Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | പാര്‍പ്പിടം | |
|
+22nettooraan midhun balamuralee bhama umbidivava lmenon89 Greeeeeshma shamsheershah Abhijit Usha Venugopal jenny kaaat sunder Michael Jacob Neelu Minnoos vipinraj parutty Ammu Ratheesh0072 Mansoor Binu 26 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: പാര്‍പ്പിടം Thu May 14, 2015 10:02 am | |
| പ്രകാശം പരത്തുന്ന വീട് [You must be registered and logged in to see this link.]പകല്‍ സൂര്യവെളിച്ചമാണ് കൂട്ട്. രാത്രിയില്‍ എല്‍.ഇ.ഡി പ്രകാശം പരത്തും. വെളിച്ചത്തിനും പൊന്വിലയാകുമെന്ന തിരിച്ചറിവില്‍ പിറന്ന കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് അരിക്കുളം പറമ്പത്ത് നമ്പൂരിക്കണ്ടി വീടാണ് ഊര്‍ജക്ഷമതയുടെ ഈറ്റില്ലമാവുന്നത്. റിയാസിന്‍െറയും അനുഷയുടെയും ഇഷ്ടഗേഹം അങ്ങനെ വേറിട്ടതായി. വെളിച്ചത്തിന് എല്‍.ഇ.ഡിയെ കൂട്ടുപിടിച്ച കേരളത്തിലെ അത്യപൂര്‍വം വീടുകളിലൊന്നാണിത്. ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്‍ തന്‍െറ പേരില്‍ വരരുതെന്ന നിര്‍ബന്ധത്തില്‍നിന്നാണ് ഖത്തറിലെ സര്‍ക്കാര്‍ ജീവനക്കാരനായ റിയാസ് എല്‍.ഇ.ഡിയിലേക്ക് ചുവടുവെച്ചത്. ഇന്റീരിയര്‍ ഡിസൈനറും സേഫ്കെയര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്‍െറ പ്രമുഖ ആര്‍കിടെക്ടുമായ രന്തീഷിന്െറ പ്രോത്സാഹനംകൂടിയായപ്പോള്‍ സംഗതി ജോറായി. എല്ലായിടത്തും എല്‍.ഇ.ഡി അടുക്കളയിലെ കാബിനറ്റുകള്‍ക്കുള്ളില്‍ മുതല്‍ ലാന്ഡ്സ്കേപ്പിന്െറ ഹൈലൈറ്റിനുവരെ നമ്പൂരിക്കണ്ടി വീട്ടില്‍ എല്‍.ഇ.ഡി ഉപയോഗിച്ചു. ‘കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ഈ രീതി പരീക്ഷണാര്‍ഥത്തില്‍ ചെയ്യാനുറച്ചാണ് ഞങ്ങള്‍ രംഗത്തിറങ്ങിയത്. പരമ്പരാഗത ശൈലിക്കൊപ്പം സമകാലിക ശൈലികൂടി സമ്മേളിപ്പിച്ചാണ് വീട് രൂപകല്പന ചെയ്തത്. ഗ്രേവൈറ്റ് പാറ്റേണ്‍ ആണ് വീടിന്‍െറ നിറപ്പൊലിമ. തറക്കും ചുമരിനും അതുതന്നെ നല്കി. സമകാലിക ശൈലിയിലാണ് ഇന്റീയര്‍. എല്‍.ഇ.ഡിയിലെ ഡേ ലൈറ്റും ഇലക്ട്രിക് ബ്ളൂവും ചേര്‍ന്നുള്ള കോമ്പിനേഷന്‍ പരീക്ഷിച്ചു. അതുവഴി ഇന്റീരിയര്‍ കൂടുതല്‍ ആകര്‍ഷകമായി. ഹൈലൈറ്റ് ചെയ്യേണ്ട ഭാഗങ്ങളില്‍ എല്‍.ഇ.ഡി ഉപയോഗിച്ചാല്‍ വെട്ടക്കുറവുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. പ്രയോഗത്തില്‍ വരുത്തിയപ്പോള്‍ സംശയങ്ങള്‍ അസ്ഥാനത്താണെന്ന് ബോധ്യമായി. [You must be registered and logged in to see this link.]ഗേറ്റിലും മതിലിലും ലാന്‍ഡ്സ്കേപ്പിലും എക്സ്റ്റീരിയറിലുമെല്ലാം എല്‍.ഇ.ഡിയാണ് ഉപയോഗിച്ചത്. 2600 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടായിട്ടും നാമമാത്ര തുകയാണ് വൈദ്യുതിക്കായി നീക്കിവെക്കുന്നത്’ആശങ്ക സമ്മാനിച്ച പരീക്ഷണത്തെക്കുറിച്ച് രന്തീഷ് പറയുന്നു. എല്‍.ഇ.ഡികൊണ്ടുള്ള സ്പോട്ട് ലൈറ്റ്, സ്ട്രിപ് ലൈറ്റ്, ഇന്‍ഡയറക്ട് ലൈറ്റ്, അപ് ലൈറ്റ് എന്നിവക്കുപുറമേ എമര്‍ജന്‍സി ലൈറ്റുകളും ഇവിടുണ്ട്. നീഷേകള്ക്കുള്ളില് ഇലക്ട്രിക് ബ്ളൂ ലൈറ്റുകള്‍ നല്കിയതിനാല് രാത്രിയില്‍ വീട്ടകം കൂടുതല്‍ സുന്ദരമായി. കുറഞ്ഞസ്ഥലത്ത് മാത്രമാണ് ഇവിടെ സി.എഫ്.എല്‍ ഉപയോഗിച്ചത്. എല്‍.ഇ.ഡിക്ക് പ്രത്യേകം വയറിങ് ചെയ്തതിനാല്‍ ആ ഇനത്തില്‍ വന്‍ചെലവ് കുറഞ്ഞു. വില കുറവുള്ള 0.75 എം.എം വയറാണ് ഉപയോഗിച്ചത്. ശാസ്ത്രീയ രീതിയില്‍ വെളിച്ചത്തെ വീടിന്‍െറ രൂപകല്പനയില് ഉള്‍പ്പെടുത്താനായതാണ് ഈ വീടിന്‍െറ ഹൈലൈറ്റ്. സൂര്യവെളിച്ചത്തെ ജനലുകളിലൂടെയും മട്ടുപ്പാവില്‍ പതിച്ച ചില്ലുകളിലൂടെയും അകത്തത്തെിച്ചു. നാല് എല്‍.ഇ.ഡികള്‍ ഉള്‍ക്കൊള്ളുന്ന അനവധി ലൈറ്റ് പോയന്റുകളാണ് തീന്മുറിയിലെ വെളിച്ചത്തിന്‍െറ പ്രായോജകര്‍. എല്‍.ഇ.ഡിയുടെ സാന്നിധ്യംമൂലം വീടിന് മോടി കൂടി. പരിമിതമായ വൈദ്യുതി ഉപയോഗംമൂലം സമൂഹത്തിന് മാതൃകയായി. ഷോക്കടിപ്പിക്കുന്ന വൈദ്യുതിബില്ലില്നിന്നുള്ള മോചനംകൂടി ഉറപ്പാക്കാനായി. കുറഞ്ഞ വൈദ്യുതി മതി വൈദ്യുതി ഉപയോഗിക്കുന്ന കാര്യത്തില്‍ സി.എഫ്.എല്ലുകളുമായാണ് സാധാരണ താരതമ്യം ചെയ്യുക. സി.എഫ്.എല്ലുകളേക്കാള്‍ എല്ലാ അര്‍ഥത്തിലും മികച്ചവയാണിവ. 12 വാട്ട് സി.എഫ്.എല്‍ നല്കുന്ന പ്രകാശം ലഭിക്കാന്‍ വെറും നാലുവാട്ട് എല്‍.ഇ.ഡി മതി. കുറഞ്ഞ വൈദ്യുതികൊണ്ട് കൂടിയ വെളിച്ചം കിട്ടും. ബള്‍ബിനേക്കാള്‍ 80 ശതമാനം വൈദ്യുതി കുറച്ചുമതി എല്‍.ഇ.ഡി കത്താന്‍. വൈദ്യുതോര്‍ജം പരമാവധി പ്രകാശോര്ജമാക്കുന്നതിലാണ് പ്രകാശസ്രോതസ്സുകളുടെ മിടുക്ക്. അങ്ങനെ നോക്കുമ്പോള്‍ എല്‍.ഇ.ഡി മിടുമിടുക്കനാണ്. കാരണം 8090 ശതമാനം വൈദ്യുതോര്‍ജം പ്രകാശോര്ജമാക്കുന്നു. ബള്‍ബില്‍ അത് കേവലം 2040 ശതമാനമാണ്. ആവശ്യമുള്ളിടത്ത് വേണ്ടത്ര പ്രകാശമത്തെിക്കാന് ലക്ഷ്യമിട്ടാണ് എല്‍.ഇ.ഡി ലൈറ്റുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. വോള്‍ട്ടേജ് ക്ഷാമമാണ് വീടുകള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ബള്‍ബുകള്‍ പൂര്‍ണാര്‍ഥത്തില്‍ പ്രകാശിക്കാന്‍ 230 വോള്‍ട്ട് വേണം. എന്നാല്‍ 75 വോള്‍ട്ടിലും നന്നായി പ്രകാശം ചൊരിയാന്‍ എല്‍.ഇ.ഡികള്‍ക്ക് ഒരു മടിയുമില്ല. നല്കുന്ന വെളിച്ചത്തില്‍ ഒരു കുറവുമുണ്ടാകുകയുമില്ല. ട്യൂബ് ലൈറ്റുകളേപ്പോലെ സ്വിച്ചിട്ടാല്‍ മിന്നിമിന്നി കത്താതെ ഉടന്‍ കത്തുന്നതാണ് രീതി. ബള്‍ബുകളെ അപേക്ഷിച്ച് ഇവക്ക് വില കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രാരംഭ മുടക്കുമുതല്‍ കൂടും. വൈദ്യുതി ചാര്‍ജ് ഇനത്തിലെ ലാഭംവഴി ഇത് നികത്താനാകും. നേരിട്ട് ഹോള്‍ഡറില്‍ ഘടിപ്പിക്കാവുന്ന അര വാട്ടുമുതല്‍ 10 വാട്ടുവരെയുള്ള എല്‍.ഇ.ഡി വിപണിയിലുണ്ട്. ആവശ്യത്തിനനുസരിച്ച് എത്ര വാട്ടുള്ളവ ഏത് ഡിസൈനില്‍ നിര്‍മിക്കാനും പ്രയാസമില്ല. ഏറെനാള്‍ പ്രകാശം എല്‍.ഇ.ഡി 12 മുതല്‍ 20 വര്‍ഷംവരെ ഈടുനില്‍ക്കും. അര ലക്ഷം മുതല്‍ ഒരു ലക്ഷംവരെ മണിക്കൂര്‍ ഇടതടവില്ലാതെ കത്താനും മടിയില്ല. ഇലക്ട്രോണിക് സര്‍ക്യൂട്ടിലെ തകരാറുകളാണ് സംഭവിച്ചേക്കാവുന്ന ഏക പ്രതിസന്ധി. ഉപദ്രവകാരിയല്ല മെര്‍ക്കുറി അടക്കമുള്ള ആരോഗ്യത്തിന് ഹാനികരമായ ലോഹങ്ങളുടെ സാന്നിധ്യം തെല്ലുമില്ലാത്തത് ഇവയുടെ ഭാവി കൂടുതല്‍ ശോഭനമാക്കുന്നു. ദോഷകരമായ അള്‍ട്രാ വയലറ്റ്, ഇന്‍ഫ്രാറെഡ് രശ്മികള്‍ പുറത്തുവിടാത്തതും ശ്രദ്ധേയംതന്നെ. | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Thu May 14, 2015 10:09 am | |
| തണുപ്പന്‍ മേല്‍ക്കൂര വേനല്‍ കനത്തതോടെ വീടിനകം എങ്ങനെ തണുപ്പിക്കുമെന്ന ആലോചനയിലാണ്. 24 മണിക്കൂറും കറങ്ങുന്ന ഫാനിനോ കൂളറിനോ തണുപ്പിക്കുന്നതിന് ഒരു പരിധിയില്ളേ, എ.സിയാണെങ്കില്‍ വൈദ്യുതി ചാര്‍ജ് ചൂടിനേക്കാള്‍ പൊള്ളും. വീടിന്റെ മേല്‍ക്കൂരകള്‍ ഒട്ടും ചെലവില്ലാതെ തന്നെ വെയിലിനെ തടഞ്ഞു നിര്‍ത്താന്‍ കഴിവുള്ളയാണെങ്കിലോ? മേല്‍ക്കൂരയില്‍ വെള്ള പൂശുകയോ ഓടുപതിപ്പിക്കുകയോ വെജിറ്റേഷന്‍ പാളി ഉണ്ടാക്കുകയോ ചെയ്താല്‍ വീടിനകത്തെ താപനില താരതമ്യേന കുറക്കാന്‍ കഴിയും. ഷീലാ ദീക്ഷിത് ഡല്‍ഹി സര്‍ക്കാര്‍ 2012 സെപ്റ്റംബര്‍ മാസത്തില്‍ കെട്ടിടം പണിയുന്നവര്‍ക്ക് ഒരു നിര്‍ദേശം നല്കി. ഓരോ കെട്ടിടത്തിനും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന മേല്ക്കൂരയായിരിക്കണം പണിയേണ്ടത്. വെളുത്ത മേല്ക്കൂരകളായിരിക്കണം കെട്ടിടങ്ങടേത്- ഇതെന്ത് നിര്‍ദേശം എന്നല്ളേ. പാരമ്പര്യമായി ഉപയോഗിക്കുന്ന ഇരുണ്ട മേല്‍ക്കൂര ചൂടിനെ/ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുമ്പോള്‍ വെളുത്ത മേല്‍ക്കൂര ഇതിനെ പ്രതിഫലനം ചെയ്യുന്നുവെന്ന അറിവാണ് ഇത്തരത്തില്‍ തീരുമാനമെടുപ്പിച്ചത്. വെള്ള പൂശിയ മേല്‍ക്കൂരകള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാത്തതിനാല്‍ വീടിനകത്ത് ചൂട് കുറയുകയും തണുത്ത അന്തരീക്ഷം നിലനില്ക്കുകയും ചെയ്യുന്നു. സാധാരണ മേല്‍ക്കൂര ശീത മേല്‍ക്കൂരയാക്കി മാറ്റാന്‍ റോക്കറ്റുണ്ടാക്കുന്ന സാങ്കേതിക വിദ്യയൊന്നും അറിഞ്ഞിരിക്കേണ്ട. ഇരുണ്ട മേല്‍ക്കൂരയില്‍ സാധാരണ വൈറ്റ് വാഷ് ചെയ്താല്‍ അകത്ത് താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ കുറക്കാന്‍ സാധിക്കുമെന്ന് ബംഗളൂരുവില്‍ നിന്നുള്ള ആര്‍കിടെക്ടായ ചിത്ര വിശ്വനാഥ് പറയുന്നു. ഇത് പുതിയൊരു ആശയമല്ല. രാജസ്ഥാനിലെ ജയ്സാല്‍മറിലെ ഏകദേശം എല്ലാ വീടിന്‍െറ മേല്‍ക്കൂരയും വൈറ്റ്വാഷ് ചെയ്തിട്ടുണ്ട്. മേല്‍ക്കൂരയില്‍ കുളം നിര്‍മിക്കുക, ലൈംകോട്ടിങ് എന്നിവയും താപനില കുറക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ആര്കിടെക്ടുകള്ക്ക് മേല്‍ക്കൂര മെച്ചപ്പെടുത്താന്‍ പല മാര്‍ഗങ്ങളും പിന്തുടരുന്നുണ്ട്. ശീതമേല്ക്കൂര നിര്‍മിക്കാന്‍ നിലവിലുള്ള കെട്ടിടത്തില്‍ മാറ്റങ്ങള്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. ഇതിനായി വെജിറ്റേഷന്‍ ഉപയോഗിക്കാം. ഇത് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ശീതീകരണം നല്‍കുകയും ചെയ്യുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂര തണുപ്പിക്കാന്‍ വൈറ്റ് വിനയല്‍, വൈറ്റ് സിമന്റ്, വെളുത്ത സെറാമിക് ടൈല്‍ എന്നിവ ഉയോഗിക്കാം. ടെട്രാപാക് ഷീറ്റുകളും താപം കുറക്കാന്‍ സഹായിക്കും. ഹരിത മേല്‍ക്കൂരകള്‍ക്കായി വെജിറ്റേഷന്‍ പാളി ഉപയോഗിക്കാം. ഈര്‍പ്പം ആവിയായി ചൂട് കൂടുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. ചട്ടികളില്‍ ചെടികള്‍ വളര്‍ത്താം. വെട്ടിയൊതുക്കിയോ അല്ലാതെയോ പുല്ല് നടുന്നതും തണുപ്പ് നല്‍കും. ഫ്ളാറ്റ് റൂഫ് പണിത ശേഷം ട്രസ് ഇട്ട് ഓടു പാകുന്നത് ചൂടു കുറയ്ക്കാന്‍ ഉപകരിക്കും. ഫില്ലര്‍ സ്ളാബ് രീതിയില്‍ മേല്‍ക്കൂര വാര്‍ക്കുന്നതും ചൂടു കുറയ്ക്കും. മേല്‍ക്കൂര വാര്‍ക്കാതെ ട്രസിട്ട് ഓടിട്ടാല്‍ വീട്ടില്‍ ഫാനിന്റെ ആവശ്യമേയില്ല. ഫോള്‍സ് സീലിങ് ചെയ്യുന്നതും ചൂടിനെ തടുക്കും. ഗുഡ്ഗാവിലെ ഐ.ടി.സി ഗ്രീന്‍ സെന്ററില്‍ ഉപരിതല താപം 30 ഡിഗ്രി സെല്‍ഷ്യസായി കുറക്കുന്നു. ഇത് ഏറ്റവും മുകളിലത്തെ നിലയിലെ എ.സിയുടെ ഉപയോഗം മൂലമുണ്ടാകുന്ന ഊര്‍ജനഷ്ടം 10 മുതല്‍ 15 ശതമാനം കുറച്ചുകൊണ്ടുവരുന്നുവെന്നുംം കമ്പനിയിലെ എന്‍വിറോന്‍മെന്റ് യൂണിറ്റിലെ ജനറല്‍ മാനേജര്‍ നിരഞ്ജന് ഖത്രി പറയുന്നു. ശീതമേല്ക്കൂരയില് നിന്ന് ഒരു വ്യവസായ സ്ഥാപനത്തിന് സാധാരണ ഉപയോഗിക്കപ്പെടുന്ന ഊര്‍ജത്തിന്‍െറ 13 മുതല്‍ 14 വരെ ശതമാനം ലാഭമാകുന്നുവെന്നാണ് ഐ.ഐ.ടി ഹൈദരാബാദും യു.എസിലെ ലോറന്‍സ് ബെര്‍ക് ലി നാഷണല്‍ ലബോറട്ടറിയും നടത്തിയ പഠനത്തില്‍ പറയുന്നത്. 150 ചതുരശ്ര മീറ്റര്‍ മേല്‍ക്കൂരയുള്ള വ്യാവസായിക കെട്ടിടത്തിന് ഒരു വര്‍ഷത്തില്‍ 15,000 രൂപ വരെ ലാഭിക്കാന്‍ കഴിയുന്നു. മുംബൈക്കും ഹൈദരാബാദിനും ശേഷം ഈ ആശയം പ്രയോഗിച്ചത് ഡല്‍ഹിയിലാണ്. രാത്രിയില്‍ കെട്ടിട മേല്‍ക്കൂരയില്‍ നിന്നുള്ള ചൂട് കുറക്കാനും വെളുത്ത മേല്‍ക്കൂരകള്‍ക്ക് സാധിക്കുന്നു. ഓസോണ്‍ വാതകം ഉണ്ടാകാന്‍ കാരമമാകുന്ന വായുവിലെ താപനില കുറക്കാനും ഇത് സഹായിക്കുന്നു. ഇതിനെല്ലാ പുറമെ ഇരുണ്ട മേല്‍ക്കൂരയേക്കാള്‍ കാലം കൂള്റൂഫുകള് ഈടുനില്ക്കുന്നു. എന്നാല്‍ ഒരേ രീതിയിലുള്ള മേല്‍ക്കൂര എല്ലാ നഗരങ്ങളിലും യോജിക്കില്ല. കാലാവസ്ഥക്കനുസരിച്ചുള്ള മേല്‍ക്കൂരകളാണ് നിര്‍മിക്കേണ്ടത്. ഉദാഹരണത്തിന് മിതമായ കാലാവസ്ഥയുള്ള ബംഗളൂരുവില്‍ റിഫ്ളക്ടിവ് കോട്ടിങ് ഉണ്ടായാല്‍ മതി. എന്നാല്‍ ഡല്‍ഹി പോലെയുള്ള സ്ഥലങ്ങളില്‍ റിഫ്ളക്ടീവ് കോട്ടിങ്ങിന് പുറമെ ചുണ്ണാമ്പിന്െറ കൂടെ പൊട്ടിയ മണ്പാത്രത്തിന്െറയും കല്ലുകളുടെയും മിശ്രിതമാണ് നല്ലത്. ശീതമേല്ക്കൂര തെരഞ്ഞെടുക്കിമ്പോള് ശ്രദ്ധിക്കണമെന്ന് കമിഴ്നാടിലെ ഓറോവില്ല കേന്ദ്രമാക്കിയുള്ള എര്ത്തൗസ് എന്ന ആര്‍കിടെക്ടറല്‍ സ്ഥാപനത്തിലെ മനു ഗോപാലന് പറയുന്നു. അധികം പെയിന്റുകളും വിഷാംശങ്ങളുള്ളതും നാല് വര്‍ഷത്തിലേറെ ഈടുനില്ക്കാത്തതുമാണ്. വെളുത്ത ബാത്തറൂം ടൈലുകള്‍ ഇത്തരം ശീത മേല്‍ക്കൂരക്ക് യോജിച്ചതാണെന്നും മനു ഗോപാലന് പറയുന്നു. ശീതമേല്ക്കൂര സാങ്കേതിക വിദ്യ ഉയരമുള്ള കെട്ടിടത്തിനേക്കാള്‍ ഉയരം കുറഞ്ഞ കെട്ടിടത്തിലാണ് കൂടുതല്‍ ഗുണം ചെയ്യുക. ചെറിയ കെട്ടിടങ്ങളില്‍ മേല്‍ക്കൂര വഴി ചൂട് ആഗിരണം ചെയ്യുമ്പോള്‍ വലിയ കെട്ടിടത്തില്‍ ചുമര് വഴിയാണ് താപം ആഗിരണം ചെയ്യപ്പെടുന്നത്. | |
| | | sandeep Forum Boss
Location : Dubai
| | | | sandeep Forum Boss
Location : Dubai
| Subject: Re: പാര്‍പ്പിടം Mon May 18, 2015 9:26 am | |
| - Ammu wrote:
- വീട് നിര്‍മ്മാണം; വിജയമന്ത്രങ്ങള്‍, ചതിക്കുഴികള്‍
‘നല്ല മീന്‍ ഇവിടെ കിട്ടും’എന്ന് ബോര്‍ഡ് വെച്ച് കച്ചവടത്തിനിറങ്ങിയ, നാട്ടുകാരുടെ ഉപദേശം കേട്ട് ഓരോ വാക്കുകളായി എഡിറ്റ് ചെയ്ത് അവസാനം ബോര്‍ഡ് തന്നെ ഇല്ലാതായവന്െറ കഥ കേട്ടിട്ടില്ളേ. അതുപോലൊരനുഭവം ഉണ്ടാവാതിരിക്കണമെങ്കില്‍ വീടൊരുക്കാന്‍ നമ്മള് തന്നെ പഠിക്കണം. വീടുനിര്മാണത്തില് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചില വിജയമന്ത്രങ്ങളും ഇതാ.
വലുപ്പം ആവശ്യത്തിന്
അയലത്തെ വീട്ടിലേക്ക് നോക്കരുത് എന്നാണ് വീടുപണിയുടെ ആദ്യപാഠം. നിങ്ങളുടെ വീട്ടിലെ ആളുകളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണം വീടിന്‍െറ വിസ്തീര്‍ണം. കൊട്ടാരം പോലത്തെ വീടുകെട്ടി പൂട്ടിയിടുന്ന പതിവ് ഒഴിവാക്കണം. ലളിതം, സുന്ദരം ലാളിത്യത്തിന് പ്രാധാന്യം നല്കുന്ന നിരവധി നിര്‍മാണ രീതികള്‍ ഇന്ന് നിലവിലുണ്ട്. ഓപണ്‍ പ്ളാനിന് പ്രാധാന്യം നല്‍കുക, ഭിത്തികളുടെ എണ്ണം കുറക്കുക.
എന്തിനാണീ സണ്‍ഷേഡ്
മഴ ധാരാളം കിട്ടുന്ന കേരളത്തില്‍ മുട്ടിനുമുട്ടിന് സണ്‍ഷേഡുകള്‍ വരത്തക്ക രീതിയില്‍ പഴഞ്ചന്‍ നിര്‍മാണരീതി പിന്തുടരേണ്ടതില്ല. ആത്യന്തികമായി വീടിനു മുകളില്‍ ഒരു കൊട്ടത്തളം കെട്ടിയുയര്‍ത്തുന്ന പ്രതീതിയാണ് ഇതുമൂലം ഉണ്ടാവുക. ചൂട് കൂടുതലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍പോലും ഇതുപോലെ സണ്ഷേഡില്ല.
പുതുക്കിപ്പണിയല്‍ പ്രോത്സാഹിപ്പിക്കുക
പുതിയ ഒരു വീട് നിര്‍മിക്കുന്നതിനു പകരം പഴയത് പുതുക്കിപ്പണിതാല്‍ ഒരുപാട് നിര്‍മാണ വസ്തുക്കള്‍ ലാഭിക്കാന്‍ കഴിയും. പുതിയ വീടിനേക്കാള്‍ ഭംഗിയില്‍ പഴയ വീടുകള്‍ പുതുക്കിപ്പണിയാന്‍ കഴിയുന്നവര്‍ ഇന്ന് നിരവധിയുണ്ട്.
ആറിഞ്ചു കനത്തില്‍ എന്തിന് കോണ്‍ക്രീറ്റ്?
ഭൂകമ്പം നേരിടാനെന്നോണം, ആറിഞ്ച് കനത്തില്‍ വരെ മേല്‍ക്കൂരയില്‍ കോണ്‍ക്രീറ്റ് ഇടുന്നവരുണ്ട്. കടുത്ത ഭൂകമ്പ മേഖലകളില്‍പോലും ഈ രീതിയില്‍ കോണ്‍ക്രീറ്റ് ഇടാറില്ല. മാത്രമല്ല, അധികമായാല്‍ അമൃതും വിഷമെന്ന് പറയുന്നതുപോലെ കമ്പിയും സിമന്റും അധികമായാല്‍ വീടിന്‍െറ ഉറപ്പ് കുറയും. ലക്ഷങ്ങളുടെ നഷ്ടവും ഇതുമൂലം ഉണ്ടാവും. പൊതുവായ ബാത്ത്റൂം, പൊതുവായ എ.സി തുടങ്ങിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ചെലവും കുറയും. സ്ഥലവും പണവും ലാഭവുമാവും. ഇത്ര വലിയ ഭിത്തിയുള്ള വീടുകള്‍ കേരളത്തിലേ കാണാനാവൂ. ലോഡ്ജ്മുറികളെ ഓര്‍മിപ്പിക്കുന്ന വലിയ മുറികളല്ല വീടിനു വേണ്ടത്. ഗെസ്റ്റ് റൂം, കമ്പ്യൂട്ടര്‍ റൂം, പഠനമുറി എന്നിവയൊക്കെ ഒരു സാധാരണ കുടുംബത്തിന് അനാവശ്യമാണ്.
ബാത്റൂമില്‍ വീണ് നടുവൊടിയുന്നവര്‍
അനാവശ്യമായ ആഡംബര ഭ്രമമാണ് അക്ഷരാര്‍ഥത്തില്‍ മലയാളികളുടെ നടുവൊടിക്കുന്നത്. കഴിഞ്ഞ കുറെ കാലമായി എത്രയോ പേരാണ് ബാത്ത്റൂമിലെ ആഡംബര ടൈലില്‍ തറയടിച്ച് വീണ് ചരമം പൂകിയത്. ബാത്ത്റൂമില്‍ എപ്പോഴും പരുക്കന്‍ ടൈല്‍ ഇടാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വീട്ടില്‍ വൃദ്ധരും കുട്ടികളും ഉണ്ടെങ്കില്‍ പ്രത്യേകിച്ചും.
കൂറ്റന്‍ ഗോവണി എന്തിന്?
വെറും രണ്ടോ മൂന്നോ പേര് ജീവിക്കുന്ന വീട്ടില്‍ വലിയ ഷോപ്പിങ് മാളുകളില്‍ കാണുന്നതുപോലുള്ള ഗോവണിയാണ് സ്ഥാപിച്ചിട്ടുള്ളത്. പരമാവധി 250 കിലോഗ്രാം ഭാരം മാത്രമാണ് ഇതിന് താണ്ടേണ്ടി വരുക. മൂന്നിഞ്ച് കനത്തില്‍ സാധാരണ ഗോവണി തന്നെയാണ് നമുക്ക് അഭികാമ്യം.
ഗൃഹാതുരത്വം അതിരുവിടരുത്
പഴമയോടുള്ള താല്പര്യം ചിലര്‍ക്കുണ്ടാവും. ഒരു പരിധിവരെ അത് നല്ലതുമാണ്. എന്നുവെച്ച്, എല്ലാം വരിക്കാശ്ശേരി മനപോലെ ആക്കണമെന്ന് കരുതിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞു. സിനിമയില്‍ കാണുമ്പോള്‍ നല്ലതാണെങ്കിലും വൃത്തിയായി നിര്‍മിച്ചില്ളെങ്കില്‍ നടുമുറ്റ നിര്‍മാണമൊക്കെ പാളും. ഫൈബര്‍ മേല്‍ക്കൂര പണിതില്ളെങ്കില്‍ കടുത്ത പ്രാണിശല്യവും ഇതുമൂലം ഉണ്ടാവും. | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Mon May 18, 2015 9:32 am | |
| | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Sun Jul 12, 2015 3:39 pm | |
| കേരള ശൈലിയില്‍ കിടിലന്‍ വീട് [You must be registered and logged in to see this link.]കേരളത്തിന്റെ തനതു ശൈലിയില്‍ ക്ഷേത്ര മാതൃക അവലംബിച്ച് രൂപകല്പന ചെയ്ത വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആധുനിക ശൈലിയില്‍ 1650 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എക്സീറ്റിയറിന്റെ സൗന്ദര്യം കൂട്ടുന്നതിനായി ചാരുപടിയുള്ള ചെറിയ വരാന്തയും തൂണുകളില്‍ കാര്‍ പോര്‍ച്ചും വാര്‍ത്തിരിക്കുന്നു. മരത്തില്‍ തീര്‍ത്ത മുഖപ്പ് വീടിന് പ്രത്യേക ഭംഗി നല്കുന്നു. പോര്‍ച്ച് ഉള്‍പ്പെടെ 1930 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണുള്ളത്. മൂന്നു കിടപ്പുമുറികളും പഠന മുറി, ഫോയര്‍, ലിവിങ് സ്പേസ്, ഡൈനിങ് ഏരിയ, കിച്ചണ്‍, വര്‍ക്ക് ഏരിയ, സിറ്റ് ഒൗട്ട്, പോര്‍ച്ച് എന്നീ സൗകര്യങ്ങളോടു കൂടിയ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോയര്ആധുനിക വീടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ഫോയര്‍. സ്വീകരണമുറിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി വരാന്തയില്‍നിന്ന് ആദ്യം ഫോയര്‍ റൂമിലേക്കാണ് പ്രവേശിക്കുക. മിക്കവാറും വീടുകളില്‍ ഫോര്‍മല്‍ ലിവിങ് സ്പേസായാണ് ഫോയര്‍ തയാറാക്കുന്നത്. ഇത് വീടിനകത്തെ സ്വകാര്യതയെ നഷ്ടപ്പെടുത്തുകയുമില്ല. ചെറിയ ഫോയറാണ് ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. [You must be registered and logged in to see this link.]ലിവിങ് സ്പേസ്ഫാമിലി ലിവിങ് സ്പേസിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് രൂപകല്പന. കിടപ്പുമുറികള്‍ തുറക്കുന്നത് ലിവിങ് സ്പേസിലേക്കാണ്. പഠനമുറിയും അനുബന്ധമായി ഒരുക്കിയിരിക്കുന്നു. കിടപ്പുമുറികള്മൂന്നു കിടപ്പു മുറികളാണ് ഉള്ളത്. ഊണുമുറിയില്‍ നിന്നും പ്രവേശിക്കുന്ന രീതിയിലാണ് കിടപ്പുമുറികള്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു മുറികളിലും ബാത്ത് റൂം അറ്റാച്ച് ചെയ്തിരിക്കുന്നു. ഒരു മുറിക്ക് കോമണ്‍ ബാത്ത്റൂം ആണ്. ഡൈനിങ് റൂംഡൈനിങ് ഏരിയ അടുക്കളയോടു ചേര്‍ന്നു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അടുക്കളആധുനിക ശൈലിയിലുള്ള ഡിസൈന്‍ ആയതിനാല്‍ മോഡുലാര്‍, ഫയര്‍ കിച്ചണിന് സ്പേസ് കണ്ടത്തെിയിരിക്കുന്നു. 10/10 ഫീറ്റ് വിസ്തീര്‍ണത്തിലാണ് പ്രധാന അടുക്കള ഒരുക്കിയിരിക്കുന്നത്. അടുക്കളില്‍ മാക്സിമം സ്റ്റോറേജിനും സൗകര്യമൊരുക്കിയിട്ടുണ്ട്. അടുക്കളയോട് ചേര്‍ന്ന് 10/8 സക്വയര്‍ ഫീറ്റില്‍ വര്‍ക്ക് സ്പേസും ഒരുക്കിയിരിക്കുന്നു. ഒറ്റനിലയില്‍ രൂപകല്പന ചെയ്ത വീട്ടില്‍ രൂപഭംഗിക്കൊപ്പം ആധുനിക സൗകര്യങ്ങളുമുള്പ്പെടുത്താന് ഡിസൈനര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഡിസൈനിങ്ങില്‍ ലാളിത്യത്തിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഏകദേശം 32 ലക്ഷം രൂപയാണ് കണക്കാക്കുന്ന ചെലവ്. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: പാര്‍പ്പിടം Sun Jul 12, 2015 3:48 pm | |
| aa car porchil car poyittu oru bike park cheyyan pattilla | |
| | | Binu Forum Boss
Location : Kuwait
| Subject: Re: പാര്‍പ്പിടം Sun Jul 12, 2015 3:50 pm | |
| ee plainu nalla oru defect undu njan ippol anubhavichu kondirikkunna athe defect...
Living room il ninnum ithreyere doors koduthal living room nu avashaythinulla space kittilla furniture arrange cheyyan | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പാര്‍പ്പിടം Sun Jul 12, 2015 11:14 pm | |
| Car porch small aayi poyi | |
| | | Usha Venugopal Active Member
| Subject: Re: പാര്‍പ്പിടം Mon Jul 13, 2015 3:17 pm | |
| | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Tue Sep 08, 2015 10:42 am | |
| Even as the real estate sector is facing a slowdown, Aditya Birla Group chairman Kumar Mangalam Birla is buying the iconic Jatia House bungalow in Malabar Hill in Mumbai, for close to Rs 425 crore (Rs 4.25 billion). This will be the second big transaction in the vicinity after the Godrejs took over Homi Bhabha's bungalow for Rs 372 crore (Rs 3.72 billion) last year. Built in the 1920s, Jatia House belongs to the Pudumjee group. The 2,900- sq-ft plot, with 25,000 sq ft of built-up area, was put on sale three months ago by its current owners. When contacted, a Birla spokesperson declined to comment but sources in the real estate sector said the deal has been finalised and lawyers are in the process of registering the property. The metropolis is witnessing some big-ticket investments in bungalows by the city's billionaires. After Reliance Industries chairman Mukesh Ambani constructed a $1-billion house on a Peddar Road plot, Raymonds chairman Gautam Singhania is constructing a similar multi-storey building in the vicinity. The Lodhas also bought Washington House - a US government property - on Altamount Road for Rs 375 crore (Rs 3.75 billion) in 2012. A year later, diamond merchant Dilipkumar Lakhi took over Cadbury House for Rs 350 crore (Rs 3.5 billion). Ajay Piramal also bought a one-acre plot in Worli Seaface from Hindustan Unilever for Rs 453 crore (Rs 4.53 billion) for personal use. The bug to live in old bungalows also bit Indian cricket legend Sachin Tendulkar, who bought a house in Bandra for Rs 80 crore (Rs 800 million). This buying activity also comes at a time when Yashovardhan Birla, chairman of Yash Birla group, has applied to the state government to transfer the development rights of the iconic Birla House to developers. The demand for old bungalows in Mumbai comes in the backdrop of a steep fall in real estate prices. Mumbai developers say prices are down 15-20 per cent and are expected to fall further. A recent report by Ambit says real estate volumes have come down 10-15 per cent for three consecutive years and new launches have also drastically come down on a pan-India basis. | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Fri Sep 11, 2015 11:31 am | |
| ഒറ്റനിലയില്‍ ഒതുക്കാം [You must be registered and logged in to see this link.]മേഡേണ്‍ ഡിസൈനും കംന്റപ്രറി ശൈലിയിലും അവലംബിച്ച് ഡിസൈന്‍ ചെയ്ത ഒറ്റനില വീട്. നാലുമുറികളടക്കം ആധുനിക സൗകര്യങ്ങള്‍ സജീകരിച്ചുകൊണ്ട് 1955 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഗ്രീന്‍ലൈഫ് എഞ്ചിനിയറിങ് സൊല്യൂഷന്‍സ് രൂപകല്പന ചെയ്ത വീടും പ്ളാനുമാണ് പരിചയപ്പെടുത്തുന്നത്. എക്സ്റ്റീരിയറിന്റെ മികവാണ് വീടിന്റെ ആകര്‍ഷകം. വീടിന്റെ പുറം കാഴ്ചയില്‍ കൂടുതല്‍ വലുപ്പം തോന്നിപ്പിക്കുകയും ഇരുനില വീടിന്റെ പ്രതീതി ഉണര്‍ത്തുകയും ചെയ്യുന്നതിന് മുകളില്‍ ഒന്നര മീറ്റര്‍ ഉയരത്തിലുള്ള പ്ളെയിന്‍ വാളുകള്‍ നല്‍കിയിട്ടുണ്ട്. ഇത് മറ്റ് ഓര്‍ണമെന്റല്‍ വര്‍ക്കുകളേക്കാള്‍ ചെലവു കുറഞ്ഞതും എന്നാല്‍ വീടിന് പുറംമോടി നല്കുന്നതുമാണ്. ടെറസ് പ്ളെയിനായി ഇടാതെ വ്യത്യസ്ത ശൈലിയില്‍ രൂപകല്പന ചെയ്തിരിക്കുന്നു. സമാന്തരമായി വരുന്ന തൂണുകളില്‍ കാര്‍ പോര്‍ച്ച്, സിറ്റ് ഒൗട്ട് എന്നിവ നല്‍കിയിട്ടുള്ളത് പ്രത്യേക ഭംഗി നല്‍കുന്നുണ്ട്. ഇത് വാര്‍പ്പ് ചെലവ് കുറക്കുന്നതും സ്പേസ് വേസ്റ്റേജിനെ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. സണ്‍ ഷെയ്ഡുകള്‍ ബോക്സ് ശൈലിയിലാണ് ചെയ്തിരിക്കുന്നത്. സണ്ഷേഡുകള്ക്കും പര്ഗോളക്കും താഴെ ചെറിയ പൂച്ചെടികള്‍ പിടിപ്പിച്ച് ലാന്‍ഡ്സ്കേപ്പുമായി ബന്ധിപ്പിക്കാനുള്ള സ്പേസ് കൊടുത്തിരിക്കുന്നു. ഇത് എലിവേഷനെ കൂടുതല്‍ മനോഹരമാക്കുകയും വീടിനെ ഹൈറേഞ്ചിലെ മനോഹരമായ പ്രകൃതിയുമായി അടുപ്പിക്കുകയും ചെയ്യുന്നു. ഡൈനിങ് സ്പേസിനോടു ചേര്‍ന്നുള്ള നടുമുറ്റമാണ് വീടിന്റെ പ്രത്യേക ആകര്‍ഷണം. നടുമുറ്റം അകത്തളത്തേക്ക് കൂടുതല്‍ വെളിച്ചവും വായുവും കടത്തിവിടുന്നു. പെബിള്‍ കോര്‍ട്ടായാണ് നടുമുറ്റം ഡിസെന് ചെയ്തിരിക്കുന്നത്. സിറ്റ് ഒൗട്ട്, ലിവിങ്, ഡൈനിങ് എന്നിങ്ങനെയാണ് സജീകരിച്ചിരിക്കുന്നത്. കിടപ്പുമുറികളെല്ലാം ഡൈനിങ് സ്പേസിലേക്കു തുറക്കുന്നു. രണ്ടു മുറികളില്‍ ബാത്ത് റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. രണ്ടു മുറികള്‍ക്ക് കോമണ്‍ ബാത്ത് റൂം നല്കിയിരിക്കുന്നു. ഡൈനിങ് സ്പേസിനോടു ചേറന്നു തന്നെ യൂറ്റിലിറ്റി സ്പേസ് നല്‍കിയിട്ടുണ്ട്. അടുക്കളയില്‍ തന്നെ സ്റ്റേറേജിന് സ്ഥലം കണ്ടത്തെിയിരിക്കുന്നു. അടുക്കയോട് ചേര്‍ന്ന് വര്‍ക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. 1955 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മ്മാണ ചെലവ് ഏകദേശം 30 ലക്ഷം രൂപയാണ്. [You must be registered and logged in to see this link.] | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Sat Feb 06, 2016 4:02 pm | |
| കുടുംബത്തിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ അറിയുന്ന ഇടങ്ങള്‍ ചേര്‍ന്നതാകണം വീട്. സൗകര്യങ്ങള്‍ക്കൊപ്പം സൗന്ദര്യവും ഇഴചേരുമ്പോഴാണ് വീട് നമ്മുടെ സ്വന്തമിടമാകുന്നത്. എക്സ്റ്റീരിയറിന്റെയും ഇന്റീരിയറിന്്റെയും അഴക് സമന്വയിക്കുമ്പോഴാണ് വീടെന്ന ആശയം പൂര്ണതയിലത്തെുന്നത്. എക്സ്റ്റീരയറിന്റെ പച്ചപ്പിന്റെ കമനീയതയും ഇന്റീരിയറില്‍ ലാളിത്യവും പുതുമയും കോര്‍ത്തിണക്കി ഡിസൈനര്‍ എം.എം ഫൈസല്‍ രൂപകല്പന ചെയ്ത വീട്. മഞ്ചേരി സ്വദേശി സലീമിന്റെ സ്വപ്നങ്ങള്‍ വ്യത്യസ്തമായ ശൈലി അവലംബിച്ച് വേറിട്ടതാക്കാന്‍ ഡിസൈനറിന് കഴിഞ്ഞു. 2300 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ പണി കഴിപ്പിച്ച വീടിന്റെ പ്രത്യേകത പ്രകൃതിയുമായി ലയിപ്പിക്കുന്ന വിശാലമായ മുറ്റമാണ്. മുറ്റത്തു തന്നെയാണ് കിണര്‍. മുറ്റത്തു വിരിച്ച സ്റ്റോണ്‍ ടൈലുകള്‍ക്കും പച്ചപുല്മത്തെക്കും ചേരുന്ന വിധം ചുവരില്‍ നാച്ചുറല്‍ കോട്ടാ സ്റ്റോണ്‍ കൊണ്ടുള്ള ക്ളാഡിങ് ചെയ്തിട്ടുണ്ട്. ഇവയോടെല്ലാം ലയിക്കുന്ന കോട്ട വൈറ്റ്- ഗ്രീന്‍ കോമ്പിനേഷനുള്ള പെയിന്റാണ് എക്സറ്റീരിയറിനു നല്‍കിയിട്ടുള്ളത്. മുന്‍ ഭാഗത്തു നല്‍കിയിട്ടുള്ള ഗേബിള്‍ വിന്‍ഡോകള്‍ എക്സറ്റീരിയറിന്റെ ഭംഗി കൂട്ടുന്നു. രണ്ടു വശങ്ങളിലും നല്‍കിയിരിക്കുന്ന സിറ്റ് ഒൗട്ടാണ് മറ്റൊരു പ്രത്യേകത. കാര്‍പോര്‍ച്ചിനോട് ചേര്‍ന്ന് ഗാര്‍ഡനിലേക്ക് കാഴ്ചയത്തെും വിധമാണ് മുന്‍വശത്തെ സിറ്റ് ഒൗട്ട് സജീകരിച്ചിരിക്കുന്നത്. വീടിന്റെ ഒരു വശത്ത് ചാരുപടിയോടുള്ള സിറ്റ് ഒൗട്ടു കൂടി നല്കിയിരിക്കുന്നു.
ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ് എന്നിങ്ങനെ രണ്ടു ലിവിങ് സ്പേസുകളാണ് താഴത്തെ നിലയില്‍ ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഒരിയയോടു ചേര്‍ന്നുള്ള സ്പേസാണ് ഫോര്‍മല്‍ ലിവിങ് സ്പേസാക്കി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കോമണ്‍ ലിവിങ്ങിന് വേറിട്ട ചാരുത നല്‍കുന്നത് ബ്രൗണ്‍ ഷെയ്ഡിലുള്ള സോഫ സെറ്റും റഗ്ഗുമാണ്. ഇവിടെ നിന്ന് ചെറിയൊരു വരാന്ത പിന്നിട്ടാല്‍ ഫാമിലി ലിവിങ്. ഫാമിലി ലിവിങ്ങിലാണ് ടിവിക്ക് ഇടം നല്‍കിയിരിക്കുന്നത്.
ഡൈനിങ് സ്പേസിലും വുഡന്‍ കളറും പാരലല്‍ കോണ്‍സെപ്റ്റും പിന്തുടര്ന്നിട്ടുണ്ട്. ഡൈനിങ് ഏരിയയിലെ ക്രോക്കറി ഷെല്ഫിനു നല്കിയ വുഡന്‍ ഫ്രെിയിമുകള് വ്യത്യസ്തത നിലനിര്‍ത്തുന്നുണ്ട്. അകത്തളത്തെ ചുവരുകളില്‍ ഭൂരിഭാഗവും കൈയ്യടക്കിയിരിക്കുന്നത് തൂവെള്ള നിറമാണ്.
ഇരുനിലകളിലായി നാലു ബെഡ്റൂമുകളാണ് സജീരിച്ചിരിക്കുന്നത്. എല്ലാ മുറികളിലും ബാത്ത് റൂം അറ്റാച്ച് ചെയ്തിരിക്കുന്നു. വിശാലമായ മുറികളാണ് വീടിന്റെ മറ്റൊരു പ്രത്യേകത. മാസ്റ്റര്‍ ബെഡ്റൂം വെള്ള, പച്ച, നീല നിറങ്ങളുടെ സമന്വയമാണ്. ലാളിത്യം തുളുമ്പുന്ന ശൈലിയാണ് കിടപ്പുമുറികള്‍ ഒരുക്കാന്‍ ഡിസൈനര്‍ കൂട്ടുപിടിച്ചിരിക്കുന്നത്. ഇതേ നിറങ്ങളുടെ ചാരുത നിറഞ്ഞ കര്‍ട്ടനും ചുമര്‍ചിത്രങ്ങളും മാസ്റ്റര്‍ ബെഡ്റൂമിനെ ലൈവ് ലുക്കിലത്തെിക്കുന്നു. മുറിയില്‍ സ്റ്റോറേജിനും ഇതേ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മുറിയില്‍ നിന്നും കോമണ്‍ വരാന്തയിലേക്ക് തുറക്കാവുന്ന വാതിലും നല്‍കിയിട്ടുണ്ട്.
ഡൈനിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയിലാണ് സ്റ്റയറിനന്റെ സ്ഥാനം. സ്റ്റയര്‍ ഡിസൈനിലെ പുതുമ എടുത്തുപറയേണ്ട കാര്യം തന്നെ. സ്റ്റയറിലെ സപ്പോര്‍ട്ടിങ് വാളിനും പകരം സ്റ്റീല്‍ റോപ്പുകളാണ് നല്‍കിയിരിക്കുന്നത്. മുകളില്‍ നിന്നും വെള്ളിവെളിച്ചം ചിതറി ഞാന്നു കിടക്കുന്ന റോപ്പുകള്‍ അകത്തളത്തിന്്റെ മാറ്റ് കൂട്ടുന്നു. സ്ററയര് കയറി മുകളിലത്തെുമ്പോള്‍ വരവേല്‍ക്കുന്നത് ലാളിതവും രമണീയവുമായ ലിവിങ് സ്പേസാണ്. ഇവിടെ സോഫയും മറ്റു ഫര്‍ണിച്ചറുകളും ഒഴിവാക്കിയിട്ടുണ്ട്. പകരം വുഡന്‍ ഫ്രെിമുള്ള വിന്‍ഡോയോടു ചേര്‍ന്ന് ഇന്ബെല്റ്റ് സീറ്റിങ് ഏരിയ നല്കി. നിലത്ത് കാര്‍പെറ്റും സീറ്റിങ് ഏരിയയില്‍ കുഷ്യനുകളും നല്കി മനോഹരമാക്കിയിരിക്കുന്നു. അടുക്കളയിലും ചാരുതയോട് ഒട്ടും വിട്ടു വീഴ്ച കാണിച്ചിട്ടില്ല. കൊഡാക് ഗ്രീനിന്റെയും വെള്ളയുടെയും സമന്വയമാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. പൈ്ള വുഡിന്റെ കിച്ചണ്‍ കാബിനറ്റുകളും ഡ്രോകളും ഒരുക്കി സ്റ്റോറേജിന് പൂര്‍ണത നല്‍കിയിട്ടുണ്ട്. ആധുനിക അടുക്കളക്ക് വേണ്ട എല്ലാവിധ സജീകരണങ്ങളും ഏച്ചുകെട്ടില്ലാത്ത വിധം ഒരുക്കുന്നതില്‍ ഡിസൈനര്‍ വിജയിച്ചിരിക്കുന്നു. അടുക്കളയിലേക്ക് ധാരാളം വെളിച്ചം കടക്കാനെന്ന വണ്ണം ജനാലകളും ക്രമീകരിച്ചിട്ടുണ്ട്. | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പാര്‍പ്പിടം Sun Feb 07, 2016 1:13 pm | |
| Sambhavam kollam..churukathil plot area,cost per sq.feet ithellam onnu paranjaal kollaam... | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Mon Feb 08, 2016 10:28 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പാര്‍പ്പിടം Mon Feb 08, 2016 11:45 am | |
| | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Thu Feb 18, 2016 10:26 am | |
| | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Thu Feb 18, 2016 10:27 am | |
| മനസ്സറിയുന്ന അകത്തളങ്ങള്‍ [You must be registered and logged in to see this image.] വീട് എന്നത് നമ്മുടെ സ്വപ്ന സാക്ഷാത്കാരമാണ്. മൂന്നില്‍ രണ്ടു സമയവും ചെലവിടുന്ന നമ്മുടെ ഇടം. അകത്തളത്തു തന്നെ ചലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വശ്യതയാണ് വീട് എന്നതില്‍ നിന്നും പലരും ആഗ്രഹിക്കുന്നത്. പണി തീരുമ്പോഴാണ് അകത്തളത്തിന്റെ ഭംഗിയെ കുറിച്ച് പലരും ചിന്തിക്കുക. നവീന ഡിസൈനുകളിലുള്ള ഫര്‍ണിച്ചറുകളും അലങ്കാര വസ്തുക്കളും വാങ്ങി നിറക്കുന്നതല്ല അകത്തള ക്രമീകരണം.വീടിനകത്ത് സൗന്ദര്യവും സൗകര്യവും ഒരുപോലെ ഇഴചേരണം. വീട്ടിലേക്ക് കയറിചെല്ലുന്ന ഇടം മുതല്‍ ഒരോ ഇഞ്ചിലും മനസുപതിയണം. അതാണ് ഇന്റീരിയര്‍ ഡിസൈനറുടെ വിജയം. വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതശൈലിക്കും അഭിരുചിക്കും ഇണങ്ങുന്ന വിധം ഭാവിയിലേക്ക് അവരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ഡിസൈനര്‍ പ്ളാന്‍ തയാറാക്കേണ്ടത്. കുടുംബത്തിന്റെ പ്രകടമായ ആവശ്യങ്ങള്‍ മാത്രമല്ല, സൂഷ്മമായ ആവശ്യങ്ങള്‍ കൂടി മനസിലാക്കേണ്ടതുണ്ട്. അവിടെ അലങ്കാരങ്ങള്‍ക്കല്ല പ്രാമുഖ്യം അവരുടെ ജീവിതം വീടിനകത്ത് ഭംഗിയായി നടക്കുക എന്നതാണ്.[You must be registered and logged in to see this image.]അകത്തളത്തെ സ്ഥലപരിമിതി, ജനല്‍,വാതില്‍ എന്നിവയുടെ സ്ഥാനം, വെളിച്ച വിതാനം , വീട്ടുടമയുടെ അഭിരുചി എന്നിവ മുന്‍നിറത്തിയാണ് ഇന്റീരിയര്‍ പ്ളാന്‍ ചെയ്യേണ്ടത്. ഏതു തരം ശൈലിയാണ് വീടിനിണങ്ങുന്നതെന്ന് നോക്കണം. സിംപിള്‍, റോയല്‍, എര്‍ത്തി, കളര്‍ഫുള്‍, ട്രഡീഷ്ണല്‍, കന്റംപററി, യൂറോപ്യന്‍ എന്നിങ്ങനെ വിവിധ ശൈലികളുണ്ട്. എന്നാല്‍ വീടിന്റെ എക്സ്റ്റീരിയറുമായി ബന്ധമുള്ള ശൈലിയാകണം ഇന്റീരിയറില്‍ അവലംബിക്കാന്‍. പരമ്പരാഗത കേരള ശൈലിയിലുള്ള വീടിനകത്ത് കന്റംപററി മോഡേണ്‍ ഡിസൈനിലുള്ള ഇന്റീരിയര്‍ അഭികാമ്യമല്ല. പുറത്തെയും അകത്തെയും അഴകും ഇഴചേരുമ്പാഴാണ് നമുക്ക് പാര്‍ക്കാന്‍ മനോഹരമായ ഒരിടം ഉണ്ടാകുന്നത്.അകത്തളങ്ങളില്‍ കൂടുതല്‍ കുറേ സാധനങ്ങള്‍ വാരിനിറച്ച് മോടി കൂട്ടുന്നത് മണ്ടത്തരമാണ്. ഇന്റീരിയര്‍ ഡെക്കറേഷനില്‍ മിനിമലിസമാണ് നല്ലത്. വളരെ കൂടുതല്‍ ഫര്‍ണിഷിങ് ചെയ്താല്‍ അത് മെയിന്റിങ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ലിവിങ് റൂമില്‍ ഒരു വാട്ടര്‍ ബോഡിയോ, ഗാര്‍ഡനോ ഉണ്ടെങ്കില്‍ ഇന്റീരിയറില്‍ അലിയുന്ന വിധം അത് വൃത്തിയായിവെച്ചില്ളെങ്കില് അരോചകമാകും. വീട് നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന ഇടം കൂടിയാണ്. വീട്ടുടമയുടെ ആവശ്യങ്ങള്‍ മനസിലാക്കി മുറിയുടെ ഒരോ കോണിനെയും ആകര്‍ഷണീയമാക്കുക എന്നതിലാണ് ഡിസൈനറുടെ കരവിരുത്.സ്ഥാനം, ഫര്‍ണിച്ചര്‍, നിറം, സോഫ്റ്റ് ഫര്‍ണിഷിങ്, ലൈറ്റിങ്, ആക്സസറീസ്, സ്റ്റോറേജ് എന്നീ ഘടകങ്ങളാണ് ഇന്റീരിയര്‍ ഡിസൈനില്‍ ശ്രദ്ധിക്കേണ്ടത്. ഹാര്‍ഡ് ഫര്‍ണിഷിങ് ഇതില്‍ പ്രധാനഘടകം തന്നെയാണ്.ഹാര്‍ഡ് ഫര്‍ണിഷിങ്[You must be registered and logged in to see this image.]ഇന്റീരിയര്‍ ഡിസൈനിങ് അലങ്കാരത്തിനു മാത്രമല്ല, സൗകര്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഒരോ മുറിയുടെയും ഘടനക്കും ആവശ്യത്തിനും ഇണങ്ങുന്ന ഫര്‍ണിച്ചര്‍,ഫര്‍ണിഷിങ് മെറ്റീരിയല്‍ എന്നിവയെല്ലാം ശ്രദ്ധപൂര്‍വ്വം തെരഞ്ഞെടുക്കണം. ഫര്‍ണിച്ചര്‍, സ്റ്റോറേജ് എന്നീ ഘടകങ്ങളില്ലാത്ത ഏരിയ വീടിനുള്ളില്‍ ഇല്ളെന്നു തന്നെ പറയാം. സ്വീകരണ മുറിയില്‍ സോഫ, ടീപോയ്, കോഫി ടേബിള്‍, കോര്‍ണര്‍ ടേബിള്‍, ടിവി എന്നിവയെല്ലാമാണ് ഉണ്ടായിരിക്കുക. വലിയ ലിവിങ് സ്പേസാണെങ്കില്‍ റീഡിങ് കോര്‍ണര്‍ കൂടി ഇവിടെ ആവശ്യപ്പെടുന്നവരുമുണ്ട്.ലിവിങ് സ്പേസിലേക്കുള്ള തുറക്കുന്ന വാതിലുകള്‍, ജനലുകള്‍ എന്നിവ മനസിലാക്കി വേണം ഫര്‍ണിഷ് ചെയ്യാന്‍. എല്ലാവര്ക്കും അഭിമുഖമായിരുന്ന് സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ വേണം സോഫ ഒരുക്കാന്‍. ടീപോയ്യുടെ ഉയരവും സോഫയുടെ ഉയരവുമായി ബന്ധം വേണം. ഇവിടെ ടി.വി വെക്കുകയാണെങ്കില്‍ അതിരിക്കുന്ന ഭിത്തി ഫോക്കല്‍ പോയിന്റായി വരുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്യേണ്ടത്.[You must be registered and logged in to see this image.] ചുമര് അലങ്കാരത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ വാതിലും ജനലും വരുന്നവ തെരഞ്ഞെടുക്കാതെ ഒഴിഞ്ഞ ഭിത്തി കണ്ടത്തെണം. സ്റ്റോണ്‍ വെനീര്‍, ഡിസൈനര്‍ വെനീര്‍, ഗ്ളാസ് പാനല്‍സ്, കൊക്കോ പാനല്‍, ക്ളാഡിങ് സ്റ്റോണ്‍സ് എന്നിവകൊണ്ട് ചുമര്‍ഡിസൈന്‍ ചെയ്യാവുന്നതാണ്. വാള്‍പേപ്പര്‍, ടെക്ച്ചേഴ്സ്, പെയിന്റിങ്ങുകള്‍ എന്നിവയും നീഷേ സ്പേസിങ്ങും അകത്തളത്തിന്റെ മാറ്റ് കൂട്ടും. ഫര്‍ണിച്ചറും ആക്സസറീസും മുറിക്ക് നല്കുന്ന നിറത്തിനോട് ചേരുന്നതായിരിക്കണം. ലിവിങ് റൂമില്‍ ഏതെങ്കിലും നിറം ഉപയോഗിക്കരുതെന്ന നിയമമില്ല. വീടിന്‍്റെ ശൈലിയുടെ ഉടമയുടെ താല്പര്യവുമനുസരിച്ച് നിറം നല്‍കാം.ലിവിങ് റൂമില്‍ സ്റ്റോറേജുകള്‍ കുറക്കുന്നതാണ് ഭംഗി. ഫാമിലി ലിവിങ്ങില്‍ വീട്ടുകാരുടെ താല്പര്യമനുസരിച്ചും ഇടപെടലുകള്‍ എളുപ്പമാക്കുന്നതുമായ തരത്തിലുള്ള ഫര്‍ണിച്ചറുകളാണ് നല്ലത്.പെയിന്റിങ്ങുകള്‍, ഫ്ളവര്‍വേസ്, പോട്ടുകള്‍, ക്യൂരിയോസ്, ക്ളോക്ക് എന്നിങ്ങനെയുള്ള ആക്സസറീസ് ഉപയോഗിക്കുന്നത് അകത്തളത്തിന്റെ മാറ്റ് കൂട്ടും. ഷോകേസ് ഡിസൈന്‍ ചെയ്യുന്നത് ഇന്റീരിയറിന്റെ ശൈലിക്ക് ചേര്‍ന്നാകണം. ഷോകേസില്‍ തട്ടുകളുടെ ഉയരവും വീതിയും മനസിലാക്കി വേണം ആക്സസറീസ് ഉപയോഗിക്കാന്‍. ഉയര്‍ന്ന തട്ടോടു കൂടിയ ഷെല്‍ഫില്‍ ചെറിയ വിഗ്രഹങ്ങളും ക്രിസ്റ്റല്‍ വെസല്സുമൊന്നും വെച്ചാല്‍ ഭംഗിയുണ്ടാകില്ല. കന്റംപററി ശൈലിയിലുള്ള ഇന്റീരിയറില്‍ ആന്റിക് ലുക്കുള്ള ആക്സസറീസ് കൂടുതല്‍ ഉപയോഗിക്കുന്നത് നന്നാവില്ല. എന്നാല്‍ ചില ഭാഗങ്ങളില്‍ ആന്റീക് പീസ് വെച്ച് ആ ശൈലിയുമായി ലയിപ്പിക്കാവുന്നതാണ്.[You must be registered and logged in to see this image.] ഹാര്‍ഡ് ഫര്‍ണിഷിങ്ങില്‍ ശ്രദ്ധിക്കേണ്ട ഇടമാണ് ഡൈനിങ് ഹാള്‍. താമസക്കാരുടെ എണ്ണത്തിനും സൗകര്യത്തിനുമനുസരിച്ച് വേണം ഡൈനിങ് ടേബിളും കസേരകളും തെരഞ്ഞെടുക്കാന്‍. മുറിയുടെ വലുപ്പത്തിന് അനുയോജ്യമായ ഡിസൈനിലുള്ള ടേബിളും കസേരകളും സജീകരിക്കാന്‍ ശ്രദ്ധിക്കണം. ടേബിളിന്്റെ മുകളില്‍ പഴങ്ങള്‍ വെക്കാനുള്ള തട്ടോ, മെഴുകിതിരിയോ ഫ്ളവര്‍ പോട്ടോ വെച്ച് അലങ്കരിക്കാം. ഡൈനിങ് ടേബിളിനു മുകളില്‍ പെന്്റന്്റ് ലൈറ്റ് ഉപയോഗിച്ചാല്‍ പ്രത്യേക ഭംഗി ലഭിക്കും. ക്രോക്കറി വെക്കാനുള്ള ഷെല്‍ഫ് ഇവിടെ സജീകരിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേക രീതിയില്‍ വെളിച്ചവിതാനം നല്കി മനോഹരമാക്കാവുന്നതാണ്.[You must be registered and logged in to see this image.]ഏറ്റവും കൂടുതല്‍ ഹാര്‍ഡ് ഫര്‍ണിഷ് ചെയ്യേണ്ടി വരുന്നയിടം കിടപ്പുമുറിയാണ്. കട്ടില്, ഡ്രസിങ് ടേബിള്‍, സൈഡ് ടേബിള്‍ എന്നിങ്ങനെയുള്ള ഫര്‍ണിച്ചറെല്ലാം ഒരുക്കേണ്ടിവരുമ്പോള്‍ സൂക്ഷ്മ വേണ്ടയിടവുമാണിത്. കട്ടിലാണ് കിടപ്പുമുറിയില്‍ പ്രധാനം. കട്ടില് മുറിയുടെ വലുപ്പത്തിന് ആനുപാതികമായിരിക്കണം. സൈഡ് ടേബിളുകള്‍ ആവശ്യത്തെ മുന്‍നിര്‍ത്തിയാവണം ഡിസൈന്‍ ചേയ്യേണ്ടത്. വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള വാര്‍ഡ്രോബുകള്‍ ബാത്റൂമിനോടു ചേര്‍ന്ന ചുവരില്‍ സജീകരിക്കുകയാണ് നല്ലത്. മുറിയുടെ ആകൃതിക്കനുസരിച്ച് വേണം കബോര്‍ഡുകള്‍ ഒരുക്കാന്‍. കട്ടിലിന്റെ താഴെ സ്റ്റോറേജ് ഉണ്ടെങ്കില്‍ ബെഡ് ഷീറ്റുകള്‍, തലയിണ, കുഷനുകള്‍ എന്നിവ സൂക്ഷിക്കാം.കിടപ്പുമുറിയില്‍ റെമാന്റിക് നിറങ്ങളാണ് പലരും തെരഞ്ഞെടുക്കാറുള്ളത്. ചുമര്, വാള്‍പേപ്പര്‍, കട്ടില്, അപ്പോള്‍സ്റ്ററി, ഹെഡ് റെസ്റ്റ്, ബെഡ്കുഷ്യന്‍ ,ബെഡ് സ്പ്രെഡ് എന്നിങ്ങനെ പല ലെയറുകളായാണ് ബെഡിങ് സജീകരിക്കുക. ഇവയില്ളെല്ലാം തമ്മില്‍ ലയനമുണ്ടെങ്കില്‍ മാത്രമേ മുറിക്ക് യഥാര്‍ഥ ചാരുത ലഭിക്കൂ. ബെഡില്‍ കുഷനുകള്‍ കൂടുതല്‍ വെക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കുഷന്, ബെഡ് സ്പ്രെഡ്, ക്വില്റ്റ്, എന്നിവ ഒരേ തീമില്‍ വരുമ്പോഴാണ് ഭംഗിയാവുക.കിടപ്പുമുറിയുടെ ഓപ്പണ്‍ വാളില്‍ ഭംഗിയുള്ള ഒരു പെയിന്റിങ് നല്കി, അതിനെ ഫോക്കസ് ചെയ്യുന്ന രീതിയില്‍ ലൈറ്റിങ് നല്കിയാല് മുറിയുടെ ലുക്ക് മാറും. കിടപ്പുമുറിയില്‍ ചുവരുകള്‍ക്കെല്ലാം ഒരേ നിറം തന്നെ നല്കണമെന്നില്ല. മെയിന്‍ വാളിന്റെ നിറം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി നല്‍കുന്നത് രസമാകും. കുട്ടികളുടെ മുറികള്‍ ഡിസൈന്‍ ചെയ്യുമ്പോഴും ഫര്‍ണിച്ചര്‍, നിറം, തീം, ലൈറ്റിങ് എന്നിവ തമ്മില്‍ ബന്ധമുണ്ടാകണം.[You must be registered and logged in to see this image.]അടുക്കളയുടെ കാര്യമെടുക്കുമ്പോള്‍ വലുപ്പം, അംഗങ്ങളുടെ എണ്ണവും മനസിലാക്കി വേണം ബ്രേക്ഫാസ്റ്റ് ടേബിള്‍ സജീകരിക്കാന്‍. സ്പേസ് അധികം പാഴാവാത്ത തരത്തിലുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം.അടുക്കളയില്‍ ഫ്രിഡ്ജ്, സ്റ്റവ്, ഓവന് എന്നിവ ട്രയാങ്കിളായി വരണം.കപ്പുകളും പാത്രങ്ങളും കത്തി വെക്കാനുപയോഗിക്കുന്ന നൈഫ് ഹോള്ഡറുകളുമെല്ലാം ഭംഗിയാക്കാന്‍ ഉപയോഗിക്കാം. അടുക്കളയും തീമില്‍ ഒരുക്കുന്നതാകും ഭംഗി. കൗണ്ടര്‍ ടോപ്, കാബിനറ്റുകള്‍, ഫ്ളോര്‍ ടൈല്‍ എന്നിവ ഒരേ തീമില്‍ തെരഞ്ഞെടുത്താല്‍ അടുക്കളയുടെ അഴകേറും. | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Thu Feb 18, 2016 10:31 am | |
| ഐലന്റ് അടുക്കള അടുക്കളയില്‍ സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. അടുക്കള പാചകം ചെയ്യാനുള്ള മുറി മാത്രമല്ല. ആഹാരസാധനങ്ങളും അടുക്കള ഉപകരണങ്ങളും മറ്റ് സാധനസാമഗ്രികളുമെല്ലാം ഒതുക്കിവെക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഈ പരിമിതികള്ക്കിടയില് സ്ഥലം കണ്ടെത്തേണ്ടതുണ്ട്. അടുക്കളയില്‍ ആധുനിക സൗകര്യങ്ങള്‍ എത്രയായാലും നമുക്കത് അധികമാകില്ല. എന്നാല്‍ ആധുനികത മാത്രമല്ല അല്പം കലയും കൂട്ടിക്കലര്‍ത്തിയാണ് ഡിസൈനര്‍മാര്‍ അടുക്കളകള്‍ സജ്ജീകരിക്കുന്നത്.[You must be registered and logged in to see this image.]ഒരു വീടിന്റെ അകത്തളത്ത് കൂടുതല്‍ സജീവമായ ഇടം അടുക്കള തന്നെയാണ്. വീട് പണി തുടങ്ങുന്നതിനു മുമ്പേ അടുക്കളയെ കുറിച്ചുള്ള ആശങ്കകള്‍ വീട്ടുകാര്‍ പങ്കുവെക്കും. പഴയ കാലത്തേതു പോലെ വീട് പണി കഴിഞ്ഞാല്‍ പഴയ വീട്ടിലെ സാധനങ്ങള്‍ പെറുക്കിവെക്കുന്നതല്ല ഇപ്പോഴത്തെ പതിവ്. വീടിന്റെ രൂപകല്പനാ ശൈലിക്ക് അനുയോജ്യമായാണ് അടുക്കളയുടെ ഇന്റീരിയറും ഒരുക്കുന്നത്. വീടു നിര്‍മ്മാണത്തില്‍ ഏറെ കരുതലും ശ്രദ്ധയും നല്‍കുന്നത് അടുക്കളക്കാണ്. പണച്ചെലവു വരുന്നതും അടുക്കളക്കു തന്നെ.മോഡുലാര്‍ കിച്ചണ്‍ എന്ന മോഡേണ്‍ അടുക്കളകള്‍ നമ്മുടെ സ്ഥലസൗകര്യവും താല്പര്യവുമനുസരിച്ച് രൂപകല്പന ചെയ്യാനാകും. യൂറോപ്യന്‍ ശൈലിയിലുള്ള കിച്ചണ്‍ കോണ്സെപ്റ്റില് പ്രചാരമുള്ളതാണ് ഐലന്റ് അടുക്കള. ഐലന്റ് കൗണ്ടര്‍ അടുക്കളക്ക് ആധുനിക മുഖം കൊടുക്കുക മാത്രമല്ലാ, വര്‍ക്ക് സ്പേസും സ്റ്റോറേജുമെല്ലാം ഒരിടത്ത് വരുകയും ചെയ്യും. ധാരാളം സ്ഥലം വേണമെന്നതാണ് ഐലന്റ് കിച്ചണിന്റെ പരിമിതി. എന്നാല്‍ ഈ സ്ഥലത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നതാണ് പ്രത്യേകത.[You must be registered and logged in to see this image.]മലപ്പുറം ജില്ലയില്‍ വണ്ടൂരിലെ കസ്റ്റമര്‍ക്കു വേണ്ടി ഡിസൈനര്‍ ഷമീം രൂപകല്പന ചെയ്ത ഐലന്റ് കിച്ചണ്‍ മോഡലാണ് പരിചയപ്പെടുത്തുന്നത്. 240 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് കിച്ചണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കിച്ചണ്‍ സ്പേസിന്റെ നടുവിലായാണ് ഐലന്റ് കൗണ്ടര്‍ അഥവാ ഗ്യാസ് സ്റ്റവ് സജീകരിച്ചിരിക്കുന്നത്. മോഡുലാര്‍ ചിമ്മിനി ഒരു ഹാങ്ങിങ് കബോഡിനുള്ള കൊടുത്തിരിക്കുന്നു. കബോഡിലെ ബാക്കി സ്പേസ് സ്റ്റോറേജാക്കി മാറ്റിയിരിക്കുന്നു. കിച്ചണ്‍ കൗണ്ടറിന്റെ വശങ്ങളില് കാബിനറ്റും ഓപ്പണ്‍ ഷെല്ഫുകളും ഡിസൈന്‍ ചെയ്തിട്ടുണ്ട്. പാചകത്തിന് സ്ഥിരം ഉപയോഗിക്കുന്ന ചേരുവകളും പാത്രങ്ങളും ഇവിടെ തന്നെ വെക്കാന്‍ കഴിയും. ടവല്‍ റോഡ്, ബുക്ക് റാക്ക്, നൈഫ് ഹോള്‍ഡര്‍ തുടങ്ങിയവക്കും ഇവിടെ സ്പേസ് കണ്ടത്തെിയിട്ടുണ്ട്.അടുക്കളക്കൊപ്പം തന്നെയാണ് വര്‍ക്ക് സ്പേസും ഒരുക്കിയിരിക്കുന്നത്. അതിനാല്‍ സമയം പാഴാക്കാക്കുന്നത് ഒഴിവാകും. സിങ്കിനു താഴെവരുന്ന സ്ഥലവും പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിങ്കിന് താഴെ സ്റ്റോറേജിനായി കാബിനറ്റുകള്‍ കൊടുത്തിരിക്കുന്നു. ഓപ്പണ്‍ കിച്ചണ്‍ കോണ്സെപ്റ്റില് തുറന്ന ഷെല്‍ഡുകളാണ് അധികവും ഉപയോഗിച്ചിരിക്കുന്നത്. പാത്രങ്ങള്‍ ഉള്‍പ്പെടെ സ്ഥിരം ഉപയോഗിക്കുന്ന സാധനങ്ങള്‍ എപ്പോഴും തുറന്ന് എടുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്. സ്റ്റോറേജിനു വേണ്ടി വുഡന്‍, വെനീര്‍ കാബിനറ്റുകളും ഒരുക്കിയിട്ടുണ്ട്. കാബിനറ്റിനോടൊപ്പം നില്ക്കുന്ന തരത്തിലാണ് ഓവന് സജീരിച്ചിരിക്കുന്നത്. വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് കിച്ചണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്. അടുക്കള ഉപകരണങ്ങള്‍ക്കും സ്ഥലം പാഴാകാത്ത രീതിയില്‍ ഇടം കണ്ടത്തെിയിരിക്കുന്നു. അടുക്കളയിലെ ഒരു ഭാഗത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ സെറ്റു ചെയ്തിട്ടുണ്ട്. അതിനോട് ചേര്‍ന്ന് ഗ്ളാസിലും വുഡന്‍ വെനീറിലും കോക്കറി ഷെല്‍ഫും ഒരുക്കിയിരിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ സ്പേസില്‍ നിന്നും പാര്ട്ടീഷന് നല്കി വാഷ് സ്പേസും കൊടുത്തിട്ടുണ്ട്. എല്‍. ഇ.ഡി ലൈറ്റുകളാണ് വെളിച്ച വിതാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. അടുക്കളയില്‍ വോള്‍ കാബിനറ്റുകള്‍ക്ക് വുഡന്‍ വെനീറാണ് ഉപയോഗിച്ചിരിക്കുന്നത്. ഐലന്‍ഡ് കൗണ്ടറാണ് അടുക്കളയിലെ ഹൈലൈറ്റ്. ഉയരമുള്ള സ്റ്റൂളുകള്‍ ഇവിടെയിട്ട് പ്രിപറേഷന് കൗണ്ടറായും ഇത് ഉപയോഗിക്കാം. അടുക്കള ഐലന്റ് കോണ്‍സെപ്റ്റിലാണെങ്കില്‍ പാചകത്തിനിടെ സ്റ്റോര്‍ റൂമിലേക്കും വര്‍ക്ക് ഏരിയയിലേക്കും ഓടി നടക്കേണ്ട കാര്യമില്ളെന്ന് സാരം. | |
| | | sunder Forum Boss
| Subject: Re: പാര്‍പ്പിടം Thu Feb 18, 2016 11:42 am | |
| next yearil ente plann thudanganam | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പാര്‍പ്പിടം Thu Feb 18, 2016 11:53 am | |
| | |
| | | Ammu Forum Boss
| Subject: Re: പാര്‍പ്പിടം Thu Feb 18, 2016 12:28 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: പാര്‍പ്പിടം Thu Feb 18, 2016 3:18 pm | |
| | |
| | | sunder Forum Boss
| Subject: Re: പാര്‍പ്പിടം Thu Feb 18, 2016 4:34 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പാര്‍പ്പിടം Thu Feb 18, 2016 4:40 pm | |
| | |
| | | Sponsored content
| Subject: Re: പാര്‍പ്പിടം | |
| |
| | | | പാര്‍പ്പിടം | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |