സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
interesting readings-10 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
interesting readings-10 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
interesting readings-10 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
interesting readings-10 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
interesting readings-10 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
interesting readings-10 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
interesting readings-10 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
interesting readings-10 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
interesting readings-10 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
interesting readings-10 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
interesting readings-10 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
interesting readings-10 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
interesting readings-10 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
interesting readings-10 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
interesting readings-10 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
interesting readings-10 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
interesting readings-10 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
interesting readings-10 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
interesting readings-10 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
interesting readings-10 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
interesting readings-10 Vote_lcapinteresting readings-10 Voting_barinteresting readings-10 Vote_rcap 
Ammu
interesting readings-10 Vote_lcapinteresting readings-10 Voting_barinteresting readings-10 Vote_rcap 
vipinraj
interesting readings-10 Vote_lcapinteresting readings-10 Voting_barinteresting readings-10 Vote_rcap 
sandeep
interesting readings-10 Vote_lcapinteresting readings-10 Voting_barinteresting readings-10 Vote_rcap 
shamsheershah
interesting readings-10 Vote_lcapinteresting readings-10 Voting_barinteresting readings-10 Vote_rcap 
Neelu
interesting readings-10 Vote_lcapinteresting readings-10 Voting_barinteresting readings-10 Vote_rcap 
Binu
interesting readings-10 Vote_lcapinteresting readings-10 Voting_barinteresting readings-10 Vote_rcap 
unnikmp
interesting readings-10 Vote_lcapinteresting readings-10 Voting_barinteresting readings-10 Vote_rcap 
midhun
interesting readings-10 Vote_lcapinteresting readings-10 Voting_barinteresting readings-10 Vote_rcap 
Greeeeeshma
interesting readings-10 Vote_lcapinteresting readings-10 Voting_barinteresting readings-10 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 interesting readings-10

Go down 
+18
vipinraj
Michael Jacob
Usha Venugopal
issac k.j
binjo
Paandyettan
Binu
balamuralee
Sheeja
sandeep
ranjith
Neelu
unnikmp
Minnoos
Abhijit
ROHITH NAMBIAR
shamsheershah
parutty
22 posters
Go to page : 1, 2, 3 ... 11 ... 22  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: interesting readings-10   interesting readings-10 EmptySat Nov 29, 2014 12:19 pm

കുടിക്കരുത്,​ കുടിച്ചാൽ ഇടി ഉറപ്പ്

ഇൻഡോർ: മദ്യപിച്ചു വീട്ടിലെത്തുന്ന ഭർത്താക്കന്മാർ സൂക്ഷിക്കുക; നിങ്ങളെ കാത്തിരിക്കുന്നത് ഇടിയുടെ പൊടിപൂരമായിരിക്കും. മധ്യപ്രദേശിലെ അലിങ്പൂർ ജില്ലയിലെ സ്ത്രീകളാണ് അടിച്ചു ഫിറ്റായി ബോധമില്ലാതെ വീട്ടിലെത്തുന്നവരെ തല്ലി ബോധം വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ഇരുപതോളം വീടുകളിൽ ഇൗ രീതി പരീക്ഷിച്ചു നോക്കി. വിജയമെന്നു കണ്ടതോടെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഫിറ്റാവുന്ന ഭർത്താക്കന്മാരെ മര്യാദപഠിപ്പിക്കാൻ സ്ത്രീകൾ തുടക്കമിട്ടത്. അതിനിടയാക്കിയ സംഭവം ഇങ്ങനെ: ഗ്രാമത്തിലെ ചമിലി ഭായി എന്ന സ്ത്രീയെ മദ്യപിച്ചെത്തുന്ന ഭർത്താവ് തല്ലുന്നത് പതിവായിരുന്നു. തല്ലുക മാത്രമല്ല വീട്ടുചെലവിന് ഒന്നും കൊടുക്കില്ല. ചമിലി കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഇയാൾ അടിച്ചുമാറ്റുകയും ചെയ്തു. ഇയാളുടെ പ്രവൃത്തിയിൽ സഹികെട്ടെങ്കിലും ചമിലിക്ക് ഒന്നും ചെയ്യാനായില്ല. ഇതോടെ അയൽവാസിയായ രൂലിബായി ഇടപെട്ടു ഗ്രാമത്തിലുള്ള മറ്റു ചില സ്ത്രീകളെ കൂടി സംഘടിപ്പിച്ചു. മദ്യപാനശീലം ഉപേക്ഷിക്കണമെന്ന് അവർ ചമിലിയുടെ ഭർത്താവിനോട് ആവശ്യപ്പെട്ടു. പക്ഷേ അയാൾ കേട്ടില്ല. ഇതോടെ ഒരു ദിവസം അവർ ഒത്തുചേർന്ന് ചമിലിയുടെ ഭർത്താവിനെ കണക്കിന് പൂശി. മാത്രമല്ല ഇനി മദ്യം കൈകൊണ്ട് തൊടില്ല എന്ന് പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. എന്തെങ്കിലും കാരണവശാൽ ഇതിൽ മാറ്റം വന്നാൽ പരസ്യമായി വീണ്ടും തല്ലുമെന്ന് അയാൾക്ക് സംഘം മുന്നറിയിപ്പും കൊടുത്തു.

അടി കിട്ടിയതോടെ അയാൾ എക്സ്ട്രാ ഡീസന്റായി. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മറ്റു ചിലയിടങ്ങളിലും പദ്ധതി നടപ്പാക്കി. പെണ്ണുങ്ങളുടെ ഇടികിട്ടിയതോടെ മദ്യത്തിന് അടിമകളായിരുന്ന പുരുഷകേസരിമാരെല്ലാം നല്ലവരായി. നല്ല കൈക്കരുത്തുള്ള സ്ത്രീകളാണ് സംഘത്തിലുള്ളത്.ഇപ്പോൾ അയൽഗ്രാമങ്ങളിലെ സ്ത്രീകളും പദ്ധതി നടപ്പാക്കിതുടങ്ങി.

interesting readings-10 407681 interesting readings-10 143614 interesting readings-10 143614 interesting readings-10 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyTue Dec 02, 2014 2:47 pm

പാതയോരത്ത് ഭക്ഷണാവശിഷ്ടം തള്ളി; നേതാവിനെക്കൊണ്ടുതന്നെ വാരിച്ചു interesting readings-10 272323

ചെറുവത്തൂര്‍: മട്ടലായി ദേശീയപാതയോരത്ത് തള്ളിയ കല്യാണസദ്യയുടെ അവശിഷ്ടം നാട്ടുകാര്‍ തിരികെ വാരിച്ചു. മാലിന്യം തള്ളിയ മുസ്!ലിം ലീഗ് പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചന്തേരയിലെ എം.എ.മജീദും സഹായികളുമാണ് ഞാണങ്കൈയിലെത്തി തള്ളിയ മാലിന്യം തിരികെ വാരിയത്.

മട്ടന്‍ ബിരിയാണിയുടെ അവശിഷ്ടങ്ങളും പ്ലെയിറ്റ്, ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യമാണ് റോഡരികില്‍ തള്ളിയിരുന്നത്. അവസാനം ഇവയെല്ലാം വാരി റോഡരികില്‍ കുമ്മായം വിതറിച്ചിട്ടാണ് നാട്ടുകാര്‍ നേതാവിനെയും സഹായികളെയും വിട്ടത്. ഇടയ്ക്ക് സംഘര്‍ഷവുമുണ്ടായി.

ഞായറാഴ്ച കല്യാണസദ്യ കഴിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാലിന്യം ഞാണങ്കൈയില്‍ തള്ളിയത്. നായ്ക്കളും കാക്കകളും കടിച്ചുവലിച്ച് ഇവ റോഡിലേക്കുമെത്തി. ദുര്‍ഗന്ധം പരന്നുതുടങ്ങിയതോടെ പരിസരവാസികള്‍ മാലിന്യത്തില്‍ തിരച്ചില്‍നടത്തി തള്ളിയവരെ കണ്ടെത്തുകയായിരുന്നു. മാലിന്യത്തില്‍നിന്ന് കിട്ടിയ ബാഡ്ജ്, ബാങ്ക് രശീതി തുടങ്ങിയവയുടെ സഹായത്തോടെയാണ് നാട്ടുകാര്‍ ആളെ കണ്ടെത്തിയത്.

നാട്ടുകാര്‍ ചന്തേരയിലെ മജീദിന്റെ വീട്ടിലെത്തി നിക്ഷേപിച്ച മാലിന്യം തിരകെയെടുക്കണമെന്നാവശ്യപ്പെട്ടു. വിവരമറിഞ്ഞ് ചന്തേര പോലീസുമെത്തി. അതോടെ മജീദും സഹായികളുമെത്തി മാലിന്യം മുഴുവനും തിരികെ ലോറിയില്‍ കയറ്റി. ക്ഷുഭിതരായ നാട്ടുകാര്‍ക്കിടയില്‍നിന്ന് കൈയേറ്റശ്രമവും ഉണ്ടായി. ഇതിനിടയില്‍ മജീദിനെ സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ചെറുവത്തൂരില്‍ നാട്ടുകാര്‍ ഒരു കാര്‍ തടഞ്ഞ് ടയറിലെ കാറ്റഴിക്കുകയും ചെയ്തു.

മാലിന്യം തള്ളിയവര്‍ക്കെതിരെ കേസെടുക്കുമെന്നും ലോറി പോലീസ് കസ്റ്റഡിയിലെടുക്കുമെന്നുമുള്ള ചന്തേര എസ്.ഐ. പി.വി.രാജന്റെ ഉറപ്പിലാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. പകര്‍ച്ചവ്യാധി ഉണ്ടാകാന്‍ സാധ്യതയുള്ള മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് എം.എ.മജീദിനെതിരെ കേസെടുത്ത് കസ്റ്റഡിലെടുത്തതായി എസ്.ഐ. പി.വി.രാജന്‍ പറഞ്ഞു.

Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyWed Dec 03, 2014 7:53 am

വിവാഹക്ഷണക്കത്തിനൊപ്പം ഒരു കോടി !

ബെയ്‌ജിംഗ്‌: ചൈനീസ്‌ ദമ്പതികളുടെ ക്ഷണക്കത്ത്‌ ലഭിച്ചിരുന്നെങ്കില്‍! ദോന്‍ഗ്വാന്‍ പ്രവിശ്യയിലെ കോടീശ്വരനാണു വിവാഹക്ഷണക്കത്തിനൊപ്പം ആകെ ഒരു കോടി രൂപയോളം നല്‍കി നാട്ടുകാരെ ഞെട്ടിച്ചത്‌.

വിവാഹക്ഷണ പത്രത്തിനൊപ്പം പണം നല്‍കുന്നതു ചൈനയിലെ കീഴ്‌വഴക്കമാണ്‌. എന്നാല്‍ ഇവര്‍ നല്‍കിയ തുകയാണ്‌ ഏവരെയും അത്ഭുതപ്പെടുത്തിയത്‌. ചൈനയിലെ പ്രമുഖ ഇ-കൊമേഴ്‌സ്‌ സ്‌ഥാപനത്തിന്റെ ഉടമയാണു വരന്‍. ക്ഷണക്കത്തിനൊപ്പം 100 രൂപ മുതല്‍ 1,000 രൂപ വരെയാണ്‌ ഇയാള്‍ നല്‍കിയത്‌. വിവാഹത്തിനെത്തുന്നവരുടെ യാത്രയ്‌ക്കായി വിലകൂടിയ കാറുകളും സജ്‌ജീകരിച്ചിരുന്നു. വരന്റെയും വധുവിന്റെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyFri Dec 05, 2014 10:46 am

നിയമസഭാ മന്ദിരത്തിൽ മന്ത്രിമാർ കയറിയ ലിഫ്റ്റ് പൊട്ടിവീണു
interesting readings-10 22974

തിരുവനന്തപുരം: നിയമസഭയിൽ ലിഫ്റ്റ് പൊട്ടിവീണ് മൂന്ന് മന്ത്രിമാർക്ക് നിസാര പരിക്കേറ്റു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. നിയമസഭയിലെ ഡോക്ടർമാർ ഇവരെ പരിശോധിച്ചു. പരിക്ക് സാരമുള്ളതല്ല.

രാവിലെ 8.45നായിരുന്നു സംഭവം. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചിച്ച് സഭ രാവിലെ പിരിഞ്ഞിരുന്നു. തുടർന്ന് പുറത്തേക്കിറങ്ങാനുള്ള ലിഫ്റ്റിൽ കയറിയപ്പോഴാണ് ദുരന്തം ഉണ്ടായത്. ഇരുമ്പുവടം പൊട്ടി ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റിന്റെ ചെയിൻ സ്ളിപ്പായതെന്നാണ് പൊലീസ് പറയുന്നത്.

സംഭവം നടന്നതോടെ സുരക്ഷാ ജിവനക്കാർ ഓടിയെത്തി മന്ത്രിമാരെ പുറത്തെത്തിച്ചു. ആറാം നമ്പർ വി.ഐ.പി. ലിഫ്റ്റായിരുന്നു പൊട്ടിവീണത്. ഒന്നാംനിലയിൽ നിന്ന് ലിഫ്റ്റ് ഭൂഗർഭ നിലയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ മന്ത്രിമാർ ഭയന്നുപോയി. ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിമാരെ പ്രഥമ ശുശ്രൂഷയ്ക്ക് വിധേമാക്കിയത്. മന്ത്രിമാർക്കും എം.എൽ.എമാർക്കും മാത്രമുള്ള വി.ഐ.പി ലിഫ്റ്റാണ് വില്ലനായത്.

സഭാ സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് ലിഫ്റ്റുകൾ അറ്റകുറ്റപ്പണി നടത്താറുണ്ട്. ഇക്കുറിയും അത് നടത്തിയെന്നാണ് അധികൃതരുടെ വാദം. അതിനായി ഫണ്ടും അനുവദിച്ചിരുന്നു. എന്നിട്ടും ലിഫ്റ്റ് പൊട്ടിവീണത് ഗുരുതരമായ സംഭവമാണ്. ഇതേപ്പറ്റി ഉന്നതതല അന്വേഷണം ഉടൻ ഉണ്ടായേക്കും.

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptySat Dec 06, 2014 4:12 pm

parutty wrote:
നിയമസഭാ മന്ദിരത്തിൽ മന്ത്രിമാർ കയറിയ ലിഫ്റ്റ് പൊട്ടിവീണു
interesting readings-10 22974

തിരുവനന്തപുരം: നിയമസഭയിൽ ലിഫ്റ്റ് പൊട്ടിവീണ് മൂന്ന് മന്ത്രിമാർക്ക് നിസാര പരിക്കേറ്റു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. നിയമസഭയിലെ ഡോക്ടർമാർ ഇവരെ പരിശോധിച്ചു. പരിക്ക് സാരമുള്ളതല്ല.

രാവിലെ 8.45നായിരുന്നു സംഭവം. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചിച്ച് സഭ രാവിലെ പിരിഞ്ഞിരുന്നു. തുടർന്ന് പുറത്തേക്കിറങ്ങാനുള്ള ലിഫ്റ്റിൽ കയറിയപ്പോഴാണ് ദുരന്തം ഉണ്ടായത്. ഇരുമ്പുവടം പൊട്ടി ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റിന്റെ ചെയിൻ സ്ളിപ്പായതെന്നാണ് പൊലീസ് പറയുന്നത്.

സംഭവം നടന്നതോടെ സുരക്ഷാ ജിവനക്കാർ ഓടിയെത്തി മന്ത്രിമാരെ പുറത്തെത്തിച്ചു. ആറാം നമ്പർ വി.ഐ.പി. ലിഫ്റ്റായിരുന്നു പൊട്ടിവീണത്. ഒന്നാംനിലയിൽ നിന്ന് ലിഫ്റ്റ് ഭൂഗർഭ നിലയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ മന്ത്രിമാർ ഭയന്നുപോയി. ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിമാരെ പ്രഥമ ശുശ്രൂഷയ്ക്ക് വിധേമാക്കിയത്. മന്ത്രിമാർക്കും എം.എൽ.എമാർക്കും മാത്രമുള്ള വി.ഐ.പി ലിഫ്റ്റാണ് വില്ലനായത്.

സഭാ സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് ലിഫ്റ്റുകൾ അറ്റകുറ്റപ്പണി  നടത്താറുണ്ട്. ഇക്കുറിയും അത് നടത്തിയെന്നാണ് അധികൃതരുടെ വാദം. അതിനായി ഫണ്ടും അനുവദിച്ചിരുന്നു. എന്നിട്ടും ലിഫ്റ്റ് പൊട്ടിവീണത് ഗുരുതരമായ സംഭവമാണ്. ഇതേപ്പറ്റി ഉന്നതതല അന്വേഷണം ഉടൻ ഉണ്ടായേക്കും.

Lift kedayi kaanum-Mantrimaarkku oru chukkum sambhavichu kaanilla
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyTue Dec 09, 2014 10:44 am

മുട്ടയിടാന്‍ കരിമൂര്‍ഖന്‍ കയറിയത് പഞ്ചായത്ത് ഓഫീസില്‍

കുമളി: മുട്ടയിടാന്‍ ഇടംതേടി പെണ്‍കരിമൂര്‍ഖന്‍ കയറിയത് പഞ്ചായത്ത് ഓഫീസില്‍. കുമളിയിലാണ് സംഭവം.
കാടുപിടിച്ചുകിടക്കുന്ന പഞ്ചായത്ത് ഓഫീസ് പരിസരത്തേക്കാള്‍, മുട്ടയിടാന്‍ നല്ലത് പഞ്ചായത്ത് ഓഫീസിനകംതന്നെയെന്ന് കണ്ടെത്തിയ പാമ്പ് കയറിക്കൂടിയത് താഴത്തെ നിലയിലെ മുറിയിലാണ്.

മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി പാമ്പിനെ കണ്ട് ഇറങ്ങിയോടി. പഞ്ചായത്ത് അധികൃതര്‍ പാമ്പുകളെ പിടിക്കാന്‍ വിദഗ്ധനായ തേക്കടിയിലെ വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ അബീഷിന്റെ സഹായം തേടി. പിടിക്കാനെത്തിയപ്പോള്‍ പെണ്‍ശൗര്യത്തോടെ ചീറ്റിക്കൊണ്ട്, ഒരു കൈനോക്കാന്‍ തയ്യാറായ പെണ്‍കരിമൂര്‍ഖനെ നിമിഷങ്ങള്‍കൊണ്ട് അബീഷ് വരുതിയിലാക്കി. തുടര്‍ന്ന് വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. ആറടി നീളവും പത്തിക്ക് കൂടുതല്‍ വലിപ്പവുമുള്ളതാണ് പാമ്പ്. അപൂര്‍വ ഇനമായതിനാല്‍ മുട്ടിയിടുന്നതുവരെ ഇതിനെ വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyThu Dec 11, 2014 8:17 am

ഈ വീഡിയോ ഗെയിം ഒന്നുതീര്‍ന്നോട്ടെ: എന്നിട്ടാകാം നിയമസഭാ ചര്‍ച്ച

ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ ശീതകാലസമ്മേളനത്തിനിടെ എം. എല്‍.എ.മാര്‍ മൊബൈല്‍ഫോണില്‍ വീഡിയോ ഗെയിം കളിക്കുന്ന ദൃശ്യം പുറത്തായത് വിവാദമായി.

കരിമ്പുകര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സജീവമായി ചര്‍ച്ച നടക്കുമ്പോഴാണ് ബി.ജെ.പി.യുടെ രണ്ട് എം.എല്‍.എ.മാര്‍ മൊബൈല്‍ ഫോണില്‍ സജീവമായത്. വീഡിയോ ഗെയിം കളിക്കുന്നതും രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ആസ്വദിക്കുന്നതും ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ഇതോടൊപ്പം മൊബൈല്‍ഫോണില്‍ വന്ന സന്ദേശങ്ങള്‍ വായിക്കുന്നതും കാണാമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, സിനിമാതാരങ്ങള്‍ എന്നിവരുടെ ചിത്രം ആസ്വദിക്കുന്നത് ടി.വി. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

പ്രഭു ചവാന്‍, യു.ബി. ബനാഗര്‍ എന്നിവരാണ് വിവാദത്തിലായത്. എന്നാല്‍, മൊബൈല്‍ഫോണിലെ സന്ദേശങ്ങള്‍ തുറന്നുനോക്കിയതില്‍ എന്താണ് അപാകമെന്ന് എം.എല്‍.എ.മാര്‍ ചോദിച്ചു. സര്‍ക്കാറിനെതിരെ ബി.ജെ.പി. നേതാക്കള്‍ ആഞ്ഞടിക്കുമ്പോഴാണ് പാര്‍ട്ടിയിലെ എം.എല്‍. എ.മാര്‍ മൊബൈല്‍ഫോണില്‍ കളിച്ചും ചിത്രങ്ങള്‍ കണ്ടും സമയം കളയുന്നതെന്ന ആരോപണവും ശക്തമായി. സംഭവത്തെ ജനതാദളും കോണ്‍ഗ്രസ്സും വിമര്‍ശിച്ചു. രാഷ്ട്രീയക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള പ്രവൃത്തിയെന്ന് ജനതാദള്‍ (എസ്.) ആരോപിച്ചു.

2012-ല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ബി.ജെ.പി.യുടെ എം. എല്‍.എമാര്‍ മൊബൈല്‍ഫോണില്‍ അശ്ലീല ദൃശ്യം കാണുന്നത് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyFri Dec 12, 2014 10:44 am

കിസ് ഫോര്‍ ചിക്കന്‍ ; പക്ഷിപ്പനിക്കും പുല്ലുവില

തിരുവനന്തപുരം: പക്ഷിപ്പനിയെ പേടിച്ച് കോഴിയിറച്ചി കഴിക്കാതിരുന്നവരെല്ലാം വ്യാഴാഴ്ച ആ പേടി മാറ്റിെവച്ചു. പുത്തരിക്കണ്ടം മൈതാനിയില്‍ ഒരുക്കിയ സൗജന്യ മെഗാ ചിക്കന്‍ ഭക്ഷ്യമേളയിലേക്കെത്തിയത് ആയിരങ്ങളാണ്. സ്ത്രീകളും പുരുഷന്‍മാരുമടക്കം നിരവധിപേര്‍ വൈകീട്ട് പുത്തരിക്കണ്ടത്തേക്ക് എത്തി. കിഴക്കേക്കോട്ടയിലെ ഗതാഗതക്കുരുക്കിന്റെ കാരണം അന്വേഷിച്ചെത്തിയവരും മേളയില്‍ ഭക്ഷണത്തിനായി ക്യൂ നിന്നു.

ചപ്പാത്തി, മുട്ട പുഴുങ്ങിയത്, ഓംലറ്റ്, ചിക്കന്‍ കറി, ചിക്കന്‍ െ്രെഫ തുടങ്ങിയ വിഭവങ്ങളാണ് മേളയില്‍ വിളമ്പിയത്. ഉദ്ഘാടന പ്രസംഗം കേള്‍ക്കുന്നതിനുള്ള സാവകാശം പോലും ഇല്ലാതെയാണ് മേളയിലെത്തിയവര്‍ നിന്നത്. ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മില്‍ ചില വാക്കേറ്റങ്ങളുമുണ്ടായി. തലസ്ഥാനവാസികള്‍ പലരും കുടുംബസമേതമാണ് ഭക്ഷണം കഴിക്കാനെത്തിയത്. അഞ്ച് കൗണ്ടറുകളും വി.ഐ.പികള്‍ക്കായി പ്രത്യേക കൗണ്ടറുകളുമുണ്ടായിരുന്നു. വിളമ്പല്‍ ആരംഭിച്ചതോടെ വിളമ്പുകാരെ തള്ളിമാറ്റിയാണ് ഇവര്‍ ചിക്കനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഉദ്ഘാടനത്തിന് എത്താമെന്ന് പറഞ്ഞ മന്ത്രിമാര്‍ എത്താഞ്ഞതിനാല്‍ ഇ.പി. ജയരാജന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.

ചില സ്ഥാപിത താത്പര്യക്കാര്‍ കോഴിക്കൃഷിക്കെതിരെ കുപ്രചാരണം നടത്തുകയാണെന്നും മേഖലയെ തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും എം.എല്‍.എ ആരോപിച്ചു. കെ.എസ്.പി.ഡബ്ല്യു.സി ചെയര്‍മാന്‍ കെ. പദ്മരാജന്‍, വെറ്ററിനറി സര്‍വകലാശാല സംരംഭകത്വ വിഭാഗം മേധാവി ടി.പി. സേതുമാധവന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ വി. ബ്രഹ്മാനന്ദന്‍, പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ നൗഷാദ് അലി എന്നിവര്‍ പങ്കെടുത്തു. കെപ്‌കോ, വെറ്ററിനറി സര്‍വകലാശാല, വെങ്കിടേശ്വര ഹാച്ചറീസ്, നാഷണല്‍ എഗ് കോഓര്‍ഡിനേഷന്‍ കമ്മറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു മേള.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyFri Dec 12, 2014 6:21 pm

interesting readings-10 143614 interesting readings-10 143614 interesting readings-10 273938
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyFri Dec 12, 2014 6:36 pm

ROHITH NAMBIAR wrote:

interesting readings-10 566730
free ennu paranjal chadi veezhan malayalikale kazhinje ullu aarum interesting readings-10 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyFri Dec 12, 2014 8:02 pm

[You must be registered and logged in to see this image.]
snapdealil ninnu iphone order cheytha punekkaaranu kittiyathu marakashnangal....cash on delivery aayathondu kaasu koduthilla:giggle:
[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptySat Dec 13, 2014 9:13 am

Abhijit wrote:
[You must be registered and logged in to see this image.]
snapdealil ninnu iphone order cheytha punekkaaranu kittiyathu marakashnangal....cash on delivery aayathondu kaasu koduthilla:giggle:
[You must be registered and logged in to see this link.]
interesting readings-10 407681 marakashnagal interesting readings-10 143614 interesting readings-10 143614
ath nannayi.
snapdeal allenkilum shariyalla avarude service ellam moshama. order cheyal late aye kottullu interesting readings-10 855112
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptySat Dec 13, 2014 3:49 pm

അണ്ടിപ്പരിപ്പിന്റെ പേരില്‍ വിമാനം വൈകി : ചെയര്‍മാന്റെ മകള്‍ മാപ്പുപറഞ്ഞു

സോള്‍: വിമാനത്തില്‍ അണ്ടിപ്പരിപ്പ് വിതരണം ചെയ്ത പാത്രം ശരിയായില്ലെന്ന കാരണത്താല്‍ വിമാനം തിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയ കൊറിയാ എയര്‍ലൈന്‍സ് ചെയര്‍മാന്റെ മകള്‍ മാപ്പു പറഞ്ഞു. ചെയര്‍മാന്‍ ചോ യാങ് ഹോയുടെ മകളും എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഹെതര്‍ ചോയാണ് വിവാദ നായിക. വിമാനം വൈകിയത് ദക്ഷിണ കൊറിയയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. . ഹെതര്‍ ചോയയ്ക്ക് എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവെക്കേണ്ടിയും വന്നു.

മകളുടെ നടപടിയില്‍ ചോ യാങ് ഹോയും മാപ്പുപറഞ്ഞു. കൊറിയാ എയര്‍ലൈന്‍സിന്റെ ഹോട്ടല്‍ ശൃംഖലയുടെ സി.ഇ.ഒ. പദവി ഉള്‍പ്പെടെ നാല് പദവികള്‍ കൂടി ഹെതര്‍ ചോ വഹിക്കുന്നുണ്ട്. ഈ സ്ഥാനങ്ങള്‍ കൂടി അവര്‍ രാജിവെക്കുമെന്ന് ചോയാങ് ഹോ പറഞ്ഞു.

ഡിസംബര്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ നിന്ന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. പാത്രത്തിന് പകരം സഞ്ചിയില്‍ അണ്ടിപ്പരിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ചോ രോഷാകുലയാകുകയും വിമാനം തിരിച്ചുവിടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptySat Dec 13, 2014 3:51 pm

PostSubject: Re: interesting readings-10   interesting readings-10 EmptySat Dec 13, 2014 3:54 pm

midhun wrote:
ROHITH NAMBIAR wrote:

interesting readings-10 143614 interesting readings-10 143614 interesting readings-10 273938
interesting readings-10 566730
free ennu paranjal chadi veezhan malayalikale kazhinje ullu aarum interesting readings-10 143614

shariya interesting readings-10 143614 interesting readings-10 143614 interesting readings-10 143614 interesting readings-10 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptySun Dec 14, 2014 9:22 am

ചന്ദ്രനിലേക്കു പോസ്‌റ്റല്‍ സര്‍വീസ്‌ !

ന്യൂയോര്‍ക്ക്‌: ചന്ദ്രനിലേക്കു പാര്‍സല്‍ അയയ്‌ക്കണോ? വെറും 27,600 രൂപ നല്‍കിയാല്‍ മതി. ഭാവി തലമുറയ്‌ക്കായി ചന്ദ്രനില്‍ നിക്ഷേപിക്കാന്‍ തങ്ങളുടെ പദ്ധതി വഴി കഴിയുമെന്നാണു മൂണ്‍മെയിലിന്റെ നിലപാട്‌.
ജന്മദിനം, വിവാഹ വാര്‍ഷികം എന്നിവ ആഘോഷിക്കാന്‍ ചന്ദ്രനിലേക്കു വസ്‌തുക്കള്‍ അയയ്‌ക്കാന്‍ കഴിയുമെന്നു അസ്‌ട്ര?ബോട്ടിക്‌ സി.ഇ.ഒ. ജോണ്‍ ത്രോംടണ്‍ പറഞ്ഞു. ഉപയോക്‌താക്കള്‍ നല്‍കുന്ന വസ്‌തുക്കള്‍ ബഹിരാകാശ വാഹനത്തിന്റെ സഹായത്തോടെ ചന്ദ്രനില്‍ നിക്ഷേപിക്കാനാണു പദ്ധതി.ഇവ നിക്ഷേപിച്ച സ്‌ഥലത്തിന്റെ വിവരവും അവിടെനിന്നുള്ള ചിത്രങ്ങളും തെളിവായി ഉപയോക്‌താക്കള്‍ക്കു നല്‍കും.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യ മെയില്‍ ചന്ദ്രനിലെത്തുമെന്നാണു സംരംഭകര്‍ പറയുന്നത്‌. 262 കിലോഗ്രാം വരെ ഭാവമുള്ള വസ്‌തുക്കള്‍ ഇങ്ങനെ അയയ്‌ക്കാന്‍ കഴിയും. സ്‌പേസ്‌എക്‌സ്‌ റോക്കറ്റില്‍ ചന്ദ്രനിലേക്കുള്ള "കത്തു"കള്‍ അയയ്‌ക്കാനാണു നീക്കം. തല്‍ക്കാരും ക്യാപ്‌സൂള്‍ വലുപ്പത്തിലുള്ള വസ്‌തുക്കള്‍ മാത്രമാണു മൂണ്‍മെയില്‍ സ്വീകരിക്കുന്നത്‌. ഇങ്ങനെ ചന്ദ്രനില്‍ വിക്ഷേപിക്കുന്ന വസ്‌തുക്കളെ ഭാവി തലമുറയ്‌ക്കു കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്യാന്‍ കഴിയുമെന്നു മൂണ്‍മെയില്‍ വിശ്വസിക്കുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyMon Dec 15, 2014 7:59 am

വസ്‌ത്ര സങ്കല്‍പങ്ങള്‍ മാറുന്നു; ഇനി 3ഡി പ്രിന്റഡ്‌ വസ്‌ത്രങ്ങള്‍ ധരിക്കാം -

ന്യൂയോര്‍ക്ക്‌: ഇനി ന്യൂജനറേഷന്‍ വസ്‌ത്രങ്ങളുടെ കാലം. വസ്‌ത്രശാലകളോ തയ്യല്‍ വിദഗ്‌ധരോ ആവശ്യമില്ലാത്ത സാങ്കേതിക വിദ്യ നേര്‍വസ്‌ സിസ്‌റ്റം എന്ന സ്‌ഥാപനമാണ്‌ അവതരിപ്പിച്ചത്‌.
3ഡി പ്രിന്റിംഗ്‌ സാങ്കേതിക വിദ്യ വസ്‌ത്രങ്ങളുടെ ലോകത്തെത്തിക്കാനുള്ള ഇവരുടെ ശ്രമം ഭാഗിക വിജയമായെന്നാണു ഫാഷന്‍ വിദഗ്‌ധരുടെ നിഗമനം.
എന്നാല്‍ ആദ്യമായി ഇങ്ങനെ തയാറാക്കിയ ഗൗണിന്റെ വില കേട്ടാല്‍ നാം ഞെട്ടിപ്പോകും. 1,90,000 രൂപ. ആദ്യ ഗൗണ്‍ പൂര്‍ത്തിയാക്കാന്‍ 48 മണിക്കൂര്‍ എടുത്തു.
പുതിയ വസ്‌ത്രത്തിനുള്ള തയാറെടുപ്പാണ്‌ ഏറെ ശ്രദ്ധേയം. ഇവ വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്‌തിയുടെ ശരീരം സ്‌കാന്‍ ചെയ്യുകയാണ്‌ ആദ്യഘട്ടം. തുടര്‍ന്നു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇഷ്‌ടമുള്ള മാതൃക തീരുമാനിക്കാം.
തുണിയുടെ കടുപ്പം , സുതാര്യത, നിറം എന്നിവയും ഉപയോക്‌താവിനു തീരുമാനിക്കാം.
അവസാനം നൈലോണ്‍ പൗഡര്‍ അടിസ്‌ഥാനമാക്കിയുള്ള 3ഡി പ്രിന്റിംഗിലൂടെ വസ്‌ത്രം തയാറാക്കും.
മറ്റുതുണിത്തരങ്ങള്‍ക്കൂടി ഈ മാര്‍ഗമുപയോഗിച്ചു പ്രിന്റ്‌ ചെയ്‌തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നു കമ്പനി സ്‌ഥാപക ജെസിക്ക റൊസെന്‍ക്രാന്റ്‌സ്‌ അറിയിച്ചു. തുന്നല്‍പ്പാടുകള്‍ ഇല്ലാത്ത വസ്‌ത്രം കൂടുതല്‍പ്പേര്‍ക്ക്‌ ഇഷ്‌ടപ്പെടുമെന്നാണു ഫാഷന്‍ വിദഗ്‌ധരുടെ നിലപാട്‌.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyTue Dec 16, 2014 10:39 am

ഭര്‍ത്താവിന്റെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ ദുരിതമായി; വയോധിക 19 ലക്ഷം തിരിച്ചടയ്‌ക്കണമെന്നു ബാങ്ക്‌

തൃശൂര്‍: സ്വാതന്ത്ര്യ സമരസേനാനിയായ ഭര്‍ത്താവിന്റെ പെന്‍ഷന്‍ വാങ്ങിയതു തിരിച്ചടയ്‌ക്കണമെന്ന ബാങ്ക്‌ നിലപാടിനു മുന്നില്‍ വിധവയായ എണ്‍പത്തിനാലുകാരി പകച്ചുനില്‍ക്കുന്നു.
ഭര്‍ത്താവിന്റെ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കേ മുന്‍കൂര്‍ നോട്ടീസ്‌ പോലും നല്‍കാതെയാണു 19 ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്ന്‌ അറിയിച്ചിരിക്കുന്നത്‌. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു ജയില്‍വാസം അനുഭവിച്ചതിനു താമ്രപത്രം നല്‍കി രാജ്യം ആദരിച്ച തൃശൂര്‍ മാരാര്‍റോഡില്‍ പരേതനായ കെ.എന്‍. മേനോന്റെ വിധവ റിട്ട. ഹെഡ്‌മിസ്‌ട്രസ്‌ പാര്‍വതിഅമ്മയ്‌ക്കാണു സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ ദുരിതമായത്‌.
2000 ല്‍ വരുത്തിയ നിയമപരിഷ്‌കാരത്തെ തുടര്‍ന്നു കേന്ദ്രപെന്‍ഷന്‌ അന്നുമുതല്‍ അര്‍ഹതയില്ലെന്നാണു ബാങ്ക്‌ പറയുന്നത്‌. എന്നാല്‍, 14 വര്‍ഷം ഇക്കാര്യം ഇവരെ അറിയിച്ചതുമില്ല. തങ്ങളുടെ അനാസ്‌ഥയ്‌ക്കു മറയിടാന്‍ വയോധികയുടെ തലയില്‍ അമിതഭാരം കെട്ടിവച്ചു തടിതപ്പാനാണ്‌ ഉദ്യോഗസ്‌ഥ ശ്രമം. മുതിര്‍ന്ന അംഗം, വിധവ, സ്‌ത്രീ തുടങ്ങിയ പരിഗണനകള്‍ ഒന്നുമില്ലാതെ കടുത്തനിലപാടു സ്വീകരിച്ചത്‌ ഇവര്‍ക്കു മാനസിക ആഘാതമായി. കുറുപ്പംറോഡ്‌ എസ്‌.ബി.ടി. ശാഖയിലാണു കേട്ടുകേള്‍വിയില്ലാത്ത നടപടി.
2000 ല്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്‌തുവെന്നു പറയുന്നുണ്ടെങ്കിലും ഒരു അറിയിപ്പും ഇതുവരെയും നല്‍കിയിരുന്നില്ല. പ്രായത്തിന്റെ അവശതകള്‍ക്കിടയില്‍ മാനസികവ്യഥ സമ്മാനിച്ചു പീഡിപ്പിക്കുന്ന ബാങ്ക്‌ അധികൃതര്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണിതെന്നു പറഞ്ഞു കൈമലര്‍ത്തി.
മറ്റു സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കില്‍ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങാനാകില്ലെന്നാണത്രേ പുതിയ ചട്ടം.
എങ്കില്‍ ഇത്രയുംകാലം അതുസംബന്ധിച്ചു നടപടിയെടുക്കാതിരുന്നതാണു ദുരൂഹമായത്‌. ഭര്‍ത്താവിന്റെ സ്വാതന്ത്ര്യസമര കേന്ദ്രപെന്‍ഷനും സംസ്‌ഥാന സര്‍ക്കാരിന്റെ പെന്‍ഷനും എസ്‌.ബി.ടിയുടെ ഒരേ ബാങ്ക്‌ അക്കൗണ്ടിലാണു ലഭിക്കുന്നത്‌. അതിനാല്‍ രണ്ടുപെന്‍ഷന്‍ വാങ്ങുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നു പറയാനും അധികൃതര്‍ക്കു കഴിയാത്ത സ്‌ഥിതി.
അതിനിടെ ചട്ടവിരുദ്ധമായി സംസ്‌ഥാനസര്‍ക്കാരിന്റെ സര്‍വീസ്‌ പെന്‍ഷന്‍ തുക അടയ്‌ക്കുന്ന അക്കൗണ്ടില്‍നിന്ന്‌ ആറുലക്ഷം രൂപ ബാങ്ക്‌ തടഞ്ഞുവച്ചതും വിവാദമായി. പെന്‍ഷന്‍ തുക ഒരുനിലയ്‌ക്കും മരവിപ്പിക്കരുതെന്ന ചട്ടം ലംഘിച്ച ബാങ്കിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണു കുടുംബാംഗങ്ങള്‍.
പെന്‍ഷന്‍ നിയന്ത്രണം സംബന്ധിച്ചു ബാങ്കിനെ അറിയിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ഗുണഭോക്‌താവിനെ അറിയിക്കണമെന്ന സാമാന്യമര്യാദയും ലംഘിച്ചു. 2000 ല്‍ നിയമഭേദഗതി വരുത്തിയെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ പരസ്യമാക്കിയിട്ടുമില്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyWed Dec 17, 2014 11:16 am

നാല്‌ മണിക്കൂറിനുള്ളില്‍ ലോകം ചുറ്റാം, സ്‌കൈലോണിലൂടെ!

ലണ്ടന്‍: പ്രഭാത ഭക്ഷണം ഫ്രാന്‍സില്‍, ഉച്ചയ്‌ക്ക് ജപ്പാനില്‍ ലഞ്ച്‌, ഡിന്നര്‍ പാരീസില്‍! ഇത്‌ അസാധ്യമൊന്നുമല്ല. എന്നാല്‍ ഇവയെല്ലാം ഒരു ദിവസംകൊണ്ട്‌ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തുകയാണ്‌ ബ്രിട്ടീഷ്‌ വിമാന കമ്പനിയായ റിയാക്ഷന്‍ എഞ്ചിന്‍സ്‌.
ലോകം മുഴുവന്‍ വെറും നാലുമണിക്കൂര്‍ കൊണ്ട്‌ ചുറ്റാന്‍ ശേഷിയുള്ള 'സ്‌കൈലോണ്‍' എന്ന അതിവേഗ വിമാനത്തിന്റെ പണിപ്പുരയിലാണ്‌ ഇവര്‍. ഇതിനായി വായുവിനെ പോയിന്റ്‌ പൂജ്യം ഒന്ന്‌ സെക്കണ്ടില്‍ 1000 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ തണുപ്പിക്കാന്‍ കഴിയുന്ന സേബര്‍ എഞ്ചിന്റെ നിര്‍മാണം പുരോഗണിക്കുന്നതായും കമ്പനി അറിയിച്ചു. ശബ്‌ദത്തെക്കാള്‍ അഞ്ച്‌ മടങ്ങ്‌ വേഗതയില്‍ സഞ്ചരിക്കാന്‍ വിമാനത്തെ ഇത്‌ സഹായിക്കും.
അതിവേഗ വിമാനത്തിന്റെ 'ലാപ്‌ക്യാറ്റ്‌ എ2' പാസഞ്ചര്‍ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായാല്‍ അതിവേഗത്തിലുളള ലോകം ചുറ്റല്‍ യാഥാര്‍ഥ്യമാവും. വിമാനത്തില്‍ 300 യാത്രക്കാര്‍ക്ക്‌ ഒരേസമയം അതിവേഗ യാത്ര നടത്താനുളള സൗകര്യമുണ്ടായിരിക്കും.
കാഴ്‌ചയില്‍ മറ്റ്‌ വിമാനങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ്‌ സ്‌കൈലോണ്‍. ആകാശക്കാഴ്‌ച്ചകള്‍ യാത്രക്കാര്‍ക്ക്‌ ജനാലവഴി കാണാന്‍ സാധിക്കില്ലെന്നതും മറ്റൊരു പ്രത്യേകത. ഇതിന്‌ പകരമായി ക്യാബിനിലെ സ്‌ക്രീനിലൂടെ ഇവ യാത്രക്കാരുടെ മുന്‍പിലെത്തും. 82 മീറ്റര്‍ നീളമുള്ള വിമാനത്തിന്റെ വില 1.1 ബില്യന്‍ യു.എസ്‌ ഡോളറാണ്‌. പരീക്ഷണ പറക്കലുകള്‍ക്ക്‌ ശേഷം 2019 ഓടെ വിമാനം ലോകം ചുറ്റിത്തുടങ്ങും.
നിലവില്‍ ശൂന്യാകാശ യാത്രകള്‍ക്കാണ്‌ സ്‌കൈലോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്‌. ഈ യാത്രകളില്‍ 15 ടണ്‍ ഓളം ഭാരം വഹിക്കുവാനും വിമാനത്തിനാവും. ലോകം ചുറ്റുന്നതിനൊപ്പം യാത്രക്കാരുമായി ശൂന്യാകാശത്തും ആധിപത്യം സ്‌ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും കമ്പനി പങ്കുവെച്ചു. ഏകദേശം 435,000 യുഎസ്‌ ഡോളറാവും ഇതിനായി ഒരു യാത്രക്കാരന്‌ ചിലവ്‌ പ്രതീക്ഷിക്കുന്നത്‌.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyThu Dec 18, 2014 1:01 pm

ചൊവ്വയില്‍ മീഥേന്‍ കണ്ടെത്തി, ജീവസാന്നിധ്യത്തിന് സാധ്യത

മിയാമി: ജീവന്‍ നിലനിന്നിരുന്നതിന്റെ സൂചന നല്‍കി ചൊവ്വയില്‍ നാസയുടെ ക്യൂരിയോസിറ്റി റോവര്‍, മീഥേന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി. എന്നാല്‍, വാതകത്തിന്റെ ഉറവിടം എവിടെനിന്നാണെന്നത് വ്യക്തമായിട്ടില്ല.

അമേരിക്കാ ജേണല്‍ സയന്‍സിലാണ് 2012 മുതല്‍ ചൊവ്വാപ്രതലത്തില്‍ പര്യവേക്ഷണം നടത്തുന്ന റോവറിന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ഭൂമിയില്‍ മുഖ്യമായും ജീവികളില്‍നിന്നാണ് മീഥേന്‍ ഉണ്ടാവുന്നത്. ചൊവ്വയില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിന്റെ തെളിവാകാം മീഥേന്‍ സാന്നിധ്യമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍, പെട്ടെന്ന് മീഥേന്‍ സാന്നിധ്യം കൂടിയതോതില്‍ ഉണ്ടാവാനും ആഴ്ചകള്‍കൊണ്ട് അപ്രത്യക്ഷമാവാനും കാരണമെന്തെന്നത് ഗവേഷകരെ കുഴക്കുകയാണ്.

മീഥേന്‍ സാന്നിധ്യം ചൊവ്വയില്‍ ജീവന്‍ കണ്ടെത്തിയതിന്റെ തെളിവായി കണക്കാക്കാനായിട്ടില്ലെന്ന് നാസാ ശാസ്ത്രജ്ഞന്‍ ജോണ്‍ ഗ്രോസിങ്കര്‍ പറഞ്ഞു. ''ആവേശകരമായ കണ്ടെത്തലാണിത്. റോവര്‍ ചൊവ്വയിലെ പാറകള്‍ തുളച്ച് ശേഖരിച്ച വസ്തുക്കളില്‍ കണ്ടെത്തിയ മീഥേന്‍ സാന്നിധ്യം ഗ്രഹത്തില്‍ മുമ്പോ ഇപ്പോഴോ ജീവന്‍ നിലനില്‍ക്കുന്നതിന്റെ സൂചനകളാവാം. എന്നാല്‍, ഇക്കാര്യം ഉറപ്പിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്'' - ഗ്രോസിങ്കര്‍ വ്യക്തമാക്കി.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyFri Dec 19, 2014 9:19 am

രാജീവ്ഗാന്ധിയുടെ ജാതകം തയ്യാറാക്കണമെന്ന് നെഹ്രു ആവശ്യപ്പെടുന്ന കത്ത് പുറത്താക്കി

ന്യൂഡൽഹി: ജ്യോതിഷം പുരോഗമന ആശയങ്ങൾക്ക് വിരുദ്ധമാണെന്ന വിമർശനത്തിന് തടയിടാൻ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രു കൊച്ചുമകൻ രാജീവ് ഗാന്ധിയുടെ ജാതകം ഗണിക്കാൻ ജ്യോതിഷിയെ തേടിക്കൊണ്ട് എഴുതിയ കത്ത് ബി.ജെ.പി പരസ്യപ്പെടുത്തി. 1944 ആഗസ്റ്റ് 29ന് നെഹ്റു ഹുത്തീസിംഗിന് എഴുതിയതാണ് കത്ത്.

ജാതകം എഴുതിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് മകൾ ഇന്ദിരാഗാന്ധിക്കും നെഹ്രു കത്തെഴുതിയിരുന്നു. നാഴിക വിനാഴിക വ്യത്യാസം വരാതെ ജനനസമയം കൃത്യമായി ജാതകത്തിൽ രേഖപ്പെടുത്തണമെന്ന് നെഹ്രു കത്തിൽ പറയുന്നുണ്ട്.
മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ഈയടുത്ത് ജ്യോതിഷിയെ കണ്ടത് വിവാദമായിരുന്നു. സ്മൃതി ഇന്ത്യൻ പ്രസിഡന്റ് ആവുമെന്നായിരുന്നു ജ്യോതിഷിയുടെ പ്രവചനം. അന്ധവിശ്വാസം വളർത്തി രാജ്യത്തെ ബി.ജെ.പി പിന്നോട്ടടിക്കുകയാണെന്നും നെഹ്റു രാജ്യത്തിന് നൽകിയ ശാസ്ത്രീയ അടിത്തറ ബി.ജെ.പി തകർക്കുകയാണെന്നുമായിരുന്നു കോൺഗ്രസിന്റെ ആരോപണം. വെങ്കയ്യ നായിഡു, രവി ശങ്കർ പ്രസാദ് എന്നിവരാണ് പത്രസമ്മേളനത്തിലാണ് കത്തിന്റെ കോപ്പി മാദ്ധ്യമപ്രവർത്തകർക്ക് നൽകിയത്.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyFri Dec 19, 2014 5:38 pm

parutty wrote:
രാജീവ്ഗാന്ധിയുടെ ജാതകം തയ്യാറാക്കണമെന്ന് നെഹ്രു ആവശ്യപ്പെടുന്ന കത്ത് പുറത്താക്കി

ന്യൂഡൽഹി: ജ്യോതിഷം പുരോഗമന ആശയങ്ങൾക്ക് വിരുദ്ധമാണെന്ന വിമർശനത്തിന് തടയിടാൻ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രു കൊച്ചുമകൻ രാജീവ് ഗാന്ധിയുടെ ജാതകം ഗണിക്കാൻ ജ്യോതിഷിയെ തേടിക്കൊണ്ട് എഴുതിയ കത്ത് ബി.ജെ.പി പരസ്യപ്പെടുത്തി. 1944 ആഗസ്റ്റ് 29ന് നെഹ്റു ഹുത്തീസിംഗിന് എഴുതിയതാണ് കത്ത്.

ജാതകം എഴുതിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് മകൾ ഇന്ദിരാഗാന്ധിക്കും നെഹ്രു കത്തെഴുതിയിരുന്നു. നാഴിക വിനാഴിക വ്യത്യാസം വരാതെ ജനനസമയം കൃത്യമായി ജാതകത്തിൽ രേഖപ്പെടുത്തണമെന്ന് നെഹ്രു കത്തിൽ പറയുന്നുണ്ട്.
മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ഈയടുത്ത് ജ്യോതിഷിയെ കണ്ടത് വിവാദമായിരുന്നു. സ്മൃതി ഇന്ത്യൻ പ്രസിഡന്റ് ആവുമെന്നായിരുന്നു ജ്യോതിഷിയുടെ പ്രവചനം. അന്ധവിശ്വാസം വളർത്തി രാജ്യത്തെ ബി.ജെ.പി പിന്നോട്ടടിക്കുകയാണെന്നും നെഹ്റു രാജ്യത്തിന് നൽകിയ ശാസ്ത്രീയ അടിത്തറ ബി.ജെ.പി തകർക്കുകയാണെന്നുമായിരുന്നു കോൺഗ്രസിന്റെ ആരോപണം. വെങ്കയ്യ നായിഡു, രവി ശങ്കർ പ്രസാദ് എന്നിവരാണ് പത്രസമ്മേളനത്തിലാണ് കത്തിന്റെ കോപ്പി മാദ്ധ്യമപ്രവർത്തകർക്ക് നൽകിയത്.

interesting readings-10 143614 interesting readings-10 143614 interesting readings-10 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptyFri Dec 19, 2014 6:09 pm

jyothishm congressukar nokkumallo.. ethilentha valiya karyam.. communist aayirunnel parayunnathil karyamunu..
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptySat Dec 20, 2014 10:19 am

പെൺകുട്ടികൾക്ക് ജീൻസും മൊബൈലും നിരോധിച്ച് ബിഹാറിലെ പഞ്ചായത്ത്
.
ഗോപാൽഗഞ്ച്: ജീൻസും മൊബൈൽ ഫോണും പെൺകുട്ടികളെ വഴിതെറ്റിക്കുമെന്നാണ് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ സിൽഖാ ഗ്രാമ പഞ്ചായത്തിന്രെ വിലയിരുത്തൽ. അതിനാൽ പുതുവർഷം ഒന്നാം തീയതി മുതൽ പഞ്ചായത്തിന്രെ പരിധിയിൽ പെൺകുട്ടികൾ ജീൻസും ട്രൗസറുകളും ധരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സിൻഖാ പഞ്ചായത്ത് നിരോധിച്ചു. പഞ്ചായത്ത് പ്രസിഡന്രിന്രെ നേതൃത്വത്തിൽ നടന്ന ജനറൽ മീറ്റിംഗിലാണ് ഈ തീരുമാനമെടത്തത്. നിരോധനം അടിച്ചേൽപ്പിക്കാതെ പരസ്പര ധാരണയോടെ നടപ്പിലാക്കാനാണ് പഞ്ചായത്ത് തീരുമാനം. പെൺകുട്ടികൾക്ക് ജീൻസും മൊബൈൽ ഫോണും വാങ്ങിക്കൊടുക്കരുതെന്ന് രക്ഷിതാക്കളോട് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇവ രണ്ടും മാനസികമായും ശാരീരികമായും പെൺകുട്ടികൾക്ക് 'ഹാനികര'മാണെന്നാണ് പഞ്ചായത്ത് മുഖ്യൻ കൃഷ്ണ ചൗധരി പറയുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 EmptySat Dec 20, 2014 3:46 pm

കുഞ്ഞ് കരഞ്ഞു: വിമാനത്തിൽ സ്ത്രീകളുടെ കൂട്ടയടി

ബീജിംഗ്:വിമാനത്തിൽ മൂന്നുസ്ത്രീകളുടെ കൂട്ടത്തല്ല്. ചൈനയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സിനിമാസ്റ്റൈലിൽ കൂട്ടയടി നടന്നത്. കുഞ്ഞുകരഞ്ഞത് ശല്യമാകുന്നുവെന്ന് രണ്ട്സ്ത്രീകൾ പറഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൂട്ടയടിയിൽ കലാശിച്ചത്.

ഒരുസ്ത്രീയുടെ മടിയിലിരുന്ന കുഞ്ഞ് കരഞ്ഞതോടെ സമീപത്തിരുന്ന രണ്ട് സ്ത്രീകൾ കുഞ്ഞിന്റെ കരച്ചിൽ തങ്ങൾക്ക് അലോരസമുണ്ടാക്കുന്നുവെന്നും അതിനാൽ കരച്ചിൽ അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ അമ്മയോട് ആവശ്യപ്പെട്ടു. ഇതോടെ കുഞ്ഞിന്റെ അമ്മ ഇവരോട് തട്ടിക്കയറി. ഇത് വാക്കേറ്റത്തിലും ഒടുവിൽ തല്ലിലും എത്തി. ഇതോടെ കുഞ്ഞ് കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങി. സംഗതികൂടുതൽ വഷളായതോടെ മറ്റുയാത്രക്കാരും വിഷയത്തിൽ ഇടപെട്ടു. സ്ത്രീകളെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ അഭിപ്രായമുയർന്നു. അതോടെ വിമാനത്തിൽ കൂട്ടബഹളമായി. കാര്യങ്ങൾ കൈവിട്ടുപോകും എന്നുതോന്നിയതോടെ വിമാനജീവനക്കാർ ഇടപെട്ടു. തർക്കം അവസാനിപ്പിച്ചില്ലെങ്കിൽ വിമാനം തിരിച്ചിറക്കുമെന്ന ഭീഷണിയുമായി ക്യാപ്റ്റനും എത്തി.അതോടെ അടി അവസാനിച്ചു.

വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ സ്ത്രീകളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ഇവരുടെ പേരിൽ പൊലീസ് കേസെടുത്തോ എന്ന് വ്യക്തമല്ല. അടുത്തിടെ കാമുകനൊപ്പം ഇരിക്കാൻ അനുവദിച്ചില്ല എന്നുപറഞ്ഞ് ഒരു യാത്രക്കാരി എയർഹോസ്റ്റസിന്റെ മുഖത്ത് ചൂട് നൂഡിൽസ് എറിഞ്ഞിരുന്നു.

Back to top Go down
Sponsored content

interesting readings-10 Empty
PostSubject: Re: interesting readings-10   interesting readings-10 Empty

Back to top Go down
 
interesting readings-10
Back to top 
Page 1 of 22Go to page : 1, 2, 3 ... 11 ... 22  Next
 Similar topics
-
» interesting readings-10
» interesting newspaper readings-6
» interesting newspaper readings-7
» interesting newspaper readings-8
» interesting newspaper readings-9

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: