ഈ പാട്ട് എനിക്കേറെ ഇഷ്ട്ടമാ....അതെ പോലെ ഗുരുവിലെ "ദേവസംഗീതം നീയല്ലോ.." ...
കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺപിറാവ് മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)
എൻറെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ് വീണ്ടുമെന്നു നീ പോയ്വരും.............................. ഇനി വരും വസന്തരാവിൽ നിൻറെ സ്നേഹജന്മമാകെ സ്വന്തമാക്കുവാൻ ഞാൻ വരും......................... ചിറകുണരാ പെൺപിറാവായ് ഞാനിവിടെ കാത്തുനിൽക്കാം മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)
ജയകുമാറിന്റെ എനിക്കേറെ ഇഷ്ട്ടമുള്ള ഗാനം...ചേച്ചിയുടെ ചടുലതയുള്ള ആലാപനമാധുര്യവും കൊറസിന്റെ മനോഹാരിതയും , രവീന്ദ്രന് മാഷിന്റെ സംഗീതവും ആകെ കൂടി കാതിനു ഇമ്പം തന്നെ ....