Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | മുറ്റത്തെ പച്ചക്കറികൃഷി | |
|
+15Parthan balamuralee Marcell sandeep gauri Abhijit Minnoos shamsheershah vipinraj sunder ROHITH NAMBIAR Binu Greeeeeshma midhun Ammu 19 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Sat Jun 20, 2015 9:37 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Sat Jun 20, 2015 9:38 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Sat Jun 20, 2015 9:40 am | |
| | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Sat Jun 20, 2015 9:42 am | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Sat Jun 20, 2015 5:31 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Sat Jun 20, 2015 5:35 pm | |
| - midhun wrote:
- ROHITH NAMBIAR wrote:
- ente veettil njan nattitundallo nadal maatre undayullu,,nokkeethu okke ammaya ...oru pratyeka sahacharathil cabbage,cauli flower,takkali,,venda,,vazhutina,cheera okke njan mannuthi kaarshika sarvakalashalayil ninne aangi kondu vachitndarnnu....cheera nd venda ozhke baaki ellam cheriya tai aaitta kittie cabbage nd cauli flower 2 rs per piece nd baakiokke 1 rs per piece ente ivideyokke manala....athonde tengu maatre maryadakke valaroo,,athonde chattiyil chuvanna mannitta vache...satam parajal athraonnum namal prateekshichilla,,but orennam polum missaayilla,,ellam nannai indaayi including cauli flower nd cabbage...
thanupulla sthalathalle ethoke undakarullathu allallo..athokke vaanijavashyathinu vendiyulla caulifloer alle...ippo breed items irangunnunde...cheriya thai aaytta kittua...agricultural universitynna kittua...avidekkulla vazhiyude divideril okke ithum cabbagum nattekua but namukke kadenne kittana cauliflowerinte atrem valippam undavilla...oru kaipatheelu othungana atre valippam undavoo...pettenne undavem cheyyum...oru type instant vegetable | |
| | | sunder Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Sun Jun 21, 2015 11:32 pm | |
| ടെറസ്സിലെ കൃഷി ഒരു സമ്പൂര്‍ണ ലേഖനം ******************************************
വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.
തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ് മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില് ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.
നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.
കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില് ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.
(തുടരും) | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jun 22, 2015 9:40 am | |
| അവനവന് വേണ്ട പച്ചക്കറികൾ കുറച്ചെങ്കിലും കഴിയും വിധം കൃഷി ചെയ്ത് ഉൽപ്പാദിപ്പിച്ചാൽ മലയാളികൾക്ക് ആരോഗ്യത്തോടെ ആയുസ്സ് നീട്ടി കിട്ടും. അതിനു മനസ്സില്ലെങ്കിൽ മാരകരോഗങ്ങളാൽ അൽപ്പായുസ്സായി മാറും | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jun 22, 2015 9:45 am | |
| - sunder wrote:
- ടെറസ്സിലെ കൃഷി ഒരു സമ്പൂര്‍ണ ലേഖനം
******************************************
വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.
തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ് മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില് ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.
നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.
കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില് ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.
(തുടരും) സുന്ദരാ... ടെറസില്‍ ഒരുപാട് പച്ചക്കറി കൃഷി ചെയ്യുന്നത് വീടിന്റെ മേല്‍ക്കൂരയുടെ ഉറപ്പിനെ പ്രതികൂലം ആയി ബാധിക്കും എന്ന് കേട്ടിട്ടുണ്ട് പണ്ട് , ജയറാമിനെ ചെന്നയില്‍ ഉള്ള വീടിന്റെ ടെറസില്‍ നിറയെ പച്ചക്കറി ആയിരുന്നു....വീട് പണിത ആര്‍ക്കിടെക്റ്റ് ഒരിക്കല്‍ എത്തിയപ്പോള്‍ ഇത് കണ്ടു വഴക്ക് പറഞ്ഞു എന്നും....ടെറസില്‍ അധികം മണ്ണിട്ടുള്ള കൃഷി പാടില്ലാന്നു പറഞ്ഞും എന്നൊക്കെ വായിച്ചിട്ടുണ്ട് | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jun 22, 2015 10:19 am | |
| | |
| | | sunder Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 1:06 am | |
| | |
| | | sunder Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 1:12 am | |
| ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,
നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില് ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും. വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്. പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്‍നിന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം. പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.
നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള് ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.
പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.
നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.
മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്ത്തിമാറ്റിയാല് മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.
ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
ടെറസ്സ്കൃഷിയില് രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂര്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട് നേരമെങ്കിലും കര്ഷകന് ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.
(തുടരും)
| |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 9:30 am | |
| | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 9:32 am | |
| ഗ്രോ ബാഗ് എന്നാല്‍ എന്ത് എന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം. അടുക്കളത്തോട്ടത്തില്‍ ഗ്രോ ബാഗ് എന്തിനു ഉപയോഗിക്കുന്നു എന്നും അറിയാം. ഗ്രോ ബാഗ് ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്‍ വളരെയധികം കൂടുതലായി ആളുകള്‍ ചെയ്യുന്നു. ഗ്രോ ബാഗുകള്‍ ഏകദേശം 3-4 വര്‍ഷങ്ങള്‍ ഈട് നില്ക്കും. അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്താല്‍ നാലു വര്‍ഷത്തേക്ക് നമുക്കു ഗ്രോ ബാഗ് ഉപയോഗിക്കാം. മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യം ആണ് ഗ്രോ ബാഗുകള്‍ . പല വലിപ്പങ്ങളില്‍ ഉള്ള ഗ്രോ ബാഗുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തീരെ ചെറുത് ഏകദേശം 10-15 രൂപ വരെയും, വലിയത് 20-25 രൂപ വരെയും ഉള്ളവ ഇപ്പോള്‍ വിപണിയില്‍ ലഭ്യം ആണ്. നല്ല ബ്രാന്‍ഡ് നോക്കി വാങ്ങുന്നതാണ് നല്ലത്. സ്റെര്‍ലിംഗ് എന്ന കമ്പനിയുടെ ഗ്രോ ബാഗുകള്‍ വളരെ നല്ലതാണ് (ഇതൊരു പരസ്യമായി കാണണ്ട കേട്ടോ). ഗ്രോ ബാഗ്ഗ്രോ ബാഗിന്റെ മെച്ചം എന്താണ് ?, സാധാരണ പ്ലാസ്റ്റിക് ചാക്കുകള്‍ , അല്ലെങ്കില്‍ കവറുകള്‍ പോരെ ?. ചോദ്യം ന്യായമാണ്. സാധരണ പ്ലാസ്റ്റിക് ചാക്കുകള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ച് പലരും കൃഷി ചെയ്തിട്ടുണ്ടാവാം, പക്ഷെ കുറെ കഴിയുമ്പോള്‍ അവ കീറി പോയി, എല്ലാരും കൃഷി തന്നെ മടുക്കും. ഗ്രോ ബാഗുകളുടെ പ്രസക്തി അവിടെയാണ്. അവ നന്നായി ഈട് നില്ക്കും.കീറി പോകും എന്ന പേടിയൊന്നും വേണ്ട. ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്‍ ആണ്, ചെടികളുടെ വേരുകളുടെ വളര്‍ച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യിക്കുന്നു. ഗ്രോ ബാഗുകള്‍ അടിവശത്ത് തുളകള്‍ ഇട്ടാണ് വരുന്നത്, അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് ഇടണ്ട ആവശ്യം ഇല്ല. ഗ്രോ ബാഗില്‍ എന്ത് നിറയ്ക്കാം, എങ്ങിനെ കൃഷി ചെയ്യാം ?ഗ്രോ ബാഗ് ആദ്യം അടിവശം കൃത്യമായി മടക്കി അതിന്റെ ഷേപ്പ് ആക്കുക. വളരെ ഈസി ആണ് അത്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ മുഴുവന്‍ നിറയ്ക്കരുത്. ഒരു മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക, അടുത്ത ഭാഗം ഒഴിച്ചിടുക, വെള്ളവും, വളവും നല്കാന് അത് ആവശ്യമാണ്. മുകള്‍ ഭാഗം കുറച്ചു മടക്കി വെക്കുന്നത് നല്ലതാണ്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കാം. മണ്ണ് നന്നായി ഇളക്കി, കല്ലും കട്ടയും കളഞ്ഞു എടുക്കുക. മണ്ണ് കുറച്ചു ദിവസം വെയില് കൊള്ളിക്കുന്നത് നല്ലതാണ്. തക്കാളി നടുമ്പോള്‍ മണ്ണ് വെയില് കൊള്ളിക്കുന്നത് വളരെ നല്ലതാണ്. ഗ്രോ ബാഗില്‍ എന്തൊക്കെ നടാം പയര്‍ , പാവല്‍ , ചീര , തക്കാളി , ഇഞ്ചി, കാച്ചില് , ബീന്‍സ് ,കാബേജ് , കോളി ഫ്ലവര്‍ , ക്യാരറ്റ് , പച്ച മുളക്, ചേന ,കാച്ചില് , കപ്പ , വേണ്ട തുടങ്ങി എന്തും ഗ്രോ ബാഗില്‍ നടാം. ഗ്രോ ബാഗ് മട്ടുപ്പാവില്‍ വെക്കുമ്പോള്‍ , അടിയില്‍ രണ്ടു ഇഷ്ട്ടിക ഇട്ടു വേണം വെക്കാന്‍ , അധികം ഒഴുകി ഇറങ്ങുന്ന വെള്ളം ആ ഇഷ്ട്ടിക ആഗിരണം ചെയ്യും. ടെറസ് കേടു വരുകയില്ല. ഗ്രോ ബാഗില്‍ രാസവളം, രസ കീടനാശിനി ഇവ ഒഴിവാക്കുന്നതാണ് ഉചിതം. ടെറസ് കേടു വരാതെ സൂക്ഷിക്കാന്‍ ഈ പറഞ്ഞ രണ്ടും ഒഴിവാക്കാം. പൂര്‍ണമായ ജൈവ കൃഷി ആണെങ്കില്‍ , താഴെ ഇഷ്ട്ടിക വെച്ച് ആണ് ഗ്രോ ബാഗ് വെക്കുന്നതെങ്കില്‍ നിങ്ങളുടെ മട്ടുപ്പാവിന് ഒരു ദോഷവും വരുകയില്ല. എവിടെ ലഭിക്കും – വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 9:35 am | |
| ചീര പ്ലാസ്റ്റിക് ബോട്ടിലില്‍
ഇതൊരു പരീക്ഷണം ആയിരുന്നു. ചീര പ്ലാസ്റ്റിക് കുപ്പികളില്‍ വളര്‍ത്തി. സംഗതി ക്ലിക്ക് ആയി. രണ്ടു തവണ തണ്ട് മുറിച്ചു, ഇപ്പോളും വളരുന്നുണ്ട് തണ്ട്. മെച്ചം – ചീരയ്ക്ക് നല്ല വെയില് ആവശ്യം ആണ്, കൃഷി ചെയ്യാന്‍ സ്ഥലം എന്നത് ഒരു വലിയ പ്രശനം ആയവര്‍ക്ക് ട്രൈ ചെയ്യാവുന്ന ഒരു മാര്‍ഗം ആണ് ഇത്. വളരെ ഈസി ആയി വളര്‍ത്താം. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക്, കുറച്ചെങ്കിലും സ്ഥലം ഉള്ളവര്‍ക്ക് ഒക്കെ ഇതൊന്നു ചെയ്തു നോക്കാം. ഇത്തരം ഒരു പത്തു യുണിറ്റ് ഉണ്ടെങ്കില്‍ ഒരു ചെറിയ കുടുംബത്തിനു സുഖമായി ഉപയോഗിക്കാം. ചീര വിളവായി വരുമ്പോള്‍ തണ്ട് കുറച്ചു നിര്‍ത്തി മുറിച്ചു എടുക്കാം (അധികം താഴ്ത്തി മുറിക്കാതെ, കിളിര്‍പ്പുകള്‍ ഉള്ള ഭാഗം നിര്‍ത്തി മുറിച്ചാല്‍ വീണ്ടും നന്നായി കിളിര്‍ത്തു വരും ). രണ്ടു മൂന്നു തവണ കൂടി വിളവെടുക്കാന്‍ സാധിക്കും. കൃഷി തുടങ്ങാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഹരീ ശ്രീ കുറിക്കാന്‍ പറ്റിയ സംഭവം ആണ് ചീര. വിജയിക്കാന്‍ സാധ്യത ഏറ്റവം കൂടുതല്‍ ഉണ്ട് ചീരയ്ക്ക്. വര്‍ഷത്തില്‍ എല്ലാ സമയവും (പടു മഴ ഒഴികെയുള്ള) ചീര കൃഷി ചെയ്യാം. എങ്ങിനെ ? – ഒഴിഞ്ഞ പെപ്സി (കൊളാ, മിനെരല്‍ വാട്ടര്‍ ) കുപ്പികള്‍ ഉപയോഗിക്കാം. രണ്ടു ലിറ്റര്‍ കുപ്പികള്‍ ആണ് കൂടുതല്‍ നല്ലത്. കുപ്പിയുടെ മുകള്‍ ഭാഗം മുറിക്കുക (മുക്കാല്‍ ഭാഗം നിര്‍ത്തുക , ചിത്രം നോക്കുക). ഇനി കുപ്പിയുടെ അടി ഭാഗത്ത് ചെറിയ 3-4 തുളകള്‍ ഇടാം. അധികം വലുപ്പം വേണ്ട തുളകള്‍ക്ക് , അധികമായി വരുന്ന വെള്ളം ഒലിച്ച് താഴേക്ക് ഇറങ്ങാന്‍ ആണ് ഈ ദ്വാരങ്ങള്‍ . വെള്ളം കെട്ടി നിന്നാല്‍ വേരുകള്‍ ചീഞ്ഞു പോകാന്‍ സാദ്യത ഉണ്ട്. ഇനി ഇതില്‍ മണ്ണ് നിറയ്ക്കാം. ചാണകപ്പൊടി, ചകിരിചോര്‍ (സാദാ അല്ല, പാക്കെറ്റില് വാങ്ങാന്‍ ലഭിക്കുന്നത്) , മണ്ണിര കമ്പോസ്റ്റ് (ലഭ്യം എങ്കില്‍ ) ഒക്കെ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കി നിറയ്ക്കാം. കുറച്ചു വേപ്പിന് പിണ്ണാക്ക് പൊടിച്ചിട്ടാല്‍ വളരെ നല്ലത്. ചാരം ഒരിക്കലും ഇടരുത്, ചെടി അവിഞ്ഞു പോകും. കുപ്പിയുടെ 80-90 ശതമാനം വരെ ഈ നടീല്‍ മിശ്രിതം നിറയ്ക്കാം. മണ്ണ് ഒരിക്കലും ഇടിച്ചു നിറയ്ക്കാന്‍ ശ്രമിക്കരുത്. ഇനി ഇതില്‍ ചീര തൈ നടാം. അല്ലെങ്കില്‍ 3-4 വിത്തുകള്‍ ഇട്ടു, നല്ല ആരോഗ്യത്തോടെ വരുന്ന ഒരെണ്ണം നിര്‍ത്താം. ഈ രീതിയില്‍ വളര്‍ത്തുമ്പോള്‍ ഒരിക്കലും രാസവളം ഇടരുത്. ചെടി വളരുന്ന മുറയ്ക്ക് കുറച്ചു ചാണകപ്പൊടി നന്നായി പൊടിച്ചു മുകള്‍ ഭാഗത്ത് വിതറി കൊടുക്കാം. നല്ല വെയില് ഉള്ള ഭാഗത്ത് ആണെങ്കില്‍ ചീര നല്ല സുന്ദരിയായി തന്നെ വളരും. ഒന്ന് രണ്ടു ദിവസം കൂടുമ്പോള്‍ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കാം. ഒന്നിച്ചു ഒഴിക്കാതെ രാവിലെയും വൈകുന്നേരവും ആയി ജലസേചനം ചെയ്യുന്നത് കൂടുതല്‍ നന്ന്. ദ്രവ രൂപത്തിലുള്ള വളങ്ങള്‍ ലഭ്യമെങ്കില്‍ പ്രയോഗിക്കാം. ഗോമൂത്രം (നേര്‍പ്പിച്ചത്) വളരെ നന്ന്. ഫിഷ് അമിനോ ആസിഡ് (ഉണ്ടാക്കുന്ന വിധം ഇവിടെയുണ്ട്) നേര്‍പ്പിച്ചത് രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കാം. ഈ പറയുന്ന ഒന്നും ലഭ്യമല്ലെങ്കില്‍ കടല പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിച്ച് കൊടുക്കാം. അതിനായി ഒരു പിടി കടല പിണ്ണാക്ക് ഒരു ലിറ്റര്‍ വെള്ളത്തില്‍ 3-4 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു കുറച്ചു വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ചെടി കുറച്ചു വലുതായ ശേഷം മാത്രം ഇതൊക്കെ പ്രയോഗിക്കാം. സി പോം എന്ന ജൈവ വളവും വളരെ നല്ലതാണ്. | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 9:38 am | |
| ചീര കൃഷി തികച്ചും ജൈവ രീതിയില്‍ എങ്ങിനെ എളുപ്പത്തില്‍ കൃഷി ചെയ്യാം
ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട ഇലക്കറിയാണ് ചീര. മലയാളികള്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര. പല വെറൈറ്റി ചീരകള്‍ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്. പച്ചച്ചീര ഇലപ്പുളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്. മണ്ണിലും, സ്ഥല പരിമിതി ഉള്ളവര്‍ക്ക് ടെറസിലും ഈസി ആയി ചീര കൃഷി ചെയ്യാം. പ്ലാസ്റിക് ബോട്ടിലില്‍ വളര്‍ത്തുന്ന വിധം ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രോ ബാഗ്, പ്ലാസ്റ്റിക് കവറുകള്‍, ചെടിച്ചട്ടി തുടങ്ങിയവയും ചീര കൃഷി ചെയ്യാന്‍ ഉപയോഗപ്പെടുത്താം. വിത്തുകള്‍ക്കായി അടുത്തുള്ള കൃഷി ഭവന് സന്ദര്‍ശിച്ചാല്‍ മതി, തികച്ചും സൌജന്യമായി ചീര വിത്തുകള്‍ അവിടെ നിന്നും ലഭിക്കും. ചീര കൃഷിയുടെ പ്രധാന മേന്മകള് എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കടുത്ത മഴ സമയം ഒഴികെ എല്ലാ സമയത്തും ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്‍ക്കാലത്ത് ഇട വിട്ടു നനയ്ക്കണം. കീട ബാധ കുറവ് – കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര. ഇലപ്പുള്ളി രോഗം, ഇലചുരുട്ടി പുഴുക്കള്‍ ഇവയാണ് പ്രധാന ശത്രുക്കള്‍. കൃത്യമായ പരിചരണം പുഴുക്കളെ കണ്ടു പിടിച്ചു നശിപ്പിക്കാന്‍ സഹായിക്കും. ഇലപ്പുള്ളി രോഗം തടയാന്‍ പച്ച/ചുവപ്പ് ചീരകള്‍ ഇടകലര്‍ത്തി നട്ടാല്‍ മതി. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രയോഗിക്കാന്‍ ജൈവ കീടനാശിനി ഒരെണ്ണം ഉണ്ട്, ഇവിടെ നിന്നും അത് വായിക്കാം. മുറിച്ചെടുക്കുക – ചീര മുറിച്ചെടുത്താല്‍ വീണ്ടും വിളവെടുക്കാം. വേരോടെ പിഴുതു എടുക്കാതെ തണ്ട് മുറിച്ചാല്‍ ചീര വീണ്ടും വളരും. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി വീണ്ടും വീണ്ടും വിളവെടുക്കാന്‍ കഴിയും. തണ്ട് മുറിക്കുമ്പോള്‍ 2-3 ഇലകള്‍ എങ്കിലും നിര്‍ത്തണം, ഇല്ലെങ്കില്‍ ശേഷിച്ച തണ്ട് അഴുകി പോകും. 10 ചീര ഇതേ പോലെ നിര്‍ത്തിയാല്‍ നമുക്ക് കൂടുതല്‍ വിളവു എടുക്കാം, വേനല്‍ക്കാലത്ത് നട്ട ചീരകള്‍ ഇതേ പോലെ മുറിച്ചു നിര്‍ത്തിയാല്‍ മഴക്കാലം നമുക്ക് വിളവെടുക്കാം. ചീര കൊണ്ട് കറികള്‍ – ചീര കൊണ്ട് തോരന്‍ മാത്രമല്ല ഉണ്ടാക്കാന്‍ സാധിക്കുന്നത്. അവിയലില്‍ ഇട്ടാല്‍ നല്ല സ്വാദാണ്, ചക്കക്കുരു , പയര്‍ ഇവയും ചേര്‍ത്ത് തോരന്‍ ഉണ്ടാക്കാം. | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 10:08 am | |
| പച്ചക്കറി കൃഷി കലണ്ടര്‍ – ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം | പച്ചക്കറി വിള | കാലം | ഇനങ്ങള്‍ | ഏറ്റവും നല്ല നടീല്‍ സമയം | 1 | ചീര | എല്ലാക്കാലത്തും (മഴക്കാലം ഒഴിവാക്കുക) | അരുണ്‍ (ചുവപ്പ്) | മേയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റംബര്‍ | കണ്ണാറ ലോക്കല്‍ (ചുവപ്പ്), മോഹിനി (പച്ച) , സി ഒ 1,2, & 3 (പച്ച) | ജനുവരി – സെപ്റ്റംബര്‍ | 2 | വെണ്ട | ഫെബ്രുവരി – മാര്‍ച്ച് , ജൂണ്‍ – ജൂലൈ , ഒക്ടോബര്‍ – നവംബര്‍ | അര്‍ക്ക അനാമിക | ജൂണ്‍ – ജൂലൈ | സല്‍കീര്‍ത്തി | മെയ് മദ്ധ്യം | 3 | പയര്‍ | വര്‍ഷം മുഴുവനും | വള്ളിപ്പയര്‍ – ലോല , വൈജയന്തി , മാലിക , ശാരിക | ആഗസ്റ്റ് – സെപ്റ്റബര്‍ , ജൂണ്‍ – ജൂലൈ | കുറ്റിപ്പയര്‍ – കനകമണി , ഭാഗ്യലക്ഷ്മി | മേയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റംബര്‍ | മണിപ്പയര് – കൃഷ്ണമണി , ശുഭ്ര | ജനുവരി – ഫെബ്രുവരി , മാര്‍ച്ച് – ഏപ്രില്‍ | തടപ്പയര്‍ / കുഴിപ്പയര് – അനശ്വര | മേയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റംബര്‍ | 4 | വഴുതന / കത്തിരി | ജനുവരി- ഫെബ്രുവരി, മെയ് – ജൂണ്‍ ,സെപ്റ്റബര്‍ – ഒക്ടോബര്‍ | ഹരിത , ശ്വേത , നീലിമ | മെയ് – ജൂണ്‍ ,സെപ്റ്റബര്‍ – ഒക്ടോബര്‍ | 5 | തക്കാളി | ജനുവരി- മാര്‍ച്ച് , സെപ്റ്റബര്‍ -ഡിസംബര്‍ | ശക്തി , മുക്തി , അനഘ | സെപ്റ്റബര്‍ -ഡിസംബര്‍ | 6 | മുളക് | മെയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരി | ഉജ്ജ്വല , മഞ്ജരി , ജ്വാലാമുഖി , അനുഗ്രഹ | മെയ് – ജൂണ്‍ | 7 | കാബേജ് | ആഗസ്റ്റ് – നവംബര്‍ | സെപ്റ്റബര്‍ ,കാവേരി ,ഗംഗ ,ശ്രീഗണേഷ് ,ഗോള്ഡന്ഏക്കര് | സെപ്റ്റബര്‍ – ഒക്ടോബര്‍ | 8 | കോളി ഫ്ലവര്‍ | ആഗസ്റ്റ് – നവംബര്‍ , ജനുവരി – ഫെബ്രുവരി | ഹിമാനി , സ്വാതി , പൂസാദിപാളി , ഏര്ലിപാറ്റ്ന | സെപ്റ്റബര്‍ – ഒക്ടോബര്‍ | 9 | ക്യാരറ്റ് | ആഗസ്റ്റ് – നവംബര്‍ , ജനുവരി – ഫെബ്രുവരി | പൂസാകേസര് , നാന്റിസ് , പൂസാമേഘാവി | സെപ്റ്റബര്‍ – ഒക്ടോബര്‍ | 10 | റാഡിഷ് | ജൂണ്‍ – ജനുവരി | അര്‍ക്കാ നിഷാന്ത് , പൂസാചേറ്റ്കി , പൂസാ രശ്മി , പൂസാ ദേശി | ജൂണ്‍ | 11 | ബീറ്റ് റൂട്ട് | ആഗസ്റ്റ് – ജനുവരി | ഡൈറ്റ്രോയിറ്റ് ,ഡാര്‍ക്ക് റെഡ് , ഇംപറേറ്റര്‍ | | 12 | ഉരുളക്കിഴങ്ങ് | മാര്‍ച്ച് – ഏപ്രില്‍ , ആഗസ്റ്റ് – ഡിസംബര്‍ , ജനുവരി – ഫെബ്രുവരി | കുഫ്രി ജ്യോതി , കുഫ്രി മുത്തു , കുഫ്രി ദിവാ | | 13 | പാവല്‍ | ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ജൂണ്‍ – ആഗസ്റ്റ് , സെപ്റ്റബര്‍ – ഡിസംബര്‍ | പ്രീതി | മെയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ | പ്രിയങ്ക , പ്രിയ | ജനുവരി – മാര്‍ച്ച് | 14 | പടവലം | ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ജൂണ്‍ – ആഗസ്റ്റ് , സെപ്റ്റബര്‍ – ഡിസംബര്‍ | കൌമുദി | ജനുവരി – മാര്‍ച്ച്, ജൂണ്‍ -ജൂലൈ | ബേബി, ടി എ -19 , മനുശ്രീ | ജനുവരി – മാര്‍ച്ച്, സെപ്റ്റബര്‍ – ഡിസംബര്‍ | 15 | കുമ്പളം | ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ – ഡിസംബര്‍ | കെഎയു ലോക്കല്‍ | ജൂണ്‍ – ജൂലൈ , ആഗസ്റ്റ് – സെപ്റ്റബര്‍ | ഇന്ദു | ജനുവരി – മാര്‍ച്ച്, സെപ്റ്റബര്‍ – ഡിസംബര്‍ | 16 | വെള്ളരി | ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ – ഡിസംബര്‍ | മുടിക്കോട് ലോക്കല്‍ | ജൂണ്‍ – ജൂലൈ , ഫെബ്രുവരി – മാര്‍ച്ച് | സൌഭാഗ്യ , അരുണിമ | ജനുവരി – മാര്‍ച്ച്, സെപ്റ്റബര്‍ – ഡിസംബര്‍ | 17 | മത്തന്‍ | ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ – ഡിസംബര്‍ | അമ്പിളി | ജൂണ്‍ – ജൂലൈ ,ആഗസ്റ്റ് -സെപ്റ്റംബര്‍ | സുവര്‍ണ്ണ , അര്‍ക്ക സൂര്യമുഖി | ജനുവരി – മാര്‍ച്ച്, സെപ്റ്റബര്‍ – ഡിസംബര്‍ |
| |
| | | Binu Forum Boss
Location : Kuwait
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 12:58 pm | |
| Thank you Ammu September il chennittu venam kurachu krishi cheyyan | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 1:10 pm | |
| ente ividuthe balconyil chedi chattiyil natteennu kondu vanna inchi nattallo nannayi valarunnu.. thakkaliyum.. | |
| | | midhun Forum Boss
Location : ktm
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 6:06 pm | |
| | |
| | | Abhijit Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 6:31 pm | |
| | |
| | | gauri Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jun 23, 2015 7:54 pm | |
| Naattil chennittu venam kurachu pachakkariyokke nadaan... | |
| | | midhun Forum Boss
Location : ktm
| | | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Thu Jun 25, 2015 9:50 am | |
| | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Thu Jun 25, 2015 9:51 am | |
| ജൈവരീതികള്‍
പുകയിലക്കഷായം: 50 ഗ്രാം പുകയില, 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില്‍ 12ഗ്രാം അലക്കുസോപ്പ് ഇളക്കിച്ചേര്‍ക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മണ്ണെണ്ണ കുഴമ്പ്: ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍ 50 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കി യോജിപ്പിച്ച് നന്നായി ഇളക്കി 20 ഇരട്ടി വെള്ളം ചേര്‍ത്ത് തളിക്കാം പഴക്കെണി: വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാന്‍ പഴക്കെണി നല്ലതാണ്. പഴുത്ത പഴം വട്ടത്തില്‍ മുറിച്ച് ചിരട്ടയില്‍ ഇട്ട് വെള്ളം ഒഴിച്ച് അതില്‍ ഏതാനും തരി ഫുറഡാന് ചേര്‍ക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ കായിച്ചകള്‍ പഴച്ചാര്‍ കുടിച്ച് ചിരട്ടയില്‍ ചത്തുവീഴും. കഞ്ഞിവെള്ളം: പയറിനെ കൂട്ടമായി ആക്രമിക്കുന്ന കീടനാശിനികളെ ഒഴിവാക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ മതി. പച്ചപപ്പായ പലതായി മുറിച്ച് പാത്രത്തിലെ വെള്ളത്തില്‍ ഇട്ട്, ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാല്‍ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാല്‍ പയറിലുള്ള ഇലപ്പേന്‍ ഒഴിവാകും. കടലാസ് പൊതിയല്‍: കായീച്ചയെ ഒഴിവാക്കാന്‍ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ കടലാസുകൊണ്ട് പൊതിഞ്ഞാല്‍ മതി. വീട്ടില്‍ കറിവെക്കാനുള്ള പച്ചക്കറികള്‍ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകള്‍ ഒന്നിച്ച് കായ്ക്കാത്തതിനാലും പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കാം. വേപ്പിന്‍കുരു സത്ത്: 50 ഗ്രാം വേപ്പിന് കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെച്ചശേഷം നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന് സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഇത് ഫലപ്രദമാണ്. | |
| | | Sponsored content
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി | |
| |
| | | | മുറ്റത്തെ പച്ചക്കറികൃഷി | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |