Subject: Re: എം. ജയചന്ദ്രന് Wed Nov 11, 2015 7:10 pm
Neelu wrote:
MJ yude best song nu ente vote gauri sankarathile urangathe ravurangi njan nu aanu.....rajalakshmiyude olichirunnen cute one....
perumazhakkalam songs best aayirikkam....pakshe enikku thalavedanayedukkum ...pattokkeyayal kelkkan oru imbam vende..
gourisankaram,banaras ore pole aanennu thonunnu.. urangathe
midhun Forum Boss
Location : ktm
Subject: Re: എം. ജയചന്ദ്രന് Wed Nov 11, 2015 7:14 pm
Ammu wrote:
[size=30]മറക്കാനാകുമോ ഈ ഗാനങ്ങൾ[/size]
[You must be registered and logged in to see this image.]പഴയകാല മെലഡിയുടെ മധുരവും പുതുതലമുറയുടെ പുതുമയും ഒരുപോലെ തന്റെ ഗാനങ്ങളിൽ കൊണ്ടു വന്ന സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. 1995 ൽ ചന്ത എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംഗീതത്തിന്റെ ഭാഗമായ എം ജയചന്ദ്രൻ പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളാണ് നമുക്ക് സമ്മാനിച്ചത്. സംഗീതസംവിധായകൻ മാത്രമല്ല മികച്ചൊരു ഗായകൻ കൂടിയായ എം ജയചന്ദ്രന് മികച്ച സംഗീത സംവിധായകനും ഗായകനുമുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Subject: Re: എം. ജയചന്ദ്രന് Tue Mar 29, 2016 12:57 pm
കാത്തിരുന്നു... കാത്തിരുന്നു...’ എന്ന ഗാനം എന്ന് നിന്‍െറ മൊയ്തീന് എന്ന സിനിമയുടെ ആത്മാവാണ്. ദേശീയ പുരസ്കാരത്തിനായി പരിഗണിച്ച ഗാനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കാത്തത് എന്നെ അലട്ടുന്നില്ല. എന്ന് നിന്‍െറ മൊയ്തീന് സിനിമയുടെ പശ്ചാത്തലത്തില്‍ ആ ഗാനം ഒരുക്കിയതിലെ സംവിധാനപാടവം കേന്ദ്ര ജൂറി മനസ്സിലാക്കിയതിന്‍െറ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. സംസ്ഥാന ജൂറിക്ക് മറിച്ചൊരു തീരുമാനമുണ്ടായതിനെ തെറ്റായി കാണുന്നില്ല. പുരസ്കാരലബ്ധിയില്‍ നിറഞ്ഞുനില്ക്കുന്ന ഈ നിമിഷങ്ങളില്‍ സൗന്ദര്യമയമായ അനുഭൂതിയാണ് അനുഭവപ്പെടുന്നത്. അച്ഛനെയും അമ്മയെയും സംഗീതജീവിതത്തില്‍ വിലമതിക്കാനാവത്ത പിന്തുണ നല്കുന്ന ജ്യേഷ്ഠനെയും അടുത്തിടപഴകുന്നവരെയും ഓര്‍ക്കുന്നു. എന്‍െറ സംഗീതം താലോലിക്കുകയും ഹൃദയത്തില്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കള്‍ക്കും മലയാള സിനിമക്കും ഈ പുരസ്കാരം സമര്‍പ്പിക്കുന്നു. എന്‍െറ സംഗീത സമര്‍പ്പണത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി പുരസ്കാരം ഏറ്റുവാങ്ങുന്നു. കുടുംബത്തോടൊപ്പവും സഹോദരിയോടൊപ്പവും ഈ നിമിഷങ്ങള്‍ ആഘോഷിക്കണമെന്നാണ് ആഗ്രഹം. കാഞ്ചനമാലയുടെ അടുത്തുപോയി ഞാന്‍ ഈ പാട്ട് പാടിയിട്ടുണ്ട്. അമ്മക്ക് പാട്ടുകേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. കാത്തിരുന്നു... കാത്തിരുന്നു... എന്ന പാട്ടിന്‍െറ നാള്‍വഴി ചികഞ്ഞാല്‍ 10 വര്‍ഷത്തെ ദൈര്‍ഘ്യമുണ്ട് ആ കാത്തിരിപ്പിന്. ആ പാട്ടിന്‍െറ പല്ലവിക്കൊരു പ്രത്യേകതയുണ്ട്. സാധാരണയുള്ളതിനെക്കാള്‍ ദൈര്‍ഘ്യം കൂടുതലാണ്. പല്ലവി പൂര്ണമാകുമ്പോഴേക്കും ചിത്രത്തിന്‍െറ ആത്മാവ് ഒപ്പിയെടുക്കാന്‍ ആ വരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആ സിനിമയുടെ സമ്പൂര്‍ണത പാട്ടിലുണ്ട്. സിനിമയുടെ നാലര മിനിറ്റാണ് ഈ പാട്ടിനായി മാറ്റിവെച്ചിരിക്കുന്നത്. ഈ ഗാനം നന്നായതിന്െറ പാതി അവകാശം റഫീഖ് അഹമ്മദിനാണ്. എനിക്ക് അധികം ജോലിത്തിരക്കൊന്നുമില്ലാത്ത സമയത്താണ് ‘എന്ന് നിന്‍െറ മൊയ്തീന്’ സിനിമയിലേക്ക് വിളിക്കുന്നത്. മൂന്നു പാട്ട് എനിക്കും രണ്ടു പാട്ട് രമേശ് നാരായണനും മാറ്റിവെച്ചു. രമേശ് നാരായണന് പറഞ്ഞാല്‍ ഞാന്‍ ഈ സിനിമ ചെയ്യാമെന്ന് അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് രമേശ് നാരായണന് എന്നെ വിളിച്ച് നീ ഈ സിനിമ ചെയ്താല്‍ നന്നായിരിക്കും എന്നു പറഞ്ഞു. സംഗീതജ്ഞര്‍ പൂര്‍ണമായും സംഗീതത്തിലാണ് ശ്രദ്ധിക്കേണ്ടത്. രമേശ് നാരായണന് ഉയര്‍ത്തിയ ആരോപണങ്ങളില്‍ സത്യമുണ്ടാകാം. അദ്ദേഹത്തിന്‍െറ അഭിപ്രായം വകവെച്ചുകൊടുക്കുന്നു. അത്തരം ചര്‍ച്ചകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. സംഗീതത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ ആഗ്രഹിക്കുന്നു.
Ammu Forum Boss
Subject: Re: എം. ജയചന്ദ്രന് Wed Mar 30, 2016 5:39 pm
സിനിമയില്‍ സംഗീതത്തിനുള്ള ദേശീയ അവാര്‍ഡ് ആദ്യം ഏര്‍പ്പെടുത്തുന്നത് 1967ലാണ്. മലയാള സിനിമയില്‍ ദേവരാജന്‍മാഷും ദക്ഷിണാമൂര്‍ത്തിയും ബാബുരാജുമൊക്ക നിറഞ്ഞു നില്ക്കുന്ന കാലം. എന്നാല്‍ നമ്മുടെ ദേശീയ തലത്തിലുള്ള സ്വാധീനക്കുറവുകൊണ്ടോ മറ്റോ അര്‍ഹതപ്പെട്ട ധാരാളം ഗാനങ്ങളുണ്ടായിട്ടും അവര്‍ക്കാര്‍ക്കും ദേശീയ അവാര്‍ഡ് ലഭിച്ചില്ല. അതാദ്യം മലയാളത്തിന്റ മണ്ണിലേക്ക് കൊണ്ടുവരുന്നത് ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായ ജോണ്‍സണായിരുന്നു, 1993ല്‍ പൊന്തന്മാടയിലൂടെ. തൊട്ടു മുമ്പത്തെ വര്‍ഷം രവീന്ദ്രന് മാഷിന് ‘ഭരത’ത്തിലെ സംഗീതത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നത് അഭിമാന നേട്ടമായിരുന്നു. ദേവരാജശിഷ്യനായ ഒൗസേപ്പച്ച നും 2007ല്‍ അവാര്‍ഡ് ലഭിച്ചു. പിന്നീട് പുതുതലമുറയില്‍ നിന്ന് ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതത്തിന് അവാര്‍ഡ് നേടി. ഒടുവിലിതാ ദേവരാജന്‍ മാസ്റ്ററുടെ മറ്റൊരു ശിഷ്യനായ എം. ജയചന്ദ്രന് വഴി മലയാളത്തിലേക്ക് വീണ്ടും ആ അംഗീകാരം വരുന്നു. പുതുതലമുറയുടെ കാലത്ത് സജീവമാവുകയും അവര്‍ക്കിഷ്ടപ്പെടുന്ന പാട്ടുകള്‍ സൃഷ്ടിക്കുകയും അത് ഹിറ്റാക്കുകയും പാട്ടില്‍ ഏത് തലമുറക്കാരനും ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍ സന്നിവേശിപ്പിക്കുകയും ചെയ്യുന്നതിലൂടെ രണ്ട് തലമുറകളെ പാട്ടിന്‍െറ പാലംകൊണ്ട് ബന്ധിപ്പിച്ച സംഗീതസംവിധായകനാണ് എം.ജയചന്ദ്രന്. ബാലേട്ടന്, ഗൗരീശങ്കരം, നോട്ടം, നിവേദ്യം, കഥപറയുമ്പോള്‍, മാടമ്പി, ബനാറസ്, ഹാപ്പി ഹസ്ബന്റ്സ്, പ്രണയം, രതിനിര്‍വേദം, മല്ലുസിംഗ്, ചട്ടക്കാരി, കമ്മത്ത് ആന്റ് കമ്മത്ത്, കളിമണ്ണ്, എന്നു നിന്‍െറ മൊയ്തീന് തുടങ്ങി കഴിഞ്ഞ ഒരുദശാബ്ദത്തിലിറങ്ങിയ മലയാളത്തിലെ ഒട്ടു മിക്ക ഹിറ്റുകളും ജയചന്ദ്രന്േറതാണ്. കേരളത്തിലെ പ്രമുഖ വേദികളില്‍ സംഗീതകച്ചേരി അവതരിപ്പിക്കുന്ന വളര്‍ന്നു വരുന്ന ഒരു സംഗീതജ്ഞനായാണ് ജയചന്ദ്രനെ ഗാനാസ്വാദകര്‍ ആദ്യം കണ്ടിരുന്നത്. എന്നാല്‍ സെമിക്ളാസിക്കല്‍ ആല്‍ബങ്ങളിലൂടെയും ഭക്തിഗാന ആല്‍ബങ്ങളിലൂടെയും ഫുള്‍ടൈം ക്ളാസിക്കല്‍ ഗായകന് എന്ന പരിവേഷത്തില്‍ നിന്നകന്ന ജയചന്ദ്രന് മലയാളത്തില്‍ ഏതുതരം പാട്ടിന്‍െറയും വക്താവായി പിന്നീട്. ‘പുണ്യം’ എന്ന ആദ്യ ചിത്രത്തിനുശേഷം രണ്ടു വര്‍ഷത്തോളം ജയചന്ദ്രന് പാട്ടൊന്നും കിട്ടിയില്ല. എഞ്ചിനീയറിംഗ് ജോലിയുപേക്ഷിച്ച് പാട്ടിലേക്ക് വന്നപ്പോഴായിരുന്നു ഇത്. അന്നും ക്ളാസിക്കല്‍ സംഗീതജ്ഞനായി തുടര്‍ന്നു. തുടര്‍ന്ന് ചില സീരിയലുകളുടെ ടൈറ്റില്‍ സോംഗുകള്‍ ശ്രദ്ധേയമായതോടെയാണ് സിനിമയില്‍ അവസരം വീണ്ടും കിട്ടുന്നത്. ‘മണിക്കുയിലേ..’ എന്ന ഗാനം ഹിറ്റായതോ ടെ സിനിമകള്‍ വരാന്‍ തുടങ്ങി. ബാലേട്ടന് കൂടി ഹിറ്റായതോടെ ഒരു ജയചന്ദ്രന് കാലം പിറന്നു എന്നു പറയാം. വലിയ സംഗീതസംവിധായകരൊക്കെ പിന്മാറ്റം തുടങ്ങിയതോടെ ജയചന്ദ്രനും കുറെ പിള്ളേരും മാത്രമായി രംഗത്ത്. ഇടക്കിടെ പലരും ഹിറ്റുകള്‍ ചെയ്യുന്നുണ്ടെങ്കിലും മലയാളിത്തമുള്ള പാട്ടുകള്‍ കേള്‍ക്കണമെങ്കില്‍ ജയചന്ദ്രന്‍െറ പാട്ടുകേള്‍ക്കണം എന്ന അവസ്ഥ വന്നു. ഇതാണ് ഇന്നും അദ്ദേഹത്തിന്‍െറ സംഗീതത്തിന്‍െറ വിജയം. രണ്ടായിരത്തിനുശേഷമുണ്ടായ ഒരു പാട്ടിനെയും അംഗീകരിക്കാത്തവരാണ് കേരളത്തിലെ സംഗീതവിമര്ശകരും ഒട്ടുമിക്ക മുതിര്‍ന്നരും. എന്നാല്‍ പാട്ടില്‍ സജീവമായ കാലത്തുതന്നെ ഈ പ്രവണതയെ തുറന്നെതിര്ത്തിട്ടുള്ളയാളാണ് ജയചന്ദ്രന്. പല പൊതുവേദികളിലും ഇത് പറയുകയും വാദിക്കുയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഞങ്ങളുടെ തലമുറയിലുള്ളവര്‍ വെറും മോശക്കാരല്ല, ഞങ്ങളെല്ലാവരും കഴിവുള്ളവര്‍ തന്നെ എന്ന് വിമര്‍ശകരുടെ മുഖത്തുനോക്കി പറയാന്‍ അദ്ദേഹം വേദികളില്‍ ധൈര്യം കാട്ടിയിട്ടുണ്ട്. എന്നാല്‍ വെറുതെ വര്‍ത്തമാനം പറയുകയായിരുന്നില്ല, പാട്ടിലൂടെ തെളിയിക്കുകയായിരുന്നു ജയചന്ദ്രന് എന്ന് നമുക്ക് അദ്ദേഹത്തിന്‍െറ പാട്ടുകളില്‍ നിന്നുതന്നെ തെളിയിക്കാന്‍ കഴിയും. ഇടക്കിടെ അദ്ദേഹം ചെയ്യുന്ന ഹിറ്റുകളില്‍ നമുക്ക് സാമാന്യമായി വെളിവാകുന്നത് നമ്മള് എപ്പോഴും പറയാറുള്ള മലയാളിത്തമാണ്. അത് നമുക്ക് ഇന്നും തന്നുകൊണ്ടിരിക്കുന്നയാള് എന്നതാണ് മലയാളികള്‍ക്ക് ഈ സംഗീതസംവിധായകനോടുള്ള കടപ്പാട്. മറ്റൊന്ന് സംഗീതം അടിസ്ഥാനപരമായി പഠിച്ചിട്ടാണ് സംഗീതസംവിധായകനായത് എന്നതും എടുത്തുപറയേണ്ടതാണ്. ജയചന്ദ്രന്‍െറ ഗാനങ്ങള്‍ക്ക് പ്രത്യേക ഐഡന്റിറ്റിയില്ല എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം. അത് കുറച്ചൊക്കെ ശരിയുമാണ്. സിനിമാഗാനങ്ങള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത സംസ്കാരത്തിലുള്ള സിനിമക്കുവേണ്ടി സൃഷ്ടിക്കപ്പെടുമ്പോള്‍ അതില്‍ ഒരു സ്ഥിരം ശൈലി പിന്തുടരണമെന്ന് വാശിപിടിക്കേണ്ടതുണ്ടോ. സംഗീതാസ്വാദകര്‍ യഥാര്‍ഥത്തില്‍ വൈവിധ്യം ആഗ്രഹിക്കുന്നില്ളേ. അക്കാര്യത്തില്‍ ജയചന്ദ്രന് പുതുതലമുറയുടെ രീതി കാത്തുസൂക്ഷിക്കുന്നു എന്നുവേണം കരുതാന്‍. ഇത് ഇപ്പോഴത്തെ സംഗീതശൈലിയില്‍ നിന്നു തന്നെ പ്രകടവുമാണ്. പല ബഹളങ്ങള്‍ക്കിടയിലും പാട്ടുകള്‍ ഹിറ്റാക്കുകയും അതില്‍ നമുക്ക് ഇഷ്ടപ്പെടുന്ന മലയാളിത്തം അതായത് ശുദ്ധമായ മെലഡി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിന്‍െറ വിജയം.
midhun Forum Boss
Location : ktm
Subject: Re: എം. ജയചന്ദ്രന് Wed Mar 30, 2016 5:44 pm
Subject: Re: എം. ജയചന്ദ്രന് Wed Mar 30, 2016 5:49 pm
Kathirunnu | Shreya Ghoshal Live Performance | M Jayachandran | Jayaragangal | Manorama Online
Ammu Forum Boss
Subject: Re: എം. ജയചന്ദ്രന് Thu Mar 31, 2016 4:50 pm
തിരുവനന്തപുരം: ‘എന്ന് നിന്‍െറ മൊയ്തീന്’ സിനിമയില്‍ ആരൊക്കെ വേണം, എന്തൊക്കെ വേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം നടന് പൃഥ്വിരാജിനുണ്ടെന്ന് സംഗീത സംവിധായകന് എം. ജയചന്ദ്രന്. പ്രസ്ക്ളബിന്‍െറ ‘മീറ്റ് ദ പ്രസി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജ് ക്ഷണിച്ചതനുസരിച്ചാണ് സിനിമക്കായി പാട്ടുകള്‍ ചെയ്തത്. പൃഥ്വിരാജ് സിനിമയുടെ നായകന് മാത്രമായിരുന്നില്ല, സിനിമയുടെ തുടക്കം മുതല്‍ സംവിധായകന് വിമലിനൊപ്പം അദ്ദേഹവും സജീവമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയില്‍ ആരു വേണം, എന്ത് വേണ്ട എന്ന് പറയാനുള്ള അധികാരം പൃഥ്വിരാജിനുണ്ടായിരുന്നു. അതൊരു സൂപ്പര്‍താരത്തിന്‍െറ അഭിപ്രായമായി താന്‍ കാണുന്നില്ല. പൃഥ്വിരാജിന്‍െറ നിര്‍ദേശങ്ങള്‍ ഏറെ ഉപകാരപ്രദവുമായിരുന്നു.
സൂപ്പര്‍താരങ്ങളാണ് സംഗീതസംവിധായകരെയും സിനിമാഗാനങ്ങളെയും നിശ്ചയിക്കുന്നതെന്ന രമേശ് നാരായണന്‍െറ വിമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ രമേശ് നാരായണന്‍െറ കൂടി സമ്മതത്തോടെയാണ് പാട്ടുകള്‍ ചെയ്തതെന്നായിരുന്നു മറുപടി. ‘എന്ന് നിന്‍െറ മൊയ്തീനി’ലെ ഗാനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. കിട്ടാത്തതില്‍ സങ്കടമില്ല. അര്‍ഹിക്കുന്ന വ്യക്തിക്കുതന്നെയാണ് അവാര്‍ഡ് ലഭിച്ചത്. രമേശ് നാരായണന് മികച്ച സംഗീത സംവിധായകനാണ്. ജൂറിയില്‍ ഉണ്ടായിരുന്നത് ശരത്താണ്. എന്‍െറ ഗാനങ്ങള്‍ക്ക് അവാര്‍ഡ് നല്കാതിരുന്നതില് ശരത്തിന് എന്തെങ്കിലും വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകും. അത് വളരെ സന്തോഷത്തോടെ അംഗീകരിക്കുന്നു.
പാട്ടിന് അനുയോജ്യമായ ശബ്ദം നോക്കിയാണ് താന്‍ ഗായികയെയും ഗായകനെയും നിശ്ചയിക്കുന്നത്. അവരുടെ ജാതിയും മതവും ദേശവും നോക്കിയിട്ടില്ല. ഇന്ത്യയിലെയും അറബ് രാജ്യങ്ങളിലെയും പ്രശസ്ത ഗായകരെ ഉള്‍ക്കൊള്ളിച്ചുള്ള ഇന്തോ-അറേബ്യന്‍ സിംഫണിയൊരുക്കുക എന്ന മോഹം മനസ്സിലുണ്ടെന്നും ജയചന്ദ്രന് പറഞ്ഞു.
midhun Forum Boss
Location : ktm
Subject: Re: എം. ജയചന്ദ്രന് Mon Apr 04, 2016 2:16 pm
sharat eppol jury angamoke aayo.. aarum music cheyan vilikunnilalllo.. kashtam
Ammu Forum Boss
Subject: Re: എം. ജയചന്ദ്രന് Mon Apr 04, 2016 3:41 pm
midhun wrote:
sharat eppol jury angamoke aayo.. aarum music cheyan vilikunnilalllo.. kashtam
നല്ല ടാലന്റ് ഉള്ള കലാകാരന്
midhun Forum Boss
Location : ktm
Subject: Re: എം. ജയചന്ദ്രന് Mon Apr 04, 2016 3:57 pm
Ammu wrote:
midhun wrote:
sharat eppol jury angamoke aayo.. aarum music cheyan vilikunnilalllo.. kashtam
നല്ല ടാലന്റ് ഉള്ള കലാകാരന്
flowers award jury aanennu advt. kanikunna kandu.. enthano sharatine aarum vilikathathu.. film songs trend anusarichu song undakkan pattunnillarikkum
Ammu Forum Boss
Subject: Re: എം. ജയചന്ദ്രന് Mon Apr 04, 2016 4:00 pm
midhun wrote:
Ammu wrote:
നല്ല ടാലന്റ് ഉള്ള കലാകാരന്
flowers award jury aanennu advt. kanikunna kandu.. enthano sharatine aarum vilikathathu.. film songs trend anusarichu song undakkan pattunnillarikkum
ശരത് സാറിന്റെ ക്ലാസിക്കല്‍ ടച്ചുള്ള പാട്ടുകള്‍ക്ക് ഇപ്പോള്‍ ഡിമാണ്ട് കുറവാന്നു തോന്നുന്നു
midhun Forum Boss
Location : ktm
Subject: Re: എം. ജയചന്ദ്രന് Mon Apr 04, 2016 4:23 pm
Ammu wrote:
midhun wrote:
flowers award jury aanennu advt. kanikunna kandu.. enthano sharatine aarum vilikathathu.. film songs trend anusarichu song undakkan pattunnillarikkum
ശരത് സാറിന്റെ ക്ലാസിക്കല്‍ ടച്ചുള്ള പാട്ടുകള്‍ക്ക് ഇപ്പോള്‍ ഡിമാണ്ട് കുറവാന്നു തോന്നുന്നു
last erngiya thalsamaym penkutti, classic touch pattonnum illayirunnu.. pattoke sradhikapettirunnu.. veoru karyam undu, eppol back ground music cheyunnavare aanu film directors kooduthalum select cheyunnathu.. gopi sunder okae atha valiya demand.