സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വിഷുവിശേഷങ്ങളുംപാട്ടുകളും Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വിഷുവിശേഷങ്ങളുംപാട്ടുകളും Vote_lcapവിഷുവിശേഷങ്ങളുംപാട്ടുകളും Voting_barവിഷുവിശേഷങ്ങളുംപാട്ടുകളും Vote_rcap 
Ammu
വിഷുവിശേഷങ്ങളുംപാട്ടുകളും Vote_lcapവിഷുവിശേഷങ്ങളുംപാട്ടുകളും Voting_barവിഷുവിശേഷങ്ങളുംപാട്ടുകളും Vote_rcap 
vipinraj
വിഷുവിശേഷങ്ങളുംപാട്ടുകളും Vote_lcapവിഷുവിശേഷങ്ങളുംപാട്ടുകളും Voting_barവിഷുവിശേഷങ്ങളുംപാട്ടുകളും Vote_rcap 
sandeep
വിഷുവിശേഷങ്ങളുംപാട്ടുകളും Vote_lcapവിഷുവിശേഷങ്ങളുംപാട്ടുകളും Voting_barവിഷുവിശേഷങ്ങളുംപാട്ടുകളും Vote_rcap 
shamsheershah
വിഷുവിശേഷങ്ങളുംപാട്ടുകളും Vote_lcapവിഷുവിശേഷങ്ങളുംപാട്ടുകളും Voting_barവിഷുവിശേഷങ്ങളുംപാട്ടുകളും Vote_rcap 
Neelu
വിഷുവിശേഷങ്ങളുംപാട്ടുകളും Vote_lcapവിഷുവിശേഷങ്ങളുംപാട്ടുകളും Voting_barവിഷുവിശേഷങ്ങളുംപാട്ടുകളും Vote_rcap 
Binu
വിഷുവിശേഷങ്ങളുംപാട്ടുകളും Vote_lcapവിഷുവിശേഷങ്ങളുംപാട്ടുകളും Voting_barവിഷുവിശേഷങ്ങളുംപാട്ടുകളും Vote_rcap 
unnikmp
വിഷുവിശേഷങ്ങളുംപാട്ടുകളും Vote_lcapവിഷുവിശേഷങ്ങളുംപാട്ടുകളും Voting_barവിഷുവിശേഷങ്ങളുംപാട്ടുകളും Vote_rcap 
midhun
വിഷുവിശേഷങ്ങളുംപാട്ടുകളും Vote_lcapവിഷുവിശേഷങ്ങളുംപാട്ടുകളും Voting_barവിഷുവിശേഷങ്ങളുംപാട്ടുകളും Vote_rcap 
Greeeeeshma
വിഷുവിശേഷങ്ങളുംപാട്ടുകളും Vote_lcapവിഷുവിശേഷങ്ങളുംപാട്ടുകളും Voting_barവിഷുവിശേഷങ്ങളുംപാട്ടുകളും Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 വിഷുവിശേഷങ്ങളുംപാട്ടുകളും

Go down 
+5
shamsheershah
Michael Jacob
Ammu
parutty
sandeep
9 posters
Go to page : 1, 2, 3  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:34 am

പ്രശസ്തരുടെ വിഷുപ്പാട്ടുകളിലൂടെ..

[You must be registered and logged in to see this image.]

റഫീക്ക് അഹമ്മദ്

''വിഷു എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന പാട്ട് 'സംക്രമവിഷുപക്ഷി' എന്ന വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടിലെ പാട്ടാണ്. എന്നാല്‍ വിഷു എന്ന ഉത്സവത്തെ കാല്‍പനികതയും പ്രണയവുമായി സങ്കല്‍പിക്കുന്ന പാട്ടാണ് 'തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി'അത് വിഷുവിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. വിഷുപ്പാട്ടുകളില്‍ ഏറ്റവും പ്രിയം അതു തന്നെ''.

1. സംക്രമവിഷുപക്ഷി (ചിത്രം: ചുക്ക്, രചന: വയലാര്‍, സംഗീതം: ദേവരാജന്‍, പാടിയത്: പി.ലീല)
2. എന്റെ കൈയ്യില്‍ പൂത്തിരി (ചിത്രം: സമ്മാനം, രചന: വയലാര്‍, സംഗീതം: വി.ദക്ഷിണാമൂര്‍ത്തി, പാടിയത്: വാണി ജയറാം)
3. അമ്പലപറമ്പിലെ ആരാമത്തിലെ (ചിത്രം: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഗാനരചന: വയലാര്‍, സംഗീതം: ജി.ദേവരാജന്‍, പാടിയത്്: യേശുദാസ്)
4. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി (ചിത്രം: കൂട്ടുകുടുംബം, രചന: വയലാര്‍, സംഗീതം: ദേവരാജന്‍, പാടിയത്: യേശുദാസ്)
5. മേടപൊന്നണിയും കൊന്നപൂക്കണിയായി(ചിത്രം: ദേവാസുരം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം.ജി.രാധാകൃഷ്ണന്‍, പാടിയത്: എം.ജി.ശ്രീകുമാര്‍, അരുന്ധതി)

എം.ഡി.മനോജ്

''വിഷു കേരളീയതയുടെ, സംസ്‌കൃതിയുടെ ചിഹ്നമാണ്. ഉര്‍വരതയുടെ ഉത്സവമാണ്. വിഷുവിനെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം നമ്മെകൊണ്ടെത്തിക്കുന്നത് കുട്ടിക്കാലത്തേക്കാണ്. ഒരുകുടം കൊന്നപൂവിനുപോലും നമ്മെ പല പാട്ടുകളിലേക്കും കൊണ്ടുപോകാനാകും''

1. മൗലിയില്‍ മയില്‍പീലി ചാര്‍ത്തി (ചിത്രം: നന്ദനം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: രവീന്ദ്രന്‍, പാടിയത്: ചിത്ര)
2. എന്റെ കൈയ്യില്‍ പൂത്തിരി നിന്റെ കൈയ്യില്‍ പൂത്തിരി (ചിത്രം: സമ്മാനം, രചന: വയലാര്‍, സംഗീതം: വി ദക്ഷിണാമൂര്‍ത്തി, പാടിയത്: വാണി ജയറാം)
3. മേടപൊന്നണിയും കൊന്ന പൂക്കണിയായി (ചിത്രം: ദേവാസുരം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം.ജി.രാധാകൃഷ്ണന്‍, പാടിയത്: എം.ജി.ശ്രീകുമാര്‍, അരുന്ധതി)
4. കണികാണും നേരം കമലനേത്രന്റെ(ചിത്രം: ഓമനക്കുട്ടന്‍, രചന: പൂന്താനം, സംഗീതം: ജി ദേവരാജന്‍, പാടിയത്: പി.ലീല, രേണുക)
5. മഞ്ഞക്കണിക്കൊന്നപൂവുകള്‍ ചൂടും (ചിത്രം: ആദ്യത്തെ അനുരാഗം, രചന: മധു ആലപ്പുഴ, സംഗീതം: രവീന്ദ്രന്‍, പാടിയത്: എസ്.ജാനകി)

എം.ജയചന്ദ്രന്‍

''വിഷുപ്പാട്ടുകള്‍ എന്നാല്‍ കണ്ണന്റെ പാട്ടുകളാണ്. കണ്ണനും ഗുരുവായൂരും എല്ലാമാണ് വിഷുവിലൂടെ മനസ്സില്‍ നിറയുന്നത്. പ്രിയപ്പെട്ട വിഷുപ്പാട്ടുകളെല്ലാം തന്നെ കണ്ണന്റെ പാട്ടുകളാണ്. എന്നാല്‍ കെ. രാഘവന്‍ മാസ്റ്ററുടെ 'ഒരു വിഷുപ്പാട്ടിന്റെ' എന്ന ലളിതഗാനം എന്റെ മറക്കാനാവാത്ത വിഷു ഓര്‍മ്മയാണ്. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ഒന്നില്‍ ഉണ്ടായ കൂടിക്കാഴ്ചയില്‍ എന്നെക്കൊണ്ട് അദ്ദേഹം ആ പാട്ടു പാടിച്ചിരുന്നു. സിനിമാപ്പാട്ടുകള്‍ അനവധി ഉണ്ടെങ്കില്‍ എനിക്കു പ്രിയം ആ പാട്ടാണ് ''.

1. കണികാണുംനേരം കമലനേത്രന്റെ (ചിത്രം: ഓമനക്കുട്ടന്‍, രചന: പൂന്താനം, സംഗീതം: ജി ദേവരാജന്‍, പാടിയത്: പി.ലീല, രേണുക)
2. എന്റെ കൈയ്യില്‍ പൂത്തിരി (ചിത്രം: സമ്മാനം, രചന: വയലാര്‍, സംഗീതം: വി ദക്ഷിണാമൂര്‍ത്തി, പാടിയത്: വാണി ജയറാം)
3. കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ (ചിത്രം: നന്ദനം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: രവീന്ദ്രന്‍, പാടിയത്: ചിത്ര)
4. മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍ (ചിത്രം: ആഭിജാത്യം, രചന: പി.ഭാസ്‌കരന്‍, സംഗീതം: എ.ടി.ഉമ്മര്‍, പാടിയത്: എസ്.ജാനകി)
5. ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി (ചിത്രം: അടിമകള്‍, രചന: വയലാര്‍, സംഗീതം: ജി.ദേവരാജന്‍, പാടിയത്: പി.സുശീല)

ജി.വേണുഗോപാല്‍

''വിഷു സന്തോഷത്തിന്റെ ഓര്‍മ്മയാണ്. ആദ്യം മനസ്സില്‍ വരുന്ന പാട്ട് എന്റെ കൈയ്യില്‍ പൂത്തിരി എന്ന വാണിജയറാം പാടിയ പാട്ടാണ്. പുനരധിവാസത്തിലെ 'പാടുന്നു വിഷുപക്ഷികള്‍' എന്ന എന്റെതന്നെ പാട്ട് ഏറെ പ്രിയപ്പെട്ടതാണ്. ഗിരീഷിന്റെ മനോഹരമായ വരികള്‍ വിഷുവിന്റെ വികാരം മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണ് ''.

1. എന്റെ കൈയ്യില്‍ പൂത്തിരി(ചിത്രം: സമ്മാനം, രചന: വയലാര്‍, സംഗീതം: വി ദക്ഷിണാമൂര്‍ത്തി, പാടിയത്: വാണി ജയറാം)
2. പാടുന്നു വിഷുപക്ഷികള്‍ (ചിത്രം: പുനരധിവാസം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: ജി.വേണുഗോപാല്‍, പാടിയത്: ജി.വേണുഗോപാല്‍)
3. കൈനിറയേ വെണ്ണതരാം (ചിത്രം: ബാബാ കല്യാണി, രചന: വയലാര്‍ ശരത്, സംഗീതം: അലക്‌സ് പോള്‍, പാടിയത്: ജി.വേണുഗോപാല്‍ )
4. കൊന്നപൂവേ കിങ്ങിണിപൂവേ (ചിത്രം: അമ്മയെ കാണാന്‍, രചന: പി.ഭാസ്‌കരന്‍, സംഗീതം: കെ.രാഘവന്‍, പാടിയത്: എസ്.ജാനകി)
5. മൈനാകപൊന്‍മുടിയില്‍ പൊന്നുരുകി തൂവിപ്പോയ് (ചിത്രം: മഴവില്‍ക്കാവടി, രചന: കൈതപ്രം, സംഗീതം: ജോണ്‍സണ്‍, പാടിയത്: ജി. വേണുഗോപാല്‍)

ഗായത്രി

''വിഷു എന്നത് കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലേക്കാണ് കൊണ്ടുപോകുന്നത്. എന്നും സന്തോഷം തരുന്ന ഒരുപിടി നല്ല ഓര്‍മ്മകളാണ് വിഷു. ജാനകിയമ്മയുടെ 'കൊന്നപൂവെ കിങ്ങിണിപൂവേ' എന്ന ഗാനം അതിന്റെ ലാളിത്യം കൊണ്ട് ഏറെ ഇഷ്ടമാണ്.''

1. കൊന്നപൂവേ കിങ്ങിണിപൂവേ(ചിത്രം: അമ്മയെ കാണാന്‍, രചന: പി.ബാസ്‌കരന്‍, സംഗീതം: കെ.രാഘവന്‍, പാടിയത്: എസ്.ജാനകി)
2. മേടപ്പൊന്നണിയും കൊന്നപൂക്കണിയായ് (ചിത്രം: ദേവാസുരം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം.ജി.രാധാകൃഷ്ണന്‍, പാടിയത്: എം.ജി.ശ്രീകുമാര്‍, അരുന്ധതി)
3. മൗലിയില്‍ മയില്‍പീലി ചാര്‍ത്തി (ചിത്രം: നന്ദനം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: രവീന്ദ്രന്‍, പാടിയത്: ചിത്ര)
4.മേടമാസപുലരികായലില്‍(മിണ്ടാപൂച്ചയ്ക്ക് കല്യാണം, രചന: മധു ആലപ്പുഴ, സംഗീതം: രവീന്ദ്രന്‍, പാടിയത്: യേശുദാസ്)
5. എന്തേ നീ കണ്ണാ(ചിത്രം: സസ്‌നേഹം സുമിത്ര, രചന: ഷിബു ചക്രവര്‍ത്തി, സംഗീതം: ഔസേപ്പച്ചന്‍, പാടിയത്: ഗായത്രി).
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:37 am

എന്നെന്നും നിലനില്ക്കുന്ന വിഷു പാട്ടുകളുടെ ഒരു ശേഖരം...

1.കണികാണും നേരം.....
2.കേശാദി പാദം ....
3.ചെത്തി മന്ദാരം .......
4.അമ്പാടി തന്നിലോരുണ്ണി....
5.അഷ്ടമാഗല്യ ......
6.മഴമുകിലോളിവര്ണൻ......
7.ചന്ദന ചര്ചിത.....
8.ഒരു പിടി അവിലുമായ്......
9.രാധ തൻ പ്രേമത്തോടാണോ ......


Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:37 am

Back to top Go down
parutty
Forum Boss
Forum Boss
parutty



വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:38 am

വിഷുവിശേഷങ്ങളുംപാട്ടുകളും 362995 snadeepyetta

വിഷുവിശേഷങ്ങളുംപാട്ടുകളും 608472 വിഷുവിശേഷങ്ങളുംപാട്ടുകളും 608472
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:38 am

Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:40 am

സന്തൂ.. വിഷുവിശേഷങ്ങളുംപാട്ടുകളും 272323 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 എനിക്ക് വിഷുപാട്ടുകളില്‍ ഏറ്റവും ഇഷ്ട്ടം മേടപൊന്നണിയും കൊന്ന പൂക്കണിയായി വിഷുവിശേഷങ്ങളുംപാട്ടുകളും 92114 വിഷുവിശേഷങ്ങളുംപാട്ടുകളും 92114 (ചിത്രം: ദേവാസുരം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം.ജി.രാധാകൃഷ്ണന്‍, പാടിയത്: എം.ജി.ശ്രീകുമാര്‍, അരുന്ധതി) വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 559487 വിഷുവിശേഷങ്ങളുംപാട്ടുകളും 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:43 am

Ammu wrote:
സന്തൂ.. വിഷുവിശേഷങ്ങളുംപാട്ടുകളും 272323 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 എനിക്ക് വിഷുപാട്ടുകളില്‍  ഏറ്റവും ഇഷ്ട്ടം  മേടപൊന്നണിയും കൊന്ന പൂക്കണിയായി  വിഷുവിശേഷങ്ങളുംപാട്ടുകളും 92114  വിഷുവിശേഷങ്ങളുംപാട്ടുകളും 92114 (ചിത്രം: ദേവാസുരം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം.ജി.രാധാകൃഷ്ണന്‍, പാടിയത്: എം.ജി.ശ്രീകുമാര്‍, അരുന്ധതി) വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 559487 വിഷുവിശേഷങ്ങളുംപാട്ടുകളും 559487

വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 608472 വിഷുവിശേഷങ്ങളുംപാട്ടുകളും 608472
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:44 am

Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:45 am

Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:45 am

sandeep wrote:
Ammu wrote:
സന്തൂ.. വിഷുവിശേഷങ്ങളുംപാട്ടുകളും 272323 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 എനിക്ക് വിഷുപാട്ടുകളില്‍  ഏറ്റവും ഇഷ്ട്ടം  മേടപൊന്നണിയും കൊന്ന പൂക്കണിയായി  വിഷുവിശേഷങ്ങളുംപാട്ടുകളും 92114  വിഷുവിശേഷങ്ങളുംപാട്ടുകളും 92114 (ചിത്രം: ദേവാസുരം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം.ജി.രാധാകൃഷ്ണന്‍, പാടിയത്: എം.ജി.ശ്രീകുമാര്‍, അരുന്ധതി) വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 559487 വിഷുവിശേഷങ്ങളുംപാട്ടുകളും 559487

വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 608472 വിഷുവിശേഷങ്ങളുംപാട്ടുകളും 608472

ഇടക്കുള്ള ചെണ്ടയുടെ മേളം വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 60367 എം ജി ആര്‍ വിഷുവിശേഷങ്ങളുംപാട്ടുകളും 559487 വിഷുവിശേഷങ്ങളുംപാട്ടുകളും 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:50 am

Ammu wrote:
sandeep wrote:


വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 608472 വിഷുവിശേഷങ്ങളുംപാട്ടുകളും 608472

ഇടക്കുള്ള ചെണ്ടയുടെ മേളം വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 60367  എം ജി ആര്‍ വിഷുവിശേഷങ്ങളുംപാട്ടുകളും 559487 വിഷുവിശേഷങ്ങളുംപാട്ടുകളും 559487

mazhavil kaavadiyile mainaaka ponmudiyil.....venugopal വിഷുവിശേഷങ്ങളുംപാട്ടുകളും 60367
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 11:57 am

Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 12:04 pm

sandeep wrote:
Ammu wrote:

ഇടക്കുള്ള ചെണ്ടയുടെ മേളം വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 60367  എം ജി ആര്‍ വിഷുവിശേഷങ്ങളുംപാട്ടുകളും 559487 വിഷുവിശേഷങ്ങളുംപാട്ടുകളും 559487

mazhavil kaavadiyile mainaaka ponmudiyil.....venugopal വിഷുവിശേഷങ്ങളുംപാട്ടുകളും 60367

വിഷുവിശേഷങ്ങളുംപാട്ടുകളും 272323 വിഷുവിശേഷങ്ങളുംപാട്ടുകളും 272323 വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 60367 ജി . വിയുടെ പാട്ടുകള്‍...പ്രത്യേകിച്ച് ജോന്സന്‍ മാഷും ആയി ചേര്‍ന്നുള്ള പാട്ടുകള്‍ ഒക്കെ എനിക്കിഷ്ട്ടാ വിഷുവിശേഷങ്ങളുംപാട്ടുകളും 60367 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 വിഷുവിശേഷങ്ങളുംപാട്ടുകളും 811586
Back to top Go down
parutty
Forum Boss
Forum Boss
parutty



വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 12:04 pm

Back to top Go down
parutty
Forum Boss
Forum Boss
parutty



വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 12:08 pm

Back to top Go down
parutty
Forum Boss
Forum Boss
parutty



വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 12:10 pm

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 12:25 pm

Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 12:27 pm

വിഷുവിന്റെ കഥ വിഷുവിശേഷങ്ങളുംപാട്ടുകളും 272323 വിഷുവിശേഷങ്ങളുംപാട്ടുകളും 811586

കണികാണും നേരം
തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നതാണല്ലോ നമ്മുടെ വിശ്വാസം. അത്തരമൊരു നല്‍ക്കാഴ്‌ചയാണ്‌ വിഷുക്കണി ഒരുക്കുന്നത്‌.
സ്വന്തം അധ്വാനത്താല്‍ വിളയിച്ചെടുത്തുതും വീടിനു ചുറ്റുപാടും നിന്നും ലഭിക്കുന്നതും ആയ വിഭവങ്ങള്‍ കൊണ്ടാണ്‌ വിഷുക്കണി ഒരുക്കുക.
തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി, ഉരുളിക്കും വെള്ളരിക്കുമിടയില്‍ വിശറിപോലെ ഭംഗിയായി ഞൊറിഞ്ഞുവച്ച ഇരട്ടക്കര മുണ്ടില്‍ കണികാണുന്നവന്റെ മുഖവും കാണത്തക്ക വണ്ണം ചാരിവച്ചിരിക്കുന്ന വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍ പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്‌, കണ്‍മഷിക്കൂട്‌, പൊതിച്ച നാളികേരം, പഴം, താമ്പൂലം, വെള്ളിനാണയങ്ങള്‍, നിറച്ചെണ്ണപകര്‍ന്നു കൊളുത്തിവച്ച നിലവിളക്ക്‌, ചക്ക, മാങ്ങാ തുടങ്ങിയ വീട്ടുവളപ്പില്‍ വിരിഞ്ഞ ഫലവര്‍ഗങ്ങള്‍ എന്നിവ ഒത്തു ചേരുന്നതാണ്‌ വിഷുക്കണി.
അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണു തുറക്കാതെയാണ്‌ കണികാണാന്‍ വരിക.
ഈ ഐശ്വര്യപൂര്‍ണമായ കാഴ്‌ചയോടൊപ്പം വാല്‍കണ്ണാടിയില്‍ നിലവിളക്കിന്റെ സ്വര്‍ണപ്രഭയില്‍ തിളങ്ങുന്ന സ്വന്തം മുഖവും .ഒരു വര്‍ഷം മുഴുവന്‍ അകകണ്ണില്‍ ഈ അഭൗമ ദൃശ്യം തിളങ്ങി നില്‍ക്കാതിരിക്കില്ല. വിഷുക്കണിക്ക്‌ മുമ്പിലിരുന്ന്‌ മൂത്തവരില്‍ നിന്നും വാങ്ങുന്ന കൈനീട്ടത്തിന്റെ സന്തോഷവും അങ്ങനെതന്നെ. പണ്ടൊക്കെ വീട്ടുകാരുടെ കണികാണല്‍ കഴിഞ്ഞാല്‍ കന്നുകാലികളെയും കണികാണിക്കുമായിരുന്നു.
വിഷു വന്ന വഴി
കാട്ടിലമ്മ പൊന്നണിഞ്ഞു നില്‍ക്കുന്നു. കാടുകളില്‍ കൊന്ന പൂത്തുനില്‍ക്കുന്നതുകണ്ട മലയാളിയുടെ മനസില്‍ തെളിഞ്ഞ കടങ്കഥയാണിത്‌. സൂര്യന്‍ ഭൂമധ്യ രേഖയ്‌ക്കുനേരേ മുകളിലെത്തുന്നതോടെ അന്തരീക്ഷത്തിലെ ആര്‍ദ്രതയും ചൂടും വര്‍ധിക്കുന്നു. ഇത്‌ തിരിച്ചറിഞ്ഞാണ്‌ വിഷുക്കാലത്ത്‌ കൊന്ന നിറയെ പൂക്കുന്നത്‌.
ജ്യോതിശാസ്‌ത്രപ്രകാരം വിഷുസംക്രമം എന്നാല്‍ രാശിമാറ്റം എന്നാണര്‍ത്ഥം. മീനംരാശിയില്‍നിന്ന്‌ സൂര്യന്‍ മേടം രാശിയിലേക്ക്‌ പ്രവേശിക്കുന്ന വേളയാണിത്‌. വിഷുവിനാണ്‌ സൂര്യന്‍ ഭൂമധ്യരേഖയ്‌ക്ക് നേരേ മുകളില്‍ ഉദിക്കുന്നത്‌.
തുല്യാവസ്‌ഥയോടുകൂടിയത്‌ എന്നാണ്‌ വിഷു എന്ന വാക്കിന്റെ അര്‍ത്ഥം. അതായത്‌ രാത്രിയും പകലും തുല്യമായ ദിനം. വിഷു രണ്ടുണ്ട്‌. രാത്രിയും പകലും തുല്യമായി വരുന്ന രണ്ടുദിനങ്ങള്‍ ഒരു വര്‍ഷത്തിലുണ്ടാവാറുണ്ട്‌. ഒന്ന്‌ മേടം ഒന്നിനും അഥവാ മേട വിഷുവിനും മറ്റൊന്ന്‌ തുലാം ഒന്നിനും. തുലാ വിഷുവേക്കാള്‍ മേടവിഷുവിന്‌ മലയാളികള്‍ പ്രാധാന്യം കൊടുക്കാന്‍ എന്താവാം കാരണം? മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ്‌ ഇത്‌ എന്നതുതന്നെ. വെന്തുരുകിയ മണ്ണില്‍ കീടങ്ങളും കളകളും പോയി വേനല്‍ മഴ പെയ്‌തിറങ്ങുന്നതോടെ വിതയ്‌ക്കാന്‍ മണ്ണൊരുങ്ങുന്നു. മേടം ഒന്നുമുതല്‍ പത്താമുദയംവരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ല കാലമാണ്‌. കൃഷിയുമായി ബന്ധപ്പെട്ടതാണല്ലോ നമ്മുടെ എല്ലാ ഉത്സവങ്ങളും. വിഷുവും അങ്ങനെതന്നെ.
കൊല്ലവര്‍ഷം വരുന്നതിനുമുമ്പ്‌ വിഷുവായിരുന്നു കേരളത്തിന്റെ ആണ്ടുപിറപ്പ്‌. വസന്തത്തിന്റെ വരവിനെയാണ്‌ അക്കാലത്ത്‌ നവവത്സരത്തിന്റെ തുടക്കമായിക്കണക്കാക്കി പോന്നത്‌. വിഷുവിനാണത്രെ സൂര്യന്‍നേരേ കിഴക്കുദിക്കുന്നത്‌.
വിഷു ഒരാഘോഷമായി കൊണ്ടാടാന്‍ തുടങ്ങിയത്‌ ഭാസ്‌കര രവിവര്‍മ്മയുടെ കാലം മുതലാണെന്നാണ്‌ വിശ്വാസം. കുലശേഖര രാജാവായിരുന്നു ഭാസ്‌കര രവിവര്‍മ്മ.
ഐതിഹ്യ കഥകള്‍
ഒരു നാള്‍ ഇഷ്‌ടപ്പെടാത്ത നേരത്ത്‌ സൂര്യപ്രകാരം തന്റെ കൊട്ടാരത്തിലേയ്‌ക്ക് കടന്നു വന്നതിനുള്ള ശിക്ഷയായി അസുര രാജാവ്‌ രാവണന്‍ സൂര്യനെ കിഴക്കുദിക്കാന്‍ അനുവദിച്ചില്ല. ശ്രീരാമന്‍ ലങ്കാ യുദ്ധക്കാലത്ത്‌ രാവണ നിഗ്രഹം നടത്തിയശേഷമാണത്രെ സൂര്യന്‌ കിഴക്കുദിക്കാനായത്‌.
ഈ ദിവസം ജനങ്ങള്‍ ഗംഭീരമായി ആഘോഷിച്ചു. ഇങ്ങനെയാണത്രെ വിഷുവാഘോഷത്തിന്റെ തുടക്കം. നരകാസുരനെ വധിച്ച ശ്രീകൃഷ്‌ണന്റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്‌ വിഷുവെന്നും ഒരു കഥയുണ്ട്‌. ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ മാനുഷഭാവം വിട്ട്‌ വൈകുണ്‌ഠത്തിലേക്ക്‌ മടങ്ങിയത്‌ മേടസംക്രമണ സന്ധ്യയിലാണെന്നാണ്‌ വിശ്വാസം.
ഭഗവാന്റെ സ്വര്‍ഗാരോഹണത്തിനുശേഷം ആരംഭിച്ച കലിയുഗത്തെ ശ്രീകൃഷ്‌ണവിഗ്രഹം കണികണ്ടുകൊണ്ടാണ്‌ ജനങ്ങള്‍ സ്വീകരിച്ചത്‌. കണ്ണനെ കണികാണുന്നതിന്റെ രഹസ്യം ഇതാണത്ര.
കണിക്കൊന്ന
വിഷുവിന്‌ കണിവയ്‌ക്കാനുപയോഗിക്കുന്നതുകൊണ്ടാണ്‌ ഇതിന്‌ കണിക്കൊന്ന എന്ന പേരുവന്നത്‌. പ്രധാനമായും ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ്‌ കണിക്കൊന്ന പൂക്കുന്നത്‌. പൂങ്കുലയ്‌ക്ക് ഒരടിയില്‍ കൂടുതല്‍ നീളമുണ്ടാകും.
നേര്‍ത്ത തണ്ടില്‍ അനേകം മൊട്ടുകളും പൂക്കളും ഒരുമിച്ച്‌ കാണും. കേരളത്തിലങ്ങളോമിങ്ങോളം കൊന്നമരം കാണപ്പെടുന്നു. നമ്മുടെ സംസ്‌ഥാന പുഷ്‌പം കൂടിയാണ്‌ കണിക്കൊന്ന. ഇതിന്റെ ശാസ്‌ത്രനാമം കാഷ്യ ഫിസ്‌റ്റുല എന്നാണ്‌.

വൈലോപ്പിള്ളിയുടെ വിഷുക്കണിയോര്‍മ്മ

വെള്ളിപോല്‍ വിളങ്ങുന്നോ-
രോട്ടുരുളിയും കണി-
വെള്ളരിക്കയും തേങ്ങാ-
മുറികള്‍ തിരികളും
കൊന്നയും പൊന്നും ചാര്‍ത്തി-
ച്ചിരിക്കും മഹാലക്ഷ്‌മി
തന്നുടെ കണ്ണാടിയും,
ഞൊറിഞ്ഞ കരമുണ്ടും,
അരി കുങ്കുമച്ചെപ്പും,
ഐശ്വര്യ മഹാറാണി-
ക്കരങ്ങു ചമയ്‌ക്കുവാ-
നമ്മയ്‌ക്കു വശം പണ്ടേ
എന്നാണ്‌ മഹാകവി വൈലോപ്പിള്ളി തന്റെ ബാല്യകാലത്തെ വിഷുക്കണിയോര്‍മ്മകള്‍ കവിതയിലൂടെ ചികഞ്ഞെടുക്കുന്നത്‌.
വിഷുക്കഞ്ഞിയും വിഷുക്കട്ടയും
വിഷുക്കാലത്തെ സ്‌പെഷല്‍ വിഭവങ്ങളാണ്‌ വിഷുക്കഞ്ഞിയും വിഷുക്കട്ടയും. വിഷുനാളിലെ പ്രഭാത ഭക്ഷണമാണ്‌ വിഷുക്കഞ്ഞി. അരി, തേങ്ങ, ശര്‍ക്കര, പാല്‍ എന്നിവ ചേര്‍ത്താണ്‌ വിഷുകഞ്ഞി തയ്യാറാക്കുന്നത്‌. ഉണക്കലരി തേങ്ങാപാലില്‍ വേവിച്ച്‌ വറ്റിച്ചുണ്ടാക്കുന്നതാണ്‌ വിഷുക്കട്ട. ഇത്‌ പപ്പടവും കൂട്ടി കുഴച്ചു കഴിക്കാന്‍ നല്ല രസമാണ്‌.പണ്ടൊക്കെ സാധാരണക്കാരുടെ വീടുകളില്‍ വിഷുവിന്‍ നാളില്‍ ഉച്ചയ്‌ക്ക് കഞ്ഞിയാണുണ്ടാവുക. ശര്‍ക്കരയും തേങ്ങാപ്പൂളും പപ്പടവും, മാമ്പഴക്കാളനും, ചക്കയെരിശ്ശേരിയും, ചക്കച്ചുള വറുത്തതുമെല്ലാം ചേര്‍ന്ന വിഭവ സമൃദ്ധമായ കഞ്ഞിയാണിത്‌.
വിഷുച്ചാല്‍ കീറാം
അരിമാവുകൊണ്ട്‌ അലങ്കരിച്ച കൃഷിയായുധങ്ങളുമായി ഗൃഹനാഥനുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം കൃഷിയിടത്തിലിറങ്ങി ചെറുചാലുകള്‍ കീറി ചാണകവും പച്ചിലവളവുമിട്ട്‌ മൂടി കൃഷിപ്പണിയ്‌ക്ക് തുടക്കം കുറിക്കുന്ന ചടങ്ങാണ്‌ വിഷുച്ചാല്‍ കീറല്‍.
ഈ വിഷുവിന്‌ ഓരോ വീട്ടിലും വിഷുച്ചാല്‍ കീറിക്കൊണ്ട്‌ നമുക്ക്‌ നഷ്‌ടപ്പെട്ട ആ നല്ല കാലത്തെ തിരിച്ചു പിടിക്കാം.
ഉള്ള സ്‌ഥലത്ത്‌ ഓരോ വീടിനും ആവശ്യമുള്ള പച്ചക്കറികളും ചീരയും ചേനയുമെല്ലാം നട്ടുവളര്‍ത്താം. കീടനാശിനിയും വിഷവുമില്ലാത്ത നല്ല പച്ചക്കറികളുല്‌പാദിപ്പിച്ച്‌ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ പടിക്കു പുറത്താക്കാം.
2014 കുടുംബകൃഷി വര്‍ഷമായി ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോകം മുഴുവന്‍ ആചരിക്കുകയാണല്ലോ.
ഓരോ വീട്ടിലും കൃഷിയെ മടക്കിക്കൊണ്ടുവരാനുള്ള നല്ല മുഹൂര്‍ത്തമായി ഈ വിഷുക്കാലത്തെ നമുക്ക്‌ പ്രയോജനപ്പെടുത്താം.

വിഷുപ്പക്ഷി

വിഷുക്കാലമായാല്‍ ''വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്‌'' എന്ന്‌ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ വിരുന്നെത്തുന്ന പക്ഷിയാണ്‌ വിഷുപ്പക്ഷി. ചക്കയ്‌ക്കുപ്പുണ്ടോ കുയില്‍, ഉത്തരായണങ്ങിളി, കതിരുകാണാകിളി എന്നെല്ലാം ഇതിനെ പലരും വിളിക്കാറുണ്ട്‌. ഇംഗ്ലീഷിലെ പേര്‌ ഇന്ത്യന്‍ കുക്കു (ദ്ധദ്ധ്രന്റ ്യഗ്മ്യഗ്നഗ്ന). കുകുലിഡെ കുടുംബത്തില്‍ പെട്ട ഈ പക്ഷിയുടെ ശാസ്‌ത്രനാമം കുകുലിഡെ മൈക്രോപ്‌റ്ററസ്‌ എന്നാണ്‌. മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വിരിയിക്കാനായാണിത്‌ ഏപ്രില്‍ മാസത്തോടെ ഇവിടെയെത്തുന്നത്‌.
കാക്കയുടെയും കാക്കത്തമ്പുരാട്ടിയുടെയും കൂട്ടിലാണ്‌ കുയിലിനെപ്പോലെ ഇതും മുട്ടയിടുക. ചക്കയ്‌ക്കുപ്പുണ്ടോ...അച്‌ഛന്‍ കൊമ്പത്ത്‌ ...അമ്മ വരമ്പത്ത്‌, കള്ളന്‍ ചക്കേട്ടു..., കണ്ടാമിണ്ടണ്ട... തുടങ്ങി പലവിധത്തിലും പലരും ഇതിന്റെ ശബ്‌ദത്തെ അനുകരിക്കാറുണ്ട്‌ . വിഷുപ്പക്ഷിയെകണ്ടവര്‍ ചുരുക്കമായിരിക്കും. മങ്ങിയ ചാരനിറമുള്ള ഏകദേശം പുള്ളിക്കുയിലിനെപ്പോലെയിരിക്കുന്ന കുറികി തടിച്ച ശരീരമാണിതിന്‌.

വിഷുച്ചൊല്ലുകള്‍

വിഷു കഴിഞ്ഞാല്‍ പിന്നെ വേനലില്ല.
വിഷുക്കാലം കഴിഞ്ഞാല്‍ മഴക്കാലം തുടങ്ങി എന്നാണീ ചൊല്ല്‌ സൂചിപ്പിക്കുന്നത്‌.
മേടം വന്നാല്‍ മറിച്ചെണ്ണണ്ട
വിഷുക്കാലമായാല്‍ നല്ല കാലമാണ്‌ എന്ന്‌ സൂചന.
മേടം പത്തിനു മുമ്പ്‌ പൊടി വിത കഴിയണം.
വിഷുകണ്ട രാവിലെ വിത്തിറക്കണം

മറ്റുള്ളവരുടെ വിഷുവിഷുവിശേഷങ്ങളുംപാട്ടുകളും 104990

ഒഡിഷക്കാര്‍ മേടംഒന്ന്‌ മേശസംക്രാന്തി എന്ന പേരില്‍ പുതുവത്സരമാഘോഷിക്കുന്നു. അസമുകാര്‍ക്ക്‌ ഇത്‌ ബിഹുവാണ്‌. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച്‌ പഞ്ച
ാബ്‌,ഹരിയാന,ഹിമാചല്‍പ്രദേശ്‌, ഉത്തരാഖണ്ഡ് തുടങ്ങിയസംസ്‌ഥാനങ്ങളില്‍ ഇക്കാലത്ത്‌ ആചരിക്കപ്പെടുന്ന വിളവെടുപ്പ്‌ ഉത്സവമാണ്‌ വൈശാഖി.തമിഴ്‌നാട്ടുകാരാകട്ടെ തമിഴ്‌പുത്താണ്ട്‌ എന്നപേരിലാണ്‌ പുതുവത്സരദിനം കൊണ്ടാടുന്നത്‌.
മണിപ്പൂരുകാരുടെ വിഷു ആഘോഷത്തിന്റെ പേരാണ്‌ സാജിബു ചീയ്‌റയോബ. വിഷുവിശേഷങ്ങളുംപാട്ടുകളും 143614 വിഷുവിശേഷങ്ങളുംപാട്ടുകളും 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 2:37 pm

ammuzeee വിഷുവിശേഷങ്ങളുംപാട്ടുകളും 362995
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 2:39 pm

വിഷുവിനെക്കുറിച്ച് അറിയേണ്ടതെല്ലാം... വിഷുവിശേഷങ്ങളുംപാട്ടുകളും 608472


കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ വര്‍ഷഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ഉണ്ട്. എല്ലായിടത്തും ഭാരതത്തില്‍ മുന്‍പ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വര്‍ഷാരംഭമാണ് ഈ ദിനം.

'പൊലിക പൊലിക ദൈവമേ തന്‍ നെല്‍ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം.

വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങള്‍ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പതിറ്റുപത്ത് എന്ന് കൃതിയില്‍ ഉണ്ട്. എന്നാല്‍ വര്‍ഷാരംഭമായി കേരളത്തില്‍ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവര്‍ഷാരംഭത്തോടെ ആയിരിക്കണംധഅവലംബം ആവശ്യമാണ്പ. വിഷുവങ്ങളില്‍ പ്രധാനമായ മഹാവിഷു ഇപ്പൊള്‍ 24 ദിവസത്തോളം പിന്നിലാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന് കാരണം. പണ്ട് മേഷാദി മേടത്തില്‍ ആയിരുന്നു. എന്നാല്‍ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോള്‍ മീനം രാശിയില്‍ ആണ്. എന്നിട്ടും നമ്മള്‍ വിഷു ആഘോഷിക്കുന്നത് മേടത്തില്‍ ആണ്. ഇതേ പോലെ തുലാദി ഇപ്പോള്‍ കന്നി രാശിയില്‍ ആണ്.

ഐതിഹ്യം

നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.

രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്

ഉത്ഭവം.
ആദിദ്രാവിഡാഘോഷങ്ങളില്‍ പെട്ട ഒരു ഉത്സവമാണ് വിഷു. മത്സ്യമാംസാഹാരാദികള്‍ വര്‍ജ്ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമതസിദ്ധാന്തങ്ങള്‍ക്ക് ചേരുന്നതാണെങ്കില്‍ വിഷു അതിന് കടകവിരുദ്ധമാണ്. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷുആഘോഷങ്ങളില്‍ നിഴലിക്കുന്നു. അതിനാല്‍ ഓണത്തേക്കാള്‍ പഴക്കമുള്ള ആഘോഷമാണ് വിഷു എന്ന് കരുതുന്നു.

ആചാരങ്ങള്‍
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ് . വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.

വിഷുക്കണി
കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളില്‍ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്.

പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.

ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

വിഷുക്കൈനീട്ടം
കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്ന്അത്ധഅവലംബം ആവശ്യമാണ്പ. വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നല്‍കുനത്. പ്രായമായവര്‍ പ്രായത്തില്‍ കുറവുളവ്ര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.

വിഭവങ്ങള്‍
മുന്‍ കാലങ്ങളില്‍ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥന്‍ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂധ3പ, വിഷു വിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടായിരിക്കും. എരിശ്ശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടല്‍, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയില്‍ ചേര്‍ത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാന്‍ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളില്‍ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

രാവിലെ പ്രാതലിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശര്‍ക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിര്‍ബന്ധമാണ്. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്.

വിഷുക്കട്ട
തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാര്‍ന്നതുമായ വിഷുപ്പടക്കങ്ങള്‍ കത്തിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.

കണിക്കൊന്ന
വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(ഇന്ത്യന്‍ ലബര്‍ണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നില്‍കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കര്‍ണ്ണികാരം എന്നും അറിയുന്ന കണികൊന്നകളില്‍ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിര്‍ത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്.ധഅവലംബം ആവശ്യമാണ്പ എന്നാല്‍ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.

ആചാരങ്ങള്‍
വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങള്‍ കൃഷിയേ സംബന്ധിച്ച് നിലനില്‍ക്കുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.

ചാലിടീല്‍
വിഷുസദ്യയ്ക്ക് മുന്‍പായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീല്‍ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകള്‍ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിര്‍ബന്ധമില്ലെങ്കിലും കാര്‍ഷികോപകരണങ്ങള്‍ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളില്‍ അവില്‍, മലര്‍, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്.

കൈക്കോട്ടുചാല്‍
വിഷു സദ്യയ്ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണിത്. പുതിയകൈക്കോട്ടിനെ കഴുകി; കുറി തൊടുവിച്ച് കൊന്നപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്;വീടിന്റെ കിഴക്ക്കു പടിഞ്ഞാറു ഭാഗത്ത് വഴ്‌ഴ് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതില്‍ കുഴിയെടുത്ത് അതില്‍ നവധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളില്‍ കൃഷി ഇറക്കിക്കഴിഞ്ഞ കര്‍ഷകര്‍ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.

വിഷു ഉത്സവം
മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാര്‍!ങ്ങക്കാവിലെതാണ്(ചാമക്കാവ്). വിഷു ദിനത്തില്‍ കെട്ടുകാഴ്ചകളുമായി വെണ്മണിയിലെ വിവിധ കരകളില്‍ നിന്നും ഭക്തര്‍ ഇവിടെ വന്നു കൂടുന്നു. അച്ചന്‍കോവിലാറിന്റെ മറുകരയില്‍ നിന്നുള്ള കെട്ടു കാഴ്ചകള്‍ വള്ളങ്ങളില്‍ കയറ്റി ചാമക്കാവിലെത്തിക്കുന്നു. തേര്,കുതിര,കെട്ടുകാളകള്‍,എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകള്‍ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകതയുള്ളത് ചാമക്കാവിലെ വേലത്തേരാണ്. മുഖാമുഖമായി നിര്‍ത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടില്‍ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളി ചാമക്കാവിലെ മാത്രം പ്രത്യേകതയാണ്

കാര്‍ഷിക വിഭവങ്ങളുടെയും,മറ്റ് ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ വന്‍വിപണനം വിഷു ദിനത്തില്‍ ഇവിടെ നടത്തപ്പെടുന്നു. വിവിധ കാര്‍ഷിക വിളകളുടെ വിത്തുകള്‍ വാങ്ങുന്നതിന് ദൂരദേശങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്താറുണ്ട്.

വിഷുമാറ്റം
ചേരാനെല്ലൂരില്‍ നടക്കുന്ന ഏകദിനവ്യാപാരം വിഷുമാറ്റം എന്നാണ് അറിയപ്പെടുന്നത്. നാണയസമ്പ്രദായം നടപ്പിലാവുന്നതിനു മുന്നേ തന്നെ നടന്നു വന്ന ഈ രീതിക്ക് സംഘകാലത്തോളം പഴക്കമുണ്ട്. അടുത്തുള്ള ചേന്ദമംഗലത്തും ഏലൂരിലും സമാനമായ ആഘോഷം വിഷുനാളില്‍ നടത്തപ്പെടുന്നുണ്ട്. കാര്‍ഷികവിളകളും കൈകൊണ്ടുണ്ടാക്കുന്ന ഉപഭോഗവസ്തുക്കളുമാണ് ഈ മാറ്റത്തില്‍ മുഖ്യമായും പങ്ക് കൊള്ളുന്നത്.

വിഷുഫലം
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാര്‍വത്രികമായിരുന്നു. പണിക്കര്‍ (കണിയാന്‍) വീടുകളില്‍ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേള്‍പ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കര്‍ വരുന്നത്. അവര്‍ക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ 'യാവന' എന്നാണ് പറയുക.

സമാന ഉത്സവങ്ങള്‍
ഭാരതത്തിലെ കാര്‍ഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ് കേരളത്തില്‍ വിഷു ആയി ആഘോഷിക്കുന്നത്. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ് ആണ് അവര്‍ക്ക് ബിഹു. അന്നേ ദിവസം കാര്‍ഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവര്‍ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളര്‍ത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നല്‍കലും എല്ലാം വിഷുവിലും ഉണ്ട്.

ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബില്‍ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടില്‍ പുത്താണ്ടും ആഘോഷിക്കുന്നു. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത് ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗആദി ആണ് ഉഗാദി ആയത്, അര്‍ത്ഥം ആണ്ടുപിറപ്പ് എന്നു തന്നെ.

(കടപ്പാട്: വിക്കിപ്പീഡിയ)
Back to top Go down
parutty
Forum Boss
Forum Boss
parutty



വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 2:42 pm

വിഷുവിശേഷങ്ങളുംപാട്ടുകളും 362995 sandeepyetta
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 5:40 pm

വിഷുവിശേഷങ്ങളുംപാട്ടുകളും 550239 Sandeep

വിഷുവിശേഷങ്ങളുംപാട്ടുകളും 550239 Ammu
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 5:44 pm

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 5:46 pm

വിഷുവിശേഷങ്ങളുംപാട്ടുകളും 608472 വിഷുവിശേഷങ്ങളുംപാട്ടുകളും 811586 വിഷുവിശേഷങ്ങളുംപാട്ടുകളും 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും EmptyTue Apr 14, 2015 6:49 pm

aarokkeyaa vishu sadhya orukkunnee...aarokkeyaa kani muthirkkunnee വിഷുവിശേഷങ്ങളുംപാട്ടുകളും 97573
Back to top Go down
Sponsored content





വിഷുവിശേഷങ്ങളുംപാട്ടുകളും Empty
PostSubject: Re: വിഷുവിശേഷങ്ങളുംപാട്ടുകളും   വിഷുവിശേഷങ്ങളുംപാട്ടുകളും Empty

Back to top Go down
 
വിഷുവിശേഷങ്ങളുംപാട്ടുകളും
Back to top 
Page 1 of 3Go to page : 1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: