സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
 കുട്ടികള്‍ എങ്ങോട്ടാ?? Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
 കുട്ടികള്‍ എങ്ങോട്ടാ?? Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? Voting_bar കുട്ടികള്‍ എങ്ങോട്ടാ?? Vote_rcap 
Ammu
 കുട്ടികള്‍ എങ്ങോട്ടാ?? Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? Voting_bar കുട്ടികള്‍ എങ്ങോട്ടാ?? Vote_rcap 
vipinraj
 കുട്ടികള്‍ എങ്ങോട്ടാ?? Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? Voting_bar കുട്ടികള്‍ എങ്ങോട്ടാ?? Vote_rcap 
sandeep
 കുട്ടികള്‍ എങ്ങോട്ടാ?? Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? Voting_bar കുട്ടികള്‍ എങ്ങോട്ടാ?? Vote_rcap 
shamsheershah
 കുട്ടികള്‍ എങ്ങോട്ടാ?? Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? Voting_bar കുട്ടികള്‍ എങ്ങോട്ടാ?? Vote_rcap 
Neelu
 കുട്ടികള്‍ എങ്ങോട്ടാ?? Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? Voting_bar കുട്ടികള്‍ എങ്ങോട്ടാ?? Vote_rcap 
Binu
 കുട്ടികള്‍ എങ്ങോട്ടാ?? Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? Voting_bar കുട്ടികള്‍ എങ്ങോട്ടാ?? Vote_rcap 
unnikmp
 കുട്ടികള്‍ എങ്ങോട്ടാ?? Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? Voting_bar കുട്ടികള്‍ എങ്ങോട്ടാ?? Vote_rcap 
midhun
 കുട്ടികള്‍ എങ്ങോട്ടാ?? Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? Voting_bar കുട്ടികള്‍ എങ്ങോട്ടാ?? Vote_rcap 
Greeeeeshma
 കുട്ടികള്‍ എങ്ങോട്ടാ?? Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? Voting_bar കുട്ടികള്‍ എങ്ങോട്ടാ?? Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

  കുട്ടികള്‍ എങ്ങോട്ടാ??

Go down 
+6
Parthan
Usha Venugopal
Minnoos
sunder
sandeep
Ammu
10 posters
Go to page : 1, 2, 3  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyThu Jul 16, 2015 10:40 am

എന്തുപറ്റി...നമ്മുടെ കുട്ടികള്‍ക്ക് ? സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ സൗഹൃദ കുരുക്കില്‍ പെട്ട് വീടുവിട്ട് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുകയാണ്. ചതിക്കുഴികള്‍ ഏറെയുണ്ട് അവര്‍ക്ക് ചുറ്റും. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ക്ക് വേണം വീടെന്ന ചിറകിന്റെ തണലും സമൂഹത്തിന്റെ കരുതലും?
 കുട്ടികള്‍ എങ്ങോട്ടാ?? 768717  കുട്ടികള്‍ എങ്ങോട്ടാ?? 768717

കോന്നിയിലെ ആ പെണ്‍കുട്ടികള്‍... വീടുവിട്ടിറങ്ങിയുള്ള യാത്രയില്‍ അവര്‍ മൂന്നുപേരും ഒരുമിച്ചായിരുന്നു. യാത്ര ഇടയ്ക്ക് അവസാനിപ്പിച്ച് രണ്ടുപേര്‍ മടങ്ങി. ഒരാള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍...  കുട്ടികള്‍ എങ്ങോട്ടാ?? 566730

കേരളത്തെ നടുക്കിയ ആ വാര്‍ത്തകള്‍ക്ക് ഇനിയും ചൂടാറിയിട്ടില്ല. ഈ മാസം ഒന്‍പതിനാണ് സുഹൃത്തുക്കള്‍ കൂടിയായ വിദ്യാര്‍ത്ഥിനികളെ കോന്നിയില്‍നിന്ന് കാണാതായത്. ഇവര്‍ക്കായി പോലീസന്വേഷണവും ഫെയ്‌സ് ബുക്ക് വാട്ട്‌സ് ആപ്പ് ഷെയറിങ്ങുമെല്ലാം അരങ്ങു തകര്‍ക്കവേ 13 ന് രണ്ട് പേരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി.

മൂന്ന് പേരും പഠിക്കാന്‍ മിടുക്കികള്‍. സ്‌കൂളില്‍ എല്ലാവര്‍ക്കും പറയാന്‍ നല്ലത് മാത്രം. വീടുപേക്ഷിച്ചതിന് കൃത്യമായ കാരണം ഇനിയുമാര്‍ക്കും കണ്ടെത്താനായിട്ടില്ല. മാനസികസമ്മര്‍ദവും കുടുംബപ്രശ്‌നങ്ങളും തുടങ്ങി ഫെയ്‌സ്ബുക്ക് സൗഹൃദങ്ങള്‍ വരെയുണ്ട് പ്രതിസ്ഥാനത്ത്. മാനസികസമ്മര്‍ദം ഒഴിവാക്കാന്‍ കുട്ടികള്‍ വെര്‍ച്വല്‍ ലോകത്തെ സൗഹൃദങ്ങളില്‍ അഭയം തേടിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലാണ് നമ്മുടെ പെണ്‍കുട്ടികളെന്നാണ് കണ്ടെത്തല്‍. ചതിക്കുഴികള്‍ ഏറെയുണ്ട് അവര്‍ക്ക് ചുറ്റും. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ വീടെന്ന ചിറകിന്റെ തണലിനൊപ്പം സമൂഹത്തിന്റെ കരുതലും ഏറെ ആവശ്യമുണ്ട് നമ്മുടെ പെണ്‍കുട്ടികള്‍ക്ക്.

പെണ്‍കുട്ടികള്‍ ഓടിമറയുന്നത് എങ്ങോട്ട്?  കുട്ടികള്‍ എങ്ങോട്ടാ?? 808463

സംസ്ഥാനത്തുനിന്ന് എല്ലാവര്‍ഷവും ശരാശരി 150 സ്ത്രീകളും കുട്ടികളും കാണാതാകുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ചാണിത്.2010 ല്‍ കേരളത്തില്‍ നിന്ന് കാണാതായത് 184 പേരെയാണ്. 2011 ല്‍ 221 പേരെയും 2012 ല്‍ 214 പേരെയും കാണാതായി. 2013 ല്‍ 185 പേരെ കാണാതായപ്പോള്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 145 കേസുകളാണ്. ഈ വര്‍ഷം ഏപ്രില്‍ വരെ 43 പേരെ കാണാതായതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ സൗഹൃദ കുരുക്കില്‍പെട്ട് വീട് വിട്ട് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുള്ളതായി അധികൃതര്‍ പറയുന്നു. രണ്ട് വര്‍ഷത്തിലേറെയായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ട്. പെണ്‍കുട്ടികള്‍ സ്വയം വീടുവിട്ടിറങ്ങിപ്പോകുന്ന കേസ്സുകളാണ് ഏറെയും. രജിസ്റ്റര്‍ ചെയ്യുന്നവയില്‍ 40 ശതമാനം വരെ കേസ്സുകളില്‍ മാത്രമാണ് പെണ്‍കുട്ടികളെ കണ്ടെത്താനാകുന്നത്. ശേഷിക്കുന്നവര്‍ എവിടേക്ക് പോകുന്നുവെന്നത് ചോദ്യമായി ശേഷിക്കുകയാണ്.

കാമുകനുമായുള്ള ഒളിച്ചോട്ടത്തിനൊപ്പം വീട്ടില്‍ നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ ഭയന്നുള്ള ഒളിച്ചോട്ടങ്ങളും വര്‍ധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിനുപുറമേയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കുരുക്കുകള്‍. ചുറ്റുമുള്ള ചതിക്കുഴികളെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ ബോധവത്കരണം ആവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.




മോഷണം മുതല്‍ ആത്മഹത്യ വരെ കണക്റ്റഡ് ആകാന്‍ എന്തിനും തയ്യാര്‍

മകള്‍ മൊബൈലുകള്‍ മോഷ്ടിക്കുന്നുവെന്നായിരുന്നു ആ അമ്മയുടെ പരാതി. ആരുടേതെന്നോ എവിടെ നിന്നെന്നോ നോട്ടമില്ല. തരം കിട്ടിയാല്‍ മറ്റുള്ളവരുടെ മൊബൈലുകള്‍ അടിച്ചുമാറ്റും. അയല്‍വീടുകളിലേക്കും അതിര് വിട്ട് മോഷണം വളര്‍ന്നപ്പോള്‍ ആരോ ആ അമ്മയെ ഉപദേശിച്ചു. സ്വന്തമായൊരു മൊബൈല്‍ മകള്‍ക്ക് വാങ്ങിക്കൊടുക്കാന്‍... ചെറിയ കുട്ടിയല്ലേ .. ഇപ്പോഴേ മൊബൈലൊക്കെ വാങ്ങി നല്‍കണോ എന്നായിരുന്നു അമ്മയുടെ ആശങ്ക. പക്ഷേ മോഷണം അവസാനിപ്പിക്കാന്‍ വേറെ മാര്‍ഗമില്ലാതെ അവര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നു.

ഇന്ന് കൗമാരക്കാര്‍ക്കിടയിലെ 'യുദ്ധ'ങ്ങളിലേറെയും മൊബൈലിനും ടാബിനുമെല്ലാം വേണ്ടിയാണെന്നാണ് എറണാകുളം റിനൈ മെഡിസിറ്റിയിലെ കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ജി.സൈലേഷ്യയുടെ അഭിപ്രായം. മൊബൈലിലും കമ്പ്യൂട്ടറിലുമെല്ലാം സ്വന്തം കുട്ടി എന്താണ് കാണുന്നതെന്ന് വിലയിരുത്താനുള്ള ഗ്രാഹ്യമൊന്നും സാധാരണ ഒരു രക്ഷിതാവിനില്ല. കുട്ടിയുടെ ശാഠ്യത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ച് അത്യാധുനിക ഫോണും നെറ്റ് ബുക്കുമെല്ലാം വാങ്ങിക്കൊടുക്കേണ്ടിവന്നുവെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും പറയുന്നത് അവര്‍ പറഞ്ഞു.

രക്ഷിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങളായിരുന്നു മുന്‍പ് വിദ്യാര്‍ത്ഥികളെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ ഇന്നത്തെ വിദ്യാര്‍ത്ഥികളില്‍ വലിയൊരു ശതമാനത്തിനും കുടുംബമൊന്നും പ്രശ്‌നമേയല്ല . ഫോണും കമ്പ്യൂട്ടറും അടിച്ചുപൊളിച്ചുള്ള ലൈഫുമൊക്കെയാണ് ഇന്നിപ്പോള്‍ അവര്‍ക്ക് പ്രധാനം ഹയര്‍ സെക്കന്‍ഡറിയിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.സി.എം.അസീം പറയുന്നു.

പണം കണ്ടെത്താനുള്ള വഴികളും ഇവര്‍ തന്നെ കണ്ടെത്തുന്നുണ്ട്. ബൈക്ക് മോഷണവും ലഹരി കടത്തും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കൗമാരക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കൗമാരക്കാര്‍ പലരും ബോധവാന്മാരല്ലെന്ന് സൈലേഷ്യ ചൂണ്ടിക്കാണിക്കുന്നു. പല്ലുതേക്കുന്നതിന്റെയും കുളിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുന്നവരുണ്ട്. മാത്രമല്ല കമ്പ്യൂട്ടറിന്റെയും ഫോണിന്റെയുമെല്ലാം കൂടിയ ഉപയോഗം മാനസിക പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നുണ്ട്.

കൗമാരക്കാരേക്കാള്‍ ബോധവത്കരണം ആവശ്യം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ്. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ കര്‍ശനമായി നിരോധിക്കണം. ഈ നിരോധനം ലംഘിച്ച് മക്കള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കാതിരിക്കാനുള്ള ആര്‍ജവം രക്ഷിതാക്കളും കാണിക്കണം. മൊബൈല്‍ ഉപയോഗത്തെ സുരക്ഷയുമായി ബന്ധപ്പെടുത്തി ന്യായീകരിക്കുന്ന രക്ഷിതാക്കളുണ്ട്. ആന്‍ഡ്രോയ്ഡ് സംവിധാനമുള്ള ഫോണൊന്നും സുരക്ഷയ്ക്ക് ആവശ്യമില്ലല്ലോ സൈലേഷ്യ ചോദിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് വഴിതെളിക്കാന്‍ പദ്ധതികളേറെ  കുട്ടികള്‍ എങ്ങോട്ടാ?? 608472

വിദ്യാര്‍ത്ഥികള്‍ക്ക് വഴി തെളിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നേതൃത്വത്തില്‍ പദ്ധതികളേറെയുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തുടക്കമിട്ട സൗഹൃദ ക്ലബ്ബ് മുതല്‍ പുതിയ ഒ.ആര്‍.സി. (അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതി വരെ നീളും ഈ പട്ടിക.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പഠന സാധ്യതകളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന് 2003 ല്‍ തുടക്കമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സൗഹൃദ ക്ലബ്ബ് തുടങ്ങിയത്. അമ്പലപ്പുഴയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് സൗഹൃദ ക്ലബ്ബിലേക്ക് നയിച്ചത്. കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. സംസ്ഥാനത്ത് 1202 സ്‌കൂളുകളില്‍ സൗഹൃദ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപരിപാലനത്തിലുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധരുടെ ക്ലാസ്സുകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. അമ്മമാര്‍ക്കായി അമ്മ അറിയാന്‍ എന്ന പേരില്‍ ക്ലാസ്സുകളും.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ ഓരോ സ്‌കൂളിലും അധ്യാപകപ്രതിനിധികളെ സൗഹൃദ ക്ലബ്ബ് കോ ഓര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. പരസ്യമായി പുറത്തുപറയാന്‍ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങള്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സില്‍ എഴുതി നിക്ഷേപിക്കാം. മാനസികപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരെ തിരിച്ചറിഞ്ഞ് പ്രത്യേകം കൗണ്‍സലിങ് നല്‍കാനും സംവിധാനമുണ്ട്. ശാരീരികമായ കരുത്ത് വര്‍ധിപ്പിക്കാന്‍ ആയോധനപരിശീലനവും ചില സ്‌കൂളുകളില്‍ നടപ്പാക്കിയിട്ടുണ്ട്. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഈ വര്‍ഷം ആറ് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയില്‍ 75 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സൗഹൃദ ക്ലബ്ബിന് പ്രവര്‍ത്തനമുണ്ടെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ.സി.എ.ബിജോയ് പറഞ്ഞു. കുട്ടികളുടെ മാനസികസമ്മര്‍ദം ലഘൂകരിക്കുന്നതിന് സഹായകമായ വിധത്തിലുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇതുവഴി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഒ.ആര്‍.സി. പദ്ധതി ആസൂത്രണം ചെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ തിരഞ്ഞെടുത്ത പത്ത് സ്‌കൂളുകളും ശേഷിക്കുന്ന ജില്ലകളിലെ അഞ്ച് സ്‌കൂളുകള്‍ വീതവും പദ്ധതിയുടെ കീഴില്‍ വരും. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പൂര്‍ണമായ വ്യക്തിത്വ വികാസമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ഒ.ആര്‍.സി.യ്്ക്കായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത് എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തിലാണ്. ഓണത്തിന് മുന്‍പായി അധ്യാപകരുടെ പരിശീലനം പൂര്‍ത്തിയാക്കുമെന്ന്് എസ്.സി.ഇ.ആര്‍.ടി. അധികൃതര്‍ പറഞ്ഞു. ഓണത്തിന് ശേഷം പദ്ധതിക്ക് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ സൗഹൃദ ക്ലബ്ബും ഒ.ആര്‍.സി.യും ഒത്തുചേര്‍ന്ന് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനും പദ്ധതിയുണ്ട്.

കൗമാരപ്രശ്‌നങ്ങള്‍ പഠിക്കാന്‍ എന്‍.സി.ഇ.ആര്‍.ടി. നിര്‍ദേശം?

കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ എന്‍.സി.ഇ.ആര്‍.ടി. (നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) യുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.സി.ഇ.ആര്‍.ടി.(സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) സംസ്ഥാനത്ത് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.

കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ശാരീരികമായും മാനസികമായും നേരിടുന്ന വെല്ലുവിളികള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളുടെ സ്വാധീനം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വിലയിരുത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പഠനത്തിലെ കണ്ടെത്തലുകള്‍ എന്‍.സി.ഇ.ആര്‍.ടി.ക്ക് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതിയിലുള്‍പ്പെടെ വരുത്തേണ്ട മാറ്റങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി.നിശ്ചയിക്കും.

കോന്നി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്ക് നയിക്കാന്‍ അധ്യാപകരെ കൂടുതല്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിശീലനപരിപാടികള്‍ക്ക് പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ സൗഹൃദ ക്ലബ്ബിന്റെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുത്ത അധ്യാപകര്‍ക്കാണ് പരിശീലനം. ഇതില്‍ മാറ്റം വരുത്തി കൂടുതല്‍ അധ്യാപകരെ സജ്ജരാക്കുകയാണ് ലക്ഷ്യമിടുന്നത്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyThu Jul 16, 2015 11:07 am

padikkunna kuttikalkkokke vaayanasheelam valarthaan vendi nalla pusthakangal vaangichu kodukenda samayathu mobile phone aanu ennathe parents okke vaangichu kodukkunnathu...koodathe ennathe thalamurayile parentsinu kuttikale nookkaan thanne time illaa...busyy full time busy...kuttikalude koode irunnu samsaarikkan thanne ennathe parentsinu thuniyunnillaa....chumma kuttikale kuttam paranjittu kaaryamillaa...adyam parents nannavattee  കുട്ടികള്‍ എങ്ങോട്ടാ?? 143614
Back to top Go down
sunder
Forum Boss
Forum Boss
sunder



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyThu Jul 16, 2015 11:32 am

ethrayethra sambhavangal enthanu kuttikal padikathath..
valarnnu varunna sahacharyangal aanoo kuttikale itharathil vazhi thettikunanth
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyThu Jul 16, 2015 3:22 pm

കൗമാരക്കാരുടെ മാതാപിതാക്കളറിയാന്‍ 10 കാര്യങ്ങള്‍  കുട്ടികള്‍ എങ്ങോട്ടാ?? 145684  കുട്ടികള്‍ എങ്ങോട്ടാ?? 145684

'എടീ നിന്റെ മകള്‍ക്ക്‌ രണ്ട്‌ ദിവസമായി എന്തോ മാറ്റം ഉണ്ടല്ലോ..., തള്ളയാന്നു പറഞ്ഞ്‌ ഇങ്ങനെ ഇരിക്കാതെ കുട്ടിയ്‌ക്ക് എന്താന്നു പോയി അന്വേഷിക്ക്‌. കുട്ടിക്കുരങ്ങിന്റെ പ്രായമാ.. ഇപ്പോഴാ അവളെ ശ്രദ്ധിക്കേണ്ടത്‌. എപ്പോഴാ, എന്താ ചിന്തിക്കുന്നതെന്ന്‌ പറയാന്‍ പറ്റുല്ല.'

പണ്ട്‌ കുടുംബത്തിലെ കാരണവന്മാര്‍ വളര്‍ന്ന്‌ വരുന്ന പെണ്‍ക്കുട്ടികളുടെ അമ്മമാരോട്‌ ഇടക്കിടയ്‌ക്ക് ഇങ്ങനെ പറയുമായിരുന്നു. ഈ പ്രായത്തില്‍ കുട്ടികളെ കുറച്ചധികം ശ്രദ്ധിക്കണം എന്നത്‌ തന്നെയാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌. മനസ്‌ എങ്ങോട്ടും ചായും. ചിലപ്പോള്‍ അബദ്ധങ്ങളും സംഭവിക്കാം. എന്നാല്‍, കാലത്തിനൊപ്പം കുടുംബത്തിലെ കാരണവന്മാരും മോഡേണായി. മക്കള്‍ക്ക്‌ മാതപിതാക്കളുമായി 'എടാ... പോടാ...' ബന്ധമായി. എന്നാല്‍ ഇത്‌ പൂര്‍ണ്ണമായും ആരോഗ്യകരമായ അന്തരീക്ഷമല്ല കുടുംബത്തില്‍ സൃഷ്‌ടിക്കുന്നത്‌. ഇതാ കൗമാരക്കാരുടെ മാതാപിതാക്കളറിയാന്‍ ചില കാര്യങ്ങള്‍...

1, നിങ്ങളെപ്പോഴും നിങ്ങളുടെ മക്കളുടെ ഉത്തമ സഹൃത്തുക്കളായിരിക്കുക. എന്നാല്‍, ഒരിക്കലും പരിധി വിട്ട്‌ പോകാന്‍ പാടില്ല. കാരണം നിങ്ങളവരുടെ മാതാപിതാക്കളാണ്‌. അതെപ്പോഴും ഓര്‍മ്മവേണം.

2, കുട്ടികള്‍ ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്നതിനെ ഒരിക്കലും ഒരു മിടുക്കായി കണ്ട്‌ പ്രോത്സാഹിപ്പിക്കരുത്‌. ആരോട്‌, എന്ത്‌, എപ്പോള്‍, എങ്ങനെ പറയണമെന്ന്‌ നിങ്ങള്‍ കൃതൃമായി അവരെ പഠിപ്പിച്ചിരിക്കണം. ഇല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തിയിലൂടെ അപമാനിക്കപ്പെടുന്നത്‌ നിങ്ങളാണ്‌.

3, മാതാപിതാക്കളെയാണ്‌ മക്കള്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്നത്‌. അത്‌ തിരിച്ചറിഞ്ഞ്‌ നിങ്ങളുടെ പ്രവര്‍ത്തികള്‍ കുറ്റമറ്റതാക്കുക. ഇല്ലെങ്കില്‍ പിന്നീട്‌ ദുഖിക്കേണ്ടിവരും.

4, മറ്റാരെക്കാളും നിങ്ങളുടെ മക്കളെ നിങ്ങളറിയുക.

5, കുഞ്ഞുനാള്‍ മുതല്‍ എന്തുകാര്യങ്ങളും മാതാപിതാക്കളുമായി പങ്കുവെക്കാന്‍ ശീലിപ്പിക്കുക.

6, കൗമാരക്കാരായ പെണ്‍കുട്ടികള്‍ പൊതുവെ അമ്മമാരുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കും. ഇത്‌ അമ്മാര്‍ പരമാവധി പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ ശക്‌തമായ പിന്തുണയും സ്‌നേഹവും തെറ്റായ എല്ലാ പ്രവര്‍ത്തികളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തും.

7, അവര്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുക. സ്‌നേഹത്തോടെയുള്ള ചെറിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും കൊടുത്ത്‌ അവരെ നിങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്തുക.

8, അവരുടെ സുഹൃത്തുക്കളും അധ്യാപകരുമായി നിങ്ങളും സൗഹൃദം സ്‌ഥാപിക്കുക.

9, അവരുടെ സാമൂഹിക മാധ്യമങ്ങളില്‍ നിങ്ങളും സുഹൃത്തുക്കളാകുക.എല്ലാക്കാര്യങ്ങളും അടുക്കോടും ചിട്ടയോടും കൂടി ചെയ്യാന്‍ ശീലിപ്പിക്കുക.

10, കുട്ടികളെ അവരുടെ വഴിയ്‌ക്കു വിടാതെ ശരിയായ വഴിയിലൂടെ നിങ്ങള്‍ നയിക്കുക. എന്നാല്‍ ഒരിക്കലും ഇത്‌ അമിത നിയന്ത്രണമായിട്ട്‌ അവര്‍ക്ക്‌ തോന്നുകയുമരുത്‌. ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടാകാനും അതിനെ പിന്തുടര്‍ന്ന്‌ ഉയരങ്ങള്‍ കിഴടക്കുവാനുമുള്ള പ്രേരണയും പ്രചോദനവും അവര്‍ക്ക്‌ നല്‍കുക. ഇത്‌ തെറ്റുകളില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ അവരെ സഹായിക്കും.

 കുട്ടികള്‍ എങ്ങോട്ടാ?? 608472  കുട്ടികള്‍ എങ്ങോട്ടാ?? 608472  കുട്ടികള്‍ എങ്ങോട്ടാ?? 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptySat Jul 18, 2015 11:35 am

ഫേസ്‌ബുക്ക്‌ കെണികള്‍ കൂടുന്നു: കേസുകള്‍ വര്‍ധിക്കുന്നു  കുട്ടികള്‍ എങ്ങോട്ടാ?? 635779  കുട്ടികള്‍ എങ്ങോട്ടാ?? 768717

കോട്ടയം: സോഷ്യല്‍ മീഡിയകളില്‍ സമയം ചിലവഴിച്ച്‌ ചതിക്കുഴികളില്‍ വീഴുന്നവരുടെ എണ്ണത്തില്‍ വര്‍ധന. കൂടുതലായും ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികളില്‍ അകപ്പെടുന്നത്‌ സ്‌ത്രീകളാണ്‌. അതും 40 വയസില്‍ താഴെയുള്ളവര്‍.
സംസ്‌ഥാന പോലീസ്‌ ഹൈടെക്‌ സെല്ലിന്റെ കണക്കനുസരിച്ച്‌ ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയ വഴി തട്ടിപ്പിനിരയായി പരാതിപ്പെട്ടത്‌ 323 പേരാണ്‌. ഇതില്‍ 200ല്‍ അധികം പരാതിയും നല്‍കിയിരിക്കുന്നത്‌ സ്‌ത്രീകളാണ്‌. കഴിഞ്ഞവര്‍ഷം ലഭിച്ചത്‌ 290 പരാതികളാണ്‌. ഈ വര്‍ഷം ഇതുവരെ 150 പരാതികളാണ്‌ ലഭിച്ചിരിക്കുന്നത്‌.
അതേസമയം മുമ്പ്‌ ഫോണിലൂടെ ശല്യപ്പെടുത്തുന്നവരുടെ പരാതികള്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്തരം പരാതികള്‍ക്ക്‌ താരതമ്യേന കുറവ്‌ സംഭവിച്ചിട്ടുണ്ട്‌. ഇത്തരം 2574 പരാതികള്‍ 2010ല്‍ ലഭിച്ചെങ.കില്‍ കഴിഞ്ഞവര്‍ഷം ഇത്‌ 393 ആയി കുറഞ്ഞു.

ഹൈടെക്‌ സെല്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ അധ്യാപികയുടേതെന്ന വ്യാജേന നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിയും അടുത്ത ബന്ധുവായ സ്‌ത്രീയെ വ്യാജ അക്കൗണ്ട്‌ വഴി അശ്ലീലം പറഞ്ഞ യുവാവും ഭാര്യയോടുള്ള വാശി തീര്‍ക്കാന്‍ അശ്ലീല ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തവരുമെല്ലാം ഉള്‍പ്പെടുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyTue Aug 11, 2015 9:23 am

കഞ്ചാവില്ലാതെ സമനിലതെറ്റി ഒമ്പതാംക്ലാസുകാരി, വാട്ടര്‍ ബോട്ടിലില്‍ മദ്യവുമായി മറ്റൊരാള്‍  കുട്ടികള്‍ എങ്ങോട്ടാ?? 22974  കുട്ടികള്‍ എങ്ങോട്ടാ?? 768717

കഴിഞ്ഞ മാസം കൊച്ചിയിലെ അറിയപ്പെടുന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ കഞ്ചാവ്‌ കേസില്‍ പിടിയിലായി. ഇതില്‍ രണ്ട്‌ വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണുകള്‍ വൈകിട്ടോടെ നിര്‍ത്താതെ ബെല്ലടിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന്‌ സ്‌പീക്കര്‍ഫോണില്‍ എടുക്കാന്‍ പോലീസ്‌ ആവശ്യപ്പെട്ടു. വിറയാര്‍ന്ന ശബ്‌ദത്തില്‍ ഒരു പെണ്‍കുട്ടിയുടെ ശബ്‌ദം. ജോയിന്റ്‌ എവിടെ? ഉടനെ കൊണ്ടുവന്നേ പറ്റൂ. പ്രതികരണം ഇല്ലാതായപ്പോള്‍ അവള്‍ പ്രകോപിതയായി.
കഞ്ചാവ്‌ കിട്ടാതെ സമനില തെറ്റിയ, ഒമ്പതാം ക്‌ളാസുകാരിയായിരുന്നു അത്‌. കുട്ടിയെപ്പറ്റി അന്വേഷിച്ച പോലീസ്‌ സംഘം തീര്‍ത്തും ഞെട്ടി. നഗരത്തിലെ പ്രമുഖ ഡോക്‌ടറുടെ മകളായിരുന്നു അത്‌. ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല. നഗരത്തിലെ ഇരുപതോളം സ്‌കൂള്‍, കലാലയ വിദ്യാര്‍ഥിനികള്‍ ഇരകളാണെന്നും പിടിയിലായവര്‍ മൊഴി നല്‍കി. തിരുവനന്തപുരത്തെ പ്രമുഖ വിദ്യാലയം. വൈകീട്ട്‌ ക്ലാസ്‌ കഴിഞ്ഞ്‌ എല്ലാ കുട്ടികളും പോയിട്ടും ഒരു പെണ്‍കുട്ടി മാത്രം ക്ലാസില്‍. അധ്യാപികയെത്തി കാര്യം തിരക്കിയപ്പോള്‍ തലകറക്കം അനുഭവപ്പെടുന്നുവെന്ന്‌ മറുപടി. അല്‍പനിമിഷത്തിനുള്ളില്‍ അധ്യാപിക ഞെട്ടി.
പെണ്‍കുട്ടി മദ്യപിച്ചിട്ടുണ്ട്‌.  കുട്ടികള്‍ എങ്ങോട്ടാ?? 550205  കുട്ടികള്‍ എങ്ങോട്ടാ?? 247158 വീട്ടില്‍ അച്‌ഛന്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന്‌ പെണ്‍കുട്ടി ആണ്‍സുഹൃത്തുക്കളോട്‌ ഇടക്കിടെ പറയാറുണ്ടായിരുന്നു. എങ്കില്‍ പിന്നെ അല്‍പം കൊണ്ടുവരാത്തതെന്തെന്നായി കൂട്ടുകാര്‍. അങ്ങനെ നിര്‍ബന്ധത്തിന്‌ വഴങ്ങി അച്‌ഛനറിയാതെ വാട്ടര്‍ബോട്ടിലില്‍ മദ്യം കൊണ്ടുവന്നു. ഇത്‌ ആണ്‍കുട്ടികളും പെണ്‍കുട്ടിയും പങ്കുവെച്ചു. മദ്യം തലക്ക്‌ പിടിച്ചതിനാലായിരുന്നു സ്‌കൂള്‍ വിട്ടിട്ടും അവള്‍ക്ക്‌ വീട്ടില്‍ പോകാനാകാതിരുന്നത്‌.
കഴിഞ്ഞ ലഹരിവിരുദ്ധ ദിനത്തില്‍ കൊച്ചി സിറ്റിയില്‍ എക്‌സൈസ്‌ വകുപ്പ്‌ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്‌ 50 സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇക്കഴിഞ്ഞമാസം നഗരമധ്യത്തില്‍ നാല്‌ വിദ്യാര്‍ഥികളെ സംശയകരമായ നിലയില്‍ കണ്ടെത്തിയ പോലീസ്‌ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ്‌ നാലുപേരും ലഹരിക്കടിപ്പെട്ട്‌ നില്‍ക്കുകയാണെന്ന്‌ ബോധ്യമായത്‌. അന്വേഷണം എത്തിനിന്നത്‌ മയക്കുമരുന്ന്‌ കച്ചവടക്കാരനായ മറ്റൊരു വിദ്യാര്‍ഥിയില്‍.
സ്‌കൂള്‍ കുട്ടികള്‍ക്ക്‌ കഞ്ചാവ്‌ വാങ്ങാന്‍ പണമെവിടെനിന്നു കിട്ടുന്നു എന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ വിദ്യാര്‍ഥികള്‍ക്കിടയിലെ സഹകരണം കണ്ട്‌ പോലീസിന്റെ കണ്ണുതള്ളിയത്‌. നാല്‌ ഗ്രാമുള്ള കഞ്ചാവുപൊതിക്ക്‌ 300 രൂപയാണ്‌. ആറു വിദ്യാര്‍ഥികള്‍ 50 രൂപ വീതം ഷെയറിട്ടാണ്‌ ഇത്‌ വാങ്ങിയിരുന്നത്‌. വീട്ടില്‍നിന്ന്‌ പണം കിട്ടാത്ത വിദ്യാര്‍ഥികള്‍ക്ക്‌ വില്‍പനക്കാരുടെ വക സമാശ്വാസ പദ്ധതിയുമുണ്ട്‌.

കാശുള്ള വീട്ടിലെ കുട്ടികളെ ലഹരി ഉപയോഗത്തില്‍ കണ്ണികളാക്കിയാല്‍ ഇടനില നില്‍ക്കുന്ന കുട്ടിക്ക്‌ കഞ്ചാവ്‌ ഫ്രീ. വിദ്യാഭ്യാസവു ആരോഗ്യവും നഷ്‌ടപ്പെട്ട ഒരു തലമുറ കേരളത്തില്‍ രൂപപ്പെടുന്നുവെന്ന സത്യം സമൂഹം തിരിച്ചറിയണം.
കണക്കുകളില്‍ കേരളം ഒന്നാമത്‌
ദേശീയ ബാലസംരക്ഷണ കമ്മിഷന്റെ കണക്കുകളനുസരിച്ചും സാക്ഷര കേരളം തന്നെയാണ്‌ ലൈംഗിക പീഡനത്തില്‍ മുന്നില്‍. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ജസ്‌റ്റിസ്‌ നടത്തിയ പഠനത്തില്‍ പീഡനത്തിനിരയായ കുട്ടികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ കുറ്റവാസന കൂടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്‌. പഠന വൈകല്യം, പെരുമാറ്റവൈകല്യം തുടങ്ങിയവ ഇതിന്റെ ഭാഗം.

പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ, താന്‍ പറയുന്നത്‌ വിശ്വസിക്കുമോ, തന്നെ കുറ്റക്കാരിയായി കാണുമോ തുടങ്ങി ഒട്ടേറെ ആശങ്കകളാണ്‌ ഇരകളെ അലട്ടുക. അച്‌ഛനാണ്‌ ഉപദ്രവിച്ചതെങ്കില്‍, അദ്ദേഹം ഉപേക്ഷിച്ച്‌ പോയാല്‍ ആര്‌ തങ്ങളെ സംരക്ഷിക്കും എന്ന പ്രശ്‌നവും കുട്ടിയെ ബാധിക്കും. പീഡകന്റെ ഭയപ്പെടുത്തലാണ്‌ മറ്റൊരു പ്രശ്‌നം. ഇതെല്ലാം ചേര്‍ന്നു സൃഷ്‌ടിക്കുന്ന മാനസിക സമ്മര്‍ദം ഊഹിക്കാവുന്നതിലും അപ്പുറം. ദേശീയ മനുഷ്യാവകാശ സംഘടനയുടെ കണക്കുപ്രകാരം 50,000 കുട്ടികളെ എല്ലാ വര്‍ഷവും കാണാതാകുന്നു.
ഔദ്യോഗിക കണക്കുകള്‍ മിക്കവാറും പോലീസ്‌ പരാതികളെ അവലംബിച്ചാകയാല്‍ യഥാര്‍ഥകണക്കുകള്‍ മൂന്നു ലക്ഷത്തിന്‌ അടുത്തായിരിക്കുമെന്ന്‌ സ്വതന്ത്ര എന്‍.ജി.ഒകളും സാമൂഹികപ്രവര്‍ത്തകരും പറയുന്നു. ഈ കുഞ്ഞുങ്ങളെല്ലാം അപഹരിക്കപ്പെട്ടവരല്ല, മിക്കവരും ശാരീരികവും ലൈംഗികവും മാനസികവുമായ പീഡനങ്ങളില്‍ നിന്നോ ദുരിതപൂര്‍ണമായ സ്‌കൂള്‍, ഭവനാന്തരീക്ഷങ്ങളില്‍ നിന്നോ രക്ഷപ്പെടാനായി ഒളിച്ചോടിയവരാണ്‌.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച്‌ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌. ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച്‌ ബാല പീഡന നിയമപ്രകാരം 2014ല്‍ ആകെ 2286 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌.
മൂന്നു വര്‍ഷത്തിനിടെയുണ്ടായ വര്‍ധന ബാല ലൈംഗിക പീഡനം എന്ന സാമൂഹിക ദുരന്തത്തിന്റെ ആഴമാണ്‌ വ്യക്‌തമാക്കുന്നത്‌. കുട്ടികള്‍ക്കു സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ഇത്തരം കേസുകളില്‍ പ്രതികളാകുന്നതും വര്‍ധിക്കുന്നു എന്നതാണു വിചിത്രമായ വസ്‌തുത. 2011 മുതല്‍ 2015 ഫെബ്രുവരി വരെ സംസ്‌ഥാനത്ത്‌ രജിസ്‌റ്റര്‍ ചെയ്‌ത ബാല പീഡന കേസുകളില്‍ 63 സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരാണു പ്രതികള്‍.
കേസില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരില്‍ കൂടുതലും അധ്യാപകരാണെന്നത്‌ സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച്‌ ആശങ്കയുയര്‍ത്തുന്നുണ്ട്‌. ഇക്കാലയളവില്‍ സംസ്‌ഥാനത്ത്‌ ആകെ 39 അധ്യാപകര്‍ പ്രതികളാക്കപ്പെട്ടു. സര്‍ക്കാര്‍ രേഖ പ്രകാരം മലപ്പുറത്ത്‌ നിന്നും 16 അധ്യാപകരും, കോഴിക്കോട്‌ നിന്ന്‌ 10 അധ്യാപകരുമാണ്‌ ബാല ലൈംഗിക പീഡന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌.

ആലപ്പുഴ, ഇടുക്കി,തൃശൂര്‍,പാലക്കാട്‌,കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നിവിടങ്ങളിലും അധ്യാപകര്‍ക്കെതിരേ ബാലപീഡനത്തിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാലയളവില്‍ ഹെഡ്‌ കോണ്‍സ്‌റ്റബിളടക്കം പതിനഞ്ച്‌ പോലീസുകാര്‍ക്കെതിരെയും ബാല പീഡനത്തിന്‌ കേസുണ്ട്‌. കുട്ടികളുടെ ആശ്രിതര്‍ തന്നെ പ്രതികളായ സംഭവങ്ങളും വര്‍ധിച്ചു. പതിനാറ്‌ വയസില്‍ താഴെയുള്ളവരാണ്‌ പീഡനത്തിനിരകളാകുന്നതില്‍ കൂടുതലും.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyTue Aug 11, 2015 1:14 pm

sho ingane okke sambavikkunnundo nammude keralathil  കുട്ടികള്‍ എങ്ങോട്ടാ?? 808463  കുട്ടികള്‍ എങ്ങോട്ടാ?? 808463
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyTue Aug 11, 2015 2:59 pm

 കുട്ടികള്‍ എങ്ങോട്ടാ?? 635779  കുട്ടികള്‍ എങ്ങോട്ടാ?? 4214  കുട്ടികള്‍ എങ്ങോട്ടാ?? 4214  കുട്ടികള്‍ എങ്ങോട്ടാ?? 4214
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyWed Aug 12, 2015 3:03 am

enthokkeya kelkkane  കുട്ടികള്‍ എങ്ങോട്ടാ?? 566730  കുട്ടികള്‍ എങ്ങോട്ടാ?? 156720
Back to top Go down
sunder
Forum Boss
Forum Boss
sunder



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyWed Aug 12, 2015 10:46 am

iniyippo schoolikalulil scanner vakkendi varumo...
oru tharathil paranjaal veedukalil rakshakarthakalude nottakuravo.. kuttikalude karyangalil sradha vendathra srdha kodukathirikunnathum ithinoru karanamakunnille
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyWed Aug 12, 2015 10:47 am

sunder wrote:
iniyippo schoolikalulil  scanner vakkendi varumo...
oru tharathil paranjaal veedukalil rakshakarthakalude nottakuravo..  kuttikalude karyangalil sradha vendathra srdha kodukathirikunnathum ithinoru karanamakunnille

ഇപ്പോള്‍ മിക്ക സ്കൂളുകളിലും cctv ഉണ്ട്  കുട്ടികള്‍ എങ്ങോട്ടാ?? 855112
Back to top Go down
sunder
Forum Boss
Forum Boss
sunder



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyWed Aug 12, 2015 10:49 am

Ammu wrote:
sunder wrote:
iniyippo schoolikalulil  scanner vakkendi varumo...
oru tharathil paranjaal veedukalil rakshakarthakalude nottakuravo..  kuttikalude karyangalil sradha vendathra srdha kodukathirikunnathum ithinoru karanamakunnille

ഇപ്പോള്‍ മിക്ക സ്കൂളുകളിലും  cctv ഉണ്ട്  കുട്ടികള്‍ എങ്ങോട്ടാ?? 855112  

athukondu karyamilla.. athokke ottayerinu paripedukkille  കുട്ടികള്‍ എങ്ങോട്ടാ?? 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyWed Aug 12, 2015 10:55 am

sunder wrote:
Ammu wrote:


ഇപ്പോള്‍ മിക്ക സ്കൂളുകളിലും  cctv ഉണ്ട്  കുട്ടികള്‍ എങ്ങോട്ടാ?? 855112  

athukondu karyamilla.. athokke ottayerinu paripedukkille  കുട്ടികള്‍ എങ്ങോട്ടാ?? 143614

 കുട്ടികള്‍ എങ്ങോട്ടാ?? 143614  കുട്ടികള്‍ എങ്ങോട്ടാ?? 143614  കുട്ടികള്‍ എങ്ങോട്ടാ?? 143614  കുട്ടികള്‍ എങ്ങോട്ടാ?? 143614 ഓരോ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പേടിയാവും  കുട്ടികള്‍ എങ്ങോട്ടാ?? 768717 അതെങ്ങിനാ , അധ്യാപകര്‍ ശിക്ഷിക്കാന്‍ വടി എടുത്താല്‍ അപ്പോള്‍ എത്തില്ലേ രക്ഷിതാക്കള്‍ ബഹളം വെച്ച് കൊണ്ട്  കുട്ടികള്‍ എങ്ങോട്ടാ?? 635779 നമ്മുടെ ഒക്കെ കാലത്ത് ചൂരല്‍ വടി ഇല്ലാതെ അധ്യാപകര്‍ ക്ലാസില്‍ വരില്ലായിരുന്നു...  കുട്ടികള്‍ എങ്ങോട്ടാ?? 855112
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyWed Aug 12, 2015 1:49 pm

sunder wrote:
iniyippo schoolikalulil  scanner vakkendi varumo...
oru tharathil paranjaal veedukalil rakshakarthakalude nottakuravo..  kuttikalude karyangalil sradha vendathra srdha kodukathirikunnathum ithinoru karanamakunnille
shradhakurav undavam valare kurach %.. pakshe innathe thalamurayile kuttikal.. matha pithakkale anusharich valarunnavar anennu eniku thonnunnila. orupad examples ente munnilund. nervazhik nadathan shramichal athmahathya bheeshani muzhakunnavar... veetil bahalam undaki sadhanangal thalli pottikkunnavar.. angane angane.... penkuttikalum moshamalla ikaryathil... ivare okke engane niyanthrikkan aanu ? adhyapakarodum bahumanam undennu eniku thonnunnilla..
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyWed Aug 12, 2015 2:41 pm

Minnoos wrote:
sunder wrote:
iniyippo schoolikalulil  scanner vakkendi varumo...
oru tharathil paranjaal veedukalil rakshakarthakalude nottakuravo..  kuttikalude karyangalil sradha vendathra srdha kodukathirikunnathum ithinoru karanamakunnille
shradhakurav undavam valare kurach %.. pakshe innathe thalamurayile kuttikal.. matha pithakkale anusharich valarunnavar anennu eniku thonnunnila. orupad examples ente munnilund. nervazhik nadathan shramichal athmahathya bheeshani muzhakunnavar... veetil bahalam undaki sadhanangal thalli pottikkunnavar.. angane angane.... penkuttikalum moshamalla ikaryathil... ivare okke engane niyanthrikkan aanu ? adhyapakarodum bahumanam undennu eniku thonnunnilla..

daivame  കുട്ടികള്‍ എങ്ങോട്ടാ?? 768717  കുട്ടികള്‍ എങ്ങോട്ടാ?? 768717  കുട്ടികള്‍ എങ്ങോട്ടാ?? 768717  കുട്ടികള്‍ എങ്ങോട്ടാ?? 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyThu Aug 13, 2015 10:06 am

കുഞ്ഞുങ്ങള്‍ നേര്‍വഴി നടക്കട്ടെ  കുട്ടികള്‍ എങ്ങോട്ടാ?? 768717  കുട്ടികള്‍ എങ്ങോട്ടാ?? 768717

നിഷ്‌കളങ്കബാല്യം കുറ്റകൃത്യങ്ങളുടെ ലോകത്തില്‍ ആണ്ടുപോകുന്ന ഭീകരമായ സാമൂഹികാവസ്‌ഥ രൂപപ്പെട്ടുവരികയാണ്‌. കൊച്ചു തെറ്റുകള്‍ തിരുത്തപ്പെടാതെ പോകുമ്പോള്‍ വലിയ ക്രൂരകൃത്യങ്ങളിലേക്ക്‌ അവര്‍ അറിഞ്ഞോ അറിയാതെയോ ചെന്നുപതിക്കുന്നു. വിടരുംമുന്‍പേ തടവറയുടെ ഇരുട്ടില്‍ തളയ്‌ക്കപ്പെടാന്‍ വിധിക്കപ്പെടുന്ന കൗമാരം വേദനിപ്പിക്കുന്ന കാഴ്‌ചയാണ്‌. തെറ്റുകളുടെ ലോകത്തേക്കു ചെറുപ്രായത്തില്‍ തന്നെ എത്തിപ്പെടുന്നതിന്‌ അവര്‍ മാത്രമാണോ ഉത്തരവാദികള്‍? അല്ലെന്നതാണ്‌ യാഥാര്‍ഥ്യം.
സൈബര്‍ ലോകം കൗമാരക്കാരില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌. ഇന്റര്‍നെറ്റും സ്‌മാര്‍ട്ട്‌ ഫോണുകളും വിശാലമായ ലോകത്തിലേക്കാണ്‌ കൊച്ചുമനസിനെ കൊണ്ടുപോകുന്നത്‌. ഇന്റര്‍നെറ്റ്‌ ദുരുപയോഗിക്കാന്‍ സാധ്യതയേറെ. തെറ്റിനും ശരിക്കും ഇടയില്‍ ഒരു മൗസ്‌ ക്ലിക്കിനെടുക്കുന്ന സമയം മാത്രം. അടുത്തിടെ കുട്ടിക്കുറ്റവാളികളുടെ എണ്ണം കൂടിവരികയാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധന 50 ശതമാനം. പോലീസും സാമൂഹ്യനീതി വകുപ്പും തയാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ഈ ഞെട്ടിപ്പിക്കുന്ന വിവരം. ഇതു സംബന്ധിച്ച്‌ മംഗളം പ്രസിദ്ധീകരിച്ച കുട്ടിക്കുറ്റവാളികളുടെ കേരളം എന്ന ലേഖന പരമ്പര സാക്ഷരകേരളം നേരിടുന്ന വലിയ വിപത്ത്‌ വരച്ചു കാട്ടുന്നു.
മികച്ച ജീവിത സാഹചര്യത്തില്‍ നിന്നുള്ളവരില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്നത്‌ അമ്പരിപ്പിക്കുന്നതാണ്‌. എണ്‍പതു ശതമാനം കുട്ടിക്കുറ്റവാളികളും സാമ്പത്തികമായി ഭേദപ്പെട്ട നിലയിലുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌. സ്വന്തം ചെലവിനു പണം കണ്ടെത്തുന്നതിന്‌ തുടങ്ങുന്ന കൊച്ചു മോഷണങ്ങളില്‍ നിന്നാണ്‌ ഒട്ടുമിക്ക കുട്ടിക്കുറ്റവാളികളും വലിയ കുറ്റങ്ങളിലേക്ക്‌ ചുവടൂന്നുന്നത്‌. 2010ല്‍ 826 കുട്ടികളെ പോലീസ്‌ പിടികൂടിയിരുന്നു. 2014ല്‍ സംഖ്യ 1575 ലെത്തി. അഞ്ചു വര്‍ഷത്തിനിടെ 1048 കുട്ടികളെ നല്ല നടപ്പിനും ശിക്ഷണത്തിനും ശേഷം വീടുകളിലേക്കയച്ചു. 1535 കുട്ടികളെ വീട്ടുതടങ്കലിലുമാക്കി. ശിക്ഷ കഴിഞ്ഞവരിലേറെയും വീണ്ടും കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു തന്നെ മടങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
2010 മുതല്‍ 2014വരെ 12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കെതിരേ 41 കേസുകളാണ്‌ എടുത്തത്‌. 12നും 16നും ഇടയിലുള്ളവര്‍ക്കെതിരേ 1032 കേസുകളും രജിസ്‌റ്റര്‍ ചെയ്‌തു. കുട്ടിക്കുറ്റവാളികളിലേറെയും 16 നും 18 നും ഇടയിലുള്ളവരാണ്‌. ഇവര്‍ ചെയ്‌തുകൂട്ടിയ കുറ്റങ്ങള്‍ 4296. ഇന്റര്‍നെറ്റിന്റെ അതിപ്രസരം കുട്ടികളില്‍ വികലമായ ലൈംഗികബോധം രൂപപ്പെടാനും ഇടയാക്കുന്നു. കുട്ടിക്കുറ്റവാളികള്‍ പീഡനക്കേസുകളിലും പ്രതികളായ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്‌. കുട്ടികള്‍ പ്രതികളാകുന്നതുപോലെതന്നെ കുട്ടികള്‍ക്കെതിരേയുള്ള പീഡനക്കേസുകളും വ്യാപിക്കുന്നുണ്ട്‌. വീട്ടിലും പൊതു ഇടങ്ങളിലും സ്‌കൂളുകളിലും കുട്ടികളുടെ സുരക്ഷ ആശങ്കാജനകമാണിന്ന്‌. പിഞ്ചുകുട്ടികളെപ്പോലും വെറുതേ വിടാത്തവരില്‍ അധ്യാപകര്‍ പോലുമുള്‍പ്പെടുമ്പോള്‍ എത്ര ഭയാനകമാണ്‌ കുട്ടികളുടെ ജീവിതമെന്ന്‌ ഓര്‍ത്തു നോക്കുക.
കുട്ടിക്കുറ്റവാളികള്‍ സ്വയമുണ്ടാകുന്നതല്ല. തകര്‍ന്ന കുടുംബാന്തരീക്ഷം, അവഗണന, ലഹരി വ്യാപനം, മാതാപിതാക്കളുടെ കുറ്റവാസന, മനോരോഗങ്ങളും വ്യക്‌തിത്വ വൈകല്യങ്ങളുമുള്ള മാതാപിതാക്കള്‍, ദാരിദ്ര്യം, തൊഴിലില്ലായ്‌മ ഇവയൊക്കെ കുട്ടികളെ തെറ്റിന്റെ വഴികളിലേക്കു നടക്കാന്‍ പ്രേരിപ്പിക്കുന്ന ജീവിതസാഹചര്യങ്ങളാണ്‌. അറിഞ്ഞോ അറിയാതെയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ്‌ ചൂഷണം ചെയ്ുന്നതയും കാണാം. ജുവനൈല്‍ ഹോമുകളില്‍ നിന്ന്‌ ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ കൊടും കുറ്റകൃത്യങ്ങളിലേക്ക്‌ തിരിയുന്നതു പഠനവിധേയമാക്കേണ്ടതാണ്‌.
പീഡനത്തിനിരകളായ കുട്ടികള്‍ സമൂഹത്തിന്റെ സ്‌നേഹവും പരിചരണവും അര്‍ഹിക്കുന്നു. സമൂഹം അനുദിനം മാറുമ്പോള്‍ നന്മകള്‍ നഷ്‌ടമാകുന്നതും മുതിര്‍ന്നവരുടെ തെറ്റുകള്‍ കൂടിവരുന്നതും കാണുന്നു. ഇതെല്ലാം കണ്ടുംകേട്ടും വളരുന്ന പിഞ്ചുബാല്യങ്ങള്‍ വഴിതെറ്റാന്‍ അധികകാലം വേണ്ടിവരില്ല എന്നതാണ്‌ യാഥാര്‍ഥ്യം. നന്മയുടെയും സ്‌നേഹത്തിന്റെയും വഴികളിലൂടെ നടന്നുകൊണ്ട്‌ മുതിര്‍ന്നവര്‍ മാതൃകകാട്ടണം. ബാല്യത്തിന്റെ നിഷ്‌കളങ്കതയും കൗമാരത്തിന്റെ ചൊടിയും ചുണയും കുട്ടികള്‍ക്ക്‌ വീണ്ടെടുത്തു കൊടുക്കുകയാണ്‌ വേണ്ടത്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyThu Aug 13, 2015 10:10 am

വെളിച്ചമേകണം, നന്മയ്‌ക്കൊപ്പം നടക്കട്ടെ ബാല്യം  കുട്ടികള്‍ എങ്ങോട്ടാ?? 811586  കുട്ടികള്‍ എങ്ങോട്ടാ?? 608472  കുട്ടികള്‍ എങ്ങോട്ടാ?? 768717

സംസ്‌ഥാനത്ത്‌ ആറ്‌ സര്‍ക്കാര്‍ ജുവനൈല്‍ഹോമുകളുണ്ട്‌. അഞ്ചെണ്ണം ആണ്‍കുട്ടികള്‍ക്കും ഒരെണ്ണം പെണ്‍കുട്ടികള്‍ക്കും. കോഴിക്കോട്ട്‌ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജുവനൈല്‍ഹോമുകള്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ ആണ്‍കുട്ടികളുടേതുമാത്രം. ഇവയിലെല്ലാംകൂടി ഉള്‍ക്കൊള്ളാവുന്ന അന്തേവാസികളുടെ എണ്ണം 800. പത്തു കുട്ടികള്‍ക്ക്‌ ഒരു കെയര്‍ടേക്കര്‍ എന്നതാണു ബാലനീതി നിയമത്തിലെ വ്യവസ്‌ഥ. എന്നാല്‍, ഇവിടെയെല്ലാം കെയര്‍ടേക്കര്‍മാര്‍ കുറവാണ്‌. സമാനമാണ്‌ മറ്റു ജുവനൈല്‍ഹോമുകളിലെയും സ്‌ഥിതി. ഒരു കെയര്‍ടേക്കര്‍ അവധിയിലോ മറ്റൊരാള്‍ എന്തെങ്കിലും ആവശ്യത്തിനു പുറത്തേക്കോ പോയാല്‍ കുട്ടികളെ നോക്കാന്‍ ഒന്നോ രണ്ടോ പേരേയുള്ളൂ. പല ജീവിത സാഹചര്യങ്ങളില്‍നിന്നു വന്ന പലതരം സ്വഭാവങ്ങളുള്ള കുട്ടികളെ നോക്കാന്‍ ഇവരെക്കൊണ്ടുമാത്രം കഴിയില്ല. അടുത്തിടെ ജുവനൈല്‍ഹോമുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പല മാറ്റങ്ങളും വരുത്തിയെങ്കിലും ഇത്തരം അടിസ്‌ഥാന കാര്യങ്ങളില്‍ മാത്രം മാറ്റമില്ല.
കേരളത്തിലെ ജുവനൈല്‍ ഹോമുകളിലും അനാഥാലയങ്ങളിലും കഴിയുന്ന അന്യനാട്ടുകാര്‍ക്ക്‌ ശരിയായ വിദ്യാഭ്യാസം നല്‍കാന്‍ പലപ്പോഴുമാകില്ല. ഭാഷയാണ്‌ മുഖ്യപ്രശ്‌നം. 12വയസിന്‌ മുകളില്‍ ഇവിടെയെത്തുന്നവരെ പഠിപ്പിക്കുക ബുദ്ധിമുട്ടാണ്‌. 18 വയസുവരെ മാത്രമേ ഇവരെ അനാഥാലയങ്ങള്‍ക്കു സംരക്ഷിക്കാനാവൂ. അതുകഴിഞ്ഞാല്‍ എന്ത്‌ എന്നതാണു മുഖ്യപ്രശ്‌നം.
ജുവനൈല്‍ഹോമില്‍ നിന്നിറങ്ങുന്ന പെണ്‍കുട്ടികളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ആഫ്‌റ്റര്‍ കെയര്‍ ഹോമുണ്ട്‌. കൃത്യമായ തൊഴിലോ മതിയായ വിദ്യാഭ്യാസമോ ഇല്ലാതെ പുറത്തിറങ്ങുന്ന ആണ്‍കുട്ടികള്‍ എന്തു ചെയ്യും? ഈ പ്രശ്‌നത്തിനു പരിഹാരമില്ലെന്നു ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഗ്രാന്റുവാങ്ങി പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ വേറെയുമുണ്ട്‌. ഇവയില്‍ പലതും നല്ലരീതിയില്‍ നടക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ കുട്ടികള്‍ക്ക്‌ ക്രൂരപീഡനം അനുഭവിക്കേണ്ടിവരുന്നു.


ശിശുക്ഷേമ കേന്ദ്രങ്ങളും അനാഥ, അഗതി മന്ദിരങ്ങളും എന്തിനു സ്‌കൂളുകള്‍ പോലും പീഡന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും ഉള്ളിലൊളിപ്പിച്ച്‌ നടക്കുന്നവര്‍ പ്രായവും ബന്ധവും നോക്കാതെ ഇരയെ കൈക്കലാക്കുകയാണ്‌ ചെയ്യുന്നത്‌. ഇരയെ എളുപ്പത്തില്‍ ലഭ്യമാക്കാമെന്നുള്ളതും ഏകപക്ഷീയമായി ഇടപെടാമെന്നതും ഈ ക്രൂരകൃത്യത്തിനു കുറ്റവാളികളെ പ്രേരിപ്പിക്കുന്നു. കുട്ടികളാവുമ്പോള്‍ എതിര്‍പ്പുകള്‍ ദുര്‍ബലമാകാമെന്നതും ചെറിയ പ്രലോഭനങ്ങളിലും ഭയപ്പെടുത്തലുകളിലും കാര്യം സാധിക്കാമെന്നതും ശിശുപീഡനത്തിന്റെ അനുകൂല ഘടകങ്ങളാണ്‌.

ശാരീരിക പീഡനം മൂലമുള്ള ക്ഷതങ്ങളും ശാരീരിക ക്ലേശങ്ങളും ചികിത്സ നല്‍കി ഭേദമാക്കാന്‍ കഴിയും. പീഡനത്തിന്‌ ഇരകളാകുന്നവര്‍ പലതരം സ്വഭാവ വൈകൃതങ്ങളും മാനസിക പ്രശ്‌നങ്ങളും കാണിക്കാം. അതൊരു പക്ഷേ, ജീവിതാന്ത്യംവരെ അവരെ വേട്ടയാടുകയും ചെയ്ും.

വൈയകാരികപീഡനവും കുറവല്ല. കുട്ടിയുടെ വളര്‍ച്ചയും വികാസവും തടയുന്ന പെരുമാറ്റങ്ങളും നിരാകരണവുമാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ചീത്ത പറയല്‍, കുറ്റം കണ്ടെത്തല്‍, അമിത സംരക്ഷണം തുടങ്ങിയവയൊക്കെ വൈകാരിക പീഡനങ്ങളാണ്‌. മാനസിക രോഗങ്ങളും വ്യക്‌തിത്വ വൈകല്യങ്ങളുമുള്ള മാതാപിതാക്കള്‍, കുടുംബ കലഹങ്ങള്‍, അസ്വസ്‌ഥമായ കുടുംബാന്തരീക്ഷം, രക്ഷിതാക്കളുടെ കുറ്റവാസന, മദ്യപാനം, ദാരിദ്ര്യം, തൊഴിലില്ലായ്‌മ ഇവയൊക്കെ വൈകാരിക പീഡനത്തിന്‌ പ്രേരണയാകുന്ന ഘടകങ്ങളാണ്‌.
ശിശുപീഡനത്തോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ്‌ അവഗണനയും. രക്ഷിതാക്കളുടെ മനപ്പൂര്‍വമല്ലാത്ത അശ്രദ്ധയും അവഗണനയുടെ പരിധിയില്‍ വരും. അച്‌ഛനും അമ്മയും ജോലിക്കു പോകുന്ന കുടുംബങ്ങളിലും കുട്ടികള്‍ അവഗണന നേരിടാം. ശരിയായ ഭക്ഷണം, സ്‌നേഹം, പരിഗണന, സുരക്ഷിതത്വം എന്നിവയൊക്കെ ഇത്തരം കുട്ടികള്‍ക്ക്‌ നഷ്‌ടപ്പെടാം. ചെറുപ്പത്തില്‍ തന്നെ ഹോസ്‌റ്റലുകളില്‍ നിന്നു പഠിക്കേണ്ടി വരുന്ന കുട്ടികളും അവഗണനയുടെ ഉദാഹരണങ്ങളാണ്‌. മാതാപിതാക്കള്‍ തമ്മിലുള്ള അകല്‍ച്ച, സാമ്പത്തിക പ്രയാസം, കൂടുതല്‍ അംഗസംഖ്യയുള്ള കുടുംബങ്ങള്‍ എന്നിവയൊക്കെ അവഗണനയിലേക്ക്‌ നയിക്കുന്ന കുടുംബ സാഹചര്യങ്ങളാണ്‌.

പീഡനവും അവഗണനയും കുട്ടികളില്‍ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഭയം, ഉല്‍ക്കണ്‌ഠ, വിഷാദം പോലെയുള്ള വൈകാരിക പ്രശ്‌നങ്ങളും കണ്ടേക്കാം. വിരല്‍ നുകരല്‍, നഖം കടിക്കല്‍, കിടക്കയില്‍ മൂത്രമൊഴിക്കല്‍ പോലെയുള്ള ദുശീലങ്ങള്‍ ഇവരെ വിടാതെ പിന്തുടരുന്നു. ഉറക്കമില്ലായ്‌മ, അമിതമായ വിശപ്പ്‌, വിശപ്പില്ലായ്‌മ എന്നിവയും അനുഭപ്പെടുന്നു. വ്യക്‌തിത്വ വൈകല്യങ്ങള്‍ ബാധിച്ചവരായി ഇത്തരം കുട്ടികള്‍ മാറുന്നു.
പീഡിപ്പിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ രക്ഷയ്‌ക്കായി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രക്ഷിതാക്കളുടെ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചും സാമ്പത്തികവും സാമൂഹികവുമായ സഹായങ്ങള്‍ നല്‍കിയും ഇവരെ പൊതുധാരയില്‍ കൊണ്ടുവരണം. കുട്ടികള്‍ക്ക്‌ സ്‌നേഹവും പരിഗണനയും കൊടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണം. പീഡനത്തിനു പ്രേരണ നല്‍കുന്ന ഘടകങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും തയാറാകണം. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്‌.  കുട്ടികള്‍ എങ്ങോട്ടാ?? 912236 മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്‌ വരുന്ന കുട്ടിപ്പട നമ്മുടെ നാട്ടിലുണ്ട്‌. ഇവര്‍ നേര്‍വഴിക്ക്‌ വളരേണ്ടത്‌ പൊതുസമൂഹത്തിന്റെ ആവശ്യമാണ്‌.  കുട്ടികള്‍ എങ്ങോട്ടാ?? 768717  കുട്ടികള്‍ എങ്ങോട്ടാ?? 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyThu Aug 13, 2015 10:11 am

കുഞ്ഞുങ്ങള്‍ നേര്‍വഴി നടക്കട്ടെ  കുട്ടികള്‍ എങ്ങോട്ടാ?? 768717  കുട്ടികള്‍ എങ്ങോട്ടാ?? 768717  കുട്ടികള്‍ എങ്ങോട്ടാ?? 768717

ലോകത്ത്‌ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്‌  കുട്ടികള്‍ എങ്ങോട്ടാ?? 272323
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyThu Aug 13, 2015 11:03 am

 കുട്ടികള്‍ എങ്ങോട്ടാ?? 768717  കുട്ടികള്‍ എങ്ങോട്ടാ?? 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyThu Aug 13, 2015 1:33 pm

 കുട്ടികള്‍ എങ്ങോട്ടാ?? 11855830_879109502171514_7298845146341880358_n
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyThu Aug 13, 2015 1:35 pm

cute  കുട്ടികള്‍ എങ്ങോട്ടാ?? 44121  കുട്ടികള്‍ എങ്ങോട്ടാ?? 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptySun Aug 23, 2015 3:28 pm

തിരുവനന്തപുരം സി.ഇ.ടി കാമ്പസില്‍ സഹപാഠികളുടെ ആഘോഷതാണ്ഡവത്തില്‍ ജീവന്‍പൊലിഞ്ഞ തസ്നി ബഷീറിന്‍െറ ദുരന്തം നടുക്കമുളവാക്കുന്നതും അക്ഷന്തവ്യമായ കുറ്റകൃത്യവുമാണ്. യുവതലമുറ ആഘോഷ ലഹരിയില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളുടെ ബീഭത്സത ഒരിക്കല്‍കൂടി അടിവരയിടുകയാണ് ഈ ക്രൂരചെയ്തി. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് കര്‍ശന വിലക്കുള്ള കാമ്പസില്‍ ജീപ്പും ലോറിയും നൂറോളം ബൈക്കുകളും ഇരമ്പിയാര്‍ത്ത് ഘോഷയാത്രയുടെ പേരില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു. വിദ്യാര്‍ഥികളില്‍ പലരും ലഹരിയിലായിരുന്നുവെന്നും പെണ്‍കുട്ടിയെ ഇടിച്ചിട്ട ജീപ്പില്‍ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നും സാക്ഷികളായ വിദ്യാര്‍ഥികളുടെ മൊഴിയുമുണ്ട്.  കുട്ടികള്‍ എങ്ങോട്ടാ?? 635779 സി.ഇ.ടി കാമ്പസില്‍ നടന്നത് ഓണാഘോഷമായിരുന്നില്ല. മറിച്ച്, ഓണത്തിന്‍െറ പേരില്‍ യുവതലമുറ നടത്തിയ അര്‍മാദമായിരുന്നു. അതിന്‍െറ ബലിയാടാണ് തസ്നി ബഷീര്‍ എന്ന ഹതഭാഗ്യ. 13 വര്‍ഷം മുമ്പ് ഇതേ കാമ്പസില്‍ സമാനമായ ദുരന്താനുഭവമുണ്ടായെങ്കിലും പുതുതലമുറ വിദ്യാര്‍ഥികള്‍ക്ക് അതൊരു പാഠവും പകര്‍ന്നുനല്‍കിയില്ല. എന്തിന്, ഈ വാര്‍ത്ത പുറത്തുവന്നിട്ടുപോലും കലാലയം ഓണാവധിക്കായി അടക്കുന്ന ഒടുവിലെ ദിനത്തില്‍ കേരളത്തിലെ ഒട്ടുമിക്ക കാമ്പസുകളിലും തെരുവിലും വിദ്യാര്‍ഥികള്‍ നിയന്ത്രിച്ച വാഹനങ്ങളുടെ കുതിച്ചോട്ടവും തിമിര്‍ത്താടലും എത്ര ഭീകരമായിരുന്നുവെന്ന് ശരിക്കും അനുഭവിച്ചവരാണ് മലയാളികള്‍

പുതുവര്‍ഷപ്പുലരിയും ഉത്സവദിനങ്ങളും ഉണരുന്നത് ചെറുപ്പക്കാരുടെ അപകടമരണങ്ങളുടെ വാര്‍ത്തയുമായിട്ടാണ്. വിദ്യാര്‍ഥികളില്‍ ലഹരിയുടെ വര്‍ധിച്ചുവരുന്ന ഉപഭോഗം അതിരുവിട്ട ഇത്തരം ആവേശപ്രകടനങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. വിദ്യാര്‍ഥികളില്‍ ലഹരി ഉപഭോഗം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കലാലയ പരിസരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയപ്പോള്‍ കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ 6736 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ലഹരി വിതരണത്തിന്‍െറയും ഉപയോഗത്തിന്‍െറയും പേരില്‍ 6500ലധികം പേര്‍ അറസ്റ്റുചെയ്യപ്പെടുകയുംചെയതു. കലാലയത്തിലെ ലഹരി ഉപയോഗം തടയേണ്ട, ആഘോഷങ്ങള്‍ അപകടരഹിതമാക്കേണ്ട വിദ്യാര്‍ഥിസംഘം തന്നെയാണ് ഇത്തരം പേക്കൂത്തുകളെ നയിക്കുന്നത്. കാമ്പസിന്‍െറ അരാഷ്ട്രീയത വമ്പിച്ച ആകുലതയായി സമൂഹത്തില്‍ നിരന്തരം ഉന്നയിക്കുന്ന ഇടത് വിദ്യാഭ്യാസ സംഘടനയുടെ പ്രവര്‍ത്തകര്‍തന്നെ സ്പോണ്‍സര്‍ ചെയ്തതത്രെ സി.ഇ.ടിയിലെ അപകടത്തിലേക്കുനയിച്ച ആഘോഷത്തിമിര്‍പ്പ്. വിദ്യാര്‍ഥി സംഘങ്ങള്‍ അരാഷ്ട്രീയമായെന്നും എസ്.എഫ്.ഐ അടക്കമുള്ള ഇടതുവിദ്യാര്‍ഥി കൂട്ടായ്മകള്‍ ആള്‍ക്കൂട്ട ഉന്മാദത്തിലേക്ക് വീണുകഴിഞ്ഞുവെന്നുമുള്ള വിമര്‍ശത്തെ സാധൂകരിക്കുന്ന ഒടുവിലത്തെ ഉദാഹരണമാണ് സി.ഇ.ടി ദുരന്തം. ആഘോഷാവസരങ്ങളെ എത്രമാത്രം സര്‍ഗാത്മകമാക്കാമെന്ന് വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു വിദ്യാര്‍ഥി സംഘടനകള്‍.
സാക്ഷരത, വിദ്യാഭ്യാസം, സാമൂഹികോന്നതി തുടങ്ങിയ രംഗങ്ങളില്‍ കൈവരിച്ച പുരോഗതി ഇതര സംസ്ഥാനങ്ങളുടെ മാത്രമല്ല, ലോകരാഷ്ട്രങ്ങളുടെതന്നെ സ്നേഹാദരവുകള്‍ കേരളത്തിന് നേടിത്തരുകയുണ്ടായി. അതേസമയം, ദിനേന കേവല ഉപഭോഗസമൂഹമായി കേരള ജനത മാറിക്കൊണ്ടിരിക്കുന്നതിന്‍െറ ഭവിഷ്യത്തുകളും ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരവ വിശകലനമര്‍ഹിക്കുന്നു. മൂല്യബോധത്തിനുപകരം പുതുതലമുറയെ സുഖലോലുപത കീഴ്പ്പെടുത്തിയതിന്‍െറ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാട്ടാനാവും. നൂതന മൊബൈല്‍ ആപ്പുകള്‍ മുതല്‍ സാമ്പ്രദായിക ദൃശ്യമാധ്യമങ്ങള്‍വരെ അവലംബിക്കുന്ന സാംസ്കാരിക മലിനീകരണങ്ങള്‍ കൗമാരജീവിതത്തിന്‍െറ ദിശാബോധത്തെ വ്യതിചലിപ്പിക്കുമ്പോള്‍ ഗുരുനാഥന്മാരും രക്ഷാകര്‍ത്താക്കളും കൈമലര്‍ത്തുകയാണ്.
ഉത്സവങ്ങള്‍ സന്തോഷങ്ങളുടെ പങ്കുവെപ്പാണ്. സ്നേഹവും സൗഹൃദവും പകുത്തെടുത്ത് ഹൃദയങ്ങള്‍ നന്മയില്‍ ചാലിച്ചെടുക്കാന്‍ പൈതൃകമായി കൈമാറിക്കിട്ടിയ ആഹ്ളാദങ്ങളുടെ രസക്കൂട്ട്. ആഘോഷങ്ങള്‍ അതിരുവിടുമ്പോള്‍ ആഘോഷിക്കുന്നവര്‍ സമ്മാനിക്കുന്നത് ആഹ്ളാദപ്പൂച്ചിരികള്‍ക്കുപകരം ജീവിതത്തില്‍ മായ്ക്കാനാകാത്ത സങ്കടക്കരച്ചിലുകളാണ്. അല്‍പസമയം വമ്പന്മാരും വമ്പത്തിമാരുമായി ആടിത്തിമിര്‍ത്ത് സ്വന്തം ജീവിതവും അപരരുടെ ജീവിതവും നിത്യദു$ഖത്തിലാക്കുന്നതില്‍നിന്ന് നമ്മുടെ യുവതലമുറയെ ഏത് സാംസ്കാരികബോധം നല്‍കിയാണ് രക്ഷിച്ചെടുക്കുക?  കുട്ടികള്‍ എങ്ങോട്ടാ?? 768717  കുട്ടികള്‍ എങ്ങോട്ടാ?? 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptySun Aug 23, 2015 3:39 pm

കാമ്പസിലെ ലഹരിവിളയാട്ടം അനുവദിക്കരുത്‌  കുട്ടികള്‍ എങ്ങോട്ടാ?? 855112  കുട്ടികള്‍ എങ്ങോട്ടാ?? 855112

അതിരുവിടുന്ന ആഘോഷത്തിനു ലഹരിയുടെ കൂടി അകമ്പടിയുണ്ടെങ്കില്‍ അതിന്റെ പര്യവസാനം എങ്ങനെയെന്നു പ്രവചനാതീതം. ചിലപ്പോള്‍ മരണംപോലും സംഭവിക്കാം. തിരുവനന്തപുരം കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങില്‍ (സി.ഇ.ടി.) തെസ്‌നി ബഷീര്‍ എന്ന പെണ്‍കുട്ടിക്കു സംഭവിച്ച ദുരന്തം ആഘോഷം മരണക്കളിയിലേക്കു മാറിയതിന്റെ ഫലമായിരുന്നു.
വിടരും മുമ്പേ അടര്‍ത്തിയെറിയപ്പെട്ടത്‌ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളപ്പാടെയാണ്‌. അപരിഹാര്യമായ ആ നഷ്‌ടം എന്നുമൊരു തീരാവേദനയായി ബന്ധുമിത്രാദികളെ ചൂഴ്‌ന്നു നില്‍ക്കും. വാഹനങ്ങള്‍ക്കു വിലക്കു കല്‍പിച്ചിരുന്ന ക്യാമ്പസിനുള്ളിലേക്കു ലോറിയും ജീപ്പും നൂറോളം ബൈക്കുകളും കടന്നുവന്നു എന്നതു തന്നെ വന്‍ വീഴ്‌ചയായി. ഓണാഘോഷത്തിനായിട്ടാണ്‌ ഇത്രയധികം വാഹനങ്ങളും വിദ്യാര്‍ഥികളും പുറത്തുനിന്നുള്ളവരും ഇവിടെ എത്തിച്ചേര്‍ന്നത്‌. കുടിച്ചു കൂത്താടി നടന്ന ഈ പേക്കൂത്തിനെ ഓണാഘോഷമെന്നു വിളിക്കുന്നത്‌ തന്നെ കടന്നകൈയാണ്‌. കോളജ്‌ കാമ്പസുകള്‍ സമൂഹത്തിന്റെ യുവത്വത്തെയാണ്‌ പ്രതിനിധാനം ചെയ്ുന്നത്‌യ. സാംസ്‌കാരിക, രാഷ്‌ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നടക്കുന്ന എന്തുമേതും ക്യാമ്പസുകളിലാണ്‌ ആദ്യം പ്രതിഫലിക്കുക. സമൂഹത്തിലെ നന്മകളും തിന്മകളും ഒരുപോലെ അതില്‍ ഇഴചേര്‍ന്നിരിക്കുന്നു. സി.ഇ.ടിയില്‍ കണ്ടത്‌ തിന്മകളുടെ ആഘോഷത്തിമര്‍പ്പായിരുന്നു എന്നു വ്യാഖ്യാനിച്ചാലും കുറ്റം പറയാന്‍ കഴിയില്ല.
2002-ല്‍ ഇതേ കാമ്പസില്‍ അമിതവേഗത്തില്‍ പാഞ്ഞുവന്ന ബൈക്കിടിച്ച്‌ അമിത ശങ്കര്‍ എന്ന പെണ്‍കുട്ടിക്കു ദാരുണമരണം സംഭവിച്ചിരുന്നു. അതേത്തുടര്‍ന്നായിരുന്നു വാഹനങ്ങളെ ക്യാമ്പസില്‍ വിലക്കിയത്‌. പതിനഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും അതേ അപകടത്തിന്റെ വേദനിപ്പിക്കുന്ന തനിയാവര്‍ത്തനം കണ്ടു. ഒരു ദുരനുഭവത്തിന്റെ പാഠങ്ങള്‍ പഠിക്കാത്തതുകൊണ്ടും നിയമങ്ങള്‍ പാലിക്കപ്പെടാത്തതുകൊണ്ടും വിലപ്പെട്ട ഒരു ജീവന്‍ തന്നെ നഷ്‌ടപ്പെടുത്തേണ്ടിവന്നിരിക്കുന്നു.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറച്ചു നാള്‍ കാട്ടിയ ശ്രദ്ധ പിന്നീട്‌ കോളജ്‌ അധികാരികളില്‍ നിന്ന്‌ ഉണ്ടാകാത്തതും അപരാധമാണ്‌. മാത്രവുമല്ല, തെസ്‌നി ബഷീറിന്‌ അപകടം പിണഞ്ഞതിനുശേഷം മണിക്കൂറുകള്‍ക്കുശേഷമാണ്‌ വിദഗ്‌ധ ചികിത്സ ലഭ്യമാക്കിയതെന്നും ആരോപിക്കപ്പെടുന്നു.
കാമ്പസുകളില്‍ ലോറിയും തുറന്ന ജീപ്പും ബൈക്കുകളും കൊണ്ട്‌ പ്രചണ്ഡമായ ഉത്സവാന്തരീക്ഷം സൃഷ്‌ടിക്കുന്നത്‌ എന്തിന്റെ പേരിലായാലും അനുവദിക്കപ്പെടരുതായിരുന്നു. മുതിര്‍ന്നവര്‍ തെരുവുകളില്‍ നടത്തുന്ന തെരഞ്ഞെടുപ്പു പ്രചാരണ കൊട്ടിക്കലാശമെന്ന ആഭാസത്തിന്റെ നേര്‍പ്പതിപ്പായിരുന്നു സി.ഇ.ടിയില്‍ നടന്നത്‌. ലഹരി വസ്‌തുക്കളുടെ ഉപയോഗം ക്യാമ്പസുകളില്‍ വീണ്ടും മടങ്ങിയെത്തിയെന്നും ഈ സംഭവം അടിവരയിടുന്നു. മദ്യലഹരിയിലാണ്‌ അപകടം സൃഷ്‌ടിച്ച വാഹനത്തിലുണ്ടായിരുന്നവരൊക്കെത്തന്നെയെന്നു പോലീസ്‌ വ്യക്‌തമാക്കുന്നു. സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളെ വലയിലാക്കി വ്യാപാരംകൊഴുപ്പിക്കാന്‍ ലഹരിമാഫിയ നടത്തുന്ന ശ്രമങ്ങള്‍ സമീപകാലത്ത്‌ കൂടുതല്‍ വ്യാപകമായിട്ടുണ്ട്‌. ബാറുകള്‍ പൂട്ടി മദ്യലഭ്യത കുറഞ്ഞത്‌ ലഹരിയുടെ മറ്റു വഴികളിലേക്ക്‌ തിരിയാന്‍ യുവതയെ പ്രേരിപ്പിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. ഗേറ്റില്‍ സുരക്ഷാഭടനെ തള്ളിനീക്കി മരണദൂതുമായി കാമ്പസിനുള്ളിലേക്ക്‌ ഉന്മാദാവസ്‌ഥയില്‍ ഇരമ്പിയാര്‍ത്തുവരികയായിരുന്നു സംഘം. സംഭവത്തിനുത്തരവാദികളെന്നു കരുതുന്ന 12 പേരെ കോളജില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുകയാണ്‌. ഇവര്‍ക്കെതിരേ പോലീസ്‌ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ്‌ കേസെടുത്തിരിക്കുന്നത്‌.
അച്ചടക്കം, സാമൂഹികാവബോധം എന്നിവയുടെ കുറവും പൊതുമൂല്യങ്ങളുടെ ശോഷണവും വിദ്യാര്‍ഥികളെ ബാധിച്ചിരിക്കുന്നു. നന്മയുടെ പാഠങ്ങളാണ്‌ കുട്ടിമനസുകളില്‍ നിന്ന്‌ മായുന്നത്‌. അതിന്റെ വീണ്ടെടുപ്പിനായി പ്രകാശംപരത്തുന്നവരായി മുതിര്‍ന്നവര്‍ സ്വയംമാറേണ്ടിയിരിക്കുന്നു. ഇരകളുടെ പട്ടികയില്‍ ഇനിയാരും ഇടംപിടിക്കാതിരിക്കാന്‍ അതേ മാര്‍ഗമുള്ളൂ.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyMon Aug 24, 2015 8:22 am

nilkkanum thiriyaanum idamillatha academic jeevithathinidayil varshathil ithu pole 4o 5o divasame onnu aaghoshikkan kittu...oru ottapetta sambhavathinte peril ella aaghoshangalkkum niyantranam erpeduthanam ennullathil enikke yojippilla...
Back to top Go down
Ammu
Forum Boss
Forum Boss
Ammu



 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? EmptyMon Aug 24, 2015 8:55 am

ROHITH NAMBIAR wrote:
nilkkanum thiriyaanum idamillatha academic jeevithathinidayil varshathil ithu pole 4o 5o divasame onnu aaghoshikkan kittu...oru ottapetta sambhavathinte peril ella aaghoshangalkkum niyantranam erpeduthanam ennullathil enikke yojippilla...


ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു നിസാരവല്‍ക്കരിയ്ക്കാന്‍ ആവില്ല രോഹിതാ ....ജീവന്‍ നഷ്ട്ടമായ ആ കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണീരിനു എന്ത് വില ആകും...  കുട്ടികള്‍ എങ്ങോട്ടാ?? 4214  കുട്ടികള്‍ എങ്ങോട്ടാ?? 948518 ആഘോഷങ്ങള്‍ പാടില്ലാ എന്നല്ല....ട്രാക്ട്ടറിലും , ഫയര്‍ എന്ജിനിലും , jcb യിലും, ലോറിയിലും ഒക്കെ പാഞ്ഞു വന്നാല്‍ അതിനെ ഓണം ആഘോഷം എന്ന് പറയാന്‍ പറ്റുമോ?  കുട്ടികള്‍ എങ്ങോട്ടാ?? 618981  കുട്ടികള്‍ എങ്ങോട്ടാ?? 356913
Back to top Go down
Sponsored content





 കുട്ടികള്‍ എങ്ങോട്ടാ?? Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? Empty

Back to top Go down
 
കുട്ടികള്‍ എങ്ങോട്ടാ??
Back to top 
Page 1 of 3Go to page : 1, 2, 3  Next
 Similar topics
-
» ഐശ്വര്യ പ്രസവിച്ചു...... ഇരട്ടക്കുട്ടികള്‍ ..ആണ്‍കുട്ടികള്‍ ആണ് ....!!!!!
» നല്ല കുട്ടികള്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ വിവാഹാലോചനയുമായി വരാവുന്നതാണ്‌.
» വീട്ടില്‍ പെണ്‍കുട്ടികള്‍ ഉള്ളവരുടെ ശ്രധക്ക്......
» stories
» കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: