Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| Technology NEWS | |
|
+13sandeep vipinraj Michael Jacob shamsheershah nettooraan Binu Minnoos Abhijit kaaat umbidivava parutty Ammu ROHITH NAMBIAR 17 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: Technology NEWS Mon Nov 03, 2014 7:13 am | |
| വാട്‌സ് ആപ്പിൽ ഇന്ത്യക്കാർ ഏഴ് കോടി
മൊബൈൽ ഫോണുകളിൽ തരംഗമായി മാറുന്ന വാട്‌സ് ആപ്പിൽ അംഗമായ ഇന്ത്യക്കാരുടെ എണ്ണം ഏഴ് കോടി കവിഞ്ഞു. ലോകത്താകെ 60 കോടിയാളുകളാണ് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇത് മൂന്ന് കോടിയായിരുന്നു. ചാറ്റിംഗിനും ഫോട്ടോകളും വീഡിയോകളും ശബ്‌ദ ഫയലുകളും ഷെയർ ചെയ്യാനും സഹായിക്കുന്ന മൊബൈൽ ആപ്ളിക്കേഷനാണ് വാട്‌സ് ആപ്പ്. വാട്‌സ് ആപ്പിന്റെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും അംഗമാകുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്നും വാട്സ് ആപ്പ് വൈസ് പ്രസിഡന്റ് നീരജ് അറോറ പറഞ്ഞു.
സോഷ്യൽ നെറ്റ്‌വർക്കിംഗ് രംഗത്തെ അതികായരായ ഫേസ്ബുക്ക് 1,900 കോടി ഡോളറിന് കഴിഞ്ഞ ഏപ്രിലിൽ വാട്‌സ് ആപ്പിനെ ഏറ്റെടുത്തിരുന്നു. തരംഗമായി മുന്നേറുകയാണെങ്കിലും വാട്‌സ് ആപ്പിനെ ഫേസ്ബുക്കുമായി ലയിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മൊത്തം 80 പേരാണ് വാട്‌സ് ആപ്പിൽ ജീവനക്കാരായിട്ടുള്ളത് | |
| | | Abhijit Forum Boss
| Subject: Re: Technology NEWS Wed Nov 05, 2014 2:16 pm | |
| വിൻഡോസ് 7 ഉം 8 ഉം പിൻവലിക്കുന്നു | |
| | | parutty Forum Boss
| | | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Wed Nov 05, 2014 7:52 pm | |
| - Abhijit wrote:
- വിൻഡോസ് 7 ഉം 8 ഉം പിൻവലിക്കുന്നു
Y ? | |
| | | parutty Forum Boss
| Subject: Re: Technology NEWS Sat Nov 08, 2014 8:49 am | |
| വാട്‌സ്ആപ്പില്‍ സന്ദേശം സ്വീകരിച്ചാല്‍ 'ബ്ലൂടിക്'
സ്മാര്‍ട്‌ഫോണ്‍ യുഗത്തില്‍ വാട്‌സ്ആപ് ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. അയച്ച സന്ദേശങ്ങള്‍ കിട്ടിയോ എന്നറിയാനുള്ള മാര്‍ഗ്ഗം തേടി നടന്നവര്‍ അതില്‍ ബഹുഭൂരിപക്ഷം വരും. ഒടുവില്‍ അതിനും പരിഹാരമായിരിക്കുന്നു- നീലനിറത്തിലുള്ള രണ്ട് ടിക്ക് മാര്‍ക്ക് വഴി.
അയച്ച മെസേജിന്റെ വലതുഭാഗത്ത് ആദ്യം ഒരു ടിക്കും. പിന്നെ രണ്ടു ടിക്കും കണ്ട് തെറ്റിദ്ധരിച്ചവര്‍ ഏറെയാണ്. നിലവില്‍ വാട്‌സ്ആപ്പു വഴി നമ്മള്‍ ഒരു സന്ദേശം അയച്ചാല്‍ അത് നമ്മുടെ ഗാഡ്ജറ്റില്‍ നിന്നും പുറപ്പെട്ടു എന്നു കാണിക്കാനാണ് ഒരു ടിക്ക്. സ്വീകരിക്കേണ്ടയാളുടെ ഗാഡ്ജറ്റില്‍ അത് ലഭിച്ചു കഴിഞ്ഞാല്‍ ഇത് രണ്ടു ടിക്കുകളായി മാറുന്നു. രണ്ടാമത്തെ ടിക്ക് അവിടെ മെസേജ് ലഭിച്ചു എന്നുള്ള സൂചന മാത്രമാണ് നല്‍കുന്നത്. അത് സ്വീകര്‍ത്താവ് തുറന്ന് വായിച്ചുവെന്നല്ല. ഗാഡ്ജറ്റോ ഡേറ്റാ കണക്ഷനോ ഓഫ് ആണെങ്കില്‍ അവ ഓണാക്കി സന്ദേശം സ്വീകരിക്കപ്പെട്ട ശേഷമേ ഡബിള്‍ ടിക്ക് പ്രത്യക്ഷപ്പെടൂ.
'ബ്ലൂ ടിക്ക്' എന്ന സങ്കേതമാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്. ഇനിമുതല്‍ വാട്‌സ്ആപ്പ് സന്ദേശം സ്വീകരിക്കുന്നയാള്‍ സന്ദേശം തുറന്ന് വായിച്ചു കഴിഞ്ഞാല്‍ സന്ദേശത്തിനു മുകളിലുള്ള ടിക്ക് മാര്‍ക്കുകള്‍ നീല നിറത്തിലായി മാറും. ഇതില്‍ നിന്നും സന്ദേശം അയച്ചയാള്‍ക്ക് സ്വീകര്‍ത്താവ് സന്ദേശം കണ്ടിരിക്കുന്നു എന്നു തീര്‍ച്ചപ്പെടുത്താനാകും. ഗ്രൂപ്പ് ചാറ്റിലാണെങ്കില്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും സന്ദേശം കണ്ട ശേഷമാകും ബ്ലൂ ടിക്ക് പ്രത്യക്ഷപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ വാട്‌സ്ആപ്പിന്റെ ഔദ്യോഗിക സൈറ്റില്‍
പുതിയ സങ്കേതം യാഥാര്‍ത്ഥ്യമാകുന്നതോടെ ബ്ലൂ ടിക്ക് പ്രത്യക്ഷപ്പെട്ട ശേഷം സന്ദേശം റിസീവ് ചെയ്ത സമയവും സ്വീകര്‍ത്താവ് വായിച്ച സമയവുമെല്ലാം അയച്ചയാള്‍ക്ക് അറിയാനാകും. സന്ദേശത്തിനു മേല്‍ ടാപ്പു ചെയ്ത് പിടിച്ചാല്‍ (Tap and Hold) മെസേജ് ഇന്‍ഫര്‍മേഷന്‍ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. ഇതില്‍ സന്ദേശം സ്വീകരിക്കപ്പെട്ട സമയവും സ്വീകര്‍ത്താവ് അതു തുറന്നു വായിച്ച സമയവും വോയ്‌സ് നോട്ട് ആണെങ്കില്‍ പ്ലേ ചെയ്ത സമയവുമെല്ലാം രേഖപ്പെടുത്തിയിരിക്കും.
ആപ്ലിക്കേഷന്‍ അപ്‌ഡേറ്റു ചെയ്യാതെ തന്നെ ബ്ലൂ ടിക്ക് സങ്കേതം ലഭ്യമാകുമെന്നും അധികം വൈകാതെ ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും ഇക്കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം ഇന്ത്യയില്‍ വാട്‌സ്ആപ്പ് സൗജന്യമായി തുടരുമെന്ന് കമ്പനി അറിയിച്ചു. ഒരു വര്‍ഷത്തെ സൗജന്യ സേവനമാണ് നിലവില്‍ വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്തിരുന്നത്. പല സ്ഥലങ്ങളിലും കമ്പനി ഒരു ഡോളര്‍ ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്.
| |
| | | Abhijit Forum Boss
| Subject: Re: Technology NEWS Sat Nov 08, 2014 12:01 pm | |
| WhatsApp will continue to offer its service for free to users in developing countries like India. Vice-president for business development Neeraj Arora stated that low debit and credit card penetration was the main reason for not collecting the $1 annual fee the service charges users in North America and Europe.
Speaking at the Indian School of Business in Hyderabad on Tuesday, Arora reiterated that monetization for the service would come from user subscriptions, and not advertisements | |
| | | Abhijit Forum Boss
| Subject: Re: Technology NEWS Sat Nov 08, 2014 8:04 pm | |
| Google on Thursday announced that it will let people in India use the Hangouts app for mobile devices and the Hangouts in Gmail to make free or low-cost international voice-calls over the Internet.
Announcing the news, Google India in a Google+ post said, "Starting today, the Hangouts app on your phone will help you stay connected with your family and friends around the world in more ways than ever. Now you can make voice calls to phone numbers outside of India on Android, iOS, and the Web from Hangouts in Gmail."
The search engine giant revealed that people in India can now call international numbers in the US and Canada for free, while for other countries the rates are "really low."
Google Hangouts users in India using Android devices will have to install the Hangouts Dialer app from Google Play to turn on voice calls. Meanwhile, users on iOS and the Web will get the option to make voice calls automatically. The company said, "On Android, just install Hangouts Dialer to turn on voice calls. On iOS and the web, voice calls will be available the next time you open the app."
"You can make and receive calls as well as get your text messages and voicemails for your Google Voice number through Hangouts. To use Google Voice with your Hangouts account, you need to have a U.S. Google Voice account and number," adds Google.
The company also announced that that the first minute of calls to 24 countries from India will be free and users will be charged for each minute after. The first minute will be free for calls to these 24 following countries - Australia, Belgium, Brazil, Canada, China, Dominican Republic, France, Germany, Indonesia, Ireland, Italy, Japan, Mexico, Netherlands, Norway, Peru, Poland, Russia, South Korea, Spain, Sweden, Switzerland, United Kingdom, and United States.
Google's support page notes, "Calls where the first minute are free will say, "First minute free" on the call screen. If you don't see this message, you'll be charged for the first minute."
The company back in September rolled out the voice-calling feature from Hangouts app. | |
| | | parutty Forum Boss
| Subject: Re: Technology NEWS Fri Nov 21, 2014 10:26 am | |
| ഫോണില്‍ അധികം തൊട്ടുകളിക്കേണ്ട; നട്ടെല്ല് പണിമുടക്കും
ഒരുദിവസം നമ്മള്‍ എത്രനേരം ഫോണില്‍ സംസാരിക്കും. എത്രനേരം ടെക്‌സ്റ്റ് മെസേജുകള്‍ അയച്ചുകൊണ്ടിരിക്കും. ഉത്തരം തുറന്നു പറയാന്‍ പലരും മടിച്ചെന്നു വരും. അത്രക്കുണ്ട് നമ്മുടെ സ്മാര്‍ട്‌ഫോണ്‍ ആസക്തി. വ്യത്യസ്ത മെസേജിങ് ആപ്ലിക്കേഷനുകളും വിപുലമായ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ്ങും അപഹരിക്കുന്ന നമ്മുടെ മണിക്കൂറുകള്‍ എന്തായാലും ചില്ലറയല്ല. എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ വഴി ടെക്‌സ്റ്റും മറ്റും ചെയ്യുന്നത് നട്ടെല്ലിന് അമിത ഭാരമുണ്ടാക്കുന്നുവെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
ഇരുന്നു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 23 കിലോ വരെ അധിക സമ്മര്‍ദ്ദം നട്ടെല്ലില്‍ അനുഭവപ്പെടുമെന്നാണ് ഡോക്ടര്‍ കെന്നെത്ത് കെ ഹന്‍സ്‌രാജിന്റെ പഠനം പറയുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്‌പൈനല്‍-ഓര്‍ത്തോപീഡിക് സര്‍ജനാണ് അദ്ദേഹം.
തലയുടെ ചരിവാണ് നട്ടെല്ലില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിന് കാരണമാകുന്നതെന്നാണ് ഡോക്ടര്‍ ഹന്‍സ്‌രാജിന്റെ പഠനത്തില്‍ പറയുന്നത്. തല നേരെ പിടിച്ച് തോളുകള്‍ ആയാസരഹിതമാക്കി ഇടുന്ന അവസ്ഥയിലാണ് നട്ടെല്ലിന് ഏറ്റവും നല്ല വിശ്രമം ലഭിക്കുക. ഈ സമയത്ത് തലയുടെ ശരാശരി ഭാരമായ 4.5-5.5 കിലോ ഗ്രാം മാത്രമേ നട്ടെല്ലില്‍ അനുഭവപ്പെടൂ എന്ന് പഠനത്തില്‍ പറയുന്നു.
എന്നാല്‍ തല കൂടുതല്‍ വളയ്ക്കുന്തോറും നട്ടെല്ലിലെ മര്‍ദ്ദവും വര്‍ധിക്കുന്നു. തല വെറും 15 ഡിഗ്രി കുനിഞ്ഞാല്‍ തന്നെ നട്ടെല്ലില്‍ അനുഭവപ്പെടുന്ന ഭാരം 15 കിലോ ആയി വര്‍ധിക്കും. 30 ഡിഗ്രിയില്‍ ഇത് 18 കിലോ വരെയാകും. 60 ഡിഗ്രിയില്‍ 27 കിലോയും. ദിവസത്തില്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്നവരുടെ തല വര്‍ഷത്തില്‍ 700-1400 മണിക്കൂറുകള്‍ കുനിഞ്ഞിരിക്കുകയായിരിക്കും. ഇത് നട്ടെല്ലിന് സാരമായ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകും. | |
| | | parutty Forum Boss
| Subject: Re: Technology NEWS Sat Dec 13, 2014 4:11 pm | |
| ഫെയ്‌സ്ബുക്കില്‍ 'ഡിസ്‌ലൈക്ക്' ബട്ടന്‍ ആലോചനയിലെന്ന് സക്കര്‍ബര്‍ഗ്
ഫെയ്‌സ്ബുക്കില്‍ ഇഷ്ടമില്ലാത്ത പോസ്റ്റുകളെ അത്തരത്തില്‍ രേഖപ്പെടുത്താനായി 'ഡിസ്‌ലൈക്ക്' ( 'dislike' ) അവതരിപ്പിക്കുന്ന കാര്യം ആലോചനയിലെന്ന് കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗ്.
യൂസര്‍മാരുടെ ഹിതമനുസരിച്ചുള്ള ഒരു ഫീച്ചറാണതെന്ന്, യു.എസിലെ കാലിഫോര്‍ണിയയില്‍ ഒരു ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കവെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ കൂടിയായ സക്കര്‍ബര്‍ഗ് അറിയിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റുകളെ നിന്ദിക്കാതെ 'ഡിസ്‌ലൈക്ക്' ഫീച്ചര്‍ പ്രായോഗികമാക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ കണക്കില്‍ പ്രതിദിനം 450 കോടി 'ലൈക്കു'കളാണ് സൈറ്റില്‍ സൃഷ്ടിക്കപ്പെടുന്നത്.
യൂസര്‍മാരുടെ വ്യത്യസ്തങ്ങളായ മനോവികാരങ്ങള്‍ എങ്ങനെ ഫെയ്‌സ്ബുക്കില്‍ പ്രകടിപ്പിക്കാമെന്ന കാര്യം കുറെ നാളായി തങ്ങളുടെ പരിഗണനയിലാണെന്ന്, ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു.
പലപ്പോഴും ആളുകള്‍ ഫെയ്‌സ്ബുക്കില്‍ അവരുടെ സങ്കടകരമായ ജീവിതമുഹൂര്‍ത്തങ്ങള്‍ പങ്കിടാറുണ്ട്. അത്തരം അവസരങ്ങളില്‍ 'ലൈക്ക്' ചെയ്യുന്നത് സുഖകരമായ ഒരു സംഗതിയല്ലൈന്ന് ആളുകള്‍ പറയാറുണ്ട് - ഫെയ്‌സ്ബുക്ക് മേധാവി ചൂണ്ടിക്കാട്ടി.
'ഈ സംഗതി നല്ലതല്ല' എന്ന് പറയാന്‍ ഫെയ്‌സ്ബുക്കില്‍ 'ഡിസ്‌ലൈക്ക്' ബട്ടണ്‍ വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
ഫെയ്‌സ്ബുക്കിലെ 'ലൈക്ക്' സംവിധാനം പല കോണുകളില്‍നിന്നും വിമര്‍ശനം നേരിടുന്ന സമയത്താണ് പുതിയ പരിഷ്‌ക്കരണത്തിന് ആലോചന നടക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
'വ്യാജ ലൈക്കുകള്‍' ഉപയോഗിച്ച് പല ഉത്പന്നങ്ങളുടെയും ബ്രാന്‍ഡുകളുടെയും ജനപ്രീതി വര്‍ധിച്ചതായി കാട്ടാന്‍ വഴിതുറക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം. | |
| | | parutty Forum Boss
| Subject: Re: Technology NEWS Tue Dec 16, 2014 7:07 am | |
| വാട്ട്‌സ് ആപ്പ് കമ്പ്യൂട്ടറുകളിലേക്ക്
മുംബൈ: വാട്ട്‌സ് ആപ്പ് സ്‌മാര്‍ട്‌ഫോണില്‍നിന്നു കമ്പ്യൂട്ടറുകളിലേക്ക്. ടെലിഗ്രാം മേധാവി പവേല്‍ ദുറോവ് ആണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ടെലിഗ്രാം, ലൈന്‍, വൈബര്‍, വീചാറ്റ് എന്നിവയുടെ മാതൃകയിലാണു വാട്ട്‌സ് ആപ്പിന്റെ കമ്പ്യൂട്ടര്‍ പതിപ്പ് അവതരിപ്പിക്കുക. ഇതു സംബന്ധിച്ചു ടെലിഗ്രാമുമായി ചര്‍ച്ച നടത്തിയതായി അദ്ദേഹം സ്‌ഥിരീകരിച്ചു. മൊബൈല്‍ ഫോണിലേക്കു പ്രത്യേക കോഡ് അയച്ചുകൊടുത്താകും വാട്ട്‌സ് ആപ്പ് വെബ് പതിപ്പ് പ്രവര്‍ത്തിക്കുക. ആപ്പിള്‍ ഐമെസേജ് സര്‍വീസിന്റെ മാതൃകയും പരിഗണനയിലാണ്. | |
| | | parutty Forum Boss
| Subject: Re: Technology NEWS Fri Dec 19, 2014 8:11 am | |
| വൈ ടു കെയ്‌ക്കു ശേഷം കമ്പ്യൂട്ടറുകള്‍ക്കു ഭീഷണിയായി വൈ 2038
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള പഴയ തലമുറ കമ്പ്യൂട്ടറുകള്‍ക്കു ഭീഷണിയായി വൈ2038 പ്രതിസന്ധി വരുന്നു. പ്രോഗ്രാമര്‍മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പഴയ കമ്പ്യൂട്ടറുകളുടെയും പ്രോഗ്രാമുകളുടെയും പ്രവര്‍ത്തനം 2038 ജനുവരി 19 നു നിലയ്‌ക്കും. സോഫ്‌റ്റ്‌വേറുകള്‍ പുതുക്കാത്ത വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനവും അന്നു നിലയ്‌ക്കും. 32 ബിറ്റ് കമ്പ്യൂട്ടറുകളെയും സോഫ്‌റ്റ്‌വേറുകളെയുമാകും വൈ2038 ബാധിക്കുക. (വിന്‍ഡോസ് എക്‌സ്‌പി ഓപ്പറേറ്റിംഗ് സിസ്‌റ്റം 32 ബിറ്റിനെ അടിസ്‌ഥാനമാക്കിയാണു പ്രവര്‍ത്തിക്കുന്നത്.)
കമ്പ്യൂട്ടറുകളില്‍ 2000 എന്ന വര്‍ഷത്തെ രേഖപ്പെടുത്തുന്നതില്‍ ഉണ്ടായ പ്രശ്‌നത്തിലൂടെയാണു വൈടുകെ പ്രശ്‌നം സോഫ്‌റ്റ്‌വേര്‍ മേഖലയില്‍നിന്ന് ഉയര്‍ന്നത്. 32 ബിറ്റ് സിസ്‌റ്റത്തില്‍ 4ജിബി മെമ്മറി വരെയാണ് ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്നത്. ആകെ 4,294,967,295 അക്കങ്ങളെയാണു സ്‌റ്റോര്‍ ചെയ്യുക. നെഗറ്റീവ് മൂല്യവും പ്രോസസ് ചെയ്യേണ്ടതിനാല്‍ മൈനസ് 2,147,483,648 മുതല്‍ 2,147,483,648 അക്കങ്ങളെയാകും കമ്പ്യൂട്ടര്‍ കണക്കിലെടുക്കുക. 32 ബിറ്റ് കമ്പ്യൂട്ടറുകളില്‍ സമയത്തിന്റെ തുടക്കം 1970 ജനുവരി ഒന്ന് പുലര്‍ച്ചെ 12 നാണു തുടങ്ങുന്നത്. ഈ സമയത്തോട് 2,147,483,648 സെക്കന്‍ഡ് കൂട്ടിയാല്‍ 2038 ജനുവരി 19 ലഭിക്കും. തുടര്‍ന്നുള്ള സമയം പ്രോസസ് ചെയ്യാന്‍ പഴയ കമ്പ്യൂട്ടറുകള്‍ക്കാകില്ല. ഇതാണു പ്രതിസന്ധി ഉണ്ടാക്കുക. കമ്പ്യൂട്ടറുകളെ മാത്രമല്ല സ്‌മാര്‍ട് ഫോണുകളെയും പ്രശ്‌നം ബാധിക്കും. 2038 ആകുമ്പോള്‍ പഴയ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണു പ്രോഗ്രാമര്‍മാരുടെ പ്രതീക്ഷ. | |
| | | parutty Forum Boss
| Subject: Re: Technology NEWS Mon Jan 12, 2015 4:25 pm | |
| [You must be registered and logged in to see this link.]പെന്‍ ഡ്രൈവല്ല, കമ്പ്യൂട്ടര്‍ സ്‌റ്റിക് ഇതൊരു കമ്പ്യൂട്ടറാണ്. സത്യം! സ്‌ക്രീനില്ലെന്നേയുള്ളു, ഇതു കമ്പ്യൂട്ടര്‍ തന്നെയാണ്. പെന്‍ഡ്രൈവാണു സംഭവം എന്ന് ആരും തെറ്റിദ്ധരിക്കരുത് ഇതാണ് ഇന്റലിന്റെ കമ്പ്യൂട്ട് സ്‌റ്റിക്. ആറ്റം പ്ര?സസര്‍, 2 ജിബി റാം, 32 ജിബി സ്‌റ്റോറേജ്, മെമ്മറി കാര്‍ഡ് സ്ലോട്ട്, യു.എസ്.ബി. പോര്‍ട്ട് എന്നുവേണ്ട ഒരു കമ്പ്യൂട്ടറിനുവേണ്ട സകല ഘടകങ്ങളുമുണ്ട്. എച്ച്.ഡി.എം.ഐ. പോര്‍ട്ടുള്ള ഏതെങ്കിലും ടിവിയുമായോ മോണിട്ടറുമായോ ഘടിപ്പിക്കുകയേ വേണ്ടു, സ്‌ക്രീനുമായി. വില 150 ഡോളര്‍. (9000 രൂപയോളം) കൂടുതലാണെന്നു തോന്നുകയാണെങ്കില്‍ 89 ഡോളറിന്റെ (5300 രൂപയോളം) ലിനക്‌സ് പതിപ്പും ഇന്റല്‍ പുറത്തിറക്കുന്നുണ്ട്. അടിസ്‌ഥാനപരമായ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളൊക്കെ സുഗമമായി നടത്താന്‍ ഇതു ധാരാളമാണ്. ഈ വര്‍ഷം ഇതുവരെ നിരവധി ലാപ്‌ടോപ്പുകളും കണ്‍വര്‍ട്ടബിളും ഇറങ്ങിയിട്ടുണ്ടെങ്കിലും താരമായത് ഈ കൊച്ചു സ്‌റ്റിക് തന്നെയാണന്നൊണ് ടെക്‌നോളജി ലോകത്തെ സംസാരം. | |
| | | parutty Forum Boss
| Subject: Re: Technology NEWS Fri Jan 16, 2015 10:58 am | |
| വരുന്നു, സോണി വാക്ക്മാന്‍ വീണ്ടും
പ്രായം നാല്‍പ്പതുകളിലെത്തിനില്‍ക്കുന്ന ആരോടെങ്കിലും ചോദിച്ചാലറിയാം 'വാക്ക്മാന്‍' എന്ന അദ്ഭുതത്തിന്റെ മാഹാത്മ്യം. പണ്ട് പണ്ട്, ഐപ്പോഡിനും സ്മാര്‍ട്ട്‌ഫോണിനും മുമ്പ് ചെത്തുപിള്ളേര്‍ വഴിയേ നടക്കുമ്പോള്‍ പാട്ടുകേട്ടിരുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണമാണിത്.
ജപ്പാനിലെ സോണി കമ്പനിയാണ് 'വാക്ക്മാന്‍' എന്ന പേരില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയര്‍ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത്. 1979 ലായിരുന്നു അത്. പത്തായം പോലെ വലിപ്പമുള്ള ടേപ്പ് റെക്കോര്‍ഡറുകളും വിനൈല്‍ റെക്കോഡ് പ്ലെയറുകളും അരങ്ങ് വാണിരുന്ന അക്കാലത്ത്, കീശയിലൊതുക്കാവുന്ന 'വാക്ക്മാന്‍' എന്ന മ്യൂസിക് പ്ലെയര്‍ തരംഗമായി മാറി.
വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിന് 'വാക്ക്മാന്‍' മോഡലുകള്‍ വിറ്റഴിഞ്ഞു. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തുന്നവര്‍ വാക്ക്മാനും അരയില്‍ തൂക്കി അങ്ങാടികളിലൂടെ പാട്ടുകേട്ടു നടക്കുന്നത് കണ്ട് പ്രായമുള്ളവര്‍ അന്തംവിട്ടു. കാസിയോ വാച്ചിനും ഹീറോ പെന്നിനുമൊപ്പം സോണി വാക്ക്മാനും പെട്ടെന്ന് സ്റ്റാറ്റസ് സിംബലായി മാറി.
സോണിയുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും ഇതുപോലുള്ള ചെറിയ കാസറ്റ് പ്ലെയറുകളിറക്കി. എല്ലാത്തിനെയും ജനം വിളിച്ചത് 'വാക്ക്മാന്‍' എന്ന പേരിട്ടുതന്നെ.
ഓഡിയോ സാങ്കേതികവിദ്യയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളനുസരിച്ച് വാക്ക്മാനിലും പരിഷ്‌കാരങ്ങള്‍ വരുത്താന്‍ സോണി എപ്പോഴും ശ്രമിച്ചുപോന്നു. ഡിജിറ്റല്‍ ഓഡിയോ ടേപ്പും (ഡി.എ.ടി.) സി.ഡി. പ്ലെയറും മിനിഡിസ്‌കും ഫ് ളാഷ് മെമ്മറി പ്ലെയറുമെല്ലാം പല കാലങ്ങളില്‍ സോണി 'വാക്ക്മാന്‍' ബ്രാന്‍ഡിലിറക്കി.
എന്നാല്‍ കാസറ്റ് വെര്‍ഷനിലിറങ്ങിയ ആദ്യ വാക്ക്മാന്റെ ജനപ്രീതി നേടാന്‍ പുതിയ എഡിഷനുകള്‍ക്കൊന്നുമായില്ല. 2001 ല്‍ ആപ്പിളിന്റെ ഡിജിറ്റല്‍ മ്യൂസിക് പ്ലെയറായ ഐപോഡ് ഇറങ്ങി. അതിന് പിന്നാലെ സ്മാര്‍ട്ട്‌ഫോണ്‍ യുഗവും ആരംഭിച്ചു.
കീശയിലുള്ള മൊബൈലില്‍തന്നെ നൂറുകണക്കിന് പാട്ടുകള്‍ ശേഖരിക്കാനും കേള്‍ക്കാനുമുള്ള സൗകര്യമുള്ളപ്പോള്‍ ആരെങ്കിലും കാശു മുടക്കി വേറൊരു മ്യൂസിക് പ്ലെയര്‍ വാങ്ങുമോ? അങ്ങനെ വാക്ക്മാന്റെ നല്ലകാലം കഴിഞ്ഞു.
ഏറെനാളുകള്‍ക്ക് ശേഷം കഴിഞ്ഞവര്‍ഷം 'വാക്ക്മാന്‍' ബ്രാന്‍ഡില്‍ സോണി ഒരു മ്യൂസിക് പ്ലെയര്‍ ഇറക്കിയിരുന്നു. എന്‍ഡബ്ല്യു-സെഡ്എക്‌സ്1 (NW-ZX1) എന്നായിരുന്നു ഈ മോഡലിന്റെ പേര്. ഇപ്പോഴിതാ എന്‍ഡബ്ല്യു-സെഡ്എക്‌സ്2 (NW-ZX2) എന്ന പേരില്‍ പുത്തനൊരു വാക്ക്മാന്‍ മോഡല്‍ അവതരിപ്പിക്കുകയാണ് സോണി. ലാസ്‌വെഗാസില്‍ ഇത്തവണ സെസ് 2015 രാജ്യാന്തരപ്രദര്‍ശന വേദിയിലാണ് പുതിയ മോഡല്‍ പുറത്തിറങ്ങിയത്.
ഹൈറെസൊല്യൂഷന്‍ ഓഡിയോ ഫയലുകള്‍ സവിശേഷ ശബ്ദാനുഭവത്തില്‍ ആസ്വദിക്കണമെന്ന് നിര്‍ബന്ധമുള്ള സംഗീതപ്രേമികളെ ലക്ഷ്യംവെച്ചാണ് എന്‍ഡബ്ല്യു-സെഡ്എക്‌സ്2 പുറത്തിറങ്ങുന്നത്. 128 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ പ്ലെയറില്‍ 128 ജിബി വരെ ശേഷിയുള്ള എസ്.ഡി. കാര്‍ഡ് സ്ലോട്ടുമുണ്ട്.
ഹൈറെസൊല്യൂഷന്‍ ഫോര്‍മാറ്റിലുള്ള ഒരു പാട്ടിന്റെ ഫയല്‍ സൈസ് തന്നെ നൂറ് എം.ബി. വരുമെന്നതിനാല്‍ ഇത്രയും മെമ്മറി ഒട്ടും അധികമാകില്ല. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗാഡ്ജറ്റിന് ഏറെ വൈകാതെ ഒ.എസ്. അപ്‌ഡേഷന്‍ ലഭിക്കുമെന്ന് സോണി ഉറപ്പുനല്‍കുന്നു.
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് ആപ്പുകളും ഗെയിമുകളുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാനും ഓണ്‍ലൈന്‍ മ്യൂസിക്് സ്ട്രീമിങ് സേവനങ്ങള്‍ പ്രയോജപ്പെടുത്താനുമൊക്കെ ഈ ഗാഡ്ജറ്റിനാകും. അതിനായി 854x480 പിക്‌സല്‍ റിസൊല്യൂഷനുള്ള നാലിഞ്ച് ടച്ച്‌സ്‌ക്രീനുമുണ്ട്.
കട്ടിയേറിയ അലൂമിനിയം ലോഹമിശ്രിതം കൊണ്ടാണ് ഇതിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്്. ഉള്ളിലാകട്ടെ കനമേറിയ കോപ്പര്‍ ലെയേര്‍ഡ് സര്‍കീട്ട് ബോര്‍ഡുകളും. അതുകൊണ്ട് തന്നെ എന്‍ഡബ്ല്യു-സെഡ്എക്‌സ്2ന് അല്പം ഭാരക്കൂടുതലുണ്ട്. തുടര്‍ച്ചയായി 33 മണിക്കൂറാണ് ഇതിന് സോണി അവകാശപ്പെടുന്ന ബാറ്ററി ആയുസ്.
കാര്യങ്ങളൊക്കെ കേമമാണെങ്കിലും എന്‍ഡബ്ല്യു-സെഡ്എക്‌സ്2 ന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 1119 ഡോളര്‍ (69,525 രൂപ). ഐപ്പോഡും ചെവിയില്‍ വച്ചുനടക്കുന്ന ന്യൂ-ജെന്‍ പയ്യന്മാര്‍ക്ക് വേണ്ടിയല്ല ഈ ഗാഡ്ജറ്റ് ഇറക്കിയതെന്ന് വിലയില്‍നിന്ന് വ്യക്തം.
കംപ്രസ്ഡ് ഫോര്‍മാറ്റില്‍ ഹൈറൊസൊല്യൂഷന്‍ ഓഡിയോ ട്രാക്കുകളിറക്കാന്‍ കുറച്ചുകാലമായി സംഗീതകമ്പനികള്‍ ശ്രമം നടത്തിവരികയാണ്. ഫയല്‍ സൈസ് കുറഞ്ഞ എം.പി. 3, എം.പി. 4 ഫോര്‍മാറ്റുകളുപേക്ഷിച്ച് സംഗീതപ്രേമികളെല്ലാം പുതിയ ഫോര്‍മാറ്റിന് പുറകെ പോകും.
അത്തരം ഫോര്‍മാറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന മ്യൂസിക് പ്ലെയറുകള്‍ മുന്‍കൂട്ടി വിപണിയിലെത്തിക്കുക എന്നതായിരിക്കും 'വാക്ക്മാന്റെ' രണ്ടാം വരവ് കൊണ്ട് സോണി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം പകുതിയോടെ പുത്തന്‍ വാക്ക്മാന്‍ വിപണിയിലെത്തും. | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Fri Jan 16, 2015 11:31 am | |
| | |
| | | parutty Forum Boss
| Subject: Re: Technology NEWS Fri Jan 16, 2015 11:33 am | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Fri Jan 16, 2015 11:49 am | |
| | |
| | | parutty Forum Boss
| | | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Fri Jan 16, 2015 11:53 am | |
| | |
| | | parutty Forum Boss
| Subject: Re: Technology NEWS Fri Jan 16, 2015 11:57 am | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Fri Jan 16, 2015 12:00 pm | |
| | |
| | | Ammu Forum Boss
| Subject: Re: Technology NEWS Fri Jan 16, 2015 12:07 pm | |
| | |
| | | parutty Forum Boss
| Subject: Re: Technology NEWS Fri Jan 16, 2015 12:09 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Fri Jan 16, 2015 12:12 pm | |
| | |
| | | parutty Forum Boss
| Subject: Re: Technology NEWS Fri Jan 16, 2015 12:14 pm | |
| | |
| | | Ammu Forum Boss
| Subject: Re: Technology NEWS Fri Jan 16, 2015 12:15 pm | |
| | |
| | | Sponsored content
| Subject: Re: Technology NEWS | |
| |
| | | | Technology NEWS | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |