സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Ramayana Parayanam Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Ramayana Parayanam Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Ramayana Parayanam Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Ramayana Parayanam Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Ramayana Parayanam Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Ramayana Parayanam Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Ramayana Parayanam Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Ramayana Parayanam Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Ramayana Parayanam Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Ramayana Parayanam Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Ramayana Parayanam Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Ramayana Parayanam Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Ramayana Parayanam Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Ramayana Parayanam Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Ramayana Parayanam Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Ramayana Parayanam Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Ramayana Parayanam Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Ramayana Parayanam Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Ramayana Parayanam Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Ramayana Parayanam Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Ramayana Parayanam Vote_lcapRamayana Parayanam Voting_barRamayana Parayanam Vote_rcap 
Ammu
Ramayana Parayanam Vote_lcapRamayana Parayanam Voting_barRamayana Parayanam Vote_rcap 
vipinraj
Ramayana Parayanam Vote_lcapRamayana Parayanam Voting_barRamayana Parayanam Vote_rcap 
sandeep
Ramayana Parayanam Vote_lcapRamayana Parayanam Voting_barRamayana Parayanam Vote_rcap 
shamsheershah
Ramayana Parayanam Vote_lcapRamayana Parayanam Voting_barRamayana Parayanam Vote_rcap 
Neelu
Ramayana Parayanam Vote_lcapRamayana Parayanam Voting_barRamayana Parayanam Vote_rcap 
Binu
Ramayana Parayanam Vote_lcapRamayana Parayanam Voting_barRamayana Parayanam Vote_rcap 
unnikmp
Ramayana Parayanam Vote_lcapRamayana Parayanam Voting_barRamayana Parayanam Vote_rcap 
midhun
Ramayana Parayanam Vote_lcapRamayana Parayanam Voting_barRamayana Parayanam Vote_rcap 
Greeeeeshma
Ramayana Parayanam Vote_lcapRamayana Parayanam Voting_barRamayana Parayanam Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Ramayana Parayanam

Go down 
+5
Greeeeeshma
Usha Venugopal
parutty
midhun
sandeep
9 posters
Go to page : 1, 2, 3  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ramayana Parayanam Empty
PostSubject: Ramayana Parayanam   Ramayana Parayanam EmptyTue Jul 17, 2012 12:45 am

[You must be registered and logged in to see this image.]

പുണ്യ കര്‍ക്കിടകവും രാമായണവും Ramayana Parayanam 768717

സഹോദര സ്‌നേഹവും പ്രജാവത്സതയും തുളുമ്പിത്തൂവുന്ന ഒരു മനസ്സിന്റെ ഉടമയായിരുന്ന ശ്രീരാമന്‍ , ത്രേതായുഗത്തിലെ അവതാര പുരുഷനായിരുന്നു. അദ്ദേഹം രാവണ കുംഭകര്‍ണന്‍മാരെ - ദുര്‍മൂര്‍ത്തികളെ അമര്‍ച്ച ചെയ്യാനായി മാനുഷരൂപത്തില്‍ അവതാരമെടുത്ത ശ്രീ ഹരിയുടെ വിശ്വരൂപം. അച്ഛന്റെ അഭീഷ്ടപ്രകാരം യുവരാജാവാകാന്‍ സമ്മതിക്കുന്നതും ചിറ്റമ്മയുടെ ആജ്ഞ പ്രകാരം വനവാസത്തിനൊരുമ്പെടുമ്പോഴും രാമന്റെ മുഖത്ത് പ്രത്യേകമായൊരു സന്തോഷമോ വ്യഥയോ കാണാനാകുന്നില്ല. പ്രജാഹിതം മാനിച്ച് സീതയെ ത്യജിക്കുന്ന സന്ദര്‍ഭത്തിലും ആ അവതാരരൂപന്‍ പതര്‍ച്ച പ്രകടിപ്പിക്കുന്നില്ല. അത്രയധികം സംയമനം മനുഷ്യാവതാരകനായ ഭഗവാനുണ്ടായിരുന്നു. രാമായണത്തില്‍ നിന്നും തുളുമ്പിയൊഴുകുന്ന കാരുണ്യധാരകള്‍ക്കും ഹൃദയത്തെ നെരിപ്പോടാക്കുന്ന സഹോദര സ്‌നേഹത്തിനും, പിതൃസ്‌നേഹത്തിനും ഭക്തിയ്ക്കും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കും മറ്റേതൊരു കാവ്യത്തിലാണ് ഇത്രയധികം പ്രാധാന്യം കല്പ്പിച്ചിട്ടുള്ളത്.

പുരാണ പണ്ഡിതന്‍മാര്‍ രാമായണത്തെ വിവക്ഷിക്കുന്നത് രാമന്റെ 'അയന' മായിട്ടാണ്. മറ്റൊരു നിഗമനം കൂടി അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. 'രാ' മായണം എന്ന പുരാണ തത്വം രണ്ടും ഒരു പോലെ ശരിയാണെന്ന് അനുഭവങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നുണ്ട്. 'അയനം' എന്നാല്‍ സഞ്ചാരം എന്ന അര്‍ത്ഥം കല്പ്പിക്കാം. ബാലകാണ്ഡത്തില്‍ തുടങ്ങുന്ന ഭഗവാന്റെ സഞ്ചാരം പട്ടാഭിക്ഷേകത്തിലും നിലയ്ക്കുന്നില്ല. ഉത്തരരാമായണത്തിലൂടെ തന്റെ പ്രിയ അനുയായികളോടൊപ്പം സരയൂ നദിയുടെ നീലകലക്കയത്തിലലിയുമ്പോഴാണ് അതവസാനിക്കുന്നത്. അവതാരോദ്ദേശം തീര്‍ന്നു കഴിഞ്ഞൂ. അതോടെ ത്രേതായുഗത്തിനും അന്ത്യമായി.

കൊല്ലവര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം. മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന ഒരു കാലഘട്ടം. തൊഴില്‍ രഹിതയും വിളസമൃദ്ധിയില്ലായ്മയും ആ സമയത്ത് മനുഷ്യ ജീവിതങ്ങള്‍ക്ക് ഭാഗീകമായെങ്കിലും ഇരുട്ടനുഭവിക്കേണ്ടി വരും. ആ മാസത്തിന് പഞ്ഞ കര്‍ക്കിടകമെന്ന പേരു വീണത് ഒരു പക്ഷെ അതുകൊണ്ട് തന്നെയായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഭഗവല്‍ ചിന്തകൊണ്ട് മാത്രമേ മനസ്സിനെ സ്വസ്ഥപ്പെടുത്താവുകയുള്ളൂ. ഒരു ആദര്‍ശവാനും സത്യനിഷ്ടനുമായ അവതാരപുരുഷന്റെ തത്വകള്‍ ഉള്ളിലേക്കാവഹിക്കുമ്പോള്‍ ഉള്ളില്‍ തിങ്ങിവിങ്ങുന്ന 'ര' അല്പാല്പമായെങ്കിലും അലിഞ്ഞു തീരാതിരിക്കില്ലെന്ന് നിസ്സംശയം പറയാം. കര്‍ക്കിടക മാസത്തിന്റെ പ്രഥമ ദിനത്തില്‍ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്പില്‍ പ്രായഭേദമന്യേ കേരളീയര്‍ രാമായണം വായന തുടങ്ങും. കള്ളകര്‍ക്കിടകത്തിന്റെ കറുത്ത സന്ധ്യകള്‍ ആ നനുത്ത ശീലുകള്‍ കേട്ടുകൊണ്ടായിരിക്കും കണ്ണുകള്‍ ചിമ്മുന്നത്. കര്‍ക്കിടകവും രാമായണവും തമ്മിലുള്ള അഭേദ്യമായ ബന്ധം അവിടെ ആരംഭിക്കുകയാണ്.

തറയിലിരുന്നുകൊണ്ടോ ഗ്രന്ഥം താഴെ വച്ചുകൊണ്ടോ രാമായണം പാരായണം ചെയ്യാന്‍ പാടില്ല. ഒന്നുകില്‍ ആവണ പലകയിലോ അല്ലെങ്കില്‍ മാന്‍തോലിലോ അതുമല്ലെങ്കില്‍ അശുദ്ധിയില്ലാത്ത പീഠത്തിലോ (അത് നിലവിളക്കിനെക്കാളും പൊക്കത്തിലാകരുത്) വടക്കോട്ട് തിരിഞ്ഞിരുന്നുകൊണ്ടുവേണം രാമായണം പാരായണം ചെയ്യാന്‍ . ഏറ്റവും പ്രധാനമായ രാമായണ ഭാഗം സുന്ദരകാണ്ഡമാണ്. ശ്രീരാമഭക്തനും ദൂതനുമായ ഹനുമാന്‍ ലങ്കയിലെത്തി സീതയെ കാണുന്നതും രാമനാമാങ്കിതമായ അംഗുലീയം സീതയ്ക്ക് നല്‍കുന്നതും പകരം രാമന് നല്‍കാന്‍ സീത ചൂഢാരത്‌നം നല്‍കുന്നതും തുടര്‍ന്നുള്ള ലങ്കാദഹനവും മറ്റുമാണ് സുന്ദരകാണ്ഡത്തിലെ പ്രതിപാദ്യം. സങ്കടമോചനം, വിഘ്‌ന നിവാരണം, ഐശ്വര്യം തുടങ്ങിയവയൊക്കെ പ്രദാനം ചെയ്യാന്‍ കഴിവുള്ളതാണ് സുന്ദരകാണ്ഡപാരായണം. ദേവീദേവന്‍മാരുടെ ശക്തി തീഷ്ണത കുറയ്ക്കാന്‍ പോലും സുന്ദരകാണ്ഡ ശീലുകള്‍ക്ക് കഴിവുണ്ടെന്നാണ് പുരാണങ്ങള്‍ പറയുന്നത്. തിരുവനന്തപുരത്തുള്ള പ്രസിദ്ധമായ പത്മനാഭ സ്വാമിയുടെ ആസ്ഥാനത്തിലായി ഒരു നരസിംഹക്ഷേത്രമുണ്ട്. ഉഗ്രനരസിംഹമൂര്‍ത്തിയായിട്ടാണ് അത് അറിയപ്പെടുന്നത്. ആ മൂര്‍ത്തിയുടെ രൗദ്രതയും ചൈതന്യവും തന്ത്രിമാര്‍ കൂടി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഏതെങ്കിലും തരത്തിലുള്ള ആപത്തുകള്‍ വരുന്നെങ്കില്‍ അതിന്റെ മുന്നോടിയായി ആ ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും ഘോരമായ സിംഹഗര്‍ജ്ജനം മുഴങ്ങുമായിരുന്നത്രേ. അത് നരസിംഹ മൂര്‍ത്തിയുടെ ഉഗ്രതയ്‌ക്കൊരു ഉദാഹരണമായിട്ടാണ് കണക്കാക്കിയിരുന്നത്. ആ ഉഗ്രതയ്ക്ക് ശീതള സ്പര്‍ശതയുണ്ടാകാനായിട്ടാണ് ചില നിശ്ചിത സമയങ്ങളിലൊഴികെ ക്ഷേത്രം തുറന്നിരിക്കുമ്പോഴെല്ലാം മുടങ്ങാതെ രാമായണം വായിക്കുന്നത്. അത് കേട്ട് നരസിംഹമൂര്‍ത്തി ശാന്തനാകുമെന്നും ആപത്തൊഴിഞ്ഞ് ശുദ്ധതയുണ്ടാകുമെന്നുമാണ് വിശ്വാസം.

ജ്യോതിഷ ശാസ്ത്രമനുസരിച്ച് മേടം മുതല്‍ തുടങ്ങുന്ന പന്ത്രണ്ട് രാശികളില്‍ നാലാമത്തേതാണ് കര്‍ക്കിടകം. അത് മാതൃത്ത്വത്തിന്റെയും കുടുബത്തിന്റെയും പാരമ്പര്യത്തിന്റെയും രാശിയാണ്. കര്‍ക്കിടക രാശിയിലെ പുണര്‍തം നക്ഷത്രമാണ് ശ്രീരാമന്റെ നക്ഷത്രം. കഴിഞ്ഞ പതിനൊന്നു മാസത്തെ പ്രയത്‌നങ്ങള്‍ക്ക് ശേഷം ചിങ്ങം മുതല്‍ വരുന്ന പുതുവല്‍സരം വരവേല്‍ക്കാനും അതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ഉപയോഗപ്പെടുത്തുന്ന മാസം കൂടിയാണ് കര്‍ക്കിടകം. പണ്ട് ഇടവപ്പാതി തുടങ്ങി മിക്കപ്പോഴും കര്‍ക്കിടകമാസം വരെ മഴ തുടരാറുണ്ട്. അതിനാല്‍ കൃഷിക്കാര്‍ക്ക് വിശ്രമദിനങ്ങളായിരിക്കും. അതിനാലാണ് പഞ്ഞമാസം എന്ന പേര് വീണത്. ആ മാസം കൃഷിക്കാരും അദ്ധ്വാനിക്കുന്നവരും വിശ്രമിക്കാനും ചിങ്ങം മുതല്‍ വരുന്ന മാസങ്ങളില്‍ പ്രയത്‌നിക്കാനാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നതിന് വേണ്ടിയുള്ള ആരോഗ്യ പരിപാലനത്തിനും ശ്രദ്ധിക്കുന്നു. പിതൃക്കളുടെ അയനമായ ദക്ഷിണായനവും തുടങ്ങുന്നത് കര്‍ക്കിടക മാസത്തിലാണ്. കൂടാതെ പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവും വരുന്നതിനാല്‍ ഭക്തിയുടെയും പിതൃക്കള്‍ക്ക് ബലി നല്‍കി സ്വന്തം കടമ ചെയ്തതിന്റെയും ചാരിതാര്‍ത്ഥ്യവും അനുഭവിക്കുന്നു.

പിതൃകര്‍മ്മത്തിന്റെ പ്രായോഗിക വശം കൂടി ചിന്തിക്കാം. പിതൃകര്‍മ്മത്തിന് ഒരു ലക്ഷ്യമുണ്ട്. അത് മനസ്സിലാക്കിയാണ് ആചാര്യന്‍മാര്‍ നമ്മെ ഉപദേശിക്കുന്നത്. നമുക്ക് ജന്‍മം തന്ന നമ്മുടെ ശരീരത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായ നമ്മുടെ മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെയും അങ്ങനെ പുറകോട്ടുള്ള തലമുറകളേയും സ്മരിക്കുക. അവരോട് ഈ മനുഷ്യ രൂപത്തില്‍ ജന്‍മം തന്നതിന് നന്ദി പറയുക. ആ നന്ദി പ്രകടനം പ്രായോഗിക ആചാര്യങ്ങളിലൂടെ വളരുന്ന അടുത്ത തലമുറയ്ക്ക് കാണിച്ചുകൊടുത്ത് ''മാതാപിതാക്കള്‍ അവരുടെ അച്ഛനമ്മമാരോട് എത്രത്തോളം സനേഹബഹുമാനാദി ബന്ധങ്ങള്‍ ഉള്ളവരായിരുന്നു'' എന്നറിയിക്കുക. ഇവിടെ നാം നല്‍കുന്നത് പിതൃക്കള്‍ സ്വീകരിക്കുന്നതിലല്ല, അവര്‍ സ്വീകരിച്ച് അനുഗ്രഹിക്കണമേയെന്നു പ്രാര്‍ത്ഥിക്കുന്നതിലാണ് പിതൃകര്‍മ്മം. അവരുടെ മക്കള്‍ ധര്‍മ്മം, സത്യം, നീതി, ന്യായം ഈ വഴിയിലൂടെ ചരിക്കുന്നൂയെന്നു അവരെ അറിയിക്കുന്നത് കൂടി ഇതിന്റെ സന്ദേശമാണ്. നമ്മുടെ മാതാപിതാക്കള്‍ക്ക് കൊടുത്തതേ നമ്മുടെ മക്കളില്‍ നിന്നും പ്രതീക്ഷിക്കാനാകൂ. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും. ഇതാണ് പിതൃകര്‍മ്മസന്ദേശം.

അതിനാല്‍ കര്‍ക്കിടകമാസം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും അന്യോന്യം ക്ഷമിക്കാനും പിതൃക്കളെ സ്മരിക്കാനുമായി രാമായണ പാരായണത്തിലൂടെ കഴിയുമാറാകട്ടെ.
Ramayana Parayanam 768717


Last edited by sandeep on Sun Jul 20, 2014 8:43 am; edited 2 times in total
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyTue Jul 17, 2012 1:50 pm

ramayanam mazhavillil ennale thudangi... Ramayana Parayanam 608472
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 8:42 am

Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 8:43 am

Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 8:43 am

Back to top Go down
parutty
Forum Boss
Forum Boss
parutty



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 8:44 am

Ramayana Parayanam 768717 Ramayana Parayanam 768717 Ramayana Parayanam 768717 
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 8:44 am

Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 12:16 pm

thank u sandu. good article.
especailly about the duties to our pithrukkal.  Ramayana Parayanam 559487 Ramayana Parayanam 768717 

Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 12:47 pm


Enikkistham aanu etu kelkkan
DD channelil kanikarundu
Oru nostalgia feeling

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 1:08 pm

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 1:17 pm

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 1:22 pm

Back to top Go down
Ammu
Forum Boss
Forum Boss
Ammu



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 3:23 pm

രാമനാപ ജപത്തിന്‍െറ പ്രാധാന്യം  Ramayana Parayanam 293160318 

രാമനാമ ജപംപോലെ ശക്തിമത്തായ ഒന്നുംതന്നെ സര്‍വപ്രപഞ്ചത്തിലുമില്ല എന്നു പറയപ്പെടുന്നു. താരകമന്ത്രമാണ് രാമനാമം. തരണം ചെയ്യിക്കുന്നത്. സംസാര സാഗരത്തിന്‍െറ അക്കരെയത്തെിച്ച് മോക്ഷം പ്രദാനം ചെയ്യുന്നതാണ് രാമനാമം. ഇത് വെറുതെ കാവ്യാത്മകമായി അങ്ങ് പറഞ്ഞുവെക്കുകയാണോ? അല്ലതന്നെ. രാമമന്ത്രം നാരായണ നാമവും നമശ്ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രവും ഒരുമിച്ച് ഉരുവിടുന്നതിനു തുല്യമാണ്. അതിനൊരു കാരണവുമുണ്ട്. ‘രാ’ എന്നത് നാ‘രാ’യണ നാമത്തില്‍നിന്നും ‘മ’ എന്നത് നമശ്ശിവായ മന്ത്രത്തില്‍നിന്നും എടുത്തതത്രെ. അങ്ങനെയാണ് രാമനാമം ഉണ്ടായത്. രാമനാമത്തിലെ ‘രാ’ എന്നത് കാഠിന്യമുള്ളതും ‘മ’ എന്നത് മൃദുവായതുമാണ്. അഭൂതപൂര്‍വമായൊരു സംഗമം ആണത്. യിന്‍-യാങ് ഊര്‍ജത്തിന്‍െറ തുല്യചേരുവ പോലെ. ഒരുതവണ രാമനാമം ഉരുവിടുമ്പോള്‍ സ്ഫുരിക്കുന്ന ഊര്‍ജം ചുറ്റുമുള്ള അന്തരീക്ഷത്തെയും നമ്മുടെ മാനസിക ഭാവങ്ങളെയും വിമലീകരിക്കാന്‍ കെല്‍പുള്ളതാണ്.
രാമനാമ ജപത്തിനാല്‍ വരുന്ന മാറ്റത്തിന്‍െറ ദൃഷ്ടാന്തമാണ് രാമായണത്തിന്‍െറ കര്‍ത്താവായ വാല്മീകി മഹര്‍ഷി. വാല്മീകി പൂര്‍വാശ്രമത്തില്‍ ആരായിരുന്നു? കാട്ടാളന്‍. കൊല്ലും കൊലയും പിടിച്ചുപറിയും നിത്യത്തൊഴിലാക്കിയ കാട്ടാളന്‍.
രാമന്‍െറ അമ്പേറ്റ് മോക്ഷം ലഭിച്ചവളാണ് താടക. രാമന്‍െറ പാദസ്പര്‍ശത്താല്‍ മോക്ഷം നേടി അഹല്യ. രാമനാമം ജപിച്ച് സാക്ഷാല്‍ ശ്രീരാമ ദര്‍ശനം നേടിയ പുണ്യവതിയാണ് ശബരി. എല്ലാവരുടെ ഉള്ളിലുമുണ്ട് താടകയെപ്പോലെ ആസുരീയതയും അഹല്യയെപ്പോലെ ദൈവികതയും ശബരിയുടേതുപോലെ ജന്മങ്ങള്‍ നീളുന്ന പരമാത്മാവിനായുള്ള കാത്തിരിപ്പും.
രാമസ്പര്‍ശവും രാമനാമവും നമ്മളിലുള്ള ആസുരീയതയെ നശിപ്പിക്കുന്നു, ദൈവികതയെ തൊട്ടുണര്‍ത്തുന്നു, പരമാത്മാവിലേക്ക് ചേര്‍ത്ത് മോക്ഷം പ്രദാനം ചെയ്യുന്നു.
രാമനാമത്തിന്‍െറ മഹത്ത്വം അനുഭവിച്ചറിയേണ്ടതാണ്. അറിഞ്ഞവന്‍ മാത്രം അതറിയുന്നു. എങ്കിലും പറയാനാവാതെ കുഴങ്ങുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 4:26 pm

Ramayana Parayanam 768717 Ramayana Parayanam 768717 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptySun Jul 20, 2014 4:41 pm

Ramayana Parayanam 7483 
Back to top Go down
parutty
Forum Boss
Forum Boss
parutty



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyMon Jul 21, 2014 8:02 am

Back to top Go down
parutty
Forum Boss
Forum Boss
parutty



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyMon Jul 21, 2014 8:03 am

Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyMon Jul 21, 2014 11:24 am

veettil ippolum - karkidakamaasathil ella divasavum - raamaayanam vaayikum.  Ramayana Parayanam 768717 Ramayana Parayanam 768717 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyMon Jul 21, 2014 11:26 am

Usha Venugopal wrote:
veettil ippolum - karkidakamaasathil ella divasavum - raamaayanam vaayikum.   Ramayana Parayanam 768717 Ramayana Parayanam 768717 

 Ramayana Parayanam 608472 Ramayana Parayanam 608472 Ramayana Parayanam 811586 

ആഗ്രഹ സാഫല്യത്തിന്‌ രാമായണ പാരായണം  Ramayana Parayanam 293160318 

കര്‍ക്കിടക മാസത്തിലെ ഏറ്റവും പ്രധാനമായ ആചാരമാണ്‌ രാമായണ പാരായണവും ശ്രവണവും. കര്‍ക്കിടകത്തിലെ എല്ലാ ദുരിതങ്ങളേയും ഈശ്വരാനുഗ്രഹത്താല്‍ ഇല്ലാതാക്കി ഐശ്വര്യവും സമൃദ്ധിയും നേടാന്‍ ഇത്‌ സഹായിക്കും. കര്‍ക്കിടകമാസം കഴിഞ്ഞാലും രാമായണം വായിക്കാം.

ശ്രീരാമ പട്ടാഭിഷേകത്തിന്റെ ചിത്രത്തിനു മുന്നില്‍ നെയ്യ്‌ വിളക്ക്‌ കത്തിച്ച്‌ നിവേദ്യങ്ങള്‍ ഒരുക്കി ഉദ്ദിഷ്‌ടകാര്യ സാദ്ധ്യത്തിന്‌ രാമായണം പാരായണം ചെയ്‌താല്‍ ഉണ്ടാകുന്ന അഭീഷ്‌ടസിദ്ധികളെക്കുറിച്ച്‌ രാമായണത്തില്‍ത്തന്നെ ശ്രീപരമേശ്വരന്‍ പാര്‍വ്വതീ ദേവിയോട്‌ പറയുന്നുണ്ട്‌. മുക്‌തി, മൈത്രി, ധനധാന്യസമൃദ്ധി, ശത്രുനാശം, ആരോഗ്യം, ദീര്‍ഘായുസ്‌ എന്നിവയ്‌ക്കു പുറമേ സമ്പത്ത്‌ ആഗ്രഹിക്കുന്നവര്‍ രാമായണം വായിച്ചാല്‍ സമ്പത്സമൃദ്ധിയും ഉണ്ടാകും. വിദ്യ കാംക്ഷിക്കുന്ന വിദ്യാര്‍ത്ഥിക്ക്‌ വിദ്യയും ദുഃഖിതന്‌ സുഖവും ഉണ്ടാകാന്‍ ഭക്‌തിയോടെ കര്‍ക്കിടകത്തില്‍ രാമായണം പാരായണം ചെയ്‌താല്‍ മതി.
സന്താനസൗഭാഗ്യത്തിന്‌ ബാലകാണ്ഡത്തിലെ 'പുത്രലാഭാലോചന' മുതല്‍ 'പുത്രകാമേഷ്‌ടി' തീരുന്ന 'ഭൂതലത്തിങ്കലെല്ലാമന്നുതൊട്ട്‌ അനുദിനം ഭൂതിയും വര്‍ദ്ധിച്ചിതു ലോകവുമാനന്ദിച്ചു' എന്ന വരികള്‍ വരെ വായിക്കുന്നത്‌ പ്രബലമായ ഫലപ്രാപ്‌തിക്ക്‌ ഇടനല്‍കും. സുഖപ്രസവത്തിനും ബാലികാ ബാലന്മാരുടെ രോഗങ്ങള്‍ ഇല്ലാതാകുന്നതിനും 'ശ്രീരാമാവതാരം' പാരായണം ചെയ്‌താല്‍ മതി.
'ഗര്‍ഭവും പരിപൂര്‍ണ്ണമായ്‌ ചമഞ്ഞതു കാലം' മുതല്‍ 'നാമധേയവും നാലു പുത്രര്‍ക്കും വിധിച്ചേവം ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാന്‍' വരെ പാരായണം ചെയ്യണം.
കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌ 'ബാല്യവും കൗമാരവും' എന്ന ഭാഗത്തിലെ 'ദമ്പതിമാരെ ബാല്യം കൊണ്ടേവം രഞ്‌ജിപ്പിച്ചു' മുതല്‍ 'യാഗരക്ഷ' എന്ന ഭാഗത്തിലെ 'ദേവനിര്‍മ്മിതകള്‍ ഈ വിദ്യകളെന്ന്‌ രാമദേവനുമനുജന്‌ ഉപദേശിച്ചു മുനി' എന്ന വരികള്‍ വരെ പാരായണം ചെയ്യണം.
വിരഹദുഃഖം മാറാന്‍ സുന്ദര കാണ്ഡത്തിലെ 'ഹനുമത്‌-സീതാ സംവാദം' ഭാഗത്ത്‌ 'ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കും' മുതല്‍ 'ഹനുമാന്റെ പ്രത്യാഗമനം' ഭാഗത്തെ' തവ ചരണ നളിന മധുനൈവ വന്ദിച്ചിതു ദാസന്‍ ദയാനിധേ പാഹിമാം പാഹിമാം' വരെ വായിക്കുന്നത്‌ ശ്രേഷ്‌ഠമാണ്‌.
ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നതിന്‌ 'ഹനുമത്‌- സീതാസംവാദം' പാരായണം ചെയ്യുന്നതിന്‌ സാധിച്ചാല്‍ ഫലപ്രാപ്‌തി ഉറപ്പാണ്‌. ശ്രീരാമചന്ദ്ര ഭഗവാന്റെ പട്ടാഭിഷേക ചിത്രം പതിനൊന്നു പേരുള്ളത്‌ മാത്രമേ പൂജാമുറിയില്‍ വയ്‌ക്കാവൂ. ശ്രീരാമചന്ദ്രന്‍, സീതാദേവി, കുലഗുരുവായ വസിഷ്‌ഠന്‍, ഭരതന്‍, ലക്ഷ്‌മണന്‍, ശത്രുഘ്‌നന്‍, ഹനുമാന്‍ സ്വാമി, ഗണപതി, മഹാദേവന്‍, ബ്രഹ്‌മാവ്‌, നാരദന്‍ എന്നീ പതിനൊന്നു പേരുള്ള ചിത്രം എല്ലാ വീട്ടിലെ പൂജാമുറിയിലും ഈ രാമായണ മാസക്കാലത്ത്‌ ഉണ്ടാകണം.
ശ്രീരാമപട്ടാഭിഷേകം വായിച്ചു കഴിഞ്ഞാല്‍ ഉത്തര രാമായണം വായിക്കരുത്‌. ഉത്തര രാമായണം വായിക്കണമെന്നുള്ളവര്‍ അത്‌ വായിച്ചതിനുശേഷം ബാലകാണ്ഡം തുടങ്ങിയാല്‍ മതി. ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ്‌ 'വാനരാദികള്‍ക്കു ഭഗവാന്‍ കൊടുത്ത അനുഗ്രഹവും ശ്രീരാമന്റെ രാജ്യഭാര ഫലവും രാമായണ മാഹാത്മ്യവും പാരായണം ചെയ്‌തശേഷം കര്‍പ്പൂരം കത്തിച്ച്‌ പൂവ്‌ തിരിയുടെ മുകളില്‍വച്ച്‌ നിലവിളക്ക്‌ അണച്ച്‌ നമസ്‌ക്കരിച്ച്‌ രാമായണ പാരായണം ഓരോ ദിവസവും പൂര്‍ത്തീകരിക്കണം.
Back to top Go down
parutty
Forum Boss
Forum Boss
parutty



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyMon Jul 21, 2014 11:29 am

Usha Venugopal wrote:
veettil ippolum - karkidakamaasathil ella divasavum - raamaayanam vaayikum.   Ramayana Parayanam 768717 Ramayana Parayanam 768717 

karkkadakam 1 muthal ividathe ayyappante ambalathil ramayanam vayikan thudangi
 Ramayana Parayanam 768717 Ramayana Parayanam 768717 Ramayana Parayanam 768717 Ramayana Parayanam 768717 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyMon Jul 21, 2014 6:51 pm

Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyMon Jul 21, 2014 7:06 pm

thank you michu, paaru and ammuu Ramayana Parayanam 811586 Ramayana Parayanam 811586


Last edited by sandeep on Mon Jul 21, 2014 7:07 pm; edited 1 time in total
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyMon Jul 21, 2014 7:06 pm

Back to top Go down
parutty
Forum Boss
Forum Boss
parutty



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyTue Jul 22, 2014 6:38 am

Back to top Go down
parutty
Forum Boss
Forum Boss
parutty



Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam EmptyTue Jul 22, 2014 6:39 am

Back to top Go down
Sponsored content





Ramayana Parayanam Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam Empty

Back to top Go down
 
Ramayana Parayanam
Back to top 
Page 1 of 3Go to page : 1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: