സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_lcapപ്രവാസലോക വാര്‍ത്തകള്‍  - Page 2 Voting_barപ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_rcap 
Ammu
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_lcapപ്രവാസലോക വാര്‍ത്തകള്‍  - Page 2 Voting_barപ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_rcap 
vipinraj
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_lcapപ്രവാസലോക വാര്‍ത്തകള്‍  - Page 2 Voting_barപ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_rcap 
sandeep
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_lcapപ്രവാസലോക വാര്‍ത്തകള്‍  - Page 2 Voting_barപ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_rcap 
shamsheershah
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_lcapപ്രവാസലോക വാര്‍ത്തകള്‍  - Page 2 Voting_barപ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_rcap 
Neelu
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_lcapപ്രവാസലോക വാര്‍ത്തകള്‍  - Page 2 Voting_barപ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_rcap 
Binu
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_lcapപ്രവാസലോക വാര്‍ത്തകള്‍  - Page 2 Voting_barപ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_rcap 
unnikmp
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_lcapപ്രവാസലോക വാര്‍ത്തകള്‍  - Page 2 Voting_barപ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_rcap 
midhun
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_lcapപ്രവാസലോക വാര്‍ത്തകള്‍  - Page 2 Voting_barപ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_rcap 
Greeeeeshma
പ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_lcapപ്രവാസലോക വാര്‍ത്തകള്‍  - Page 2 Voting_barപ്രവാസലോക വാര്‍ത്തകള്‍  - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 പ്രവാസലോക വാര്‍ത്തകള്‍

Go down 
+22
Parthan
Greeeeeshma
sErI
Neelu
Laila N
ROHITH NAMBIAR
Sheeja
balamuralee
ranjith
gani
sandeep
vipinraj
unnikmp
Binu
Abhijit
sunder
Michael Jacob
Minnoos
Usha Venugopal
Ammu
shamsheershah
parutty
26 posters
Go to page : Previous  1, 2, 3 ... 14 ... 27  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptySun Jan 19, 2014 9:41 am

ഇറാഖില്‍ സ്ഫോടനപരമ്പര: 26 മരണം

ബാഗ്ദാദ്. ഇറാഖില്‍ തലസ്ഥാന നഗരിയില്‍ ഉണ്ടായ സ്ഫോടനപരമ്പരയില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ക്കു പരുക്കേറ്റു. തുടരെയുണ്ടായ സ്ഫോടനങ്ങളില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് മന്‍സൂര്‍ ജില്ലയിലുണ്ടായ സ്ഫോടനത്തിലാണ്. ആറുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 12 ഓളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍ തന്നെയുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, ബാഗ്ദാദില്‍ തന്നെയുണ്ടായ മറ്റൊരു കാര്‍ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇറാഖില്‍ സ്ഫോടനങ്ങള്‍ നടക്കുന്നത് പതിവാണ്. യുഎന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. 8,868 പേരാണ് 2013 ല്‍ ഇവിടെയുണ്ടായ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyTue Jan 21, 2014 7:57 am

ദുബായില്‍ 'യൂറോപ്പിന്‍റ ഹൃദയം' ഒരുങ്ങുന്നു

ദുബായ്: മരുഭൂമിയില്‍ തണുത്തുറഞ്ഞ തെരുവിലൂടെ യാത്ര ചെയ്യണോ? യൂറോപ്പിന്റെ കാലാവസ്ഥയും സൗന്ദര്യവുമൊക്കെ നുകരാന്‍ ഇനി അവിടേക്ക് പോകേണ്ടതില്ല. യൂറോപ്പിന്റെ മൊത്തത്തിലുള്ള അനുഭവം നല്‍കുന്ന പ്രദേശം ദുബായില്‍ ഒരുങ്ങുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് പദ്ധതി.

തണുപ്പും മഞ്ഞും ഐസും ഒക്കെ ചേരുന്ന യൂറോപ്പിന്റെ കാലാവസ്ഥയാണ് ദുബായ് കൃത്രിമമായി ഒരുക്കുന്നത്. ദുബായ് വേള്‍ഡ് ഐലന്‍ഡിലെ പദ്ധതിക്ക് 843 മില്യന്‍ അമേരിക്കന്‍ ഡോളര്‍ ചെലവിടും. 'ഹാര്‍ട്ട് ഓഫ് യൂറോപ്പ്' എന്ന പേരില്‍ ആറ് ദ്വീപുകളിലായാണ് ഇത് ഒരുക്കുന്നത്. ഹാളിന് പുറത്തും കൃത്രിമമായി തണുപ്പും ഐസുമൊക്കെ നിറഞ്ഞ കാലാവസ്ഥ ഒരുക്കുന്ന ലോകത്തിലെ ആദ്യ സംരംഭത്തിനാണ് ദുബായ് തയ്യാറെടുക്കുന്നത്.

ജര്‍മന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന പദ്ധതിയില്‍ പണിയുന്ന നഗരത്തിലെ തെരുവുകളെല്ലാം മഴവെള്ളവും ഐസും നിറഞ്ഞ നിലയിലായിരിക്കും. കൃത്യമായി പറഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും തണുപ്പുള്ള ഒരു പ്രദേശത്ത് പോയ പ്രതീതിയായിരിക്കും മരുഭൂമിയില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് പദ്ധതിയുടെ പ്രമോട്ടര്‍മാരായ ക്ലിന്റെനൈസ്റ്റ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ജോസഫ് ക്ലിന്റെനെസ്റ്റ് അറിയിച്ചു. 2016-ഓടെ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലുകള്‍, വില്ലകള്‍, മാര്‍ക്കറ്റുകള്‍, ബൂട്ടിക്കുകള്‍, നൈറ്റ് ക്ലബ്ബുകള്‍ എന്നിവയും ഉണ്ടാകും. ഒഴുകി നടക്കുന്ന വില്ലകളായിരിക്കും മറ്റൊരു പ്രത്യേകത. ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ് എന്നീ പേരുകളിലായിരിക്കും ദ്വീപുകള്‍. സോച്ചി, ബെല്‍ജിയം, ലക്‌സംബര്‍ഗ്, ജനീവ, മോണ്ടി കാര്‍ലോ, പോളണ്ട് എന്നീ സ്ഥലങ്ങളും ഇതിനൊപ്പം ഉണ്ടാവും. ദ്വീപുകളെയും സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന പാലങ്ങളും വഴികളും ശില്‍പ്പചാതുര്യമുള്ളതായിരിക്കുമെന്ന് നിര്‍മാതാക്കളായ നഖീല്‍ അറിയിച്ചു. നഖീല്‍ നിര്‍മിക്കുന്ന ദ്വീപുകള്‍ വികസിപ്പിക്കുന്നത് അതാത് നിക്ഷേപകരായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ തുറന്ന അക്വേറിയവും ഇവിടെ ഉണ്ടാകും.

പത്ത് വര്‍ഷം മുമ്പ് ആലോചനയിലുണ്ടായിരുന്ന പദ്ധതി 2009-ലെ സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍ത്തിവെച്ചതായിരുന്നു. ദുബായിയുടെ സാമ്പത്തികമേഖല മെച്ചപ്പെട്ടതോടെയാണ് നഖീല്‍ വീണ്ടും പദ്ധതി പുനനാരംഭിക്കാന്‍ തീരുമാനിച്ചത്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyWed Jan 22, 2014 7:20 am

യു.എ.ഇ.യില്‍ പുകയിലവിരുദ്ധ നിയമം പ്രാബല്യത്തില്‍

പുകയില പരസ്യങ്ങള്‍ക്ക് നിരോധനം
കുട്ടികളുടെ സാന്നിധ്യത്തില്‍ വാഹനങ്ങളില്‍ പുകവലിക്ക് വിലക്ക്
വില്പനയ്ക്ക് കടുത്ത നിബന്ധനകള്‍
നിയമലംഘകര്‍ക്ക് പിഴയും തടവും
പുകയില ഉത്പാദനവും കൃഷിയും ക്രമേണ നിര്‍ത്തലാക്കും


ദുബായ്: പുകവലിക്കും പുകയില ഉത്പന്നങ്ങളുടെ വില്പനയ്ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം യു.എ.ഇ.യില്‍ പ്രാബല്യത്തില്‍ വന്നു. 2013 ജൂലായ് 21-ന് ആരോഗ്യ മന്ത്രാലയം പുകയിലവിരുദ്ധ നിയമം പ്രഖ്യാപിച്ചപ്പോള്‍ അനുവദിച്ച ആറുമാസ കാലാവധി ജനവരി 20-ന് അവസാനിച്ചതോടെയാണ് നിബന്ധനകള്‍ പ്രാബല്യത്തിലായത്.

പുതുതലമുറയെ പുകയിലയെന്ന ദുശ്ശീലത്തില്‍ നിന്ന് മുക്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രധാനമായും നിയമം നടപ്പാക്കുന്നത്. യുവാക്കള്‍ക്ക് പുകയില ലഭ്യമാക്കുന്നതിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ നിയമം പുകയിലയുടെ പരസ്യം രാജ്യത്ത് നിരോധിക്കുകയും ചെയ്തു. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാന്നിധ്യത്തില്‍ കാറിനകത്ത് വെച്ച് പുകവലിക്കുന്നതിന് നിയമം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് 500 ദിര്‍ഹമാണ് പിഴ. നിയമം പ്രാബല്യത്തില്‍ വന്നതോടെ വാഹനങ്ങള്‍ക്കകത്തും അടച്ചിട്ട മുറികളിലും കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലിക്കുന്നവരെ പിടികൂടുന്നതിനായി ദുബായ് പോലീസിന്റെ നിരീക്ഷണം ശക്തമാകും.

18 വയസ്സിന് താഴെയുള്ള യുവാക്കള്‍ക്ക് ഷീഷ അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ വില്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് 5,00 മുതല്‍ 10,000 ദിര്‍ഹംവരെ പിഴ ചുമത്തും.

പുകയില ഉത്പന്നങ്ങള്‍ വില്ക്കുന്ന കടകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആരാധനായലയങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു. സ്‌കൂള്‍, കോളേജുകള്‍, നഴ്‌സറികള്‍, യൂണിവേഴ്‌സിറ്റികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില വില്പന പാടില്ലെന്നാണ് നിയമം. ഷീഷ കഫെകള്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന് 150 മീറ്റര്‍ അകലം പാലിക്കണം.

കൂടാതെ, കടകളില്‍ കുട്ടികള്‍ക്കായുള്ള ഉത്പന്നങ്ങള്‍ക്കും സ്‌പോര്‍ട്‌സ് വെയര്‍, ആരോഗ്യസംബന്ധമായ ഉത്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഇലക്‌നേട്രാണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പവും പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നും നിയമം അനുശാസിക്കുന്നു.

പുകയില ഉത്പന്നങ്ങളുടെ പരസ്യവും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ഇനി മുതല്‍ പത്രമാധ്യമങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങിയവയിലൊന്നും പുകയില പരസ്യങ്ങള്‍ അനുവദിക്കില്ല. രാജ്യത്ത് നിശ്ചയിച്ചിരിക്കുന്ന ഗുണനിലവാരത്തിനൊത്ത് ഉയരാത്ത ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ തടവും ലഭിക്കും. ലംഘനം തുടര്‍ന്നാല്‍ പിഴ ഇരട്ടിയാകും. ഷീഷ കഫെകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മുതല്‍ അര്‍ധരാത്രി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ ഷീഷ എത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

രാജ്യത്ത് പുകയില കൃഷി ചെയ്യുന്നതും അനുബന്ധ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതും നിരോധിച്ചു. ഇതേത്തുടര്‍ന്ന് നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നിര്‍മാണ ശാലകള്‍ക്ക് പത്ത് വര്‍ഷത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. പുകയില ഫാമുകള്‍ക്ക് രണ്ട് വര്‍ഷത്തെ ഗ്രേസ് പിരീഡ് ആണ് അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിനുള്ളില്‍ ഇവയ്ക്ക് തങ്ങളുടെ ഉത്പാദനം ക്രമേണ കുറച്ചുകൊണ്ട് വന്ന് പൂര്‍ണമായും നിര്‍ത്തലാക്കാനാണ് നിയമം അനുശാസിക്കുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyThu Jan 23, 2014 7:06 am

സൗദിയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ നാടുകടത്തിയത് 2.5 ലക്ഷം പേരെ

റിയാദ്: അനധികൃതമായി കുടിയേറിയവരും തൊഴിൽ നിയമം ലംഘിച്ചവരുമുൾപ്പെടെ ഏകദേശം 2.5 ലക്ഷം വിദേശികളെ കഴിഞ്ഞ 3 മാസത്തിനുള്ളിൽ സൗദി അറേബ്യ നാടുകടത്തി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരെ പുറത്താക്കുന്ന നടപടി നവംബർ 4 മുതലാണ് സൗദി മന്ത്രാലയം ആരംഭിച്ചത്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗം പേരും അനധികൃതമായി സൗദിയിലേക്കെത്തിയ എത്യോപ്യൻ പൗരൻമാരാണ്. ഇന്ത്യ,​ ബംഗ്ളാദേശ്,​ പാകിസ്ഥാൻ,​ ഇന്തോനേഷ്യ,​ ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത തൊഴിലാളികളും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്.

അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തുന്നത് വഴി സൗദി പൗരൻമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് സൗദി മന്ത്രാലയം അഭിപ്രായപ്പെട്ടു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyThu Jan 23, 2014 12:13 pm

പ്രവാസലോക വാര്‍ത്തകള്‍  - Page 2 272323 
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyFri Jan 24, 2014 6:56 am

കാനഡയിൽ വൃദ്ധസദനത്തിന് തീപിടിച്ച് 30 പേർ മരിച്ചു
 പ്രവാസലോക വാര്‍ത്തകള്‍  - Page 2 635779 പ്രവാസലോക വാര്‍ത്തകള്‍  - Page 2 708918 

മോൺട്രിയൽ: കാനഡയിലെ ക്യുബക്കിൽ ഒരു വൃദ്ധസദനത്തിന് തീപിച്ച് മുപ്പതിലധികം അന്തേവാസികൾ മരിച്ചുതായി സൂചന. മൂന്ന് പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അർദ്ധരാത്രിയോടെയാണ് കെട്ടടത്തിൽ തീ പടർന്നത്. ഒരു മണിക്കൂറിനുള്ളിൽ കെട്ടിടത്തിന്രെ ഒരു ഭാഗം പൂർണമായും കത്തിയമരുകയായിരുന്നു. മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyFri Jan 24, 2014 7:07 am

കുവൈത്തില്‍ വ്യാജവിസയിലെത്തിയ 12,000 പേര്‍ക്കെതിരെ നടപടി കര്‍ശനമാക്കി

കുവൈത്ത്: കുവൈത്തില്‍ വ്യാജവിസയിലെത്തിയ 12,000 പേര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി. സന്ദര്‍ശനവിസ നിര്‍ത്തിവെച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആഭ്യന്തരമന്ത്രാലയം സുരക്ഷ-പൊതുജന വിഭാഗം ഡയറക്ടര്‍ കേണല്‍ ആദില്‍ അല്‍-ഹഷാഷ് നിഷേധിച്ചു. നിലവിലുള്ള വിസ നിയമപ്രകാരം സാധാരണ നല്കിവരുന്ന സന്ദര്‍ശനവിസ അനുവദിക്കുന്നത് തുടരുന്നതാണെന്നും അല്‍-ഹഷാഷ് വ്യക്തമാക്കി.

രാജ്യത്ത് നിലവിലുള്ള ഏറ്റവും ഗുരുതരമായ വിഷയമാണ് അനധികൃത കുടിയേറ്റക്കാരുടെ തള്ളിക്കയറ്റം. നിയമലംഘനത്തിലൂടെ വലിയൊരു വിഭാഗം വിദേശികള്‍, പ്രത്യേകിച്ച് അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ രാജ്യത്ത് തുടരുന്നത് വലിയ തോതിലുള്ള സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സര്‍ക്കാര്‍തലത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള സത്വര നടപടികള്‍ക്ക് ഊന്നല്‍ നല്കിയിരിക്കുകയുമാണ്.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ അടിസ്ഥാനത്തിാല്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അടിയന്തര പരിഹാരങ്ങള്‍ക്കായി സാമൂഹിക തൊഴില്‍മന്ത്രാലയത്തിലെ ഉന്നത സമിതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ത്വരഗതിയില്‍ നീക്കിക്കൊണ്ടിരിക്കുകയാണെന്ന് അല്‍-ഹഷാഷ് അറിയിച്ചു.

വ്യാജ ലൈസന്‍സുകളുടെ സഹായത്തോടെ കഴിഞ്ഞ വര്‍ഷം 12,000 വിസകള്‍ നല്കിയതിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉന്നതസമിതി നടത്തിയ പരിശോധനയില്‍ 5,000 പേരുടെ ഫയലുകള്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ അറസ്റ്റ്‌വാറന്‍റും പുറപ്പെടുവിച്ചിരിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലിചെയ്യുന്ന ഇവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ കുടിയേറ്റവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഇപ്പോള്‍ വ്യാജവിസകള്‍ നല്കിയിട്ടുള്ളത്. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാളെ നിയമവിഭാഗത്തിന് കൈമാറിയിരിക്കുകയാണ്.

വ്യാജവിസകളിലെത്തിയ വിദേശികള്‍ നിരപരാധികളാണെന്നും അവരെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം മനുഷ്യാവകാശലംഘനമാകുമെന്നും ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജവിസ റാക്കറ്റുകള്‍ക്ക് ഇരയായവരെ ശിക്ഷിപ്പെടുന്ന രീതി ഒഴിവാക്കണമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടു.

അതോടൊപ്പം വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ശിക്ഷാകാലാവധി കഴിഞ്ഞ നിരവധി ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കുടുങ്ങി ക്കഴിയുകയാണെന്നുള്ള പരാതിയും ഉയരുന്നു. നാടുകടത്തുന്നതിന് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ വൈകുന്നതുമൂലമാണ് നാടുകടത്തല്‍ കേന്ദ്രത്തിലെ അസൗകര്യങ്ങള്‍ സഹിച്ച് ദിവസങ്ങള്‍ തള്ളിവിടുന്നതെന്ന് മലയാളികള്‍ പരാതിപ്പെടുന്നു. നാടുകടത്തല്‍ കേന്ദ്രത്തില്‍ ശിക്ഷാകാലാവധിയില്‍ ഇളവുലഭിച്ചവരും ശിക്ഷാകാലാവധി കഴിഞ്ഞവരുമായ നിരവധി ഇന്ത്യക്കാരുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഔട്ട്പാസ് തരേണ്ട എംബസി അധികൃതരുടെ ഭാഗത്ത്‌നിന്ന് തികഞ്ഞ അനാസ്ഥയാണുള്ളതെന്നും അവര്‍ പരാതിപ്പെടുന്നു.

മയക്കുമരുന്ന് കേസില്‍ പത്തുവര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ നവംബര്‍ 18-ന് ജയില്‍മോചിതനായ പാലക്കാട് സ്വദേശി റഹിം യൂസഫ് നാടുകടത്തല്‍ കേന്ദ്രത്തിലാണ്. എന്നാല്‍ നാടുകടത്തല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ നിയമാനുസൃതം നടത്തിവരികയാണെന്നാണ് എംബസി അധികൃതര്‍ വിശദീകരിച്ചത്.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptySat Jan 25, 2014 10:23 am

ബജറ്റില്‍ പ്രവാസികളെ തഴഞ്ഞെന്ന് ആരോപണം

ദുബായ്: ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച വാര്‍ഷിക ബജറ്റില്‍ പ്രവാസികളെ പാടേ തഴഞ്ഞെന്ന് ആരോപണം. കാര്‍ഷിക, ആരോഗ്യ മേഖലകളില്‍ മികച്ച ആനുകൂല്യങ്ങളും പദ്ധതികളും മുന്നോട്ടുവെച്ച ബജറ്റിനെ സ്വാഗതം ചെയ്യുന്ന പ്രവാസ മേഖല പക്ഷേ, പ്രവാസക്ഷേമം മുന്‍നിര്‍ത്തി പരിമിതമായ തുകയാണ് അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫിലെ പ്രമുഖ വ്യവസായികള്‍ക്കിടയില്‍ ബജറ്റ് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക വകയിരുത്തിയത് സ്വാഗതാര്‍ഹമാണെന്ന് നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസുഫലി ചൂണ്ടിക്കാട്ടി. ഗള്‍ഫിലെ അനുഭവസമ്പത്തുമായി എത്തുന്ന പ്രൊഫഷനലുകളെ യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ നിയോഗിക്കാനുള്ള പദ്ധതിയും ഏറെ സ്വാഗതാര്‍ഹമാണ്. പ്രവാസികളുടെ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് ഡാറ്റാബാങ്ക് തയ്യാറാക്കാനുള്ള നീക്കവും നല്ല വാര്‍ത്തകളാണെന്ന് എം.എ. യൂസുഫലി അഭിപ്രായപ്പെട്ടു.

20,000 കോടി രൂപയുടെ വാര്‍ഷിക ബജറ്റില്‍ പ്രവാസി ക്ഷേമത്തിനായുള്ള തുക 13.35 കോടിയില്‍ ഒതുക്കിയ നടപടി അനീതിയാണെന്ന് നോര്‍ക്ക ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിന്റെ 22 ശതമാനം സംഭാവന ചെയ്യുന്നവരെന്ന നിലയില്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണ്. എങ്കിലും കഴിഞ്ഞവര്‍ഷം വകയിരുത്തിയ മൂന്ന് കോടിയില്‍ നിന്ന് ഏറെ മെച്ചപ്പെട്ട തുകയാണ് ഇത്തവണ അനുവദിച്ചതെന്നും ഇസ്മായില്‍ റാവുത്തര്‍ ചൂണ്ടിക്കാട്ടി. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 10 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ രണ്ടുകോടി ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനാണ് - ഇത് സ്വാഗതാര്‍ഹമായ നിലപാടാണെന്നും ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്കായി പരിശീലന കേന്ദ്രം തുടങ്ങാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഡി.എം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. തിരിച്ചെത്തുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നത് നിതാഖാത് പോലുള്ളവയുടെ ദൂഷ്യഫലങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിക്കും. ആരോഗ്യമേഖലയില്‍ 629 കോടി രൂപ വകയിരുത്തിയത് ഏറെ പ്രോത്സാഹനജനകമാണ്. ജില്ലാ, താലൂക്ക് ആസ്പത്രികളുടെ വികസനത്തിനും അര്‍ബുദ രോഗികളുടെ ക്ഷേമത്തിനും ചികിത്സയ്ക്കുമായി തുക വകയിരുത്തിയതും സംസ്ഥാനത്തിന്റെ പുരോഗതിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും ഡോ. ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി.

പ്രവാസികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഒരു തുകയും വകയിരുത്തിയിട്ടില്ലെന്ന് പ്രമുഖ വ്യവസായി സി.കെ. മേനോന്‍ അഭിപ്രായപ്പെട്ടു. വര്‍ഷംതോറും മൂന്ന് ബില്യണ്‍ ഡോളറില്‍ കുറയാത്ത തുക പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ നിന്നുള്ള പ്രവാസികളെ കുറിച്ച് ബജറ്റില്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. നിര്‍മാണ രംഗത്ത് ഏര്‍പ്പെടുത്തിയ നികുതിയും പ്രതിഷേധാര്‍ഹമാണ്. ഇത് നിര്‍മ്മാണ മേഖലയെയും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മറ്റു മേഖലകളെയും ഏറെ ദോഷകരമായി ബാധിക്കുമെന്നും സി.കെ. മേനോന്‍ ചൂണ്ടിക്കാട്ടി.

പുതിയ പല സാമൂഹിക ക്ഷേമ സഹായങ്ങളും പ്രഖ്യാപിച്ച ധനകാര്യ മന്ത്രി പ്രവാസികളെ പാടേ വിസ്മരിച്ചതായി സാമ്പത്തിക വിദഗ്ധനും പ്രവാസബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ.വി. ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി. സൗദിയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി പലരും വെറുകൈയോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം പലരെയും നിത്യരോഗികളുമാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരക്കാരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി.

കേരള ബജറ്റില്‍ പ്രവാസികളെ പൂര്‍ണമായും തഴഞ്ഞതായി സൗദിയിലെ ഫൊകാസ ആരോപിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും പ്രശ്‌നങ്ങള്‍ക്കും നേരേയുള്ള ഗവണ്‍മെന്‍റിന്റെ അലിവില്ലായ്മയുമാണ് ബജറ്റ് വ്യക്തമാക്കുന്നത്. നിതാഖാത്തിനെ തുടര്‍ന്ന് തിരിച്ചുവരുന്ന മലയാളികള്‍ക്കായി സമ്പൂര്‍ണ്ണ പുനഃ രധിവാസ പാക്കേജ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 'പ്രവാസി' എന്നൊരു പേര് പോലും ബജറ്റില്‍ ഉച്ചരിക്കപ്പെട്ടിട്ടില്ലെന്നും ഫൊകാസ ആരോപിച്ചു. പ്രവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കുംവിധം ബജറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രി തയ്യാറാകണമെന്ന് ഫൊകാസ ആവശ്യപ്പെട്ടു.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptySat Jan 25, 2014 11:33 am

പ്രവാസലോക വാര്‍ത്തകള്‍  - Page 2 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyThu Jan 30, 2014 6:59 am

നാട്ടിലെ അക്കൗണ്ടുകളിലേക്ക് പണമയയ്ക്കാനുള്ള ഫീസ് ഉയര്‍ത്തി

അബുദാബി: നാട്ടിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിച്ചു.

50,000 ദിര്‍ഹമിന് മുകളിലുള്ള തുക അയയ്ക്കുന്നതിന് സേവന നിരക്ക് 15 ദിര്‍ഹമില്‍ നിന്ന് 20 ദിര്‍ഹമായാണ് കൂട്ടിയിട്ടുള്ളത്. ജനവരി 15 മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.50,000 രൂപയ്ക്ക് താഴെയുള്ള തുകയ്ക്ക് ഫീസ് 15 ദിര്‍ഹമായി തന്നെ തുടരും.

യു.എ.ഇ.യിലെ പണമിടപാടു സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പിന്റെ (ഫെര്‍ജ്) തീരുമാനപ്രകാരമാണ് ഫീസ് നിരക്ക് കൂട്ടിയത്. ഇതുപ്രകാരം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പണം അയയ്ക്കുന്നതിനുള്ള സേവന നിരക്ക് വര്‍ധിപ്പിച്ചു. മണി എക്‌സ്‌ചേഞ്ച് നടത്തിപ്പിലും ഇടപാടുകള്‍ക്കുമുള്ള ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് ഫെര്‍ജ് ഫീസ് നിരക്ക് കൂട്ടിയതെന്നാണ് അറിയുന്നത്.

നിലവില്‍ പ്രമുഖ മണി എക്‌സ്‌ചേഞ്ചുകളെല്ലാം തന്നെ വര്‍ധിപ്പിച്ച നിരക്ക് ഈടാക്കിത്തുടങ്ങിയതായാണ് അറിയുന്നത്. അവശേഷിക്കുന്നവ ഓഫീസ് കംപ്യൂട്ടര്‍ ശൃംഖലയില്‍ മതിയായ മാറ്റങ്ങള്‍ വരുത്തിയ ശേഷം പുതിയ ഫീസ് നിരക്ക് ഈടാക്കിത്തുടങ്ങും. 'ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫറി'നുള്ള നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyThu Jan 30, 2014 3:26 pm

രൂക്ഷമായ ശീതക്കാറ്റ്: അമേരിക്കയിൽ ഏഴു മരണം  പ്രവാസലോക വാര്‍ത്തകള്‍  - Page 2 794191 പ്രവാസലോക വാര്‍ത്തകള്‍  - Page 2 708918 

അറ്റ്ലാന്റ: അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങൾ വരെ നീണ്ട മാരകമായ ഹിമക്കാറ്റിൽ ഏഴു പേർ മരിച്ചു. ടെക്‌സാസ്,​ ജോർജിയ,​ കരോലിന എന്നിവിടങ്ങളിൽ ജനജീവിതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. ശീതക്കാറ്റ് ആറു കോടി ആളുകളെയെങ്കിലും ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

താപനില പൂജ്യത്തിലും താഴെയായി ഒരു ദിവസം കൂടി നിലനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. സ്കൂളുകളിൽ കുടുങ്ങിയ കുട്ടികളെയും മറ്റും പണിപ്പെട്ടാണ് അധികൃതർ വീട്ടിലെത്തിച്ചത്. റോഡുകളെല്ലാം ഏഴോളം സെന്റീമീറ്റർ മഞ്ഞിൽ മുങ്ങിക്കിടക്കുകയാണ്. വാഹനങ്ങൾ ഉപേക്ഷിക്കപ്പട്ട നിലയിൽ കിടക്കുന്നു. അപ്രതീക്ഷിത സാഹചര്യമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നേരത്തെ തന്നെ ഈ സ്ഥിതിയുണ്ടാകുമെന്ന് തങ്ങൾ മുന്നറിയിപ്പു നൽകിയിരുന്നതായി അന്തരീക്ഷ പഠന കേന്ദ്രങ്ങൾ വ്യക്തമാക്കി.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyFri Jan 31, 2014 6:53 am

കൊലപാതക കുറ്റം: സൗദിയിൽ ഇന്ത്യക്കാരന്രെ തലവെട്ടി

റിയാദ്: സ്പോൻസറെ കൊലപ്പെടുത്തിയ കുറ്റത്തിന് സൗദിയിൽ ഇന്ത്യൻ തൊഴിലാളിയുടെ തലവെട്ടി. മുഹമ്മദ് ലത്തീഫ് എന്ന ആളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

തന്റെ സ്പോൻസറായ ദാഫർ ബിൻ മുഹമ്മദ് അൽ ദസ്സരിയെ മൂർച്ചയേറിയ വസ്തു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റിലെറിഞ്ഞുവെന്നായിരുന്നു ലത്തീഫിനെതിരായ കുറ്റം.

സൗദിയിൽ ഈ വർഷം നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്. 2013ൽമാത്രം വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ 78 പേർക്കാണ് സൗദി സർക്കാർ വധശിക്ഷ നടപ്പാക്കിയത്.

ശരീഅത്ത് നിയമം പിന്തുടരുന്ന സൗദിയിൽ സാധാരണയായി കൊലപാതകം,​ സ്ത്രീപീഡനം,​ മോഷണം,​ മദ്യക്കടത്ത്,​ മതപരിത്യാഗം തുടങ്ങിയ കുറ്റങ്ങൾക്കാണ് വധശിക്ഷ നൽകി വരുന്നത്.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyFri Jan 31, 2014 10:47 am

കുവൈത്തില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്‍റംഗം

കുവൈത്ത്: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചവത്സര പദ്ധതിയുമായി പാര്‍ലമെന്‍റംഗം അബ്ദുള്ള അല്‍-തമീമി. പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കരടുബില്ലിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ ഉള്ളത്. വര്‍ധിച്ച വിദേശ ജനസംഖ്യ സ്വദേശികള്‍ക്ക് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതിനോടൊപ്പം ഗുരുതര സുരക്ഷാഭീഷണിയും സൃഷ്ടിക്കുന്നതായും വിലയിരുത്തുന്നുണ്ട്. കുറ്റങ്ങള്‍ വര്‍ധിക്കുക, ഗതാഗതക്കുരുക്ക് വര്‍ധിക്കുക, കെട്ടിടവാടക ഉയരുക എന്നീ പ്രശ്‌നങ്ങളോടൊപ്പം ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിക്കുന്നുണ്ട്.

വിദേശ ജനസംഖ്യ ഗണ്യമായി കുറയ്ക്കണമെന്നാണ് ബില്ലില്‍ പ്രധാനമായും ഉന്നയിക്കുന്നത്. ആര്‍ട്ടിക്കിള്‍ രണ്ടില്‍ വിദേശ തൊഴിലാളികളില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും സാമാന്യ തൊഴില്‍പരിചയമുള്ളവരുടെയും വിസ കാലാവധി അഞ്ചുവര്‍ഷമായി പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നു. ആര്‍ട്ടിക്കിള്‍ മൂന്നില്‍ രാജ്യത്തെ മൊത്തം സ്വദേശി ജനസംഖ്യയുടെ 10 ശതമാനമായി എല്ലാ വിദേശസമൂഹങ്ങളെയും നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്. അതായത് 124,000-ത്തില്‍ കൂടുതല്‍ ഒരു വിദേശരാജ്യക്കാരെയും അനുവദിക്കരുത് എന്നാണ് മറ്റൊരു അഭിപ്രായം.

അതേസമയം പഞ്ചവത്സര പദ്ധതി ജി.സി.സി. അംഗരാഷ്ട്രങ്ങള്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യക്കാരെയും ബാധിക്കുന്നതല്ല. കരടുബില്ല് പ്രാബല്യത്തിലാകുന്നതോടെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികളുടെ വിസകള്‍ മൂന്നുമാസത്തിനകം റദ്ദുചെയ്യുമെന്നും ഇതില്‍ പറയുന്നു.

വിസ റദ്ദ്‌ചെയ്ത തൊഴിലാളികളെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വ്യക്തികളോ സ്ഥാപനങ്ങളോ ഇവരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നതായി കണ്ടെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 15 പ്രകാരം രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷയും 10,000 ദിനാര്‍ പിഴയും കൂടാതെ വിദേശ തൊഴിലാളിയെ നാടുകടത്തുന്നതിനുള്ള സാമ്പത്തികച്ചെലവും വഹിക്കേണ്ടിവരുമെന്നും ബില്ലില്‍ പറയുന്നു.

രാജ്യത്ത് അനധികൃതമായി നിയമം ലംഘിച്ച് താമസിക്കുന്ന ഒരുലക്ഷത്തോളം വരുന്ന വിദേശ കുടിയേറ്റക്കാരെയും ഒഴിപ്പിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നതിന് ഭരണകര്‍ത്താക്കള്‍ നിര്‍ബന്ധിതരാകുന്നതായും അല്‍-തമീമി വ്യക്തമാക്കി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptySat Feb 08, 2014 4:43 pm

അമേരിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്, മലയാളി കുറ്റക്കാരന്‍; ശിക്ഷാവിധി ജൂണ്‍ പത്തിന് പ്രവാസലോക വാര്‍ത്തകള്‍  - Page 2 808463  പ്രവാസലോക വാര്‍ത്തകള്‍  - Page 2 808463 

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മലയാളി കുറ്റക്കാരനാണെന്ന് ഫെഡറല്‍ കോടതി വിധിച്ചു. ഓഹരി ഊഹക്കച്ചവടത്തിലൂടെ 27.60 കോടി ഡോളറിന്റെ (ഇപ്പോഴത്തെ കണക്കില്‍ ഏകദേശം 1700 കോടി രൂപ) തട്ടിപ്പ് നടത്തിയ കേസില്‍ അജയ് മാത്യു മറിയം ഡാനി തോമസ് എന്ന മാത്യു മാര്‍തോമയാണു പ്രതി. വിവിധ വകുപ്പുകളിലായി 45 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കേസാണിത്. എന്നാല്‍, ശിക്ഷ അതില്‍ കുറവായേക്കുമെന്ന് മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ശിക്ഷ ജൂണ്‍ പത്തിനു വിധിക്കും.
സാക് ക്യാപിറ്റല്‍ എന്ന ഫണ്ട് മാനേജിംഗ് കമ്പനിയുടെ ഫണ്ട് ട്രേഡറായിരുന്നു. മാത്യു. അല്‍സ്‌ഹൈമേഴ്‌സിനു മരുന്ന് കണ്ടു പിടിക്കാന്‍ എലാന്‍ കോര്‍പറേഷന്‍, വെയ്ത്ത് തുടങ്ങിയ കമ്പനികള്‍ ഗവേഷണം നടത്തിയതുമായി ബന്ധപ്പെട്ടാണ് മാത്യു തട്ടിപ്പ് നടത്തിയത്. ഗവേഷണവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഈ കമ്പനികളിലെ രണ്ട് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് ഇയാള്‍ ചോര്‍ത്തിയെടുത്തു.
ഔഷധവിപണിക്കും ഓഹരി വിപണിക്കും ഒരുപോലെ താല്പര്യമുള്ള ഗവേഷണങ്ങളായിരുന്നു ഇവരുടേത്. ഇതുമൂലം ഇവരുടെ ഓഹരികള്‍ക്ക് ആവശ്യകാരേറെയായിരുന്നു. മരുന്നു വിജയം വരിച്ചേക്കുമെന്നും കമ്പനികള്‍ വന്‍ ലാഭം കൊയ്യുമെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാക്ക് 2007 മുതല്‍ 90 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വാങ്ങി.
എന്നാല്‍, മരുന്ന് പരീക്ഷണം പരാജയമാണെന്ന് 2008 ജൂലൈ 17-ന് ഡോക്ടര്‍മാര്‍ മാത്യുവിനെ അറിയിച്ചു. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സാക്ക് ഒരാഴ്ചകൊണ്ട് ഓഹരിയെല്ലാം വിറ്റു. ഈ ഇടപാടില്‍ 27.6 കോടി ഡോളറായിരുന്നു സാക്കിന്റെ ലാഭം. ബോണസായി മാത്യുവിനു 90 ലക്ഷം ഡോളറും ലഭിച്ചു. മരുന്ന് പരാജയമാണെന്നറിയാതെ ഓഹരികള്‍ വാങ്ങിയവര്‍ക്ക് നഷ്ടമുണ്ടാവുകയും ചെയ്തു.
കേരളത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ കുടിയേറിയ ബോബി-ഡോ.ലിസി ദമ്പതികളുടെ മകനാണ് 39 വയസുകാരനായ മാത്യു. റോസ് മേരിയാണ് ഭാര്യ.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptySat Feb 08, 2014 6:05 pm

Ammu wrote:
അമേരിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്, മലയാളി കുറ്റക്കാരന്‍; ശിക്ഷാവിധി ജൂണ്‍ പത്തിന് പ്രവാസലോക വാര്‍ത്തകള്‍  - Page 2 808463  പ്രവാസലോക വാര്‍ത്തകള്‍  - Page 2 808463 

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മലയാളി കുറ്റക്കാരനാണെന്ന് ഫെഡറല്‍ കോടതി വിധിച്ചു. ഓഹരി ഊഹക്കച്ചവടത്തിലൂടെ 27.60 കോടി ഡോളറിന്റെ (ഇപ്പോഴത്തെ കണക്കില്‍ ഏകദേശം 1700 കോടി രൂപ) തട്ടിപ്പ് നടത്തിയ കേസില്‍ അജയ് മാത്യു മറിയം ഡാനി തോമസ് എന്ന മാത്യു മാര്‍തോമയാണു പ്രതി. വിവിധ വകുപ്പുകളിലായി 45 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കേസാണിത്. എന്നാല്‍, ശിക്ഷ അതില്‍ കുറവായേക്കുമെന്ന് മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ശിക്ഷ ജൂണ്‍ പത്തിനു വിധിക്കും.
സാക് ക്യാപിറ്റല്‍ എന്ന ഫണ്ട് മാനേജിംഗ് കമ്പനിയുടെ ഫണ്ട് ട്രേഡറായിരുന്നു. മാത്യു. അല്‍സ്‌ഹൈമേഴ്‌സിനു മരുന്ന് കണ്ടു പിടിക്കാന്‍ എലാന്‍ കോര്‍പറേഷന്‍, വെയ്ത്ത് തുടങ്ങിയ കമ്പനികള്‍ ഗവേഷണം നടത്തിയതുമായി ബന്ധപ്പെട്ടാണ് മാത്യു തട്ടിപ്പ് നടത്തിയത്. ഗവേഷണവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഈ കമ്പനികളിലെ രണ്ട് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് ഇയാള്‍ ചോര്‍ത്തിയെടുത്തു.
ഔഷധവിപണിക്കും ഓഹരി വിപണിക്കും ഒരുപോലെ താല്പര്യമുള്ള ഗവേഷണങ്ങളായിരുന്നു ഇവരുടേത്. ഇതുമൂലം ഇവരുടെ ഓഹരികള്‍ക്ക് ആവശ്യകാരേറെയായിരുന്നു. മരുന്നു വിജയം വരിച്ചേക്കുമെന്നും കമ്പനികള്‍ വന്‍ ലാഭം കൊയ്യുമെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാക്ക് 2007 മുതല്‍ 90 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വാങ്ങി.
എന്നാല്‍, മരുന്ന് പരീക്ഷണം പരാജയമാണെന്ന് 2008 ജൂലൈ 17-ന് ഡോക്ടര്‍മാര്‍ മാത്യുവിനെ അറിയിച്ചു. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സാക്ക് ഒരാഴ്ചകൊണ്ട് ഓഹരിയെല്ലാം വിറ്റു. ഈ ഇടപാടില്‍ 27.6 കോടി ഡോളറായിരുന്നു സാക്കിന്റെ ലാഭം. ബോണസായി മാത്യുവിനു 90 ലക്ഷം ഡോളറും ലഭിച്ചു. മരുന്ന് പരാജയമാണെന്നറിയാതെ ഓഹരികള്‍ വാങ്ങിയവര്‍ക്ക് നഷ്ടമുണ്ടാവുകയും ചെയ്തു.
കേരളത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ കുടിയേറിയ ബോബി-ഡോ.ലിസി ദമ്പതികളുടെ മകനാണ് 39 വയസുകാരനായ മാത്യു. റോസ് മേരിയാണ് ഭാര്യ.

 പ്രവാസലോക വാര്‍ത്തകള്‍  - Page 2 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptySun Feb 09, 2014 12:55 pm

മദീനയില്‍ തീപിടുത്തം: പതിനഞ്ചു തീര്‍ഥാടകര്‍ മരിച്ചു

 പ്രവാസലോക വാര്‍ത്തകള്‍  - Page 2 635779 പ്രവാസലോക വാര്‍ത്തകള്‍  - Page 2 708918 

ജിദ്ദ: തീര്‍ഥാടന നഗരമായ മദീനയില്‍ ഹറം ശരീഫിനു സമീപമുള്ള ഹോട്ടലില്‍ ഉണ്ടായ അഗ്‌നിബാധയില്‍ പതിനഞ്ചു തീര്‍ഥാടകര്‍ മരിച്ചു. പുകയില്‍ ശ്വാസം മുട്ടിയാണ് അധികപേരും മരിച്ചത്. 130 പേര്‍ ആസ്പത്രിയിലാണ്.

വിവിധ രാജ്യക്കാരായ എഴുന്നൂറോളം തീര്‍ഥാടകര്‍ താമസിച്ചിരുന്ന സിത്തീന്‍ റോഡിലെ അല്‍ഇഷ്രാഖ് അല്‍മദീന' ഹോട്ടലില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിബാധയുടെ കാരണം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപണികള്‍ക്കിടെ ഉണ്ടായ തകരാറാണ് അത്യാഹിതത്തിന് വഴി വെച്ചതെന്നാണ് പ്രാഥമിക നിഗമനം.

അഗ്‌നിശമന വിഭാഗത്തിന്റെ പതിനെട്ടു യൂണിറ്റുകള്‍ , റെഡ് ക്രസന്റിന്റെ 14 യൂണിറ്റുകള്‍ , ആരോഗ്യ വകുപ്പിന്റെ എട്ടുടീമുകള്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് തീ നിയന്ത്രണ വിധേയമായത്.

പരിക്കേറ്റവരെ കിംഗ് ഫഹദ്, അല്‍ അന്‍സാര്‍ തുടങ്ങിയ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ഈജിപ്തുകാരായ തീര്‍ത്ഥാടകരാണെന്ന് സൗദിയിലെ ഈജിപ്ഷ്യന്‍ അംബാസിഡര്‍ അറിയിച്ചു. ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യക്കാരുള്‍പ്പെട്ടിട്ടില്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyMon Feb 10, 2014 12:39 pm

അമേരിക്കയില്‍ വാഹനാപകടം: മലയാളികള്‍ അടക്കം നാല് വിദ്യാര്‍ഥികള്‍ മരിച്ചു

ഫ്ലോറിഡ: അമേരിക്കയിലെ താമ്പയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ അടക്കം നാലു വിദ്യാര്‍ഥികള്‍ മരിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയില്‍ നിയമ വിദാര്‍ഥിയായ ജോബിന്‍ കുരിയാക്കോസ് (21), ദാമി യേശുദാസ് (21) എന്നിവരാണു മരിച്ച മലയാളി വിദ്യാര്‍ഥികള്‍ . അങ്കിത് പട്ടേല്‍ (21), ഇംത്യാസ് ഇല്യാസ് (20) എന്നിവരാണു മരിച്ച മറ്റ് രണ്ടു പേര്‍ .

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ ദിശയില്‍ വണ്‍വേ തെറ്റിച്ചു വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവരുടെ കാര്‍ കത്തിനശിച്ചു.

ഒര്‍ലാന്‍ഡോ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ഇടവകാഗമാണ് ജോബിന്‍ . ന്യു യോര്‍ക്ക് യോങ്കേഴ്‌സില്‍ നിന്നു 11 വര്‍ഷം മുന്‍പ് ഫ്ലോറിഡക്ക് പോയതാണ്. കോട്ടയത്തിനടുത്ത് അമയനൂര്‍ ഓമത്തിലായ പന്തമ്മാക്കല്‍ ജോയി കുര്യാക്കോസിന്റെയും മാവേലിക്കര സ്വദേശി മറിയാമ്മ ജോയിയുടെയും (വത്സ) മകനാണ്. സഹോദരന്‍ : ജോയല്‍ .
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyMon Feb 10, 2014 12:48 pm

മഴ തുടരും ; താപനില വീണ്ടും താഴോട്ട്

ദുബായ്: യു.എ.ഇ.യില്‍ വീണ്ടും മഴക്കാലം. ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയും കാറ്റുമെത്തിയത് തണുപ്പിന്റെ കാഠിന്യംകൂട്ടി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പ്രതികൂല കാലാവസ്ഥ റോഡുകളില്‍ ഏറെ നേരത്തെ ഗതാഗത തടസ്സത്തിനും നിരവധി അപകടങ്ങള്‍ക്കും കാരണമാക്കി.

ഞായറാഴ്ച രാവിലെ തുടങ്ങിയ മഴ പലയിടങ്ങളിലും രാത്രി വരെയും തുടര്‍ന്നു. അബുദാബി, ഫുജൈറ എമിറേറ്റുകളില്‍ കനത്തമഴ ലഭിച്ചതായാണ് വിവരം. ദുബായ്, ഷാര്‍ജ എന്നീ എമിറേറ്റുകളിലും രാവിലെ മുതല്‍ സാമാന്യം നല്ല മഴയാണ് ലഭിച്ചത്. അബുദാബി നഗരപ്രദേശങ്ങളിലും മുസഫ വ്യവസായ മേഖലയിലും സര്‍ ബനിയാസ്, റുവൈസ് ഏരിയകളിലും നല്ല തോതിലുള്ള മഴയാണ് രാവിലെ മുതല്‍ ലഭിച്ചത്. ഒപ്പം പ്രദേശങ്ങളില്‍ തണുപ്പിന്റെ കാഠിന്യവും കൂടി. മഴയെ ത്തുടര്‍ന്ന് പലയിടങ്ങളിലും വൈദ്യുതി തടസ്സമനുഭവപ്പെടുകയും ചെയ്തു. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് വാഹനമോടിക്കുന്നവര്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാനും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
മഴയെത്തുടര്‍ന്ന് ദുബായിലെ പ്രധാന റോഡുകളില്‍ നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശൈഖ് സായിദ് റോഡ്, അല്‍ റബാത്ത് റോഡ് തുടങ്ങിയയിടങ്ങളില്‍ വാഹനാപകടങ്ങള്‍ ഉണ്ടായതായി പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

മഴയും തണുത്തകാറ്റും അന്തരീക്ഷോഷ്മാവ് വീണ്ടും കുറയാനിടയാക്കി. ഞായറാഴ്ച ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് റാസല്‍ഖൈമയിലാണ്. 15 ഡിഗ്രി സെല്‍ഷ്യസ് ആണ് റാസല്‍ഖൈമയില്‍ രേഖപ്പെടുത്തിയ ശരാശരി ചൂട്. ഷാര്‍ജയില്‍ 16-ഉം ദുബായ്, അബുദാബി എമിറേറ്റുകളില്‍ 19 വീതവുമാണ് രേഖപ്പെടുത്തിയ ശരാശരി ചൂട്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyThu Feb 13, 2014 7:19 am

ഒമാനില്‍ മഴയും കാറ്റും ശക്തമാകുമെന്ന് മുന്നറിയിപ്പ്

മസ്‌കറ്റ്: ഒമാനില്‍ ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയും ആലിപ്പഴം പൊഴിയലിനുമെല്ലാം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഒമാന്റെ പല ഭാഗങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് പബല്‍ക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനാണ് സൂചിപ്പിച്ചിരിക്കുന്നത്. മസ്‌കറ്റ്, മുസാണ്ടം, തെക്ക് വടക്ക് അല്‍ ബറ്റീന, അല്‍ ദഖിലിയാന്‍, വടക്ക് തെക്ക് അല്‍ ഷരീഖിയ, അല്‍ ഹാജര്‍ മൗണ്ടന്‍ തുടങ്ങിയ ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദമാണ് കാരണം. മിക്ക ഗവര്‍ണേറ്റുകളിലും താപനിലയില്‍ കാര്യമായ കുറവ് വരുമെന്നും ഒമാന്‍ കടലില്‍ തിരമാല ഉയരുമെന്നും മുസാണ്ടം തീരത്ത് കടല്‍ക്ഷോഭം ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. കടലില്‍ പോകുന്നതും നദികളില്‍ കുറുകെ കടക്കുന്നതിനും നിരോധന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyFri Feb 14, 2014 7:12 am

എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ താളം തെറ്റുന്നു

ദുബായില്‍ നിന്നുള്ള കൊച്ചി, കോഴിക്കോട്, പുണെ വിമാനങ്ങള്‍ വൈകി

ദുബായ്:ഇന്ത്യക്കാരുടെ സ്വന്തം ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തനം താളംതെറ്റുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വൈകിപ്പറക്കുന്ന എക്‌സ്പ്രസ്സിന്റെ വ്യാഴാഴ്ചയിലെ നാല് വിമാനങ്ങള്‍ ഏറെ വൈകിയാണ് ദുബായില്‍ നിന്ന് പുറപ്പെട്ടത്. ക്യാബിന്‍ ക്രൂവിന്റെ അപര്യാപ്തതയും പുണെയില്‍ സേനയുടെ നിര്‍ബന്ധത്തിന് വഴങ്ങി പുറപ്പെടാന്‍ സാധിക്കാത്തതുമൊക്കെയാണ് കഴിഞ്ഞ ദിവസത്തെ വൈകിപ്പറക്കലിന് കാരണമായത്.

ബുധനാഴ്ച പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ്343 കൊച്ചി വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രി 7.20-നാണ് പുറപ്പെട്ടത്. സാങ്കേതികതടസ്സം കാരണം പുണെയില്‍നിന്ന് വിമാനം വരാന്‍ വൈകിയതാണ് കാരണം.
വ്യാഴാഴ്ച പോകേണ്ടിയിരുന്ന കൊച്ചി വിമാനം ഏറെ വൈകിയും പോയിരുന്നില്ല. പുണെയില്‍നിന്ന് വിമാനം എത്താന്‍ വൈകിയതാണ് സര്‍വീസ് വൈകാന്‍ കാരണമെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ രാജേന്ദ്ര ബാബു വ്യക്തമാക്കി. പുണെയില്‍നിന്ന് വൈകിയ വിമാനം കയറ്റിവിടാന്‍ മിലിട്ടറി ഉദ്യോഗസ്ഥര്‍ വിമുഖത കാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതേത്തുടര്‍ന്ന് പുണെയില്‍ നിന്ന് ദുബായിലേക്ക് വരേണ്ട 141 പേരുടെ യാത്രയും മുടങ്ങി. കേന്ദ്ര ഗവണ്‍മെന്‍റില്‍ സ്വാധീനം ചെലുത്തി സേനയില്‍ നിന്നും അനുമതി വാങ്ങി വിമാനം ദുബായിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് രാജേന്ദ്ര ബാബു ചൂണ്ടിക്കാട്ടി. പുണെ വിമാനം ദുബായിലെത്തുന്ന മുറയ്ക്ക് കൊച്ചിയിലേക്കുള്ള സര്‍വീസും നടത്താനാണ് ശ്രമം.

വ്യാഴാഴ്ച രാത്രി എട്ടിന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്‌സ്344 വിമാനം ഏറെ വൈകിയും പുറപ്പെട്ടിട്ടില്ല. ആവശ്യത്തിന് ക്യാബിന്‍ ക്രൂ ഇല്ലാത്തതാണത്രെ കാരണം. മുംബൈയില്‍ നിന്നും ക്യാബിന്‍ ക്രൂ ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പുലര്‍ച്ചെ 3.30ന് ദുബായില്‍ നിന്നും വിമാനം പുറപ്പെടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും രാജേന്ദ്ര ബാബു അറിയിച്ചു.

വിസാകാലാവധി കഴിഞ്ഞവരും അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടില്‍ പോകുന്നവരുമായ നിരവധി പേര്‍ ഈ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരായുണ്ട്. ചെക്ക് ഇന്‍ ചെയ്തവര്‍ക്ക് എക്‌സ്പ്രസ് അധികൃതര്‍ ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെക്ക് ഇന്‍ ചെയ്യാത്തവര്‍ക്ക് വീട്ടിലേക്ക് തിരിച്ചുപോകാമെങ്കിലും വിമാനം എപ്പോള്‍ വരുമെന്നറിയാത്തതുകൊണ്ട് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ തന്നെ തങ്ങുകയാണ് ചെയ്തത്.

ദുബായ്, ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളില്‍ നിന്നായി പ്രതിദിനം മൊത്തം 15-ഓളം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയിലേക്ക് നടത്തുന്നത്. ഇതില്‍ എട്ടെണ്ണം ദുബായില്‍ നിന്നും നാലെണ്ണം ഷാര്‍ജയില്‍ നിന്നുമാണ്. ചൊവ്വാഴ്ച ഷാര്‍ജയില്‍ നിന്നുള്ള കൊച്ചി വിമാനം മുടങ്ങിയതിന് പിറകെയാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ദുബായില്‍ നിന്നുള്ള സര്‍വീസുകള്‍ താളം തെറ്റിയത്.

സാങ്കേതികത്തകരാറുകള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ ദുബായില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കായി പ്രത്യേക എന്‍ജിനീയര്‍ വിഭാഗത്തെ നിയമിക്കുമെന്ന് നേരത്തെ വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. ഇത്തരമൊരു പ്രഖ്യാപനമുണ്ടായതല്ലാതെ, ഇതു സംബന്ധിച്ച യാതൊരു നടപടിയും ഇന്നുവരെ ഉണ്ടായിട്ടില്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyFri Feb 14, 2014 7:13 am

ആടുജീവിതം അറബിയിലേക്ക്

ദോഹ: ഇനി ആടു ജീവിതം അറബികള്‍ക്കും വായിക്കാനവസരം. ഗള്‍ഫിലെ വിദേശികളുടെ പൊള്ളുന്ന ജീവിതത്തിന്റെ ചില ഏടുകളിലേക്കു വെളിച്ചം വീശുന്ന ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലാണ് സുഹൈല്‍ വാഫിയെന്ന യുവാവ് അറബിയിലേക്കു മൊഴിമാറ്റം നടത്തുന്നത്.

'എന്റെ നോവല്‍ അറബിയിലേക്കു മൊഴിമാറ്റം നടത്തുന്നുവെന്നറിഞ്ഞതില്‍ സന്തോഷം. എല്ലാ വിജയാശംസകളും. സ്‌നേഹത്തോടെ ബെന്യാമിന്‍.' കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഒന്‍പതിന് ആടുജീവിതത്തിന്റെ മൂന്നാം പേജില്‍ ബെന്യാമിന്‍ ഒപ്പിട്ടു നല്കിയ ഓട്ടോഗ്രാഫാണ് സുഹൈല്‍ വാഫിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്.

മലയാളത്തില്‍ വായനക്കാരന്റെ ഹൃദയത്തിലേക്ക് ചേക്കേറിയ നജീബിന്റെ ആടുജീവിതത്തിന് ഇംഗ്ലീഷിനും ഹിന്ദിക്കും തമിഴിനും പിറകെ അറബിയിലും പരിഭാഷ പുറത്തിറങ്ങുന്നു. മലയാളത്തില്‍ റെക്കോഡ് വില്‍പ്പന നടന്ന ആടു ജീവിതത്തിന്റെ അറബി പരിഭാഷ പുറത്തിറക്കുന്നത് കുവൈത്തിലെ പ്രശസ്ത പ്രസാധകരായ ആഫാഖ് ബുക്ക് സ്റ്റോറാണ്.

'അയ്യാമുല്‍ മാഇസ്' എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന നജീബിന്റെ ജീവിതകഥ അറബിയില്‍ തയ്യാറാക്കുന്നത് മലയാളി യുവാവാണെന്നതും ശ്രദ്ധേയം. സുഹൈല്‍ വാഫിയെന്ന തിരൂര്‍ സ്വദേശിയുടെ തൂലികത്തുമ്പിലൂടെയാണ് അറബ് വായനക്കാര്‍ മലയാളിയുടെ ആടുജീവിതത്തെ തിരിച്ചറിയുക.

അയ്യാമുല്‍ മാഇസിന്റെ കവര്‍ ഡിസൈനിങ് പൂര്‍ത്തി യായിട്ടുണ്ട്. പെന്‍ഗ്വിന്‍ ബുക്‌സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച 'ഗോട്ട് ഡെയ്‌സ്' പുറത്തിറക്കിയ അതേ കവര്‍ ചിത്രം തന്നെയാണ് അറബിയിലും ഉപയോഗിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അറബിയിലേക്കുള്ള മൊഴിമാറ്റത്തില്‍ ചില പ്രയാസങ്ങള്‍ നേരിട്ടതായി സുഹൈല്‍ വാഫി പറഞ്ഞു. പ്രത്യേകിച്ച് മലയാളിക്ക് മാത്രം മനസ്സിലാകുന്ന ചില പദങ്ങള്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്. ഭാഷയും ശൈലിയും മാറ്റുമ്പോഴുള്ള പ്രയാസങ്ങളില്‍ പിതാവ് അബ്ദുല്‍ ഹക്കീം ഫൈസിയാണ് സുഹൈല്‍ വാഫിയെ സഹായിച്ചത്. സൈനബയാണ് സുഹൈലിന്റെ മാതാവ്. സുഹൈലയാണ് ഭാര്യ. റെനാ സുഹൈല്‍ ഏക മകളാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptySun Feb 16, 2014 7:41 am

ദുബായ് ഫുഡ് ഫെസ്റ്റിവലിന് 21-ന് തുടക്കം

ദുബായ്: പ്രഥമ ദുബായ് ഫുഡ് ഫെസ്റ്റിവലിന് 21-ന് തുടക്കമാകും. മാര്‍ച്ച് 15 വരെ നീളുന്ന ഭക്ഷ്യമേളയുടെ ഭാഗമായി ഗ്രാന്‍ഡ് കേരള ഫെസ്റ്റിവല്‍ അടക്കമുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറുക. ലോകപ്രശസ്ത പാചകവിദഗ്ധരുടെ സാന്നിധ്യവും ആയിരക്കണക്കിന് റെസ്റ്റോറന്‍റുകളുടെ പങ്കാളിത്തവും ഫുഡ് ഫെസ്റ്റിവലിനെ രുചിയുടെ മഹാമേളയാക്കി മാറ്റുമെന്നാണ് പ്രതീക്ഷ.

ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീറ്റെയില്‍ എസ്റ്റാബ്ലിഷ്‌മെന്‍റിന്റെ നേതൃത്വത്തിലാണ് ദുബായ് ഫുഡ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. നഗരത്തിലെ 5,300 റെസ്റ്റോറന്‍റുകളെയും പ്രമുഖ ഷോപ്പിങ് മാളുകളെയും ഔട്ട്‌ലെറ്റുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് മേള അരങ്ങേറുന്നത്. ടേസ്റ്റ് ഓഫ് ദുബായ്, ഗള്‍ഫ് ഫുഡ്, ബോട്ട് ഷോ, ഗള്‍ഫ് ഫോട്ടോ പ്ലസ് തുടങ്ങി വൈവിധ്യമാര്‍ന്ന പത്ത് പരിപാടികള്‍ ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്.

ഫിബ്രവരി 20 മുതല്‍ 22 വരെ ക്രീക്ക് പാര്‍ക്കില്‍ ദുബായ് വണ്ടര്‍ലാന്‍ഡിലാണ് ഗ്രാന്‍ഡ് കേരള ഫെസ്റ്റിവല്‍ അരങ്ങേറുക. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ മേഖലകളില്‍നിന്നുള്ള രുചിവൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന ഭക്ഷ്യമേളയാണ് ഗ്രാന്‍ഡ് കേരള ഫെസ്റ്റിവലിന്റെ സവിശേഷത. സന്ദര്‍ശകര്‍ക്കായി മത്സരങ്ങളും വിനോദ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും.

ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ലുലു, യൂണിയന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സ്പിന്നീസ്, കാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്നതിന് അവസരമൊരുക്കും. മേള നടക്കുന്ന അവസരത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് 250 ദിര്‍ഹമിന്റെ സാധനങ്ങള്‍ വാങ്ങുന്നവരില്‍നിന്ന് ഭാഗ്യശാലികളെ തിരഞ്ഞെടുത്ത് 50,000 ദിര്‍ഹം മൂല്യമുള്ള സമ്മാനം നല്‍കുന്നതാണ് ഇതില്‍ പ്രധാനം. ഈ തുകയ്ക്ക് വര്‍ഷം മുഴുവന്‍ തങ്ങള്‍ക്കാവശ്യമുള്ള ഗ്രോസറി ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് വിജയികള്‍ക്ക് ലഭിക്കുക. ഓരോ ഹൈപ്പര്‍മാര്‍ക്കറ്റിലും ആഴ്ചയില്‍ രണ്ട് നറുക്കെടുപ്പുകള്‍ വീതം സംഘടിപ്പിക്കും.

ഫിബ്രവരി 21, 22 തിയ്യതികളില്‍ വേള്‍ഡ് ട്രേഡ് സെന്‍ററിന്റെ നേതൃത്വത്തില്‍ ഫെസ്റ്റിവല്‍ സിറ്റിയില്‍ നടക്കുന്ന ഫുഡ് കാര്‍ണിവലാണ് മേളയുടെ മറ്റൊരു സവിശേഷത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുടെ പരിചയപ്പെടുത്തലും പ്രമുഖ പാചക വിദഗ്ധരുടെ ക്ലാസുകളും ശില്‍പ്പശാലകളും കാര്‍ണിവലില്‍ അരങ്ങേറും. കുടുംബങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണ് കാര്‍ണിവല്‍ അരങ്ങേറുന്നത്.

ഭക്ഷ്യവ്യവസായ മേഖലയില്‍ നിന്നുള്ള കമ്പനികളും വ്യാപാരികളും വിദഗ്ധരും സമ്മേളിക്കുന്ന ഗള്‍ഫ് ഫുഡ് ട്രേഡ് സെന്‍ററില്‍ 23 മുതല്‍ 27 വരെയാണ് നടക്കുക. മേഖലയില്‍ നിന്നുള്ള 20,000 കമ്പനികളും 4,500 പ്രദര്‍ശകരും ഗള്‍ഫ് ഫുഡില്‍ പങ്കെടുക്കും.

ടേസ്റ്റ് ഓഫ് ദുബായിയുടെ ഏഴാമത് പതിപ്പിനും ദുബായ് ഫുഡ് ഫെസ്റ്റിവല്‍ വേദിയാകും. മീഡിയാ സിറ്റി ആംഫി തിയേറ്ററില്‍ നടക്കുന്ന ടേസ്റ്റ് ഓഫ് ദുബായില്‍ പ്രമുഖ പാചക വിദഗ്ധരെ നേരില്‍ കാണാനും വിഭവങ്ങള്‍ രുചിക്കാനും കുടുംബങ്ങള്‍ക്ക് അവസരം ലഭിക്കും. 27,28 തിയ്യതികളില്‍ എമിറേറ്റ്‌സ് ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന 'ദ ബിഗ് ഗ്രില്‍' തീര്‍ത്തും പുതിയൊരു അനുഭവമായിരിക്കും ദുബായ് നിവാസികള്‍ക്ക് നല്‍കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 'ഗ്രില്‍' ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പരിപാടിയില്‍ മധ്യപൂര്‍വേഷ്യന്‍ രുചിയുടെ വൈവിധ്യവും സവിശേഷതയും രുചിച്ചറിയാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും.

ടേസ്റ്റ് ഓഫ് പെറു, എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചര്‍, ഗള്‍ഫ് ഫോട്ടോ പ്ലസ്, ബോട്ട് ഷോ തുടങ്ങിയവയും വിവിധ തീയതികളിലായി ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyMon Feb 17, 2014 7:23 am

സൗദി പത്രത്തിന് വനിതാ മേധാവി

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി ഒരു ദിനപത്രത്തിന് വനിതാ എഡിറ്റർ-ഇൻ-ചീഫ്. സൗദിയിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ ‘സൗദി ഗസറ്റ്’ന്രെ മേധാവിയായി പത്രത്തിന്രെ ഡെപ്യൂട്ടി എഡിറ്റർ-ഇൻ-ചീഫ് സൊമായ്യ ജബർതി നിയമിതയായി. ‘അറബ് ന്യൂസ്’ പത്രത്തിൽ ഏറെ കാലം പ്രവർത്തിച്ച ജബർതി പത്രത്തിന്രെ മാനേജിങ്ങ് എഡിറ്റർ പദവിയിൽ എത്തിയിരുന്നു.

കടുത്ത യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ സ്ത്രീകൾ പത്രപ്രവർത്തന മേഖലയിലേക്ക് കടന്നുവരുന്നത് വിരളമാണ്
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptyMon Feb 17, 2014 7:12 pm

ജപ്പാനില്‍ കാറ്റിലും മഞ്ഞുവീഴ്ചയിലും 12 പേര്‍ മരിച്ചു

ടോക്കിയോ: കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും ജപ്പാനില്‍ 12 പേര്‍ മരിച്ചു. വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ 1650-പേര്‍ക്ക് പരിക്കുണ്ട്.

രണ്ടാഴ്ചയ്ക്കിടെ രണ്ടാംതവണ ജപ്പാനിലുടനീളമുണ്ടായ ശീതക്കാറ്റ് കനത്തനാശനഷ്ടം വിതച്ചു. ടോക്കിയോയില്‍ 27 സെന്‍റീമീറ്റര്‍ മഞ്ഞുവീഴ്ചയുണ്ടായി. ഏഴിടങ്ങളിലായാണ് 12 പേര്‍ മരിച്ചത്. ഹിമപാതം മൂലം വീടുകള്‍ തകരുമെന്ന ഭീതിയില്‍ രണ്ടായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. മഞ്ഞുകാറ്റിലകപ്പെട്ട് 800 കാറുകള്‍ റോഡില്‍കുടുങ്ങി. 100 വിമാനസര്‍വീസുകളും മുടങ്ങി. റെയില്‍ ഗതാഗതവും താറുമാറായിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് ഹിമപാതം തുടങ്ങിയത്. ശനിയാഴ്ച മഴപെയ്തത് മഞ്ഞുരുകാന്‍ സഹായിച്ചു. ഞായറാഴ്ച വെയിലുണ്ടായതും കെടുതികള്‍ക്ക് ആശ്വാസമായി. എന്നാല്‍ ഹിമപാതം തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. കഴിഞ്ഞ ആഴ്ചയാണ് ദശകത്തിനിടെയുണ്ടായ ഏറ്റവുംവലിയ മഞ്ഞുവീഴ്ചയ്ക്ക് ജപ്പാന്‍ സാക്ഷിയായത്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 EmptySat Feb 22, 2014 7:53 am

സൗദിയില്‍ റൂംഹീറ്റര്‍ പൊട്ടിത്തെറിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു  പ്രവാസലോക വാര്‍ത്തകള്‍  - Page 2 550205 പ്രവാസലോക വാര്‍ത്തകള്‍  - Page 2 22974 പ്രവാസലോക വാര്‍ത്തകള്‍  - Page 2 708918 


കായംകുളം: സൗദി അറേബ്യയിലെ റിയാദില്‍ റൂംഹീറ്റര്‍ പൊട്ടിത്തെറിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു. പത്തിയൂര്‍ ശബരിക്കല്‍ പരേതനായ മാധവന്റെ മകന്‍ രവി (55), ഭാര്യ ചന്ദ്രലീല (സുധ-45), മകന്‍ ആരോമല്‍ (അഞ്ച്) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. റൂംഹീറ്റര്‍ പൊട്ടി വിഷവാതകം മുറിക്കുള്ളില്‍ നിറഞ്ഞ് ശ്വാസംമുട്ടി മരിച്ചതായാണ് നാട്ടില്‍ ലഭിച്ച വിവരം.

റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ് രവി. കാലാവധി തീരുംമുന്‍പ് വിസ പുതുക്കുന്നതിന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ചന്ദ്രലീലയും മകന്‍ ആരോമലും റിയാദിലെത്തിയത്. കായംകുളം ഹോളി മേരി സ്‌കൂളില്‍ എല്‍.കെ.ജി. വിദ്യാര്‍ത്ഥിയാണ് ആരോമല്‍.

സൗദിയില്‍ത്തന്നെ ജോലിചെയ്യുന്ന രവിയുടെ സഹോദരന്മാരായ കൃഷ്ണന്‍, ബാബു എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ നാട്ടില്‍ അറിയിച്ചു.
Back to top Go down
Sponsored content





പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    പ്രവാസലോക വാര്‍ത്തകള്‍  - Page 2 Empty

Back to top Go down
 
പ്രവാസലോക വാര്‍ത്തകള്‍
Back to top 
Page 2 of 27Go to page : Previous  1, 2, 3 ... 14 ... 27  Next
 Similar topics
-
» പ്രവാസലോക വാര്‍ത്തകള്‍
» പ്രവാസലോക വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» പ്രധാന വാര്‍ത്തകള്‍!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: