സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പ്രശസ്തരുടെ മനസിലൂടെ  - Page 38 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 38 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_rcap 
Ammu
പ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 38 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_rcap 
vipinraj
പ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 38 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_rcap 
sandeep
പ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 38 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_rcap 
shamsheershah
പ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 38 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_rcap 
Neelu
പ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 38 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_rcap 
Binu
പ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 38 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_rcap 
unnikmp
പ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 38 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_rcap 
midhun
പ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 38 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_rcap 
Greeeeeshma
പ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_lcapപ്രശസ്തരുടെ മനസിലൂടെ  - Page 38 Voting_barപ്രശസ്തരുടെ മനസിലൂടെ  - Page 38 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 പ്രശസ്തരുടെ മനസിലൂടെ

Go down 
+28
sunder
umbidivava
Abhijit
kaaat
shamsheershah
Sheeja
Ratheesh0072
Michael Jacob
Parthan
midhun
Anjaly
Mansoor
jaykvjay
Binu
suhailanew
Greeeeeshma
gauri
unnikmp
nettooraan
jenny
sandeep
balamuralee
Minnoos
kiran
Neelu
vipinraj
parutty
Ammu
32 posters
Go to page : Previous  1 ... 20 ... 37, 38, 39  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyThu Feb 05, 2015 12:48 pm

Minnoos wrote:
copy sunder പ്രശസ്തരുടെ മനസിലൂടെ  - Page 38 628462 പ്രശസ്തരുടെ മനസിലൂടെ  - Page 38 628462 പ്രശസ്തരുടെ മനസിലൂടെ  - Page 38 421801

പ്രശസ്തരുടെ മനസിലൂടെ  - Page 38 855112 പ്രശസ്തരുടെ മനസിലൂടെ  - Page 38 143614 പ്രശസ്തരുടെ മനസിലൂടെ  - Page 38 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 25, 2015 9:58 am

ഷോബി തിലകന്‍ : പ്രശസ്തരുടെ മനസിലൂടെ  - Page 38 161961

പഴശ്ശിരാജയിലെ ഡബ്ബിങിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചല്ലോ? അതിന്റെ ഡബ്ബിങ് ഓര്‍മ്മകള്‍ എന്തൊക്കെയാണ്
ആ ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോ ആദ്യം തന്നെ മുട്ടിടിച്ചിരുന്നു. എം ടി യുടെ രചന, ഹരിഹരന്റെ സംവിധാനം മമ്മൂട്ടിയും അച്ഛനും അഭിനയിച്ചിട്ടുണ്ട് ഇത്രയും കാരണങ്ങള്‍ കൊണ്ടു തന്നെ എനിക്കൊരു ഉള്‍ഭയമുണ്ടായിരുന്നു.
ചെന്നൈയില്‍ ഡബ്ബിങ് തുടങ്ങി. ആദ്യടേക്ക് ഓകെയായില്ല. രണ്ടാമതും ശരിയായില്ല. മൂന്നാമത് ശരിയായെന്ന് എനിക്കു തോന്നി. ഇപ്പോ ഓ കെ കേള്‍ക്കാം എന്നു കരുതി കാത്തിരിക്കുമ്പോ ഒരു മറുപടിയും കേള്‍ക്കുന്നില്ല. ആകാംക്ഷയോടെ നില്‍ക്കുമ്പോള്‍ ഹരിഹരന്‍ സാര്‍ വാതിലും തുറന്ന ്അകത്തേക്ക് വരുന്നു. ഷോബി ഇപ്പോ ചെയ്തത് ഓ കെയാണ്. പക്ഷെ വേറൊരു രീതി കൂടി ഒന്നു നോക്കാം. എടച്ചേന കുങ്കന്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്നത് എന്തെല്ലാം സംഭവങ്ങള്‍ക്കുശേഷമാണ് തുടങ്ങി കഥയുടെ പൂര്‍വ്വഭാഗം മുതല്‍ മൊത്തത്തില്‍ ആ കഥാപാത്രത്തെ എന്നിലേക്ക് ആവേശിപ്പിച്ചു. ശരി ഇനി ഒന്നു കൂടി നോക്കാം. ''ശരി സര്‍''. ഞാന്‍ പറഞ്ഞു.
വീണ്ടും ടേക്ക്.
''ഷോബി ഇപ്പോ പറഞ്ഞത് എടുക്കണോ നീ നേരത്തെ പറഞ്ഞത് എടുക്കണോ''
ഇതു മതി സര്‍
നിങ്ങളെ സാര്‍ വിടുമെന്നും തോന്നുന്നില്ല, ഒന്നും കിട്ടുന്നില്ലെന്ന തോന്നിയാല്‍ ഒരുവിധം ശരിയാവുന്നതൊക്കെ ഓ കെ വെച്ച് വിടും.

കിട്ടുമെന്നു തോന്നിയാല്‍ എല്ലാം പിഴിഞ്ഞെടുത്തിട്ടേ വിടൂ. സഹസംവിധായകന്‍ ബാബു പിഷാരടി എന്നോട് പറഞ്ഞു.
അങ്ങിനെ ഓരോ മൂളല്‍ എടുക്കുമ്പോഴും സംവിധായകന്‍ തന്നെ കൂടെയിരുന്ന് പൂര്‍ത്തിയാക്കിയ ഡബ്ബിങായിരുന്നു അത് സാധാരണ സഹസംവിധായകരും ഞങ്ങള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുമാണ് കാണാറുള്ളു. സിനിമയുടെ പെര്‍ഫെക്ഷനു വേണ്ടി ഹരിഹരന്‍ സാര്‍ എടുത്ത എഫര്‍ട്ടാണ് എനിക്ക് അവാര്‍ഡായി വന്നത്.

ശരത്കുമാര്‍ അഭിനന്ദിച്ചോ?
അതൊരു നീണ്ട കഥയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളോട് പലരും കാണിക്കുന്ന ഒരു പ്രവണതയുമാണത്. വനിത അവാര്‍ഡ് ദാനത്തിന് കൊച്ചിയില്‍ അദ്ദേഹം വന്നപ്പോള്‍ ഒരു സുഹൃത്ത് എന്നേയും വിളിച്ചു. ആദ്യം ഞാന്‍ മടിച്ചെങ്കിലും ശരത്കുമാറിനൊപ്പം എന്നേയും വേദിയിലേക്ക് ക്ഷണിക്കാം എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ പോയി. അതിന്റെ അവതരണം എന്റെ ശബ്ദത്തിലുമായിരുന്നു. അവിടെ ചെന്ന് ഞാന്‍ പരിചയപ്പെടാന്‍ പോയി
''സര്‍ ഞാന്‍ ഷോബി തിലകന്‍, സാറിന് ഇന്ത പടത്തില്‍ കുരള്‍ കൊടുത്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ്.''
ഉം.. ഒരു മൂളല്‍ മാത്രം. പിന്നെ മൈന്‍ഡു ചെയ്യുന്നില്ല. പിന്നെ ഞാനും അങ്ങോട്ട് നോക്കിയില്ല.
അതു കഴിഞ്ഞ് അദ്ദേഹം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന് ഒരു കത്തയച്ചു. ഞാന്‍ മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഞാന്‍ തന്നെ ശബ്ദം കൊടുക്കും എന്നു കരാറില്‍ ഏര്‍പ്പെടാറുണ്ട്. അതുകൊണ്ട് എനിക്ക് വേണ്ടി ആരും ശബ്ദം കൊടുക്കേണ്ടതില്ല എന്നായിരുന്നു സാരം.
അത് തീരുമാനിക്കുന്നത് സംവിധായകരും നിര്‍മ്മാതാക്കളുമാണ്. അതുകൊണ്ട് ഈ കത്ത് സംവിധായകരുടെ യൂണിയനാണ് അയക്കേണ്ടത്. ഞങ്ങളെ ഡബ്ബിങിന് വിളിച്ചാല്‍ പോവുക എന്നത് ജോലിയുടെ ഭാഗം മാത്രമാണെന്ന് ഞങ്ങള്‍ മറുപടിയുമെഴുതി.

അതു കഴിഞ്ഞ് മെട്രോ സിനിമ. ശരത്കുമാറാണ് നായകന്‍. ശബ്ദം കൊടുക്കാന്‍ എനിക്ക് അഡ്വാന്‍സെല്ലാം തന്നു കഴിഞ്ഞപ്പോ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചു. ചെറിയൊരു പ്രശ്‌നമുണ്ട് ശരത്കുമാര്‍ തന്നെ ശബ്ദം കൊടുക്കുമെന്നാണ് പറയുന്നത്. ആയ്‌ക്കോട്ടെ എന്നു പറഞ്ഞ് ഞാനൊഴിഞ്ഞു. അദ്ദേഹം വന്നു ശബ്ദം കൊടുത്തു. ഓപ്പസിറ്റ് ഷമ്മിചേട്ടനാണ്. ഞാനായിരിക്കും ശരത്തിന് ശബ്ദം കൊടുക്കുക എന്നു കരുതി അല്‍പ്പം താഴ്ത്തിപിടിച്ചാണ് ഷമ്മിചേട്ടന്‍ ഡബ്ബ് ചെയ്തത്. എന്നിട്ടും നായകന്‍ ശബ്ദം കൊണ്ട് വില്ലനേക്കാള്‍ താഴ്ന്നു പോവുന്നു. മലയാളവുമല്ല തമിഴുമല്ലാത്തൊരു വര്‍ത്തമാനമാണ് അദ്ദേഹം പറയുന്നതും. ഒടുക്കം നിയമസഭയുണ്ട് ഇത്രയും ദിവസം ഡബ്ബിങ്ങിന് നില്‍ക്കാന്‍ പറ്റില്ലെന്നും നിങ്ങള്‍ മറ്റാരെയെങ്കിലും ഡബ്ബ് ചെയ്‌തോളു എന്നും പറഞ്ഞ് അദ്ദേഹം പോയി. പിന്നെ ഞാന്‍ തന്നെ ഡബ്ബ് ചെയ്തു.

സിനിമയില്‍ നായകനായി നേരത്തെ പ്രഭുവിന് ശബ്ദം കൊടുത്തിരുന്നല്ലോ?
അത് മറ്റൊരനുഭവമായിരുന്നു. വിനയന്‍ സാറിന്റെ വാര്‍ ആന്റ് ലൗവിലാണ് പ്രഭുവിന് ശബ്ദം കൊടുക്കുന്നത്. അതു കഴിഞ്ഞ് ഒരു ദിവസം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രാജസേനന്‍ സാറിനെ കണ്ടപ്പോ ഞാന്‍ പറഞ്ഞു. സര്‍ എനിക്കൊരാഗ്രഹമുണ്ട്. പ്രഭുസാറിനെ വിളിച്ച് വാര്‍ ആന്‍ഡ് ലൗവിലെ ഡബ്ബിങ്ങിനെ കുറിച്ചൊരഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. അതിനെന്താ നീ തന്നെ നേരിട്ടു വിളിച്ചോ എന്നും പറഞ്ഞ് ഫോണ്‍ നമ്പര്‍ തന്നു.
ആദ്യം ഞാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തി. തമിഴ് സംസാരിക്കുമ്പോ വിനയം വിടരുതെന്ന നിര്‍ബന്ധം കൊണ്ട് ഒരു റിഹേഴ്‌സലു തന്നെ. ശേഷം വിളിച്ചു. സര്‍ നാന്‍ വന്ത് ഷോബിതിലകന്‍....

അത്രയും പറഞ്ഞതേയുള്ളു ബാക്കി അദ്ദേഹമിങ്ങ് പറഞ്ഞു
തെരിയും സാര്‍. വാര്‍ ആന്‍ഡ് ലൗവില്‍ എനക്ക് കുരള്‍ കൊടുത്തത് നീങ്ക താനേ..നീങ്ക നല്ലാ പേശിയിരിക്ക്. നിറയെ പേര്‍ എനിക്കിട്ട് ശൊല്ലിയിരിക്ക്.. എന്നു പറഞ്ഞ് എന്റെ ചരിത്രം വരെ ആ വലിയ മനുഷ്യന്‍ പറഞ്ഞു. ഞാന്‍ നമിച്ചുപോയി. ഈ രണ്ട് അനുഭവവും കൂട്ടിവായിക്കുമ്പോ മനുഷ്യ സ്വഭാവ വൈചിത്രം തെളിയും. ജീവിതത്തില്‍ മറക്കാനാവാത്തതാണ് രണ്ടും. തമിഴ് നടന്‍ രഞ്ജിത്തും എന്റെ ശബ്ദം കൊടുക്കാന്‍ ആവശ്യപ്പെടുമായിരുന്നു.

ബിഗ് ബിയില്‍ സായിപ്പിന് ശബ്ദം കൊടുത്തതോ
അത് രസകരമായിരുന്നു. ഞാന്‍ ആദ്യം ചെന്നപ്പോ തന്നെ അമല്‍നീരദ് പറഞ്ഞു. 24-ാമത്തെ ആളാണ് ചേട്ടന്‍. ഞാന്‍ അയ്യോ എന്നു പറഞ്ഞുപോയി. എങ്ങിനെയാണ് ഈ കഥാപാത്രത്തിന്റെ ശബ്ദം ഉദ്ദേശിക്കുന്നതെന്ന ചോദിച്ചു. ഒരു പ്രത്യേകതരം മോഡുലേഷന്‍ അദ്ദേഹം പറഞ്ഞു. ശബ്ദം സ്‌ട്രെസ്സ് ചെയ്യാതെ ചുമ്മാ ഒഴുക്കന്‍ മട്ടിലങ്ങ് പോവുന്ന രീതി. പുറത്തു നിന്നു ആളെ വിളിച്ചാല്‍ കാശുകൊടുത്ത് വിട്ടേക്കണം എന്നായിരുന്നു ആദ്യമെടുത്ത ഭാഗം. വണ്‍ ടു ത്രീ ഫോര്‍ എന്ന് ആക്രോശിച്ചാണ് സായിപ്പ് പറഞ്ഞിരിക്കുന്നത്. ആക്രോശത്തിന്റെ ടോണ്‍ വേണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. സത്യത്തില്‍ അമല്‍ സംസാരിക്കുന്ന രീതിയായിരുന്നു വേണ്ടത്. അതങ്ങിനെ ചെയ്തപ്പോ പലഭാഗത്തു നിന്നും അഭിനന്ദനം വന്നു. അതില്‍ ഒരിടത്ത് മാത്രമേ ഞാനാണ് ശബ്ദം കൊടുത്തതെന്ന തിരിച്ചറിയു. അത് മനസിലാക്കിയാണ് പലരും ചോദിച്ചത്. അതെങ്ങിനെയാണ് ഒപ്പിച്ചതെന്ന്. അതിന്റെ ക്രെഡിറ്റും സംവിധായകനാണ്.

ഒരു ചിത്രത്തില്‍ രണ്ടുപേര്‍ക്ക് ശബ്ദം കൊടുക്കേണ്ടി വന്നിട്ടുണ്ടോ
അമലിന്റെ ബാച്ചിലേഴ്‌സ് പാര്‍ട്ടിയില്‍ വില്ലന് ശബ്ദം കൊടുത്തു. അതു കഴിഞ്ഞാണ് മറ്റൊരാള്‍ റഹ്മാന് ഡബ്ബ് ചെയ്യുന്നത്. അമലിന് തൃപ്തിയാവുന്നില്ല 'ട്രാഫിക്കിലെ സംഭവം' വരട്ടെ. എന്നദ്ദേഹം. അപ്പോഴാണ് അസിസ്റ്റന്റ് പറയുന്നത് അത് ഷോബിയാണ് ചെയ്തത്. അങ്ങിനെ വീണ്ടും എന്നെ വിളിപ്പിച്ചു. വില്ലന് നമുക്ക് വേറെ രീതിയല്‍ ശബ്ദം കൊടുക്കാം എന്നു പറഞ്ഞു. കോംപിനേഷന്‍ സീനുള്ളതല്ലേ എന്നു ഞാന്‍ പറഞ്ഞു. ട്രൈ ചെയ്തു നോക്കാമെന്ന് അമലും. എന്തായാലും രണ്ടിനും ഞാന്‍ തന്നെ ശബ്ദം കൊടുത്തു.

അച്ഛന് ശബ്ദം കൊടുക്കേണ്ടി വന്നിരുന്നല്ലോ? ആ അനുഭവം?
അച്ഛന് ഞാന്‍ ആദ്യം ശബ്ദം കൊടുത്തത് സീരിയലിലാണ്. പെയ്‌തൊഴിയതെയില്‍. അച്ഛന്‍ സുഖമില്ലാതെ കിടന്നപ്പോള്‍ 10 എപ്പിസോഡില്‍ ശബ്ദം കൊടുത്തു. അച്ഛന്‍ മരിച്ചതിനു ശേഷം 'സീന്‍ ഒന്ന് നമ്മുടെ വീട് ' എന്ന ചിത്രത്തിലും ശബ്ദം കൊടുത്തു. അത് വല്ലാതെ സങ്കടകരമായിരുന്നു. അതു പോലെ ബി. വേണു സംവിധാനം ചെയ്ത 'ആഗസ്ത് ക്ലൂബ്ബില്‍' അച്ഛന്‍ പാടാന്‍ വെച്ചൊരു കവിത ഞാന്‍ പാടിയിരുന്നു.

കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍ ചെയ്യാറുണ്ടോ?
ഞങ്ങള്‍ക്കൊരു ഭാഗ്യം കിട്ടിയിട്ടുണ്ട്. പലരേയും ഒബ്‌സര്‍വ്വ് ചെയ്തും അനുഭവങ്ങള്‍ സ്വന്തമാക്കിയും നടന്ന ഒരഭിനയ സര്‍വ്വകലാശാലയില്‍ ചെറുപ്പം തൊട്ടേ പഠിക്കാന്‍ പറ്റി. അച്ഛന്‍ അവതരിപ്പിച്ച എത്രയോ കഥാപാത്രങ്ങള്‍ ശരിക്കും ജീവിച്ചിരിപ്പുണ്ട്. സ്ഫടികത്തിലെ ചാക്കോമാഷ് അച്ഛന്റെ അമ്മയുടെ ക്യാരക്ടറാണ്.
അമ്മാവനു പറ്റിയ അമളിയില്‍ അച്ഛന്റെ അനുജന്റെ മാനറിസങ്ങള്‍ കാണാം. നാടോടിക്കാറ്റിലെ ഞെട്ടുന്ന കഥാപാത്രം അച്ഛന്റെ പരിചയത്തില്‍ പെട്ട ഒരാളുടെ മാനറിസത്തില്‍ നിന്നെടുത്തതാണ്. പള്ളീലച്ചന്‍മാരെ വ്യത്യസ്തമാക്കാന്‍ അദ്ദേഹം പള്ളിമേടകളില്‍ പോയി താമസിച്ചിട്ടുണ്ട്. പത്രത്തില്‍ ഒരു ചരമഫോട്ടോയില്‍ വ്യത്യസ്തമായ മുഖം കണ്ടാല്‍ വെട്ടിയെടുത്തു സൂക്ഷിക്കുമായിരുന്നു. അത് മേക്കപ്പ്മാനെ കാണിച്ച് കഥാപാത്രത്തിന് വ്യത്യസ്ത വരുത്താന്‍ ശ്രമിക്കും. ഇങ്ങനെയുള്ള ഒരാളെ ഒബ്‌സര്‍വ്വ് ചെയ്തതുകൊണ്ട് എനിക്കാ പണി എളുപ്പമായി.

ശബ്ദസംരക്ഷണത്തിന് പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാറുണ്ടോ?
ബിരിയാണിയും തൈരും കഴിച്ചാല്‍ പ്രശ്‌നമാണ്. ബിരിയാണിയില്‍ നെയ്യുള്ളതുകൊണ്ട് ഡി ഹൈഡ്രേഷന്‍ വരും. അത് ശബ്ദത്തെ ബാധിക്കും.
സംസാരിച്ചുകൊണ്ടിരിക്കെ യൂണിയന്റെ വിളി വന്നു. അപ്പോഴാണ് ഈ സംരംഭത്തെ പറ്റിയുള്ള ചോദ്യം ചോദിച്ചത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ നടത്തുന്ന വോയ്‌സ ്ബാങ്കിലേക്കുള്ള സെലക്ഷനാണിവിടെ നടക്കുന്നത്. ഇതില്‍ സെലക്ടഡ് ആവുന്നവരുടെ ലിസ്റ്റ് സംവിധായകരുടെ യൂണിയനു കൊടുക്കും. അവര്‍ക്കാവശ്യമുള്ളപ്പോള്‍ യോജിക്കുന്ന ശബ്ദം ഇതില്‍ നിന്നും തിരഞ്ഞെടുക്കാം. സംഘടനയില്‍ മെമ്പര്‍മാരാവാനും ഓഡിഷന്‍ ടെസ്റ്റ് പാസാവണം. നേരത്തെ ഒരാള്‍ക്ക് പോലും ശബ്ദം കൊടുത്തിട്ടില്ലാത്ത വരെ വരെ മെമ്പര്‍ഷിപ്പ് കൊടുത്തിരുന്നു. മുന്‍ ഭാരവാഹികളില്‍ ചിലര്‍ വോട്ട് കിട്ടാന്‍ വേണ്ടി മാത്രം ചെയ്തതായിരുന്നു. ക്രൗഡ് ചെയ്യാന്‍ വിളിക്കുന്നവരെ കാണുമ്പോള്‍ ഇവര്‍ക്കൊക്കെ ആരാണ് മെമ്പര്‍ഷിപ്പ് കൊടുത്തതെന്ന് സംവിധായകര്‍ ചോദിക്കാന്‍ തുടങ്ങി. അതാണ് ഇങ്ങിനെയൊരു തീരുമാനമെടുത്തത്.

തൊഴില്‍ സാധ്യതയുള്ള മേഖലായാണോ ഇത്.
പരസ്യത്തിന് ശബ്ദം കൊടുക്കുന്നതു മുതല്‍ ആള്‍ക്കൂട്ടത്തിന് ശബ്ദം പകരാന്‍ വരെ ആളെ ആവശ്യമുണ്ടാവാറുണ്ട്. അങ്ങിനെ ക്രൗഡ് ചെയ്യാന്‍ യൂണിയനാണ് ആളെ വിട്ടുകൊടുക്കുന്നത്. 1000 രൂപ ഒരു ദിവസം കൊടുക്കും. സംഘടന ഏല്‍പ്പിച്ചിരിക്കുന്ന രണ്ടുപേരുണ്ട്. ഇന്ന ഇന്ന ഏജ് വേണമെന്ന പറയുമ്പം അതിനനുസരിച്ച മാറി മാറി അവസരംകൊടുക്കുകയാണ് പതിവ്. കഴിവുള്ളവര്‍ക്ക് ആള്‍ക്കൂട്ടത്തില്‍ നിന്നും കഥാപാത്രങ്ങളുടെ ശബ്ദം കൊടുക്കാനും അവസരം കിട്ടും. ഇനിയങ്ങോട്ട് സ്‌പോട്ട് ഡബ്ബിങാവുമ്പോ ഡബ്ബിങ് അവസരം കുറയും.

സിനിമാ അഭിനയം വേണ്ടെന്നു വെച്ചതാണോ

ഏയ് ഒരിക്കലുമല്ല, അവസരം വരാത്തതുകൊണ്ട് മാത്രമാണ്. അതിനിടയ്ക്ക് സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത അയാളില്‍ നല്ലൊരു വേഷം കിട്ടിയിരുന്നു. ചിത്രം പ്രേക്ഷകരിലേക്ക് അധികം എത്താത്തതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെന്നു മാത്രം. വിജയിക്കുന്ന പടത്തില്‍ ചെറിയ വേഷമായാലും ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടും. എന്തായാലും അവസരം വരുമെന്നു തന്നെയാണ് എന്റെ വിശ്വാസം.
ഷോബിയോടൊപ്പം കണ്‍സോളിലേക്ക് ഞങ്ങളും പോയി. അവിടെ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയിലെ ഒരു സീന്‍ ഓടിക്കൊണ്ടിരിക്കുന്നു. അതിന് ശബ്ദം പകരുകയാണ് ഓഡിഷന് എത്തിയ പെണ്‍കുട്ടി. സീനില്‍ നിറഞ്ഞ അഭിനയിക്കുമ്പോള്‍ ഇവിടെ മൈക്കിനും ചുണ്ടിനും ഇടയിലുള്ള ഇത്തിരിയിടം മാത്രം. അതു കൂടി കാണുമ്പോഴാണ് ഡബ്ബിങ്ങിന്റെ അധ്വാനം ശരിക്കും മനസിലാവുക. എന്നിട്ടും ഇവരെ അംഗീകരിക്കാന്‍ മടിക്കുന്ന സിനിമാലോകത്തെ പറ്റി എന്തു പറയാന്‍...
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 25, 2015 11:53 am

very true.. shabam aanallo oru kadhapathrathinu poornath kodukkunnath .. shobi thilakante shabdam kidilan പ്രശസ്തരുടെ മനസിലൂടെ  - Page 38 559487
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 25, 2015 11:55 am

pazharajyil sharthkumarinu vendiyulla dubbing പ്രശസ്തരുടെ മനസിലൂടെ  - Page 38 60367
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 25, 2015 5:45 pm

Ammu wrote:
ഷോബി തിലകന്‍ : പ്രശസ്തരുടെ മനസിലൂടെ  - Page 38 161961

പഴശ്ശിരാജയിലെ ഡബ്ബിങിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചല്ലോ? അതിന്റെ ഡബ്ബിങ് ഓര്‍മ്മകള്‍ എന്തൊക്കെയാണ്
ആ ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോ ആദ്യം തന്നെ മുട്ടിടിച്ചിരുന്നു. എം ടി യുടെ രചന, ഹരിഹരന്റെ സംവിധാനം മമ്മൂട്ടിയും അച്ഛനും അഭിനയിച്ചിട്ടുണ്ട് ഇത്രയും കാരണങ്ങള്‍ കൊണ്ടു തന്നെ എനിക്കൊരു ഉള്‍ഭയമുണ്ടായിരുന്നു.
ചെന്നൈയില്‍ ഡബ്ബിങ് തുടങ്ങി. ആദ്യടേക്ക് ഓകെയായില്ല. രണ്ടാമതും ശരിയായില്ല. മൂന്നാമത് ശരിയായെന്ന് എനിക്കു തോന്നി. ഇപ്പോ ഓ കെ കേള്‍ക്കാം എന്നു കരുതി കാത്തിരിക്കുമ്പോ ഒരു മറുപടിയും കേള്‍ക്കുന്നില്ല. ആകാംക്ഷയോടെ നില്‍ക്കുമ്പോള്‍ ഹരിഹരന്‍ സാര്‍ വാതിലും തുറന്ന ്അകത്തേക്ക് വരുന്നു. ഷോബി ഇപ്പോ ചെയ്തത് ഓ കെയാണ്. പക്ഷെ വേറൊരു രീതി കൂടി ഒന്നു നോക്കാം. എടച്ചേന കുങ്കന്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്നത് എന്തെല്ലാം സംഭവങ്ങള്‍ക്കുശേഷമാണ് തുടങ്ങി കഥയുടെ പൂര്‍വ്വഭാഗം മുതല്‍ മൊത്തത്തില്‍ ആ കഥാപാത്രത്തെ എന്നിലേക്ക് ആവേശിപ്പിച്ചു. ശരി ഇനി ഒന്നു കൂടി നോക്കാം. ''ശരി സര്‍''. ഞാന്‍ പറഞ്ഞു.
വീണ്ടും ടേക്ക്.
''ഷോബി ഇപ്പോ പറഞ്ഞത് എടുക്കണോ നീ നേരത്തെ പറഞ്ഞത് എടുക്കണോ''
ഇതു മതി സര്‍
നിങ്ങളെ സാര്‍ വിടുമെന്നും തോന്നുന്നില്ല, ഒന്നും കിട്ടുന്നില്ലെന്ന തോന്നിയാല്‍ ഒരുവിധം ശരിയാവുന്നതൊക്കെ ഓ കെ വെച്ച് വിടും.

കിട്ടുമെന്നു തോന്നിയാല്‍ എല്ലാം പിഴിഞ്ഞെടുത്തിട്ടേ വിടൂ. സഹസംവിധായകന്‍ ബാബു പിഷാരടി എന്നോട് പറഞ്ഞു.
അങ്ങിനെ ഓരോ മൂളല്‍ എടുക്കുമ്പോഴും സംവിധായകന്‍ തന്നെ കൂടെയിരുന്ന് പൂര്‍ത്തിയാക്കിയ ഡബ്ബിങായിരുന്നു അത് സാധാരണ സഹസംവിധായകരും ഞങ്ങള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുമാണ് കാണാറുള്ളു. സിനിമയുടെ പെര്‍ഫെക്ഷനു വേണ്ടി ഹരിഹരന്‍ സാര്‍ എടുത്ത എഫര്‍ട്ടാണ് എനിക്ക് അവാര്‍ഡായി വന്നത്.

ശരത്കുമാര്‍ അഭിനന്ദിച്ചോ?
അതൊരു നീണ്ട കഥയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളോട് പലരും കാണിക്കുന്ന ഒരു പ്രവണതയുമാണത്. വനിത അവാര്‍ഡ് ദാനത്തിന് കൊച്ചിയില്‍ അദ്ദേഹം വന്നപ്പോള്‍ ഒരു സുഹൃത്ത് എന്നേയും വിളിച്ചു. ആദ്യം ഞാന്‍ മടിച്ചെങ്കിലും ശരത്കുമാറിനൊപ്പം എന്നേയും വേദിയിലേക്ക് ക്ഷണിക്കാം എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ പോയി. അതിന്റെ അവതരണം എന്റെ ശബ്ദത്തിലുമായിരുന്നു. അവിടെ ചെന്ന് ഞാന്‍ പരിചയപ്പെടാന്‍ പോയി
''സര്‍ ഞാന്‍ ഷോബി തിലകന്‍, സാറിന് ഇന്ത പടത്തില്‍ കുരള്‍ കൊടുത്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ്.''
ഉം.. ഒരു മൂളല്‍ മാത്രം. പിന്നെ മൈന്‍ഡു ചെയ്യുന്നില്ല. പിന്നെ ഞാനും അങ്ങോട്ട് നോക്കിയില്ല.
അതു കഴിഞ്ഞ് അദ്ദേഹം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന് ഒരു കത്തയച്ചു. ഞാന്‍ മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഞാന്‍ തന്നെ ശബ്ദം കൊടുക്കും എന്നു കരാറില്‍ ഏര്‍പ്പെടാറുണ്ട്. അതുകൊണ്ട് എനിക്ക് വേണ്ടി ആരും ശബ്ദം കൊടുക്കേണ്ടതില്ല എന്നായിരുന്നു സാരം.
അത് തീരുമാനിക്കുന്നത് സംവിധായകരും നിര്‍മ്മാതാക്കളുമാണ്. അതുകൊണ്ട് ഈ കത്ത് സംവിധായകരുടെ യൂണിയനാണ് അയക്കേണ്ടത്. ഞങ്ങളെ ഡബ്ബിങിന് വിളിച്ചാല്‍ പോവുക എന്നത് ജോലിയുടെ ഭാഗം മാത്രമാണെന്ന് ഞങ്ങള്‍ മറുപടിയുമെഴുതി.

അതു കഴിഞ്ഞ് മെട്രോ സിനിമ. ശരത്കുമാറാണ് നായകന്‍. ശബ്ദം കൊടുക്കാന്‍ എനിക്ക് അഡ്വാന്‍സെല്ലാം തന്നു കഴിഞ്ഞപ്പോ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചു. ചെറിയൊരു പ്രശ്‌നമുണ്ട് ശരത്കുമാര്‍ തന്നെ ശബ്ദം കൊടുക്കുമെന്നാണ് പറയുന്നത്. ആയ്‌ക്കോട്ടെ എന്നു പറഞ്ഞ് ഞാനൊഴിഞ്ഞു. അദ്ദേഹം വന്നു ശബ്ദം കൊടുത്തു. ഓപ്പസിറ്റ് ഷമ്മിചേട്ടനാണ്. ഞാനായിരിക്കും ശരത്തിന് ശബ്ദം കൊടുക്കുക എന്നു കരുതി അല്‍പ്പം താഴ്ത്തിപിടിച്ചാണ് ഷമ്മിചേട്ടന്‍ ഡബ്ബ് ചെയ്തത്. എന്നിട്ടും നായകന്‍ ശബ്ദം കൊണ്ട് വില്ലനേക്കാള്‍ താഴ്ന്നു പോവുന്നു. മലയാളവുമല്ല തമിഴുമല്ലാത്തൊരു വര്‍ത്തമാനമാണ് അദ്ദേഹം പറയുന്നതും. ഒടുക്കം നിയമസഭയുണ്ട് ഇത്രയും ദിവസം ഡബ്ബിങ്ങിന് നില്‍ക്കാന്‍ പറ്റില്ലെന്നും നിങ്ങള്‍ മറ്റാരെയെങ്കിലും ഡബ്ബ് ചെയ്‌തോളു എന്നും പറഞ്ഞ് അദ്ദേഹം പോയി. പിന്നെ ഞാന്‍ തന്നെ ഡബ്ബ് ചെയ്തു.

സിനിമയില്‍ നായകനായി നേരത്തെ പ്രഭുവിന് ശബ്ദം കൊടുത്തിരുന്നല്ലോ?
അത് മറ്റൊരനുഭവമായിരുന്നു. വിനയന്‍ സാറിന്റെ വാര്‍ ആന്റ് ലൗവിലാണ് പ്രഭുവിന് ശബ്ദം കൊടുക്കുന്നത്. അതു കഴിഞ്ഞ് ഒരു ദിവസം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രാജസേനന്‍ സാറിനെ കണ്ടപ്പോ ഞാന്‍ പറഞ്ഞു. സര്‍ എനിക്കൊരാഗ്രഹമുണ്ട്. പ്രഭുസാറിനെ വിളിച്ച് വാര്‍ ആന്‍ഡ് ലൗവിലെ ഡബ്ബിങ്ങിനെ കുറിച്ചൊരഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. അതിനെന്താ നീ തന്നെ നേരിട്ടു വിളിച്ചോ എന്നും പറഞ്ഞ് ഫോണ്‍ നമ്പര്‍ തന്നു.
ആദ്യം ഞാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തി. തമിഴ് സംസാരിക്കുമ്പോ വിനയം വിടരുതെന്ന നിര്‍ബന്ധം കൊണ്ട് ഒരു റിഹേഴ്‌സലു തന്നെ. ശേഷം വിളിച്ചു. സര്‍ നാന്‍ വന്ത് ഷോബിതിലകന്‍....

അത്രയും പറഞ്ഞതേയുള്ളു ബാക്കി അദ്ദേഹമിങ്ങ് പറഞ്ഞു
തെരിയും സാര്‍. വാര്‍ ആന്‍ഡ് ലൗവില്‍ എനക്ക് കുരള്‍ കൊടുത്തത് നീങ്ക താനേ..നീങ്ക നല്ലാ പേശിയിരിക്ക്. നിറയെ പേര്‍ എനിക്കിട്ട് ശൊല്ലിയിരിക്ക്.. എന്നു പറഞ്ഞ് എന്റെ ചരിത്രം വരെ ആ വലിയ മനുഷ്യന്‍ പറഞ്ഞു. ഞാന്‍ നമിച്ചുപോയി. ഈ രണ്ട് അനുഭവവും കൂട്ടിവായിക്കുമ്പോ മനുഷ്യ സ്വഭാവ വൈചിത്രം തെളിയും. ജീവിതത്തില്‍ മറക്കാനാവാത്തതാണ് രണ്ടും. തമിഴ് നടന്‍ രഞ്ജിത്തും എന്റെ ശബ്ദം കൊടുക്കാന്‍ ആവശ്യപ്പെടുമായിരുന്നു.

ബിഗ് ബിയില്‍ സായിപ്പിന് ശബ്ദം കൊടുത്തതോ
അത് രസകരമായിരുന്നു. ഞാന്‍ ആദ്യം ചെന്നപ്പോ തന്നെ അമല്‍നീരദ് പറഞ്ഞു. 24-ാമത്തെ ആളാണ് ചേട്ടന്‍. ഞാന്‍ അയ്യോ എന്നു പറഞ്ഞുപോയി. എങ്ങിനെയാണ് ഈ കഥാപാത്രത്തിന്റെ ശബ്ദം ഉദ്ദേശിക്കുന്നതെന്ന ചോദിച്ചു. ഒരു പ്രത്യേകതരം മോഡുലേഷന്‍ അദ്ദേഹം പറഞ്ഞു. ശബ്ദം സ്‌ട്രെസ്സ് ചെയ്യാതെ ചുമ്മാ ഒഴുക്കന്‍ മട്ടിലങ്ങ് പോവുന്ന രീതി. പുറത്തു നിന്നു ആളെ വിളിച്ചാല്‍ കാശുകൊടുത്ത് വിട്ടേക്കണം എന്നായിരുന്നു ആദ്യമെടുത്ത ഭാഗം. വണ്‍ ടു ത്രീ ഫോര്‍ എന്ന് ആക്രോശിച്ചാണ് സായിപ്പ് പറഞ്ഞിരിക്കുന്നത്. ആക്രോശത്തിന്റെ ടോണ്‍ വേണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. സത്യത്തില്‍ അമല്‍ സംസാരിക്കുന്ന രീതിയായിരുന്നു വേണ്ടത്. അതങ്ങിനെ ചെയ്തപ്പോ പലഭാഗത്തു നിന്നും അഭിനന്ദനം വന്നു. അതില്‍ ഒരിടത്ത് മാത്രമേ ഞാനാണ് ശബ്ദം കൊടുത്തതെന്ന തിരിച്ചറിയു. അത് മനസിലാക്കിയാണ് പലരും ചോദിച്ചത്. അതെങ്ങിനെയാണ് ഒപ്പിച്ചതെന്ന്. അതിന്റെ ക്രെഡിറ്റും സംവിധായകനാണ്.

ഒരു ചിത്രത്തില്‍ രണ്ടുപേര്‍ക്ക് ശബ്ദം കൊടുക്കേണ്ടി വന്നിട്ടുണ്ടോ
അമലിന്റെ ബാച്ചിലേഴ്‌സ് പാര്‍ട്ടിയില്‍ വില്ലന് ശബ്ദം കൊടുത്തു. അതു കഴിഞ്ഞാണ് മറ്റൊരാള്‍ റഹ്മാന് ഡബ്ബ് ചെയ്യുന്നത്. അമലിന് തൃപ്തിയാവുന്നില്ല 'ട്രാഫിക്കിലെ സംഭവം' വരട്ടെ. എന്നദ്ദേഹം. അപ്പോഴാണ് അസിസ്റ്റന്റ് പറയുന്നത് അത് ഷോബിയാണ് ചെയ്തത്. അങ്ങിനെ വീണ്ടും എന്നെ വിളിപ്പിച്ചു. വില്ലന് നമുക്ക് വേറെ രീതിയല്‍ ശബ്ദം കൊടുക്കാം എന്നു പറഞ്ഞു. കോംപിനേഷന്‍ സീനുള്ളതല്ലേ എന്നു ഞാന്‍ പറഞ്ഞു. ട്രൈ ചെയ്തു നോക്കാമെന്ന് അമലും. എന്തായാലും രണ്ടിനും ഞാന്‍ തന്നെ ശബ്ദം കൊടുത്തു.

അച്ഛന് ശബ്ദം കൊടുക്കേണ്ടി വന്നിരുന്നല്ലോ? ആ അനുഭവം?
അച്ഛന് ഞാന്‍ ആദ്യം ശബ്ദം കൊടുത്തത് സീരിയലിലാണ്. പെയ്‌തൊഴിയതെയില്‍. അച്ഛന്‍ സുഖമില്ലാതെ കിടന്നപ്പോള്‍ 10 എപ്പിസോഡില്‍ ശബ്ദം കൊടുത്തു. അച്ഛന്‍ മരിച്ചതിനു ശേഷം 'സീന്‍ ഒന്ന് നമ്മുടെ വീട് ' എന്ന ചിത്രത്തിലും ശബ്ദം കൊടുത്തു. അത് വല്ലാതെ സങ്കടകരമായിരുന്നു. അതു പോലെ ബി. വേണു സംവിധാനം ചെയ്ത 'ആഗസ്ത് ക്ലൂബ്ബില്‍' അച്ഛന്‍ പാടാന്‍ വെച്ചൊരു കവിത ഞാന്‍ പാടിയിരുന്നു.

കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍ ചെയ്യാറുണ്ടോ?
ഞങ്ങള്‍ക്കൊരു ഭാഗ്യം കിട്ടിയിട്ടുണ്ട്. പലരേയും ഒബ്‌സര്‍വ്വ് ചെയ്തും അനുഭവങ്ങള്‍ സ്വന്തമാക്കിയും നടന്ന ഒരഭിനയ സര്‍വ്വകലാശാലയില്‍ ചെറുപ്പം തൊട്ടേ പഠിക്കാന്‍ പറ്റി. അച്ഛന്‍ അവതരിപ്പിച്ച എത്രയോ കഥാപാത്രങ്ങള്‍ ശരിക്കും ജീവിച്ചിരിപ്പുണ്ട്. സ്ഫടികത്തിലെ ചാക്കോമാഷ് അച്ഛന്റെ അമ്മയുടെ ക്യാരക്ടറാണ്.
അമ്മാവനു പറ്റിയ അമളിയില്‍ അച്ഛന്റെ അനുജന്റെ മാനറിസങ്ങള്‍ കാണാം. നാടോടിക്കാറ്റിലെ ഞെട്ടുന്ന കഥാപാത്രം അച്ഛന്റെ പരിചയത്തില്‍ പെട്ട ഒരാളുടെ മാനറിസത്തില്‍ നിന്നെടുത്തതാണ്. പള്ളീലച്ചന്‍മാരെ വ്യത്യസ്തമാക്കാന്‍ അദ്ദേഹം പള്ളിമേടകളില്‍ പോയി താമസിച്ചിട്ടുണ്ട്. പത്രത്തില്‍ ഒരു ചരമഫോട്ടോയില്‍ വ്യത്യസ്തമായ മുഖം കണ്ടാല്‍ വെട്ടിയെടുത്തു സൂക്ഷിക്കുമായിരുന്നു. അത് മേക്കപ്പ്മാനെ കാണിച്ച് കഥാപാത്രത്തിന് വ്യത്യസ്ത വരുത്താന്‍ ശ്രമിക്കും. ഇങ്ങനെയുള്ള ഒരാളെ ഒബ്‌സര്‍വ്വ് ചെയ്തതുകൊണ്ട് എനിക്കാ പണി എളുപ്പമായി.

ശബ്ദസംരക്ഷണത്തിന് പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാറുണ്ടോ?
ബിരിയാണിയും തൈരും കഴിച്ചാല്‍ പ്രശ്‌നമാണ്. ബിരിയാണിയില്‍ നെയ്യുള്ളതുകൊണ്ട് ഡി ഹൈഡ്രേഷന്‍ വരും. അത് ശബ്ദത്തെ ബാധിക്കും.
സംസാരിച്ചുകൊണ്ടിരിക്കെ യൂണിയന്റെ വിളി വന്നു. അപ്പോഴാണ് ഈ സംരംഭത്തെ പറ്റിയുള്ള ചോദ്യം ചോദിച്ചത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ നടത്തുന്ന വോയ്‌സ ്ബാങ്കിലേക്കുള്ള സെലക്ഷനാണിവിടെ നടക്കുന്നത്. ഇതില്‍ സെലക്ടഡ് ആവുന്നവരുടെ ലിസ്റ്റ് സംവിധായകരുടെ യൂണിയനു കൊടുക്കും. അവര്‍ക്കാവശ്യമുള്ളപ്പോള്‍ യോജിക്കുന്ന ശബ്ദം ഇതില്‍ നിന്നും തിരഞ്ഞെടുക്കാം. സംഘടനയില്‍ മെമ്പര്‍മാരാവാനും ഓഡിഷന്‍ ടെസ്റ്റ് പാസാവണം. നേരത്തെ ഒരാള്‍ക്ക് പോലും ശബ്ദം കൊടുത്തിട്ടില്ലാത്ത വരെ വരെ മെമ്പര്‍ഷിപ്പ് കൊടുത്തിരുന്നു. മുന്‍ ഭാരവാഹികളില്‍ ചിലര്‍ വോട്ട് കിട്ടാന്‍ വേണ്ടി മാത്രം ചെയ്തതായിരുന്നു. ക്രൗഡ് ചെയ്യാന്‍ വിളിക്കുന്നവരെ കാണുമ്പോള്‍ ഇവര്‍ക്കൊക്കെ ആരാണ് മെമ്പര്‍ഷിപ്പ് കൊടുത്തതെന്ന് സംവിധായകര്‍ ചോദിക്കാന്‍ തുടങ്ങി. അതാണ് ഇങ്ങിനെയൊരു തീരുമാനമെടുത്തത്.

തൊഴില്‍ സാധ്യതയുള്ള മേഖലായാണോ ഇത്.
പരസ്യത്തിന് ശബ്ദം കൊടുക്കുന്നതു മുതല്‍ ആള്‍ക്കൂട്ടത്തിന് ശബ്ദം പകരാന്‍ വരെ ആളെ ആവശ്യമുണ്ടാവാറുണ്ട്. അങ്ങിനെ ക്രൗഡ് ചെയ്യാന്‍ യൂണിയനാണ് ആളെ വിട്ടുകൊടുക്കുന്നത്. 1000 രൂപ ഒരു ദിവസം കൊടുക്കും. സംഘടന ഏല്‍പ്പിച്ചിരിക്കുന്ന രണ്ടുപേരുണ്ട്. ഇന്ന ഇന്ന ഏജ് വേണമെന്ന പറയുമ്പം അതിനനുസരിച്ച മാറി മാറി അവസരംകൊടുക്കുകയാണ് പതിവ്. കഴിവുള്ളവര്‍ക്ക് ആള്‍ക്കൂട്ടത്തില്‍ നിന്നും കഥാപാത്രങ്ങളുടെ ശബ്ദം കൊടുക്കാനും അവസരം കിട്ടും. ഇനിയങ്ങോട്ട് സ്‌പോട്ട് ഡബ്ബിങാവുമ്പോ ഡബ്ബിങ് അവസരം കുറയും.

സിനിമാ അഭിനയം വേണ്ടെന്നു വെച്ചതാണോ

ഏയ് ഒരിക്കലുമല്ല, അവസരം വരാത്തതുകൊണ്ട് മാത്രമാണ്. അതിനിടയ്ക്ക് സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത അയാളില്‍ നല്ലൊരു വേഷം കിട്ടിയിരുന്നു. ചിത്രം പ്രേക്ഷകരിലേക്ക് അധികം എത്താത്തതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെന്നു മാത്രം. വിജയിക്കുന്ന പടത്തില്‍ ചെറിയ വേഷമായാലും ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടും. എന്തായാലും അവസരം വരുമെന്നു തന്നെയാണ് എന്റെ വിശ്വാസം.
ഷോബിയോടൊപ്പം കണ്‍സോളിലേക്ക് ഞങ്ങളും പോയി. അവിടെ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയിലെ ഒരു സീന്‍ ഓടിക്കൊണ്ടിരിക്കുന്നു. അതിന് ശബ്ദം പകരുകയാണ് ഓഡിഷന് എത്തിയ പെണ്‍കുട്ടി. സീനില്‍ നിറഞ്ഞ അഭിനയിക്കുമ്പോള്‍ ഇവിടെ മൈക്കിനും ചുണ്ടിനും ഇടയിലുള്ള ഇത്തിരിയിടം മാത്രം. അതു കൂടി കാണുമ്പോഴാണ് ഡബ്ബിങ്ങിന്റെ അധ്വാനം ശരിക്കും മനസിലാവുക. എന്നിട്ടും ഇവരെ അംഗീകരിക്കാന്‍ മടിക്കുന്ന സിനിമാലോകത്തെ പറ്റി എന്തു പറയാന്‍...


പ്രശസ്തരുടെ മനസിലൂടെ  - Page 38 247158 പ്രശസ്തരുടെ മനസിലൂടെ  - Page 38 247158 പ്രശസ്തരുടെ മനസിലൂടെ  - Page 38 247158 പ്രശസ്തരുടെ മനസിലൂടെ  - Page 38 247158 ath shoby thilakanaano cheyte പ്രശസ്തരുടെ മനസിലൂടെ  - Page 38 559487 പ്രശസ്തരുടെ മനസിലൂടെ  - Page 38 559487 പ്രശസ്തരുടെ മനസിലൂടെ  - Page 38 559487 പ്രശസ്തരുടെ മനസിലൂടെ  - Page 38 559487 പ്രശസ്തരുടെ മനസിലൂടെ  - Page 38 559487
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Mar 25, 2015 7:59 am

അച്‌ഛന്റെ മകള്‍

എന്നവളെ അടി എന്നവളെ...യിലൂടെ സംഗീതസ്‌നേഹികളുടെ മനസ്സില്‍ സ്‌ഥാനം നേടിയ പി. ഉണ്ണിക്കൃഷ്‌ണന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം, ശാസ്‌ത്രീയ സംഗീതസദസുകളിലൂടെ പ്രശസ്‌തനായ അച്‌ഛന്റെ അതേ പാതയിലൂടെ ഉത്തര ഉണ്ണിക്കൃഷ്‌ണന്‍ എന്ന അഞ്ചാം ക്ലാസുകാരിയും ആസ്വാദക മനസ്സില്‍ ഇടം നേടുന്നു. ഈ അച്‌ഛന്റെയും മകളുടെയും സംഗീതലോകത്തിലേക്ക്‌...

ശ്രുതി അമ്മ
ലയം അച്‌ഛന്‍
മകളുടെ പേരോ സംഗീതം...
ഈപാട്ടില്‍ അല്‌പം കൂടി വ്യത്യാസം വരുത്തി പിയാനോ വായിക്കുന്ന മകനെ കൂടി ചേര്‍ത്താല്‍ ഗായകന്‍ പി. ഉണ്ണിക്കൃഷ്‌ണന്റെ കുടുംബം മുഴുവനാകും. കര്‍ണാടക സംഗീതത്തില്‍ തുടങ്ങി വെസ്‌റ്റേണും ക്ലാസിക്കലും സിനിമാഗാനങ്ങളും ഒരുപോലെ വഴങ്ങുമെന്ന്‌ തെളിയിച്ച ഉണ്ണിക്കൃഷ്‌ണന്‍. സംഗീതത്തോടൊപ്പം നൃത്തവും പഠിച്ച കലാമണ്ഡലം ക്ഷേമാവതി ടീച്ചറിന്റെ ശിഷ്യയായി മോഹിനിയാട്ടം പഠിക്കുന്ന ഭാര്യ പ്രിയ.

പിയാനോയില്‍ വിരല്‍ കൊണ്ട്‌ ഇന്ദ്രജാലം കാട്ടുന്ന മകന്‍ വാസുദേവ്‌ കൃഷ്‌ണ. സൈവം എന്ന തമിഴ്‌ചിത്രത്തിലെ അഴകൈ എന്ന ഗാനം പാടി സംഗീതപ്രമികളുടെ മനസ്സില്‍ ഇടം നേടി നാലാം ക്ലാസുകാരിയായ ഉത്തര ഉണ്ണിക്കൃഷ്‌ണന്‍. സപ്‌തസ്വരങ്ങള്‍ അലയടിച്ചുയരുന്ന ഇവരുടെ വിശേഷങ്ങളിലേക്ക്‌...
മകളും സംഗീതമേഖലയില്‍. സന്തോഷം തോന്നുന്നില്ലേ ?

തീര്‍ച്ചയായും. അവള്‍ക്ക്‌ ചെറുപ്പം മുതലേ കര്‍ണാടക സംഗീതത്തോട്‌ താത്‌പര്യമുണ്ട്‌. പറഞ്ഞു കൊടുക്കുന്ന സ്വരങ്ങള്‍ അതേ ഭാവത്തില്‍ പാടാന്‍ അഞ്ചു വയസ്സു മുതല്‍ അവള്‍ ശ്രമിച്ചിരുന്നു. സ്വര-താളങ്ങള്‍ പെട്ടെന്ന്‌ മനസ്സിലാക്കി അത്‌ പാടിത്തരുമായിരുന്നു. കര്‍ണാടക സംഗീതമായിരുന്നു ഇഷ്‌ടം. ചിലപ്പോള്‍ അവളുടെ രീതിയില്‍ പ്രസന്റ്‌ ചെയ്‌ത് എന്നെ അത്ഭുതപ്പെടുത്താറുണ്ട്‌. വെസ്‌റ്റേണും കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യും.
എന്നവളെ..പോലെ തന്നെ അഴകൈയും ഹിറ്റായി...?

അതേ. എന്റെ ആദ്യ സിനിമാഗാനം കാതലനിലെ എ.ആര്‍.റഹ്‌മാന്റെ എന്നവളെ... എന്ന പാട്ടായിരുന്നു. അതിനെനിക്ക്‌ ദേശീയ അവാര്‍ഡ്‌ കിട്ടി. ഇന്നത്തെപ്പോലെ അത്ര പബ്ലിസിറ്റി കിട്ടിയില്ലെങ്കിലും ആ പാട്ടാണ്‌ എനിക്കൊരു ബ്രേക്ക്‌ തന്നത്‌. ഒരു പുതിയ ശബ്‌ദമായിട്ടു കൂടി അന്നത്‌ എല്ലാവരും സ്വീകരിച്ചു. ഇന്നും പലരുമത്‌ ഓര്‍ത്തു വയ്‌ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു എന്നത്‌ വലിയ ഭാഗ്യമല്ലേ?

ഉത്തരയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. സൈവം ഇറങ്ങുംമുമ്പ്‌ അഴകൈ എന്ന പാട്ടിന്‌ വളരെയേറെ പബ്‌ളിസിറ്റി കിട്ടി. ആ കൊച്ചുകുട്ടിയുടെ ശബ്‌ദത്തിന്‌ ഉത്തരയുടെ ശബ്‌ദം കൃത്യമായി ചേര്‍ന്നു വന്നു. യൂ ട്യൂബിലും മറ്റും അഴകൈ ഇത്രയും ഹിറ്റായി എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്‌.
അച്‌ഛന്റെയും മകളുടെയും കുട്ടിക്കാലം സംഗീതസാന്ദ്രമായിരുന്നോ ?

ഞാന്‍ അച്‌ഛന്റെയും അമ്മയുടെയും ഒറ്റമകനായിരുന്നു. അച്‌ഛന്‍ നല്ലൊരു ക്രിക്കറ്റ്‌ പ്രേമിയായിരുന്നതു കൊണ്ട്‌ സംഗീതത്തെക്കാളേറെ എന്റെ മനസ്സ്‌ കീഴടക്കിയത്‌ സ്‌പോര്‍ട്‌സ് തന്നെയായിരുന്നു.

അമ്മ പാലക്കാടുകാരിയാണ്‌. അമ്മയുടെ അച്‌ഛന്‍ സംഗീതപ്രേമിയായിരുന്നു. അത്‌ അമ്മയിലേക്കും വന്നു. അമ്മയുടെ താരാട്ടുപാട്ടാണ്‌ ഞാന്‍ പോലുമറിയാതെ എന്റെയുള്ളില്‍ സംഗീതം വളര്‍ത്തിയത്‌. മുത്തച്‌ഛനും മുത്തശ്ശിയുമൊക്കെ സംഗീതത്തെ സ്‌നേഹിക്കുന്നവരായിരുന്നു. ദാസേട്ടന്റെ പാട്ടുകളെ സ്‌നേഹിച്ചിരുന്നെങ്കിലും സ്‌ പോര്‍ട്‌സിലുള്ള അമിത താത്‌പര്യം കൊണ്ട്‌ 12 വയസ്സിനു ശേഷമാണ്‌ ഞാന്‍ സംഗീതം പഠിച്ചു തുടങ്ങുന്നത്‌. 16 വയസ്സിനു ശേഷമാണ്‌ കച്ചേരി കേട്ടു തുടങ്ങിയത്‌.

ഉത്തരയുടെ കാര്യമങ്ങനെയല്ല. അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്ന്‌ കേട്ട്‌ തുടങ്ങിയെന്നൊക്കെ പറയില്ലേ, അതുപോലെയാണ്‌. അവളെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത്‌ പ്രിയ ഒട്ടുമിക്ക കച്ചേരികളും കേട്ടിരുന്നു. അതുകൊണ്ട്‌ തന്നെ കൈക്കുഞ്ഞായ കാലം മുതല്‍ സംഗീതം കൂട്ടായി.

പിച്ചവച്ചു തുടങ്ങിയതു പോലും സപ്‌തസ്വരങ്ങളുടെ താളത്തിനൊത്താണ്‌. അവള്‍ക്ക്‌ സംഗീത താത്‌പര്യമുണ്ടെന്ന്‌ അറിഞ്ഞപ്പോള്‍ ഞാന്‍ ഗുരുവായി. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ അതേ വേഗത്തില്‍ അവള്‍ മനസ്സിലാക്കി പാടിത്തുടങ്ങി. പിന്നീട്‌ പി.സുധാരാജന്‍ അവളുടെ ഗുരുവായി. ശിഷ്യര്‍ക്ക്‌ ആത്മവിശ്വാസം നല്‍കുന്ന ഗുരുവായതു കൊണ്ടു തന്നെ ഉത്തരയ്‌ക്ക് ടെന്‍ഷനൊന്നും തോന്നിയിട്ടില്ല. ടീച്ചറിനൊപ്പം പാടാനൊക്കെ പോയിട്ടുണ്ട്‌.
ഉത്തരയ്‌ക്ക് അവസരം കിട്ടിയത്‌ ?

ഉത്തര- ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു നവരാത്രി ആഘോഷത്തില്‍ അവിടെ കൂടിയിരുന്നവര്‍ അമ്മയോടും ചേട്ടനോടുമൊക്കെ പാടാന്‍ നിര്‍ബന്ധിച്ചു. അവരാരും പാടാതായപ്പോള്‍ അമ്മയെന്നോട്‌ പാടാന്‍ പറഞ്ഞു. അങ്ങനെ വലിയ തയാറെടുപ്പൊന്നുമില്ലാതെ ഞാന്‍ പാടി. കുടുംബസുഹൃത്തും ഗായികയുമായ സൈന്ധവി ആന്റി അത്‌ കേട്ടു.

പിന്നീട്‌ സൈന്ധവി ആന്റിയുടെ ഭര്‍ത്താവ്‌ ജി. വി. പ്രകാശ്‌ അങ്കിള്‍ (എ.ആര്‍ റഹ്‌മാന്റെ സഹോദരിപുത്രന്‍) സൈവം സിനിമയ്‌ക്ക് വേണ്ടി ഒരു കുട്ടിയുടെ വോയിസ്‌ അന്വേഷിച്ചപ്പോള്‍ ആന്റി എന്നെപ്പറ്റി പറഞ്ഞു. ഞാന്‍ വെറുതെ ട്രാക്ക്‌ പാടാന്‍ പോയതാണ്‌. അവിടെയെത്തിക്കഴിഞ്ഞപ്പോള്‍ പ്രകാശങ്കിളും റൊക്കോര്‍ഡിസ്‌റ്റ് ഹരിയങ്കിളും നന്നായി സപ്പോര്‍ട്ട്‌ ചെയ്‌തു. എനിക്ക്‌ തന്നെ റെക്കോര്‍ഡിംഗ്‌ സ്‌റ്റുഡിയോയില്‍ ഇരിക്കാന്‍ പേടിയായതു കൊണ്ട്‌ അമ്മ കൂടെയുണ്ടായിരുന്നു.

അന്ന്‌ ഞങ്ങളുടെ കൂടെ അച്‌ഛന്‍ വന്നിട്ടില്ല. അമ്മയ്‌ക്കും നല്ല ടെന്‍ഷനായിരുന്നു. ശരിക്കും പറഞ്ഞാല്‍ എന്നെ ട്രെയിന്‍ ചെയ്‌തെടുത്തത്‌ ചേട്ടന്‍ വാസുദേവാണ്‌. സിനിമാഗാനങ്ങള്‍ പിയാനോയില്‍ വായിച്ച്‌ ഞങ്ങളുടെ മഹാമായ സ്‌റ്റുഡിയോയില്‍ വച്ച്‌ എന്നെക്കൊണ്ട്‌ ചേട്ടന്‍ പാടിക്കുമായിരുന്നു. ആ പ്രാക്‌ടീസിലൂടെ സിനിമയിലെ അതേ ഫീലോടെ എനിക്ക്‌ പാടാന്‍ പറ്റി.

ഭാവം, വാക്കുകള്‍, ഇമോഷന്‍സ്‌ എല്ലാം പാട്ടില്‍ വരണമെന്ന്‌ അച്‌ഛന്‍ പറഞ്ഞിട്ടുണ്ട്‌. അതെന്നെ പഠിപ്പിച്ചത്‌ ചേട്ടനാണ്‌. ഞാന്‍ പാടുമെന്നതില്‍ ചേട്ടന്‌ ഞങ്ങളെക്കാള്‍ ഉറപ്പുണ്ടായിരുന്നു.
(അപ്പോഴേക്കും വാസുദേവ്‌ പുതിയ പാട്ട്‌ പിയാനോയില്‍ വായിച്ച്‌ അതിനൊപ്പം പാടാന്‍ ഉത്തരയെ വിളിച്ചു കഴിഞ്ഞു.)
ആയുര്‍വേദ പാരമ്പര്യമുള്ള കേസരി കുടീരത്തിന്റെ പിന്‍മുറക്കാരനാണല്ലോ ഉണ്ണികൃഷ്‌ണന്‍?

എന്റെ വലിയ മുത്തച്‌ഛനാണ്‌ കേസരി കുടീരത്തിന്റെ സ്‌ഥാപകന്‍. അമ്മയുടെ സ്‌ഥലം പാലക്കാടാണെങ്കിലും ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ വലിയ മുത്തച്‌ഛന്‍ പണിത ചെന്നൈയിലെ തറവാട്ടിലാണ്‌. ഒരു മുറിയില്‍ നിന്ന്‌ വിളിച്ചാല്‍ അടുത്ത മുറിയില്‍ കേള്‍ക്കില്ല, അത്രയ്‌ക്കു വലിയ വീടായിരുന്നു. ആയുര്‍വേദ പാരമ്പര്യം ഞാനറിഞ്ഞത്‌ എന്റെ മുത്തച്‌ഛന്‍ ഡോ. കെ.എന്‍. കേസരി വഴിയാണ്‌.

മുത്തച്‌ഛന്‌ എല്ലാക്കാര്യങ്ങളിലും നല്ല അടുക്കും ചിട്ടയുമായിരുന്നു. ആരോഗ്യ കാര്യത്തിലും മുത്തച്‌ഛന്റേതായ ചില ശീലങ്ങളുണ്ടായിരുന്നു. വാധ്യാരെ വിളിച്ച്‌ എന്നും പൂജ ചെയ്യുമായിരുന്നു. സപ്‌താഹവും മറ്റും നടത്തിയിരുന്നു.

ആദ്യത്തെ കൊച്ചുമകനായതു കൊണ്ട്‌ ആ സ്‌നേഹവും വാത്സല്യവുമൊക്കെ നന്നേ ചെറുപ്പത്തില്‍ കിട്ടിയിരുന്നു. മുത്തച്‌ഛന്റെ കൂടെ ഷോപ്പിംഗിനൊക്കെ പോകും. തിരിച്ചു വരുമ്പോള്‍ എനിക്കെന്തെങ്കിലും സ്‌പെഷല്‍ വാങ്ങിക്കും.

രാത്രി ഉറക്കം മുത്തച്‌ഛനൊപ്പമായിരുന്നു. ആ സമയത്ത്‌ വിക്രമാദിത്യന്‍ കഥകള്‍ പറഞ്ഞു തരും. ചെറുപ്പത്തില്‍ ആ ബിസിനസ്സ്‌ ശ്യംഖലയുടെ ഭാഗമാകാനായിരുന്നു എന്റെയിഷ്‌ടം. അതുപിന്നെ സംഗീതത്തിലേക്ക്‌ വഴിമാറിയത്‌ അപ്രതീക്ഷിതമായിട്ടാണ്‌.
സംഗീതത്തെ സ്‌നേഹിച്ചിരുന്നില്ലേ ?

അങ്ങനെയല്ല. അച്‌ഛന്‍ വഴി സ്‌പോര്‍ട്‌സായിരുന്നു ഏറ്റവുമിഷ്‌ടം. ക്രിക്കറ്റിനോടുള്ള താത്‌പര്യത്തിനനുസരിച്ചാണ്‌ ഞാന്‍ സന്തോമെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പോലും തെരഞ്ഞെടുത്തത്‌. സ്‌കൂളില്‍ നിന്ന്‌ ആദ്യ ഡിവിഷന്‍ ലീഗില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്‌.

അമ്മയ്‌ക്ക് സംഗീതതാത്‌പര്യമുള്ളതു കൊണ്ട്‌ ചെറുപ്പം മുതല്‍ ഭജനയിലൊക്കെ പാടിപ്പിച്ചിട്ടുണ്ട്‌. കോളജില്‍ കള്‍ച്ചറല്‍ കോമ്പറ്റീഷനൊക്കെ പങ്കെടുക്കുന്ന സമയത്ത്‌ ആ ഇഷ്‌ടം കൂടി. പിന്നെ പഠിച്ചു തുടങ്ങിയപ്പോള്‍ കര്‍ണാടക സംഗീതത്തെ സ്‌നേഹിക്കാന്‍ തുടങ്ങി. അന്നൊന്നും പക്ഷേ പ്ര?ഫഷനാക്കണമെന്ന്‌ തീരുമാനിച്ചിട്ടേയില്ല.
പിന്നെ സീരിയസ്സാകുന്നത്‌ ?

ഡോ. ഹരിണി രാധാകൃഷ്‌ണന്‍ എന്ന ഗുരുവാണ്‌ കര്‍ണാടക സംഗീതത്തെ കൂടുതലറിയാന്‍ സഹായിച്ചത്‌. കെ.എസ്‌. കൃഷ്‌ണമൂര്‍ത്തി, പി.എസ്‌. നാരായണസ്വാമി,എസ്‌.ആര്‍.ജാനകിരാമന്‍ ഇവരൊക്കെ സംഗീതത്തിലേക്ക്‌ കൂടുതലടുപ്പിച്ചു. സാവിത്രി സത്യമൂര്‍ത്തി ടീച്ചറാണെങ്കിലും വലിയ കര്‍ക്കശക്കാരിയായിരുന്നു. പഠിപ്പിക്കുന്നത്‌ അടുത്ത ദിവസം പാടികേള്‍പ്പിക്കണം. അല്ലെങ്കില്‍ ചീത്ത പറയും. അതൊക്കെ നല്ലതിനാണെന്നേ തോന്നിയിട്ടുള്ളു.

ആദ്യ കച്ചേരി പാലക്കാടായിരുന്നു. പറഞ്ഞു തന്നത്‌ പാടി എന്നതിനപ്പുറം ടെന്‍ഷനൊന്നും തോന്നിയില്ല. അന്നൊക്കെ കച്ചേരികളും കിട്ടിത്തുടങ്ങിയിരുന്നു. പിന്നീട്‌ ബി.കോം കഴിഞ്ഞ ശേഷം ആര്‍.കെ. ശ്രീറാം കുമാര്‍, സഞ്‌ജയ്‌ സുബ്രഹ്‌മണ്യം, വിജയ്‌ ശിവ ഇവരുടെയൊക്കെ പിന്തുണയോടെ യൂത്ത്‌ അസോസിയേഷന്‍ ഫോര്‍ ക്ലാസിക്കല്‍ മ്യൂസിക്‌ തുടങ്ങി. കൂടുതല്‍ ആളുകളെ ക്‌ളാസിക്കല്‍ മ്യൂസിക്കിലേക്ക്‌ കൊണ്ടു വരാന്‍ അതു സഹായിച്ചു. പിന്നെ ലോ എടുത്ത ശേഷം ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്താണ്‌ എ.ആര്‍. റഹ്‌മാന്‍ സിനിമയില്‍ പാടാന്‍ ക്ഷണിക്കുന്നത്‌.
ആദ്യഗാനത്തിന്‌ ദേശീയ അവാര്‍ഡ്‌?

അതുമൊരു ഭാഗ്യം. അന്നൊന്നും പ്ര?ഫഷനാക്കണമെന്ന്‌ തോന്നിയിട്ടില്ല. രാജീവ്‌ മേനോന്‍ എന്റെ കച്ചേരിയുടെ കാസറ്റ്‌ കേള്‍ക്കാന്‍ കൊടുത്തിരുന്നതു കൊണ്ട്‌ കമ്പനിയിലേക്കാണ്‌ റഹ്‌മാന്‍ വിളിക്കുന്നത്‌. ആദ്യം വേണോ വേണ്ടയോ എന്ന്‌ ആലോചിച്ചു. പുതിയ ശബ്‌ദമായിട്ടു കൂടി എല്ലാവരും സ്വീകരിച്ചു. ദേശീയ അവാര്‍ഡ്‌ കിട്ടിയ ശേഷം യു.എസ്‌ കണ്‍സേര്‍ട്ട്‌ കിട്ടി.

പിന്നെ തിരക്കായി, കച്ചേരിയും സിനിമാഗാനം ഒരുമിച്ചായപ്പോള്‍ അതൊരു സീരിയസ്സായ വെല്ലുവിളിയുമായി. എങ്കിലും മാറ്റി ചിന്തിക്കാന്‍ ശ്രമിച്ചു. പക്ഷേ എന്തു ചെയ്‌തു തുടങ്ങിയാലും അത്‌ സംഗീതത്തില്‍ അവസാനിക്കും. അതായിരുന്നു സത്യം. ഏകദേശം 1500 പാട്ടു പാടി. മലയാളത്തിലും സുധാമന്ത്രമൊക്കെ ആളുകള്‍ സ്വീകരിച്ചതാണ്‌. എങ്കിലും എന്റെ ഓള്‍ ടൈം ഫേററൈറ്റ്‌ എന്നവളെ തന്നെ.
റിയാലിറ്റി ഷോയെക്കുറിച്ച്‌ ?

ഇത്രയും പേര്‌ ക്ലാസിക്കല്‍ സംഗീതം പഠിക്കാന്‍ ധൈര്യം കാണിച്ചു തുടങ്ങിയത്‌ റിയാലിറ്റി ഷോ വഴിയാണ്‌. അത്‌ കൂടുതല്‍ കുട്ടികള്‍ക്ക്‌ അവസരം കൊടുക്കുന്നുണ്ട്‌. എങ്കിലും അവസരങ്ങള്‍ നേടിയെടുക്കാന്‍ കൂടുതല്‍ കഷ്‌ടപ്പെടണം. ഒരു വര്‍ഷം മികച്ചു നില്‍ക്കുന്ന കുട്ടികളുടെ പ്രാധാന്യം അടുത്ത വര്‍ഷത്തെ ഗ്രൂപ്പ്‌ വരുമ്പോള്‍ കുറയുന്നുണ്ട്‌. അതുകൊണ്ട്‌ സ്വന്തമായ ക്രിയേഷനാണ്‌ വേണ്ടത്‌.

ധൃതി കുറച്ച്‌ സ്വന്തം സ്‌റ്റൈലില്‍ സീരിയസ്സ്‌നെസ്സോടെ സംഗീതത്തെ സ്‌നേഹിക്കണം. കീര്‍ത്തനങ്ങള്‍ പാടിയതു കൊണ്ട്‌ കര്‍ണാടക സംഗീതമാകില്ല. രാഗം, സ്വരം, ഭാവം ഒക്കെ ശ്രദ്ധിക്കണം. നഗുമോയോ, ക്ഷീരസാഗരയോ പാടിയാല്‍ സംഗീതമാകില്ല. ആജീവനാന്ത തപസ്സാവണം.

ശരിക്കുള്ള സംഗീതത്തെ മനസ്സിലാക്കി മൂന്നു മണിക്കൂര്‍ ശ്രദ്ധിച്ച്‌ പാടാന്‍ കഴിയണം. രാഗം, ഭാവമൊക്കെ മനസ്സിലാക്കണം. ചില രാഗങ്ങള്‍ സ്വരം വച്ച്‌ പാടാനാവില്ല, ഭാവമറിയണം. എന്നും പാടിയെങ്കിലേ ക്രിയേറ്റിവിറ്റി വരൂ. പിന്നെ ഒരുപാട്‌ നല്ല ഗുരുക്കന്മാരും മണ്‍മറഞ്ഞതും ഒരു കാരണമാണ്‌. സ്‌റ്റഫ്‌ കിട്ടണമെങ്കില്‍ ഹിന്ദുസ്‌ഥാനി, വെസ്‌റ്റേണ്‍, ക്ലാസിക്കല്‍ ഒക്കെ പഠിക്കണം. ഒരു തപസ്സുപോലെ കരുതിയാല്‍ സംഗീതമറിഞ്ഞ്‌ പാടാം.
ഈ ചെറുപ്പത്തിനു പിന്നില്‍ ?

(ചിരി). അതൊരു വലിയ ഭാഗ്യമാണ്‌. അതിന്റെ പ്രധാന കാരണം ക്രിക്കറ്റ്‌ തന്നെ. സംഗീതത്തില്‍ 25 വര്‍ഷം തികച്ചെങ്കിലും ക്രിക്കറ്റെന്നാല്‍ ഇപ്പോഴും ജീവനാണ്‌. വ്യക്‌തിത്വരൂപീകരണത്തിനും ടീം വര്‍ക്കിനും, അഡ്‌ജസ്‌റ്റ് ചെയ്‌ത് ജീവിക്കാനുമൊക്കെ എന്നെയത്‌ വളരെ സഹായിച്ചിട്ടുണ്ട്‌. ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്‌. തമിഴ്‌നാട്‌ ക്രിക്കറ്റ്‌ അസോസിയേഷനിലും മദ്രാസ്‌ ക്രിക്കറ്റ്‌ ക്ലബിലും ഞാന്‍ സജീവമായിട്ടുണ്ട്‌. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നുണ്ട്‌. സംഗീതത്തോടൊപ്പമുള്ള എന്റെ ഇഷ്‌ടങ്ങള്‍ ഇതൊക്കെയാണ്‌.
കുടുംബം ?

സിനിമയില്‍ പാടിയ ശേഷമാണ്‌ പ്രിയയെ വിവാഹം കഴിക്കുന്നത്‌. കലാവാസനയുള്ള ആളാകണം എന്റെ ജീവിതപങ്കാളിയെന്നആഗ്രഹം അച്‌ഛനും അമ്മയും നന്നായി മനസ്സിലാക്കിയിട്ടാണ്‌ പ്രിയയെ കണ്ടെത്തുന്നത്‌. നൃത്തമാണ്‌ പ്രിയയുടെ മേഖല. കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ട്‌. അവള്‍ നല്ല ഗ്രേസോടെ ഭംഗിയായി നൃത്തം ചെയ്യും. 15 വര്‍ഷത്തോളം പാട്ടും പഠിച്ചിട്ടുണ്ട്‌. പക്ഷേ ഒരിക്കലും അത്‌ പ്ര?ഫഷനാക്കണമെന്ന ആഗ്രഹമില്ലായിരുന്നു. എന്റെയും മക്കളുടെയും കാര്യങ്ങളുമായി പ്രിയ സന്തോഷത്തോടെ ജീവിക്കുന്നു.

മകന്‌ പിയാനോയിലാണ്‌ താത്‌പര്യം. എങ്കിലും എന്‍ജിനീയറിംഗാണ്‌ പ്ര?ഫഷനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഉത്തര പക്ഷേ സംഗീതജ്‌ഞയാകണമെന്ന്‌ ഇപ്പോഴേ തീരുമാനിച്ചു കഴിഞ്ഞു. സൈവത്തിനു ശേഷം പിസാച്‌ എന്ന സിനിമയിലും അവള്‍ പാടി. അവരുടെ ഇഷ്‌ടം പോലെ എന്താണെന്നു വച്ചാല്‍ തെരഞ്ഞെടുക്കട്ടെ.
നാലുപേരും ഒരുമിച്ച്‌ ഒരു വേദിയില്‍?

അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. എല്ലാം ആകസ്‌മികമായി സംഭവിച്ചതു പോലെ അതും ഒരുപക്ഷേ സംഭവിച്ചേക്കാം.അതിനെപ്പറ്റി ഞങ്ങള്‍ ആലോചിക്കുന്നില്ല. പ്രേക്ഷകയാകാനാണ്‌ പ്രിയയ്‌ക്ക് ഇഷ്‌ടം. ഞങ്ങള്‍ വേദിയില്‍ കയറുന്നതേ പ്രിയയ്‌ക്ക് ടെന്‍ഷനാണ്‌. ആ ടെന്‍ഷനില്‍ അവള്‍ക്ക്‌ നൃത്തം ചെയ്യാനാവില്ല.

ഞാനും മകളുമൊരുമിച്ച്‌ വിജയ്‌ ടിവിയിലെ റിയാലിറ്റി ഷോ ഫൈനലില്‍ പാടിയിട്ടുണ്ട്‌. ഞങ്ങള്‍ നാലു പേരും ഒരുമിച്ച്‌ ഒരു വേദിയില്‍ വന്നിട്ടില്ല. ദൈവം അനുഗ്രഹിച്ചാല്‍ ചിലപ്പോള്‍...

രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ ചെന്നൈയിലെ ഈ വീട്‌ സംഗീതസാന്ദ്രമാണ്‌. ചേട്ടനും അനിയത്തിയും പാട്ട്‌ പ്രാക്‌ടീസിലായിരിക്കും. സംശയങ്ങള്‍ തീര്‍ക്കാന്‍ അച്‌ഛനും. മനസ്സില്‍ അതിനനുസരിച്ച്‌ ചിലങ്ക കെട്ടിയാടുന്ന ഒരമ്മയും. സപ്‌തസ്വരങ്ങളും പിയാനോ സംഗീതവും കൂടിച്ചേര്‍ന്ന ഈ കുടുംബത്തെ ഒരു വേദിയില്‍ നമുക്ക്‌ പ്രതീക്ഷിക്കാം...
Uthara Speaks

സൈവത്തിലെ അഴകൈ എന്ന പാട്ടിലൂടെ സംഗീതപ്രേമികള്‍ക്കിടയില്‍ സുപരിചിതയായ ഉത്തരയുടെ വാക്കുകള്‍...
ആദ്യ സിനിമാഗാനം പാടിയപ്പോള്‍ ?

ഒട്ടും ടെന്‍ഷനടിപ്പിക്കാതെയാണ്‌ പ്രകാശങ്കിള്‍ പാടിച്ചത്‌. അമ്മയ്‌ക്കായിരുന്നു ടെന്‍ഷന്‍.
അച്‌ഛനെന്ന ഗുരുവിനെക്കുറിച്ച്‌ ?

അച്‌ഛന്‍ ഒരിക്കലും പാടാന്‍ നിര്‍ബന്ധിക്കാറില്ല. എനിക്കറിയാവുന്ന രീതിയില്‍ പാടിയാല്‍ അച്‌ഛന്‌താണിഷ്‌ടം.
സുഹൃത്തുക്കള്‍ ?

ഏ.ആര്‍. റഹ്‌മാനങ്കിളിന്റെയും ഹാരിസ്‌ ജയരാജങ്കിളിന്റെയും മക്കളെ അറിയാം. അവരെന്റെ സ്‌കൂളിലല്ല. സ്‌കൂളിലെയും പാട്ട്‌ ക്ലാസിലെയും എല്ലാവരും നല്ല കൂട്ടുകാരാണ്‌. ചേട്ടനുമായും നല്ല കൂട്ടാണ്‌.
അച്‌ഛന്‍ പാടിയ പാട്ടുകളില്‍ ഏറെയിഷ്‌ടം ?

ഇരുവറിലെ മുതല്‍കനവൈ...
ഇഷ്‌ട ഗായിക ?

എസ്‌ ജാനകിയമ്മ, എം.എസ്‌ സുബ്ബലക്ഷ്‌മിയമ്മ
ഇഷ്‌ട ഗായകന്‍ ?

ഇളയരാജ, പിന്നെ ദാസങ്കിള്‍ അടക്കം മലയാളത്തില്‍ എല്ലാവരും.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Mar 25, 2015 11:35 am

പ്രശസ്തരുടെ മനസിലൂടെ  - Page 38 550239
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyMon Apr 20, 2015 6:27 pm

ബിന്നി പാടുമ്പോള്‍ പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586


ബിന്നി കൃഷ്‌ണകുമാര്‍ മലയാളസിനിമയില്‍ സജീവമാകുകയാണ്‌. 1989ല്‍ സംസ്ഥാനകലാതിലകം എന്ന വിശേഷണത്തോടെ മലയാളികള്‍ ശ്രദ്ധിച്ച പ്രതിഭ. പിന്നീട്‌ സംഗീതത്തില്‍ ബിരുദാനന്തരബിരുദത്തിന്‌ കേരള സര്‍വകലാശാലയില്‍ നിന്ന്‌ ഒന്നാംറാങ്ക്‌. ഗവേഷണത്തിനും ഉപരിപഠനത്തിനുമായി ചെന്നൈയിലേക്ക്‌. അപ്പോഴൊക്കെയും കര്‍ണാടകസംഗീതവേദികളില്‍ ബിന്നി തിളങ്ങിനിന്നിരുന്നു. 2005ല്‍ മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖി എന്ന രജനീകാന്ത്‌ ബ്രഹ്മാണ്‌ഡചിത്രത്തില്‍ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ ഗാനമായിരുന്നു ക്ലൈമാക്‌സ്‌ രംഗത്തെ `രാ..രാ.. സരസുക്കു..' എന്നു തുടങ്ങുന്ന ശാസ്‌ത്രീയ ഗാനത്തിന്റെ അടിത്തറയുള്ള ആലാപനം. ബിന്നി കൃഷ്‌ണകുമാര്‍. തമിഴ്‌ സിനിമാലോകം പുതിയൊരു സ്വരം പുതിയൊരു ആലാപനശൈലി അടുത്തറിയുകയായിരുന്നു. പക്ഷേ, പത്തു വര്‍ഷക്കാലത്തിനിപ്പുറവും ബിന്നി കൃഷ്‌ണകുമാര്‍ ഉറച്ചുനില്‍ക്കുന്നത്‌ കര്‍ണാടകസംഗീതമെന്ന സായൂജ്യവേദിയിലാണ്‌. എത്രയെല്ലാം ആകര്‍ഷണീയതകള്‍ ചലച്ചിത്രലോകത്തുണ്ടായിട്ടും `നല്ല പാട്ടുകള്‍' എന്ന പിടിവാശിക്കൊപ്പം ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ മാത്രം സ്വീകരിച്ച്‌ ബിന്നി തന്റെ വ്യത്യസ്‌തത നിലനിര്‍ത്തുന്നു.
ഏറ്റവുമടുത്ത്‌ `ജലം' എന്ന നായികപ്രാധാന്യമുള്ള ചിത്രത്തിലെ, പാടിഫലിപ്പിക്കാന്‍ പ്രയാസമുള്ള രഘുപ്രിയ രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനമാണ്‌ ബിന്നിയെ തേടിയെത്തിയത്‌. ഔസേപ്പച്ചന്‍ ഈണമിട്ട്‌ മധു വാസുദേവന്‍ എഴുതിയ `പകല്‍പാതി ചാരി നീ മറയുമ്പോള്‍' എന്ന ഈ ഗാനം ആരുപാടണം എന്നാലോചിക്കുമ്പോള്‍ സംവിധായകന്‍ പത്മകുമാറിനടക്കം, ബിന്നി കൃഷ്‌ണകുമാര്‍ എന്നല്ലാതെ മറ്റൊരു പേരും മനസില്‍ ഉണ്ടായിരുന്നില്ല. ഗായികയ്‌ക്ക്‌ ശാസ്‌ത്രീയ സംഗീതത്തില്‍ നല്ല അടിസ്ഥാനമുണ്ടായിരിക്കണം. ശബ്‌ദം പവര്‍ഫുള്‍ ആയിരിക്കണം. ആലാപനത്തില്‍ വ്യത്യസ്‌തത വേണം... എന്നിങ്ങനെ മനസില്‍ കുറിച്ചുവച്ച എല്ലാ മാനദണ്‌ഡങ്ങളും ഒത്തിണങ്ങിയ ഗായിക. ചലച്ചിത്രപ്രഭയില്‍ പെട്ടുപോകാതെ സ്വന്തം വ്യക്തിമുദ്ര നിലനിര്‍ത്തുന്നത്‌ അത്ര എളുപ്പമല്ല.
``ഗുരുജിയുടെ ഉപദേശം അങ്ങനയാണ്‌'' ബിന്നിയുടെ വിശദീകരണം അതാണ്‌. സാക്ഷാല്‍ ബാലമുരളീകൃഷ്‌ണ ബിന്നികൃഷ്‌ണകുമാറിന്റെ ഗുരുജി. എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹമാണെന്നേ ബിന്നി പറയൂ.
പക്ഷേ, സംഗീതത്തെക്കുറിച്ചുള്ള ഓര്‍മയില്‍ ആദ്യം തെളിയുന്നത്‌ മറ്റൊരു മുഖമാണ്‌. അച്ഛന്റെ മുഖം. പണ്ടൊരു കാലം. കഥ അവിടെ നിന്നു തുടങ്ങാം.
`ബ്രോചേവാ... രെവരൂരാ... നിനുവിനാ...' ഹരികാംബോജിയുടെ ജന്യരാഗമായ കമാസ്‌ രാഗത്തില്‍ മൈസൂര്‍ വാസുദേവാചാര്യയുടെ കൃതി അടുത്തവീട്ടില്‍ നിന്ന്‌ ഒഴുകിവന്നപ്പോള്‍ അവിടെയേതു കുട്ടിയാണ്‌ പാടുന്നത്‌ എന്ന അമ്പരപ്പോടെ അച്ഛന്‍ അമ്മയെ നോക്കി. കുട്ടികളുള്ളത്‌ ഇവിടെയാണ്‌. നാലു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. മൂത്ത നാലുപേരും ചിട്ടയായി കര്‍ണാടകസംഗീതം പഠിക്കുന്നവര്‍. ഇളയവള്‍ ബിന്നി മാത്രം പാട്ടുപഠിപ്പിക്കാനായി തിരുവിഴ സുരേന്ദ്രനാഥ്‌ സാര്‍ വരുന്നു എന്നു കേള്‍ക്കുമ്പോഴേ കാറിക്കൂവി അയല്‍വീട്ടിലേക്കോടും. `അഞ്ചോ ആറോ വയസല്ലേ ഉള്ളു പോട്ടേ' എന്ന്‌ എല്ലാവരും ക്ഷമിക്കുകയും ചെയ്യും.
``അവിടെ വേറേ ആരു പാടാന്‍? നമ്മുടെ ബിന്നി തന്നെ'' അമ്മ പറഞ്ഞിട്ടും അച്ഛനു വിശ്വാസം വന്നില്ല. എങ്ങനെ വിശ്വസിക്കാന്‍. രാഗം താളം സംഗതികള്‍ എല്ലാം കിറുകൃത്യം. `നീ ചരിതമു പൊഗഡലേനിനാ...' എന്നിടത്തു നിന്ന്‌ കുഞ്ഞിസ്വരത്തില്‍ `സാ...സനിധപധനിസനിനിധധാപാമാ...' എന്നിങ്ങനെ രാഗം അസലായി സ്വരസ്ഥാനങ്ങളില്‍ നൃത്തം ചെയ്‌തുതുടങ്ങിയപ്പോള്‍ അച്ഛനു അമ്മയും മകള്‍ക്കരികിലെത്തി.
കെട്ടുകഥയുടെ തുടക്കമല്ല ഇത്‌. ബിന്നി കൃഷ്‌ണകുമാറിന്‌ തന്റെ ആദ്യകാല കച്ചേരി എന്ന ഓര്‍മ്മയെടുത്താല്‍ ആദ്യം തെളിയുന്ന ചിത്രമാണിത്‌. അയല്‍പക്കത്ത്‌ പത്തിരുപത്തഞ്ച്‌ പൂച്ചകളെ ഓമനിച്ചുവളര്‍ത്തുന്ന അമ്മായിയുടെ വീട്ടുവരാന്തയില്‍, നിരന്നിരുന്ന്‌ ദേഹം നക്കിമിനുക്കുന്ന പൂച്ചസദസിനു മുന്നിലിരുന്ന്‌ പാടുന്ന അഞ്ചുവയസുകാരിയുടെ ചിത്രം. അദ്ധ്യാപകരായിരുന്നു അച്ഛന്‍ കെ.എന്‍. രാമചന്ദ്രന്‍ നായരും അമ്മ ശാന്തമ്മയും. സംഗീതത്തെയും നൃത്തത്തെയും എല്ലാം വളരെ വളരെ സ്‌നേഹിച്ചവര്‍.
``അച്ഛന്‍! അച്ഛനുവേണ്ടിയായിരുന്നു എന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളെല്ലാം. അത്രക്ക്‌ ആഗ്രഹമായിരുന്നു അച്ഛന്‌ മകള്‍ ഓരോ അരങ്ങിലും വിജയിക്കുന്നത്‌ കാണാന്‍'' സാലിഗ്രാമിലെ വീട്ടിലിരുന്ന്‌ ബിന്നി മനസുകൊണ്ട്‌ തൊടുപുഴയിലെ അന്നത്തെ വീട്ടിലേക്കും അച്ഛനും അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കഴിഞ്ഞ ബാല്യത്തിലേക്കും മാനസസഞ്ചാരം നടത്തി.
``മൂന്നു ചേച്ചിമാരും ഒരു ചേട്ടനുമാണ്‌ സഹോദരങ്ങള്‍. ജയശ്രീ, രാജശ്രീ, ബിന്ദു, മനോജ്‌. തിരുവിഴ സുരേന്ദ്രനാഥ്‌ എന്ന മാസ്റ്റര്‍ ഇവരെ പാട്ടുപഠിപ്പിക്കാന്‍ നിത്യവും വരും. എനിക്കാണെങ്കില്‍ അടങ്ങിയൊതുങ്ങി അങ്ങിനിരുന്നു പാടുന്നത്‌ പ്രാണസങ്കടമാണ്‌. സാറിന്റെ തലവെട്ടം കണ്ടാല്‍ ഞാന്‍ ഓടും. അടുത്ത വീട്ടില്‍ പൂച്ചകളെയും കളിപ്പിച്ച്‌ പമ്മിയിരിക്കും. പക്ഷേ, ഞാനറിയാതെ തന്നെ ഈ സംഗീതവീചികള്‍ മനസില്‍ തറയുന്നുണ്ടായിരുന്നു. സരള വരിശ, ജണ്ടവരിശ എന്നിങ്ങനെ ഓരോ പടിയിലും ഞാനും, ഞാന്‍ പോലുമറിയാതെ അവര്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെയാണ്‌ `ബ്രോചേവാ...' എന്ന കീര്‍ത്തനം പാടിയത്‌. അച്ഛന്‍ ഇതുകേട്ട്‌ അടുത്തു വിളിച്ചിരുത്തിയപ്പോള്‍, ഇതു മാത്രമല്ല എനിക്കിനിയും പാട്ടറിയാമെന്ന്‌ അന്നത്തെ അഞ്ചുവയസിന്റെ നിഷ്‌കളങ്കതയും വീരസ്യവും കാട്ടി ഞാന്‍ പറഞ്ഞത്രേ. മുത്തയ്യാ ഭാഗവതര്‍ കൃതിയായ `ഹിമഗിരി തനയേ ഹേമലതേ...' പാടി. ശുദ്ധധന്യാസിയിലുള്ള കൃതി. താളം ആദി. അച്ഛന്റെ ചോദ്യത്തിനെല്ലാം മറുപടിയും പറഞ്ഞു. അതുകൊണ്ടെന്താ, പിറ്റേന്നു മുതല്‍ അച്ഛന്‍ ഓടിച്ചിട്ടുപിടിച്ച്‌ പാട്ടുപഠിക്കാനിരുത്തി. ''
ഓര്‍മ്മയില്‍ ബിന്നി പൊട്ടിച്ചിരിച്ചുതുടങ്ങി. ആദ്യം കിട്ടിയ സമ്മാനം അതായിരുന്നു ബിന്നിക്ക്‌. ഉഴപ്പിനടക്കാതെ ചിട്ടയായി പാട്ടുപഠിക്കണം എന്ന ശാസനം. അന്നു മുതലുള്ള പഠനം. അതാണ്‌ ഇടുക്കി പോലൊരു പിന്നോക്കജില്ലയിലേക്ക്‌ ആദ്യമായി പല സംസ്ഥാനതല പുരസ്‌കാരങ്ങളും എത്തിക്കാന്‍ ബിന്നിയെ തുണച്ചത്‌.
``ചെറിയ ക്ലാസില്‍ അമ്മ ടീച്ചറായ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂളിലായിരുന്നു പഠനം. ചറുപിറാ കലോത്സവങ്ങള്‍. എല്ലാത്തിനും ഞാന്‍ മത്സരിക്കും. ബാലജനസഖ്യങ്ങള്‍, കരയോഗം, സ്‌കൂള്‍ എന്നിങ്ങനെ പലതലത്തിലുള്ള മത്സരങ്ങള്‍. ചേര്‍ന്നാല്‍ സമ്മാനം കിട്ടണമെന്ന വാശിക്കാരിയായിരുന്നു അന്ന്‌. സമ്മാനം കിട്ടാനായി എത്ര കഷ്‌ടപ്പെടാനും ഞാനന്ന്‌ തയ്യാറായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസുകളിലെത്തിയപ്പേഴേക്കും വീടാകെ ട്രോഫികളുടെ കൂമ്പാരമായി. പക്ഷെ, ഒരു ട്രോഫി, കലാതിലകമെന്ന സ്വപ്‌നം അതു ബാക്കിനിന്നു.
കലാതിലകം
ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, പദ്യപാരായണം, ലളിതഗാനം, ശാസ്‌ത്രീയസംഗീതം... ഒരുപാട്‌ ഇനങ്ങളില്‍ ഞാന്‍ മത്സരവേദികളിലെത്തിയിരുന്നു. തൊടുപുഴയില്‍ അന്ന്‌ അങ്ങനെ സംസ്ഥാനതലത്തിലൊക്കെ എത്തുന്ന കുട്ടികള്‍ അധികമില്ല. അതുകൊണ്ടുതന്നെ നാട്ടില്‍ എല്ലാവര്‍ക്കും പറഞ്ഞറിയിക്കാന്‍ വയ്യാത്തത്ര വാത്സല്യം. കേരള കോണ്‍ഗ്രസിലെ പി.ജെ.ജോസഫ്‌ സാര്‍ ഒരുപാടു പ്രോത്സാഹനം തന്നു. അന്നദ്ദേഹം മന്ത്രിയാണ്‌. മന്ത്രി പങ്കെടുക്കുന്ന അല്ലെങ്കില്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങിലും എന്റെ പ്രാര്‍ത്ഥനാഗാനമുണ്ടായിരുന്നു അന്ന്‌. മീറ്റിംഗുകള്‍, മത്സരങ്ങള്‍ എല്ലാമായി പഠിക്കാന്‍ ക്ലാസില്‍ പോകാന്‍ സമയം കിട്ടാത്ത സ്ഥിതി.
കലാതിലകം. ആ മോഹം അപ്പോഴും സ്വപ്‌നമായി തുടര്‍ന്നു. എട്ടിലും ഒന്‍പതിലുമൊക്കെ ആ കിരീടം കൈപ്പിടിയിലൊതുങ്ങാതെ നിന്നു. പത്താം ക്ലാസില്‍ അവസാന ചാന്‍സാണ്‌. ശാസ്‌ത്രീയ സംഗീതത്തിലും കഥാപ്രസംഗത്തിലും ഫസ്റ്റ്‌ ഉറപ്പാക്കിയാല്‍ ബാക്കി കിട്ടാവുന്ന പോയിന്റുകള്‍ എല്ലാം കൂടി ചേര്‍ക്കുമ്പോള്‍ തിലകമാകാം. അങ്ങനെ ശാസ്‌ത്രീയ സംഗീതത്തില്‍ തീവ്രപഠനം തുടങ്ങി. പി.എന്‍ ഗോവിന്ദന്‍ നമ്പൂതിരി, ഡി. ശശികുമാര്‍... ശാസ്‌ത്രീയസംഗീതത്തിലെ പുതിയ വെല്ലുവിളികള്‍, ഔഡവരാഗങ്ങളുടെ സങ്കീര്‍ണഭാവങ്ങള്‍, അതിദ്രുതതാളങ്ങളില്‍ അലങ്കാരഭേദങ്ങള്‍... പഠനം, പഠനം, പഠനം...
ഒടുവില്‍ എറണാകുളത്ത്‌ സംസ്ഥാന കലോത്സവം. ഒരുപാട്‌ ഇനങ്ങളില്‍ ഞാനുണ്ട്‌. ശാസ്‌ത്രീയ സംഗീതം. പ്രതീക്ഷയും ആത്മവിശ്വാസവും ഒപ്പം ചേര്‍ത്ത്‌ പാടി. സദസില്‍ കയ്യടിയുടെ പെരുമഴ. കുട്ടിക്കു തന്നെ ഒന്നാംസ്ഥാനം കേള്‍വിക്കാര്‍ ഇടുക്കിജില്ലക്കാരോട്‌ അഭിനന്ദനം പോലെ പറഞ്ഞു.
കഥാപ്രസംഗവേദിയില്‍നിന്നും ഇറങ്ങിവരുമ്പോള്‍ റിസള്‍ട്ട്‌ വന്നു. ഒന്നാം സ്ഥാനത്തിനു പകരം നാലാം സ്ഥാനം. പൊട്ടിക്കരയാന്‍ തോന്നി. ഒന്നാംസ്ഥാനം എന്നത്‌ അത്രയേറെ കൊതിച്ചിരുന്നു ഞാന്‍. എനിക്കൊരലങ്കാരമായല്ല, പകരം എന്റെ അച്ഛന്റെ എത്രയോ കാലത്തെ സ്വപ്‌നം. എന്റെ ഇടുക്കിജില്ലയുടെ നെടുനാളത്തെ പ്രതീക്ഷ!!! ഞാന്‍ ആരോടും ഒന്നും സംസാരിക്കാതെ ഏതോ മൂലയില്‍ വിങ്ങലടക്കിയിരുന്നു. പിറ്റേ ദിവസം. ഒരു പ്രതീക്ഷയുമില്ലാതെ ഞാന്‍ ടി.വി.യുടെ മുന്നിലിരിക്കുമ്പോള്‍ ഇടുക്കി ക്യാമ്പില്‍ വലിയ കോലാഹലം. ബിന്നിയെവിടെ, ബിന്നി രാമചന്ദ്രന്‍ കലാതിലകം എന്നു പറഞ്ഞ്‌. കഥാപ്രസംഗത്തിന്റെ റിസള്‍ട്ട്‌ വന്നതോടെ പോയിന്റ്‌ നില ആകെ മാറിമറിഞ്ഞതാണ്‌. ഹൊ! ആ നിമിഷം, ആ നിമിഷം തോന്നിയ ആഹ്ലാദത്തിനു പകരം വയ്‌ക്കാന്‍ ഒന്നുമില്ല എനിക്കിന്നും. അച്ഛന്‍ ആ വര്‍ഷം റിട്ടയര്‍ ചെയ്യുകയായിരുന്നു. ഞാന്‍ പത്താം ക്ലാസിലും. കലോത്സവവേദിയില്‍ നിന്ന്‌ അച്ഛനും മകളും വിടപറയുന്നു എന്ന തലക്കെട്ടിലാണ്‌ പിറ്റേദിവസം ചില പത്രങ്ങള്‍ ബോക്‌സ്‌ വാര്‍ത്ത കൊടുത്തത്‌. അന്ന്‌ പ്രതിഭയായത്‌ വടക്കന്‍ വീരഗാഥയിലൊക്കെ അഭിനയിച്ച വിനീതാണ്‌.
പിന്നീട്‌ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കലോത്സവം ഉദ്‌ഘാടനം ചെയ്യാന്‍ ഞങ്ങളെയാണ്‌ അന്നത്തെ സംഘാടകര്‍ ക്ഷണിച്ചത്‌. അതും മറക്കാന്‍ വയ്യ. മറൈന്‍ഡ്രൈവിലെ രാജേന്ദ്രമൈതാനത്ത്‌ വന്‍ജനാവലിക്കു നടുവിലൂടെ ചുവന്ന പരവതാനി വിരിച്ചതിലൂടെ നടന്ന്‌... എന്റെ കണ്ണ്‌ അച്ഛന്റെയും അമ്മയുടെയും മുഖത്തായിരുന്നു. അവര്‍ക്കായി, അവരുടെ മുഖത്തു നിറഞ്ഞ അഭിമാനം കാണാനായി, അതിനുവേണ്ടി മാത്രമാണ്‌ ഞാന്‍ അവിടെ നിന്നത്‌.''
കൃഷ്‌ണകുമാര്‍ എന്നൊരു വഴിത്തിരിവ്‌
കോളജ്‌ പഠനത്തിനുശേഷം തിരുവനന്തപുരത്ത്‌ എത്തിയപ്പോള്‍ വലിയൊരു പ്രതിസന്ധി. ഇംഗ്ലീഷ്‌! തൊടുപുഴയിലെ ഇംഗ്ലീഷും തിരുവന്തപുരത്തെ ഇംഗ്ലീഷും രണ്ടും രണ്ടാണ്‌. അങ്ങനെ മത്സരവേദികള്‍ കുറച്ചു. പഠനത്തിലായി മുഴുവന്‍ ശ്രദ്ധയും. അക്കാലത്താണ്‌ കൃഷ്‌ണകുമാറിനെ പരിചയപ്പെടുന്നത്‌. സംഗീതജ്ഞനായ ശാരദ കല്യാണസുന്ദരത്തിന്റെ മകന്‍. പല വേദികളിലും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൃഷ്‌ണകുമാര്‍ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ ഞാന്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുന്നിലെത്തി. പിന്നെ അക്കാലത്ത്‌ നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍ സാറിന്റെ കീഴിലാണ്‌ ഞങ്ങള്‍ സംഗീതം പഠിച്ചിരുന്നത്‌. സംഗീതത്തെക്കുറിച്ചാണ്‌ ഞങ്ങള്‍ ഏറ്റവും സംസാരിച്ചിരുന്നത്‌. പരസ്‌പര ബഹുമാനം, സൗഹൃദം, അങ്ങനെയങ്ങനെ പ്രണയം. സാമാന്യം എതിര്‍പ്പുകള്‍ ഇരുവീട്ടില്‍ നിന്നുമുണ്ടായി. തമിഴ്‌ ബ്രാഹ്മണശൈലിയിലായിരുന്നു വിവാഹം. ഗുരുവായൂരില്‍ വച്ച്‌. അതൊരു അതിശയത്തിന്റെ കൂടി കഥ യാണ്‌.
എന്റെ വിവാഹം പ്രശ്‌നമൊന്നുമില്ലാതെ നടക്കാനായി അമ്മ ഗുരുവായൂരപ്പന്‌ ഗോപി (സ്വര്‍ണപ്പൊട്ട്‌) നേര്‍ന്നിരുന്നു. ഗുരുവായൂര്‍ ഞങ്ങള്‍ എത്തിയപ്പോള്‍ മുതല്‍ ഈ ഗോപി സമര്‍പ്പിക്കല്‍ വൈകിവൈകിപ്പോയി. അപ്പോഴുണ്ട്‌ കൃഷ്‌ണകുമാറിന്‌ തുള്ളി വിറയ്‌ക്കുന്ന പനി. ദിവസങ്ങള്‍ നീളുന്ന ചടങ്ങാണ്‌. ചിലപ്പോള്‍ കല്യാണം മാറ്റിവയ്‌ക്കേണ്ടി വരും എന്നുവരെ ഓരോരുത്തര്‍ പറഞ്ഞുതുടങ്ങി. ``എന്താ ഇത്‌ ഭഗവാനേ?'' എന്നു സങ്കടപ്പെട്ടപ്പോഴാണ്‌ വഴിപാട്‌ നടത്തിയിട്ടില്ലല്ലോ എന്നോര്‍ത്തത്‌. നേരേ നടയില്‍ ചെന്ന്‌ ഗോപി സമര്‍പ്പിച്ചു. ഞങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട്‌ കൃഷ്‌ണന്റെ പനി കുറഞ്ഞുതുടങ്ങി. പിറ്റേന്നു ചടങ്ങിന്‌ കൃഷ്‌ണന്‍ പൂര്‍ണ ആരോഗ്യവാനായി എത്തി!!!
സംഗീതമേ ജീവിതം
സംഗീതകച്ചേരികളില്‍ എല്ലാ കാലത്തും ഞാന്‍ സജീവമായിരുന്നു. നിയമസഭയുടെ വാര്‍ഷികവേളയില്‍ പാടാന്‍ അവസരം ലഭിച്ചതാണ്‌ അക്കാലത്തെ നല്ലൊരു ഓര്‍മ. അന്നു പാടിയ തില്ലാന കുറച്ചു പ്രയാസം പിടിച്ചതായിരുന്നു. സദസില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ കേട്ടിരുന്ന്‌ താളം പിടിച്ച്‌ ആസ്വദിക്കുന്നുണ്ട്‌. പാടിയിറങ്ങിവന്നപ്പോള്‍ നായനാര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
``കഷ്‌ടപ്പെട്ടല്ലേ പാടാന്‍! കൂടെപ്പാടാന്‍ നോക്കീട്ട്‌ നമ്മക്കൊന്നും പറ്റൂല നാക്കുളുക്കും.''
ചുറ്റും പൊട്ടിച്ചിരി. അത്‌ അദ്ദേഹത്തിന്റെ ശൈലിയുള്ള അഭിനന്ദനമായിരുന്നു. ശ്രീവിരാഹം ക്ഷേത്രത്തില്‍ തടാകത്തിനു നടുവിലൊരു സ്റ്റേജില്‍ ടൂറിസം ആഘോഷത്തിന്റെ ഭാഗമായി പാടാന്‍ ലഭിച്ച അവസരം മറ്റൊരു അനുഭവം. തെപ്പം കച്ചേരി എന്ന പേരില്‍ ഇത്‌ തമിഴ്‌നാട്ടില്‍ പ്രശസ്‌തവും സര്‍വസാധാരണവുമാണ്‌. കുംഭകോണം, കാപാലീശ്വരം എന്നിടത്തൊക്കെ ഈ രീതിയില്‍ കച്ചേരി എല്ലാവര്‍ഷവും അരങ്ങേറുന്നുണ്ട്‌. ചുറ്റും ജലം ഓളമിളക്കുമ്പോള്‍ അങ്ങേക്കരയിലിരിക്കുന്ന സദസിനായി പാടുക. നിലാവു പടര്‍ന്നൊഴുകുന്ന തടാകം. അക്കരെയില്‍ ജ്വലിക്കുന്ന വിളക്കുകളുടെ തിളക്കം. ചുറ്റും ചൂഴുന്ന നിശബ്‌ദതയിലൂടെ നമ്മുടെ സ്വരം മുഴുങ്ങിക്കേള്‍ക്കുക... അതൊരു അനുഭവം തന്നെയായിരുന്നു.
ഗുരുജി എന്നൊരു ആകാശം
വിവാഹശേഷമാണ്‌ സാക്ഷാല്‍ ബാലമുരളീകൃഷ്‌ണ എന്ന ഗുരുജിയെ അടുത്തു പരിചയമാകുന്നത്‌. കൃഷ്‌ണകുമാര്‍ നന്നേ ചെറുപ്പം മുതല്‍ക്കേ അദ്ദേഹത്തിന്റെ അരുമശിഷ്യനാണ്‌. എനിക്ക്‌ ആകെ സംഭ്രമം തോന്നുണ്ടായിരുന്നു. ഒരിക്കല്‍ അതിനുമുമ്പ്‌ അടുത്തു കണ്ടിട്ടുണ്ട്‌. അത്‌ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌. സംഗീതസഭകളുടെ ഓള്‍ കേരള സമ്മേളനം നടത്തിയ സംഗീതമത്സരത്തിനൊടുവില്‍ മുഖ്യഅതിഥിയായി അദ്ദേഹം വന്നപ്പോള്‍. ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനമാണ്‌ എനിക്ക്‌. സമ്മാനം വാങ്ങാന്‍ അടുത്തു ചെന്നപ്പോള്‍ എന്റെ മാത്രം തലയില്‍ കൈവച്ച്‌ അദ്ദേഹം അനുഗ്രഹിച്ചു. അരുമയായി താടിയില്‍ പിടിച്ച്‌ മുഖത്തേക്ക്‌ ഉറ്റുനോക്കുകയും ചെയ്‌തു. അന്നത്തെ പന്ത്രണ്ടു വയസുകാരി കുശുമ്പി പിന്‍കര്‍ട്ടനു മറഞ്ഞുനിന്ന്‌ ശ്രദ്ധിച്ചുനോക്കി വേറാരുടെയെങ്കിലും തലയില്‍ കൈ അമര്‍ത്തി അനുഗ്രഹിക്കുന്നോ എന്ന്‌.
``ഗുരുജി അന്ന്‌ എന്നെ മാത്രമാണ്‌ അങ്ങന തലോടിയത്‌. അങ്ങനെ അനുഗ്രഹിച്ചത്‌.'' ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.
``നീ എങ്കള്‍ കുളന്തെ. ഇങ്കവരപ്പോറെ എന്ന്‌ അന്നേ നിനച്ചിട്ടേന്‍.'' അദ്ദേഹം പാതികളിയായും പാതികാര്യമായും അങ്ങനെയാണു പറഞ്ഞത്‌. അങ്ങനെ അദ്ദേഹത്തിനു കീഴില്‍ അഭ്യസനം തുടങ്ങി. ജീവിതം സ്വസ്ഥം സുഖം. പാടുന്നതു കേള്‍ക്കുമ്പോള്‍ അന്നേ പലരും പറയുമായിരുന്നു സിനിമയില്‍ ഒന്നു നോക്കിക്കൂടേ എന്ന്‌. എന്നിട്ടും ശാസ്‌ത്രീയസംഗീതത്തില്‍ തന്നെ മനസ്‌ ഉറച്ചുനിന്നു. സംഗീതക്ലാസുകള്‍. ഭര്‍ത്താവ്‌ കൃഷ്‌ണകുമാറിനൊപ്പം കച്ചേരികള്‍. മക്കള്‍ ശിവാംഗിയുടേയും വിനായകിന്റേയും കാര്യങ്ങള്‍. അതെക്കെയായിരുന്നു എന്റെ കൊച്ചുലോകം.
രാരാ... എന്ന വഴിത്തിരിവ്‌
ആദ്യകാലത്ത്‌ കൃഷ്‌ണകുമാര്‍ സിനിമയില്‍ പാടിയിരുന്നു. പിന്നെ കൃഷ്‌ണനും എന്തോ അതത്ര സീരിയസായെടുത്തില്ല. നമുക്കെല്ലാം പരിചിതമായ `കേശാദിപാകം തൊഴുന്നേന്‍' എന്ന പാട്ടിനു സംഗീതം നല്‍കിയ ചിദംബരനാഥ്‌, രാജാമണിസാര്‍ എല്ലാവരും പറഞ്ഞു സിനിമയില്‍ പാടൂ എന്ന്‌. മണിസാറിന്റെ ശിഷ്യനാണ്‌ കീരവാണിസാര്‍. ഇടയ്‌ക്കിടക്ക്‌ അദ്ദേഹത്തിന്‌ റീ റെക്കോഡിംഗ്‌ വരുമ്പോള്‍ പാടാറുണ്ടായിരുന്നു. അത്രതന്നെ. ഒരുപാടു കുട്ടികള്‍ക്ക്‌ ഞാന്‍ ക്ലാസ്‌ എടുത്തിരുന്നു. പ്രശസ്‌ത ഗായിക സുജാതച്ചേച്ചിയുടെ മകള്‍ ശ്വേതയും അന്ന്‌ വിദ്യാര്‍ത്ഥിനിയായുണ്ട്‌. സുജാതച്ചേച്ചി നിര്‍ബന്ധിച്ചതുകൊണ്ടാണ്‌ ഞാന്‍ ഡെമോ കൊടുക്കാനായി ഒരു സിഡി ഉണ്ടാക്കിയത്‌. നേരേ കൊടുത്തത്‌ വിദ്യാസാഗര്‍ സാറിന്‌.
ഡെമോ കൊടുത്താലുടന്‍ പാട്ടുകിട്ടണമെന്നില്ലല്ലോ. അവധിക്കാലം ഞാന്‍ മക്കളെയും കൂട്ടി നാട്ടില്‍ പോന്നു. വീട്ടില്‍ തൊടുപുഴയില്‍ വന്നെത്തി എന്നറിയിച്ചതും കൃഷ്‌ണന്റെ മറുപടി ഇതായിരുന്നു. ``വിദ്യാസാഗര്‍സാറിന്റെ മാനേജര്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു. പെട്ടെന്നു വരണം. ഒരുപാട്ടുണ്ടെന്ന്‌.''
``പിന്നേ, ഞാന്‍ വരൂല. പിള്ളേരേം കൊണ്ട്‌ നാട്ടിപ്പോയീന്ന്‌ പറഞ്ഞ്‌ ഒഴിവാക്ക്‌''. വരുന്ന മഹാ ഭാഗ്യം എന്താണെന്ന്‌ ഊഹിക്കുകപോലും ചെയ്യാതെ ഞാന്‍ പ്രഖ്യാപിച്ചു. ``ഞാന്‍ ആവുന്നത്ര പറഞ്ഞു. ഏതോ ബിഗ്‌ ബിഗ്‌ ബജറ്റ്‌ പടം. ലക്ഷത്തില്‍ ഒരിക്കല്‍ ഉണ്ടാവുന്ന പാട്ട്‌ എന്നൊക്കെ അവര്‍ പറയുന്നു. കളയുന്നത്‌ മഹാമടയത്തരമാകുമെന്നാണ്‌ അവര്‍ പറയുന്നത്‌.'' കൃഷ്‌ണന്‍ ആകെ കണ്‍ഫ്യൂഷനിലായി. ഞാനാണെങ്കില്‍ `വന്നു കയറിയതേയുള്ളു' എന്ന പിടിവാശിയിലും. ഒടുവില്‍ കൃഷ്‌ണന്‍ പറഞ്ഞു. ``ഒരു ഫ്‌ളൈറ്റെടുത്ത്‌ നാളെ ഇവിടെ എത്തൂ. ഇങ്ങോട്ടു വന്ന ചാന്‍സല്ലേ.''
ഫ്‌ളൈറ്റ്‌!!! എന്റെ മനസില്‍ ലഡു പൊട്ടി. പിറ്റേദിവസം 3.40ന്റെ എയര്‍ ഇന്ത്യയില്‍ ഞാന്‍ ചെന്നൈയിലെത്തി. എന്റെ ആദ്യവിമാനയാത്ര! ഇനി പാടിയാലും ഇല്ലെങ്കിലും ഒരു പ്രശ്‌നവുമില്ല എന്ന മട്ടിലായിരുന്നു എന്റെ മട്ടും ഭാവവും.
സ്റ്റുഡിയോയില്‍ എത്തിയപ്പോഴും എനിക്ക്‌ പാട്ടിനെക്കുറിച്ചൊന്നും ചിന്തയില്ല. പാട്ടുതന്നു. `രാരാ.... സരസുക്കു...' ഹേയ്‌ ഇതെന്തുപാട്ട്‌? ട്യൂണ്‍ കേട്ടപ്പോള്‍ പക്ഷേ ഭയങ്കര ഇഷ്‌ടമായി. പാടാം എന്നു കരുതി പഠിച്ചുതുടങ്ങുമ്പോഴാണ്‌ അടുത്ത ബോംബ്‌,
`ഏതു പടമാണെന്നറിയുമോ?' ആരോ ചോദിച്ചു. `ഇല്ല.'
`രജനിസാറിന്റെ നെക്‌സ്റ്റ്‌ പടം.'
ഹെന്റമ്മേ! എന്റെ തലകറങ്ങി. ചന്ദ്രമുഖി എന്ന പടം ഒരുങ്ങുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്‌. പക്ഷേ അതില്‍ പാടുക എന്നൊന്നും സ്വപ്‌നത്തില്‍ കരുതിയിട്ടില്ല. മണിച്ചിത്രത്താഴ്‌ എന്ന സിനിമയില്‍ `ഒരു മു റൈവന്ത്‌ പാത്തായാ' എന്ന പാട്ടിന്റെ പ്രാമുഖ്യമെത്ര എന്നു നന്നായറിയാം. ചന്ദ്രമുഖിയില്‍ അതേ സമയത്തെ പാട്ടാണെന്നോര്‍ത്തപ്പോള്‍ കൈയ്യും കാലും വിറച്ചു. ആകെ പരിഭ്രമിച്ച്‌ പാടിത്തുടങ്ങി. റെക്കോ ര്‍ഡിംഗ്‌ കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു.
``ഇത്‌ ഫിലിമില്‍ വരുമോ എന്നൊന്നും പറയാന്‍ വയ്യ. എന്തായാലും രജനിസാറിനെയും പി.വാസുസാറിനെയും കേള്‍പ്പിക്കാം. പ്രാര്‍ത്ഥിച്ചോളു.''
}ഞാന്‍ തിരികെ നാട്ടിലെത്തി. കോട്ടയം മള്ളിയൂര്‍ ക്ഷേത്രത്തില്‍ കച്ചേരി. പുലര്‍ച്ചെ നോക്കുമ്പോള്‍ മോന്‍ വിനായകന്‌ കടുത്ത പനി. കുട്ടിയെ ഇട്ടിട്ടെങ്ങനെ പോകും എന്നറിയാത്ത സ്ഥിതി. മോനെ ഹോസ്‌പിറ്റലിലാക്കി കൃത്യസമയത്ത്‌ ഞാന്‍ മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തിലെത്തി. അന്ന്‌ വലിയ തിരുമേനി ശങ്കരന്‍ നമ്പൂതിരിപ്പാടുള്ള കാലമാണ്‌. പാട്ടുകഴിഞ്ഞിറങ്ങി വരുമ്പോള്‍ രണ്ടു കയ്യും മൂര്‍ദ്ധാവില്‍ വച്ച്‌ അനുഗ്രഹിച്ച്‌ അദ്ദേഹം പറഞ്ഞു.
``ഒരു പട്ടുസാരി സമ്മാനം തരേണ്ടതാണ്‌. ഇവിടിപ്പൊ അതുണ്ടാവില്ല. ഭഗവാന്‍ അതിലൊക്കെയും വലിയ വലിയ സമ്മാനം തരും തീര്‍ച്ച.''
മോന്റെ പനി മാറിക്കാണണേ എന്ന പ്രാര്‍ത്ഥനയല്ലേ ആ നേരത്ത്‌ മനസിലുള്ളു. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ ഓടിയെത്തി. ``മദ്രാസില്‍ നിന്നു വിളിച്ചു. രജനിസാര്‍ നാളെയാണ്‌ പാട്ടു കേള്‍ക്കുക. തിരിച്ചു ചെല്ലാന്‍ പറഞ്ഞു.''
പനിയടങ്ങിയെങ്കിലും ക്ഷീണം ബാക്കിനില്‍ക്കുന്ന കുഞ്ഞുമായി തിരിച്ച്‌ ചെന്നൈയിലേക്ക്‌. `രാരാ..' പുതിയ കിരീടം പോലെ എന്നെ കാത്തിരിപ്പുണ്ടായിരുന്നു അവിടെ. മള്ളിയൂര്‍ തിരുമേനി മനസുകൊണ്ട്‌ എനിക്കു തന്ന പട്ട്‌ എനിക്കൊരു പട്ടമായി എന്നാണ്‌ ഇന്നും എന്റെ വിശ്വാസം.
ഇനിവരുന്ന ജനുവരി എത്തുമ്പോള്‍ 10 വര്‍ഷം തികയും ആ വിസ്‌മയപ്പാട്ട്‌ ഞാന്‍ പാടിയിട്ട്‌. വിശ്വസിക്കാന്‍ വയ്യാത്തത്ര പ്രശസ്‌തി. മൊത്തം ചാനലുകളിലും പത്രങ്ങളിലും ഇന്റര്‍വ്യൂ... ടി.വി. പ്രോഗ്രാമുകളില്‍ ജഡ്‌ജ്‌, അവാര്‍ഡ്‌...
എല്ലാത്തിനുമിടയിലും ഗുരുജിയുടെ വാക്കുകള്‍ എന്റെ മനസില്‍ നിറഞ്ഞുനിന്നിരുന്നു. `കര്‍ണാടസംഗീതം. അതാണ്‌ നിന്റെ ഇടം.'' പത്തുവര്‍ഷം അന്‍പതോളം ചലച്ചിത്രങ്ങള്‍. ബിന്നി ഇപ്പോള്‍ കാത്തിരിക്കുന്നത്‌ മറ്റൊരു അദ്‌ഭുതത്തിനെയാണ്‌.
`രാരാ.. ' എന്ന പാട്ടിന്റെ തരംഗത്തേക്കാള്‍ വിസ്‌മയമായി ചരിത്രത്തില്‍ ഇടം പിടിക്കുന്ന മറ്റൊരു പാട്ടിന്‌.
അത്തരമൊരു പാട്ട്‌?
``ബുദ്ധിമുട്ടാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ സിനിമാരംഗത്ത്‌ സംഭവിക്കാന്‍. പക്ഷേ, എന്തോ എനിക്ക്‌ വിശ്വാസമുണ്ട്‌ അത്തരമൊരു പാട്ട്‌ എന്നെ തേടിയെത്തുമെന്ന്‌.''
ബിന്നിയെ ഇതേവരെയുള്ള ജീവിതം പഠിപ്പിച്ചതും അതാണല്ലോ. സംഗീതം ബിന്നിയെ മാന്ത്രിതസ്‌പര്‍ശം കൊണ്ട്‌ വിസ്‌മയങ്ങളിലേക്ക്‌ എത്തിക്കുമെന്ന്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyThu May 28, 2015 12:11 pm

Priyamani GEM of A GIRL

ജന്മം കൊണ്ട്‌ മലയാളിയല്ലെങ്കിലും പ്രിയാമണി മലയാളികള്‍ക്ക്‌ സ്വന്തം വീട്ടിലെ കുട്ടിയാണ്‌. സിനിമയില്‍ ഒരു പതിറ്റാണ്ട്‌ പൂര്‍ത്തിയാക്കിയ പ്രിയാമണി അടുത്ത വര്‍ഷം വിവാഹമെന്ന സുന്ദരലോകത്തേക്ക്‌ പ്രണയിതാവിനൊപ്പം ചുവടു വയ്‌ക്കാനൊരുങ്ങുകയാണ്‌...
"സൗണ്ട്‌ യുവേഴ്‌സെല്‍ഫ്‌ വിത്ത്‌ പീപ്പിള്‍ ഹു ബിലീവ്‌ ഇന്‍ യുവര്‍ ഡ്രീംസ്‌" ചുറ്റുമുള്ളവര്‍ സ്വപ്‌നത്തിന്‌ കരുത്താകുമ്പോള്‍ ആര്‍ക്കും വിജയം സ്വന്തമാക്കാം. മലയാളത്തിന്റെ പ്രിയനടി പ്രിയാമണിക്കും വിജയം സ്വന്തമായത്‌ ഇതുകൊണ്ടാവാം.
അച്‌ഛനും, അമ്മയും, സഹോദരനും പ്രിയയുടെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറകു കൊടുത്തപ്പോള്‍ ആ നടി മലയാളിയുടെ സ്വന്തം താരമായി. ജീവിതത്തിലേക്കെത്തുന്ന പങ്കാളിയും അതുപോലൊരു കരുത്താണെന്ന്‌ പ്രിയ തുറന്നു സമ്മതിക്കുന്നു.
തമിഴില്‍ തുടങ്ങി മലയാളത്തിലും കന്നഡത്തിലും തെലുങ്കിലും താരമായ പ്രിയാമണി ചെന്നൈ എക്‌സ്പ്രസില്‍ കിംഗ്‌ ഖാനോടൊപ്പം ചുവടുവച്ചപ്പോള്‍ ഹിന്ദി ക്കും പ്രിയപ്പെട്ടവളായി. സിബി മലയിലിന്റെ ഞങ്ങളുടെ വീട്ടിലെ അതിഥികളി ല്‍ നായിക വേഷത്തിലെത്തിയ പ്രിയാമണിക്കു മലയാളത്തില്‍ നിന്ന്‌ ഒരുപാട്‌ ഓഫറുണ്ട്‌.

റിയാലിറ്റി ഷോ ജഡ്‌ജായി തിളങ്ങുന്ന പ്രിയയെ കുടുംബപ്രേക്ഷകരും രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു. അടുത്തിടെ പ്രണയം തുറന്നു പറഞ്ഞ പ്രിയാമണി തന്റെ വിവാഹജീവിതത്തെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും വാചാലയാകുമ്പോള്‍...

P for Passion

യെസ്‌ ഐ ആം പാഷനേറ്റ്‌! പഠനത്തില്‍ ഞാനൊരു എബവ്‌ ദ ആവറേജ്‌ വിദ്യാര്‍ത്ഥിയായിരുന്നു. അന്നും പാഠ്യേതരവിഷയങ്ങളോടായിരുന്നു പാഷന്‍. അമ്മ ലതാമണിയെപ്പോലെ ബാഡ്‌മിന്റണില്‍ തിളങ്ങുമെന്ന്‌ പലരും പറഞ്ഞു. എന്നാല്‍ എനിക്കിഷ്‌ടം മോഡലിംഗും നൃത്തവും അഭിനയവുമായിരുന്നു.
പ്ര?ഫഷന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ ചെയ്യുന്ന ജോലിയില്‍ 100% ആത്മാര്‍ത്ഥത കാണിക്കാറുണ്ട്‌. ഇന്നും അതങ്ങനെ തന്നെ. ഇപ്പോള്‍ രണ്ട്‌ ഡാന്‍സ്‌ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവാണ്‌, ഒപ്പം അഭിനയവുമുണ്ട്‌.
നാലു ഭാഷകളിലും സിനിമ ചെയ്യാന്‍ പറ്റുന്നുണ്ട്‌. ഒരേ സമയം ഈ രണ്ടു പ്ര?ഫഷനോടും ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിയുന്നുണ്ട്‌. രണ്ടിനോടും ഞാന്‍ പാഷനേറ്റാണ്‌.

R for Romance

റൊമാന്‍സ്‌ ഈസ്‌ എ ബ്യൂട്ടിഫുള്‍ ഇമോഷന്‍. എന്നെ സംബന്ധിച്ച്‌ പ്രണയം എന്നും സൗന്ദര്യമുള്ളൊരു വികാരമാണ്‌. പ്രണയം എന്നു പറഞ്ഞാലുടനത്‌ ബോയ്‌ ഫ്രണ്ട്‌-ഗേള്‍ഫ്രണ്ട്‌ റിലേഷന്‍ഷിപ്പാണെന്ന്‌ കരുതരുത്‌. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട്‌, സഹോദരങ്ങളോട്‌, ആത്മാര്‍ത്ഥ സുഹൃത്തുക്കളോട്‌, എന്തിനധികം സ്‌നേഹിക്കുന്ന വളര്‍ത്തു മൃഗങ്ങളോട്‌ വരെ പ്രണയം തോന്നാം.
ഓരോ പ്രണയത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്‌. ജീവിതം സുന്ദരമാക്കാന്‍ പ്രണയത്തിനു കഴിയും. അതനുഭവിച്ചറിയുക തന്നെ വേണം. ഒരു റിലേഷന്‍ഷിപ്പിലാണെങ്കില്‍ ആ പ്രണയത്തിന്‌ മാധുര്യം കൂടും. ഞാന്‍ നല്ലൊരു റൊമാന്റിക്‌ പേഴ്‌സണാണ്‌.
പണ്ടത്തെ അപേക്ഷിച്ച്‌ ഇപ്പോഴത്തെ പ്രണയം കുറച്ചു കൂടി ഈസിയായി. പ്രണയിതാവ്‌ എത്ര അകലെയാണെങ്കിലും അവരോട്‌ സംവദിക്കുക എളുപ്പമായി. മെസേജോ, ചാറ്റോ ഒക്കെ ആകാമല്ലോ. ഡിജിറ്റല്‍ യുഗത്തില്‍ പ്രണയത്തിന്റെ ദോഷവശങ്ങളും കേള്‍ക്കാറുണ്ട്‌. അതുകൊണ്ട്‌ പെണ്‍കുട്ടികള്‍ പൊതുവേ കൂടുതല്‍ ശ്രദ്ധിക്കണം.
എല്ലാവരും പറയുന്നതു പോലെ പ്രണയത്തിന്‌ ആത്മാര്‍ത്ഥത കുറഞ്ഞെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. ഇറ്റ്‌ ക്യാന്‍ ബി പ്യുവര്‍, ഇറ്റ്‌ ഷുഡ്‌ ബി പ്യുവര്‍. എന്റെ കാര്യത്തില്‍ അതങ്ങനെ തന്നെയാണ്‌. എന്റെ പ്രണയത്തില്‍ ഞാന്‍ 100% പ്യൂരിറ്റി കൊടുക്കുന്നു.

എന്റെ പ്രണയിതാവ്‌ ഉത്തരവാദിത്തമുള്ള, തന്റേടവും ധൈര്യവുമുള്ള, ഒന്നിച്ചു നില്‍ക്കാന്‍ കഴിയുന്ന, മാനസിക സുരക്ഷിതത്വമുള്ള, സെന്‍സ്‌ ഓഫ്‌ ഹ്യുമറുള്ള ഒരാളാവണമെന്നുണ്ടായിരുന്നു.
എന്റെ ബെസ്‌റ്റ് ഫ്രണ്ടാകാനും എനിക്ക്‌ കംഫര്‍ട്ട്‌ നല്‍കുകയും ചെയ്യുന്ന ഒരാളാവണമെന്നും. അങ്ങനെയൊരാളെ ഞാന്‍ പ്രണയിക്കുന്നുണ്ട്‌. സിസിഎല്ലുമായി ബന്ധമുള്ള ആളാണെന്നു മാത്രം ഇപ്പോള്‍ പറയാം. ഇതെല്ലാം ഒത്തുവന്ന ഇതുപോലെയൊരാളെ ഞാനിതു വരെ പരിചയപ്പെട്ടിട്ടില്ല.
I for Intimacy
ഐ ആം ഇന്റിമേറ്റ്‌ വിത്ത്‌ മൈ ഫാമിലി. അവര്‍ക്കു ചുറ്റുമാണ്‌ എന്റെ ലോകം. ഞാ ന്‍ അവരില്‍ നിന്നാണ്‌ തുടങ്ങിയത്‌. ഒരു ബ്രാഹ്‌മണ കുടുംബത്തിലായിട്ടു കൂടി അവരെന്റെ ഇഷ്‌ടങ്ങള്‍ക്ക്‌ പൂര്‍ണ്ണ പിന്തുണ തന്നു. ബംഗലൂരുവിലായിരുന്നു കുട്ടിക്കാലവും വിദ്യാഭ്യാസവും.
അച്‌ഛന്‍ വസുദേവ്‌ മണി പ്ലാന്‍റ്റേഷന്‍ മേഖലയിലാണ്‌. അമ്മ ബാഡ്‌മിന്റണ്‍ പ്ലെയറും. സഹോദരന്‍ വിശാഖും അച്‌ഛന്റെ വഴിയി ല്‍ തന്നെ. അമ്മയുടെ ബാഡ്‌മിന്റണ്‍ സ്‌നേഹം എനിക്കും കിട്ടിയിരുന്നു.
പക്ഷേ ചെറുപ്പത്തില്‍ എന്‍ജിനീയറാകണം, ഡോക്‌ടറാകണം, വക്കീലാകണമെന്നൊന്നും പറഞ്ഞ്‌ അവരെന്നെ ബുദ്ധിമുട്ടിച്ചില്ല. മുത്തശ്ശിയില്‍ നിന്ന്‌ കലാപാരമ്പര്യം കിട്ടിയതു കൊണ്ട്‌ എനിക്കിഷ്‌ടം മോഡലിംഗും നൃത്തവും അഭിനയവുമൊക്കെയായിരുന്നു.
അമ്മയും അച്‌ഛനും പരസ്‌പരം അവരുടെ വ്യക്‌തിത്വങ്ങളെ സ്‌നേഹിച്ചിരുന്നതു കൊണ്ട്‌ എനിക്കും ആ സ്വാതന്ത്ര്യം തന്നു. അവര്‍ രണ്ടുപേരും ഒരുപാട്‌ യാത്രകളും ചെയ്‌തിട്ടുണ്ട്‌.
തുറന്ന മനസ്സോടെ എന്റെ ഇഷ്‌ടങ്ങളെ അവര്‍ സ്‌നേഹിച്ചു. അവരുടെ പിന്തുണയിലാണ്‌ ഞാന്‍ ജീവിച്ചു തുടങ്ങിയത്‌. അന്നുമിന്നും ഞാനവരില്‍ ഡിപ്പന്‍ഡന്റാണ്‌. എന്റെ പ്രണയം പോലും വീട്ടുകാര്‍ക്കറിയാം. ഞാനവരില്‍ നിന്നും അവര്‍ എന്നില്‍ നിന്നും അന്യരല്ല.
Y for Yaar
ഐ ആം ഫ്രണ്ട്‌ലി. എനിക്കു ചുറ്റുമുള്ള മിക്ക ആളുകളോടും സൗഹൃദമായി പെരുമാറാന്‍ ശ്രമിക്കാറുണ്ട്‌. അവരൊക്കെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നല്ല. എന്റെ മനസ്സുമായി ഒരുപാടടുപ്പമുള്ള സുഹൃത്തുക്കള്‍ അപൂര്‍വ്വം. അത്‌ സിനിമയിലുമല്ല. പലരും കോളജ്‌ സ്‌കൂള്‍ സുഹൃത്തുക്കള്‍ .
പഠിക്കുന്ന കാലത്തുള്ള രാഗിണിയാണ്‌ എന്റെ ഏറ്റവും നല്ല സുഹൃത്ത്‌. വിവാഹമൊക്കെ കഴിഞ്ഞ്‌ സെറ്റിലായെങ്കിലും അവളുമായി ഇപ്പോഴും സൗഹൃദം നിലനിര്‍ത്തുന്നു. എന്റെ സിനിമ കാണുംമുമ്പ്‌ വിളിച്ചുപറയും. കണ്ടിട്ടും വിളിക്കും.
A for Adorable
ഐ അഡോര്‍ മൈ ഡാഡ്‌. ഒരു പെണ്‍കുട്ടിക്ക്‌ അവളുടെ കുടുംബമാണ്‌ ഏറ്റവും വലിയ ശക്‌തി. അക്കാര്യത്തില്‍ ഞാനൊരുപാട്‌ ലക്കിയാണ്‌. ചെറുപ്പം മുതല്‍ എന്റെ ഇഷ്‌ടങ്ങള്‍ക്ക്‌ അവര്‍ നോ പറഞ്ഞിട്ടില്ല. മാത്രമല്ല എന്റെ തീരുമാനങ്ങളെ അവര്‍ മാനിച്ചിട്ടുമുണ്ട്‌.
അമ്മയോട്‌ മാനസികമായി നല്ല അടുപ്പമുണ്ടെങ്കിലും അച്‌ഛന്റെ ലിറ്റില്‍ ഗേളാണ്‌ ഞാന്‍. മിക്കവാറും എല്ലാം ആദ്യം തുറന്നു പറയുന്നത്‌ അച്‌ഛനോടാണ്‌. ഞാന്‍ ജീവിതത്തിന്റെ പല പാഠങ്ങളും പഠിച്ചത്‌ അച്‌ഛനില്‍ നിന്നാണ്‌. ഇപ്പോഴും എന്റെ സീക്രട്ടുകളില്‍ പലതും അമ്മയേക്കാളേറെ അറിയുന്നത്‌ അച്‌ഛനു തന്നെ.
സഹോദരന്‍ വിശാഖിന്റെ അദ്രികയാണ്‌ എനിക്കിപ്പോള്‍ അഡോറബിള്‍. വീട്ടിലെല്ലാവരെയും സന്തോഷിപ്പിക്കുന്ന ജോലി ഇപ്പോള്‍ ആ കുഞ്ഞിന്റെയാണ്‌.
M for Marriage
മാര്യേജ്‌ ഈസ്‌ സോ സ്‌പെഷ്യല്‍. പ്രണയി/പങ്കാളിയാക്കണമെന്നു തോന്നുന്ന വ്യക്‌തിക്കൊപ്പം ജീവിക്കണമെന്ന തോന്നിയാല്‍ തീര്‍ച്ചയായും വിവാഹമെന്ന ഇന്‍സ്‌റ്റിറ്റ്യൂഷനിലേക്ക്‌ പോകാം. പരസ്‌പരം മനസ്സിലാക്കാതെയുള്ള ജീവിതമാണെങ്കില്‍ അത്‌ വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്യും.
അണ്ടര്‍സ്‌റ്റാന്റിംഗ്‌, ട്രസ്‌റ്റ്, ലോയലിറ്റി എന്നീ പ്ലാറ്റ്‌ഫോമുകളില്‍ വച്ചാവണം വിവാഹബന്ധം തുടങ്ങാന്‍. സത്യത്തില്‍ അതൊരു ഗീവ്‌ ആന്‍ഡ്‌ ടേക്ക്‌ പോളിസിയാണ്‌. രണ്ടുപേരും രണ്ടു വ്യക്‌തികളാണെന്ന തിരിച്ചറിവില്‍ വേണം ജീവിതം തുടങ്ങാന്‍.

വിവാഹം സര്‍വൈവ്‌ ചെയ്യണമെങ്കില്‍ അതില്‍ അഡ്‌ജസ്‌റ്റ്മെന്റ്‌ വേണം. പെണ്‍കുട്ടികള്‍ക്ക്‌ ഒരു ഐഡന്റിറ്റി വേണമെന്നുള്ളത്‌ സത്യം, പക്ഷേ അതൊരിക്കലും ഫ്രിക്ഷനാകുന്ന രീതിയിലാവരുത്‌. ഒരു കുടുംബജീവിതം വേണമെന്നുണ്ടെങ്കില്‍ പരസ്‌പരം മനസ്സിലാക്കണം.
ഞാന്‍ പ്രണയിക്കുന്ന, വിവാഹം കഴിക്കുന്ന ആളിന്‌ എന്നെ നന്നായി മനസ്സിലാക്കാന്‍ കഴിയണം. അഡ്‌ജസ്‌റ്റ്മെന്റ്‌ ആന്‍ഡ്‌ ട്രസ്‌റ്റ്- വിവാഹജീവിതം നന്നാകാന്‍ ഇതു രണ്ടും ആവശ്യമാണ്‌.
എന്നാണോ ഇതു രണ്ടും നഷ്‌ടപ്പെടുന്നത്‌ അന്ന്‌ ആ ബന്ധത്തിന്റെ ഇഴയടുപ്പം നഷ്‌ടമാകും. എന്റെ വിവാഹത്തെക്കുറിച്ച്‌ ഞാനും ചിന്തിക്കുന്നുണ്ട്‌. ഞാന്‍ പ്രണയിക്കുന്ന, എന്നെ പ്രണയിക്കുന്ന വ്യക്‌തി തന്നെ ജീവിതപങ്കാളിയാവണമെന്നാണ്‌ ആഗ്രഹം.
അച്‌ഛനും അമ്മയ്‌ക്കും എന്റെ പ്രയാണം നന്നായിട്ടറിയാം. അവരുടെ സമ്മതവും ഈ വിവാഹത്തിനുണ്ട്‌. അടുത്ത വര്‍ഷമേ ഉള്ളു എന്നതു കൊണ്ട്‌ ഇപ്പോഴതിനെക്കുറിച്ച്‌ ഒന്നും തുറന്നു പറയാനാവില്ല. എന്തായാലും എല്ലാവരെയൂം അറിയിച്ചു തന്നെയാകും എന്റെ വിവാഹം.
A for Admire
ഐ അഡ്‌മൈര്‍ മോസ്‌റ്റ് ഓഫ്‌ മൈ സീനിയേഴ്‌സ്. അച്‌ഛന്‍ മുതല്‍ ഞാന്‍ പരിചയപ്പെട്ട ഒരുപാട്‌ പേരോട്‌ എനിക്ക്‌ അഡ്‌മിറേഷന്‍ തോന്നിയിട്ടുണ്ട്‌. ഒരാളുടെ പേര്‌ എടുത്തു പറയാനില്ല. ഞാന്‍ ആരാധിക്കുന്ന ഒരുപാട്‌ വ്യക്‌തികളുണ്ട്‌. അതില്‍ അച്‌ഛനും അമ്മയുമൊക്കെ പെടും.
അഭിനയമെന്ന പാത വെട്ടിത്തെളിച്ചു തന്ന ഒരുപാട്‌ പ്രഗല്‌ഭരായ അഭിനേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മൃഗസ്‌നേഹികള്‍, സ്‌പോര്‍ട്‌സ് മേഖലയിലുള്ളവര്‍ എന്നിങ്ങനെ പ്ര?ഫഷനോട്‌ നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന എല്ലാ വ്യക്‌തിത്വങ്ങളോടും വിസ്‌മയം തോന്നിയിട്ടുണ്ട്‌.
N for Negatives
ഐ ഒണ്‍ലി റെസ്‌പോണ്ട്‌ കാംലി ടു ക്രിട്ടിസിസം. എന്റെ നെഗറ്റീവ്‌സ് നന്നായി തുറന്നു പറയുന്ന സുഹൃത്തുക്കളുണ്ട്‌. അവരുടെ തുറന്നുപറച്ചില്‍ ഞാന്‍ മുഖവിലയ്‌ ക്കെടുക്കാറുമുണ്ട്‌. പക്ഷേ അല്ലാതെ കേള്‍ക്കുന്ന ചില ഗോസിപ്പുകള്‍... അതിനോട്‌ വളരെ ശാന്തമായി മാത്രമേ പ്രതികരിക്കാറുള്ളു. 12 വര്‍ഷത്തിനിടെ ചുരുക്കം ഗോസിപ്പുകളേ എന്റെ പേരില്‍ കേട്ടിട്ടുള്ളു.
പിന്നെ ഞാനിപ്പോള്‍ പഠിക്കുന്നത്‌ സൈക്കോളജിയാണ്‌. അതിന്റെ ബേസിക്‌ മാത്രമേ ഞാന്‍ പഠിച്ചിട്ടുള്ളു. കോമണ്‍ സെന്‍സ്‌ ഉണ്ടെങ്കില്‍ മറ്റൊരാളെ മനസ്സിലാക്കാം. എന്നെ എല്ലാവരും ഇഷ്‌ടപ്പെടണമെന്ന്‌ വാശി പിടിക്കാനാവില്ലല്ലോ. കുറച്ചു പേര്‍ക്ക്‌ ഇഷ്‌ടപ്പെടും, കുറച്ചു പേര്‍ക്ക്‌ ഇഷ്‌ടപ്പെടില്ല.
ഗോസിപ്പുകള്‍ ഈ മേഖലയില്‍ പുതുമയല്ലല്ലോ. ഞാനെപ്പോഴും ഉത്തരം പറയേണ്ടത്‌ എന്റെ കുടുംബത്തോടാണല്ലോ. ഞാന്‍ ആരോട്‌ സംസാരിക്കുന്നു, ആരെ കാണുന്നു, ആരോടൊപ്പം പോകുന്നു എന്നതിനൊക്കെയുള്ള മറുപടി എന്റെ അച്‌ഛന്റെയും അമ്മയുടെയും പക്കലുണ്ട്‌. അവരെന്നെ വിശ്വസിക്കുന്നു. ആ വിശ്വാസം ഞാന്‍ കാത്തുസൂക്ഷിക്കുന്നു.
I for I am Lucky
ഇത്രയും വര്‍ഷം കൊണ്ട്‌ ഒരുപാട്‌ അനുഗ്രഹങ്ങള്‍ കിട്ടി. അഭിനയിച്ച്‌ പതം വരുന്നതിനു മുമ്പ്‌ പരുത്തിവീരന്‍ എന്ന സിനിമയില്‍ കരുത്തുറ്റ ഒരു കഥാപാത്രം കിട്ടി. അതിലൂടെ ദേശീയ അവാര്‍ഡ്‌. മലയാള ത്തില്‍ തിരക്കഥ. രോഹിത്‌ ഷെട്ടി ചെന്നൈ എക്‌സ്പ്രെസ്സില്‍ നല്ലൊരു വേഷം തന്നു. അതും ഷാരൂഖിനൊപ്പം.
ഇത്രയും ഉയരത്തില്‍ നില്‍ക്കുമ്പോഴും സ്വീറ്റും, ഹാര്‍ഡ്‌ വര്‍ക്കിംഗുമായ കിംഗ്‌ ഖാനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ വലിയൊരു ഭാഗ്യം. എത്രയൊക്കെ നന്ദി പറഞ്ഞാലും അതൊന്നും മതിയാവില്ല. എവിടെ പോയാലും ഷാരൂഖ്‌ ഖാനൊടൊപ്പം അഭിനയിച്ചതിനെക്കുറിച്ച്‌ ചോദിക്കും.
നാലു ഭാഷകളിലും സിനിമകള്‍ കിട്ടുന്നുണ്ട്‌. ഒരു ഭാഷയില്‍ ഒന്നില്‍ക്കൂടുതല്‍ സിനിമകള്‍ ചെയ്‌താല്‍ ഞങ്ങളുടെ ഭാഷയില്‍ അഭിനയിക്കുന്നില്ലേയെന്ന്‌ ചോദിക്കുന്ന, സ്‌നേഹമുള്ള പ്രേക്ഷകരെയും കിട്ടിയിട്ടുണ്ട്‌. ആദ്യം താത്‌പര്യമില്ലാഞ്ഞിതിരുന്നതാണ്‌ ഡാന്‍സ്‌ റിയാലിറ്റി ഷോയിലെ ജഡ്‌ജ് വേഷം.
നൃത്തം എനിക്കെന്നും ജീവനാണ്‌. അതുകൊണ്ടാണത്‌ സമ്മതിച്ചത്‌. ആ തീരുമാനം തെറ്റിയിട്ടുമില്ല. ഇപ്പോഴതിനു ഭയങ്കര പോപ്പുലാരിറ്റിയുണ്ട്‌. ഒരു കന്നഡ സിനിമ ഇപ്പോള്‍ ചെയ്‌തു തീര്‍ത്തു. മലയാളത്തിലും കുറച്ച്‌ ഓഫറുകള്‍ വരുന്നുണ്ട്‌. എല്ലാം കൊണ്ടും ഐ ആം വെരി വെരി ഹാപ്പി. പ്രശസ്തരുടെ മനസിലൂടെ  - Page 38 768717 പ്രശസ്തരുടെ മനസിലൂടെ  - Page 38 768717 പ്രശസ്തരുടെ മനസിലൂടെ  - Page 38 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyThu May 28, 2015 1:04 pm

പ്രശസ്തരുടെ മനസിലൂടെ  - Page 38 550239 ammu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyThu Sep 10, 2015 12:20 pm

ജീവിക്കുന്നത്‌ മകനുവേണ്ടി പ്രശസ്തരുടെ മനസിലൂടെ  - Page 38 559487

സംസ്‌ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം നേടിയ സേതുലക്ഷ്‌മി, മകന്റെ ചികിത്സയ്‌ക്കുള്ള പണത്തിനുവേണ്ടിയാണ്‌ സിനിമയില്‍ അഭിനയിക്കുന്നത്‌.
കിഷോറിന്റെ രണ്ടു വൃക്കകളും തകരാറിലാണ്‌. വൃക്ക തരാമെന്ന്‌ സേതുലക്ഷ്‌മി പറഞ്ഞിട്ടും കിഷോറിന്‌ സമ്മതമല്ല.
അവധിയെടുത്ത്‌ വീട്ടിലിരിക്കുന്നതിനെക്കുറിച്ച്‌ സേതുലക്ഷ്‌മിക്ക്‌ ചിന്തിക്കാനേ കഴിയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വെറുതെ വീട്ടിലിരുന്നത്‌ പത്തുദിവസം മാത്രമാണ്‌.
''തിമിരത്തിനുവേണ്ടി കണ്ണ്‌ ഓപ്പറേഷന്‍ നടത്തിയപ്പോള്‍ ഡോക്‌ടര്‍ പറഞ്ഞതാണ്‌, പത്തുദിവസമെങ്കിലും വിശ്രമം വേണമെന്ന്‌. അനുസരിക്കാതിരിക്കാന്‍ പറ്റുമോ? അപ്പോഴൊക്കെയും പ്രാര്‍ഥിക്കുന്നത്‌ ഒരേയൊരു കാര്യമാണ്‌. എങ്ങനെയെങ്കിലും പത്തു ദിവസം ഒന്നു തീര്‍ന്നുകിട്ടണേയെന്ന്‌.''
അഭിനയം ആസ്വദിക്കുകയാണ്‌ സേതുലക്ഷ്‌മി. എഴുപതാം വയസ്സില്‍ അവര്‍ സിനിമയിലെത്തിയത്‌ മകന്‍ കിഷോറിനുവേണ്ടിയായിരുന്നു. മിമിക്രി ആര്‍ട്ടിസ്‌റ്റും അഭിനേതാവുമായ കിഷോറിന്റെ രണ്ടു വൃക്കകളും തകരാറിലാണ്‌. അതിന്റെ ചികിത്സയ്‌ക്ക് ധാരാളം പണം വേണം.
അതിനുവേണ്ടിയുള്ള പെടാപ്പാടിലാണ്‌ സേതുഭായ്‌ അമ്മ എന്ന സേതുലക്ഷ്‌മി. അതുകൊണ്ടാണ്‌ അവധിയെടുക്കാന്‍ അവര്‍ ഇഷ്‌ടപ്പെടാത്തതും. അഭിനയിക്കാനായി ലൊക്കേഷനിലെത്തുമ്പോള്‍ സേതുലക്ഷ്‌മിയോട്‌ മിക്കവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌-എഴുപതുവയസ്സുവരെ എവിടെയായിരുന്നു നിങ്ങള്‍? അതിനുള്ള ഉത്തരം അവര്‍ തന്നെ പറയട്ടെ.
അഭിനയിക്കണം, ആരോഗ്യമുള്ളിടത്തോളം
കുട്ടിക്കാലത്ത്‌ ഞാന്‍ വണ്ണക്കൂടുതലുള്ള കുട്ടിയായിരുന്നു. തടി കുറയാന്‍ വേണ്ടി അച്‌ഛനും അമ്മയും ഒരു മാര്‍ഗം കണ്ടെത്തി-മകളെ ഡാന്‍സ്‌ പഠിപ്പിക്കുക. അങ്ങനെയാണ്‌ ബന്ധുവിന്റെ വീട്ടില്‍ ഡാന്‍സ്‌ ക്ലാസിന്‌ ചേരുന്നത്‌.
തടി കുറഞ്ഞപ്പോള്‍ ഡാന്‍സ്‌ നിര്‍ത്തിക്കോളാന്‍ അച്‌ഛന്‍ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. അക്കാലത്ത്‌ നാടകങ്ങളില്‍ പെണ്‍വേഷം കെട്ടുന്നത്‌ ആണുങ്ങളാണ്‌. എന്റെ വീടിനടുത്തുള്ള അമച്വര്‍ നാടകസംഘത്തിന്റെ പ്രവര്‍ത്തകര്‍ ഒരു ദിവസം അച്‌ഛനെ കാണാന്‍ വന്നു.
''നാടകത്തില്‍ ഡാന്‍സ്‌ ചെയ്യാന്‍ മകളെ അയക്കാമോ?''
അച്‌ഛനും അമ്മയ്‌ക്കും എനിക്കും സമ്മതം. അങ്ങനെയാണ്‌ നാടകത്തിലെത്തുന്നത്‌. ഡാന്‍സ്‌ ചെയ്യാന്‍ പോയ ഞാന്‍ സഹനടിമാര്‍ വരാത്ത ദിവസങ്ങളില്‍ അഭിനയിക്കാനും തുടങ്ങി. നടിയായി അറിയപ്പെട്ടതോടെ ഡാന്‍സ്‌ ഉപേക്ഷിച്ചു.
കൊല്ലം ഉപാസന, സൂര്യസോമ, തിരുവനന്തപുരം സങ്കീര്‍ത്തന, കെ.പി.എ.സി തുടങ്ങിയ ട്രൂപ്പുകളില്‍ സജീവമായി. നാലുതവണ മികച്ച നടിക്കുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ നേടി. അതിനിടയ്‌ക്കായിരുന്നു വിവാഹം. മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റായ അര്‍ജുനനായിരുന്നു ഭര്‍ത്താവ്‌.
നാടക അവാര്‍ഡ്‌ കിട്ടിയപ്പോള്‍ പത്രത്തിലൊക്കെ പടം വന്നു. ഇതുകണ്ടിട്ടാണ്‌ സീരിയലില്‍ അഭിനയിക്കാന്‍ വിളിച്ചത്‌. അന്നുവരെ പരിചയമില്ലാത്ത ഒരു ലോകമായിരുന്നു സീരിയലിന്റേത്‌. 'സ്വന്തം' എന്ന സീരിയലിന്റെ ലൊക്കേഷന്‍ തിരുവനന്തപുരത്താണ്‌.


വലിയ ജനക്കൂട്ടത്തിനു മുമ്പില്‍ പോലും കൂസാതെ അഭിനയിച്ച ഞാന്‍ അന്നാദ്യമായി ക്യാമറയും ലൈറ്റും കണ്ട്‌ പേടിച്ചു. ഒരു മുറിയിലേക്കു ചായയും കൊണ്ട്‌ പോകുന്നതാണ്‌ സീന്‍. ആക്ഷനും കട്ടും ആളുകളുമൊക്കെയായപ്പോള്‍ പരിഭ്രമം കൂടി. കൈവിറച്ചതുകാരണം ചായക്കപ്പ്‌ താഴെ വീണുപൊട്ടി. ഒന്നല്ല, മൂന്നുപ്രാവശ്യം.
അതോടെ സംവിധായകന്റെ ക്ഷമയറ്റു. അദ്ദേഹം എന്നെ വഴക്കുപറഞ്ഞു. എങ്ങനെയൊക്കെയോ ഒപ്പിച്ചാണ്‌ അന്ന്‌ അഭിനയിച്ചുതീര്‍ത്തത്‌. അഞ്ഞൂറു രൂപയായിരുന്നു ആദ്യ പ്രതിഫലം. ആദ്യം പേടിച്ചെങ്കിലും പതുക്കെയത്‌ മാറി. വീണ്ടും സീരിയലുകളില്‍ അഭിനയിച്ചു.
ദൂരദര്‍ശനിലെ 'സൂര്യോദയം' സീരിയല്‍ കണ്ടിട്ടാണ്‌ സത്യന്‍ അന്തിക്കാട്‌ 'രസതന്ത്ര'ത്തിലേക്ക്‌ വിളിച്ചത്‌. പിന്നീട്‌ സത്യന്‍ സാറിന്റെ മിക്ക സിനിമകളിലും ചെറിയ ചെറിയ വേഷം ചെയ്‌തു. ശ്രീകുമാരന്‍ തമ്പി സാറിന്റെ 'പാട്ടുകളുടെ പാട്ട്‌' എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ്‌ നടി ലെനയുമായി കൂട്ടായത്‌.
അത്‌ പിന്നീട്‌ ഗുണം ചെയ്‌തു. 'ലെഫ്‌റ്റ് ആന്റ്‌ റൈറ്റ്‌' എന്ന സിനിമയില്‍ ഇന്ദ്രജിത്തിന്റെ അമ്മവേഷത്തിലേക്ക്‌ ആളെ കിട്ടാതെ വന്നപ്പോള്‍ ലെനയാണ്‌ എന്റെ പേര്‌ നിര്‍ദ്ദേശിച്ചത്‌. ആ കഥാപാത്രത്തോടെ എന്നെ എല്ലാവരും അറിഞ്ഞുതുടങ്ങി. 'ഹൗ ഓള്‍ഡ്‌ ആര്‍ യൂ' മലയാളത്തിലും തമിഴിലും ചെയ്‌തു.
സംസ്‌ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ഈശ്വരന്‍ നല്‍കിയ ഓണസമ്മാനമാണ്‌. പ്രതീക്ഷിക്കാതെയാണ്‌ കിട്ടിയതും. ലാല്‍ജോസ്‌ സാറിന്റെ അസോസിയേറ്റായ രഘുരാമവര്‍മ്മ സംവിധാനം ചെയ്യുന്ന 'രാജമ്മ അറ്റ്‌ യാഹൂ' എന്ന സിനിമയുടെ കോഴിക്കോട്ടെ ലൊക്കേഷനില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ വരുന്ന വഴിക്ക്‌ ട്രെയിനില്‍ വച്ചാണ്‌ വിവരമറിഞ്ഞത്‌.
ചാനലുകാരൊക്കെ എന്നെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. പിന്നീടവര്‍ എന്റെ വീട്ടിലെത്തുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി വീടിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചിട്ടിരിക്കുകയാണ്‌. അതുകണ്ടപ്പോള്‍ അവര്‍ തിരിച്ചുപോന്നു.
രാത്രി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോഴേക്കും എല്ലാ പത്രക്കാരും കൂടി എന്നെ പൊതിഞ്ഞു. വല്ലാത്തൊരു അനുഭവമായിരുന്നു അത്‌. മോഹന്‍ലാല്‍ നായകനായ 'പുലി മുരുകനി'ലാണ്‌ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌.
എത്ര സിനിമകളില്‍ അഭിനയിച്ചു എന്നു ചോദിച്ചാല്‍ കൃത്യമായി പറയാന്‍ എനിക്കു കഴിയില്ല. മുപ്പത്‌ മുപ്പത്തഞ്ചോളം പടങ്ങളില്‍ വേഷമിട്ടിട്ടുണ്ട്‌. ഒന്നും എഴുതിവയ്‌ക്കാറില്ല. അഭിനയിക്കണം എന്ന ആവശ്യവുമായി വിളിച്ചാല്‍ പടത്തിന്റെ പേരു പോലും ചോദിക്കാറില്ല.
യാത്ര ചെയ്യുമ്പോള്‍ വഴിവക്കില്‍ ഒട്ടിച്ചുവച്ച പോസ്‌റ്ററുകള്‍ കാണുമ്പോഴാണ്‌, അയ്യോ ഈ പടത്തില്‍ ഞാനുമുണ്ടല്ലോ എന്നോര്‍ക്കുന്നത്‌. എഴുപതാം വയസ്സിലാണ്‌ ഞാന്‍ സിനിമയില്‍ വരുന്നത്‌. വൈകിപ്പോയി എന്നൊരിക്കലും തോന്നിയിട്ടില്ല. ആരോഗ്യമുള്ളിടത്തോളം അഭിനയിക്കാന്‍ കഴിയണേ എന്നാണ്‌ ഇപ്പോഴത്തെ പ്രാര്‍ഥന.
കിഷോറിനെക്കുറിച്ച്‌ സങ്കടം
നാലുമക്കളാണെനിക്ക്‌. ബീനയും ബിന്ദുവും ലക്ഷ്‌മിയും കിഷോറും. കുടുംബജീവിതത്തില്‍ ഉലച്ചിലുണ്ടായപ്പോള്‍ ഭര്‍ത്താവ്‌ കൈവിട്ടു. മക്കളെ പോറ്റാനുള്ള ചുമതല എനിക്കായി. അന്ന്‌ നാടകത്തില്‍നിന്ന്‌ കിട്ടുന്നത്‌ തുച്‌ഛമായ കാശാണ്‌. അതുകൊണ്ടുമാത്രം നാലുപേരുള്ള കുടുംബം പോറ്റാന്‍ കഴിയില്ല.
മൂന്നാമത്തെ മകള്‍ ലക്ഷ്‌മിക്ക്‌ അന്ന്‌ പതിനഞ്ചുവയസ്സാണ്‌. എന്റെ വിഷമം കണ്ടപ്പോള്‍ അവളും അഭിനയിക്കാനിറങ്ങി. മൂത്തമകള്‍ ബീന ബി.എയ്‌ക്ക് പഠിക്കുകയാണ്‌. അവളെ നല്ല രീതിയില്‍ കെട്ടിച്ചയയ്‌ക്കണമെന്നാണ്‌ മോഹം.

ആ സമയത്താണ്‌ ഒരു നാടകസമിതിക്കാര്‍ രണ്ടാമത്തെ മകള്‍ ബിന്ദുവിനെ അഭിനയിക്കാന്‍ വിടുമോ എന്നു ചോദിച്ചത്‌. ഞാന്‍ സമ്മതിച്ചു. അഡ്വാന്‍സും വാങ്ങി. എന്നാല്‍ അവള്‍ക്ക്‌ താല്‍പ്പര്യമുണ്ടായില്ല. അവള്‍ കരഞ്ഞ്‌ ബഹളംവച്ചു. ഇതുകണ്ട്‌ സങ്കടം വന്നപ്പോള്‍ ബീന പറഞ്ഞു.
''അമ്മേ, അവള്‍ക്ക്‌ താല്‍പ്പര്യമില്ലെങ്കില്‍ നിര്‍ബന്ധിക്കേണ്ട. പകരം ഞാന്‍ അഭിനയിച്ചോളാം.''
അങ്ങനെയാണ്‌ ബീനയെ കെ.പി.എ.സിയില്‍ കൊണ്ടുചെന്നാക്കിയത്‌. അന്ന്‌ ഭരണങ്ങാനത്തായിരുന്നു സ്‌റ്റേജ്‌. അവിടെയെത്തുമ്പോള്‍ അഭിനേതാക്കളായ പൊന്നമ്മബാബുവും ബിയാട്രിസും മേക്കപ്പ്‌ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. രണ്ടുപേരെയും എനിക്ക്‌ നന്നായി അറിയാം.
''ഇവളെ നോക്കിക്കോളണം.''
മകളെ അവരെ ഏല്‍പ്പിച്ചശേഷം ഞാന്‍ മടങ്ങി. കാരണം അന്ന്‌ വൈകിട്ട്‌ നാടകം കളിക്കാന്‍ കോട്ടയത്തെത്തണം. പൊന്നമ്മയും ബിയാട്രിസും അവളെ പൊന്നുപോലെ നോക്കി. പിന്നീടവള്‍ ഒരു നാടകപ്രവര്‍ത്തകനെ വിവാഹം കഴിച്ചു.
കിഷോറിന്‌ മൂന്നുവയസ്സായപ്പോള്‍ ജെന്നി(എപ്പിലപ്‌സി) വന്നിരുന്നു. അതോടെ അരയ്‌ക്ക് താഴോട്ട്‌ തളര്‍ന്നു. അതുമാറിക്കിട്ടാന്‍ ദിവസവും ആശുപത്രിയില്‍ പോയി ഇഞ്ചക്ഷന്‍ എടുത്തു. നാടകം കഴിഞ്ഞ്‌ രാവിലെ വീട്ടിലെത്തിയാല്‍ കിഷോറിനെയും കൊണ്ട്‌ ആശുപത്രിയില്‍ പോകണം.
നല്ല ക്യൂ ഉണ്ടെങ്കില്‍ വൈകുന്നേരം വരെ നില്‍ക്കേണ്ടിവരും. അതുകഴിഞ്ഞ്‌ വീട്ടിലെത്തേണ്ട താമസം വീണ്ടും പോകണം, അഭിനയിക്കാന്‍. ശരിക്കുപറഞ്ഞാല്‍ ഒരോട്ടപ്രദക്ഷിണം. ചാക്കോ ഡോക്‌ടറുടെ ചികിത്സ കൊണ്ട്‌ ജെന്നി മാറി. വലുതായപ്പോള്‍ അവന്‍ നാടകങ്ങളില്‍ വേഷമിട്ടു. പതുക്കെ മിമിക്രിയിലെത്തി.
ചിറയിന്‍കീഴ്‌ അനുഗ്രഹ എന്ന നാടകട്രൂപ്പ്‌ ഞാനും കിഷോറും മകള്‍ ലക്ഷ്‌മിയും ചേര്‍ന്ന്‌ നടത്തി. 'ചിന്നപ്പാപ്പാന്‍' എന്ന നാടകത്തില്‍ കിഷോര്‍ എന്റെ അച്‌ഛനായാണ്‌ അഭിനയിച്ചത്‌. ആ സമയത്താണ്‌ കിഷോര്‍ വിവാഹം കഴിച്ചത്‌. ലക്ഷ്‌മിയാണ്‌ ഭാര്യ. രണ്ടുമക്കളുണ്ടവന്‌. കാശിനാഥനും അളകനന്ദയും.
വീട്ടിലുള്ള സമയത്ത്‌ കിഷോര്‍ ഒരു ദിവസം തലകറങ്ങി വീണു. ഉടന്‍തന്നെ എല്ലാവരും ചേര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചു. ഞാനന്ന്‌ ഏതോ സിനിമയുടെ ലൊക്കേഷനിലാണ്‌. വിവരമറിഞ്ഞ്‌ ഓടിയെത്തുമ്പോള്‍ കണ്ട കാഴ്‌ച വല്ലാതെ സങ്കടപ്പെടുത്തുന്നതായിരുന്നു.
മുഖത്ത്‌ മാസ്‌കൊക്കെ വച്ച്‌ വാര്‍ഡില്‍ കിടക്കുകയാണ്‌ കിഷോര്‍. ഞാന്‍ അവന്റെ തല പിടിച്ചുകുലുക്കി നിലവിളിച്ചു. അപ്പോഴേക്കും നഴ്‌സുമാര്‍ വന്ന്‌ എന്നെ വിളിച്ചുകൊണ്ടുപോയി. അതുകഴിഞ്ഞ്‌ ഡോക്‌ടര്‍ എന്നെ അകത്തേക്കുവിളിച്ചു.
''അമ്മ പേടിക്കരുത്‌. കിഷോറിന്റെ രണ്ടു വൃക്കകളും തകരാറിലായിരിക്കുകയാണ്‌. പകരം വൃക്ക കിട്ടിയാല്‍ മാറ്റിവയ്‌ക്കാം.''
അവനുവേണ്ടി ഒന്നല്ല, രണ്ടു വൃക്ക വേണമെങ്കിലും നല്‍കാന്‍ ഞാന്‍ തയ്യാറാണെന്ന്‌ ഡോക്‌ടറോട്‌ പറഞ്ഞു.
അപ്പോള്‍ത്തന്നെ എന്നെ സ്‌കാന്‍ ചെയ്‌തു. ഒരു ഡാമേജുമില്ലാത്തതിനാല്‍ വൃക്ക മാറ്റിവയ്‌ക്കുന്നതില്‍ കുഴപ്പമില്ല. ഇക്കാര്യം കിഷോറിനെ വിളിച്ചുപറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചില്ല. അതിനാല്‍ ഇപ്പോഴും ഡയാലിസിസ്‌ ചെയ്‌തുകൊണ്ടിരിക്കുന്നു. കിഷോറിന്‌ വയ്യാതായതോടെ നാടകസമിതി നിര്‍ത്തി.
ഇപ്പോള്‍ അവന്‍ ഏഷ്യാനെറ്റിലെ കോമഡിഷോയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌. അവന്റെ ചികിത്സയ്‌ക്കുവേണ്ടി ഒരുപാടുപേര്‍ സഹായിച്ചിട്ടുണ്ട്‌. അതിനു പുറമെ അഭിനയത്തില്‍ നിന്ന്‌ എനിക്കു കിട്ടുന്ന വരുമാനവും അവനുവേണ്ടിയാണ്‌ ചെലവിടുന്നത്‌.
ഒരുപക്ഷേ എഴുപതാം വയസ്സില്‍ ദൈവം എന്നെ സിനിമയിലെത്തിച്ചത്‌ അവനുവേണ്ടി ആയിരിക്കാം. അഭിനയിക്കുന്ന സമയത്ത്‌ വേഷമൊന്നും ഞാന്‍ നോക്കാറില്ല. എന്തുകിട്ടിയാലും സ്വീകരിക്കും. എന്റെ കൊച്ചുമക്കളുടെ കല്യാണം കൂടി കണ്ടിട്ടേ ഞാന്‍ മരിക്കുകയുള്ളൂ. അമ്പലത്തിലും പള്ളിയിലും പോകുമ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കുന്നത്‌ ഒറ്റക്കാര്യമാണ്‌.
''ദൈവമേ, ഞാന്‍ മരിച്ചതിനുശേഷമേ കിഷോറിനെ കൊണ്ടുപോകാവൂ'' പ്രശസ്തരുടെ മനസിലൂടെ  - Page 38 4214

മരണത്തെ എനിക്ക്‌ ഭയമില്ല
അമ്മയുടെ അഭിനയം കണ്ടാണ്‌ എനിക്കും നടനാകണമെന്ന മോഹമുണ്ടായത്‌. അങ്ങനെയാണ്‌ നാടകട്രൂപ്പിലെത്തിയത്‌. അമ്മയുടെ സിനിമാഭിനയം കാണുമ്പോള്‍ അദ്‌ഭുതം തോന്നാറില്ല. കാരണം വീട്ടില്‍ ഞങ്ങളോട്‌ സംസാരിക്കുന്ന അതേ രീതിയിലാണ്‌ അമ്മയെ സിനിമയിലും കാണുന്നത്‌.
ആറുവര്‍ഷം മുമ്പ്‌ ഹൈപ്പര്‍ ടെന്‍ഷന്‍ വന്ന്‌ ആശുപത്രിയിലാക്കി. അപ്പോഴാണ്‌ രണ്ടു വൃക്കകളും വീക്കാണെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞത്‌. ഇതറിഞ്ഞപ്പോള്‍ അമ്മ എന്നോടു പറഞ്ഞു.
''എന്തിനാടാ എനിക്ക്‌ രണ്ട്‌ വൃക്കകള്‍. ഒരെണ്ണം നീയെടുത്തോളൂ.''
അമ്മയത്‌ സ്‌നേഹം കൊണ്ടു പറയുന്നതാണ്‌. പക്ഷേ അതു വാങ്ങിക്കുന്നതു ശരിയല്ല. കാരണം അമ്മയെ കീറിമുറിച്ച്‌ കിഡ്‌നിയെടുത്താല്‍ എന്തെങ്കിലും സംഭവിച്ചാലോ? അമ്മയുടെ ജീവന്‍ വച്ച്‌ വെറുതെ ഒരു ഭാഗ്യപരീക്ഷണത്തിന്‌ ഞാന്‍ തയ്യാറല്ല. ജീവിച്ചിരിക്കുന്ന കാലം വരെ എനിക്ക്‌ അമ്മയെ കണ്ടുകൊണ്ടിരിക്കണം.
എനിക്കിതുവരെ 600 ഡയാലിസിസ്‌ ചെയ്‌തു. ആഴ്‌ചയില്‍ മൂന്നെണ്ണം എന്ന രീതിയില്‍ ഇപ്പോഴും തുടരുന്നു. അമ്പലത്തറ അല്‍ ആരിഫ്‌ ആശുപത്രിയിലെ ഡോ.സക്കീര്‍ ഹുസൈനാണ്‌ ചികിത്സിക്കുന്നത്‌.
ഏഷ്യാനെറ്റിലെ 'കോമഡി എക്‌സ്പ്രസി'ലൂടെ എന്റെ അവസ്‌ഥ പറഞ്ഞപ്പോള്‍ ഒരുപാടുപേര്‍ സഹായം അയച്ചുതന്നു. എനിക്ക്‌ അസുഖം വന്ന സമയത്ത്‌ ഒരു ലൊക്കേഷനില്‍ വച്ച്‌ അമ്മ ലാലേട്ടനോട്‌ പറഞ്ഞിരുന്നു. അദ്ദേഹവും സാമ്പത്തികമായി സഹായിച്ചു.
സിനിമയും സീരിയലുകളും പ്രോഗ്രാമുകളുമാണ്‌ ഇപ്പോള്‍ എന്നെ നിലനിര്‍ത്തുന്നത്‌. ബാലചന്ദ്രമേനോന്‍ സാറിന്റെ 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയിലാണ്‌ ആദ്യം അഭിനയിച്ചത്‌.
സ്‌പൈഡര്‍ഹൗസ്‌, ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി എന്നീ സിനിമകളിലും വേഷമിട്ടു. ഇപ്പോള്‍ ഏഷ്യാനെറ്റിലെ 'കോമഡി എക്‌സ്പ്രസ്‌' ടീമിന്റെ സ്‌ഥിരാംഗമാണ്‌. ഏഷ്യാനെറ്റില്‍ത്തന്നെ 'വെള്ളാനകളുടെ നാട്‌' എന്ന കോമഡി സീരിയലിലും അഭിനയിച്ചുവരുന്നു.
പുകവലിയും മദ്യപാനവും നിര്‍ത്തിയതിനാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. മാംസാഹാരവും നിര്‍ത്തി. കുട്ടിക്കാലത്ത്‌ ജെന്നി വന്നപ്പോള്‍ ഡോക്‌ടര്‍ അമ്മയോട്‌ ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിരുന്നു.
വളര്‍ന്നുവരുമ്പോള്‍ ഞാന്‍ മദ്യപിക്കാതെയും പുകവലിക്കാതെയും നോക്കണമെന്ന്‌. മുടി പോലും അധികം വളര്‍ത്തരുത്‌. പക്ഷേ അമ്മയ്‌ക്ക് എന്റെ പിന്നാലെ നടന്ന്‌ ഇതൊക്കെ നിരീക്ഷിക്കാന്‍ പറ്റുമോ?
ആഹാരക്രമീകരണം ആവശ്യമാണെന്നാണ്‌ ഇപ്പോള്‍ ഡോക്‌ടര്‍ പറയുന്നത്‌. മരച്ചീനി പോലുള്ളവ കഴിക്കരുത്‌. മരണത്തെ എനിക്ക്‌ ഭയമില്ല. ദൈവം എനിക്കൊരു സമയം നിശ്‌ചയിച്ചിട്ടുണ്ട്‌. അതുവരെ ചിരിച്ചുകളിച്ചു രസിക്കട്ടെ. പ്രശസ്തരുടെ മനസിലൂടെ  - Page 38 768717
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyThu Sep 10, 2015 2:58 pm

vaayichittu kannu niranju. Paavam amma. eeswaran rakshikatte.. പ്രശസ്തരുടെ മനസിലൂടെ  - Page 38 768717 പ്രശസ്തരുടെ മനസിലൂടെ  - Page 38 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptySun Sep 13, 2015 11:52 am

പ്രശസ്തരുടെ മനസിലൂടെ  - Page 38 768717 പ്രശസ്തരുടെ മനസിലൂടെ  - Page 38 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyTue Sep 15, 2015 10:57 am

കുഞ്ഞിമാളുവിന്‌ കല്യാണനേരം... പ്രശസ്തരുടെ മനസിലൂടെ  - Page 38 906450 പ്രശസ്തരുടെ മനസിലൂടെ  - Page 38 906450

നീലത്താമരയില്‍ കുഞ്ഞിമാളുവായി എത്തി മലയാളികള്‍ക്ക്‌ പ്രിയങ്കരിയായ അര്‍ച്ചനകവി വിവാഹിതയാകുന്നു.

തെന്നിന്ത്യന്‍ സിനിമാലോകം ഇപ്പോള്‍ വിവാഹ സീസണിലാണ്‌. മുക്‌തയ്‌ക്കും അസിനും പിന്നാലെ പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രനുംവിവാഹിതനാകുന്നു. അവരുടെ പാതയിലേക്ക്‌ മലയാളത്തിന്റെ സ്വന്തം കുഞ്ഞിമാളു, അര്‍ച്ചനാകവിയും.

കോമഡിഷോകളിലൂടെ പ്രസിദ്ധനായ അബീഷ്‌മാത്യുവാണ്‌ അര്‍ച്ചന കവിയുടെ കരം കവരുന്നത്‌. ചെറുപ്പം മുതലേ സുഹൃത്തുക്കളായ ഇവരുടെ വിവാഹത്തെപ്പറ്റി ഒരുപാട്‌ ഗോസിപ്പുകള്‍ സിനിമാലോകത്ത്‌ പരക്കുന്നുണ്ട്‌. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി അര്‍ച്ചന കവി മനസ്സു തുറക്കുന്നു.

പ്രണയം വിവാഹത്തിലേക്ക്‌?
ഞാനും അബീഷും തമ്മില്‍ വര്‍ഷങ്ങളായുള്ള പ്രണയം വിവാഹത്തില്‍ കലാശിക്കുന്നു എന്നാണ്‌ പലരും കരുതിയിരിക്കുന്നത്‌. എന്നാല്‍ അതില്‍ ഒരു യാഥാര്‍ത്ഥ്യവുമില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു.

വിവാഹം ഉറപ്പിച്ചതിനുശേഷം കല്യാണത്തിനു കുറച്ചു നീണ്ടനാള്‍ ഗ്യാപ്പു ഇട്ടതു തന്നെ ഞങ്ങള്‍ക്ക്‌ പരസ്‌പരം മനസ്സിലാക്കി കൂടുതല്‍ അടുക്കാനും മനസ്സുതുറന്നൊന്ന്‌ പ്രണയിക്കാനും വേണ്ടി മാത്രമാണ്‌.

നെഞ്ചില്‍ കൈവച്ചു കൊണ്ടു പറയട്ടെ. ഞങ്ങള്‍ ഇപ്പോഴാണ്‌ പ്രണയിച്ചു തുടങ്ങിയത്‌. ഇതിനുമുമ്പ്‌ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു.

സുഹൃത്ത്‌ പിന്നെങ്ങനെ വരനായി?

അബീഷിന്റെ കുട്ടിക്കാലത്ത്‌ ഡല്‍ഹിയില്‍ സെറ്റില്‍ ചെയ്‌തതാണ്‌ കുടുംബം. അച്‌ഛന്‍ ജോസ്‌ കവിയുടെ ജോലി സൗകര്യാര്‍ത്ഥം ഞങ്ങളുടെ കുടുംബവും വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഡല്‍ഹിയില്‍ ചേക്കേറിയതാണ്‌. ഞാനും അബിയും പിച്ചവച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയില്‍ തന്നെയാണ്‌.

ഡല്‍ഹി സെന്റ്‌ സേവിയേഴ്‌സ് സ്‌കൂളിലായിരുന്നു ഞങ്ങള്‍ ഇരുവരും പഠിച്ചത്‌. അയല്‍പക്കക്കാര്‍ എന്ന രീതിയില്‍ ഞങ്ങള്‍ തമ്മില്‍ അന്നു മുതലേ നല്ല കൂട്ടുകാരായിരുന്നു. പഠിത്തം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ പരസ്‌പരം ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു.
ഉച്ചയ്‌ക്ക് ലഞ്ച്‌ കഴിക്കുന്നതും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. സ്‌കൂള്‍ വിട്ടുവന്ന്‌ കളികളില്‍ ഏര്‍പ്പെടുമ്പോഴും എനിക്ക്‌ കൂട്ട്‌ അബീഷ്‌ ആയിരുന്നു. ഞാന്‍ ബിരുദ പഠനത്തിനായി കേരളത്തില്‍ എത്തിയപ്പോഴും ഫോണ്‍ വഴി ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു.

പിന്നീട്‌ ഏഷ്യാനെറ്റില്‍ സുന്ദരന്‍ ഞാനും സുന്ദരി നീയും എന്ന പ്രോഗ്രാം ചെയ്‌തപ്പോഴും സിനിമയില്‍ എത്തിയപ്പോഴും വീട്ടുകാര്‍ക്കൊപ്പം എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട്‌ ചെയ്‌തത്‌ അബീഷും അദ്ദേഹത്തിന്റെ വീട്ടുകാരുമാണ്‌.
അതുപോലെ തന്നെ അബീഷ്‌ ചാനലുകളില്‍ സ്വന്തമായി കോമഡി ഷോ ചെയ്‌തു തുടങ്ങിയപ്പോഴും മുന്‍പന്തിയില്‍ എല്ലാ സപ്പോര്‍ട്ടുമായി ഞാനും ഉണ്ടായിരുന്നു.

പിന്നീട്‌ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ്‌ ഞങ്ങള്‍ക്കിരുവര്‍ക്കും വീട്ടുകാര്‍ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോള്‍, ഞങ്ങള്‍ കുടുംബക്കാര്‍ സ്‌ഥിരമായി പോകാറുള്ള ഡല്‍ഹി ചാപ്പലിലെ പുരോഹിതനാണ്‌ പറഞ്ഞത്‌ അര്‍ച്ചനയ്‌ക്ക് നമ്മുടെ അബീഷിനെ കല്യാണം ആലോചിച്ചാലോ എന്ന്‌.
ഞങ്ങള്‍ ഇരുവരുടെയും കുടുംബവുമായി അദ്ദേഹത്തിന്‌ ഏറെ അടുപ്പം ഉണ്ടായിരുന്നു. അങ്ങനെ രണ്ടു വീട്ടുകാരും തമ്മില്‍ സംസാരിച്ച്‌ ഞങ്ങളുടെ അഭിപ്രായം ചോദിച്ചു.
ഞാനും അബീഷും തമ്മില്‍ സംസാരിച്ചപ്പോള്‍ രണ്ടുപേര്‍ക്കും പരസ്‌പരം മനസ്സിലാക്കാന്‍ കഴിയുമെന്ന്‌ തിരിച്ചറിഞ്ഞു. അങ്ങനെ ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ച്‌ നടത്തുന്ന ഒരു പക്കാ അറേഞ്ച്‌ഡ് മാര്യേജ്‌ ആണ്‌ ഇത്‌.
സുഹൃത്തുക്കള്‍ തമ്മില്‍ വിവാഹക്കാര്യം ആദ്യമായി സംസാരിച്ചപ്പോള്‍ എന്തുതോന്നി?
അബീഷിനും എനിക്കും ഒരു സമയത്താണ്‌ ഒരുപാട്‌ സ്‌ഥലങ്ങളില്‍ നിന്ന്‌ വിവാഹ പ്ര?പ്പോസലുകള്‍ വന്നത്‌. അമ്മ റോസമ്മ പല ഫോട്ടോകളുമായും എന്നെ സമീപിക്കുമ്പോഴും നിറം സിനിമയിലെ ശാലിനിയെ പോലെയായിരുന്നു ഞാന്‍.
അബീഷുമായി സൗഹൃദത്തിനപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്ന ചിന്ത. വീട്ടുകാര്‍ തമ്മില്‍ വിവാഹക്കാര്യം സംസാരിച്ചതിനുശേഷം ഞാന്‍ അബീഷിനോട്‌ സംസാരിച്ചപ്പോള്‍ ആദ്യം പറഞ്ഞത്‌ ഇക്കാര്യമാണ്‌. അപ്പോള്‍ അബീഷ്‌ പറഞ്ഞു,
ഞാനും അതിനെപ്പറ്റി ചിന്തിക്കാതെ ഇരുന്നില്ലായെന്ന്‌. അതുകേട്ടപ്പോള്‍ ഞങ്ങളുടെ വേവ്‌ലെംഗ്‌ത് ഏകദേശം ഒരേ രീതിയില്‍ ആണെന്നു മനസ്സിലായി.
അങ്ങനെ നോക്കുമ്പോള്‍ കമല്‍ സാറിന്റെ നിറം സിനിമയിലെ നായകനും നായികയും തന്നെയാണ്‌ ഞങ്ങള്‍. നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷേ ആ സൗഹൃദത്തില്‍ ഒളിച്ചിരുന്ന ഇഷ്‌ടം പുറത്തുവന്നത്‌ കല്യാണാലോചനയ്‌ക്ക് ശേഷമാണെന്ന്‌ മാത്രം.
ഞങ്ങള്‍ തിരിച്ചറിയാതെ പോയ ഇഷ്‌ടം ഒരു പക്ഷേ ദൈവകൃപയാല്‍ കുടുംബസുഹൃത്തായ ആ പുരോഹിതന്‍ മനസ്സിലാക്കിയിട്ടുണ്ടാവാം. അതുകൊണ്ടാവാം അദ്ദേഹം ഇതിന്‌ മുന്‍കൈ എടുത്തതും.
അബീഷിനെ മലയാളികള്‍ക്ക്‌ ഒന്നു പരിചയപ്പെടുത്താമോ?
അബീഷിനെ അങ്ങനെ പരിചയപ്പെടുത്തേണ്ട ഒരാവശ്യവും ഉണ്ടെന്ന്‌ തോന്നുന്നില്ല. കോമഡി ഷോകളിലൂടെ അദ്ദേഹം മലയാളികള്‍ക്ക്‌ സുപരിചിതനാണ്‌. കൂടാതെ സ്‌റ്റേജ്‌ ഷോകളിലും ധാരാളമായി പെര്‍ഫോം ചെയ്യുന്ന ആളാണ്‌ അബീഷ്‌.
കോമഡി ഷോകളില്‍ ഒറ്റയ്‌ക്ക് അഭിനയിക്കുന്നു എന്നതാണ്‌ അദ്ദേഹത്തിന്റെ പരിപാടിയുടെ പ്രത്യേകത. ഒരു പ്രമുഖ മലയാളം ഓണ്‍ലൈനില്‍ അബീഷ്‌ ലൈവായി ചെയ്യുന്ന സണ്‍ ഓഫ്‌ അബീഷ്‌ എന്ന പ്രോഗ്രാം ഭയങ്കര ഹിറ്റാണ്‌. അതില്‍ അച്‌ഛനും മകനുമായെല്ലാം വരുന്നത്‌ അബീഷ്‌ തന്നെയാണ്‌.
അബീഷിന്റെ അച്‌ഛന്റെയും അമ്മയുടെയും നാട്‌ കോട്ടയത്താണ്‌. എന്റെ കുടുംബം ഡല്‍ഹിയില്‍ എത്തിയ ഏതാണ്ട്‌ അതേ സമയത്ത്‌ തന്നെയാണ്‌ അബീഷ്‌ കുടുംബവും ഡല്‍ഹിയില്‍ എത്തുന്നത്‌.
പഠനത്തിനുശേഷം റേഡിയോ ജോക്കിയായിട്ടായിരുന്നു അബീഷിന്റെ പ്ര?ഫഷണല്‍ ലൈഫ്‌ സ്‌റ്റാര്‍ട്ട്‌ ചെയ്‌തത്‌. ഇപ്പോള്‍ പ്ര?ഫഷന്‍, ചാനലിലെ കോമഡി ഷോകള്‍ക്കും സ്‌റ്റേജ്‌ ഷോകള്‍ക്കുമായാണ്‌ മാറ്റിവച്ചിരിക്കുന്നത്‌.

കല്യാണത്തിനുശേഷം ജീവിതം മുഴുവനും കോമഡി ആയിരിക്കുമോ?
(ചിരി പൊട്ടിച്ചിരിയാകുന്നു) അബീഷും ഞാനും തമ്മിലുള്ള കല്യാണവാര്‍ത്ത പുറത്തു വന്നതിനുശേഷം എന്നെ കണ്ടവരെല്ലാം ചോദിക്കുന്നത്‌ ഇതേ ചോദ്യമാണ്‌. പ്ര?ഫഷനിലെ പോലെ തന്നെ ജീവിതത്തിലും ഒരുപാട്‌ തമാശകള്‍ കാണിക്കുകയും അത്‌ ആസ്വദിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ്‌ അബീഷ്‌.

നമ്മള്‍ കാര്‍ട്ടൂണ്‍ ചാനലില്‍ കാണുന്ന ചില കഥാപാത്രങ്ങളെപോലെ. എപ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ തമാശ കാണിച്ചുകൊണ്ടിരിക്കും.
ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതിനുശേഷം ഇതുവരെയും സീരിയസ്‌ ആയ ഒരു കാര്യം പോലും ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ വന്നിട്ടില്ല.

എന്നെ കാണുമ്പോഴൊക്കെ നൂറുകൂട്ടം തമാശയായിരിക്കും അബീഷിന്‌ പറയാനുള്ളത്‌. കാര്‍ട്ടൂണിലെ ടോമിനെയും ജെറിയെയുമൊക്കെ അഭിനയിച്ചു കാണിക്കും.അതു കണ്ട്‌ പൊട്ടിച്ചിരിക്കുന്നതാണ്‌ ഇപ്പോള്‍ എന്റെ പ്രധാന പണി.

ഇപ്പോള്‍ തന്നെ സിനിമയില്‍ സജീവമല്ല അര്‍ച്ചന. അപ്പോള്‍ വിവാഹശേഷം പൂര്‍ണ്ണമായും സിനിമ ഉപേക്ഷിക്കുമോ?

സിനിമ ഉപേക്ഷിക്കാനുള്ള ഒരു പരിപാടിയും എനിക്കുമില്ല, അബീഷിനുമില്ല. ആറുവര്‍ഷമാകുന്നു ഞാന്‍ സിനിമാ ഫീല്‍ഡില്‍ എത്തിയിട്ട്‌.

ഇതുവരെ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ആകെ ചെയ്‌തത്‌ ഇരുപതു സിനിമകള്‍ മാത്രമാണ്‌. അതില്‍ തന്നെ വലുതും ചെറുതുമായ വേഷങ്ങള്‍ ഉണ്ട്‌. എന്നാല്‍ അവയില്‍ ശ്രദ്ധിക്കപ്പെട്ടത്‌ നീലത്താമരയിലേയും മമ്മി ആന്റ്‌ മീയിലെയും കഥാപാത്രങ്ങള്‍ മാത്രമാണ്‌.
ഈ രണ്ടു കഥാപാത്രങ്ങളും എനിക്ക്‌ നിരവധി പുരസ്‌കാരങ്ങള്‍ നേടിത്തരുകയും ചെയ്‌തു. ബാക്കിയുള്ള വേഷങ്ങള്‍ ഒന്നും തന്നെയും എനിക്കോ പ്രേക്ഷകര്‍ക്കോ മാനസികമായി തൃപ്‌തി തന്നിട്ടില്ല.

അതുകൊണ്ട്‌ തന്നെയാണ്‌ ടൈപ്പ്‌ ചെയ്യപ്പെടുന്ന കഥാപാത്രങ്ങള്‍ വേണ്ടെന്നു വച്ചതും സിനിമകള്‍ കുറച്ചതും. പക്ഷേ ഇപ്പോള്‍ അഭിനയിച്ച സുഖമായിരിക്കട്ടെ എന്ന സിനിമയെപ്പറ്റി എനിക്ക്‌ നിറയെ പ്രതീക്ഷയാണുള്ളത്‌.
അങ്ങനെയുള്ള വേഷങ്ങള്‍ വന്നാല്‍ കല്യാണത്തിനു ശേഷം സിനിമയില്‍ കൂടുതല്‍ സജീവമാകാനാണ്‌ എന്റെ തീരുമാനം.

വിവാഹത്തിനു ശേഷം?

ഒന്നും ഇതുവരെ പ്ലാന്‍ ചെയ്‌തിട്ടില്ല. ഉടന്‍ തന്നെ ഒരു ഉത്തമ ഭാര്യയാകാനൊന്നും എനിക്ക്‌ കഴിയില്ല. കാരണം ഞാന്‍ നല്ലൊരു കുറുമ്പുകാരിയാണ്‌. ഒരു കുടുംബിനിയാകാന്‍ ഒട്ടേറെ കടമ്പകളുണ്ട്‌. ഞാന്‍ അങ്ങനെ ആയിത്തീരണമെങ്കില്‍ ഇനിയും ഒരുപാട്‌ സമയം വേണം.
പിന്നെ ഞങ്ങള്‍ കുറെയധികം കാര്യങ്ങള്‍ ആലോചിച്ചു വച്ചിട്ടുണ്ട്‌. ഇരുവരും ഇതുവരെ പോകാത്ത കുറെയധികം സ്‌ഥലങ്ങള്‍. അവിടെയെല്ലാം യാത്ര പോകണം. അതെല്ലാം കഴിഞ്ഞ്‌ ഉപരിപഠനത്തിനും സിനിമയ്‌ക്കും ഒരേ രീതിയില്‍ പ്രാധാന്യം നല്‍കി മുന്നോട്ടു പോകാനാണ്‌ തീരുമാനം.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyTue Sep 15, 2015 5:59 pm

പ്രശസ്തരുടെ മനസിലൂടെ  - Page 38 665408
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Sep 16, 2015 3:21 pm

Usha Venugopal wrote:
vaayichittu kannu niranju. Paavam amma. eeswaran rakshikatte.. പ്രശസ്തരുടെ മനസിലൂടെ  - Page 38 768717 പ്രശസ്തരുടെ മനസിലൂടെ  - Page 38 768717

പ്രശസ്തരുടെ മനസിലൂടെ  - Page 38 768717 പ്രശസ്തരുടെ മനസിലൂടെ  - Page 38 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Nov 18, 2015 11:17 am

ഒരേയൊരു ശ്രീനിവാസന്‍ പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 608472

ശ്രീനിവാസന്‍ എല്ലാം തുറന്നുപറയുകയാണ്‌. തന്റെ വ്യക്‌തിജീവിതത്തെക്കുറിച്ചും തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും...

തന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക്‌ മറുപടി പറയുകയാണ്‌ നടന്‍ ശ്രീനിവാസന്‍. ക്യാന്‍സര്‍ ചികിത്സയ്‌ക്കെതിരെയും രാസവളകൃഷിക്കുമെതിരെ പല സത്യങ്ങളും വിളിച്ചുപറഞ്ഞപ്പോള്‍ അദ്ദേഹത്തെ കളിയാക്കിയവരാണധികം.

പരിസ്‌ഥിതി തീവ്രവാദിയെന്നും മണ്ടനെന്നും വിളിച്ചവര്‍ക്ക്‌ ശ്രീനിവസന്‍ ചുട്ട മറുപടി കൊടുക്കുകയാണിവിടെ. താന്‍ കണ്ട സത്യങ്ങള്‍ക്കും കാഴ്‌ചപ്പാടുകള്‍ക്കും വെറും വീരവാദങ്ങളുടെ പുകമറയല്ല ഉള്ളതെന്ന്‌ അദ്ദേഹം വെളിപ്പെടുത്തുന്നു.
സാമൂഹിക ജീവി എന്ന നിലയില്‍ ചുറ്റുപാടിനോടും സഹജീവികളോടും കാര്യങ്ങള്‍ തുറന്നുപറയുകയും ചെയ്യാനുള്ളതു ചെയ്യുകയും ചെയ്യുന്ന ഇദ്ദേഹം നമുക്കെല്ലാം മാതൃക തന്നെയാണ്‌.
അടുത്തറിയുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അദ്ദേഹം വെറും സിനിമാ പ്രവര്‍ത്തകന്‍ മാത്രമല്ല തങ്ങളുടെ വിഷമങ്ങളേയും സന്തോഷങ്ങളേയും തന്റേതെന്നുകരുതി സ്വീകരിക്കുന്ന വ്യക്‌തി കൂടിയാണ്‌.

നല്ലതിനും സമൂഹ നന്‍മയ്‌ക്കുവേണ്ടിയും പോരാടുന്ന ശ്രീനിവാസന്റെ ജീവിതത്തിലൂടെ ഒരു യാത്ര..അല്‍പ്പം നര്‍മ്മവും ഒരുപാട്‌ ഗൗരവകരവുമായ വിഷയങ്ങളെ ഇടകലര്‍ത്തി അദ്ദേഹം സംസാരിക്കുന്നു....

ശ്രീനിവാസന്‍ ഒന്നാം കാണ്ഡം - സമൂഹം

രാസകൃഷിയും ക്യാന്‍സറുമായി ബന്ധപ്പെടുത്തി ഒരു രചനയിലാണെന്നും ആ സിനിമയിലൂടെ പലതും വെട്ടിത്തുറന്ന്‌ കാട്ടുമെന്നും പറഞ്ഞല്ലോ?
ക്യാന്‍സര്‍-ഹാര്‍ട്ട്‌ ഇന്‍ഡസ്‌ട്രി, അതൊരു മാഫിയയാണ്‌. ജനങ്ങളുടെ കയില്‍നിന്ന്‌ പണം തട്ടാനുള്ള മാര്‍ഗം. ഒരാള്‍ക്ക്‌ ക്യാന്‍സര്‍ വന്നാല്‍ അവന്റെ രണ്ട്‌ തലമുറയെ കുളംതോണ്ടുന്ന ക്രൂരമായ ധനാപഹരണമാണിവിടെ നടക്കുന്നത്‌. പണത്തിലധിഷ്‌ഠിതമായ ഏര്‍പ്പാടണത്‌. അല്ലാതെ ചികിത്സയല്ല.

എന്നോടു പലരും പറഞ്ഞത്‌ അലോപ്പതിയില്‍ അര്‍ബുദത്തിന്‌ ചികിത്സയേ ഇല്ലെന്നാണ്‌. ആളുകള്‍ അവരുടെ അനുഭവത്തി ല്‍ പറഞ്ഞതാണ്‌. എന്റെ െകെയില്‍ അതിന്‌ തെളിവൊന്നുമില്ല.
ഞാനീ സിനിമയിലൂടെ പറയാനുദ്ദേശിക്കുന്നത്‌, അര്‍ബുദത്തെ യഥാര്‍ഥത്തില്‍ എങ്ങനെയൊക്കെ ചികിത്സിക്കാം എന്നാണ്‌. സത്യത്തില്‍ ക്യാന്‍സര്‍ ഒരു രോഗമല്ല, ശരീരത്തിന്റെ അതിജീവനതന്ത്രമാണ്‌. അതിനെ അതിക്രൂരമായ രോഗമാക്കി മാറ്റുകയാണ്‌.
എത്രയോ വര്‍ഷം അമേരിക്കയില്‍ ക്യാ ന്‍സര്‍ റിസര്‍ച്ച്‌ സെന്ററില്‍ ജോലിചെയ്‌ത എറണാകുളംകാരിയായൊരു ഡോ. മോളി, ക്യാന്‍സര്‍ ഇന്‍സിസ്‌റ്റ്യൂട്ടിനെതിരായി ഞാ ന്‍ സംസാരിച്ചതറിഞ്ഞ്‌ എന്നെ ഫോണില്‍ വിളിച്ചു: "ഒരാളെങ്കിലും വാസ്‌തവം പറഞ്ഞല്ലോ.
ഇത്രയും കാലം ആശുപത്രിയില്‍ ജോലി ചെയ്‌ത ആളാണ്‌ ഞാന്‍. എനിക്ക്‌ മടുത്തു, മതിയായി. വെറും തട്ടിപ്പാണീ ചികിത്സ. ഇപ്പോള്‍ ഞാനതെല്ലാം വിട്ട്‌ ജൈവ കൃഷിയുമായി കൂടിയിരിക്കുകയാണ്‌.
ക്യാന്‍സര്‍ സെന്ററില്‍ ഞാന്‍ കാണുന്നത്‌ കീമോ തെറാപ്പിക്ക്‌ ഒരാള്‍ ആരോഗ്യത്തോടെ നടന്നുവരുന്നതും വീല്‍ചെയറില്‍ തിരിച്ചുപോകുന്നതുമാണ്‌. ഒരു രോഗത്തിന്‌ ചികിത്സിക്കുമ്പോള്‍ രോഗാവസ്‌ഥയെക്കാള്‍ മോശമവസ്‌ഥയില്‍ എത്തിക്കുന്ന ചികിത്സ എന്ത്‌ ചികിത്സയാണ്‌?"
ക്യാന്‍സര്‍ കേന്ദ്രത്തിനെതിരെ സംസാരിച്ചപ്പോള്‍ ചാനലുകള്‍ ഞാന്‍ വിഡ്‌ഢിയാണ്‌, എനിക്ക്‌ വിവരമില്ല എന്നൊക്കെ പറഞ്ഞു. അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല.

കേരളത്തിലെ ഏറ്റവും ബുദ്ധിമാനായിട്ടറിയപ്പെടാനോ അതിന്‌ പുരസ്‌കാരം വാങ്ങാനോ അല്ലല്ലോ ഞാനങ്ങനെ പറയുന്നത്‌. എന്നെക്കാള്‍ ബുദ്ധിമാന്മാരാണ്‌ ചുറ്റുമുളളവര്‍. എനിക്കത്‌ നന്നായറിയാം.
ഞാനാകെ ചെയ്‌തത്‌ ഇതേ പ്പറ്റി പഠിക്കാന്‍ ശ്രമിച്ചു. ലോകത്തെ നൊബേല്‍പ്രൈസടക്കം കിട്ടിയ മഹാന്മാരുടെ ഗവേഷണഫലം മുന്നില്‍വച്ചാണ്‌ ഞാന്‍ സംസാരിക്കുന്നത്‌. അവരൊന്നും മണ്ടന്മാരല്ല. അതെക്കുറിച്ച്‌ സംസാരിക്കാന്‍ എനിക്ക്‌ നാവേ ഉള്ളൂ. ബുദ്ധിയുടെ ആവശ്യമില്ല.

രോഗം വന്നാല്‍ ചികിത്സിക്കേണ്ടെന്നാണോ ?

മരുന്നു മാഫിയയും മറ്റും ചേര്‍ന്ന്‌ ശാസ്‌ത്രീയ സത്യങ്ങള്‍ മൂടിവച്ചിരിക്കുകയാണ്‌. അവ ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും. അതിനുവേണ്ടിയുള്ള ചെറിയ ശ്രമങ്ങളാണെന്റേത്‌. അലോപ്പതിയില്‍ ക്യാന്‍സറിനു മരുന്നിെല്ലന്നാണ്‌ അനുഭവസ്‌ഥര്‍ പറയുന്നത്‌.
ഇതിനെ എതിര്‍ത്ത്‌ ഡോക്‌ടര്‍മാര്‍ എഴുതി,മാഗസിനുകളില്‍ ലേഖനങ്ങള്‍ വന്നു. ഞാനതിനോടൊന്നും പ്രതികരിച്ചിട്ടില്ല. സിനിമ പുറത്തുവരുമ്പോള്‍ കാര്യങ്ങള്‍ പിടികിട്ടുമല്ലോ. എനിക്കത്ര ധൃതി ഇല്ല. പക്ഷേ എന്നെ എതിര്‍ത്തവരും പരിഹസിച്ചവരും, ടിവിയില്‍ വിമര്‍ശിച്ചവരും അലോപ്പതിയില്‍ അര്‍ബുദം പൂര്‍ണമായും മാറ്റുന്ന മരുന്നുണ്ടെന്നു പറഞ്ഞിട്ടില്ല.
എന്തുകൊണ്ട്‌? ഏതെങ്കിലുമൊരു രോഗിക്കും ബന്ധുക്കള്‍ക്കുമവര്‍ ഉറപ്പുകൊടുക്കട്ടെ, ക്യാന്‍സര്‍ ഇന്ന ചികിത്സകൊണ്ട്‌, ഇത്ര ദിവസംകൊണ്ട്‌ മാറുമെന്ന്‌. ബുദ്ധിമാന്‍മാരല്ലേ, ഗണിച്ചിട്ട്‌ പറഞ്ഞുകൂടെ?

കേരളത്തിലെ പ്രശസ്‌തമായ ഒരാശുപത്രിയില്‍ നടന്ന സംഭവം പറയാം. ഏത്‌ ആശുപത്രിയാണെന്ന്‌ സ്വകാര്യമായി പറയാനും മടിയില്ല. വളരെ സൗമ്യനായി സംസാരിക്കുന്ന ഡോക്‌ടര്‍ രോഗിയോടും ബന്ധുക്കളോടും പറഞ്ഞു:"ഒന്നും പേടിക്കേണ്ട ചെറിയൊരു ഓപ്പറേഷന്‍ മാത്രം, അതോ ടെ ക്യാന്‍സര്‍ പൂര്‍ണ്ണമായും മാറും."

ഭയങ്കര സൈക്കോളജിക്കലായ സമീപനമാണ്‌. വളരെ സൗമ്യനായ ഒരാളെക്കൊണ്ട്‌ പറയിപ്പിക്കുക. അപ്പോള്‍ രോഗിക്കും ബന്ധുക്കള്‍ക്കും വിശ്വാസം വരികയാണ്‌. ഓപ്പറേഷന്‍ കഴിഞ്ഞു കുറച്ചുദിവസം മരുന്നോ മറ്റോ കഴിച്ചാല്‍ മതി എന്നാണ്‌ ഡോക്‌ടര്‍ കൊടുത്ത വാക്ക്‌.
പിറ്റേന്നുതന്നെ ഓപ്പറേഷന്‍ നടത്തി. രോഗിയെ പുറംലോകവുമായി ഒരു ബന്ധമില്ലാതെ ഐ.സി.യു.വിലുമാക്കി. ഒരു മനുഷ്യനെ അങ്ങോട്ട്‌ കയറ്റിവിടില്ല. മോഹന വാഗ്‌ദാനം നല്‍കിയ ഡോക്‌ടറെ പിന്നെ ആ പ്രദേശത്തു കണ്ടിട്ടേയില്ല. കുറേ ദിവസം കഴിഞ്ഞ ശേഷം പറഞ്ഞു.
"ഓപ്പറേഷനൊക്കെ വിജയകരമാണ്‌ കിഡ്‌നിക്കു ചെറിയൊരു പ്രോബ്ലം. ഡയാലിസിസ്‌ ചെയ്യു ന്നുണ്ട്‌." ദിവസങ്ങള്‍ കഴിഞ്ഞു. ഒന്നര മാസമായി. അപ്പോള്‍ പറഞ്ഞു "ലിവറിന്‌ ചെറിയൊരു പ്രശ്‌നം. പക്ഷേ ഓപ്പറേഷന്‍ വിജയമാണ്‌." മൂന്ന്‌ മാസം കിടന്ന്‌ ആള്‍ മരിച്ചു. ലക്ഷക്കണക്കിന്‌ രൂപ ബില്ലുമായി.

മറ്റൊരാള്‍ പറഞ്ഞതോര്‍ക്കുന്നു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ക്യാന്‍സര്‍ രോഗിയെ കൊണ്ടുവന്നു. കാനഡയില്‍നിന്ന്‌ 80,000 രൂപ വരുന്ന മരുന്ന്‌ ഉടന്‍ കുത്തിവയ്‌ക്കണം. അതോെട അസുഖം ഭേദമാകു മെന്നു ഡോക്‌ടര്‍മാര്‍.
രോഗിയുടെ സാമ്പത്തിക ശേഷിയൊക്കെ അനേ്വഷിപ്പിച്ച ശേഷമാണ്‌ കൂടിയ മരുന്ന്‌ നിശ്‌ചയിക്കുന്നത്‌. ഏതെങ്കിലും രോഗിയുടെ ബന്ധുക്കള്‍ പറയുമോ അത്ര കൂടിയ മരുന്ന്‌ വേണ്ടെന്ന്‌?
മരുന്ന്‌ കൊടുക്കുന്ന മുറിയിലേക്ക്‌ ആരെയും കടത്തി വിടില്ല. എന്ത്‌ മരുന്നാണ്‌ കൊടുക്കുന്നതെന്നാര്‍ക്കുമറിയില്ല. എന്നോടിതു പറഞ്ഞയാള്‍ക്ക്‌ ഇതിലെന്തോ പന്തികേട്‌ തോന്നി. നഴ്‌സ്‌ മാറിയ സമയത്ത്‌ പതുക്കെ രോഗി കിടന്ന മുറിയില്‍ കയറി.
ഡ്രിപ്പിട്ട മരുന്നിന്റെ കവറിലുള്ളത്‌ ഹൈദരാബാദിലെ വിലാസം! ഉടനയാള്‍ ചീഫിനെ പോയി കണ്ടു. കാനഡയില്‍ നിന്നുള്ള മരുന്നാണെന്ന്‌ പറഞ്ഞിട്ട്‌ ഹൈദരാബാദില്‍ നിന്നുള്ളതാണല്ലോ എന്നു ചോദിച്ചു.
അപ്പോള്‍ അവര്‍ പറഞ്ഞു: "കാനഡയിലുള്ളതിനേക്കാള്‍ കുറേക്കൂടി ഭേദം ഈ മരുന്നാണ്‌. മാത്രമല്ല 10,000 രൂപ കുറവുമാണ്‌.നിങ്ങളുടെ ബില്ലില്‍ അത്രയും കുറയും!"
രണ്ടാമത്തെ ഡോസ്‌ കൊടുത്തപ്പോള്‍ രോഗിയുടെ വായില്‍നിന്ന്‌ നുരയും പതയും വന്നു, ഐ.സിയുവിലേക്ക്‌ മാറ്റി. ഈ ഒരു ദിവസത്തിനകം അഞ്ച്‌ ലക്ഷത്തോളം രൂപ കൊടുത്തു, പിറ്റേന്ന്‌ ആളു മരിച്ചു.
ഒരു ദിവസംകൊണ്ട്‌ മരിക്കാന്‍ പോകുന്ന രോഗിയെ മനസിലാക്കാന്‍ പറ്റാത്ത ഡോക്‌ടര്‍മാരാണോ ഇവര്‍. അതുകൊണ്ടാണ്‌ ഇതിനെ ക്യാന്‍സര്‍ ഇന്‍ഡസ്‌ട്രി എന്ന്‌ പറയുന്നത്‌. നമുക്കു രോഗം വന്നാല്‍ അവര്‍ക്കെന്ത്‌ വിഷമം. അവരുടെ നോട്ടം അവര്‍ക്കെത്ര ലക്ഷം കിട്ടും എന്നാണ്‌.
ശാസ്‌ത്രവിരുദ്ധനാണോ? മനുഷ്യ ശരീരംതന്നെ രാസസംയുക്‌തമാണന്നും രാസവളമായാലും കീടനാശിനിയായാലും നിശ്‌ചിത അളവില്‍ ഹാനികരമല്ലെന്നും ഒരു വാദമുണ്ട്‌. കീടനാശിനിക്കും രാസവളങ്ങള്‍ക്കുമെതിരെ പ്രചാരണം നടത്തുന്ന താങ്കളടക്കമുള്ളവര്‍ പരിസ്‌ഥിതി തീവ്രവാദികളും അന്ധവിശ്വാസികളുണെന്നമാണെന്നാണാരോപണം?
അങ്ങനെ പറയുന്നവര്‍ ഭൂമി വിരുദ്ധരാണ്‌. ഞാന്‍ പരിസ്‌ഥിതിയുടെ ആളാണോ അല്ലയോ എന്നതല്ല വിഷയം. സുഭാഷ്‌ പലേക്ക ര്‍ കൃഷിയില്‍ ഒരുപാട്‌ പരീക്ഷണങ്ങളും ഗ വേഷണങ്ങളും നടത്തിയ ആളാണ്‌.
മഹാരാഷ്‌ട്രയിലെ വിദര്‍ഭയില്‍ സീറോ ബജറ്റ്‌ ഫാമിങ്‌ എന്ന ജൈവകൃഷി ചെയ്യുന്നു. നാ ട്ടുകൃഷിയില്‍ ഉളളതിനേക്കാള്‍ വലിയ മരങ്ങളും ചെടികളും ജൈവവൈവിധ്യ സമ്പത്തും കാട്ടില്‍ ഉണ്ടാകുന്നുണ്ട്‌. അതാണ്‌ പലേക്കര്‍ ചിന്തിച്ചത്‌. ആ ചോദ്യമാണ്‌ കീടനാശിനി മണ്ടന്‍മാരോട്‌ എനിക്ക്‌ ചോദിക്കാനുള്ളത്‌.
കീടനാശിനിയും രാസവളവും പ്രകൃതിയെ നശിപ്പിക്കുകയാണെന്നതില്‍ യാതൊരു സംശയവുമില്ല. പരിസ്‌ഥിതിയേയും മനുഷ്യനെയും കൊല്ലുന്ന കൊലപാതകികളാണ്‌ കീടനാശിനി ഉണ്ടാക്കുന്നവരും വില്‍ക്കുന്നവരും.
രാസകീടനാശിനിയും വളവു മിടാതെ തന്നെ ഗുണമേന്‍മ നെല്ലിലും പച്ചക്കറിയിലും നേടിയ ശേഷമാണ്‌ ഞാന്‍ സംസാരിക്കുന്നത്‌. രാസവളങ്ങളും കീടനാശിനിയും അതുണ്ടാക്കുന്നവരുടെ നിലനില്‍പ്പിന്‌ വേണ്ടിയുള്ളതാണ്‌.
ബ്രട്ടീഷുകാര്‍ ഇന്ത്യവിട്ടശേഷം അമേരിക്കക്കാര്‍ പതുക്കെ വന്നു. ഭരിക്കാനല്ല, പല ഉദ്ദേശങ്ങളും കൊണ്ടാണ്‌. അമേരിക്കന്‍ മാവ്‌ ഇന്ത്യ ഇറക്കുമതി ചെയ്‌തതു നമുക്കറിയാം. ഗോതമ്പിന്റെ വേസ്‌റ്റാണത്‌.
രോഗമുണ്ടാക്കുന്ന ഈ സാധനമാണ്‌ സ്‌കൂള്‍ കുട്ടികള്‍ക്കുപോലും കൊടുത്തിരുന്നത്‌. രോഗം വരുമ്പോള്‍ വന്‍ മരുന്നുകമ്പനികള്‍ക്ക്‌ മരുന്നു വില്‍ക്കാം.
മരുന്നുവിറ്റു ലാഭമുണ്ടാക്കി ജീവിക്കുന്ന ആരെങ്കിലും മനുഷ്യര്‍ക്ക്‌ രോഗം വരരുതെന്ന്‌ തീരുമാനിക്കുമോ? സിമ്പിള്‍ ലോജിക്‌ അല്ലേ? അമേരിക്കക്കാര്‍ അവിടുള്ള മരുന്നുകമ്പനികള്‍ക്കുവേണ്ടിയാണിത്‌ ചെയ്‌തത്‌.
മരുന്നുകമ്പനി എന്നുപറഞ്ഞാല്‍ അമേരിക്കന്‍ ഗവണ്‍മെന്റ്‌ തന്നെ. പിന്നെ അമേരിക്ക റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ എന്നൊരു സംഘടന ഇവിടെ ഉണ്ടാക്കി.
ഒരുപാടുപേരെ അവിടെ കൊണ്ടുപോയി രാസവളവും കീടനാശിനിയും ഉപയോഗിച്ച്‌ എങ്ങനെ കൃഷി ചെയ്യാം എന്നു പഠിപ്പിച്ചു. അമേരിക്കയില്‍ നിന്നായതുകൊണ്ട്‌ എല്ലാ അര്‍ഥത്തിലും വിശ്വസ്‌തം ആയിരിക്കുമല്ലോ?
ഭരണകൂടത്തിനടക്കം എന്താണ്‌ സംഭവിക്കുന്നതെന്നറിയില്ലായിരുന്നു. അവര്‍ പ്രചരിപ്പിച്ച കൃഷിരീതിയാണ്‌ പിന്നീടിവിടെ പ്രചരിച്ചത്‌. പക്ഷേ, ഇന്ത്യ കണ്ടതില്‍വച്ച്‌ ഏറ്റവും മിടുക്കനായ പ്രധാനമന്ത്രി എന്ന്‌ തെളിയിച്ച ലാല്‍ ബഹദൂര്‍ ശാസ്‌ത്രിക്ക്‌ അമേരിക്കന്‍മാവിന്റെ രാഷ്‌ട്രീയം പിടികിട്ടി.
ബുദ്ധിമാനും ഗാന്ധിയനുമായിരുന്ന അദ്ദേഹം പറഞ്ഞു:"ഈ വ്യത്തികെട്ട സാധനം ഇന്ത്യയ്‌ക്ക്‌ വേണ്ട. അതിനി ഇറക്കുമതി ചെയ്യേണ്ട."പക്ഷേ ഭക്ഷ്യക്ഷാമം രൂക്ഷമായ അക്കാലത്ത്‌ കുട്ടികള്‍ക്ക്‌ കൊടുക്കാന്‍ വേറെ ആഹാരം എവിടുന്ന്‌? ഇവിടുത്തെ കൃഷിയില്‍ നിന്നത്രയും ആഹാരമുണ്ടാക്കാന്‍ സാധ്യമായിരുന്നില്ല.
അതിനുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ കൈയില്‍ പോംവഴി. എ ല്ലാവരും ഒരു നേരം ആഹാരം ഉപേക്ഷിക്കുക. അദ്ദേഹമതുപേക്ഷിച്ച്‌ മാതൃകയുംകാട്ടി.
അക്കാലത്താണ്‌ പാക്കിസ്‌ഥാന്‍ ഇന്ത്യയെ ആക്രമിച്ചത്‌. അതിനു പിന്നില്‍ അമേരിക്കയാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തെ നശിപ്പിച്ചു കളയാമെന്ന മണ്ടത്തരമൊന്നും പാക്കിസ്‌ഥാനില്ല.

അമേരിക്കയുടെ പ്രേരണമൂലമുണ്ടായ ഗൂഢാലോചനയായിരുന്നു യുദ്ധം. ശാസ്‌ത്രിയുടെ പ്രതിഷേധം കൊണ്ട്‌ രാജ്യവ്യാപകമായി ഉണ്ടേയേക്കാവുന്ന മുന്നേറ്റത്തില്‍ നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാന്‍. അതിലവര്‍ വിജയിച്ചു. സമാധാന ചര്‍ച്ചയ്‌ക്ക്‌ വിളിച്ചത്‌ താഷ്‌കന്റിലേക്കാണ്‌.
അവിടെ പോയ ശാസ്‌ത്രി പിന്നെ തിരിച്ചുവന്നില്ല. അദ്ദേഹം എങ്ങനെ മരിച്ചു എന്നത്‌ ഇന്നും ദുരൂഹതയാണ്‌. അത്ര വലിയൊരു പ്രശ്‌നമാണിതെന്ന്‌ ആലോചിക്കണം. അത്‌ ഈ കീടനാശിനി മണ്ടന്‍മാര്‍ക്ക്‌ അറിയില്ല. പ്രശസ്തരുടെ മനസിലൂടെ  - Page 38 566730

മനുഷ്യനു വേണ്ടി വന്‍തോതില്‍ കൃഷി എന്നതുതന്നെ പ്രകൃതി വിരുദ്ധമാണെന്നും ജൈവ കൃഷിയും വന്‍തോതില്‍ ചെയ്യുന്നത്‌ മണ്ണിന്റെ ഗുണങ്ങള്‍ ചോര്‍ത്തുകയാണെന്നുമാണ്‌ വാദം?
ഇവര്‍ മണ്ണിന്റെ ഗുണത്തില്‍ ഇത്ര ദു:ഖിക്കുന്നവരാണോ? എങ്കില്‍ എനിക്കവരോട്‌ ബഹുമാനം തോന്നുന്നു. മണ്ണിനെപ്പറ്റി അവര്‍ ആദ്യം പഠിക്കട്ടെ, എന്നിട്ട്‌ സംസാരിക്കട്ടെ.
സുഭാഷ്‌ പലേക്കറുടെ രീതിക്ക,്‌ ഒരു പശുവുണ്ടെങ്കില്‍ 30 ഏക്കറില്‍ കൃഷി ചെയ്യാം. പശു ചാണകവും മൂത്രവും യോജിപ്പിച്ചാല്‍ നല്ല വളമായി. ശരിയാണ്‌, മണ്ണിന്റെ പോഷക മൂല്യങ്ങളും മറ്റും കുറയും.
അതു നികത്താന്‍ ചാണകം, ഗോമൂത്രം, പയറുപൊടി, ശര്‍ക്കര, കൃഷി സ്‌ഥലത്തെ ഒരുപിടി മണ്ണ്‌, പച്ചിലകള്‍.. ഇവ പ്രത്യേകാനുപാതത്തില്‍ യോജിപ്പിച്ച്‌ മൂന്നുനാല്‌ ദിവസംകൊണ്ട്‌ ഫെര്‍മെന്റേഷനിലൂടെ ജീവാമൃതം ഉണ്ടാക്കിയെടുക്കാം.
ഒരു ഗ്രാം ചാണകത്തില്‍ കോടിക്കണക്കിന്‌ സൂക്ഷ്‌മാണുക്കളുണ്ട്‌. അതാണ്‌ വളം. ശരിക്കും ഒരു ഏജന്റാണിത്‌. വിളവെടുത്ത മണ്ണില്‍ ഇതുചേര്‍ത്താല്‍ മണ്ണ്‌ പൂര്‍വ്വാധികം വളക്കൂറുള്ളതാവും.
ഡെഡ്‌സോയിലിനെ നല്ലപോലെ മാറ്റി എടുക്കാനുള്ള ഒരുപിടി വിദ്യകളുണ്ട്‌. ഇലകള്‍ ഏറ്റവും നല്ല ഉപാധിയാണ്‌. കാരണം സൂര്യപ്രകാശത്തില്‍നിന്ന്‌ ഊര്‍ജം സ്വീകരിച്ച്‌ ചെടികള്‍ക്ക്‌ ഭക്ഷണം പാചകം ചെയ്‌തുകൊടുക്കുന്ന ജോലിയാണ്‌ ഇലകളുടേത്‌.
ഈ ഇലകള്‍ ഇടുമ്പോള്‍ മണ്ണിനാവശ്യമായ എല്ലാ ഘടകങ്ങളുമായി. ചെടിയിലുള്ള കായ കഴിക്കുക വഴിയാണല്ലോ നമുക്കാ പോഷകങ്ങള്‍ കിട്ടുക? അല്ലാതെ മണ്ണ്‌ വാരിതിന്നാന്‍ പറ്റില്ലല്ലോ? ബാഹ്യ ഇടപെടല്‍ ആവശ്യമില്ലാത്ത ഒരു സൈക്കിളാണിത്‌.
മണ്ണില്‍നിന്ന്‌ ചെടി എടുക്കുന്നു, ചെടി മണ്ണിലേക്ക്‌ തിരിച്ചുകൊടുക്കുന്നു. ഇത്‌ പ്രകൃതിയുടെ സിസ്‌റ്റമാണ്‌. അതിനെ തകര്‍ക്കുകയാണ്‌ രാസവളങ്ങളും കീടനാശിനികളും. ഞാന്‍ വീണ്ടും ചോദിക്കുന്നു, കാട്ടില്‍ ആരാണ്‌ വളമിടുന്നത്‌? രാസവളങ്ങളും കീടനാശിനികളും ഉണ്ടാകുംമുന്‍പും മനുഷ്യന്‍ കൃഷിചെയ്‌താണല്ലോ ആഹാരമുണ്ടാക്കിയിരുന്നത്‌? അല്ലാതെ മണ്ണു വാരിത്തിന്നുകയായിരുന്നില്ലല്ലോ!
ശ്രീനിവാസന്‍ രണ്ടാം കാണ്ഡം - കുടുംബം
ഇതിനോടൊക്കെഭാര്യയുടെയും മക്കളുടേയും പ്രതികരണം?
ഇതിനൊന്നും പോവണ്ടെന്നാണ്‌ ഭാര്യ പറയുന്നത്‌. അപ്പോള്‍ ഞാനവളോട്‌ പറയും: "എന്തായാലും നമ്മളാരും രണ്ട്‌ പ്രാവശ്യം മരിക്കില്ല. ഒരു പ്രാവശ്യം മരിക്കുെമന്നുറപ്പാണുതാനും. ഇതുവരെയുള്ള ചരിത്രം വച്ച്‌ അങ്ങനെയാണ്‌.
ഇനി ഒരു പ്രാവശ്യവും മരിക്കാത്ത രീതിയില്‍ ഞാന്‍ മുന്നോട്ടുപോകുമോ എന്നറിയില്ല. അതല്ല, രണ്ട്‌ പ്രാവശ്യം മരണമുണ്ടെങ്കില്‍ നമ്മള്‍ ഭയപ്പെടണം. കുറച്ചു കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ കുറഞ്ഞത്‌ മനസമാധാനത്തോടെ മരിക്കുകയെങ്കിലും ചെയ്യാം.
അല്ലാതെ ഇതുകൊണ്ടെനിക്ക്‌ സാമ്പത്തിക നേട്ടമൊന്നുമില്ലല്ലോ? ക്യാന്‍സര്‍ ഡോക്‌ടര്‍മാര്‍ക്ക്‌ സാമ്പത്തിക നേട്ടം ഉണ്ടായില്ലെങ്കിലോ എന്നോര്‍ത്താണ്‌ എന്റെ വാദത്തില്‍ അവര്‍ പ്രകോപിതരാവുന്നത്‌.
സമൂഹ ജീവി എന്ന നിലയില്‍ സഹജീവികളോട്‌ പറയേണ്ട കാര്യങ്ങളേ ഞാന്‍ പറയുന്നുളളൂ. മനുഷ്യത്വത്തിന്റെ ചെറിയൊരംശം ഉണ്ടായിപ്പോയി എന്നതാണ്‌ എന്റെ കുഴപ്പം. ഒരാള്‍ക്കെങ്കിലും നന്മയുണ്ടാവണമെന്ന്‌ ആഗ്രഹിക്കുന്നത്‌ തെറ്റാണോ? ഒരു പദവിയോ ബിരുദമോ എനിക്കില്ല.
ഇത്രയും കാലം സമൂഹത്തില്‍ ജീവിച്ച ഒരാള്‍ വെറുതേ മണ്ടത്തരം പറയുമോ എന്ന്‌ കരുതണം. മറ്റുള്ളവരുടെ മുന്നില്‍ വിഡ്‌ഢിയാകണ്ട കാര്യമുണ്ടോ? ഇത്‌ പറയേണ്ട കടമ എനിക്കുണ്ടെന്നാണ്‌ ഞാന്‍ കരുതുന്നത്‌.
മക്കള്‍വാഴ്‌ചയെ ഒരഭിമുഖത്തില്‍ കൊന്നുകൊലവിളിച്ചതോര്‍ക്കുന്നു. രണ്ടു മക്കളും സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ എന്ത്‌ പറയുന്നു?
മക്കള്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഞാന്‍ എങ്ങും പറഞ്ഞിട്ടില്ല. ഞാനതി നെ കാണുന്നതിങ്ങനെയാണ്‌. നമുക്കിഷ്‌ടപ്പെടുന്നൊരു ജോലിയാണെങ്കില്‍ അതൊരു ജോലിയായിട്ടേ നമുക്ക്‌ തോന്നില്ല. എല്ലാവരും അവരവര്‍ക്കിഷ്‌ടപ്പെട്ട ജോലിയാണോ ചെയ്യുന്നതെന്ന്‌ സ്വയം ചോദിക്കണം.
മക്കളുടെ കാര്യത്തില്‍ അവര്‍ സ്വയം അങ്ങനെ ചോദിച്ചിട്ടുണ്ടാവാം. അവരെ ഞാന്‍ ഒരു വിധത്തിലും സപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. അതുകൊണ്ട്‌ കാര്യമില്ല. ഒന്നോ രണ്ടോ സിനിമയില്‍ സപ്പോര്‍ട്ട്‌ ചെയ്‌താലും അവര്‍ക്ക്‌ സ്വന്തമായി ടാലന്റില്ലെങ്കില്‍ പിടിച്ചുനില്‌ക്കാനാവില്ല.
ആ ഒരു തിയറി വച്ചാണ്‌ ഞാന്‍ ഒരു സപ്പോര്‍ട്ടിനും ഇല്ലെന്ന്‌ തീരുമാനിച്ചത്‌. അതുകൊണ്ട്‌, അവരതില്‍ സന്തോഷിക്കുന്നുണ്ടെങ്കില്‍ സന്തോഷിക്കട്ടെ. അതില്‍ കവിഞ്ഞ്‌ എനിക്കതില്‍ പ്രത്യേകിച്ച്‌ അഭിപ്രായമൊന്നുമില്ല.
നാളെ ഒരാള്‍ താങ്കളെ "വിനീത്‌ ശ്രീനിവാസന്റെ അച്‌ഛന്‍" എന്ന്‌ മറ്റൊരാള്‍ക്ക്‌ പരിചയപ്പെടുത്തിയാല്‍? ശ്രീനിവാസന്റെ ഉള്ളിന്റെയുള്ളില്‍ ഒരു പെരുംതച്ചനുണ്ടോ?
ഇതിന്‌ മറുപടിയായി ഇങ്ങനെയൊരു ചോദ്യം ചോദിക്കാം. വിനീതിന്റെയടുത്ത്‌ ഒരാള്‍ ചോദിക്കുകയാണ്‌. ആ ശ്രീനിവാസന്റെ മകനാണല്ലേ? അപ്പോള്‍ അവന്‍ എങ്ങനെയാണ്‌ പ്രതികരിക്കുക എന്ന്‌ അറിഞ്ഞതിന്‌ ശേഷം ഞാനിതിന്‌ മറുപടി പറയാം.
എഴുത്തുകാരന്‍ സംവിധായകന്‍, നടന്‍, ഗായക ന്‍.. ഏതു നിലയ്‌ക്കാണ്‌ ശ്രീനിവാസന്‌ വിനീത്‌ ശ്രീനിവാസനോട്‌ ആരാധന? ഇതില്‍ ഏതിലാണ്‌ മകന്‍ ഏറെ തിളങ്ങുന്നത്‌്?

അതൊക്കെ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണെനിക്ക്‌ തോന്നിയിട്ടുള്ളത്‌.

ശ്രീനിവാസന്‍ മൂന്നാം കാണ്ഡം - സിനിമ
മലയാളത്തില്‍ മാറ്റങ്ങളുണ്ടാക്കിയ കെ.ജി ജോര്‍ജിന്റേയും അരവിന്ദിന്റേയും ബക്കറിന്റേയും സിനിമകളില്‍ താങ്കളുണ്ടായിരുന്നു. ഇപ്പോള്‍ ന്യൂജനറേഷന്‍ ഇളമുറ സിനിമകളിലും?
നമ്മള്‍ എപ്പോഴും അപ്‌ഡേറ്റഡായിരിക്കണം. കലാരംഗത്ത്‌ അപ്‌ഡേറ്റ്‌ ചെയ്യാത്തവ ര്‍ക്ക്‌ പിടിച്ചുനില്‍ക്കാനാവില്ല. കാരണം ഇന്നലെ ചെയ്‌ത കാര്യം ഇന്ന്‌ ചെയ്യാന്‍ പറ്റില്ല.എന്നും പുതിയത്‌ ചെയ്‌തുകൊണ്ടിരി ക്കുക എന്നതാണ്‌ ഇതിന്റെ മര്‍മ്മം. ഞാനതു നേരത്തെ മനസിലാക്കിയിട്ടുണ്ട്‌.
സബ്‌ജക്‌ടില്‍ വൈവിധ്യമുണ്ടാവണം. അതില്ലെങ്കില്‍ സമാന വിഷയവുമായി മുന്നോട്ടു വരാതിരിക്കാന്‍ ശ്രമിക്കണം. അപ്പോഴേ പുതുമ ഉണ്ടാവൂ. അത്‌ ബോധപൂര്‍വ്വം ചെയ്യുന്നതാണ്‌. അല്ലെങ്കില്‍ നമ്മള്‍ പഴഞ്ചനാക്കപ്പെടും.
എത്ര ഗംഭീര സംവിധായകനായാലും കാലത്തിനിണങ്ങുന്ന സിനിമ എടുത്തില്ലെങ്കില്‍ ഞാന്‍ അവിടെ പോവില്ല. അതേ സമയം പുതിയൊരാളുടെ ആദ്യ സിനിമയായാലും പുതിയ ആശയം പറയുന്നുണ്ടെങ്കില്‍ അയാളുടെ കൂടെ ഞാന്‍ പോകും. സിനിമയുടെ കഥയാണ്‌ നമ്മെ ആകര്‍ഷിക്കുന്നത്‌, വ്യക്‌തികള്‍ക്കവിടെ പ്രസക്‌തിയില്ല.

നടന്മാര്‍ സംവിധായകരായാല്‍ പിന്നെ മറ്റുള്ളവരുടെ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കാതിരിക്കാറാണ്‌ പതിവ്‌. പക്ഷേ താങ്കള്‍ സംവിധായകനായശേഷവും എഴുത്തും അഭിനയവും ഒന്നിച്ചുകൊണ്ടുപോകുന്നു?
ഞാന്‍ രണ്ടു സിനിമ സ്വന്തമായി ചെയ്‌തപ്പോള്‍ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്ന അവസ്‌ഥ വന്നു. ഒരു സിനിമ എഴുതി, ഷൂട്ട്‌ ചെയ്‌ത്‌ പുറത്തുവരാന്‍ ഒരു വര്‍ഷം വേണം.
സംവിധായകവേഷം കെട്ടുമ്പോള്‍ പരസ്യവാചകമടക്കം നമ്മള്‍ എഴുതണം.മാര്‍ക്കറ്റിംഗ്‌ വരെ നമ്മുടെ ഉത്തരവാദിത്തമാണ്‌. ഇതു വിരസമാണ്‌. അതുകൊണ്ട്‌ പിന്നീടധികം സിനിമ ചെയ്‌തിട്ടില്ല .
ഇപ്പോള്‍ ഇടയ്‌ക്ക്‌ ആരുടെയെങ്കിലും സിനിമയില്‍ അഭിനയിക്കും, അല്ലെങ്കില്‍ കഥകള്‍ ആലോചിക്കും. അതുകൊണ്ട്‌ എല്ലാംകൂടി ചെയ്യുന്നുണ്ടെന്ന്‌ തോന്നുമെങ്കിലും ഒന്നു ചെയ്‌തിട്ടേ മറ്റോന്നിലേക്കുളളൂ, കൂടിക്കുഴയല്‍ പ്രശ്‌നമില്ല.

താങ്കളഭിനയിച്ചാല്‍ ആ സിനിമയ്‌ക്കെന്തെങ്കിലും പ്രത്യേകത കാണുമെന്നൊരു മുന്‍ധാരണയുണ്ട്‌. ശ്രീനിവാസന്‍ ഒരു ബ്രാന്‍ഡായോ ?
മുന്‍കാല സിനിമകളുടെ സ്വഭാവം വച്ച്‌ എല്ലാവര്‍ക്കും അത്തരമനുഭവം ഉണ്ടാവും. അല്‍ഫോന്‍സ്‌ പുത്രന്റെ പ്രേമം ഹിറ്റായി. അതിനേക്കാള്‍ ഹിറ്റായ ചിത്രം അടുത്ത തവണ സമ്മാനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രേക്ഷകര്‍ നിരാശരാകും.
എല്ലാവര്‍ക്കും ആ പ്രശ്‌നമുണ്ട്‌. നിവിന്‍പോളി ഇപ്പോള്‍ ചെയ്യുന്നതില്‍നിന്ന്‌ മോശമായഭിനയിച്ചാല്‍ പ്രശ്‌നമാകും. എന്റെ കാര്യത്തിലുമങ്ങനെയായിരിക്കും.
ഇല്ലാത്ത ഒരു ബുദ്ധിജീവിത്വം ചാര്‍ത്തികിട്ടിയിട്ടുണ്ടെന്ന്‌ വിചാരിക്കുന്നുണ്ടോ?
അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ല. എനിക്ക്‌ ബുദ്ധിയുണ്ടോ എന്ന്‌ ചിന്തിക്കേണ്ട ഉത്തരവാദിത്തം എനിക്കില്ല. ബുദ്ധിയില്ലന്ന്‌ എനിക്കറിയാവുന്നതുകൊണ്ട്‌ ആ കുഴപ്പമില്ല!
തിരക്കഥയെഴുതിയ സിനിമകളില്‍ ബുദ്ധിപൂര്‍വം സുന്ദരിമാരുടെ നായകനായഭിനയിച്ചെന്നും ആളുടെ ടൈം ബെസ്‌റ്റ് ടൈം എന്നുമെല്ലാമാണ്‌ കേട്ടുകേള്‍വി?
അഭിനയിക്കുന്ന നായികമാരെയൊക്കെ ഞാന്‍ കല്യാണം കഴിക്കുകയാണെന്നാണോ അത്തരക്കാരുടെ വിചാരം? ഒരു നടി സുന്ദരിയായാല്‍ ഉടനെ "എന്റെ ടൈം ബസ്‌റ്റ്‌ ടൈം" ആണെന്ന്‌ പറയുന്നതിന്റെ അര്‍ഥം അതല്ലേ? ഒരുപാട്‌ മണ്ടശിരോമണികള്‍ക്ക്‌ അങ്ങനെയൊരു തോന്നല്‍ ഉണ്ടാവാം!

യുക്‌തിക്കു നിരക്കാത്ത വേഷം കെട്ടേണ്ടിവരാറില്ലേ? അപ്പോള്‍ താങ്കളിലെ എഴുത്തുകാരനെ നടന്‍ മറികടക്കുന്നതെങ്ങനെ?
എഴുത്തുകാരനെന്ന നിലയിലും നടനെന്ന നിലയിലുമല്ല, പ്രേക്ഷകന്‍ എന്ന നിലയിലാണ്‌ ഞാന്‍ കഥ കേള്‍ക്കുന്നതും കഥാപാത്രത്തെ വിലയിരുത്തുന്നതും. എനിക്കങ്ങനെയേ സാധിക്കൂ.
പ്രേക്ഷകരെ തീരെ ആകര്‍ഷിക്കാനിടയില്ലെന്ന്‌ തോന്നുന്ന സിനിമകള്‍ ഞാന്‍ ചെയ്യാറില്ല. അല്ലാതെ എഴുത്തുകാരനെന്ന ഞാനും നടനെന്ന ഞാനും കോംപ്രമൈസ്‌ ചെയ്യുന്ന പ്രശ്‌നമില്ല.
പണത്തിനുവേണ്ടിയുളള കോംപ്രമൈസ്‌ ആദ്യകാലംമുതലേയില്ല. ഒരു പണവും ഇല്ലാത്ത കാലത്തും ഇല്ല, ജീവിത സാഹചര്യം വന്നപ്പോഴും ഇല്ല, ഇനി അങ്ങനെ ഉണ്ടാവുകയുമില്ല.
എഴുതിവച്ചത്‌ മണ്ടത്തരമാണെന്ന്‌ തോന്നിയാല്‍ തിരുത്തണമെന്ന്‌ തിരക്കഥാകൃത്തിനോട്‌ ആവശ്യപ്പെടാറുണ്ടോ?
ഒന്നാമത്‌, ഒരു സിനിമയിലഭിനയിക്കുന്നത്‌ സമഗ്രമായ ചര്‍ച്ചയ്‌ക്കു ശേഷമാണ്‌. സംവിധായകനുമായി നല്ല ബന്ധമുണ്ടാവും. സ്വാഭാവികമായും എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ എഴുതും മുമ്പേ, തിരക്കഥ വായിച്ചുകഴിഞ്ഞുതന്നെ പറയും. പിന്നീടാണ്‌ മറ്റുകാര്യങ്ങളിലേക്ക്‌ കടക്കുന്നത്‌. അപ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍ വരുന്നതേയില്ല.
ചിറകൊടിഞ്ഞ കിനാക്കളിലൂടെ, താന്‍ ജന്‍മം ന ല്‍കിയ ഒരു കഥാസന്ദര്‍ഭത്തെ വികസിപ്പിച്ച്‌ മറ്റൊരാളെഴുതിയ കഥയില്‍ അഭിനയിക്കുക. അങ്ങനെ അപൂര്‍വ്വ ഭാഗ്യം ലഭിച്ച ആളാണല്ലോ?
ഒരു സിനിമയെപ്പറ്റി കൂടുതല്‍ സംസാരിക്കാനുണ്ടാവുക ആ പടം കൂടുതല്‍ പേര്‍ സ്വീകരിക്കുമ്പോഴാണ്‌. പക്ഷേ ഈ സിനിമയുടെ കാര്യത്തില്‍ ഒരു വിഭാഗത്തിനേ അതിഷ്‌ടപ്പെട്ടുള്ളൂ. പലര്‍ക്കും മനസിലായതുമില്ല.

മലയാളത്തിലെ എല്ലാ സിനിമകളും കണ്ടിഷ്‌ടപ്പെട്ട പ്രേക്ഷകര്‍ക്കേ ഈ ചിത്രം ഇഷ്‌ടപ്പെടൂ. ഇക്കാര്യം ഷൂട്ടിംഗിനു മുന്‍പേ രചയിതാവിനോടും സംവിധായകനോടും ചര്‍ച്ചചെയ്‌തതാണ്‌. പുതുമകളുള്ളൊരു സിനിമയാണതെന്ന്‌ സംശയമില്ല.
എനിക്ക്‌ കിട്ടിയ ആ അവസരം അപൂര്‍വ്വമാണ്‌. ഞാന്‍ ഒരു ക്യാരക്‌ടര്‍ ഉണ്ടാക്കുക, അതിന്‌ ബേസ്‌ ചെയ്‌ത്‌ മറ്റൊരാള്‍ വേറൊരു തിരക്കഥ ഉണ്ടാക്കുക.

ആ കഥാപാത്രം ജനിച്ചത്‌ അഴകിയ രാവണന്‍ എന്ന സിനിമയിലാണ്‌. ആ സിനിമയുമായി ബന്ധമില്ലാത്ത സിനിമയാണ്‌ ചിറകൊടിഞ്ഞ കിനാവുകള്‍. ഇപ്പോഴും ആ സിനിമ ഞാന്‍ കണ്ടിട്ടില്ല.
ഒരുകഥ ഒരു നുണക്കഥ എഴുതിക്കഴിഞ്ഞ്‌ ഒരഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞു:"സുഹൃത്തുക്കളുടെ സമ്മര്‍ദ്ദംകൊണ്ട്‌ നിവൃത്തിയില്ലാതെ എഴുതിയെന്നേയുള്ളൂ, ഞാനൊരു എഴുത്തുകാരനല്ല, നടനാണ്‌, അഭിനയമാണ്‌ എന്റെ തൊഴില്‍." പക്ഷേ പിന്നീട്‌ ശ്രദ്ധിക്കപ്പെട്ടത്‌ തിരക്കഥകളുടെ പേരിലും. പിന്നൊരിക്കല്‍ പറഞ്ഞു: "അടിസ്‌ഥാനപരമായി ഒരു എഴുത്തുകാരനാണ്‌"എന്ന്‌..?
തൊഴില്‍ എന്ന വാക്ക്‌ ഞാനുപയോഗിക്കാറില്ല...അടിസ്‌ഥാനപരമായി എഴുത്തുകാരനാണന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഉത്തരവാദിത്തമുള്ള ഒരു ജോലിയായി ഞാന്‍ കാണുന്നത്‌ എഴുത്തിനെയാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ അനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞ അഭിപ്രായമാണ്‌.
അടിസ്‌ഥാനപരമായി എഴുത്തുകാരനാണെന്നും, അതല്ല നടനാണെന്നുമുള്ള അഭിപ്രായം വിരുദ്ധമാണ്‌. അങ്ങനെ പറഞ്ഞിട്ടുമില്ല. ആരെങ്കിലും തെറ്റായി വ്യാഖ്യാനിച്ച്‌ എഴുതിയിട്ടുണ്ടാവാം. പറഞ്ഞത്‌ ഇങ്ങനെയാണ്‌, മൂന്ന്‌ നാല്‌ പ്രവര്‍ത്തികള്‍ ഞാന്‍ ചെയ്‌തു. അതില്‍ ഏറ്റവും ഉത്തരവാദിത്തപ്പെട്ടതു സ്വാഭാവികമായും എഴുത്താണ്‌.
ഒരു നടനെ സംബന്ധിച്ച്‌ ചില കാര്യങ്ങ ള്‍ മാത്രമേ ചെയ്യാനുള്ളൂ. ട്രാക്കിലായാല്‍ പിന്നെ എളുപ്പമാണത്‌. പക്ഷേ എഴുത്ത്‌ വെല്ലുവിളിയാണ്‌. പുതിയ ഒരു ആശയം അവതരിപ്പിക്കുമ്പോള്‍ എങ്ങനെയാണ്‌ ജനങ്ങള്‍ സ്വീകരിക്കുക.. എന്ന ആശങ്ക സിനിമ ഇറങ്ങുംവരെ ഉണ്ടാവും. നടനെ സംബന്ധിച്ച്‌ അത്തരം ആശങ്കകള്‍ക്ക്‌ പ്രസക്‌തിയില്ല.
നടന്‌ പുതിയ ആശയം അവതരിപ്പിക്കാനുളള ഉത്തരവാദിത്തം ഇല്ല. അതുകൊണ്ട്‌ സംവിധാനം, അഭിനയം, നിര്‍മ്മാണം, എഴുത്ത്‌ അങ്ങനെ പല കാര്യങ്ങള്‍ ചെയ്‌ത കൂട്ടത്തില്‍ ഏറ്റവും ഉത്തരവാദപ്പെട്ടതും ചലഞ്ചിങ്ങ്‌ ആയതും ഏറ്റവും ഭംഗിയായി ചെയ്യാന്‍ പറ്റിയാല്‍ സന്തോഷം തരുന്നതുമായ ജോലി എഴുത്താണ്‌ എന്നാണ്‌ ഞാന്‍ പറഞ്ഞത്‌.
പരസ്യചിത്രങ്ങളിലൊന്നും അധികമഭിനയിക്കാത്തയാളാണ്‌. തീര്‍ച്ചയായും ഓഫറുകള്‍ വന്നിട്ടുണ്ടാവണം. പക്ഷേ അടുത്തിടെ ഒരു പരസ്യചിത്രത്തില്‍ കണാനിടയായി?
ആംകോസ്‌ എന്നൊരു പെയിന്റിന്റെ പരസ്യമാണത്‌. രണ്ടുവര്‍ഷം മുന്‍പ്‌ അതിന്റെ ഒരു ഭാഗം ചെയ്‌തിരുന്നു. അതിന്റെ ബാക്കിയാണ്‌ ഈയിടെ ചെയ്‌തത്‌.

ഇതിനെക്കുറിച്ചൊന്നും ധാരണയില്ലാതിരുന്ന കാലത്ത്‌ ഞാനൊരു ജുവലറിയുടെ പരസ്യം ചെയ്‌തിരുന്നു. ചെയ്യാന്‍ പാടില്ലായിരുന്നു എന്ന്‌ പിന്നീടാണ്‌ മനസിലായത്‌.
ഞാനൊരു പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ എത്രത്തോളം മനുഷ്യന്‌ അത്‌ ആവശ്യമുണ്ട്‌, തട്ടിപ്പാണോ എന്നൊക്കെ അനേ്വഷിക്കാറുണ്ട്‌. ഒരു കാര്യത്തിന്‌ ഇറങ്ങി പുറപ്പെട്ടാല്‍ അതില്‍ സത്യസന്ധത വേണം.
ഒരു കറി പൗഡറിന്റെ ആളുകള്‍ ഈയിടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. നിങ്ങളുടെ ഈ കറി പൗഡര്‍ ഓര്‍ഗാനിക്‌ ആണോ, കവറിന്‌ പുറത്ത്‌ ഓര്‍ഗാനിക്‌ സര്‍ട്ടിഫിക്കേഷന്‍ അച്ചടിച്ചിട്ടുണ്ടോ എന്ന്‌ ഞാന്‍ ചോദിച്ചു. "അതെ സാര്‍ ഇത്‌ ഓര്‍ഗാനിക്‌ ആണ്‌."എന്നു മറുപടി.
"അങ്ങനെങ്കില്‍ ആ കവറിന്റെ പുറത്ത്‌ ഒന്നുകൂടി നോക്കിയിട്ട്‌ എന്നെ വിളിക്കൂ." എന്നു പറഞ്ഞു.ഈ നിമിഷം വരെ പിന്നീടയാള്‍ എന്നെ വിളിച്ചിട്ടില്ല!
ശ്രീനിവാസന്‍ ചിരിക്കുന്നു. കുലുങ്ങിക്കുലുങ്ങിയുള്ള ആ ടിപ്പിക്കല്‍ ശ്രീനിവാസന്‍ സന്‍ ചിരിതന്നെ.

Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Nov 18, 2015 11:21 am

പ്രശസ്തരുടെ മനസിലൂടെ  - Page 38 550239
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 24, 2016 9:29 am

ഗള്‍ഫിലെ ഏഴ്‌ റസ്‌റ്റോറന്റുകളുടെ ഉടമയായ മല്ലികാസുകുമാരന്‍, പ്രശസ്തരുടെ മനസിലൂടെ  - Page 38 559487 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 ഒരിടവേളയ്‌ക്കുശേഷം അഭിനയത്തിലേക്ക്‌ തിരിച്ചെത്തിയിരിക്കുന്നു. ബിസിനസും അഭിനയവും ഒന്നിച്ചുകൊണ്ടുപോകുന്ന മല്ലികയുടെ കുടുംബവിശേഷങ്ങളിലേക്ക്‌...


ദോഹയില്‍ ഏഴ്‌ റസ്‌റ്റോറന്റുകളുണ്ട്‌, മല്ലികാസുകുമാരന്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദോഹ സിറ്റി സെന്ററില്‍ തുടങ്ങിയ 'സ്‌പൈസ്‌ബോട്ട്‌' റസ്‌റ്റോറന്റാണ്‌ ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്നത്‌. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ ഹോട്ടല്‍ ബിസിനസിന്റെ തിരക്കിലായിരുന്നു അവര്‍.

ഇടയ്‌ക്ക് മാത്രം മക്കളെയും കൊച്ചുമക്കളെയും കാണാന്‍ നാട്ടിലെത്തും. രണ്ടോ മൂന്നോ ദിവസം താമസിച്ച്‌ തിരിച്ചുപോകും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ്‌ ബിസിനസില്‍ പുതിയൊരു പാര്‍ട്‌ണറെ കിട്ടിയത്‌. അതോടെ മല്ലിക ഫ്രീയായി.
''ആ സമയത്താണ്‌ സംവിധായകന്‍ വി.കെ.പ്രകാശ്‌ റോക്ക്‌ സ്‌റ്റാര്‍ എന്ന സിനിമയിലേക്ക്‌ വിളിച്ചത്‌. ഏഴുദിവസത്തെ വര്‍ക്കിന്‌ വേണ്ടി കേരളത്തിലെത്തി. അഭിനയിച്ചുമടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ്‌ 'ഇന്ദുമുഖി ചന്ദ്രമതി'യില്‍ അഭിനയിക്കാമോ എന്ന്‌ നിര്‍മ്മാതാവ്‌ സുരേഷ്‌കുമാര്‍ ചോദിച്ചു.

അതിലെ ചന്ദ്രമതിക്കൊച്ചമ്മ എന്ന കഥാപാത്രത്തോട്‌ വല്ലാത്തൊരു അടുപ്പമുണ്ടെനിക്ക്‌. അതിനാല്‍ ഉപേക്ഷിക്കാന്‍ തോന്നിയില്ല. മാസത്തില്‍ പത്തുദിവസം വരാമെന്ന്‌ സമ്മതിച്ചത്‌ അങ്ങനെയാണ്‌.''

'ഇന്ദുമുഖി ചന്ദ്രമതി' എന്ന സീരിയലിന്റെ ലൊക്കേഷനിലിരുന്ന്‌ മല്ലികാസുകുമാരന്‍ സംസാരിച്ചുതുടങ്ങുകയാണ്‌.

അഭിനേത്രിയായ മല്ലികയ്‌ക്ക് ഹോട്ടല്‍ ബിസിനസിനോട്‌ താല്‍പ്പര്യം തോന്നാന്‍ കാരണം?

ഭൂസ്വത്തുക്കള്‍ വാങ്ങിക്കുമ്പോള്‍ സുകുവേട്ടന്‍ എന്റെ പേരിലാണ്‌ റജിസ്‌റ്റര്‍ ചെയ്യാറുള്ളത്‌. ഒരിക്കല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
''രാജുവും (പൃഥ്വീരാജ്‌) ഇന്ദ്രനും വിവാഹം കഴിച്ചുകഴിഞ്ഞാല്‍ നീ അവരെ ശല്യപ്പെടുത്താന്‍ പോകരുത്‌. നിനക്ക്‌ ജീവിക്കാന്‍ വേണ്ടിയുള്ള കരുതലാണിത്‌.''
ആരോഗ്യമുള്ളിടത്തോളം കാലം മക്കളെ തോണ്ടി ജീവിക്കുന്നത്‌ എനിക്കും ഇഷ്‌ടമല്ല. ആദ്യം ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു. പിന്നീട്‌ രാജുവിന്റേയും. അവര്‍ക്ക്‌ യോജിച്ച പങ്കാളികളെ കിട്ടുകയും ചെയ്‌തു.
അവരുടെ കാര്യങ്ങള്‍ ഭാര്യമാര്‍ക്ക്‌ നോക്കാന്‍ പറ്റുമെന്ന വിശ്വാസം വന്നപ്പോഴാണ്‌ എന്തെങ്കിലും ബിസിനസ്‌ ചെയ്‌താലോ എന്നാലോചിച്ചത്‌. ഏറ്റവുമടുത്ത ഫ്രണ്ടായ ഷീലയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തു.
സിനിമ കഴിഞ്ഞാല്‍ എനിക്കിഷ്‌ടം പാചകമാണ്‌. എങ്കില്‍ ആ വഴിക്കൊന്നു നോക്കാമെന്ന്‌ കരുതി. അങ്ങനെയാണ്‌ ഹോട്ടല്‍ ബിസിനസിലെത്തിയത്‌. മക്കളോട്‌ ചോദിച്ചപ്പോള്‍ അവര്‍ക്കും സമ്മതം. എനിക്കാണെങ്കില്‍ അധികം സിനിമയുമില്ല. വീട്ടില്‍ വെറുതെയിരുന്ന്‌ സമയം കളയേണ്ടല്ലോ.
ഷീലയുടെ കസിന്‍ ദോഹയിലാണ്‌. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി ദോഹയില്‍ എനിക്ക്‌ റസിഡന്റ്‌ വിസയുമുണ്ട്‌. ദോഹ വെസ്‌റ്റ്ബേയിലെ സിറ്റി സെന്റര്‍ മാളിന്റെ എതിര്‍വശം ഒരു ഷോപ്പുണ്ടെന്ന്‌ ഷീലയുടെ കസിന്‍ പറഞ്ഞപ്പോള്‍ പോയി കണ്ടു. ഇഷ്‌ടപ്പെട്ടു.
സ്‌പൈസ്‌ ബോട്ട്‌ എന്ന പേരില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റ്‌ തുടങ്ങാനുള്ള പ്രേരണ അതാണ്‌. നല്ല പ്രതികരണമാണ്‌ ആളുകളില്‍നിന്നുണ്ടായത്‌. ദോഹയിലെത്തുന്ന സിനിമാക്കാരെല്ലാം തന്നെ ഇവിടെ നിന്ന്‌ ഭക്ഷണം കഴിച്ചിട്ടുണ്ട്‌. ഷെഫുമാരൊക്കെ മലയാളികളാണ്‌.
ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഖത്തറിലെ മറ്റിടങ്ങളിലും റസ്‌റ്റോറന്റുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ദോഹയിലെ പ്രശസ്‌തമായ മ്യൂസിയത്തിനകത്തും സ്‌റ്റെന്റണ്‍ യൂണിവേഴ്‌സിറ്റി കാമ്പസിലും ഷോപ്പുകള്‍ തുടങ്ങാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായി കരുതുന്നു. ഏഴ്‌ റസ്‌റ്റോറന്റുകളുടെ ചുമതലയെന്നത്‌ ചില്ലറക്കാര്യമല്ല.
ഒന്നരവര്‍ഷക്കാലം എനിക്ക്‌ നാട്ടിലേക്ക്‌ പോലും വരാന്‍ പറ്റാതായി. അതോടെയാണ്‌ ഖത്തറിലെ പ്രമുഖ ഹോട്ടല്‍ ബിസിനസുകാരായ റൊട്ടാന ഗ്രൂപ്പുമായി ടൈ അപ്പായത്‌. അവര്‍ വന്നപ്പോള്‍ എന്റെ ടെന്‍ഷന്‍ പകുതി കുറഞ്ഞു. ഏഴെണ്ണത്തില്‍ അഞ്ചെണ്ണത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഇനിയും കഴിഞ്ഞിട്ടില്ല. മക്കള്‍ വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്‌.
റസ്‌റ്റോറന്റില്‍ സ്‌ഥിരമായി ഭക്ഷണം കഴിക്കാന്‍ വരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഒരു ദിവസം എന്നോടു ചോദിച്ചു.

''ഇത്രയും നല്ല ഭക്ഷണം നല്‍കുന്ന നിങ്ങള്‍ക്ക്‌ നാഷണല്‍ ഡേയ്‌ക്ക് ഫുഡ്‌ കൊടുക്കാന്‍ ഒരു പ്രപ്പോസല്‍ വച്ചുകൂടെ?''
അദ്ദേഹം നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങള്‍ ഖത്തര്‍ ഗവണ്‍മെന്റിന്‌ പ്രപ്പോസല്‍ വച്ചു. അവരത്‌ അംഗീകരിക്കുകയും ചെയ്‌തു.
ഡിസംബര്‍ പതിനെട്ടിനായിരുന്നു ഖത്തര്‍ നാഷണല്‍ ഡേ. അന്ന്‌ പതിനായിരം പേര്‍ക്ക്‌ ബ്രേക്ക്‌ഫാസ്‌റ്റ് നല്‍കി. മൂവായിരം പേര്‍ക്ക്‌ ബിരിയാണിയും. നാഷണല്‍ ഡേയ്‌ക്ക് അവിടെ പൊതുജനങ്ങള്‍ക്ക്‌ ഭക്ഷണം ഫ്രീയാണ്‌. സത്യം പറഞ്ഞാല്‍ ടെന്‍ഷനായിരുന്നു. കാരണം ഉദ്യോഗസ്‌ഥരുടെ കര്‍ശന പരിശോധനയ്‌ക്കുശേഷമേ അവര്‍ മറ്റുള്ളവര്‍ക്ക്‌ ഫുഡ്‌ നല്‍കുകയുള്ളൂ. വേണ്ടെന്ന്‌ പറഞ്ഞാല്‍ തീര്‍ന്നില്ലേ. പക്ഷേ ഈശ്വരന്‍ സഹായിച്ച്‌ ഒന്നും സംഭവിച്ചില്ല. പ്രശസ്തരുടെ മനസിലൂടെ  - Page 38 608472

എല്ലാവര്‍ക്കും ഭക്ഷണം ഇഷ്‌ടപ്പെട്ടു. തൊട്ടടുത്ത വര്‍ഷം അവര്‍ ഓര്‍ഡര്‍ ചെയ്‌തതത്‌ എണ്ണായിരം ബിരിയാണിയാണ്‌. അന്ന്‌ഏഴ്‌ റസ്‌റ്റോറന്റുകള്‍ക്കും അവധി കൊടുത്ത്‌ ടെന്റൊക്കെ കെട്ടിയാണ്‌ ബിരിയാണി പാകം ചെയ്‌തത്‌.

നല്ല ജീവനക്കാരാണ്‌ 'സ്‌പൈസ്‌ ബോട്ടി'ന്റെ കരുത്ത്‌. ഇരുപത്തിയാറ്‌ മലയാളികളും മൂന്ന്‌ ഉത്തരാഞ്ചലുകാരുമാണ്‌ ഇപ്പോള്‍ റസ്‌റ്റോറന്റുകളിലുള്ളത്‌. നോര്‍ത്തിന്ത്യന്‍ ഡിഷസ്‌ മുതല്‍ മലയാളികളുടെ പുട്ടുവരെ ഇവിടെ കിട്ടും. മാസത്തില്‍ ഇരുപതു ദിവസവും അവിടെയുണ്ടാകും. ബാക്കിയുള്ള ദിവസമാണ്‌ 'ഇന്ദുമുഖി ചന്ദ്രമതി' എന്ന സീരിയലിന്‌ നീക്കിവച്ചിട്ടുള്ളത്‌.

'ഇന്ദുമുഖി ചന്ദ്രമതി' എന്ന സീരിയലിനോട്‌ അത്രയ്‌ക്ക് ആത്മബന്ധമുണ്ടോ?

എനിക്ക്‌ നല്ല പോപ്പുലാരിറ്റി തന്ന സീരിയലാണത്‌. ആദ്യം സംപ്രേഷണം ചെയ്‌ത സമയത്ത്‌ എനിക്കും മഞ്‌ജുപിള്ളയ്‌ക്കും ബാംഗ്ലൂരിലും ദുബായിലുമൊക്കെ സ്വീകരണങ്ങള്‍ കിട്ടിയിരുന്നു.
ആ സമയത്ത്‌ ഡല്‍ഹിയില്‍ നിന്ന്‌ ഒരു വീട്ടമ്മ വിളിച്ചു.
''ഇന്ദുമുഖി, ചന്ദ്രമതി സീരിയല്‍ എനിക്ക്‌ ഭയങ്കര ഇഷ്‌ടമാണ്‌. മാഡത്തെ നേരില്‍ കാണണമെന്ന്‌ ആഗ്രഹമുണ്ട്‌.''
തിരുവനന്തപുരത്താണ്‌ ഷൂട്ടിംഗെന്നും ഡല്‍ഹിയില്‍ വരുമ്പോള്‍ അറിയിക്കാമെന്നും പറഞ്ഞപ്പോള്‍, താന്‍ തിരുവനന്തപുരത്തേക്ക്‌ വന്നോളാം എന്നായിരുന്നു മറുപടി. ഞാന്‍ അദ്‌ഭുതപ്പെട്ടുപോയി.
ഡല്‍ഹിയില്‍ നിന്ന്‌ എന്നെ കാണാന്‍ വേണ്ടി മാത്രം തിരുവനന്തപുരത്തേക്ക്‌ ഒരു സ്‌ത്രീ വരികയോ? ഞാന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്മാറിയില്ല. ലൊക്കേഷന്റെ അഡ്രസ്‌ പറഞ്ഞുകൊടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവര്‍ ഷൂട്ടിംഗ്‌ സെറ്റിലെത്തി.
ബ്രേക്ക്‌ സമയത്ത്‌ പരിചയം പുതുക്കി. ഒരു ബൊക്കെ സമ്മാനിച്ച്‌ കെട്ടിപ്പിടിച്ചു. തന്നെ കാണാന്‍ വന്നതിന്റെ കാരണം പറഞ്ഞത്‌ അപ്പോഴാണ്‌. ആ സ്‌ത്രീയുടെ ഭര്‍ത്താവ്‌ ഡിഫന്‍സ്‌ സര്‍വീസിലാണ്‌. അയാള്‍ക്ക്‌ സീരിയലെന്ന്‌ കേട്ടാല്‍ത്തന്നെ അലര്‍ജിയാണ്‌. ഭാര്യ സീരിയല്‍ കാണുമ്പോള്‍ അയാള്‍ എപ്പോഴും ചോദിക്കും.

''വെറുതെ ഇഡിയറ്റ്‌ ബോക്‌സിന്‌ മുമ്പിലിരുന്ന്‌ കരയണോ?''
സീരിയലുള്ളതിനാല്‍ വാര്‍ത്ത പോലും വേണ്ടെന്നുവച്ചിരിക്കുന്ന മനുഷ്യന്‍. ഒരു ദിവസം ആ സ്‌ത്രീ 'ഇന്ദുമുഖി ചന്ദ്രമതി' സീരിയല്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. ആ സമയത്താണ്‌ അയാള്‍ ഭക്ഷണവുമായി ഡൈനിംഗ്‌ ടേബിളിലിരുന്നത്‌.

പിന്നില്‍നിന്ന്‌ ഒരു പൊട്ടിച്ചിരി കേട്ടാണ്‌ അവര്‍ തിരിഞ്ഞുനോക്കിയത്‌. അയാള്‍ ടി.വിയിലെ തമാശകള്‍ ആസ്വദിക്കുകയാണ്‌. ചന്ദ്രമതിയിലെ ഏതോ ഹാസ്യരംഗമാണ്‌ അയാളെ ചിരിപ്പിച്ചത്‌.
''ഇത്‌ കൊള്ളാമല്ലോ.''

എന്നായി കമന്റ്‌. അതിനുശേഷം എല്ലാ ദിവസവും ഇന്ദുമതി ചന്ദ്രമതി സീരിയല്‍ തുടങ്ങുമ്പോള്‍ അയാള്‍ ടി.വിക്കു മുമ്പിലിരിക്കും. കുറച്ചുനേരം ചിരിച്ച്‌ കിടന്നുറങ്ങും. ''എപ്പോഴും ടെന്‍ഷനുമായി നടക്കുന്ന തന്റെ ഭര്‍ത്താവ്‌ ഇപ്പോള്‍ സന്തോഷവാനാണ്‌. അദ്ദേഹത്തെ മാറ്റിയെടുത്ത്‌ ടി.വിക്കു മുമ്പില്‍ ഇരുത്തിയത്‌ ഈ ചന്ദ്രമതിക്കൊച്ചമ്മയാണ്‌.''

എന്റെ കൈപിടിച്ച്‌ അവര്‍ യൂണിറ്റിലുള്ളവരോട്‌ പറഞ്ഞു. എനിക്ക്‌ കിട്ടിയ വലിയൊരു അംഗീകാരമായിരുന്നു അത്‌.
വീണ്ടും ഈ സീരിയല്‍ തുടങ്ങുന്നു എന്നു പറഞ്ഞ്‌ വിളിച്ചത്‌ സംവിധായകന്‍ രാധാകൃഷ്‌ണന്‍ മംഗലത്തും നിര്‍മ്മാതാവ്‌ മേനക സുരേഷ്‌ കുമാറുമാണ്‌. ഇതിലെ അഭിനയം കൊണ്ട്‌ സാമ്പത്തികമായി വലിയ നേട്ടമൊന്നുമില്ല.

സുരേഷ്‌ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌. എങ്കിലും എന്റെ കൈയില്‍ നിന്ന്‌ പൈസയെടുക്കാതെ ദോഹയില്‍നിന്ന്‌ നാട്ടില്‍ വരാം. ആ സമയത്ത്‌ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കാണാം.
അമ്മായിയമ്മയുടെയും മരുമകളുടെയും കഥയാണ്‌ 'ഇന്ദുമുഖി ചന്ദ്രമതി'. സ്വന്തം ജീവിതത്തിലെ മരുമക്കളെ എങ്ങനെ വിലയിരുത്തുന്നു, മല്ലികയെന്ന അമ്മായിയമ്മ?

പൂര്‍ണിമയും സുപ്രിയയും കാര്യബോധമുള്ള കുട്ടികളാണ്‌. നല്ല രീതിയിലാണ്‌ അവര്‍ ഇന്ദ്രനെയും രാജുവിനെയും നോക്കുന്നത്‌. ദോഹയില്‍ പോയ സമയത്ത്‌ ഞാന്‍ ഇരുവരെയും മാറിനിന്ന്‌ നോക്കിക്കാണുകയായിരുന്നു. പൂര്‍ണിമ നന്നായി ഹാര്‍ഡ്‌വര്‍ക്ക്‌ ചെയ്യും.

മനസില്‍ ഒരുപാട്‌ ഐഡിയാസ്‌ ഉള്ള പെണ്‍കുട്ടിയാണെന്ന്‌ ആദ്യമേ അറിയാമായിരുന്നു. രണ്ടുമൂന്നുവര്‍ഷം അവള്‍ കുട്ടികളുടെ കാര്യങ്ങള്‍ നോക്കി. കുട്ടികള്‍ വലുതായപ്പോഴാണ്‌ കൊച്ചിയില്‍ 'പ്രാണ' എന്ന പേരില്‍ റെഡിമെയ്‌ഡ് ഷോപ്പ്‌ തുടങ്ങിയത്‌. ആ സമയത്ത്‌ കുട്ടികളെ കാറില്‍ കൊണ്ടുപോയി വിടേണ്ടതില്ല.

സ്‌കൂള്‍ബസില്‍ വിടാം. അഞ്ചോ ആറോ ജോലിക്കാരുമായി തുടങ്ങിയ സ്‌ഥാപനത്തില്‍ ഇപ്പോള്‍ 25 പേരോളമുണ്ട്‌. മക്കളെ സ്‌കൂളില്‍ വിട്ടുകഴിഞ്ഞാല്‍ ഉടന്‍ അവള്‍ 'പ്രാണ'യിലേക്ക്‌ ഓടിയെത്തും. എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടും. നാലു മണിയായാല്‍ വീണ്ടും വീട്ടിലേക്ക്‌ പോകും.

കുട്ടികള്‍ക്ക്‌ ഭക്ഷണം കൊടുത്ത്‌ ഹോം വര്‍ക്കൊക്കെ ചെയ്യിച്ച്‌ രാത്രി ഷോപ്പ്‌ അടയ്‌ക്കാന്‍ നേരം വീണ്ടുമെത്തും. അതിനിടയ്‌ക്ക് ഇന്ദ്രന്റെയും കാര്യങ്ങള്‍ നോക്കും. കഷ്‌ടപ്പെടാനുള്ള മനസ്സുണ്ടെങ്കില്‍ എവിടെയും നമുക്ക്‌ വിജയിക്കാന്‍ കഴിയും. അതിന്റെ ഉദാഹരണമാണ്‌ പൂര്‍ണിമ. ബിസിനസിന്റെ തിരക്കുകള്‍ അറിയുന്ന എനിക്ക്‌ പൂര്‍ണിമയുടെ കഷ്‌ടപ്പാടുകള്‍ മനസിലാക്കാന്‍ കഴിയും.

സുപ്രിയ പുറത്തൊക്കെ പഠിച്ചു വളര്‍ന്ന കുട്ടിയാണ്‌. ബി.ബി.സിയുടെ ബിസിനസ്‌ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഒരുപാട്‌ രാജ്യങ്ങളിലൊക്കെ പോയിട്ടുണ്ട്‌. പ്രേമിക്കുന്ന കാലത്തുള്ള രാജുവിനെ മാത്രമേ അവള്‍ക്കറിയുകയുള്ളൂ. വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക്‌ ടെന്‍ഷനുണ്ടായിരുന്നു.

സുകുവേട്ടന്റെ അതേ സ്വഭാവമാണ്‌ രാജുവിന്‌. ഒന്നു പറഞ്ഞ്‌ രണ്ടാമത്തേതിന്‌ ശുണ്‌ഠി വരും. അതുകൊണ്ടുതന്നെ രാജുവിനെ മേയ്‌ക്കുന്നത്‌ അത്ര എളുപ്പമല്ല. പുറത്തുനിന്ന്‌ നോക്കുന്നവര്‍ക്ക്‌ പല കമന്റ്‌സും അടിക്കാം. പക്ഷേ സത്യാവസ്‌ഥ എന്നെപ്പോലുള്ള ഒരമ്മയ്‌ക്കേ മനസ്സിലാവുകയുള്ളൂ. പക്ഷേ, വിവാഹശേഷം സുപ്രിയ എല്ലാം കൃത്യമായി മാനേജ്‌ ചെയ്‌തു.

എല്ലാം ക്ഷമയോടെ നേരിടാന്‍ സുപ്രിയയ്‌ക്ക് കഴിയും. ഇന്‍കം ടാക്‌സ് അടക്കമുള്ള രാജുവിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്‌ അവളാണ്‌. ഒരു കുഞ്ഞൊക്കെ ജനിച്ചതോടെ രാജുവിന്‌ പക്വത വന്നു. വിവാഹശേഷം കുട്ടികളുടെ പഠനത്തിനും ആരോഗ്യത്തിലുമാണ്‌ രണ്ടു മരുമക്കളുടെയും ശ്രദ്ധ.

കുഞ്ഞുങ്ങളെ അമ്മമാര്‍ തന്നെ ശ്രദ്ധിക്കണം. വേറെ ആരെ ഏല്‍പ്പിച്ചാലും ശരിയാവില്ല. ഞാനും പണ്ട്‌ അങ്ങനെയായിരുന്നു. സ്‌കൂള്‍ അവധി കിട്ടിയാല്‍ മാത്രമേ സുകുവേട്ടനുമൊന്നിച്ച്‌ യാത്ര നടത്താറുള്ളൂ. അല്ലെങ്കില്‍ പിള്ളേരുടെ ബര്‍ത്ത്‌ഡേ വരണം. പഠിത്തം കളഞ്ഞ്‌ ഒരു കാര്യവും ചെയ്യരുതെന്ന്‌ സുകുവേട്ടന്‌ നിര്‍ബന്ധമാണ്‌.

അവധിക്കാലം വന്നാല്‍ സുകുവേട്ടന്‍ കുറച്ചുദിവസം ഞങ്ങള്‍ക്കുവേണ്ടി മാറ്റിവയ്‌ക്കാറുണ്ട്‌. അഞ്ചോ പത്തോ ദിവസം ഊട്ടിയിലും മൂന്നാറിലുമൊക്കെ കറങ്ങിയടിച്ച്‌ വരും. ആ പാരമ്പര്യം ഇന്ദ്രനും രാജുവിനുമുണ്ട്‌. അവരും അവധിക്കാലത്ത്‌ പിള്ളേര്‍ക്കൊപ്പം യാത്ര പോവും.

പ്രാപ്‌തിയുള്ള മരുമക്കളെ കിട്ടിയതാണ്‌ എന്റെ ഭാഗ്യം. എന്റെ കാലം കഴിഞ്ഞാലും മക്കളെ അവര്‍ കൃത്യമായി നോക്കിക്കോളും എന്ന ഉറപ്പുണ്ട്‌. ഞാനെപ്പോഴും ദൈവത്തോട്‌ പ്രാര്‍ഥിക്കുന്നതും അതാണ്‌. എന്റെ മക്കളെയും മരുമക്കളെയും സന്തോഷത്തോടെ നോക്കിക്കോളണേ എന്ന്‌.
മക്കള്‍ രണ്ടുപേരും മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ഒരമ്മയെന്ന നിലയില്‍ അവരുടെ വളര്‍ച്ചയെ എങ്ങനെ കാണുന്നു?

സുകുവേട്ടനില്‍നിന്ന്‌ നല്ല ഒരുപാട്‌ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്‌, രാജുവും ഇന്ദ്രനും. വീട്ടില്‍ വലിയൊരു ലൈബ്രറിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വായിച്ചുവളര്‍ന്നവരാണ്‌ ഇരുവരും. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുകൊടുക്കുന്നത്‌ സുകുവേട്ടന്റെ ശീലമാണ്‌.

സുകുവേട്ടന്‍ എപ്പോഴും പറയും-സിനിമയിലും രാഷ്‌ട്രീയത്തിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ആരോപണങ്ങളും വിവാദങ്ങളും ഒരുപാട്‌ വന്നുചേരും. ആവശ്യമില്ലാത്തയിടത്ത്‌ പ്രതികരിക്കരുത്‌. സഹിഷ്‌ണുതയാണ്‌ ആവശ്യം. ഇക്കാര്യം രണ്ടുമക്കളും പാലിച്ചിട്ടുണ്ട്‌.

അമ്മയും പ്ര?ഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ പ്രശ്‌നങ്ങളുള്ള സമയത്താണ്‌ ഒരു സിനിമയില്‍ അഭിനയിക്കാന്‍ രാജു കരാറായത്‌. അഭിനയിക്കരുതെന്ന്‌ അമ്മ. അഭിനയിക്കണമെന്ന്‌ നിര്‍മ്മാതാക്കളുടെ സംഘടന. ആകെ പ്രശ്‌നം.

രാജു അന്ന്‌ അഭിനയിച്ചുതുടങ്ങിയ സമയമാണ്‌. ആ സമയത്ത്‌ രാജുവിനെതിരെ ഒരു നടന്‍ പറഞ്ഞു.
''അച്‌ഛന്‌ അഹങ്കാരമുണ്ടെങ്കില്‍ അത്‌ അച്‌ഛന്റെ കൈയിലിരിക്കണം. അല്ലാതെ മോന്‍ അഹങ്കരിക്കരുത്‌.''

രാജുവിന്‌ ഏറ്റവും വേദനയുണ്ടാക്കിയ വാക്കുകളാണത്‌. എന്നിട്ടും അവന്‍ പ്രതികരിച്ചില്ല. ആ നടന്റെ അവസ്‌ഥ എന്താണെന്ന്‌ എല്ലാവര്‍ക്കുമറിയാം. സുകുവേട്ടന്‍ ഒരിക്കലും അഹങ്കാരി ആയിരുന്നില്ല. മുണ്ടും ഹവായ്‌ ചെരുപ്പുമിട്ട്‌ എയര്‍പോര്‍ട്ടില്‍ പോകുന്നയാളാണ്‌.

ഒരു വേഷംകെട്ടലിനും അദ്ദേഹം നിന്നുകൊടുക്കാറില്ല. കുറച്ചധികം കാശ്‌ കൈയില്‍ കിട്ടിയാല്‍ അഞ്ചോ പത്തോ സെന്റ്‌ ഭൂമി വാങ്ങിച്ചിടും. അല്ലാതെ മക്കളെയും ഭാര്യയെയും വഴിയാധാരമാക്കി പണം കളഞ്ഞുകുളിച്ചിട്ടില്ല.

ഇടയ്‌ക്ക് സോഷ്യല്‍ മീഡിയയും രാജുവിനെ വല്ലാതെ ആക്രമിച്ചു. മുതിര്‍ന്നവരെപ്പോലെ സംസാരിക്കുന്നു. ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള ഭാഷ. എന്തൊക്കെ ആരോപണങ്ങളായിരുന്നു. രാജുവിനെ മാനസികമായി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇതൊക്കെ കേട്ടപ്പോള്‍ എനിക്കാണ്‌ സങ്കടം വന്നത്‌.

അവനത്‌ മൈന്‍ഡ്‌ ചെയ്‌തതേയില്ല. ഇത്തരം ആരോപണങ്ങളെയൊക്കെ തരണം ചെയ്‌താണ്‌ എന്റെ മക്കള്‍ ഈ അവസ്‌ഥയിലെത്തിയത്‌. മക്കളെ സ്വന്തം ചിറകിനുള്ളിലാക്കി വളര്‍ത്തിയതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഞങ്ങളെ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകരോടും നിര്‍മ്മാതാക്കളോടും കടപ്പാടുണ്ട്‌.

ഒപ്പം ആദ്യം സിനിമയില്‍ അഭിനയിപ്പിച്ച സംവിധായകരോടും. ഷാജി കൈലാസിനോട്‌ സുകുവേട്ടന്‍ ഒരിക്കല്‍ പറഞ്ഞത്രേ-എടാ നീയൊക്കെ എന്നെയൊന്നും വച്ച്‌ പടമെടുക്കേണ്ട. എന്റെ മക്കളുടെ ഡേറ്റിനുവേണ്ടി കാത്തിരിക്കേണ്ടിവരും. എന്ന്‌. അത്‌ പിന്നീട്‌ യാഥാര്‍ഥ്യമാവുകയും ചെയ്‌തു.

ഇക്കാര്യം ഷാജി തന്നെയാണ്‌ എന്നോടു പറഞ്ഞത്‌. ഇപ്പോഴും ഞങ്ങളെ വേദനിപ്പിക്കുന്നത്‌ ഒരേയൊരു കാര്യമാണ്‌. മക്കളുടെ ഈ വിജയം കാണാന്‍ സുകുവേട്ടന്‍ ഇല്ലാതെ പോയല്ലോ എന്ന സങ്കടം. പ്രശസ്തരുടെ മനസിലൂടെ  - Page 38 145807
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 24, 2016 9:32 am

പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 7 restaurents gulfil... പ്രശസ്തരുടെ മനസിലൂടെ  - Page 38 60367

ennalum aaryirunnu aa nadan? പ്രശസ്തരുടെ മനസിലൂടെ  - Page 38 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 24, 2016 9:33 am

Neelu wrote:
പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 7 restaurents gulfil... പ്രശസ്തരുടെ മനസിലൂടെ  - Page 38 60367

ennalum aaryirunnu aa nadan? പ്രശസ്തരുടെ മനസിലൂടെ  - Page 38 143614

ബാ പറയാം.....രഹസ്യമാ പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 പ്രശസ്തരുടെ മനസിലൂടെ  - Page 38 855112 പ്രശസ്തരുടെ മനസിലൂടെ  - Page 38 133999
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 24, 2016 11:21 am

jagathi aano aa nadan പ്രശസ്തരുടെ മനസിലൂടെ  - Page 38 783272 പ്രശസ്തരുടെ മനസിലൂടെ  - Page 38 783272
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 24, 2016 12:47 pm

Ammu wrote:
Neelu wrote:
പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 പ്രശസ്തരുടെ മനസിലൂടെ  - Page 38 811586 7 restaurents gulfil... പ്രശസ്തരുടെ മനസിലൂടെ  - Page 38 60367

ennalum aaryirunnu aa nadan? പ്രശസ്തരുടെ മനസിലൂടെ  - Page 38 143614

ബാ പറയാം.....രഹസ്യമാ പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 പ്രശസ്തരുടെ മനസിലൂടെ  - Page 38 855112  പ്രശസ്തരുടെ മനസിലൂടെ  - Page 38 133999

aara.. പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 ..lalettan alla athurappa.. പ്രശസ്തരുടെ മനസിലൂടെ  - Page 38 387354
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 24, 2016 1:02 pm

Minnoos wrote:
jagathi aano aa nadan പ്രശസ്തരുടെ മനസിലൂടെ  - Page 38 783272 പ്രശസ്തരുടെ മനസിലൂടെ  - Page 38 783272

HEY...ജഗതി ആവില്ല.പ്രശസ്തരുടെ മനസിലൂടെ  - Page 38 855112 ....അമ്മയുടെ പ്രസിഡന്റ്റ് ആവില്ലേ ആ നടന്‍ ? പ്രശസ്തരുടെ മനസിലൂടെ  - Page 38 143614 പ്രശസ്തരുടെ മനസിലൂടെ  - Page 38 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 EmptyWed Feb 24, 2016 1:03 pm

Neelu wrote:
Ammu wrote:

ബാ പറയാം.....രഹസ്യമാ പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 പ്രശസ്തരുടെ മനസിലൂടെ  - Page 38 855112  പ്രശസ്തരുടെ മനസിലൂടെ  - Page 38 133999

aara.. പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 ..lalettan alla athurappa.. പ്രശസ്തരുടെ മനസിലൂടെ  - Page 38 387354

പ്രശസ്തരുടെ മനസിലൂടെ  - Page 38 671255 പ്രശസ്തരുടെ മനസിലൂടെ  - Page 38 104990 പ്രശസ്തരുടെ മനസിലൂടെ  - Page 38 95345 പ്രശസ്തരുടെ മനസിലൂടെ  - Page 38 143614 എന്ന് ഊഹിക്കുന്നു പ്രശസ്തരുടെ മനസിലൂടെ  - Page 38 536236
Back to top Go down
Sponsored content





പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty
PostSubject: Re: പ്രശസ്തരുടെ മനസിലൂടെ    പ്രശസ്തരുടെ മനസിലൂടെ  - Page 38 Empty

Back to top Go down
 
പ്രശസ്തരുടെ മനസിലൂടെ
Back to top 
Page 38 of 39Go to page : Previous  1 ... 20 ... 37, 38, 39  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: