സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പെണ്‍ പെരുമ !!! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പെണ്‍ പെരുമ !!! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പെണ്‍ പെരുമ !!! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പെണ്‍ പെരുമ !!! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പെണ്‍ പെരുമ !!! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പെണ്‍ പെരുമ !!! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പെണ്‍ പെരുമ !!! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പെണ്‍ പെരുമ !!! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പെണ്‍ പെരുമ !!! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പെണ്‍ പെരുമ !!! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പെണ്‍ പെരുമ !!! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പെണ്‍ പെരുമ !!! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പെണ്‍ പെരുമ !!! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പെണ്‍ പെരുമ !!! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പെണ്‍ പെരുമ !!! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പെണ്‍ പെരുമ !!! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പെണ്‍ പെരുമ !!! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പെണ്‍ പെരുമ !!! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പെണ്‍ പെരുമ !!! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പെണ്‍ പെരുമ !!! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പെണ്‍ പെരുമ !!! Vote_lcapപെണ്‍ പെരുമ !!! Voting_barപെണ്‍ പെരുമ !!! Vote_rcap 
Ammu
പെണ്‍ പെരുമ !!! Vote_lcapപെണ്‍ പെരുമ !!! Voting_barപെണ്‍ പെരുമ !!! Vote_rcap 
vipinraj
പെണ്‍ പെരുമ !!! Vote_lcapപെണ്‍ പെരുമ !!! Voting_barപെണ്‍ പെരുമ !!! Vote_rcap 
sandeep
പെണ്‍ പെരുമ !!! Vote_lcapപെണ്‍ പെരുമ !!! Voting_barപെണ്‍ പെരുമ !!! Vote_rcap 
shamsheershah
പെണ്‍ പെരുമ !!! Vote_lcapപെണ്‍ പെരുമ !!! Voting_barപെണ്‍ പെരുമ !!! Vote_rcap 
Neelu
പെണ്‍ പെരുമ !!! Vote_lcapപെണ്‍ പെരുമ !!! Voting_barപെണ്‍ പെരുമ !!! Vote_rcap 
Binu
പെണ്‍ പെരുമ !!! Vote_lcapപെണ്‍ പെരുമ !!! Voting_barപെണ്‍ പെരുമ !!! Vote_rcap 
unnikmp
പെണ്‍ പെരുമ !!! Vote_lcapപെണ്‍ പെരുമ !!! Voting_barപെണ്‍ പെരുമ !!! Vote_rcap 
midhun
പെണ്‍ പെരുമ !!! Vote_lcapപെണ്‍ പെരുമ !!! Voting_barപെണ്‍ പെരുമ !!! Vote_rcap 
Greeeeeshma
പെണ്‍ പെരുമ !!! Vote_lcapപെണ്‍ പെരുമ !!! Voting_barപെണ്‍ പെരുമ !!! Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 പെണ്‍ പെരുമ !!!

Go down 
+11
sandeep
Laila N
Binu
vipinraj
Greeeeeshma
Abhijit
Minnoos
shamsheershah
sunder
Neelu
Ammu
15 posters
Go to page : 1, 2  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



പെണ്‍ പെരുമ !!! Empty
PostSubject: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyMon Jul 06, 2015 4:39 pm

വനിതകളുടെ യശസ്സും മഹിമയും വാനോളം ഉയര്‍ത്തിയ വനിതകളെപരിചയപ്പെടുത്തുന്ന  ഒരു ത്രെഡ് അതീവ സന്തോഷത്തോടെ  തയാറാക്കുകയാണ് കേട്ടോ.. പെണ്‍ പെരുമ !!! 912236 പെണ്‍ പെരുമ !!! 786975 പെണ്‍ പെരുമ !!! 859925 പെണ്‍ പെരുമ !!! 859925

ആദ്യ ലേഖനം  ...ഇത്തവണ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാമത് എത്തിയ.....മനസുകൊണ്ട് ഒരു പാടു നമിച്ചു പോയ ഇറ  എന്ന ഡല്‍ഹി സ്വദേശിനിയെ കുറിച്ച് ആവുന്നതില്‍ ഒരു പാട് സന്തോഷം ഉണ്ട് പെണ്‍ പെരുമ !!! 912236 പെണ്‍ പെരുമ !!! 912236 പെണ്‍ പെരുമ !!! 665408

ഇറ: പേരില്‍ വിജയം എഴുതിച്ചേര്‍ത്ത പോരാളി പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 811586


പെണ്‍ പെരുമ !!! Ira_de10



ന്യൂഡല്‍ഹി: ഹീബ്രു ഭാഷയില്‍ ഉണര്‍വിന്റെ വാക്കാണ് 'ഇറ'. എന്നാല്‍, ഇന്നൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ് ഈ പദം. പക്ഷേ, സിവില്‍ സര്‍വീസിലെ ഒന്നാംറാങ്കുകാരിയുടെ ജീവിതം വായിക്കുമ്പോള്‍ പോരാളിയെന്ന വാക്കാണ് കൂടുതല്‍ ഇണങ്ങുക. മുന്നിലുള്ള വെല്ലുവിളികളെ എന്നും നേരിട്ട പോലെത്തന്നെ ശനിയാഴ്ച സിവില്‍ സര്‍വീസ് ഫലം വരുമ്പോഴും ഇറ പുഞ്ചിരിക്കുകയായിരുന്നു.

നട്ടെല്ലിനെ ബാധിക്കുന്ന സ്‌കോളിയോസിസ് എന്ന രോഗം കാരണം ശരീരത്തിന്റെ അമ്പതുശതമാനവും തളര്‍ന്ന ഇറയെ ശാരീരികഭിന്നതയുടെ പേരില്‍ ഇന്ത്യന്‍ റവന്യൂസര്‍വീസില്‍ പ്രവേശിക്കുന്നതില്‍നിന്ന് പേഴ്‌സണല്‍ മന്ത്രാലയം ആദ്യം വിലക്കിയിരുന്നു. രോഗം ബാധിച്ച ഇറയുടെ ഇരുകൈകളുടെയും സ്വാധീനക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിലക്ക്. എന്നാല്‍, വൈകല്യത്തെ ചെറുത്തുതോല്‍പ്പിച്ച് പഠിച്ചുമുന്നേറിയ ഇറയിലെ പോരാളി വെറുതെയിരുന്നില്ല. വിലക്കിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. അനുകൂലവിധി സമ്പാദിച്ച ഇറ, കഴിഞ്ഞതവണ ഇന്ത്യന്‍ റവന്യൂസര്‍വീസില്‍ പ്രവേശിച്ചു. ഇതിനിടയില്‍ ഒരിക്കല്‍കൂടി സിവില്‍സര്‍വീസ് പയറ്റിനോക്കുകയായിരുന്നു. അത് നേടിക്കൊടുത്തതാവട്ടെ, ഒന്നാം റാങ്കിന്റെ സുവര്‍ണകിരീടം. പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487

ഡല്‍ഹി സഫ്ദര്‍ജങ് എന്‍ക്‌ളേവിലെ കൃഷ്ണനഗര്‍ വൃന്ദാവന്‍ അപ്പാര്‍ട്ട്‌മെന്റ് 902-ാം നമ്പര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന രാജേന്ദ്ര സിംഗാളിന്റെയും അനിതയുടെയും മകളാണ് ഇറ. ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍നിന്ന് എം.ബി.എ. നേടി. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശിക്കുംമുമ്പ് കൊക്കകോള, കാഡ്ബറി ഇന്ത്യ കമ്പനികളില്‍ ജോലിനോക്കിയിട്ടുണ്ട്. തന്നെപ്പോലെ ശാരീരികവൈകല്യങ്ങള്‍ നേരിടുന്നവരുടെ ക്ഷേമത്തിന് പ്രവര്‍ത്തിച്ച് അവര്‍ക്കൊരു കൈത്താങ്ങ് ആകുകയാണ് തന്റെ ആഗ്രഹമെന്നും ഇറ പറയുന്നു. ഇന്നലെ ഒന്നാം റാങ്കോടുകൂടി പരീക്ഷാഫലം വരുമ്പോള്‍ ഇറ ഔദ്യോഗികാര്‍ഥം ഹൈദരാബാദിലായിരുന്നു. സുഹൃത്തായ ഐ.എ.എസ്. ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇറ ആദ്യം വിജയവാര്‍ത്ത അറിഞ്ഞത്. 'സ്വപ്‌നം സത്യമായി മുന്നില്‍ വന്നുനിന്നു'വെന്നായിരുന്നു ഒന്നാംറാങ്കിനോടുള്ള ഇറയുടെ ആദ്യ പ്രതികരണം. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ കസ്റ്റംസില്‍ അസിസ്റ്റന്റ് കമ്മീഷണറായ ഈ 29-കാരി ഐ.എ.എസ്സിലൂടെ തന്റെ മറ്റൊരു മോഹംകൂടി മനക്കരുത്തുകൊണ്ട് സ്വന്തമാക്കി. ''എനിക്ക് ആരുടെയും സൗജന്യവും സഹതാപവും ആവശ്യമില്ല, എനിക്കുവേണ്ടത് ഞാന്‍ മത്സരിച്ചുവിജയിച്ച് നേടിയെടുക്കും'' -വൈകല്യത്തെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യത്തോടെ ഇറ പറഞ്ഞ ഈ വാക്കുകള്‍ ഫലം വന്നശേഷം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyMon Jul 06, 2015 4:41 pm

അംഗവൈകല്യത്തിന്റെ പേരില്‍ സിവില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കി, ഇറ സിംഗാള്‍ തിരിച്ചെത്തിയത് ഒന്നാം റാങ്കുമായി പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586


സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യത്തെ അംഗവൈകല്യമുള്ള ഒന്നാം റാങ്കുകാരിയെന്ന് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി സ്വദേശി ഇറ സിംഗാള്‍. ശാരീരിക പരിമിതികളോടും അവഗണനകളോടും പോരാടി 30കാരിയായ ഇറ നേടിയ ഒന്നാം റാങ്കിന് തിളക്കം ഏറെയാണ്.

ഇറ സിംഗാള്‍ 2010ലും സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ കടമ്പ കടന്നിരുന്നു. എന്നാല്‍ 62 % ചലനേന്ദ്രിയങ്ങളുടെ വൈകല്യമുണ്ടെന്ന (ലോക്കോമോട്ടീവ് ഡിസെബിലിറ്റി) കാരണം പറഞ്ഞ് ഇറ സിംഗാളിനെ സിവില്‍ സര്‍വ്വീസില്‍ നിന്നും അയോഗ്യയാക്കുകയായിരുന്നു. തള്ളുന്നതിനും വലിക്കുന്നതിനും ഭാരമുള്ള വസ്തുക്കള്‍ എടുത്തുയര്‍ത്തുന്നതിനുമുള്ള ശേഷിക്കുറവ് ചൂണ്ടിക്കാണിച്ചായിരുന്നു ഇറ സിംഗാളിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം അധികൃതര്‍ തച്ചുതകര്‍ത്തത്. എന്നാല്‍ തിരിച്ചടിക്ക് മുമ്പില്‍ പതറാതെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയ ഇറ സിംഗാളിന് അനുകൂലമായി വിധിവന്നു. തുടര്‍ന്ന് 2014 ഡിസംബറില്‍ സെന്‍ട്രല്‍ എക്‌സൈസ് സര്‍വ്വീസില്‍ അസിസ്റ്റന്റ് കമ്മീഷണറായി നിയമന ഉത്തരവ് ലഭിച്ചു.

‘ഞാന്‍ വളരെ വളരെ സന്തോഷത്തിലാണ്. എന്റെ സ്വപ്‌നമാണ് സത്യമായിരിക്കുന്നത്. പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയെന്ന് അറിയാമായിരുന്നു. എങ്കിലും ഒരിക്കല്‍ പോലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചില്ല. സുഹൃത്തായ ഐ.എ.എസ് ഓഫീസറാണ് സന്തോഷവാര്‍ത്ത ആദ്യം അറിയിച്ചത്. കുട്ടികളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനും ശാക്തീകരണത്തിനും ആവും വിധം സഹായം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഇറ സിംഗാള്‍ തന്റെ ഐ.എ.എസ് സ്വപ്‌നം പങ്കുവെക്കുന്നു.

ഇറ സിംഗാള്‍

എനിക്ക് അംഗവൈകല്യമുള്ളവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസിലാക്കാന്‍ കഴിയും. അവര്‍ ജീവിതത്തില്‍ ഏറെ പ്രതബന്ധങ്ങളെ നേരിടുന്നുണ്ട്. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അധ്വാനിച്ചാണ് ഓരോ ലക്ഷ്യങ്ങളും അവര്‍ നേടുന്നതെന്നും ഇറ പറഞ്ഞു. 2010ലെ സിവില്‍ സര്‍വ്വീസ് പരീക്ഷ ജയിച്ച ശേഷം അയോഗ്യയാക്കിയ സംഭവം മറക്കാനാഗ്രഹിക്കുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. അന്ന് അയോഗ്യയാക്കിയതോടെ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ജോലിയെടുക്കുന്നതിന് ശാരീരിക ക്ഷമതയുണ്ടെന്ന് തെളിയിക്കാന്‍ നിരവധി മെഡിക്കല്‍ പരിശോധനകള്‍ക്കുവിധേയയാകേണ്ടി വന്നു. ശാരീരികമായി പരിമിതികളുണ്ടെങ്കിലും ജോലിക്ക് യോഗ്യയാണെന്ന് തെളിയിക്കാന്‍ ഇറ സിംഗാളിന് രണ്ട് വര്‍ഷമെടുത്തു.

ആദ്യ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ദുരനുഭവത്തെ തുടര്‍ന്ന് റാങ്ക് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഇറ സിംഗാള്‍ മൂന്ന് തവണ കൂടി പരീക്ഷ എഴുതിയിരുന്നു. നാലാമത്തെ ശ്രമത്തിലാണ് ഇറ സിംഗാള്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും മാര്‍ക്കറ്റിംഗില്‍ എം.ബി.എയും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബി.ഇ ബിരുദവും നേടിയിട്ടുണ്ട്.

ഒന്നാം റാങ്കിന് പുറമേ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ നേടി എന്ന പ്രത്യേകതയും ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുണ്ട്. മലയാളി ഡോക്ടര്‍ റീനു രാജ് രണ്ടാം റാങ്കും ഡല്‍ഹിയില്‍ നിന്നുള്ള ഐ.ആര്‍.എസ് ഓഫീസര്‍ നിധി ഗുപ്ത മൂന്നാം റാങ്കും നേടിയപ്പോള്‍ ഡല്‍ഹിയില്‍ നിന്നു തന്നെയുള്ള വന്ദന റാവു നാലാം റാങ്ക് സ്വന്തമാക്കി. ആദ്യശ്രമത്തിലാണ് റീനു രാജിന് ഐ.എ.എസില്‍ രണ്ടാം റാങ്ക് ലഭിച്ചത്.
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyTue Jul 07, 2015 9:23 am

പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487
Back to top Go down
sunder
Forum Boss
Forum Boss
sunder



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyTue Jul 07, 2015 11:42 am

പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586 abhinandanangal
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyWed Jul 08, 2015 2:36 pm

Ammu wrote:
വനിതകളുടെ യശസ്സും മഹിമയും വാനോളം ഉയര്‍ത്തിയ വനിതകളെപരിചയപ്പെടുത്തുന്ന  ഒരു ത്രെഡ് അതീവ സന്തോഷത്തോടെ  തയാറാക്കുകയാണ് കേട്ടോ.. പെണ്‍ പെരുമ !!! 912236 പെണ്‍ പെരുമ !!! 786975 പെണ്‍ പെരുമ !!! 859925 പെണ്‍ പെരുമ !!! 859925

ആദ്യ ലേഖനം  ...ഇത്തവണ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാമത് എത്തിയ.....മനസുകൊണ്ട് ഒരു പാടു നമിച്ചു പോയ ഇറ  എന്ന ഡല്‍ഹി സ്വദേശിനിയെ കുറിച്ച് ആവുന്നതില്‍ ഒരു പാട് സന്തോഷം ഉണ്ട് പെണ്‍ പെരുമ !!! 912236 പെണ്‍ പെരുമ !!! 912236 പെണ്‍ പെരുമ !!! 665408

ഇറ: പേരില്‍ വിജയം എഴുതിച്ചേര്‍ത്ത പോരാളി പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 811586


പെണ്‍ പെരുമ !!! Ira_de10



ന്യൂഡല്‍ഹി: ഹീബ്രു ഭാഷയില്‍ ഉണര്‍വിന്റെ വാക്കാണ് 'ഇറ'. എന്നാല്‍, ഇന്നൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ് ഈ പദം. പക്ഷേ, സിവില്‍ സര്‍വീസിലെ ഒന്നാംറാങ്കുകാരിയുടെ ജീവിതം വായിക്കുമ്പോള്‍ പോരാളിയെന്ന വാക്കാണ് കൂടുതല്‍ ഇണങ്ങുക. മുന്നിലുള്ള വെല്ലുവിളികളെ എന്നും നേരിട്ട പോലെത്തന്നെ ശനിയാഴ്ച സിവില്‍ സര്‍വീസ് ഫലം വരുമ്പോഴും ഇറ പുഞ്ചിരിക്കുകയായിരുന്നു.

നട്ടെല്ലിനെ ബാധിക്കുന്ന സ്‌കോളിയോസിസ് എന്ന രോഗം കാരണം ശരീരത്തിന്റെ അമ്പതുശതമാനവും തളര്‍ന്ന ഇറയെ ശാരീരികഭിന്നതയുടെ പേരില്‍ ഇന്ത്യന്‍ റവന്യൂസര്‍വീസില്‍ പ്രവേശിക്കുന്നതില്‍നിന്ന് പേഴ്‌സണല്‍ മന്ത്രാലയം ആദ്യം വിലക്കിയിരുന്നു. രോഗം ബാധിച്ച ഇറയുടെ ഇരുകൈകളുടെയും സ്വാധീനക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിലക്ക്. എന്നാല്‍, വൈകല്യത്തെ ചെറുത്തുതോല്‍പ്പിച്ച് പഠിച്ചുമുന്നേറിയ ഇറയിലെ പോരാളി വെറുതെയിരുന്നില്ല. വിലക്കിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. അനുകൂലവിധി സമ്പാദിച്ച ഇറ, കഴിഞ്ഞതവണ ഇന്ത്യന്‍ റവന്യൂസര്‍വീസില്‍ പ്രവേശിച്ചു. ഇതിനിടയില്‍ ഒരിക്കല്‍കൂടി സിവില്‍സര്‍വീസ് പയറ്റിനോക്കുകയായിരുന്നു. അത് നേടിക്കൊടുത്തതാവട്ടെ, ഒന്നാം റാങ്കിന്റെ സുവര്‍ണകിരീടം. പെണ്‍ പെരുമ !!! 559487  പെണ്‍ പെരുമ !!! 559487  പെണ്‍ പെരുമ !!! 559487  പെണ്‍ പെരുമ !!! 559487

ഡല്‍ഹി സഫ്ദര്‍ജങ് എന്‍ക്‌ളേവിലെ കൃഷ്ണനഗര്‍ വൃന്ദാവന്‍ അപ്പാര്‍ട്ട്‌മെന്റ് 902-ാം നമ്പര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന രാജേന്ദ്ര സിംഗാളിന്റെയും അനിതയുടെയും മകളാണ് ഇറ. ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍നിന്ന് എം.ബി.എ. നേടി. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശിക്കുംമുമ്പ് കൊക്കകോള, കാഡ്ബറി ഇന്ത്യ കമ്പനികളില്‍ ജോലിനോക്കിയിട്ടുണ്ട്. തന്നെപ്പോലെ ശാരീരികവൈകല്യങ്ങള്‍ നേരിടുന്നവരുടെ ക്ഷേമത്തിന് പ്രവര്‍ത്തിച്ച് അവര്‍ക്കൊരു കൈത്താങ്ങ് ആകുകയാണ് തന്റെ ആഗ്രഹമെന്നും ഇറ പറയുന്നു. ഇന്നലെ ഒന്നാം റാങ്കോടുകൂടി പരീക്ഷാഫലം വരുമ്പോള്‍ ഇറ ഔദ്യോഗികാര്‍ഥം ഹൈദരാബാദിലായിരുന്നു. സുഹൃത്തായ ഐ.എ.എസ്. ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇറ ആദ്യം വിജയവാര്‍ത്ത അറിഞ്ഞത്. 'സ്വപ്‌നം സത്യമായി മുന്നില്‍ വന്നുനിന്നു'വെന്നായിരുന്നു ഒന്നാംറാങ്കിനോടുള്ള ഇറയുടെ ആദ്യ പ്രതികരണം. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ കസ്റ്റംസില്‍ അസിസ്റ്റന്റ് കമ്മീഷണറായ ഈ 29-കാരി ഐ.എ.എസ്സിലൂടെ തന്റെ മറ്റൊരു മോഹംകൂടി മനക്കരുത്തുകൊണ്ട് സ്വന്തമാക്കി. ''എനിക്ക് ആരുടെയും സൗജന്യവും സഹതാപവും ആവശ്യമില്ല, എനിക്കുവേണ്ടത് ഞാന്‍ മത്സരിച്ചുവിജയിച്ച് നേടിയെടുക്കും'' -വൈകല്യത്തെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യത്തോടെ ഇറ പറഞ്ഞ ഈ വാക്കുകള്‍ ഫലം വന്നശേഷം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyThu Jul 09, 2015 10:46 am

sunder wrote:
brave girl


പെണ്‍ പെരുമ !!! 247158 കൊച്ചു കൊള്ളാല്ലോ... പെണ്‍ പെരുമ !!! 272323 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 559487
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyThu Jul 09, 2015 11:06 am

kochu kollam... ini aa chekkan purathirangi kazhiyumbo enthokke sambavikkuvo aavo
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyThu Jul 09, 2015 11:09 am

Minnoos wrote:
kochu kollam... ini aa chekkan purathirangi kazhiyumbo enthokke sambavikkuvo aavo
mary georgine ingine thalliyirunnenkil premam undaavillaarnnu vyaajanaum
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyThu Jul 09, 2015 11:15 am

പെണ്‍ പെരുമ !!! 10405335_895165257215319_1728945734543274928_n
ഭാഗ്യലക്ഷ്മിയുടെ നന്മനിറഞ്ഞ ഹൃദയത്തിനു ആയിരം അഭിനന്ദനങ്ങള്‍ ...
Updated 13 hours ago
ഇങ്ങനെയും "സെലിബ്രിറ്റി"കളോ......?
തലസ്ഥാന നഗരവാസികള്‍ ദിനംപ്രതി കണ്ടു മറക്കുന്ന ദൃശ്യം....
ചിലര്‍ നാണയത്തുട്ടുകളെറിഞ്ഞു കൊടുക്കും ..
ചിലര്‍ അവജ്ഞയോടെ മൂക്കുപൊത്തും.....

പക്ഷെ ,തെരുവോരം മുരുകനും കലാകാരിയായ ഭാഗ്യലക്ഷ്മിക്കും അതിനായില്ല......രണ്ടാളും അവഗണനയുടെയും അനാഥത്ത്വത്തിന്റെയും കയ്പ്പുനീര്‍ ധാരാളം കുടിക്കേണ്ടിവന്നവര്‍........വിധിയോടു പടപൊരുതി വിജയം കൊയ്തെടുത്തവര്‍......!
പിന്നെല്ലാം പെട്ടെന്നായിരുന്നു....ദുര്‍ഗ്ഗന്ധം കാര്യമാക്കാതെ..കത്രിക കൈയ്യിലെടുത്തു..... സ്വന്തം കുഞ്ഞിനെയെന്നപോലെ.... അഴുക്കു പുരണ്ട കുഞ്ഞിനെ കുളിപ്പിക്കാതിരിക്കുവതെങ്ങിനെ...? ഒരമ്മയുടെ മോനോടെന്നപോലെ ഉള്ള വാത്സല്യത്തോടെ.......
അങ്ങിനെ എട്ടുപേര്‍...തെരുവിന്‍റെ മഹാദുരിതങ്ങളില്‍ നിന്നും..സാന്ത്വനത്തിന്റെ തണലിലേക്ക്‌..(എന്നു പ്രതീക്ഷ.).....ആദ്യം ആശുപത്രിയിലെത്തിക്കണം.... പിന്നെ കോടതിയിലെ ഇഴഞ്ഞു നീങ്ങുന്ന നടപടിക്രമങ്ങള്‍...ഒടുവില്‍ ആതുരാലയത്തിലേക്ക്.....(എങ്കിലും ഒരു നല്ല കാര്യം ചെയ്തുവെന്ന സംതൃപ്തി ...).
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyThu Jul 09, 2015 11:16 am

Abhijit wrote:
Minnoos wrote:
kochu kollam... ini aa chekkan purathirangi kazhiyumbo enthokke sambavikkuvo aavo
mary georgine ingine thalliyirunnenkil premam undaavillaarnnu vyaajanaum
sthayam.. പെണ്‍ പെരുമ !!! 44121 പെണ്‍ പെരുമ !!! 44121 പെണ്‍ പെരുമ !!! 44121 പെണ്‍ പെരുമ !!! 44121
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyThu Jul 09, 2015 11:16 am

പെണ്‍ പെരുമ !!! 11695772_895165193881992_3889483082450333706_n
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyThu Jul 09, 2015 8:52 pm

ithoro show off pole und... njan videos kandu... anandavally mathramalla... sp rankilulla aarokkeyo und koode... anandavallikkoru hype പെണ്‍ പെരുമ !!! 489245
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyThu Jul 09, 2015 11:05 pm

vipinraj wrote:
ithoro show off pole und... njan videos kandu... anandavally mathramalla... sp rankilulla aarokkeyo und koode... anandavallikkoru hype പെണ്‍ പെരുമ !!! 489245
Anadavalli alla bhagyalakshmi
Back to top Go down
Laila N
Super Member
Super Member
Laila N



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyFri Jul 10, 2015 12:42 pm

vipinraj wrote:
ithoro show off pole und... njan videos kandu... anandavally mathramalla... sp rankilulla aarokkeyo und koode... anandavallikkoru hype പെണ്‍ പെരുമ !!! 489245

പെണ്‍ പെരുമ !!! 150292 പെണ്‍ പെരുമ !!! 150292 പെണ്‍ പെരുമ !!! 463549
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyThu Jul 16, 2015 3:56 pm

ഒബാമയെ അദ്ഭുതപ്പെടുത്തി ഇന്ത്യന്‍ പെണ്‍കുട്ടിയുടെ പാചകം പെണ്‍ പെരുമ !!! 912236 പെണ്‍ പെരുമ !!! 912236 പെണ്‍ പെരുമ !!! 272323 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 665408
പെണ്‍ പെരുമ !!! Kutty10


ന്യൂയോര്‍ക്: ഒമ്പതുവയസ്സുകാരിയായ ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി ഖരംമസാല ചേര്‍ത്ത ക്വായോന ബര്‍ഗര്‍ രായിത്തയോടൊപ്പം വിളമ്പിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റിനും ഭാര്യക്കും അദ്ഭുതം. സ്വാദിഷ്ടമായ ഭക്ഷണം നല്‍കുന്നതോടൊപ്പം അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കും ഭാര്യ മിഷേല്‍ ഒബാമക്കും ഒപ്പമിരുന്ന് വിരുന്നുണ്ണാനും ശ്രേയ പട്ടേല്‍ എന്ന കൊച്ചുമിടുക്കിക്ക് അവസരം ലഭിച്ചു.
ആരോഗ്യകരമായ ഭക്ഷണത്തിനുള്ള കൂട്ടുണ്ടാക്കാനായി വൈറ്റ്ഹൗസ് നാലാമത് ‘കിഡ്സ് സ്റ്റേറ്റ് ഡിന്നര്‍’ മത്സരം നടത്തിയിരുന്നു. മത്സരത്തിനത്തെിയവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 55 കുട്ടി കുക്കുകള്‍ക്ക് റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് വൈറ്റ്ഹൗസ് ഒരുക്കിയത്. അക്കൂട്ടത്തിലെ അതിഥിയായിരുന്നു ഇലനോയിയിലെ ഷാംബെര്‍ഗില്‍നിന്നുള്ള ശ്രേയയും.
മത്സരത്തില്‍ വിജയിയായ ശ്രേയ പട്ടേലിന് ജൂലൈ 10ന് വൈറ്റ്ഹൗസില്‍വെച്ച് ബറാക് ഒബാമക്കും മിഷേല്‍ ഒബാമക്കുമൊപ്പമിരുന്ന് വിരുന്നുണ്ണാനും അവസരം ലഭിച്ചു. വിരുന്നില്‍ പ്രസിഡന്‍റും ഭാര്യയും ശ്രേയ ഉണ്ടാക്കിയ ബര്‍ഗര്‍ കഴിച്ച് കൊച്ചുമിടുക്കിയെ അഭിനന്ദിക്കുകയും ചെയ്തു.
മൂന്നു വയസ്സുമുതല്‍ താന്‍ ഭക്ഷണമുണ്ടാക്കാന്‍ സഹായിക്കുമായിരുന്നെന്നും അങ്ങനെയാണ് താന്‍ ഓരോ വിഭവവും പുതിയ ചേരുവകളോടെ ഉണ്ടാക്കാന്‍ പഠിച്ചതെന്നും ശ്രേയ പറയുന്നു. മുത്തശ്ശിയുമായി ചേര്‍ന്നാണ് ഖരംമസാലയും മുളകും ഇഞ്ചിയുമൊക്കെ ചേര്‍ത്തുള്ള ബര്‍ഗര്‍ ഉണ്ടാക്കി ആദ്യം പരീക്ഷിച്ചതെന്നും ശ്രേയം പറയുന്നു.
എട്ടിനും 12നുമിടയിലുള്ള കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ 1000ത്തിലധികം വിഭവങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അതില്‍നിന്നാണ് 55 മികച്ച കുട്ടി കുക്കുകളെയും അവരുടെ വിഭവങ്ങളും തെരഞ്ഞെടുത്തത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyMon Jul 27, 2015 9:11 am

ഓര്‍മകളിലെ നഷ്‌ടബോധം പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 768717

ഡോ രാധിക സി നായര്‍
വിവര്‍ത്തക, നിരൂപക
പെണ്‍ പെരുമ !!! 272323

ജീവിതത്തില്‍ ചില അസുലഭമുഹൂര്‍ത്തങ്ങള്‍ ഒരു കാരണവുമില്ലാതെ നമ്മെ കൈയൊഴിയും. കൊതിക്കാത്തവ വീണുകിട്ടുകയും കൊതിച്ചുകൊണ്ടേയിരിക്കുന്നവ കരഗതമാകാതെ പോവുകയും ചെയ്യും. ജീവിതത്തിന്റെ ആകസ്‌മികതകളെന്നോ യാദൃശ്‌ചികതകളെന്നോ വിളിച്ച്‌ അതില്‍ നാം ആശ്വാസം കൊള്ളും. എന്നെങ്കിലും ജീവിതത്തില്‍ ആ മുഹൂര്‍ത്തവും ഭാഗ്യവും കൈവന്നേക്കുമെന്നു ശിഷ്‌ടകാലം വിചാരിക്കുകയും ചെയ്യും. ഹൃദയകുമാരിടീച്ചറിന്റെ ക്ലാസ്സിലിരിക്കാനുള്ള ഭാഗ്യമില്ലാതെ പോയ ഞാന്‍ ഇതിലുമപ്പുറം എങ്ങനെയാണ്‌ എന്റെ നിലയില്ലാസങ്കടത്തെ അടയാളപ്പെടുത്തുക. തിരുവനന്തപുരം ഗവണ്‍മെന്റ്‌വിമെന്‍സ്‌കോളേജില്‍ ഞാന്‍ പ്രീഡിഗ്രിക്കു ചേരുമ്പോള്‍ ഹൃദയകുമാരിടീച്ചര്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. കോണ്‍വെന്റ്‌സ്കൂളിലും പിന്നീട്‌ അതേ ചിട്ടകള്‍ പിന്തുടര്‍ന്ന ഒരു സര്‍ക്കാര്‍സ്‌കൂളിലും പഠിച്ചതുകൊണ്ട്‌ കോളേജ്‌ അന്ന്‌ എനിക്ക്‌ (ഞങ്ങള്‍ക്കെല്ലാവര്‍ക്കും) എല്ലാ ചിട്ടകളെയും നിയന്ത്രണങ്ങളെയും അതിലംഘിക്കാനുള്ള പൂങ്കാവനമായിരുന്നു. അവിടെ ഞങ്ങള്‍ ക്ലാസ്സുകള്‍ കട്ടുചെയ്‌തും മരത്തണലില്‍ ലോകത്തിനു കീഴില്‍ ഞങ്ങള്‍ക്കഭിമതമായതെന്തിനെക്കുറിച്ചും സംസാരിച്ചും ഐസ്‌ക്രീംനുണഞ്ഞും പിണങ്ങിയും ഇണങ്ങിയിമിരിക്കുമ്പോള്‍ പൊടുന്നനേ ഏതെങ്കിലും മരത്തണലില്‍ നിന്നാരവമുയരും. ഓടിക്കോ പ്രിന്‍സി വരുന്നൂ. പ്രിന്‍സിയെന്നാല്‍ സാക്ഷാല്‍ ഹൃദയ കുമാരിടീച്ചര്‍. ഓടണ്ട ടീച്ചര്‍ വഴക്കുപറയില്ല എന്നു പറഞ്ഞ്‌ ഓടിയൊളിക്കാതെ നില്‍ക്കുന്ന ഞങ്ങള്‍ക്ക ടുത്തേക്കപ്പോള്‍ ഒരിളംകാറ്റു പോലെ ടീച്ചര്‍ വരും. സൗമ്യതയുടെ ഒരു ആള്‍രൂപം അങ്ങനെ തൂവെള്ള ഖദര്‍സാരിയില്‍, അതിനിണങ്ങുന്ന ഖദര്‍ബ്ലൗസ്സില്‍, കുടചൂടിഎന്താ ക്ലാസ്സില്ലേ?ആരാ ടീച്ചര്‍ എന്നൊരു ചോദ്യത്തില്‍.ഉത്തരം പാതിപറയുമ്പോഴേക്കും ടീച്ചര്‍ നടന്നുകഴിഞ്ഞിരിക്കും. ദേഷ്യപ്പെടില്ല, വഴക്കുപറഞ്ഞിട്ടില്ല, എങ്കിലും ആ രൂപം കോളേജ്‌ ക്യാമ്പസിലെവിടെയങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ ഞങ്ങള റിയും. ക്യാമ്പസ്‌ നിശ്ശബ്‌ദവും സൗമ്യവും ശാന്തവുമാകും. അന്ന്‌ കൗമാരത്തിന്റെ കൗതുകങ്ങളില്‍ ടീച്ചറി ന്റെ ക്ലാസ്സിനെപ്പറ്റി ആലോചിക്കാനുള്ള വിശാലഹൃദയം എനിക്കുണ്ടായിരുന്നില്ല. ഒരിംഗ്ലീഷ്‌ക്ലാസ്സ്‌ എന്നതി നപ്പുറം ഞാന്‍ അതിന്റെ വാഗ്‌ദേവീനടനവിലാസരമണീയതെയെക്കുറിച്ചാലോചിച്ചില്ല. എന്നാല്‍ പില്‍ക്കാല ത്തു ടീച്ചര്‍ കോളേജില്‍ നിന്നു റിട്ടയര്‍ ചെയ്‌തപ്പോള്‍ ആരൊക്കെയോ പറഞ്ഞറിഞ്ഞു ആ ക്ലാസ്സുകളുടെ ആംഗലേയമൊഴിച്ചന്തം.

എന്തോ ഒരിക്കലും പിന്നീട്‌ എനിക്കാ ക്ലാസ്സുകളോ പ്രഭാഷണങ്ങളോ കേള്‍ക്കാന്‍ കഴിഞ്ഞി ല്ല;ഒരുപാടുതവണ ടീച്ചറെ കാണുകയും സംസാരിക്കുകയും ചെയ്‌തെങ്കിലും. തിരുവനന്തപുരത്തെ നന്ദാവ നത്തെ ആ വീടുകള്‍, സാംസ്‌കാരികസുഗന്ധമുള്ള ആ വീടുകള്‍ എനിക്കെന്നല്ലാ എല്ലാ സഹൃദയര്‍ക്കും വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും അഭയമായിരുന്നു.

ഗാന്ധിയനാര്‍ദര്‍ശങ്ങളില്‍ നിന്നും കടുകിടെ വ്യതിചലിക്കാത്ത, കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബോധേശ്വരന്‍ നയിച്ച പാതയിലൂടെ നടന്നും വളര്‍ന്നും എഴുതിയും പഠിപ്പിച്ചും ഹൃദയകുമാരിടീച്ചര്‍ ശിഷ്യപരമ്പരകളില്‍ അക്ഷരചൈതന്യം നിറച്ചു.
അറിവു നൂറുശതമാനവും നിറവായിത്തീര്‍ന്ന വ്യക്‌തിത്വമായിരുന്നു ഹൃദയകുമാരി ടീച്ചര്‍. അനിയ ത്തിമാര്‍ രണ്ടുപേരും- സുഗതകുമാരിയും സുജാതദേവിയും - കാല്‍പ്പനികാഭിമുഖരായി കാവ്യലോകത്തെ കീഴടക്കിയപ്പോള്‍ ഹൃദയകുമാരിടീച്ചറുടെ അനേ്വഷണോന്മുഖമായ പ്രതിഭ കാല്‍പ്പനികതയുടെ പിറവി യുടെ ഉറവിടം തേടിയലയുകയായിരുന്നു. ആ അനേ്വഷണത്തിന്റെ സാര്‍ത്ഥകതയാണ്‌ കാല്‍പനികത എന്ന പുസ്‌തകം. ബിരുദാനന്തരബിരുദം നേടി കോളേജധ്യാപികയായിക്കഴിഞ്ഞാല്‍പ്പിന്നെ ഒന്നും വായി ക്കാതെയും അറിയാതെയും അധ്യാപനം മാത്രം നടത്തി കാലശേഷം കഴിക്കുന്നവര്‍ക്കിടയില്‍ ഹൃദയ കുമാരി എന്ന അധ്യാപിക വേറിട്ടു നിന്നു. അവിടെ സാഹിത്യം നിരന്തരാനേ്വഷണത്തിന്റെ കേളീരംഗമായി ഷേക്‌സിപിയറും വേഡ്‌സ്വര്‍ത്തുമടങ്ങുന്ന ഒരു നിര കവികളെയും നാടകകൃത്തുക്കളെയും എഴുത്തു കാരെയും പരിചയപ്പെടുന്നതോടുകൂടി ഇംഗ്ലീഷ്‌സാഹിത്യം മുഴുവനും കുത്തകയാണെന്നു കരുതുന്ന വര്‍ക്കിടയില്‍ ഹൃദയകുമാരിടീച്ചര്‍ വേറിട്ടു നിന്നത്‌ മലയാള/സംസ്‌കൃതസാഹിത്യത്തിലുള്ള അവഗാ ഹവും പാണ്ഡിത്യവും കൊണ്ടുകൂടിയാണ്‌.

ആ ഇംഗ്ലീഷുക്ലാസുകള്‍ പരിചയമുള്ളവര്‍ക്കറിയും ടീച്ചര്‍ പഠിപ്പിക്കുന്നതിന്റെ രസനീയത. നാടക ഭാഗങ്ങള്‍ ക്ലാസ്സുമുറിക്കുള്ളില്‍ ടീച്ചര്‍ പരിചയപ്പെടുത്തുമ്പോള്‍ മുഖത്തും ഭാഷയിലും മിന്നിമാറുന്ന ഭാവങ്ങളെ ആ ക്ലാസിലിരിക്കാന്‍ സൗഭാഗ്യം ലഭിച്ച ഭാഗ്യശാലികള്‍ ഇന്നും ഓര്‍ത്തെടുക്കുന്നുണ്ട്‌. 36 വര്‍ഷത്തെ അധ്യാപനകാലത്ത്‌ ടീച്ചര്‍ പലരീതിയിലുള്ള പരീക്ഷണങ്ങള്‍ നടത്തി. നല്ല അധ്യാപികയും അങ്ങേയറ്റം നല്ല പ്രഥമാധ്യാപികയും ആയിരുന്നു ടീച്ചര്‍. പില്‍ക്കാലത്തു കേരളത്തിന്റെ വിദ്യാഭ്യാസ ചിന്തകള്‍ക്കു പുതിയൊരു മാനം കൈവരിക്കാന്‍ കഴിഞ്ഞത്‌ ടീച്ചര്‍ നല്‍കിയ കര്‍ശനമാര്‍ണ്മനിര്‍ദ്ദേശം അവര്‍ നടപ്പാക്കിയതുകൊണ്ടാണ്‌. വിവേകപൂര്‍ണമായിരുന്നു ടീച്ചറുടെ ഓരോ ഇടപെടലും. അവയില്‍ യുക്‌തിയുടെയും ബൗദ്ധികതയുടെയും തിളക്കം സമ്യക്കായി സമ്മേളിച്ചിരുന്നു. നന്ദിപൂര്‍വ്വം എന്ന ആത്മകഥയിലും നവോത്ഥാനം, ഓര്‍മ്മകളിലെ വസന്തകാലം, ചിന്തകളുടെ ചില്ലകള്‍, ഹൃദയപൂര്‍വ്വം എന്നീ കൃതികളിലും ആ ധൈഷണികതയുടെ മുദ്രകള്‍ പതിപ്പിച്ചു നല്‍കിയിട്ടാണ്‌ ടീച്ചര്‍ വിടവാങ്ങിയത്‌.ഓര്‍മകളിലെ വസന്തകാലം ആത്മകഥാരൂപത്തിലെഴുതിയ ടീച്ചറുടെ കലാലയ ഓര്‍മകളാണ്‌. വായിക്കാനെടുത്താല്‍ വായിച്ചുതീര്‍ന്നാല്‍ മാത്രം താഴത്തുവയ്‌ക്കുന്ന സുന്ദരഗദ്യത്തിന്റെ ഒഴുക്കാണ്‌ ആ കൃതി. സ്വാത്മത്തെ പുകഴ്‌ത്തിക്കാണിക്കലല്ല മറിച്ച്‌ രണ്ടു കലാലയങ്ങളെ ഭാവിതലമുറയ്‌ക്ക് പരിചയപ്പെടുത്തുകയാണ്‌ ടീച്ചര്‍. പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 ഒരര്‍ത്ഥത്തില്‍ ആ രണ്ടു കലാലയങ്ങളുടെ ആത്മകഥകൂടിയാണ്‌ ഓര്‍മകളിലെ വസന്തകാലം.

പ്രീഡിഗ്രിക്കാലത്തെ ടീച്ചറായിരുന്നില്ല പിന്നീടിന്നോളവും എനിക്ക്‌ ഹൃദയകുമാരി ടീച്ചര്‍. അഭയയിലേക്ക്‌ നീളുന്ന നടവഴി കടന്നു ചെല്ലുമ്പോഴൊക്കെയും ആ സൗമ്യസ്വരം എന്നെ ഹൃദയത്തില്‍ വന്നു തൊട്ടു വിളിച്ചു. മാതൃഭൂമി പുറത്തിറക്കുന്ന ടേബിള്‍ഡയറി ഒരുപാടുപകാരമുള്ള ഒന്നാണെന്ന്‌ ടീച്ചര്‍ എന്നോ ഒരിക്കല്‍ എന്റെ ഭര്‍ത്താവിനോടു പറഞ്ഞിരുന്നു. പിന്നീട്‌ എല്ലാ ഡിസംബര്‍ അവസാനവും ഞാന്‍ ആ ടേബിള്‍ഡയറിയുമായി ടീച്ചറെ കാണാന്‍ പോകുമായിരുന്നു. ആംഗലേയത്തിലുള്ള ടീച്ചറിന്റെ നന്ദിപറച്ചില്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു. ഇനി ഡിംസബറില്‍ ഡയറിയുമായി എനിക്കാ പടികയറിച്ചെല്ലേണ്ടി വരില്ല. അതു കൈയില്‍ കിട്ടുമ്പോള്‍ നിഷ്‌കളങ്കമായി എന്നോടു പുഞ്ചിരിക്കാനും സൗമ്യമായ ചിരി കൊണ്ട്‌ എന്റെ ഉള്ളുണര്‍ത്താനും ഒരാളില്ല.

മാതൃഭൂമി ടെലിവിഷന്‍ 'അവര്‍ കണ്ടുമുട്ടുമ്പോള്‍' എന്ന പരിപാടിയില്‍ ഒരിക്കല്‍ ഹൃദയ കുമാരിടീച്ചറെയും സുഗതകുമാരിടീച്ചറെയും പങ്കെടുപ്പിച്ചിരുന്നു. ആ പരിപാടിയില്‍ പങ്കെടുക്കാന്‍ അതി ന്റെ അണിയറശില്‍പ്പികള്‍ വിളിച്ചപ്പോഴൊക്കെ ഹൃദയകുമാരിടീച്ചര്‍ പലതും പറഞ്ഞൊഴിഞ്ഞു. ഒരു ഡല്‍ഹിയാത്രയ്‌ക്ക് തലേന്ന്‌ എന്നെത്തേടി ഒരു വിളിയെത്തി, മാതൃഭൂമിയില്‍ നിന്ന്‌. ടീച്ചര്‍ സമ്മതി ച്ചിട്ടുണ്ട്‌. രാധിക ആ ഇന്റര്‍വ്യൂ ചെയ്യണമെന്ന്‌ എന്റെ ജീവിതത്തിലെ സമ്മോഹന മുഹൂര്‍ത്ത ങ്ങളിലൊന്നായിരുന്നു ആ ഇന്റര്‍വ്യൂ. വൈകുന്നേരത്തെ അന്തിവെയില്‍ പരക്കുമ്പോള്‍ പറന്നടുത്ത കൊതുകുകളില്‍ നിന്നും രക്ഷനേടാന്‍ ടീച്ചര്‍ എനിക്ക്‌ ഒഡോമസ്‌ തന്നു. ആ സ്‌നേഹം അങ്ങനെയും എനിക്കനുഭവിക്കാനായി.

ഭര്‍ത്താവ്‌ പി.കെ. രാജശേഖരനൊപ്പം പലതവണ ഞാനവിടെ പോയിട്ടുണ്ട്‌. അപ്പോഴൊക്കെയും അതിവാചാലമായി ടീച്ചര്‍ സാഹിത്യത്തെക്കുറിച്ച്‌ പലതും സംസാരിച്ചിരുന്നു. ഇനിയിപ്പോള്‍ പതിനായിരക്കണക്കിന്‌ വരുന്ന ആ പുസ്‌തശേഖരവും എഴുത്തുമുറിയും അനാഥമായിരിക്കുകയാണ്‌.

എന്നെ അതിശയിപ്പിച്ചതിതൊന്നുമല്ല, സങ്കടപ്പെടുത്തുന്നതും. ടീച്ചറിന്റെ വിയോഗത്തിനു ശേഷം ഒരു ദിവസം വീട്ടിലെത്തിയ ഞങ്ങളോടു സര്‍ജ്‌ജറിക്ക്‌ തലേന്നു രാത്രിയിലെ ടീച്ചറെപ്പറ്റി സുഗതകുമാരി ടീച്ചര്‍ സംസാരിക്കുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ ഒരു വിദേശസുഹൃത്തിനോടും ഭാര്യയോടും ഷേക്‌സ്പിയര്‍കൃതികളെക്കുറിച്ച്‌ ഉര്‍ജ്‌ജ്വസ്വലമായി സംസാരിച്ചത്രേ ടീച്ചര്‍. പിന്നീട്‌ സുഗതകുമാരിടീച്ചറിനോട്‌ ശാകുന്തളം മലയാളത്തില്‍ ചൊല്ലാനാവശ്യപ്പെട്ടു. എ.ആര്‍ ന്റെ പരിഭാഷയിലെ ശാകുന്തളത്തിലെ വാതാനുകുലം എന്ന വാക്കിന്റെ സൗന്ദര്യത്തെപ്പറ്റി ദീര്‍ഘമായി സംസാരിച്ച ടീച്ചര്‍ പിന്നീടു രാത്രിയില്‍ കടലിനെക്കുറിച്ചു മനോഹരമായ ഒരു കവിത എഴുതുകയും ചെയ്‌തു. പിറ്റേന്നു സര്‍ജറിക്കു വിധേയയായ ടീച്ചര്‍ ആ ആഘാതത്തില്‍ നിന്നു ജീവിതത്തിലേക്കു തിരിച്ചുവന്നില്ല.
ഷേക്‌സ്പിയറും ശാകുന്തളവും കടലും തമ്മില്‍ എന്തു ബന്ധമെന്ന്‌ എനിക്കറിയില്ല. പക്ഷേ അതിനെ മൂന്നിനേയും കൂട്ടിയിണക്കിയ കണ്ണിയെ എനിക്കറിയും. സാഹിത്യത്തോടും സംസ്‌കാരത്തോടും ഹൃദയംകൊണ്ടു സംവദിച്ച, അവയെ ഹൃദയത്തിലേറ്റിയ ടീച്ചര്‍ തനിക്കിഷ്‌ടപ്പെട്ട വ്യക്‌തികളെക്കുറിച്ച്‌ ആലോചിച്ചും സംസാരിച്ചും കേട്ടുമാണ്‌ ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്‌. കടല്‍പോലുള്ള പാശ്‌ചാത്യ/പൗരസ്‌ത്യ സാഹിത്യസംസ്‌കാരങ്ങളെ ഉള്ളടക്കിയ ആ വ്യക്‌തിയില്‍ നിന്നും ജീവിതാന്ത്യത്തില്‍ നമുക്ക്‌ കടല്‍ എന്നൊരു കാവ്യം കിട്ടിയതില്‍ അത്ഭുതപ്പെടുകയേ വേണ്ട.

എന്തായാലും ഒന്നു തീര്‍ച്ച. അധ്യാപിക, വാഗ്മി, വിദ്യാഭ്യാസവിചക്ഷണ,കവി, എഴുത്തുകാരി എന്നീ നിലകളില്‍ ഇത്രയും പ്രശോഭിച്ച ഒരാള്‍ ഇനിയുണ്ടാകുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതൊക്കെയുള്ളപ്പോഴും ഹൃദയപൂര്‍വ്വം സംസാരിക്കുകയും സൗമ്യതയോടെ എന്തിനേയും സ്വീകരിക്കുകയും ചെയ്യുന്നത്ര വിശാലതയുള്ള സംസ്‌കാരസമ്പന്നയായ ഹൃദയത്തിനുടമ ഉണ്ടാകുമോ എന്നാലോചിച്ചാല്‍ ഇല്ല തന്നെ. ആ ക്ലാസ്സുകള്‍ അന്യമായിപ്പോയാല്‍ നഷ്‌ടബോധമുണ്ടാക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഇപ്പോള്‍ തോന്നുന്നുണ്ടാവുമല്ലോ. ഇല്ലേ?
-
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyMon Jul 27, 2015 9:27 am

പെണ്‍ പെരുമ !!! 608472 പെണ്‍ പെരുമ !!! 608472 പെണ്‍ പെരുമ !!! 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyTue Jul 28, 2015 9:29 am

ഐ.എ.എസ്‌... ഒരു കടമ്പയല്ല പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 272323 പെണ്‍ പെരുമ !!! 811586

അഖിലേന്ത്യാതലത്തില്‍ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയ്‌ക്ക് രണ്ടാം റാങ്കു കരസ്‌ഥമാക്കിയ ഡോ. രേണുരാജ്‌ സിവില്‍ സര്‍വ്വീസ്‌ കടമ്പകളെപ്പറ്റി സംസാരിക്കുന്നു.

കുറച്ചു നാളുകള്‍ക്കു മുന്‍പ്‌ വരെ മലയാളികളെ സംബന്ധിച്ച്‌ സിവില്‍ സര്‍വ്വീസ്‌ പരീക്ഷ ഒരു ബാലികേറാമലയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ആദ്യ സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കുന്നവരില്‍ കൂടുതലും മലയാളികളാണ്‌.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അഖിലേന്ത്യാതലത്തില്‍ ഒന്നാംസ്‌ഥാനം സ്വന്തമാക്കിയ ഹരിത വി. കുമാറിന്റെ പാത പിന്‍തുടര്‍ന്ന്‌ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഇത്തവണ രണ്ടാം റാങ്കു സ്വന്തമാക്കിയിരിക്കുന്നത്‌ ചങ്ങനാശ്ശേരി സ്വദേശിനി ഡോ. രേണുരാജാണ്‌.
തീവ്രമായ ആഗ്രഹത്തോടെ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയെ സമീപിച്ചാല്‍ ഏതൊരു ശരാശരിക്കാരനും ഐ.എ.എസ്‌. ഒരു കടമ്പയാകില്ലെന്ന്‌ ഡോ. രേണു തന്റെ അനുഭവത്തിന്റെ അടിസ്‌ഥാനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.

ആതുരസേവനരംഗത്തു നിന്നും സിവില്‍ സര്‍വ്വീസിലേക്ക്‌? പെണ്‍ പെരുമ !!! 559487

ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ്‌ തെരേസാസ്‌ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ സിവില്‍ സര്‍വ്വീസ്‌ എന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെക്കാലത്തൊക്കെ സിവില്‍ സര്‍വ്വീസ്‌ ഒരു കിട്ടാക്കനിയാണെന്നായിരുന്നു പൊതുവെയുള്ള ധാരണ.
അതുകൊണ്ട്‌ ആദ്യം സുരക്ഷിതമായ മറ്റൊരു പ്ര?ഫഷന്‍ തിരഞ്ഞെടുക്കണം എന്നു തോന്നിയിരുന്നു. അതുകൊണ്ട്‌ എന്‍ട്രന്‍സ്‌ കോച്ചിംഗിന്റെ കൂടി സൗകര്യം കണക്കിലെടുത്ത്‌ പ്ലസ്‌ടു പഠിച്ചത്‌ തൃശൂര്‍ സേക്രട്ട്‌ഹാര്‍ട്ട്‌ സ്‌കൂളില്‍ ആയിരുന്നു.

ആദ്യ അവസരത്തില്‍ തന്നെ മെഡിക്കല്‍ എന്‍ട്രന്‍സിന്‌ 60-ാം റാങ്കു നേടുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന്‌ എം.ബി.ബി.എസ്‌. കരസ്‌ഥമാക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ കല്ലുവാതിക്കല്‍ ഇ.എസ്‌.ഐ. ഹോസ്‌പിറ്റലില്‍ സേവനമനുഷ്‌ഠിക്കുന്ന സമയത്താണ്‌ പഴയ സിവില്‍ സര്‍വ്വീസ്‌ മോഹം പൊടി തട്ടിയെടുത്തത്‌.

സദാസമയവും പഠിക്കുന്നവര്‍ക്ക്‌ മാത്രമാണോ സിവില്‍ സര്‍വ്വീസ്‌ സ്വന്തമാക്കാന്‍ കഴിയുന്നത്‌?

എന്റെ അനുഭവത്തില്‍ ഒരിക്കലുമല്ല. ദിവസം 4 മണിക്കൂറില്‍ കൂടുതല്‍ പഠനത്തിനായി ഞാന്‍ ചിലവഴിച്ചിട്ടില്ല. പരീക്ഷാസമയങ്ങളില്‍പോലും കൃത്യം 8 മണിക്കൂര്‍ ഉറങ്ങുമായിരുന്നു. തുടര്‍ച്ചയായി ഒരേ സമയം കുത്തിയിരുന്ന്‌ പഠിക്കുന്ന ഒരു ശീലവുമില്ലായിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പഠനത്തോടൊപ്പം തന്നെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 3-ാം വയസ്സു മുതല്‍ ഭരതനാട്യവും, കുച്ചിപ്പുടിയും മോഹിനിയാട്ടവും അഭ്യസിച്ചിരുന്നു. സ്‌കൂള്‍ കോളജ്‌ കാലയളവില്‍ ജില്ലാതല യുവജനോല്‍സവങ്ങളില്‍ വരെ പങ്കെടുത്തിരുന്നു. അതോടൊപ്പം തന്നെ കവിത, ലേഖനം തുടങ്ങിയ എഴുതുന്ന ശീലമുണ്ടായിരുന്നു.

സിവില്‍ സര്‍വ്വീസ്‌ ഇന്റര്‍വ്യൂ നടക്കുന്ന സമയത്തുപോലും ഞാന്‍ ഇ.എസ്‌.ഐ.യില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഐ.എ.എസിന്റെ മെയിന്‍ എക്‌സാം നടക്കുന്ന സമയത്ത്‌ മാത്രമാണ്‌ ലീവെടുത്ത്‌ 6 മണിക്കൂര്‍ പഠിത്തത്തില്‍ ഏര്‍പ്പെട്ടത്‌.

പുസ്‌തകപ്പുഴു ആയിരുന്നതുകൊണ്ട്‌ മാത്രം സ്വന്തമാക്കാവുന്ന ഒന്നല്ല സിവില്‍ സര്‍വ്വീസ്‌. മനസ്സിനെ പാകപ്പെടുത്തിയെടുക്കുക എന്നത്‌ മാത്രമാണ്‌ ഇതില്‍ പ്രധാനം. പെണ്‍ പെരുമ !!! 559487

എന്നാലും പലരുടെയും മനസ്സില്‍ ഐ.എ.എസ്‌. ഒരു വലിയ കടമ്പ ആയിട്ടാണ്‌ തോന്നുന്നത്‌?

സിവില്‍ സര്‍വ്വീസ്‌ പരീക്ഷ തീര്‍ത്തും എളുപ്പമാണെന്ന്‌ പറയില്ല. പക്ഷേ ചെറുപ്പം മുതലേ അങ്ങനെ ഒരു ആഗ്രഹത്തോടെ ചിട്ടയോടെ പരിശീലിച്ചാല്‍ ഇതൊരിക്കലും ഒരു കടമ്പയാകില്ല.
ഒരു പ്രത്യേക വിഷയം മാത്രമല്ല ഇതിനുവേണ്ടി പഠിക്കാനുള്ളത്‌. അതുകൊണ്ടാണ്‌ പലര്‍ക്കും ഇത്‌ പ്രയാസമായി തോന്നുന്നത്‌. പിന്നെ ഒരു സെറ്റ്‌ പരീക്ഷ തീരാന്‍ ഒരു വര്‍ഷമെടുക്കുന്നതും പലര്‍ക്കും ബുദ്ധിമുട്ടായി തോന്നും. അതിനെയൊക്കെ മറികടക്കാന്‍ ഒരു മനസ്സുണ്ടായാല്‍ മാത്രം മതി.
പിന്നെ കൃത്യമായി പത്രം വായിക്കുകയും പരമാവധി വാര്‍ത്തകള്‍ അറിയാന്‍ ശ്രമിക്കുകയും വേണം. ഒരു ദിവസംപോലും ഇതിനു മുടക്കം വരരുത്‌. അങ്ങനെ തടസ്സം നേരിട്ടാല്‍ പിന്നെ അപ്‌ഡേറ്റ്‌ ആകാന്‍ പ്രയാസമായിരിക്കും.

പിന്നെ ഒരു സുപ്രഭാതത്തില്‍ നേടിയെടുക്കാന്‍ പറ്റുന്ന ഒന്നല്ല സിവില്‍ സര്‍വ്വീസ്‌. ചെറുപ്പം മുതലേ അതിനുവേണ്ടി പരിശ്രമിച്ചെങ്കില്‍ മാത്രമേ ഈ വലിയ ലക്ഷ്യത്തിലേക്ക്‌ എത്താന്‍ സാധിക്കൂ.
ഇതിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറ ചെയ്യേണ്ടത്‌, തീവ്രമായി ആഗ്രഹിക്കുക. എന്നിട്ട്‌ ആ ആഗ്രഹത്തിനനുസരിച്ച്‌ സിലബസുകള്‍ മനസ്സിലാക്കി പഠിക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ്‌.

ഇപ്പോള്‍ സിവില്‍ സര്‍വ്വീസ്‌ കോച്ചിംഗിനായി ധാരാളം സെന്ററുകള്‍ വരുന്നുണ്ട്‌?

അത്‌ നല്ലൊരു കാര്യമാണ്‌. പണ്ടു തന്നെ ഇങ്ങനെയുള്ള സ്‌ഥാപനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ സിവില്‍ സര്‍വ്വീസുകാരുണ്ടാകുമായിരുന്നു.
റിട്ടയര്‍ ചെയ്‌ത പ്രഗത്ഭരായ സിവില്‍ സര്‍വ്വീസുകാരാണ്‌ നമുക്ക്‌ അവിടെ ഗൈഡന്‍സ്‌ തരുന്നത്‌. എന്നെപ്പോലെ സാധാരണ കുടുംബത്തില്‍ നിന്നും വരുന്നവര്‍ക്ക്‌ ഈ ഗൈഡന്‍സ്‌ അത്യാവശ്യമാണ്‌.
എങ്കില്‍ മാത്രമേ സിലബസിനെപ്പറ്റി വ്യക്‌തമായി മനസ്സിലാക്കാന്‍ സാധിക്കൂ. പാലാ സിവില്‍ സര്‍വ്വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ സെന്ററില്‍ ഞാനും കോച്ചിംങിന്‌ പോകുന്നുണ്ടായിരുന്നു. അവര്‍ നമുക്കായി നടത്തിയ മോഡല്‍ പരീക്ഷയുടെ പല ചോദ്യങ്ങളും മെയിന്‍ പരീക്ഷയില്‍ ഉണ്ടായിരുന്നു.

അതുകൊണ്ടാണ്‌ എനിക്ക്‌ പ്രിലിമിനറിയും മെയിനും നല്ല രീതിയില്‍ വിജയിക്കാന്‍ കഴിഞ്ഞത്‌. ഇനിയും ഇത്തരം ധാരാളം കോച്ചിംങ്‌ സെന്ററുകള്‍ വരണം എന്ന്‌ ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്‌ ഞാന്‍.

കാരണം സിവില്‍ സര്‍വ്വീസ്‌ പരീക്ഷയ്‌ക്ക് മലയാളം ഓപ്‌ഷണല്‍ വിഷയമായി തിരഞ്ഞെടുത്ത എനിക്ക്‌ ഏതൊക്കെ പുസ്‌തകമാണ്‌ അതിനുവേണ്ടി വായിക്കേണ്ടത്‌ എന്നു പറഞ്ഞു തന്നത്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരാണ്‌.

സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ മലയാളം ഐച്‌ഛികമായി എടുത്ത്‌ വിജയം നേടിയവര്‍ വളരെ ചുരുക്കമാണ്‌?

സിവില്‍ സര്‍വ്വീസ്‌ പരീക്ഷയ്‌ക്ക് മൊത്തം ഒന്‍പത്‌ പേപ്പര്‍ ആണുള്ളത്‌. അതില്‍ ഏഴ്‌ പേപ്പര്‍ എല്ലാവര്‍ക്കും ഒരേ പോലെ പഠിക്കേണ്ട ഒന്നാണ്‌. അത്‌ ഇംഗ്ലീഷില്‍ തന്നെ എഴുതുകയും വേണം. അവസാനത്തെ രണ്ടു പേപ്പര്‍ രണ്ടു പാര്‍ട്ടാണ്‌.

അതില്‍ നമുക്ക്‌ ഇഷ്‌ടമുള്ള വിഷയം തിരഞ്ഞെടുക്കാം. സാധാരണ ആള്‍ക്കാര്‍ ചെയ്യുന്നത്‌ ഡിഗ്രിക്കു പഠിക്കുന്ന വിഷയം തന്നെ ഇതില്‍ ഓപ്‌ഷനായി തിരഞ്ഞെടുക്കുകയാണ്‌. അങ്ങനെ ചിന്തിച്ചിരുന്നുവെങ്കില്‍ ഞാന്‍ തിരഞ്ഞെടുക്കേണ്ടത്‌ മെഡിക്കല്‍ സയന്‍സാണ്‌.

എന്നാല്‍ ചെറുപ്പം മുതലേയുള്ള കവിത എഴുത്താണ്‌ എന്നെ മലയാളം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്‌. അത്‌ തീവ്രമായ ഒരു ആഗ്രഹമായിരുന്നു. ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ പഠിച്ച ഞാന്‍ പത്താംക്ലാസുവരെ മാത്രമേ മലയാളം പഠിച്ചിട്ടുണ്ടായിരുന്നുള്ളൂ.

വീട്ടമ്മയായ എന്റെ അമ്മയുടെ സബ്‌ജക്‌ട് മലയാളം ആയിരുന്നു. അതുകൊണ്ട്‌ അമ്മയുടെ ഒരു സപ്പോര്‍ട്ട്‌ ഇക്കാര്യത്തില്‍ കിട്ടുമെന്ന്‌ എനിക്കുറപ്പായിരുന്നു. അതിനുമപ്പുറം പറയുകയാണെങ്കില്‍ മാതൃഭാഷയോടുള്ള ഒരു സ്‌നേഹം. പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487

സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ മെയിന്‍ എക്‌സാം വിജയിച്ചാലും ഇന്റര്‍വ്യൂ ഒരു കടമ്പയാണെന്ന്‌ കേട്ടിട്ടുണ്ട്‌?

അങ്ങനെയൊന്നുമില്ല. ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അടങ്ങുന്ന ഒരു ബോര്‍ഡാണ്‌ നമ്മളെ ഇന്റര്‍വ്യൂ ചെയ്യുന്നത്‌. സാമൂഹികവും സാംസ്‌കാരികവുമായ നമ്മുടെ അറിവുകള്‍ പരിശോധിക്കുക എന്നതാണ്‌ ചെയ്യുന്നത്‌.

ശരിക്കും അവര്‍ ഇതിനെ ഒരു ഇന്റര്‍വ്യൂ ആയല്ല കണക്കാക്കുന്നത്‌. ഒരു പേഴ്‌സനാലിറ്റി ടെസ്‌റ്റ്. അത്രമാത്രം. ആത്മവിശ്വാസത്തോടെ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുക എന്നുള്ളതാണ്‌ നമ്മള്‍ ചെയ്യേണ്ടത്‌.

അറിയാത്ത ചോദ്യങ്ങള്‍ക്ക്‌ ഉത്തരമറിയില്ല എന്നു പറയാനുള്ള ആര്‍ജ്‌ജവം നമ്മള്‍ കാണിക്കണം. അല്ലാതെ അവരെ ഇംപ്രസ്‌ ചെയ്യിക്കാനായി അറിയാത്ത ചോദ്യങ്ങള്‍ക്ക്‌ നമ്മള്‍ എന്തെങ്കിലും ഉത്തരം പറഞ്ഞാല്‍ അത്‌ നമ്മുടെ പൊട്ടത്തരമായി അവര്‍ കണക്കാക്കും.

കുടുംബം നല്‍കുന്ന പിന്‍തുണ?

എന്റെയും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെ പിന്‍തുണ കൊണ്ടു മാത്രമാണ്‌ ഞാനിവിടെ വരെ എത്തിയത്‌. കെ.എസ്‌.ആര്‍.ടി.സി.യില്‍ നിന്നും ഡി.റ്റി.ഒ. ആയി റിട്ടയര്‍ ചെയ്‌ത അച്‌ഛന്‍ രാജകുമാരന്‍നായരും വീട്ടമ്മയായ ലതയും എം.ബി.ബി.എസ്‌. വിദ്യാര്‍ത്ഥിനി ആയ അനിയത്തി രമ്യാരാജും എനിക്ക്‌ അത്രമേല്‍ പിന്‍തുണ നല്‍കിയിരുന്നു.

വിവാഹം കഴിഞ്ഞിട്ടും എനിക്ക്‌ ഇത്‌ നേടാനായത്‌ മംഗലാപുരം മെഡിക്കല്‍ കോളജില്‍ എം.ഡി. ചെയ്യുന്ന ഭര്‍ത്താവ്‌ ഭഗതും കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തന്ന പിന്‍തുണ കൊണ്ടു മാത്രമാണ്‌.

എനിക്കു മാത്രമല്ല സിവില്‍ സര്‍വ്വീസ്‌ സ്വപ്‌നം കാണുന്ന ഏതൊരാള്‍ക്കും കുടുംബത്തിന്റെ പിന്‍തുണയില്‍ മാത്രമേ ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyTue Jul 28, 2015 1:15 pm

പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyTue Aug 04, 2015 6:34 pm

അവനെ എനിക്കു വേണമായിരുന്നു പെണ്‍ പെരുമ !!! 559487

പെണ്‍ പെരുമ !!! Philip-family.jpg.image.576.432

ആദ്യ പുത്രനെ കൊന്നുകളയാൻ വിധിച്ച വൈദ്യശാസ്ത്രത്തോടു പൊരുതി ജയിച്ച അമ്മ. പാതി മുറിഞ്ഞ ചുണ്ടുകളിൽ പുഞ്ചിരിയും ആത്മവിശ്വാസവും നൽകി വെളിച്ചം നിറച്ചത് മകനു മാത്രമല്ല, മുഖവൈകല്യങ്ങളുളള ഇരുന്നൂറോളം പേർക്ക്...

അന്ന് ഫിലിപ്പിന് ആറുവയസ്സ്. ഒരു ദിവസം സന്ധ്യയ്ക്കു യുഎസ്സിലെ വീട്ടിൽ ഒരു ടെലിവിഷൻ ഡോക്യുമെന്ററി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാനും ഭർത്താവ് സന്തോഷും. ഇന്തോനീഷ്യയിൽ നടന്ന ഒരു സംഭവമാണ് ഉള്ളടക്കം. പിളർന്ന ചുണ്ടുകളും കൂട്ടി യോജിപ്പിച്ച താടിയുമായി ജനിച്ച ഒരു പെൺകുട്ടി. അവളെ അവർ നാടു കടത്തുകയാണ്. ദൈവകോപം എന്നും ദു:ശ്ശകുനം എന്നും ആണ് ആ പെൺകുട്ടിയെ അവർ വിളിക്കുന്നത്. ഉള്ളിൽ കൂർത്ത ഒരു മുള്ളു തറഞ്ഞുകയറും പോലെ വേദനയായി മാറി ആ കാഴ്ച ഞങ്ങൾക്ക്. മടിയിലിരുന്ന ഫിലിപ്പിനെ ഞാൻ ചേർത്തു പിടിച്ചു. അവനെപ്പോലെ ജനിച്ച ഒരു കുഞ്ഞ്. വൈകല്യങ്ങളുമായി ജനിക്കുന്നവര്‍ക്ക് മരണം വിധിക്കാൻ മറ്റുള്ളവർക്ക് ആരാണ് അധികാരം കൊടുത്തത്? ഞങ്ങളുടെ കുഞ്ഞിനെ ജനിക്കും മുമ്പേ മരിക്കാൻ വിധിച്ചപ്പോള്‍ അതിന് തയാറായിരുന്നെങ്കിൽ അവൻ ഇങ്ങനെ എന്റെ മടിയിലിരുന്ന് ചിരിക്കുമായിരുന്നോ?

പതിനഞ്ച് വർഷങ്ങൾക്കു മുമ്പ് ഒരു മാർച്ച് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞ ശേഷമുള്ള ആദ്യത്തെ അൾട്രാ സൗണ്ട് സ്കാനിങ്. കുഞ്ഞ് ആണാണോ പെണ്ണാണോ, അറിയാനുളള ആഗ്രഹം എന്റെ അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍ തെളിഞ്ഞു നിന്നു. എന്റെ മനസ്സു പറഞ്ഞു, ആൺകുട്ടി.

ഞാൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. സന്തോഷ് ബാംഗ്ലൂരും. വിവാഹശേഷം ഞങ്ങൾ യുഎസ്സിൽ താമസമായി. ഞാൻ അന്ന് നഴ്സ് എയ്ഡായി ജോലി നോക്കുന്നു. സന്തോഷ് ടെലിമാർക്കറ്റർ. എന്റെയും സന്തോഷിന്റെയും സ്നേഹത്തിൽ ദൈവത്തിന്റെ അനുഗ്രഹം, അതാണ് ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ്. സ്കാനിങ് റിപ്പോർട്ടുകൾക്കായി അമേരിക്കയിലെ ആ ആശുപത്രി വരാന്തയില്‍ കാത്തിരിക്കുമ്പോൾ അവന്റെ വരവിനു വേണ്ടി തുടിക്കുകയായിരുന്നു എന്റെ മനസ്സ്.

സ്വപ്നങ്ങളിൽ നിഴൽ വീഴുന്നു

ഡോക്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ അദ്ദേഹം ഒട്ടും സംശയിക്കാതെ പറഞ്ഞു. ‘നമുക്കെല്ലാവർക്കും ഇഷ്ടം പെർഫെക്ട് ആയ റിപ്പോർട്ടുകൾ കാണാനാണ്. പക്ഷേ ഇത് അങ്ങനെയല്ല’.

അദ്ദേഹം ‘ഹൈ റിസ്ക്’ ഗൈനക്കോളജിസ്റ്റിനെ എനിക്കു സജസ്റ്റ് ചെയ്തു. കുറച്ചു നേരത്തേക്കു എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. എന്റെ അമ്മ വിതുമ്പി കരയാൻ തുടങ്ങിയിരുന്നു. ആശുപത്രിയുടെ നീളൻ ഇടനാഴിയിലൂടെ പരിഭ്രമിച്ച് ഓടുമ്പോൾ കുഞ്ഞിന്റെ ഹൃദയത്തിൽ ഒരു ദ്വാരമുണ്ട് എന്നും അണ്ണാക്ക് ഒട്ടിപോയിരിക്കുകയാണെന്നും മാത്രമേ ഞാന്‍ മനസ്സിലാക്കിയിരുന്നുള്ളൂ. കുഞ്ഞിന് മുച്ചുണ്ട് ഉണ്ടെന്നും അവർ പറഞ്ഞു.

പക്ഷേ, പുതിയതായി കണ്ട ഡോക്ടറിനും ആശ്വാസം തരുന്ന ഒന്നും പറയാനില്ല. ‘കുഞ്ഞിന്റെ മുഖത്തിന്റെ വലതു വശം മുഴുവനായും കോടിയിരിക്കുകയാണ്. കുടൽ വാരിയെല്ലുകൾക്കിടയിലേക്ക് കയറി ഇരിക്കുന്നു. ഇതുമൂലം ശ്വാസകോശത്തിന്റെ വികാസം സംഭവിക്കില്ല. ജനിച്ചു വീണാലും ഈ കുഞ്ഞ് ജീവിക്കാൻ സാധ്യത കുറവ്. മാത്രമല്ല അമ്മയുടെ ആരോഗ്യത്തേയും ബാധിക്കാം. അബോർഷൻ ആണു നല്ലത്.’ ഒന്നും പറയാതെ ഞാൻ അവിടെ നിന്നിറങ്ങി. ‘അടുത്ത സ്കാനിങ് വരെ കാത്തിരിക്കാം’ എന്നേ സന്തോഷിനും ഡോക്ടറോട് പറയാനുളളായിരുന്നു.

ആദ്യത്തെ കുഞ്ഞ്, ഞങ്ങൾക്ക് അവനെ വേണമായിരുന്നു. സന്തോഷിനും. എങ്ങനെ അവനെ വളർത്തും എന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷേ അവന്റെ ജീവന്‍ ഇല്ലാതാക്കില്ല എന്നു ഞങ്ങള്‍ തീരുമാനിച്ചു. അദ്ഭുതങ്ങൾക്കായി ഞങ്ങൾ ദൈവത്തോട് അപേക്ഷിച്ചു. അടുത്ത സ്കാനിങ്ങിനായി ചെന്നപ്പോൾ വരുംവരായ്കകളെ കുറിച്ച് ഡോക്ടർ ഒരിക്കൽ കൂടി ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഞങ്ങൾക്ക് പിന്മാറാൻ കഴിയുമായിരുന്നില്ല. ഒടുവിൽ സ്കാനിങ് റൂമിലേക്ക്.

‘ഇറ്റ് ഈസ് എ മിറക്കിൾ’ റിപ്പോർട്ട് കണ്ട് ഡോക്ടർ അദ്ഭുതപ്പെട്ടു. സംഭവിച്ചത് അദ്ഭുതമായിരുന്നു. കുഞ്ഞിനു കുടൽ കൃത്യസ്ഥാനത്തായി. ബാക്കി പ്രശ്നങ്ങളെല്ലാം ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതായിരുന്നു. 2000 ജൂലൈ ഇരുപത്തിയേഴിന് എന്റെ ഫിലിപ്പ് ജനിച്ചു. പക്ഷേ, പരീക്ഷണങ്ങൾ വിട്ടൊഴിഞ്ഞില്ല. കുഞ്ഞിനു തലച്ചോറിൽ അപാകതകൾ, ഹൃദയത്തിനും വൃക്കയ്ക്കും തകരാറുകൾ. മുറിഞ്ഞ ചുണ്ടുകൾ.....പക്ഷേ, ഫിലിപ്പ് ജീവിക്കാനായി ജനിച്ചു എന്ന് ഞാൻ ഉറപ്പിച്ചു.

രണ്ടാഴ്ചകൾക്കുളളിൽ ആദ്യ സർജറി. ഓരോ ആഴ്ചയിലുമുളള ആശുപത്രി സന്ദർശനം. ഫിലിപ്പിനേക്കാൾ വേദന ഞങ്ങൾക്കായിരുന്നു. അവന്റെ കൈകൾ രണ്ടും ഞങ്ങൾ കെട്ടിയിട്ടു. അവൻ അറിയാതെ മുഖത്തു മാന്തിയാൽ സ്റ്റിച്ചുകൾ തുന്നിച്ചേർത്ത അവന്റെ മുഖം ചോരയിൽ കുതിരുമായിരുന്നു. ഒരു നിമിഷത്തെ അശ്രദ്ധ പോലും ഡോക്ടര്‍മാരുടെ പരിശ്രമങ്ങളെ നിഷ്ഫലമാക്കും. അവനെ നോക്കാനായി ഞാനും സന്തോഷും ഷിഫ്റ്റുകൾ മാറി മാറി നോക്കി. ഞങ്ങളുടെ കഷ്ടപ്പാടു കണ്ട് സന്തോഷിന്റെ അച്ഛനമ്മമാർ ഫിലിപ്പിനായി ജോലി ഉപേക്ഷിച്ചു.

പക്ഷേ, പ്രശ്നങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല. തലച്ചോറിന്റെ അപാകത മൂലം കുഞ്ഞിനു ബുദ്ധിവികാസം സംഭവിക്കില്ല എന്നു ഡോക്ടർമാർ വിധി എഴുതി. ഫിലിപ്പ് മറ്റു കുഞ്ഞുങ്ങളെ പോലെ സംസാരിക്കുകയോ നടക്കുകയോ ചെയ്യില്ല എന്നായിരുന്നു അവരുടെ അനുമാനം. ഫിലിപ്പിനെ സ്പെഷല്‍ സ്കൂളില്‍ ചേര്‍ക്കാൻ അവർ ആവശ്യപ്പെട്ടു.

അവിടെ നിന്നുമാണു ചെറിയ ചെറിയ കാര്യങ്ങൾ പോലും ചെയ്യാന്‍ അവൻ പഠിക്കുന്നത്. അഞ്ചാം വയസ്സിലാണു ഫിലിപ്പ് നടന്നു തുടങ്ങുന്നത്. അതോടെ സാധാരണ സ്കൂളിലേക്ക് മാറ്റി. പക്ഷേ, സ്പെഷൽ എ‍ഡ്യുക്കേഷൻ തുടർന്നു. കാര്യങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കാനും നന്നായി സംസാരിക്കാനും അത് അവനെ സഹായിച്ചു. മറ്റുള്ളവരോടു നന്നായി ഇടപെടാൻ ആ മാറ്റം അവനെ സഹായിച്ചു. 22 സർജറികൾ... അനവധി സഹനങ്ങള്‍. ഇന്നു ഫിലിപ്പിനു 15 വയസ്സ്. കഴിഞ്ഞ ‌ഏപ്രിലിൽ ഞങ്ങളുടെ പ്രാർത്ഥന ദൈവം ചെവിക്കൊണ്ടു. നിരവധി പരിശോധനകൾക്കു ശേഷം ഡോക്ടർമാർ അവനെ ‘സമ്പൂർണൻ’ എന്നു വിധി എഴുതി. അവന്റെ മാനസിക ബൗദ്ധിക നിലവാരം 15 വയസ്സുള്ള കുട്ടിയുടേതു തന്നെയാണു എന്നവർ തീർച്ചപ്പെടുത്തി. ഇന്നവൻ പഠിക്കുന്നതു രാജ്യത്തെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നിലാണ്. ഇന്നിപ്പോൾ ഫിലിപ്പ് ഒരു പബ്ലിക് സ്പീക്കർ കൂടിയാണ്. തന്റെ അനുഭവം അവൻ പൊതു വേദികളിലും റേഡിയോയിലും ടെലിവിഷനിലും പങ്കുവയ്ക്കുന്നു. അബോർഷനെ തടയേണ്ടതിന് ജീവിക്കുന്ന തെളിവാണ് താൻ എന്ന് അവൻ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു.

സ്നേഹം പരിധികളില്ലാതെ...

ഫിലിപ്പിന് ആറു വയസുണ്ടായിരുന്നപ്പോൾ കണ്ട ആ ഡോക്യുമെന്ററി ജീവിതത്തെ മറ്റൊരു രീതിയിൽ മാറ്റിയിരുന്നു. ഇന്ത്യയിലെ ഉള്‍നാടൻ ഗ്രാമങ്ങളിൽ ആ ഡോക്യുമെന്ററിയിൽ കണ്ടതിനു സമാനമായ സാഹചര്യങ്ങൾ ഉണ്ടാകാമല്ലോ എന്ന ചിന്ത വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു ഞങ്ങളെ. കുഞ്ഞുങ്ങൾ അവർ ചെയ്യാത്ത തെറ്റിനു ശിക്ഷിക്കപ്പെടണോ എന്ന ചിന്തയിൽ നിന്നാണ് ലവ് വിത്തൗട്ട് റീസൺ എന്ന പ്രസ്ഥാനം മനസ്സില്‍ പിറവി എടുത്തത്.

മുഖവൈകല്യങ്ങളോടെ ജനിച്ചവരുടെ ഓപറേഷൻ സൗജന്യമായി ചെയ്തു നൽകുകയാണ് ലൗ വിതൗട്ട് റീസൺ തുടങ്ങിയതിനു പിന്നിലെ ഉദ്ദേശം. അവരെക്കുറിച്ച് ഞങ്ങളെ അറിയി ച്ചാൽ ശസ്ത്രക്രിയയുടെ ചെലവ്, പണം, ഡോക്ടര്‍, മരുന്നുകൾ എല്ലാം സൗജന്യമായി നല്‍കും. ഇതിന് പ്രായ പരിധിയില്ല.

കർണ്ണാടകയിലെ ഗല്ലിഹള്ളി എന്ന ഗ്രാമത്തിൽ നിന്നും ഒരു ഉദാഹരണം പറയാം. അവിടെ പച്ചക്കറി ക‌ൃഷി ചെയ്യുന്നവരാണു സുനിതയും ചന്ദ്രപ്പയും. സുനിതയുടെ ഗർഭകാലത്തിനു തുടക്കത്തിൽ തന്നെ കുഞ്ഞിനു മുച്ചുണ്ട് ഉണ്ടെന്നു തിരിച്ചറിഞ്ഞിരുന്നു. എന്നാൽ മരുന്നു കഴിക്കുന്നതു വഴി കുഞ്ഞിന്റെ അവസ്ഥ ഗർഭാശയത്തിൽ വച്ചു തന്നെ മാറും എന്നു ഡോക്ടർ പറഞ്ഞതോടെ അവർ കുഞ്ഞിനു ജന്മം നൽകാൻ തീരുമാനിച്ചു. പക്ഷേ കുഞ്ഞു ജനിച്ചത് മുച്ചുണ്ടോടു കൂടി. ‌‌അതോടെ കുഞ്ഞിനെ കാണുന്നതിൽ നിന്നും സംരക്ഷിക്കുന്നതിൽ നിന്നും ബന്ധുക്കൾ വിട്ടു നിന്നു. എന്നാൽ കുഞ്ഞിന്റെ അച്ഛന്റെ സഹോദരൻ ലവ് വിത്തൗട്ട് റീസൺ വഴി ശസ്ത്രക്രിയ നടത്താൻ മുന്‍കൈ എടുത്തു. ശസ്ത്രക്രിയ കഴിഞ്ഞു അവര്‍ അവൾക്ക് അമൂല്യ എന്നു പേരിട്ടു. ഇന്നു അമൂല്യയെ കാണാന്‍ എത്തുന്നവർ കുഞ്ഞിനെ എടുക്കാൻ മടിക്കാറില്ല. ഇപ്പോൾ അവൾ പുഞ്ചിരിക്കുന്നത്, തന്നെ നോക്കാൻ ഒരിക്കൽ വിസമ്മതിച്ചവർക്കു നേരെയാണ്.

ബാം‌ഗ്ലൂരിലെ ‘ലവ് വിത്തൗട്ട് റീസൺ’ ക്യാംപിൽ കണ്ടുമുട്ടിയ സ്ത്രീ എയ്‍ഡ്സ് ബാധിതയായിരുന്നു. ആരൊക്കെയോ അവരെ ലൈംഗികമായി ഉപയോഗിച്ചുകൊണ്ടിരുന്നു. കോടിയ മുഖവും മുറിഞ്ഞ ചുണ്ടുകളും മൂലം അവർക്കു ശരിയായി സംസാരിക്കുവാനോ താൻ അനുഭവിച്ചതെന്തെന്നു വെളിപ്പെടുത്താനോ അവർക്കു കഴിയുമായിരുന്നില്ല. സർജറിക്കു മുമ്പുളള രക്തപരിശോധനയിലാണ് അവർ എയ്ഡ്സ് ബാധിതയാണെന്ന് മനസ്സിലാവുന്നത്.

മുഖവൈകല്യങ്ങളോടെ ജനിക്കുന്ന നിരവധി സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നു. കുട്ടികൾ ഭിക്ഷാടനത്തിനു വിധിക്കപ്പെടുന്നു. ഒരു പരിധിവരെയെങ്കിലും ഇതു തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സർജറിക്കു ശേഷം ജീവിതം തിരികെ കിട്ടിയ സന്തോഷത്തോടെ അവർ നൽകുന്ന പുഞ്ചിരി, അതു മാത്രമാണ് ഞങ്ങളുടെ ആനന്ദം.

സാധ്യതകൾ ഇന്ത്യയിലും

പ്രതിവർഷം ഇന്ത്യയിൽ മാത്രം മുപ്പത്തയ്യായിരത്തോളം കുട്ടികളാണ് മുഖവൈകല്യങ്ങളുമായി ജനിക്കുന്നത് എന്നാണ് കണക്ക്. ലൗ വിതൗട്ട് റീസൺ എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടാൽ മുഖവൈകല്യങ്ങളുടെ ചികിത്സ സൗജന്യമായി നടത്താം. കർണാടകയിലും കേരളത്തിലുമായി 225ഓളം സർജറികൾ ഇതിനകം ഈ പ്രസ്ഥാനത്തിന്റെ കീഴില്‍ നടന്നിട്ടുണ്ട്. കർണാടകയിലെ മൂന്ന് ആശുപത്രികളിലാണു പ്രധാനമായും ചികിത്സ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ ഈ പ്രസ്ഥാനത്തോട് ചേർന്നു പ്രവർത്തിക്കാൻ താൽപര്യമുളള ആശുപത്രികൾക്കും ബന്ധപ്പെടാം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyWed Aug 05, 2015 9:17 am

sandeep wrote:
അവനെ എനിക്കു വേണമായിരുന്നു പെണ്‍ പെരുമ !!! 559487

പെണ്‍ പെരുമ !!! Philip-family.jpg.image.576.432

ആദ്യ പുത്രനെ കൊന്നുകളയാൻ വിധിച്ച വൈദ്യശാസ്ത്രത്തോടു പൊരുതി ജയിച്ച അമ്മ. പാതി മുറിഞ്ഞ ചുണ്ടുകളിൽ പുഞ്ചിരിയും ആത്മവിശ്വാസവും നൽകി വെളിച്ചം നിറച്ചത് മകനു മാത്രമല്ല, മുഖവൈകല്യങ്ങളുളള ഇരുന്നൂറോളം പേർക്ക്...


രണ്ടാഴ്ചകൾക്കുളളിൽ ആദ്യ സർജറി. ഓരോ ആഴ്ചയിലുമുളള ആശുപത്രി സന്ദർശനം. ഫിലിപ്പിനേക്കാൾ വേദന ഞങ്ങൾക്കായിരുന്നു. അവന്റെ കൈകൾ രണ്ടും ഞങ്ങൾ കെട്ടിയിട്ടു. അവൻ അറിയാതെ മുഖത്തു മാന്തിയാൽ സ്റ്റിച്ചുകൾ തുന്നിച്ചേർത്ത അവന്റെ മുഖം ചോരയിൽ കുതിരുമായിരുന്നു. ഒരു നിമിഷത്തെ അശ്രദ്ധ പോലും ഡോക്ടര്‍മാരുടെ പരിശ്രമങ്ങളെ നിഷ്ഫലമാക്കും. അവനെ നോക്കാനായി ഞാനും സന്തോഷും ഷിഫ്റ്റുകൾ മാറി മാറി നോക്കി. ഞങ്ങളുടെ കഷ്ടപ്പാടു കണ്ട് സന്തോഷിന്റെ അച്ഛനമ്മമാർ ഫിലിപ്പിനായി ജോലി ഉപേക്ഷിച്ചു.

പക്ഷേ, പ്രശ്നങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല. തലച്ചോറിന്റെ അപാകത മൂലം കുഞ്ഞിനു ബുദ്ധിവികാസം സംഭവിക്കില്ല എന്നു ഡോക്ടർമാർ വിധി എഴുതി. ഫിലിപ്പ് മറ്റു കുഞ്ഞുങ്ങളെ പോലെ സംസാരിക്കുകയോ നടക്കുകയോ ചെയ്യില്ല എന്നായിരുന്നു അവരുടെ അനുമാനം. ഫിലിപ്പിനെ സ്പെഷല്‍ സ്കൂളില്‍ ചേര്‍ക്കാൻ അവർ ആവശ്യപ്പെട്ടു.

അവിടെ നിന്നുമാണു ചെറിയ ചെറിയ കാര്യങ്ങൾ പോലും ചെയ്യാന്‍ അവൻ പഠിക്കുന്നത്. അഞ്ചാം വയസ്സിലാണു ഫിലിപ്പ് നടന്നു തുടങ്ങുന്നത്. അതോടെ സാധാരണ സ്കൂളിലേക്ക് മാറ്റി. പക്ഷേ, സ്പെഷൽ എ‍ഡ്യുക്കേഷൻ തുടർന്നു. കാര്യങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കാനും നന്നായി സംസാരിക്കാനും അത് അവനെ സഹായിച്ചു. മറ്റുള്ളവരോടു നന്നായി ഇടപെടാൻ ആ മാറ്റം അവനെ സഹായിച്ചു. 22 സർജറികൾ... അനവധി സഹനങ്ങള്‍. ഇന്നു ഫിലിപ്പിനു 15 വയസ്സ്. കഴിഞ്ഞ ‌ഏപ്രിലിൽ ഞങ്ങളുടെ പ്രാർത്ഥന ദൈവം ചെവിക്കൊണ്ടു. നിരവധി പരിശോധനകൾക്കു ശേഷം ഡോക്ടർമാർ അവനെ ‘സമ്പൂർണൻ’ എന്നു വിധി എഴുതി. അവന്റെ മാനസിക ബൗദ്ധിക നിലവാരം 15 വയസ്സുള്ള കുട്ടിയുടേതു തന്നെയാണു എന്നവർ തീർച്ചപ്പെടുത്തി. ഇന്നവൻ പഠിക്കുന്നതു രാജ്യത്തെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നിലാണ്. ഇന്നിപ്പോൾ ഫിലിപ്പ് ഒരു പബ്ലിക് സ്പീക്കർ കൂടിയാണ്. തന്റെ അനുഭവം അവൻ പൊതു വേദികളിലും റേഡിയോയിലും ടെലിവിഷനിലും പങ്കുവയ്ക്കുന്നു. അബോർഷനെ തടയേണ്ടതിന് ജീവിക്കുന്ന തെളിവാണ് താൻ എന്ന് അവൻ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു.

സ്നേഹം പരിധികളില്ലാതെ...

ഫിലിപ്പിന് ആറു വയസുണ്ടായിരുന്നപ്പോൾ കണ്ട ആ ഡോക്യുമെന്ററി ജീവിതത്തെ മറ്റൊരു രീതിയിൽ മാറ്റിയിരുന്നു. ഇന്ത്യയിലെ ഉള്‍നാടൻ ഗ്രാമങ്ങളിൽ ആ ഡോക്യുമെന്ററിയിൽ കണ്ടതിനു സമാനമായ സാഹചര്യങ്ങൾ ഉണ്ടാകാമല്ലോ എന്ന ചിന്ത വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു ഞങ്ങളെ. കുഞ്ഞുങ്ങൾ അവർ ചെയ്യാത്ത തെറ്റിനു ശിക്ഷിക്കപ്പെടണോ എന്ന ചിന്തയിൽ നിന്നാണ് ലവ് വിത്തൗട്ട് റീസൺ എന്ന പ്രസ്ഥാനം മനസ്സില്‍ പിറവി എടുത്തത്.

മുഖവൈകല്യങ്ങളോടെ ജനിച്ചവരുടെ ഓപറേഷൻ സൗജന്യമായി ചെയ്തു നൽകുകയാണ് ലൗ വിതൗട്ട് റീസൺ തുടങ്ങിയതിനു പിന്നിലെ ഉദ്ദേശം. അവരെക്കുറിച്ച് ഞങ്ങളെ അറിയി ച്ചാൽ ശസ്ത്രക്രിയയുടെ ചെലവ്, പണം, ഡോക്ടര്‍, മരുന്നുകൾ എല്ലാം സൗജന്യമായി നല്‍കും. ഇതിന് പ്രായ പരിധിയില്ല.



മുഖവൈകല്യങ്ങളോടെ ജനിക്കുന്ന നിരവധി സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നു. കുട്ടികൾ ഭിക്ഷാടനത്തിനു വിധിക്കപ്പെടുന്നു. ഒരു പരിധിവരെയെങ്കിലും ഇതു തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സർജറിക്കു ശേഷം ജീവിതം തിരികെ കിട്ടിയ സന്തോഷത്തോടെ അവർ നൽകുന്ന പുഞ്ചിരി, അതു മാത്രമാണ് ഞങ്ങളുടെ ആനന്ദം.

സാധ്യതകൾ ഇന്ത്യയിലും

പ്രതിവർഷം ഇന്ത്യയിൽ മാത്രം മുപ്പത്തയ്യായിരത്തോളം കുട്ടികളാണ് മുഖവൈകല്യങ്ങളുമായി ജനിക്കുന്നത് എന്നാണ് കണക്ക്. ലൗ വിതൗട്ട് റീസൺ എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടാൽ മുഖവൈകല്യങ്ങളുടെ ചികിത്സ സൗജന്യമായി നടത്താം. കർണാടകയിലും കേരളത്തിലുമായി 225ഓളം സർജറികൾ ഇതിനകം ഈ പ്രസ്ഥാനത്തിന്റെ കീഴില്‍ നടന്നിട്ടുണ്ട്. കർണാടകയിലെ മൂന്ന് ആശുപത്രികളിലാണു പ്രധാനമായും ചികിത്സ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ ഈ പ്രസ്ഥാനത്തോട് ചേർന്നു പ്രവർത്തിക്കാൻ താൽപര്യമുളള ആശുപത്രികൾക്കും ബന്ധപ്പെടാം.

പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyWed Aug 05, 2015 2:25 pm

പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyWed Aug 05, 2015 4:33 pm

great mother പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyMon Aug 24, 2015 8:37 am

പെങ്ങള് പ്രസവത്തിനു വീട്ടില്‍ വന്ന ദിവസം
മുതല്‍ എന്റെ കിടപ്പ് തറയില്‍ ....
അമ്മയും മോളും കട്ടിലില്‍ ....
എനിക്ക് അത് കണ്ടു കുരു പൊട്ടും ...
പണി കഴിഞ്ഞു ക്ഷിണിച്ചു ആണ് മനുഷ്യന്‍
വരുന്നത് എന്നിട്ടും കിടക്കുന്നത് തറയില്‍
.
അവള് വന്നതിനുശേഷം ഒരു ഗ്ലാസ് വെള്ളം എടുത്തു
തരില്ല അമ്മച്ചി
മോളെ ഊട്ടുന്നതിനും ഉറക്കുന്നതിനും ആണ്
അമ്മച്ചിക്ക് തല്പര്യം ...
.
ഒരു ഗ്ലാസ് ചായ താ അമ്മച്ചി
അമ്മച്ചി പറയും നീ പോയി അടുകളയില്‍ നിന്നും
എടുത്തു കുടിക്കൂ ...
പെങ്ങള്‍ കട്ടിലില്‍ നിന്നും ഒന്ന് അനങ്ങിയാല്‍
ഉടനെ അമ്മച്ചി ഉറക്കത്തില്‍ ആണേലും ഓടി ചെന്ന്
മോളെ നീ താഴെ ഇറങ്ങല്ലേ
എന്താ വേണ്ടേ മോള്‍ക്ക്‌ അമ്മ എടുത്തോണ്ട് വരാം ...
എനിക്ക് തൊക്കെ കാണുപ്പോ ...
കാലില്‍ നിന്നും ഒരു തരിപ്പാ ...
പിന്നെ പെങ്ങളുടെ വയറു കാണുപ്പോള്‍ പാവം
തോന്നും ....
എത്ര മാസം ആയി ഇവള്‍ ഇതും ചുമന്നു നടക്കുന്നു ..
.
ഇടക്ക് രാത്രി വേദന കൊണ്ട് എഴുന്നേല്‍ക്കും ..
അപ്പൊ അമ്മച്ചി വെള്ളം ചൂടാക്കി കൊടുക്കും ..
ഇവര്‍ രണ്ടു പേരും ഉറങ്ങാതെ ഇരിക്കുപ്പോ
എനിക്കും ഉറങ്ങാന്‍ കഴിയില്ല ...
ഇതെല്ലാം കാണിച്ചു വച്ച അളിയന്‍ സുഖം ആയി
സ്വന്തം വീട്ടില്‍ കിടന്നു ഉറങ്ങുന്നു
.
ഞാന്‍ പെങ്ങളോട് ചോദിക്കും ഡി അത്രക്ക്
വേദന എങ്ങനാ വരുന്നേ
അപ്പൊ അവള് പറയും ..
ഡാ കൊച്ചു ഇടക്ക് അങ്ങോടും ഇങ്ങോടും മറിയും
ഇടക്ക് എന്നെ ചവിട്ടും അപ്പൊ വേദനിക്കും ..
ഞാന്‍ വായും പൊളിച്ചു അത് കേട്ടോണ്ട്‌
ഇരുന്നു ...
.
അവള്‍ പറഞ്ഞു അങ്ങനെ നിയും അങ്കിള്‍ ആവും ..
ഞാന്‍ പറഞ്ഞു കോപ്പ് പത്തു ഇരുപത്തൊന്നു
വയസുള്ള എന്നെ അങ്കിള്‍ എന്നൊന്നും വിളിക്കണ്ട
കൊച്ച്
വേണേ ചേട്ടാ എന്ന് വിളിപ്പിച്ചോ
ഉടനെ പെങ്ങള്‍ അമ്മെ എന്ന് നിലവിളിച്ചു
അപ്പൊ ഞാന്‍ ചോദിച്ചു എന്താ പറ്റിയെ
പെങ്ങള്‍ പറഞ്ഞു കുഞ്ഞു ചവുട്ടുവാ ...
നിനക്ക് അറിയണോ ?
ഞാന്‍ ചോദിച്ചു അത് എങ്ങനെ ?
നീ എന്റെ വയറില്‍ ചെവി വെച്ചേ ....
ഞാന്‍ അവളുടെ വയറ്റില്‍ ചെവി വച്ചു
എന്തൊക്കെയോ ഒരു ഇളക്കം മാത്രം ..
പെട്ടന്ന് ബോള്‍ പോലെ എന്തോ എന്റെ
ചെവിയില്‍ കുത്തി ...
ഞാന്‍ ചോദിച്ചു എന്താടി ഇതു ?
അപ്പൊ പെങ്ങള്‍ പറഞ്ഞു കുഞ്ഞാവ ചവിട്ടിയത ..
.
അപ്പൊ ഞാന്‍ ഓര്‍ത്തു ...
എന്റെ ചെവിയില്‍ അത് പോലെ ചവിട്ടിയപ്പോള്‍
ചെറുതായി ഒന്ന് നൊന്തു
അപ്പൊ അവളുടെ കാര്യം എന്തായിരിക്കും ...
ഒന്ന് യാത്ര ചെയനോ നടക്കാനോ അവള്‍ക്കു പറ്റുന്നില്ല
ആ വലിയ വയറും വച്ച്
അതിനു ഇടയില്‍ കൊച്ചു ചവിട്ടുക്കയും
മറിയുക്കയും ചെയുന്നു ...
പാവം പെങ്ങള്‍ ...
എനിക്ക് പാവം തോന്നി ...
.
ഒരു ദിവസം പണി സ്ഥലത്ത് വച്ച് എനിക്ക്
കൂട്ടുക്കരന്ടെ മൊബൈലില്‍ ഒരു കാള്‍ വന്നൂ ..
പെങ്ങളെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആക്കി
വേഗം ചെല്ലാന്‍ ...
ഞാന്‍ പണി നിറുത്തി വേഗം ആശുപത്രിയില്‍
പോയി ..
അപ്പൊ അളിയന്‍ അവിടെയുണ്ട് അമ്മച്ചിയും ..
നാളെ ഓപ്പറേഷന്‍ ചെയ്യണം എന്ന് ഡോക്റ്റര്‍ പറഞ്ഞു
എന്ന് അമ്മച്ചി എന്നോട് പറഞ്ഞു ..
അളിയനോട് പറഞ്ഞു വീട്ടില്‍ നിന്നും വെള്ള മുണ്ടും
ഒരു ഷേര്‍ട്ടും കൊണ്ട് വരാന്‍ ...
അങ്ങനെ അളിയനും ഞാനും പോയി
ആശുപത്രിയില്‍ നില്‍ക്കാന്‍ ഉള്ള സാധനങ്ങള്‍
കൊണ്ട് വന്നൂ ..
.
രാത്രി നേഷ്സ് വന്നു കുറെ മരുന്നിനു ചീട്ട് തന്നു
എന്നിട്ട് വാങ്ങി കൊണ്ട് വരാന്‍ പറഞ്ഞു ..
അമ്മച്ചിയെ വാര്‍ഡില്‍ പെങ്ങളുടെ അടുത്ത്
നിറുത്തി ഞാനും അളിയനും മരുന്ന് വാങ്ങാന്‍
പോയി ..
എന്തൊക്കെയോ കുറെ മരുന്നും ഗ്ലൌസും
സിറിഞ്ചും തന്നു ...
അതിലെ സൂചി കണ്ടു ഞാന്‍ ഞെട്ടി ..
നല്ല നീളം ഉള്ള സൂചി ...
അളിയനോട് ചോദിച്ചു എന്തിനാ അളിയാ
ഇത്രയും വലിയ സൂചി ...
അളിയന്‍ പറഞ്ഞു ഡാ അത് അനസ്തേഷ്യ
മരുന്ന് കയറ്റാന്‍ വേണ്ടി ആണ് ..
ഞാന്‍ ഒന്നും മിണ്ടിയില്ല ..
.
വാര്‍ഡില്‍ നേഷ്സ് വന്നു പറഞ്ഞു
ഇനി ഭക്ഷണം ഒന്നും കൊടുക്കരുത് ..
വെള്ളം പോലും കൊടുക്കരുത് രാവിലെ
എഴുന്നെല്‍പ്പിക്കണം ...
ഡ്രസ്സ്‌ ചെയിക്കാന്‍ കൊണ്ട് പോകാന്‍ ഉള്ളതാ ...
ഉച്ചക്ക് ആണ് ഓപ്പറേഷന്‍ ...
ഞാന്‍ ചെന്ന് അമ്മച്ചിയോട്‌ ചോദിച്ചു
എന്തിനാ അമ്മച്ചി ഇത്രയും വലിയ സൂചി
അമ്മച്ചി പറഞ്ഞു ഡാ അത് മയങ്ങാന്‍ ഉള്ള
മരുന്ന് നട്ടെല്ലില്‍ ഇ സൂചി വച്ച് കയറ്റും ..
ഞാന്‍ പേടിച്ചു പോയി ...
എന്റെ പെങ്ങള്‍ അവളുടെ നട്ടെല്ലില്‍ ഇത്രയും
വലിയ സൂചി കയറ്റും എന്നോ
ഞാന്‍ ചോദിച്ചു എന്തിനാ അമ്മച്ചി അങ്ങനെ
പാവം അല്ലെ അവള്‍ ...
അപ്പൊ അമ്മച്ചി പറഞ്ഞു ഡാ അവളുടെ വയറു
കീറി ആണ് കുഞ്ഞാവയെ എടുക്കുന്നെ
അപ്പൊ അവള്‍ക്കു വേദനിക്കാതെ ഇരിക്കാന്‍
വേണ്ടി ആണ് ആ മരുന്ന് നട്ടെല്ലില്‍ കയറ്റുന്നതും ..
.
ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് പേടിയായി ..
എന്റെ പെങ്ങള്‍ അവളുടെ വയറു കീറി ..
ഹോ ഓര്‍ക്കുപ്പോള്‍ തന്നെ പേടി ആവുന്നു ..
എന്റെ അന്നത്തെ ഉറക്കം പോയി
.
പിറ്റേ ദിവസം കാലത്ത് പെങ്ങളെ ഡ്രസ്സ്‌ ഇടിക്കാന്‍
കൊണ്ട് പോയിട്ട് അവളെ കാണാന്‍ പറ്റിയില്ല ...
ഒരു പന്ത്രണ്ടു മണി കഴിഞ്ഞപ്പോ വീല്‍ചെയറില്‍
അവളെയും കൊണ്ട് ഒരു വാര്‍ഡന്‍ ചേച്ചി
തള്ളികൊണ്ട് പോകുന്നു ...
അവളുടെ കൈയില്‍ ഒരു ഗ്ലുകോസ് കുപ്പി ...
അമ്മച്ചിയും അളിയനെയും നോക്കി ..
അവസാനം എന്നെയും ..
അവള്‍ എന്നെ ദയനീയമായി ഒരു നോട്ടം
നോക്കി ..
.
പണ്ട് നോട്ടം കൊണ്ട് പോലും അവളെ ഉപദ്രവിക്കാന്‍ പോലും ആര്‍ക്കും ഞാന്‍ അവസരം കൊടുത്തിട്ടില്ല ..
ഞാനും അവളും തല്ലു പിടിക്കും പക്ഷെ വേറെ
ആരും എന്റെ പെങ്ങളെ നോക്കുന്നത് പോലും
എനിക്ക് ഇഷ്ട്ടം അല്ല ..
ആ അങ്ങനെ ഉള്ള എന്റെ പെങ്ങളെ വയറു കീറാന്‍
കൊണ്ട് പോകുന്നു ..
അവള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റാത്ത
ഒരു ഏട്ടന്‍ ആയി ഞാന്‍ ...
എന്റെ കണ്ണില്‍ രണ്ടിറ്റു കണ്ണുനീര്‍ വീണൂ ...
.
അവിടെ ഓപ്പറേഷന്‍ നടക്കുപ്പോ
എനിക്ക് ഞെഞ്ചു പിടയുന്ന വേദന ആണ് ...
ഓപ്പറേഷന്‍ കഴിഞ്ഞു ..
പെണ്‍കുട്ടി ..
ആദ്യം വാര്‍ഡന്‍ കുട്ടിയെ ആണ് പുറത്തു
കൊണ്ട് വന്നത് ..
അമ്മച്ചി കുട്ടിയുടെ പുറകെ പോയി ...
.
ഞാനും അളിയനും ഓപ്പറേഷന്‍ തിയറ്ററിനു
വാതുല്‍ക്കല്‍ നില്‍ക്കുന്നു ..
രണ്ടു മണികൂര്‍ കഴിഞ്ഞു
രണ്ടു പേരോട് അകത്തേക്ക് കയറാന്‍ പറഞ്ഞു ..
അമ്മച്ചി കുട്ടിയുടെ അടുത്ത് ആയതു കാരണം
ഞാനും അളിയനും അകത്തു കയറി ...
.
അകത്തു തണുപ്പ് മാത്രം ...
കുറച്ചു അകത്തേക്ക് പോയപ്പോള്‍ ഒരു കട്ടിലില്‍
പെങ്ങള്‍ കിടക്കുന്നു ...
അവള്‍ പാതി മയക്കത്തില്‍ ആണ് ..
നേഷ്സ് വന്നു അവളോട്‌ ചോദിച്ചു
ഇതു ആരാണ് എന്ന് പറയാമോ ..
പെങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റുന്നില്ല ...
വീണ്ടും നേഷ്സ് അളിയനെ ചൂണ്ടി കാട്ടി ചോദിച്ചു..
ഇതാരാ ?
അവള് പറഞ്ഞു എന്റെ ഭര്‍ത്താവ് ..
നേഷ്സ് : അടുത്ത് നില്‍ക്കുന്നത് ആരാ
പെങ്ങള്‍ : എന്റെ ചേട്ടന്‍ ...
അപ്പോഴും അവള്‍ക്കു വേദന ഉണ്ട് ..
അവളുടെ ചുണ്ട് വരണ്ട് ഇരിക്കുന്നു ..
അവള്‍ ദയനീയ ഭാവത്തില്‍ ഇത്തിരി
വെള്ളം കിട്ടുവോ എന്ന്
നേഷ്സിനോട് ചോദിച്ചു തരില്ല എന്ന്
കടുപ്പിച്ചു അവര്‍ പറഞ്ഞു ..
.
എനിക്ക് ദേഷ്യം വന്നു നേഷ്സിനോട് ചോദിച്ചു
ഇത്തിരി വെള്ളം കൊടുത്താല്‍ എന്താ ...
അവള് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചത
ദാഹിക്കുലെ
അവര് പറഞ്ഞു വയറില്‍ സ്റ്റിച് ഇട്ടിട്ടുണ്ട്
ഇപ്പോ വെള്ളം കൊടുക്കാന്‍ പാടില്ല ..
സ്റ്റിച്ച് വലിയും എന്ന് ..
ക്ഷീണം തോന്നാതെ ഇരിക്കാന്‍ ഗ്ലുകോസ്
ഇട്ടിട്ടുണ്ട് ..
എന്നിട്ട് ഒരു പ്ലാസ്റ്റിക്കവര്‍ തന്നൂ ...
ഞാന്‍ നോക്കുപ്പോ
കാലത്ത് പെങ്ങള്‍ക്ക് ഉടുക്കാന്‍ കൊടുത്ത
മുണ്ട് ഷേര്‍ട്ടും ആണ് ..
അതില്‍ നിറയെ ചോര ...
എന്റെ പെങ്ങളുടെ ചോര ...
എന്റെ നെഞ്ചു കലങ്ങി പോയി ആ കാഴ്ച
കണ്ടിട്ട് ....
അത് കാണുപ്പോള്‍ കൂടപ്പിറപ്പിന്
ഒരു വേദന ഉണ്ടാകും അത് പറഞ്ഞു
മനസിലാക്കാന്‍ പാടാ ....
നേഷ്സ് ഞങ്ങളോട് പുറത്തു
ഇറങ്ങാന്‍ പറഞ്ഞു ..
ഞങ്ങള്‍ പുറത്തു ഇറങ്ങി ...
.
പെങ്ങളെ വാര്‍ഡില്‍ കൊണ്ട് വന്നു ..
അവള്‍ക്കു നല്ല വേദന ഉണ്ട് ....
അനസ്തേഷ്യ മരുന്നുന്ടെ വീര്യം കുറയും
തോറും വേദന കൂടും ....
കുട്ടിയെ മഞ്ഞപ്പ് മാറാന്‍ കുട്ടികളുടെ വാര്‍ഡില്‍
കിടത്തിയിരിക്കുന്നു ...
ഇടക്ക് മുല കൊടുക്കാന്‍ കുട്ടിയെ അവളുടെ
അടുത്തേക്ക് കൊണ്ട് വന്നൂ ...
കുട്ടിയെ അവള്‍ കണ്ടൂ ...
അവള്‍ക്കു അനങ്ങാന്‍ പറ്റുന്നില്ല ...
കുട്ടിയെ കണ്ടപ്പോ മുതല്‍ അവളുടെ സന്തോഷം
ഒരു പുഞ്ചിരിയില്‍ കണ്ടൂ ..
അളിയനെ നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു ...
കണ്ടോ ഇങ്ങള്‍ക്ക്‌ ഇഷ്ട്ടപ്പെട്ട ആഗ്രഹിച്ച
പെണ്‍കുട്ടി ...
ഇതായിരിക്കാം അവള്‍ കണ്ണ് കൊണ്ട് അളിയനോട്
പറഞ്ഞത് ...
മുല കൊടുക്കുപ്പോള്‍ അവള്‍ക്കു ഓപ്പറേഷന്‍
ചെയിത വേദന അറിയുന്നില്ല ..
കുട്ടിയുടെ ഇഷ്ട്ടതിനു അനുസരിച്ച് ഇത്തിരി
ഒക്കെ ചരിഞ്ഞു കൊടുക്കുന്നു അവള്‍ ...
.
എനിക്ക് തോന്നി ഇപ്പോഴാണ് അവള്‍ ശരിക്കും
സ്ത്രീ ആയത് .. അമ്മ ആയത് ..
ഒരു ജീവന്‍ നല്‍ക്കാന്‍ സ്വന്തം ജീവനു
വില പറയുന്നവള്‍ ...
ഇതു നേരത്തെ അറിയാവുന്നത് കൊണ്ടാക്കാം
ആ സമയത്ത് അമ്മച്ചി പെങ്ങള്‍ക്ക് എന്നേക്കാള്‍ പരിഗണന നല്‍ക്കിയത്‌ ....
അത്രയൊക്കെ വേദന സഹിക്കാന്‍ പുരുഷന്
ആകുമോ ?
സംശയം ...

കടപ്പാട് :ബിനോയ്‌ ജോണ്‍സൻ
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! EmptyMon Aug 24, 2015 8:49 am

പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586 പെണ്‍ പെരുമ !!! 811586 ഇത്തിരി  അതിശയോക്തി കലര്‍ത്തി ആണ് എഴുതിയതെങ്കിലും  ഹൃദയ സ്പര്‍ശിയായ ചിന്തകള്‍ പെണ്‍ പെരുമ !!! 60367 പെണ്‍ പെരുമ !!! 811586  കുഞ്ഞു വയറ്റില്‍ അനങ്ങുമ്പോള്‍ ഒരു സ്ത്രീയ്ക്കും നോവില്ല..പെണ്‍ പെരുമ !!! 855112 ...കുട്ടി വയറ്റില്‍ കിടന്നു അനങ്ങിയപ്പോള്‍ വേദന കൊണ്ട് പെങ്ങള്‍ നിലവിളിച്ചു എന്നൊക്കെ പറയുന്നത് ചുമ്മാതാ പെണ്‍ പെരുമ !!! 143614


എനിക്ക് തോന്നി ഇപ്പോഴാണ് അവള്‍ ശരിക്കും
സ്ത്രീ ആയത് .. അമ്മ ആയത് ..
ഒരു ജീവന്‍ നല്‍ക്കാന്‍ സ്വന്തം ജീവനു
വില പറയുന്നവള്‍ ...
ഇതു നേരത്തെ അറിയാവുന്നത് കൊണ്ടാക്കാം
ആ സമയത്ത് അമ്മച്ചി പെങ്ങള്‍ക്ക് എന്നേക്കാള്‍ പരിഗണന നല്‍ക്കിയത്‌ ....
അത്രയൊക്കെ വേദന സഹിക്കാന്‍ പുരുഷന്
ആകുമോ ?


സ്ത്രീ ഒരു ജീവന്‍ നല്‍കാന്‍ സ്വന്തം ജീവന് വില പറയുകയല്ല.....ഒരു ജീവന്‍ നല്‍കാന്‍ സ്വന്തം ജീവനു വില കല്പ്പിക്കില്ല പെണ്‍ പെരുമ !!! 855112 പെണ്‍ പെരുമ !!! 559487  അതിനു അവള്‍ സഹിക്കുന്ന വേദന പെണ്‍ പെരുമ !!! 559487 പെണ്‍ പെരുമ !!! 559487 എത്ര വേദന സഹിച്ചാലും ഒടുവില്‍ പിറന്നു വീഴുന്ന കുഞ്ഞിന്റെ ഓമന മുഖം കാണുമ്പോള്‍  അവള്‍ അതൊക്കെ മറക്കും....പെണ്‍ പെരുമ !!! 665408  
Back to top Go down
Sponsored content





പെണ്‍ പെരുമ !!! Empty
PostSubject: Re: പെണ്‍ പെരുമ !!!   പെണ്‍ പെരുമ !!! Empty

Back to top Go down
 
പെണ്‍ പെരുമ !!!
Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
» വീട്ടില്‍ പെണ്‍കുട്ടികള്‍ ഉള്ളവരുടെ ശ്രധക്ക്......
» എല്ലാ പെണ്‍കുട്ടികളുടേയും വിചാരം തങ്ങള്‍ വലിയ ബുദ്ധിമതികളാണെന്നാണ്..!
» " എന്നെ കുടുക്കിയ ഒരു പെണ്‍കുട്ടി "
» മലയാളം യുഗ്മഗാനങ്ങള്‍
» പെണ്‍കൈകളില്‍ പെട്രോള്‍ ടാങ്കറും ഭദ്രം

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: