സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ജി.വേണുഗോപാല്‍  - Page 4 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ജി.വേണുഗോപാല്‍  - Page 4 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ജി.വേണുഗോപാല്‍  - Page 4 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ജി.വേണുഗോപാല്‍  - Page 4 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ജി.വേണുഗോപാല്‍  - Page 4 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ജി.വേണുഗോപാല്‍  - Page 4 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ജി.വേണുഗോപാല്‍  - Page 4 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ജി.വേണുഗോപാല്‍  - Page 4 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ജി.വേണുഗോപാല്‍  - Page 4 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ജി.വേണുഗോപാല്‍  - Page 4 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ജി.വേണുഗോപാല്‍  - Page 4 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ജി.വേണുഗോപാല്‍  - Page 4 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ജി.വേണുഗോപാല്‍  - Page 4 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ജി.വേണുഗോപാല്‍  - Page 4 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ജി.വേണുഗോപാല്‍  - Page 4 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ജി.വേണുഗോപാല്‍  - Page 4 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ജി.വേണുഗോപാല്‍  - Page 4 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ജി.വേണുഗോപാല്‍  - Page 4 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ജി.വേണുഗോപാല്‍  - Page 4 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ജി.വേണുഗോപാല്‍  - Page 4 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ജി.വേണുഗോപാല്‍  - Page 4 Vote_lcapജി.വേണുഗോപാല്‍  - Page 4 Voting_barജി.വേണുഗോപാല്‍  - Page 4 Vote_rcap 
Ammu
ജി.വേണുഗോപാല്‍  - Page 4 Vote_lcapജി.വേണുഗോപാല്‍  - Page 4 Voting_barജി.വേണുഗോപാല്‍  - Page 4 Vote_rcap 
vipinraj
ജി.വേണുഗോപാല്‍  - Page 4 Vote_lcapജി.വേണുഗോപാല്‍  - Page 4 Voting_barജി.വേണുഗോപാല്‍  - Page 4 Vote_rcap 
sandeep
ജി.വേണുഗോപാല്‍  - Page 4 Vote_lcapജി.വേണുഗോപാല്‍  - Page 4 Voting_barജി.വേണുഗോപാല്‍  - Page 4 Vote_rcap 
shamsheershah
ജി.വേണുഗോപാല്‍  - Page 4 Vote_lcapജി.വേണുഗോപാല്‍  - Page 4 Voting_barജി.വേണുഗോപാല്‍  - Page 4 Vote_rcap 
Neelu
ജി.വേണുഗോപാല്‍  - Page 4 Vote_lcapജി.വേണുഗോപാല്‍  - Page 4 Voting_barജി.വേണുഗോപാല്‍  - Page 4 Vote_rcap 
Binu
ജി.വേണുഗോപാല്‍  - Page 4 Vote_lcapജി.വേണുഗോപാല്‍  - Page 4 Voting_barജി.വേണുഗോപാല്‍  - Page 4 Vote_rcap 
unnikmp
ജി.വേണുഗോപാല്‍  - Page 4 Vote_lcapജി.വേണുഗോപാല്‍  - Page 4 Voting_barജി.വേണുഗോപാല്‍  - Page 4 Vote_rcap 
midhun
ജി.വേണുഗോപാല്‍  - Page 4 Vote_lcapജി.വേണുഗോപാല്‍  - Page 4 Voting_barജി.വേണുഗോപാല്‍  - Page 4 Vote_rcap 
Greeeeeshma
ജി.വേണുഗോപാല്‍  - Page 4 Vote_lcapജി.വേണുഗോപാല്‍  - Page 4 Voting_barജി.വേണുഗോപാല്‍  - Page 4 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ജി.വേണുഗോപാല്‍

Go down 
+19
midhun
Binu
Abhijit
Neelu
Minnoos
Michael Jacob
Radhika
Ammu
Greeeeeshma
mithun nambiar
unnikmp
sandeep
Parthan
kaaat
sunder
jenny
jamesp
parutty
vipinraj
23 posters
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Dec 09, 2013 4:53 pm

 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472 

Melody king
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Dec 09, 2013 4:53 pm

Top 10 songs

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Dec 09, 2013 4:56 pm

midhun wrote:
25 years of musical life  ജി.വേണുഗോപാല്‍  - Page 4 559487 

[You must be registered and logged in to see this link.]

 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 811586 ജി.വേണുഗോപാല്‍  - Page 4 559487 
Back to top Go down
parutty
Forum Boss
Forum Boss
parutty

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Dec 09, 2013 6:16 pm

midhun wrote:
25 years of musical life  ജി.വേണുഗോപാല്‍  - Page 4 559487 

[You must be registered and logged in to see this link.]

 ജി.വേണുഗോപാല്‍  - Page 4 559487 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyThu Jan 16, 2014 7:12 am

ഒന്നാം രാഗം പാടിയ മാണിക്യക്കുയിലിന്‌ മുപ്പതാണ്ടിന്റെ ഭാവഗാനയൗവനം  ജി.വേണുഗോപാല്‍  - Page 4 608472  ജി.വേണുഗോപാല്‍  - Page 4 811586  ജി.വേണുഗോപാല്‍  - Page 4 559487 

തിരുവനന്തപുരം : മലയാളിയുടെ ഹൃദയം കവര്‍ന്ന മൃദുവൈഖരി ചലച്ചിത്രസംഗീതലോകത്തു പതിഞ്ഞുപാടിത്തുടങ്ങിയിട്ടു മുപ്പതാണ്ട്‌. എണ്ണത്തില്‍ കുറവാണെങ്കിലും ഭാവഗായകന്‍ ജി. വേണുഗോപാലിന്റേതായി മലയാളികള്‍ കേട്ടത്‌ എക്കാലവും കോരിത്തരിപ്പുളവാക്കുന്ന ഗാനങ്ങള്‍. 1984-ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കു കടന്ന വേണുഗോപാല്‍ മലയാളത്തിനു പുറമേ, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ചിത്രങ്ങളിലും പാടിയിട്ടുണ്ട്‌. മികച്ച ഗായകനുള്ള സംസ്‌ഥാനപുരസ്‌കാരം മൂന്നുതവണ അദ്ദേഹത്തെ തേടിയെത്തി.
എണ്ണത്തില്‍ കുറവാണെങ്കിലും പാടിയതെല്ലാം ഹിറ്റാക്കിയ അപൂര്‍വഗായകനാണു വേണുഗോപാല്‍. രാരീ രാരീരം രാരോ..., ചന്ദനമണിവാതില്‍..., ഒന്നാം രാഗം പാടി..., ഉണരുമീ ഗാനം..., താനേ പൂവിട്ട മോഹം..., പള്ളിത്തേരുണ്ടോ..., കാണാനഴകുള്ള മാണിക്യക്കുയിലേ..., കനകമുന്തിരികള്‍... തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റ്‌ ഗാനങ്ങള്‍ വേണുഗോപാലിന്റെ സ്വരമാധുരിക്കു സ്വന്തം. മുന്നൂറിലധികം സിനിമകളിലും അത്രതന്നെ ആല്‍ബങ്ങളിലും പാടി. പ്രണയമായും വിരഹമായും മഴയായും ഇളവെയിലായും ഈ ശബ്‌ദം മലയാളിയെ തലോടാന്‍ തുടങ്ങിയിട്ട്‌ മൂന്നു പതിറ്റാണ്ടായി. ഗൃഹാതുരതയുടെ സുഖമുള്ള നോവാണു വേണുഗാനങ്ങള്‍.
സ്‌കൂള്‍ പഠനകാലത്തുതന്നെ സംഗീതത്തില്‍ അതീവതല്‍പരനായിരുന്നു വേണുഗോപാല്‍. യുവജനോത്സവങ്ങളിലും മറ്റു സംഗീതപരിപാടികളിലും നിരവധി സമ്മാനങ്ങള്‍ നേടി. തിരുവനന്തപുരം ആര്‍ട്‌സ്‌ കോളജ്‌, യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷമാണു സംഗീതത്തില്‍ സജീവമായത്‌. 1984-ലും 1985-ലും സര്‍വകലാശാലാ പ്രതിഭയായിരുന്നു. 1984-ല്‍ പ്രിയദര്‍ശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ നാലുവരിപ്പാട്ടിലൂടെ തുടക്കം. മേരി ഘടി ഘടി സിന്ദഗി നഹി നഹി... എന്നു തുടങ്ങുന്ന പാട്ട്‌. ശ്രീനിവാസനാണ്‌ അഭിനയിച്ചത്‌. രണ്ടാമത്തെ ചിത്രം പറയാനും വയ്യ പറയാതിരിക്കാനും വയ്യ. പിന്നീടു നിറക്കൂട്ട്‌. 1985-ല്‍ നവോദയയുടെ ഒന്നുമുതല്‍ പൂജ്യംവരെയില്‍ പാടി. ഒ.എന്‍.വി. എഴുതിയ രാരീ രാരീരം രാരോ... കരിയര്‍ ബ്രേക്കായി. 1993 വരെ സജീവമായി സിനിമയില്‍. പിന്നെ ചെറിയൊരു ഇടവേള. 1999-ല്‍ വി.കെ. പ്രകാശിന്റെ പുനരധിവാസം എന്ന ചിത്രത്തിലെ കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍... എന്ന പാട്ടിലൂടെ വീണ്ടും വേണുഗാനം മുഴങ്ങി. ഭാര്യ രശ്‌മി. മക്കള്‍: അരവിന്ദ്‌, അനുപല്ലവി.
Back to top Go down
parutty
Forum Boss
Forum Boss
parutty

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyThu Jan 16, 2014 7:14 am

Ammu wrote:

 ജി.വേണുഗോപാല്‍  - Page 4 559487 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 811586 ജി.വേണുഗോപാല്‍  - Page 4 811586 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptySun Jan 26, 2014 6:14 am

ഗൃഹാതുരത്വത്തിന്റെ വേണുനാദം  ജി.വേണുഗോപാല്‍  - Page 4 559487  ജി.വേണുഗോപാല്‍  - Page 4 811586 

ഉണരുമീ ഗാനം, ഉരുകുമെന്‍ ഉള്ളം... ജി. വേണുഗോപാലിന്റെ ശബ്ദത്തിലൂടെ കേള്‍ക്കുമ്പോള്‍ ഉള്ളം ഉരുകാതെ പോകുന്നതെങ്ങനെയാണ് ? ആസ്വാദകരെ തന്റെ ശബ്ദം കൊണ്ട് വരികളുടെ അര്‍ഥതലങ്ങളിലേക്കും വ്യഥയിലേക്കും സന്തോഷത്തിലേക്കും കൊണ്ടുപോകാന്‍ ഈ മെലഡിയുടെ രാജകുമാരന് കഴിയുന്നു. കേട്ടു മറക്കാനുള്ളതല്ല ഈ പാട്ടുകള്‍. നാം എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകളെടുത്താല്‍ ഈ ഗായകന്റെ സ്വരമാധുര്യം വിസ്മരിക്കാനാവില്ല.

കണ്ടു തള്ളാന്‍ മാത്രമായി സിനിമകള്‍ പിറന്നപ്പോള്‍ ഈ ഗായകന് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വന്നു. അതു നന്നായി. കണ്ടു മറക്കുന്ന സിനിമകള്‍ക്കൊപ്പം കേട്ടു മറക്കുന്ന പാട്ടുകള്‍ വേണുഗോപാലിന് പാടേണ്ടി വന്നിട്ടില്ല. എപ്പോഴും ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരം പാട്ടുകളാണ് ലഭിച്ചത്. അങ്ങനെ പ്രത്യേകം മാറ്റിനിര്‍ത്തപ്പെട്ടെങ്കിലും ആ പാട്ടുകള്‍ മതി ഈ ഗായകന്റെ സ്വരമാധുര്യമറിയാന്‍.

കേരള സര്‍വകലാശാലയുടെ യുവജനോത്സവങ്ങളില്‍ 1980 മുതല്‍ 85 വരെ തുടര്‍ച്ചയായി സര്‍വകലാശാലാ പ്രതിഭയാണ് ഈ എംഎ. ഇംഗിഷുകാരന്‍. 1985ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലെ ആരും ഒന്നു മയങ്ങിയേക്കാവുന്ന രാരീ രാരീരം രാരോ എന്ന താരാട്ടിലൂടെയാണ് തന്‍െറ സംഗീതസപര്യ ആരംഭിക്കുന്നത്. മെലഡികള്‍ക്കു വേണ്ടി മാത്രമായി ദൈവം സൃഷ്ടിച്ചതാണ് വേണുഗോപാലിനെ എന്നു തോന്നും. ഈ മാസ്മരമായ ശബ്ദത്തില്‍ എത്രസമയം ലയിച്ചിരുന്നു പോയിട്ടുണ്ടെന്ന് എണ്ണാന്‍ കഴിയില്ല.

മൂന്നു തവണ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വേണുവിന് ലഭിച്ചിട്ടുണ്ട്. 1988ലെ 'മൂന്നാംപക്കം' എന്ന സിനിമയില്‍ ഇളയരാജ ഈണം നല്‍കിയ 'ഉണരുമീ ഗാനം...', 1990ല്‍ 'സസ്നേഹം' എന്ന ചിത്രത്തിലെ 'താനേ പൂവിട്ട മോഹം...' 2004 ല്‍ പുറത്തിറങ്ങിയ 'ഉള്ളം' എന്ന സിനിമയിലെ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി ഈണം നല്‍കിയ 'ആടി ആടടി ആലില...' എന്നീ ഗാനങ്ങള്‍ക്കാണു മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്. 'താനേ പൂവിട്ട മോഹം...' എന്ന ഗാനത്തിനു രണ്ട് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

സിനിമാ സംഗീതമെന്ന ശാഖയില്‍ മാത്രം ഒതുങ്ങിനിന്നില്ല ഈ മുന്‍ ആകാശവാണി ജീവനക്കാരന്‍. 'കാവ്യരാഗം' എന്ന പേരില്‍ പ്രശസ്തരുടെ കവിതകള്‍ കോര്‍ത്തിണക്കിയ ഒരു ആല്‍ബത്തില്‍ വേണുഗോപാല്‍ പാടിയിട്ടുണ്ട്. കവിതകളെ ഏറെ സ്നേഹിക്കുന്ന ഈ മെലഡികളുടെ രാജകുമാരന്‍ 'കാവ്യഗീതിക' എന്ന പേരില്‍ കവിതകള്‍ ഉള്‍പ്പെടുത്തി സ്വന്തമായി ഒരു ആല്‍ബവും പുറത്തിറക്കി.

നിശബ്ദനാക്കാന്‍ ശ്രമിച്ചിട്ടും പ്രതിഭയെ അവഗണിക്കാനാവില്ലെന്നതിന്റെ തെളിവാണ് വേണുഗോപാലിന്റെ തിരിച്ചുവരവ്. ഏഴു വര്‍ഷത്തോളം പലരും നിഷേധിച്ചിട്ടും മറന്നതായി അഭിനയിച്ചിട്ടും തളരാതെ, തിരിച്ചുവരവില്‍ എത്രയോ നല്ലഗാനങ്ങള്‍ വേണുഗോപാല്‍ ആസ്വാദക ലോകത്തിനു നല്‍കി. ആനചന്തം എന്ന ചിത്രത്തിലെ 'ശ്യാമവാനിലേതോ..., പകല്‍ എന്ന ചിത്രത്തിലെ 'എന്തിത്ര വൈകി നീ സന്ധ്യേ... മഹാസമുദ്രം എന്ന ചിത്രത്തിലെ 'കണ്ടോ കണ്ടോ കടലു കണ്ടോ..., ബാബാ കല്യാണിയിലെ 'കൈനിറയേ വെണ്ണ തരാം..., മായാവിയിലെ 'മുറ്റത്തെ മുല്ലേ കണ്ടോ..., പളുങ്കിലെ 'എട്ടു വട്ടക്കെട്ടും കെട്ടി ഇന്ത്യന്‍ റുപ്പീയിലെ 'പോകയായ് വിരുന്നുകാരാ... തുടങ്ങി വീണ്ടും മെലഡിയുടെ വസന്തം നമുക്കു നല്‍കി.

നാടും നാടിന്റെ നന്മകളും ജീവിതത്തിരക്കില്‍ നഷ്ടപ്പെട്ടു പോയവരാണ് ഇന്നു മലയാളികള്‍. അവര്‍ക്കു മുന്നില്‍ വേണുഗോപാലിന്റെ ശബ്ദം ഗൃഹാതുരത്വത്തിന്റേതാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptySun Jan 26, 2014 7:23 am

 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 559487 ജി.വേണുഗോപാല്‍  - Page 4 559487 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyFri Jul 11, 2014 8:33 am

എം ജി രാധാകൃഷ്ണനേക്കുറിച്ച് ജി വേണുഗോപാൽ.. ജി.വേണുഗോപാല്‍  - Page 4 811586  ജി.വേണുഗോപാല്‍  - Page 4 608472 

മലയാള സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച സംഗീതകാരന്മാരിലൊരാൾ. കൃത്യമായ ഒരു കളത്തിനുള്ളിൽ അദ്ദേഹത്തെ പ്രതിഷ്ഠിച്ച് പരിമിതപ്പെടുത്താനാവില്ല തന്നെ. മികച്ച ലളിതസംഗീതകാരൻ, ചലച്ചിത്ര-ലളിത സംഗീതശാഖകളിൽ ഒരേ പോലെ സുന്ദരമായ ഈണങ്ങളുടെ സൃഷ്ടാവ്, പിന്നണി ഗായകൻ, പ്രഗത്ഭനായ കർണാടക സംഗീതജ്ഞൻ - ഇതെല്ലാമായിരുന്നു അദ്ദേഹം. ആകാശവാണിയ്ക്കു വേണ്ടിയും ചലച്ചിത്രഗാനങ്ങൾക്കായും അദ്ദേഹത്തോടൊപ്പം സഹകരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. മാസത്തിൽ 30 ദിവസവും കച്ചേരികൾ അവതരിപ്പിക്കുന്ന അദ്ദേഹം  ലളിതസംഗീതത്തിന്റെ എല്ലാ ലാളിത്യവുമുൾക്കൊള്ളുന്നതും എന്നാൽ അതേ സമയം ഒരു ശാസ്ത്രീയ രാഗത്തിന്റെ അദൃശ്യസാന്നിദ്ധ്യം അടിമുടി അനുഭവേദ്യമാക്കുന്നതുമായ ഒരു ലളിതഗാനം 31ആം ദിവസം  പാടി നമ്മെ അൽഭുതപ്പെടുത്തും എന്ന് ഞാൻ പറയാറുണ്ട്. (ശാസ്ത്രീയ രാഗത്തിന്റെ തൂവൽ കൊണ്ടുഴിയുന്നതു പോലെ). പിന്നീടു മലയാള ചലച്ചിത്രഗാനശാഖയുടെ ഭാഗമായി അംഗീകരിക്കപ്പെട്ട കഠിനവും കർക്കശവുമായ ശാസ്ത്രീയ സംഗീതമല്ലായിരുന്നു അതൊരിക്കലും. ദക്ഷിണാമൂർത്തിയേയും ദേവരാജനേയും പോലെയുള്ള ഗാനസൃഷ്ടാക്കളാൽ സമ്പുഷ്ടമായ ക്ലാസ്സിക്കൽ യുഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. രാഗനിബദ്ധമായ ആ ഈണങ്ങളിൽ ആവേശമോ മതിപ്പോ  ഉണർത്താൻ ഉദ്ദേശിച്ചുള്ള സംഗീതക്കസർത്തുകൾ ഒട്ടും തന്നെ ഇല്ലായിരുന്നു. ആരിലും മതിപ്പുണർത്തുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കേണ്ട ആവശ്യം അവർക്കില്ലായിരുന്നു. എന്നാൽ അവരുടെ ജീവിതവും സംഗീതവും ആരിലും മതിപ്പുണർത്തുന്നതുമായിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള വ്യക്തികളുടേയും സംഗീതജ്ഞരുടേയും അഭാവം എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്. ഓർമ്മച്ചെരാതുകൾ എന്ന എന്റെ പുസ്തകത്തിലെ ഒരദ്ധ്യായം ശ്രീ എം ജി രാധാകൃഷ്ണന്റെ ഇടമാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyFri Jul 11, 2014 10:16 am

ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Jul 21, 2014 2:43 pm

പൂജ്യത്തില്‍ നിന്ന് ഒന്നു വരെ  ജി.വേണുഗോപാല്‍  - Page 4 93974  ജി.വേണുഗോപാല്‍  - Page 4 906450 

ഇംഗ്ലിഷ് എംഎ തീരുംമുന്‍പാണ് ക്യാംപസില്‍ വീണ്ടും താരമാക്കിയ സിനിമാപ്രവേശനം. റെക്കോര്‍ഡിങ് മൈക്കിനു മുന്നില്‍ ആദ്യം നിര്‍ത്തിയ എം.ജി. രാധാകൃഷ്ണന്‍ ചേട്ടനിലൂടെ തന്നെ സിനിമയിലെയും ആദ്യ ഗുരുപ്രസാദം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ ആണു സിനിമ. രാധാകൃഷ്ണന്‍ ചേട്ടന്‍ തന്നെയാണു വിളിച്ചത്. ‘മേരി ഘടീ ഘടീ സിന്ദഗീ…’ എന്ന ഹിന്ദി ഗാനം മുഴുവനായി പഠിപ്പിച്ചു. ഒരു മുഴുനീള ഗാനം പാടാന്‍ പോകുന്നു എന്ന ഗമയിലായിരുന്നു ഞാന്‍ . കൂട്ടുകാരോടൊക്കെ പറഞ്ഞു. പക്ഷേ, റെക്കോര്‍ഡിങ്ങിനു ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടം കണ്ടു ഞെട്ടിപ്പോയി. എം.ജി. ശ്രീകുമാര്‍ , കെ.ജി. മാര്‍ക്കോസ്, ശിവപ്രസാദ്, എസ്. ജാനകീദേവി, അമ്പിളി എന്നിവരൊക്കെയുണ്ട് പാടാന്‍ . എല്ലാവര്‍ക്കും നാലുനാലു വരി വീതം. തുല്യമായി ഗാനശകലം നല്‍കി രാധാകൃഷ്ണന്‍ ചേട്ടന്‍ നടപ്പാക്കിയ സോഷ്യലിസം! തുല്യദു:ഖത്തിനൊപ്പം എല്ലാവര്‍ക്കും തുല്യസന്തോഷവും! എന്റെ ഭാഗം സ്‌ക്രീനില്‍ പാടിയതു ശ്രീനിവാസന്‍ .

അക്കാലത്തെ ആകാശവാണി യുവവാണി സംഘത്തില്‍ ഞങ്ങളുടെ കൂട്ടാണു ജഗദീഷും ഡോ. തോമസ് മാത്യുവും സാമും വേണു എസ്. മൈനാഗവുമൊക്കെ. തമലത്തെ ജഗദീഷിന്റെ വീടുവരെ സംഘമായി സൈക്കിളില്‍ പോയി അവിടെനിന്ന് അജന്ത തിയറ്ററില്‍ ചെന്നു സിനിമ കണ്ടു. ജഗദീഷിന്റെയും ആദ്യ സിനിമയാണത്. ചെറുതെങ്കിലും സംതൃപ്തമായ അരങ്ങേറ്റം, എനിക്കും ജഗദീഷിനും.

വീണ്ടും രാധാകൃഷ്ണന്‍ ചേട്ടന്‍ തന്നെ അവസരം നല്‍കി. സിനിമ പ്രിയദര്‍ശന്റേതു തന്നെ, ‘പറയാനും വയ്യ, പറയാതിരിക്കാനും വയ്യ’. ഇക്കുറി രണ്ടു വരി അധികം കിട്ടി. ‘അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്ത്…’ എന്ന പാട്ടിലെ ആറു വരിയില്‍ ഒപ്പം പാടാന്‍ എത്തിയ ഒന്‍പതാം ക്ലാസുകാരി ഇന്നു നടന്‍ സുരേഷ് ഗോപിയുടെ ഭാര്യയാണ്. രാധികയുടെ പിന്നണിഗാന അരങ്ങേറ്റവുമായിരുന്നു അത്.

പാട്ടിന്റെ പൂമാനത്തു പിന്നെയും വര്‍ണങ്ങള്‍ ഏറെ ബാക്കി കിടന്നിരുന്നു. അതൊക്കെയും എത്തിപ്പിടിക്കാനാവുമോയെന്നറിയില്ല. സ്വരങ്ങളുടെ സ്വപ്നച്ചിറകില്‍ അവിടേക്കു പറന്നു കൊണ്ടിരുന്നെങ്കിലും, അക്ഷരങ്ങളുടെ സംഗീതം തേടി ജേണലിസത്തിനു ചേര്‍ന്നു. സംഗീതമെന്ന വടവൃക്ഷത്തോളമില്ലെങ്കിലും, എഴുത്ത് ഉള്ളില്‍ എന്നും തെഴുപ്പുള്ളൊരു പച്ചപ്പായിരുന്നു.

പാടിപ്പതിഞ്ഞില്ലെങ്കിലും എഴുതിപ്പതിപ്പിക്കാമെന്നൊരു നിശ്ചയം ഉള്ളിലിരിക്കെയാണ്, രണ്ടാം വര്‍ഷ ജേണലിസം പഠനകാലത്ത് ഒരു ഇരുപത്തിനാലുകാരനു സ്വപ്നം കാണാനാവാത്ത അവസരമെത്തുന്നത്. ജോഷിയുടെ സിനിമ. ഡെന്നിസ് ജോസഫിന്റെ തിരക്കഥ. ജൂബിലി പ്രൊഡക്ഷന്‍സിന്റെ നിര്‍മാണം. പൂവച്ചല്‍ ഖാദറിന്റെ രചന. ശ്യാമിന്റെ സംഗീതം. മമ്മൂട്ടിയുടെ വ്യത്യസ്ത മുഖഛായയുമായി എത്തുന്ന ‘നിറക്കൂട്ട്’. എന്റെ ഉള്ളില്‍ പ്രതീക്ഷകളുടെ നിറക്കൂട്ടുകള്‍ തെളിഞ്ഞു.

ജോഷി സാറിന്റെതന്നെ ‘മുഹൂര്‍ത്തം 11.30′ എന്ന സിനിമയുടെ ജൂബിലിവേളയില്‍ ശ്യാം സാറിനെ കണ്ടിരുന്നു. പാട്ടിലെ ഇഷ്ടം ചെറുതായൊന്നു സൂചിപ്പിച്ചു. ശങ്കരാഭരണം രാഗത്തിലെ ഒരു കൃതി പാടിക്കേള്‍പ്പിച്ചു. ആ കൂടിക്കാഴ്ചയുടെ ഇഷ്ടം വിടാതെ ശ്യാം സാര്‍ മദ്രാസിലേക്കു വിളിപ്പിച്ചു. തരംഗിണി സ്റ്റുഡിയോയില്‍ എന്റെ ആദ്യ മുഴുനീള ഗാനത്തിന്റെ റെക്കോര്‍ഡിങ്. ട്രാക്ക് കേട്ട് ഒറ്റയടിക്കു പാടി, ‘പൂമാനമേ, ഒരു രാഗമേഘം താ…’.

കൂട്ടുകാരോടൊന്നും ഗമയടിക്കാന്‍ ധൈര്യമില്ല. ആദ്യ സിനിമയിലെ അനുഭവമുണ്ട്. സിനിമ കണ്ടിട്ടു തീരുമാനിക്കാം, എത്രത്തോളം വരുമെന്ന്. അപ്പോഴേക്കു ‘നിറക്കൂട്ടി’ന്റെ കാസെറ്റ് വന്നു. എന്റെ പേരുമുണ്ട്. ചിത്രയുടെയും ശബ്ദത്തില്‍ ‘പൂമാന’മുണ്ട്. കൂട്ടുകാര്‍ അറിഞ്ഞുതുടങ്ങി. പാട്ടുകള്‍ സൂപ്പര്‍ ഹിറ്റ്. പക്ഷേ, സ്വരപുഷ്പങ്ങള്‍ വാടി വീഴാന്‍ അധികദിവസം വേണ്ടിവന്നില്ല. സിനിമ റിലീസായപ്പോള്‍ കേട്ടത് എനിക്കു പകരം കെ.ജി. മാര്‍ക്കോസിന്റെ ശബ്ദം. ചില ബന്ധങ്ങളുടെ പ്രേരണയില്‍ ഞാനെന്ന നവാഗതനെ അവര്‍ക്കു മാറ്റേണ്ടി വന്നതാകാം. എനിക്കിന്നും വ്യക്തമായി അറിയാത്ത രഹസ്യം. എവിടെയും എത്തിപ്പിടിച്ചില്ലാത്തൊരു നവഗായകന്‍ ആരോടു പിണങ്ങാന്‍ …?

ആകാശത്തുനിന്നു പൊട്ടിവീണ പുഷ്പകവിമാനംപോലെ ഒറ്റ ദിവസംകൊണ്ടു ഞാന്‍ തകര്‍ന്നു. എന്നിട്ടും, പാടാനുള്ളതൊന്നും പാതിയില്‍ തങ്ങില്ലെന്നൊരു ഉറപ്പു മനസ്സിലുണ്ടായിരുന്നു. ആ ഉറപ്പിനെ മൂന്നു മാസത്തിനകം ദൈവം ഒന്നുകൂടി ഉറപ്പിച്ചു. നഷ്ടങ്ങളെ നിരസിക്കാനുള്ളതാണു ജീവിതമെന്നു നിരന്തരം ആശ്വസിപ്പിച്ചതു രാജീവായിരുന്നു. ഒരു ദിവസം രാജീവ് പറഞ്ഞു: ‘നവാഗതര്‍ക്കു പ്രാധാന്യം നല്‍കി നവോദയ ഫിലിംസ് ഒരു സിനിമയെടുക്കുന്നു. നീയൊരു പാട്ട് റെക്കോര്‍ഡ് ചെയ്തു താ’. രാജീവ് അപ്പോഴേക്കു നവോദയയുടെ വിശ്വസ്തസംഘത്തില്‍ ഒരാളായിരുന്നു. വീട്ടിലിരുന്നു തംബുരു മാത്രം മീട്ടി ഞാന്‍ രണ്ടു പാട്ടു പാടി റെക്കോര്‍ഡ് ചെയ്തുകൊടുത്തു.

നവോദയ എല്ലാ അര്‍ഥത്തിലും ഒരു പ്രസ്ഥാനമാണ്. കേട്ട പാതിയില്‍ തീരുമാനമെടുക്കില്ല. നല്ലതിനുവേണ്ടിയാണെങ്കില്‍ , എടുത്ത തീരുമാനങ്ങള്‍ എത്ര വട്ടം വേണമെങ്കിലും തിരുത്താനും മടിക്കില്ല. കാസെറ്റില്‍ കേട്ട എന്റെ ശബ്ദം അവര്‍ക്ക് ഇഷ്ടമായെങ്കിലും കുറച്ചുകൂടി ആധികാരികതയ്ക്കുവേണ്ടി ‘നിറക്കൂട്ടി’ന്റെ കാസെറ്റിലെ ശബ്ദവും സിനിമയിലെ ശബ്ദവും ആവര്‍ത്തിച്ചു കേട്ടു, രാജീവും ജിജോയും. എന്നിട്ടുറപ്പിച്ചു. രാജീവിന്റെതന്നെ ബന്ധത്തില്‍ തിരുവനന്തപുരം സിതാര ഓര്‍ക്കസ്ട്രയിലെ മോഹന്‍ എന്ന വയലിനിസ്റ്റ് ‘ഒന്നു മുതല്‍ പൂജ്യം വരെ’യിലെ നവാഗത സംഗീതസംവിധായകനായി വന്നു. ‘രാരീ രാരീരം രാരോ…’ എന്ന ആ മൃദുലസംഗീതത്തിലൂടെ സിനിമാലോകം താരാട്ടുപാടി എന്നെ ഓമനിച്ചു വളര്‍ത്തി.

നവാഗതരുടെ മാത്രമല്ല, മലയാള സിനിമയുടെയും നവതരംഗമായി ‘ഒന്നു മുതല്‍ പൂജ്യം വരെ’. ഒരു ഹിറ്റിന്റെ പിറവി അടുത്തുനിന്നു കാണുമ്പോള്‍ , ഞാന്‍ ഏറെ അകലെയാണെന്നു കരുതിയിരുന്ന നക്ഷത്രലോകം അടുത്തേക്ക് എത്തിയപോലെ. ഫോട്ടോ ഷൂട്ടുകള്‍ , പത്രങ്ങളുടെയും മാസികകളുടെയും അഭിമുഖങ്ങള്‍ … നവാഗതരായ സംവിധായകന്‍ രഘുനാഥ് പലേരി, ബാലതാരം ഗീതു മോഹന്‍ദാസ്, സംഗീതസംവിധായകന്‍ മോഹന്‍ സിതാര, ഗായകന്‍ ജി. വേണുഗോപാല്‍ , കലാസംവിധായകന്‍ കെ. ശേഖര്‍, സഹസംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ എന്നിവരുടെയൊക്കെ മുഖങ്ങളുമായി പോസ്റ്ററുകള്‍ … 1986 എന്ന വര്‍ഷത്തിന്റെ ദൈവദാനം, ജി. വേണുഗോപാല്‍ എന്ന ജേണലിസം വിദ്യാര്‍ഥിയെ ഈ മണ്ണില്‍നിന്നു സിനിമയുടെ വിണ്ണിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Jul 21, 2014 2:45 pm

ജി.വേണുഗോപാല്‍  - Page 4 608472 
 ജി.വേണുഗോപാല്‍  - Page 4 362995 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyWed Sep 03, 2014 11:32 am

ashtapadi by G venugopal
Back to top Go down
parutty
Forum Boss
Forum Boss
parutty

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyWed Sep 03, 2014 11:33 am

ജി.വേണുഗോപാല്‍  - Page 4 608472 ജി.വേണുഗോപാല്‍  - Page 4 608472

ജി.വേണുഗോപാല്‍  - Page 4 362995 barlee
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyFri Oct 10, 2014 10:08 am

പാട്ടിന്‍റെ ചന്ദനമണിവാതില്‍ തുറക്കുന്ന വേണു ജി.വേണുഗോപാല്‍  - Page 4 912236 ജി.വേണുഗോപാല്‍  - Page 4 786975

ചന്ദന മണിവാതില്‍..., താനേ പൂവിട്ട മോഹം..., ഉണരുമീ ഗാനം... മലയാളിയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മെലഡികളാണ് വേണു ഗോപാല്‍ നല്‍കിയത്. യേശുദാസ് നിറഞ്ഞു നിന്നപ്പോള്‍തന്നെ മെലഡിയുടെ വ്യത്യസ്തത അനുഭവേദ്യമാക്കിയ ഗായകനാണ് വേണു ഗോപാല്‍.

ഇംഗ്ളീഷ് സാഹിത്യവും ജേര്‍ണലിസവും പഠിച്ച് ആകാശവാണിയില്‍ ജോലി ചെയ്യുമ്പോഴാണ് ഗാന രംഗത്തേയ്ക്ക് വേണു ഗോപാല്‍ കടന്നു വരുന്നത്. സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് വേണുഗോപാല്‍ തുടര്‍ച്ചയായിസമ്മാനം വാങ്ങിയിരുന്നു. 2003ല്‍ ജോലി വിട്ടെങ്കിലും ഗായകനാകാന്‍ സഹായിച്ചത് ആകാശവാണിയിലെ ഉദ്യോഗമാണെന്ന് വേണുഗോപാല്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ബോക്സോഫീസില്‍ ഹിറ്റാകാത്ത സിനിമകളിലെ ഗാനങ്ങളായ ഒന്നാം രാഗം പാടി... (തൂവാനത്തുമ്പികള്‍), താമരനൂലിനാല്‍....(മുല്ലവള്ളിയും തേന്മാവും), ചന്ദനമണിവാതില്‍ ... (മരിക്കുന്നില്ല ഞാന്‍) തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായത് ഈ ഗായകന്‍റെ പ്രത്യേകതയാണ് കാണിക്കുന്നത്. ജി.വേണുഗോപാല്‍  - Page 4 559487 ജി.വേണുഗോപാല്‍  - Page 4 608472

സംഗീതം നിറഞ്ഞ കുടുംബമായിരുന്നു വേണുഗോപാലിന്‍റേത്. അമ്മ സംഗീത പ്രഫസര്‍ സരോജിനിയമ്മ. പറവൂര്‍ സിസ്റ്റേഴ്സ് എന്ന് പ്രശസ്തരായ രാധാമണിയും ശാരദാമണിയും അമ്മയുടെ സഹോദരിമാര്‍. മുത്തച്ഛനായ ടി.എന്‍.കുമാരപിള്ള സംഗീത പണ്ഡിതന്‍.

വല്യമ്മയ്ക്കൊപ്പം ആകാശവാണിയില്‍ പോകുമായിരുന്ന വേണുഗോപാല്‍ ബാലലോകത്തിലെ ഗായകനും പിന്നീട് ലളിതഗാനത്തിലൂടെ സിനിമയിലേക്കും എത്തി.

യേശുദാസിന്‍റെ അര്‍പ്പണബോധം മാതൃകയാക്കാന്‍ ഇഷ്ടപ്പെടുന്ന വേണുഗോപാല്‍ അദ്ദേഹത്തിന്‍റെ ശൈലി പിന്തുടരാതെ സ്വന്തമായ ശൈലി തന്നെ രൂപപ്പെടുത്തിയാണ് സംഗീത രംഗത്ത് പിടിച്ചു നിന്നത്.

സംഗീതരംഗത്തു നിന്നും ധാരാളം തിക്താനുഭവങ്ങള്‍ നേരിട്ട വേണുഗോപാല്‍ തിരിച്ചടികളെ ധീരമായി നേരിട്ടുതന്നെ ഇന്നും രംഗത്ത് സജീവമായി നില നില്‍ക്കുന്നു. ജി.വേണുഗോപാല്‍  - Page 4 272323 ജി.വേണുഗോപാല്‍  - Page 4 811586

ഗാനമേളകളിലും ചാനലുകളിലും സജീവമായിരിക്കുന്ന ഈ അനുഗ്രഹീത ഗായകന്‍ ഗന്ധര്‍വ്വസംഗീതം പരിപാടിയാണ് ജീവിതം മടക്കി തന്നതെന്ന് നന്ദിയോടെ സ്മരിക്കുന്നു.

ഭാര്യ രശ്മിയാണ് ഏറ്റവും വലിയ വിമര്‍ശക എന്ന് അഭിപ്രായപ്പെടുന്ന ഗായകന് അരവിന്ദന്‍, അനുപല്ലവി എന്ന രണ്ടു കുട്ടികളുമുണ്ട്. തിരുവനന്തപുരം ജവഹര്‍നഗറില്‍ കവടിയാര്‍ മാനറിലെ സ്വന്തം ഫ്ളാറ്റിലാണ് താമസം.
Back to top Go down
parutty
Forum Boss
Forum Boss
parutty

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyFri Oct 10, 2014 10:52 am

ജി.വേണുഗോപാല്‍  - Page 4 362995
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Jun 08, 2015 1:16 am

എം ജി രാധാകൃഷ്ണന്റെ അനശ്വര ലളിതഗാനങ്ങളിൽ ഒന്ന്..അഷ്ടപദീലയം...
ജി വേണുഗോപാലിന്റെ ശബ്ദത്തിൽ വീണ്ടും. എത്ര കേട്ടാലും മതിവരാത്ത പാട്ട്
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Jun 08, 2015 1:24 am

Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Jun 08, 2015 3:47 am

baalu ജി.വേണുഗോപാല്‍  - Page 4 272323 ജി.വേണുഗോപാല്‍  - Page 4 811586 ജി.വേണുഗോപാല്‍  - Page 4 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Jun 08, 2015 11:24 am

balamuralee wrote:

എം ജി രാധാകൃഷ്ണന്റെ അനശ്വര ലളിതഗാനങ്ങളിൽ ഒന്ന്..അഷ്ടപദീലയം...
ജി വേണുഗോപാലിന്റെ ശബ്ദത്തിൽ വീണ്ടും. എത്ര കേട്ടാലും മതിവരാത്ത പാട്ട്

ജി.വേണുഗോപാല്‍  - Page 4 912236 ജി.വേണുഗോപാല്‍  - Page 4 912236 ഹാവൂ...പണ്ട് റേഡിയോയില്‍ മുഴങ്ങിക്കേട്ട ഗാനം അല്ലെ ഇത് ജി.വേണുഗോപാല്‍  - Page 4 786975 ജി.വേണുഗോപാല്‍  - Page 4 60367 സതീഷ്‌ ചന്ദ്രന്‍ ആണോ അനൌണ്സ് മെന്റ്.ജി.വേണുഗോപാല്‍  - Page 4 783272 ....നോസ്ടാല്ജിയ .. ജി.വേണുഗോപാല്‍  - Page 4 287716 ജി.വേണുഗോപാല്‍  - Page 4 287716

വേണുഗോപാലിന്റെ ആലാപനം കേള്‍ക്കാന്‍ എന്ത് രസമാ.. ജി.വേണുഗോപാല്‍  - Page 4 559487 ജി.വേണുഗോപാല്‍  - Page 4 811586 ജി.വേണുഗോപാല്‍  - Page 4 811586 അഷ്ട്ടപദീലയം തുള്ളിതുളുമ്പുന്ന ...അമ്പലപ്പുഴയിലെ നാലമ്പലത്തില്‍ ജി.വേണുഗോപാല്‍  - Page 4 92114 ജി.വേണുഗോപാല്‍  - Page 4 92114 ജി.വേണുഗോപാല്‍  - Page 4 92114 ജി.വേണുഗോപാല്‍  - Page 4 92114
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Jun 08, 2015 11:34 am

Ammu wrote:
balamuralee wrote:

എം ജി രാധാകൃഷ്ണന്റെ അനശ്വര ലളിതഗാനങ്ങളിൽ ഒന്ന്..അഷ്ടപദീലയം...
ജി വേണുഗോപാലിന്റെ ശബ്ദത്തിൽ വീണ്ടും. എത്ര കേട്ടാലും മതിവരാത്ത പാട്ട്

ജി.വേണുഗോപാല്‍  - Page 4 912236 ജി.വേണുഗോപാല്‍  - Page 4 912236 ഹാവൂ...പണ്ട് റേഡിയോയില്‍ മുഴങ്ങിക്കേട്ട ഗാനം അല്ലെ ഇത് ജി.വേണുഗോപാല്‍  - Page 4 786975 ജി.വേണുഗോപാല്‍  - Page 4 60367  സതീഷ്‌ ചന്ദ്രന്‍ ആണോ അനൌണ്സ് മെന്റ്.ജി.വേണുഗോപാല്‍  - Page 4 783272 ....നോസ്ടാല്ജിയ .. ജി.വേണുഗോപാല്‍  - Page 4 287716 ജി.വേണുഗോപാല്‍  - Page 4 287716

വേണുഗോപാലിന്റെ ആലാപനം കേള്‍ക്കാന്‍ എന്ത് രസമാ.. ജി.വേണുഗോപാല്‍  - Page 4 559487 ജി.വേണുഗോപാല്‍  - Page 4 811586 ജി.വേണുഗോപാല്‍  - Page 4 811586 അഷ്ട്ടപദീലയം തുള്ളിതുളുമ്പുന്ന ...അമ്പലപ്പുഴയിലെ നാലമ്പലത്തില്‍ ജി.വേണുഗോപാല്‍  - Page 4 92114 ജി.വേണുഗോപാല്‍  - Page 4 92114 ജി.വേണുഗോപാല്‍  - Page 4 92114 ജി.വേണുഗോപാല്‍  - Page 4 92114

ithinte orginal pattanakkd purshothman anu padiyathennu thonnunnu. Pinne MG sreekumar padiitundu. ippo GVyum. Kalarocde chandrante varikal ജി.വേണുഗോപാല്‍  - Page 4 559487 ജി.വേണുഗോപാല്‍  - Page 4 559487 ജി.വേണുഗോപാല്‍  - Page 4 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyThu Nov 12, 2015 9:14 am

ചന്ദനമണിവാതില്‍ തുറന്ന്‌ സ്‌നേഹഗായകന്‍... ജി.വേണുഗോപാല്‍  - Page 4 912236 ജി.വേണുഗോപാല്‍  - Page 4 559487

'തൊട്ടില്‍ പോലുള്ള കട്ടിലുകള്‍. വിടര്‍ന്ന കണ്ണുകളുള്ള മുടിയില്ലാത്ത കുട്ടികള്‍. പകുതിദൂരം നടന്നപ്പോള്‍തന്നെ സഹിക്കാന്‍ പറ്റിയില്ല. തിരിച്ചുനടക്കാന്‍ തുടങ്ങുമ്പോഴാണ്‌ പിറകില്‍ നിന്ന്‌ ആരോ പിടിച്ചുവലിച്ചത്‌....' നൊമ്പരപ്പെടുത്തുന്ന കുഞ്ഞോര്‍മ്മകളുമായി ഗായകന്‍ ജി.വേണുഗോപാല്‍.

വാത്സല്യം ചുരത്തുന്ന പാട്ടുകളാണ്‌ ജി.വേണുഗോപാലിന്റേത്‌. അറിയാതെ മനസ്സിലേക്കിറങ്ങിവന്ന്‌ തഴുകിയുറക്കാന്‍ കഴിയുന്ന ശബ്‌ദം. അതില്‍ അമ്മയുടെ തലോടലുണ്ട്‌, അച്‌ഛന്റെ സാന്ത്വനമുണ്ട്‌, പ്രണയത്തിന്റെ ആര്‍ദ്രതയും.
ഗായകന്‍ ജി. വേണുഗോപാലിനെത്തേടി കൊച്ചിയിലെ ഏഷ്യാനെറ്റ്‌ സ്‌റ്റുഡിയോയില്‍ എത്തുമ്പോള്‍ അദ്ദേഹം കുഞ്ഞുമക്കള്‍ക്കൊപ്പമാണ്‌. ഏഷ്യാനെറ്റ്‌ പ്ലസ്‌ സംപ്രേഷണം ചെയ്യുന്ന 'രാരീ രാരീരം രാരോ...' എന്ന ഷോയുടെ ഷൂട്ടിംഗില്‍. കളിച്ചും ചിരിച്ചും കൊഞ്ചിച്ചും മതിവരാതെ അദ്ദേഹം പുറത്തേക്കുവന്നു.
''സാധാരണ മ്യൂസിക്‌ പ്രോഗ്രാം പോലെയല്ലിത്‌. നമ്മള്‍ പറയുന്നതുപോലെ അഭിനയിക്കുന്നവരല്ല, കുഞ്ഞുങ്ങള്‍. അവര്‍ ചെയ്യുന്നതിന്‌ പിറകെയാണ്‌ ക്യാമറ ചലിക്കുന്നത്‌. വിജ്‌ഞാനപ്രദമായ ഒരുപാടു കാര്യങ്ങള്‍ ഈ പ്രോഗ്രാമിലുണ്ട്‌.
ചൈല്‍ഡ്‌ സ്‌പെഷ്യലിസ്‌റ്റ്, ചൈല്‍ഡ്‌ സൈക്യാട്രിസ്‌റ്റ്, പഴയകാലത്ത്‌ കുഞ്ഞുങ്ങളെ നോക്കി പരിചയമുള്ള അമ്മൂമ്മ, സിനിമാതാരം എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ തന്നെ രസമാണ്‌. അവര്‍ക്കൊപ്പം ചീഫ്‌ ജഡ്‌ജായ ഞാനും.
ഇവിടെ വരുമ്പോള്‍ കുട്ടികളെക്കുറിച്ചുള്ള ഒരു കാര്യവും സത്യം പറഞ്ഞാല്‍ എനിക്കറിയില്ലായിരുന്നു. മറ്റു ജഡ്‌ജുമാര്‍ എന്നെ കളിയാക്കാറുണ്ട്‌, രണ്ടു കുട്ടികളുടെ അച്‌ഛനായിട്ടും വേണുച്ചേട്ടന്‌ ഇതൊന്നും അറിയില്ലെന്നു പറഞ്ഞാല്‍... ഇതെല്ലാം എന്റെ ഭാര്യയ്‌ക്കറിയാവുന്നതുകൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ ഞാനും പഠിച്ചുകൊണ്ടിരിക്കുകയാണ്‌.
ഈ പ്രോഗ്രാം കഴിയുന്നതോടെ ഞാനും ഒരു ചൈല്‍ഡ്‌ സ്‌പെഷ്യലിസ്‌റ്റാവും. തീര്‍ച്ച.''
കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും വേണുഗോപാല്‍ ആസ്വദിക്കുകയാണ്‌.
''ഈ പ്രോഗ്രാമിന്റെ പേരുതന്നെ ഞാന്‍ പാടിയ പാട്ടിലെ ആദ്യവരിയാണ്‌. 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന സിനിമയില്‍ മോഹന്‍ സിത്താര ഈണമിട്ട്‌ ഞാന്‍ പാടിയ പാട്ട്‌. രാരീ രാരിരം രാരോ... പ്ര?ഡ്യൂസറായ ഷംനാദ്‌ പുതുശ്ശേരി ഈ പേരു പറഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ ത്രില്‍ഡായി.
ഒരു തവണ കൊച്ചുകുട്ടിയുമായി ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വന്നത്‌ റഹീം-രഹ്ന ദമ്പതികളാണ്‌.
''സാര്‍ പാടിയ ഒരേയൊരു പാട്ടാണ്‌ ഞങ്ങളെ ഒരുമിപ്പിച്ചത്‌.''
എന്നു പറഞ്ഞുകൊണ്ട്‌ റഹീം തന്റെ പ്രണയകഥ പറഞ്ഞു. റഹീമിന്റെ ആദ്യത്തെ പേര്‌ ശ്രീകുമാര്‍ എന്നായിരുന്നു. കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്‌ ശ്രീകുമാര്‍ രഹ്നയെ പരിചയപ്പെടുന്നത്‌.
പാട്ടുകാരനായ ശ്രീകുമാര്‍ എന്റെയൊരു ആരാധകന്‍ കൂടിയായിരുന്നു. കോളജ്‌ കലോത്സവത്തിന്‌ അയാള്‍ ഒരു പാട്ടുപാടി..രാരീ രാരീരം രാരോ പാടീ രാക്കിളി പാടി.... ആ പാട്ടു പതിഞ്ഞത്‌ രഹ്നയുടെ ഹൃദയത്തിലാണ്‌. അതോടെയാണ്‌ അവള്‍ ശ്രീകുമാറിനെ ഇഷ്‌ടപ്പെട്ടത്‌.
ആ ഇഷ്‌ടം പതുക്കെ പ്രണയത്തിലേക്ക്‌ വഴിമാറി. ബന്ധം വീട്ടുകാരറിഞ്ഞപ്പോള്‍ പ്രശ്‌നമായി. രണ്ടുപേരും രണ്ടു മതങ്ങളില്‍ പെട്ടവരാവുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികം. ഒടുവില്‍ ശ്രീകുമാര്‍ മതംമാറി റഹീമായി. രഹ്‌്നയുമൊന്നിച്ച്‌ ജീവിച്ചു.
ഒരു കുഞ്ഞ്‌ പിറന്നപ്പോള്‍ ശ്രീകുമാറിന്റെ ബന്ധുക്കളുടെ എതിര്‍പ്പ്‌ കുറഞ്ഞു. ഇപ്പോള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. റഹീമിന്റെ കഥ കേട്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. എന്റെയൊരു പാട്ടിന്‌ ഇങ്ങനെയും ചില കടമകള്‍ നിര്‍വഹിക്കാനായല്ലോ എന്നോര്‍ത്ത്‌.''
'രാരീ രാരീരം രാരോ'യുടെ പശ്‌ചാത്തലത്തില്‍ കുഞ്ഞുങ്ങളോടുള്ള വാത്സല്യത്തെക്കുറിച്ച്‌ സംസാരിക്കുകയാണ്‌ മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍.

ചേച്ചിമാരുടെ വാത്സല്യം

വീട്ടില്‍ അച്‌ഛന്‍ സ്‌ട്രിക്‌ടായിരുന്നു. സംഗീതത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ത്തിയത്‌ അമ്മയാണ്‌. തിരുവനന്തപുരം ഗവ.വിമന്‍സ്‌ കോളജില്‍ മ്യൂസിക്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ്‌ഡായിരുന്നു അമ്മ. അമ്മയുടെ ചേച്ചിമാര്‍ ശാസ്‌ത്രീയസംഗീതം പ്ര?ഫഷനായി കൊണ്ടുനടന്നവരാണ്‌.
'പറവൂര്‍ സിസ്‌റ്റേഴ്‌സ്' എന്ന പേരിലാണ്‌ അവര്‍ അറിയപ്പെട്ടത്‌. രണ്ടുപേരും വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ വാത്സല്യം കൂടി അനുഭവിക്കാന്‍ എനിക്ക്‌ ഭാഗ്യമുണ്ടായി. ലളിതഗാനം പാടിത്തുടങ്ങിയത്‌ പന്ത്രണ്ടാം വയസ്സിലാണ്‌.
പാടാന്‍ താല്‍പ്പര്യമുണ്ടെന്ന്‌ മനസ്സിലാക്കിയപ്പോള്‍ അമ്മ എന്നെ ഓരോ മത്സരത്തിനും കൊണ്ടുപോകും. കുട്ടിക്കാലത്ത്‌ അമ്മയുടെയും ചേച്ചിമാരുടെയും താരാട്ടുകേട്ടാണ്‌ വളര്‍ന്നത്‌.
അമ്മയുടെ ശബ്‌ദം കുട്ടികളിലെത്തുന്നത്‌ പിറകിലൊരു തട്ടും താരാട്ടും കൊണ്ടാണ്‌. വാവേ വാവാവോ.. എന്ന ശബ്‌ദത്തില്‍ വാത്സല്യവും സുരക്ഷിതത്വവുമൊക്കെ അടങ്ങിയിട്ടുണ്ട്‌.
അച്‌ഛനുമമ്മയും ജോലിക്കാരായതിനാല്‍ വീട്ടില്‍ എന്നെ ശ്രദ്ധിച്ചിരുന്നത്‌ അമ്മയുടെ ചേച്ചിമാരാണ്‌. രണ്ടുവര്‍ഷക്കാലം അമ്മ എം.എ. മ്യൂസിക്‌ പഠിക്കാന്‍ മദ്രാസിലേക്ക്‌ പോയി. അവിടെ താമസിച്ചായിരുന്നു പഠിത്തം. മൂന്നുമാസം കൂടുമ്പോഴാണ്‌ നാട്ടില്‍ വരിക.
ആ സമയത്ത്‌ വല്ലാതെ മിസ്സിംഗ്‌ തോന്നിയിട്ടുണ്ട്‌. പക്ഷേ എന്നേക്കാളും പ്രയാസപ്പെട്ടത്‌ അനിയത്തിയാണ്‌. അവളന്ന്‌ കൊച്ചുകുട്ടിയാണ്‌. രാത്രി അവളുണര്‍ന്ന്‌ അമ്മയെ കാണണമെന്ന്‌ പറഞ്ഞ്‌ ഉച്ചത്തില്‍ കരയും. ചേച്ചിമാര്‍ എടുത്ത്‌ താരാട്ടുപാടിയാലും കരച്ചില്‍ നിര്‍ത്തില്ല.
ഒരുപാടു കരഞ്ഞതിനുശേഷം അവള്‍ തനിയെ തളര്‍ന്നുറങ്ങും. 'പറവൂര്‍ സിസ്‌റ്റേഴ്‌സി'ല്‍ ഇളയ ആള്‍ മരിച്ചു. മൂത്തയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്‌. 93 വയസ്സായി.
എന്റെ വീടിന്റെ മൂന്നര കിലോമീറ്റര്‍ അകലെയാണ്‌ താമസം. ഇപ്പോഴും ഇടയ്‌ക്ക് പോയി കാണും. എന്റെ പാട്ടുകള്‍ ഈ പ്രായത്തിലും ടി.വിയിലൂടെ അവര്‍ ആസ്വദിക്കുന്നു.

മോള്‍ക്കുവേണ്ടത്‌ കഥകള്‍
എനിക്ക്‌ രണ്ടു മക്കളാണ്‌. അര്‍വിന്ദും അനുപല്ലവിയും. അര്‍വിന്ദിപ്പോള്‍ 24 വയസ്സ്‌ കഴിഞ്ഞു. സിനിമ പഠിക്കാനായിരുന്നു അവന്‌ കുഞ്ഞുനാളിലേ താല്‍പ്പര്യം. അതുകൊണ്ടാണ്‌ അവനെ ആ വഴിക്കുവിട്ടത്‌.
ഹോളിവുഡില്‍ ഫിലിം ഡയറക്ഷന്റെ കോഴ്‌സ് പഠിക്കുകയാണവന്‍. അനു പത്താംക്ലാസിലാണ്‌. മക്കള്‍ക്ക്‌ കണിശക്കാരനായ അച്‌ഛനല്ല ഞാന്‍. ഫ്രണ്ട്‌ലിയാണ്‌. എന്നുവച്ച്‌ സ്‌ട്രിക്‌ടാവേണ്ട കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലതാനും.
മക്കള്‍ രണ്ടുപേരും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ട്‌. അര്‍വിന്ദ്‌ നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ അനുവിനെ പ്രസവിച്ചത്‌. മോന്റെ കുട്ടിക്കാലത്ത്‌ അവനെ നന്നായി നോക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല.
കാരണം അക്കാലത്തായിരുന്നു കൂടുതല്‍ സ്‌റ്റേജ്‌ പ്രോഗ്രാമുകളും യാത്രകളും. മോനെ നോക്കിയത്‌ ഭാര്യ രശ്‌മിയാണ്‌. അതിന്റെ ഗുണം അവനുണ്ടുതാനും.
രാരീ രാരീരം രാരോ...ആണ്‌ എന്റെ ആദ്യത്തെ താരാട്ടുപാട്ട്‌. അതിനുശേഷവും ആ സ്‌റ്റൈലില്‍ ഒരുപാടു പാട്ടുകള്‍ പാടി. പക്ഷേ എനിക്കിഷ്‌ടമുള്ള താരാട്ടുപാട്ട്‌ അതൊന്നുമല്ല. 'സീത' എന്ന ചിത്രത്തിലെ പാട്ടുപാടിയുറക്കാം ഞാന്‍, താമരപ്പൂംപൈതലേ... എന്ന പാട്ടാണ്‌.
ആ പാട്ടിനിടയില്‍ 'എടാ' എന്നൊക്കെ വിളിക്കുന്നുണ്ട്‌. എന്നാലീ സാമ്രാജ്യം എനിക്ക്‌ കൈവന്നെടാ... കേള്‍ക്കുമ്പോള്‍ത്തന്നെ വാത്സല്യം അനുഭവിക്കാന്‍ കഴിയുന്ന ഗാനമാണത്‌. അതിന്റെ ചുവടുപിടിച്ചാണ്‌ മലയാളത്തില്‍ ഒരുപാട്‌ താരാട്ടുപാട്ടുകളുണ്ടായത്‌. ഞാനും പാടിയിട്ടുണ്ട്‌, കുറെ ഓമനത്തമുള്ള പാട്ടുകള്‍.
എന്റെ മക്കളെ എത്രയോ തവണ താരാട്ടുപാടി ഉറക്കിയിട്ടുണ്ട്‌. 'പൂക്കാലം വരവായി' എന്ന സിനിമയില്‍ ഞാന്‍ പാടിയ 'ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു...' എന്ന പാട്ടാണ്‌ മക്കള്‍ക്കിഷ്‌ടം. പക്ഷേ മോള്‍ക്ക്‌ പാട്ടുമാത്രം പോരാ.
ഉറങ്ങണമെങ്കില്‍ കഥ കൂടി കേള്‍ക്കണം. അതിനുവേണ്ടിയുള്ള കഥാപാത്രങ്ങളെ അവള്‍ തന്നെ എനിക്കു മുമ്പിലിട്ടുതരും. മുയല്‍, ആന, ഉറുമ്പ്‌, മുതല... ഈ നാല്‌ ജീവികളെ തന്നിട്ട്‌ ഇവയെ ഉള്‍പ്പെടുത്തി ഒരു കഥ പറയണം. കുറച്ച്‌ റിസ്‌കുള്ള പണിയാണത്‌.
എങ്കിലും എന്റെ ഭാവനയ്‌ക്കനുസരിച്ച്‌ കഥയുണ്ടാക്കും. ഒരുപക്ഷേ മണ്ടത്തരമൊക്കെയുണ്ടാവും, അതില്‍. കഥ തീരുന്ന മുറയ്‌ക്ക് അവള്‍ ഉറക്കത്തിലേക്ക്‌ ചായും.
മോന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്‌ ഒരപകടം പറ്റി. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വഴുതിവീണ്‌ കാലിന്റെ ചിരട്ട ഇളകിപ്പോയി. പെട്ടെന്നുതന്നെ അവനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉടന്‍ സര്‍ജറി വേണമെന്നായി ഡോക്‌ടര്‍മാര്‍.
ആ സമയത്ത്‌ ഞാന്‍ സ്‌ഥലത്തില്ല. വിദേശത്താണ്‌. മകന്റെ സര്‍ജറി നടക്കുന്ന അതേ സമയത്താണ്‌ പാടാനായി സ്‌റ്റേജിലേക്ക്‌ കയറുന്നത്‌. മനസ്സ്‌ മുഴുവന്‍ അവനാണ്‌.
ആടെടീ, ആടാടെടീ ആലിലക്കുരുവിയേ.. കാലില്‍ ചിലമ്പുചുറ്റിയ... എന്നു പാടിയപ്പോഴേക്കും എന്റെ കണ്ണുനിറഞ്ഞു. ഒരുഘട്ടത്തില്‍ പതറിപ്പോകുമെന്ന്‌ ഞാന്‍ ഭയന്നെങ്കിലും പിടിച്ചുനിന്നു.
പാടിക്കഴിഞ്ഞ്‌ ആശുപത്രിയിലേക്ക്‌ വിളിച്ചപ്പോള്‍ സര്‍ജറി കഴിഞ്ഞു, കുഴപ്പമില്ലെന്ന മറുപടിയാണ്‌ കിട്ടിയത്‌. അപ്പോഴാണ്‌ ഞാനൊന്നു വിതുമ്പിക്കരഞ്ഞത്‌.
കാന്‍സര്‍ വാര്‍ഡിലെ കുട്ടി
എട്ടുവര്‍ഷം മുമ്പാണ്‌ ഞങ്ങള്‍ അഞ്ചുപേര്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പോയത്‌. വേദന സഹിച്ച്‌ കഴിയുന്നവരെയും വേദനയില്‍ ആശ്വാസം കണ്ടെത്തിയവരെയുമൊക്കെ അവിടെ കണ്ടു. എല്ലാവരെയും സമാധാനിപ്പിച്ച്‌ പുറത്തേക്കിറങ്ങുമ്പോള്‍ അവിടെയുള്ള അറ്റന്റര്‍ പറഞ്ഞു.
''സാറെ, അതാണ്‌ കുട്ടികളുടെ വാര്‍ഡ്‌. ധൈര്യമുണ്ടെങ്കില്‍ മാത്രം കയറിയാല്‍ മതി.''
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ എപ്പോഴും ഒരു പരിഗണനയുണ്ടെനിക്ക്‌. അതിനാല്‍ കയറണമെന്ന്‌ തോന്നി.
കൂടെവന്ന രണ്ടുപേര്‍ മാറിനിന്നു. അവിടുത്തെ കാഴ്‌ചകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. തൊട്ടില്‍ പോലുള്ള കട്ടിലുകള്‍. വിടര്‍ന്ന കണ്ണുകളുള്ള മുടിയില്ലാത്ത കുട്ടികള്‍. പകുതിദൂരം നടന്നപ്പോള്‍ തന്നെ സഹിക്കാന്‍ പറ്റിയില്ല.
''ഈ കാഴ്‌ചകള്‍ കണ്ടുനില്‍ക്കാന്‍ കഴിയില്ല.''
കൂടെ വന്ന സുഹൃത്തിനോട്‌ പറഞ്ഞു. തിരിച്ചുനടക്കാന്‍ തുടങ്ങുമ്പോഴാണ്‌ എന്റെ കുര്‍ത്തയില്‍ ആരോ പിടിച്ചുവലിക്കുന്നതുപോലെ തോന്നിയത്‌.
നോക്കുമ്പോള്‍ ചെറിയൊരു കുട്ടി കുര്‍ത്ത പിടിച്ചുവച്ചിരിക്കുകയാണ്‌. കൈയില്‍ കാര്‍ട്ടൂണ്‍ ബുക്ക്‌ പോലുള്ള പുസ്‌തകം. ഞാന്‍ അവനെ നോക്കി ചിരിച്ചപ്പോള്‍ ആ മുഖം വിടര്‍ന്നു. പല്ലുകള്‍ മുഴുക്കെക്കാട്ടി അവന്‍ സന്തോഷത്തോടെ ചിരിച്ചു.
''മാമനെ എനിക്ക്‌ ഭയങ്കര ഇഷ്‌ടമാണ്‌. പാട്ടുകള്‍ കേട്ടിട്ടുണ്ട്‌. എനിക്കൊരു ഒപ്പ്‌ തരാമോ?''
ഞാന്‍ ആ പുസ്‌തകം വാങ്ങി അതില്‍ ആശംസാസന്ദേശമെഴുതി ഒപ്പിട്ടു. ജീവിതം തിരിച്ചുകിട്ടിയ സന്തോഷം ആ മുഖത്തുനിന്ന്‌ വായിച്ചെടുക്കാം. പക്ഷേ ആ കുട്ടി മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. അന്നു രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. അതില്‍ നിന്ന്‌ പ്രേരണ ഉള്‍ക്കൊണ്ടാണ്‌ 'സസ്‌നേഹം വേണുഗോപാല്‍' എന്ന പേരില്‍ ചാരിറ്റി തുടങ്ങിയത്‌.
സിനിമാപ്പാട്ടിന്റെ ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ പാട്ടുകള്‍ ഇഷ്‌ടപ്പെടുന്നവര്‍ അതിനു പിന്നില്‍ അണിചേര്‍ന്നു. കുട്ടികള്‍ക്കുവേണ്ടിയാണ്‌ ഈ ചാരിറ്റി പ്രവര്‍ത്തിക്കുന്നത്‌.
കല, സംഗീതം, ചിത്രരചന, ശില്‌പകല തുടങ്ങിയ അന്യം നിന്നുപോകുന്ന നമ്മുടെ സംസ്‌കാരത്തെ കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തുകയാണ്‌ ലക്ഷ്യം. പരിശീലനം സിദ്ധിച്ചവര്‍ ഈ വിഷയത്തില്‍ സൗജന്യമായി ക്ലാസുകളെടുത്തുവരുന്നു.
പുതിയ സിനിമകളില്‍ അമ്മമാര്‍ക്ക്‌ റോളില്ല. ന്യൂ ജനറേഷനാണ്‌ എല്ലാം. ടേക്കിംഗ്‌സില്‍ ശ്രദ്ധിക്കുന്നുണ്ട്‌, പുതിയ തലമുറ. പക്ഷേ ആര്‍ദ്രതയും സ്‌നേഹവും അതിലില്ല. സിനിമയില്‍ അവര്‍ ചെയ്യുന്ന കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് മനോഹരമാണ്‌. അത്‌ നമ്മെ ഞെട്ടിക്കും.
എന്നാല്‍ ഉള്ളില്‍ സന്തോഷം തരുന്ന, നൊമ്പരപ്പെടുത്തുന്ന സീനുകള്‍ ഉണ്ടാവുന്നില്ല. അങ്ങനെയുള്ള അവസ്‌ഥയില്‍ 'രാരീ രാരീരം രാരോ' പോലുള്ള പരിപാടികള്‍ ഗുണംചെയ്യും.
കുട്ടികളെ വിജയിപ്പിക്കാന്‍ വേണ്ടിയുള്ള തത്രപ്പാടിലാണ്‌ രക്ഷിതാക്കളിപ്പോള്‍. എല്ലാവര്‍ക്കും കുട്ടികളെ എന്‍ജിനീയര്‍മാരും ഡോക്‌ടര്‍മാരുമാക്കണം. അതിനുവേണ്ടിയുള്ള പരക്കംപാച്ചിലിലാണവര്‍. ഇംഗ്ലീഷും മലയാളവുമൊന്നും ആര്‍ക്കും വേണ്ട.
ഒന്നുകില്‍ കൊമേഴ്‌സ്. അല്ലെങ്കില്‍ മെഡിസിന്‍. കലാകാരന്മാര്‍, ചിത്രകാരന്മാര്‍, ശില്‍പ്പികള്‍, നര്‍ത്തകര്‍ ഇവരൊന്നുമില്ലാത്ത കാലത്തിലേക്കാണ്‌ നമ്മള്‍ പോകുന്നത്‌.
സംഗീതവും നൃത്തവുമെല്ലാം മത്സരത്തിനു വേണ്ടി മാത്രമാവുന്നു. ഇത്‌ അപകടമാണ്‌. ഹൃദയത്തിനകത്ത്‌ നോവ്‌ വേണം. അതുണ്ടാവുമ്പോഴേ മറ്റുള്ളവരുടെ നോവ്‌ മനസ്സിലാക്കാന്‍ കഴിയൂ. ജി.വേണുഗോപാല്‍  - Page 4 608472
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Nov 30, 2015 11:38 am

beautiful devotional song by GV
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyMon Nov 30, 2015 1:44 pm

Gopal paaatu matramem padunnullu

enthelum creativity okey aavam

music direction no angane enhtleum
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 EmptyTue Dec 01, 2015 12:55 pm

Greeeeeshma wrote:
Gopal paaatu matramem padunnullu

enthelum creativity okey aavam

music direction no angane enhtleum
ജി.വേണുഗോപാല്‍  - Page 4 489245 ജി.വേണുഗോപാല്‍  - Page 4 489245
Back to top Go down
Sponsored content

ജി.വേണുഗോപാല്‍  - Page 4 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 4 Empty

Back to top Go down
 
ജി.വേണുഗോപാല്‍
Back to top 
Page 4 of 5Go to page : Previous  1, 2, 3, 4, 5  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: