സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
കാർഷികം,ഗ്രാമീണം  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
കാർഷികം,ഗ്രാമീണം  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
കാർഷികം,ഗ്രാമീണം  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
കാർഷികം,ഗ്രാമീണം  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
കാർഷികം,ഗ്രാമീണം  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
കാർഷികം,ഗ്രാമീണം  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
കാർഷികം,ഗ്രാമീണം  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
കാർഷികം,ഗ്രാമീണം  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
കാർഷികം,ഗ്രാമീണം  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
കാർഷികം,ഗ്രാമീണം  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
കാർഷികം,ഗ്രാമീണം  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
കാർഷികം,ഗ്രാമീണം  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
കാർഷികം,ഗ്രാമീണം  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
കാർഷികം,ഗ്രാമീണം  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
കാർഷികം,ഗ്രാമീണം  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
കാർഷികം,ഗ്രാമീണം  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
കാർഷികം,ഗ്രാമീണം  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
കാർഷികം,ഗ്രാമീണം  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
കാർഷികം,ഗ്രാമീണം  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
കാർഷികം,ഗ്രാമീണം  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
കാർഷികം,ഗ്രാമീണം  Vote_lcapകാർഷികം,ഗ്രാമീണം  Voting_barകാർഷികം,ഗ്രാമീണം  Vote_rcap 
Ammu
കാർഷികം,ഗ്രാമീണം  Vote_lcapകാർഷികം,ഗ്രാമീണം  Voting_barകാർഷികം,ഗ്രാമീണം  Vote_rcap 
vipinraj
കാർഷികം,ഗ്രാമീണം  Vote_lcapകാർഷികം,ഗ്രാമീണം  Voting_barകാർഷികം,ഗ്രാമീണം  Vote_rcap 
sandeep
കാർഷികം,ഗ്രാമീണം  Vote_lcapകാർഷികം,ഗ്രാമീണം  Voting_barകാർഷികം,ഗ്രാമീണം  Vote_rcap 
shamsheershah
കാർഷികം,ഗ്രാമീണം  Vote_lcapകാർഷികം,ഗ്രാമീണം  Voting_barകാർഷികം,ഗ്രാമീണം  Vote_rcap 
Neelu
കാർഷികം,ഗ്രാമീണം  Vote_lcapകാർഷികം,ഗ്രാമീണം  Voting_barകാർഷികം,ഗ്രാമീണം  Vote_rcap 
Binu
കാർഷികം,ഗ്രാമീണം  Vote_lcapകാർഷികം,ഗ്രാമീണം  Voting_barകാർഷികം,ഗ്രാമീണം  Vote_rcap 
unnikmp
കാർഷികം,ഗ്രാമീണം  Vote_lcapകാർഷികം,ഗ്രാമീണം  Voting_barകാർഷികം,ഗ്രാമീണം  Vote_rcap 
midhun
കാർഷികം,ഗ്രാമീണം  Vote_lcapകാർഷികം,ഗ്രാമീണം  Voting_barകാർഷികം,ഗ്രാമീണം  Vote_rcap 
Greeeeeshma
കാർഷികം,ഗ്രാമീണം  Vote_lcapകാർഷികം,ഗ്രാമീണം  Voting_barകാർഷികം,ഗ്രാമീണം  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 കാർഷികം,ഗ്രാമീണം

Go down 
+19
nettooraan
Usha Venugopal
vipinraj
umbidivava
balamuralee
parutty
ROHITH NAMBIAR
sunder
Abhijit
kaaat
Neelu
jenny
Michael Jacob
lmenon89
Ammu
Binu
Greeeeeshma
Minnoos
unnikmp
23 posters
Go to page : 1, 2, 3 ... 14 ... 27  Next
AuthorMessage
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyThu Aug 22, 2013 5:15 pm

കൃഷിയും,ഗ്രാമീണ ഭംഗിയും അന്യമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിനെ സ്നേഹിക്കുന്നവര്ക്കായി ഒരു ത്രെഡ്..കാര്ഷിക വിശേഷങ്ങളോ,സ്വന്തം നാടിന്റെ മനോഹാരിതയോ എന്തുമാകട്ടെ, ഇവിടെ പോസ്റ്റ്‌ ചെയ്യാം..ചിത്രങ്ങൾ,വാർത്തകൾ,സ്വന്തം കൃഷി അനുഭവങ്ങള ഇതൊക്കെയാണ് ഈ ത്രെഡിൽ പ്രതീക്ഷിക്കുന്നത് കാർഷികം,ഗ്രാമീണം  268577 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyThu Aug 22, 2013 5:16 pm

കവിയുടെ കൃഷിത്തോട്ടം


കുമ്പളം: നനവുള്ള മണ്ണില്‍,
വിത്തു കൈകൂപ്പി വളരുന്നപോല്‍...
അനുഭവം ഉഴുതിട്ട!
ഹൃദയത്തിലൂറുന്നു?
ഹൃദ്യമാം കവിതകള്‍...

വാക്കുകള്‍ വിതച്ച് കവിത കൊയ്യുന്ന ജലിന്‍ കുമ്പളം മണ്ണറിഞ്ഞ് വിത്തെറിയുന്ന കര്‍ഷകന്‍ കൂടിയാണ്.
കുമ്പളം പഞ്ചായത്ത് 18-ാം വാര്‍ഡിലെ പുരയിടത്തിനോടു ചേര്‍ന്നുള്ള 23 സെന്റ് ജലിന്‍ പച്ചക്കറി വിളകളാല്‍ ഹരിതാഭമാക്കിയിരിക്കുന്നു. ചീര, കപ്പ, വാഴ, പപ്പായ, പയര്‍ തുടങ്ങിയവ വിളഞ്ഞുകിടക്കുന്നു. ഒപ്പം ചെങ്കദളി, ഏത്തന്‍, ഞാലി, പാളയന്‍കോടന്‍, റോബസ്റ്റ, ഗ്രണ്‍നെയിന്‍, മോറിസ് ഇനങ്ങളില്‍പ്പെട്ട വാഴകള്‍, പച്ച, ചുവപ്പ്, പാലക് ചീരകള്‍... വിളകളുടെ നിര ഇങ്ങനെ നീളുന്നു.

വീട്ടാവശ്യം കഴിഞ്ഞുള്ള ഉത്പന്നങ്ങള്‍ അയല്‍വീടുകളില്‍ കൊടുക്കും. ബാക്കി വില്‍ക്കും. വളമായി ഉപയോഗിക്കുന്നത് ചാണകപ്പൊടിയും പച്ചിലയും ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുള്ള സിറ്റി കമ്പോസ്റ്റുമാണ്.

ഭാര്യ പ്രീതി ടിഷ്യൂ കള്‍ച്ചര്‍ ലാബിലെ അനുഭവ സമ്പത്തുമായി, ഓര്‍ക്കിഡ് കൃഷിയുമായി സഹായത്തിനുണ്ട്. മക്കളായ ബി.ടെക് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനി വീണയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി വാണിയും പഠനശേഷം കൃഷിയിടത്തിലെത്തും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പാലാരിവട്ടം ഗോള്‍ഡ് പോയിന്റ് ശാഖയിലെ ഹെഡ് കാഷ്യറായ ജലിന്‍ കുമ്പളം 'കൊത്തങ്കല്ല്' എന്ന പേരില്‍ ഒരു കവിതാ സമാഹാരവും, 'എന്റെ ഗ്രാമം' എന്ന പേരില്‍ കവിതകളും ഓഡിയോ സി.ഡി.യും പുറത്തിറക്കിയിട്ടുണ്ട്. കുമ്പളത്തെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ ഈ 'കര്‍ഷക കവി', 'ഗ്രാമസ്പന്ദം' വാര്‍ഷിക പതിപ്പിന്റെ പത്രാധിപരും മഹാത്മാ റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയുമാണ്.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyThu Aug 22, 2013 5:24 pm

കാർഷികം,ഗ്രാമീണം  7483 unni
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyThu Aug 22, 2013 5:26 pm



uniyeeta...........കാർഷികം,ഗ്രാമീണം  608472 
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyThu Aug 22, 2013 5:54 pm

കാർഷികം,ഗ്രാമീണം  7483 കാർഷികം,ഗ്രാമീണം  7483 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyThu Aug 22, 2013 5:57 pm

കാർഷികം,ഗ്രാമീണം  7483  ഉണ്ണീ ...കാർഷികം,ഗ്രാമീണം  272323 കാർഷികം,ഗ്രാമീണം  811586 

Back to top Go down
lmenon89
Junior Member
Junior Member
lmenon89



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyThu Aug 22, 2013 6:25 pm

unniyettan rocks!കാർഷികം,ഗ്രാമീണം  608472 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyThu Aug 22, 2013 6:37 pm

കാർഷികം,ഗ്രാമീണം  7483 Unni mashe കാർഷികം,ഗ്രാമീണം  608472 കാർഷികം,ഗ്രാമീണം  608472 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyThu Aug 22, 2013 8:39 pm

മിന്നൂസ്,അമ്മു,ഗ്രീഷ്മ,ബിനു,ലക്ഷ്മി,മൈക്കല്‍ - നന്ദി..എല്ലാവരും കൃഷിയെയും മണ്ണിനെയും സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു...കാർഷികം,ഗ്രാമീണം  912236 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 10:41 am

ജൈവകൃഷിത്തോട്ടമൊരുക്കി സച്ചിദാനന്ദ കമ്മത്ത്‌


കാർഷികം,ഗ്രാമീണം  00201_513085

കൊച്ചി: കറിവയ്ക്കാനാവശ്യമായ എല്ലാ പച്ചക്കറികളും വീട്ടില്‍ തന്നെ വളര്‍ത്തുകയാണ് തമ്മനം കാരണക്കോടം ആലുങ്കല്‍ വീട്ടില്‍ സച്ചിദാനന്ദ കമ്മത്ത്. രണ്ട് വര്‍ഷം മുന്‍പാണ് വീടിന് ചുറ്റുമുള്ള സ്ഥലം മുഴുവനായും പച്ചക്കറികൃഷിക്കായി ഇദ്ദേഹം നീക്കിവച്ചത്. വെണ്ട, വഴുതന, മുളക്, വാഴ, മത്തന്‍, കറിവേപ്പ് എന്നിങ്ങനെ ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ട എല്ലാ പച്ചക്കറികളും ആലുങ്കല്‍ വീട്ടില്‍ വളരുന്നുണ്ട്.

ജൈവവളം മാത്രമാണ് ചെടികള്‍ക്ക് നല്‍കുന്നത്. അടുക്കള മാലിന്യത്തില്‍ നിന്ന് നിര്‍മ്മിച്ച വളമാണ് സച്ചിദാനന്ദന്‍ ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. പച്ചക്കറികളുടെ അവശിഷ്ടം ഒരു ചെറിയ ടാങ്കില്‍ നിക്ഷേപിക്കും. അതിന് മുകളില്‍ ചകിരിച്ചോറ് വിതറും. ടാങ്ക് നിറയുന്നതുവരെ ഈ രീതിയില്‍ മിശ്രിതം നല്‍കും. ജൈവമാലിന്യത്തില്‍ നിന്നുള്ള ജലം പോകുന്നതിനായി ടാങ്കിന് താഴെ ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ടാകും. ഒന്നരമാസത്തിന് ശേഷം ഈ മിശ്രിതം ഉണങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. ഇത് പൊടിച്ച് ചെടികള്‍ക്ക് നല്‍കും. കൂടാതെ കപ്പലണ്ടിപ്പിണ്ണാക്ക്-വേപ്പിന്‍പിണ്ണാക്ക് മിശ്രിതം വെള്ളത്തില്‍ കലക്കിവച്ചശേഷം അവയുടെ തെളി നേര്‍പ്പിച്ചും നല്‍കാറുണ്ടെന്ന് സച്ചിദാനന്ദ കമ്മത്ത് പറയുന്നു. പ്രത്യേക കവറുകളിലാണ് ചെടികള്‍ നടുന്നത്. വാഴ, മത്തന്‍ എന്നിവ മാത്രം നേരിട്ട് മണ്ണില്‍ നടും. പച്ചക്കറികള്‍ മാത്രം ഉപയോഗിക്കുന്ന ആലുങ്കല്‍ വീട്ടിലേക്ക് രണ്ട് വര്‍ഷമായി പച്ചക്കറികള്‍ ഒന്നും കടകളില്‍ നിന്നു വാങ്ങാറില്ലെന്നും ഇദ്ദേഹം പറയുന്നു.

ദിവസവും രാവിലെ രണ്ട് മണിക്കൂര്‍ സമയം പച്ചക്കറികളുടെ സംരക്ഷണത്തിലായിരിക്കും സച്ചിദാനന്ദ കമ്മത്ത്. 15 സെന്റ് സ്ഥലത്താണ് കൃഷിചെയ്തു വരുന്നത്. ആറ് മാസം മുന്‍പ് കോളിഫ്ലവര്‍- കാബേജ് വിളവെടുപ്പും നടത്തിയിരുന്നു. മഴ ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മഴമാറുന്നതോടെ കൃഷി കൂടുതല്‍ വിപുലമാക്കാനാണ് ശ്രമമെന്ന് സച്ചിദാനന്ദ കമ്മത്ത് പറഞ്ഞു. ഭാര്യ ഇന്ദുവും ഇദ്ദേഹത്തോടൊപ്പം അടുക്കളത്തോട്ട പരിചരണസഹായിയായുണ്ട്.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 10:48 am

പശുക്കളെ വളര്‍ത്താന്‍ സുജിയെകണ്ട് പഠിക്കാം

കാർഷികം,ഗ്രാമീണം  00202_509487

പന്തളം: വീടിന്റെ മട്ടുപ്പാവിലും പറമ്പിലുമായി നെല്ലും കാബേജും കോളിഫ്ലവറും വിളയിച്ച പൂഴിക്കാട് ഹൗസ് ഓഫ് ബേദ്‌ലഹേമില്‍ സുജിബേബിക്ക് പശുവളര്‍ത്തലിലും വിജയഗാഥ. പാവകളും നായ്ക്കളും മുയലുകളുമുള്‍പ്പെടെ വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും ഒരു കൂട്ടംതന്നെ സുജിക്കുണ്ട്.

പന്തളത്തെ സ്വകാര്യ സ്‌കൂളില്‍ ജീവനക്കാരനായിരുന്ന സുജി ജോലിക്കിടെയായിരുന്നു ആദ്യം കൃഷിക്ക് സമയം കണ്ടെത്തിയത്. പിന്നീട് കൃഷിക്കുവേണ്ടി ജോലി ഉപേക്ഷിച്ചു. രണ്ടും കല്പിച്ചാണ് പശുവളര്‍ത്തല്‍ തുടങ്ങിയത്. എന്നാല്‍ ദിവസം 50 ലിറ്റര്‍ പാല്‍ ലഭിക്കുന്ന സുജി ഇപ്പോള്‍ സന്തുഷ്ടനാണ്.

മുപ്പത്തിയെട്ടുകാരനായ സുജി 8 പശുക്കളുള്ള ഫാമിന്റെ പരിപാലനം ഒറ്റയ്ക്കാണ് നടത്തുന്നത്. ഇടയ്ക്ക് സഹായിയായി ഭാര്യ ബിന്ദുവുമുണ്ടാകും.

പുല്ല് 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നു. അസോള വീട്ടുമുറ്റത്തെ കുളത്തിലുമുണ്ട്. കാലിത്തീറ്റ സബ്‌സിഡി നിരക്കില്‍ സൊസൈറ്റിയില്‍ നിന്ന് ലഭിക്കും.

സുജിയുടെ പശുക്കള്‍ക്ക് പാട്ടുകേട്ട് അയവിറക്കി കിടക്കാന്‍ മ്യൂസിക് സിസ്റ്റവും തൊഴുത്തിലുണ്ട്. പശുവിനെ കുളിപ്പിക്കാനും പാലുകറക്കാനും യന്ത്രങ്ങളുണ്ട്. ചാണകവും മൂത്രവും സുജിയുടെ കൃഷിത്തോട്ടത്തെ ഫലഭൂയിഷ്ടവുമാക്കുന്നു. ക്ഷീര വികസനവകുപ്പും മൃഗസംരക്ഷണവകുപ്പും സഹായത്തിനെപ്പോഴുമുണ്ടെന്ന് സുജി പറയുന്നു.

പന്തളം ബ്ലോക്കിലെ ഏറ്റവും നല്ല സമ്മിശ്രിത കര്‍ഷകനുള്ള അവാര്‍ഡും പൂഴിക്കാട് സൊസൈറ്റിയില്‍ കൂടുതല്‍ പാലളക്കുന്ന കര്‍ഷകനെന്ന ബഹുമതിയും ഈ യുവാവിന് സ്വന്തം.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 11:15 am

ഗിരീഷ് തിരക്കിലാണ് കൃഷിയിടങ്ങളില്‍

കാർഷികം,ഗ്രാമീണം  00202_509483


ചിറയിന്‍കീഴ്: കിഴുവിലം പറയത്തുകോണം കളിയിലില്‍ വീട്ടില്‍ ഗിരീഷ്‌കുമാര്‍ ജി. (47) . വൃക്കരോഗത്തെ മനക്കരുത്തിലൂടെ മറികടന്ന ഈ മനുഷ്യനിലൂടെയാണ് കിഴുവിലത്തെ നെല്‍പ്പാടങ്ങള്‍ ഇനി കതിരണിയുക. അഞ്ച് വര്‍ഷം മുന്‍പ് ഗിരീഷിന്റെ വൃക്ക തകരാറിലായി. ആദ്യം ഭാര്യ വൃക്ക നല്‍കി വലം കാത്തു. അത് പോരാതെ വന്നപ്പോള്‍ സ്വന്തം ചേച്ചിതന്നെ വൃക്ക കൊടുത്തു. തിരികെ വരില്ലെന്ന് പലരും പലവട്ടം വിധിയെഴുതിയ ഗിരീഷ് 400 ഓളം ഡയാലിസിസും നിരന്തരമായ ആശുപത്രി വാസവും പിന്നിട്ട ശരീരവുമായി ഇപ്പോള്‍ തിരക്കിലാണ്. പാടശേഖര സമിതി കണ്‍വീനറായി.. വിവിധ യൂണിയന്‍ ഭാരവാഹിയായി.. വൃക്കരോഗികള്‍ക്ക് ധൈര്യമായി... ഗള്‍ഫിലായിരുന്ന ഗിരീഷ് 2000-ല്‍ ഭാര്യയോടൊപ്പം നാട്ടിലെത്തി. പിന്നീടാണ് വൃക്കരോഗം കണ്ടെത്തുന്നത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

2005-ല്‍ ഗിരീഷ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, രോഗത്തെ അവഗണിച്ച് മത്സരിച്ചു. അങ്ങനെ കിഴുവിലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2008 ല്‍ ഗിരീഷിന് രോഗം ഗുരുതരമായി. ഇളമ്പ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായ ശ്രീലതയുടെ വൃക്ക ഗിരീഷിലേക്കെടുത്ത് ആദ്യത്തെ വൃക്കമാറ്റിവെയ്ക്കല്‍ നടത്തി. എന്നാല്‍ ഇത് പരാജയമായി. പിന്നെയും ആശുപത്രിവാസം. പലപ്പോഴും ഡയാലിസിസ് കഴിഞ്ഞാല്‍ നേരെ ആശുപത്രിയില്‍ നിന്ന് പഞ്ചായത്തിലേക്കാണെത്തുക. 2009-ല്‍ വീണ്ടും വൃക്കമാറ്റി വെച്ചു. ചേച്ചി തങ്കമണി തുണയായി. അളിയന്‍ സുധാകരന്‍നായരുടെ കരുത്തും ഗിരീഷിന്റെ ഭാര്യയും പകര്‍ന്ന പ്രചോദനവും തങ്കമണിയെ ധീരയാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് ഗിരീഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. അഞ്ചുകൊല്ലത്തിനിടെ നാനൂറോളം ഡയാലിസിസുകള്‍ എങ്കിലും ഗിരീഷ് പതറിയില്ല. വീട്ടുമുറ്റത്തെ പരന്ന് കിടന്ന ഒരേക്കറോളം പാടത്ത് കൃഷി തുടങ്ങി. എല്ലാവരും വിലക്കി. ഇത്തവണത്തെ മഴ കഴിഞ്ഞതോടെ ഗിരീഷ് പാടശേഖരസമിതി കണ്‍വീനറായ കിഴുവിലത്ത് നടവിനുള്ള പണി തുടങ്ങി. വീട്ടിനു ചുറ്റും പച്ചക്കറിയും ഔഷധസസ്യങ്ങളും പിന്നെ കോഴി, താറാവ് എന്നിവയെ വളര്‍ത്തല്‍.

മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ആറ്റിങ്ങല്‍ ഏര്യാ കമ്മിറ്റി അംഗം, ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ യൂണിറ്റ് സെക്രട്ടറി, ഓട്ടോറിക്ഷ യൂണിയന്‍ യൂണിറ്റ് സെക്രട്ടറി, സാംസ്‌കാരിക സംഘടനയായ ഫാസ്‌കിന്റെ രക്ഷാധികാരി. തിരക്കിന് ഒരു കുറവുമില്ല ഗിരീഷിന്, ഇപ്പോഴും മാസത്തില്‍ ഒരു തവണ പരിശോധനയുണ്ട്. ഒപ്പം ഡോക്ടറുടെ നിയന്ത്രണങ്ങളും.

ദിവസവും വൃക്കരോഗത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരും രോഗികളും ഗിരീഷിനോട് അഭിപ്രായം തേടാറുണ്ട്. അസുഖത്തെയും മരണഭീതിയെയും ഒക്കെ ചികിത്സയിലൂടെയും ഒപ്പം മനക്കരുത്തിലും നേരിടുക എന്നതാണ് അവര്‍ക്കുള്ള ഗിരീഷിന്റെ സന്ദേശവും ഉപദേശവും. ഗിരീഷിന്റെ ഫോണ്‍: 9447655427.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 11:40 am

റൂബീഷിന്റെ ഫാമിന് പുരസ്‌കാരത്തിളക്കം

കാർഷികം,ഗ്രാമീണം  00202_500808

ഇരുപത്തിമൂന്ന് സെന്റ് പുരയിടത്തില്‍ ഏഴായിരത്തില്‍പ്പരം കാടക്കോഴികള്‍... 16 കറവപ്പശുക്കള്‍... മികച്ചയിനം ആടുകള്‍... പിന്നെ, കുറേ അലങ്കാരകോഴികളും. ചുരുങ്ങിയ ഇടത്തില്‍ ശാസ്ത്രീയമായരീതിയിലുള്ള ഫാം ഒരുക്കി തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ 26 കാരനെ തേടിയെത്തിയത് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡ്. ഒപ്പം, സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉന്നതിയിലേക്ക് ഉയര്‍ന്ന് മറ്റുള്ളവര്‍ക്ക് മാതൃകയായതിന് നാടിന്റെ ആദരവും.

വെളിയത്തുനാട് വയലോടം നടുവിലപ്പറമ്പില്‍ റൂബീഷ് എട്ടാം കളാസ്സില്‍ പഠിക്കുമ്പോഴാണ് പശു വളര്‍ത്തല്‍ ഉപജീവനമാര്‍ഗമാക്കിയ മാതാപിതാക്കളെ സഹായിക്കാന്‍ ഒപ്പം കൂടിയത്. അന്ന് അഞ്ച് കറവപ്പശുക്കളായിരുന്നു ഉണ്ടായിരുന്നത്. റൂബീഷിന്റെ താത്പര്യപ്രകാരം അത് ഒന്നൊന്നായി വര്‍ധിപ്പിച്ച് ഇപ്പോള്‍ 16 എണ്ണമായി. സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടിയ ലോണുകളും ഇതിനായി ഉപയോഗപ്പെടുത്തി. ഇതില്‍ നിന്ന് വരുമാനമുണ്ടെങ്കിലും അധിക വരുമാനത്തിനായാണ് മൂന്ന് വര്‍ഷം മുമ്പ് കാടക്കോഴി വളര്‍ത്തല്‍ തുടങ്ങിയത്.

കുന്നുകര എം.ഇ.എസ്. കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് റൂബീഷ്ഇതില്‍ സജീവമായത്. വെളിയത്തുനാട് മൃഗാസ്പത്രിയിലെ ഡോക്ടര്‍ അജിത്തിന്റെ നിര്‍ദേശപ്രകാരം പെരുമ്പാവുരിലെ ഒരു ഫാമില്‍ നിന്ന് 800 കാട കുഞ്ഞുങ്ങളെ വാങ്ങി കൃഷി തുടങ്ങി. പിതാവ് ഷംസുദ്ദീന്റെയും മാതാവ് റംലയുടെയും സഹായം കൂടിയായപ്പോള്‍ കാടവളര്‍ത്തല്‍ വിപുലമാക്കി. ഇപ്പോള്‍ ഒരു ദിവസം മൂവായിരം കാടമുട്ടകള്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇറച്ചിക്കായും കാടക്കോഴികളെ കൊടുക്കുന്നുണ്ട്. മുട്ടയ്ക്കും ഇറച്ചിയ്ക്കും ആവശ്യക്കാര്‍ ഏറിയതോടെ ഇപ്പോള്‍ റൂബീഷ് ഇന്‍ക്യുബേറ്റര്‍ വാങ്ങി കാടക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുകയാണ്.

മൂന്ന് പിടകള്‍ക്ക് ഒരു പൂവന്‍ എന്ന കണക്കില്‍ കോഴികളെ പ്രത്യേകം തയ്യാറാക്കുന്ന കൂട്ടില്‍ വളര്‍ത്തിയാണ് വിരിയിക്കുന്നതിനുള്ള മുട്ടകള്‍ ശേഖരിക്കുന്നത്. ഇത് ഇന്‍ക്യുബേറ്ററില്‍ വച്ചാല്‍ 16 മുതല്‍ 18 ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വിരിയും. പിന്നീട്, മൂന്നാഴ്ച കഴിഞ്ഞാല്‍ കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിത്തുടങ്ങും. തീറ്റയ്ക്കായി ചെലവ് കൂടുതലാണെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് രോഗങ്ങള്‍ കുറവായതിനാല്‍ കാട കൃഷി ലാഭമാണെന്നാണ് റൂബീഷ് പറയുന്നത്. ഫാമിലെ പണികളെല്ലാം റൂബീഷും കുടുംബാംഗങ്ങളും കൂടിയാണ് ചെയ്യുന്നതെങ്കിലും മുട്ടയുടെയും കോഴിയുടെയുമെല്ലാം വില്‍പ്പനയ്ക്കായി ഇപ്പോള്‍ വേറെ ആളുകളുണ്ട്.

ചുരുങ്ങിയ സ്ഥലം ഉപയോഗപ്പെടുത്തി വിപുലമായ രീതിയില്‍ കൃഷി നടത്തുന്നതുകൂടി പരിഗണിച്ചാണ് റൂബീഷിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. അരലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 12:15 pm

കൃഷി

കൃഷിയാണ് ഇന്ത്യയിലെ 60 ശതമാനം ജനങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം നല്കുന്നത്. ജിഡിപി ഷെയറിന്‍റെ ക്രമാനുസൃതമായ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ദേശത്തിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയായിത്തന്നെ നിലനില്ക്കുന്നു. കുറഞ്ഞതും സ്ഥിരമല്ലാത്തതുമായ വളര്‍ച്ചാ നിരക്കുകളും ഭൂവുടമസ്ഥതയെ സംബന്ധിച്ച് അടുത്തകാലത്ത് വിവിധ ഭാഗങ്ങളിലുണ്ടായ പ്രശ്നങ്ങളും ദേശീയ ഭക്ഷ്യ സുരക്ഷയ്ക്കു മാത്രമല്ല ദേശത്തിന്‍റെ മൊത്തം സമ്പദ് വ്യവസ്ഥയുടെ നന്മയ്ക്കും ഭീഷണിയായി മാറുകയാണ്.

NKC കൃഷിക്ക് തടസ്സമായി നില്ക്കുന്ന കുറെയധികം പ്രത്യേക മേഖലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃഷിയില്‍ വിജ്ഞാനത്തിന്‍റെ പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കാര്ഷിക വരുമാനവും ഉത്പാദനവും സ്ഥിരമായ അടിസ്ഥാനത്തില്‍ ഉയര്ത്താനുംവേണ്ടി NKC വിവിധ സ്റ്റേക്ക് ഹോള്ഡേഴ്സുമായും വിദഗ്ധരുമായും ഭാരതീയ കാര്‍ഷിക ഗവേഷണ കൌണ്സിലിന്‍റെ (ICAR) സഹയോഗത്തോടെ ചര്‍ച്ചാശ്രേണികള്‍ നടത്തുന്നുണ്ട്. ഇവയിലെ നാല് മുഖ്യവിഷയങ്ങള്‍- വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാനസൌകര്യങ്ങള്‍, ജൈവിക കൃഷി, സംയോജിത കീടനിയന്ത്രണ കാര്യക്രമങ്ങള്‍, കൃഷിയില്‍ ഊര്‍ജ്ജത്തിന്‍റെ നിര്‍വ്വഹണം എന്നിവയാണ്. ഈ ച ര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ അനേകം ശുപാര്‍ശകള്‍ കരടുരൂപത്തില്‍ ആക്കിയിട്ടുണ്ട്. ഇതു കൂടാതെ NKC കാര്‍ഷികരംഗത്ത് വൈജ്ഞാനികവും സാമൂഹികവുമായ അറിവിന്‍റെ സൃഷ്ടിക്കും പ്രചാരത്തിനും വേണ്ട ഉപാധികളുടെ വികസനത്തിനായി കാര്‍ഷികഗവേഷണ വിപുലീകരണ വ്യവസ്ഥയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 1:59 pm

മണ്ണിനെയും മരങ്ങളെയും സ്‌നേഹിച്ചൊരാള്‍

കാർഷികം,ഗ്രാമീണം  00202_498991

ഉപ്പുതറ (ഇടുക്കി):മണ്ണും കൃഷിയും പ്രകൃതിയും സംരക്ഷിക്കാന്‍, മരങ്ങളെ സ്‌നേഹിച്ചും, പരിലാളിച്ചും ഒരാള്‍. ഉപ്പുതറ പാറയ്ക്കല്‍ ആഗസ്തി തോമസ് (പാറയ്ക്കല്‍ കുഞ്ഞേട്ടന്‍) ആണ് വ്യത്യസ്തനായ ഈ കര്‍ഷകന്‍.

മക്കളെക്കാള്‍ മരങ്ങളെ സ്‌നേഹിക്കുന്ന 83 കാരനായ കുഞ്ഞേട്ടന്റെ പുരയിടത്തില്‍ പ്ലാവ്, ആഞ്ഞിലി, തേക്ക്, വേമ്പ്, മരുതി, മഹാഗണി, വെള്ളിലവ് തുടങ്ങിയ സകല മരങ്ങളുമുണ്ട്. എല്ലാം നട്ടുവളര്‍ത്തിയതുതന്നെ. കൃഷികളെ സംരക്ഷിക്കാന്‍ കഴിയുന്നു എന്നുമാത്രമല്ല വേണ്ടപോലെ സംരക്ഷിച്ചാല്‍, മരകൃഷി ഏറെആദായകരമാണെന്നാണ് ഈ കര്‍ഷകന്റെ അഭിപ്രായം. മരം വെട്ടുമ്പോള്‍ പകരം മറ്റൊരുമരം നട്ടുവളര്‍ത്തണമെന്നും അദ്ദേഹം പറയുന്നു.

മരങ്ങളുടെ തണല്‍ വീശി ഏലം, കുരുമുളക്, കാപ്പി, തെങ്ങ്, കവുങ്ങ്, ജാതി, ഗ്രാമ്പു, കൊക്കോ തുടങ്ങിയ നാണ്യവിളകളെ കൂടാതെ ചേമ്പും, ചേനയും, കപ്പയും, വാഴയും, ഇഞ്ചിയും ഉള്‍പ്പെടെ ഇടവിള കൃഷികളും കുഞ്ഞേട്ടന്റെ പുരയിടത്തില്‍ സമൃദ്ധം. ഒപ്പം വീട്ടാവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറികളും കുടംപുളിയും, കടപ്ലാവും... ഇങ്ങനെ പോകുന്നു കൃഷികള്‍. കൃഷിയെ ജൈവവളംകൊണ്ട് സംരക്ഷിക്കാന്‍ തൊഴുത്തില്‍ നിറയെ പശുക്കളും.

ആദ്യം മരത്തൈ നടുക, പിന്നെ അതിനുചുവട്ടില്‍ അനുയോജ്യമായ കുരുമുളകുചെടിയും മറ്റും...രണ്ടും ഒരുപോലെ വളരും. മരം പൊഴിക്കുന്ന ഇലകള്‍ മണ്ണിനെ സമ്പുഷ്ടമാക്കും. ഉറവക്കണ്ണുകള്‍ അതേപോലെ നിലനില്‍ക്കും. ഇലകള്‍ വളമാകും. എല്ലാ കൃഷിയെയും ഒരുപോലെ സ്‌നേഹിക്കണമെന്നും സംരക്ഷിക്കണമെന്നുംകൂടി കുഞ്ഞേട്ടന്‍ ഓര്‍മ്മിപ്പിക്കുന്നു.

14-ാം വയസ്സില്‍ സഹോദരങ്ങള്‍ക്കൊപ്പം പാലാ അമ്പാറയില്‍നിന്നാണ് ഹൈറേഞ്ചിലെ ഉപ്പുതറയില്‍ കുഞ്ഞേട്ടനെത്തിയത്. ഈറ്റക്കാനത്ത് ഒരേക്കര്‍ സ്ഥലം വാങ്ങി. പട്ടിണിയോടു പടവെട്ടി എല്ലുമുറിയെ പണി.... രാപകലില്ലാതെ. 21-ാം വയസ്സില്‍ വിവാഹം കഴിച്ചതോടെ ഉണ്ടായിരുന്ന സമ്പാദ്യംകൊണ്ട് ഉപ്പുതറയില്‍ ഒരേക്കര്‍ സ്ഥലംകൂടി വാങ്ങി. അധ്വാനത്തിനുകൂട്ടായി നിഴല്‍പോലെ ഭാര്യ ത്രേസ്യാമ്മയുമുണ്ടായിരുന്നു. ഓരോ വര്‍ഷവും മിച്ചം വരുന്ന സമ്പാദ്യം ചേര്‍ത്തുവച്ച് 62 വര്‍ഷംകൊണ്ട് കുഞ്ഞേട്ടന്‍ വാങ്ങിയത് 30 ഏക്കര്‍ സ്ഥലം. കുറച്ചുനാള്‍ മുന്‍പ് എട്ടുമക്കള്‍ക്കുമായി വീതിച്ചുനല്‍കി. ഇപ്പോള്‍ കുഞ്ഞേട്ടനു സ്വന്തമായുള്ളത് അരയേക്കര്‍ ഭൂമി. ഒപ്പം താമസിക്കുന്ന മകന്റെ അഞ്ചേക്കറിന്റെ സംരക്ഷണവും കുഞ്ഞേട്ടനുതന്നെ, കൂടാതെ പാട്ടത്തിന്സ്ഥലമെടുത്ത് കപ്പയും, വാഴയും കൃഷിചെയ്യുന്നുണ്ട്.

ഏഴുമാസം മുന്‍പ് ഭാര്യയുടെ മരണം കുഞ്ഞേട്ടന്റെ ഒരു ചിറകൊടിച്ചു. പിന്നെ വായ്ക്കുള്ളിലുണ്ടായ കാന്‍സറും ശസ്ത്രക്രിയയും ചികിത്സയ്ക്കുമായി ആസ്പത്രിയില്‍ കിടന്നിരുന്ന മൂന്നുമാസം.

ഇനി വിശ്രമിക്കൂ എന്ന മക്കളുടെ സ്‌നേഹോപദേശം നിരസിക്കുന്ന കുഞ്ഞേട്ടന്‍ നേരം പുലര്‍ന്നാല്‍ കര്‍മ്മനിരതനാകും. മണ്ണിനെയും കൃഷിയെയും സംരക്ഷിക്കാന്‍, മരങ്ങളെ സ്‌നേഹിക്കാന്‍. അവസാനശ്വാസം നിലയ്ക്കുംവരെ അതുതുടരുമെന്ന് കുഞ്ഞേട്ടന്റെ ദൃഢഡനിശ്ചയത്തില്‍ പൊതിഞ്ഞ വാക്കുകള്‍.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 2:20 pm

ithokke kanumbo, nattil poyi krishi cheythalo ennu alochikkuvaa കാർഷികം,ഗ്രാമീണം  268577 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 2:26 pm

Minnoos wrote:
ithokke kanumbo, nattil poyi krishi cheythalo ennu alochikkuvaa കാർഷികം,ഗ്രാമീണം  268577 
ഞാനും റെഡി കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 നമ്മള്ക്ക് കൂട്ടുകൃഷി തുടങ്ങാം...
Back to top Go down
Ammu
Forum Boss
Forum Boss
Ammu



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 2:27 pm

മോഹന്‍ലാലിന്‌ കുടിലില്‍ താമസിക്കാനാണിഷ്‌ടം!കാർഷികം,ഗ്രാമീണം  811586 

എല്ലാ വസ്‌തുക്കളും വിളയുന്ന ഒരു തൊടിയില്‍ കുടിലും കെട്ടി താമസിക്കുക തന്റെ ഒരിക്കലും നടക്കാത്ത മോഹമാണെന്ന്‌ മോഹന്‍ലാല്‍. മറ്റുളളവര്‍ക്കൊക്കെ ആകാമെങ്കില്‍ തനിക്ക്‌ എന്തുകൊണ്ട്‌ ആയിക്കൂടാ എന്ന്‌ ചോദിച്ചാല്‍ അതിന്‌ കൃത്യമായി ഉത്തരം പറയാനില്ലെന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ പറയുന്നു.
കര്‍ഷകദിനത്തോട്‌ അനുബന്ധിച്ച്‌ നടന്ന ചര്‍ച്ചകളാണ്‌ കാര്‍ഷികവൃത്തിയെ കുറിച്ചുളള ഒരു ബ്ലോഗ്‌ എഴുതാന്‍ മോഹന്‍ലാലിന്‌ പ്രേരണയായത്‌. 'വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മകന്‍ പ്രണവിനോട്‌ ഞാന്‍ ചോദിച്ചു. വളരുമ്പോള്‍ ആരാകുന്നതാണ്‌ ഇഷ്‌ടം. അപ്പോള്‍ അവന്‍ പറഞ്ഞു. എനിക്ക്‌ ഒരു കൃഷിക്കാരനാവണം. അത്‌ കേട്ടപ്പോള്‍ എനിക്ക്‌ വലിയ സന്തോഷം തോന്നി'.....എന്ന്‌ പറഞ്ഞാണ്‌ സൂപ്പര്‍ താരത്തിന്റെ ബ്ലോഗ്‌ പോസ്‌റ്റ് തുടങ്ങുന്നത്‌.
പ്രണവിന്റെ മോഹങ്ങള്‍ മറ്റേതോ വഴികളിലേക്ക്‌ മാറിപ്പോയിരിക്കാം. എന്നാല്‍, തന്റെ മകന്‍ കര്‍ഷകനാവുന്നതിനെ താന്‍ ഇപ്പോഴും ഇഷ്‌ടപ്പെടുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. തന്റെ ഉളളിലും ഒരു കൃഷിക്കാരന്റെ വിത്ത്‌ മുളപൊട്ടാതെ കിടപ്പുണ്ട്‌. കര്‍ഷകന്റെ ജീവിതം തന്നെ എങ്ങിനെയൊക്കെയോ വശീകരിക്കുന്നുണ്ട്‌. അതിനാലാണ്‌ മകന്‍ കര്‍ഷകനാവാന്‍ താല്‍പര്യം പ്രകടിച്ചപ്പോള്‍ ഇത്രയധികം സന്തോഷിച്ചതെന്നും മോഹന്‍ലാല്‍ തിരിച്ചറിയുന്നു.
തൊടിയില്‍ വിളയുന്ന പച്ചക്കറികളുടെ മഹത്വം വിശദീകരിക്കുന്ന താരം ജോലിത്തിരക്കുകള്‍ക്കിടയിലും ഉളള സ്‌ഥലത്ത്‌ പച്ചക്കറി വിളയിക്കുന്ന ചില സുഹൃത്തുക്കളുടെ ഉദാഹരണവും ചൂണ്ടിക്കാണിക്കുന്നുണ്ട്‌.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 2:28 pm

മമ്മൂട്ടി ഇപ്പോൾ മോഹന്ലാലും...ഇങ്ങനെ പോയാല് സിനിമാക്കാര് മുഴുവൻ കൃഷി തുടങ്ങുമല്ലോ കാർഷികം,ഗ്രാമീണം  22974 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 2:58 pm

unnikmp wrote:
Minnoos wrote:
ithokke kanumbo, nattil poyi krishi cheythalo ennu alochikkuvaa കാർഷികം,ഗ്രാമീണം  268577 
ഞാനും റെഡി കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 നമ്മള്ക്ക് കൂട്ടുകൃഷി തുടങ്ങാം...
good idea .. think about it കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 3:02 pm

Minnoos wrote:
unnikmp wrote:
Minnoos wrote:
ithokke kanumbo, nattil poyi krishi cheythalo ennu alochikkuvaa കാർഷികം,ഗ്രാമീണം  268577 
ഞാനും റെഡി കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 നമ്മള്ക്ക് കൂട്ടുകൃഷി തുടങ്ങാം...
good idea .. think about it കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 
മലയോരത്ത് രണ്ടോ മൂന്നോ ഏക്കർ..അതിൽ വാഴ,തെങ്ങ്,കമുക്,പച്ചക്കറികൾ,പശു,കോഴി,താറാവ്,മീൻ,മരങ്ങൾ,ഫലവൃക്ഷങ്ങൾ ഇതെല്ലാം...ഒരു വലിയ മരത്തിന്റെ മൂകളിലായി ഏറുമാടം കാർഷികം,ഗ്രാമീണം  786975 കാർഷികം,ഗ്രാമീണം  786975 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 3:03 pm

unnikmp wrote:
Minnoos wrote:
good idea .. think about it കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 
മലയോരത്ത് രണ്ടോ മൂന്നോ ഏക്കർ..അതിൽ വാഴ,തെങ്ങ്,കമുക്,പച്ചക്കറികൾ,പശു,കോഴി,താറാവ്,മീൻ,മരങ്ങൾ,ഫലവൃക്ഷങ്ങൾ ഇതെല്ലാം...ഒരു വലിയ മരത്തിന്റെ മൂകളിലായി ഏറുമാടം കാർഷികം,ഗ്രാമീണം  786975 കാർഷികം,ഗ്രാമീണം  786975 
sho orkumbo thanne enthoru santhoshm കാർഷികം,ഗ്രാമീണം  786975 കാർഷികം,ഗ്രാമീണം  786975 കാർഷികം,ഗ്രാമീണം  786975 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 3:05 pm

Minnoos wrote:
unnikmp wrote:
Minnoos wrote:
good idea .. think about it കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 
മലയോരത്ത് രണ്ടോ മൂന്നോ ഏക്കർ..അതിൽ വാഴ,തെങ്ങ്,കമുക്,പച്ചക്കറികൾ,പശു,കോഴി,താറാവ്,മീൻ,മരങ്ങൾ,ഫലവൃക്ഷങ്ങൾ ഇതെല്ലാം...ഒരു വലിയ മരത്തിന്റെ മൂകളിലായി ഏറുമാടം കാർഷികം,ഗ്രാമീണം  786975 കാർഷികം,ഗ്രാമീണം  786975 
sho orkumbo thanne enthoru santhoshm കാർഷികം,ഗ്രാമീണം  786975 കാർഷികം,ഗ്രാമീണം  786975 കാർഷികം,ഗ്രാമീണം  786975 
ഇതെന്റെ സ്വപ്നമാണ്..പകലന്തിയോളം മണ്ണില് പണി എടുക്കണം,വിയര്ക്കണം..നട്ടുനനക്കണം, വിളവു കൊയ്യണം..കാർഷികം,ഗ്രാമീണം  665408 
Back to top Go down
jenny
Forum Boss
Forum Boss
jenny


Location : Bangalore

കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 3:39 pm

unnikmp wrote:
Minnoos wrote:
good idea .. think about it കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 കാർഷികം,ഗ്രാമീണം  912236 
മലയോരത്ത് രണ്ടോ മൂന്നോ ഏക്കർ..അതിൽ വാഴ,തെങ്ങ്,കമുക്,പച്ചക്കറികൾ,പശു,കോഴി,താറാവ്,മീൻ,മരങ്ങൾ,ഫലവൃക്ഷങ്ങൾ ഇതെല്ലാം...ഒരു വലിയ മരത്തിന്റെ മൂകളിലായി ഏറുമാടം കാർഷികം,ഗ്രാമീണം  786975 കാർഷികം,ഗ്രാമീണം  786975 
vow great.. കാർഷികം,ഗ്രാമീണം  786975 കാർഷികം,ഗ്രാമീണം  786975 കാർഷികം,ഗ്രാമീണം  786975  malayorom, hectorum okke ready anu..pani cheyyana alillathe...ellarum poru...njangalkum maduthunne.. ee s/w mekhalayile tension onnum saikkanum vayya കാർഷികം,ഗ്രാമീണം  143614 കാർഷികം,ഗ്രാമീണം  143614 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  EmptyFri Aug 23, 2013 4:49 pm

കുടുംബിനിക്ക് കൂട്ട് കറിവേപ്പ്‌

കാർഷികം,ഗ്രാമീണം  00202_429355


കറിവേപ്പ് എല്ലാ വീട്ടുപറമ്പിലും നിര്‍ബന്ധമായി നടേണ്ട ഒന്നാണ്. ഇന്ത്യയില്‍ പലയിനം കറിവേപ്പ് നിലവിലുണ്ട്. വലുതും ചെറുതുമായ ഇലകള്‍ തരുന്ന ഇനങ്ങള്‍ പ്രചാരത്തിലുണ്ട്. നാടന്‍ ഇനങ്ങള്‍ക്കുപുറമേ, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ചില ഉയരംകുറഞ്ഞ ഇനങ്ങള്‍ വലിയതോതില്‍ കൃഷിയിറക്കിവരുന്നുണ്ട്. 'സുവാസിനി' നല്ല മണമുള്ള മികച്ച കറിവേപ്പാണ്. കറിവേപ്പില നല്ല മരുന്നാണ്. ഇതിന്റെ ഇലയും വേരും തൊലിയുമെല്ലാം ഔഷധമാണ്. ഇലക്കറിയാക്കിയും വേപ്പിലക്കട്ടിയാക്കിയും വേപ്പിലച്ചമ്മന്തിയും നല്ലതാണ്.

കറിവേപ്പില നാട്ടുവൈദ്യത്തിലും മുന്നിലാണ്. ഓരോ വീട്ടിലും ഒരു കറിവേപ്പ്' എന്ന രീതി നാം ശീലിക്കണം. നീര്‍വാര്‍ച്ചയുള്ള എല്ലാ മണ്ണിലും കറിവേപ്പ് നടാം. വിത്ത് പാകി, കിളിര്‍പ്പിച്ചും വേരില്‍നിന്ന് അടര്‍ത്തിയ തൈ നട്ടും കറിവേപ്പ് വളര്‍ത്താം.

30 മുതല്‍ 45 സെന്റീമീറ്റര്‍ നീളം, വീതി, ആഴമുള്ള കുഴിയുണ്ടാക്കി മണ്ണും കാലിവളവും മണ്ണിരക്കമ്പോസ്റ്റും ചേര്‍ത്തിളക്കി തൈകള്‍ നടണം. കുഴിയില്‍ ആവശ്യത്തിന് നീര്‍വാര്‍ച്ചകിട്ടാന്‍, മണലും ചേര്‍ക്കാം. വൈകിട്ട് തൈനടുന്നതാണ് നല്ലത്. കറിവേപ്പിന് നല്ലത്, ഉണങ്ങിയ കാലിവളപ്പൊടി, ആട്ടിന്‍കാഷ്ഠം, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരവളം ഇവയാണ്.

കൂടുതലായി കറിവേപ്പുതൈ വെക്കുന്ന അവസരത്തില്‍ തൈകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍വരെ അകലം നല്‍കാം. ഒരു ചെടിക്ക് വര്‍ഷത്തില്‍ 10 കി.ഗ്രാം കാലിവളം, 130 ഗ്രാം യൂറിയ, 400 ഗ്രാം മസൂറിഫോസ് 70 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചുവട്ടില്‍ ചേര്‍ക്കണം. വേനലില്‍ നന്നായി നനയ്ക്കണം. ഒരു മീറ്റര്‍ പൊക്കമായാല്‍ ചിലര്‍ മുകളറ്റം വെട്ടി നിര്‍ത്താറുണ്ട്. ഇതുവഴി നിറയെ ഉപശാഖകള്‍ വളരും.

ഒന്നരവര്‍ഷം പ്രായമുള്ള മരത്തില്‍നിന്ന് ഇല നുള്ളാം. ശരാശരി നാല് വര്‍ഷം പ്രായമായ ചെടിയില്‍നിന്ന് 100 കിലോഗ്രാംവരെ ഇലകിട്ടും. ചെടിച്ചുവട്ടില്‍ വേനലില്‍ പുതയിട്ട് നന്നായി നനച്ചാല്‍ നല്ലവണ്ണം ഇലകിളിര്‍ക്കും.
Back to top Go down
Sponsored content





കാർഷികം,ഗ്രാമീണം  Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  Empty

Back to top Go down
 
കാർഷികം,ഗ്രാമീണം
Back to top 
Page 1 of 27Go to page : 1, 2, 3 ... 14 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: