സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഡോക്ടറോട് ചോദിക്കാം..! - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഡോക്ടറോട് ചോദിക്കാം..! - Page 3 Vote_lcapഡോക്ടറോട് ചോദിക്കാം..! - Page 3 Voting_barഡോക്ടറോട് ചോദിക്കാം..! - Page 3 Vote_rcap 
Ammu
ഡോക്ടറോട് ചോദിക്കാം..! - Page 3 Vote_lcapഡോക്ടറോട് ചോദിക്കാം..! - Page 3 Voting_barഡോക്ടറോട് ചോദിക്കാം..! - Page 3 Vote_rcap 
vipinraj
ഡോക്ടറോട് ചോദിക്കാം..! - Page 3 Vote_lcapഡോക്ടറോട് ചോദിക്കാം..! - Page 3 Voting_barഡോക്ടറോട് ചോദിക്കാം..! - Page 3 Vote_rcap 
sandeep
ഡോക്ടറോട് ചോദിക്കാം..! - Page 3 Vote_lcapഡോക്ടറോട് ചോദിക്കാം..! - Page 3 Voting_barഡോക്ടറോട് ചോദിക്കാം..! - Page 3 Vote_rcap 
shamsheershah
ഡോക്ടറോട് ചോദിക്കാം..! - Page 3 Vote_lcapഡോക്ടറോട് ചോദിക്കാം..! - Page 3 Voting_barഡോക്ടറോട് ചോദിക്കാം..! - Page 3 Vote_rcap 
Neelu
ഡോക്ടറോട് ചോദിക്കാം..! - Page 3 Vote_lcapഡോക്ടറോട് ചോദിക്കാം..! - Page 3 Voting_barഡോക്ടറോട് ചോദിക്കാം..! - Page 3 Vote_rcap 
Binu
ഡോക്ടറോട് ചോദിക്കാം..! - Page 3 Vote_lcapഡോക്ടറോട് ചോദിക്കാം..! - Page 3 Voting_barഡോക്ടറോട് ചോദിക്കാം..! - Page 3 Vote_rcap 
unnikmp
ഡോക്ടറോട് ചോദിക്കാം..! - Page 3 Vote_lcapഡോക്ടറോട് ചോദിക്കാം..! - Page 3 Voting_barഡോക്ടറോട് ചോദിക്കാം..! - Page 3 Vote_rcap 
midhun
ഡോക്ടറോട് ചോദിക്കാം..! - Page 3 Vote_lcapഡോക്ടറോട് ചോദിക്കാം..! - Page 3 Voting_barഡോക്ടറോട് ചോദിക്കാം..! - Page 3 Vote_rcap 
Greeeeeshma
ഡോക്ടറോട് ചോദിക്കാം..! - Page 3 Vote_lcapഡോക്ടറോട് ചോദിക്കാം..! - Page 3 Voting_barഡോക്ടറോട് ചോദിക്കാം..! - Page 3 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ഡോക്ടറോട് ചോദിക്കാം..!

Go down 
+4
Abhijit
Michael Jacob
parutty
shamsheershah
8 posters
Go to page : Previous  1, 2, 3
AuthorMessage
parutty
Forum Boss
Forum Boss
parutty

ഡോക്ടറോട് ചോദിക്കാം..! - Page 3 Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! - Page 3 EmptyFri Oct 03, 2014 7:09 am

മഞ്ഞള്‍ മസ്തിഷ്‌കത്തിന് നല്ലതെന്ന് ഗവേഷകര്‍

ഇന്ത്യക്കാരുടെ കറികളിലെ അനിവാര്യചേരുവയായ മഞ്ഞള്‍ മസ്തിഷ്‌കത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന ഔഷധമാകാമെന്ന് ജര്‍മന്‍ ഗവേഷകര്‍ കണ്ടെത്തി.

ജൂലിക്കിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ന്യൂറോസയന്‍സ് ആന്‍ഡ് റിസേര്‍ച്ചിലെ ഗവേഷകര്‍ പറയുന്നത് മഞ്ഞളില്‍ അടങ്ങിയ ഒരു സംയുക്തം -ആരോമാറ്റിക് ടര്‍മെറോണ്‍-നാഡികോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും അതിനാല്‍ തന്നെ ഭാവിയില്‍ അല്‍ഷിമേഴ്‌സ് രോഗം, പക്ഷാഘാതം എന്നിവയ്ക്ക് വേണ്ട ഔഷധങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചേക്കും എന്നാണ്.

എലികളിലാണ് ജൂലിക്ക് ഗവേഷകര്‍ ടര്‍മെറോണ്‍ പരീക്ഷണം നടത്തിയത്. ജീവനുള്ള എലികളുടെ തലച്ചോറിലേക്ക് വ്യത്യസ്ത സാന്ദ്രതയില്‍ ടെര്‍മറോണ്‍ കുത്തിവെക്കുന്നതിനൊപ്പം പരീക്ഷണശാലയില്‍ എലികളുടെ തന്നെ നാഡി വിത്തുകോശങ്ങളുടെ കള്‍ച്ചറുകളില്‍ ഇതേ രാസപദാര്‍ത്ഥം അവര്‍ ചേര്‍ക്കുകയും ചെയ്തു.

മസ്തിഷ്‌കത്തിലെ ഏതുതരം കോശവുമായി വളരാന്‍ ശേഷിയുള്ളതാണ് നാഡിവിത്തുകോശങ്ങള്‍. സ്റ്റെം സെല്‍ റിസേര്‍ച്ച് ആന്‍ഡ് തെറാപ്പി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പരീക്ഷണഫലങ്ങള്‍ തെളിയിക്കുന്നത് ടെര്‍മറോണ്‍ പ്രയോഗിച്ചപ്പോള്‍ കോശവളര്‍ച്ച ഗണ്യമായി വര്‍ധിച്ചു എന്നാണ്. ടെര്‍മറോണ്‍ സാന്ദ്രത വര്‍ധിക്കുന്നതനുസരിച്ച് കോശവര്‍ച്ചയും വര്‍ധിച്ചു.

രണ്ട് വര്‍ഷം മുമ്പെ ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്ററില്‍ നടത്തിയ ഒരു പഠനത്തില്‍ മഞ്ഞളില്‍ അടങ്ങിയ മറ്റൊരു സംയുക്തമായ കര്‍ക്യൂമിന്‍ ആമാശയത്തിലെ അര്‍ബുദം നിയന്ത്രിക്കാന്‍ സഹായിക്കും എന്ന് കണ്ടെത്തിയിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

ഡോക്ടറോട് ചോദിക്കാം..! - Page 3 Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! - Page 3 EmptySat Oct 04, 2014 7:17 am

മറവിരോഗം നേരത്തേ കണ്ടെത്താം, ജീവിതശൈലി മാറ്റാം

ന്യൂഡല്‍ഹി: ജീവിതകാലത്ത് നിങ്ങള്‍ക്ക് മറവിരോഗം (അല്‍ഷൈമേഴ്‌സ് ) ഉണ്ടാവാനുള്ള സാധ്യതയുണ്ടോ? തലച്ചോറിന്റെ എം.ആര്‍.ഐ. സ്‌കാനിങ്ങിലൂടെ ഇതിനുള്ള സാധ്യത കണ്ടെത്താമെന്ന് നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍. ഇത്തരമൊരു പരിശോധനയ്ക്കും വിശകലനത്തിനും സന്നദ്ധരായി എത്തുന്നവര്‍ക്ക് സ്വാഗതം- ഈ വിഷയത്തിലെ ഗവേഷകനായ പ്രൊഫ. പ്രവത് മണ്ഡല്‍ പറയുന്നു.അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ റേഡിയോളജിയുടെ അസോസിയേറ്റ് പ്രൊഫസര്‍കൂടിയാണ് പ്രൊഫ. മണ്ഡല്‍.

തലച്ചോറിലെ 'ഹിപ്പോകാമ്പസ്' ഭാഗത്തു വരുന്ന, 'ഓക്‌സിഡേറ്റിവ് സ്‌ട്രെസ്' , അല്‍ഷൈമേഴ്‌സിന് കാരണമായി നേരത്തേ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. രോഗികളും അല്ലാത്തവരുമായ 250 പേരില്‍ താന്‍ നേരിട്ടുനടത്തിയ ബ്രെയിന്‍ -മാപ്പിങ് ഇക്കാര്യം ഉറപ്പിച്ചതായി മണ്ഡല്‍ അവകാശപ്പെടുന്നു. ലോകത്ത് ആദ്യമായാണ് നേരിട്ട് പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കപ്പെടുന്നത്.

'ഓക്‌സിഡേറ്റിവ് സ്‌ട്രെസ്' എന്നാല്‍ തലച്ചോറില്‍ വിവിധ പ്രതിപ്രവര്‍ത്തനങ്ങള്‍ കാരണം 'ഫ്രീ റാഡിക്കലുകള്‍' ധാരാളമായി ഉണ്ടാകുകയാണ്. ഇത് അനാരോഗ്യകരമാണ്. ഫ്രീറാഡിക്കലുകളെ ഒതുക്കാന്‍ തലച്ചോറില്‍ത്തന്നെ സംവിധാനമുണ്ട് -ഗ്ലൂട്ടാതയോണിന്റെ സാന്നിധ്യം. പക്ഷേ, അല്‍ഷൈമേഴ്‌സ് രോഗാവസ്ഥയില്‍ ഗ്ലൂട്ടാതയോണിന്റെ അളവ് കുറയുന്നതായി കണ്ടുവരുന്നു.
- മണ്ഡല്‍ പറയുന്നു.

ക്രമേണയായി, തലച്ചോറിലെ സമൃതികോശങ്ങള്‍ നശിച്ചുപോകുന്ന അല്‍ഷൈമേഴ്‌സിന് കാരണമോ പ്രതിവിധിയോ ഇനിയും കണ്ടെത്തിയിട്ടില്ല. പ്രായമാണ് ഇത് വരാനുള്ള ഒരു കാരണം. കുടുംബത്തില്‍ രോഗമുണ്ടെങ്കില്‍ വരാനുള്ള സാധ്യത ഏറെയാണ്. സ്ത്രീകളില്‍ രോഗസാധ്യത കൂടുതലാണ്.എന്നാല്‍, ജീവിതശൈലിയും ഒരുപരിധിവരെ രോഗകാരണമാകാമെന്നാണ് സൂചന.

ഏതായാലും, പ്രൊഫ. മണ്ഡല്‍ തലച്ചോര്‍ പരിശോധനയ്ക്ക് സന്നദ്ധരെ തേടുകയാണ്. യഥാര്‍ഥത്തില്‍ അല്‍ഷൈമേഴ്‌സ് ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് പത്തുകൊല്ലം മുമ്പുതന്നെ തലച്ചോറില്‍ അതിന്റെ ആദ്യസൂചനകള്‍ പ്രത്യക്ഷപ്പെടും. സ്‌കാനിങ്ങിലൂടെമാത്രം ഇതിന്റെ സാധ്യത കണ്ടെത്താമെന്നാണ് പ്രൊഫ. മണ്ഡല്‍ പറയുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
രാജ്യത്ത് തലച്ചോറിന്റെ ഗവേഷണത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന എന്‍.ബി.ആര്‍.സി. മറ്റൊരു നിര്‍ണായകമായ കണ്ടെത്തലിനോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഡയറക്ടര്‍ പ്രൊഫ. സുബ്രതസിന്‍ഹ അറിയിച്ചു. ജാപ്പനീസ് എന്‍സെഫലൈറ്റിസിനുള്ള മരുന്നാണിത്. പന്നികളില്‍നിന്ന് ഉടലെടുക്കുന്ന ഈ വൈറല്‍ രോഗം അന്താരാഷ്ട്രയാത്രകള്‍ ചെയ്യുന്നവര്‍ക്ക് ഒരു ഭീഷണിയാണ്. ഇതും തലച്ചോറിനെയാണ് ബാധിക്കുന്നത് - സിന്‍ഹ പറഞ്ഞു.

ഡല്‍ഹിയില്‍നിന്ന് 40 കീലോമീറ്റര്‍ അകലെ മാനേസറിലുള്ള എന്‍.ബി.ആര്‍.സി.യില്‍ ഡോ. നന്ദിനിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കുട്ടികളുടെ പഠനവൈകല്യവും ഗവേഷണവിഷയമാക്കിയിട്ടുണ്ട്. ശാസ്ത്രസാങ്കേതികമന്ത്രാലയത്തിനു കീഴില്‍, ബയോടെക്‌നോളജി വകുപ്പിലാണ് നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ഡോക്ടറോട് ചോദിക്കാം..! - Page 3 Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! - Page 3 EmptySat Nov 08, 2014 3:43 pm

തിരുവനന്തപുരം: കീമോതെറാപ്പിയുടെ രണ്ടാമത്തെ കോഴ്സും കഴിഞ്ഞിരിക്കുന്ന രോഗി. വലിയ പ്രതീക്ഷ വേണ്ടെന്ന ഡോക്ടറുടെ വാക്കുകൾ.
ബാംഗ്ലൂരിലെ ഡോ. ശ്യാംസുന്ദർ ജോഷി പറഞ്ഞു, ഒന്ന് കാത്തിരിക്കൂ... അദ്ദേഹം വീട്ടിൽ നട്ടുവളർത്തിയ ലക്ഷ്‌മിദാരു എന്ന ഔഷധസസ്യത്തിന്റെ ഇലകൾ കൊണ്ടൊരു പരീക്ഷണം. അതിപ്പോൾ രണ്ട് മാസം പിന്നിടുന്നു. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്ക് സാധാരണ സംഭവിക്കാറുള്ള മുടികൊഴിച്ചിൽ പൂർണ്ണമായി നിലച്ചു. അർബുദകോശ വളർച്ച നിയന്ത്രണ വിധേയമായി...
ഒരു രോഗിയുടെ അനുഭവസാക്ഷ്യമാണിത്.
ആഫ്രിക്കൻ സസ്യമാണ് ലക്ഷ്‌മിദാരു. ദൈവവൃക്ഷമെന്നും സ്വർഗവൃക്ഷമെന്നും പരിസ്ഥിതിസ്നേഹികൾ വിളിക്കുന്നു. അത് ഇങ്ങ് കേരളത്തിലും അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നു. സൈമറൂബ ഗ്ളോക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ ഔഷധസസ്യം സൈമറൂബേസി സസ്യജനുസ്സിൽ പെടുന്നു. പ്രായപൂർത്തിയായ ചെടിയുടെ ഇലകൾ ഉണക്കിയശേഷം അവയിട്ട വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്ന അർബുദരോഗികൾക്ക് ആശാവഹമായ പുരോഗതിയുണ്ടാവുന്നതായി ഇത് പരീക്ഷിച്ചറിഞ്ഞ പരിസ്ഥിതിപ്രവർത്തകനും വനംവകുപ്പ് മുൻ ചീഫ് കൺസർവേറ്ററുമായ സി.കെ. കരുണാകരൻ പറയുന്നു. ബാംഗ്ലൂരിലെ ഡോ. ശ്യാംസുന്ദർ ജോഷിയിൽ നിന്ന് ഈ ചെടി ശേഖരിച്ച കരുണാകരൻ ഇത് ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നുണ്ട്. ഇരുന്നൂറോളം തൈകൾ അദ്ദേഹം വിതരണം ചെയ്തുകഴിഞ്ഞു.
രണ്ടര മുതൽ മൂന്ന് വർഷം വരെയാകുന്പോഴാണ് ലക്ഷ്‌മിദാരു പ്രായപൂർത്തിയാവുക. പത്ത് കിലോഗ്രാം ഭാരമുള്ളവർക്ക് ഇതിന്റെ 3 ഇലകൾ എന്ന ക്രമത്തിൽ വേണം ഉപയോഗിക്കാൻ. 50 കിലോഗ്രാം ഭാരമുള്ളയാളാണെങ്കിൽ 15 ഇലകൾ വേണ്ടിവരും. ഇലകൾ വെയിലില്ലാത്തിടത്ത് വച്ച് ഉണക്കിയെടുക്കണം. പിന്നീട് ചെറുതായി അരിഞ്ഞ് 200 മില്ലിലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കണം. തിളപ്പിച്ച് 160- 170 മില്ലി വരെയാക്കിയ ശേഷം എട്ടോ ഒന്പതോ മണിക്കൂർ കഴിഞ്ഞ് ചെറുതായി ചൂടാക്കി കുടിക്കണം. രാവിലെ വെറും വയറ്റിൽ വേണം കുടിക്കാൻ. വീണ്ടും 200 മില്ലിലിറ്റർ വെള്ളമൊഴിച്ച് തിളപ്പിച്ച് എട്ട് മണിക്കൂർ കഴിഞ്ഞ് ചൂടാക്കി കഴിക്കാം. ഒരിക്കൽകൂടി ആവർത്തിക്കാം. ശേഷം പുതിയ ഇലകളിട്ട് ആവർത്തിക്കാം. ദിവസം മൂന്ന് നേരം കഴിക്കണം.
കർണാടകത്തിൽ ഇത് ഉപയോഗിച്ച് ഒരു ഡസനോളം പേർ അർബുദത്തിൽ നിന്ന് മുക്തരായെന്നാണറിവ്. കേരളത്തിലും പലരും ഇത് ഉപയോഗിക്കുന്നുണ്ട്

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഡോക്ടറോട് ചോദിക്കാം..! - Page 3 Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! - Page 3 EmptySat Nov 08, 2014 10:09 pm

Abhijit wrote:

ഡോക്ടറോട് ചോദിക്കാം..! - Page 3 272323 ഡോക്ടറോട് ചോദിക്കാം..! - Page 3 811586 ഡോക്ടറോട് ചോദിക്കാം..! - Page 3 811586 ഡോക്ടറോട് ചോദിക്കാം..! - Page 3 768717
Back to top Go down
Sponsored content

ഡോക്ടറോട് ചോദിക്കാം..! - Page 3 Empty
PostSubject: Re: ഡോക്ടറോട് ചോദിക്കാം..!   ഡോക്ടറോട് ചോദിക്കാം..! - Page 3 Empty

Back to top Go down
 
ഡോക്ടറോട് ചോദിക്കാം..!
Back to top 
Page 3 of 3Go to page : Previous  1, 2, 3

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Science-
Jump to: