സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 5 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_rcap 
Ammu
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 5 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_rcap 
vipinraj
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 5 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_rcap 
sandeep
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 5 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_rcap 
shamsheershah
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 5 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_rcap 
Neelu
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 5 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_rcap 
Binu
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 5 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_rcap 
unnikmp
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 5 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_rcap 
midhun
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 5 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_rcap 
Greeeeeshma
നവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 5 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 5 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 നവയുഗ സംഗീതം..ചര്‍ച്ച

Go down 
+9
Minnoos
Greeeeeshma
Nandhoos
shamsheershah
parutty
Neelu
balamuralee
Usha Venugopal
Ammu
13 posters
Go to page : Previous  1, 2, 3, 4, 5
AuthorMessage
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptyFri Jan 09, 2015 3:40 pm

നേറ്റിവ് ബാപ്പ ഒരു സംഗീത രാഷ്ട്രീയ പ്രഖ്യാപനം

‘മാപ്പിള ലഹള’ എന്ന സംഗീതസംഘത്തിന്റെ നേറ്റിവ് ബാപ്പ എന്ന വീഡിയോ, കലാകാരന്‍/കാരി എന്ന വ്യക്തിയേക്കാള്‍ ഉപരി ഒരു രാഷ്ട്രീയ പ്രഖ്യാപനത്തില്‍ ഊന്നുന്നു. ഒരു ട്രൂപ് എന്നതിനേക്കാള്‍ ഒരു മുന്നേറ്റം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സംഘത്തിന്റെ നിരവധി അടരുകള്‍ ഉള്ള ഈ വീഡിയോ ഒരു പ്രത്യേക നാട്ടുഭാഷയെ റാപ്പ് ശൈലിയിലേക്ക് പകര്‍ത്തികൊണ്ട് പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ഒരു ദൃശ്യം സൃഷ്ടിക്കുന്നു. ഭരണകൂട ഭീകരതയുടെയും അതിനോടുള്ള സാമൂഹ്യ വിധേയത്വത്തിന്റെയും സമകാലിക അവസ്ഥയെ തുറന്നു കാണിക്കുന്നതിനായി ഈ വീഡിയോ പലതരം സംഗീതരൂപങ്ങളും പ്രയോഗങ്ങളും ഉപയോഗപ്പെടുതിയിരിക്കുന്നു. സംഗീത ശൈലിയിലുള്ള പരീക്ഷണം തന്നെ ഒരു രാഷ്ട്രീയ പ്രയോഗം എന്ന നിലയില്‍ മനസ്സിലാക്കുവാന്‍ ഉള്ള ശ്രമം കൂടിയാണ് മൊഹ്സിന്‍ പരാരി സംവിധാനം ചെയ്ത ഈ ആല്‍ബം. സ്ട്രീറ്റ് അക്കാദമിക് ബാന്‍ഡില്‍ റാപ്പര്‍ ആയ മാപ്ള അഥവാ ഹാരിസ് സലിം, പ്രസിദ്ധ സിനിമാനടന്‍ മാമുക്കോയ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ വീഡിയോയില്‍ ആര്‍. ജെ.വി. ഏണസ്ടോവിന്റെ ചുമർ ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. ഈ വീഡിയോയുടെ പ്രാധാന്യം അറിയുന്നതിനു നിലവിലുള്ള പലതരം കലാരൂപങ്ങളില്‍ മുസ്ലിങ്ങളുടെ പ്രതിനിധാനവും മലബാര്‍ മുസ്ലിമിനെക്കുറിച്ച് ചരിത്രപരമായി ഉണ്ടാക്കിയെടുത്തിട്ടുള്ള പൊതുധാരണകളും എന്താണ് എന്ന് ആലോചിക്കേണ്ടതുണ്ട്. സംഗീത സംഘത്തിനു നല്‍കിയ മാപ്പിള ലഹള എന്ന പേരും പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. 1921ലെ മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച കൊളോണിയല്‍ മേല്‍ജാതി വ്യഖ്യാനങ്ങള്‍ മുസ്ലിങ്ങളെ സംസ്കാരരഹിതരും അക്രമോത്സുകരും ആയി ചിത്രീകരിച്ചു. മലബാര്‍ മുസ്ലിമിനെക്കുറിച്ചുള്ള ഒരു പ്രത്യേക വാര്‍പ്പ്മാതൃകയുടെ രൂപീകരണത്തില്‍ മാപ്പിള ലഹള എന്ന വിശേഷണത്തിനു പ്രത്യേക പങ്കുണ്ട്. ഈ സംഗീതസംഘo ആ പേര്‍ ഉപയോഗിക്കുന്നതിലൂടെ ആ വാര്‍പ്പ് മാതൃകയെ ചോദ്യംചെയ്യുക മാത്രമല്ല, പോതുബോധങ്ങള്‍ രൂപം കൊള്ളുന്ന പ്രക്രിയയുടെ അധികാര രാഷ്ട്രീയത്തിലെക്ക് വിരല്‍ ചൂണ്ടുക കൂടിയാണ് ചെയ്യുന്നത്.

കൊളോണിയല്‍ കാലത്ത് നിശ്ചയമായും ഒരു കീഴാള സമുദായമായിരുന്ന മലബാറിലെ മുസ്ലിങ്ങള്‍, സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ചൂണ്ടിക്കാട്ടുന്നതുപോലെ

പൊതു സമൂഹത്തില്‍ പഴയതും പുതിയതുമായ വാര്‍പ്പ് മാതൃകകളാല്‍ വേട്ടയാടപ്പെടുന്ന ഒരു സമുദായം കൂടിയാണ് മലബാര്‍ മുസ്ലിങ്ങളുടെത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിങ്ങള്‍ ഇന്ന് നേരിടുന്ന അവസ്ഥയുമായി ഇതിനു സമാനതകള്‍ ഉണ്ടെങ്കിലും കൊളോണിയല്‍ ആധിപത്യത്തെ പ്രാദേശികമായി നേരിട്ട ചരിത്രം ഇന്ന് മലബാര്‍ മാപ്പിളമാര്‍ക്ക് ഒരു ദിശാസൂചിക ആകുന്നതില്‍ അത്ഭുതം ഇല്ലെന്നും അദ്ദേഹം പറയുന്നു.

ഈ ചരിത്ര പശ്ചാത്തലത്തില്‍ ഒരു സംഗീതസംഘം മാപ്പിള ലഹള എന്ന് പേരിടുമ്പോള്‍ അതിനു പലതരം മാനങ്ങളും അര്‍ത്ഥങ്ങളും കൈ വരുന്നു. ‘ലഹള’ എന്ന പദം നിയമവ്യവസ്ഥയുടെ വെല്ലുവിളി, അരാജകത്വം എന്നെ അര്‍ത്ഥങ്ങളിലാണ് കൊളോണിയല്‍ - മേല്‍ജാതി വിവരണങ്ങളില്‍ ഉപയോഗിചിട്ടുള്ളതെങ്കില്‍ ഈ എതിര്‍വായനയില്‍ അത് വെല്ലുവിളിയും പ്രതിഷേധവും ഒരുമിക്കുന്ന ഒരു രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നു. അതുപോലെതന്നെ വീഡിയോയുടെ തലക്കെട്ട് നേറ്റിവ് ബാപ്പയും ഒരു പ്രതിരോധത്തിന്റെ പുതിയ സഖ്യങ്ങളുടെ സാധ്യതയിലേക്ക്‌ വിരല്‍ചൂണ്ടുന്നു. ആഫ്രിക്കന്‍ - അമേരിക്കന്‍ എഴുത്തുകാരനായ റിച്ചാര്‍ഡ്‌ റൈറ്റിന്റെ നേറ്റിവ് സണ്‍ (Richard Knight, Native Son) എന്നതുമായി ഇതിനുള്ള ഉള്ള സാമ്യം ഇതിനകം തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആഫ്രിക്കന്‍ - അമേരിക്കന്‍ സമുദായത്തെ ഒന്നടങ്കം ക്രമാനുഗതമായി കുറ്റവാളികള്‍ ആക്കുന്ന അമേരിക്കയിലെ വശീയമായ മര്‍ദക വ്യവസ്ഥയുടെ ചിത്രമാണ് റൈറ്റ് വരച്ചു കാണിക്കുന്നതെങ്കില്‍ നേറ്റിവ് ബാപ്പ നുണകളുടെയും ദുര്‍- പ്രതിനിധാനങ്ങളുടെയും നഗ്നമായ ആക്രമണങ്ങളുടെയും മിശ്രണത്തിലൂടെ എങ്ങിനെ ആണ് മുസ്ലിം ഭീകരത എന്ന വാര്‍പ്പ് മാതൃക രൂപപ്പെടുന്നത് എന്ന് വിശദമാക്കുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രം മാത്രമല്ല ഇന്ത്യയിലെ അടിയന്തിരാവസ്ഥയിലെ ഭരണകൂട ഭീകരതയും ഇതിന്റെ പശ്ചാത്തലം ആവുന്നുണ്ട്.

രാജനെ അന്വേഷിച്ചുള്ള ഈച്ചരവാരിയരുടെ യാത്രകള്‍ മലയാളി സമൂഹം മറക്കാത്ത ഒരു സമരമുഹൂര്‍ത്തമാണ്. ഇവിടെയും മകനെ അന്വേഷിക്കുന്ന ഒരച്ഛന്‍ തന്നെയാണ് ആഖ്യാനത്തിന്റെ കേന്ദ്ര ബിന്ദു.2008ല്‍ ജമ്മു-കശ്മീരിലെ കുപ്വാരയില്‍ തീവ്രവാദികള്‍ എന്നാരോപിച്ച് സൈന്യം കൊലപ്പെടുത്തിയ നാലു മലയാളിയുവാക്കളില്‍ ഒരാളുടെ അമ്മ ‘മകന്‍ തീവ്രവാദി ആണെങ്കില്‍ അവന്റെ ശരീരം എനിക്ക് കാണേണ്ട’ എന്ന് പറഞ്ഞത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ സംഭവമാണ് ഈ വീഡിയോയുടെ വ്യാഖ്യാന വിഷയം. പലവിധ പോരാട്ടങ്ങളുടെ ചരിത്രങ്ങളും മതേതരത്വം സൃഷ്ടിക്കുന്ന വര്‍ത്തമാന പ്രതിസന്ധികളും അടങ്ങുന്ന ഒരു സമയസ്ഥലത്തിലൂടെയുള്ള ഒരു സംഗീതസഞ്ചാരമാണ് നേറ്റിവ് ബാപ്പ. റാപ്പ് എന്ന സംഗീത രൂപത്തിന്റെ പ്രത്യേകമായ ചൊല്ലല്‍രീതിയും താളവും ഈ സംഗീത സഞ്ചാരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് കൂടുതല്‍ സാദ്ധ്യതകള്‍ തുറന്നു കൊടുക്കുന്നു.

താല്പ്പര്യരഹിതനായ മതേതരവാദി (reluctant secularist) എന്നാണു ഇതിലെ നായക കഥാപാത്രം ആയ ബാപ്പയെ വിശേഷിപ്പിക്കുന്നത്. ഈ പ്രയോഗത്തിലൂടെ വീഡിയോ മതേതരരാഷ്ട്രീയത്തിന്റെ പുറത്താക്കലുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മതത്തിനു പൊതു ഇടത്തിലുള്ള പ്രസക്തി തുടങ്ങി ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഉള്ള ഒരു നിലപാട് എടുക്കുന്നു. മതം മതേതരം എന്ന ദ്വന്ദത്തില്‍ മുസ്ലിംസമുദായത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങളെ മനസ്സിലാക്കാനാകില്ല എന്ന നിലപാടാണ് അത്.

ദേശീയത, ശാസ്ത്ര വാദം, വ്യക്തിവാദം എന്നിങ്ങനെ ആധുനികതയുടെ രാഷ്ട്രീയ സ്വരൂപങ്ങള്‍ പ്രശ്നരഹിതമല്ല എന്നും അവ ഇന്ത്യന്‍ അവസ്ഥയില്‍ സവര്‍ണപരിസരങ്ങളിലാണ് നിലയുറപ്പിച്ചിരിക്കുന്നത് എന്നും നിരവധി പഠനങ്ങള്‍ ഇതിനകം വാദിച്ചിട്ടുണ്ട്. ഇത്തരം പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രശ്നം പബ്ലിക്/പ്രൈവറ്റ് എന്ന രീതിയില്‍ സമൂഹത്തെ വേര്‍തിരിക്കുന്ന മതേതരത്വത്തിന്റെ ആശയ മണ്ഡലമാണ്. മതപരമായ ചിന്തകള്‍ വക്തിപരം എന്ന രീതിയില്‍ ചുരുക്കാന്‍ കഴിയില്ലെന്നും ഇന്നത്തെ രാഷ്ട്രീയപ്രയോഗങ്ങളില്‍ അവയുടെ സാന്നിദ്ധ്യം നിര്‍ണായകം ആണെന്നും വ്യക്തമാണ്. ഹിന്ദുത്വ വാദത്തിന്റെ വളര്‍ച്ചയും ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ഭീകരത സൃഷ്ടിക്കുന്ന വെല്ലുവിളികളും മതേതരത്വത്തിന്റെ പൊതു-സ്വകാര്യ വേര്‍തിരിവിലൂടെ പരിഹിക്കാവുന്ന ഒരു പ്രശ്നം അല്ല.

ആ അര്‍ത്ഥത്തില്‍ മുസ്ലിം സമുദായത്തെ ഹൈന്ദവസമ്മിതിയുള്ള ഒരു മതേതരത്വരാഷ്ട്രീയത്തിലേക്ക്

നിര്‍ബന്ധിച്ചു നയിക്കാനുള്ള ശ്രമങ്ങളുടെ പ്രശ്നത്തിലേക്കാണ് ഈ വീഡിയോ ശ്രദ്ധക്ഷണിക്കുന്നത്. മതേതരത്വവും ദേശീയവാദവും മതമുക്തമല്ല എന്നും അവ സവര്‍ണമേല്‍ക്കോയ്മയെ ആണ് പലപ്പോഴും പ്രതിനിധാനം ചെയ്യുന്നത് എന്നും മുസ്ലിങ്ങളെ ദേശീയതയ്ക്ക് പുറത്ത് നിര്‍ത്തിക്കൊണ്ട് ആണ് അതിന്റെ സ്വയം നിര്‍വചനം ആരംഭിക്കുന്നത് തന്നെ എന്നുമുള്ള വായനകളിലേക്ക് ഇത് നമ്മെ നയിക്കുന്നു.

ഇതിലെ ബാപ്പ എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാമുക്കോയയാണ്. കോഴിക്കോടന്‍ മാപ്പിള ഭാഷ ആണ് മാമുക്കോയയുടെ സിനിമകളിലെ മിക്ക കഥാപാത്രങ്ങളുടെയും വ്യക്തിത്വം സൃഷ്ടിക്കുന്നത്. മുഖ്യധാര സിനിമയില്‍ ഭാഷകളുടെ ഒരു ശ്രേണി ഉണ്ട്. ഇതില്‍ പ്രത്യേകമായ ഒരു പ്രദേശത്തെ സവര്‍ണ ഭാഷ ഒഴിച്ചുള്ളവ എല്ലാം കൌതുകവും തമാശയും സൃഷ്ടിക്കാന്‍ ഉള്ളവ ആണെന്നതാണ് ഈ ശ്രേണിയുടെ ഘടനയെ നിയന്ത്രിക്കുന്ന ഒരു നിയമം. ഈ നിയമത്തെ വെല്ലുവിളിച്ചുകൊണ്ടു കോഴിക്കോടന്‍ മാപ്പിള മലയാളത്തെ ബോധപൂര്‍വം ഗൌരവമുള്ള ഒരു രാഷ്ട്രീയ പ്രഖ്യാപനത്തിന് ഉപയോഗിക്കുന്നതിലൂടെ നേറ്റിവ് ബാപ്പ ഭാഷയുടെ സ്വാഭാവികത എന്ന സങ്കല്‍പ്പത്തെ പ്രശ്നവത്കരിക്കുന്നു. തമാശ പരിഹാസം ആക്ഷേപഹാസ്യം എന്നിവയൊക്കെത്തന്നെ റാപ്പിന്റെ താളഗതിയിലൂടെ കടന്നുവരുമ്പോള്‍ പ്രതിരോധത്തിന്റെ ഒരു സൂക്ഷ്മ മേഖല രൂപപ്പെടുന്നു.

റാപ്പ് വീഡിയോകള്‍ പൊതുവായി ഉപയോഗിക്കുന്ന പല ദൃശ്യ പരിസരങ്ങളും ഈ വീഡിയോയും ഉപയോഗപ്പെടുത്തുന്നുണ്ട്. റാപ്പര്‍ സൃഷ്ടിക്കുന്ന ശരീര ചലനങ്ങള്‍, കോഴിക്കോടന്‍ നഗരദൃശ്യങ്ങള്‍ ചുമരെഴുത്തുകള്‍ എന്നിവയുടെ മിശ്രണദൃശ്യങ്ങളിലൂടെ ചിതറിയ ഒരു ആഖ്യാനം ആണ് ഈ വീഡിയോ രൂപപ്പെടുത്തുന്നത്. വീഡിയോയിലെ ‘ബോംബാത്രേ ബോംബ്‌’ എന്ന ആവര്‍ത്തിക്കുന്ന പ്രയോഗം ബോംബിനെക്കുറിച്ചുള്ള ഒരു സംശയം മാത്രമല്ല, അത് തീവ്രവാദത്തിനെ കുറിച്ചുള്ള എല്ലാ മേല്ക്കൊയ്മാ വ്യഖ്യാനങ്ങളോടും ഉള്ള ഒരു സംശയം കൂടിയാണ്. വസ്ത്രം, ബാഗ് തുടങ്ങി ജീവിതത്തിലെ നിത്യോപയോഗ വസ്തുക്കള്‍ക്ക് പുതിയ അര്‍ത്ഥം സൃഷ്ടിച്ചെടുക്കുന്ന ഭരണകൂടരാഷ്ട്രീയത്തെ വസ്തുക്കളുടെ വ്യത്യസ്തമായ ഓര്‍ത്തെടുക്കലിലൂടെ ഈ വീഡിയോ ചോദ്യം ചെയ്യുന്നു.

മകന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ഗൃഹാതുരത്വം നിറഞ്ഞ വീണ്ടെടുക്കല്‍ വ്യഖ്യാനം തന്നെ അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും ഭൂമികയായി മാറുന്നതിന്റെ സൂചനകള്‍ നല്‍കുന്നു. പുറത്ത് തണുപ്പില്‍ നിന്നും രക്ഷക്കായി മകന് നല്‍കിയ പുതപ്പു മറ്റൊരു വ്യാഖ്യാനത്തില്‍ തീവ്രവാദചിഹ്നമായി മാറുന്നത് ഇതിനൊരു ഉദാഹരണം ആണ്. ഏതു മുസ്ലിമും തീവ്രവാദി ആയേക്കാം എന്ന കാഴ്ചപ്പാടിന്റെ അപകടത്തെ വസ്തുക്കളുടെയും വാക്കുകളുടെയും ചിത്രങ്ങളുടെയും മിശ്രവിന്യാസത്തിലൂടെ നേറ്റിവ് ബാപ്പ വിശദീകരിക്കുന്നു. കേരളത്തിലെ മുസ്ലീംയുവത്വം അനുഭവിക്കുന്ന അന്യഥാത്വത്തിന്റെ കരുത്തുറ്റ പ്രതിനിധാനമായി ഈ വീഡിയോ മാറിയിരിക്കുന്നു.

കേരളത്തിലെ പൊതുമണ്ഡലത്തെകുറിച്ച് ഈ വീഡിയോപ് രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. യുക്തിപരതയില്‍ അധിഷ്ഠിതമായ സംവാദങ്ങളെ പൊതുമണ്ഡലത്തിന്‍റെ അടിസ്ഥാനമായി കാണുന്ന ഹേബര്‍മാസിയന്‍ മാതൃക പല തത്വചിന്തകരാലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അനിശ്ചിതത്വങ്ങള്‍ പൊതുവ്യവഹാരത്തിന്റെ നിതാന്തമായ ഘടകമാണ്എന്ന് ദേറീദ വാദിക്കുമ്പോള്‍, അരാജകവാദവും, വൈയക്തികത, വിസമ്മതം തുടങ്ങിയവ പൊതുമണ്ഡലത്തില്‍ പ്രധാനമാണെന്ന് ലിയോട്ടര്‍ഡ് പറയുന്നു. ഈജിപ്തിലെ കാസ്സെറെ പ്രഭാഷണ സംസ്കാരത്തെകുറിച്ച് പഠിച്ച ചാള്‍സ്ഹിര്‍ഷ്കിന്ദ് പുതിയതായി ഉയര്‍ന്നുവരുന്ന ഇസ്ലാമിക വ്യാവഹാരിക പ്രയോഗങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്‌. ദേശത്തിന്‍റെ രാഷ്ട്രീയപ്രശ്നങ്ങളോടും വ്യവഹാരങ്ങളോടും സംവദിക്കുമ്പോള്‍ത്തന്നെ, ദേശരാഷ്ട്രത്തിന് എളുപ്പത്തില്‍ വഴങ്ങാത്ത വ്യവഹാരങ്ങളും, പ്രയോഗങ്ങളും, ചരിത്രധാരകളും അടങ്ങുന്നതാണു ഈ പുതിയ ഇസ്ലാമിക വ്യാവഹാരികത എന്നും അദ്ദേഹം പറയുന്നു. ഈ സൈദ്ധാന്തിക സമീപനങ്ങളിലൂടെ മനസ്സിലാകുന്ന സാംസ്കാരിക യാഥാര്‍ത്ഥ്യമാണ് നേറ്റീവ് ബാപ്പയുടെ പഠനവും വെളിവാക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു.
Back to top Go down
Laila N
Super Member
Super Member
Laila N

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptySun Jan 11, 2015 11:32 am

mmede oru afiprayathee ella paattukalilum nalalthum chethayum und.pinne mmede oru mood bechu okke nokkeem kandum enjoy cheyyanomnne ullu.nnalum new gee paattukalodu mmekku kamdam korabaanu.iyye lajjabathiye paattu irengyenu muthalu mmede yuvakkalikku athinde porake oru haalilakiya polulla ottangalaau.

ayala baruthatho karimeen pollichatho okkem ulla paattukalum karinju poyekknu,enthinu parippubada papadabada polulla narmam kalarnna paattolum mmekku illandaayille?old is gold ennu paranjene kondu kore karyangalund pulle.mmede devarajanmashum arjunanmaashum baskarettanum ramavarma mashumokke thannechu poya pattolde maatu ingekku orachu nokkane kondu patto?aberde paattolum johnsonmashu rabeendran mashu thodangya belay sangheethanjarde paattolum mmekku ormelille,yippa appangalu embadu chutte ingede munee inda?
atha mmelu paranje mmekku old goldu matheennu,athaa mmede memerikkum nallethu pulle
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptySun Jan 11, 2015 12:10 pm

Ngade abhiparayam njanuku peruttu eshtayirkanu…..
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptyMon Jan 12, 2015 8:56 am

Laila N wrote:
mmede oru afiprayathee ella paattukalilum nalalthum chethayum und.pinne mmede oru mood bechu okke nokkeem kandum enjoy cheyyanomnne ullu.nnalum new gee paattukalodu mmekku kamdam korabaanu.iyye lajjabathiye paattu irengyenu muthalu mmede yuvakkalikku athinde porake oru haalilakiya polulla ottangalaau.

ayala baruthatho karimeen pollichatho okkem ulla paattukalum karinju poyekknu,enthinu parippubada papadabada polulla narmam kalarnna paattolum mmekku illandaayille?old is gold ennu paranjene kondu kore karyangalund pulle.mmede devarajanmashum arjunanmaashum baskarettanum ramavarma mashumokke thannechu poya pattolde maatu ingekku orachu nokkane kondu patto?aberde paattolum johnsonmashu rabeendran mashu thodangya belay sangheethanjarde paattolum mmekku ormelille,yippa appangalu embadu chutte ingede munee inda?
atha mmelu paranje mmekku old goldu matheennu,athaa mmede memerikkum nallethu pulle

നവയുഗ സംഗീതം..ചര്‍ച്ച - Page 5 912236 നവയുഗ സംഗീതം..ചര്‍ച്ച - Page 5 912236 ലൈലാമ്മോ ..ങ്ങടെ അഭിപ്രായത്തിനു പെരുത്ത്‌ നന്ദി ഉണ്ട് ട്ടാ നവയുഗ സംഗീതം..ചര്‍ച്ച - Page 5 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 5 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptyMon Jan 12, 2015 8:57 am

സങ്കീര്‍ത്തന സംഗീതങ്ങളിലൂടെ... നവയുഗ സംഗീതം..ചര്‍ച്ച - Page 5 272323 നവയുഗ സംഗീതം..ചര്‍ച്ച - Page 5 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 5 608472

മഹാത്മജിക്ക്‌ ഇഷ്‌ടമുള്ള ക്ലാസിക്‌ കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ആല്‍ബങ്ങള്‍ തുടങ്ങിയ ചെന്നൈയിലെ ക്ലാസിക്‌ ഹിംസിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌...
ആറു വര്‍ഷം മുന്‍പുള്ള ഒരു സായാഹ്നം. മഹാത്മജി ഇഷ്‌ടപ്പെട്ട ശാന്ത സംഗീതത്തിന്റെ തിരമാലകള്‍ ചെന്നൈയിലെ ഒരു കൂട്ടം ആളുകളുടെ മനസ്സില്‍ അലയടിച്ചപ്പോള്‍ അവര്‍ അതൊരു ആല്‍ബമാക്കുന്നതിനെപ്പറ്റി ചിന്തിച്ചു. ക്ലാസിക്‌ ഹിംസ്‌ എന്ന പേരില്‍ ഗായകസംഘടനയുണ്ടാക്കി ആല്‍ബങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാ ആല്‍ബങ്ങളിലെയും ഒരു ഗാനം ഗാന്ധിജിക്ക്‌ ഇഷ്‌ടപ്പെട്ടതാവണമെന്ന്‌ അവര്‍ തീര്‍ച്ചപ്പെടുത്തി.
മലയാളത്തില്‍ ആദ്യ ആല്‍ബം പുറത്തിറക്കിയ ശേഷം തമിഴിലും ഹിന്ദിയിലും ഇവര്‍ ആല്‍ബങ്ങളിറക്കുന്നു. ക്ലാസിക്‌ ഹിംസിന്റെ സാരഥിയായ ബിനു ജോഷ്വ തോമസ്‌ ആ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍...
ഹിംസ്‌ എന്നാല്‍ ?
മുന്നൂറു വര്‍ഷം മുന്‍പ്‌ രചിക്കപ്പെട്ട പ്രാര്‍ത്ഥനാഗീതങ്ങളാണ്‌ ഹിംസ്‌. പൈപ്പ്‌ ഓര്‍ഗന്‍, ഗ്രാന്‍ഡ്‌ പിയാനോ എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ്‌ സങ്കീര്‍ത്തനങ്ങള്‍ പാടിയിരുന്നത്‌. ഒരു നൊസ്‌റ്റാള്‍ജിക്‌ പ്രതീതിയുണര്‍ത്തി പഴമയിലെ സുഗന്ധം പരത്തുന്ന, പ്രാര്‍ത്ഥനയ്‌ക്കു വേണ്ടി പാടുന്ന സ്‌തുതിഗീതങ്ങളാണിത്‌.
പ്രെയ്‌ സ്‌ ആന്‍ഡ്‌ വര്‍ഷിപ്പ്‌ സോംഗ്‌സ് എന്ന പേരില്‍ ഒരുപാട്‌ പാട്ടുകളിപ്പോള്‍ വിപണി കീഴടിക്കിയിരിക്കുന്നു. പുതിയ തലമുറ യഥാര്‍ത്ഥ ക്രിസ്‌തീയ കീര്‍ത്തനങ്ങളുടെ തനിമയറിയാതെ പോകുന്നു. അതുകൊണ്ടാണ്‌ ഞങ്ങള്‍ ഇങ്ങനെയൊരു സംരംഭത്തിന്‌ തുടക്കമിട്ടത്‌. ഇന്ത്യയിലാദ്യമായാണിങ്ങനൊരു സംരംഭം.
കണ്ടക്‌ടേഴ്‌സിന്റെ നേതൃത്വത്തില്‍ 16 ഗായകസംഘങ്ങളില്‍ നിന്ന്‌ ഇരുനൂറ്റിയന്‍പതോളം ഗായകരാണ്‌ പാടുന്നത്‌. സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ കൊണ്ടുവരുന്നതും അവിടേക്കു തന്നെ തിരിച്ചു കൊണ്ടുപോകാനാകുന്നതും നല്ല ശബ്‌ദത്തില്‍ പാടാന്‍ കഴിയുക എന്ന പുണ്യം മാത്രമാണ്‌്. ദൈവീകമായ ആ ശക്‌തിയും അനുഗ്രഹവും എല്ലാ സങ്കീര്‍ത്തനങ്ങളിലുമുണ്ട്‌. ഇതിന്‌ ഒരാളുടെ ഹൃദയതന്ത്രികളിലേക്ക്‌ ഏറ്റവുമെളുപ്പം ലയിച്ചു ചേരാനുള്ള കഴിവുണ്ട്‌.
ക്ലാസിക്‌ ഹിംസിന്റെ ആദ്യ ആല്‍ബം ?സ്‌തുതിഗീതങ്ങളെക്കുറിച്ചുള്ള ചിന്ത വന്ന ശേഷം ഞങ്ങള്‍ ആദ്യ ആല്‍ബത്തെക്കുറിച്ചാലോചിച്ചു. എന്‍ഷ്യന്റെ്‌ ഓഫ്‌ ഡേയ്‌സ് എന്ന ആല്‍ബമാണ്‌ ആദ്യം റിലീസ്‌ ചെയ്‌തത്‌. അതില്‍ ഗാന്ധിജിക്ക്‌ ഏറ്റവുമിഷ്‌ടപ്പെട്ട അബൈഡ്‌ വിത്ത്‌ മീ പാട്ട്‌ മുംബൈ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക്‌ സമര്‍പ്പിച്ചു.
പിന്നീട്‌ ലീഡ്‌ കൈന്‍ഡ്‌ലി ലൈറ്റ്‌ എന്ന ആല്‍ബം തെരുവുകളില്‍ ആക്രിപെറുക്കി ജീവിക്കുന്നവര്‍ക്ക്‌ (റാഗ്‌ പിക്കേഴ്‌സ്)വേണ്ടി സമര്‍പ്പിച്ചു. മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രിയൊക്കെ പങ്കെടുത്ത ചടങ്ങില്‍ വച്ച്‌ ഒക്‌ടോബര്‍ രണ്ടിനാണത്‌ റിലീസ്‌ ചെയ്‌തത്‌. അതിനു ശേഷം ഓള്‍ഡ്‌ റഗഡ്‌ ക്രോസ്‌, ബ്ലെസ്‌ഡ് അഷ്വറന്‍സ്‌ എന്നിങ്ങനെ മറ്റു രണ്ട്‌ ആല്‍ബങ്ങളും ബാന്‍ഡ്‌ വാഗണ്‍ എന്ന പേരില്‍ ഒരു കണ്‍ട്രിഗോസ്‌പല്‍ ആല്‍ബവും ചെയ്‌തു. പിന്നീടാണ്‌ മലയാളത്തിലുള്ള ആല്‍ബത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌. എല്ലാ ആല്‍ബങ്ങളിലും മഹാത്മജിക്ക്‌ ഇഷ്‌ടമുള്ള ഗീതങ്ങള്‍ ചേര്‍ത്തിട്ടുണ്ട്‌.

ആല്‍ബങ്ങള്‍ക്കു പിന്നില്‍ ?

ഇംഗ്ലീഷ്‌ ആല്‍ബത്തില്‍ പൈപ്പ്‌ ഓര്‍ഗനിസ്‌റ്റായി ലെസ്ലി ഡേവിഡ്‌, അരുള്‍ സിറോമണി, ആന്‍ഡ്രു ഭാഗ്യനാഥന്‍, പിയാനിസ്‌റ്റ് എഡ്‌വിന്‍ കണ്ടക്‌ടേഴ്‌സായി ഡോ. സാമുവല്‍ ഗ്രബ്ബ്‌, സുജിത്‌ വെങ്കല്‍ മാത്യു, വിന്‍സ്‌റ്റന്‍ സോമര്‍വെല്‍ എന്നിവരോടൊപ്പം ജെയിംസ്‌ ഡേവിഡ്‌സ്, അഗസ്‌റ്റിന്‍ പോള്‍, ഡോ. പ്രഭു ജി.ജെ. ദൊരൈരാജ്‌, ദമയന്തി സന്ത്‌വാന്‍, ശാരദ ചാഫ്‌റ്റര്‍, ഇമ്മാനുവല്‍ പൊന്‍രാജ്‌, എബി ഏബ്രഹാം എന്നിവരും ക്ലാസിക്‌ ഹിംസിന്‌ ചുക്കാന്‍ പിടിക്കുന്നവരാണ്‌.
സെന്റ്‌ ആന്‍ഡ്രൂസ്‌ ചര്‍ച്ച്‌, ഇമ്മാനുവല്‍ മെത്തോഡിസ്‌റ്റ് ചര്‍ച്ച്‌ ക്വയര്‍, അന്നാനഗര്‍ ജെറുസലേം മര്‍ത്തോമാ ചര്‍ച്ച്‌ ക്വയര്‍, അടൈയ്‌കലാനാതര്‍ ലൂതറന്‍ ചര്‍ച്ച്‌ ക്വയര്‍, അണ്ണാനഗര്‍ റെഡീമര്‍ ചര്‍ച്ച്‌ ക്വയര്‍, ചിന്മയാ നഗര്‍ ക്രൈസ്‌റ്റ് മെത്തോഡിസ്‌റ്റ് ചര്‍ച്ച്‌ ക്വയര്‍, മദ്രാസ്‌ മ്യൂസിക്കല്‍ അസോസിയേഷന്‍, മെല്ലോ സര്‍ക്കിള്‍, ദ ഹാന്‍ഡല്‍ മാനുവല്‍ കോറസ്സ്‌, ഷമാസ്‌, ദ ഗോസ്‌പല്‍ ക്വിന്‍റ്റെറ്റ്‌, ദ ഒക്‌റ്ററ്റ്‌ കന്റാബൈല്‍, ദ മെയില്‍ എന്‍സെബിള്‍, മൗണ്ട്‌ എന്‍സെബിള്‍, ലൂതറന്‍ മെന്‍സ്‌ വോയിസ്‌, ദ ഹാര്‍മോണിക്‌സ്, ബ്രേക്ക്‌ത്രൂ ബാന്‍ഡ്‌, ദ കാന്റികിള്‍സ്‌, 316 ക്വയര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള വിമണ്‍ ഓഫ്‌ വര്‍ത്ത്‌, അനാഥപെണ്‍കുട്ടികളടങ്ങിയ മൈക്കിള്‍ ചില്‍ഡ്രന്‍സ്‌ ഹോം എന്നിങ്ങനെ മദ്രാസില്‍ നിന്ന്‌ പതിനാറിലധികം ഗായകസംഘങ്ങളുണ്ട്‌. പിന്നീട്‌ മലയാളത്തില്‍ ഒരു സങ്കീര്‍ത്തന ആല്‍ബം തുടങ്ങിയപ്പോള്‍ നാട്ടില്‍ നിന്നുള്ളവരും അതില്‍ വന്നു ചേര്‍ന്നു.

സര്‍വാശ്രയത്തിലേക്ക്‌ ?
സ്‌തുതിഗീതങ്ങളിലെ സംഗീതത്തെയാണ്‌ എല്ലാവരും ഇഷ്‌ടപ്പെടുന്നത്‌. എങ്കിലും മലയാള ഭാഷയിലും ഒരു ആല്‍ബം പുറത്തിറക്കണമെന്ന ആഗ്രഹം പല സ്‌ഥലങ്ങളില്‍ നിന്നുള്ള മലയാളികള്‍ അറിയിച്ചപ്പോള്‍ നല്ലതാണെന്ന്‌ ഞങ്ങള്‍ക്കും തോന്നി. അങ്ങനെ തോലശ്ശേരി സി.എസ്‌.ഐ.സെന്‍്‌റ് തോമസ്‌ ചര്‍ച്ച്‌ ക്വയര്‍, കോടുകുളഞ്ഞി ക്രൈസ്‌റ്റ് ചര്‍ച്ച്‌ ക്വയര്‍ , കോട്ടയം ജെറുസലേം മര്‍ത്തോമ ചര്‍ച്ച്‌ ക്വയര്‍, കോട്ടയം മിക്‌സഡ്‌ വോയിസ്‌, തിരുവനന്തപുരം ക്രിസ്‌റ്റ്യന്‍ കോറല്‍, തിരുവല്ല മെയില്‍ വോയിസസ്‌ ആന്റെ കോറല്‍ സൊസൈറ്റി, തിരുവല്ല യൂത്ത്‌ കോറസ്‌ എന്നീ ഗായകസംഘങ്ങളും ക്ലെഫ്‌ ഹാംഗേഴ്‌സ, കൊച്ചിന്‍ വൈറ്റ്‌ കോറസ്‌, ഗോഡ്‌സ് ഓണ്‍ സിംഗേഴ്‌സ്, ഹാര്‍പ്പ്‌ ആന്‍ ലയര്‍ ക്വാര്‍റ്റെറ്റോ, ലിവിംഗ്‌ സ്‌്റ്റോണ്‍ ക്വാര്‍ട്ടെറ്റ്‌, യാവേ സിംഗേഴ്‌സ് എന്ന മ്യൂസിക്‌ ബാന്‍ഡുകളും സര്‍വാശ്രയം ആല്‍ബത്തിന്റെ ശബ്‌ദങ്ങളായി.
180 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയുടെ അകത്തളങ്ങളില്‍ വച്ചാണ്‌ ഇരുനൂറലധികം ഗായകരുടെ ശബ്‌ദങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്‌തത്‌. ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ഇങ്ങനെയൊരു റെക്കോര്‍ഡിംഗ്‌ സംവിധാനം നടന്നത്‌. ഇതിലെ അഞ്ചിലധികം പാട്ടുകള്‍ കേരളത്തനിമയുണര്‍ത്തുന്ന രീതിയില്‍ ലൈവ്‌ റിക്കോര്‍ഡിംഗും ചെയ്‌തിട്ടുണ്ട്‌.
ജനങ്ങളുടെ പ്രതികരണം... ?
ആദ്യ ആല്‍ബം പുറത്തിറങ്ങിയ ശേഷം പലരും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. അവരുടെ മനസ്സിന്‌ ശാന്തി നല്‍കി നിഷ്‌കളങ്കമായ മറ്റൊരു ലോകത്തേക്ക്‌ യാത്ര ചെയ്യാന്‍ ഇത്‌ സഹായിക്കുന്നുണ്ടെന്നും അറിയിച്ചു. വെബ്‌സൈറ്റില്‍ കൂടിയും കത്തുകളില്‍ കൂടിയും നേരിട്ടുമൊക്കെ നല്ല രീതിയില്‍ പ്രോത്സാഹനവും പിന്തുണയും തന്നവരാണധികവും. അതില്‍ നിന്നാണ്‌ എല്ലാ പ്രാദേശിക ഭാഷകളിലേക്കും ക്ലാസിക്‌ ഹിംസിന്റെ സ്‌തുതിഗീതങ്ങള്‍ പുറത്തിറക്കാനുള്ള പ്രേരണ കിട്ടിയത്‌.
മുംബൈ ഭീകരാക്രമണത്തിലൂടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവര്‍, ജീവന്‍ ബലി നല്‍കിയ മുംബൈ പോലീസ്‌ മേധാവികളുടെ കുടുംബം, സ്വന്തം ജീവന്‍ പോലും നോക്കാതെ ജനങ്ങളെ രക്ഷിച്ച മേലധികാരികള്‍, അഗ്നിശമനസേനകള്‍, ഡോക്‌ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, നേവല്‍ അധികാരികള്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കുമായി ഞങ്ങള്‍ സമര്‍പ്പിച്ച ഗാനത്തിന്‌ നല്ല അംഗീകാരം കിട്ടി. അതു കേട്ടു നിന്നവരുടെ മനസ്സ്‌ ശാന്തമായെന്നത്‌ ഞങ്ങള്‍ക്ക്‌ നേരിട്ടറിയാന്‍ കഴിഞ്ഞു. സങ്കീര്‍ത്തനങ്ങള്‍ കേള്‍ക്കുമ്പോള്‍ ശുഭപ്രതീക്ഷയും സ്‌നേഹവും സഹജീവികളോടുള്ള കരുണയും മനസ്സിന്‌ കുളിര്‍മ്മയും കിട്ടുന്നുവെന്ന്‌ പറഞ്ഞവരാണധികവും.
സര്‍വാശ്രയം കൂട്ടായ്‌മയ്‌ക്ക് പിന്നില്‍ ?
ഒരുപാട്‌ പേര്‍ ക്ലാസിക്‌ ഹിംസിന്റെ വിജയത്തിനു പിന്നിലുണ്ട്‌. സര്‍വ്വാശ്രയത്തിന്റെ കണ്ടക്‌ടേഴ്‌സായി ഏബ്രഹാം സി മാത്യു, എബനേസര്‍ ഇ. ജെ. ദേവ്‌, ജിബു ജോര്‍ജ്‌ജ്, ജേക്കബ്‌ കുര്യന്‍, പ്രസാദ്‌ ചെറിയാന്‍, റെജി കുരുവിള, തോമസ്‌ കോശി അക്കംബനിസ്‌റ്റായി ജേക്കബ്‌ ജോര്‍ജ്‌,ജോഷന്‍ പി ചെറിയാ ന്‍,ജോഹാന്‍ എബനേസര്‍,വിന്‍സ്‌റ്റണ്‍ സോമര്‍വെല്‍, നിഥിന്‍ പി ഇട്ടി എന്നിങ്ങനെ പലരും ഇതിന്റെ പിന്നിലെ ശക്‌തികളാണ്‌. 2008 ല്‍ ചെന്നൈയില്‍ വച്ചിങ്ങനൊരു ആശയം മനസ്സില്‍ ജനിച്ച അന്നു മുതല്‍ ഇവരൊക്കെ ഈ സ്‌തുതിഗീതങ്ങള്‍ക്ക്‌ പിന്നില്‍ നിഴല്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഞങ്ങളെല്ലാവരും ഈ ആല്‍ബങ്ങളിലെ ഗായകസംഘത്തിനൊപ്പം ശബ്‌ദം കൊടുക്കുന്നുണ്ട്‌. ചെറുപ്പക്കാരടക്കം എല്ലാ ആല്‍ബങ്ങളിലും ശബ്‌ദം നല്‍കുന്ന ഗായകരാണ്‌ ക്ലാസിക്‌ ഹിംസിന്റെ ഏറ്റവും വലിയ ശക്‌തി.
ഗായകസംഘങ്ങളില്‍ കൂടുതലും ചെറുപ്പക്കാരാണല്ലോ?
സ്‌തുതിഗീതങ്ങളുടെ വ്യാപ്‌തി ഇന്നത്തെ ചെറുപ്പക്കാരെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയതു കൊണ്ടാകാം കൂടുതല്‍ ഗായകസംഘങ്ങളും ചെറുപ്പക്കാരടങ്ങിയതാണ്‌. സ്‌തുതിഗീതങ്ങളുടെ ശാന്ത സംഗീതത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയാണ്‌ ഞങ്ങളുടെ ഗായകസംഘങ്ങള്‍ അവതരിപ്പിക്കുന്നത്‌.
വോയിസ്‌ ഗായകസംഘങ്ങളും ചെറിയ ഗ്രൂപ്പുകളും ചേര്‍ന്നാണ്‌ ആദ്യത്തെ നാലു ആല്‍ബങ്ങള്‍ പുറത്തിറക്കിയത്‌. അതിനു ശേഷം അഞ്ചാമത്തേതും ആദ്യ മലയാള ആല്‍ബവുമായ സര്‍വാശ്രയം കേരളത്തിലെ ഏഴു ഗായകസംഘങ്ങള്‍ ചേര്‍ന്നാണ്‌ പാടിയത്‌. അതു കൂടാതെ പത്തിലധികം ചെറിയ ബാന്‍ഡുകളും ഇതില്‍ പാടിയിട്ടുണ്ട്‌.
പുതിയ പദ്ധതികള്‍ ?
ഇംഗ്ലീഷില്‍ മാത്രമാണ്‌ ഞങ്ങളാദ്യം ആല്‍ബം ചെയ്‌തിരുന്നത്‌. അതിനു ശേഷമാണ്‌ മലയാളത്തില്‍ ചെയ്‌തത്‌. ഇപ്പോള്‍ തമിഴ്‌ ആല്‍ബത്തിന്റെ പണിപ്പുരയിലാണ്‌. ഈ മാസത്തോടെ അത്‌ തീരും. അടുത്ത വര്‍ഷം ആദ്യത്തോടെ ഹിന്ദിയിലും ക്ലാസിക്‌ ഹിംസിന്റെ സങ്കീര്‍ത്തന ആല്‍ബങ്ങള്‍ പുറത്തിറക്കാമെന്ന പ്രതീക്ഷയുണ്ട്‌.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptyMon Jan 12, 2015 10:30 am

Chila gaanangal manassil niranju nilkunnund,puthiya yugathile new generationde baagam ennu parayunava...Engilum athinde paschathalam pazhaya kaalam aanennorkkanam...

"Pathinezhinde poongaralil"enna paattu thane udaharanam...Pinne 1983le "olanjaali kuruvi"verittoru anubhavam aayirunnu..aa paattinde sangheetham aanu sradhikkapettathu-athupole namukku priyapetta gaayakar sabdam koduthu ennathum aa gaanam sradha peduvaan kaaranam aayi...

"thottu thottu thottu nokkamo.."ennu thudangunna Najiminde paattinum enthokkeyo pratyekatha thonni..hridayathil thidaavunna saahityam onnum aa varikalkkidayil olinjirikunnilla engilum sabdathindeyum aalaapanathindeyum sangheethathindeyum maantrikatha kondu aa gaanam sradha pidichu pattukayaayirunnu...!Ennal pala New generation paattukalum ormayil thangi nilkunnilla....!

Pazhamayilekkonnu thirinju nokkaamm....Vayalar-Devarajan teaminde paattukal..ava oronnum innum maranam illathe manassil niranju nilkunille...?Sanyasiniyum,aariram padhasarangalum okke avayil chilathu maatram...!Athupole avidunnangottu porumbol "Mainakam..Maunasarovaram.."ingine etrayetra paattukalaanu...!Thambhi sirnde orrumikayvaarum ella paattukalum ormayil thangi nilkunnavayaanu....!"Hridaya sarassile pranaya pushpam"orudhaaharanam maatram...

Athupole Lalithagaanangal..naadan paattukal,ithellam aswadichuvanna oru valiya samooham namukkundaayirunnu...Innathe puthan yugathilum cheruppakkarkkidayil ee Sreniyil ulla gaanangalodu ishttam ullavar und-pakshe kuravaanennu maatram...!Avar speedinde koode sanjarikkayaanu..avar oodukayaanu..ellam pettennu venam-pettennu kettu pettennu marakkanam..angine aano...?

KPAC yude naadaka gaanangal...Pandokke ella Sunday kalilum aakasavaaniyiloode raavile ithu kettanu unarnnirunnath..ippol ithokke malsaravedikalil ethengilum Roundukalil kettalaayi...

Ella vibhagathilum nalla aswadyakaramaaya gaanangal und,enikku thonunnath nalla sahityavum eenavum ulla paattukalaanu manassil thangi nilkunath ennanu...!
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptyMon Jan 12, 2015 10:52 am

Shametta – Ugran review ketto
Back to top Go down
parutty
Forum Boss
Forum Boss
parutty

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptyMon Jan 12, 2015 10:54 am

shamsheershah wrote:
Chila gaanangal manassil niranju nilkunnund,puthiya yugathile new generationde baagam ennu parayunava...Engilum athinde paschathalam pazhaya kaalam aanennorkkanam...

"Pathinezhinde poongaralil"enna paattu thane udaharanam...Pinne 1983le "olanjaali kuruvi"verittoru anubhavam aayirunnu..aa paattinde sangheetham aanu sradhikkapettathu-athupole namukku priyapetta gaayakar sabdam koduthu ennathum aa gaanam sradha peduvaan kaaranam aayi...

"thottu thottu thottu nokkamo.."ennu thudangunna Najiminde paattinum enthokkeyo pratyekatha thonni..hridayathil thidaavunna saahityam onnum aa varikalkkidayil olinjirikunnilla engilum sabdathindeyum aalaapanathindeyum sangheethathindeyum maantrikatha kondu aa gaanam sradha pidichu pattukayaayirunnu...!Ennal pala New generation paattukalum ormayil thangi nilkunnilla....!

Pazhamayilekkonnu thirinju nokkaamm....Vayalar-Devarajan teaminde paattukal..ava oronnum innum maranam illathe manassil niranju nilkunille...?Sanyasiniyum,aariram padhasarangalum okke avayil chilathu maatram...!Athupole avidunnangottu porumbol "Mainakam..Maunasarovaram.."ingine etrayetra paattukalaanu...!Thambhi sirnde orrumikayvaarum ella paattukalum ormayil thangi nilkunnavayaanu....!"Hridaya sarassile pranaya pushpam"orudhaaharanam maatram...

Athupole Lalithagaanangal..naadan paattukal,ithellam aswadichuvanna oru valiya samooham namukkundaayirunnu...Innathe puthan yugathilum cheruppakkarkkidayil ee Sreniyil ulla gaanangalodu ishttam ullavar und-pakshe kuravaanennu maatram...!Avar speedinde koode sanjarikkayaanu..avar oodukayaanu..ellam pettennu venam-pettennu kettu pettennu marakkanam..angine aano...?

KPAC yude naadaka gaanangal...Pandokke ella Sunday kalilum aakasavaaniyiloode raavile ithu kettanu unarnnirunnath..ippol ithokke malsaravedikalil ethengilum Roundukalil kettalaayi...

Ella vibhagathilum nalla aswadyakaramaaya gaanangal und,enikku thonunnath nalla sahityavum eenavum ulla paattukalaanu manassil thangi nilkunath ennanu...!

നവയുഗ സംഗീതം..ചര്‍ച്ച - Page 5 60367 shamyetta. നവയുഗ സംഗീതം..ചര്‍ച്ച - Page 5 608472 നവയുഗ സംഗീതം..ചര്‍ച്ച - Page 5 608472 നവയുഗ സംഗീതം..ചര്‍ച്ച - Page 5 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 5 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 5 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptyMon Jan 12, 2015 11:53 am

shamsheershah wrote:
Chila gaanangal manassil niranju nilkunnund,puthiya yugathile new generationde baagam ennu parayunava...Engilum athinde paschathalam pazhaya kaalam aanennorkkanam...

"Pathinezhinde poongaralil"enna paattu thane udaharanam...Pinne 1983le "olanjaali kuruvi"verittoru anubhavam aayirunnu..aa paattinde sangheetham aanu sradhikkapettathu-athupole namukku priyapetta gaayakar sabdam koduthu ennathum aa gaanam sradha peduvaan kaaranam aayi...

"thottu thottu thottu nokkamo.."ennu thudangunna Najiminde paattinum enthokkeyo pratyekatha thonni..hridayathil thidaavunna saahityam onnum aa varikalkkidayil olinjirikunnilla engilum sabdathindeyum aalaapanathindeyum sangheethathindeyum maantrikatha kondu aa gaanam sradha pidichu pattukayaayirunnu...!Ennal pala New generation paattukalum ormayil thangi nilkunnilla....!

Pazhamayilekkonnu thirinju nokkaamm....Vayalar-Devarajan teaminde paattukal..ava oronnum innum maranam illathe manassil niranju nilkunille...?Sanyasiniyum,aariram padhasarangalum okke avayil chilathu maatram...!Athupole avidunnangottu porumbol "Mainakam..Maunasarovaram.."ingine etrayetra paattukalaanu...!Thambhi sirnde orrumikayvaarum ella paattukalum ormayil thangi nilkunnavayaanu....!"Hridaya sarassile pranaya pushpam"orudhaaharanam maatram...

Athupole Lalithagaanangal..naadan paattukal,ithellam aswadichuvanna oru valiya samooham namukkundaayirunnu...Innathe puthan yugathilum cheruppakkarkkidayil ee Sreniyil ulla gaanangalodu ishttam ullavar und-pakshe kuravaanennu maatram...!Avar speedinde koode sanjarikkayaanu..avar oodukayaanu..ellam pettennu venam-pettennu kettu pettennu marakkanam..angine aano...?

KPAC yude naadaka gaanangal...Pandokke ella Sunday kalilum aakasavaaniyiloode raavile ithu kettanu unarnnirunnath..ippol ithokke malsaravedikalil ethengilum Roundukalil kettalaayi...

Ella vibhagathilum nalla aswadyakaramaaya gaanangal und,enikku thonunnath nalla sahityavum eenavum ulla paattukalaanu manassil thangi nilkunath ennanu...!

ഭായീ... നവയുഗ സംഗീതം..ചര്‍ച്ച - Page 5 912236 നവയുഗ സംഗീതം..ചര്‍ച്ച - Page 5 272323 നവയുഗ സംഗീതം..ചര്‍ച്ച - Page 5 811586 കൊള്ളാല്ലോ പൊയ്പ്പോയ കാലഘട്ടത്തിലെ സംഗീതത്തെ കുറിച്ചുള്ള അവലോകനം നവയുഗ സംഗീതം..ചര്‍ച്ച - Page 5 608472 നവയുഗ സംഗീതം..ചര്‍ച്ച - Page 5 608472

ഒരു സജഷന്‍ കൂടി തന്നെ.....ക്ലിക്ക് ആകാന്‍ സാധ്യതയുള്ള പുത്തന്‍ സംഗീത പരീക്ഷണം എന്താവണം?? നവയുഗ സംഗീതം..ചര്‍ച്ച - Page 5 912236 നവയുഗ സംഗീതം..ചര്‍ച്ച - Page 5 912236
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptyMon Jan 12, 2015 5:38 pm

Puthiya sangheetha pareekshanam athoru confusion aanu-ororutharudeyum aswadhana nilavaaram anusarichu athinu maattam vannekkam...

"enundodee ambili chantham"okke kelkkan sugam ulla naadan saily aayirunnu..athu pole Nadaka gaanam copiyadicha pole paadiya"Kaatte kaatte.."yum..ithokke idakku veesanam..pakshe pathivaayi ithu kettal arojakam aayi thonnukayum cheyyum...Ennal Melodious aaya gaanangal etra kettalum enne polullavarkk maduppu thonnilla..Ennu vechu puthan thalamurakkarkku athu ishttamaavanam ennilla..pakshe kaalathe athi jeevikkuvaan Melodious gaanangal thane venam ennanu ende abhaipraayam...!Puthiya pareekshanam ithellam ida kalarhi aakaam..allathe oru catogoriyil maatram othukkiyaal pala aswadhakarilekkum athu ethikollanam ennilla....
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 EmptyMon Jan 12, 2015 5:39 pm

നവയുഗ സംഗീതം..ചര്‍ച്ച - Page 5 550239 Greesh,Parutty and Ammu
Back to top Go down
Sponsored content

നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 5 Empty

Back to top Go down
 
നവയുഗ സംഗീതം..ചര്‍ച്ച
Back to top 
Page 5 of 5Go to page : Previous  1, 2, 3, 4, 5
 Similar topics
-
» സംഗീതം ഒരു Silsila...
» ഗന്ധര്‍വ്വ സംഗീതം 2013
» സംഗീതം അവന്റെ മനസ് തുറന്നു..!
» പ്രിയദര്‍ശന്‍-ലാല്‍ ചിത്രത്തിലെ സംഗീതം മോഷ്ടിച്ചത്?

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: