സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഡോക്ടറോട് ചോദിക്കാം..! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഡോക്ടറോട് ചോദിക്കാം..! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഡോക്ടറോട് ചോദിക്കാം..! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഡോക്ടറോട് ചോദിക്കാം..! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഡോക്ടറോട് ചോദിക്കാം..! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഡോക്ടറോട് ചോദിക്കാം..! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഡോക്ടറോട് ചോദിക്കാം..! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഡോക്ടറോട് ചോദിക്കാം..! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഡോക്ടറോട് ചോദിക്കാം..! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഡോക്ടറോട് ചോദിക്കാം..! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഡോക്ടറോട് ചോദിക്കാം..! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഡോക്ടറോട് ചോദിക്കാം..! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഡോക്ടറോട് ചോദിക്കാം..! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഡോക്ടറോട് ചോദിക്കാം..! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഡോക്ടറോട് ചോദിക്കാം..! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഡോക്ടറോട് ചോദിക്കാം..! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഡോക്ടറോട് ചോദിക്കാം..! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഡോക്ടറോട് ചോദിക്കാം..! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഡോക്ടറോട് ചോദിക്കാം..! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഡോക്ടറോട് ചോദിക്കാം..! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഡോക്ടറോട് ചോദിക്കാം..! Vote_lcapഡോക്ടറോട് ചോദിക്കാം..! Voting_barഡോക്ടറോട് ചോദിക്കാം..! Vote_rcap 
Ammu
ഡോക്ടറോട് ചോദിക്കാം..! Vote_lcapഡോക്ടറോട് ചോദിക്കാം..! Voting_barഡോക്ടറോട് ചോദിക്കാം..! Vote_rcap 
vipinraj
ഡോക്ടറോട് ചോദിക്കാം..! Vote_lcapഡോക്ടറോട് ചോദിക്കാം..! Voting_barഡോക്ടറോട് ചോദിക്കാം..! Vote_rcap 
sandeep
ഡോക്ടറോട് ചോദിക്കാം..! Vote_lcapഡോക്ടറോട് ചോദിക്കാം..! Voting_barഡോക്ടറോട് ചോദിക്കാം..! Vote_rcap 
shamsheershah
ഡോക്ടറോട് ചോദിക്കാം..! Vote_lcapഡോക്ടറോട് ചോദിക്കാം..! Voting_barഡോക്ടറോട് ചോദിക്കാം..! Vote_rcap 
Neelu
ഡോക്ടറോട് ചോദിക്കാം..! Vote_lcapഡോക്ടറോട് ചോദിക്കാം..! Voting_barഡോക്ടറോട് ചോദിക്കാം..! Vote_rcap 
Binu
ഡോക്ടറോട് ചോദിക്കാം..! Vote_lcapഡോക്ടറോട് ചോദിക്കാം..! Voting_barഡോക്ടറോട് ചോദിക്കാം..! Vote_rcap 
unnikmp
ഡോക്ടറോട് ചോദിക്കാം..! Vote_lcapഡോക്ടറോട് ചോദിക്കാം..! Voting_barഡോക്ടറോട് ചോദിക്കാം..! Vote_rcap 
midhun
ഡോക്ടറോട് ചോദിക്കാം..! Vote_lcapഡോക്ടറോട് ചോദിക്കാം..! Voting_barഡോക്ടറോട് ചോദിക്കാം..! Vote_rcap 
Greeeeeshma
ഡോക്ടറോട് ചോദിക്കാം..! Vote_lcapഡോക്ടറോട് ചോദിക്കാം..! Voting_barഡോക്ടറോട് ചോദിക്കാം..! Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ഡോക്ടറോട് ചോദിക്കാം..!

Go down 
+4
Abhijit
Michael Jacob
parutty
shamsheershah
8 posters
Go to page : 1, 2, 3  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:43 am

ആരോഗ്യപരമായ ചിന്തകള്‍ക്കും, അഭിപ്രായങ്ങള്‍ക്കുമായി ഒരിടം.
അറിയുന്ന കൂട്ടുകാര്‍ അറിവുകള്‍ പങ്കു വെക്കുവാൻ ക്ഷണിക്കുന്നു. ഡോക്ടറോട് ചോദിക്കാം..! 768717 ഡോക്ടറോട് ചോദിക്കാം..! 768717 ഡോക്ടറോട് ചോദിക്കാം..! 768717


Last edited by shamsheershah on Thu Sep 25, 2014 11:11 am; edited 2 times in total
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:44 am



നടുവേദന

യൗവനാരംഭം മുതല്‍ വാര്‍ധക്യം വരെ ഏതു പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന സര്‍വസാധാരണമായ ദുരിതമാണ് നടുവേദന. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകില്‍ കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ ജോലി, ആരോഗ്യം, പരിഷ്‌കാരം (ഫാഷന്‍) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സ്ത്രീകള്‍ക്ക് നടുവേദനയ്ക്ക് കാരണമാവുന്നത്.

നടുവേദന ചെറുക്കാന്‍ പത്ത് നിര്‍ദ്ദേശങ്ങള്‍ പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനം പേര്‍ക്കും പുറംവേദനയും (നടുവേദന) അനുബന്ധപ്രശ്‌നങ്ങളും ..പുരുഷന്മാര്‍ക്ക് പരിക്കുകളും. പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനത്തോളം പേരും ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ നടുവേദനയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം പെട്ടെന്ന് വളയുന്ന വിധത്തിലും മുന്നോട്ട് ആയല്‍, പുറകോട്ട് വലിയല്‍ എന്നിവ വേണ്ടിവരുന്ന വിധത്തിലുമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ദീര്‍ഘനേരം ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, കനമുള്ള വസ്തുക്കള്‍ ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായ സ്ത്രീകളിലുമാണ് നടുവേദന പെട്ടെന്ന് പിടിപെടുന്നത്.

ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്‍ത്തവം നിലയ്ക്കുന്ന സമയം എന്നിവയും സ്ത്രീകള്‍ക്ക് നടുവേദന ഉണ്ടാക്കുന്ന സമയങ്ങളാണ്. ചിലരില്‍ ഹൈഹീല്‍ഡ് ചെരിപ്പും ഇറുക്കം കൂടിയ വസ്ത്രങ്ങളും നടുവേദനയ്ക്ക് കാരണമാവാറുണ്ട്.
നടുവേദനയുണ്ടാക്കുന്ന കാരണങ്ങള്‍ഡിസ്‌ക് സ്ഥാനം തെറ്റല്‍:
നടുവേദനയുടെ
പ്രധാന കാരണങ്ങളിലൊന്നാണിത്.
ഈ അവസ്ഥയില്‍ ഇന്‍റര്‍ വെര്‍ട്ടിബ്രല്‍ ഡിസ്‌കിന്റെ
പുറംപാട പൊട്ടുന്നു. ജല്ലി പോലുള്ള
വസ്തു പുറത്തേക്ക് ഒഴുകുന്നു.

പേശിവേദന (മസില്‍ എയ്ക്ക്):
വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലം ഉണ്ടാവുന്നത്.
ഓസ്റ്റിയോ പൊറോസിസ് : എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു.
മസ്‌കുലോ സെ്കലറ്റല്‍ : പേശികള്‍, എല്ല്, സന്ധികള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവുന്നത്. പേശിപിടിത്തം , കോച്ചിവലിവ് എന്നിവ ഉണ്ടാവുന്നു. നട്ടെല്ലിലെ പരിക്കോ, നട്ടെല്ലിനുണ്ടാവുന്ന അമിത സമ്മര്‍ദമോ മൂലം സംഭവിക്കുന്നു.

സന്ധിവീക്കം (ആര്‍ത്രൈറ്റിസ്):
നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ് കിന്റെ ക്ഷയം മൂലം എല്ല് വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു.

തേയ്മാനം (വിയര്‍ ആന്‍റ് ടിയര്‍):
പ്രായമാകുന്നതോടെ ഡിസ്‌കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍ സ്‌പോഞ്ചുപോലുള്ള ഡിസ്‌ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ബലം കുറയുന്നു.

ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യങ്ങള്‍:
മാസമുറ, അതിനു തൊട്ടുമുമ്പുള്ള കാലം എന്നീ സമയങ്ങളിലുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും.
സേ്കാളിയോസിസ് കൈഫോസിസ് : നട്ടെല്ലിന്റെ ക്രമാതീതമായ വളവ്.
സിയാട്ടിക : ഇന്‍റര്‍വെര്‍ട്ടബ്രല്‍ ഡിസ്‌കില്‍ മുഴയുണ്ടാവുന്നത് ഇടുപ്പിലെ ഞരമ്പുകളെ അമര്‍ത്തുന്നു. ഇത് വേദനയുണ്ടാക്കാന്‍ കാരണമാവുന്നു.

ഗൗരവമായ കാരണങ്ങള്‍

നട്ടെല്ലില്‍ ട്യൂമര്‍
ക്ഷയം (ടിബി)
ബ്ലാഡര്‍ ഇന്‍ഫക്ഷന്‍ (മൂത്രസഞ്ചിയിലെ അണുബാധ)
അണ്ഡാശയ കാന്‍സര്‍
അണ്ഡാശയ മുഴ
ഗര്‍ഭാവസ്ഥ
വൃക്കരോഗം
ഹൃദ്രോഗം
പിള്ളവാതം, ഓസ്റ്റിയോ മലാസിയ വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ട് എല്ലിനുണ്ടാവുന്ന ബലക്ഷയം.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:47 am

കാബേജ് കഴിച്ചാല്‍ ശ്വാസകോശാര്‍ബുദം തടയാം

കാബേജ്, ബ്രോക്കോളി, മുളപ്പിച്ച പയറിനങ്ങളും ധാരാളമായി കഴിക്കുന്നത് ശ്വാസകോശ അര്‍ബുദം ഉണ്ടാകാനുളള സാദ്ധ്യതയെ തടയും.
ശരീരത്തിന്റെ ജനിതക ഘടന തന്നെ കാന്‍സറിനെ പ്രതിരോധിക്കുന്ന തരത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഈ പച്ചക്കറികള്‍ക്കു കഴിയും.

ശ്വാസകോശാര്‍ബുദമുള്ള 2100 പേരിലും രോഗമില്ലാത്ത 2100 പേരിലുമാണ് ഗവേഷകര്‍ പഠനം നടത്തിയത്. കാന്‍സറില്‍ നിന്ന് സംരക്ഷണം നല്കുന്ന ചില പ്രത്യേക ജീനുകള്‍ ഇതിലുണ്ടെന്ന് കണ്ടെത്തി. പ്രവര്‍ത്തനരഹിതമായി കണ്ടെത്തിയവരില്‍ കാന്‍സറില്‍നിന്നു സംരക്ഷണം ലഭിക്കുന്നതായി കാണാന്‍ കഴിഞ്ഞു. ഭക്ഷണരീതി അറിയാന്‍ മാതൃകാ ചോദ്യങ്ങളും ജനിതകഘടന മനസിലാക്കാന്‍ രക്ത പരിശോധനയുമാണു ഗവേഷകര്‍ നടത്തിയത്. കാബേജ് പോലെയുള്ള പച്ചക്കറികള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്കു ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത 33 ശതമാനം കുറയുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഐസോതയോ സയനേറ്റിന്റെ കലവറയാണ് കാബേജ് വിഭാഗത്തില്‍ പെട്ട പച്ചക്കറികള്‍ . ഇവയ്ക്കു കാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ട്.ഐസോതയോ സയനേറ്റിനെ ഇല്ലാതാക്കുന്ന എന്‍സൈം ഉല്‍പാദിപ്പിക്കാന്‍ ഇതിനു കഴിവുണ്ട്. അതുകൊണ്ട് കാബേജ് ഇനത്തില്‍പ്പെട്ട പച്ചക്കറികള്‍ ഉപയോഗിച്ചാല്‍ കാന്‍സറിനെ അകറ്റി നിര്‍്ത്താം.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:48 am

ഹാര്‍ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്‌

ഹാര്‍ട്ട് അറ്റാക്കിന് മുന്‍പും പിന്‍പും വേണ്ട മുന്‍കരുതല്‍, അറ്റാക്ക് ഉണ്ടായവരും ശസ്ത്രക്രിയ ചെയ്തവരും ്രശദ്ധിേക്കണ്ട കാര്യങ്ങള്‍ േഡാ.ബി.പത്മകുമാര്‍ (അഡീഷണല്‍ പ്രൊഫസര്‍, മെഡിക്കല്‍ േകാേളജ്, ആലപ്പുഴ) നിര്‍ദേശിക്കുന്നു...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, കൂടുന്ന പുകയില-മദ്യപാനശീലങ്ങള്‍ തുടങ്ങിയവയാണ്. ഹൃദ്രോഗം ബാധിക്കുന്ന പ്രായവും കുറഞ്ഞുവരികയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് ജീവിതത്തിന്റെ വസന്തകാലം അസ്തമിച്ചുവെന്ന് കരുതുന്നവരുണ്ട്. ഹാര്‍ട്ട് അറ്റക്കിന്റെ ആഘാതത്തില്‍നിന്ന് മോചിതരാകന്‍ കഴിയാത്തവരാണവര്‍. എന്നാല്‍, ഹാര്‍ട്ട് അറ്റാക്കിനുശേഷമോ, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും കഴിഞ്ഞെന്നു കരുതിയോ ജീവിതാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മറിച്ച് ജീവിതശൈലിയില്‍ ചില ചിട്ടകള്‍ പാലിച്ചാല്‍, അല്പം കരുതലെടുത്താല്‍ ജീവിതം ആവോളം ആസ്വദിക്കാം.

എന്താണ് ഹാര്‍ട്ട് അറ്റാക്ക്?

ഹൃദയത്തിന് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്‍ന്ന് ഹൃദയകോശങ്ങളും പേശികളും നിര്‍ജീവമായി പ്രവര്‍ത്തനരഹിതമാകുന്നു. ഇതാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍.

അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങള്‍?

നെഞ്ചുവേദനതന്നെയാണ് ഹൃദയാഘാതത്തിന്റെ സുപ്രധാന ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന വേദന തോളിലേക്കും ഇരുകൈകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും പുറംഭാഗത്തേക്കും വയറിന്റെ മുകള്‍ഭാഗത്തേക്കുമെല്ലാം പടരാനിടയുണ്ട്. നെഞ്ചിനുമേല്‍ ഭാരം കയറ്റിവെച്ചതുപോലയോ, പുകച്ചില്‍ പോലെയോ, നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നതുപോലെയോ ഒക്കെ വേദന അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചുവേദനയോടൊപ്പം അമിതമായി ശരീരം വിയര്‍ക്കാനിടയുണ്ട്. നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടുവെന്നുംവരാം. ഹാര്‍ട്ട് അറ്റാക്കുണ്ടായാല്‍ അമ്പത് ശതമാനം പേരിലും നെഞ്ചുവേദനയോടൊപ്പം ഛര്‍ദിയും അനുഭവപ്പെടാം.

വേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് വരുമോ?

നെഞ്ചുവേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം.

സൈലന്റ് അറ്റാക്ക് ഒരനുഗ്രഹമല്ല. മറിച്ച് ഹാര്‍ട്ട് അറ്റാക്കുണ്ടായ വ്യക്തിക്ക് ഉടന്‍തന്നെ വൈദ്യസഹായം തേടാന്‍ തടസ്സമാവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആസ്പത്രിയിലെത്തുന്നത്. അല്ലെങ്കില്‍ പിന്നീടേതെങ്കിലുമൊരവസരത്തില്‍ യാദൃച്ഛികമായി നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായതായി വെളിപ്പെടുന്നത്.

നെഞ്ചുവേദനയുമായി എത്തുന്ന ആള്‍ക്ക് നല്‍കുന്ന പരിശോധനകള്‍?

ഇ.സി.ജി. പരിശോധനയാണ് ആദ്യം നടത്തുന്നത്. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഹൃദയപേശികളിലുണ്ടാകുന്ന ഇലക്ട്രിക് വ്യതിയാനങ്ങളെ കണ്ടെത്തുകയാണ് ഇ.സി.ജി. ചെയ്യുന്നത്. എന്നാല്‍, ഹൃദയാഘാതമുണ്ടായാല്‍ എല്ലാവരിലും ഇ.സി.ജി. മാറ്റങ്ങള്‍ ഉണ്ടാകണമെന്നില്ല. രക്തസാമ്പിളുകള്‍ ശേഖരിച്ച് ടോപ്പോണി, ക്രിയാറ്റിന്‍ കൈനേസ് തുടങ്ങിയ ഘടകങ്ങളുടെ നില പരിശോധിക്കാറുണ്ട്. ഹൃദയാഘാതത്തത്തുടര്‍ന്ന് ഇവയുടെ അളവ് ഉയരാറുണ്ട്.

ഹൃദയധമനികളില്‍ ബ്ലോക്കുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി നടത്തുന്ന പരിശോധനയാണ് ആന്‍ജിയോഗ്രാഫി. ഹൃദയധമനികളില്‍ അയഡിന്‍ കലര്‍ന്ന ഡൈ കുത്തിവെച്ച് നടത്തുന്ന പരിശോധനയാണിത്. കൂടാതെ ആധുനിക സൗകര്യങ്ങള്‍ ലഭ്യമായ കേന്ദ്രങ്ങളില്‍ താലിയം സ്‌കാന്‍ ടെസ്റ്റ്, മള്‍ട്ടി സ്ലൈഡ്-എം.ആര്‍ ആന്‍ജിയോഗ്രാം പോലെയുള്ള പരിശോധനകളും ലഭ്യമാണ്.

എന്താണ് ആന്‍ജിയോപ്ലാസ്റ്റി?

ഹൃദയധമനികളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കാനുള്ള ചികിത്സാ മാര്‍ഗമാണ് ആന്‍ജിയോപ്ലാസ്റ്റി. രക്തധമനികളുടെ 70 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ആന്‍ജിയോഗ്രാഫി പരിശോധനയിലൂടെ കണ്ടെത്തുമ്പോഴാണ് ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിക്കാറുള്ളത്. എന്നാല്‍, വിവിധ ധമനികളില്‍ നിരവധി ബ്ലോക്കുകള്‍ കാണപ്പെടുകയാണെങ്കില്‍ ബൈപ്പാസ് ശസ്ത്രക്രിയതന്നെ വേണ്ടിവരും.
സാധാരണ ഗതിയില്‍ ഒരു മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാകുന്ന ഒരു ചികിത്സാ രീതിയാണ് ആന്‍ജിയോപ്ലാസ്റ്റി. ആന്‍ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനുശേഷമാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. കത്തീറ്റര്‍ ഉപയോഗിച്ച് തടസ്സമുള്ള ഭാഗത്തിലൂടെ ഒരു ഗൈഡ് വയര്‍ കടത്തിവിടുന്നു. ഈ ഗൈഡ് വയറിലൂടെ ഒരു നേര്‍ത്ത ബലൂണ്‍ കടത്തി, തടസ്സമുള്ള ഭാഗത്ത് കൃത്യമായി എത്തിയശേഷം ബലൂണ്‍ പതുക്കെ വീര്‍പ്പിക്കുന്നു. ബലൂണ്‍ വികസിച്ചുവരുമ്പോള്‍ ധമനിയുടെ ഉള്‍വ്യാസവും വര്‍ധിക്കുന്നു. ചുരുങ്ങിയ ധമനി വികസിച്ച് രക്തപ്രവാഹം പുനഃസ്ഥാപിച്ചശേഷം രക്തധമനികള്‍ വീണ്ടും അടഞ്ഞുപോകാതിരിക്കാനായി കൊറോണറി സ്റ്റെന്റുകള്‍ എന്ന ലോഹഘടകങ്ങളും സ്ഥാപിക്കാറുണ്ട്.

ബൈപ്പാസ് സര്‍ജറി എപ്പോഴാണ് ചെയ്യുന്നത്?

കൂടുതല്‍ രക്തധമനികളില്‍ ബ്ലോക്ക് ഉള്ളപ്പോഴും 70 ശതമാനത്തിലേറെ ബ്ലോക്കുള്ളപ്പോഴും മാത്രമേ ബൈപ്പാസ് സര്‍ജറി നിര്‍ദേശിക്കാറുള്ളൂ. ഒരു ധമനിയില്‍ മാത്രമാണ് തടസ്സമുള്ളതെങ്കില്‍ ആന്‍ജിയോപ്ലാസ്റ്റിയാണ് പരിഗണിക്കാറുള്ളത്.

ധമനികളുടെ വ്യാസം കുറയുമ്പോള്‍ രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം പരിഹരിക്കാനായി പുതിയൊരു രക്തക്കുഴല്‍ തുന്നിപ്പിടിപ്പിച്ചുകൊടുക്കുകയാണ് ബൈപ്പാസ് സര്‍ജറിയില്‍ ചെയ്യുന്നത്. ശരീരത്തില്‍നിന്നുതന്നെ എടുക്കുന്ന രക്തക്കുഴലുകളാണ് ശസ്ത്രക്രിയയ്ക്ക് ഗ്രാഫ്റ്റായി ഉപയോഗിക്കുന്നത്. ബ്ലോക്കിന്റെ അപ്പുറത്തും ഇപ്പുറത്തുമായി പുതിയ രക്തക്കുഴല്‍ തുന്നിപ്പിടിപ്പിക്കുന്നതോടെ രക്തം പുതിയ ബൈപ്പാസിലൂടെ സുഗമമായി ഒഴുകാന്‍ തുടങ്ങും.

ഹൃദയാഘാതമുണ്ടായാല്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ഹൃദയാഘാതമുണ്ടായാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടതുണ്ട്. അതുകൊണ്ട് പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം. പ്രമേഹമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം നിന്ത്രിക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമമായി വ്യായാമത്തിലേര്‍പ്പെടണം. പുകവലി, മദ്യാപാനം തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കണം. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നന്നായിരിക്കും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം. തുടര്‍പരിശോധനകളും മുടങ്ങാതെ നടത്തണം.

എന്തൊക്കെ മരുന്നുകളാണ് മുടങ്ങാതെ കഴിക്കേണ്ടത്?

രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനം. ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ ഒത്തുചേര്‍ന്ന് രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ ആസ്പിരിന്‍ ഗുളികകള്‍ തടയുന്നു. പ്രതിദിനം 15 മുതല്‍ 150 വരെ മില്ലിഗ്രാം ആസ്പിരിന്‍ ഗുളികകളാണ് കഴിക്കേണ്ടത്. വയറെരിച്ചിലും ഉദരരക്തസ്രാവവുമാണ് ആസ്പിരിന്റെ പ്രധാന പാര്‍ശ്വഫലം. അതുകൊണ്ട് ഭക്ഷണത്തിനുശേഷം മാത്രമേ മരുന്ന് കഴിക്കാവൂ. ആസ്പിരിനെ അപേക്ഷിച്ച് വിലയേറിയ മരുന്നാണ് ക്ലോപിഡോഗ്രല്‍. ആസ്പിരിനും ക്ലോപിഡോഗ്രലും ചേര്‍ത്തു തയ്യാറാക്കിയ മരുന്നുകളും വിപണിയില്‍ ലഭ്യമാണ്. ഹൃദയശസ്ത്രക്രിയാനന്തരം ആസ്പിരിന്‍ ഗുളികകള്‍ ആജീവനാന്തം കഴിക്കേണ്ടിവരും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകളും നിര്‍ദേശിക്കാറുണ്ട്. ധമനികളില്‍ കോളസ്‌ട്രോള്‍ അടിഞ്ഞുകൂടി ബ്ലോക്കുണ്ടാകാതിരിക്കാന്‍ ഇവ സഹായിക്കുന്നു. രാത്രിയിലാണ് സ്റ്റാറ്റിന്‍ മരുന്നുകള്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് രാത്രികാലങ്ങളിലാണ് ആഹാരത്തിനുശേഷം സ്റ്റാറ്റിന്‍ കഴിക്കേണ്ടത്.

ഇവ കൂടാതെ രക്തസമ്മര്‍ദം നിയ ന്ത്രിക്കാനുള്ള മരുന്നുകള്‍, പ്രമേഹമുണ്ടെങ്കില്‍ പ്രമേഹ നിയന്ത്രണത്തിനുള്ള മരുന്നുകള്‍, ഹൃദയമിടിപ്പ് വര്‍ധിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍, ഹൃദയത്തിന്റെ പമ്പിങ് ക്ഷമത മെച്ചപ്പെടുത്തുന്ന മരുന്നുകള്‍ തുടങ്ങിയവയും നല്‍കാറുണ്ട്.

തുടര്‍പരിശോധനകള്‍ എന്തൊക്കെ?

സര്‍ജറിക്കുശേഷം മൂന്നു മാസത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് രക്തസമ്മര്‍ദം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ നില, രക്തത്തിലെ ഷുഗറിന്റെ നില, ഹൃദയാരോഗ്യത്തിന്റെ സ്ഥിതി തുടങ്ങിയവ മനസ്സിലാക്കണം. സ്റ്റാറ്റിന്‍ ഉപയോഗിക്കുന്നവര്‍ ലിവര്‍ എന്‍സൈമുകളായ എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. തുടങ്ങിയ പരിശോധിച്ച് കരളിന്റെ പ്രവര്‍ത്തനം വിലയിരുത്തണം. വര്‍ഷത്തിലൊരിക്കലെങ്കിലും ടി.എം.ടി. ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയും വിലയിരുത്തേണ്ടതുണ്ട്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്?

ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കര്‍ശനമായ ഭക്ഷണനിയന്ത്രണത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാലും കൊളസ്‌ട്രോള്‍ ഉയര്‍ത്തുമെന്നതിനാല്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. കൊഴുപ്പ് അധികമായി അടങ്ങിയിട്ടുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി ഇവ പൂര്‍ണമായും ഒഴിവാക്കണം. കോഴി, താറാവ് തുടങ്ങിയവയുടെ തൊലി നീക്കി കറിവെച്ച് കഴിക്കാം. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളില്‍ രക്തധമനികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് അവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ച ക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാരണം ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ രക്തക്കുഴലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. ഇവയിലെ നാരുകള്‍ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ നിയന്ത്രിക്കുന്നുണ്ട്. ഒരു ഗ്ലാസ് പാല്‍ ദിവസവും പാടനീക്കി കുടിക്കുന്നതുകൊണ്ട് തെറ്റില്ല. ജങ്ക് ഫുഡുകളും ടിന്നിലടച്ചുവരുന്ന ഭക്ഷണസാധനങ്ങളും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കണം.

വ്യായാമം നിര്‍ബന്ധമാണോ?

കൃത്യമായി ചെയ്യുന്ന വ്യായാമം ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശസ്ത്രക്രിയയ്ക്കുശേഷം ആദ്യത്തെ മൂന്നാഴ്ച വിശ്രമം വേണ്ടിവരും. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമം ചെയ്തുതുടങ്ങാം. ചെറുതായി തുടങ്ങി ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുന്നതാണ് നല്ലത്. തുടക്കത്തില്‍ പത്ത് മിനുട്ടോളം സമനിരപ്പില്‍ നടക്കാം. തുടര്‍ന്ന് ഓരോ ആഴ്ചയിലും അഞ്ച് മിനുട്ട് വീതം കൂട്ടിയെടുത്ത് ഒരു മാസമാകുമ്പോഴേക്കും 30 മിനുട്ടുവരെ വ്യായാമമാകാം. വ്യായാമം ചെയ്യുമ്പോള്‍ നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.

എയ്‌റോബിക് വ്യായാമങ്ങളാണ് നല്ലത്. നടപ്പുതന്നെ ഏറ്റവും നല്ല വ്യായാമം. ജോഗിങ്, നീന്തല്‍, സൈക്കിളിങ് തുടങ്ങിയവയും ക്രമേണ ചെയ്യാവുന്നതാണ്. എന്നാല്‍ ഭാരം ഉയര്‍ത്തുക, മസില്‍ ബില്‍ഡിങ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ചെയ്യാന്‍ പാടില്ല.

സാധാരണ ജീവിതം സാധ്യമാകുന്നത് എപ്പോള്‍?

ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുശേഷം ഏതാണ്ട് മൂന്ന് മാസത്തിനകം ശസ്ത്രക്രിയയെ തുടര്‍ന്ന് നെഞ്ചിലെ അസ്ഥിയിലുണ്ടായ മുറിവ് ഭേദ മാകും. അതിനുശേഷം മാത്രമേ കൈകള്‍ കൊണ്ട് ഭാരമെടുക്കുന്നതുപോലെയുള്ള ആയാസകരമായ ജോലികള്‍ ചെയ്യാവൂ. രണ്ട് മാസം കൊണ്ട് സാധാരണ ഓഫീസ് ജോലികള്‍ ചെയ്തുതുടങ്ങാം. മൂന്നുമാസംവരെ സ്വന്തമായി വാഹനമോടിക്കാന്‍ പാടില്ല. മൂന്നുമാസം കഴിഞ്ഞാല്‍ തികച്ചും സാധാരണജീവിതം ആസ്വദിക്കാവുന്നതാണ്. പടികള്‍ കയറുന്നതിനോ യാത്രകള്‍ ചെയ്യുന്നതിനോ യാതൊരു തടസ്സവുമില്ല.

ലൈംഗിക ജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?

ഹൃദയശസ്ത്രക്രിയ കഴിഞ്ഞാല്‍ ലൈംഗികബന്ധം പാടില്ല എന്നൊരു തെറ്റുധാരണ വ്യാപകമായുണ്ട്. എന്നാല്‍ ആദ്യത്തെ 3 മാസം കഴിഞ്ഞാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം. ശരീരത്തിന് ആയാസകരമായ നിലകള്‍ സ്വീകരിക്കരുതെന്നുമാത്രം. വയാഗ്രപോലെയുള്ള മരുന്നുകളും. കൃത്രിമ ലൈംഗികോത്തേജക ഔഷധങ്ങളും ഉപയോഗിക്കരുത്. സ്‌നേഹപൂര്‍ണമായ ലൈംഗികജീവിതം ഹൃദയാരോഗ്യത്തിന് നല്ലതാണ്. അത് ജീവിതത്തിന് ഉന്മേഷവും ആഹ്ലാദവും പകരും.

മദ്യം ഹൃദയാരോഗ്യത്തിന് നല്ലതാണെന്നുപറയുന്നു!

ചെറിയ അളവില്‍ മദ്യം രക്തത്തിലെ കൊഴുപ്പിന്റെ നിലയെ ഗുണകരമായി സ്വാധീനിക്കുമെന്ന് നിരീക്ഷണങ്ങളുണ്ട്. എന്നാല്‍ മദ്യം രക്തസമ്മര്‍ദം ഉയര്‍ത്തുന്നു. കൂടാതെ പ്രമേഹനിയന്ത്രണത്തിന്റെയും താളം തെറ്റിക്കുന്നു. കൂടാതെ മദ്യപാനം ഹൃദയസ്പന്ദനനിരക്കിലും ക്രമത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാക്കാം. മദ്യത്തിന്റെ ഉപയോഗത്തെതുടര്‍ന്ന് ആള്‍ക്കഹോളിക് കാര്‍ഡിയോമയോപ്പതി എന്ന ഹൃദയപേശികളെ ബാധിക്കുന്ന ഹൃദ്രോഗത്തിനും സാധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മദ്യം ഹൃദയത്തിന് ദോഷകരമാണ്. ഹൃദ്രോഗികള്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കണം.

യാത്ര ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടോ?

രോഗം സുഖമായി കഴിഞ്ഞാല്‍ പിന്നെ യാത്ര ചെയ്യാന്‍ മടിക്കേണ്ട. മൂന്നുമാസംവരെ സ്വന്തമായി വാഹനമോടിക്കാതിരിക്കുന്നതാണ് നല്ലത്. ദൂരയാത്ര ട്രെയിനിലാക്കണം. ശരീരത്തിന് ആയാസരഹിതവും സുഖകരവുമായത് ട്രെയിന്‍ യാത്രയാണ്. ശരീരത്തിന് ഉലച്ചില്‍ തട്ടുമെന്നതുകൊണ്ട് ബസ്സിന്റെ പിന്‍സീറ്റിലിരുന്നുള്ള യാത്ര ഒഴിവാക്കണം. ഭക്ഷണം കഴിഞ്ഞ ഉടന്‍ നടക്കരുത്.

ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ യാത്ര ചെയ്യുമ്പോള്‍ സോര്‍ബിട്രേറ്റ് ഗുളികകള്‍ നിര്‍ബന്ധമായും കൈയില്‍ കരുതണം. യാത്രയ്ക്കിടയില്‍ നെഞ്ചുവേദനയോഗുളിക നാവിനടിയില്‍ വെക്കണം. ഉമിനീരിലൂടെ രക്തത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന മരുന്ന് ഉടന്‍തന്നെ പ്രവര്‍ത്തിച്ച് നെഞ്ചുവേദനയ്ക്ക് ആശ്വാസം നല്‍കും. ചെറിയ തലവേദനയോ രക്തസമ്മര്‍ദത്തില്‍ നേരിയ കുറവോ ഉണ്ടായെന്നുവരാം. നാവിനടിയില്‍ ഗുളിക വെച്ചിട്ടും നെഞ്ചുവേദനയ്ക്ക് ആശ്വാസം ലഭിച്ചില്ലാ യെങ്കില്‍ 10 മിനുട്ടിനുള്ളില്‍ ഒരു ഗുളികകൂടി വെക്കാം. എന്നിട്ടും മാറ്റമില്ലെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടണം.

സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത കുറവാണോ?

ആര്‍ത്തവമുള്ള കാലംവരെ സ്ത്രീകളില്‍ പൊതുവെ ഹൃദ്രോഗസാധ്യത കുറവാണ്. കാരണം, സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. ഈസ്ട്രജന്‍ രക്തത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് കൂട്ടുന്നു. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുന്നതില്‍നിന്ന് രക്തക്കുഴലുകളെ സംരക്ഷിക്കുന്നു. എന്നാല്‍ ആര്‍ത്തവാനന്തരം ഈ ഹോര്‍മോണ്‍ സുരക്ഷ നഷ്ടപ്പെടുന്നതുമൂലം സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ തന്നെ ഹൃദ്രോഗ സാധ്യതയുണ്ടാകുന്നു. ചെറുപ്പക്കാരായ സ്ത്രീകളിലും നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി, അമിത കൊളസ്‌ട്രോള്‍ തുടങ്ങിയ ഘടകങ്ങള്‍ ഹൃദ്രോഗത്തിനു കാരണാകാം.

ഹൃദ്രോഗ ലക്ഷണങ്ങള്‍ പുരുഷന്‍മാരുടേതില്‍ നിന്നും വ്യത്യസ്തമാണോ?

സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങല്‍ ഒരു പരിധിവരെ പുരുഷന്മാരുടേതില്‍നിന്നും വ്യത്യസ്തമാണ്. വേദനയില്ലാത്ത ഹൃദയാഘാതം സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്. ചെറുപ്പക്കാരില്‍ ഓക്കാനം, ഛര്‍ദില്‍, തലകറക്കം, തളര്‍ച്ച, തോള്‍, കഴുത്ത്, കൈ എന്നിവിടങ്ങളില്‍ വേദന തുടങ്ങിയവയായിരിക്കും ഹൃദ്രോഗലക്ഷണങ്ങള്‍. അവ്യക്തമായ ലക്ഷണങ്ങള്‍ രോഗചികിത്സയും രോഗനിര്‍ണയത്തിനും തടസ്സം നിന്നേക്കാം. ഹൃദ്രോഗനിര്‍ണയത്തിനുള്ള ട്രെഡ്മില്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള പല പരിശോധനകളില്‍നിന്നും വ്യക്തമായ വിവരം കിട്ടണമെന്നില്ല. അതുപോലെതന്നെ കൊറോണറി ആന്‍ജിയോഗ്രാം പരിശോധനയും സ്ത്രീകളില്‍ പുരുഷന്മാരുടേതുപോലെ കൃത്യമായ വിവരം നല്‍കണമെന്നില്ല.

സ്ത്രീകളിലെ ഹൃദ്രോഗം എങ്ങിനെ തടയാം?

സ്ത്രീകളുടെയിടയില്‍ പൊതുവെ വ്യായാമം കുറവാണ്. അടുക്കളജോലികള്‍ ഉപകരണങ്ങള്‍ ഏറ്റെടുത്തപ്പോള്‍ പൊണ്ണത്തടിയും അമിത കൊളസ്‌ട്രോളും സ്ത്രീകളില്‍ വ്യാപകമായി. കൃത്യമായ വ്യായാമം ഒരു പരിധിവരെ ഹൃദ്രോഗത്തെ പ്രതിരോധിക്കുവാന്‍ ഉപകരിക്കും. ആഹാരത്തില്‍ കൂടുതലായി പച്ചക്കറികളും ഇലക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. വറപൊരി സാധനങ്ങളും ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളും ഒഴിവാക്കണം. ഹൈപ്പര്‍ ടെന്‍ഷന്റെയും പ്രമേഹത്തിന്റെയും പ്രശ്‌നമുള്ളവര്‍ അവയെ പൂര്‍ണമായും നിയന്ത്രിക്കണം. മാനസികമായ സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. യോഗ, ധ്യാനം, പ്രാര്‍ഥന തുടങ്ങിയവ ശീലിക്കുന്നത് മനസ്സില്‍ സ്വസ്ഥത പ്രദാനം ചെയ്യും. പൊതുവെ ഹൃദ്രോഗം പുരുഷന്മാരുടെ രോഗമാണെന്നാണ് ധാരണ. എന്നാല്‍ സ്ത്രീകള്‍ ഹൃദ്രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്. ഉടന്‍ വൈദ്യസഹായം തേടണം.

ഹാര്‍ട്ട് അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെേയ്യണ്ടത്

ഹൃദയാഘാതം ഉണ്ടാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. ഉടന്‍തന്നെ നല്‍കുന്ന ഉചിതമായ പ്രഥമശുശ്രൂഷ സുപ്രധാനമാണ്. ആസ്പത്രിയില്‍ എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ തുടരേണ്ടതുണ്ട്.

ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്‍തന്നെ മലര്‍ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം.

ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനായി കൈത്തണ്ടയിലെ പള്‍സ് പിടിച്ചുനോക്കുക. പള്‍സ് ലഭിക്കുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം ഉണ്ടായി എന്ന് അനുമാനിക്കാം. നെഞ്ചിന്റെയും വയറിന്റെയും ചലനങ്ങള്‍ നിരീക്ഷിച്ച് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. പള്‍സും ശ്വാസോച്ഛ്വാസവുമില്ലെങ്കില്‍ രോഗിക്ക് അതീവ ഗുരുതരമായ രീതിയില്‍ ഹൃദയസ്തംഭനവും ശ്വസനസ്തംഭനവും ഉണ്ടായി എന്ന് മനസ്സിലാക്കാം. ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങണം.

അബോധാവസ്ഥയിലായ രോഗിയുടെ നാവ് പിറകോട്ട് വീണ് ശ്വാസക്കുഴല്‍ അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി തല അല്പം പിറകോട്ടാക്കി കീഴ്ത്താടി ഉയര്‍ത്തിപ്പിടിക്കണം.

ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി, നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് ഒരു കൈപ്പത്തി ചേര്‍ത്തുവെച്ച് അതിനു മുകളിലായി മറ്റേ കൈപ്പത്തിയും ചേര്‍ത്തുവെച്ച് ശക്തിയായി താഴേക്ക് അമര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ നെഞ്ചിന്‍കൂടിനുള്ളിലിരുന്ന് ഹൃദയം ഞെരുങ്ങുകയും ഹൃദയ അറകളിലുള്ള രക്തം വിവിധ ശരീരഭാഗങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. മുപ്പതു തവണ ഇങ്ങനെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തിയശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം.

രോഗിയുടെ മൂക്കടച്ചു പിടിക്കണം. വായയുടെ മുകളിലായി ഒരു തൂവാല ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്‍ന്ന് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കണം. വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുക. ഇങ്ങനെ രണ്ട് തവണ വായയിലേക്ക് ഊതി കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയശേഷം വീണ്ടും നെഞ്ചിനുമേല്‍ അമര്‍ത്തുന്ന പ്രക്രിയ തുടരണം.

ആസ്പത്രിയിലെത്തിക്കുന്നതുവരേയോ രോഗി സ്വയം ശ്വസിച്ചും ഹൃദയം സ്പന്ദിച്ചും തുടങ്ങുന്നതുവരേയോ പ്രഥമശുശ്രൂഷ തുടരണം.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:49 am

പ്രഥമശുശ്രൂഷ- അറിഞ്ഞിരിക്കേണ്ടവ.

അപകടമരണവാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങളില്ല. തക്കസമയത്ത്‌ പ്രഥമശുശ്രൂഷ ലഭിക്കുകയാണെങ്കില്‍ ഇവയില്‍ പല ജീവനുംരക്ഷിക്കാമായിരുന്നു. അപകടരംഗത്ത്‌ പകച്ചു നില്‍ക്കാതെ, വൈദ്യ സഹായംലഭിക്കുന്നതിനുമുമ്പുള്ള അടിയന്തിര പരിചണം നല്‍കാനുള്ള പരിശീലനംഎല്ലാവര്‍ക്കും ലഭിച്ചിരിക്കണം. അതിനു സഹായകരമായ ഏതാനും പ്രഥമശുശ്രൂഷകള്‍ പരിചയപ്പെടാം.

മുറിവുകള്‍ മുറിവുകള്‍ പലതരത്തില്‍ സംഭവിക്കാറുണ്ട്‌. വീഴ്‌ച കൊണ്ടോ മൂര്‍ച്ചയില്ലാത്ത വസ്‌തുക്കള്‍കൊണ്ടുള്ള അടികൊണ്ടോ ഉണ്ടാകുന്ന മുറിവുകള്‍ മൂലം ത്വക്കിലും തൊട്ടു താഴെയുമുള്ള കലകളിലെയും രക്‌തക്കുഴലുകള്‍ പൊട്ടുവാനിടയുണ്ട്‌. ചിലപ്പോള്‍ മുറിവിനു ചുറ്റുമായി നീര്‍ക്കെട്ടും നിറവ്യത്യാസവും ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ട പരിചണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

മുറിവുപറ്റിയ ആളെ സൗകര്യമായ വിധത്തില്‍ ഇരുത്തുകയോ കിടത്തുകയോചെയ്യുക. ഇരിക്കുമ്പോള്‍ രക്‌തസ്രാവത്തിന്റെ വേഗം കുറഞ്ഞിരിക്കും.കിടത്തുമ്പോള്‍ ഈ വേഗം വളരെ കുറവായിരിക്കും.

രക്‌തസ്രാവം ഉണ്ടാകുന്ന ഭാഗം ഉയര്‍ത്തി വയ്‌ക്കുക. ഇത്‌ രക്‌തവാര്‍ച്ച കുറയ്‌ക്കും. കൈയോ കാലോ ഒടിഞ്ഞുണ്ടാകുന്ന മുറിവാണെങ്കില്‍ ഇങ്ങനെ ഉയര്‍ത്തി വയ്‌ക്കരുത്‌. രക്‌തം കട്ടപിടിച്ചിട്ടുണ്ടെങ്കില്‍ അത്‌ നീക്കം ചെയ്യരുത്‌. മുറിവിനുള്ളില്‍ പുറമെ നിന്നുള്ള എന്തെങ്കിലും വസ്‌തുക്കള്‍ ഇരിപ്പുണ്ടെങ്കില്‍ അവ എടുത്തുകളയുകയോ വൃത്തിയുള്ള തുണികൊണ്ട്‌ തുടച്ചു മാറ്റുകയോ ചെയ്യുക.

മുറിവ്‌ ആഴത്തിലുള്ളതല്ലെങ്കില്‍ സോപ്പും ശുദ്ധജലവുംകൊണ്ട്‌ കഴുകിവൃത്തിയുള്ള തുണി വച്ചുകെട്ടുക. മുറിവില്‍കൂടി പകരുന്ന ടെറ്റനസ്‌ രോഗബാധതടയുന്നതിനുള്ള കുത്തിവയ്‌പ് എടുക്കണം. വലിയ മുറിവുകള്‍ക്ക്‌ അടിയന്തരമായി ആശുപത്രിയിലെത്തിക്കുക. മുള്ള്‌, കുപ്പിച്ചില്ല്‌ തുടങ്ങിയവകൊണ്ടുള്ള മുറിവ്‌ മുറിവ്‌ ഗുരുതരമല്ലെങ്കില്‍ വലിയ ഒരു സൂചിയുടെ സഹായത്തോടെ അത്‌ നീക്കം ചെയ്യാം. ഉപയോഗിക്കുന്നതനുമുമ്പ്‌ സൂചി തിളക്കുന്ന വെള്ളത്തിലിടുകയോ തീനാളത്തില്‍ കാണിക്കുകയോ ചെയ്യുക. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകുക. ടെറ്റനസ്‌ കുത്തിവയ്‌പ് എടുത്തിട്ടില്ലെങ്കില്‍ എടുക്കുക. ആഴത്തിലുള്ള മുറിവാണെങ്കില്‍ സ്വയം ചികിത്സയ്‌ക്ക് മുതിരരുത്‌. വൈദ്യസഹായം തേടുക. വയറിലോ ഉദരഭിത്തിയിലോ മുറിവേറ്റാല്‍ ആന്തരാവയങ്ങള്‍ പുറത്തേക്കു തള്ളിയിട്ടില്ലെങ്കില്‍ മുറിവേറ്റ ആളെ മലര്‍ത്തിക്കിടക്കുക. കാല്‍മുട്ടുകള്‍ മടക്കി ഉയര്‍ത്തി വയ്‌ക്കുക. മുറിവിന്റെ അഗ്രങ്ങള്‍ ചേര്‍ന്നിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.

മുറിവില്‍കൂടി ആന്തരികാവയവങ്ങള്‍ പുറത്തേക്കു തള്ളിയിട്ടുണ്ടെങ്കില്‍ തിരികെ അകത്താക്കാന്‍ ശ്രമിക്കരുത്‌. വൃത്തിയുള്ള തുണികൊണ്ട്‌ ആ ഭാഗം പൊതിയുക. മുറിവേറ്റ ആള്‍ക്ക്‌ കുളിരാതെ പുതപ്പിക്കുക. ഉദരഭാഗത്ത്‌ അനാവശ്യമായി മര്‍ദം കൊടുക്കരുത്‌. കഴിക്കാന്‍ ഒന്നും കൊടുക്കേണ്ടതില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കുക. മൂക്കില്‍നിന്ന്‌ രക്‌തം വരികയാണെങ്കില്‍ വായിലൂടെ ശ്വസിക്കാന്‍ രോഗിയോട്‌ ആവശ്യപ്പെടുക. മൂക്ക്‌ ചീറ്റാനനുവദിക്കരുത്‌. രക്‌തം നിന്നില്ലെങ്കില്‍ ഐസ്‌ ബാഗുകൊണ്ട്‌ തണുപ്പിക്കുക. പഞ്ഞിയോ തുണിയോ മൂക്കില്‍ തിരുകരുത്‌.

ചതവ്‌

ചതവേറ്റ ഭാഗത്ത്‌ കലശലായനീറ്റലും വേദനയും ഉണ്ടാകും. രക്‌തംകട്ടകെട്ടിയിരിക്കും. വേദന കുറയ്‌ക്കാന്‍ ഐസ്‌ വെച്ചുകെട്ടുകയോ തണുത്തജലത്തില്‍ മുക്കിപ്പിഴിഞ്ഞ്‌ തുണി വെച്ചുകെട്ടുകയോ വേണം.

അസ്‌ഥിഒടിഞ്ഞാല്‍ അപകടം സംഭവിച്ച സ്‌ഥലത്തു വച്ചുതന്നെ പ്രഥമശുശ്രുഷ ആരംഭിക്കണം. മുറിവില്‍നിന്ന്‌ രക്‌തസ്രാവമുണ്ടെങ്കില്‍ ആദ്യം അതിനുള്ള പ്രഥമശുശ്രൂഷ നല്‍കുക. രക്‌തസ്രാവം ഗുരുതരമല്ലെങ്കില്‍ ഒടിഞ്ഞ അവയവം ചലിക്കാനനുവദിക്കാതെ സംരക്ഷണം നല്‍കുക. ഒടിഞ്ഞ ഭാഗം സ്വതന്ത്രമായിചലിച്ച്‌ ഒടിവ്‌ ഗുരുതരമാകാത്ത വിധത്തില്‍ അവയവത്തിന്‌ നിശ്‌ചലത വരുത്തണം. മുറിഞ്ഞ അസ്‌ഥിയോ അസ്‌ഥിസന്ധിയോ ശരിയായ രീതിയില്‍ കൈകാര്യം ചെയ്‌തില്ലെങ്കില്‍ അത്‌ പേശികള്‍ക്കും നാഡികള്‍ക്കും ഗുരുതരമായകേടുവരുത്തും. ഒടിവുപറ്റിയ സ്‌ഥലത്തിന്‌ അനക്കം തട്ടാതെ സൂക്ഷിക്കാന്‍ ചീളിഉപയോഗിക്കാം. ശരീരത്തില്‍ ചീളിയോടു ചേര്‍ന്നിരിക്കുന്ന ഭാഗംമിനുസമുള്ളതായിരിക്കണം.

കൈയാണ്‌ ഒടിഞ്ഞതെങ്കില്‍ സ്ലിങ്ങില്‍ തൂക്കിയിടണം. ഒരുതരത്തിലുമുള്ള വൈകല്യങ്ങള്‍ പരിഹരിക്കാന്‍ പ്രഥമശുശ്രൂഷകന്‍ ശ്രമിക്കരുത്‌. അസ്‌ഥി ഒടിഞ്ഞ്‌ ത്വക്കില്‍ മുറിവുണ്ടക്കിക്കൊണ്ട്‌ പുറത്തേക്ക്‌ തള്ളിനല്‌കുന്നുവെങ്കില്‍ അണുവിമുക്‌തമാക്കിയ തുണികൊണ്ട്‌ പൊതിഞ്ഞ്‌ മുറിവേറ്റയാളെ ഉടന്‍ ആശുപത്രിയിലെത്തിക്കുക. കഴുത്തിനോ മുതുകിനോ ഒടിവുണ്ട്‌ എന്ന്‌ സംശയിക്കുന്നുവെങ്കില്‍ മുറിവേറ്റയാളെ അനക്കാതെ നിവര്‍ത്തിക്കിടത്തണം. ഒരിക്കലും ഒരാളായിട്ട്‌ അയാളെ കോരിയെടുക്കരുത്‌. ഇങ്ങനെ ചെയ്യുമ്പോള്‍ ചിലപ്പോള്‍ പകുതി ഒടിഞ്ഞിരിക്കുന്ന നട്ടെല്ല്‌ റ പോലെ വളഞ്ഞ്‌ പൂര്‍ണ്ണമായും ഒടിഞ്ഞ്‌ സുഷുമനയ്‌ക്ക് ക്ഷതം ഏല്‍ക്കാനും ശരീരം തളര്‍ന്നുപോകാനും സാധ്യതയുണ്ട്‌. ചുരുങ്ങിയത്‌ 6 പേരെങ്കിലും കൂടി അപകടമേറ്റയാളെ പൊക്കിയെടുത്ത്‌ സ്‌ട്രെച്ചറിലോ മറ്റോ നിവര്‍ത്തിക്കിടത്തികഴുത്തിനുതിരുവശവും കാലുകള്‍ക്കിരുവശവും മണല്‍ക്കിഴിയോ തലയണയോവെച്ച്‌ യാത്രയില്‍ നട്ടെല്ലിന്‌ ഇളക്കം തട്ടാതെ ആശുപത്രിയില്‍ എത്തിക്കുക.

പൊള്ളലേറ്റാല്‍

പൊള്ളലുകള്‍ പലതരത്തില്‍ സംഭവിക്കാം. ഈര്‍പ്പരഹിതമായ പൊള്ളലുകളെബേണ്‍സ്‌ എന്നും തിളച്ച ദ്രാവകങ്ങള്‍കൊണ്ടുണ്ടാകുന്ന പൊള്ളലുകളെസ്‌കാള്‍ഡ്‌സ് എന്നും പറയും. വസ്‌ത്രത്തിനു തീപിടിച്ചാലുടനെ തീയോടുകൂടിഓടരുത്‌. കാറ്റുതുട്ടുമ്പോള്‍ തീ കൂടുതല്‍ ആളിക്കത്തും. ഉടനെനിലത്തുകിടന്നുരുളുകയോ ചാക്കോ പുതപ്പോ എടുത്തു പൊതിഞ്ഞോ തീകെടുത്തുക. പൊള്ളല്‍ നിസ്സാരമാണെങ്കില്‍ പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തില്‍ മുക്കിവയ്‌ക്കുകയോ ആ ഭാഗം തണുത്ത വെള്ളമോ ഐസോ കൊണ്ടോ തണുപ്പിക്കുകയോ ചെയ്യുക. നേര്‍ത്ത സോഡിയം ബൈകാര്‍ബണേറ്റ്‌ ലായനിയില്‍ മുക്കിയ തുണിയോ പഞ്ഞിയോ പൊള്ളലേറ്റ ഭാഗത്ത്‌ വയ്‌ക്കുന്നത്‌ വേദന കുറയ്‌ക്കും. പൊള്ളലേറ്റ ഭാഗം കൈകൊണ്ട്‌ തുടയ്‌ക്കരുത്‌. പൊള്ളിയ ഭാഗത്ത്‌ ഒട്ടിപ്പിടിരിച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ വലിച്ചിളക്കി മാറ്റരുത്‌.

ഔഷധങ്ങളോ ഓയിന്റ്‌മെന്റുകളോ ചാണകമോ ലോഷനോ ഒന്നും മുകളില്‍ പൂശാന്‍ പാടില്ല. പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട്‌ മൂടുക. പൊള്ളലേറ്റ ഭാഗം ചലിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യുക.പൊള്ളലേറ്റ ആള്‍ക്ക്‌ ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക. വൈദ്യസഹായം നാലുമണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേ ലഭ്യമാകുകയുള്ളു എങ്കില്‍ ഉപ്പിട്ട വെള്ളം കുടിക്കാന്‍ കൊടുക്കുക. രണ്ട്‌ ടംബ്ലര്‍ വെള്ളത്തില്‍ അര ടീസ്‌പൂണ്‍ സോഡാപ്പൊടികൂടി ചേര്‍ക്കാം. പഞ്ചസാര ചേര്‍ത്ത്‌ കടുപ്പം കുറഞ്ഞ ചായകൊടുക്കാം. തുടര്‍ന്ന്‌ വൈദ്യസഹായം തേടുക.

ആസിഡ്‌ വീണ്‌ പൊള്ളിയാല്‍ പെട്ടെന്നുതന്നെ ആ ഭാഗം ധാരാളം ശുദ്ധജലം ഉപയോഗിച്ച്‌ നന്നായി കഴുകുക. കഴുകി വരുന്ന വെള്ളം ശരീരത്തിന്റെ മറ്റു ഭാഗത്ത്‌ വീഴാതെ ശ്രദ്ധിക്കണം. ക്ഷാരസ്വഭാവമുള്ള ഒരു നേര്‍ത്ത ദ്രാവകം അതിനുമേല്‍ ഒഴിക്കുന്നതും നല്ലതാണ്‌.

ഷോക്കേറ്റാല്‍ ഷോക്കേറ്റ ആളെ ഒരു കാരണവശാലും നേരിട്ട്‌ തൊടാന്‍ പാടില്ല. മെയിന്‍ സ്വിച്ചോ മറ്റു പ്രധാന സ്വിച്ചോ ഓഫ്‌ ചെയ്യുക. ഉണങ്ങിയ കമ്പ്‌, മരക്കഷണം, മരക്കാലുള്ള കുട എന്നിവയിലേതെങ്കിലും ഉപയോഗിച്ച്‌ ഷോക്കേറ്റ ആളിനെവൈദ്യുതകമ്പിയില്‍നിന്നും വിടുവിക്കുക. ഇതൊന്നും കിട്ടിയില്ലെങ്കില്‍ ഉണങ്ങിയ തുണിയോ ന്യൂസ്‌ പേപ്പറോ ഷോക്കേറ്റ ആളുടെ ശരീരത്തിലിട്ട്‌ അതിനുമേല്‍ അടിച്ച്‌ പിടിവിടുവിക്കാം. റബര്‍ ചെരിപ്പിട്ട്‌ വേണം ഈ പ്രവൃത്തികളെല്ലാം ചെയ്യാന്‍.

അല്ലെങ്കില്‍ പുസ്‌തകമോ തുണിയോ പേപ്പറോ നിലത്തിട്ട്‌ അതില്‍ നിന്നുകൊണ്ട്‌ ഭൂസമ്പര്‍ക്കിമില്ലാതെ വേണം വിടുവിക്കാന്‍ ശ്രമിക്കേണ്ടത്‌. ഷോക്കേറ്റ ആള്‍ ശരിയായി ശ്വാസോച്‌ഛ്വാസം ചെയ്യുന്നില്ലെങ്കില്‍ കൃത്രിമ ശ്വാസോച്‌ഛ്വാസം നല്‍കുക. ശ്വാസം സാധാരണ നിലയിലാകുന്നതുവരെ ഇതു തുടരണം.

പാമ്പു കടിയേറ്റാല്‍

പാമ്പുകടിയേറ്റാല്‍ ആദ്യം മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. ഉടന്‍ ചെയ്യേണ്ടത്‌:

പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌.

കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും. ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ തന്നെ (സാരിയോ, മുണ്ടോ,തോര്‍ത്തോ) അരിക്‌ കീറികടിയേറ്റ ഭാഗത്തിന്‌ മുകളില്‍ മുറുകെ കെട്ടുക. രക്‌തചംക്രമണം തടസപ്പെടും വിധം ആവശ്യമായ മുറുക്കത്തിലാണ്‌ കെട്ടേണ്ടത്‌. അരമണിക്കൂറിലൊരിക്കല്‍ കെട്ടഴിച്ച്‌ ഝ മിനിട്ട്‌ രക്‌തചംക്രണം അനുവദിക്കണം. ആശുപത്രിയിലെത്തി പ്രതിവിഷം കുത്തിവയ്‌ക്കുന്നതുവരെ ഇത്‌ തുടരുക. മൂന്നുമണിക്കുറിനുശേഷവും വിഷബാധയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കില്‍ കെട്ടഴിച്ചു വിടാം.

കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയും ശുദ്ധജലമോപൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ ലയിപ്പിച്ച്‌ ഇരുണ്ട ചുവപ്പുനിറത്തിലാക്കിയവെള്ളമോ ഉപയോഗിച്ച്‌ കഴുകുക. മുറിവേറ്റ ഭാഗത്ത്‌ തണുത്ത വെള്ളം ധാരചെയ്യുകയോ ഐസ്‌ വെയ്‌ക്കുകയോ ചെയ്‌താല്‍ വിഷം വ്യാപിക്കുന്നത്‌മന്ദഗതിയിലാകും. വേദന കുറയും. എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

വെള്ളത്തില്‍ മുങ്ങിപ്പോകല്‍ വെള്ളത്തില്‍ വീണ ആളെ കരയ്‌ക്കെത്തിച്ച്‌ വായ്‌ പിളര്‍ന്ന്‌ വായിലെന്തെങ്കിലും കടന്നിട്ടുണ്ടെങ്കില്‍ അത്‌ നീക്കം ചെയ്യണം. സ്വയം ശ്വസിക്കുന്നില്ലെങ്കില്‍ വായോട്‌ വായ്‌ ചേര്‍ത്ത്‌ വെച്ച്‌ കൃത്രിമശ്വാസോച്‌ഛ്വാസം നല്‍കണം. ചിലപ്പോള്‍ വയറില്‍ വെള്ളമുള്ളതുകൊണ്ട്‌ ചര്‍ദ്ദിക്കാന്‍ സാധ്യതയുണ്ട്‌. അങ്ങനെ ചര്‍ദ്ദിക്കുകയാണെങ്കില്‍ തലയുടെ ഭാഗം അല്‌പം താഴ്‌ത്തി മുഖം ഒരു വശത്തേക്കു ചരിച്ചു വച്ച്‌ ആ വെള്ളം മുഴുവന്‍ പുറത്തേക്കു പോകാന്‍ അനുവദിക്കുക. ഹൃദയസ്‌പന്ദനം നിന്നതായി കണ്ടാല്‍ നെഞ്ചിന്റെ നടുവിലായുള്ള മാറെല്ലിന്റെ ഏറ്റവും താഴത്തുനിന്ന്‌ ഒന്നര ഇഞ്ചിനു മുകളിലായി നന്നായി തിരുമ്മി അതിനെ പുനരുജ്‌ജീവിപ്പിക്കണം.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:50 am

മുഖ സൗന്ദര്യം

മുഖം ദിവസവും മൂന്ന് തവണയെങ്കിലും പച്ചവെള്ളം ഉപയോഗിച്ച് കഴുകണം. വീര്യം കൂടിയ സോപ്പുപയോഗിച്ച് മുഖം കഴുകരുത്. നെല്ലിക്കാപ്പൊടിയാണ് ഏറ്റവും നല്ലത്. ചെറുപയര്‍ പൊടി, കടലമാവ് എന്നിവയും ഉപയോഗിക്കാം. ദിവസവും രാവിലെ രക്തചന്ദനം അരച്ച് മുഖത്തു പുരട്ടി പച്ചവെള്ളത്തില്‍ കഴുകുന്നത് മുഖകാന്തി കൂട്ടും.

കടലമാവ് പാലില്‍ കലക്കി മുഖത്ത് പുരട്ടുന്നത് സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ പോകാന്‍ കുങ്കുമാദി തൈലം ഉപയോഗിക്കാം. ഒന്നോ രണ്ടോ തുള്ളി കൈയിലെടുത്ത് മുഖത്ത് പുരട്ടുക. അല്‍പ്പനേരത്തിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകാം.

ആഴ്ചയിലൊരിക്കല്‍ മുഖം ആവി പിടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും. കുളിക്കുമ്പോള്‍ പാച്ചോറ്റിത്തൊലി പൊടിച്ച് തേങ്ങാവെള്ളത്തില്‍ കുഴച്ച് മുഖത്ത് തേക്കുക. മുഖക്കുരുവിന് കുറവുണ്ടാകും. വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചര്‍മ രോഗങ്ങളകറ്റും. കസ്തൂരി മഞ്ഞള്‍ അരച്ചു പുരട്ടുന്നത്, മുഖത്തെ അനാവശ്യ രോമങ്ങള്‍ കളയും.

തിളങ്ങുന്ന മുഖം

ചെറുതേനും തുളസിനീരും തുല്യ അളവിലെടുത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. മുഖത്തിന് പ്രസരിപ്പ് കൂടും.

ചെറുപയര്‍പൊടി, രക്തചന്ദനം, മഞ്ഞള്‍ അരച്ചത് ഇവ തുല്യ അളവിലെടുത്ത് മുഖത്ത് പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുകിക്കളയുക.

നാല്‍പാമരാദി വെളിച്ചെണ്ണ കുറച്ചെടുത്ത് മുഖത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് നെല്ലിക്കാപ്പൊടിയും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയാം.

തക്കാളിനീരും ചെറുനാരങ്ങനീരും ഓരോ സ്പൂണ്‍ വീതമെടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. മുഖത്തിന് നല്ല തിളക്കംകിട്ടും.

തിളപ്പിക്കാത്ത പാല്‍, അല്പമെടുത്ത് അതിലേക്ക് അല്പം നാരങ്ങനീര് ചേര്‍ത്ത് മുഖത്ത് പുരട്ടാം. ചര്‍മം മൃദുവാകും.

നവര പാലില്‍ കുറുക്കി നന്നായി തിരുമ്മിപ്പിടിപ്പിക്കുക. ഇത് ചര്‍മത്തിന്റെ വരള്‍ച്ച കുറയ്ക്കും.

വരണ്ട തൊലിയുള്ളവര്‍ക്ക് സോപ്പിനു പകരം കുതിര്‍ത്ത ഉഴുന്ന് അരച്ച് ഉപയോഗിക്കാം.

കഴുത്തിലെ കറുപ്പ്

ഭക്ഷണത്തിലെ പ്രശ്‌നങ്ങള്‍ മൂലമാണ് പ്രധാനമായും കഴുത്തില്‍ കറുപ്പുണ്ടാകുന്നത്. ആഹാരത്തില്‍ എരിവ്, പുളി തുടങ്ങിയവ മിതമാക്കുകയാണ് ഏറ്റവും പ്രധാനം. നാല്‍പാമരാദി വെളിച്ചെണ്ണയോ ഏലാദി വെളിച്ചെണ്ണയോ കുറച്ചെടുത്ത് കഴുത്തില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുക. കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലതാണ്. ഉലുവ അരച്ച് തൈരില്‍ ചേര്‍ത്ത് പുരട്ടിയാലും മതി.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:50 am

ഗൃഹവൈദ്യം

ജലദോഷം മാറാന്‍
ജലദോഷം മാറാന്‍ ചെറുനാരങ്ങ നീരില്‍ തെന്‍ ചേര്‍ത്ത് കഴിക്കുക.
അര്‍ശസ് മാറാന്‍ ജാതിക്ക
അര്‍ശസിന് ശമനം ലഭിക്കാന്‍ ജാതിക്ക ചുട്ട് തൈരില്‍ ചാലിച്ച് കഴിക്കുക.
തൊണ്ടവേദന മാറാന്‍ തേയില
തൊണ്ടവേദന മാറാന്‍ തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
വായ്‌പ്പുണ്ണ് മാറാന്‍
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക.
മൂക്കില്‍ നിന്നുള്ള രക്തസ്രാവം
മാതള നാരങ്ങ അരച്ച് കലക്കി ഏതാനും തുള്ളി മൂക്കിലൊഴിച്ചാല്‍ മൂക്കില്‍ നിന്നുള്ള രക്തസ്രാവം ഒഴിവാക്കാം.
പ്രമേഹത്തിന് ശമനം ലഭിക്കാന്‍
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ കാട്ടു ജീരകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
ചുണങ്ങ് മാറാന്‍
ചുണങ്ങ് മാറാന്‍ ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക.
തലവേദനയ്‌ക്ക് ശമനം ലഭിക്കാന്‍
തലവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ ചുവന്നുള്ളിയും കല്ലുപ്പും അരച്ചു പുരട്ടുക.
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍ ചുക്ക്, പഞ്ചസാര എന്നിവ തൈര് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
കണ്‍കുരു മാറാന്‍
കണ്‍കുരു മാറാന്‍ ഇരട്ടിമധുരമോ കടുക്കയോ തേനില്‍ അരച്ച് പുരട്ടുക.
ദഹനക്കേടിന് ശമനം ലഭിക്കാന്‍ >
ദഹനക്കേടിന് ശമനം ലഭിക്കാന്‍ ഇഞ്ചിയും ഉപ്പും ചവച്ചിറക്കുക.
മഞ്ഞപ്പിത്തം പിടിപെട്ടാല്‍
മഞ്ഞപ്പിത്തം പിടിപെട്ടാല്‍ വയല്‍ത്തുമ്പ സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
നാക്കിലെ പൂപ്പല്‍ മാറാന്‍
നാക്കിലെ പൂപ്പല്‍ മാറാന്‍ ഉണക്കമുന്തിരി കുതിര്‍ത്ത് പിഴിഞ്ഞ് നാക്കില്‍ പുരട്ടുക
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:51 am

ദഹനപ്രശനങ്ങള്‍

ദഹനത്തിനുണ്ടാകുന്ന ഏതുപ്രശ്‌നവും പലതരം രോഗങ്ങളിലേക്കു വഴിതെളിക്കും. ശരിയായ ദഹനശോധനക്രമങ്ങളാണുള്ളതെങ്കില്‍ ആരോഗ്യകാര്യത്തില്‍ വലിയൊരു പങ്കുവിജയമായി എന്നു പറയാം. ദഹനശേഷിക്കനുസരിച്ചു മിതമായ തോതിലേ ഭക്ഷണം കഴിക്കാവൂ. ശരീരത്തിന്റെ പൊതു ആരോഗ്യസ്ഥിതിയും ദഹനശേഷിയും പ്രായവും ജോലിയുടെ സ്വഭാവവും ഒക്കെ കണക്കിലെടുത്തുവേണം ഭക്ഷണം കഴിക്കാന്‍. ഭക്ഷണം കഴിക്കുന്ന രീതിയും പ്രധാനമാണ്. നന്നായി ചവച്ചരച്ചു വേണം ഭക്ഷിക്കാന്‍. ദഹനപ്രക്രിയ തുടങ്ങുന്നത് വായിലാണ്. ഭക്ഷണം വായിലിട്ട് വര്‍ത്തമാനം പറയുകയോ ധൃതിപിടിച്ച് വെട്ടി വിഴുങ്ങുകയോ ചെയ്യരുത്. സാവധാനം രുചിയോടെ കഴിക്കുക.

സമീകൃതാഹാരം
ഉപ്പ്, പുളി, കയ്പ്, ചവര്‍പ്പ്, മധുരം, എരിവ് തുടങ്ങി എല്ലാ രസങ്ങളും സമീകൃതമായി അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിക്കുന്നതു ശീലമാക്കണം. ചില രസങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതു ശരിയല്ല. ചിലരസങ്ങള്‍ കൂടുന്നതും ചിലതു കുറയുന്നതുമാണ് മിക്ക ദഹനപ്രശ്‌നങ്ങളുടെയും കാരണം.

പ്രാതല്‍ നന്നായി കഴിക്കാം
ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാതഭക്ഷണം-പ്രാതല്‍-തന്നെയാണ്. രാവിലെ നന്നായി കഴിച്ചാലേ ഊര്‍ജ്ജസ്വലമായി ജോലികള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. നല്ലൊരു പ്രാതല്‍ കഴിച്ചാല്‍ ഉച്ചയൂണിന്റെയും അത്താഴത്തിന്റെയും അളവ് കുറയ്ക്കാനാകും. ഓരോ ഭക്ഷണവും സമീകൃതമായിരിക്കണം. വളരുന്ന പ്രായത്തില്‍ പ്രാതലിന് പ്രത്യേക പ്രാധാന്യമുണ്ട്. സ്‌കൂളിലും കോളേജിലും പോകുന്ന കുട്ടികള്‍ രാവിലെ നന്നായി ഭക്ഷണം കഴിച്ചിട്ടേ പോകാവൂ. ഇല്ലെങ്കില്‍ പഠനത്തില്‍ ശരിയായി ശ്രദ്ധിക്കാനാവില്ല. വയറുവേദനയും ഗ്യാസ്ട്രബിളും മലബന്ധവും പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും ഇതു കാരണമാകാം.

ഉച്ചഭക്ഷണം
മിക്കവര്‍ക്കും പ്രധാന ഭക്ഷണം ഉച്ചയ്ക്കാണ്. പ്രഭാതഭക്ഷണത്തേക്കാള്‍ കുറച്ചുമാത്രം ഉച്ചഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഉച്ചഭക്ഷണത്തിനുശേഷം അല്‍പനേരം വിശ്രമവുമാവാം.

അത്താഴം അത്തിപ്പഴത്തോളം
ജോലിത്തിരക്കുകള്‍ മൂലം പ്രാതലിനും ഉച്ചഭക്ഷണത്തിനും പ്രാധാന്യം കൊടുക്കാതിരിക്കുകയും അത്താഴം നന്നായി കഴിക്കുകയും ചെയ്യുന്നവരുണ്ട്. ഇതു ശരിയല്ല. അത്താഴം വളരെ കുറച്ചേ വേണ്ടൂ എന്നു വ്യക്തമാക്കുന്നതാണല്ലോ ''അത്താഴം അത്തിപ്പഴത്തോളം'' എന്ന ചൊല്ല്. രാത്രി വൈകും മുമ്പ് അത്താഴം കഴിക്കണം. കുറച്ചുമതി. ഭക്ഷണത്തിലെ ക്രമമില്ലായ്മയാണ് ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍, മലബന്ധം തുടങ്ങി മിക്ക ദഹനപ്രശ്‌നങ്ങള്‍ക്കും കാരണം.

പഴങ്ങള്‍ ശീലിക്കുക
ദഹനശോധനകള്‍ ക്രമീകരിക്കുന്നതില്‍ പഴങ്ങള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പപ്പായ, പൈനാപ്പിള്‍, പേരക്ക, മാമ്പഴം തുടങ്ങി നാട്ടില്‍ സുലഭമായി കിട്ടുന്ന പഴങ്ങളാണ് ഏറ്റവും നല്ലത്. രാസവളവും കീടനാശിനിയും ചേര്‍ക്കാത്തതും വില കുറഞ്ഞതുമായ പപ്പായ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ചോറ് പതിവായി കഴിക്കുന്നവര്‍ എല്ലാ ദിവസവും ഏതെങ്കിലും പയറുവര്‍ഗങ്ങള്‍ കൂടി കഴിക്കണം. എല്ലാത്തരം ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാനും വയറു സുഖമായിരിക്കാനും ഈ ഭക്ഷണശീലങ്ങള്‍ സഹായിക്കും.പച്ചക്കറി സൂപ്പുകള്‍, പഴച്ചാറുകള്‍ തുടങ്ങിയവയും ദഹനസഹായികള്‍ തന്നെ. മിതവും ഹിതവുമായ ആഹാരക്രമം പുലര്‍ത്തുന്നത് എല്ലാവിധ ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഉത്തമമാണ്. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍, മലബന്ധം, വയറിളക്കം, അപ്പന്‍ഡിസൈറ്റിസ് തുടങ്ങി എല്ലാ പ്രശ്‌നങ്ങളും പ്രതിരോധിക്കാന്‍ ഭക്ഷണക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലൂടെ കഴിയും
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:54 am

സുന്ദരിയാവാന്‍ 15 വഴികള്‍ ഡോക്ടറോട് ചോദിക്കാം..! 97573 ഡോക്ടറോട് ചോദിക്കാം..! 97573

ഒരൗണ്‍സ് തേന്‍ അര ഔണ്‍സ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം നിത്യവും രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുക. അമിതവണ്ണം കുറയ്ക്കാന്‍ ഇതു സഹായിക്കും.

രണ്ടോ മൂന്നോ കാബേജ് ഇലയുടെ നീരെടുത്ത് ഏഴു ഗ്രാം യീസ്റ്റും ഒരു ടീസ്​പൂണ്‍ തേനും ചേര്‍ത്ത് നല്ല കനത്തില്‍ പുരട്ടുക. പത്തോ,
പതിനഞ്ചോ മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. കൈകാലുകളിലും മുഖത്തും ചര്‍മത്തിന് തിളക്കം കിട്ടും.

എള്ളും അമുക്കുരപ്പൊടിയും യോജിപ്പിച്ച് ദിവസേന രാത്രി നേരത്ത് തേനില്‍ക്കുഴച്ച് കഴിച്ചാല്‍ ശരീരത്തിന് നല്ല തുടിപ്പുണ്ടാവും.

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് തേച്ചു കുളിച്ചാല്‍ വസൂരിക്കലകള്‍ നിശ്ശേഷം മാഞ്ഞുപോകും.

ദീര്‍ഘനേരം വായിക്കുന്നവര്‍ക്കും ഉറക്കമൊഴിക്കുന്നവര്‍ക്കും കണ്‍തടങ്ങളില്‍ കറുപ്പ് കാണാറുണ്ട്. ഇതിന് വെള്ളരിക്കാ നീര് പുരട്ടുന്നത് നല്ലതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ശരീരത്തിലെ അനാവശ്യ മേദസ്സ് കുറയ്ക്കാനും ദേഹവടിവ് നിലനിര്‍ത്താനും പോഷകാംശങ്ങളടങ്ങിയ ഭക്ഷണം പ്രധാനമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, കൂണുകള്‍ എന്നിവ നന്നായി കഴിക്കുക. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ കൂണുകള്‍ അമിനോ ആസിഡുകളുടെ കലവറയാണ്.

നല്ല തണുപ്പുള്ള കാലത്ത് ചര്‍മത്തില്‍ ഉണ്ടാകുന്ന മൊരിച്ചില്‍ ഒഴിവാക്കാനും വഴിയുണ്ട്. വെള്ളത്തില്‍ മൂന്നു നാലു തുള്ളി ഒലിവെണ്ണ ചേര്‍ത്ത് കുളിക്കാനുപയോഗിക്കുക.

ചിലര്‍ക്ക് മുഖത്ത് രോമം വളരുന്നത് കാണാറുണ്ട്. ഇത് പരിഹരിക്കാന്‍ മഞ്ഞള്‍ കട്ടിയായി പൂശുന്നത് ശീലമാക്കാം. രാവിലെ കഴുകിക്കളയുക. ക്രമേണ രോമം മുഴുവന്‍ കൊഴിഞ്ഞുപോകും.

ചിലര്‍ക്ക് വരണ്ട ചര്‍മമായിരിക്കും. ഇതിന് ഉലുവ നല്ലൊരു ഔഷധമാണ്. ഉലുവയരച്ച് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മാര്‍ദ്ദവവും കാന്തിയും കൈവരും.

വിളര്‍ച്ച ഒഴിവാക്കാന്‍ നിത്യവും ഓരോ ഗ്ലാസ് തക്കാളിനീര് കഴിക്കുന്നത് ഗുണം ചെയ്യും. മുഖക്കുരു മാറാന്‍ പഴുത്ത മധുരനാരങ്ങയുടെ തൊലിയും മരമഞ്ഞള്‍തോലും കൂട്ടിയരച്ച് ഉറങ്ങുന്നതിനു മുമ്പ് പുരട്ടി കാലത്ത് കഴുകിക്കളയുക. കുരുക്കള്‍ കരിഞ്ഞുണങ്ങി ഇല്ലാതെയാവും.

അകാലനര തടയാന്‍ വൈറ്റമിന്‍ ബി, കോപ്പര്‍, അയേണ്‍, അയഡിന്‍ എന്നിവ അടങ്ങിയിട്ടുള്ള നെല്ലിക്ക, കാരറ്റ്, ഏത്തക്കായ കഴിക്കുക.

വിയര്‍പ്പുമൂലമുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുമ്പ് ശരീരത്തില്‍ മഞ്ഞള്‍ അരച്ച് പുരട്ടുന്നത് സഹായിക്കും. ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ മതി.

കറിവേപ്പില ധാരാളം ചേര്‍ത്ത് വെളിച്ചെണ്ണ തിളപ്പിക്കുക. തലമുടി വളരുന്നതിന് മാത്രമല്ല നര വരാതിരിക്കാനും നല്ലതാണ്. തലമുടിക്ക് നല്ല മിനുസവും തിളക്കവും കിട്ടുകയും ചെയ്യും.

തലമുടി കഴുകുന്ന വെള്ളത്തില്‍ രണ്ടു മൂന്നു തുള്ളി പനിനീര് ചേര്‍ത്താല്‍ മുടിക്ക് തിളക്കമേറും.

കയ്യോന്നി ഇടിച്ച് പിഴിഞ്ഞ് എടുത്ത നീരില്‍ സമം വെളിച്ചെണ്ണ ചേര്‍ത്ത് അതില്‍ രണ്ട് മണി കുരുമുളക് കൂടി ഇട്ട് തിളപ്പിക്കുക. കുരുമുളക് പൊട്ടി വരുമ്പോള്‍ എണ്ണയിറക്കി ഉപയോഗിക്കുക. ഇത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും. മുടിയിലെ കായ പോവാനും മുടികൊഴിച്ചില്‍ തടയാനും വഴിയുണ്ട്. തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. കാപ്പിപ്പൊടിയും മൈലാഞ്ചിയും തലയില്‍ തേച്ച് പിടിപ്പിക്കുന്നതും മുടിയിലെ കായ് പോകാന്‍ സഹായിക്കും.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:54 am

കാല്‍പാദങ്ങള്‍ വിണ്ടുകീറുന്നതിന്‌



ഒരു സ്​പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചൂടാക്കുക. തണുക്കുമ്പോള്‍ അതില്‍ ഒരു പിടി ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീര് ചേര്‍ത്ത് കാലിലെ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക.

ഒരു പിടി ചുവന്നുള്ളിയും അഞ്ചാറ് വെളുത്തുള്ളിയും ചതച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ ഒരു സ്​പൂണ്‍ ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതം ഇളംചൂടില്‍ കാല്‍പാദങ്ങളില്‍ പുരട്ടുക. പാദത്തിലെ വിണ്ടുകീറല്‍ മുഴുവനായും മാറിക്കിട്ടും.

തുല്യ അളവില്‍ നാരങ്ങാനീരും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ ചെരിപ്പ് ധരിച്ചുണ്ടാകുന്ന പാടുകള്‍ മാറിക്കിട്ടും.

ഇളം ചൂടുവെള്ളത്തില്‍ ഒരു സ്​പൂണ്‍ ലെമണ്‍ ഷാമ്പുവോ, നാരങ്ങനീരോ ചേര്‍ത്തിളക്കി അതില്‍ കാല്‍പാദങ്ങള്‍ മുക്കിവെക്കുക. പൂര്‍ണ ഫല
പ്രാപ്തി ലഭിക്കാന്‍ ഈ പ്രക്രിയ ആഴ്ചയില്‍ മൂന്നു നാലു പ്രാവശ്യം ആവര്‍ത്തിക്കേണ്ടതാണ്.

കസ്തൂരിമഞ്ഞളും ചെറുപയര്‍പൊടിയും തൈരും ചേര്‍ത്ത് കുഴമ്പാക്കി കാല്‍പാദങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
Back to top Go down
parutty
Forum Boss
Forum Boss
parutty



ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:55 am

thread kollam shmayetta

ഡോക്ടറോട് ചോദിക്കാം..! 608472 ഡോക്ടറോട് ചോദിക്കാം..! 608472

ഡോക്ടറോട് ചോദിക്കാം..! 362995
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:56 am

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉണക്കമുന്തിരി



ജീവകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇതിലുണ്ട്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ ഉണക്കമുന്തിരി നല്ലതാണ്.

ഊര്‍ജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. അന്നജത്തിനു പുറമെ വിറ്റാമിനുകള്‍, ധാതു ലവണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ധാരുകള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഈന്തപ്പഴം വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ഇതിലുള്ള പോഷകാംശങ്ങള്‍ ശരീരത്തിന് എളുപ്പം ലഭ്യമാകുകയും ചെയ്യും .

കശുവണ്ടിപ്പരിപ്പില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. മാംഗനീസ്, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. കാന്‍സര്‍ രോഗമുള്ള കോശങ്ങളെ ചെറുക്കുന്ന ഫൈറ്റോ കെമിക്കലുകളും കശുവണ്ടിപരിപ്പിലുണ്ട്.

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:56 am

പല്ലിനെ പുല്ലുപോലെ കാണല്ലെ
ഡോ.ടി.ഐ.രജീഷ്‌

പല്ലിന്റെ ആരോഗ്യത്തിന് അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...


മുഖഭംഗിക്കും വ്യക്തിത്വത്തിനും പ്രധാനമാണ് പുഞ്ചിരി. ആരോഗ്യമുള്ള പല്ലുകളാണ് പുഞ്ചിരിക്ക് സൗന്ദര്യം നല്‍കുന്നത്. ശുചിത്വംപോലെ പ്രധാനമാണ് പല്ലുകളുടെ ആരോഗ്യവും.

പല്ലിന്റെ തേയ്മാനം

പല്ല് തേയ്മാനം പ്രധാനമായും രണ്ടുതരത്തിലാണ് കണ്ടുവരാറുള്ളത്.

തെറ്റായ ബ്രഷിങ് മൂലം പല്ലിന്റെ മുന്‍വശത്ത് മോണയോട് ചേര്‍ന്നുണ്ടാകുന്ന തേയ്മാനം.

പ്രായമാകുമ്പോള്‍ പല്ലിന്റെ മുകള്‍ വശത്ത് (ചവയ്ക്കുന്ന ഭാഗം) ഉണ്ടാകുന്ന തേയ്മാനം.

പല്ലിന്റെ തേയ്മാനം കൊണ്ട് സാധാരണ ശക്തമായ പുളിപ്പും വേദനയും ഉണ്ടാകാറുണ്ട്. അതുകൊണ്ട് ചൂടുള്ളതും തണുത്തതുമായ ആഹാരങ്ങള്‍ കഴിക്കുന്നത് ശ്രമകരമാകും. തെറ്റായ ബ്രഷിങ് മൂലം ഉണ്ടാകുന്ന പല്ലിന്റെ തേയ്മാനത്തിന് ഇനാമല്‍ (കോംപോസിറ്റ്) ഫില്ലിങ് കൊണ്ടോ ഡെന്റല്‍ സിമന്റ് കൊണ്ടോ അടയ്ക്കാവുന്നതാണ്. ശക്തമായ വേദന അനുഭവപ്പെടുകയാണെങ്കില്‍ ദന്തരോഗവിദഗ്ധനെ കണ്ട് വേരു വഴി (റൂട്ട് കനാല്‍) ചികിത്സ ചെയ്യേണ്ടി വന്നേക്കാം. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന പല്ലുതേയ്മാനത്തിന് ദന്തല്‍ സിമന്റുകൊണ്ട് പല്ല് അടയ്ക്കുകയോ പല്ലിന്റെ പുളിപ്പിനുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കുകയോ ചെയ്യാം.

പുളിപ്പിനുള്ള ടൂത്ത് പേസ്റ്റുകള്‍ തേയ്മാനം മൂലം ഉണ്ടാക്കുന്ന തുറസ്സായ ഡെന്റല്‍ സുഷിരത്തെ താത്കാലികമായി അടയ്ക്കുന്നു.

വായിലെ വ്രണങ്ങള്‍

വായില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ള വ്രണങ്ങള്‍ക്ക് പല കാരണങ്ങളുണ്ട്.

തിരക്കു കൂട്ടി പല്ല് ബ്രഷ് ചെയ്യുമ്പോള്‍ ബ്രഷ് കൊണ്ട് ഉണ്ടാകുന്ന മുറിവ്.

വിറ്റാമിനുകളുടെ കുറവുമൂലമുണ്ടാകുന്ന അള്‍സര്‍.

പുകവലി, മുറുക്കല്‍ എന്നീ ശീലമുള്ളവരില്‍ കാണുന്ന വായിലെ വ്രണങ്ങള്‍, വ്യതിയാനങ്ങള്‍.

സ്ഥിരമായി പല്ല് കെട്ടിയവരുടെ വായില്‍ ഉണ്ടാകുന്ന മുറിവ്.

വായില്‍ വ്രണങ്ങളുണ്ടാവുന്നത് തടയാന്‍ തിരക്കുകൂട്ടി പല്ല് ബ്രഷ് ചെയ്യുന്നത് ഒഴിവാക്കണം വായില്‍ അള്‍സറിന് പുരട്ടാനുള്ള ഓയിന്റ്‌മെന്റുകള്‍ ലഭ്യമാണ്. വിറ്റാമിനുകളുടെ കുറവിന് വിറ്റാമിന്‍ ബി. കലര്‍ന്ന ഗുളികകള്‍ കഴിക്കേണ്ടി വരും. വായിലെ അള്‍സര്‍ സാധാരണ ഒരാഴ്ചകൊണ്ട് മാറും. വായിലെ വ്രണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുകയാണെങ്കില്‍ ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ചില വ്രണങ്ങള്‍ വായിലെ ക്യാന്‍സറായി മാറാം.

മോണയില്‍ നിന്ന് രക്തസ്രാവം

ചിലരില്‍ പല്ലുതേക്കുമ്പോഴും മറ്റു ചിലരില്‍ അല്ലാത്തപ്പോഴും മോണയില്‍ നിന്ന് രക്തസ്രാവം കാണാറുണ്ട്. വായില്‍ നിന്നുമുള്ള അഴുക്കുകള്‍ ഒത്തു ചേര്‍ന്നാണ് 'പ്ലാക്ക്' (ജഹമൂൗല) ഉണ്ടാകുന്നത്. പ്ലാക്ക് നീക്കം ചെയ്തില്ലെങ്കില്‍ അത് കട്ടിയുള്ള 'കാല്‍ക്കുലസ്' (Calculus) ആയി മാറുന്നു. ക്രമേണ കാര്‍ക്കുലസ് മോണയുടെയും പല്ലിന്റെയും ഇടയില്‍ വളര്‍ന്ന് മോണവീക്കമായി മാറുന്നു. അപ്പോഴാണ് വായില്‍ രക്തസ്രാവം ഉണ്ടാകുന്നത്. അതിന് നാം ദന്തഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദേശാനുസരണം പല്ല് ക്ലീന്‍ (അള്‍ട്രാസോണിക് സ്‌കെയിലിങ്) ചെയ്യേണ്ടതാണ്. പല്ല് ക്ലീന്‍ ചെയ്തതിന് ശേഷം പുളിപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. ഈ പുളിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ മാറും. അതിനുശേഷവും മോണവീക്കം കാണുകയാണെങ്കില്‍ മോണരോഗവിദഗ്ധനെ കണ്ട് അഭിപ്രായം തേടണം.

പല്ലിന്റെ പരിചരണം: ചെയ്യേണ്ടതും ചെയ്യരുതാത്തതും

പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുന്നതില്‍ നാം ശ്രദ്ധിക്കണം. സോഫ്ട് അല്ലെങ്കില്‍ മീഡിയം ബ്രിസിലുകള്‍ ഉള്ള ടൂത്ത് ബ്രഷ് ആണ് അഭികാമ്യം. ബ്രഷ് ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്ന് വിലയിരുത്തണം. മോണയില്‍ നിന്നും 45 ഡിഗ്രിയില്‍ ചെരിച്ചുപിടിച്ച് പല്ലിന്റെ പുറത്ത് ബ്രിസിലുകള്‍ ചലിപ്പിച്ചാണ് ബ്രഷ് ചെയ്യേണ്ടത്. മുകളിലെയും താഴത്തെയും വരിയിലെ പല്ലുകള്‍ വേറെ വേറെ ബ്രഷ് ചെയ്യണം. പല്ലിന്റെ ചവയ്ക്കുന്ന പ്രതലം, പുറത്തേക്കുള്ള ഭാഗം, ഉള്‍ഭാഗം എന്നിവ ബ്രഷിങ്ങില്‍ ഉള്‍പ്പെടുത്തണം. കുട്ടികള്‍ ബ്രിസിലുകള്‍ പല്ലിന്റെ മുകളില്‍ വട്ടത്തില്‍ ചലിപ്പിച്ചാണ് ബ്രഷ് ചെയ്യേണ്ടത്. സാധാരണ പല്ലുതേക്കേണ്ട സമയം 2-3 മിനിട്ടുവരെയാണ്. മുതിര്‍ന്നവര്‍ക്ക് ഫ്ലാറൈഡ് കലര്‍ന്ന പേസ്റ്റുകള്‍ ഉപയോഗിക്കാം. ഫ്ലാറൈഡ് പല്ലിന് കേടുകള്‍ ഉണ്ടാകുന്നത് ഗണ്യമായി കുറയ്ക്കുന്നു.

കുട്ടികള്‍ക്ക് അവരുടേതായ ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷും വിപണിയില്‍ ലഭ്യമാണ്. ഭക്ഷണം കഴിച്ചതിനുശേഷവും ഒട്ടിപ്പിടിക്കുന്ന മധുരപദാര്‍ഥങ്ങള്‍ കഴിച്ചതിന് ശേഷവും വായ് നന്നായി കഴുകണം. ദിവസവും രണ്ടുനേരവും (കാലത്തും രാത്രിയും) പല്ലുതേക്കേണ്ടതാണ്. പുകവലി, മുറുക്കല്‍ എന്നീ ദുശ്ശീലങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ഭാവിയില്‍ വായിലെ ക്യാന്‍സറിന് സാധ്യതയുണ്ട്. പല്ലുകൊണ്ട് മൂടി തുറക്കുക, സൂചി കടിക്കുക, മറ്റ് ബലമുള്ള കാര്യങ്ങള്‍ ചെയ്യുക എന്നിവ ഒഴിവാക്കേണ്ടതാണ്. അവ, പല്ലിന്റെ ഉറപ്പിനെ ബാധിച്ചേക്കാം. പല്ല് എടുത്താല്‍ വിട്ടുമാറാത്ത തലവേദന ഉണ്ടാവുക, പല്ല് ക്ലീന്‍ ചെയ്താല്‍ ഇനാമലിന് തേയ്മാനം സംഭവിക്കുക എന്നിവ മിഥ്യാ ധാരണകളാണ്. പല്ലുവേദന, മോണവീക്കം, പുളിപ്പ്, മറ്റു ദന്തരോഗങ്ങള്‍ എന്നിവയ്ക്ക് സ്വയം ചികിത്സ ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ദന്തഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:57 am

ഓറഞ്ച് ജ്യൂസ് ബിപി കുറയ്ക്കും

മധുരനാരങ്ങ(ഓറഞ്ച്)യ്ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനുമുള്ള കഴിവുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍ .

ദിവസം രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് മധ്യവയസ്‌കരായ ആളുകളിലെ അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍ . ഒരു മാസം തുടര്‍ച്ചയായി ദിനംപ്രതി അരലിറ്റര്‍ ഓറഞ്ച് ജ്യൂസ് കഴിച്ച മധ്യവയ്‌സ്‌കരില്‍ രക്തസമ്മര്‍ദ്ദത്തില്‍ വലിയ വ്യത്യാസമാണത്രേ ഗവേഷകര്‍ക്ക് കാണാന്‍ സാധിച്ചത്.

പലരിലും ഹൃദയസംബന്ധമായ പലപ്രശ്‌നങ്ങളും രൂക്ഷമാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോത്തൊട്ടുക്കുമുള്ള ആളുകളില്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്.

പഠനവിധേയരാക്കിയ വ്യക്തികളിലെല്ലാം ഓറഞ്ച് ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി നല്‍കുന്ന മരുന്നിന്റെ അതേ പ്രവര്‍ത്തനം തന്നെയാണ് നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി മരുന്നു കഴിയ്ക്കുന്നവരില്‍ പകരം ഓറഞ്ച് ജ്യൂസ് സ്ഥിരമായി നല്‍കിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. അമേരിക്കന്‍ ജേര്‍ണല്‍ ഫോര്‍ ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:58 am


സൈനസ് എന്ന സങ്കടം

യുവതിയായ കോളേജ് അധ്യാപികയ്ക്ക് പെട്ടെന്നാണ് ജീവിതം നരകതുല്യമായത്. വിട്ടുമാറാത്ത ജലദോഷം. നല്ല തലവേദനയും മൂക്കടപ്പും. ശബ്ദംപോലും ഇടറുന്നതിനാല്‍ ക്ലാസെടുക്കാന്‍ നന്നേ ബുദ്ധിമുട്ട്. വീട്ടുജോലികള്‍ ചെയ്യാനാണെങ്കില്‍ തീരെ വയ്യ. പൊടിയടിച്ചാല്‍ ആകെ ബുദ്ധിമുട്ടാകും.

ആരെ കാണണം
വിട്ടുമാറാത്ത തലവേദനകൊണ്ട് ദേഷ്യവും ഈര്‍ഷ്യയും വേറെ. മാസത്തിലൊരിക്കല്‍ കിടപ്പാകുന്നതും പതിവായപ്പോള്‍ ജീവിതംതന്നെ വഴിമുട്ടിയതായി തോന്നി. ക്രോസിന്‍ വിഴുങ്ങലും വിക്‌സ് പുരട്ടലും അവസാനിപ്പിച്ച് ഒടുവില്‍ അധ്യാപിക ഇ.എന്‍.ടി. സര്‍ജനെ കണ്ടു.
മരുന്നുകള്‍
ആന്‍റിബയോട്ടിക്, ഡീ കണ്‍ജസ്റ്റന്‍റ്‌സ്, വിറ്റാമിനുകള്‍ എന്നിവയുടെ കോഴ്‌സിനൊപ്പം മൂക്കിലൊഴിക്കാനും ഡോക്ടര്‍ മരുന്ന് നല്‍കി. ആവികൊള്ളാനും ഉപദേശിച്ചു. മാറ്റം പെട്ടെന്നു ദൃശ്യമായി. പനിയും മൂക്കിലെ പഴുപ്പും വിട്ടകന്നു.

തുടര്‍ന്ന് സമീകൃത ആഹാരവും വ്യായാമം, പ്രാണായാമം പോലുള്ള ശ്വസനക്രിയകളും ഡോക്ടര്‍ ഉപദേശിച്ചു. എന്നാല്‍ ഈ രോഗം ഇടയ്ക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

സൈനസൈറ്റിസ് എന്ന രോഗബാധമൂലം കഷ്ടപ്പെടുന്ന 120 ദശലക്ഷം ഇന്ത്യാക്കാരില്‍ ഒരാളാണ് ഈ കോളേജ് അധ്യാപിക. മൂക്കിനിരുവശവും ഉള്ള സൈനസ് അറകളില്‍ കഫം കെട്ടുകയും പഴുപ്പുണ്ടാകുകയും ചെയ്യുന്നതാണ് ഈ രോഗമെന്ന് ചുരുക്കത്തില്‍ പറയാം.

ലക്ഷണങ്ങള്‍
ഘ്രാണശക്തി കുറയുക, വായില്‍ കയ്പ്, ക്ഷീണം, വായ്ക്കുള്ളില്‍ വേദന എന്നിവയുണ്ടാകും. 10 - 14 ദിവസങ്ങള്‍ വരെ ഈ അവസ്ഥ തുടരാം. മരുന്നു കഴിച്ച് രോഗം മാറിയാലും മലിനീകരണം, അലര്‍ജി, കാലാവസ്ഥാ വ്യതിയാനം എന്നിവയ്‌ക്കൊപ്പം വീണ്ടും രോഗം ആവര്‍ത്തിക്കാന്‍ സാധ്യതയേറെയാണ്.

പരിശോധനകള്‍
രോഗം കഠിനമായാല്‍ എന്‍ഡോസേ്കാപ്പി, സി.ടി. സ്‌കാന്‍ എന്നിവ വേണ്ടിവരും. അത്യാവശ്യമാണെങ്കില്‍ ശസ്ത്രക്രിയയും. ജീവിതശൈലി കൊണ്ടും മുന്‍കൂര്‍ പ്രതിരോധത്തിലൂടെയും അകറ്റി നിര്‍ത്തേണ്ട രോഗമാണ് സൈനസൈറ്റിസ്. ആയുര്‍വേദം, ഹോമിയോ, യോഗ സമ്പ്രദായങ്ങളിലും ഫലപ്രദമായ ചികിത്സ ഇതിനുണ്ട്. നാട്ടുവൈദ്യത്തില്‍ ചില ഒറ്റമൂലികളും ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.


Back to top Go down
parutty
Forum Boss
Forum Boss
parutty



ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:58 am

shamsheershah wrote:
മുഖ സൗന്ദര്യം

മുഖം ദിവസവും മൂന്ന് തവണയെങ്കിലും പച്ചവെള്ളം ഉപയോഗിച്ച് കഴുകണം. വീര്യം കൂടിയ സോപ്പുപയോഗിച്ച് മുഖം കഴുകരുത്. നെല്ലിക്കാപ്പൊടിയാണ് ഏറ്റവും നല്ലത്. ചെറുപയര്‍ പൊടി, കടലമാവ് എന്നിവയും ഉപയോഗിക്കാം. ദിവസവും രാവിലെ രക്തചന്ദനം അരച്ച് മുഖത്തു പുരട്ടി പച്ചവെള്ളത്തില്‍ കഴുകുന്നത് മുഖകാന്തി കൂട്ടും.

കടലമാവ് പാലില്‍ കലക്കി മുഖത്ത് പുരട്ടുന്നത് സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ പോകാന്‍ കുങ്കുമാദി തൈലം ഉപയോഗിക്കാം. ഒന്നോ രണ്ടോ തുള്ളി കൈയിലെടുത്ത് മുഖത്ത് പുരട്ടുക. അല്‍പ്പനേരത്തിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകാം.

ആഴ്ചയിലൊരിക്കല്‍ മുഖം ആവി പിടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും. കുളിക്കുമ്പോള്‍ പാച്ചോറ്റിത്തൊലി പൊടിച്ച് തേങ്ങാവെള്ളത്തില്‍ കുഴച്ച് മുഖത്ത് തേക്കുക. മുഖക്കുരുവിന് കുറവുണ്ടാകും. വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചര്‍മ രോഗങ്ങളകറ്റും. കസ്തൂരി മഞ്ഞള്‍ അരച്ചു പുരട്ടുന്നത്, മുഖത്തെ അനാവശ്യ രോമങ്ങള്‍ കളയും.

തിളങ്ങുന്ന മുഖം

ചെറുതേനും തുളസിനീരും തുല്യ അളവിലെടുത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. മുഖത്തിന് പ്രസരിപ്പ് കൂടും.

ചെറുപയര്‍പൊടി, രക്തചന്ദനം, മഞ്ഞള്‍ അരച്ചത് ഇവ തുല്യ അളവിലെടുത്ത് മുഖത്ത് പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുകിക്കളയുക.

നാല്‍പാമരാദി വെളിച്ചെണ്ണ കുറച്ചെടുത്ത് മുഖത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് നെല്ലിക്കാപ്പൊടിയും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയാം.

തക്കാളിനീരും ചെറുനാരങ്ങനീരും ഓരോ സ്പൂണ്‍ വീതമെടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. മുഖത്തിന് നല്ല തിളക്കംകിട്ടും.

തിളപ്പിക്കാത്ത പാല്‍, അല്പമെടുത്ത് അതിലേക്ക് അല്പം നാരങ്ങനീര് ചേര്‍ത്ത് മുഖത്ത് പുരട്ടാം. ചര്‍മം മൃദുവാകും.

നവര പാലില്‍ കുറുക്കി നന്നായി തിരുമ്മിപ്പിടിപ്പിക്കുക. ഇത് ചര്‍മത്തിന്റെ വരള്‍ച്ച കുറയ്ക്കും.

വരണ്ട തൊലിയുള്ളവര്‍ക്ക് സോപ്പിനു പകരം കുതിര്‍ത്ത ഉഴുന്ന് അരച്ച് ഉപയോഗിക്കാം.

കഴുത്തിലെ കറുപ്പ്

ഭക്ഷണത്തിലെ പ്രശ്‌നങ്ങള്‍ മൂലമാണ് പ്രധാനമായും കഴുത്തില്‍ കറുപ്പുണ്ടാകുന്നത്. ആഹാരത്തില്‍ എരിവ്, പുളി തുടങ്ങിയവ മിതമാക്കുകയാണ് ഏറ്റവും പ്രധാനം. നാല്‍പാമരാദി വെളിച്ചെണ്ണയോ ഏലാദി വെളിച്ചെണ്ണയോ കുറച്ചെടുത്ത് കഴുത്തില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുക. കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലതാണ്. ഉലുവ അരച്ച് തൈരില്‍ ചേര്‍ത്ത് പുരട്ടിയാലും മതി.

ഡോക്ടറോട് ചോദിക്കാം..! 32844436 ഡോക്ടറോട് ചോദിക്കാം..! 32844436
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 10:59 am

കൊളസ്‌ട്രോള്‍ കുറക്കാന്‍ ഓട്‌സും അണ്ടിപ്പരിപ്പും


ദൈനം ദിന ഭക്ഷണക്രമത്തില്‍ ഓട്‌സും അണ്ടിപ്പരിപ്പും ഉള്‍പ്പെടുത്തുന്നവര്‍ കൊളസ്‌ട്രോളിനെ ഭയക്കേണ്ടതില്ലന്ന് ഗവേഷകര്‍ . കാനഡയിലെ ടൊറണ്ടോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്.

ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോളുള്ള 345 രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇക്കാര്യം വ്യക്തമായി. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി,ആറുമാസം നടത്തിയ പരീക്ഷണത്തില്‍ 13 ശതമാനം കൊളസ്‌ട്രോള്‍ കുറഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇത്തരത്തിലുള്ള ഭക്ഷണക്രമം തുടര്‍ന്നാല്‍ 11 ശതമാനം ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറക്കാമെന്ന് അവര്‍ പറഞ്ഞു. സോസ് ഉല്‍പന്നങ്ങള്‍ ,പയര്‍ , ബീന്‍സ് എന്നിവയും കൊളസ്‌ട്രോള്‍ കുറക്കും. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 11:00 am

ബുദ്ധി വര്‍ദ്ധിപ്പിക്കാം. ഡോക്ടറോട് ചോദിക്കാം..! 97573 ഡോക്ടറോട് ചോദിക്കാം..! 97573 ഡോക്ടറോട് ചോദിക്കാം..! 97573 ഡോക്ടറോട് ചോദിക്കാം..! 97573


ബുദ്ധി വര്‍ദ്ധിപ്പിക്കുക എന്നത്‌ ഏതൊരാള്‍ക്കും താല്‍പര്യമുള്ള കാര്യമാണ്‌. തിരക്കേറിയ നിത്യജീവിതത്തില്‍ സമ്മര്‍ദ്ദത്തിലാകുന്ന ഒരാള്‍ക്ക്‌ പലപ്പോഴും മറവിയും ബുദ്ധിക്കുറവും സംഭവിക്കാറുണ്ട്‌. അതുപോലെ പഠിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളില്‍ ചിലര്‍ ബുദ്ധിയില്‍ പിന്നിലാണ്‌. ഇവരുടെ മാതാപിതാക്കള്‍ ബുദ്ധി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ പരസ്യത്തില്‍ കാണുന്ന ബ്രഹ്‌മി പോലുള്ള ഉല്‍പന്നങ്ങള്‍ വാങ്ങി നല്‍കും.

എന്നാല്‍ അതൊന്നും ബുദ്ധിക്കുറവിന്‌ കാര്യക്ഷമമായ പരിഹാരമല്ല. ബുദ്ധി വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പറയാം. നിങ്ങളൊന്ന്‌ പരീക്ഷിച്ചുനോക്കൂ.

ദിവസേന ഒരു ആപ്പിള്‍ കഴിക്കുകയോ രണ്ട്‌ ഗ്‌ളാസ്‌ ആപ്പിള്‍ ജ്യൂസ്‌ കുടിക്കുകയോ ചെയ്യാം. തലച്ചോറില്‍ ഓര്‍മ്മക്കുറവുണ്ടാക്കുന്ന പ്രോട്ടീനെ തടയാന്‍ ആപ്പിളിന്‌ കഴിയുമെന്ന്‌ ശാസ്‌ത്രീയമായി തെളിയിച്ചിട്ടുണ്ട്‌. ഒഴിവുസമയങ്ങളില്‍ ഇടയ്‌ക്കിടെ പാട്ടുപാടുന്നത്‌ നല്ലതാണ്‌. പാടാന്‍ അറിയാത്തവരാണെങ്കില്‍ മൂളിപ്പാട്ടായാലും മതി. പാട്ടുപാടുമ്പോള്‍ ആഴത്തില്‍ ശ്വാസോച്‌ഛ്വാസം ചെയ്യുന്നതിനാല്‍ തലച്ചോറിലേക്ക്‌ കൂടുതല്‍ ഓക്‌സിജന്‍ കയറാന്‍ ഇടയാക്കും. അല്‍ഷിമേഴ്‌സ്‌ രോഗികളില്‍ പാട്ടുപാടല്‍ പരീക്ഷണം വളരെ ഫലപ്രദമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ചെസ്‌ കളിക്കാം. ദിവസം ഒരു മണിക്കൂറില്‍ അധികം ചെസ്‌ കളിക്കുന്നത്‌ ബുദ്ധിവികാസത്തെ സഹായിക്കും. കംപ്യൂട്ടറിലെ ചെസ്‌ ഗെയിം കളിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. ഒപ്പം കംപ്യൂട്ടറിലെ റേസിംഗ്‌ പോലുള്ള ഗെയിമുകള്‍ കളിക്കുന്നതും നല്ലതാണ്‌. ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ ഇത്‌ സഹായിക്കും. എന്നാല്‍ ഇതിനായി കൂടുതല്‍ സമയം നീക്കിവെയ്‌ക്കരുത്‌. അതുപോലെ കംപ്യൂട്ടര്‍ ഗെയിമിന്‌ അടിപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ഇത്‌ കൂടുതല്‍ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക്‌ വഴിവെക്കും. ദിവസേന ഒരുമണിക്കൂര്‍ ഇന്റര്‍നെറ്റില്‍ ചെയ്യുന്നത്‌ ബുദ്ധിക്ക്‌ ഒരു വ്യായാമമാണ്‌. ജീവിതത്തിലും എന്നും ഒരേകാര്യങ്ങള്‍ ചെയ്യുന്നവര്‍ ഇടയ്‌ക്ക്‌ അല്‍പ്പം വ്യത്യസ്‌തത കൊണ്ടുവരുന്നതും ബുദ്ധിയെ പ്രചോദിപ്പിക്കും.

ദിവസവും വ്യായാമത്തിലൂടെയോ കായിക അദ്ധ്വാനത്തിലൂടെയോ അല്‍പ്പം വിയര്‍ക്കുന്നത്‌ നല്ലതാണ്‌. വിയര്‍ത്തുകഴിഞ്ഞാല്‍ തലച്ചോറിന്‌ കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുകയും അതിലൂടെ പുത്തന്‍ ഉണര്‍വ്‌ നേടുകയും ചെയ്യാം. ദിവസേന രണ്ടുനേരം(രാവിലെയും രാത്രിയും) പല്ലു തേയ്‌ക്കണം. ഇത്‌ ദന്തരോഗങ്ങള്‍ തടയാനും തലച്ചോറിലേക്കുള്ള രക്തയോട്ടം നേരെയാക്കാനും സഹായിക്കും. ദിവസേന അരമണിക്കൂര്‍ ധ്യാനത്തിനായി മാറ്റിവെയ്‌ക്കണം. ധ്യാനത്തിലൂടെ മനസിന്‌ ലഭിക്കുന്ന ശാന്തി തലച്ചോറിന്‌ പുതിയ ഉണര്‍വ്‌ നല്‍കും. ഇത്‌ ബുദ്ധി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മകള്‍ ശക്തമാക്കുകയും ചെയ്യും.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 11:01 am

അപ്പന്‍ഡിസൈറ്റിസ്‌


അപ്പന്‍ഡിക്‌സിനുണ്ടാകുന്ന വീക്കമാണ് അപ്പന്‍ഡിസൈറ്റിസ് എന്ന് അറിയപ്പെടുന്നത്. വന്‍കുടലിനോട് ചേര്‍ന്ന് വിരലിന്റെ ആകൃതിയില്‍ സഞ്ചി പോലെ കാണപ്പെടുന്ന അവയവമാണ് അപ്പന്‍ഡിക്‌സ്. ശരാശരി 10 സെ.മീ. നീളമുണ്ടാകും.

ലക്ഷണങ്ങള്‍
അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണങ്ങള്‍ പലരിലും പലതായിരിക്കും. പ്രായമായവരുലും കൊച്ചുകുട്ടികളിലും ഗര്‍ഭിണികളിലും ഈ രോഗം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. നാഭിക്ക് ചുറ്റും വേദനയാണ് സാധാരണ കാണുന്ന ആദ്യ ലക്ഷണം. ആദ്യം വേദന അവ്യക്തമായിരിക്കും. പക്ഷേ പിന്നീടിത് തീവ്രമാകും. വിശപ്പു കുറയും. ഓക്കാനവും ചര്‍ദ്ദിയുമുണ്ടാകും. നേരിയ പനിയും അനുഭവപ്പെടും.
വീക്കം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വേദന വയറിന്റെ താഴെ വലതുഭാഗത്തായി കൃത്യം അപ്പന്‍ഡിക്‌സിന്റെ മുകള്‍ഭാഗത്തായി(മക്ബര്‍ണീസ് പോയന്‍റ്) കേന്ദ്രീകരിക്കും. വീക്കം വര്‍ദ്ധിച്ച് അപ്പന്‍ഡിക്‌സ് പൊട്ടിയാല്‍ വേദന കുറഞ്ഞതായി അനുഭവപ്പെടും. പക്ഷേ ഇത് പെരിറ്റോണൈറ്റിസിന്( വയറ്റിലെ പെരിറ്റോണിയം എന്ന സ്ഥരത്തിന് വീക്കമുണ്ടാകുന്ന അവസ്ഥ) കാരണമായാല്‍ വേദന കൂടുകയും വ്യക്തി രോഗിയാവുകയും ചെയ്യും.
നടക്കുമ്പോഴും ചുമക്കുമ്പോഴും വയറ് വേദന വര്‍ദ്ധിക്കും. ചെറു ചലനം പോലും വേദനയുണ്ടാക്കുന്നതുമൂലം രോഗി എപ്പോഴും കിടക്കാന്‍ ഇഷ്ടപ്പെടും. പിന്നീട് ഉണ്ടാകുന്ന ലക്ഷണങ്ങള്‍

. പനി
. വിശപ്പില്ലായ്മ
. ഓക്കാനം
. ചര്‍ദ്ദി
. മലബന്ധം
. വയറിളക്കം
. കുളിരും വിറയലും
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 11:01 am

പ്രമേഹത്തിന് പരിഹാരമായി ഇനി ബദാം

ലോകത്തില്‍ ഏറ്റവും കുടുതല്‍ പ്രമേഹ രോഗികള്‍ ഇന്ത്യയില്‍ ആണെന്ന് കണക്കുകള്‍ സുചിപ്പിക്കുന്നു.

ഇത് ഏകദേശം 50.8 മില്യനു അടുത്തുണ്ട് . നിത്യജീവിതത്തില്‍ ബദാം ഉള്‍പെടുത്തിയാല്‍

പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

ബദാം സ്ഥിരമായി ഉപയോഗിക്കുന്നതിലുടെ ശരീരത്തില്‍ പ്രമേഹത്തിന്റെ അളവ് ഒരു പരിധിവരെ

നിയന്ത്രിക്കാം എന്ന് ഫോര്‍ട്ടിസ് സി -ഡോക് ഹോസ്പിറ്റല്‍ ക്ലിനികല്‍ ഓപ്പറേഷന്‍ മേധാവി എസ് റിതേഷ് ഗുപ്ത അഭിപ്രായപെട്ടു.

നാരുകളും, പ്രോട്ടീനും, കലോറിയും ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം ഉപയോഗിക്കുന്നതിലുടെ

കൊളസ്ട്രോളിന്റെ അളവ് ഒരു പരിധിവരെ കുറക്കാം. ഇന്ത്യയിലെ ജീവിതരീതിയും, ഫാസ്റ്റ് ഫുഡിന്റെ ഉപയോഗവും

കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു, വിറ്റാമിന്‍ ധാരാളം അടങ്ങിയിരിക്കുന്ന ബദാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാം എന്ന് ഇന്ത്യന്‍ ത്യബെടിക് ഫൌണ്ടേഷന്‍ ഡയറക്ടര്‍ അനൂപ്‌ മിശ്ര പറഞ്ഞു.

ഒരു കയ്യില്‍ കൊള്ളാവുന്ന അത്ര ചെറിയ അളവ് ബദാമില്‍ നിന്ന് തന്നെ

ഏകദേശം 164 കലോറിയും ഏകദേശം 7 ഗ്രാം പ്രോറെനും ലഭിക്കുന്നു.

ബദാമില്‍ നിന്ന് ലഭിക്കുന്ന വളരെ കുറഞ്ഞ അളവിലുള്ള കലോറിയിലുടെ

രോഗികള്‍ക്ക് ഒരു പരിധിവരെ കൊളസ്ട്രോളിന്റെ അളവ് കുറക്കാം.

ദിവസേന വെറും അഞ്ചു ബദാം ഉപയോഗിക്കുന്നതിലുടെ

കുറഞ്ഞ ചെലവില്‍ അപകടകാരിയായ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം.
Back to top Go down
parutty
Forum Boss
Forum Boss
parutty



ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 11:02 am

shamsheershah wrote:
ബുദ്ധി വര്‍ദ്ധിപ്പിക്കാം.    ഡോക്ടറോട് ചോദിക്കാം..! 97573  ഡോക്ടറോട് ചോദിക്കാം..! 97573  ഡോക്ടറോട് ചോദിക്കാം..! 97573  ഡോക്ടറോട് ചോദിക്കാം..! 97573
     

ബുദ്ധി വര്‍ദ്ധിപ്പിക്കുക എന്നത്‌ ഏതൊരാള്‍ക്കും താല്‍പര്യമുള്ള കാര്യമാണ്‌. തിരക്കേറിയ നിത്യജീവിതത്തില്‍ സമ്മര്‍ദ്ദത്തിലാകുന്ന ഒരാള്‍ക്ക്‌ പലപ്പോഴും മറവിയും ബുദ്ധിക്കുറവും സംഭവിക്കാറുണ്ട്‌. അതുപോലെ പഠിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളില്‍ ചിലര്‍ ബുദ്ധിയില്‍ പിന്നിലാണ്‌. ഇവരുടെ മാതാപിതാക്കള്‍ ബുദ്ധി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ പരസ്യത്തില്‍ കാണുന്ന ബ്രഹ്‌മി പോലുള്ള ഉല്‍പന്നങ്ങള്‍ വാങ്ങി നല്‍കും.

എന്നാല്‍ അതൊന്നും ബുദ്ധിക്കുറവിന്‌ കാര്യക്ഷമമായ പരിഹാരമല്ല. ബുദ്ധി വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പറയാം. നിങ്ങളൊന്ന്‌ പരീക്ഷിച്ചുനോക്കൂ.

ദിവസേന ഒരു ആപ്പിള്‍ കഴിക്കുകയോ രണ്ട്‌ ഗ്‌ളാസ്‌ ആപ്പിള്‍ ജ്യൂസ്‌ കുടിക്കുകയോ ചെയ്യാം. തലച്ചോറില്‍ ഓര്‍മ്മക്കുറവുണ്ടാക്കുന്ന പ്രോട്ടീനെ തടയാന്‍ ആപ്പിളിന്‌ കഴിയുമെന്ന്‌ ശാസ്‌ത്രീയമായി തെളിയിച്ചിട്ടുണ്ട്‌. ഒഴിവുസമയങ്ങളില്‍ ഇടയ്‌ക്കിടെ പാട്ടുപാടുന്നത്‌ നല്ലതാണ്‌. പാടാന്‍ അറിയാത്തവരാണെങ്കില്‍ മൂളിപ്പാട്ടായാലും മതി. പാട്ടുപാടുമ്പോള്‍ ആഴത്തില്‍ ശ്വാസോച്‌ഛ്വാസം ചെയ്യുന്നതിനാല്‍ തലച്ചോറിലേക്ക്‌ കൂടുതല്‍ ഓക്‌സിജന്‍ കയറാന്‍ ഇടയാക്കും. അല്‍ഷിമേഴ്‌സ്‌ രോഗികളില്‍ പാട്ടുപാടല്‍ പരീക്ഷണം വളരെ ഫലപ്രദമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ചെസ്‌ കളിക്കാം. ദിവസം ഒരു മണിക്കൂറില്‍ അധികം ചെസ്‌ കളിക്കുന്നത്‌ ബുദ്ധിവികാസത്തെ സഹായിക്കും. കംപ്യൂട്ടറിലെ ചെസ്‌ ഗെയിം കളിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. ഒപ്പം കംപ്യൂട്ടറിലെ റേസിംഗ്‌ പോലുള്ള ഗെയിമുകള്‍ കളിക്കുന്നതും നല്ലതാണ്‌. ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ ഇത്‌ സഹായിക്കും. എന്നാല്‍ ഇതിനായി കൂടുതല്‍ സമയം നീക്കിവെയ്‌ക്കരുത്‌. അതുപോലെ കംപ്യൂട്ടര്‍ ഗെയിമിന്‌ അടിപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ഇത്‌ കൂടുതല്‍ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക്‌ വഴിവെക്കും. ദിവസേന ഒരുമണിക്കൂര്‍ ഇന്റര്‍നെറ്റില്‍ ചെയ്യുന്നത്‌ ബുദ്ധിക്ക്‌ ഒരു വ്യായാമമാണ്‌. ജീവിതത്തിലും എന്നും ഒരേകാര്യങ്ങള്‍ ചെയ്യുന്നവര്‍ ഇടയ്‌ക്ക്‌ അല്‍പ്പം വ്യത്യസ്‌തത കൊണ്ടുവരുന്നതും ബുദ്ധിയെ പ്രചോദിപ്പിക്കും.

ദിവസവും വ്യായാമത്തിലൂടെയോ കായിക അദ്ധ്വാനത്തിലൂടെയോ അല്‍പ്പം വിയര്‍ക്കുന്നത്‌ നല്ലതാണ്‌. വിയര്‍ത്തുകഴിഞ്ഞാല്‍ തലച്ചോറിന്‌ കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുകയും അതിലൂടെ പുത്തന്‍ ഉണര്‍വ്‌ നേടുകയും ചെയ്യാം. ദിവസേന രണ്ടുനേരം(രാവിലെയും രാത്രിയും) പല്ലു തേയ്‌ക്കണം. ഇത്‌ ദന്തരോഗങ്ങള്‍ തടയാനും തലച്ചോറിലേക്കുള്ള രക്തയോട്ടം നേരെയാക്കാനും സഹായിക്കും. ദിവസേന അരമണിക്കൂര്‍ ധ്യാനത്തിനായി മാറ്റിവെയ്‌ക്കണം. ധ്യാനത്തിലൂടെ മനസിന്‌ ലഭിക്കുന്ന ശാന്തി തലച്ചോറിന്‌ പുതിയ ഉണര്‍വ്‌ നല്‍കും. ഇത്‌ ബുദ്ധി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മകള്‍ ശക്തമാക്കുകയും ചെയ്യും.  

chummathe alla eniku ethrayum futhy ഡോക്ടറോട് ചോദിക്കാം..! 133999
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 11:02 am

നെല്ലിക്ക


ഒട്ടേറെ ഔഷധഗുണങ്ങളുള്ളതാണ്‌ നെല്ലിക്ക എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദ്യം ചവര്‍പ്പും പിന്നെ മധുരവും നല്‍കുന്ന നാടന്‍ നെല്ലിക്കയൊക്കെ ഒ എന്‍ വിയുടെ മോഹം എന്ന കവിതയില്‍ മാത്രമായിരിക്കുന്നു. ഇന്ന്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന നെല്ലിക്കയാണ്‌ കൂടുതലും മലയാളികള്‍ ഉപയോഗിക്കുന്നത്‌.

ഉപ്പിലിടാനും ആയുര്‍വേദ ചികില്‍സയ്‌ക്കുമൊക്കെയാണ്‌ നെല്ലിക്ക കൂടുതലായി ഉപയോഗിക്കുന്നത്‌. നല്ല നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച്‌ കഴിക്കുന്നത്‌ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുമെന്ന കാര്യം എത്രപേര്‍ക്ക്‌ അറിയാം. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫറസ്‌, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്‌. കണ്‌ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്‌ക്ക്‌ സാധിക്കും. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത പാനീയം ഉത്തമ പാനീയമാണ്‌. നെല്ലിക്ക തേനിലിട്ടു കഴിക്കുന്നതും നല്ലതാണ്‌.

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 11:03 am

ആരോഗ്യത്തിനു വെളിച്ചെണ്ണ


വെളിച്ചെണ്ണ അമിതമായി ഉപയോഗിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുമെന്നും കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിച്ച് ഹൃദ്രോഗസാധ്യത കൂട്ടുമെന്നും ജനങ്ങള്‍ക്കിടയില്‍ ഒരു ധാരണയുണ്ട്. എന്നാല്‍ വെളിച്ചെണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് നല്ലതാണെന്ന് ചില പഠനങ്ങള്‍ കാണിക്കുന്നു.

വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യുമെന്ന് പഠനത്തില്‍ വ്യക്തമായി.

സാധാരണ മാംസാഹാരവും മറ്റും കഴിക്കുമ്പോള്‍ ശരീരത്തുണ്ടാകുന്ന കൊഴുപ്പിനെ അപേക്ഷിച്ച് വ്യത്യസ്തമായാണ് വെളിച്ചെണ്ണയില്‍ നിന്ന് ലഭിക്കുന്ന കൊഴുപ്പ് പ്രവര്‍ത്തിക്കുന്നത്. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ് കോശത്തിലെ ഊര്‍ജ്ജം ജ്വലിപ്പിക്കുന്ന മൈട്രോകോന്‍ട്രിയയിലേക്ക് എളുപ്പം കടക്കാന്‍ പര്യാപ്തമാണെന്ന് പഠനത്തിലൂടെ വ്യക്തമായി. ഇത് ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പിനെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ് അമിതമാകുമ്പോള്‍ ചിലപ്പോള്‍ കരളില്‍ അടിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ദ്ധിക്കാനിടയാക്കും. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെളിച്ചെണ്ണ കുറഞ്ഞ ആഹാരം ഉപയോഗിക്കുന്നതാണ് നല്ലത്.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 11:04 am

താരന്‍ നശിപ്പിക്കാന്‍ തേങ്ങാപ്പാല്‍ ഡോക്ടറോട് ചോദിക്കാം..! 97573 ഡോക്ടറോട് ചോദിക്കാം..! 97573 ഡോക്ടറോട് ചോദിക്കാം..! 97573



ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതില്‍ ഒരു ചെറിയ സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു ശേഷം കുളിക്കുക. തലമുടി കൊഴിച്ചില്‍ തടയുകയും മുടിക്ക് നിറവും തിളക്കവും വര്‍ധിക്കുകയും ചെയ്യും.

കറ്റാര്‍വാഴ, കയ്യോന്നി എന്നിവയുടെ നീര് സമം ചേര്‍ത്ത് ചെറുതായി ചൂടാക്കി വെളിച്ചെണ്ണ തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. മുടിയുടെ ആരോഗ്യത്തിന് നല്ലതാണിത്.

തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക.

താരന്‍ നശിക്കാന്‍ തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.

അകാലനര മാറിക്കിട്ടാന്‍ ഒരു പിടി മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഒരു സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. ഇത് തലമുടിയില്‍ പുരട്ടി നാലുമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

തവിട് കളയാത്ത അരി, മുട്ട, മാംസം, പാല്‍, തൈര്, വെണ്ണ, പഴങ്ങള്‍, ഇലക്കറികള്‍ എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! EmptyThu Sep 25, 2014 11:07 am

തടിവെയ്ക്കാന്‍

മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും 'ഐഡിയല്‍ വെയ്റ്റ്' നേടാന്‍ സാധിക്കും.

ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം.

ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം.
പഴച്ചാറുകള്‍ ധാരാളം കഴിക്കുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും.
ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വര്‍ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക.
അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഓരോദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക.
പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക.
ധാരാളം പഴവര്‍ഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്.
തൈരും ഉപ്പേരിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം.




പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് വഴിവെച്ചേക്കാം. അവസാനം 'മേദസ്സ് ദു:ഖമാണുണ്ണീ, മെലിഞ്ഞ
ദേഹം സുഖപ്രദം' എന്ന ഉപദേശവും സ്വീകരിച്ച് വിപണിയില്‍ ലഭിക്കുന്ന തടികുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങി കഴിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാവരുത്. തടികുറയ്ക്കാന്‍ ശരിയായ വ്യായാമവും പോഷകങ്ങള്‍




കുറഞ്ഞ ഭക്ഷണം കഴിക്കുകയുമല്ലാതെ മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്ന് തിരിച്ചറിയുക. വ്യായാമത്തിലൂടെ ഈ സാഹചര്യം ഒഴിവാക്കം. ആവശ്യത്തിന് ഭാരമുള്ള ഉറച്ചശരീരത്തിന് ചെറിയതരത്തിലുള്ള വ്യായാമം തുടരുന്നത് സഹായിക്കും.


ഭക്ഷണം ധാരാളം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലെന്ന പരാതിക്കാരാണേറെയും. അങ്ങനെയുള്ളവര്‍ താഴെ പറയുന്ന പരിശോധനകള്‍ നടത്തുക:

1. രക്തത്തിലെ പഞ്ചസാരയുടെ അളവ്: കാരണം പ്രമേഹമുണ്ടെങ്കില്‍ ദേഹം വളരെ മെലിയാം.

2. തൈറോയ്ഡ്ഗ്രന്ഥിയുടെ പ്രവര്‍ത്തനം: തൈറോക്‌സിന്‍ കൂടുതലാണെങ്കിലും ചിലപ്പോള്‍ മെലിച്ചില്‍ കാണാറുണ്ട്. ഇതു രണ്ടും ഇല്ലാത്തപക്ഷം നിങ്ങള്‍ വ്യാകുലപ്പെടേണ്ട ഒരു കാര്യവുമില്ല.

വണ്ണം കൂടുതലാവാന്‍ മരുന്നുകള്‍ ഒന്നും കഴിക്കരുത്. അത്തരം മരുന്നുകളില്‍ അനാബോളിക് സ്റ്റീറോയിഡുകള്‍ (Anaebolic Steroids)അടങ്ങിയിരിക്കും. ഇത് അപകടകാരിയായ ഒരു ഔഷധമാണ്. തടികൂടുവാന്‍ നല്ല ഭക്ഷണം കഴിക്കുക.



3. ഗ്യാസ്ട്രബിള്‍, ലൂസ്‌മോഷന്‍ എന്നിവയുള്ളവര്‍ ചിട്ടയായ ഭക്ഷണരീതി പിന്തുടരേണ്ടതുണ്ട്. ഇതിനായി ഉദരരോഗവിദഗ്ധന്റെ ഉപദേശം തേടുക. ഉദരരോഗം മൂലം ശരിയായി ദഹനം നടക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കാനിടവരും.
Back to top Go down
Sponsored content





ഡോക്ടറോട് ചോദിക്കാം..! Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! Empty

Back to top Go down
 
ഡോക്ടറോട് ചോദിക്കാം..!
Back to top 
Page 1 of 3Go to page : 1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Science-
Jump to: