സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
കോപ അമേരിക്ക Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
കോപ അമേരിക്ക Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
കോപ അമേരിക്ക Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
കോപ അമേരിക്ക Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
കോപ അമേരിക്ക Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
കോപ അമേരിക്ക Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
കോപ അമേരിക്ക Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
കോപ അമേരിക്ക Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
കോപ അമേരിക്ക Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
കോപ അമേരിക്ക Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
കോപ അമേരിക്ക Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
കോപ അമേരിക്ക Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
കോപ അമേരിക്ക Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
കോപ അമേരിക്ക Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
കോപ അമേരിക്ക Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
കോപ അമേരിക്ക Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
കോപ അമേരിക്ക Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
കോപ അമേരിക്ക Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
കോപ അമേരിക്ക Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
കോപ അമേരിക്ക Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
കോപ അമേരിക്ക Vote_lcapകോപ അമേരിക്ക Voting_barകോപ അമേരിക്ക Vote_rcap 
Ammu
കോപ അമേരിക്ക Vote_lcapകോപ അമേരിക്ക Voting_barകോപ അമേരിക്ക Vote_rcap 
vipinraj
കോപ അമേരിക്ക Vote_lcapകോപ അമേരിക്ക Voting_barകോപ അമേരിക്ക Vote_rcap 
sandeep
കോപ അമേരിക്ക Vote_lcapകോപ അമേരിക്ക Voting_barകോപ അമേരിക്ക Vote_rcap 
shamsheershah
കോപ അമേരിക്ക Vote_lcapകോപ അമേരിക്ക Voting_barകോപ അമേരിക്ക Vote_rcap 
Neelu
കോപ അമേരിക്ക Vote_lcapകോപ അമേരിക്ക Voting_barകോപ അമേരിക്ക Vote_rcap 
Binu
കോപ അമേരിക്ക Vote_lcapകോപ അമേരിക്ക Voting_barകോപ അമേരിക്ക Vote_rcap 
unnikmp
കോപ അമേരിക്ക Vote_lcapകോപ അമേരിക്ക Voting_barകോപ അമേരിക്ക Vote_rcap 
midhun
കോപ അമേരിക്ക Vote_lcapകോപ അമേരിക്ക Voting_barകോപ അമേരിക്ക Vote_rcap 
Greeeeeshma
കോപ അമേരിക്ക Vote_lcapകോപ അമേരിക്ക Voting_barകോപ അമേരിക്ക Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 കോപ അമേരിക്ക

Go down 
+8
balamuralee
Ammu
Parthan
ROHITH NAMBIAR
issac k.j
shamsheershah
Abhijit
sandeep
12 posters
Go to page : 1, 2, 3, 4, 5, 6, 7  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:07 am

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:08 am

ജയത്തോടെ ചാമ്പ്യന്മാര്‍


അന്റോഫഗാസ്റ്റ: ചാമ്പ്യന്മാര്‍ നവാഗതര്‍ക്ക് മുന്നില്‍ ഒന്നു വിരണ്ടു. പിന്നെ ഭാഗ്യം കനിഞ്ഞുനല്‍കിയ ഒരു ഗോളില്‍ രക്ഷപ്പെട്ടു. ആദ്യമായി കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കളിക്കുന്ന കരീബിയക്കാരായ ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നിലവിലെ ജേതാക്കളായ ഉറുഗ്വായ് മറികടന്നത്. 52-ാം മിനിറ്റില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയന്‍ റോഡ്രിഗസാണ് ഉറുഗ്വായുടെ മനാം കാത്ത ഗോള്‍ നേടിയത്.

കഠിനാധ്വാനിയായ റോളാനെ ഹെക്ടര്‍ പിടിച്ചുവലിച്ചു നിലത്തിട്ടതിന് സമ്മാനിക്കപ്പെട്ട ഫ്രീകിക്കാണ് ഉറുഗ്വായ് കാത്തിരുന്ന ഗോളിന് വഴിവച്ചത്. ജമൈക്കന്‍ ബോക്‌സിനോട് ചേര്‍ന്ന് ഇടതു ഭാഗത്ത് നിന്നെടുത്ത കിക്ക് ബോക്‌സിന്റെ വലതു ഭാഗത്ത് നിന്ന് ജിമെന്‍സ് പോസ്റ്റിന് മുന്നില്‍ റോഡ്രിഗസിന് മുന്നിലേയ്ക്ക് കുത്തിയിട്ടുകൊടുത്ത. തീര്‍ത്തും ദുര്‍ബലമായിരുന്നു പാതി മനസ്സോടെയുള്ള റോഡ്രിഗസിന്റെ ഗ്രൗണ്ടര്‍. പന്ത് പതിയെ വലതു പോസ്റ്റിനടുത്തൂടെ നിരങ്ങി നെറ്റില്‍ക്കയറിയപ്പോള്‍ ഞെട്ടിയത് ഉറുഗ്വായ്ക്കാരും പെടും. ഏതാണ്ട് പത്തൊന്‍പത് മാസത്തിനുശേഷം റോഡ്രിഗസ് നേടുന്ന ഒരു അന്താരാഷ്ട്ര ഗോള്‍. കരിയറിലെ ഒന്‍പതാമത്തെ ഗോളും. 2013 നവംബര്‍ പതിമൂന്നിന് ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ജോര്‍ദനെതിരെയായിരുന്നു റോഡ്രിഗസ് അവസാനമായി ഉറുഗ്വായ്ക്കുവേണ്ടി ലക്ഷ്യം കണ്ടത്.

ജയിച്ചത് ഏറ്റവും കൂടുതല്‍ തവണ കോപ്പ അമേരിക്കയില്‍ കണ്ട് നേടിയ ചരിത്രം സൃഷ്ടിച്ച ഉറുഗ്വായ് ആണെങ്കിലും അത്ര മോശമായിരുന്നില്ല ജമൈക്കയുടെ പ്രകടനം. ഉറുഗ്വായ് നാലു പേരെ അണിനിരത്തി മധ്യനിര നന്നായി നിയന്ത്രിച്ചപ്പോള്‍ ജമൈക്കയുടെ ആക്രമിക്കാന്‍ കണ്ട വഴി വിംഗുകളായിരുന്നു. അതിവേഗ വിംഗര്‍മാരായ മക് അനുഫിലൂടെയും ലോറന്‍സിലൂടെയും സെന്റര്‍ ഡിഫന്‍ഡര്‍ മാരിയപ്പയിലൂടെയും അവര്‍ നന്നായി ഉറുഗ്വായ്ന്‍ ഗോള്‍ ഏരിയയില്‍ വിള്ളല്‍ വീഴ്ത്തി. എന്നാല്‍ ഈ ദ്രുതനീക്കങ്ങള്‍ ഗോളിലെത്തിക്കാന്‍ ഏറെയൊന്നും കഴിഞ്ഞില്ല റെഗ്ഗെ ബോയ്‌സിന്.

ഉറുഗ്വായ് ആക്രമണത്തില്‍ അല്‍പം അലസത കാട്ടിയപ്പോള്‍ അതിവേഗ നീക്കങ്ങള്‍ കൊണ്ട് ഭീതി പരത്താന്‍ ജമൈക്കയ്ക്ക് കഴിഞ്ഞു. 30-ാം മിനിറ്റില്‍ മത്സരത്തില്‍ ആദ അവസരം അവര്‍ അങ്ങിനെ തുറന്നെടുക്കുകയും ചെയ്തു. കോര്‍ണറില്‍ നിന്നുള്ള മാരിയപ്പയുടെ ഒരു ഗോള്‍ ശ്രമം കഷ്ടിച്ചാണ് ഉറുഗ്വായ്ന്‍ ഗോളി മുസ്ലേര രക്ഷിച്ചത്. 40-ാം മിനിറ്റില്‍ അവര്‍ ഉറുഗ്വായെ ഞെട്ടിച്ച് ലക്ഷ്യം കണ്ടുവെന്ന് എല്ലാവരും കരുതിയതാണ്. എന്നാല്‍, രണ്ട് ഡിഫന്‍ഡര്‍മാര്‍ വെട്ടിച്ച് ബോക്‌സിലെ അപകടകരമായ ഇടം വരെ എത്താന്‍ കഴിഞ്ഞ മട്ടോക്‌സിന്റെ ഹാഫ് വോളിയെ ഗോഡിന്റെ കാലുകള്‍ വഴിമുടക്കി.

ജമൈക്കയ രണ്ടു തവണ ഗോളിനോട് അടുത്തപ്പോള്‍ മാത്രമാണ് കടലാസ്സില്‍ മേല്‍ക്കൈയുള്ള ഉറുഗ്വായ് നല്ലൊരു നീക്കം കരുപ്പിടിപ്പിച്ചത്. ബോക്‌സില്‍ ഒരു ലോബ് പിടിച്ചെടുത്ത കവാനി അത് നിയന്ത്രിച്ച് ഷോട്ട് ഉതിര്‍ക്കുന്നതിന് പകരം ഒരു പെനാല്‍റ്റി നേടിയെടുക്കാനാണ് ശ്രമിച്ചത്.

മന്ദഗതിയില്‍, വിരസമായി തന്നെ നീങ്ങിയ മത്സരത്തിന് 52-ാം മിനിറ്റില്‍ ഗോള്‍ പിറന്നിട്ടും ജീവന്‍ വച്ചില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. ഫസ്റ്റ് ഇലവനില്‍ ഇടം നേടിയ സ്‌ട്രൈക്കര്‍ ഡീഗോ റോളാനും പരിചയസങ്കന്നനായ എഡിസണ്‍ കവാനിയും മികച്ച ചില നീക്കങ്ങള്‍ നടത്തിയെങ്കിലും കരീബിയന്‍ പ്രതിരോധക്കരുത്തിനെ അതിജീവിക്കാന്‍ പാടുപെട്ടു. റോളാന്റെ അതിവേഗത്തിലുള്ള ചില ഓട്ടങ്ങളാണ് ഈ പ്രതിരോധത്തില്‍ പേരിനെങ്കിലും വിള്ളല്‍ വീഴ്ത്തിയത്.

ഉറുഗ്വായുടെ സമ്മര്‍ദത്തിന് മുന്നില്‍ പതറാന്‍ ഒരുക്കമായിരുന്നില്ല ജമൈക്ക. രണ്ടാം പകുതിയേക്കാള്‍ മികച്ച ചില അവസരങ്ങള്‍ അവര്‍ രണ്ടാം പകുതിയല്‍ സൃഷ്ടിച്ചെടുത്തു. 61-ാം മിനിറ്റില്‍ ബാണ്‍സിന് ഓസ്റ്റിന്റെ പാസില്‍ നിന്ന് നല്ലൊരു അവസരം ലഭിച്ചത് പാഴായി. ഗോളി മുസ്ലേര സ്ഥാനം തെറ്റി നില്‍ക്കെ ബാണ്‍സ് പന്ത് ഉയരത്തില്‍ അടിച്ചകറ്റി പാഴാക്കുകയാണുണ്ടായത്. 67-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നു കിട്ടിയ പന്ത് ഓസ്റ്റിനും പുറത്തേയ്ക്കടിച്ചു കളഞ്ഞു. 80-ാം മിനിറ്റില്‍ ബ്രൗണും ഇത്തരത്തില്‍ മോശമല്ലാത്ത ഒരു അവസരം പാഴാക്കി.

88-ാം മിനിറ്റില്‍ കവാനി നല്ലൊരു പാസ് നല്‍കിയെങ്കിലും റോളാന്റെ ഷോട്ട് പ്രതിരോധഭിത്തിയില്‍ നിഷ്ഫലമായി. അര്‍ജന്റീനയുമായാണ് ഉറുഗ്വായുടെ അടുത്ത മത്സരം. പാരഗ്വായാണ് ജമൈക്കയുടെ അടുത്ത എതിരാളി.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:09 am

enikkee threadinte peru kaanumbo oru njettalaaa കോപ അമേരിക്ക 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:09 am

കളിച്ചിട്ടും സമനിലയില്‍ കുരുങ്ങി മെസ്സിപ്പട കോപ അമേരിക്ക 708918


ലാസെറെന: ആക്രമിക്കാന്‍ ഏറ്റവും മൂര്‍ച്ചയേറിയ വാളും പ്രതിരോധിക്കാന്‍ തുള വീണ, ദുര്‍ബലമായ പരിചയും. ഈ ട്രേഡ് മാര്‍ക്ക് ശൈലി അര്‍ജന്റീനയെ വിട്ടുപിരിയില്ല. സ്വപ്നസുന്ദരമായ കളി പുറത്തെടുത്തിട്ടും കോപ്പ അമേരിക്ക ഫുട്‌ബോളിലെ ആദ്യ പോരാട്ടത്തില്‍ മെസ്സിപ്പട മുക്കാല്‍ നേരവും കാഴ്ചക്കാരായി നിന്ന പരാഗ്വായോട് നിര്‍ഭാഗ്യകരമായ സമനില ഇരന്നു വാങ്ങി. അര്‍ജന്റീനയില്‍ ജനിച്ച ലൂക്കാസ് രാമോണ്‍ ബാരിയോസ് തൊണ്ണൂറാം മിനിറ്റില്‍ നേടിയ സമനില ഗോളിന്റെ ബലത്തിലാണ് പരാഗ്വായ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചത് (2-2). ചുരുങ്ങിയത് ആറ് ഗോളിനെങ്കിലും ജയിക്കേണ്ട തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തിലാണ് അര്‍ജന്റീന സമനില വഴങ്ങിയത്.

പരാഗ്വെന്‍ പ്രതിരോധഭടന്‍ മിഗ്വെല്‍ രാമോണ്‍ സമുദിയോ ദാനം ചെയ്തത രണ്ട് ഗോളിന്റെ ലീഡ് നേടിയശേഷമാണ് അര്‍ജന്റീന രണ്ടാം പകുതിയില്‍ നാണംകെട്ട് മുട്ടുകുത്തിയത്. ഒന്നാം പകുതിയില്‍ മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു മുന്‍ ലോകചാമ്പ്യന്മാര്‍. ആദ്യം സമുദിയോയുടെ ഒരു തലതിരിഞ്ഞ പാസ് പിടിച്ചെടുത്ത് സര്‍ജിയോ അഗ്യുറോ ലീഡ് നേടി. രണ്ടാമത് സമുദിയോ തന്നെ ഏഞ്ചല്‍ ഡിമരിയയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ലയണല്‍ മെസ്സി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. പരാഗ്വായ് ഊര്‍ജം വീണ്ടെടുത്ത് അര്‍ജന്റൈന്‍ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ടിരുന്ന രണ്ടാം പകുതിയില്‍, അറുപതാം മിനിറ്റില്‍ നെല്‍സണ്‍ വാള്‍ഡേസാണ് മിസൈല്‍ പോലുള്ളൊരു ലോങ് റേഞ്ചറിലൂടെ സര്‍ജിയോ റൊമേരോ അതുവരെ ഭദ്രമായി കാത്ത വല ആദ്യം കുലുക്കിയത്. ഒരു ഗോള്‍ വ്യത്യാസത്തില്‍ അര്‍ജന്റീന തടിതപ്പുമെന്ന് കരുതിയിരിക്കെയായിരുന്നു സമനില കുറിച്ച തൊണ്ണൂറാം മിനിറ്റില്‍ ബാരിയോസിന്റെ എണ്ണം പറഞ്ഞൊരു ഗ്രൗണ്ടര്‍. അര്‍ജന്റീനയിലെ ബ്യൂണസ് ഏറീസിലായിരുന്നു ബാരിയോസിന്റെ ജനനം.

തൊണ്ണൂറു മിനിറ്റ് കളിയില്‍ എഴുപത് മിനിറ്റും അര്‍ജന്റീന മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെസ്സിയുടെയും കൂട്ടരുടെയും അസൂയാവഹമായ മുന്നേറ്റവും കൈമാറ്റവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വര്‍ണനാതീതമായിരുന്നു അര്‍ജന്റീനയുടെ ഗതിവേഗവും കൈമാറ്റവും ഒഴുക്കും. മധ്യനിരയിലും വിംഗുകളിലുമായി ഒരേ ലയത്തില്‍ ഒരുകിപ്പരക്കുകയായിരുന്നു പാസുകള്‍ കൊണ്ട് വല നെയ്ത ഓരോ നീക്കവും. മഷറാനോയും പാസ്‌റ്റോറെയും ബനേഗയും ഡി മരിയയും മെസ്സിയുമെല്ലാം ഒഴുക്കിക്കൊണ്ടുവരുന്ന പന്തുകള്‍ക്കും അഗ്യുറോയുടെ ഫിനിഷിങ്ങിനും മുന്നില്‍ പകച്ചുപോയി പരാഗ്വായ്. പന്ത് പരമാവധി കൈവശം വച്ച് പിഴയ്ക്കാതെ കൈമാറി മുന്നേറിയ വരുന്ന അവര്‍ജന്റൈന്‍ മുന്നേറ്റിത്തിന് മുന്നില്‍ വെറും കാഴ്ചക്കാരായിരുന്നു അവര്‍ ഒന്നാം പകുതിയിലത്രയും. അപാരമായിരുന്നു ഡി മരിയയും മെസ്സിയും അഗ്യുറോയും തമ്മിലുള്ള കോമ്പിനേഷന്‍. ഇവരും നിരന്തരമായ മുന്നേറ്റത്തിനിടെയാണ് 29-ാം മിനിറ്റില്‍ മെസ്സിയെ മധ്യനിരയില്‍ തളയ്ക്കാനുള്ള ശ്രമത്തിനിടെ സമുദിയോ സ്വന്തം ഏരിയയിലേയ്ക്ക് ഒരു നെടുനീളന്‍ മൈനസ് പാസ് നല്‍കിയത്. പന്ത് പിടിച്ചെടുത്ത അഗ്യുറോയ്ക്ക് ഗോളിയെ കബളിപ്പിച്ച് ഗോളിലേയ്ക്ക് നിറയൊഴിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നില്ല.

ഏറെ വൈകിയില്ല മാരകമായ ഒരു നീക്കത്തിലൂടെ മെസ്സി വീണ്ടും അപകടം വിതച്ചു. മൂന്ന് പരാഗ്വായ്ന്‍ പ്രതിരോധക്കാരെ വെട്ടിച്ച് ബോക്‌സിന്റെ വലതു ഭാഗത്ത് ഡി മരിയക്ക് മെസ്സി നല്‍കിയ പന്താണ് രണ്ടാം ഗോളിന് വഴിവച്ചത്. മുന്നോട് കയറിയ ഡി മരിയയെ തളയ്ക്കാന്‍ സമുദിയോ നടത്തിയ ശ്രമം പെനാല്‍റ്റിയിലാണ് കലാശിച്ചത്. 36-ാം മിനിറ്റില്‍ മെസ്സിയെടുത്ത കിക്കിന് ഗോളി സില്‍വ കണിശമായി ചാടിയെങ്കിലും ഗ്രൗണ്ടര്‍ ഗോളിയുടെ കൈകളെ തോല്‍പിച്ച് വലയില്‍ കയറി.

പിന്നീടങ്ങോട് തിരമാല പോലെ ഒന്നിന് പിറകെ ഒന്നായി എണ്ണിയെണ്ണി കരേറുന്ന അര്‍ജന്റൈന്‍ നീക്കങ്ങളായിരുന്നു. പ്രതിരോധക്കാരുടെ മിടുക്കും ഭാഗ്യവും മാത്രമായിരുന്നു പരാഗ്വായെ ഈ ഘട്ടത്തില്‍ കരകയറ്റിയത്. വല്ലോപ്പോഴും വീണുകിട്ടുന്ന ദുര്‍ബലമായ പ്രത്യാക്രമണം മാത്രമായിരുന്നു അവര്‍ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. അര്‍ജന്റൈന്‍ ഗോളി രൊമേരൊ പന്ത് തൊട്ടതു തന്നെയാവട്ടെ വിരലിലെണ്ണാവുന്ന തവണയും.

രണ്ടാം പകുതിയില്‍ എന്നാല്‍, കഥ മാറി. പരാഗ്വായ് ഊര്‍ജം വീണ്ടെടുത്തു. സര്‍വവും മറന്ന് മുന്നേറുമ്പോള്‍ പ്രതിരോധം പാടെ മറക്കുന്ന അര്‍ജന്റീനയുടെ സഹജമായ ബലഹീനത അവര്‍ മുതലെടുത്തു. സമനില നേടണമെന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അര്‍ജന്റീനയുടെ മധ്യനിരയും പ്രതിരോധവും പലപ്പോഴും പതറുകയും ചെയ്തു. അതുവരെ ബലമുള്ള ഒരു ഷോട്ട് പോലും തടയേണ്ടിവന്നിട്ടില്ലാത്ത റൊമേരോയെ 60-ാം മിനിറ്റില്‍ പായിച്ച ബുള്ളറ്റിലൂടെ വാല്‍ഡേസ് ശരിക്കും നിഷ്പ്രഭമാക്കി. പരാഗ്വായുടെ ആദ്യ ഗോള്‍.

മറുഭാഗത്ത് മെസ്സിയും പസ്‌റ്റോറെയുമെല്ലാം ഒന്നാന്തരം ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു തവണ മെസ്സിക്ക് സുന്ദരമായ അവസരങ്ങള്‍ പാഴാകുകയും ചെയ്തു. 63-ാം മിനിറ്റില്‍ ഡി മരിയയുടെ ക്രോസ് മെസ്സി വലയിലെത്തിച്ചുവെന്ന് ഉറപ്പിച്ചതാണ്.

ഇതിനു ശേഷമായിരുന്നു പരാഗ്വെയുടെ തിരിച്ചടി. 73-ാം മിനിറ്റില്‍ ഒരവസരം കഷ്ടിച്ചാണ് ഗോണ്‍സാലസിന് നഷ്ടമായത്. 77-ാം മിനിറ്റില്‍ സമുദിയോയും ലക്ഷ്യത്തോടടുത്തെത്തി. ഏത് നിമിഷവും ഗോള്‍ വഴങ്ങുമെന്ന അവസ്ഥയിലായിരുന്നു അര്‍ജന്റീന. അവസാന വിസിലിന് തൊട്ടു മുന്‍പ് അത് സംഭവിക്കുകയും ചെയ്തു. ഒരു ഫ്രീകിക്ക് ആദ്യം ഒര്‍ടിഗോസ ബോക്‌സിലേയ്ക്ക് ചെത്തിയിട്ടു. അത് ഡസില്‍വ ബാരിയോസിലെത്തിച്ചു. ഒരു പ്രതിരോധഭടനൊപ്പം പെരുതിയ ബാരിയോസ് അവസരം നഷ്ടപ്പെടുത്തിയില്ല. ഇക്കുറി റൊമേരോ വെറും കാഴ്ചക്കാരനായിരുന്നു. അര്‍ജന്റീന അത്രയും നേരം കൈയടക്കിവച്ച മേധാവിത്വത്തെ നിഷ്പ്രഭമാക്കിയ അസാധ്യമായ തിരിച്ചുവരവ്.

ബുധനാഴ്ച ഉറുഗ്വായുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:10 am

Abhijit wrote:
enikkee threadinte peru kaanumbo oru njettalaaa കോപ അമേരിക്ക 44121

kooppa,,,,, americaa കോപ അമേരിക്ക 2958 കോപ അമേരിക്ക 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:12 am

മഞ്ഞപ്പട ഇറങ്ങുന്നു കോപ അമേരിക്ക 768717


തിമുക്കോ: ലോകകപ്പിലെ മോശം പ്രകടനത്തില്‍നിന്ന് കരകയറിവരുന്ന ബ്രസീല്‍ ടീമിന് കോപ്പ അമേരിക്ക പരീക്ഷണശാലയാണ്. ടീമിന്റെ കരുത്തും ദൗര്‍ബല്യവും വെളിവാക്കപ്പെടുന്ന അങ്കത്തട്ട്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ പെറുവാണ് ലാറ്റിനമേരിക്കന്‍ കരുത്തരുടെ എതിരാളികള്‍. തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിക്കാണ് മത്സരം.

ലോകകപ്പിനുശേഷം ലൂയി ഫിലിപ്പ് സ്‌കോളാരിയില്‍നിന്ന് പരിശീലക ചുമതലയേറ്റ ദുംഗയുടെ രണ്ടാം വരവില്‍ ടീം ഇതുവരെ തോറ്റിട്ടില്ല. പത്തുമത്സരങ്ങളില്‍ പത്തിലും കാനറികള്‍ അനായാസം ജയിച്ചുകയറി. അര്‍ജന്റീന, ഫ്രാന്‍സ്, കൊളംബിയ, ചിലി ടീമുകളെല്ലാം നെയ്മറിനും സംഘത്തിനും മുന്നില്‍ വീണു. 2007-ല്‍ അവസാനമായി കോപ്പയില്‍ മുത്തമിടുമ്പോള്‍ പരിശീലകവേഷത്തില്‍ ദുംഗതന്നെയായിരുന്നു. അന്ന് കളിച്ച ടീമില്‍ ഡാനി ആല്‍വ്‌സും റോബീന്യോയും മാത്രമാണ് ഇന്ന് ടീമിലുള്ളത്. ലോകകപ്പില്‍ കളിച്ച ടീമില്‍നിന്നുതന്നെ ദുംഗ ഏറെ മാറ്റങ്ങള്‍ വരുത്തി. നെയ്മറുള്ളപ്പോഴും ഇല്ലാത്തപ്പോളും ജയിക്കാന്‍ കഴിയുന്ന ടീമാക്കിമാറ്റി. പ്രതിരോധത്തിലെ പാളിച്ചകള്‍ പരിഹരിച്ചു. ഫിലിപ്പ് കുട്ടീന്യോ, ഫ്രെഡ്, ഡഗ്ലസ് കോസ്റ്റ, തുടങ്ങിയ മികച്ച മധ്യനിരക്കാരെ ടീമിലെടുത്തു. സന്തുലിതമാണ് ടീം. ഓസ്‌കര്‍, മാഴ്‌സലോ, ഗുസ്താവോ, ഡാനിലോ എന്നിവര്‍ പരിക്കേറ്റ് പുറത്തായിട്ടും ടീമിന് ആശങ്കകളില്ലാത്തത് ദുംഗ ഒരുക്കിയെടുത്ത റിസര്‍വ് ബെഞ്ചിന്റെ കരുത്തിലാണ്.

സീസണില്‍ ദേശീയ ടീമിനും ക്ലബ്ബിനും മികച്ച ഫോമില്‍ കളിക്കുന്ന നെയ്മറിന്റെ സാന്നിധ്യമാണ് ബ്രസീലിന്റെ കിരീടമോഹങ്ങള്‍ക്ക് കരുത്തുപകരുന്നത്. ടീമിന്റെ നായകപദവികൂടി ലഭിച്ചതോടെ താരത്തിന് ഉത്തരവാദിത്വം കൂടി. 4-3-3 ശൈലി ദുംഗയ്ക്ക് അത്രയ്ക്കിഷ്ടമല്ല. പകരം 4-4-2 എന്ന പരമ്പരാഗത ശൈലിയോ 4-5-1 ശൈലിയോ ആകും ദുംഗ സ്വീകരിക്കുന്നത്. മുന്നേറ്റത്തില്‍ നെയ്മര്‍ ഉറപ്പാകുമ്പോള്‍, ഡീഗോ ട്രാന്‍ഡെല്ലി, റോബീന്യോ എന്നിവര്‍ ഫോര്‍മേഷനനുസരിച്ച് കളത്തിലിറങ്ങും. ലിവര്‍പൂളിന്റെ ഫിലിപ്പ് കുട്ടീന്യോയാകും പ്ലേമേക്കര്‍. വില്യന്‍, ഫെര്‍ണാണ്ടിഞ്ഞോ, ഫ്രെഡ് എന്നിവര്‍ക്കും ആദ്യ ഇലവനില്‍ ഇടംകിട്ടിയേക്കും. കാസിമിറോ, റോബര്‍ട്ടോ ഫിര്‍മിനോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ പകരക്കാരാകും. പ്രതിരോധത്തില്‍ തിയാഗോ സില്‍വ, ഡേവിഡ് ലൂയിസ്, ഫിലിപ്പ് ലൂയിസ്, മിറാന്‍ഡ എന്നിവരാകും ആദ്യ ഇലവനില്‍. ഡാനി ആല്‍വ്‌സ്, മാര്‍ക്വീഞ്ഞോസ് എന്നിവര്‍ക്ക് പകരക്കാരുടെ റോളാകും. ബാറിനുകീഴില്‍ ജഫേഴ്‌സനായിരിക്കും.
റിക്കോര്‍ഡോ ഗാര്‍ഷ്യയുടെ പെറു പൊരുതാനുറച്ചാകും കളത്തിലിറങ്ങുന്നത്. മുന്നേറ്റത്തില്‍ ഗുറേറോയും മധ്യനിരയില്‍ ഫര്‍ഫാനുമാണ് ടീമിന്റെ കരുത്ത്.

കീഴടക്കാന്‍ കൊളംബിയ

ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ സൗന്ദര്യം ലോകകപ്പില്‍ മനോഹരമായി കാഴ്ചവെച്ചത് കൊളംബിയയായിരുന്നു. സൂപ്പര്‍താരം റെഡമെല്‍ ഫാല്‍ക്കാവോ ഇല്ലാതിരുന്നിട്ടും അവര്‍ മികച്ച പ്രകടനം നടത്തി. ഹാമിഷ് റോഡ്രിഗസെന്ന ലോകഫുട്‌ബോളിലെ മികച്ച യുവതാരത്തെയും അവര്‍ അവതരിപ്പിച്ചു. കോപ്പയില്‍ കളിക്കാന്‍വരുമ്പോള്‍ കൊളംബിയയുടെ ശക്തി ഇരട്ടിച്ചിട്ടുണ്ട്. ആദ്യമത്സരത്തില്‍ വെനസ്വേലയ്‌ക്കെതിരെ ഞായറാഴ്ച അര്‍ധരാത്രി 12.30-നാണ് ടീം ഇറങ്ങുന്നത്.

മഞ്ഞക്കുപ്പായക്കാരുടെ നിരയിലേക്ക് ഫാല്‍ക്കാവോ തിരികെയെത്തി. കോസ്റ്റാറിക്കയ്‌ക്കെതിരെ നടന്ന അവസാന സന്നാഹമത്സരത്തില്‍ ഗോളടിക്കുകയും ചെയ്തു. സംഘടിതവും സുശക്തവുമായ ടീമാണ് കൊളംബിയയുടേത്. എല്ലാ പൊസിഷനിലും മികച്ച കളിക്കാരും പകരക്കാരും അവര്‍ക്കുണ്ട്.

ഹോസെ പെക്കര്‍മാന്‍ എന്ന അര്‍ജന്റീനിയന്‍ പരിശീലകന്‍ ആകര്‍ഷകമായ ഫുട്‌ബോളിന്റെ വക്താവാണ്. കളിയില്‍ വെള്ളംചേര്‍ക്കാതെ ജയിക്കാന്‍ ടീമിനെ പഠിപ്പിച്ച പരിശീലകന്‍ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. കോസ്റ്റാറിക്കയ്‌ക്കെതിരെ 4-4-2 ശൈലിയിലാണ് പെക്കര്‍മാന്‍ ടീമിനെ വിന്യസിച്ചത്. ഫാല്‍ക്കാവോയും പോര്‍ട്ടോ സ്‌ട്രൈക്കര്‍ ജാക്‌സണ്‍ മാര്‍ട്ടിന്‍സും മുന്നേറ്റനിരയില്‍ കളിച്ചപ്പോള്‍ ഹാമിഷ് റോഡ്രിഗസ്, കാര്‍ലോസ് സാഞ്ചസ്, എഡ്വിന്‍ വലന്‍സിയ യുവാന്‍ ഗ്വാര്‍ഡാഡോ എന്നിവരാണ് മധ്യനിരയില്‍ ഇറങ്ങിയത്. പ്രതിരോധത്തില്‍ സാപറ്റയും സുനിഗയും പരിചയസമ്പന്നരാണ്.

മുന്നേറ്റത്തില്‍ മികച്ചഫോമിലുള്ള സെവിയയുടെ കാര്‍ലോസ് ബാക്ക, തിയോഫില ഗൂട്ടിറസ്, വിക്ടര്‍ ഇബ്രാബോ എന്നിവരുണ്ട്. മധ്യനിരയില്‍ റോഡ്രിഗസിനെയും ഗ്വാര്‍ഡാഡോയെയും വിങ്ങിലാണ് കളിപ്പിക്കുന്നത്. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ പാബ്ലോ അര്‍മേറോ, വാല്‍ഡസ് എന്നിവരുണ്ട്. അതിവേഗത്തിലുള്ള നീക്കങ്ങളാണ് ടീമിന്റെ കരുത്ത്. ഗോള്‍കീപ്പറായി ഡേവിഡ് ഒസ്പിന കളിക്കും.
സാന്‍ വിന്‍സെന്റെ പരിശീലിപ്പിക്കുന്ന വെനസ്വേല 4-5-1 ശൈലിയില്‍ പ്രതിരോധാത്മകമായിട്ടാകും കളിക്കുന്നത്. റോണ്‍ഡന്‍ ഏക സ്‌ട്രൈക്കറായി കളിക്കാനാണ് സാധ്യത. തൊട്ടുപിന്നില്‍ റിങ്കണിനെയും കളിപ്പിക്കും. ഗുയ്‌റേറയ്ക്കാകും കളിനിയന്ത്രിക്കാനുള്ള ചുമതല.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:15 am

കോപ അമേരിക്ക: വെനസ്വേലയുടെ വിജയത്തിനായി എട്ടു വാര്‍ത്താ അവതാരക സുന്ദരികള്‍ തുണിയുരിഞ്ഞു. കോപ അമേരിക്ക 247158 കോപ അമേരിക്ക 247158

ചിലിയില്‍ നടക്കുന്ന കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വെനസ്വേലയുടെ വിജയത്തിനായാണ് എട്ടു സുന്ദരികള്‍ തുണിയുരിഞ്ഞത്. വെനസ്വേലയിലെ എട്ട് വാര്‍ത്താ അവതാരക സുന്ദരിമാരാണ് തങ്ങളുടെ രാജ്യത്തിന് നഗ്‌നമായ പിന്തുണ നല്‍കിയത്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രണയ വാര്‍ത്ത വായിക്കുമ്പോള്‍ തുണിയുരിഞ്ഞതിന് കുപ്രസിദ്ധി നേടിയ അവതാരക യൂബി പയാരെസും എട്ടു സുന്ദരിമാരിലുണ്ട്.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:15 am

sandeep wrote:
Abhijit wrote:
enikkee threadinte peru kaanumbo oru njettalaaa കോപ അമേരിക്ക 44121

kooppa,,,,, americaa കോപ അമേരിക്ക 2958 കോപ അമേരിക്ക 2958
കോപ അമേരിക്ക 2958 കോപ അമേരിക്ക 2958 കോപ അമേരിക്ക 2958
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:16 am

അര്ജന്റീന ഇഴഞ്ഞു ഇഴഞ്ഞു കടന് കൂടും
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:17 am

shamsheershah wrote:
അര്ജന്റീന ഇഴഞ്ഞു ഇഴഞ്ഞു കടന് കൂടും  

but nalla kaliyaayirunnu bhai കോപ അമേരിക്ക 811586 കോപ അമേരിക്ക 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:18 am

[You must be registered and logged in to see this image.]
Back to top Go down
issac k.j
Active Member
Active Member
avatar



കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:25 am

arenkilumokke kali kanunnundo?yethu channel anu match ullathu?
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:26 am

issac k.j wrote:
arenkilumokke kali kanunnundo?yethu channel anu match ullathu?

കോപ അമേരിക്ക 855112 IPL same chanel..Sony കോപ അമേരിക്ക 855112
Back to top Go down
issac k.j
Active Member
Active Member
avatar



കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:28 am

sandeep wrote:
issac k.j wrote:
arenkilumokke kali kanunnundo?yethu channel anu match ullathu?

കോപ അമേരിക്ക 855112 IPL same chanel..Sony കോപ അമേരിക്ക 855112
appol charge cheyanam...paskshe nightokke engana erunnu kanuka
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:29 am

issac k.j wrote:
sandeep wrote:


കോപ അമേരിക്ക 855112 IPL same chanel..Sony കോപ അമേരിക്ക 855112
appol charge cheyanam...paskshe nightokke engana erunnu kanuka

കോപ അമേരിക്ക 143614 കോപ അമേരിക്ക 143614 alarm vachu eneekkanam കോപ അമേരിക്ക 665408
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 11:31 am

[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 2:34 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 6:12 pm

innu nammade pillaru unde കോപ അമേരിക്ക 273938
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptySun Jun 14, 2015 9:47 pm

ROHITH NAMBIAR wrote:
innu nammade pillaru unde കോപ അമേരിക്ക 273938

കോപ അമേരിക്ക 768717 കോപ അമേരിക്ക 768717
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptyMon Jun 15, 2015 3:15 am

mmade team samanilayil kudungi കോപ അമേരിക്ക 566730
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptyMon Jun 15, 2015 8:38 am

ROHITH NAMBIAR wrote:
innu nammade pillaru unde കോപ അമേരിക്ക 273938

kashttichu rakshapettu കോപ അമേരിക്ക 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptyMon Jun 15, 2015 8:39 am

ബ്രസീല്‍ വിറച്ചു; പിന്നെ രക്ഷപ്പെട്ടു


ടെമുക്കോ: മൂന്നാം മിനിറ്റില്‍ വഴങ്ങിയ ഞെട്ടുന്ന ഗോളില്‍ നിന്ന് മുക്തരായ ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കഷ്ടിച്ച് ജയിച്ച് രക്ഷപ്പെട്ടു. പൂര്‍ണ സമയവും കളി നിയന്ത്രിച്ചിട്ടും പെറുവിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് കഷ്ടിച്ചായിരുന്നു മഞ്ഞപ്പടയുടെ ജയം. അര ഡസനിലേറെ ഗോളുകള്‍ വര്‍ഷിക്കേണ്ട മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ പകരക്കാരന്‍ ഡഗ്ലസ് കോസ്റ്റ നേടിയ ഗോളാണ് ബ്രസീലിനെ തുണച്ചത്.

മൂന്നാം മിനിറ്റില്‍ തന്നെ പ്രതിരോധപ്പിഴവ് മുതലെടുത്ത് വല ചലിപ്പിച്ച് കുയേവ ബ്രസീലിനെ ഞെട്ടിച്ചു. ലോകപ്പിനുശേഷം മറ്റൊരു ദുരന്തം മുന്നില്‍ക്കണ്ട ബ്രസീലിനെ പക്ഷേ, ക്യാപ്റ്റന്‍ നെയ്മര്‍ അഞ്ചാം മിനിറ്റില്‍ എണ്ണം പറഞ്ഞൊരു ഗോളിലൂടെ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു.

കളി തുടങ്ങിയ ഉടനെ ബോക്‌സില്‍ ഡേവിഡ് ലൂയിസ് വരുത്തിയ പിഴവാണ് പെറുവിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഡേവിഡ് ലൂയിസ് ക്ലിയര്‍ ചെയ്യാന്‍ അമാന്തിച്ചപ്പോള്‍ പന്ത് കിട്ടിയത് ബോക്‌സില്‍ തന്നെ കാത്തുനിന്ന കുയേവയ്ക്ക്. ഒരു പ്രതിരോധക്കാരനെ വെട്ടിച്ച് മാറി പന്ത് പിടിച്ചെടുത്ത് കുവേര തൊടുത്ത ഷോട്ടിന് മുന്നില്‍ നിസ്സഹായനായിരുന്നു ബ്രസീലിയന്‍ ഗോളി ജെഫേഴ്‌സണ്‍. കുവേരയുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍.

ബ്രസീലിന്റെ ഞെട്ടല്‍ മാറാന്‍ രണ്ട് മിനിറ്റേ വേണ്ടിവന്നുള്ളൂ. നായകന്‍ നെയ്മര്‍ തന്നെ മനോഹരമായൊരു ഗോളിനുള്ള വഴിയൊരുക്കുകയും അത് ഫിനിഷ് ചെയ്യുകയും ചെയ്തു. പന്ത് പെറുവിന്റെ ഏരിയയില്‍ എത്തിച്ചത് നെയ്മര്‍. പിന്നീട് പന്ത് കിട്ടിയ ഡാനി ആല്‍വേസ് വലതു പാര്‍ശ്വത്തില്‍ നിന്ന് ക്രോസ് തൊടുക്കുമ്പോള്‍ ബോക്‌സില്‍ കൃത്യമായി നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു നായകന്‍. അതും മാര്‍ക്ക് ചെയ്യപ്പെടാതെ. പന്ത് ഉയരെ ചാടി കുത്തി വലയിലിടാന്‍ നെയ്മര്‍ക്ക് ഒട്ടും തന്നെ ആയാസ്സപ്പെടേണ്ടിവന്നില്ല. ബ്രസീലിനുവേണ്ടിയുള്ള നെയ്മറുടെ 44-ാം ഗോള്‍.




സമനില നേടിയതോടെ ബ്രസീല്‍, പഴയ ബ്രസീലായി. മികച്ച കൈമാറ്റങ്ങളിലൂടെ മധ്യനിരയും വശങ്ങളും ഒരുപോലെ അടക്കിവാണു. വലതുപാര്‍ശ്വമായിരുന്നു അവരുടെ പ്രധാന ഊര്‍ജസ്രോതസ്സ്. ഇതിലൂടെയെല്ലാം പന്ത് അവിശ്രമം എതിര്‍ ഗോള്‍ ഏരിയയില്‍ എത്തിക്കൊണ്ടിരുന്നു. എല്ലാ നീക്കങ്ങള്‍ക്ക് പിറകിലും നെയ്മര്‍ എന്ന ഓള്‍റൗണ്ടറുടെ സ്പര്‍ശവും ഉണ്ടായിരുന്നു. പിന്‍നിരയിലും മധ്യനിരയിലും വിംഗുകളിലുമെല്ലാം നിറഞ്ഞ് സര്‍വവ്യാപിയാവുകയായിരുന്നു പത്താം നമ്പറുകാരന്‍.

ചിന്നിച്ചിതറിയ പെറുവിന്റെ പ്രതിരോധത്തിലൂടെ ഊളിയിട്ടിറങ്ങാന്‍ ഫ്രെഡിനോ വില്ല്യനോ ടാര്‍ഡെല്ലിക്കോ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, ഒഴിവിടം യഥേഷ്ടം കിട്ടിയിട്ടും ഫിനിഷിങ്ങില്‍ ബ്രസീല്‍ അമ്പേ പരാജയപ്പെട്ടു. സ്‌ട്രൈക്കര്‍ ഡീഗോ ടാര്‍ഡെല്ലി വട്ടപ്പൂജ്യമായിരുന്നു. ഫ്രെഡിനുമുണ്ടായിരുന്നില്ല വലിയ ലക്ഷ്യബോധം. ഇതിനെല്ലാം പുറമെ നിര്‍ഭാഗ്യം കൂടി കൂട്ടിരുന്നപ്പോള്‍ ഗോളുകള്‍ ഒന്നൊന്നോയി ബ്രസീലിനെ കൈയൊഴിഞ്ഞു.

പതിമൂന്നാം മിനിറ്റില്‍ നെയ്മറുടെ ഷോട്ട് പെറുവിയന്‍ ഡിഫന്‍ഡര്‍ സമ്പ്രാനോയുടെ കാലില്‍ തട്ടിത്തെറിക്കുന്നത് അവിശ്വാസത്തോടെയാണ് ഗ്യാലറി കണ്ടുനിന്നത്.

ഒട്ടും മോശമായിരുന്നില്ല പെറുവും. തനത് കോപ്പാശൈലിയില്‍ അടിക്കടി, വെടിക്ക്‌വെടി എന്നതു തന്നെയായിരുന്നു അവരുടെ ശൈലിയും. ബ്രസീല്‍ ഒരിക്കല്‍ ഇങ്ങോട്ട് വന്നാല്‍, പതിന്മടങ്ങ് കരുത്തില്‍ അങ്ങോട്ട് ചെല്ലുകയായിരുന്നു അവരുടെ തന്ത്രം. എന്നാല്‍, ഈ നീക്കങ്ങള്‍ക്ക് മുന നല്‍കാന്‍ നല്ലൊരു സ്‌ട്രൈക്കര്‍ ഇല്ലാതെ പോയി അവര്‍ക്ക്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ബ്രസീലിയന്‍ പ്രതിരോധക്കാരെ മറികടക്കാനുള്ള വ്യക്തിഗത ഡ്രിബിളിങ് മികവ് ഗുവേരയ്‌ക്കോ ഫര്‍ഫാനോ കുയേവയ്‌ക്കോ ഉണ്ടായിരുന്നില്ല. ഫര്‍ഹാനും കുയേവയ്ക്കും നിരവധി അവസരങ്ങളാണ് ഇങ്ങനെ നഷ്ടമായത്.

67-ാം മിനിറ്റില്‍ ടാര്‍ഡെല്ലിക്ക് പകരം ഡഗ്ലസ് കോസ്റ്റയെ കോച്ച് ദുംഗ പരീക്ഷിക്കാന്‍ തയ്യാറായതോടെയാണ് ബ്രസീലിന് ഒരു യഥാര്‍ഥ സെന്റര്‍ ഫോര്‍വേഡിന്റെ കുറവ് പരിഹരിക്കപ്പെട്ടത്. നെയ്മറുടെ ആക്രമണങ്ങള്‍ക്ക് കുറച്ചുകൂടി പിന്തുണ ലഭിച്ചു. എന്നാല്‍, 75-ാം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തില്‍ നിന്നു വീണു കിട്ടിയ നല്ലൊരു അവസരം നെയ്മറും പാഴാക്കി. സ്വന്തമായി കൊണ്ടുവന്ന പന്ത് നെയ്മര്‍ ഇടതു പാര്‍ശ്വത്തില്‍ കോസ്റ്റയ്ക്ക് നല്‍കി. കോസ്റ്റ് തിരിച്ച് ഒന്നാന്തരമായി ക്രോസ് ചെയ്‌തെങ്കിലും അത് കണ്ക്റ്റ് ചെയ്യാന്‍ നെയ്മര്‍ക്കായില്ല.

നെയ്മര്‍-കോസ്റ്റ സഖ്യത്തിന്റെ ഭീഷണി പാഴാവുമെന്ന് കരുതുമ്പോഴായിരുന്നു ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ വിജയഗോള്‍ വീണത്. ബോക്‌സിന്റെ അറ്റത്ത് നാല് പ്രതിരോധക്കാരെ തന്നിലേയ്ക്ക് അടുപ്പിച്ച് ഒന്നാന്തരമൊരു ഗ്യാപ് സൃഷ്ടിച്ചാണ് നെയ്മര്‍ ക്രോസ് കോസ്റ്റയിലെത്തിച്ചത്. താലത്തിലെന്നവണ്ണം പന്ത് കിട്ടുമ്പോള്‍ പരിസരത്തെങ്ങുമുണ്ടായരുന്നില്ല ഒരു പെറുവിയന്‍ പ്രതിരോധക്കാരന്‍. ഗോളിയെ കബളിപ്പിച്ച് വെടിയുതിര്‍ത്തതില്‍ പിഴച്ചതുമില്ല കോസ്റ്റയ്ക്ക്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptyMon Jun 15, 2015 9:06 am

കൊളംബിയയെ വെനസ്വേല വീഴ്ത്തി


രണ്‍കാഗ്വ: കളി മറന്ന കരുത്തരായ കൊളംബിയയെ വെനസ്വേല വെട്ടിവീഴ്ത്തി. എടുത്തുപറയാന്‍ ഹാമെസ് റോഡ്രിഗസിനെയും റഡാമല്‍ ഫല്‍ക്കാവോയേയും പോലുള്ള വമ്പന്‍ പേരുകളുണ്ടായിട്ടും നേരെചൊവ്വെ ഗോളിലേയ്ക്ക് ഒന്ന് നിറയൊഴിക്കാന്‍ കഴിയാതിരുന്ന കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ വെനസ്വേല മറികടന്നത്.

60-ാം മിനിറ്റില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സെനിത്തിന്റെ സ്‌ട്രൈക്കര്‍ സോളമണ്‍ റോന്‍ദോനാണ് വെനസ്വേലയുടെ വിജയഗോള്‍ നേടിയത്. റോന്‍ദാന്റെ പതിമൂന്നാം അന്താരാഷ്ട്ര ഗോളാണിത്.

ഫല്‍ക്കാവോ വന്നതോടെ ഒരു വര്‍ഷം മുന്‍പ് ലോകകപ്പില്‍ കണ്ടതിനേക്കാള്‍ കരുത്തുറ്റ ടീമായാണ് കൊളംബിയയുടെ മഞ്ഞപ്പട മടമടക്കുകളുടെ മടിയിലുറങ്ങുന്ന എസ്റ്റാഡിയോ എല്‍ ടാനിയെന്റെ സ്‌റ്റേഡിയത്തിലിറങ്ങിയത്. സൂപ്പര്‍പേരുകളുടെ വമ്പുണ്ടായിട്ടും കളിയില്‍ അടിമുടി മടിയന്മാരായിരുന്നു കൊളംബിയക്കാര്‍. ഫാല്‍ക്കാവോയും ഹാമെസും എന്തു ചെയ്യണമെന്നറിയാതെയാണ് മുന്‍നിരയില്‍ നിലയുറപ്പിച്ചത്. വെനസ്വേലന്‍ ഗോളിലേയ്ക്ക് കൊളംബിയക്ക് നിറയൊഴിച്ചത് 60 മിനിറ്റിനുശേഷം മാത്രമാണ്. ഫാല്‍ക്കാവോയ്ക്ക് ഒരിക്കല്‍പ്പോലും വെനസ്വേലന്‍ പോസ്റ്റിലേയ്ക്ക് നിറയൊഴിക്കാനായില്ല. റോഡ്രിഗസിന്റെ ഷോട്ടുകള്‍ക്ക് ഗോളി ബരോഹയെ കീഴ്‌പ്പെടുത്താനായതുമില്ല.

ഫാല്‍ക്കാവോയ്‌ക്കൊപ്പം സ്‌ട്രൈക്കിങ് ചുമതലയുണ്ടായിരുന്ന ബാക്കയും വെറും കാഴ്ചക്കാരനായിരുന്നു. റോഡ്രിഗസിനൊപ്പം മധ്യനിരയുടെ മുന്‍നിരയില്‍ ഇടം നേടിയ ക്വാര്‍ഡ്രാഡോ ചില നല്ല മിന്നലോട്ടങ്ങള്‍ നടത്തിയെങ്കിലും മനോഹരമായ ആക്രമണങ്ങള്‍ കരുപ്പിടിപ്പിക്കുന്നതില്‍ മറ്റുള്ളവരെപ്പോലെ തന്നെ പരാജയമായിരുന്നു. വെനസ്വേലന്‍ പ്രതിരോധനിരയെ പിളര്‍ക്കാന്‍തക്കം ഒത്തുചേര്‍ന്ന് നീക്കങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ മുനിരയിലുണ്ടായിരുന്ന ഈ നാലുപേര്‍ക്കും കഴിഞ്ഞില്ല.

രണ്ടു മാസത്തിനുശേഷം ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്ന വെനസ്വേലയ്ക്ക് പക്ഷേ, കൊളംബിയയെ നേരിട്ടപ്പോള്‍ അതിന്റെ പങ്കപ്പാടൊന്നുമുണ്ടായിരുന്നില്ല. കൊളംബിയയാണ് കൂടുതലായി പന്ത് കൈവശം വച്ചതെങ്കിലും നല്ല നീക്കങ്ങള്‍ കൂടുതല്‍ കരുപ്പിടിപ്പിക്കാനായത് വെനസ്വേലയ്ക്കാണ്. മധ്യനിരയിലാണ് ആപല്‍ക്കരമായ അവരുടെ നീക്കങ്ങള്‍ പിറന്നത്. റോന്‍ദോനും ഗുവേരയും വാര്‍ഗാസും മികച്ച ഫോമിലായിരുന്നു. 27-ാം മിനിറ്റില്‍ കൊളംബിയന്‍ ഏരിയയിലെ നിത്യ തലവേദനയായ ഗുവേര ആദ്യം പന്ത് അരാംഗോയ്ക്ക് നല്‍കി. അരാംഗോയുടെ ത്രൂപാസ് വാര്‍ഗാസ് പിടിച്ചെടുത്തിരുന്നെങ്കില്‍ വല ചലിക്കുമായിരുന്നു. എന്നാല്‍, ഗോളി ഓസ്പിനയുടെ കിടിലന്‍ സേവാണ് രക്ഷിച്ചത്.

ഈ മൂവര്‍ സംഘം 42-ാം മിനിറ്റിലും കൊംബിയയെ വിറപ്പിച്ചു. ഇക്കുറി ഫിനിഷിങ്ങിന്റെ ചുമതല ഗ്വേരയ്ക്കായിരുന്നു. ഇത്തവണയും ഷോട്ട് കുത്തിയകറ്റി രക്ഷകനാവാന്‍ ഗോളി ഓസ്പിനയ്ക്ക് നന്നായി തന്നെ അധ്വാനിക്കേണ്ടിവന്നു.

രണ്ടാം പകുതിയില്‍ റോഡ്രിഗസും കൊളംബിയയും ഒന്നുണര്‍ന്നെങ്കിലും വെനസ്വേലയെ പോലും എതിര്‍ഗോള്‍ മുഖത്ത് ഭീതി വിതറാന്‍ അവര്‍ക്കായില്ല. വെനസ്വേല ആക്രമിച്ചു കയറുമ്പോഴെല്ലാം കൊളംബിയന്‍ ഗോള്‍മുഖം വിറച്ചു. ഫല്‍ക്കാവോയ്ക്ക് വെനസ്വേല പൂട്ട് പണിതതു പോലെ റോന്‍ദോനേയോ ഗുവേരയേയോ തളയ്ക്കാന്‍ കൊളംബിയക്ക് കഴിഞ്ഞില്ല. 59-ാം മിനിറ്റില്‍ റോന്‍ദാന് ുവേരയുടെ പാസ് കണക്റ്റ് ചെയ്യാന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ്.

എന്നാല്‍, ഈ പിഴവിന് അടുത്ത ക്ഷണം തന്നെ റോന്‍ദാന്‍ പരിഹാരം ചെയ്തു. വലതു ഭാഗത്ത് നിന്ന് വാര്‍ഗാസ് കൊടുത്ത ക്രോസ് ഇടതു ഭാഗത്ത് നിന്ന് ഗുവേര കുത്തി ബോക്‌സിന്റെ മധ്യത്തിലേയ്ക്ക് ഇട്ടുകൊടുത്തു. അപാരമായ കോമ്പിനേഷന് സുന്ദരമായ ഫിനിഷിങ് പോലെ ഉയര്‍ന്നുചാടി റോന്‍ദാന്‍ തൊടുത്ത ഹെഡ്ഡര്‍ ഓസ്പിനയെ മറികടന്ന് വലയില്‍.

പിന്നീട് ഹൊസ്സെ പെക്കര്‍മാന്‍ സാഞ്ചസിന് പകരം കാര്‍ഡോണയെയും ബാക്കയ്ക്ക് പകരം ഗുട്ടിരെസിനെയും അര്‍മെരോയ്ക്ക് പകരം മാര്‍ട്ടിനെസിനെയുമല്ലാം പരീക്ഷിച്ചെങ്കിലും ആഗ്രഹിച്ച ഫലമുണ്ടായില്ല.

80-ാം മിനിറ്റില്‍ ആദ്യം ഹാമസ് റോഡ്രിഗസിന്റെയും അടുത്ത ക്ഷണം റീബൗണ്ടില്‍ കാര്‍ഡോണയുടെയും ഷോട്ടുകള്‍ തടുത്ത് ഗോളി ബരോഹ വെനസ്വേലയുടെ രക്ഷയ്‌ക്കെത്തി. 85-ാം മിനിറ്റരല്‍ മാര്‍ട്ടിനെസിന്റെ ഒരു ഹെഡ്ഡര്‍ കഷ്ടിച്ചാണ് ഗോളൊഴിഞ്ഞുപോയത്. വളരെ വൈകിയുള്ള ഈ ശ്രമങ്ങള്‍ക്ക് പക്ഷേ, കൊളംബിയയുടെ അട്ടിമറി ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഇനി മുന്നേറണമെങ്കില്‍ ബ്രസീലിനെതിരെ നല്ല ജയം തന്നെ വേണം കൊളംബിയക്ക്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptyTue Jun 16, 2015 8:51 am

ഇക്വഡോറിനെ ബൊളീവിയ കീഴടക്കി (3-2)


സാന്തിയാഗോ ∙ കോപ്പ അമേരിക്കയിൽ വലിയ പ്രതീക്ഷകളില്ലാതെ വന്നിറങ്ങിയ ബൊളീവിയ തുടർച്ചയായ രണ്ടാം മൽസരത്തിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം മൽസരത്തിൽ ശക്തരായ ഇക്വഡോറിനെ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ബൊളീവിയ കീഴടക്കിയത്. ആദ്യ മൽസരത്തിൽ ശക്തരായ മെക്സിക്കോയെ സമനിലയിൽ തളച്ചു.

പലവമ്പന്‍മാരേയും മുട്ടുകുത്തിച്ച ചരിത്രമുള്ള ബൊളീവിയ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോൾ നേടി ഇക്വഡോറിനെ ഞെട്ടിച്ചു. സന്നാഹമൽസരത്തിൽ അർജന്റീനയ്ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളിനു പരാജയപ്പെട്ട ടീമാണ് ബൊളീവിയ. ഈ ടീമിൽ നിന്ന് ആരും ഇത്രയും വലിയൊരു മുന്നേറ്റം പ്രതീക്ഷിച്ചു കാണില്ല.

31-ാം റാങ്കിലുള്ള ഇക്വഡോറിനെതിരെ 89-ാം റാങ്കുകാരായ ബൊളീവിയ ആദ്യ പകുതിയിൽ തന്നെ അടിച്ചതു മൂന്നു ഗോളാണ്. കളിതുടങ്ങി അഞ്ചാം മിനുറ്റിൽ തന്നെ പ്രതിരോധ നിരയിലെ റൊണാൾഡ് റാൽഡസ് ഇക്വഡോർ വല ചലിപ്പിച്ചു. സ്‌മെഡ്ബര്‍ഗ് എടുത്ത കോർണർ കിക്ക് റാൽഡസ് സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു.

പതിനെട്ടാം മിനുറ്റിലായിരുന്ന ബൊളീവിയയുടെ രണ്ടാം ഗോൾ. മാര്‍ട്ടിന്‍ സ്‌മെഡ്ബര്‍ഗ് ഡാലന്‍സാണ് രണ്ടാം ഗോൾ നേടിയത്. ഇതിനിടെ ഇക്വഡോറിനു നിരവധി തുറന്ന അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മുപ്പത്തിയെട്ടാം മിനുറ്റിൽ ഇക്വഡോറിനു ഒരു പെനല്‍റ്റി കിട്ടിയെങ്കിലും ബൊളീവിയൻ വല ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഇനർ വലൻസിയ എടുത്ത കിക്ക് ബൊളീവിയൻ ഗോൾകീപ്പർ റോമൽ ക്യുയോനസ് തടുക്കുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കാൻ മിനുറ്റുകൾ ശേഷിക്കെയാണ് ബൊളീവിയ മൂന്നാം ഗോളും അടിച്ചത്. 43-ാം മിനുറ്റിൽ പെനല്‍റ്റി കിക്കിലൂടെയാണ് ബൊളീവിയയുടെ ലീഡ് മൂന്നാക്കി ഉയർത്തിയത്. മാർസലോ മാർട്ടിൻസ് മൊറാനോയാണ് കിക്കെടുത്ത് ഗോളാക്കിയത്.

മൂന്നു ഗോൾ വീണതോടെ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഇക്വഡോർ 48-ാം മിനുറ്റിൽ ആദ്യ ഗോൾ തിരിച്ചടിച്ചു. പെനല്‍റ്റി അവസരം നഷ്ടപ്പെടുത്തിയ ഇനർ വലൻസിയ തന്നെയാണ് ഗോളടിച്ചത്. പിന്നീട് അവസാന മിനുറ്റുകളിൽ ആക്രമണം ശക്തമാക്കിയ ഇക്വഡോർ 81-ാം മിനുറ്റിൽ രണ്ടാം ഗോളും മടക്കി. മൂന്നാം ഗോളും മടക്കി സമനിലയെങ്കിലും നേടാമെന്ന പ്രതീക്ഷയോടെ അവസാന പത്തു മിനുറ്റിൽ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഭാഗ്യം മാത്രം ഇക്വഡോറിനൊപ്പം നിന്നില്ല. ഗോൾകീപ്പർ റോമൽ ക്യുയോനസ് നിരവധി തവണ ബൊളീവിയയുടെ രക്ഷകനായി.

കണക്കുകളിലും മുന്നേറ്റങ്ങളിലും ഇക്വഡോർ തന്നെയായിരുന്നു മുന്നിൽ. പത്തോളം തവണ ബൊളീവിയൻ പോസ്റ്റിലേക്ക് പന്തടിച്ചിട്ടും നേടാനായത് രണ്ടു ഗോൾ മാത്രം. എന്നാൽ ബൊളീവിയക്കു ലഭിച്ച നാലു അവസരങ്ങളിൽ മൂന്നും ലക്ഷ്യം കണ്ടു. ഈ ജയത്തോടെ ബൊളീവിയയുടെ പോയിന്റ് നാലായി.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക EmptyTue Jun 16, 2015 8:52 am

മെക്സികോ ചിലിയെ സമനിലയിൽ തളച്ചു


സാന്തിയാഗോ∙ അലറി വിളിക്കുന്ന നാട്ടുകാർക്കു മുന്നിൽ രണ്ടാം ജയം തേടി ഇറങ്ങിയ ചിലിയെ മെക്സികോ സമനിലയിൽ തളച്ചു. ഇരുടീമുകളും ഒരു പോലെ മുന്നേറ്റം നടത്തിയ മൽസരത്തിൽ ആദ്യം ഗോൾ നേടിയത് മെക്സികോയാണ്. 21-ാം മിനുറ്റിൽ മാറ്റിസ് വൗസോയാണ് ചിലിയുടെ വല ചലിപ്പിച്ചത്. (സ്കോർ: 1-0). ആദ്യ മൽസരത്തിൽ ബൊളീവിയക്കെതിരെ മങ്ങിയ പ്രകടനം കാഴ്ചവച്ച മെക്സികോ ചിലിക്കെതിരെ തുടക്കത്തിലെ ആക്രമിച്ചു കളിച്ചു.

എന്നാൽ മെക്സികോയുടെ ആദ്യ ഗോളിന്റെ ആവേശം തീരും മുമ്പെ ചിലി തിരിച്ചടിച്ചു. 22-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ചിലിയുടെ മധ്യനിര താരം അർട്ടുറോ വിദാൽ സുന്ദരമായി ഹെഡറിലൂടെ മെക്സികോയുടെ വലയിലെത്തിച്ചു. (സ്കോർ: 1-1).

കോർണറിൽ നിന്നു തന്നെയാണ് മെക്സികോയും രണ്ടാം ഗോളും നേടിയത്. 29-ാം മിനുറ്റിൽ കിട്ടിയ കോർണർ കിക്ക് റൗൾ ജിമെനസ് ചിലിയുടെ വലയിലെത്തിച്ച് ലീഡുയർത്തി. (സ്കോർ: 2-1). ഇതിനിടെ ആദ്യ പകുതി തീരാൻ മിനിറ്റുകൾ ശേഷിക്കേ ചിലി സമനില ഗോൾ നേടി. 42-ാം മിനുറ്റിൽ എഡ്വോഡോ വർഗാസാണ് സമനില ഗോൾ നേടിയത്. (സ്കോർ: 2-2).

രണ്ടാം പകുതി തുടങ്ങി പത്തു മിനുറ്റിനകം ചിലി ഗോൾ നേടി ലീഡുയർത്തി. 55-ാം മിനുറ്റിൽ കിട്ടിയ പെനൽറ്റി അർട്ടുറോ വിദാൽ ലക്ഷ്യത്തിലെത്തിച്ചു. (സ്കോർ : 3-2). എന്നാൽ ചിലിയുടെ ലീഡ് അധികസമയം നീണ്ടുനിന്നില്ല. 66-ാം മിനുറ്റിൽ മാറ്റിസ് വൗസോയിലുടെ മെക്സികോ തിരിച്ചടിച്ചു. (സ്കോർ : 3-3). പിന്നീട് ഇരുടീമുകളും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ ഗ്രൂപ്പിൽ ചിലിക്കും ബൊളീവിയക്കും നാലും മെക്സികോയ്ക്ക് രണ്ടും പോയിന്റായി.
Back to top Go down
Sponsored content





കോപ അമേരിക്ക Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക Empty

Back to top Go down
 
കോപ അമേരിക്ക
Back to top 
Page 1 of 7Go to page : 1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: