സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Voting_bar കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_rcap 
Ammu
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Voting_bar കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_rcap 
vipinraj
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Voting_bar കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_rcap 
sandeep
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Voting_bar കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_rcap 
shamsheershah
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Voting_bar കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_rcap 
Neelu
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Voting_bar കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_rcap 
Binu
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Voting_bar കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_rcap 
unnikmp
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Voting_bar കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_rcap 
midhun
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Voting_bar കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_rcap 
Greeeeeshma
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_lcap കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Voting_bar കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

  കുട്ടികള്‍ എങ്ങോട്ടാ??

Go down 
+6
Parthan
Usha Venugopal
Minnoos
sunder
sandeep
Ammu
10 posters
Go to page : Previous  1, 2, 3  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyMon Aug 24, 2015 8:58 am

ഓവറായി ഓണാഘോഷം : അടുര്‍ ഐ.എച്ച്‌.ആര്‍.ഡിയിലും വിദ്യാര്‍ഥികളുടെ അഴിഞ്ഞാട്ടം  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 22974

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Onam10

അടൂര്‍: ഐ.ച്ച്‌.ആര്‍.ഡി എന്‍ജിനിയറിങ്‌ കോളജിലും ഓണാഘോഷത്തിന്റെ പേരില്‍ അഴിഞ്ഞാട്ടം. കോളജിനു സമീപത്തുകൂടി പോയ ഫയര്‍ഫോഴ്‌സ്‌ വാഹനത്തില്‍ കയറിയ വിദ്യാര്‍ഥികള്‍ അനുവാദമില്ലാതെ വെള്ളം പമ്പുചെയ്‌തു. ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്‌ഥരും പോലീസും നോക്കി നില്‍െക്കയായിരുന്നു ഇത്‌. തുടര്‍ന്ന്‌ അതുവഴി എത്തിയ കെ.എസ്‌.ആര്‍.ടി.സി ബസ്‌ തടഞ്ഞുനിര്‍ത്തിയ വിദ്യാര്‍ഥികള്‍ ബസ്‌ കോളജ്‌ കാമ്പസിലേക്ക്‌ തിരിച്ചുവിടാന്‍ നിര്‍ദേശിച്ചു. ഇതും പോലീസ്‌ കൈയുംകെട്ടി നോക്കിനിന്നു.
തിരുവനന്തപുരം സി.ഇ.ടി എന്‍ജിനിയറിങ്‌ കോളജില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ ഓണാഘോഷത്തോട്‌ കിടപിടിക്കുന്ന രീതിയില്‍ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സംഭവം. മലയാള ചലച്ചിത്രങ്ങളായ സ്‌ഫടികവും പ്രേമവും അനുകരിച്ചാണ്‌ ഇക്കുറി കാമ്പസുകളില്‍ ഓണാഘോഷം വിദ്യാര്‍ഥികള്‍ കൊഴുപ്പിച്ചത്‌. വസ്‌ത്രധാരണം പ്രേമത്തിലെ നിവിന്‍ പോളിയെ അനുകരിച്ചപ്പോള്‍ ചെകുത്താന്‍ എന്ന്‌ എഴുതിയ ലോറി സ്‌ഫടികത്തിന്റെ ഹാങ്ങോവറായി. സി.ഇ.ടിയിലുംആഘോഷത്തിന്‌ മാറ്റുകൂട്ടാന്‍ ചെകുത്താന്‍ ലോറിയുണ്ടായിരുന്നു.
തിരുവനന്തപുരം എന്‍ജിനിയറിങ്‌ കോളജില്‍ നടന്ന ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ആവശ്യത്തിന്‌ സുരക്ഷാ നടപടികള്‍ പോലും സ്വീകരിക്കാന്‍ പോലീസ്‌ തയാറാകാതിരുന്നതിനെ നാട്ടുകാര്‍ വിമര്‍ശിച്ചു. വരും വര്‍ഷങ്ങളിലും കോളജ്‌ കാമ്പസ്‌ കേന്ദ്രീകരിച്ച്‌ ഇത്തരത്തിലുള്ള ഓണാഘോഷ പരിപാടികള്‍ നടപ്പാക്കാന്‍ പ്രചോദനം നല്‍കുന്ന നടപടിയായിരുന്നു പോലീസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്ന്‌ വിമര്‍ശനമുണ്ട്‌. സംഭവം ഇനിയും ആര്‍.ടി.ഒ അറിഞ്ഞിട്ടില്ലെന്നതാണ്‌ ഗൗരവകരമായ കാര്യം. ഫയര്‍ഫോഴ്‌സ്‌ വാഹനം ദുരുപയോഗം ചെയ്‌തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമാണ്‌.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyMon Aug 24, 2015 9:00 am

ഈ ഓണത്തിന് മഹാബലിക്ക് പകരം കോളേജില്‍ ഒക്കെ ചെകുത്താന്മാര്‍ ആണോ വരുന്നത്............ ഇനി ഓണത്തിന്റെ പേരും മാറ്റേണ്ടി വരുമോ...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 635779  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 635779
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyMon Aug 24, 2015 9:03 am

sandeep wrote:
ഈ ഓണത്തിന് മഹാബലിക്ക് പകരം കോളേജില്‍ ഒക്കെ ചെകുത്താന്മാര്‍ ആണോ വരുന്നത്............ ഇനി ഓണത്തിന്റെ പേരും മാറ്റേണ്ടി വരുമോ...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 635779  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 635779

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 808463  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 566730 ഓണം എന്നാല്‍ മരണത്തിന്റെ മണം ആയി തെസ്‌നി ബഷീറിന്റെ വീട്ടുകാര്‍ക്ക്  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 948518
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyMon Aug 24, 2015 9:04 am

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 11903729_467201763454556_6279160027770071956_n

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyMon Aug 24, 2015 9:06 am

sandeep wrote:
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 11903729_467201763454556_6279160027770071956_n

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 635779  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296 ഓണവും ഈ വേഷം കെട്ടലും ആയി എന്താ ബന്ധം  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 776630  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 776630
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyMon Aug 24, 2015 11:08 am

Ammu wrote:
ROHITH NAMBIAR wrote:
nilkkanum thiriyaanum idamillatha academic jeevithathinidayil varshathil ithu pole 4o 5o divasame onnu aaghoshikkan kittu...oru ottapetta sambhavathinte peril ella aaghoshangalkkum niyantranam erpeduthanam ennullathil enikke yojippilla...

ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു നിസാരവല്‍ക്കരിയ്ക്കാന്‍ ആവില്ല രോഹിതാ ....ജീവന്‍ നഷ്ട്ടമായ ആ കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണീരിനു എന്ത് വില ആകും...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 4214  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 948518 ആഘോഷങ്ങള്‍  പാടില്ലാ എന്നല്ല....ട്രാക്ട്ടറിലും , ഫയര്‍ എന്ജിനിലും , jcb യിലും, ലോറിയിലും ഒക്കെ പാഞ്ഞു വന്നാല്‍ അതിനെ ഓണം ആഘോഷം എന്ന് പറയാന്‍ പറ്റുമോ?  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 618981  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 356913

angine sambhavichathil enikkum dukham unde...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 4214 aaveshathinidayil pattiya oru nimishathe asradha/kaipizha aaye enikkithu thonniyullu..but athinu sesham niruthathe poyathu theere sariyayilla..sahapaadi enna consideration polum nalkaathe kayyozhinju poyathu athi krooram aayi poyi...ethu college aayalum onathinte annu kittunna freedom veroru aaghoshathinum kittumennu thonunilla..girls/aayalum boys aayalum onam celebrationu aanu ettavum kooduthal orungi varika...engane variety aayi varam ennayirikkum ororutharudeyum chintha..athinulla prepration 1 maasam munpe okke plan cheythu tudangeendavum ..especially girls  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 143614  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 143614 boys kurachoode kadannu room muthal college vare ulla varavu aaghosham aakum..aana muthal harlrey vare athinu upayogikkum...ithu innum innaleyum tudangiyathallenna ente arivu......ee chekuthan lorryil varunnathokke ente ettan pande paranju kettitunde..sambavikkan paadillathathu aanu sambavichatenkilum ithine generalize cheyyunnathinodu enikku yojikkan kazhiyunilla..
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyMon Aug 24, 2015 11:14 am

ഓണാഘോഷം ഒക്കെ ഞങ്ങള്‍ കോളേജില്‍ പഠിച്ച കാലത്തും ഉണ്ടായിരുന്നു....2+3+2+1 =8 വര്ഷം കോളേജില്‍ ചിലവഴിച്ചതാ ഈയുള്ളവളും  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 95345 അപ്പോള്‍ ഒക്കെ , അത്തപ്പൂക്കളങ്ങളും, വടം വലിയും , ഓണസദ്യയും ഒക്കയെ ഉണ്ടായിരുന്നുള്ളൂ.  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 608472  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 665408 ...അന്നൊന്നും ചെകുത്താനും , കോടാലിയും ട്രാക്ട്ടരും നിറഞ്ഞ ഓണാഘോഷം കണ്ടിട്ടേയില്ല...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 855112 അത് കൊണ്ട് തന്നെ ഇമ്മാതിരി ദുരന്തങ്ങള്‍ ഉണ്ടായിട്ടും ഇല്ല  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 768717  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 768717
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyMon Aug 24, 2015 11:16 am

athaanu generation gap  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 628462
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyMon Aug 24, 2015 11:21 am

ROHITH NAMBIAR wrote:
Ammu wrote:

ഓണാഘോഷം ഒക്കെ ഞങ്ങള്‍ കോളേജില്‍ പഠിച്ച കാലത്തും ഉണ്ടായിരുന്നു....2+3+2+1 =8 വര്ഷം കോളേജില്‍ ചിലവഴിച്ചതാ ഈയുള്ളവളും  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 95345  അപ്പോള്‍ ഒക്കെ , അത്തപ്പൂക്കളങ്ങളും, വടം വലിയും , ഓണസദ്യയും ഒക്കയെ ഉണ്ടായിരുന്നുള്ളൂ.  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 608472   കുട്ടികള്‍ എങ്ങോട്ടാ?? - Page 2 665408 ...അന്നൊന്നും ചെകുത്താനും , കോടാലിയും ട്രാക്ട്ടരും നിറഞ്ഞ ഓണാഘോഷം കണ്ടിട്ടേയില്ല...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 855112  അത് കൊണ്ട് തന്നെ ഇമ്മാതിരി ദുരന്തങ്ങള്‍ ഉണ്ടായിട്ടും ഇല്ല  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 768717  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 768717

athaanu generation gap  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 628462

കുട്ടികളുടെ ജീവന് വിലയില്ലാത്തതാണോ  ജനറേഷന്‍ ഗ്യാപ്?  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 273938  ഫയര്‍ എഞ്ചിന്‍ എന്നത് അവശ്യ സര്‍വ്വീസ് ആയി ലോകം എങ്ങും കരുതപ്പെടുമ്പോള്‍.....അതിനെ പിള്ളേരുടെ തോന്യവാസങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണോ  ജനറേഷന്‍ ഗ്യാപ്? ആ ഫയര്‍ എന്ജിനിലെ വെള്ളം പാഴാക്കി ഓണം ആഘോഷിക്കുമ്പോള്‍  അടുത്തെവിടെ എങ്കിലും ഒരു തീ പിടുത്തം ഉണ്ടായാല്‍ എന്ത് ചെയ്തേനെ? പൊതു മുതല്‍  പാഴാക്കി  കൊണ്ടുള്ള ഓണം ആഘോഷങ്ങള്‍ എങ്ങിനെ ആഘോഷങ്ങള്‍ ആകും? അത് വെറും ആവേശങ്ങളും അലങ്കൊലങ്ങളും മാത്രമേ ആകുന്നുള്ളൂ..  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 855112  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 855112 അശ്രദ്ധ കൊണ്ട് ഒരു കുട്ടിയുടെ ജീവന്‍ നഷ്ട്ടമായപ്പോള്‍  ആ കുടുംബത്തിനു നഷ്ട്ടമായത് ഒരു ആയുസിന്റെ സന്തോഷങ്ങള്‍ ആണ്   കുട്ടികള്‍ എങ്ങോട്ടാ?? - Page 2 4214
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyMon Aug 24, 2015 11:29 am

Ammu wrote:
ROHITH NAMBIAR wrote:

athaanu generation gap  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 628462

കുട്ടികളുടെ ജീവന് വിലയില്ലാത്തതാണോ  ജനറേഷന്‍ ഗ്യാപ്?  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 273938  ഫയര്‍ എഞ്ചിന്‍ എന്നത് അവശ്യ സര്‍വ്വീസ് ആയി ലോകം എങ്ങും കരുതപ്പെടുമ്പോള്‍.....അതിനെ പിള്ളേരുടെ തോന്യവാസങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണോ  ജനറേഷന്‍ ഗ്യാപ്? ആ ഫയര്‍ എന്ജിനിലെ വെള്ളം പാഴാക്കി ഓണം ആഘോഷിക്കുമ്പോള്‍  അടുത്തെവിടെ എങ്കിലും ഒരു തീ പിടുത്തം ഉണ്ടായാല്‍ എന്ത് ചെയ്തേനെ? പൊതു മുതല്‍  പാഴാക്കി  കൊണ്ടുള്ള ഓണം ആഘോഷങ്ങള്‍ എങ്ങിനെ ആഘോഷങ്ങള്‍ ആകും? അത് വെറും ആവേശങ്ങളും അലങ്കൊലങ്ങളും മാത്രമേ ആകുന്നുള്ളൂ..  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 855112  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 855112 അശ്രദ്ധ കൊണ്ട് ഒരു കുട്ടിയുടെ ജീവന്‍ നഷ്ട്ടമായപ്പോള്‍  ആ കുടുംബത്തിനു നഷ്ട്ടമായത് ഒരു ആയുസിന്റെ സന്തോഷങ്ങള്‍ ആണ്   കുട്ടികള്‍ എങ്ങോട്ടാ?? - Page 2 4214

pothu muthal nasippichathine njan evidem nyaayeekarichitilla...kayyile cash/association vaka cash koduthaa ellarum aaghoshikkaru  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 214467 ini naattukaarkku salyam ennonnum paranju varandaa..angananel pooravum,perunnalum,ghoshayatrem,,party ghoshayaatrem okke nirodhikkatte rnnittu mathi studentsinte nenjathottu....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyWed Aug 26, 2015 9:13 am

കാമ്പസുകളിലെ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 272323  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 608472  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 768717

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജ് കാമ്പസുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനും പുറമെ വൈസ് ചാന്‍സലര്‍മാരും കോളജുകളിലെ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.
ആഘോഷപരിപാടികള്‍ക്ക് സ്ഥാപനത്തിന്‍െറ മേധാവികളുടെ അനുമതി വേണം. പ്രിന്‍സിപ്പലിന്‍െറ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി പരിപാടികള്‍ നിരീക്ഷിക്കണം. നിയമലംഘനം നടത്തുന്ന വിദ്യാര്‍ഥികള്‍ പിഴയടക്കണം. മൂന്ന് തവണ നിയമലംഘനം നടത്തിയാല്‍ വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് പുറത്താക്കാനും യോഗത്തില്‍ തീരുമാനമായി.
കോളജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. യൂണിയന്‍ ഓഫീസുകളില്‍ എല്ലാ ആഴ്ചയിലും പരിശോധന നടത്തണം. പ്രിന്‍സിപ്പല്‍ ചെയര്‍മാനായ സമിതിയാണ് പരിശോധന നടത്തേണ്ടതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തിരുവനന്തപും സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. വാഹനങ്ങളുപയോഗിച്ച് നടത്തിയ അതിരുവിട്ട ആഘോഷങ്ങള്‍ക്കിടെ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
ഇതിനുശേഷം അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനിയറിങ് കോളജിലും വാഹനങ്ങളുപയോഗിച്ച് ഓണാഘോഷം നടന്നിരുന്നു. ഘോഷയാത്രയില്‍ ഫയര്‍ എന്‍ജിന്‍, കെ.എസ്.ആര്‍.ടി.സി ബസ്, ജെ.സി.ബി, ക്രെയിന്‍, ട്രാക്ടര്‍ എന്നിവയും തുറന്ന ജീപ്പുകള്‍ തുടങ്ങിയവയാണ് ഉപയോഗിച്ചത്. കോളജിനു പുറത്ത് അടൂരില്‍നിന്ന് കൊല്ലത്തേക്ക് പോകുന്ന റോഡിലായിരുന്നു ഘോഷയാത്ര.
ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി, വെള്ളം ചീറ്റുന്ന പൈപ്പും പിടിച്ച് വിദ്യാര്‍ഥികള്‍ നൃത്തംവെച്ചു. ഫയര്‍ഫോഴ്സ് വാഹനത്തിന്‍െറ മുകളിലും കുട്ടികള്‍ സ്ഥാനം പിടിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസും ഫയര്‍ എന്‍ജിനും വാടകക്ക് എടുക്കുകയായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyWed Aug 26, 2015 9:44 am

പ്രേമ'മായിക്കോളൂ, കൊല്ലരുതു പ്ലീസ്!  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 352966 കോട്ടയത്തെ തിടനാട്ടിലായാലും കോഴിക്കോട്ടെ കൊയിലാണ്ടിയിലായാലും ജനപ്രതിനിധികളില്‍നിന്നു ജനം (സമൂഹം) ചിലതു പ്രതീക്ഷിക്കുന്നുണ്ട്. അനന്തപുരിയിലായാലും അടൂരിലായാലും കലാലയവിദ്യാര്‍ഥികളില്‍നിന്നു രക്ഷിതാക്കള്‍ മാത്രമല്ല, നാട്ടുകാരും (സമൂഹം) ചിലതു പ്രതീക്ഷിക്കുന്നു. വെളുത്തഖദറിട്ട രാഷ്ട്രീയനായകരും കറുത്തകുപ്പായമിട്ട കാമ്പസ് ഹീറോകളും നെഗറ്റീവ് ക്യാരക്റ്റര്‍ ചെയ്യുമ്പോള്‍ മറ്റു ചിലതു പറയാതെവയ്യ.

കോട്ടയത്തു കെ.എം. മാണിയെ വേദിയില്‍ വിമര്‍ശിച്ചതിനു പി.സി. ജോര്‍ജ് അനുകൂലികളും മാണിയുടെ അനുകൂലികളും ഏറ്റുമുട്ടി. രണ്ടുദിവസം കഴിഞ്ഞില്ല, അപ്പോഴേക്കു കൊയിലാണ്ടിയില്‍നിന്നു മറ്റൊരു വാര്‍ത്ത. പോലീസ് മന്ദിരത്തിന്റെ ഉദ്ഘാടനവേളിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും കെ. കുഞ്ഞമ്മദ് എം.എല്‍.എയും കൊമ്പുകോര്‍ത്തു. അതും പോലീസ് മന്ത്രിയെ നിശബ്ദസാക്ഷിയാക്കിക്കൊണ്ട്!

തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ 'ചെകുത്താന്‍ വണ്ടി'കളില്‍ വീരസ്യം കാട്ടിയപ്പോള്‍ പാവമൊരു സഹപാഠി പെണ്‍കുട്ടിയുടെ പ്രാണന്‍ പൊലിഞ്ഞു. ആ കേസില്‍ ഒളിവിലായിരുന്ന ഒന്നാംപ്രതി കീഴടങ്ങിയ അന്നുതന്നെ അടൂരില്‍നിന്നു മറ്റൊരു അഴിഞ്ഞാട്ടക്കഥ. ഐ.എച്ച്ആര്‍.ഡി. എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ ആ വഴി പോയ ഫയര്‍ഫോഴ്‌സ് വാഹനവും കെ.എസ്.ആര്‍.ടി.സി. ബസും പിടിച്ചെടുത്തു. ഫയര്‍ഫോഴ്‌സ് വാഹനത്തിലെ വെള്ളം റോഡില്‍ ചീറ്റിച്ചും കെ.എസ്.ആര്‍.ടി.സി. ബസ് കാമ്പസിലേക്കു തിരിച്ചുവിട്ടും അവര്‍ നിയമം കൈയിലെടുത്തപ്പോള്‍ പോലീസ് കാഴ്ചക്കാരായി. കൊയിലാണ്ടിയില്‍ എം.പിയോടു കയര്‍ത്ത എം.എല്‍.എയെ പിന്തിരിപ്പിക്കാന്‍ എസ്.പി. കാട്ടിയ ശുഷ്‌കാന്തിയുടെ നൂറിലൊരംശം പോലും അടൂരില്‍ ഏമാന്‍മാര്‍ കാട്ടിയില്ല. കാഴ്ക്കാരനായി ആഭ്യന്തരമന്ത്രി ഇല്ലാതിരുന്നതിനാലാകാം!

രണ്ട് എന്‍ജിനീയറിങ് കോളജുകളിലും ചലച്ചിത്രനായകരെ അനുകരിച്ചാണു പുതുതലമുറ അഴിഞ്ഞാടിയത്, വേഷത്തിലും ഭാവത്തിലും. പുതുതലമുറയുടെ ചലച്ചിത്രാനുകരണ പ്രവണതയെ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ വിമര്‍ശിച്ചതും ഈ ദിവസങ്ങളിലാണ്. പക്ഷേ, സിനിമയെ പഴി ചാരാന്‍ വരട്ടെ സാര്‍.

പ്രേമം സിനിമയ്ക്കു മുമ്പും കേരളക്കരയില്‍ കാമ്പസ് ചിത്രങ്ങളിറങ്ങിയിട്ടുണ്ട്. സര്‍വകലാശാലയും സുഖമോ ദേവിയും അനിയത്തിപ്രാവും ക്ലാസ്‌മേറ്റ്‌സുമൊക്കെ. സര്‍വകലാശാലയിലെ മദ്യപാനസദസുകള്‍ കണ്ട് ആ തലമുറ ഉന്മത്തരായില്ല. സുഖമോ ദേവിയില്‍ നായികയെ നായകന്‍ പരസ്യമായി (നെറ്റിയില്‍) ഉമ്മവയ്ക്കുന്നതോ അനിയത്തിപ്രാവിലെ ഒളിച്ചോട്ടപ്രണയമോ അക്കാലത്തു ട്രെന്‍ഡ് സെറ്ററായില്ല. ക്ലാസ്‌മേറ്റ്‌സ് സൃഷ്ടിച്ച അലുംനി തരംഗമാകട്ടെ അവിസ്മരണീയമാംവിധം നഷ്ടസൗഹൃദങ്ങളെ തിരിച്ചുപിടിച്ചു. അപ്പോള്‍ പ്രശ്‌നം സിനിമയ്ക്കല്ല, അതു കാണുന്ന തലമുറയുടെ വിവേകത്തിനും വിവേചനബുദ്ധിക്കുമാണ്. അല്ലെങ്കില്‍, തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനിയുടെ ദുര്‍വിധിയില്‍ നാടാകെ കേഴുമ്പോള്‍ അതേമട്ടിലൊരു ആഘോഷപ്പേക്കൂത്തു നടത്താന്‍ അടൂരിലെ കുട്ടികള്‍(?)ക്ക് എങ്ങനെ മനസുവന്നു? കലാലയരാഷ്ട്രീയത്തെ അടച്ചാക്ഷേപിക്കുന്ന മാനേജ്‌മെന്റ് അച്ചടക്കവാദികള്‍ ഇത്തരം പേക്കൂത്തുകള്‍ക്ക് എന്തുത്തരം നല്‍കും? ലേബര്‍ റൂമില്‍നിന്ന് ഏറ്റുവാങ്ങുമ്പോള്‍തന്നെ അവനെ/അവളെ ഏത് എന്‍ജിനീയറിങ് കോളജിലാണു ചേര്‍ക്കേണ്ടതെന്നു ചിന്തിക്കുന്ന രക്ഷിതാക്കള്‍ക്കുവേണ്ടിയും ഒരു സിനിമ ശിപാര്‍ശ ചെയ്യാം- 'ഒരു വടക്കന്‍ സെല്‍ഫി'. ഇനിയെല്ലാം നാട്ടാരുടെ വിധി.  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyWed Aug 26, 2015 9:53 am

മഹാബലിക്കു കൂട്ട്‌ 'ചെകുത്താന്‍'  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 22974  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 566730 മനുഷ്യരെയെല്ലാം ഒരുപോലെ കണ്ടിരുന്ന മഹാബലി തമ്പുരാന്‍ മാലോകരെ കാണാന്‍ എത്തുന്നത്‌ ചെകുത്താനൊപ്പമോ!, ആശ്‌ചര്യപ്പെടേണ്ട ഭായ്‌.. തിരുവനന്തപുരം കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങിലെ (സി.ഇ.ടി) മെന്‍സ്‌ ഹോസ്‌റ്റലില്‍ ഇങ്ങനെയൊക്കെയാണു കാര്യങ്ങള്‍. ഓണാഘോഷമെന്ന പേരില്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളില്‍ ഒന്നാണ്‌ ചെകുത്താന്റെ പുറത്തേറി വരുന്ന മഹാബലി.

കാലങ്ങളായി ഓണാഘോഷവേളയില്‍ ഒരു കൂട്ടര്‍ മഹാബലിയെ എഴുന്നള്ളിക്കുന്നത്‌ ചെകുത്താനെന്ന പേരിലുള്ള ലോറിയിലാണ്‌. ഇതിന്‌ അകമ്പടി സേവിക്കുന്ന വാഹനങ്ങളില്‍ ഒന്നാണ്‌ തസ്‌നിയുടെ അന്തകനായ തുറന്ന ജീപ്പ്‌. മറ്റൊരു കൂട്ടരാകട്ടെ മാവേലിയെ എഴുന്നള്ളിക്കുന്നത്‌ ജെ.സി.ബിയുടെ പുറത്തും. ടൂവീലര്‍ ലൈസന്‍സ്‌ പോലുമില്ലാത്ത ചിലരാണ്‌ ഇവിടെ ചെകുത്താന്‍ ലോറിയും ജെ.സി.ബിയുമൊക്കെ സഹപാഠികളുടെ നെഞ്ചത്തേക്ക്‌ ഓടിച്ചു കയറ്റുന്നത്‌.

ക്യാമ്പസിനുള്ളില്‍ വാഹനങ്ങള്‍ കയറ്റരുതെന്നാണു നിയമം. 2002-ല്‍ സഹപാഠി ഓടിച്ച ബൈക്ക്‌ ഇടിച്ച്‌ ഇതേ കോളജിലെ വിദ്യാര്‍ഥിനി അമിത ശങ്കര്‍ മരിക്കാനിടയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ക്യാമ്പസില്‍ വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയത്‌. പക്ഷേ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തി ഔട്ട്‌ ഗെയിറ്റിലൂടെ പത്തും പതിനാലും പേരെവച്ച്‌ ജീപ്പ്‌ കോളജിലേക്ക്‌ ഓടിച്ചു കയറ്റിയപ്പോഴാണ്‌ ലൈബ്രറിയില്‍ നിന്നും ഹോസ്‌റ്റലിലേക്ക്‌ മടങ്ങിയ തസ്‌നിയെ ഇടിച്ചിട്ടത്‌.
ജീപ്പിന്റെ ബോണറ്റിലും ബമ്പറിലുമൊക്കെയായി കൂട്ടുകാര്‍ കയറി നിന്നപ്പോള്‍ ജീപ്പ്‌ ഓടിച്ച കണ്ണൂര്‍ കല്യാശേരി സ്വദേശിയും ഏഴാം സെമസ്‌റ്റര്‍ വിദ്യാര്‍ഥിയുമായ ബൈജു കെ. ബാലകൃഷ്‌ണന്‌ മുന്നിലൂടെ പോകുന്നവരെയും വരുന്നവരെയും ഒന്നും കാണാനാകുമായിരുന്നില്ല. അങ്ങനെയാണ്‌ അപകടം ഉണ്ടാകുന്നത്‌. അപകടത്തിനിടയാക്കിയ ജീപ്പും കൂടെയുണ്ടായിരുന്ന ജീപ്പും ഒരു പതിറ്റാണ്ടിന്‌ അപ്പുറം മെന്‍സ്‌ ഹോസ്‌റ്റലില്‍ ഉണ്ട്‌. അതുകൊണ്ടു തന്നെ ജീപ്പുടമയും ഏതാണ്ട്‌ ഇക്കാലയളവിലൊക്കെ ഈ ഹോസ്‌റ്റലില്‍ ഉണ്ടെന്ന്‌ അനുമാനിക്കാം. കെ.ബി.എഫ്‌ 7268 എന്ന രജിസ്‌ട്രേഷന്‍ നമ്പരിലുള്ള ജീപ്പിനെക്കുറിച്ച്‌ മുന്‍പ്രിന്‍സിപ്പല്‍മാര്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞവര്‍ഷം കോളജില്‍ നിന്ന്‌ പാസൗട്ടായ മൂവാറ്റുപുഴ സ്വദേശി ശ്രീരാഗ്‌ എന്നയാളാണ്‌ ഉടമയെന്നു വ്യക്‌തമായിരുന്നു. ഇയാളുടെ പേരിലായിരുന്ന വണ്ടിയുടെ രേഖകള്‍. എന്നാല്‍, ജീപ്പ്‌ മറ്റൊരാള്‍ക്ക്‌ വിറ്റിരുന്നു എന്നും രേഖകള്‍ പുതിയ ഉടമയുടെ പേരിലേക്ക്‌ മാറ്റിയില്ലെന്നുമാണ്‌ ശ്രീരാഗ്‌ പറയുന്നത്‌. വില്‍പ്പന നടത്തിയതിന്റെ രേഖകള്‍ ഇയാള്‍ കാണിക്കുന്നു.

ജീപ്പ്‌ ഹോസ്‌റ്റലില്‍ നിന്ന്‌ മാറ്റണമെന്ന്‌ പലകുറി വിദ്യാര്‍ഥികള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതുമാണ്‌.
പക്ഷേ വിശാലമായ കാമ്പസിലെ കുറ്റിക്കാടുകളിലാണ്‌ ജീപ്പ്‌ ഒളിപ്പിക്കുന്നത്‌. കെ.സി.ടി 2217 നമ്പര്‍ ജീപ്പ്‌ മൂവാറ്റുപുഴ സ്വദേശി സച്ചിന്‍ എന്നയാളുടെ പേരിലുള്ളതാണ്‌. നഗരത്തില്‍ പോലീസും വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടല്‍ നടക്കുമ്പോഴൊക്കെ മെന്‍സ്‌ ഹോസ്‌റ്റലില്‍ നിന്ന്‌ മാരകായുധങ്ങളുമായി കുട്ടികളെയും കൊണ്ട്‌ ഈ ജീപ്പുകള്‍ നഗരത്തിലേക്ക്‌ കുതിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്‌ മുന്‍പ്രിന്‍സിപ്പല്‍ ജീപ്പിനെതിരേ പോലീസിലും ഗതാഗതവകുപ്പിലും പരാതിപ്പെട്ടിരുന്നു. പക്ഷേ ഒന്നും നടന്നില്ലെന്നു മാത്രം. എസ്‌.എഫ്‌.ഐ. നേതാക്കളെ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ വിളിച്ച്‌ സംസാരിച്ചപ്പോഴെല്ലാം ജീപ്പ്‌ മാറ്റിക്കോളാമെന്ന്‌ അവര്‍ സമ്മതിച്ചിരുന്നുവെന്ന്‌ മുന്‍പ്രിന്‍സിപ്പല്‍മാരില്‍ ഒരാള്‍ പറഞ്ഞു.

പക്ഷേ പുറത്തു നിന്നുള്ള ചിലരാണ്‌ ഹോസ്‌റ്റലിലെ വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ തങ്ങള്‍ പറയുന്നതൊന്നും ഇവര്‍ അനുസരിക്കാറില്ലെന്ന്‌ പറഞ്ഞ്‌ അധ്യാപകരും കൈമലര്‍ത്തുന്നു. ഫലമോ, വീണ്ടും വീണ്ടും അമിതയും തെസ്‌നിയുമൊക്കെ ഇവിടെ ഇരകളാകുന്നു. ജീപ്പ്‌ തടഞ്ഞ വാച്ചര്‍ക്കും സെര്‍ജന്റിനുമൊക്കെ ആവശ്യത്തിന്‌ അടി കിട്ടിയതോടെ ജീപ്പ്‌ തടയാന്‍ പിന്നീട്‌ ആരും ധൈര്യപ്പെട്ടില്ല. സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെ ഈ ജീപ്പുകളില്‍ ഒന്നില്‍ ആനയിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ അതുവരെ കൈകഴുകി നിന്നിരുന്ന എസ്‌.എഫ്‌.ഐ. പ്രതിരോധത്തിലായി. കുഴപ്പക്കാരാരും എസ്‌.എഫ്‌.ഐക്കാരല്ലെന്നാണ്‌ നേതാക്കളുടെ നിലപാട്‌.

എസ്‌.എഫ്‌.ഐയുടെ ലേബലില്‍ ഇവര്‍ അഴിഞ്ഞാടുകയാണെന്നാണ്‌ ഇവരുടെ വാദം. എങ്കില്‍ ഇവരെ തള്ളിപ്പറയാത്തതെന്തെന്ന ചോദ്യത്തിനു മുന്നില്‍ നേതാക്കള്‍ക്ക്‌ ഉത്തരം മുട്ടുന്നു. അന്തിമയങ്ങുമ്പോള്‍ മിനിമം പത്തുപേരുമായി ഹോസ്‌റ്റലില്‍ നിന്നും ശ്രീകാര്യം റോഡിലൂടെ കൂതിച്ചു പായുന്ന ഈ ജീപ്പുകള്‍ നാട്ടുകാര്‍ക്കും സുപരിചിതമാണ്‌. പക്ഷേ ലോക്കല്‍ സപ്പോര്‍ട്ട്‌ ഉള്ളതിനാല്‍ ഇവര്‍ക്കും തടയാന്‍ ധൈര്യം പോരാ. കുഴപ്പക്കാര്‍ എസ്‌.എഫ്‌.ഐക്കാര്‍ മാത്രമാണെന്ന്‌ തെറ്റിദ്ധരിക്കേണ്ട. ഏറെനാളുകള്‍ക്ക്‌ ശേഷം യൂണിയന്‍ പിടിച്ച്‌ കെ.എസ്‌.യുക്കാരും അധികാരം ശരിക്കും ആസ്വദിച്ചു. കോളജില്‍ പ്രശസ്‌ത ഗായകന്‍ മോഹിത്ത്‌ ചൗഹാനെ കൊണ്ടുവന്ന്‌ പാടിച്ച യൂണിയന്‍കാര്‍ പൊടിച്ചത്‌ കാല്‍ക്കോടി രൂപ. യൂണിയന്‍ ഫണ്ട്‌ കൊടുക്കാന്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചപ്പോള്‍ വിളിയെത്തിയത്‌ ഭരണസിരാകേന്ദ്രത്തില്‍ നിന്ന്‌. ഫണ്ട്‌ കിട്ടില്ലെന്നായപ്പോള്‍ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും പിരിച്ചത്‌ 500 മുതല്‍ 700 വരെ. ഇതിനൊക്കെ പക്ഷേ തമ്മില്‍ തല്ലുന്ന എസ്‌.എഫ്‌.ഐക്കാരും കെ.എസ്‌.യുക്കാരുമൊക്കെ ഒറ്റക്കെട്ടാണ്‌.
-
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyWed Aug 26, 2015 3:32 pm

Ammu wrote:
sandeep wrote:
 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 11903729_467201763454556_6279160027770071956_n

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 635779  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296 ഓണവും ഈ വേഷം കെട്ടലും  ആയി എന്താ ബന്ധം  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 776630  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 776630

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 783272  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyThu Sep 03, 2015 11:12 am

പ്രേമം' എന്ന പ്രതി  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 273938

ഇക്കുറി ഓണാഘോഷങ്ങളുടെ ശ്രദ്ധയത്രയും കോളജ്‌ ക്യാമ്പസുകളിലേക്ക്‌ മാറി. കുട്ടികള്‍ക്കെല്ലാം ഒരേ വേഷം. ആഘോഷവേദികളിലെല്ലാം ഒരേ പാട്ട്‌. മാറ്റ്‌ കൂട്ടുവാന്‍ ബൈക്കുകളും ജീപ്പും മാത്രമല്ല ഫയര്‍എന്‍ജിനും. ആഘോഷത്തിനിടെ ഒരു കുട്ടി മരിച്ചു. കുട്ടികളെ വഴിതെറ്റിക്കുന്ന പുത്തന്‍ സിനിമകളെക്കുറിച്ചു പത്രങ്ങള്‍ എഴുതി. ചാനലുകളില്‍ ദീര്‍ഘചര്‍ച്ചകള്‍ നടന്നു. സിനിമയെടുക്കുന്നവര്‍ നിയന്ത്രണരേഖ ലംഘിക്കുന്നു എന്നു നിറയെ പരാതി പറഞ്ഞു. ന്യൂജനറേഷന്‍ സിനിമകള്‍ മൊത്തത്തില്‍ പ്രതിയാക്കപ്പെട്ടപ്പോള്‍ അവയില്‍ 'പ്രേമം' എന്ന സിനിമയായിരുന്നു മുഖ്യപ്രതി.
എന്തൊക്കെയാണ്‌ ഈ സിനിമയ്‌ക്കെതിരായ ആരോപണങ്ങള്‍. ഒന്നാമതായി അതു പരസ്യമായി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതുതന്നെ. രണ്ടാമതായി നമ്മുടെ സദാചാര സങ്കല്‌പങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌ വിദ്യാര്‍ഥി അധ്യാപികയെ പ്രേമിക്കുന്നു എന്നത്‌. കലാലയത്തില്‍ അക്രമം കാണിക്കുന്ന വിദ്യാര്‍ഥികളെ അവരുടെ രക്ഷാകര്‍ത്താക്കള്‍ ശാസിക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്നു എന്നത്‌. അവസാനമായി കുട്ടികള്‍ രക്ഷിതാക്കളെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചുതന്നെയോ ആലോചനകളൊന്നുമില്ലാതെ പ്രേമത്തിലഭിരമിച്ചു ജീവിക്കുന്നു എന്നതും.
ഈ ആരോപണങ്ങളത്രയും ആലോചനയ്‌ക്കെടുക്കുന്നതിനു മുമ്പ്‌ ചിന്തിക്കേണ്ട പ്രധാന വസ്‌തുത ഈ സിനിമയുടെ അഭൂതപൂര്‍വമായ ബോക്‌സ് ഓഫീസ്‌ വിജയമാണ്‌. ദിവസങ്ങളോളം തീയറ്ററുകളില്‍ നിറയെ സ്‌കൂള്‍-കോളജ്‌ വിദ്യാര്‍ഥികളായിരുന്നു. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും സിനിമ കണ്ടു. പൊതുജനങ്ങള്‍കൂടി ഈ ആവേശത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ സിനിമ ഗംഭീര വിജയമായി. വിദ്യാര്‍ഥികളിലാകട്ടെ, സിനിമയുടെ സ്വാധീനം ഏറ്റുവാങ്ങുന്നതായി കുറ്റപ്പെടുത്തപ്പെട്ട ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും നിറയെ തീയറ്ററിലെത്തി. എന്തുകൊണ്ട്‌ ഈ സിനിമയെ കുട്ടികളും മറ്റുള്ളവരും ഇത്രമാത്രം നെഞ്ചേറ്റിയത്‌?
ഗൗരവമായി സിനിമയെ സമീപിക്കുന്ന ഏവരും ഈ സിനിമ കണ്ട്‌ നിരാശരാകുകയാണുണ്ടായത്‌. നിറയെ ആളുകള്‍ കാണുമ്പോഴും ഒരു ഗംഭീര സിനിമയാണിതെന്ന്‌ ആരും അവകാശപ്പെടുകയുമുണ്ടായില്ല. എന്നാലവരും ആശ്‌ചര്യപ്പെട്ടത്‌ ഈ സിനിമ നേടിയ അഭൂതവിജയത്തെക്കുറിച്ചാണ്‌.
യഥാര്‍ഥത്തില്‍ പ്രേമം എന്ന സിനിമ വിജയിച്ചത്‌ ഒരു സിനിമ എന്ന നിലയ്‌ക്കല്ല. വീണ്ടും വീണ്ടും രസകരമായ ഒരു കലാലയ ജീവിതകാലത്തേക്കു പോകുന്ന പോലെയാണു സിനിമ സ്വീകരിക്കപ്പെട്ടത്‌. അലോസരങ്ങളില്ല, കല്ലുകടികളില്ല. എഡിറ്റിങ്ങിന്റേയും ശബ്‌ദമിശ്രണത്തിന്റെയും സവിശേഷ ഉപയോഗത്തിലൂടെ ഒരു ക്യാമ്പസില്‍ കേള്‍ക്കാവുന്നത്ര മാത്രവും കാണാവുന്ന മാത്രവുമാണ്‌ ഓരോ പ്രാവശ്യം സിനിമ കാണുമ്പോഴും മനസിലേക്കെത്തുക. ആസ്വദിക്കുക എന്നല്ലാതെ വിഷമിക്കേണ്ട ഒന്നുംതന്നെയില്ല. ജീവന്മരണ ജീവിത മുഹൂര്‍ത്തങ്ങളില്ല. എന്തു സംഭവിക്കും എന്നു സീറ്റിന്റെ മുന്നറ്റത്തിരുന്ന ആവലാതിപ്പെടേണ്ട സസ്‌പെന്‍സില്ല.
സിനിമയുടെ പേര്‌ സൂചിപ്പിക്കുന്നതില്‍നിന്നു വ്യത്യസ്‌തമായി അസ്‌ഥിയില്‍പ്പിടിച്ച, സമൂഹത്തെ അസ്വസ്‌ഥമാക്കുന്ന, ത്യാഗത്തിലൂടെ വിജയിപ്പിച്ചെടുക്കുന്ന പ്രേമം പോലും സിനിമയിലില്ല. അത്രപോലും നിലപാടെടുക്കേണ്ട, ജാഗ്രത വേണ്ട നിമിഷങ്ങളുമില്ല. അതുകൊണ്ടാണ്‌ ഇപ്പോള്‍ പഠിക്കുന്നവര്‍ക്കും പഠിച്ചിറങ്ങിയവര്‍ക്കും ഇതു വീണ്ടും കലാലയത്തിലേക്കുള്ള തിരിച്ചുപോക്കായി മാറിയതും. ഒത്തിരി ഇഷ്‌ടത്തോടെ അവര്‍ പലകുറി ഈ കലാലയ ലോകത്തേക്കു തിരിച്ചുപോവുകയും സിനിമ വലിയ വിജയമാവുകയും ചെയ്‌തു.
ഇനി സിനിമ സംവേദനം ചെയ്യുന്ന തിന്മകളെക്കുറിച്ച്‌. മദ്യപാനമാണ്‌ അതില്‍ പ്രധാനം. യഥാര്‍ഥത്തില്‍ മലയാള സിനിമയിലെ ഗംഭീര മദ്യപാന രംഗങ്ങളൊന്നും ഈ സിനിമയുടെ സംഭാവനയല്ല. അഭ്രപാളികളില്‍ ഏറ്റവും നന്നായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്‌ത് ഒരു ജനതയെ ആഘോഷങ്ങളിലേക്ക്‌ ക്ഷണിച്ചിട്ട്‌ അവസാനം ജനങ്ങള്‍ ഉഷാറായി ബിവറേജസില്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്നു പറഞ്ഞു പോകുക മാത്രമല്ല ലഹരിക്ക്‌ അടിമപ്പെടരുതെന്ന്‌ ഉപദേശിക്കാന്‍ വരികകൂടി ചെയ്‌തത്‌ മോഹന്‍ലാലും മമ്മൂട്ടിയുമാണ്‌.  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 489245  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 489245 കലാലയത്തിനകത്തേക്ക്‌ മദ്യമെത്താന്‍ പക്ഷേ വേറെയും കാരണങ്ങളുണ്ട്‌.
സത്യത്തില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏതു വിഷയത്തിനും മദ്യത്തേക്കാള്‍ ലഹരിയുണ്ട്‌. നിറയെ വായിക്കാനും അറിയാനും ആഴങ്ങളിലേക്കു മുങ്ങിത്താഴാനും കരവിട്ട്‌ ദൂരേക്ക്‌ നീന്താനും അങ്ങനെ പുതിയ കാഴ്‌ചകള്‍ കാണാനും അതിലഭിരമിക്കാനും എല്ലാം മറന്ന്‌ അതിനെ പുല്‌കാനുമുള്ള ലഹരി നിറച്ചവയാണ്‌ അവര്‍ പഠിക്കുന്ന വിഷയങ്ങളെല്ലാം. പക്ഷേ, അതിലേക്ക്‌ അവരെയെത്തിക്കാന്‍ അധ്യാപകര്‍ക്ക്‌ കഴിയണം. എന്തുകൊണ്ടാണ്‌ അതിനവര്‍ക്കു കഴിയാത്തത്‌? കാരണം അവരെ പഠിപ്പിക്കുന്നത്‌ ഏറ്റവും നല്ല അധ്യാപകരല്ല എന്നതുതന്നെ. എന്തുകൊണ്ടാണിത്‌? അതിനു കാരണം പലരും അധ്യാപകരാകുന്നത്‌ കോഴ കൊടുത്തിട്ടാണു എന്നതുകൊണ്ടാണ്‌. മാനേജ്‌മെന്റുകള്‍ തെരഞ്ഞെടുക്കുകയും സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു ശമ്പളം കൊടുക്കുകയും ചെയ്യുമ്പോഴാണ്‌ സിനിമയില്‍ കമ്പ്യൂട്ടര്‍ ഭാഷ പഠിപ്പിക്കുന്ന അധ്യാപകനെപ്പോലുള്ളവര്‍ ഉണ്ടാകുന്നത്‌.

പാഠപുസ്‌തകത്തിലെ വരികളാവര്‍ത്തിക്കാനല്ലാതെ അറിവിന്റെ ലഹരിയിലേക്കു വിദ്യാര്‍ഥികളെ എത്തിക്കാനവര്‍ക്കാവില്ല. എന്താണിതിനു കാരണം? ഇതിനു കാരണം കേരളത്തെ സംബന്ധിച്ചു വിദ്യാഭ്യാസമെന്നത്‌ നാളത്തെ പൗരന്മാരെ സൃഷ്‌ടിക്കുന്ന സര്‍ഗാത്മക പ്രവര്‍ത്തനമല്ല, മറിച്ച്‌ ഒരു കച്ചവടമാണ്‌ എന്നതാണ്‌. ഭാവിയിലെ പൗരന്മാര്‍ എന്ന നിലയ്‌ക്കല്ല ഈ കച്ചവടത്തിലെ കരുക്കള്‍ എന്ന വില മാത്രമേ വിദ്യാര്‍ഥികള്‍ക്കുള്ളൂ. അതുകൊണ്ടാണു സ്‌കൂള്‍ തുറന്നു മൂന്നു മാസമായിട്ടും പാഠപുസ്‌തകം കിട്ടാത്തത്‌. അതിനെച്ചൊല്ലി സമരത്തിനിറങ്ങിയ കുട്ടികളെ റോഡിലിട്ടടിച്ചു. കരുക്കള്‍ക്കെന്തിനു പുസ്‌തകം? കച്ചവടം പൊലിപ്പിക്കാന്‍ അവരുടെ എണ്ണം മാത്രം മതി. അവരില്‍ അറിവ്‌ നിറയണമെന്നില്ല.

അവര്‍ ഈ സമൂഹത്തിലെ പ്രജകളുമല്ല. അതുകൊണ്ടാണല്ലോ ഒരു കാരണംകൊണ്ടും ഒരാശയംകൊണ്ടും അവര്‍ സംഘടിക്കരുതെന്നു നമ്മള്‍ നേരത്തെ തീരുമാനിച്ചത്‌. രാഷ്‌ട്രീയം പറയാനും പ്രചരിപ്പിക്കാനും പാടില്ല. നാളത്തെ രാഷ്‌ട്രീയക്കാര്‍ ഒരു കാരണവശാലും കലാലയങ്ങളില്‍നിന്ന്‌ അറിവ്‌ നേടി വരുന്നവരാകരുത്‌. ഒരിക്കലും അവര്‍ നമ്മുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഭീഷണിയാകരുത്‌.

അധ്യാപികയെ പ്രേമിച്ചു എന്നതാണു രണ്ടാം കുറ്റം. മലയാള സിനിമയുടെ ചെറുനാളത്തെ ചരിത്രത്തില്‍നിന്നു കണ്ടെടുക്കാവുന്ന ചുരുക്കം ചില സാമ്പിളുകളിതാ: ജോണ്‍ പോള്‍ തിരക്കഥയെഴുതുകയും ഭരതന്‍ സംവിധാനം ചെയ്യുകയും ചെയ്‌ത 1980ല്‍ പുറത്തിറങ്ങിയ 'ചാമരം' പറഞ്ഞത്‌ വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള അതിഗാഢമായ പ്രണയത്തെക്കുറിച്ചാണ്‌. കഥ ബാലകൃഷ്‌ണന്‍ മങ്ങാടിന്റെയാണെങ്കിലും താന്‍ കാമ്പസില്‍ കണ്ട ജീവിതങ്ങള്‍ സിനിമയിലാവിഷ്‌കരിക്കപ്പെട്ടെന്നു ജോണ്‍ പോള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. 1983ലാണ്‌ 'കൂടെവിടെ' എന്ന ചിത്രം പുറത്തിറങ്ങിയത്‌. റഹ്‌മാന്റെ ആദ്യ സിനിമ പറഞ്ഞത്‌ അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള വാത്സല്യവും സ്‌നേഹവും നിറഞ്ഞ ബന്ധത്തില്‍ അസ്വസ്‌ഥനായ മമ്മൂട്ടി ജീപ്പിടിച്ചു കൊന്ന കഥ. സുഹാസിനിയും റഹ്‌മാനും സംസ്‌ഥാന അവാര്‍ഡുകള്‍ നേടി. സിനിമ കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും. 1995ല്‍ പുറത്തിറങ്ങിയ ശ്രീനിവാസന്‍ എഴുതി കമല്‍ സംവിധാനം ചെയ്‌ത 'മഴയെത്തും മുന്‍പേ'യാണ്‌ വിദ്യാര്‍ഥിനിക്ക്‌ അധ്യാപകനോടുള്ള പ്രണയത്തിന്റെ തീഷ്‌ണവും ഭ്രാന്തവുമായ അവസ്‌ഥ ചിത്രീകരിച്ച മറ്റൊരു ചിത്രം. മികച്ച സംവിധായകനുള്ള രാമു കാര്യാട്ട്‌ അവാര്‍ഡ്‌ ഈ ചിത്രത്തിനു കിട്ടി. മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡ്‌ ശ്രീനിവാസനും.

ഈ സിനിമകളെല്ലാം പറഞ്ഞത്‌ 'പ്രേമം' എന്ന സിനിമ പറഞ്ഞതിനേക്കാള്‍ ഏറെ ആഴമുള്ള ബന്ധങ്ങളെക്കുറിച്ചാണ്‌. എന്നിട്ടുമെന്തേ അവയ്‌ക്കൊക്കെ അവാര്‍ഡ്‌ കൊടുത്ത്‌ അംഗീകരിച്ച കേരളം ഈ സിനിമയ്‌ക്കെതിരെ വലിയ പ്രതിഷേധമുയര്‍ത്തി? ഇതു മാത്രം കുട്ടികളെ വഴിതെറ്റിക്കുന്ന സിനിമയായി മാറി?

മാറിയത്‌ സിനിമകളല്ല, മറിച്ചു സമൂഹമാണ്‌. ശരി/തെറ്റ്‌ എന്നിവയെക്കുറിച്ച്‌ സമൂഹത്തില്‍ ഉറച്ച ധാരണകള്‍ നിലനിന്ന ഒരു കാലം കൂടിയായിരുന്നു അത്‌. അഴിമതിയാരോപണം വന്നാല്‍ മുന്‍പിന്‍ നോക്കാതെ മന്ത്രിമാര്‍ രാജിവയ്‌ക്കുമായിരുന്നു. ശരിയുടെ പക്ഷമെന്നൊരു പക്ഷം ശക്‌തമായി നിലനിന്നിരുന്നു. ആ കാലം കഴിയുന്നതിന്റെ തുടക്കത്തിലാണു നാമിപ്പോള്‍. അഴിമതിയാരോപണങ്ങള്‍ മഴപോലെ പെയ്യുമ്പോഴും എവിടേയും തെറ്റുകള്‍ കാണാനില്ലാതാകുന്നു. ആര്‍ക്കും തെളിവുകളില്ലാതാകുന്നു. അങ്ങനെ എവിടേയും തെറ്റുകള്‍ കാണാതിരിക്കുമ്പോള്‍ അഥവാ കണ്ടാല്‍തന്നെ ഒരു സമൂഹമാകെ കണ്ണടയ്‌ക്കുമ്പോള്‍, അങ്ങനെയങ്ങനെ തെറ്റുകളില്‍നിന്നും കൂടുതല്‍ വലിയ തെറ്റുകളിലേക്ക്‌ ഒരു സമൂഹം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യത്വം കൊണ്ടുണ്ടാകുന്ന ഒരു കുറ്റബോധമുണ്ട്‌. അത്‌ തീര്‍ക്കാനാണു തിരിച്ചടിക്കില്ലെന്നുറപ്പുള്ള കുട്ടികളെ തല്ലാനായി ചൂരലെടുക്കുന്നത്‌.
കുട്ടികള്‍ക്കുമതറിയാം. അവര്‍ക്കറിയാം ശരിയായ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ക്ലാസില്‍നിന്ന്‌ ഇറക്കിവിടുമെന്ന്‌. കൂട്ടായി, ഉറക്കെ ചോദ്യങ്ങള്‍ ചോദിച്ചാല്‍ പോലീസ്‌ തല്ലുമെന്നും അവര്‍ക്കറിയാം. അനീതിക്കെതിരെ ശബ്‌ദമുയര്‍ത്തിയാല്‍ പിടിച്ച്‌ ജയിലിലിടും എന്നും അവര്‍ക്കറിയാം. കാരണം കുട്ടികള്‍ നന്മയും തിന്മയും പഠിക്കുന്നത്‌ പാഠപുസ്‌തകങ്ങളില്‍നിന്നും സിനിമയില്‍നിന്നും മാത്രമല്ല. പത്രങ്ങളില്‍നിന്നും വാര്‍ത്തകളില്‍നിന്നും കൂടിയാണ്‌. അതുകൊണ്ട്‌ അവര്‍ ഒരു ചോദ്യവും ചോദിക്കാതെ ജീവിക്കാന്‍ ശീലിച്ചുവരികയാണ്‌.

ഒരു ഉദാഹരണംകൂടി. രണ്ടാഴ്‌ച മുന്നേ മണ്ണൂത്തി എന്ന സ്‌ഥലത്തിനടുത്ത്‌ ദേശീയപാതയില്‍ ലോകത്തിവിടെ മാത്രം കാണുന്നപോലെ ഒളിഞ്ഞുനിന്ന ഹൈവേ പോലീസ്‌ ചാടി വന്നു ലോറിക്കു കൈ കാണിച്ചു. ലോറി ചവിട്ടി. പൊടുന്നനെ നിന്ന ലോറിക്കു പുറകില്‍ ബൈക്കില്‍ വന്ന അച്‌ഛനും അമ്മയും മകളുമടങ്ങുന്ന കുടുംബം ഇടിച്ചു തെറിച്ചുവീണു. കണ്ടുനിന്നവര്‍ ഓടിക്കൂടുന്നതിനിടയില്‍ ഹൈവേ പോലീസ്‌ വണ്ടിയുമെടുത്ത്‌ ഓടിച്ചു പോയി. രോഷാകുലരായ മനുഷ്യര്‍ കുറച്ചുനേരം റോഡ്‌ തടഞ്ഞു. പിന്നെ പിരിഞ്ഞു പോയി. ഏതാനും ദിവസം കഴിഞ്ഞ്‌ ഔദ്യോഗിക അറിയിപ്പു വന്നു. പോലീസിന്റെ ഭാഗത്ത്‌ തെറ്റൊന്നുമില്ല. ബൈക്ക്‌ ലോറിയില്‍നിന്നു വേണ്ടത്ര അകലം സൂക്ഷിക്കാത്തതാണ്‌ അപകടത്തിനു കാരണമത്രേ.

നമ്മുടെ കുട്ടികള്‍ ചുറ്റുമുള്ള യാഥാര്‍ഥ്യത്തില്‍നിന്ന്‌ ഒളിച്ചോടുകയല്ല. വെറുപ്പാണവര്‍ക്ക്‌ ഈ യാഥാര്‍ഥ്യത്തോട്‌. അതുകൊണ്ട്‌ അവരിനിയും ചിലപ്പോള്‍ തീയറ്ററില്‍ പോയി പ്രേമം കണ്ടെന്നുവരും. കാരണമറിയേണ്ടവര്‍ക്കു ചെയ്യാനാവുന്നത്‌ തലമുടി കറുപ്പിക്കാതെ കുറച്ചുനേരം കണ്ണാടിയില്‍ നോക്കി നില്‍ക്കുക എന്നതാണ്‌.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyThu Sep 03, 2015 11:19 am

കഴിഞ്ഞ ദിവസം ഒരു ഫ്രെണ്ടിന്റെ മകളുടെ ബര്ത്ഡേ പാര്ട്ടിക് പോയപ്പോൾ അവിടെ ഉണ്ടായിരുന്ന കൊച്ചു കുട്ടികൾ (4-5 വയസു പ്രായം)  പാടി നടക്കുന്ന പാട്ട് ...അവള് വേണ്ട്ര ഇവള് വേണ്ട്ര ഈ കാണുന്ന അവളുമ്മാരോന്നും വേണ്ട്ര...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyThu Sep 03, 2015 11:25 am

sandeep wrote:
കഴിഞ്ഞ ദിവസം ഒരു ഫ്രെണ്ടിന്റെ മകളുടെ ബര്ത്ഡേ പാര്ട്ടിക് പോയപ്പോൾ അവിടെ ഉണ്ടായിരുന്ന കൊച്ചു കുട്ടികൾ (4-5 വയസു പ്രായം)  പാടി നടക്കുന്ന പാട്ട് ...അവള് വേണ്ട്ര ഇവള് വേണ്ട്ര ഈ കാണുന്ന അവളുമ്മാരോന്നും വേണ്ട്ര  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 143614

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 22974 അര്‍ഥം വല്ലതും അറിഞ്ഞിട്ടു വല്ലതും ആണോ ആവോ?  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 566730 ഏഷ്യാനെറ്റ് പ്ലസിലെ രാരീരാരീരം എന്നൊരു പ്രോഗ്രാമില്‍....രണ്ടു വയസ്സ് കാണുമായിരിക്കും..ഒരു കുഞ്ഞു പയ്യന്‍...മലരേ ...മലരേ...പാടി ഒരു പെങ്കൊച്ചിന്റെ പിന്നാലെ നടന്നു അഭിനയിക്കുന്നത് കണ്ടു  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 566730
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyThu Sep 03, 2015 11:30 am

Kuttikale kondu ithokke paadi abhinayipikkunnavarude manobhavam enthaanu?
Pilleru ithokke season anusarichangu marakkukem cheyyum..muthirnnavaraanu maari chinthikkaan minakkedathathu..Ithilokke enthengilum nalla sandesam undo?
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyThu Sep 03, 2015 11:31 am

Ammu wrote:
sandeep wrote:
കഴിഞ്ഞ ദിവസം ഒരു ഫ്രെണ്ടിന്റെ മകളുടെ ബര്ത്ഡേ പാര്ട്ടിക് പോയപ്പോൾ അവിടെ ഉണ്ടായിരുന്ന കൊച്ചു കുട്ടികൾ (4-5 വയസു പ്രായം)  പാടി നടക്കുന്ന പാട്ട് ...അവള് വേണ്ട്ര ഇവള് വേണ്ട്ര ഈ കാണുന്ന അവളുമ്മാരോന്നും വേണ്ട്ര  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 143614

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 22974 അര്‍ഥം വല്ലതും അറിഞ്ഞിട്ടു വല്ലതും ആണോ ആവോ?  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 566730  ഏഷ്യാനെറ്റ് പ്ലസിലെ രാരീരാരീരം  എന്നൊരു പ്രോഗ്രാമില്‍....രണ്ടു വയസ്സ് കാണുമായിരിക്കും..ഒരു കുഞ്ഞു പയ്യന്‍...മലരേ ...മലരേ...പാടി ഒരു പെങ്കൊച്ചിന്റെ പിന്നാലെ നടന്നു അഭിനയിക്കുന്നത് കണ്ടു  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 566730

രാരീ രാരീരത്തിന്റെ ഓഡിഷൻ കണ്ടോ ?  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyThu Sep 03, 2015 11:38 am

shamsheershah wrote:
Kuttikale kondu ithokke paadi abhinayipikkunnavarude manobhavam enthaanu?
Pilleru ithokke season anusarichangu marakkukem cheyyum..muthirnnavaraanu maari chinthikkaan minakkedathathu..Ithilokke enthengilum nalla sandesam undo?

കുഞ്ഞുങ്ങളെ കൊണ്ട് ഈ കോപ്രായം കാട്ടാന്‍ ഇറങ്ങി തിരിക്കുന്ന അവരുടെ മാതാപിതാക്കളെ പറഞ്ഞാല്‍ മതീല്ലോ  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 22974  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyThu Sep 03, 2015 11:41 am

sandeep wrote:
Ammu wrote:

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 22974 അര്‍ഥം വല്ലതും അറിഞ്ഞിട്ടു വല്ലതും ആണോ ആവോ?  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 566730  ഏഷ്യാനെറ്റ് പ്ലസിലെ രാരീരാരീരം  എന്നൊരു പ്രോഗ്രാമില്‍....രണ്ടു വയസ്സ് കാണുമായിരിക്കും..ഒരു കുഞ്ഞു പയ്യന്‍...മലരേ ...മലരേ...പാടി ഒരു പെങ്കൊച്ചിന്റെ പിന്നാലെ നടന്നു അഭിനയിക്കുന്നത് കണ്ടു  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 566730

രാരീ രാരീരത്തിന്റെ ഓഡിഷൻ കണ്ടോ ?  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296

പ്രമോ മാത്രമാ കണ്ടത്...ഷോ കാണാറില്ല സന്തൂ....എനിയ്ക്ക് ഇഷ്ട്ടമില്ല ....കുഞ്ഞുങ്ങളെ ഇങ്ങനെ ഷോ പീസ്‌ ആക്കുന്നത്  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296 ശരിയ്ക്കും ഇത് ബാല വേലയാ.. കുട്ടികള്‍ എങ്ങോട്ടാ?? - Page 2 746372 ..പേരും പ്രശസ്തിയും കിട്ടാന്‍ വേണ്ടി...പിഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് കോപ്രായങ്ങള്‍ കാട്ടുന്നു...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 776630
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyThu Sep 10, 2015 9:49 am

കൗമാരക്കാരും കുട്ടികളും ജീവനൊടുക്കുമ്പോള്‍  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 768717  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 768717

കൗമാരക്കാരും കുട്ടികളും ജീവനൊടുക്കുമ്പോള്‍ഇന്ന് ലോക ആത്മഹത്യ പ്രതിരോധദിനം
പരീക്ഷാഫലങ്ങള്‍ക്കും റാങ്ക് ജേതാക്കളുടെ ഫോട്ടോകള്‍ക്കും പിറകെ അടുത്തകാലത്തായി പത്രമാധ്യമങ്ങള്‍ക്ക് നല്‍കേണ്ടിവരുന്ന വാര്‍ത്ത ആത്മഹത്യകളുടേത് കൂടിയാണ്. പരാജയം എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനാവാത്ത ചില വിദ്യാര്‍ഥികളെങ്കിലും സ്വയം ജീവനൊടുക്കി ഈ ലോകത്തുനിന്ന് ഒളിച്ചോടാന്‍ തീരുമാനിക്കുന്നു. മാതാപിതാക്കള്‍ വഴക്കുപറഞ്ഞു എന്ന കാരണം പറഞ്ഞും ബൈക്ക് വാങ്ങിക്കൊടുക്കാത്തതിലുള്ള വിഷമം മൂലവും ആത്മഹത്യയുടെ വഴിതേടുന്ന കൗമാരക്കാരുടെ വാര്‍ത്തകള്‍ അടുത്തകാലത്തായി അപൂര്‍വമല്ലാതായിട്ടുണ്ട്. പൊതുവെ കൗമാരപ്രായക്കാരിലും കുട്ടികളിലും ആത്മഹത്യ കുറവാണ്. അതേസമയം, വളരെ അപൂര്‍വമാണെങ്കിലും 10നും 15നും ഇടക്ക് പ്രായമുള്ള കുട്ടികളിലെ ആത്മഹത്യകള്‍ കൂടിവരുന്നതായി അമേരിക്കയില്‍നിന്നും നോര്‍വേയില്‍നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കണക്കുകളുടെ പിന്‍ബലമില്ളെങ്കിലും നമ്മുടെ നാട്ടിലും കൗമാരക്കാരില്‍ ആത്മഹത്യ പ്രവണത നേരിയതോതിലെങ്കിലും കൂടിവരുന്നതായി സൂചനകളുണ്ട്.
15-45 വയസ്സിനിടയിലാണ് മിക്കവരും ആത്മഹത്യ ചെയ്യുന്നത് എന്നുകാണാം. വിവാഹമോചനം, മരണം, ബന്ധുക്കളുടെ വേര്‍പിരിയല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് വ്യക്തികള്‍ സ്വയം ജീവനൊടുക്കുന്നതിനു പിന്നിലെ പ്രധാന പ്രശ്നങ്ങളെന്നും കാണാം. എന്നാല്‍, ഇവയൊന്നും കാര്യമായി ബാധിക്കാത്തതിനാലായിരിക്കാം ഇത്രയും കാലം കുട്ടികളില്‍ ആത്മഹത്യകള്‍ കുറഞ്ഞിരുന്നത്.

അതേസമയം, ആധുനിക സമൂഹത്തില്‍ കൗമാരക്കാരിലടക്കം എല്ലാവിഭാഗം വ്യക്തികളിലും ആത്മഹത്യക്ക് ഒരു പ്രധാന കാരണമായേക്കാവുന്ന വിഷാദരോഗം കണ്ടുവരുന്നുണ്ട്. ഇന്ന് കൗമാര ആത്മഹത്യകള്‍ കൂടിയതിന് ഒരു കാരണം ഇതാവാം. ഇതിനു പുറമെയാണ് കൗമാര കാലത്തെ ഹോര്‍മോണ്‍ മാറ്റങ്ങളും തലച്ചോര്‍ വികാസവും ചിന്താരീതികളുമൊക്കെ. ഇവയും ആത്മഹത്യകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ജീവശാസ്ത്രപരവും മന$ശാസ്ത്രപരവുമായ മാറ്റങ്ങള്‍ കൗമാരത്തിന്‍െറ മധ്യഘട്ടത്തിലത്തെിയവരില്‍ ആത്മഹത്യ പ്രവണത കൂടുതലാക്കുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്. ഈ ഘട്ടത്തില്‍ വ്യക്തിത്വം അംഗീകരിച്ചുകിട്ടാനായി അവര്‍ മാതാപിതാക്കളോടും അധ്യാപകരോടും നിയമത്തോടും ഏറ്റുമുട്ടുന്നു. അവരിലെ വൈകാരിക മാറ്റങ്ങളാണ് ഇതിന് കാരണം.
ലൈംഗിക വിചാരങ്ങള്‍പോലും കൗമാരക്കാരില്‍ സമ്മര്‍ദമുണ്ടാക്കുന്നു. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമപ്പെടാന്‍ സാധ്യത കൂടുതലുള്ള ഈ ഘട്ടത്തില്‍ മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകളും മറ്റും അവരെ ഗൗരവമായി ബാധിക്കും. സഹായിക്കാന്‍ ആരുമില്ളെന്ന ബോധം അവരെ ഒറ്റപ്പെടലിലേക്കും നയിക്കുന്നു. ചുരുക്കത്തില്‍ അച്ചടക്ക പ്രതിസന്ധിയാണ് കുട്ടികളിലെയും കൗമാരക്കാരിലെയും ആത്മഹത്യകള്‍ക്ക് കാരണം.
നിരന്തരം ആത്മഹത്യ പ്രവണത കാണിക്കുന്ന കൗമാരക്കാരില്‍ നാലു ശതമാനം പേരാണ് പിന്നീട് ജീവനൊടുക്കുന്നത്. പക, കുറ്റവാസന, വിഷാദം, ഉത്കണ്ഠ, മാനസികാസ്വാസ്ഥ്യം തുടങ്ങിയവയാണ് കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. കൗമാര ആത്മഹത്യകള്‍ തടയുന്നതിനുള്ള പ്രതിരോധ നടപടികളെ രണ്ടായി തിരിക്കാം. പൊതുജന ബോധവത്കരണം, വിഷാദരോഗികളെയും മറ്റും കണ്ടത്തെിയുള്ള ചികിത്സ എന്നിവയാണവ. ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കേന്ദ്രങ്ങള്‍ 1992 ലാണ് എട്ടുതരം ആത്മഹത്യ പ്രതിരോധ പരിപാടികള്‍ക്ക് രൂപംനല്‍കിയത്.
1. സ്കൂള്‍ ഗേറ്റ് കീപ്പര്‍ ട്രെയ്നിങ്: ആത്മഹത്യ പ്രവണതയുള്ള കുട്ടികളെ തിരിച്ചറിയാനും സഹായിക്കാനും അധ്യാപകര്‍ക്കും മറ്റും നല്‍കുന്ന പരിശീലനം. 2. കമ്യൂണിറ്റി ഗേറ്റ് കീപ്പേര്‍സ് ട്രെയ്നിങ്: ആത്മഹത്യ പ്രവണതയുള്ളവരെ കണ്ടത്തെി സഹായിക്കാന്‍ സമൂഹത്തിലെ കുറച്ചുപേര്‍ക്ക് നല്‍കുന്ന പരിശീലനം.
3. ആത്മഹത്യ ബോധവത്കരണ പരിപാടികള്‍. 4. കൗണ്‍സലിങ് കേന്ദ്രങ്ങളും ഹെല്‍പ്ലൈനുകളും സ്ഥാപിക്കല്‍. 5. പ്രായം, ചിന്താഗതി എന്നിവയില്‍ സമാനത പുലര്‍ത്തുന്നവരുടെ സഹായം തേടല്‍. 6. ആത്മഹത്യകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും കാണിക്കുകയും ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ പിന്തിരിപ്പിക്കുന്ന സ്ക്രീനിങ് ആന്‍ഡ് റഫറല്‍ പ്രോഗ്രാമുകള്‍. 7. അപകട മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് തടയല്‍. 8. ഒരു വ്യക്തിയുടെ ആത്മഹത്യക്കുശേഷം കുടുംബാംഗങ്ങളുമായുള്ള ഇടപെടല്‍ എന്നിവയാണവ.
ഇവയില്‍ ഒന്ന്, അഞ്ച്, ഏഴ് പദ്ധതികള്‍ കൗമാരക്കാരിലെയും കുട്ടികളിലെയും ആത്മഹത്യകള്‍ തടയുന്നതില്‍ പ്രധാനമാണ്. ആത്മഹത്യ വാര്‍ത്തകള്‍ മറയില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നതുമൂലം സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരെ ബോധവത്കരിക്കലാണ് മറ്റൊരു പ്രധാന കര്‍മപരിപാടി. കേരളത്തിലെ കുടുംബ ആത്മഹത്യകളില്‍ അധികവും ചെറിയകുട്ടികളുള്ള വീടുകളിലാണ് നടക്കുന്നത്.പൊതുവിദ്യാഭ്യാസത്തിലൂടെയും മാധ്യമങ്ങളിലൂടെയും അത്തരം കുടുംബങ്ങളെ ബോധവത്കരിക്കാനുള്ള പ്രവൃത്തിയും നല്ളൊരു പ്രതിരോധ മാര്‍ഗമാണ്.
പത്താം ക്ളാസിലെ പരാജയവും പ്രതീക്ഷിച്ചതിലും കുറഞ്ഞ മാര്‍ക്കും മറ്റും കുട്ടികളെ ആശങ്കപ്പെടുത്താറുണ്ട്. മാതാപിതാക്കളുടെ ഉഗ്രകോപം ഭയന്നും അവര്‍ ആത്മഹത്യക്ക് ശ്രമിക്കും. പരീക്ഷാസമയത്തും ഫലപ്രഖ്യാപന വേളയിലും കുട്ടികളെ ഫോണ്‍ വഴി സാന്ത്വനിപ്പിക്കുന്നതും അവരുടെ മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.
Back to top Go down
nettooraan
Super Member
Super Member
nettooraan

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyFri Sep 11, 2015 1:49 pm

Ammu wrote:
sandeep wrote:

രാരീ രാരീരത്തിന്റെ ഓഡിഷൻ കണ്ടോ ?  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296

പ്രമോ മാത്രമാ കണ്ടത്...ഷോ കാണാറില്ല സന്തൂ....എനിയ്ക്ക് ഇഷ്ട്ടമില്ല ....കുഞ്ഞുങ്ങളെ  ഇങ്ങനെ ഷോ പീസ്‌ ആക്കുന്നത്  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  ശരിയ്ക്കും ഇത് ബാല വേലയാ.. കുട്ടികള്‍ എങ്ങോട്ടാ?? - Page 2 746372 ..പേരും പ്രശസ്തിയും കിട്ടാന്‍ വേണ്ടി...പിഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് കോപ്രായങ്ങള്‍ കാട്ടുന്നു...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 776630

Itharam pripaadikal okke illegal aakkanam...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyFri Sep 11, 2015 3:20 pm

nettooraan wrote:
Ammu wrote:

പ്രമോ മാത്രമാ കണ്ടത്...ഷോ കാണാറില്ല സന്തൂ....എനിയ്ക്ക് ഇഷ്ട്ടമില്ല ....കുഞ്ഞുങ്ങളെ  ഇങ്ങനെ ഷോ പീസ്‌ ആക്കുന്നത്  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  ശരിയ്ക്കും ഇത് ബാല വേലയാ.. കുട്ടികള്‍ എങ്ങോട്ടാ?? - Page 2 746372 ..പേരും പ്രശസ്തിയും കിട്ടാന്‍ വേണ്ടി...പിഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് കോപ്രായങ്ങള്‍ കാട്ടുന്നു...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 776630

Itharam pripaadikal okke illegal aakkanam...

അതെ.. കുട്ടികള്‍ എങ്ങോട്ടാ?? - Page 2 776630 ..ഇത്തരം പ്രോഗ്രാമുകളെ ഒക്കെ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 EmptyFri Sep 11, 2015 3:22 pm

Ammu wrote:
nettooraan wrote:
Ammu wrote:

പ്രമോ മാത്രമാ കണ്ടത്...ഷോ കാണാറില്ല സന്തൂ....എനിയ്ക്ക് ഇഷ്ട്ടമില്ല ....കുഞ്ഞുങ്ങളെ  ഇങ്ങനെ ഷോ പീസ്‌ ആക്കുന്നത്  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  ശരിയ്ക്കും ഇത് ബാല വേലയാ.. കുട്ടികള്‍ എങ്ങോട്ടാ?? - Page 2 746372 ..പേരും പ്രശസ്തിയും കിട്ടാന്‍ വേണ്ടി...പിഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് കോപ്രായങ്ങള്‍ കാട്ടുന്നു...  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 776630

Itharam pripaadikal okke illegal aakkanam...

അതെ.. കുട്ടികള്‍ എങ്ങോട്ടാ?? - Page 2 776630 ..ഇത്തരം പ്രോഗ്രാമുകളെ ഒക്കെ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296  കുട്ടികള്‍ എങ്ങോട്ടാ?? - Page 2 76296
ഇതിനൊക്കെ ഒരുങ്ങി കെട്ടി എഴുന്നള്ളി പോകുന്ന തള്ളമാരെയും അവരുടെ കോന്തൻ കേട്ട്യോന്മാരെയും ആണ് ആദ്യം തിരണ്ടി വാല് കൊണ്ട് പെടക്കേണ്ടത്
Back to top Go down
Sponsored content

 കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty
PostSubject: Re: കുട്ടികള്‍ എങ്ങോട്ടാ??    കുട്ടികള്‍ എങ്ങോട്ടാ?? - Page 2 Empty

Back to top Go down
 
കുട്ടികള്‍ എങ്ങോട്ടാ??
Back to top 
Page 2 of 3Go to page : Previous  1, 2, 3  Next
 Similar topics
-
» ഐശ്വര്യ പ്രസവിച്ചു...... ഇരട്ടക്കുട്ടികള്‍ ..ആണ്‍കുട്ടികള്‍ ആണ് ....!!!!!
» നല്ല കുട്ടികള്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ വിവാഹാലോചനയുമായി വരാവുന്നതാണ്‌.
» വീട്ടില്‍ പെണ്‍കുട്ടികള്‍ ഉള്ളവരുടെ ശ്രധക്ക്......
» stories
» കുട്ടികള്‍ എന്തുകൊണ്ടാണ് പെട്ടെന്ന് മാനസിക സങ്കര്ഷത്തിനു അടിമപെടുന്നത്?

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: