| കലാഭവൻ മണി ..... | |
|
+11midhun Binu ROHITH NAMBIAR Paandyettan Minnoos brother Anoop Mukundan Greeeeeshma shamsheershah Neelu Ammu 15 posters |
|
Author | Message |
---|
Ammu Forum Boss
| |
| |
Ammu Forum Boss
| Subject: Re: കലാഭവൻ മണി ..... Thu Mar 10, 2016 8:22 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: കലാഭവൻ മണി ..... Thu Mar 10, 2016 10:06 am | |
| - Ammu wrote:
- Greeeeeshma wrote:
- aa kudumbattinu vendi vallathum cheyyu
lal um mammu okey engane ezhuti kootiyittu entha karyam ആ കുടുംബത്തിനു വേണ്ടതൊക്കെ മണി സമ്പാദിച്ചു വെച്ചിട്ടാ പോയതെന്ന് തോന്നുന്നു....., സാമ്പത്തിക സഹായം ഒന്നും അവര്‍ക്ക് ആവശ്യം കാണില്ല Chila karyangal,nerittariyunnath parayam... Pandu Maniyude achanum amamyum paniyedutha parambhukal..athil palathum Mani vaangi kazhinju.. Pinne makalude perilum baryayude perilum theaterukal und...athu pole chila deposits und.. Karunya pravarthanathilum munnil aayirunu..suhruthukkale santhoshipikkuvaanum ararngements nadathiyirunnu... Veettil bikshakku vanna oraalude operation vendi nalloru paisa chilavaakkiyathaayi ariyaam... Suhruthukkalkku vendi chila police casukalil pettathallathe swanthamaayi angine prathiyavendi vannitilla.. Nalloru veedum adeham pani kazhichittund...Pandu odichirunna Auto ippol pengalude makan odikunnu.. Sahodarangalkkum thaangum thanalum aayirunnu... Vittu poyath naloru manusyasnehi aanennariyuka... | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: കലാഭവൻ മണി ..... Thu Mar 10, 2016 1:41 pm | |
| | |
|
| |
brother Junior Member
| Subject: Re: കലാഭവൻ മണി ..... Sat Mar 12, 2016 4:57 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: കലാഭവൻ മണി ..... Sun Mar 13, 2016 12:12 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: കലാഭവൻ മണി ..... Sun Mar 13, 2016 6:39 pm | |
| Mani chetta.......vaakukalilla | |
|
| |
Neelu Forum Boss
Location : Dubai
| |
| |
Greeeeeshma Forum Boss
| Subject: Re: കലാഭവൻ മണി ..... Mon Mar 14, 2016 10:53 am | |
| Lalettan ennale mani chettane anusmarichu..
kure neram voice edarikkan nokki, kannu nanakkan nokki
onnum work out aayila | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: കലാഭവൻ മണി ..... Mon Mar 14, 2016 10:57 am | |
| | |
|
| |
Minnoos Forum Boss
Location : Dubai
| |
| |
Minnoos Forum Boss
Location : Dubai
| Subject: Re: കലാഭവൻ മണി ..... Mon Mar 14, 2016 12:27 pm | |
| mammookkayude anusmarana prasangam kettu | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: കലാഭവൻ മണി ..... Mon Mar 14, 2016 1:01 pm | |
| - Greeeeeshma wrote:
- Lalettan ennale mani chettane anusmarichu..
kure neram voice edarikkan nokki, kannu nanakkan nokki
onnum work out aayila kashtam....lalettante speech onnum njan kandilla ketttilla....ennalum parayuva...greeshmaye pole enthum eethum manjapitham pidicha pole kanunna aalkkarkku oru vicharamundu....actors aanennu vicharichu avar cheyyunnathokke abhinayamanennu....avarum manushyaranu....santhoshavum dukhavum mattu vikarangalum okke avarkkum undu ennu manassilakkuka...... | |
|
| |
Greeeeeshma Forum Boss
| Subject: Re: കലാഭവൻ മണി ..... Mon Mar 14, 2016 1:16 pm | |
| opinion person to person alley
People tv il kanichirunnu..lalettan paryaunnath
ottum sincere aayi thonniylla....by heart cheythu par yaunna pole thonni
pinne oral maricu ennu karuthi avare orthirikan patto...poyathu poyi | |
|
| |
Greeeeeshma Forum Boss
| Subject: Re: കലാഭവൻ മണി ..... Mon Mar 14, 2016 1:17 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: കലാഭവൻ മണി ..... Mon Mar 14, 2016 4:19 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: കലാഭവൻ മണി ..... Tue Mar 22, 2016 3:46 pm | |
| ചാലക്കുടി: കലാഭവന്‍ മണിക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു. പത്ത് വീടും ഏക്കര്‍ കണക്കിന് ഭൂമിയും താരത്തിന്റെ പേരിലുള്ളതായും അന്വേഷണ സംഘം കണ്ടെത്തി. റജിസ്‌ട്രാര്‍ ഒഫീസുകളിലും വില്ലേജ് ഓഫീസുകളിലുമായാണ് പരിശോധന നടത്തിയത്. കൂറ്റന്‍ ബംഗ്ലാവുകള്‍ ഉള്‍പ്പെടെ പത്ത് വീടുകളും കോടികള്‍ വിലമതിക്കുന്ന ഭൂ സ്വത്തും ഉള്ളതായി കണ്ടെത്തി.
വീടുകളില്‍ പലതും വാടകയ്‌ക്ക് കൊടുത്തിരിക്കുകയാണ്. പലയിടത്തും ഏക്കര്‍ കണക്കിന് ഭൂമിയാണ് മണിയുടെ പേരിലുള്ളത്. ഔട്ട്‌ഹൗസായ പാടി സ്‌ഥിതി ചെയ്യുന്നത് ഒരേക്കറിലാണ്. ഇതിന് മാത്രം രണ്ട് കോടി രൂപ വില വരും.
ചേത്തുനാട് സെന്ററില്‍ വലിയൊരു പറമ്പ് മണിയുടെ പേരിലുണ്ട്. അടിമാലിയിലും മറ്റ് പലയിടങ്ങളിലുമായി നിരവധി ഭൂമികള്‍ മണിയുടെ പേരിലുണ്ട്. പാടിക്ക് സമീപമുള്ള അഞ്ച് ഏക്കര്‍ ജാതി തോട്ടം വാങ്ങാനായി മണി പദ്ധതിയിട്ടിരുന്നു.
മാത്രമല്ല മണിയുടെ പേരില്‍ മൂന്നരക്കോടിയുടെ പോളിസിയുണ്ട്. കലാഭവന്‍ മണി സ്വന്തം പേരില്‍ എടുത്തിട്ടുള്ള ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി പൂര്‍ത്തിയായി. മാത്രമല്ല മൂന്ന് മാസം കൂടുമ്പോള്‍ മൂന്നര ലക്ഷം രൂപ വീതം പുതിയ പോളിസികള്‍ക്കായി അടയ്‌ക്കാറുമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മണിക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
| |
|
| |
midhun Forum Boss
Location : ktm
| Subject: Re: കലാഭവൻ മണി ..... Tue Mar 22, 2016 4:25 pm | |
| - Neelu wrote:
- Greeeeeshma wrote:
- Lalettan ennale mani chettane anusmarichu..
kure neram voice edarikkan nokki, kannu nanakkan nokki
onnum work out aayila kashtam....lalettante speech onnum njan kandilla ketttilla....ennalum parayuva...greeshmaye pole enthum eethum manjapitham pidicha pole kanunna aalkkarkku oru vicharamundu....actors aanennu vicharichu avar cheyyunnathokke abhinayamanennu....avarum manushyaranu....santhoshavum dukhavum mattu vikarangalum okke avarkkum undu ennu manassilakkuka...... vinyayane anusmarana chandangil ozhivakkan vashi pidikendayirunnu | |
|
| |
midhun Forum Boss
Location : ktm
| Subject: Re: കലാഭവൻ മണി ..... Tue Mar 22, 2016 4:27 pm | |
| kalabhavan mani last 3 year sradhikapetta character cheythayi kanunnilla.. ethreyum talent ulla aale enthinu matti nirthi.. sathyathil Vinayan aanu kure nalla character koduthathu.. Kalyanasogandhikam,vasanthi,karumadikuttan ethoke mani chettante abhinaya padavam theliyikunnu. | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: കലാഭവൻ മണി ..... Tue Mar 22, 2016 5:15 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: കലാഭവൻ മണി ..... Wed Mar 30, 2016 9:06 am | |
| കൊച്ചി: കലാഭവന്‍ മണിയുടെ ഇഷ്‌ട വാഹനമായ ഓട്ടോയുമായി നിയമ വിദ്യാര്‍ഥി കൊച്ചി നഗരത്തിന്റെ തിരക്കിലേക്ക് കിക്കറടിക്കാനൊരുങ്ങുന്നു. മണിയുടെ ജീവിതം നല്‍കിയ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എറണാകുളം ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അജേഷ് കോടനാട് കാക്കിഇട്ട് സ്‌റ്റാന്റിലിറങ്ങുന്നത്. പഠനത്തിന്റെ ഇടവേളകളിലും അവധി ദിനത്തിലും വൈകുന്നേരങ്ങളിലും കൊച്ചി നഗരത്തില്‍ അജേഷിന്റെ 'മണിച്ചേട്ടന്‍' എന്ന ഓട്ടോ ഇനി യാത്രക്കാരെ തേടി ഇറങ്ങും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അജേഷിന് ലോ കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഒരുമയാണ് ഓട്ടോറിക്ഷ വാങ്ങി നല്‍കിയിരിക്കുന്നത്. ഓട്ടോ ഓടിക്കിട്ടുന്ന തുകയുടെ ചെറിയ വിഹിതം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് അജേഷിന്റെ തീരുമാനം. പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രജോദനമാണ് കലാഭവന്‍ മണിയുടെ ജീവിതമെന്ന് അജേഷ് പറഞ്ഞു. കിട്ടുന്ന തുകയുടെ 40 ശതമാനം വിവരാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുതാല്‍പര്യ ഹര്‍ജികള്‍ക്കുമായി വിനിയോഗിക്കും. എല്‍.എല്‍.എമ്മും പൂര്‍ത്തിയാക്കിയതിനുശേഷം ഓട്ടോ മറ്റൊരു വിദ്യാര്‍ഥിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പെര്‍മിറ്റും സ്‌റ്റാന്റും ലഭ്യമാകുന്നതോടെ അജേഷിന്റെ മണിച്ചേട്ടന്‍ നിരത്തില്‍ നാടന്‍പാട്ടുമായി ഓടിത്തുടങ്ങും. കലാഭവന്‍ മണിയോടുള്ള ആദര സൂചകമായിട്ടാണ് ഓട്ടോറിക്ഷ വാങ്ങി നല്‍കിയതെന്ന് ഒരുമ ഭാരവാഹി ജിതിന്‍ കടവത്തൂര്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ പണത്തിനുവേണ്ടി കഞ്ചാവ്, മദ്യം, ക്വട്ടേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേക്ക് മാറുന്ന സാഹചര്യമാണുള്ളത്. ഇതിന് മാറ്റം വരുത്തുന്നതിനുള്ള മാതൃക കാണിച്ചുകൊടുക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു പ്രസിഡന്റായ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയില്‍ 35 പേരാണുള്ളത്. എറണാകുളം ലോ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അധ്യാപകന്‍ പ്രഫ. ഗിരിശങ്കര്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. | |
|
| |
Ammu Forum Boss
| Subject: Re: കലാഭവൻ മണി ..... Wed Mar 30, 2016 5:09 pm | |
| കലാഭവന്‍ മണി പല ചീത്ത കൂട്ടുകെട്ടിലും പെട്ടിരുന്നതായി നടനും മണിയുടെ ഉറ്റസുഹൃത്തുമായ ദിലീപ്. ചീത്ത കൂട്ടുകെട്ടുകളില്‍ അവന്‍ പെട്ടുപോയത് നിര്‍ഭാഗ്യകരമായി. അവന്റെ ചില സൗഹൃദങ്ങളെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. അവരില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാന്‍ പോലും മണി തയ്യാറായില്ല. അതും മണിയുടെ പതനത്തിന് കാരണമായതായി ദിലീപ് പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. മണി ചാലക്കുടിയിലെ ആളുകളോട് ഇടപെടുന്ന രീതിയും അവരെ സഹായിക്കുന്നതും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ട്. പക്ഷേ തന്നെ സംബന്ധിച്ച് മണിയുടെ മരണം വ്യക്തിപരമായ നഷ്ടമാണെന്നും ദിലീപ് പറഞ്ഞു. മണി പാകം ചെയ്ത ഭക്ഷണം താന്‍ കഴിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യാറുണ്ടായിരുന്നു. മണിയുടെ മടിയില്‍ തലവച്ച് താന്‍ കിടന്നുറങ്ങിയിട്ടുണ്ട്. വളരെയധികം കെയര്‍ ചെയ്യുന്ന കൂട്ടുകാരനായിരുന്നു മണിയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ജീവനില്ലാത്ത മണിയുടെ ശരീരം കണ്ടപ്പോള്‍ എന്റെ ശക്തിയെല്ലാം ചോര്‍ന്നു പോയതു പോലെയാണ് തോന്നിയത്. മണിയുടെ നാടായ ചാലക്കുടിയില്‍ ഒരു തീയറ്റര്‍ തുടങ്ങണമെന്നാണ് തന്റെ സ്വപ്നമെന്നും ദിലീപ് പറഞ്ഞു.
| |
|
| |
Minnoos Forum Boss
Location : Dubai
| |
| |
Ammu Forum Boss
| Subject: Re: കലാഭവൻ മണി ..... Tue Apr 12, 2016 10:46 am | |
| എന്നെ എന്തിന് വേട്ടയാടുന്നു? - കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ ജാഫര്‍ ഇടുക്കിയും തരികിട സാബുവുമാണെന്ന വാര്‍ത്തകളാണ് നാം നിരന്തരം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. എന്നാല്‍ ദിനം തോറും കേസ് വഴിമാറി സഞ്ചരിക്കുകയാണ്. മണിയുടെ മരണം ഏറ്റവുമധികം ബാധിച്ചത് ജാഫര്‍ ഇടുക്കിയേയും തരികിട സാബുവിനെയുമാണ്. മണിയുടെ മരണത്തെക്കുറിച്ച് സാബുവിന്റെ വിലയിരുത്തലുകള്‍.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേര് താങ്കളുടേതാണല്ലോ? എന്താണ് താങ്കള്‍ക്ക് ഇതേക്കുറിച്ച് പറയാനുള്ളത്?
അനീഷ് ഉപാസനയുടെ കിണ്ടറും ജോയിയും എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ പോയ സമയത്താണ് ഹോട്ടലില്‍ വച്ച് ജാഫര്‍ ഇടുക്കിയെ കാണുന്നത്. അദ്ദേഹത്തിന്റെ നിര്‍ബന്ധം കാരണമാണ് ഞങ്ങള്‍ മണിച്ചേട്ടനെ കാണാന്‍ പോകുന്നത്. ഏകദേശം പതിനൊന്നുമണിയോടെ ഞാന്‍ അവിടുന്ന് എറണാകുളത്തേയ്ക്ക് പോയി. പിറ്റേന്ന് രാവിലെ എനിക്ക് തിരുവനന്തപുരം മാര്‍ ബസേലിയസ് എഞ്ചിനീയറിംഗ് കോളജില്‍ പരിപാടിയുണ്ടായിരുന്നു. മണിച്ചേട്ടന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ഡ്രൈവര്‍ പീറ്ററാണ് എന്നെ എറണാകുളത്ത് എത്തിച്ചത്. തിരുവനന്തപുരത്തെ പ്രോഗ്രാം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് മണിച്ചേട്ടന്റെ മരണ വാര്‍ത്ത അറിയുന്നത്. മറ്റു കാര്യങ്ങളൊന്നും എനിക്കറിയില്ല.
അന്നു നടന്ന സംഭവങ്ങള്‍ ഒന്നു ചുരുക്കിപ്പറയാമോ?
ഹോട്ടലില്‍ നിന്ന് മണിച്ചേട്ടനെ കാണാന്‍ ഞാനും ജാഫര്‍ ഇടുക്കിയും കൂടിപ്പോയി. അവിടെച്ചെന്ന് എല്ലാവരും കൂടി വളരെ സന്തോഷത്തോടെ കുറേനേരം ചേട്ടനുമായി സംസാരിച്ചു. ഞാന്‍ അന്നു വന്നത് സംവിധായകന്‍ സാജന്‍ മാത്യൂവിന്റെ വണ്ടിയിലാണ്. അവനു പിറ്റേന്ന് മൂന്നാറിനു പോകേണ്ടതിനാല്‍ വണ്ടി വേണമെന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ ഒരു പതിനൊന്നുമണിയോടു കൂടി ഇറങ്ങി. പീറ്ററാണ് വണ്ടിയോടിച്ചത്. എറണാകുളം പനമ്പള്ളി നഗറിലുള്ള സാജന്റെ ഫ്‌ളാറ്റില്‍ വണ്ടി പാര്‍ക്ക് ചെയ്ത്, സാജന്റെ ഭാര്യയുടെ വണ്ടിയിലാണ് പിന്നീട് ഞങ്ങള്‍ പോയത്. ഭക്ഷണം കഴിച്ച് പീറ്റര്‍ തിരിച്ചുപോയി. എറണാകുളത്ത് റൂമെടുത്ത് ഞാനവിടെ കിടന്നു. പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് പോയി. പരിപാടിയും കഴിഞ്ഞ് തിരിച്ച് കായംകുളത്തെത്തിയപ്പോഴാണ് നടന്‍ സാദിഖ് വിളിച്ച് മണിച്ചേട്ടന്‍ മരിച്ചെന്നു പറയുന്നത്. കേട്ടപ്പോള്‍ ഷോക്കായി. തലേ ദിവസം എന്റൊപ്പമിരുന്ന് കളിച്ചു ചിരിച്ച വ്യക്തിയാണ് മരിച്ചെന്നറിയുന്നത്. സാദിഖ് തന്നെയാണ് മണിച്ചേട്ടന്റെ മരണത്തില്‍ എനിക്കും പങ്കുണ്ടെന്ന് എല്ലാവരും പറയുന്നതായി അറിയിച്ചത്.
ഒരു മാധ്യമത്തില്‍ താങ്കള്‍ നല്‍കിയ ഇന്റര്‍വ്യൂവില്‍ താങ്കള്‍ തന്നെ ഡ്രൈവ് ചെയ്ത് പോവുകയാണ് ചെയ്തതെന്ന് പറഞ്ഞിരുന്നല്ലോ?
ഞാനങ്ങനെ പറഞ്ഞിട്ടില്ല. മാധ്യമങ്ങളല്ലേ, അവര്‍ക്ക് എന്തുവേണമെങ്കിലും എഴുതാമല്ലോ? അതൊന്നും എന്നെ സംബന്ധിക്കുന്ന കാര്യമല്ല.
താങ്കള്‍ അന്ന് മദ്യപിച്ചിരുന്നോ? അത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ഞാന്‍ മദ്യപിച്ചിരുന്നോ എന്നുള്ളതല്ല ഇവിടുത്തെ വിഷയം. ഒരു പക്ഷേ ഈ കേസുമായി ബന്ധപ്പെട്ട ചോദ്യമായിരിക്കാം. പക്ഷേ ഞാന്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പബ്ലിക്കായി പറയേണ്ട കാര്യം എനിക്കില്ല. കഴിഞ്ഞദിവസം ഒരു മീഡിയ ചര്‍ച്ചയ്ക്കിടയിലും ഞാന്‍ പറഞ്ഞ കാര്യമാണ് ഇത്. എന്റെ അച്ഛനും അമ്മയും കുടുംബക്കാരുമെല്ലാം കാണുന്ന ഒരു പരിപാടിയില്‍ ഞാന്‍ മദ്യപിച്ചു ബോധമില്ലാതെ നടക്കുന്നു എന്നു പറയാന്‍ പറ്റില്ല. പറയേണ്ടിടത്ത് കൃത്യമായി ഞാന്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇങ്ങനെ ഒരു ആരോപണം ഉണ്ടായതെങ്ങനെയാണ്?
ഇത് മണിച്ചേട്ടന്റെ സുഹൃത്തുക്കള്‍ക്കു മൊത്തം എതിരെയുള്ള ആരോപണങ്ങളാണ്. എനിക്ക് പറ്റിയൊരബദ്ധം, ഞാന്‍ അറിയാതെ മീഡിയായ്ക്കു മുമ്പില്‍ പെട്ടുപോയി എന്നതാണ്. കഴിഞ്ഞദിവസം നികേഷ്‌കുമാറിനോട് ഞാന്‍ ചോദിച്ചു ''ഞാന്‍ മാത്രമാണോ ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നെ മാത്രമേ നിങ്ങള്‍ ക്രോസ് വിസ്താരം ചെയ്യുന്നുള്ളോ? പത്തുപേരെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. അവരെയൊന്നും ആര്‍ക്കും ക്രൂശിക്കേണ്ട''. എന്തവസ്ഥയാണിത്? ഞാനെന്തെങ്കിലും പറഞ്ഞാല്‍ നിങ്ങളുടെ മൊഴിയില്‍ വൈരൂദ്ധ്യങ്ങളാണെന്ന്. ഇവരെന്താ അന്വേഷണ ഉദ്യോഗസ്ഥന്മാരാണോ? ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നെനിക്ക് ഉറപ്പുണ്ടെങ്കില്‍ എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. ഏഷ്യാനെറ്റിലെ പരിപാടിയുടെ പിന്നണി പ്രവര്‍ത്തകര്‍ സംഭവങ്ങളൊന്ന് ക്ലാരിഫൈ ചെയ്താല്‍ മതിയെന്നു പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ഞാനറിഞ്ഞോ രാമകൃഷ്ണനൊക്കെ വന്നിരുന്ന് ഇത്ര വലിയ പ്രശ്‌നമാക്കുമെന്ന്. അന്നു വരെ പാഡിയില്‍ പോയിട്ടില്ലാത്ത ഞാന്‍ മണി മരിച്ച ദിവസം കൃത്യമായി അവിടെ ചെന്നു. ആ ഒരു കാര്യത്തില്‍ പിടിച്ചാണ് എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. പകുതി സമയമായപ്പോള്‍ തിരിച്ചുപോന്നു. അതും അബോധാവസ്ഥയില്‍. സംശയിക്കാന്‍ രാമകൃഷ്ണന്‍ പറയുന്ന കാരണങ്ങള്‍ ഇവയാണ്. എന്നാല്‍ ഞാനൊരു കാര്യം പറയട്ടേ, ഞാന്‍ അബോധാവസ്ഥയിലാണെന്ന് രാമകൃഷ്ണന്‍ പറയുന്നു. അബോധാവസ്ഥയിലായ ഞാനെങ്ങനെയാണ് ഒരാളുടെ മരണത്തിന് കാരണമാകുന്നത്. മറ്റൊരാള്‍ എന്നെ വണ്ടിയില്‍ കൊണ്ടുപോകുന്ന ലെവലിലാണ് ഞാന്‍. ആ ഞാനെന്തു ചെയ്യാനാണ് ഈ കേസിലെന്ന് മനസ്സിലാക്കണ്ടേ. എന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് മീഡിയക്കാര്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും. അവരു മൊഴി കണ്ടോ. കഴിഞ്ഞദിവസം ലൈവ് പ്രോഗ്രാമില്‍ ഞാന്‍ ചോദിച്ച ചോദ്യമാണിത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഞാനെന്റെ മൊഴി വ്യക്തമായി നല്‍കിയിട്ടുണ്ട്. അതെടുത്ത് വായിച്ച് നോക്കിയിട്ട് സംസാരിക്കാന്‍ അവരോട് പറഞ്ഞു.
ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണല്ലോ ഇത്രയും പ്രശ്‌നങ്ങള്‍ സാബുവിന് നേരിടേണ്ടി വന്നത്?
വിഷാംശം മൂലമാണ് മരണമെന്ന ലാബ് റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പാണ് ഒരു ചാനലിന്റെ പേരില്‍ വ്യാജവാര്‍ത്ത വാട്ട്‌സ് ആപ്പ് വഴി പ്രചരിക്കുന്നത്. കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ സാബുവാണെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. ചാനല്‍ അറിഞ്ഞ വാര്‍ത്തയല്ല ഇതെന്ന് അപ്പോള്‍ തന്നെ അവര്‍ എന്നെ അറിയിച്ചു. എന്റെ സംശയം, ഒന്നുകില്‍ ഇത് എനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. അല്ലെങ്കില്‍ കേസ് വഴിതിരിച്ചു വിടാനുള്ള മാര്‍ഗ്ഗമാണ്. ഈ വ്യാജ വാര്‍ത്തക്കു പിന്നില്‍ ആരാണെന്നു കണ്ടെത്തിയാല്‍ യഥാര്‍ത്ഥ പ്രതികളെ പുറത്തു കൊണ്ടു വരാന്‍ സാധിക്കും.
താങ്കളുടെ ഒരു അവസരം മുടക്കാന്‍ കലാഭവന്‍ മണി ശ്രമിച്ചതായി കേട്ടിട്ടുണ്ട്?
അതൊരു സ്റ്റുപ്പിഡിറ്റിയാണ്. ആ സിനിമയുടെ സംവിധായകന്‍ സാജന്‍ മാത്യുവും ഞാനും ഒരുമിച്ച് എല്‍.എല്‍.ബിക്ക് പഠിച്ചതാണ്. മോഹന്‍ലാലിനെ ഞാന്‍ ചീത്തവിളിച്ചെന്നും പറഞ്ഞ് ഭയങ്കര പ്രശ്‌നം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്‌നങ്ങള്‍ എനിക്കും സാജനും നേരിടേണ്ടി വന്നപ്പോള്‍ അവന്‍ തന്നെയാണ് സിനിമയില്‍ നിന്നും പിന്മാറുന്നു എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. മാത്രമല്ല സിനിമയുടെ തിരക്കഥ വായിച്ചപ്പോള്‍ എനിക്കത് ഇഷ്ടപ്പെട്ടതുമില്ല. പിന്നെ സാജനെന്ന വ്യക്തി ജീവിതത്തിലിന്നുവരെ കലാഭവന്‍മണിയെ നേരിട്ടു കണ്ടിട്ടുണ്ടോ എന്നു പോലും സംശയമാണ്.
മണിയുമായി നല്ല സൗഹൃദമായിരുന്നോ?
സൗഹൃദമെന്നു പറയാന്‍ പറ്റില്ല. എന്റെ ആദ്യ സിനിമയില്‍ മണിച്ചേട്ടനുമുണ്ടായിരുന്നു. അതിനുശേഷം പല സ്ഥലങ്ങളില്‍ വച്ചും കാണും സംസാരിക്കും. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. മറ്റുള്ളവരുടെ സങ്കടം കണ്ടാല്‍ മനസ്സലിയുന്ന വ്യക്തിയാണ്. എല്ലാവരോടും ഭയങ്കര സ്‌നേഹമുള്ള ആളാണ്. ഇത്രയും വിവാദങ്ങള്‍ക്കിടയില്‍ വീട്ടുകാരുടെ പിന്തുണ? ഭാര്യ സ്‌നേഹ, ഒരു കമ്പനിയില്‍ ലീഗല്‍ മാനേജരാണ്. രണ്ടു മക്കളുണ്ട്. ഐറ, ഷെഫാലി. വീട്ടുകാര്‍ പൂര്‍ണ്ണമായും എന്നെ പിന്തുണയ്ക്കുന്നുണ്ട്. അവര്‍ക്ക് സ്വല്‍പം പേടിയുണ്ട്. മണിച്ചേട്ടന്‍ എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരു നടനാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ എന്നെ എന്തെങ്കിലും ചെയ്യുമോയെന്ന്. ഈ സംഭവത്തിനു ശേഷം ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ മുതല്‍ സഹോദരങ്ങളും അച്ഛനും അമ്മയുമൊക്കെ ഫോണ്‍ വിളിച്ചു കൊണ്ടേയിരിക്കും. ഒരു അഡ്വക്കേറ്റായതുകൊണ്ടാവാം ഭാര്യയ്ക്ക് അത്ര പേടിയില്ല.
| |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: കലാഭവൻ മണി ..... Tue Apr 12, 2016 4:41 pm | |
| channelil vannirunnu jaffarum sabum paranja karyangalil vairudhyam undallo ithu vayikkumbo... jafar paranjath, ayal chellumbo sabu avide undayirunnu ennanu.. ithil parayunnu avar orumicha poyennu | |
|
| |
Sponsored content
| Subject: Re: കലാഭവൻ മണി ..... | |
| |
|
| |
| കലാഭവൻ മണി ..... | |
|