തരുടെ മനസിലൂടെ  - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 2 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_rcap 
Ammu
പ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 2 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_rcap 
vipinraj
പ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 2 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_rcap 
sandeep
പ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 2 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_rcap 
shamsheershah
പ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 2 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_rcap 
Neelu
പ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 2 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_rcap 
Binu
പ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 2 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_rcap 
unnikmp
പ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 2 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_rcap 
midhun
പ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 2 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_rcap 
Greeeeeshma
പ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 2 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പ്രശസ്തരുടെ മനസിലൂടെ

Go down 
+28
sunder
umbidivava
Abhijit
kaaat
shamsheershah
Sheeja
Ratheesh0072
Michael Jacob
Parthan
midhun
Anjaly
Mansoor
jaykvjay
Binu
suhailanew
Greeeeeshma
gauri
unnikmp
nettooraan
jenny
sandeep
balamuralee
Minnoos
kiran
Neelu
vipinraj
parutty
Ammu
32 posters
Go to page : Previous  1, 2, 3 ... 20 ... 39  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyMon May 07, 2012 3:26 pm

sweetword wrote:
parutty wrote:
sweetword wrote:
parutty wrote:
sweetword wrote:

പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 njaan punjaabilalla padichath

appol atha alle
ennalum ethrayum speedil vachiathu engottu പ്രശസ്തരുടെ മനസിലൂടെ  - Page 2 95345 പ്രശസ്തരുടെ മനസിലൂടെ  - Page 2 536236
athinokke technique undu പ്രശസ്തരുടെ മനസിലൂടെ  - Page 2 855112

a technique enikum koodi onu paranju tha yetta
najnum speed onu malayalam bayikatte പ്രശസ്തരുടെ മനസിലൂടെ  - Page 2 855112
centeril focus cheythittu leftilekkum rightilekkum dhrishtkal paayichaal pettennu vaayikkam
hamme.....ente kannu... പ്രശസ്തരുടെ മനസിലൂടെ  - Page 2 269180 പ്രശസ്തരുടെ മനസിലൂടെ  - Page 2 269180 പ്രശസ്തരുടെ മനസിലൂടെ  - Page 2 269180
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyMon May 07, 2012 3:28 pm

Neelu wrote:
sweetword wrote:
parutty wrote:
sweetword wrote:
parutty wrote:

appol atha alle
ennalum ethrayum speedil vachiathu engottu പ്രശസ്തരുടെ മനസിലൂടെ  - Page 2 95345 പ്രശസ്തരുടെ മനസിലൂടെ  - Page 2 536236
athinokke technique undu പ്രശസ്തരുടെ മനസിലൂടെ  - Page 2 855112

a technique enikum koodi onu paranju tha yetta
najnum speed onu malayalam bayikatte പ്രശസ്തരുടെ മനസിലൂടെ  - Page 2 855112
centeril focus cheythittu leftilekkum rightilekkum dhrishtkal paayichaal pettennu vaayikkam
hamme.....ente kannu... പ്രശസ്തരുടെ മനസിലൂടെ  - Page 2 269180 പ്രശസ്തരുടെ മനസിലൂടെ  - Page 2 269180 പ്രശസ്തരുടെ മനസിലൂടെ  - Page 2 269180

chechiyude kanninu enna patti പ്രശസ്തരുടെ മനസിലൂടെ  - Page 2 566730
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyMon May 07, 2012 3:29 pm

parutty wrote:
Neelu wrote:
sweetword wrote:
parutty wrote:
sweetword wrote:

athinokke technique undu പ്രശസ്തരുടെ മനസിലൂടെ  - Page 2 855112

a technique enikum koodi onu paranju tha yetta
najnum speed onu malayalam bayikatte പ്രശസ്തരുടെ മനസിലൂടെ  - Page 2 855112
centeril focus cheythittu leftilekkum rightilekkum dhrishtkal paayichaal pettennu vaayikkam
hamme.....ente kannu... പ്രശസ്തരുടെ മനസിലൂടെ  - Page 2 269180 പ്രശസ്തരുടെ മനസിലൂടെ  - Page 2 269180 പ്രശസ്തരുടെ മനസിലൂടെ  - Page 2 269180

chechiyude kanninu enna patti പ്രശസ്തരുടെ മനസിലൂടെ  - Page 2 566730
sweet paranja pole onnu cheythu nokkiyatha.... പ്രശസ്തരുടെ മനസിലൂടെ  - Page 2 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyMon May 07, 2012 3:42 pm

yettan parayunnapole chechi allathe arekilum chethu nokumo പ്രശസ്തരുടെ മനസിലൂടെ  - Page 2 143614
eniku ettu oru pani thannathalle .eniku athu epozhe manasilayi.
hmm kayil kittum. പ്രശസ്തരുടെ മനസിലൂടെ  - Page 2 387354 പ്രശസ്തരുടെ മനസിലൂടെ  - Page 2 387354
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyMon May 07, 2012 3:43 pm

മാറുന്ന പ്രതിച്ഛായയ്‌ക്കൊപ്പം...Baburaj(Actor) പ്രശസ്തരുടെ മനസിലൂടെ  - Page 2 855112

കിട്ടുന്ന നല്ല കഥാപാത്രങ്ങളെല്ലാം ചെയ്യണമെന്ന് കരുതുകയാണ്.
എനിക്ക് എന്റെ പരിമിതികള്‍ അറിയാം. ആ പരിമിതിയില്‍ നിന്ന്
നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം

പഴയ പ്രതിച്ഛായ തകര്‍ന്നുവീണപ്പോഴാണ് ബാബുരാജിന് വിജയത്തിന്റെ ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കാന്‍ തുടങ്ങിയത്. നായകന്മാരുടെ തല്ലുകള്‍ വാങ്ങി പരാജിതരാകുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഹാസ്യ കഥാപാത്രങ്ങളിലേക്ക് അദ്ദേഹം കൂടുമാറിയിരിക്കുന്നു. 'സോള്‍ട്ട് ആന്‍ഡ് പെപ്പറി'ല്‍ തുടങ്ങിയ ഈ മാറ്റത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു എന്നതിന്റെ തെളിവുകളാണ് 'ഓര്‍ഡിനറി'യിലൂടെയും 'മായാമോഹിനി'യിലൂടെയും അദ്ദേഹത്തിന് ലഭിച്ച ജനസമ്മതി. അഭിനേതാവ്, നിര്‍മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത മുഖങ്ങളില്‍ മലയാള സിനിമയ്ക്ക് പരിചിതനായ ഈ കലാകാരന്‍ അഭിനയം മതിയാക്കി സംവിധാനത്തിലേക്ക് ശ്രദ്ധതിരിച്ചപ്പോഴാണ് 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന സിനിമയെത്തിയത്. അതിലെ കുക്ക് ബാബുവിന് ജീവന്‍ നല്കിയതോടെ പ്രേക്ഷകരും സിനിമാലോകവും ബാബുരാജ് എന്ന അഭിനേതാവിന്റെ കഴിവ് തിരിച്ചറിയുകയായിരുന്നു.

''ഇത് എന്റെ രണ്ടാം ജന്മമാണ്. 'മായാമോഹിനി'യിലെ ലക്ഷ്മീനാരായണനെ ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്കെല്ലാം അറിയാം. ഒരു പ്രായശ്ചിത്തം പോലെ സിബി-ഉദയന്‍ ടീം എനിക്ക് ആ കഥാപാത്രത്തെ തരികയായിരുന്നു. 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍' കണ്ടിട്ട് എെന്ന ആദ്യം വിളിച്ചത് സിബി-ഉദയന്‍ ടീമിലെ ഉദയനായിരുന്നു. 'നമ്മള്‍ക്ക് എത്ര കാലമായി പരസ്പരം അറിയാം എന്നിട്ട് ബാബുരാജിനെ ഇങ്ങനെ മാറ്റി പരീക്ഷിക്കാന്‍ തോന്നിയില്ലല്ലോ. ഞങ്ങളുടെ അടുത്ത പടത്തിലേക്ക് ഇപ്പോഴേ ബാബുവിനെ ബുക്ക് ചെയ്ത് കഴിഞ്ഞു'വെന്നാണ് അന്ന് ഉദയന്‍ പറഞ്ഞത്. 'മായാമോഹിനി'യിലെ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ദിലീപിന്റെ അടുത്തു നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞപ്പോള്‍ ഒരു അവാര്‍ഡ് കിട്ടിയതു പോലെ''- ബാബുരാജിന്റെ വാക്കുകളില്‍ സന്തോഷം.

ബാബുരാജ് എന്ന തിരക്കഥാകൃത്ത് ആദ്യമായി മറ്റൊരു സംവിധായകനുവേണ്ടി തിരക്കഥ നല്‍കിയ ചിത്രമായ 'നോട്ടി പ്രൊഫസറി'ല്‍ നായകനായി വരുമ്പോള്‍?

'നോട്ടി പ്രൊഫസറി'ന്റെ പ്രൊഡ്യൂസറും ഡയറക്ടറും വേറെ ഒരു പ്രോജക്ടുമായിട്ടാണു വന്നത്. ആ പ്രോജക്ട് ഒഴിവായപ്പോള്‍ നിര്‍മാതാക്കളോട് വെറുതെ ഞാന്‍ ഒരു കഥ പറഞ്ഞു. അത് എന്റെ മനസ്സില്‍ കൊണ്ടുനടന്ന കഥകളില്‍ ഒന്നായിരുന്നു. ആ കഥ അവര്‍ക്ക് നന്നായി ഇഷ്ടമായി. ചേട്ടാ നമുക്കിത് ചെയ്യാം. കറക്ട് സാധനമാണെന്ന് അവര്‍ പറഞ്ഞു. പിന്നീട് ഇത് എഴുതിക്കാന്‍ ഒരാളെ തിരഞ്ഞു നടക്കലായി. ആരെയും കിട്ടാതെ വന്നപ്പോള്‍ ഞാന്‍ തന്നെ എഴുതാമെന്ന് വിചാരിക്കുകയായിരുന്നു.

'സോള്‍ട്ട് ആന്‍ഡ് പെപ്പറി'നു ശേഷം ലഭിച്ച ഹ്യൂമര്‍ പരിവേഷം താങ്കള്‍ക്ക് നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ലേ?
'മനുഷ്യമൃഗം' ചെയ്യുന്നതിനു മുമ്പ് അഭിനയമൊക്കെ നിര്‍ത്തി ഇനി സംവിധാനം മാത്രം ചെയ്ത് കഴിയാമെന്നു വിചാരിച്ചിരുന്നു. സ്റ്റീരിയോ ടൈപ്പ് വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലാത്തതു കൊണ്ട് അന്ന് ഞാന്‍ കുറേ കഥകള്‍ ആലോചിച്ചിരുന്നു. 'നോട്ടി പ്രൊഫസര്‍' എന്ന കഥാപാത്രം ചെയ്യാന്‍ എന്റെ മനസ്സില്‍ ദിലീപിനെ പോലുളള നടന്‍മാരായിരുന്നു. ദിലീപിന്റെ അടുത്തുപോയി കഥ പറഞ്ഞതുമാണ്. അതിനു ശേഷമാണ് 'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍' വരുന്നത്. അതിലെ എന്റെ വേഷം ഒരു അബദ്ധമാകുമെന്നാണ് കരുതിയത്. അത് ക്ലിക്കായ ശേഷം വന്ന 'സെക്കന്‍ഡ് ഷോ', 'അസുരവിത്ത്' എന്നീ ചിത്രങ്ങളില്‍ ജനം നമ്മളെ കാണുന്നതു തന്നെ ഒരു ഹ്യൂമര്‍ പരിവേഷത്തോടെയാണ്. അപ്പോള്‍ എനിക്കു കിട്ടിയ ആ പരിവേഷം നന്നായി മാര്‍ക്കറ്റ് ചെയ്യാമെന്ന് വിചാരിച്ചു.

സംവിധാന രംഗത്തേക്ക് ഇനി വരുമോ?

അഭിനയിക്കാന്‍ നല്ലൊരു അവസരം കിട്ടാതിരുന്നപ്പോഴാണ് സംവിധാനരംഗത്തേക്ക് തിരിഞ്ഞത്. ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ നല്ല സിനിമകളും കഥാപാത്രങ്ങളും ലഭിക്കുന്നു. സംവിധാനം എപ്പോള്‍ വേണമെങ്കിലും ചെയ്യാം എന്ന് വിചാരിച്ച് മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ സോമാലിയയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം കിട്ടിയതു പോലെയുളള അവസ്ഥയാണ്. കിട്ടുന്ന നല്ല കഥാപാത്രങ്ങളെല്ലാം ചെയ്യണമെന്ന് കരുതുകയാണ്. എനിക്ക് എന്റെ പരിമിതികള്‍ അറിയാം. ആ പരിമിതിയില്‍ നിന്ന് നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.

ഹ്യൂമറാണോ എളുപ്പം വഴങ്ങുന്നത്?

തീര്‍ച്ചയായും. എന്റെ ഒരു രൂപം ഇങ്ങനെയാണെന്നേയുളളൂ. എന്റെ സുഹൃത്തുക്കളോട് ചോദിച്ചാല്‍ അറിയാം. നമ്മള്‍ എല്ലാവരോടും ചിരിച്ചുകളിച്ച് നടക്കുന്ന ആളാണ്. അതിനാല്‍ ഹ്യൂമര്‍ ചെയ്യാന്‍ നമുക്ക് വളരെ ഈസിയാണ്. മറ്റുളള വില്ലന്‍ കഥാപാത്രങ്ങള്‍ ബലംപിടിച്ച് അതിനുവേണ്ടി ചെയ്യുന്ന സംഭവമാണ്. ഡബ്ബ് ചെയ്യാനൊക്കെ എത്ര ഫോഴ്‌സ് കൊടുക്കുന്നുവെന്ന് അറിയാമോ. ഇപ്പോള്‍ 'മായാമോഹിനി' എന്ന സിനിമയൊക്കെ ചെയ്തപ്പോള്‍ വളരെ രസമായിരുന്നു. 'മായാമോഹിനി'യിലേതു പോലത്തെ കഥാപാത്രം ഇനി കിട്ടുമോ എന്ന് അറിയില്ല. അത്രയും നല്ല കഥാപാത്രമായിരുന്നു അത്.

ആഷിഖ് അബുവല്ലേ താങ്കളുടെ പ്രതിനായകന്‍ ഇമേജ് തകര്‍ത്തത് ?

ആഷിഖ് അബു ശരിക്കും പറഞ്ഞാല്‍ ഇന്‍വെന്റര്‍ ആണെന്നു പറയാം. 'ഡാഡി കൂള്‍' എന്ന സിനിമയില്‍ ഹ്യൂമറിന്റെ ചെറിയ പരിവേഷം എന്റെ കഥാപാത്രത്തിനുണ്ടായിരുന്നു.അത് നന്നായി ചെയ്തതു കൊണ്ടാണ് 'സോള്‍ട്ട് ആന്‍ഡ് പെപ്പറി'ലെ കുക്ക് ബാബു എന്ന കഥാപാത്രം എനിക്കു തന്നതെന്നാണ് ആഷിഖ് അബു പറഞ്ഞത്.

ഈ മേക്ക് ഓവറിനെക്കുറിച്ച് ഭാര്യ വാണി വിശ്വനാഥിന്റെ അഭിപ്രായം?

എന്റെ ഈ മാറ്റത്തിന്റെ എല്ലാ ക്രെഡിറ്റും അവര്‍ക്കു തന്നെയാണ്. വാണി തിളങ്ങിനിന്ന സമയത്താണ് ഗുണ്ടാ വേഷം ചെയ്ത് നില്ക്കുന്ന എന്നെ കല്ല്യാണം കഴിച്ചത്. ഇപ്പോള്‍ എന്നെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഏറ്റവും സന്തോഷം അവര്‍ക്കാണ്.

പുതിയ പ്രോജക്ടുകള്‍?

സൂര്യന്‍ കുനിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡിവൈ.എസ്.പി. ശങ്കുണ്ണി അങ്കിള്‍', ടി.എ. ഷാഹിദ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടൈഗര്‍ ബാബു', 'എന്‍ട്രി', 'മിസ്റ്റര്‍ മരുമകന്‍', 'നോട്ടി പ്രൊഫസര്‍', 'ഇഡിയറ്റ്' എന്നിവയാണ് പുതിയ പ്രോജക്ടുകള്‍. മിസ്റ്റര്‍ മരുകനില്‍ അമ്പിളിച്ചേട്ടന്‍(ജഗതി ശ്രീകുമാര്‍) അഭിനയിച്ച ഒരു കഥാപാത്രത്തിന് മാറ്റം വരുത്തി വീണ്ടും ചിത്രീകരിക്കുകയാണ്. അമ്പിളിച്ചേട്ടന്‍ ചെയ്ത കഥാപാത്രത്തെ അതേപോലെ ആര്‍ക്കും അവതരിപ്പിക്കാന്‍ കഴിയില്ല. അത് നന്നായി മനസ്സിലാക്കിയാണ് ഞാന്‍ ആ ചിത്രത്തില്‍ വേഷമിട്ടത്. ചിത്രം ഉടന്‍ റിലീസ് ചെയ്യാനുളളതിനാലും സിബി-ഉദയന്‍ ടീം നിര്‍ബന്ധിച്ചതു കൊണ്ടും അഭിനയിക്കുകയാണ്. പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ തൊണ്ണൂറ്റഞ്ച് ശതമാനം മാത്രമേ അഭിനയിക്കേണ്ടതുളളൂ. ബാക്കി അഞ്ചു ശതമാനം അവര്‍ ക്ഷമിക്കും. എനിക്ക് പ്രേക്ഷരുടെ ഇഷ്ടം കിട്ടിയിട്ടുണ്ടെന്നാണ് വിചാരിക്കുന്നത്. അത് ഒരിക്കലും നഷ്ടപ്പെടുത്തരുതേ എന്ന പ്രാര്‍ഥനയിലാണ്.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyMon May 07, 2012 3:47 pm

Baburaj ki jai..... പ്രശസ്തരുടെ മനസിലൂടെ  - Page 2 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyTue May 08, 2012 9:42 am

ഈ നുറുങ്ങുവെട്ടങ്ങളില്‍ ഞാന്‍ ............തെസ്‌നി ഖാന്‍(actress പ്രശസ്തരുടെ മനസിലൂടെ  - Page 2 32844436 )

എത്രയോ സിനിമകളില്‍ ആരുടേയും കണ്ണില്‍പ്പെടാതെ വന്നുപോയിട്ടുണ്ട് തെസ്‌നിഖാന്‍. ഇപ്പോള്‍ മികവുള്ള വേഷങ്ങള്‍ അവരെ തേടിവരുന്നു... കാര്യസ്ഥനില്‍, ബ്യൂട്ടിഫുളില്‍, കുഞ്ഞളിയനില്‍...

കൊച്ചി തമ്മനത്തെ ഒരു സാധാരണ ടെറസ് വീട്. ചിരിച്ചുകൊണ്ട് വാതില്‍ തുറന്നുവന്നു തെസ്‌നി ഖാന്‍. ഏത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാവുന്ന മുഖം. ആ ഭാവവും അല്‍പ്പം കൊഞ്ചലുള്ള ഡയലോഗും കേട്ട് ചിരിക്കാത്ത മലയാളികള്‍ കുറയും.

ബ്യൂട്ടിഫുളില്‍ തെസ്‌നി കലക്കി എന്നെല്ലാരും പറഞ്ഞു...

പ്രതീക്ഷിക്കാതെ കിട്ടിയ വേഷമാണ് ബ്യൂട്ടിഫുളിലേത്. ആ വേഷം ഇത്രയും ബ്യൂട്ടിഫുള്‍ ആവുമെന്നും വിചാരിച്ചില്ല... 'ചെറിയൊരു സംഭവമാണ്. അധികം ആര്‍ട്ടിസ്റ്റുകളൊന്നുമില്ല. ഹോംനേഴ്‌സിന്റെ കാരക്റ്ററാണ്. ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ,' എന്ന് ചോദിച്ച് അനൂപ്‌മേനോന്‍ വിളിച്ചു.എന്നെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ താല്‍പ്പര്യമുണ്ടോന്ന് ചോദിക്കുന്നതൊക്കെ...ഞാന്‍ റെഡി! നല്ല പടത്തിന്റെ ഭാഗമാവുക, അതാണ് മെയിന്‍. അനൂപ് ആദ്യമായാണ് എന്നെ വിളിക്കുന്നത്. എനിക്കത് സന്തോഷമായി. നല്ല അവസരം പ്രതീക്ഷിച്ചിരിക്കയാണ് ഞാന്‍ എപ്പോഴും. സിനിമയിലെ 23 വര്‍ഷങ്ങള്‍ക്ക് ശേഷവും.

ബ്യൂട്ടിഫുളിന്റെ സെറ്റില്‍ ചെന്നപ്പൊ രണ്ട് സീനുള്ളത് നാല് സീനായി. 'തെസ്‌നി ആയതോണ്ട് നമുക്ക് പെട്ടെന്ന് വിടണ്ടാ, കഥാപാത്രത്തെ കുറച്ചുകൂടി നന്നാക്കാം' എന്നായി. നമ്മള്‍ സീന്‍ നന്നാക്കിയാല്‍ അഭിനന്ദിക്കുന്ന ഒരു ഡയറക്ടറാണ് വി.കെ.പ്രകാശ്. ഓരോ മൈന്യൂട്ട് കാര്യത്തിലും, 'അതത്ര വേണ്ട, ഒരു പൊടിക്ക് കുറച്ചേക്ക്, അപ്പൊ രസായിരിക്കും,' എന്നൊക്കെ പറഞ്ഞ് ജയസൂര്യ സപ്പോര്‍ട്ട് തന്നു. അതൊക്കെയാവാം, ഞാന്‍ നല്ല ഈസിയായിട്ടങ്ങോട്ട് അഭിനയിച്ചു. ചെയ്യുമ്പൊ അത് നന്നാവുമെന്നൊന്നും തീരെ വിചാരിച്ചിട്ടില്ല. പടം റിലീസായ അന്ന് അനൂപും വി.കെ.പ്രകാശും ജയസൂര്യയുമെല്ലാം വിളിച്ചു, 'തസ്‌നീന്നാണല്ലോ പടത്തിന്റെ ക്ലാപ്പ് തുടങ്ങുന്നത് ' എന്ന്. ആ മാസം അഭിനന്ദനങ്ങള്‍ മാത്രമേ എനിക്ക് കിട്ടിയുള്ളു, വര്‍ക്കൊന്നും കിട്ടിയില്ല. (പരിഭവം നിറഞ്ഞ ചിരി...)

പക്ഷെ എവിടെ നോക്കിയാലും നിങ്ങളുണ്ട്. സിനിമയില്‍, സിനിമാലയില്‍, സീരിയലില്‍...

ഒരേ സമയം സിനിമാലയിലും സിനിമകളിലും കാണുന്നതുകൊണ്ടാണ് തിരക്കിലാണെന്ന് തോന്നുന്നത്. ഇപ്പൊ സീരിയലൊന്നുമില്ലെനിക്ക്. സീരിയലെന്നെ കൈവിട്ടപോലെയാണ്. എനിക്കതില്‍ നല്ല സങ്കടമുണ്ട്. സിനിമയില്‍ നല്ല റോള്‍ ലഭിച്ചപ്പോള്‍ സീരിയലുകാര്‍ എന്നെ വേണ്ടെന്ന് വെച്ചു. പത്ത് പതിനഞ്ച് വര്‍ഷായി സിനിമാലയില്‍. അതിന്റെ കടപ്പാട് ഡയാനചേച്ചിയോടാണ്. അതൊരു ബ്രാന്‍ഡഡ് പ്രോഗ്രാമാണ്. അത് മാത്രമാണ് മിനിസ്‌ക്രീനില്‍ ഇപ്പോള്‍ ചെയ്യുന്നത്.

കുഞ്ഞളിയനിലും തസ്‌നി ഹിറ്റായല്ലോ...

'കാര്യസ്ഥന്‍' സിനിമയിലെ എന്റെ കോമഡി റോള്‍ കണ്ടാണ് സജി വിളിച്ചത്. ഞാനൊരാള്‍ മാത്രം നല്ല റോള്‍ കിട്ടണമെന്ന് വിചാരിച്ചതോണ്ട് കാര്യമില്ല. ഡയറക്ടറും സ്‌ക്രിപ്റ്റ് റൈറ്ററും പൈസ ചെലവാക്കുന്ന പ്രൊഡ്യൂസറും വിചാരിച്ചാലേ അവസരം ലഭിക്കൂ. പ്രൊഡ്യൂസര്‍ക്ക് ഒരു ആര്‍ട്ടിസ്റ്റിനെ താല്‍പ്പര്യമില്ലെങ്കില്‍ അവരെ പിന്നെ ആ സിനിമയിലേക്ക് ആരും അടുപ്പിക്കൂല. ഒരിക്കല്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്റര്‍ പറഞ്ഞതോര്‍മ്മയുണ്ട്,' ഞാനാവതും പറഞ്ഞുനോക്കി. തെസ്‌നി പറ്റില്ലാന്നാ അവര് പറയണേ,' എന്ന്. മറ്റൊരിക്കല്‍ ഒരു ഡയറക്ടറാ പറഞ്ഞത്, ' ആ പടത്തില്‍ തെസ്‌നിയെ വിചാരിച്ചതാ, പക്ഷെ പ്രൊഡ്യൂസര്‍ വേറൊരു നടിയെ കൊണ്ടുവന്നു,' എന്ന്. അങ്ങനെ ഒരുപാട് അവസരങ്ങള്‍ തിരിഞ്ഞ്മറിഞ്ഞ് നഷ്ടമായിട്ടുണ്ട് എനിക്ക്. ഒരുപാട്...

സിനിമയില്‍ വരുന്നത് എങ്ങനെയാണ്?

ഡെയ്്‌സി ആണ് ഞാനഭിനയിച്ച ആദ്യ പടം. കമലാഹാസന്‍ ചിത്രം. കലാഭവന്റെ ഡാന്‍സ് ട്രൂപ്പിലാണ് ഞാനന്ന്. 1986-ല്‍. തോംസണ്‍ ഫിലിംസുകാര്‍ പുതുമുഖങ്ങളെ അന്വേഷിച്ച് കൊച്ചിയില്‍ വന്നു. എന്റെ പേരന്റ്‌സിനോട് സമ്മതം ചോദിച്ചു. ഡെയ്‌സിയില്‍ ഒരു ഡാന്‍സ് സീന്‍. സെറ്റില്‍ കമല്‍ജി എന്നെ മാജിക്കേ...മാജിക്കേന്നാ വിളിക്ക്ാ. എന്റെ ഉപ്പ പ്രൊഫസര്‍ അലിഖാന്‍ സിനിമക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന മായാജാലക്കാരനായിരുന്നല്ലോ. ഡെയ്‌സിയില്‍ കമല്‍ മാജിക്ക് കാണിക്കുന്നുണ്ട്. ഒരോന്ന് കാണിക്കുമ്പോഴും എന്നെ നോക്കി ചുമ്മാ ചോദിക്കും, ' ശരിയായോ? '' എന്ന്. എന്നെ ആക്കാന്‍ വേണ്ടി ചോദിക്കുന്നതാ. എല്ലാവരോടും നല്ല സംസാരവും തമാശയുമായിരുന്നു അദ്ദേഹത്തിന്.

ആദ്യപടം കമലാഹാസന്റെ കൂടെ. എന്നിട്ടും...

പിന്നെ കമല്‍ജിയെ കാണുകയൊന്നുമുണ്ടായില്ല. തുനിഞ്ഞിറങ്ങിയിരുന്നെങ്കില്‍ എനിക്ക് തമിഴ് സിനിമയില്‍ അവസരങ്ങള്‍ കിട്ടുമായിരുന്നേനെ. അന്ന് വലിയ നടിയാവണമെന്നൊന്നും ചിന്തിച്ചിട്ടില്ലെന്നതാണ് ശരി. കിട്ടുന്നത് ചെയ്യ്ാ, അതു തന്നെ. ഞങ്ങള്‍ കോഴിക്കോട്ടുകാരാണ്. ഗാന്ധിറോട്ടിലെ സുലേഖാമന്‍സില്‍ ആണ് മമ്മിയുടെ തറവാട്. മമ്മിയുടെ വാപ്പ ബാബു വൈദ്യര്‍ കോഴിക്കോട്ടെ അറിയപ്പെടുന്ന വൈദ്യരായിരുന്നു. ബംഗാളി ബാബു എന്നാ എല്ലാവരും വിളിച്ചിരുന്നത്. എം.ടി.വാസുദേവന്‍ നായരുമായി നല്ല അടുപ്പമായിരുന്നു ഉപ്പൂപ്പായ്ക്ക്. മാതൃഭൂമിയുടെ ഓഫീസുള്ള അതേ റോഡിലാണ് ഉപ്പൂപ്പായുടെ വൈദ്യശാലയുണ്ടായിരുന്നത്. അദ്ദേഹം മോഡിവിദ്യക്കാരനായിരുന്നു. കല്ലായിപ്പാലം വിഴുങ്ങി പുറത്തെടുത്ത ആള്‍ എന്നാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തെപ്പറ്റിയുള്ള കേട്ടുകേള്‍വി. കണ്‍കെട്ടായിരിക്കണം സംഭവം. നടന്‍ മാമുക്കോയയൊക്കെ കണ്ടിട്ടുണ്ടത്രെ അത്...

പപ്പയോടൊപ്പം കോഴിക്കോട് പോവുമ്പൊ, ഉമ്മ പറയും, നമുക്ക് എം.ടിയങ്കിളിനെ ഒന്ന് കാണാമെന്ന്. ഞങ്ങള്‍ മാതൃഭൂമീല് പോയ് അദ്ദേഹത്തെ കണ്ട് സംസാരിക്കും. ബാബു വൈദ്യരുടെ പേരക്കുട്ടി എന്ന നിലയില്‍ എന്നെ എം.ടി അങ്കിളിന് നന്നായറിയാം. ഡെയ്‌സി സിനിമയുടെ സെറ്റില്‍ എം.ടി വന്നപ്പോള്‍ ഞാന്‍ പോയി പരിചയപ്പെട്ടു. അദ്ദേഹത്തിന് ഭയങ്കര സന്തോഷം. സ്റ്റില്‍ ഫോട്ടോഗ്രാഫറോട് പാവാടയും ബഌസും ചന്ദനക്കുറിയുമൊക്കെയിട്ട് നില്‍ക്കുന്ന എന്റെ കുറച്ച് ഫോട്ടോസ് എടുക്കാന്‍ പറഞ്ഞു. ഞാന്‍ ത്രില്ലടിച്ചു. അവിടെ എന്നെപ്പോലെ ഒരുപാട് പുതുമുഖങ്ങളുണ്ട്. എനിക്ക് മാത്രമല്ലേ ഈയൊരു ഭാഗ്യം കിട്ടിയുള്ളൂ...അത് അദ്ദേഹത്തിന്റെ ആരണ്യകം എന്ന പടത്തിന് വേണ്ടീട്ടായിരുന്നു. പാര്‍വതിയുടെ അനിയത്തിയായിട്ട്. പക്ഷെ പിന്നീട് നടി പാര്‍വതിയുടെ സ്വന്തം അനിയത്തി തന്നെയാണ് ആ റോളില്‍ അഭിനയിച്ചത്. അതങ്ങനെ വന്നു. എംടിയങ്കിളിന് അതൊരു വിഷമമായിരിക്കണം. തുടര്‍ന്ന് 'വൈശാലി 'യില്‍ തോഴിയായി എനിക്ക് റോള്‍ തന്നു. എന്നെപ്പോലൊരു പുതുമുഖത്തിന് ഭരതന്റെ പടത്തിലഭിനയിക്കാന്‍ കഴിയുക എന്ന് വെച്ചാലതൊരു ഭാഗ്യം തന്നെയായിരുന്നു. എം.ടി.അങ്കിള്‍ മുഖാന്തരമുള്ള കുട്ടിയായതിനാല്‍ എനിക്കന്ന് സെറ്റില്‍ നല്ല അംഗീകാരം കിട്ടി.

പേരിലെ ഈ ഖാന്‍ ?

അലിഖാന്‍ എന്നാണ് പപ്പയുടെ പേര്. മജിഷ്യനായിരുന്നു. കഴിഞ്ഞ വര്‍ഷം മരിച്ചു. പപ്പ കുറ്റിപ്പുറം സ്വദേശിയാണ്. കൊല്‍ക്കത്തയില്‍ പോയി മാജിക്ക് പഠിച്ചു. അലവിക്കുട്ടി എന്നാണ് ശരിയായ പേര്. പി.സി.സര്‍ക്കാര്‍ കൊടുത്ത പേരാണ് അലിഖാന്‍. പിന്നെ വാഴക്കുന്നം നമ്പൂതിരിയുടെ ശിഷ്യനായി.50 വര്‍ഷം പപ്പ മാജിക്ക് കൊണ്ടുനടന്നു. സാധാരണക്കാരനായ മാജിക്കുകാരനായിരുന്നു. പപ്പയ്ക്ക് മാജിക്ക്്് വേദികള്‍ തേടിയാണ് ഞങ്ങള്‍ എറണാകുളത്തേക്ക് താമസം മാറ്റിയത്. അദ്ദേഹം കലാഭവനില്‍ മാജിക് കഌസെടുത്തു. ആബേലച്ചന്‍ വഴി ഒരുപാട് ഷോകള്‍ കിട്ടി. ഞങ്ങള്‍ കുട്ടികള്‍ തന്നെയാണ് പപ്പയുടെ അസിസ്റ്റന്റ്‌സ്. എന്നെ വാളിന്മേല്‍ കിടത്തുന്നു, അനിയത്തി സെഫ്‌നി ഖാനെ വായുവില്‍ കിടത്തുന്നു, മമ്മിയുടെ നാക്ക് മുറിക്കുന്നു, പിന്നെ ആള്‍മാറാട്ടം പോലുള്ള ഐറ്റംസ്...മൂന്ന് വാളുകള്‍ കുത്തിനിര്‍ത്തി, എന്നെ ഹിപ്‌നോട്ടൈസ് ചെയ്ത് അവയ്ക്ക് മുകളില്‍ കിടത്തും. രണ്ട് വാളുകള്‍ മാറ്റും. ഒറ്റ വാളിന്‍ തുമ്പില്‍ ഞാന്‍ സുഖമായുറങ്ങും. അന്ന് ജീവിതവും മാജിക്കും ഒന്നായിരുന്നു. ഒരു സ്‌റ്റേജില്‍ നിന്നും അടുത്ത സ്‌റ്റേജിലേക്ക് പൂച്ച, കുഞ്ഞുങ്ങളെ കൊണ്ടുപോവുംപോലെ പപ്പ ഞങ്ങളുമായി നീങ്ങി. എന്റെ 'കാര്യസ്ഥന്‍' എന്ന പടമാണ് പപ്പ അവസാനം കണ്ടത്. സരിതാ തിയേറ്ററില്‍ വെച്ച്. അന്ന് പപ്പ പറഞ്ഞു, 'എന്റെ മോള് ഇനി ജീവിച്ച് പോയ്‌ക്കോളും 'എന്ന്.

തെസ്‌നിക്ക് മാജിക്ക് അറിയാമോ

കുറച്ച് ഐറ്റമൊക്കെ പപ്പ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒരുപാട് കാശിറക്കാനില്ലാത്തതുകൊണ്ടാണ് ഞാനത് പ്രൊഫഷനാക്കി എടുത്തില്ല. സെറ്റിലൊക്കെ ചില ചൊട്ടുവിദ്യകള്‍ കാണിക്കും, തമാശയ്ക്ക്. പത്ത് വര്‍ഷം മുമ്പ് ഞാന്‍ കണ്ണ് കെട്ടി കലൂര്‍ സ്റ്റേഡിയം മുതല്‍ ദര്‍ബാര്‍ ഹാള്‍ വരെ മോട്ടോര്‍സൈക്കിള്‍ ഓടിച്ചു. ഓള്‍ കേരളാ മാജിക് കണ്‍വെന്‍ഷന്റെ ഭാഗമായായിരുന്നു അത്. ഹാന്‍ഡ് ട്രിക്‌സില്‍ മിടുക്കനായിരുന്നു എന്റെ പപ്പ. സിനിമയിലേക്കായി ജയറാമിനെ മാജിക്ക് പഠിപ്പിച്ചിട്ടുണ്ട് പപ്പ. കണ്‍കെട്ട് എന്ന പടത്തില്‍ ശ്രീനിവാസനെ മാജിക്ക് പഠിപ്പിച്ചു. വിഷ്ണുലോകം എന്ന സിനിമയില്‍ മോഹന്‍ലാലിനേയും. പപ്പയുടെ കോട്ടാണ് ലാലേട്ടന്‍ സിനിമയിലണിഞ്ഞതും. ആറ് ഐറ്റം പഠിപ്പിച്ച്‌കൊടുത്തു. ലാലേട്ടന് ഭയങ്കര കാര്യാ പപ്പയെ. അന്ന് കാല്‍ക്കല്‍ ദക്ഷിണ വെച്ച് നമസ്‌ക്കരിച്ചിട്ടാ അദ്ദേഹം പഠിച്ചത്. പപ്പ മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഫോണ്‍ വിളിച്ച് കുറേ നേരം എന്നോട് സംസാരിച്ചിരുന്നു.

കലാഭവനിലെ അനുഭവങ്ങള്‍...

കലാഭവനില്‍ ഗാനഭൂഷണം കോഴ്‌സിനാണ് ഞാന്‍ ചേര്‍ന്നത്. സൈനുദ്ദീന്‍,ജയറാം,പ്രസാദ് എന്നിവരെല്ലാമുണ്ടവിടെ. പ്രോഗ്രാമിന് അവരുടെ മിമിക്രി ഉണ്ടാവുമ്പോള്‍ നൃത്തം, സ്‌കിറ്റുകള്‍ എന്നിവ അവതരിപ്പിച്ച് ഞാനും ഉണ്ടാവും. അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കോഴ്‌സിന്റെ ഫീസടച്ചത്. കലാഭവന്‍ ആരേയും രക്ഷപ്പെടുത്തിയിട്ടില്ല. കലാഭവനില്‍ വന്ന് പെട്ടതോണ്ട് മറ്റു മേഖലകളില്‍ രക്ഷ കണ്ടെത്താന്‍ പലര്‍ക്കും കഴിഞ്ഞു എന്നതാണ് സത്യം. അച്ചടക്കമുള്ള നല്ലൊരു സ്ഥാപനമാണത്. ആ പേര് കൂടെയുള്ളത് എല്ലാവര്‍ക്കും ഉപകാരപ്പെട്ടു.

കഴിവുണ്ടായിട്ടും എന്തുകൊണ്ട് ഒരിക്കല്‍ പോലും നായികയായില്ല?

സിനിമയങ്ങനെയാണ്. വൈശാലിയില്‍ തോഴിയായി വന്ന എനിക്ക് പിന്നിയൊരിക്കലും നായികയാവാന്‍ കഴിഞ്ഞില്ല. അതൊരു ട്രാക്കാണ്. നായികയായി വന്നാല്‍ പിന്നെയും അതേ വേഷങ്ങള്‍ കിട്ടും. നായികയുടെ സുഹൃത്തായി അഭിനയിച്ച നടിക്ക് പിന്നെയൊരു സിനിമയില്‍ നായികാ വേഷം കിട്ടിയ ചരിത്രമില്ല ! ഒരു ഗള്‍ഫ് ഷോയ്ക്കിടെ ഞാന്‍,ബീന,സുചിത്ര എല്ലാവരുമുണ്ട്. ഞങ്ങളുടെ പെര്‍ഫോമന്‍സ് ശ്രദ്ധിച്ച് ബാലചന്ദ്രമേനോന്‍ പറഞ്ഞു, '' മക്കളേ, നിങ്ങള്‍ വന്ന ട്രാക്ക് തെറ്റിപ്പോയി,'' എന്ന്. ഗോഡ്ഫാദര്‍, എന്നോടിഷ്ടം കൂടാമോ... എല്ലാം കണ്ണില്‍പ്പെടാത്ത എന്റെ ചെറുവേഷങ്ങള്‍...കുറേക്കാലം അങ്ങനെ ഒന്നുമല്ലാതായി തുടര്‍ന്നു. സത്യന്‍ അന്തിക്കാടാണ് ' എന്നും നന്മകള്‍ ' എന്ന പടത്തില്‍ നായകന്റെ പെങ്ങളായി ചെറുതല്ലാത്തൊരു വേഷം തന്നത്. പുള്ളീന്റെ ടീമില്‍ പെട്ടതൊണ്ടും ആ റോളില്‍ സംവിധായകനെന്ന നിലയില്‍ അദ്ദേഹം തൃപ്തനായതുകൊണ്ടുമാവാം, പിന്നെയും സത്യന്‍ അന്തിക്കാട്പടങ്ങളില്‍ എനിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടി, ' വീണ്ടും ചില വീട്ടുകാര്യങ്ങള്‍', 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' ...എനിക്ക് കാരക്ടര്‍റോളുകള്‍ തന്നത് അദ്ദേഹമാണ്. 'കാക്കത്തൊള്ളായിര'ത്തില്‍ ജഗദീഷിന്റെ ജോടിയായി വേഷമിട്ടു. സാജന്റെ 'ഒരുമുത്തം മണിമുത്ത' ത്തില്‍ ഹരിശ്രീ അശോകന്റെ ഭാര്യയായി.നല്ല റോളായിരുന്നു അത്.

മിനിസ്‌ക്രീനില്‍ കോമഡിറാണിയല്ലേ തെസ്‌നി?

ജീവിതം മുന്നോട്ട് കൊണ്ടുപോയത് മുഴുവന്‍ മിനിസ്‌ക്രീനാണ്.പറയാതെ വയ്യ. പിന്നെ ഞാന്‍ കോമഡി ട്രാക്കിലേക്ക് പോയി. ധാരാളം സീരിയലുകള്‍ ചെയ്തു. സിനിമാലയില്‍ പത്മജചേച്ചിയുടെ റോളാണ് ഞാന്‍ ചെയ്തത്. ഏഷ്യനെറ്റിലെ സ്വരരാഗം, ദൂരദര്‍ശനിലെ അമ്പലക്കര.യു.പി.സ്‌ക്കൂള്‍, അല്‍ഫോണ്‍സാമ്മ...'എട്ടു സുന്ദരികളും ഞാനും' കോമഡി എന്ന നിലയില്‍ സൂപ്പര്‍ ഹിറ്റായി. ആ സീരിയല്‍ തീര്‍ന്നത് ഞങ്ങള്‍ക്കെല്ലാം സങ്കടമായിരുന്നു. അതിന് ശേഷമാണ്, കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ദിലീപ് വിളിക്കുന്നത്, 'പാപ്പി അപ്പച്ചാ ' ചെയ്യാന്‍. കലാഭവനിലുള്ള കാലം തൊട്ടേ എന്നെ അറിയാം ദിലീപിന്. ദിലീപ് എന്നെ ഓര്‍ത്തല്ലോ എന്ന് സന്തോഷിച്ചു. ആ പടം കഴിഞ്ഞ് 'പോക്കിരിരാജ ' ഹിറ്റായി. സിബി-ഉദയന്‍ ടീമിന്റെ പടം 'കാര്യസ്ഥന്‍' കിട്ടി. തസ്‌ക്കരലഹള, സ്വന്തം ഭാര്യ സിന്ദാബാദ്, കാസര്‍കോഡ് കാദര്‍ ഭായ്...

ഈ ചിരി ജീവിതത്തിലുമുണ്ടോ?

ഞാന്‍ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന ആളല്ല. പക്ഷെ സെറ്റില്‍ പരിചയമുള്ളവര്‍ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ ഞാന്‍ മൂഡോഫാകും. പിന്നെ അവരുടെ മുന്നില്‍ ചിരിച്ചിരിക്കാന്‍ പറ്റില്ല. എന്റെ മുഖത്ത് അത് തെളിഞ്ഞ് കാണും. ബാലതാരമായി വന്ന് പിന്നെ ഹീറോയിനായ ഒരു കുട്ടി. അത്രയും പറയാം. ഭയങ്കര ജാട എന്റടുത്ത്. ഒരുദിവസം ഞാന്‍ ചോദിച്ചു, എന്താ മോളെ മിണ്ടാത്തതെന്ന്. 'അതെന്നോട് മിണ്ടാത്തവരോട് ഞാന്‍ മിണ്ടില്ല,' എന്ന് മറുപടി. വിഷമം തോന്നി. കുട്ടിക്കാലം തൊട്ടെ സെറ്റില്‍ കാണുമ്പോള്‍ വാത്സല്ല്യം തോന്നിയ കുട്ടിയാണ്. അപൂര്‍വ്വം ചിലരേ ഉള്ളു ഇങ്ങനെ. ഭാമ, ഭാവന,കാവ്യ...അവര്‍ക്കൊക്കെ തെസ്‌നിചേച്ചി ന്ന് പറഞ്ഞാ വലിയ കാര്യാ...

സഹനടിമാര്‍ക്കിടയില്‍ മത്സരമുണ്ടോ?

ചെറിയ ആളുകള്‍ക്കിടയില്‍ എന്തു മത്സരം ! അതൊക്കെ ഒന്നാം നമ്പര്‍കാര്‍ക്കിടയിലല്ലേ...സിനിമാലയില്‍ ഞാനും സുബിയുമാണല്ലോ. സുബി എന്റെ നല്ല കൂട്ടുകാരി കൂടിയാണ്. സിനിമാലയുടെ ഷൂട്ടിന് എല്ലാ ചൊവ്വാഴ്ചയും ഞങ്ങള്‍ കാണും. എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ സുബി ചെയ്ത റോള്‍ എനിക്കായിരുന്നു വെച്ചത്. ഞാന്‍ ആ സമയം 'കാര്യസ്ഥന്റെ' തിരക്കിലായി. അവര്‍ സുബിയെ വിളിച്ചു. സുബി അവളുടെ മര്യാദയനുസരിച്ച് അക്കാര്യം എന്നെ വിളിച്ചുപറഞ്ഞു. ''തസ്‌നിചേച്ചിക്ക് വെച്ച വേഷമാട്ടോ ഞാന്‍ ചെയ്യുന്നതെന്ന്.'' ' നീ നന്നായി അടിച്ചുപൊളിക്ക്, ' ഞാനും പറഞ്ഞു. അവള്‍ നന്നായി അഭിനയിക്കുകയും ചെയ്തു. അതിലൊക്കെ അത്രയേയുള്ളു. ദേവീചന്ദനയായാലും സുബിയായാലും, ഞങ്ങള്‍ കോമഡി ചെയ്യുന്നോരൊക്കെ ഒരു കെട്ടാ...എല്ലാവര്‍ക്കും അവസരം കിട്ടട്ടെ എന്ന് എല്ലാരും വിചാരിക്കും. ഓരോരുത്തരുടെ ഭാഗ്യം പോലെയാ രക്ഷപ്പെടലൊക്കെ.

ചെറുകഥാപാത്രങ്ങളിലൂടെയുള്ള യാത്ര എളുപ്പമായിരുന്നോ?

എങ്ങനെ ജീവിച്ചുപോന്നു എന്ന്് തോന്നിയിട്ടുണ്ട്. മുമ്പോട്ട് പോവാനാണ് കൂടുതല്‍ പേടി. ഓരോ ദിവസം കഴിയുന്തോറും കഴിവുള്ള കുട്ടി കള്‍ ധാരാളം വന്നുകൊണ്ടിരിക്കുന്നു. കോമഡി ചെയ്യുന്നവരുടെ ക്യു. എല്ലാവര്‍ക്കും ഫ്രഷ് ഫേസ് മതി. മനുഷ്യപ്പറ്റുള്ള ചില സംവിധായകര്‍ ഒരു നല്ല കഥാപാത്രം വിളിച്ചുതന്നാലായി...ഇനിയൊക്കെ ഭാഗ്യമാണ്. ഇനി കിട്ടുന്നതൊക്കെ ബോണസ്സാ...വേറെ ജീവിതമാര്‍ഗ്ഗം ഇല്ലല്ലോ.ഏത് റോള് കിട്ടിയാലും മാക്‌സിമം പെര്‍ഫെക്ടാക്കാന്‍ പറ്റും എന്ന വിശ്വാസം പോയിട്ടില്ല. അടൂര്‍ഗോപാലകൃഷ്ണന്റെ സിനിമയില്‍ ഒരു വേഷം എത്രയോ കാലമായുള്ള മോഹമാണ്. 'നാല് പെണ്ണുങ്ങള്‍ ' എന്ന പടത്തിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു. ബാംഗഌരില്‍ ഒരു ഷോ ഏറ്റുപോയതുകാരണം അതെനിക്ക് നഷ്ടമായി. ഭയങ്കര മിസ്സിങ്ങ്. ഇപ്പോള്‍ അമല്‍ നീരദിന്റ 'ബാച്ചിലേഴ്‌സ് പാര്‍ട്ടി' ചെയ്തു. ഒറ്റ സീനേയുള്ളൂ എനിക്കതില്‍. പക്ഷെ നല്ല സിനിമയാവും എന്നൊരു തോന്നല്‍. മമ്മൂട്ടിചിത്രം താപ്പാനയിലും റോളുണ്ട്.

സാമ്പാദിക്കാനൊക്കെ സാധിച്ചോ?

അനിയത്തിയെ കല്യാണം കഴിച്ചുകൊടുത്തു. അവള്‍ നല്ലൊരു കുടുംബത്തിലെത്തി. നന്നായി കഴിയുന്നു. മൂന്ന് കുട്ടികളുണ്ടവള്‍ക്ക്. പിന്നെ ഞാനൊരു വണ്ടി വാങ്ങിച്ചു.ടുവീലര്‍ വാങ്ങിച്ചു. സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഇഷ്ടം പോലെ സാരി വാങ്ങിക്കൂട്ടും ഞാന്‍. മമ്മിയാണ് സെലക്ഷന്‍. ഒരു മീഡിയം റേഞ്ചിലുള്ള നല്ല ഭംഗിയുള്ള സാരികള്‍...അറുന്നൂറ് രൂപയുടെ കോട്ടണ്‍ സാരിയായിരിക്കും, പക്ഷെ കണ്ടാല്‍ രണ്ടായിരം രൂപ തോന്നും. നല്ല സാരികലക്ഷനുണ്ടെനിക്ക്. ഡ്രസ്സില് പിശുക്കിയിട്ടില്ല. അതേ ഉള്ളു ജീവിതത്തില്‍ ഞാന്‍ എനിക്ക് വേണ്ടി സന്തോഷമായി ചെയ്യുന്നത്. പിന്നെ സ്വന്തമായിട്ടൊരു വീട്...സാരമില്ല, അത് ദൈവം തരുമ്പോള്‍ തരട്ടെ. പപ്പയ്ക്ക് വലിയ ആഗ്രഹായിരുന്നു സ്വന്തമായി വീട് വെയ്ക്കണമെന്ന്. നടന്നില്ല. അതുകൊണ്ട് പപ്പ പോയതില്‍പ്പിന്നെ വീടെടുക്കാനുള്ള ആഗ്രഹവും പോയി. 'അമ്മ'യില്‍ മെമ്പറാണ് ഞാന്‍. അസോസിയേഷന്റെ കൈനീട്ടം എനിക്കുമുണ്ട്. മാസം നാലായിരം രൂപ. പണത്തിനപ്പുറം ഒരു അംഗീകാരം കൂടിയാണത്.

തെസ്‌നിയുടെ വിവാഹജീവിതമോ?

വിവാഹജീവിതത്തെക്കുറിച്ച് എഴുതേണ്ട. ഇപ്പോള്‍ മമ്മിയും ഞാനുമാണ് കുടുംബം. മറ്റൊന്നും അതേക്കുറിച്ച് പറയാന്‍ താല്‍പ്പര്യമില്ല.

വിഷമങ്ങളെ മറികടന്നതെങ്ങനെ?

ഏയ്...ദു:ഖങ്ങളെ മൈന്‍ഡ് ചെയ്തില്ല ഞാന്‍. അതങ്ങനെ വരും പോകും...പ്രത്യേകിച്ച് മന:ശക്തിയുള്ള ആളൊന്നുമല്ല ഞാന്‍. വളരെ സെന്‍സിറ്റീവുമാണ്. എന്റെ വിഷമങ്ങള്‍ ഞാന്‍ തന്നെ ഉണ്ടാക്കിത്തീര്‍ത്തവയാണേ...അപ്പൊ ഞാന്‍ തന്നെ മാറ്റിയല്ലേ പറ്റൂ. ദൈവവിശ്വാസമുണ്ട് എനിക്ക്. മനസ് വിഷമിക്കുമ്പോള്‍ ഞാനെന്റെ വീട്ടില്‍ത്തന്നെ ഇരിക്കും. മറ്റാരേയും ആശ്രയിക്കാറില്ല. ഞാന്‍ സങ്കടപ്പെട്ടാല്‍ ആ വശത്തേക്ക് വരാത്ത ആളാ മമ്മി...ഉറ്റ സുഹൃത്തെന്നൊക്കെ പറയാനാരുമില്ല. എല്ലാരും ബിസിയല്ലേ. ബീനയൊക്കെ കല്ല്യാണം കഴിച്ച് സെറ്റിലായില്ലേ. ഫോണ്‍ ചെയ്ത് എന്റെ പ്രശ്‌നം ഞാനാരോടും പറയില്ല. കേള്‍ക്കാനുള്ള ക്ഷമ ആര്‍ക്കുമില്ലെന്നതാണ് നേര്. ജീവിതത്തിലെ നെഗറ്റീവായ സംഗതികള്‍ കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടില്ല. അത് കേട്ട് സ്വന്തം മൂഡ് നഷ്ടപ്പെടുത്താന്‍ ആരും തയ്യാറല്ല. പോസിറ്റീവായി ചിന്തിക്ക് എന്നെല്ലാവരും പറയും.

ഇനി നല്ലൊരു ജീവിതപങ്കാളി വന്നാലോ?

പങ്കാളി നന്നായിട്ട് കാര്യമില്ല. അവരുടെ കുടുംബത്തിന്റെ പിന്തുണയും വേണം. നല്ല ഒരു കുടുംബത്തില്‍ നിന്നുള്ള നല്ലൊരു വ്യക്തിയാവണം.
Back to top Go down
Guest
Guest
avatar

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyTue May 08, 2012 1:45 pm

Ammu wrote:

ntammo പ്രശസ്തരുടെ മനസിലൂടെ  - Page 2 247158 പ്രശസ്തരുടെ മനസിലൂടെ  - Page 2 247158
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyTue May 08, 2012 1:47 pm

ethra pettanu ethrayum valuthu engane vayichu theerkkunu പ്രശസ്തരുടെ മനസിലൂടെ  - Page 2 247158
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyTue May 08, 2012 4:41 pm

a good interview by Tesnikhan പ്രശസ്തരുടെ മനസിലൂടെ  - Page 2 608472
Back to top Go down
Guest
Guest
avatar

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyWed May 09, 2012 8:01 am

മാണിക്യക്കല്ലിലെ 'ചെമ്പരത്തി കമ്മലിട്ട' എന്ന ഗാനം ശ്രേയ ഘോഷലിനോപ്പം പാടി ഹിറ്റാക്കാന്‍ കാലം കരുതി വച്ച ഗായകനായിരുന്നോ രവി ശങ്കര്‍? അങ്ങനെ പറയേണ്ടി വരും. 1999ല്‍ എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തില്‍ 'സാഫല്യം' സിനിമയില്‍ പാടിക്കൊണ്ടായിരുന്നു തുടക്കം. പിന്നെയും പാടിയിരുന്നു പക്ഷെ പുറത്തു വന്നില്ല. പിന്നെ ഒരു നീണ്ട ഇടവേള. 2011ല്‍ പൃഥ്വിരാജ് നായകനായ മാണിക്യക്കല്ലില്‍ എം.ജയചന്ദ്രന്റെ സംഗീതത്തില്‍ രവി ശങ്കര്‍ പാടിയ ഗാനം വന്‍ ഹിറ്റാണ് സൃഷ്ടിച്ചത്. പ്രണയം നുരയുന്ന ശബ്ദവും പൃഥ്വിരാജിന്റെ ശബ്ദസാമ്യവും അംഗീകാരമായി കരുതുന്ന ഈ യുവഗായകന്‍ റീതിങ്കിങ്ങിനു നല്‍കിയ അഭിമുഖത്തില്‍ നീണ്ട ഇടവേളയെക്കുറിച്ചും, അവ തരണം ചെയ്തു പിന്നണി ഗാനരംഗത്ത് പുനര്‍ജനിച്ചതുമായ ഒരുപാട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

1999ല്‍ സാഫല്യം സിനിമയിലൂടെ പിന്നണി ഗാന രംഗത്തേയ്ക്ക് കടന്നു വന്ന രവിശങ്കറിന് 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാണിക്യക്കല്ലിലൂടെ ഒരു ബ്രേക്ക് ഉണ്ടാകുന്നത്. ഈയൊരു ഗ്യാപ് എങ്ങനെ ഉണ്ടായി? ആ കാലയളവ് എങ്ങനെ പ്രയോജനപ്പെടുത്തി?

12 കൊല്ലത്തെ ഗ്യാപ് എന്നു പറഞ്ഞാല്‍ എക്‌സാറ്റിലി 1999ല്‍ ഞാന്‍ വരുന്നത് കേരള യൂണിവേഴ്‌സിറ്റി ലൈറ്റ് മ്യൂസിക്കില്‍ ഫസ്റ്റ് പ്രൈസും ഇന്റര്‍യൂണിവേഴ്‌സിറ്റി ഫസ്റ്റ് പ്രൈസും കിട്ടി, അതിന്റെ പേരില്‍ എന്നെ പ്രോത്സാഹിപ്പിക്കാന്‍ സന്മനസ് കാണിച്ചിട്ട് എന്റെ റിലേറ്റിവ് കൂടിയായ ചലച്ചിത്ര നിര്‍മ്മാതാവ് കിരീടം ഉണ്ണിയാണ്. അദ്ദേഹം നിര്‍മ്മിച്ച 'സാഫല്യം' എന്നെ പാടിക്കാമെന്നു ദൃഡനിശ്ചയത്തോടെ എന്നെ വിളിച്ചതോന്നുമല്ല. അതിന്റെ കമ്പോസിംഗ് ഒക്കെ ആയിട്ട് പരിചയപ്പെടുക എന്ന ഉദ്ദേശത്തില്‍, എം.ജി.രാധാകൃഷ്ണന്‍ സാറായിരുന്നു സംഗീത സംവിധായകന്‍. അതിന്റെ കംപോസിങ്ങും ഓര്‍ക്കസ്‌ട്രേഷന്‍ ഒക്കെ ചെയ്യുന്നത് കണ്ട് പരിചയപ്പെട്ട് പറ്റുകയാണെങ്കില്‍ ട്രാക്ക് കൂടി പാടി നോക്കാം എന്നുള്ള നിലയിലാണ് പോയത്. അപ്പോള്‍ സാറിന്റെ അടുക്കല്‍ നിന്ന് ആ പാട്ട് പഠിച്ചെടുത്തു. പിന്നെ ട്രാക്ക് പാടി. അത് കേട്ടു കഴിഞ്ഞപ്പോള്‍ കുറച്ചു കൂടി പോളിഷ് ചെയ്‌തെടുതാല്‍ ഒരാള്‍ക്ക് ഒരു അവസരം അല്ലെങ്കില്‍ ഒരു ഓപ്പണിംഗ് കൊടുക്കുന്നതില്‍ തെറ്റില്ലല്ലോ എന്നു പോസിറ്റീവ് ആയി ആ ഗ്രൂപ്പിലുള്ള എല്ലാവരും ചിന്തിച്ചതിന്റെ ഭാഗമായി ഞാന്‍ പിന്നീട് പോയി കറക്ഷന്‍ ഒക്കെ തീര്‍ത്ത് രണ്ടാമതും വൃത്തിയായിട്ടു പാടി. അങ്ങനെയൊക്കെയാണ് ആ പാട്ട് എന്റെ പേരില്‍ ഓക്കേ ആയി വരുന്നത്. അതു ഒരു അവിശ്വസനീയമായ എന്‍ട്രി ആയിരുന്നു. ആ സമയത്ത് കാസറ്റില്‍ ഒന്നോ രണ്ടോ പാട്ടേ പാടിയിട്ടുള്ളു, ട്രാക്ക് പാടുന്നുണ്ടായിരുന്നു. ഒരു പക്ഷെ ഈ ഗ്യാപ് ഞാന്‍ നേരത്തെ എന്‍ട്രി ആയപ്പോള്‍ ഉണ്ടായ ഒരു ഫാക്ടര്‍ ആയി ഇതിനെ പറയാം. രണ്ടാമത്തേത് എന്നു പറഞ്ഞാല്‍ എനിക്ക് സിനിമ ഫീല്‍ഡില്‍ എന്റെയൊരു പശ്ചാത്തലത്തില്‍ ഇദ്ദേഹം മാത്രമാണ്(കിരീടം ഉണ്ണി) ഫാമിലിയില്‍ സിനിമയുമായി എന്തെങ്കിലും ഒക്കെ ബന്ധമുള്ളൂ. അതിനു ശേഷം ഒന്നോ രണ്ടോ പടങ്ങളെ അദ്ദേഹം ചെയ്തിട്ടുള്ളൂ. അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചതു പോലെ എനിക്ക് ഫീല്‍ഡിലുള്ള പരിചയക്കുറവ് ഇത്രയും നാള്‍ ഒരു നല്ല പാട്ട് പാടുന്നതില്‍ നിന്ന് എന്നെ അകറ്റി നിര്‍ത്തിയിരുന്നു എന്നു പറയാം. പിന്നെ തീരെ അകന്നു നിന്നിട്ടില്ല. മൂന്നാല് പാട്ടുകള്‍ പാടിയിരുന്നു. അതു പലതും വേറെയാരോ പാടി പുറത്തിറങ്ങിയതായി അറിഞ്ഞ് വേദനപ്പെട്ടു. പക്ഷെ, ഇപ്പൊല്‍ പറയുമ്പോള്‍ ആ വേദന എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും. അന്ന് എന്നെ പാര വച്ചു, ഉപദ്രവിച്ചു എന്നല്ല ഞാന്‍ പറയുന്നത്. നമ്മള്‍ പാടിയ ഔട്പുട്ട് ആയിരിക്കില്ല സിനിമയില്‍ അവര്‍ ഉദ്ദേശിക്കുന്നത്. സോങ്ങിന് കുറച്ചു കൂടി ഡെപ്ത് ഉള്ള ടോണ്‍ അല്ലെങ്കില്‍ കുറച്ചു കൂടി ലൈറ്റര്‍ ടോണ്‍ വേണമെന്ന് ഉദ്ദേശിച്ച് വേറെയൊരു വോയിസ് െ്രെട ചെയ്തതായിരിക്കാം. ഇങ്ങനെ പോസിറ്റീവ് ആയി കാണാനാണ് താത്പര്യം. ഇങ്ങനെയുള്ള മൂന്നാല് ഫാക്ടര്‍സ് ചേര്‍ന്നാണ് ആ ഗ്യാപ് വന്നത്. പിന്നെ ആ സമയത്താണ് ഞാന്‍ എല്‍എല്‍ബി കോഴ്‌സ്, പിജി ഡിപ്ലോമ ഇന്‍ പേര്‍സണല്‍ മാനേജ്‌മെന്റും നേടിയത്. വീട്ടുകാര്‍ നമ്മളെ ഇത്രയൊക്കെ പഠിപ്പിച്ച് ഫൈനല്‍ എക്‌സാം ആകുമ്പോള്‍ കലയാണ് എനിക്ക് എല്ലാത്തിലും വലുത് എന്നു പറഞ്ഞു വിട്ടിട്ട് പോകും. പഠിത്തം ഉപേക്ഷിച്ചു പോകരുത് എന്നാണു എനിക്ക് എല്ലാവരുടെയും ഉപദേശം. എന്നെ ആദ്യം സംഗീതം പഠിപ്പിച്ച വൈകുണ്ഠപതി സാര്‍, എം.ജി.രാധാകൃഷ്ണന്‍ സാര്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് സാര്‍ എന്നീ ഗുരുക്കന്മാര്‍ എന്നെ ഉപദേശിച്ചത് പഠിത്തം ലാസ്റ്റില്‍ കൊണ്ടുപോയി ഉപേക്ഷിക്കരുത് എന്നാണ്. ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന്റെ ശക്തിഗാഥ എന്ന ഗാനസംഘം ഉണ്ടായിരുന്നു. അതിനു വേണ്ടി ഒന്ന് രണ്ടു ടൈറ്റില്‍ സോങ്ങ്‌സ് ഒക്കെ റെക്കോര്‍ടിങ്ങിനു പാടിയിരുന്നു. ആ സമയത്ത് മാസ്റ്റര്‍ എന്നോട് പറഞ്ഞിരുന്നു, 'നീ എന്തായാലും പഠിക്കണം. പഠിക്കുന്നത് എന്തായാലും മുഴുമിപ്പിക്ക്. ജ്യോത്സ്യത്തില്‍ ഒക്കെ വിശ്വസിക്കുന്ന ആളാണെങ്കില്‍ നേരെചൊവ്വേയുള്ള ആരെയെങ്കിലും ജാതകം കൊണ്ടുചെന്നു കാണിക്ക്. എനിക്ക് തോന്നുന്നു നിനക്ക് പാട്ടാണെന്നാ. എന്തായാലും നീ പഠിത്തം മുഴുമിപ്പിക്കാതെ ഇരിക്കണ്ട. അച്ഛനും അമ്മയ്ക്കും വിഷമമാകും'. അതൊക്കെ നോക്കുമ്പോള്‍ വളരെ വളരെ ശരിയായ എന്തൊക്കെയോ ഗൈഡ് ലൈന്‍സ് ആയിരുന്നു എനിക്ക് കിട്ടിയിരുന്നത് എന്നു തോന്നുന്നു. ഞാന്‍ പറഞ്ഞു വന്നത് ഇതെല്ലാം കൊണ്ടാണ് എനിക്ക് ഗ്യാപ് വന്നത്.

പാട്ടുകള്‍ പുറത്തു വരാത്തതില്‍ മനം മടുത്താണോ പഠിത്തത്തിലേയ്ക്ക് തിരിഞ്ഞത്?

1999ല്‍ ഞാന്‍ എല്‍എല്‍ബി ഫോര്‍ത്ത് ഇയറാണ്. അതു കഴിഞ്ഞു അഞ്ചു വര്‍ഷം എല്‍എല്‍ബി കോഴ്‌സ് കമ്പ്‌ലീറ്റ് ചെയ്തു. അതിനോടൊപ്പം കാസറ്റ്, ആല്‍ബം തുടങ്ങി മറ്റു മേഖലകളിലും ഞാന്‍ സജീവമായിരുന്നു. സിനിമയില്‍ ഭാഗ്യം കൊണ്ടൊരു അവസരം കിട്ടി. ഇനിയിപ്പോള്‍ ആരും വിളിക്കില്ലായിരിക്കും എന്നൊരു തോന്നല്‍ ആയിരുന്നു, അല്ലാതെ മടുത്തിട്ടല്ല. ഞാനൊരു ട്രാക്ക് പാടാന്‍ പോകുമ്പോഴും എനിക്ക് സന്തോഷമാണ്. കാരണം സിനിമ എന്നു പറഞ്ഞ ഗ്രൂപ്പിനകത്തു ഞാന്‍ ഈ രീതിയിലും അസോസിയേറ്റ് ചെയ്യുന്നുണ്ടല്ലോ എന്ന് തോന്നിയിട്ട്.

12 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം മാണിക്യക്കല്ലില്‍ ശ്രേയ ഘോഷലിനോപ്പം 'ചെമ്പരത്തി കമ്മലിട്ട' ഗാനം പാടി ഹിറ്റാക്കി. ആ അവസരം എങ്ങനെയാണ് തേടിയെത്തിയത്?

ഈ 12 വര്‍ഷം ഞാന്‍ സിനിമയില്‍ പാടിയില്ലെന്നെയുള്ളൂ. കന്നഡ, തെലുങ്ക്, ഭക്തിഗാനങ്ങള്‍, സീരിയല്‍ ടൈറ്റില്‍ സോങ്ങ്‌സ്, കൈരളി ചാനലില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന 'റെയിന്‍ ഡ്രോപ്പ്‌സ്' എന്ന സംഗീത പരിപാടി. ആ പരിപാടിയില്‍ എന്റെ ഒപ്പമുള്ളത് റിലേറ്റിവായ വൃന്ദ മേനോന്‍ ആണ്. അതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് എബ്രോഡ് ഷോകള്‍ കുറെ ഉണ്ടായിരുന്നു. ഇതെല്ലാം കൊണ്ട് സംഗീത ലോകത്ത് എന്റേതായ തിരക്ക് തന്നെ ഉണ്ടായിരുന്നു. പക്ഷെ സിനിമയില്‍ പാട്ട് കിട്ടുന്നില്ലല്ലോ എന്ന ഒരു അലട്ടല്‍ എപ്പോഴെക്കയോ വന്നു പെസ്റ്റര്‍ ചെയ്യാറുണ്ടായിരുന്നു. ജയചന്ദ്രന്‍ ചേട്ടനെ(എം.ജയചന്ദ്രന്‍, സംഗീത സംവിധായകന്‍) എനിക്ക് വളരെ നാള്‍ മുന്‍പേ അറിയാം. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് സാറിന്റെ അസിസ്റ്റന്റ് ആയി ചേട്ടന്‍ വര്‍ക്ക് ചെയ്യുമ്പോള്‍, ഞാന്‍ ട്രാക്കുകള്‍ പാടാറുണ്ടായിരുന്നു. ആ നാള്‍ മുതല്‍ ചേട്ടനെ എനിക്ക് അറിയാം. ഇടയ്ക്ക് കണ്ടപ്പോള്‍ ഞാന്‍ എന്റെ വിഷമം ചേട്ടനോട് പറഞ്ഞു. 'സിനിമ മേഖലയില്‍ പറഞ്ഞു തരാനും ഹെല്‍പ് ചെയ്യാനും ആളില്ലാത്തത് കൊണ്ടായിരിക്കാം നമ്മളെ സിനിമയില്‍ പാടാന്‍ വിളിക്കാത്തത് അല്ലെ ചേട്ടാ' എന്നു ഒരു കമന്റ് പോലെ പറഞ്ഞതിന് ശേഷം. 'അങ്ങനെയല്ല രവി, എന്റെ കോള്‍ പ്രതീക്ഷിക്കാം'. പിന്നെ ആറു മാസത്തിനു ശേഷമാണ് ഈ വര്‍ക്കിന്റെ കംപോസിങ്ങിനു വിളിക്കുന്നത്. 'കമ്പോസിംഗ് കഴിഞ്ഞിട്ട് നമുക്ക് ജസ്റ്റ് ഒന്ന് പാടി നോക്കാം. ഇപ്പോള്‍ തന്നെ വീട്ടില്‍ പോയി ഞാന്‍ തന്നെ സിനിമയില്‍ എടുത്തു എന്നും പറഞ്ഞ് വരണ്ട'. ഒന്ന് പാടി നോക്കി എല്ലാവരെയും കേള്‍പ്പിച്ച് ഇഷ്ടപ്പെടുകയാണെങ്കില്‍ നമുക്കൊന്നും കൂടി പാടാമല്ലോ എന്ന രീതിയില്‍ നന്നായിട്ട് പാടി. ശ്രേയാജിയുടെ വോയിസ് റെക്കോര്‍ഡ് ചെയ്തതിനു ശേഷമാണ് എന്റെ വോയിസ് റെക്കോര്‍ഡ് ചെയ്തത്.

മാണിക്യക്കല്ലിലെ പാട്ട് പൃഥ്വിരാജിന്റെ ശബ്ദവുമായി യോജിക്കുന്നുണ്ട് എന്ന ശ്രുതി പടരുമ്പോള്‍ മോഹന്‍ ലാലിന്റെ ശബ്ദസാമ്യം എം.ജി.ശ്രീകുമാറിന് ധാരാളം അവസരം നല്‍കിയത് പോലെ രവിശങ്കറിനും പൃഥ്വിരാജിലൂടെ ഒരു വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടോ?

സുന്ദരനായ ഒരു നല്ല നടന്റെ ശബ്ദവുമായി സാമ്യമുണ്ടെന്നു പറയുമ്പോള്‍(പൃഥ്വിരാജ്) അത്രെയും സൗന്ദര്യം എന്റെ ശബ്ദത്തിന് ഉണ്ടെന്നുള്ള രീതിയിലെ ഞാന്‍ കണ്ടിട്ടുള്ളൂ, അല്ലാതെ ഇതൊരു ഏണിയായി കരുതി ശൂ...ന്ന്(കൈവിരലുകള്‍ കൊണ്ട് ഏണിയില്‍ കയറിപ്പോകുന്ന ആക്ഷന്‍ കാണിച്ചു ചിരിക്കുന്നു) കരുതിയിട്ടില്ല. പൃഥ്വിരാജിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെട്ടു എന്നുള്ള മൂഢസ്വര്‍ഗ്ഗത്തിലല്ല ഞാനിപ്പോള്‍.

ചെമ്പരത്തി കമ്മലിട്ട എന്ന പാട്ട് കേട്ടിട്ട് മറ്റുള്ളവരുടെ പ്രതികരണം?

മോഹന്‍ചേട്ടന്‍ (സംവിധായകന്‍) പാട്ട് കേട്ട് ഇഷ്ടപ്പെട്ടുവെന്നും പൃഥ്വിരാജും ശ്രീനിവാസനും പാട്ട് കേട്ട് ഇഷ്ടപ്പെട്ടുവെന്നും, മോഹന്‍ ചേട്ടന്‍ വിളിച്ചറിയിച്ചിരുന്നു. ലൊക്കേഷനില്‍ ഉള്ളവര്‍ക്കെല്ലാം പാട്ട് ഇഷ്ടപ്പെട്ടുവെന്നും മോഹന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. ലൊക്കേഷനിലെ ഓരോ ദിവസത്തെയും പോസിറ്റീവ് റിസള്‍ട്ട്‌സ് എന്നെ വിളിച്ചറിയിക്കാനുള്ള സന്മനസ് കാണിച്ചയാളാണ് മോഹന്‍ ചേട്ടന്‍. എല്ലാവര്‍ക്കും പാട്ട് ഇഷ്ടപ്പെട്ടു. ഇപ്പോള്‍ നായകന്‍ ഈ വോയിസ് പോരാ വേറെയൊരു വോയിസ് വയ്ക്കണം എന്നു പറഞ്ഞാല്‍ തീര്‍ന്നു. പൃഥ്വിരാജ്, ശ്രീനി സാറടക്കം എല്ലാ പ്രമുഖരും നല്ല അഭിപ്രായം പറഞ്ഞതു കൊണ്ടാണ് എനിക്ക് അവസരം കിട്ടിയത്. അവരോടൊക്കെ ഞാന്‍ എന്റെ സന്മനസ് അറിയിക്കുന്നു. ഈ പ്രമുഖരില്‍ ആരെങ്കിലും പുതിയ വോയിസ് വേണ്ട വേറെ ആരെയെങ്കിലും െ്രെട ചെയ്തുകൂടെ എന്നു തമാശയ്ക്ക് ചോദിച്ചാലും മതി ഈ ഗാനം എന്റെ ശബ്ദത്തില്‍ ആയിരിക്കില്ല പുറത്തു വരുന്നത്.
ഇന്നു നായകന്മാരാണ് ആരു വേണം ആരു വേണ്ട എന്നീ തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് പൊതുവേ ഒരഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ പൃഥ്വിരാജ് ഹരിശങ്കര്‍ പാടേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കില്‍ എം.ജയചന്ദ്രന്‍ അനുസരിക്കുമായിരുന്നോ?

അത്... സംഗീതസംവിധായകന്‍ എന്ന റോളില്‍ എം.ജയചന്ദ്രന്‍ നില്‍ക്കുന്നിടത്തോളം അദ്ദേഹത്തിന്റേതായ ചില കാഴ്ചപ്പാടുകളുണ്ട്. നമ്മളെ പാട്ട് പാടിക്കുമ്പോള്‍ തന്നെ അറിയാം അദ്ദേഹത്തിന് വേണ്ട എക്‌സ്പ്രഷന്‍സ് കിട്ടുന്നതുവരെ, അത് ഇനി ഒരു പന്ത്രണ്ടു ദിവസമെടുത്തു ഒരു വരി പാടിയാലും ശരി, എക്‌സ്പ്രഷന്‍സ് കിട്ടുന്നതു വരെ പാടിക്കുന്ന ആളാണ്. അപ്പോള്‍ അദ്ദേഹത്തിന് ഈ സംഗീതസംവിധായകനായി എം.ജയചന്ദ്രന്‍ അപ്പുറത്തു നില്‍ക്കുമ്പോള്‍, അമിതാഭ് ബച്ചനൊക്കെ പറഞ്ഞാലേ ചിലപ്പോള്‍ മാറാന്‍ സാധ്യതയുള്ളൂ. ജയചന്ദ്രന്‍ ചേട്ടന് എന്റെ വോയിസ് ഇഷ്ടപ്പെട്ട് ഫിക്‌സ് ചെയ്തതാണ്. അതുകൊണ്ട് ഒരു നല്ല പരിധി വരെ അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് എനിക്കുണ്ടാവും. നായകനായ പൃഥ്വിരാജ് ഈ ശബ്ദം വേണ്ടെന്നു പറഞ്ഞിരുന്നുവെങ്കില്‍ ചിലപ്പോള്‍ മാറി ചിന്തിച്ചേക്കാം. പക്ഷെ എല്ലാവരും എന്നെ സപ്പോര്‍ട്ട് ചെയ്തു. ആ നന്മ മാത്രമേ ഞാനിപ്പോള്‍ കാണുന്നുള്ളൂ.

പാടിയത് ശ്രേയാ ഘോഷലിനോപ്പം ആയിരുന്നോ?

ബോംബെയില്‍ സ്റ്റുഡിയോയില്‍ വെച്ച് ശ്രേയയുടെ വോയിസ് എടുത്തു. ശേഷം ഞാന്‍ മദ്രാസില്‍ പാടി.

ശ്രേയയെ കണ്ടിരുന്നോ?

ഈ പ്രോജക്ടിന് കണ്ടിട്ടില്ല. ബോംബെയില്‍ എന്റെ ഒരു ഒരു പ്രോഗ്രാമിന് പോകുമ്പോള്‍ ശ്രേയാജിയെ കാണാന്‍ ഒരവസരം കൈവന്നതാണ്. പക്ഷെ ആ ദിവസം ശ്രേയാജിയുടെ വോയിസിനു പ്രശ്‌നം കാരണം അവര്‍ ഉദ്ദേശിച്ചിരുന്ന റെക്കോര്‍ഡിംഗ് മാറ്റിവയ്ക്കുകയും ചെയ്തു. ഇതുവരെ നേരിട്ട് കാണാനോ, പരിചയപ്പെടാനോ കഴിഞ്ഞിട്ടില്ല.

ശ്രേയക്കറിയാമോ രവിശങ്കറാണ് കൂടെ പാടിയിരിക്കുന്നതെന്ന്?

അങ്ങനെ നോട്ടിസബിള്‍...ചിലപ്പോള്‍ അറിയുമായിരിക്കും. ഞാന്‍ അതിനെക്കുറിച്ച്(ചിരി).

പാട്ട് ഹിറ്റായല്ലോ, എന്നിട്ടും ശ്രേയ ആരാണ് കൂടെ പാടിയതെന്ന് അന്വേഷിക്കില്ലേ?

ഒരിക്കല്ലെങ്കിലും അവര്‍ അന്വേഷിച്ചിട്ടുണ്ടാവാം കൂടെ പാടിയതാരാണെന്ന്.

കുടുംബത്തിന്റെ സപ്പോര്‍ട്ട് എത്രത്തോളമുണ്ടായിരുന്നു? പാട്ട് ഹിറ്റായപ്പോള്‍ കുടുംബം എങ്ങനെയാണ് അത് നെഞ്ചിലേറ്റിയത്?

കുടുംബത്തിന്റെ സപ്പോര്‍ട്ട് എന്നു പറഞ്ഞത് നമുക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. എത്രയൊക്കെ ആണെങ്കിലും എല്ലാവരും സിനിമയില്‍ പാടാത്തതെന്തിനെന്നു ചോദിക്കുമ്പോള്‍ നമുക്ക്...(ചിരിക്കുന്നു) എനിക്കു വേണ്ട ബാക്കിംഗ് തന്നുകൊണ്ടിരുന്നതെല്ലാം എന്റെ വൈഫും അച്ഛനും അമ്മയുമൊക്കെയാണ്. വൈഫിന്റെ ഫാമിലിയിലാണെങ്കിലും ഞാനൊരു എല്‍എല്‍ബി ലൈനില്‍ പോകുന്നതിനെക്കാളും പാട്ട് പാടിയാല്‍ മതിയെന്നു പറഞ്ഞ ആള്‍ക്കാരാണ്. പാട്ട് ഹിറ്റായപ്പോള്‍ അവര്‍ക്കെല്ലാം വളരെ സന്തോഷമായി. ഈ സിനിമയില്‍ പാട്ടു തന്ന് സപ്പോര്‍ട്ട് ചെയ്തവര്‍ക്കെല്ലാം മനസ്സ് കൊണ്ട് നന്മകള്‍ നേര്‍ന്നിട്ടുണ്ട്. അതെനിക്ക് നന്നായിട്ടറിയാം.

പുതിയ പാട്ടുകള്‍?

രാജസേനന്‍ സാറിന്റെ 'ഇന്നാണ് ആ കല്യാണം' എന്ന ചിത്രത്തില്‍ 'മധുരമീ ശുഭയാത്രയില്‍' എന്ന ഗാനം. ബിജിബാലായിരുന്നു സംഗീതസംവിധായകന്‍. 'ചെമ്പരത്തി കമ്മലിട്ട' പാട്ടുപോലെ അത്ര പോപ്പുലര്‍ ആയില്ലെങ്കിലും നല്ലൊരു പാട്ടായിരുന്നു. ലക്ഷ്മിവിലാസം രേണുക മകന്‍ രഘുരാമന്‍, എം ജി രാധാകൃഷ്ണന്‍ സാറിന്റെ അവസാന ചിത്രം 'പകരം' എന്നാണു പേരിട്ടിരിക്കുന്നത്. ശ്രീവല്ലഭന്‍ എന്നു പേരുള്ള പുതിയ സംവിധായകന്‍, അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'ശ്യാമം' പോലുള്ള സീരിയസ് ടൈപ്പ് ചിത്രങ്ങള്‍ ചെയ്തിരുന്ന ആളാണ്. ആ പടം ഇനിയിപ്പോള്‍ വരുന്നുണ്ട്.

'ചെമ്പരത്തി കമ്മലിട്ട' പാട്ടില്‍ രവിശങ്കറിന്റെ ശബ്ദം പ്രണയമധുരമായിരുന്നു. പ്രണയിച്ചായിരുന്നോ കല്യാണം?

കല്യാണം അറേഞ്ച്ഡ് ലൌ മാര്യേജ് ആയിരുന്നു. പിന്നെ പ്രണയം എല്ലാ ദിവസവും മനസ്സിലുണ്ട്. പാട്ടത്രയ്ക്ക് സ്വീറ്റാക്കിയെടുത്തത് ഒരുപാട് എഫര്‍ട്ട് എടുത്തിട്ടാണ്. റേഞ്ച് മേളിലുള്ള പോര്‍ഷന്‍സാണ് മെയ്ല്‍ വോയിസിന്. റൊമാന്റിക് ആയിട്ട് പാടുക എന്നതായിരുന്നു നമ്മുടെ മുന്നിലുള്ള ടാസ്‌ക്. കാരണം, ശ്രേയാജി നല്ലൊരു റേഞ്ചില്‍ മനോഹരമായി എക്‌സ്പ്രസ് ചെയ്തു പാടുമ്പോള്‍ നമുക്ക് കിട്ടിയ മേളിലുള്ള റേഞ്ച് മാക്‌സിമം ബ്യൂട്ടിഫുള്‍ ആയി പാടുക എന്നതായിരുന്നു മുന്നിലുള്ള വെല്ലുവിളി.

ഗുരുക്കന്മാരായ എം.ജി.രാധാകൃഷ്ണന്‍ സാറും, പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥും സിനിമയില്‍ ഉണ്ടായിരുന്നിട്ടും രവിശങ്കറിന് വേണ്ട അവസരങ്ങളോ, പോട്ടെ പാടിയ ഗാനങ്ങലോ പുറത്തു വന്നില്ല. ഇതിനെ ഇപ്പോള്‍ എങ്ങനെ നോക്കിക്കാണുന്നു?

എം.ജി.രാധാകൃഷ്ണന്‍ സാറിന്റെ മരണശേഷം എനിക്കു പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് അദ്ദേഹം പലരോടും എന്റെ വോയിസ് നിര്‍ദ്ദേശിച്ചിരുന്നു, പിന്നെ മറ്റു പല പല കാരണങ്ങള്‍ കൊണ്ട് മാറിപ്പോയതാണ്. പെരുമ്പാവൂര്‍ സാര്‍ എന്നെക്കാണുമ്പോള്‍ ഇപ്പോഴും പറയും, ഒരു പടം കിട്ടിയിരുന്നുവെങ്കില്‍ ടെഫനിറ്റായിട്ട് നിന്നെക്കൊണ്ട് നല്ലൊരു പാട്ട് പാടിക്കാമായിരുന്നു എന്ന്. ഇങ്ങനെയുള്ള ഗുരുനാഥന്മാര്‍ ഉള്ളിടത്തോളം നമുക്കവരുടെ അനുഗ്രഹമുണ്ട്. അതൊരു വാല്യൂബിള്‍ അസെറ്റ് തന്നെയാണ്.

എം.ജി.രാധാകൃഷ്ണന്റെ ഒപ്പം ജോലി ചെയ്ത അനുഭവം?

'സാഫല്യം' സിനിമയില്‍ വര്‍ക്ക് ചെയ്തതിനു ശേഷമാണ് സംഗീതവുമായി അസോസിയേഷന്‍സ് ഉണ്ടാകുന്നത്. ചന്ദനത്തിരി ഒരു മുറിയില്‍ കത്തിച്ചു വെച്ച് അതിന്റെ മണം മെല്ലെ പടരുന്നതു പോലെയാണ് അദ്ദേഹത്തിന്റെ സംഗീത സംവിധാനം. ലിറിക്‌സ് കിട്ടി മാത്രം സംഗീതം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. എനിക്കു തോന്നുന്നു 90% അദ്ദേഹത്തിന്റെ പാട്ടുകള്‍ അങ്ങനെതന്നെ വന്നിട്ടുള്ളതായിരിക്കാം. മുറുക്കാനോക്കെ വച്ച് പാട്ട് നോക്കി കുറച്ചു നേരം ഇരുന്നിട്ട് വാക്ക്‌മേനിലോ അല്ലെങ്കില്‍ ഒരു റെക്കോര്‍ഡറിലോ പാടി പിന്നീട് കുറച്ചു കഴിഞ്ഞു ഒന്നുകൂടി കേട്ടിട്ട് അത് വിലയിരുത്തും. കോംപ്ലക്‌സ് ആകുന്ന ഭാഗങ്ങളെല്ലാം അദ്ദേഹം കട്ട് ചെയ്തു വളരെ സിമ്പിളാക്കി പാട്ടുകള്‍ മനോഹരമാക്കുന്ന വ്യക്തിയാണ്. റെക്കോര്‍ഡിംഗ് സമയത്ത് ആ പോസസ്സിലൂടെ കടന്നുപോകുന്നു എന്നൊരു ഫീലോന്നുമില്ല. വളരെ രസകരമായിരുന്നു അദ്ദേഹത്തിന്റെ ഒപ്പമുള്ള ജോലി.

ശ്രേയാ ഘോഷലിന്റെ മലയാളം പാട്ടിനെ എങ്ങനെ വിലയിരുത്തുന്നു?

ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന യുവഗായിക. അവര്‍ മലയാളം പാട്ട് പാടാനെടുക്കുന്ന എഫര്‍ട്ടിലൂടെയാണ് മറ്റ് അന്യഭാഷാ യുവഗായകരില്‍ നിന്നും വ്യത്യസ്തയാകുന്നത്. എത്രതവണ വേണമെങ്കിലും തെറ്റു തിരുത്തി പാടാന്‍ അവര്‍ സന്നദ്ധയാണ്. അല്ലാതെ ഇത്ര മതി എന്നു പറഞ്ഞു പോകാറില്ല. ജയചന്ദ്രന്‍ ചേട്ടനും കൂടെയിരുന്നല്ലേ പാടിക്കുന്നത്. ചേട്ടന് 'ഴ' വേണമെങ്കില്‍ കൃത്യമായ 'ഴ' തന്നെ വേണം.

എം.ജയചന്ദ്രനെ കുറിച്ചുള്ള അഭിപ്രായം?

അദ്ദേഹത്തിന്റെ മ്യൂസിക്കല്‍ പെര്‍ഫെക്ഷന്‍ എടുത്തു പറയേണ്ട കാര്യമാണ്. അതിനു വേണ്ടി ശാഠ്യം പിടിക്കുന്ന ആളാണ്. കാരണം ഒരു വാക്ക് എന്ത് എക്‌സ്പ്രഷന്‍ ആവശ്യപ്പെടുന്നുവോ, ആ വാക്ക് മേളിലും പോകണ്ട താഴെയും പോകണ്ട. അദ്ദേഹത്തിന് എന്ത് വേണമെന്നുള്ളത് കൃത്യമായിട്ടറിയാം. അത് നമ്മളെക്കൊണ്ട് കൃത്യമായി പഠിക്കുകയും ചെയ്യും. നേരത്തെ പറഞ്ഞല്ലോ ശ്രേയയെക്കൊണ്ട് 'ഴ' പാടിക്കുന്നത്.

രവിശങ്കര്‍ സ്‌റ്റേജില്‍ അടിപൊളി പാട്ടുകള്‍ പാടാറില്ല. പാടാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണോ?

ഞാന്‍ എല്ലാ പാട്ടും പാടും. സ്‌റ്റേജില്‍ നമ്മള്‍ നമ്മളുടെതായ ക്ലാസ്സില്‍ ഒതുങ്ങുന്നതാണ് ബുദ്ധി. നമ്മള്‍ ഒരമ്പലപ്പറമ്പിലെ ഗാനമേള തന്നെയെടുക്കാം. അതിനതിന്റെതായ രസക്കൂട്ടുകളോടെ അവതരിപ്പിക്കാന്‍ കഴിയുന്ന ആളാണെങ്കില്‍ വെറുതെ കമ്മറ്റിക്കാര്‍ക്ക് ടെന്‍ഷന്‍ ഉണ്ടാക്കണ്ടല്ലോ. നമുക്കറിയാവുന്ന പാട്ടുകള്‍ നന്നായിട്ട് പാടുക. മറ്റേത് നന്നായിട്ട് കൈകാര്യം ചെയ്യുന്നവര്‍ ഉണ്ടായിരിക്കും. ഓരോരുത്തരും പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടി അവരവരുടെ സേഫര്‍സൈഡ് മനസ്സിലാക്കി കളിക്കുന്നു എന്നു മാത്രം. അടിപൊളി പാട്ടുകള്‍ സിനിമയില്‍ പാടാന്‍ ക്കിട്ടിയാല്‍ പാടും. ഗസല്‍ പാടിയിരുന്ന ഹരിഹരന്‍ സാറാണ് 'കൃഷ്ണ നീ ബേഗനേ' പാടിയതെന്ന് നമുക്ക് ആലോചിക്കാന്‍ പോലും പറ്റില്ലല്ലോ. ഒരു പാട്ടുകാരന് ഇന്നതേ പാടൂ എന്ന് ചോയ്‌സ് വെയ്ക്കുന്ന കാലഘട്ടമല്ല ഇത്.

രവിശങ്കര്‍ പാടുമ്പോള്‍ മുഖത്ത് ചിരി പടരാറുണ്ട്. പക്ഷെ ശരീരം ഒരു പൊടിക്ക് അനങ്ങുന്നില്ല; മന:പൂര്‍വ്വം പിടിച്ചു വയ്ക്കുന്നതാണോ?

ബോഡി അനക്കി പാടേണ്ട കാര്യമില്ല. അങ്ങനെ അനക്കി പാടുന്നത് തെറ്റാണെന്നല്ല പറയുന്നത്. ബോഡി അനക്കി ബഹളം വച്ച് അവിടെ കിടന്നോടി, 'മേക്ക് ഫുള്‍ യൂസ് ഓഫ് ദ സ്‌റ്റേജ്' എന്ന് ഇടയ്ക്കിടെ റിയാലിറ്റി ഷോസില്‍ കേള്‍ക്കാം. ഈ സ്‌റ്റേജ് ഉണ്ടാക്കിയിട്ടിരിക്കുന്നത് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കാനല്ല. ദൈവസിദ്ധമായ കഴിവ് സ്‌റ്റേജില്‍ രസത്തോടെ അവതരിപ്പിക്കുക എന്നുള്ളതെയുളളൂ. അങ്ങനെയാണെങ്കില്‍ കച്ചേരി നടത്തുന്നയാള്‍ എവിടെ ഓടിയിട്ടാണ് കച്ചേരി നടത്തുന്നത്. പുള്ളി സ്‌റ്റേജ് ഫുള്ളായിട്ട് ഉപയോഗിക്കുന്നില്ല. അങ്ങനെയെങ്കില്‍ ദാസ് സാറും ജാനകിയമ്മയും സ്‌റ്റേജ് യൂട്ടിലൈസ് ചെയ്യുന്നില്ലല്ലോ. ജാനകിയമ്മയുടെ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ പോലും കൈയ്യിലൊരു പുസ്തകം വച്ച് ഭഗവത്ഗീതയോ, നാരായണീയമോ വായിക്കുന്ന മുഖഭാവത്തോട് കൂടിയാണ് പാടുന്നത്. വോയിസിലുള്ള എക്‌സ്പ്രഷന്‍സാണ് വ്യത്യാസം.

Last edited by sweetword on Wed May 09, 2012 8:08 am; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyWed May 09, 2012 8:05 am

alle eniku ariyan padillathukondu chothikukaya.
ivide cheriya news onum ille vayikanayi. പ്രശസ്തരുടെ മനസിലൂടെ  - Page 2 566730
ellam valiya news anallo. kanumpol thanne പ്രശസ്തരുടെ മനസിലൂടെ  - Page 2 230854
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyWed May 09, 2012 9:13 am

പ്രശസ്തരുടെ മനസിലൂടെ  - Page 2 559487 Ravishankar..... പ്രശസ്തരുടെ മനസിലൂടെ  - Page 2 811586 പ്രശസ്തരുടെ മനസിലൂടെ  - Page 2 811586 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyWed May 09, 2012 9:14 am

parutty wrote:
alle eniku ariyan padillathukondu chothikukaya.
ivide cheriya news onum ille vayikanayi. പ്രശസ്തരുടെ മനസിലൂടെ  - Page 2 566730
ellam valiya news anallo. kanumpol thanne പ്രശസ്തരുടെ മനസിലൂടെ  - Page 2 230854

പ്രശസ്തരുടെ മനസിലൂടെ  - Page 2 145807 Cheriya interview aarenkilum koduthaal namukku cheruthaayi ivide post cheyyaame.. പ്രശസ്തരുടെ മനസിലൂടെ  - Page 2 95345 . പ്രശസ്തരുടെ മനസിലൂടെ  - Page 2 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 10:36 am

പ്രശസ്തരുടെ മനസിലൂടെ  - Page 2 292828
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 11:33 am

അനൂപ്‌ സണ്‍ ഓഫ്‌ ജേക്കബ്‌‍ പ്രശസ്തരുടെ മനസിലൂടെ  - Page 2 665408 പ്രശസ്തരുടെ മനസിലൂടെ  - Page 2 811586

അച്‌ഛന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മകന്‍....നാടിന്‌ പുതിയ ജനനായകന്‍...ടി.എം. ജേക്കബിന്റെ മകന്‍ അനൂപ്‌ ജേക്കബും കുടുംബവും നിയമസഭാ തെരഞ്ഞെടുപ്പ്‌ വിജയവും പിതാവിന്റെ ഓര്‍മകളും പങ്കുവയ്‌ക്കുന്നു......

കൂത്താട്ടുകുളം വാളിയപ്പാടത്തുള്ള ടി.എം. ജേക്കബിന്റെ വീട്‌. വലിയ മുറ്റവും, സ്വീകരണമുറിയും നിറയെ ആളുകള്‍. അനൂപിനെ കാണാനെത്തിയവരാണ്‌. എല്ലാ ഞായറാഴ്‌ചയും പള്ളിയില്‍ പോയി വന്നിട്ടേ ബാക്കി എന്തും ഉള്ളൂ. "അച്ചാച്ചന്‍ ഉള്ളപ്പോഴും ഇങ്ങനാ. എപ്പോഴും വീട്‌ നിറയെ ആളുണ്ടാകും. അതു കാണുന്നതേ സന്തോഷ മാ." സ്വീകരണ മുറിയില്‍ വച്ചിരിക്കുന്ന ജേക്കബ്‌സാറിന്റെ വലിയ ചിത്രത്തിനു മുന്നില്‍ ചേര്‍ന്നുനിന്നുകൊണ്ട്‌ ഭാര്യ ഡെയ്‌സി പറഞ്ഞു. അപ്പോഴേക്കും അനൂപും ഭാര്യ അനിലയും എത്തി. കാത്തുനിന്നവരോടെല്ലാം കുശലം പറയാനും, ആവശ്യങ്ങള്‍ ചോദിക്കാനും അനൂപ്‌ മറന്നില്ല.

എന്റെ മാര്‍ഗദര്‍ശി

"ഈ വിജയം കാണാന്‍ അച്ചാച്ചന്‍ ഇല്ലാതെ പോയല്ലോ എന്ന വിഷമം ഉണ്ട്‌. കുടുംബത്തില്‍ എന്ത്‌ നല്ല കാര്യം നടന്നാലും അച്ചാച്ചന്റെ കുറവനുഭവപ്പെടും. രാഷ്‌ട്രീയക്കാരനാകണമെന്ന്‌ എന്നോട്‌ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ സ്വയമേ തോന്നിയതാണ്‌. അക്കാര്യത്തില്‍ അച്ചാച്ചന്‍ പ്രോത്സാഹിപ്പിക്കുകയോ, നിരുത്സാഹപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. എല്ലാം ഇഷ്‌ടത്തിന്‌ വിടുകയായിരുന്നു.

പുറത്തുള്ള പ്രകൃതം തന്നെയാണ്‌ അദ്ദേഹത്തിന്‌ വീട്ടിലും. ഗൗരവക്കാരനാണ്‌. പക്ഷേ എല്ലാവരോടും വലിയ സ്‌നേഹമാണ്‌. ആരുടേയും മനസറിയാനുള്ള കഴിവുണ്ട്‌. എല്ലാ കാര്യങ്ങളും കൃതൃനിഷ്‌ടയോടും സത്യസന്ധതയോടുംകൂടി ചെയ്യണമെന്നത്‌ നിര്‍ബന്ധമായിരുന്നു. ലോ കോളജില്‍ ചേര്‍ന്ന സമയത്താണ്‌ രാഷ്‌ട്രീയത്തില്‍ സജീവമാകണമെന്ന്‌ തോന്നിയത്‌.

ശത്രുക്കള്‍ പിന്‍തുടരുമോ ...?

അച്ചാച്ചന്റെ ശത്രുക്കള്‍ പിന്തുടരുമോ എന്നൊരു പേടിയില്ല. നേരിടാന്‍ ഈശ്വരന്‍ ധൈര്യം തരും. പിന്നെ അച്ചാച്ചന്‍ കൂടെയുണ്ടെന്ന തോന്നലുണ്ട്‌. അതാണ്‌ ശക്‌തി. തെരഞ്ഞെടുപ്പു സമയത്ത്‌ എനിക്കെതിരെ ആരോപണങ്ങളും അതുകൂടാതെ ഡമ്മിയെ നിര്‍ത്തിയുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. രാഷ്‌ട്രീയ മൂല്യച്യുതിയുടെ ഭാഗങ്ങളാണതെന്നേ പറയാന്‍ കഴിയൂ. ആ ആരോപണങ്ങളൊക്കെ സഹായിച്ചിട്ടേയുള്ളൂ. ജനങ്ങള്‍ക്ക്‌ തെറ്റിദ്ധാരണകളൊന്നും ഉണ്ടായിരുന്നില്ല.

അഗ്നിശുദ്ധി വരുത്തി....

രാഷ്‌ട്രീയത്തില്‍ തിളങ്ങി നിന്ന സമയത്ത്‌ കെട്ടിച്ചമച്ച കേസുകളുണ്ടായിരുന്നു അച്ചാച്ചനെതിരെ. ആ സമയം അദ്ദേഹം മാനസികമായി ഒത്തിരി വിഷമിച്ചിട്ടുണ്ട്‌. എങ്കിലും കേസില്‍ അദ്ദേഹം വിജയിച്ചു. തന്റെ മേല്‍ ഒരു കളങ്കവും ഇല്ലന്നറിഞ്ഞ്‌ അഗ്നിശുദ്ധി വരുത്തിയാണ്‌ എന്റെ അച്ചാച്ചന്‍ പോയത്‌. കാരണം അദ്ദേഹത്തിന്‌ സ്വന്തം പ്രൊഫഷനോടുള്ള ആത്മാര്‍ഥത തന്നെ.

യാത്ര ചെയ്‌ത വഴികളെല്ലാം നന്‍മയുടേയും, സ്‌നേഹത്തിന്റേയും പ്രകാശം പരത്താന്‍ മാത്രം കഴിഞ്ഞ ആളാണ്‌ ടി.എം ജേക്കബ്‌.

രാഷ്‌ട്രീയ സുഹൃത്തുക്കള്‍

എല്ലാവരും എന്റെ സുഹൃത്തുക്കളാണ്‌. ഇലക്ഷന്‍ നടന്ന സമയത്താണ്‌ കൂടുതല്‍ നല്ലൊരു ബന്ധം എല്ലാവരുമായും ഉണ്ടായത്‌. ഗണേഷ്‌കുമാര്‍, ബല്‍റാം, ജോസ്‌.കെ. മാണി, ഹൈബി ഈഡന്‍ തുടങ്ങി പുതിയതും പഴയതുമായ എല്ലാ ആളുകളുമായും നല്ല സുഹൃത്‌ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ട്‌.

അനൂപിന്റെ ഭാര്യ: അച്ചാച്ചന്റെ മകള്‍ "വിവാഹം കഴിഞ്ഞ്‌ ഇത്രയും വലിയൊരു കുടുംബത്തിലേക്ക്‌ വന്നപ്പോള്‍ വളരെ സന്തോഷം തോന്നി": അനൂപിന്റെ ഭാര്യ അനില പറയുന്നു.

"ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്‌ ഈ മെയ്‌മാസത്തില്‍ 10 വര്‍ഷമാകും. പ്രണയവിവാഹമായിരുന്നു. അതേസമയം വീട്ടുകാര്‍ ആലോചിച്ചതും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ അനൂപിനെ അറിയാം, അടുത്തടുത്ത സ്‌ഥലങ്ങളിലാണ്‌ താമസം. ഒരേ പള്ളിയും. അനൂപിന്‌ അന്നേ രാഷ്‌ട്രീയ രംഗത്തോട്‌ താല്‍പര്യമുണ്ടായിരുന്നു. അച്ചാച്ചന്റെ മരുമകളെന്നും അനൂപിന്റെ ഭാര്യയെന്നും അറിയപ്പെടാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ട്‌. എവിടെ പോയാലും ആ സ്‌നേഹം ആളുകള്‍ കാണിക്കാറുമുണ്ട്‌.

"ഇവിടെ എല്ലാവരും ഒരു വീട്ടിലായിരുന്നു താമസം. അങ്ങനെ വേണമെന്ന്‌ അച്ചാച്ചന്‌ നിര്‍ബന്ധമായിരുന്നു. എനിക്ക്‌ മരുമകളെക്കാള്‍ ഉപരി മകളുടെ സ്‌ഥാനമാണ്‌ നല്‍കിയിരുന്നത്‌. എന്തു കാര്യത്തിലും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കും.

"പിറവത്ത്‌ ബി.പി.സി കോളജില്‍ ഇംഗ്ലീഷ്‌ അധ്യാപികയായി ജോലി നോക്കുമ്പോള്‍ അച്ചാച്ചന്‍ ഒരാളുടെ നിര്‍ബന്ധമായിരുന്നു ഞാന്‍ പി.എച്ച്‌.ഡി ചെയ്യണമെന്നത്‌. വിദ്യാഭ്യാസം നേടുന്നതാണ്‌ മഹത്തായ കാര്യമെന്ന്‌ വിശ്വസിക്കുന്ന ആളായിരുന്നു അദ്ദേഹം. ശരിക്കും അച്ചാച്ചന്‍ എല്ലാവര്‍ക്കും ഒരു പാഠപുസ്‌തകമായിരുന്നു .

"അനൂപ്‌ അച്‌ഛനെപ്പോലെ വലിയ ഗൗരവക്കാരനല്ല. കുറച്ചുകൂടി ആളുകളോട്‌ ഇടപെടുന്ന കൂട്ടത്തിലാണ്‌. മക്കള്‍ അഞ്ചുവയസുകാരന്‍ ടി.എം. ജേക്കബിന്റേയും മൂന്ന്‌ വയസുകാരി ലിറയുടേയും ബെസ്‌റ്റ് ഫ്രണ്ടാണ്‌ അനൂപ്‌.

ശത്രുക്കളുടെ പിന്‍തുടരല്‍

രാഷ്‌ട്രീയമായി അച്ചാച്ചനെ ദ്രോഹിച്ചതുപോലെ അനൂപിനെതിരെയും നീക്കങ്ങള്‍ നടന്നിട്ടുണ്ട്‌. ഈ തിരഞ്ഞെടുപ്പിന്റെ സമയത്തുതന്നെ അനൂപിനെതിരെ കേസുണ്ടെന്നു പ്രചരിപ്പിച്ചും അപരനെ നിര്‍ത്തിയും ഒക്കെ പല പ്രശ്‌നങ്ങള്‍. അനൂപിനെതിരെ അങ്ങനെയൊരു കേസ്‌ ഇല്ല. പിന്നെ അപരനെ നിര്‍ത്തിയത്‌. അതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അനൂപ്‌ ചാക്കോ എന്നുപറയുന്ന ആളാണ്‌ നിന്നതെന്ന്‌ അറിഞ്ഞു.

മറ്റൊരു ആരോപണം അനൂപ്‌ പിടികിട്ടാപ്പുള്ളിയാണെന്നായിരുന്നു. അങ്ങനെയുള്ള ആള്‌ ഇലക്ഷനു നില്‍ക്കുകയോ, ആളുകളോട്‌ ഇടപെട്ട്‌ നടക്കുകയോ ചെയ്യുമോ? എന്തായാലും ആളുകള്‍ക്ക്‌ റ്റി.എം ജേക്കബിനെയും മകനേയും നന്നായി അറിയാമെന്നതുകൊണ്ട്‌ വിഷമിക്കേണ്ടി വന്നില്ല.

മകന്‍ നല്‍കിയ വിഷുകൈനീട്ടം

അനൂപ്‌ ജേക്കബിന്റെ അമ്മ ഡെയ്‌സിക്ക്‌ വിഷുകൈനീട്ടമാണ്‌ മകന്റെ ഈ വിജയം ഒപ്പം ദൈവാനുഗ്രഹവും. മകന്റെ വിജയം കാണാന്‍ അദ്ദേഹം ഉണ്ടായിരുന്നെങ്കിലെന്ന്‌ ശരിക്കും ആഗ്രഹിച്ചുപോകുകയാണ്‌. അച്ചാച്ചന്റെ ആത്മാവ്‌ സന്തോഷിക്കുന്നുണ്ടാവും. ദൈവം അവനെ കൈപിടിച്ച്‌ നടത്തുകയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ പറഞ്ഞാല്‍ വലിയൊരു മനുഷ്യന്‍, മഹാന്‍ എന്ന്‌ പറയാനാണ്‌ എനിക്കിഷ്‌ടം.

എല്ലാ കാര്യങ്ങളും വളരെ ആത്മാര്‍ഥതയോടെ ചെയ്യണമെന്നത്‌ അദ്ദേഹത്തിന്‌ നിര്‍ബന്ധമായിരുന്നു. ആരെങ്കിലും എന്തെങ്കിലും ആവശ്യം പറഞ്ഞാല്‍ എന്നെക്കൊണ്ടു കഴിയുന്നതാണെങ്കില്‍ നോക്കാം എന്നേ പറയൂ. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളില്‍ ആര്‍ക്കും വാക്കുകൊടുക്കാറില്ലായിരുന്നു. അതുപോലെ കഠിന പരിശ്രമം, കൃതൃനിഷ്‌ഠ ഇതൊക്കെ കൂടപ്പിറപ്പായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും ഞങ്ങളോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുമായിരുന്നു. യാത്രചെയ്യുന്നത്‌ അച്ചാച്ചന്‌ വലിയ ഇഷ്‌ടമാണ്‌. മക്കളും കൊച്ചുമക്കളും എല്ലാം ഒരിടത്ത്‌ താമസിക്കണമെന്നത്‌ വലിയ ആഗ്രഹമായിരുന്നു.

അനൂപും തിരക്കിന്റെ ലോകത്തേക്ക്‌ കടന്നു. ഇതൊക്കെ സുഖമുള്ള തിരക്കുതന്നെയാണ്‌. കഴിഞ്ഞ തവണ ഇലക്ഷന്‍ നടന്നപ്പോള്‍ അച്ചാച്ചന്‍ പറഞ്ഞിരുന്നു. ഇത്തവണ കൂടിയേ ഞാന്‍ ഉണ്ടാകൂ. ഇനി അനൂപ്‌ വേണം നില്‍ക്കാനെന്ന്‌. പൊതുപ്രവര്‍ത്തനരംഗത്തായതുകൊണ്ടുതന്നെ ധാരാളം ശത്രുക്കളും മിത്രങ്ങളും ഉണ്ടായിട്ടുണ്ട്‌. അനൂപിന്‌ അങ്ങനെ ദോഷങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നു കരുതുന്നു. എന്തുവന്നാലും സഹിക്കാനുള്ള കരുത്ത്‌ ദൈവം തരും. എല്ലാം കണ്ട്‌ ഭാഗ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. കുറച്ച്‌ നേരത്തെ പോയന്നല്ലേ ഉള്ളൂ. ഒരു ആയുസില്‍ ഞങ്ങള്‍ക്ക്‌ തരേണ്ട സ്‌നേഹം മുഴുവന്‍ തന്നിട്ടല്ലേ അദ്ദേഹം പോയത്‌. ചിലസമയത്തൊക്കെ ആ കുറവ്‌ ഭയങ്കരമായി അനുഭവപ്പെടും. ജോലിയും ഉത്തരവാദിത്തങ്ങളും ഉള്ളതുകൊണ്ട്‌ കുറേ വിഷമങ്ങള്‍ കുറവുണ്ട്‌. തിരുവനന്തപുരത്ത്‌ ഫെഡറല്‍ ബാങ്കിലാണ്‌ ഞാന്‍ ജോലിചെയ്യുന്നത്‌. ഇനി ഒന്നര വര്‍ഷം കൂടിയുണ്ട്‌.

അനൂപ്‌ നല്ല മിടുക്കനായ പൊതുപ്രവര്‍ത്തകനാകണം എന്നാണ്‌ എന്റെ ആഗ്രഹം. തുടക്കം നല്ലതാണ്‌. പിന്നെ അദ്ദേഹത്തിന്റെ അനുഗ്രഹം അവനെപ്പോഴും ഉണ്ട്‌. അദ്ദേഹത്തിന്റെ രീതിയൊക്കെത്തന്നെയാണ്‌ അവനും. അദ്ദേഹം കുറേക്കൂടി ഗൗരവക്കാരനായിരുന്നു.

പിതാവിന്റെ ഓര്‍മകളിലൂടെ മകള്‍

"വളരെ ബാലന്‍സ്‌ഡ് ആയിരുന്ന ജീവിതമാണ്‌ അച്ചാച്ചന്റേത്‌. എല്ലാവരും ഞങ്ങളോട്‌ ചോദിക്കുമായിരുന്നു "അച്‌ഛനെ ഒത്തിരി മിസ്‌ ചെയ്യുമോ?" എന്ന്‌. രാഷ്‌ട്രീയക്കാരന്‍ എന്നതിലുപരി നല്ലൊരു അച്‌ഛനായിരുന്നു അദ്ദേഹം. ഞങ്ങളേയും കൊണ്ട്‌ പുറത്തുപോകുകയും, വെക്കേഷനൊക്കെ ടൂര്‍ പോകുകയും ചെയ്യുമായിരുന്നു. ജോലിത്തിരക്കിനിടയിലും നല്ലൊരു കുംടുംബജീവിതം നയിച്ചിരുന്നു. രാഷ്‌ട്രീയക്കാര്‍ക്കിടയില്‍ അങ്ങനെയൊരു വ്യക്‌തിത്വം അപൂര്‍വ്വമാണ്‌. എല്ലാ അച്‌ഛന്‍മാരെപോലെയും മകളോട്‌ കുറച്ച്‌ കൂടുതല്‍ ഇഷ്‌ടം കാട്ടിയിരുന്നു. അനൂപ്‌ എല്ലാം പഠിച്ച്‌ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്‌. ഇലക്ഷന്‍ സമയത്ത്‌ ഞങ്ങള്‍ വോട്ട്‌ പിടിക്കാന്‍ പോയപ്പോള്‍ അച്ചാച്ചനോടുള്ള ആളുകളുടെ സ്‌നേഹം അറിഞ്ഞതാണ്‌. അനൂപിന്റെ സഹോദരി അമ്പിളി, തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ജോലിചെയ്യുന്നു. റീവ്‌ മകനാണ്‌.

Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 11:36 am

ശ്രീവിദ്യ പറഞ്ഞത്‌

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി. പ്രശസ്ത സംഗീതവിദുഷിയായിരുന്ന എം.എല്‍. വസന്തകുമാരിയുടെ മകള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലൂടെ ദക്ഷിണേന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ശ്രീവിദ്യയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചു. നൃത്തത്തിലും സംഗീതത്തിലും സാധാരണമല്ലാത്ത കഴിവ് തെളിയിച്ചിട്ടുണ്ട്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, ചെണ്ട, സപ്തസ്വരങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍. 2006 ഒക്‌ടോബര്‍ 19ന് അന്തരിച്ചു. ശ്രീവിദ്യയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്, കൈരളി ചാനലില്‍ അവതരിപ്പിച്ച 'ക്വസ്റ്റ്യന്‍ ടൈം' എന്ന സംഭാഷണപരമ്പരയില്‍ ശ്രീവിദ്യയുമായി നടത്തിയ അഭിമുഖത്തിന്റെ ലിഖിതരൂപം. തിരഞ്ഞെടുത്ത ഭാഗം ഇവിടെ വായിക്കാം.

ജോണ്‍ ബ്രിട്ടാസ്: എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയ ഒരു കാര്യം താങ്കളുടെ വൈവിധ്യമാര്‍ന്ന വ്യക്തിത്വമാണ്. നല്ല സംഗീതജ്ഞ, നല്ല നര്‍ത്തകി, നല്ല അഭിനേത്രി... ഈ മൂന്നു രംഗങ്ങളിലും ശോഭിക്കാന്‍ കഴിഞ്ഞതില്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
ശ്രീവിദ്യ: നര്‍ത്തകിയെന്നു പറയുന്നത് അഞ്ചു വയസ്സുമുതല്‍ ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. ഞാന്‍ അതിന് സമ്മതിച്ചതെന്തിനെന്നുവെച്ചാല്‍ എനിക്ക് ഒരു അഭിനേത്രിയാവാനുള്ള മോഹമായിരുന്നു. ഷൂട്ടിങ് കാണാന്‍ പോകുമ്പോള്‍ മറ്റുള്ളവരുടെ അഭിനയംകണ്ട് അന്തംവിട്ടുനിന്ന് രസിച്ചിട്ടുണ്ട്.

വെള്ളിത്തിര ഒരു ദൗര്‍ബല്യമായിരുന്നു അല്ലേ?
അതേ, ഞാന്‍ ഭയങ്കര ഒബ്‌സെസ്ഡ് ആയിരുന്നു. സിനിമ കാണുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. എന്റെ അപ്പൂപ്പന്‍ പൂര്‍ണമായും എതിരായിരുന്നു. എന്റെ ചെറിയ ചെറിയ കഴിവുകള്‍ കണ്ടുപിടിച്ചത് അപ്പൂപ്പനായിരുന്നു. മൂന്നുവയസ്സുള്ളപ്പോള്‍ രാഗങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. രാവിലെ അപ്പൂപ്പന്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ എന്നെയും വിളിച്ചുകൊണ്ടുപോകും. പോകുംവഴി എല്ലാം പറഞ്ഞുതരും.

എം.എല്‍. വസന്തകുമാരിയെന്ന ഒരു വലിയ ഗായികയുടെ മകളാണെന്നുള്ള ചിന്ത എപ്പോഴും മനസ്സിലുണ്ടാവാറുണ്ടായിരുന്നോ?
അതെ. തീര്‍ച്ചയായും. അവരെ അങ്ങനെയാണ് കണ്ടിട്ടുള്ളത്. അതുകൊണ്ട് അമ്മയായി പ്രത്യേകിച്ച് കണ്ടിട്ടില്ല.

അമ്മയെന്നതിനേക്കാള്‍ കൂടുതലായി അവരെ ഒരു ഗായികയെന്ന നിലയിലായിരിക്കും കണ്ടിരിക്കുകയല്ലേ?
തീര്‍ച്ചയായും. അവര്‍ ഒരു ഉഗ്രന്‍ കലാകാരിയായിരുന്നു. അവര്‍ക്കു പകരമായി ഇന്നുവരെ ആരും വന്നിട്ടില്ലെന്നുള്ളതാണ് സത്യം. ഒരു സംഗീതാസ്വാദകയെന്ന നിലയ്ക്ക് സ്‌നേഹത്തോടുകൂടിയ ആരാധനയായിരുന്നു. പിന്നെ ഇത്രയും വലിയ ഒരു മഹാവ്യക്തി എന്റെ അമ്മയാണ് എന്ന ചിന്ത. എന്തെങ്കിലും ഒരു ചോദ്യം ചോദിക്കാന്‍പോലും എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് കൊച്ചുന്നാളിലായാലും എന്റെ അമ്മ എന്റെകൂടെ നിന്നില്ലെങ്കിലും കുഴപ്പമില്ലായിരുന്നു.

തമിഴ് പടത്തിലാണോ ആദ്യം തുടങ്ങിയത്?
ഒന്നുരണ്ടു പടങ്ങള്‍ തമിഴായിരുന്നു. എന്റെ വീട് വാങ്ങാനായിട്ട് വന്നവര്‍ കണ്ടിട്ടാണ് ആദ്യമായി തമിഴ് പടത്തിന് വിളിച്ചത്.
ഞാന്‍ കേട്ടിരിക്കുന്നത് വീട് വിറ്റ് വാടക വീട്ടിലേക്ക് കുടുംബം മാറുന്ന ഒരു സന്ദര്‍ഭമുണ്ടായി എന്നാണ്. ശരിയാണോ?
നോ,നോ. അങ്ങനെയുണ്ടായിട്ടില്ല.

ഒരു തകര്‍ച്ച കണ്ടുവല്ലേ?
അമ്മ പറഞ്ഞു ഈ വീട്ടില്‍ ഒരുപാട് ഹാളുകള്‍ ഉണ്ട്. ആവശ്യത്തിലേറെ സൗകര്യം. ഈ വീട് വിറ്റ് വേറെ ഏതെങ്കിലും പുതിയ വീട് നിങ്ങളുടെ സൗകര്യത്തിനൊത്ത് പണിതിട്ട് മാറാമെന്നു പറഞ്ഞു. അങ്ങനെയാണ് ആ വീട് വില്‍ക്കാന്‍ തീരുമാനിക്കുന്നതും വേറെ വീട് പണിയുന്നതും. അതിനായിട്ട് എല്‍.ഐ.സിയില്‍ നിന്ന് പണം കടം വാങ്ങിക്കാന്‍ പോയിട്ടാണ് ഇങ്ങനെ വര്‍ധിച്ചു വന്നത്. ആക്‌സിഡന്റ് കാരണം ഒരു വലിയ ഗ്യാപ്പ് വന്നില്ലേ. അതാണ് സാമ്പത്തികത്തകര്‍ച്ചയുടെ തുടക്കം. അപ്പോഴും ഇതൊന്നും ഞാനറിയുന്നില്ല. എനിക്ക് കിട്ടേണ്ടതൊക്കെ രാജകീയമായി കിട്ടിക്കൊണ്ടിരുന്നു. ഒന്ന് രണ്ട് കാറുകള്‍ അപ്രത്യക്ഷമാവുന്നു. ഒരു ദിവസം ഒരു പുതിയ അംബാസഡര്‍ കാര്‍ വരുന്നു. 565നമ്പര്‍ കൃത്യമായി ഓര്‍ക്കുന്നു. ആ കാറാണ് ആക്‌സിഡന്റ് ആയത്. അതില്‍ പിന്നീട് കാറ് വാങ്ങിയിട്ടില്ല അമ്മ. ഞങ്ങള്‍ വേറെ വീട്ടിലേക്ക് പോയതിനുശേഷം ടാക്‌സിയായി. പുതിയ വീടുപണി വിചാരിച്ച ബഡ്ജറ്റില്‍ ഒതുങ്ങിയില്ല. കുറേ കടം വാങ്ങിക്കേണ്ടി വന്നു. വാങ്ങിച്ച കടം എങ്ങനെ തിരിച്ചടയ്ക്കണമെന്നതില്‍ അമ്മയും അച്ഛനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. അപ്പൂപ്പന്‍ മരിച്ചതിനുശേഷം അച്ഛന്‍ കുടുംബത്തിന്റെ സാമ്പത്തിക കാര്യം കൈകാര്യം ചെയ്തില്ല. അമ്മയുടെ ബ്രദര്‍ ഉണ്ടായിരുന്നു. ഒരാള്‍ ക്യാമറാമാനായിട്ട് വീട്ടില്‍നിന്നുപോയി. വിവാഹശേഷം അയാള്‍ സ്വന്തം കുടുംബവുമായി ജീവിച്ചു. ശ്രീലങ്കയിലായിരുന്നു അയാളുടെ വിവാഹം. ഞാനും പോയിരുന്നു. ഈ അമ്മാവനായിരുന്നു കൂടുതലും ടിക്കറ്റുകളും മറ്റും വാങ്ങിക്കാന്‍ പോയിരുന്നത്. എല്ലാ മനുഷ്യര്‍ക്കുമിടയില്‍ ഒരു ഈഗോ പ്രശ്‌നം ഉണ്ട്. എന്റെ അമ്മ ഒരു കേള്‍വിക്കാരിയായിരുന്നു. അക്കാലത്തെല്ലാം അമ്മ ഒരു ഷോക്ക് ഒബ്‌സര്‍വര്‍ ആയിരുന്നു. എന്തു പറഞ്ഞാലും ഒരു പ്രതികരണം ഇല്ല. ഞാന്‍ ചിലപ്പോഴൊക്കെ ചോദിക്കും അച്ഛന്‍ ഇത്രയും വഴക്കു പറഞ്ഞിട്ടും അമ്മയ്ക്ക് ഒന്നും തോന്നുന്നില്ലേ? അമ്മയെന്താ കരയാത്തത്? അപ്പോള്‍ അമ്മ പറയും, കരയാനൊന്നും പാടില്ല. കരഞ്ഞാല്‍ വൈകുന്നേരം പോയി പാടാനൊന്നും പറ്റില്ല. തൊണ്ട ചീത്തയാവും. നമ്മള്‍ ആര്‍ട്ടിസ്റ്റ് എന്നു പറയുന്നവര്‍ പൊതുമുതലാണ്. നമ്മുടെ ജീവിതം അവര്‍ക്കുവേണ്ടി അര്‍പ്പിക്കാനുള്ളതാണ്. അതിനുശേഷമേ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാവൂ. നമ്മുടെ പ്രധാനമായ കടമയെന്നു പറയുന്നത് ജനങ്ങളെ സന്തോഷിപ്പിക്കലാണ്.

കുടുംബത്തിന്റെ താഴേക്കുള്ള ഈ പോക്കിനിടയിലാണ് നിങ്ങള്‍ ഒരു അഭിനേത്രി ആയി വരുന്നതല്ലേ?അതെ. അവിടെ പുതിയ വീട്ടില്‍ പോയപ്പോള്‍ പെട്ടെന്ന് എനിക്ക് ഒരു വിവാഹാലോചന വന്നു. എന്റെ എസ്.എസ്.എല്‍.സി. കഴിഞ്ഞിട്ട്. അമേരിക്കയില്‍ നിന്നോ മറ്റോ. അപ്പോഴാണ് അമ്മ പറയുന്നത,് നീ ഇപ്പോള്‍ കല്യാണത്തെപ്പറ്റിയൊന്നും ചിന്തിക്കേണ്ട. രണ്ടുമൂന്നു വര്‍ഷംകൂടി അഭിനയിച്ചിട്ടു മതിയെന്ന്. അതുകൊണ്ട് ഞാന്‍ പയ്യനോട് പറഞ്ഞു, ഇത് അവസരങ്ങളുടെ സമയമാണ്. നിങ്ങള്‍ക്ക് ഉറപ്പിച്ചിടണമെന്നുണ്ടെങ്കില്‍ അങ്ങനെയാവാം. രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞ് കല്യാണം കഴിക്കാം. പക്ഷേ, അവര്‍ തയ്യാറല്ല.

ഇപ്പോള്‍ ഓര്‍മയുണ്ടോ ആ മുഖങ്ങളൊക്കെ? ഇടയ്ക്ക് ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കാറുണ്ടോ?
അവര്‍ ഒരു യാഥാസ്ഥിതിക കുടുംബമൊന്നുമായിരുന്നില്ല. അയാള്‍ തനിച്ചു വന്നു. കാരണം എനിക്കയാളോട് സംസാരിക്കണമായിരുന്നു. നമക്കല്‍ കവിജ്ഞന്‍ എന്ന ദേശസ്‌നേഹിയായ കവിയുടെ പൗത്രനാണ് അയാള്‍. എന്റെ അച്ഛന് താത്പര്യമുണ്ടായിരുന്നു. പയ്യന്‍ പറഞ്ഞു ഒരുമാസമേ ലീവുള്ളൂ. എന്നെ കല്യാണം കഴിച്ചുകൊണ്ടുപോകാനായിരുന്നിരിക്കണം കക്ഷിയുടെ ആഗ്രഹം. അത് ഞാന്‍ സമ്മതിച്ചില്ല. 1976ന് ശേഷം ഞാന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ അവിചാരിതമായി ഒരു പാര്‍ട്ടിയില്‍വെച്ച് അയാളെ കണ്ടു. ഞാന്‍ അങ്ങോട്ട് ചോദിച്ചു. എന്നെ ഓര്‍മയുണ്ടോ? എന്നെ പെണ്ണുകാണാന്‍ വന്നിരുന്നു. അമ്മ പറഞ്ഞു മിണ്ടാതിരിയെന്ന്. ഞാന്‍ ചെന്ന് അവരോട് സംസാരിച്ചു. അയാള്‍ ഭാര്യയെ എനിക്ക് പരിചയപ്പെടുത്തിത്തന്നു.

അതിനുശേഷം പിന്നെ വിളിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ?
ഇല്ല.

പക്ഷേ നല്ലൊരു തമാശയായിരുന്നുവല്ലേ?
തമാശയെന്നു പറയാന്‍ പറ്റില്ല. ഇങ്ങനെ നിങ്ങള്‍ക്ക് പരിചയമുള്ള ഒരാളെ കണ്ടുമുട്ടുകയെന്നുവെച്ചാല്‍ അതൊരു രസകരമായ അനുഭവമാണ്. പിന്നെ ഞാനാണെങ്കില്‍ സെന്‍സ് ഓഫ് ഹ്യൂമറിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. മരിച്ച വീട്ടിലും പോയി ആള്‍ക്കാരെ ചിരിപ്പിച്ചിട്ടുണ്ട്. ചിരിക്കാതിരിക്കാനൊന്നും എനിക്ക് പറ്റുകയേയില്ല.

അന്നു കണ്ടുമുട്ടുമ്പോള്‍ അയാള്‍ ചമ്മിപ്പോയിട്ടുണ്ടാവും?
നോ. ഇല്ല. അയാള്‍ ഒരു വലിയ ശാസ്ത്രജ്ഞനായി മാറിക്കഴിഞ്ഞിരുന്നു. പിന്നെ സിനിമയില്‍ വന്നതിനുശേഷം ഞാന്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു. എസ്.എസ്.എല്‍.സിയും കഴിഞ്ഞു. പിന്നെ കോളേജില്‍ പോകണം. ദൈവമേ എനിക്ക് ഒരു പടം കൊണ്ടുത്തരണമെന്ന് പ്രാര്‍ഥിക്കുമ്പോഴാണ് 'ചെണ്ട'യെന്ന പടം വരുന്നത്. ആ 'ചെണ്ട'യാണ് എന്റെ ഏറ്റവും വലിയ ഒരു വഴിത്തിരിവായത്.

ആദ്യം സത്യന്റെയൊക്കെ പടത്തിലല്ലേ'ചട്ടമ്പിക്കവല'യില്‍?
അതെ, ചട്ടമ്പിക്കവല കഴിഞ്ഞപ്പോള്‍ 'കുമാരസംഭവം'. അവര്‍ തന്നെ 'സ്വപ്നം' എന്നൊരു പടമെടുത്തു. മെറിലാന്റില്‍. അത് ശരിയാംവണ്ണം ഓടിയില്ല.

പിന്നെ സിനിമകളുടെ പ്രളയമായിരുന്നുവല്ലേ?
ചെണ്ട റിലീസ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അവസരങ്ങളുടെ ഒഴുക്കുണ്ടായത്. അത് എന്റെ ഏറ്റവും വലിയ ഒരു ബ്രേക്ക് ആയിരുന്നു. ഇന്നും എന്റെ ഏറ്റവും നല്ല ഒന്നാണ് ആ സിനിമ. ആ കഥാപാത്രവുമായി ഞാന്‍ അങ്ങേയറ്റം ഇഴുകിച്ചേര്‍ന്നിരുന്നു. അങ്ങനെ വിന്‍സെന്റ് മാഷുടെ പടത്തില്‍ക്കൂടിയാണ് നമ്മള്‍ സിനിമയുടെ സാങ്കേതികവശത്തിലേക്ക് കടക്കുന്നത്. എന്നുവെച്ചാല്‍ ഒരു ആര്‍ട്ടിസ്റ്റിന് എന്തെല്ലാം അറിഞ്ഞിരിക്കണം. മേക്കപ്പ് എങ്ങനെ ചെയ്യണം. എങ്ങനെ ഒരു ക്യാമറയ്ക്കു മുന്‍പില്‍ നില്‍ക്കണം. നിങ്ങളുടെ ഏറ്റവും നല്ല ആങ്കിള്‍ ഏതാണെന്ന് നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കണം. അത് ഞങ്ങളറിയാതെ പ്രൊജക്ട് ചെയ്യുന്നതാണ് നിങ്ങളുടെ കഴിവ്. ഇതെല്ലാം എന്നെ പഠിപ്പിച്ചുതന്നത് വിന്‍സന്റ് മാഷാണ്. അപ്പോള്‍ എങ്ങനെ വെച്ചാലാണ് ഒരു ആര്‍ട്ടിസ്റ്റിന്റെ പ്ലസ്‌പോയിന്റ് കിട്ടുക എന്നെല്ലാം. അന്നത്തെ ടെക്‌നീഷ്യന്‍സ് ആര്‍ട്ടിസ്റ്റിനെ ഹൈലൈറ്റ് ചെയ്യുന്നവരായിരുന്നു. ആദ്യമായി അവതരിപ്പിക്കുന്ന ആര്‍ട്ടിസ്റ്റിനെ മാത്രമല്ല എസ്റ്റാബ്ലിഷ്ഡ് ആര്‍ട്ടിസ്റ്റിന്റെ ബെസ്റ്റ്ഫീച്ചര്‍, ബെസ്റ്റ് ആംഗിള്‍, ബെസ്റ്റ് ഡയലോഗ് ഡെലിവറി ഇതിലെല്ലാം ഒരു നിരീക്ഷണമുണ്ടായിരുന്നു. അതായിരുന്നു വീണ്ടും വീണ്ടും കൊടുത്തുകൊണ്ടിരുന്നത്. എന്തുകൊണ്ടാണെന്നുവെച്ചാല്‍ അവര്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം കോളേജ് വിദ്യാര്‍ഥികളായി വര്‍ക്ക് ചെയ്തിരുന്നു.

മലയാളം സിനിമയുടെ ഒരു തിരക്ക് ഞാന്‍ താങ്കള്‍ അഭിനയിച്ച സിനിമയില്‍ക്കൂടി ഒന്ന് കണ്ണോടിക്കുകയായിരുന്നു. ശ്രീവിദ്യ എന്നൊരു ആര്‍ട്ടിസ്റ്റിന്റെ പരിണാമം. പക്ഷേ ഈ പരിണാമങ്ങള്‍ക്കിടയിലെല്ലാം ഒരു ഭാവി താങ്കള്‍ക്കുണ്ടായിരുന്നു. അതായത് ഒന്ന് നേരത്തെ പറഞ്ഞതുപോലെ കണ്ണ്, പിന്നെ നീണ്ട മുടി, പിന്നെ ശാലീനത, പിന്നെ ദുഃഖപുത്രി. അത് പല സിനിമകളിലും ഇങ്ങനെ വേട്ടയാടി വന്നിട്ടുണ്ട്. അങ്ങനെയൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?
എന്റെ അപ്പൂപ്പന്‍ മരിച്ചതോടുകൂടി എന്നെ എങ്ങനെ വിലയിരുത്തണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ആരാണ്? എന്താണ് എന്റെ സ്വഭാവം? കാരണം എങ്ങനെ വേണമെങ്കിലും ഫ്ല്‌സിബിള്‍ ആകാമായിരുന്നു. എങ്ങനെ വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. പിന്നെ അഡ്ജസ്റ്റ്‌മെന്റ് തന്നെയായിരുന്നു. അവര്‍ക്കുവേണ്ടി ഡാന്‍സ് ചെയ്യണം. ഇവര്‍ക്ക് വേണ്ടി ഡാന്‍സ് ചെയ്യണം. എനിക്കുവേണ്ടി അഭിനയിക്കണം. എല്ലാം കടമ കടമയെന്നു പറഞ്ഞിട്ട് എന്റെ മനസ്സിന്റെ യഥാര്‍ഥഭാവം എന്താണെന്ന് കണ്ടുപിടിക്കാന്‍ ഞാന്‍ തന്നെ വിട്ടുപോയി. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. എനിക്ക് ഇപ്പോഴും അറിഞ്ഞുകൂട ഞാന്‍ എന്താണ് എന്നുള്ളത്.

ഏത് രൂപത്തില്‍ പെരുമാറണമെന്ന് അറിയില്ലേ?
അറിയില്ല. പിന്നെ open to the court. Honest to the court. In front of all my friends I have been unconditional. എനിക്ക് ഒന്നോ രണ്ടോ ഫ്രണ്ട്‌സ് മാത്രമേയുള്ളൂ. പക്ഷേ അവര്‍ക്ക് രണ്ടുപേര്‍ക്കും തന്നെ അത് ഒരു ഭാരമായി. അവര്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യുന്നു. ഒന്നിലും ഞാന്‍ കുറ്റം കണ്ടുപിടിക്കാറില്ല. അതേ സമയം ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ഉടനെ മുഖം വീര്‍പ്പിക്കും. എന്നെ അങ്ങനെ സമഭാവനയോടെ കാണാന്‍ അവര്‍ക്ക് പറ്റിയില്ല. ഏത് രീതിയിലാണെന്ന് എനിക്ക് അറിയില്ല. ഞാനത് അനലൈസ് ചെയ്യാന്‍ പോയിട്ടില്ല. അങ്ങനെ ആ സൗഹൃദം നിലച്ചു.

ഈ സൗഹൃദത്തെപ്പറ്റി പറഞ്ഞപ്പോള്‍ ആദ്യകാലത്ത് എംജിആറിനെയെല്ലാം ഭയങ്കര പ്രേമമായിരുന്നില്ലേ?ഭയങ്കര പ്രേമമായിരുന്നു. നാലഞ്ചു വയസ്സുള്ളപ്പോഴും എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ എംജിആറിനെ മാത്രമേ കല്യാണം കഴിക്കുകയുള്ളൂവെന്ന് പറയും.

എംജിആറിന് ഇത് അറിയാമായിരുന്നോ?

അറിയാം. എന്റെ ആദ്യമൂവി ടെസ്റ്റ് എടുത്തത് അദ്ദേഹമാണ്. ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ചേട്ടനെ മാത്രമേ ഞാന്‍ കല്യാണം കഴിക്കുകയുള്ളൂവെന്ന് പറയും. രാഗിണിച്ചേച്ചി ഇരുന്ന് ഡയലോഗ് പറഞ്ഞുതരും. തിരക്കഥ അവിടെ നിന്നാണ്. കുസൃതിക്കുടുക്കയുടെ കിരീടം അവര്‍ക്കാണ് വേണ്ടത്. ഏപ്രില്‍ ഫൂളിന്റെ അന്ന് എല്ലാവരേയും ഡിന്നറിന് വിളിക്കും. പായസത്തില്‍ ഉപ്പിട്ട് കൊടുക്കും. എങ്ങനെ കഴിക്കും. പത്ത്‌നാല്പത്തഞ്ച് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും. ഇത്രയും ആള്‍ക്കാരൊക്കെ വരുമ്പോള്‍ സാത്തുക്കുടി കഴിച്ചിട്ട്, താമരപോലെ കട്ട് ചെയ്ത് അത് ഇറുക്കിയങ്ങ് അടച്ച് ഒട്ടിക്കും. അപ്പോള്‍ അത് ശരിക്കും സാത്തുക്കുടി പോലെത്തന്നെ ഇരിക്കും. അത് വരുന്നവരുടെ കൈയില്‍ കൊടുത്തയയ്ക്കും. ഞാന്‍ ചോദിക്കും ചേച്ചി അവരത്... പോട്ടേ അവര്‍ വീട്ടില്‍ പോയിട്ടല്ലേ നോക്കുകയുള്ളൂ. അപ്പോഴേക്കും അവര്‍ക്ക് ഓര്‍മയുണ്ടാവുമോ ആരാണ് കൊടുത്തതെന്ന്. നൂറുപേര്‍ വന്നുപോയില്ലേ? ഒറ്റയാളായിട്ട് ഇരിക്കുമ്പോള്‍ കൊടുക്കരുത് എന്നൊക്കെ പറയും.

പത്മിനി അങ്ങനെ ആയിരുന്നോ?
പത്മിനിച്ചേച്ചിയുടേത് ശാന്തപ്രകൃതം ആയിരുന്നു. സൗമ്യതയോടെയാണെപ്പോഴും. കുശുമ്പ് മുഴുവനും ഈ രാഗിണിച്ചേച്ചിക്കായിരുന്നു.

എംജിആറിനോട് ഈ ഡയലോഗ് എല്ലാം പറഞ്ഞുതരും അല്ലേ?
ഡയലോഗ് എല്ലാം പറഞ്ഞുതരും. കുക്ക് ചെയ്ത് തരുമെന്ന് പറയും. അപ്പോള്‍ എന്താ കുക്ക് ചെയ്യാന്‍ അറിയുകയെന്ന് ചോദിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് അത്തക്കൊഴമ്പ് തെരിയും ശുട്ട അപ്പളം തെരിയും എന്നൊക്കെ. പുള്ളിക്കങ്ങ് ചിരിവരും. പുള്ളിക്കാരന്റെ സ്വന്തം സ്റ്റുഡിയോവായ സത്യാ സ്റ്റുഡിയോയില്‍ ചെന്നിരിക്കാറുണ്ട്. എന്തോ എന്നെക്കണ്ടാല്‍ എപ്പോഴും മലയാളത്തിലേ സംസാരിക്കുകയുള്ളൂ. നല്ല മലയാളം സംസാരിക്കും. എന്നോട് ചോദിക്കും നീ എങ്ങനെയാണ് ഇത്ര നല്ല മലയാളം പഠിച്ചതെന്ന്. പിന്നെ പറയും നീതന്നെ ഡബ്ബ് ചെയ്യണം കേട്ടോ, വിട്ടുകൊടുക്കരുത്. എല്ലാ ഭാഷയും അറിഞ്ഞിരിക്കണം. ഞാന്‍ തെലുങ്ക് പറഞ്ഞിട്ടുണ്ട്. അതുപോലെ നീയും തെലുങ്ക്ഭാഷ സ്വയം ഡബ്ബ് ചെയ്യണം. പിന്നീട് കാണുമ്പോള്‍ ചോദിക്കും 'ഇപ്പോള്‍ ഓര്‍മയുണ്ടോ എന്നെകഴിക്കുമെന്നെല്ലാം പറഞ്ഞത്?'

അപ്പോഴൊക്കെ ഒരു ചെറിയ നാണം ഉണ്ടാവുമല്ലേ?
ചമ്മിയിട്ടുണ്ട്. അപ്പോള്‍ കൂടെയിരിക്കുന്ന ആര്‍ട്ടിസ്റ്റ് ചോദിക്കും, ഉവ്വോ അങ്ങനെയൊക്കെപ്പറഞ്ഞോ നീ? കാരണം പുള്ളി സ്റ്റുഡിയോയില്‍ വരുകയെന്നു പറഞ്ഞാല്‍ വലിയ ഒച്ചപ്പാടും ബഹളവുമാണ്. 'അണ്ണന്‍ വരാ, അണ്ണന്‍ വരാ' എന്നെല്ലാം പറഞ്ഞ്. കാറുകളങ്ങനെ വന്ന് നിറയും. പൊളിറ്റീഷന്‍ ആയിരുന്നല്ലോ. ഒരു നീല അംബാസഡര്‍ കാറില്‍ മുഴുവന്‍ കൂളിംഗ് ഗ്ലാസിട്ട് പുള്ളി വന്നിറങ്ങും. നേരെ സെറ്റില്‍ വന്ന് ആരാണ് ഡയറക്ടര്‍ എന്നു ചോദിക്കും. ഡയറക്ടറുടെ അടുത്തു പോയി സംസാരിച്ച് ഞങ്ങളോടും എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന് ചോദിക്കും. He was a real hero. Real hero in all sense.

വളരെ ഹ്യൂമറസ് ആയിട്ടായിരുന്നോ ഇടപെട്ടിരുന്നത്?
വളരെ ഹ്യൂമറസ് ആണ് പുള്ളി. നര്‍മബോധം ഭയങ്കരമാണ്. പൊട്ടിച്ചിരിക്കും. അതുപോലെത്തന്നെയാണ് ശിവാജി സാറും.
ശ്രീവിദ്യയില്‍ ഈ രാഗിണിയുടെ സ്വാധീനം ഉണ്ടായിരുന്നോ ഈ നര്‍മമൊക്കെ ഇടയ്ക്കിടയ്ക്ക്....
ഞാന്‍ സ്‌കൂളില്‍ ഭയങ്കര കുസൃതി ആയിരുന്നു. നല്ലപോലെ കുറുമ്പ് കാണിച്ചിട്ടുണ്ട്.

സിനിമ സെറ്റുകളിലൊക്കെ ഇതിന്റെ പ്രതിഫലനം........

സിനിമാസെറ്റുകളിലൊക്കെ ഭയങ്കര ചിരിയും കളിയും തമാശയുമാണ്. എനിക്ക് തനിച്ച് എവിടെയും നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ഞാന്‍ ഭയങ്കര ഫ്രണ്ട്‌ലി ആണ്. പക്ഷേ, എനിക്ക് ഒരു സുഹൃത്ത് പോലുമില്ല. കാരണം എന്റെ ഗൗരവവും ആത്മാര്‍ഥതയും... ഇവരെല്ലാം സെറ്റില്‍ കാണുന്നതുപോലെ അല്ലായെന്നുള്ളത് എനിക്ക് മനസ്സിലായി. മിക്കവാറും ആള്‍ക്കാരും അവര്‍ അവരുടെ കാര്യം സാധിക്കാന്‍ പറയുന്നുവെന്നല്ലാതെ പിന്നീട് നമ്മള്‍ വീട്ടിലേക്കൊരു ഫോണ്‍ ചെയ്താല്‍ വേല്യ മൃല ിീ േമ്മശഹമയഹല. അപ്പോള്‍ ചെറിയ കുട്ടിയല്ലേ ഞാന്‍. പൊട്ടിപ്പോകും. പിന്നെ എനിക്ക് വെറുപ്പായിത്തുടങ്ങി. നമ്മള്‍ പോവുക, ജോലിചെയ്യുക, തമാശ പറയുകയാണെങ്കില്‍ തമാശ പറയുക. അങ്ങനെയായി. എന്നിട്ടും മലയാളസിനിമയില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരുപാട് ഗ്രൂപ്പ്‌സ് ഉണ്ടായിരുന്നു. കഥകള്‍ പറഞ്ഞുണ്ടാക്കുക. വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും അന്യോന്യം പറഞ്ഞുകൊണ്ടിരിക്കും. ഇങ്ങനെയാണോ അങ്ങനെയാണോ എന്നെല്ലാം ഓരോരുത്തര്‍ വന്ന് ചോദിക്കും. മറ്റൊരാളെപ്പറ്റി ഒരുകാര്യം അറിയുകയാണെങ്കില്‍ ഞാന്‍ അവരോട് പോയി ചോദിക്കില്ല. അവരുടെ കാര്യം നമ്മളറിഞ്ഞു. നമ്മുടെ മനസ്സിലിരിക്കുക. അതല്ലേ അതിന്റെ ഡീസന്‍സി. ഇതങ്ങനെയല്ല. നാലുപേരുടെ മുന്നില്‍വെച്ചൊക്കെ ചോദിച്ചുകളയും.

മനസ്സിനെ ഒരുപാട് ഹര്‍ട്ട് ചെയ്തിട്ടുണ്ടോ?

ഒത്തിരിപ്പേര്‍ എന്നെ ഹര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെയൊന്നും പേര് പറയേണ്ട കാര്യമില്ല. കാരണം ഇനി അതുണ്ടാവില്ല. നിന്നെ ഫീല്‍ഡില്‍നിന്ന് പുറത്താക്കുമെന്ന് ഒരു ആര്‍ട്ടിസ്റ്റ് എല്ലാവരുടേയും മുന്നില്‍വെച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ അതേ ആള്‍ ഞാന്‍ ചോറ്റാനിക്കര ഭഗവതിയുടെ വേഷമിട്ട് പടിയില്‍ നിന്ന് ഇറങ്ങിവരുന്ന ഒരു രംഗം ചെയ്തപ്പോള്‍ പറയുകയാണ്, 'സാക്ഷാല്‍ ഭഗവതിയാണ് കേട്ടോ' എന്ന്. ഇത് പറയേണ്ടിവന്നില്ലേ. അതാണ് ദൈവം. ഒരിക്കലും ആരെയും നോവിക്കരുത് കേട്ടോ എന്നുവരെ എനിക്ക് പറയേണ്ടിവന്നിരിക്കുന്നു.

ഈ ഏകാന്തതയെന്നു പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമാകുന്ന ഒരു അവസ്ഥയല്ലേ?
ആദ്യമൊക്കെ അങ്ങനെയായിരുന്നു. ഇപ്പോള്‍ ദൈവം സഹായിച്ച് ഞാന്‍ വളരെ ഭാഗ്യവതിയാണ്. എങ്കിലും ചില സമയങ്ങളില്‍ ഏകാന്തത അനുഭവപ്പെടും. എപ്പോഴുമില്ല. ഇന്ന് എന്റെ ജീവിതരീതി മാറി. ഞാന്‍ ആധ്യാത്മികമായിട്ട് സ്വാമിയില്‍ അടുത്തതിനുശേഷം. എന്റെ മുന്നില്‍ ഒരു അടുത്ത സുഹൃത്തുണ്ട്. അതുകൊണ്ട് ഞാന്‍ വിഷമങ്ങള്‍ അവരോട് പറയുന്നു. എനിക്ക് ഇങ്ങനെയൊക്കെ തോന്നുന്നു, അങ്ങനെയൊക്കെ തോന്നുന്നു. പിന്നെ ഞാന്‍ ചില കവിതകള്‍, കീര്‍ത്തനങ്ങള്‍ എഴുതിത്തുടങ്ങി. പിന്നെ പാട്ട് പാടാന്‍ വീണ്ടും തുടങ്ങിയതിനുശേഷം ഇതെനിക്കൊരു മഹത്തായ തുടക്കമാണ്. അപ്പോള്‍ ഇത്രയും കൂടുതല്‍ സംഗീതം എന്റെ ഉപബോധമനസ്സില്‍ കടന്നുവന്നിരിക്കുന്നു. അഞ്ചു വയസ്സിലോ എട്ടു വയസ്സിലോ പഠിച്ചതെല്ലാം ഇപ്പോഴും എനിക്ക് ഓര്‍മവരുന്നു. എല്ലാം ഓര്‍മയുണ്ട്.

ശ്രീവിദ്യ, ഒരു കാര്യം ചോദിക്കട്ടെ. ഇപ്പോള്‍ നമ്മള്‍ വിശ്വസിച്ച് ഒരാളോട് പെരുമാറുന്നു. പക്ഷേ അതേരീതിയില്‍ നമ്മളോട് പെരുമാറാതെ വരുമ്പോഴുണ്ടാവുന്ന ഒരു ദുഃഖംസെറ്റിലൊക്കെ നാം ആഹ്ലാദകരമായി ചിരിച്ചും കളിച്ചും പെരുമാറുന്നു. സെറ്റിലെ കാര്യങ്ങള്‍ കഴിഞ്ഞാല്‍ ഓരോരുത്തരും അവരവരുടെ ലോകത്തേക്ക് ചേക്കേറുന്നു. അതുപോലെ നമ്മുടെ ജീവിതത്തില്‍ ത്തന്നെ എല്ലാവര്‍ക്കും ഉണ്ടാവുന്നതാണ് സ്‌നേഹം, പ്രണയം എന്നത്. അത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. കമലഹാസനുമായുള്ള ശ്രീവിദ്യയുടെ പ്രണയത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്......

അത് തുറന്നു പറയുന്നതില്‍ ഇപ്പോള്‍ എനിക്ക് മടിയില്ല.

കമലില്‍ മൊത്തം ഹൃദയം സമര്‍പ്പിച്ച ഒരു കാലഘട്ടമായിരുന്നില്ലേ?

തീര്‍ച്ചയായും. ഇന്‍ഡസ്ട്രി മൊത്തമറിഞ്ഞു. രണ്ടു കുടുംബവുമറിഞ്ഞു. അവര്‍ ഞങ്ങളോട് കല്യാണം കഴിക്കാന്‍ പറഞ്ഞു. ആ ഫീലിങ് ഉണ്ടായിരുന്നു. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് ആയിരുന്നു ഞാന്‍. അങ്ങനെ കമല്‍സാര്‍ ഒരു വലിയ ഹീറോ ആയി. എന്റെ അമ്മ വിളിച്ച് ഒരിക്കല്‍ ഞങ്ങളെ രണ്ടുപേരേയും ഉപദേശിച്ചിട്ടുണ്ട്, ഒരു തെറ്റിദ്ധാരണയിലേക്കു വന്ന് പുള്ളിവേറെ ഒരാളെ വിവാഹം കഴിക്കുമെന്ന സ്ഥിതി വന്നപ്പോള്‍. ഞങ്ങള്‍ രണ്ടു പേരും ഒരേ പ്രായക്കാരാണ്. എന്നെക്കാള്‍ ആറുമാസം കുറവാണ്. പുള്ളിക്ക് പുള്ളി പറയുന്ന രീതിയില്‍ ഞാന്‍ കാത്തിരിക്കണം എന്നുള്ളതായിരുന്നു. എനിക്കതിന് സമ്മതമല്ലായിരുന്നു. രണ്ടു കുടുംബവും ഇത്രയും അടുത്തിട്ട് ഈ കുടുംബത്തിനെക്കൂടാതെ ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ തയ്യാറല്ല. എന്തായാലും അവരുടെ ആഗ്രഹത്തോടുകൂടി നടക്കുകയാണെങ്കില്‍ നടക്കട്ടെ എന്നു കരുതി. അപ്പോള്‍ ഇത്രയൊക്കെ സംസാരിച്ചിട്ടും ഇതാണോ നിന്റെ ഉത്തരം എന്നു ചോദിച്ചു. അപ്പോള്‍ പുള്ളി എന്നോട് ദേഷ്യപ്പെട്ട് കുറെക്കാലം വിളിക്കാതെയൊക്കെയിരുന്നു. അതുകഴിഞ്ഞ് ഒരിക്കല്‍ മഹാബലിപുരത്തുനിന്ന് ഷൂട്ടിങ് കഴിഞ്ഞ് പോകുന്ന വഴിക്ക് ഞങ്ങളുടെ അഡയാറിലെ വീട്ടില്‍ കയറി. ഒരു ഉച്ചയ്ക്ക്. അപ്പോള്‍ അമ്മ ഉണ്ട്. അവര്‍ വളരെ ഡീസന്റായി പെരുമാറുന്ന കൂട്ടത്തിലാണ്. ഒരു വാക്കുപോലും ഇന്‍ഡീസന്റായി പറയില്ല. ഞങ്ങള്‍ ഹാളില്‍ ഇരുന്ന് സംസാരിക്കുകയാണ്. അപ്പോള്‍ അമ്മ കയറിവന്ന് പറഞ്ഞു. ക്ഷമിക്കണം, എനിക്ക് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്, അവളുടെ അമ്മ എന്ന നിലയ്ക്ക്. സമയമുണ്ടെങ്കില്‍ കേട്ടാല്‍ മതി. അല്ലെങ്കില്‍ പിന്നൊരു ദിവസം ആകാം. അപ്പോള്‍ പറഞ്ഞു, 'അല്ല പറയൂ ആന്റി.' അപ്പോള്‍ അമ്മ ചോദിച്ചു, 'എന്തുകൊണ്ട് നിനക്ക് നാലഞ്ചു വര്‍ഷം കാത്തിരുന്നുകൂട. നിങ്ങളൊരു വലിയ ആര്‍ട്ടിസ്റ്റ് ആയിവരേണ്ട ആളാണ് കമല്‍. ഇന്‍ഡസ്ട്രിയിലെ വലിയ ഹീറോകളില്‍ ഒരാളാവേണ്ട വ്യക്തിയാണ് നീ. ഞാനും ഈ ഫീല്‍ഡിലൂടെ കടന്നുവന്നതാണ്. ഞാനിത് വളരെ പ്രായോഗികമായി ചിന്തിച്ചിട്ടാണ് പറയുന്നത്. അവളും ഒരു വലിയ നടിയാവാന്‍ കഴിവുള്ള ആര്‍ട്ടിസ്റ്റ് ആണ്. അവള്‍ തീര്‍ച്ചയായും ഒരു വലിയ ആര്‍ട്ടിസ്റ്റ് ആവും. നീ തീര്‍ച്ചയായും അവളേക്കാള്‍ സൗന്ദര്യമുള്ള സ്ത്രീകളെ കണ്ടുമുട്ടും. അവളും തീര്‍ച്ചയായും നിന്നെക്കാള്‍ ഇന്റലിജന്റായ ആളുകളെ കണ്ടുമുട്ടും. പിന്നീട് അത് വേണ്ടായിരുന്നു എന്നൊരു തോന്നലുണ്ടാവാനുള്ള സാധ്യത മനുഷ്യസഹജമാണ്. അതുകൊണ്ട് ഒരു നാലുവര്‍ഷം. എന്തുകൊണ്ട് നിനക്ക് സ്വയം ചിന്തിച്ച് ഒരു തീരുമാനമെടുത്തുകൂടാ. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഏതാണ്ട് ഇരുപത്തിരണ്ട് വയസ്സായിട്ടേയുള്ളൂ. എന്റെ അഭിപ്രായത്തില്‍ വിവാഹിതരാകാനുള്ള പ്രായമായിട്ടില്ല. അവള്‍ പറയുന്നതെന്താണോ അത് വളരെ ശരിയാണ്.' ഇതൊന്നും കാതില്‍ക്കൊള്ളാതെ ദേഷ്യപ്പെട്ട് പുള്ളിയങ്ങ് ഇറങ്ങിപ്പോയി. പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു എന്നതാണ്. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത് എന്റെ പരാജയമായിരുന്നു. എനിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. സിനിമയിലാണെങ്കില്‍ ഞാന്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു. ഇങ്ങനെയിരിക്കുന്ന സമയത്താണ് 'തീക്കനല്‍' എന്ന പടത്തിന്റെ പ്രൊഡ്യൂസര്‍ ജോര്‍ജുമായി പരിചയപ്പെടുന്നത്.

കമലഹാസനുമായുള്ള ബന്ധം പൊളിഞ്ഞു. പിന്നെ കേട്ടത് ശ്രീവിദ്യയുമായിട്ടുള്ള പ്രണയം തുടരുമ്പോള്‍ത്തന്നെ കമലഹാസന് വേറെ നടികളുമായി ബന്ധമുണ്ടായിരുന്നു.......

അതിനെക്കുറിച്ച് സംസാരിക്കുന്നതിന് ഞാന്‍ ആളല്ല. ഞാന്‍ കപടനാട്യം ആടുന്നയാളല്ല. എനിക്ക് ഒരു പ്രശസ്തിയും ആവശ്യമില്ല.

കമലുമായിട്ട് പിന്നീട് നല്ല ബന്ധമായിരുന്നുവല്ലേ?

അതെ. നന്മ മാത്രമേ എനിക്ക് മനസ്സിലുണ്ടായിരുന്നുള്ളൂ. എല്ലാവരെക്കുറിച്ചും എപ്പോഴും. എന്നെ ഏറ്റവും വെറുത്ത ആര്‍ട്ടിസ്റ്റുകളുടെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നെ ഏറ്റവും വെറുത്ത സംവിധായകരുടെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് പ്രതികാരം എന്നു പറയുന്നതില്ല. അതുകൊണ്ട് എന്തു നേടാന്‍ പോകുന്നു?

അന്ന് മനസ്സിന്റെ കോണിലെങ്കിലും കമലിനോട് ഒരു വിദ്വേഷം തോന്നിയില്ലേ?

ഇല്ല. എനിക്ക് എന്നോട് ദേഷ്യംതോന്നി. കാരണം ഞാന്‍ എന്നെ പരാജയപ്പെടുത്താന്‍ അനുവദിച്ചു. അന്ന് പിടിച്ചുനിന്നിരുന്നുവെങ്കില്‍ എന്തെങ്കിലും..... പക്ഷേ ഇപ്പോഴും ഒരാളെ ബുദ്ധിമുട്ടിച്ച് ഒന്നും നേടാന്‍ എനിക്കിഷ്ടമില്ല. ഒരു കാര്യത്തിലും എന്റെ ചൊല്‍പ്പടിക്കുതന്നെ നില്‍ക്കണമെന്നു പറഞ്ഞ് ഞാന്‍ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല. ഞാന്‍ എന്റെ അമ്മയെപ്പോലെയാണ്. അവര്‍ അങ്ങനെ ആയിരുന്നു.

ഈ മാനസിക വിഷമത്തിലൂടെ കടന്നുപോകുമ്പോഴായിരിക്കുമല്ലേ 'തീക്കനല്‍' എന്ന സിനിമ....

ഈ സിനിമയെടുക്കുമ്പോഴാണ് ജോര്‍ജ് വന്ന് സംസാരിക്കുന്നതും വളരെ അന്തസ്സായി എന്നോട് ഇടപെടുന്നതും. കുട്ടിക്കാലത്ത് എനിക്ക് നഷ്ടപ്പെട്ടതായിരുന്നു അതൊക്കെ. വളരെ പ്രായോഗികമായിട്ട് അദ്ദേഹം എന്റെ സംരക്ഷണം ഏറ്റെടുത്തു. അങ്ങനെ അദ്ദേഹം പ്രൊപ്പോസല്‍ മുന്നോട്ടു വെച്ചു. എനിക്ക് സമ്മതമായിരുന്നു. ആ സമയത്ത് എനിക്ക് ഇരുപത്തിമൂന്ന് കഴിഞ്ഞിരുന്നു. എന്റെ കണ്ണിന്റെ മുന്നില്‍ കമലിന്റെ കല്യാണം നടന്നു. അപ്പോള്‍ ഞാനും കല്യാണം കഴിക്കും. എന്താണ് ഇതിലൊരു തെറ്റ്. അദ്ദേഹത്തിന് കല്യാണം കഴിക്കാമെന്നുണ്ടെങ്കില്‍ എനിക്കും കഴിക്കാം. എന്തുകൊണ്ട് പറ്റില്ല. പിന്നെ ഞാന്‍ സ്വയം ഈ വിവാഹത്തിനുവേണ്ടി നിര്‍ബന്ധിക്കപ്പെട്ടു.

പക്ഷേ എല്ലാവരും ഉപദേശിച്ചില്ലേ വേണ്ടാ വേണ്ടായെന്ന്?

എല്ലാവരും പറഞ്ഞു, അയാള്‍ നിങ്ങള്‍ക്ക് യോജിച്ച വ്യക്തിയല്ല.

അപ്പോള്‍ ഒരു വാശിയായിരുന്നു കല്യാണം കഴിക്കണമെന്നുള്ളത് അല്ലേ?

അതേ, 1976ല്‍. അതാണ് ഞാന്‍. എന്റെ അമ്മയെ തെറ്റിദ്ധരിച്ചു. അതിന്റെ ഫലമാണ് ഞാനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്റെ കുറ്റം സമ്മതിക്കുന്നതില്‍ ഒരിക്കലും ഞാന്‍ പുറകോട്ടു പോയിട്ടില്ല. കുറ്റബോധം തോന്നുകയാണെങ്കില്‍ ആദ്യം സോറി പറയുന്നത് ഞാനായിരിക്കും. വേറൊരാളെക്കൊണ്ട് എന്നെ വിരല്‍ ചൂണ്ടിക്കുന്നത് എനിക്കിഷ്ടമല്ല. അത് നല്ലതാണോ ചീത്തയാണോ എന്നുപോലും എനിക്കറിയില്ല. ഗുണവും ഉണ്ടായിട്ടുണ്ട് ദോഷവും ഉണ്ടായിട്ടുണ്ട്. പക്ഷേ ആദ്യമേ ഞാനത് സമ്മതിച്ചു. ഈ കല്യാണം തന്നെ വേണമെന്ന് നിര്‍ബന്ധപൂര്‍വം..... വീണ്ടും എല്ലാരും വിലക്കിയെങ്കിലും വിലക്കുംതോറും എനിക്ക് കൂടുതല്‍ വാശിയായി. ഈ കല്യാണം തന്നെ വേണമെന്ന് ഉറപ്പിച്ചു. കല്യാണം കഴിച്ചു. പിന്നീട് എന്ത്? ഞാന്‍ നാലഞ്ചു തമിഴ് പടത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കെയാണ്. ആ സമയത്താണ് ഈ കല്യാണം നടക്കുന്നത്. അപ്പോേഴക്കും ബോംബെയില്‍ പോയി മൂന്നു മാസത്തോളം അവിടെ താമസിച്ചു. അപ്പോള്‍ ഇന്‍കംടാക്‌സിന്റെ റെയിഡുണ്ടായി പുള്ളിക്ക്. അന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അയാള്‍ ഒരു നിര്‍മാതാവായിരുന്നില്ല. ഒരു ബിനാമി ആയിരുന്നു. ഈ ബിനാമി എന്നു പറഞ്ഞാല്‍ എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. ഈ കല്യാണത്തിനു സമ്മതിക്കാന്‍ മറ്റൊരു കാരണവും ഉണ്ടായിരുന്നു. 1976ല്‍ ഞങ്ങള്‍ അമേരിക്കയിലേക്ക് ഒരു ടൂര്‍ പോയി. അമ്മകൂടി ഉണ്ടായിരുന്നു. അമ്മ എന്റെ മനസ്സുമാറ്റാനായിട്ടാണ് ടൂര്‍ പ്ലാന്‍ ചെയ്തത്. രണ്ടുമാസത്തേക്ക് ഒരു ടൂര്‍. ഒരു മണിക്കൂര്‍ എന്റെ ഡാന്‍സ്, ഒരു മണിക്കൂര്‍ അമ്മ പാടും. അങ്ങനെ ഒരു മുപ്പത് പരിപാടികള്‍. അവിടെവെച്ച് എനിക്ക് നിരവധി വിവാഹാലോചനകള്‍ വന്നു. അവിടെയുള്ള ഉന്നത ബ്രാഹ്മണകുടുംബത്തില്‍നിന്നെല്ലാം ഒരുപാട് ആലോചനകള്‍ വരുന്നു. എന്റെ അമ്മ നിഷേധിക്കുന്നു. അത് ഞാന്‍ തെറ്റിദ്ധരിച്ചു. ഈ സ്ത്രീക്ക് ഞാന്‍ വിവാഹിതയാവണമെന്നില്ലേ? അപ്പോള്‍ എനിക്ക് ഉപദേശം ചോദിക്കാന്‍ ആരുമില്ല. സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ല. സ്വന്തമായി ചിന്തിക്കാനുള്ള ഒരു ശക്തിയും എന്റെ മനസ്സിലേക്ക് വരുന്നില്ല. കാരണം ഞാന്‍ വളരെ ദുര്‍ബലയായിരുന്നു. അമ്മ ഇങ്ങനെ ചെയ്തില്ലേ. എന്റെ ജീവിതം നശിപ്പിച്ചില്ലേ എന്നെല്ലാം ഞാന്‍ പറയുകയും ചെയ്തു. ഇത്രയും ആലോചനകള്‍ വന്നിട്ട് അമ്മ എന്താണ് എല്ലാം നിഷേധിച്ചത് എന്നൊക്കെപ്പറഞ്ഞ് തര്‍ക്കിക്കുമായിരുന്നു. അവര്‍ ശാന്തമായി ഇരുന്നതു മാത്രം. അതിനൊക്കെ ഒരു സമയം വരുമെന്ന് അവര്‍ കരുതി. വിധിയെന്നു പറയാം. ഈ ജന്മം ഇങ്ങനെ ജീവിച്ചുതീര്‍ക്കണമെന്നുള്ളതായിരിക്കും. അതിനെ നിഷേധിക്കാന്‍ പറ്റില്ലല്ലോ. അന്ന് അവര്‍ പറയേണ്ടിയിരുന്നത് ഇത്രയും വലിയ ഒരു ഗായികയുടെ മകളായ നീ, ഇത്രയും വലിയ ഒരു ആര്‍ട്ടിസ്റ്റായ നീ, നിന്റെ നിലയിലുള്ള ഒരു നല്ല കുടുംബത്തില്‍നിന്നുതന്നെ കല്യാണം കഴിക്കണം. ജോര്‍ജുമായി ബന്ധപ്പെട്ടപ്പോള്‍ അന്ന് അങ്ങനെ പറയണമായിരുന്നു.... ഇങ്ങനെ ഒരന്യജാതിയില്‍പ്പെട്ട ഒരു പയ്യനുമായിട്ട് പോകാന്‍ പാടില്ലെന്ന് കുറച്ചുകൂടെ ശക്തമായിട്ട് പറയണമായിരുന്നു. ആ ഒരധികാരം എന്റെ അച്ഛനും കൊടുത്തില്ല അവര്‍. ഇതില്‍ തീരുമാനം ഞാനേ എടുക്കുകയുള്ളൂ, നിങ്ങള്‍ മിണ്ടാതിരിക്കണം. അപ്പോള്‍ അച്ഛന്‍ അതില്‍നിന്നും വീണ്ടും അകലുകയായിരുന്നു. ചേട്ടനാണെങ്കില്‍ അമ്മ എന്തു പറയുന്നു ശരി. സ്വന്തമായിട്ടൊരു തീരുമാനം എടുക്കാനറിയില്ല. അച്ഛനുമായിട്ട് സംസാരിക്കില്ല. അപ്പോള്‍ എന്നെ വളര്‍ത്തിയ ആയയുടെ അടുത്ത് ഞാന്‍ ചോദിച്ചു. ഞാന്‍ എന്താ വേണ്ടത്, ആയമ്മ പറയൂ. അപ്പോള്‍ അവര്‍ പറഞ്ഞു നീ കല്യാണം കഴിച്ചു പോ നീ എപ്പടിയാ പോ എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ കരുതി ഇവരും വിചാരിക്കുന്നു ഞാന്‍ എന്തു തീരുമാനിക്കുന്നുവോ, അതു ശരിയാണെന്ന്. അതുകൊണ്ടല്ലേ എന്നോട് പോകാന്‍ പറയുന്നത്. അങ്ങനെ കല്യാണം കഴിച്ചു. പിന്നെ അമ്മ എന്റെ കല്യാണത്തിനു വന്നു. അതായിരുന്നു ഏറ്റവും വലിയ ആനന്ദകരമായ ഒരു ഷോക്ക്. രാവിലെ ഞാന്‍ കല്യാണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഒരു ചീട്ടു വന്നു.

എവിടെവെച്ചായിരുന്നു കല്യാണം?

ബോംബെയില്‍. അന്നത്തെക്കാലത്തൊക്കെ ഒരു ബാലതാരം ആയിരുന്ന ഒരു ആര്‍ട്ടിസ്റ്റ് ഉണ്ട്, തമ്പി സരോജ. മുപ്പതുകളില്‍ അവള്‍ വലിയ പ്രശസ്തയായിരുന്നു. 1930ല്‍. അപ്പോള്‍ അവരുടെ കൂടെ എന്റെ അമ്മ വന്നിരിക്കുന്നു ബോംബെയില്‍. ഹിന്ദുവിന്റെ ചാര്‍ട്ടേഡ് പ്ലെയിനിലോ മറ്റോ കയറ്റി അയച്ചിരിക്കുന്നു അമ്മയെ. 'ഞാന്‍ വന്നിട്ടുണ്ട്, ഞാന്‍ ഒരു അലമ്പും ഉണ്ടാക്കില്ല. എനിക്ക് ചര്‍ച്ചിലേക്കുള്ള വഴി പറഞ്ഞുതരണം. പിന്നെ നിന്റെ ആഭരണം, നിനക്കുള്ള കല്യാണപ്പുടവ എല്ലാം ഞാന്‍ കൊടുത്തിട്ടുണ്ട്. ആശംസകള്‍.'
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 11:41 am

മലയാളത്തിന്റെ ശ്രീയുള്ള വിദ്യാമ്മ ...... പ്രശസ്തരുടെ മനസിലൂടെ  - Page 2 559487 പ്രശസ്തരുടെ മനസിലൂടെ  - Page 2 811586 ........എനിക്കൊരുപാട് ഇഷ്ടമായിരുന്നു അവരുടെ സ്വാഭാവികമായ അഭിനയം ........ പ്രശസ്തരുടെ മനസിലൂടെ  - Page 2 708918 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 11:44 am

അനൂപ്‌ സണ്‍ ഓഫ്‌ ജേക്കബ്‌‍ പ്രശസ്തരുടെ മനസിലൂടെ  - Page 2 272323
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 11:45 am

paavam sreevidhyaama പ്രശസ്തരുടെ മനസിലൂടെ  - Page 2 566730 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 11:47 am

sandeep wrote:
paavam sreevidhyaama പ്രശസ്തരുടെ മനസിലൂടെ  - Page 2 566730 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717

പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 ഒരു പാട് ജീവിത തകര്‍ച്ചകള്‍ നേരിട്ട് അവസാന നാളില്‍ ... പ്രശസ്തരുടെ മനസിലൂടെ  - Page 2 708918 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717 .....ഗണേഷ് കുമാര്‍ ആയിരുന്നു മകനായി അവസാനം കൂടെ നിന്നത് പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 11:49 am

Ammu wrote:
sandeep wrote:
paavam sreevidhyaama പ്രശസ്തരുടെ മനസിലൂടെ  - Page 2 566730 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717

പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 ഒരു പാട് ജീവിത തകര്‍ച്ചകള്‍ നേരിട്ട് അവസാന നാളില്‍ ... പ്രശസ്തരുടെ മനസിലൂടെ  - Page 2 708918 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717 .....ഗണേഷ് കുമാര്‍ ആയിരുന്നു മകനായി അവസാനം കൂടെ നിന്നത് പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717

പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 enikkariyaam.....aarum nokkaan undaayirunnillaa....pinne sreevidhyaama thanne areyum kaanaan agrahichum illaa...avasaana naalil kamalhaasane maathram face cheyyaan anuvadichu..paavam
Back to top Go down
Guest
Guest
avatar

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 1:25 pm

Ammu wrote:
sandeep wrote:
paavam sreevidhyaama പ്രശസ്തരുടെ മനസിലൂടെ  - Page 2 566730 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717

പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 ഒരു പാട് ജീവിത തകര്‍ച്ചകള്‍ നേരിട്ട് അവസാന നാളില്‍ ... പ്രശസ്തരുടെ മനസിലൂടെ  - Page 2 708918 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717 .....ഗണേഷ് കുമാര്‍ ആയിരുന്നു മകനായി അവസാനം കൂടെ നിന്നത് പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717

ganeshante achan pakshe peruthachanaaa...uli chuzhatti moliliruuppundu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 1:26 pm

sweetword wrote:
Ammu wrote:
sandeep wrote:
paavam sreevidhyaama പ്രശസ്തരുടെ മനസിലൂടെ  - Page 2 566730 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717

പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 ഒരു പാട് ജീവിത തകര്‍ച്ചകള്‍ നേരിട്ട് അവസാന നാളില്‍ ... പ്രശസ്തരുടെ മനസിലൂടെ  - Page 2 708918 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717 .....ഗണേഷ് കുമാര്‍ ആയിരുന്നു മകനായി അവസാനം കൂടെ നിന്നത് പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717

ganeshante achan pakshe peruthachanaaa...uli chuzhatti moliliruuppundu

പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 perunthachan complex nu uthama udaaharanam thanne പ്രശസ്തരുടെ മനസിലൂടെ  - Page 2 143614 പ്രശസ്തരുടെ മനസിലൂടെ  - Page 2 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 EmptyThu May 10, 2012 1:28 pm

sweetword wrote:
Ammu wrote:
sandeep wrote:
paavam sreevidhyaama പ്രശസ്തരുടെ മനസിലൂടെ  - Page 2 566730 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717

പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 ഒരു പാട് ജീവിത തകര്‍ച്ചകള്‍ നേരിട്ട് അവസാന നാളില്‍ ... പ്രശസ്തരുടെ മനസിലൂടെ  - Page 2 708918 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717 .....ഗണേഷ് കുമാര്‍ ആയിരുന്നു മകനായി അവസാനം കൂടെ നിന്നത് പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 855112 പ്രശസ്തരുടെ മനസിലൂടെ  - Page 2 768717

ganeshante achan pakshe peruthachanaaa...uli chuzhatti moliliruuppundu

erivannaal 5-6 koode kaanum....avide natti muzhuvan supporttum ganeshinaa...nannayi help cheyyunnundu...even party nokkathe poolum പ്രശസ്തരുടെ മനസിലൂടെ  - Page 2 272323
Back to top Go down
Sponsored content

പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 2 Empty

Back to top Go down
 
പ്രശസ്തരുടെ മനസിലൂടെ
Back to top 
Page 2 of 39Go to page : Previous  1, 2, 3 ... 20 ... 39  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: