സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
RIO Olympics 2016 - Page 7 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
RIO Olympics 2016 - Page 7 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
RIO Olympics 2016 - Page 7 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
RIO Olympics 2016 - Page 7 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
RIO Olympics 2016 - Page 7 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
RIO Olympics 2016 - Page 7 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
RIO Olympics 2016 - Page 7 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
RIO Olympics 2016 - Page 7 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
RIO Olympics 2016 - Page 7 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
RIO Olympics 2016 - Page 7 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
RIO Olympics 2016 - Page 7 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
RIO Olympics 2016 - Page 7 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
RIO Olympics 2016 - Page 7 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
RIO Olympics 2016 - Page 7 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
RIO Olympics 2016 - Page 7 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
RIO Olympics 2016 - Page 7 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
RIO Olympics 2016 - Page 7 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
RIO Olympics 2016 - Page 7 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
RIO Olympics 2016 - Page 7 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
RIO Olympics 2016 - Page 7 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
RIO Olympics 2016 - Page 7 Vote_lcapRIO Olympics 2016 - Page 7 Voting_barRIO Olympics 2016 - Page 7 Vote_rcap 
Ammu
RIO Olympics 2016 - Page 7 Vote_lcapRIO Olympics 2016 - Page 7 Voting_barRIO Olympics 2016 - Page 7 Vote_rcap 
vipinraj
RIO Olympics 2016 - Page 7 Vote_lcapRIO Olympics 2016 - Page 7 Voting_barRIO Olympics 2016 - Page 7 Vote_rcap 
sandeep
RIO Olympics 2016 - Page 7 Vote_lcapRIO Olympics 2016 - Page 7 Voting_barRIO Olympics 2016 - Page 7 Vote_rcap 
shamsheershah
RIO Olympics 2016 - Page 7 Vote_lcapRIO Olympics 2016 - Page 7 Voting_barRIO Olympics 2016 - Page 7 Vote_rcap 
Neelu
RIO Olympics 2016 - Page 7 Vote_lcapRIO Olympics 2016 - Page 7 Voting_barRIO Olympics 2016 - Page 7 Vote_rcap 
Binu
RIO Olympics 2016 - Page 7 Vote_lcapRIO Olympics 2016 - Page 7 Voting_barRIO Olympics 2016 - Page 7 Vote_rcap 
unnikmp
RIO Olympics 2016 - Page 7 Vote_lcapRIO Olympics 2016 - Page 7 Voting_barRIO Olympics 2016 - Page 7 Vote_rcap 
midhun
RIO Olympics 2016 - Page 7 Vote_lcapRIO Olympics 2016 - Page 7 Voting_barRIO Olympics 2016 - Page 7 Vote_rcap 
Greeeeeshma
RIO Olympics 2016 - Page 7 Vote_lcapRIO Olympics 2016 - Page 7 Voting_barRIO Olympics 2016 - Page 7 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 RIO Olympics 2016

Go down 
+4
Anoop Mukundan
Greeeeeshma
Ammu
sandeep
8 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptySun Aug 21, 2016 9:06 am

ജര്‍മനിയോട് മധുര പ്രതികാരം; ഫുട്‌ബോളില്‍ ബ്രസീലിന് സ്വര്‍ണം

RIO Olympics 2016 - Page 7 811586

നിര്‍ണായകമായ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മറാണ് ബ്രസീലിന് ഒളിമ്പിക്‌സ് ഫുട്‌ബോളിലെ ആദ്യ സ്വര്‍ണം സമ്മാനിച്ചത്‌. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1ന് സമനില ആയതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4നായിരുന്നു ബ്രസീലിന്റെ ചരിത്ര വിജയം

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptySun Aug 21, 2016 9:08 am

പ്രധാനമന്ത്രിയെ കൂട്ടുപിടിച്ച് കളങ്കം മായ്ക്കാൻ നര്‍സിങ്

RIO Olympics 2016 - Page 7 143614

വിഷയത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കും. വേണമെങ്കില്‍ സി.ബി.ഐ. അന്വേഷിച്ചോട്ടെ. ഇതിന്റെ സത്യം എന്തായാലും പുറത്തുവരണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എന്നെ തൂക്കിക്കൊന്നോളു-നർസിങ് പറഞ്ഞു.

റിയോ ഡി ജനെയ്‌റൊ: മരുന്നടിയുടെ പേരില്‍ നാലു വര്‍ഷത്തെ വിലക്ക് ഏറ്റുവാങ്ങുകയും റിയോ ഒളിമ്പിക്‌സില്‍ നിന്ന് നാണംകെട്ടു മടങ്ങുകയും ചെയ്ത ഇന്ത്യയുടെ ഗുസ്തി താരം നര്‍സിങ് യാദവ് വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല. പ്രധാനമന്ത്രിയുടെ ഓഫീസിനെ കൂട്ടുപിടിച്ച് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരുക്കത്തിലാണ് നര്‍സിങ്.

എന്റെ പേര് കളങ്കപ്പെട്ടിരിക്കുകയാണ്. വിലക്ക് എനിക്ക് മാത്രമല്ല, ഇന്ത്യയ്ക്കുതന്നെ ഒരു മാനക്കേടായിരിക്കുകയാണ്. വിഷയത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കും. വേണമെങ്കില്‍ സി.ബി.ഐ. അന്വേഷിച്ചോട്ടെ. ഇതിന്റെ സത്യം എന്തായാലും പുറത്തുവരണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എന്നെ തൂക്കിക്കൊന്നോളൂ. ഞാന്‍ അതിന് തയ്യാറാണ്. അതല്ല, വേണമെങ്കില്‍ എന്നെയും ഇതില്‍ ഉപ്പെട്ട മറ്റുള്ളവരെയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കണം-നര്‍സിങ് പറഞ്ഞു.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഒരു വലിയ ലോബിയുണ്ട്. ഈ പേരുകളൊക്കെ പുറത്തുവരണം. ഇത് രാജ്യത്തെ കായികരംഗത്തിന്റെ ഭാവിയുടെ വിഷയമാണ്. ഒരു തെറ്റും ചെയ്യാതെ ഞാന്‍ ഇതിന് ബലിയാടായിരിക്കുകയാണ്. ഒരു ഒളിമ്പിക് മെഡലിനായി കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ നടത്തിയ കഠിനധ്വാനമെല്ലാം പാഴായിരിക്കുകയാണ്-നര്‍സിങ് കൂട്ടിച്ചേര്‍ത്തു. വിലക്ക് വന്നതോടെ ഒളിമ്പിക് അക്രഡിറ്റേഷന്‍ റദ്ദാക്കപ്പെട്ട നര്‍സിങ് ശനിയാഴ്ച കാലത്ത് തന്നെ ഗെയിംസ് വില്ലേജില്‍ നിന്ന് മടങ്ങി.

നാഡയുടെ ക്ലീന്‍ ചിറ്റുമായി 74 കിലോഗ്രാം ഗുസ്തിയില്‍ പങ്കെടുക്കാന്‍ റിയോയില്‍ എത്തിയ നര്‍സിങ്ങിനെ വാഡയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സാണ് വിചാരണ നടത്തി നാലു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതിന്റെ തൊട്ടു തലേദിവസമാണ് നര്‍സിങ്ങിന് വിലക്ക് വന്നത്.

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptySun Aug 21, 2016 9:09 am

സിന്ധുവിന് സമ്മാന പെരുമഴയും അഭിനന്ദന പ്രവാഹവും

ഡല്‍ഹി സര്‍ക്കാര്‍ 2 കോടിയും തെലുങ്കാന സര്‍ക്കാര്‍ 1 കോടിയും ദേശീയ ബാഡ്മിന്റണ്‍ ഫെഡറേഷനും മധ്യപ്രദേശ് സര്‍ക്കാറും 50 ലക്ഷം രൂപ വീതവും സിന്ധുവിന് സമ്മാനമായി നല്‍കും

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായ പി.വി സിന്ധുവിന് സമ്മാനപ്പെരുമഴ. ഡല്‍ഹി സര്‍ക്കാര്‍ 2 കോടിയും തെലുങ്കാന സര്‍ക്കാര്‍ 1 കോടിയും ദേശീയ ബാഡ്മിന്റണ്‍ ഫെഡറേഷനും മധ്യപ്രദേശ് സര്‍ക്കാറും 50 ലക്ഷം രൂപ വീതവും സിന്ധുവിന് നല്‍കും. സിന്ധുവിന്റെ പരിശീലകനും മുന്‍ താരവുമായ പുല്ലേല ഗോപീചന്ദിന് 10 ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് അഖിലേഷ് ദാസ് ഗുപ്ത പറഞ്ഞു.

ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും ഒളിമ്പിക്സ് ബാഡ്മിന്റണില്‍ വെള്ളി നേടിയ ആദ്യ ഇന്ത്യന്‍ താരവുമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ സിന്ധുവിന് ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ബിഎംഡബ്ല്യം കാറും സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാന പെരുമഴയ്‌ക്കൊപ്പംതന്നെ സോഷ്യല്‍ മീഡിയകളിലും സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രജനീകാന്ത്‌, അമിതാബ് ബച്ചന്‍, അക്ഷയ് കുമാര്‍, എആര്‍ റഹ്മാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ സിന്ധുവിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്...

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptySun Aug 21, 2016 9:11 am

ഇന്ത്യയുടെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി

മുമ്പ് നാലു തവണ താന്‍ തോല്‍പ്പിച്ച സിന്ധുവില്‍നിന്ന് ഇത്രയ്ക്ക് ഉജ്ജ്വലമായ പ്രകടനം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. 'എന്നാല്‍ ഇത് വേറെയാണ് മോളേ കളി, ഒളിമ്പിക്സാണ്. ഇന്ത്യക്കുവേണ്ടി ഈ മെഡല്‍ എനിക്ക് ജയിച്ചേ പറ്റൂ' എന്ന വീറോടെ സിന്ധു പൊരുതിക്കയറി

[You must be registered and logged in to see this link.]

റിയോയിലെ സെന്‍ട്രോ പവലിയനിലിരുന്ന് ഞാന്‍ കണ്ടു, പെണ്‍ ഇന്ത്യയുടെ കരുത്ത്. ചരിത്രത്തിലേക്കുള്ള അവളുടെ കുതിപ്പ്. കണ്‍മുന്നില്‍ കണ്ടത് വിശ്വസിക്കാന്‍ പക്ഷെ, പ്രയാസം തോന്നുന്നു. ഒളിമ്പിക്സില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി വെങ്കലത്തേക്കാള്‍ തിളക്കമുള്ള ഒരു ഒളിമ്പിക്സ് മെഡല്‍ കഴുത്തിലണിയാന്‍ പോവുന്നു. പുസാരല വെങ്കിട്ടരമണ സിന്ധുവിന് ഇപ്പോള്‍ ഒരു വെള്ളിമെഡല്‍ ഉറപ്പാണ്. ഫൈനലില്‍ ജയിച്ചാല്‍ ദൈവമേ, ഒരു സ്വര്‍ണമെഡലും.

ഞാന്‍ വീണ്ടും കണ്ടു, രണ്ട് പതിറ്റാണ്ട് മുമ്പ് കോഴിക്കോട്ടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച വെങ്കിട്ടരമണയുടെ തകര്‍പ്പന്‍ ബാക്ക് കോര്‍ട്ട് സ്മാഷുകള്‍. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരമായ രമണയുടെ സ്മാഷുകള്‍ ഇതാ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പുനര്‍ജനിക്കുന്നു, അദ്ദേഹത്തിന്റെ മകള്‍ സിന്ധുവിലൂടെ. ഒളിമ്പിക്സ് സെമിഫൈനലില്‍ ജപ്പാന്‍കാരിയായ നൊസോമിക്കെതിരെ സിന്ധു രണ്ടാം സെറ്റില്‍ ഒരു സ്മാഷിനായി വായുവില്‍ ചാടിയുയര്‍ന്ന് നിന്നപ്പോള്‍ ശരിക്കും രമണയെ പോലെ...

മത്സരം നടന്ന സെന്‍ട്രോ പവലിയന്റെ ഗാലറിയില്‍ ഇന്ത്യക്കാരേക്കാള്‍ ജപ്പാന്‍കാരുണ്ടായിരുന്നു. ജപ്പാന്‍കാരുടെ 'നിപ്പോണ്‍, നിപ്പോണ്‍' വിളികള്‍ക്കു മേലെ 'ഇന്ത്യാ ജീതേഗാ' എന്ന് അലറിവിളിച്ച രണ്ടു ഡസനിലധികം വരുന്ന ഇന്ത്യന്‍ ആരാധകര്‍ക്കും ഈ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കണം. സിന്ധുവിന്റെ ആവേശം കെട്ടുപോവാതെ നോക്കിയതില്‍ അവര്‍ക്കും ഉണ്ടല്ലോ ഒരു പങ്ക് ?

ആദ്യ സെറ്റിന്റെ തുടക്കത്തിലേ സിന്ധു മുന്നേറിയപ്പോള്‍ ജപ്പാന്‍കാരി ശരിക്കും പകച്ചുപോയിരുന്നു. മുമ്പ് നാലു തവണ താന്‍ തോല്‍പ്പിച്ച സിന്ധുവില്‍നിന്ന് ഇത്രയ്ക്ക് ഉജ്ജ്വലമായ പ്രകടനം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. 'എന്നാല്‍ ഇത് വേറെയാണ് മോളേ കളി, ഒളിമ്പിക്സാണ്. ഇന്ത്യക്കുവേണ്ടി ഈ മെഡല്‍ എനിക്ക് ജയിച്ചേ പറ്റൂ' എന്ന വീറോടെ സിന്ധു പൊരുതിക്കയറി.

രണ്ടാം സെറ്റിലെ ഒരവസരത്തിലൊഴിച്ച് സിന്ധു ജപ്പാന്‍കാരിക്ക് ലീഡ് വിട്ടു നല്‍കിയതേയില്ല. പൊരുതി നേടിയ ഈ വിജയം തികച്ചും ആധികാരികമായിരുന്നു. ഇടയ്ക്ക് ചില പിഴവുകള്‍ പറ്റുമ്പോള്‍ കോര്‍ട്ടിന് പുറത്ത് പിറകിലായിരിക്കുന്ന തന്റെ പ്രിയ പരിശീലകന്‍ ഗോപീചന്ദിനെ ഒന്നു തിരിഞ്ഞുനോക്കും.

ഗോപി മുഷ്ടി ചുരുട്ടികാണിക്കുമ്പോള്‍ പുതിയ വീര്യത്തോടെ നെറ്റിനരികിലേക്ക് കുതിക്കും. വിജയം പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച നേരം സിന്ധുവൊന്ന് ഉയര്‍ന്നുചാടി. പിന്നെ ഒരിക്കല്‍കൂടി ഗോപിയെ നോക്കി. പിന്നെ കോര്‍ട്ടിന് പുറത്തേക്ക് നടന്നു, ബാഗുമെടുത്ത് പവലിയനിലേക്ക്. തീര്‍ന്നിട്ടില്ല ഇന്ത്യക്ക് ഒരു തങ്കപ്പതക്കംതന്നെ സമ്മാനിക്കുമെന്ന ദൃഢനിശ്ചയമായിരിക്കണം സിന്ധുവിന്റെ മനസ്സില്‍. ആഘോഷങ്ങളെല്ലാം അതിനായി മാറ്റിവെച്ചതായിരിക്കാം.

നന്ദി സിന്ധു, റിയോയിലെ ഈ ദിവസങ്ങള്‍ എന്നെന്നേക്കുമായി ഓര്‍ത്തുവെക്കാന്‍ ഈ വിജയ നിമിഷങ്ങള്‍ ധാരാളമാവും. സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാര്‍ക്കര്‍ ഈ മൂന്നു പെണ്‍കുട്ടികളാണ് പുതിയ ഇന്ത്യയുടെ പ്രതീകങ്ങള്‍. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptySun Aug 21, 2016 9:33 am

സിക്സും ഫോറും മാത്രമല്ല, സ്മാഷ് ഷോട്ടും ഇന്ത്യക്ക് വഴങ്ങും

രണ്ട് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയ സിന്ധുവിനെ ഒളിമ്പിക് മെഡല്‍ നേട്ടത്തിലെത്തിക്കാന്‍ 'ഓപ്പറേഷന്‍ റിയോ സിന്ധു' വിന് ഒരു വര്‍ഷം മുമ്പാണ് ഗോപീചന്ദ് തുടക്കം കുറിക്കുന്നത്. പ്രത്യേക വെയ്റ്റ് ട്രെയ്‌നറെയും ഫിറ്റ്‌നസ് എക്‌സ്പര്‍ട്ടിനെയും ഏര്‍പ്പെടുത്തിയ ഗോപീചന്ദ് 21കാരിയുടെ സ്റ്റാമിന വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.

[You must be registered and logged in to see this link.]

ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയെന്ന രാജ്യം എപ്പോഴും കറങ്ങുന്നത്. ക്രിക്കറ്റിനെ മതമായും സച്ചിന്‍ തെണ്ടുല്‍ക്കറെ ദൈവമായും ആരാധിക്കുന്ന ഇന്ത്യക്കാര്‍. അങ്ങനെയുള്ള ഒരു മണ്ണില്‍ മറ്റൊരു കായിക ഇനം കൂടി വേര് പിടിക്കുകയെന്നത് ചെറിയ കാര്യമല്ല.  ബാഡ്മിന്റണിലെ അതികായരായ പ്രകാശ് പദുക്കോണിനും പുല്ലേല ഗോപീചന്ദിനും സൈന നേവാളിനും ശേഷം സിന്ധുവിലൂടെ ഇന്ത്യക്ക് മറ്റൊരു താരത്തെ കൂടി ലഭിച്ചിരിക്കുന്നു. എന്നാല്‍ ഈ മൂന്ന് പേര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണ് റിയോയില്‍ സിന്ധു സ്വന്തമാക്കിയത്.

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ആദ്യം ഉയര്‍ന്നു വന്ന പേരാണ് പ്രകാശ് പദുക്കോണ്‍. 1970കളുടെ അവസാനത്തിലും 1980കളുടെ ആദ്യത്തിലും ഇന്ത്യയുടെ ബാഡ്മിന്റണില്‍ തിളങ്ങി നിന്ന താരമായിരുന്നു പ്രകാശ് പദുക്കോണ്‍. 1980ല്‍ ലണ്ടനില്‍ നടന്ന ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടം നേടി പ്രകാശ് ഇന്ത്യയുടെ കായിക ചരിത്രത്തിന്റെ ഭാഗമായി.

ബാഡ്മിന്റണിലെ അവസാന വാക്കായിരുന്ന ചൈനക്കും ഇന്തോനേഷ്യക്കും ഇന്ത്യയില്‍ നിന്ന് ലഭിച്ച ആദ്യത്തെ പ്രഹരമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം തന്നെ ക്വാലാലംപൂരില്‍ നടന്ന ബാഡ്മിന്റണ്‍ ലോകകപ്പില്‍ പദുക്കോണ്‍ കിരീട നേട്ടം ആവര്‍ത്തിച്ചു. ഇന്ത്യയിലെ പരിശീലനത്തേക്കാളുപരി ഡെന്‍മാര്‍ക്കിലെ പരിശീലനമാണ് പ്രകാശിനെ ഒരു മികച്ച താരമാക്കി വളര്‍ത്തിയെടുത്ത.് അന്തര്‍ദേശീയ താരങ്ങളുമായുള്ള സൗഹൃദവും പ്രകാശിന്റെ കരിയറിനെ തുണച്ചു.

പ്രകാശിന് ശേഷം ബാഡ്മിന്റണില്‍ ഇന്ത്യ ആഘോഷിച്ച മറ്റൊരു പേരാണ് ഗോപീചന്ദ്. 1990ന്റെ അവസാനത്തിലും 2000ത്തിന്റെ ആദ്യ കാലങ്ങളിലും ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഹീറോ ഗോപീചന്ദായിരുന്നു. സയ്യിദ് മുഹമ്മദ് ആരിഫെന്ന ആരിഫ് സാഹിബായിരുന്നു ഗോപീചന്ദിന്റെ ആദ്യകാലത്തെ ഗുരു. പിന്നീട് പ്രകാശ് പദുക്കോണിന്റെ ബാഡ്മിന്റണ്‍ അക്കാദമിയിലേക്ക് ഗോപീചന്ദ് പരിശീലനം മാറ്റി. 1998 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും വെങ്കലവും നേടിയ ഗോപീചന്ദിനെയും ചരിത്രം രേഖപ്പെടുത്തിയത് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ നേടിയ കിരീടമാണ്.

അന്ന് സെമിഫൈനലില്‍ ലോക ഒന്നാം നമ്പറുകാരനായ ഡാനിഷ് താരം പീറ്റര്‍ ഗെയ്ഡിനെ അട്ടിമറിച്ചെത്തിയ ഗോപീചന്ദിനെ തോല്‍പ്പിക്കാന്‍ ചൈനയുടെ ചെന്‍ ഹോങ്ങിനുമായില്ല. അങ്ങനെ പ്രകാശിന് ശേഷം ഓള്‍ ഇംഗ്ലണ്ട് കിരീടം നേടുന്ന രണ്ടാമത്തെ താരമായി ഗോപീചന്ദ്.

ആ കിരീടനേട്ടത്തിന് ശേഷം കൊക്കോ-കോള കമ്പനിയുടെ പരസ്യക്കരാര്‍ നിരാകരിച്ച് ഗോപീചന്ദ് വാര്‍ത്തകളില്‍ ഇടം പിടിച്ചു. കൊക്കോ-കോള ആരോഗ്യത്തിന് നല്ലതല്ലെന്ന തന്റെ നിലപാട് ഗോപി പിന്നീട് പല തവണ ആവര്‍ത്തിച്ചു. ഒരു കായിക താരമെന്ന നിലയില്‍ താന്‍ ഒരിക്കലും അതിനെ അംഗീകരിക്കില്ലെന്ന ഗോപിയുടെ ആ നിലപാട് തന്നെയായിരുന്നു അയാളുടെ കരുത്ത്.

ഇന്ത്യയുടെ പിന്നീടുള്ള ബാഡ്മിന്റണ്‍ ചരിത്രം ഗോപീചന്ദെന്ന പരിശീലകനില്‍ നിന്നാണ് തുടങ്ങുന്നത്. ഹൈദരാബാദില്‍ ഗോപീചന്ദ് തുടങ്ങിയ ബാഡ്മിന്റണ്‍ അക്കാദമിയാണ് ഇന്ന് ബാഡ്മിന്റണില്‍ ഇന്ത്യയുടെ തറവാട് വീട്. നിറയെ വെല്ലുവിളികള്‍ നേരിട്ടാണ് 2001ല്‍ ഗോപീചന്ദ് അക്കാദമി തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയെങ്കിലും 13 കോടിയോളം രൂപ സ്വന്തമായി കണ്ടെത്തിയാണ് ഗോപീചന്ദ് അക്കാദമി തുടങ്ങിയത്.

അക്കാദമി തുടങ്ങി പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സൈന നേവാളിലൂടെ ഗോപീചന്ദ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഒരു മെഡല്‍ എന്ന ആദ്യ വാക്ക് പാലിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടി സൈന ഇന്ത്യയുടെ കണ്ണുകള്‍ ബാഡ്മിന്റണിന് ചുറ്റുമെത്തിച്ചു. അന്ന് ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങിയ കശ്യപും ഇന്ന് റിയോ ഒളിമ്പിക്‌സില്‍ അതേ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട കെ.ശ്രീകാന്തും കളി പഠിക്കുന്നത് ഗോപിയ്ക്ക് കീഴില്‍ തന്നെയാണ്.

പി.വി സിന്ധു ഗോപീചന്ദ് അക്കാദമിയില്‍ എത്തിയതോടെയാണ് സൈന വിമല്‍ കുമാറിന് കീഴിലേക്ക് പരിശീലനം മാറ്റിയതെങ്കിലും അത് ഒര്‍ത്ഥത്തില്‍ ഇന്ത്യക്ക് ഗുണമാകുകയാണ് ചെയ്തത്. രണ്ട് താരങ്ങള്‍ തമ്മിലുള്ള മത്സരബുദ്ധി അവര്‍ക്ക് കരിയറില്‍ ഉയര്‍ച്ചകള്‍ മാത്രമാണ് സമ്മാനിക്കുക. രണ്ട് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയ സിന്ധുവിനെ ഒളിമ്പിക് മെഡല്‍ നേട്ടത്തിലെത്തിക്കാന്‍ 'ഓപ്പറേഷന്‍ റിയോ സിന്ധു' വിന് ഒരു വര്‍ഷം മുമ്പാണ് ഗോപീചന്ദ് തുടക്കം കുറിക്കുന്നത്.

പ്രത്യേക വെയ്റ്റ് ട്രെയ്‌നറെയും ഫിറ്റ്‌നസ് എക്‌സ്പര്‍ട്ടിനെയും ഏര്‍പ്പെടുത്തിയ ഗോപീചന്ദ് 21കാരിയുടെ സ്റ്റാമിന വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. ഒരു മണിക്കൂറിലധികം നീളുന്ന മത്സരങ്ങളില്‍ ഒരേ വേഗതയില്‍ കളിക്കാനും നീണ്ട റാലികളില്‍ തളരാതെ പോരാടാനും സിന്ധുവിനെ ഒരുക്കുകയായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്. പുലര്‍ച്ചെ മുതല്‍ തുടങ്ങുന്ന കഠിന പരിശീലനം ഒടുവില്‍ സിന്ധുവിനെ തുണച്ചു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptySun Aug 21, 2016 10:57 am

RIO OLYMPICS FINAL DAY ..

Wrestling

Yogeshwar Dutt: 5 PM

Marathon

Nitendra Rawat, Gopi T, Kheta Ram: 6 PM

ennu oru medal koodi manakkunnillee RIO Olympics 2016 - Page 7 768717 RIO Olympics 2016 - Page 7 768717 RIO Olympics 2016 - Page 7 768717
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptySun Aug 21, 2016 11:07 am

Gold thanne kittum ennu Dutt urappichu parayunnu
aa confidence ulla karanam
Top 3 il engilum varu mayirikum
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptySun Aug 21, 2016 3:45 pm

sindhu RIO Olympics 2016 - Page 7 559487 RIO Olympics 2016 - Page 7 559487
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptySun Aug 21, 2016 4:59 pm

midhun wrote:
sindhu RIO Olympics 2016 - Page 7 559487 RIO Olympics 2016 - Page 7 559487
priya swpna manjari thooli ennil...
kathiridum kavitha pol nee malaakhayayi vaa shreelekhayayi vaa..... RIO Olympics 2016 - Page 7 92114 RIO Olympics 2016 - Page 7 92114 RIO Olympics 2016 - Page 7 92114
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptySun Aug 21, 2016 6:30 pm

Binu wrote:
midhun wrote:
sindhu RIO Olympics 2016 - Page 7 559487 RIO Olympics 2016 - Page 7 559487
priya swpna manjari thooli ennil...
kathiridum kavitha pol nee malaakhayayi vaa shreelekhayayi vaa..... RIO Olympics 2016 - Page 7 92114 RIO Olympics 2016 - Page 7 92114 RIO Olympics 2016 - Page 7 92114
RIO Olympics 2016 - Page 7 808463 RIO Olympics 2016 - Page 7 808463
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyMon Aug 22, 2016 10:34 am

Binu wrote:
midhun wrote:
sindhu RIO Olympics 2016 - Page 7 559487 RIO Olympics 2016 - Page 7 559487
priya swpna manjari thooli ennil...
kathiridum kavitha pol nee malaakhayayi vaa shreelekhayayi vaa..... RIO Olympics 2016 - Page 7 92114 RIO Olympics 2016 - Page 7 92114 RIO Olympics 2016 - Page 7 92114

RIO Olympics 2016 - Page 7 44121 RIO Olympics 2016 - Page 7 44121 RIO Olympics 2016 - Page 7 44121 RIO Olympics 2016 - Page 7 44121

സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി ചൂടി എന്നിൽ കതിരിടും കവിത പോൽ നീ സിന്ധൂ പ്രിയ സ്വപ്ന മഞ്ജരി ചൂടി എന്നിൽ കതിരിടും കവിത പോൽ നീ മാലാ‍ഖയായ് വാ ശ്രീലേഖയായി വാ മാലാ‍ഖയായ് വാ RIO Olympics 2016 - Page 7 92114 RIO Olympics 2016 - Page 7 92114
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyMon Aug 22, 2016 10:34 am

sandeep wrote:

ഇന്ത്യയുടെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി

മുമ്പ് നാലു തവണ താന്‍ തോല്‍പ്പിച്ച സിന്ധുവില്‍നിന്ന് ഇത്രയ്ക്ക് ഉജ്ജ്വലമായ പ്രകടനം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. 'എന്നാല്‍ ഇത് വേറെയാണ് മോളേ കളി, ഒളിമ്പിക്സാണ്. ഇന്ത്യക്കുവേണ്ടി ഈ മെഡല്‍ എനിക്ക് ജയിച്ചേ പറ്റൂ' എന്ന വീറോടെ സിന്ധു പൊരുതിക്കയറി

[You must be registered and logged in to see this link.]

റിയോയിലെ സെന്‍ട്രോ പവലിയനിലിരുന്ന് ഞാന്‍ കണ്ടു, പെണ്‍ ഇന്ത്യയുടെ കരുത്ത്. ചരിത്രത്തിലേക്കുള്ള അവളുടെ കുതിപ്പ്. കണ്‍മുന്നില്‍ കണ്ടത് വിശ്വസിക്കാന്‍ പക്ഷെ, പ്രയാസം തോന്നുന്നു. ഒളിമ്പിക്സില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി വെങ്കലത്തേക്കാള്‍ തിളക്കമുള്ള ഒരു ഒളിമ്പിക്സ് മെഡല്‍ കഴുത്തിലണിയാന്‍ പോവുന്നു. പുസാരല വെങ്കിട്ടരമണ സിന്ധുവിന് ഇപ്പോള്‍ ഒരു വെള്ളിമെഡല്‍ ഉറപ്പാണ്. ഫൈനലില്‍ ജയിച്ചാല്‍ ദൈവമേ, ഒരു സ്വര്‍ണമെഡലും.

ഞാന്‍ വീണ്ടും കണ്ടു, രണ്ട് പതിറ്റാണ്ട് മുമ്പ് കോഴിക്കോട്ടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച വെങ്കിട്ടരമണയുടെ തകര്‍പ്പന്‍ ബാക്ക് കോര്‍ട്ട് സ്മാഷുകള്‍. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരമായ രമണയുടെ സ്മാഷുകള്‍ ഇതാ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പുനര്‍ജനിക്കുന്നു, അദ്ദേഹത്തിന്റെ മകള്‍ സിന്ധുവിലൂടെ. ഒളിമ്പിക്സ് സെമിഫൈനലില്‍ ജപ്പാന്‍കാരിയായ നൊസോമിക്കെതിരെ സിന്ധു രണ്ടാം സെറ്റില്‍ ഒരു സ്മാഷിനായി വായുവില്‍ ചാടിയുയര്‍ന്ന് നിന്നപ്പോള്‍ ശരിക്കും രമണയെ പോലെ...

മത്സരം നടന്ന സെന്‍ട്രോ പവലിയന്റെ ഗാലറിയില്‍ ഇന്ത്യക്കാരേക്കാള്‍ ജപ്പാന്‍കാരുണ്ടായിരുന്നു. ജപ്പാന്‍കാരുടെ 'നിപ്പോണ്‍, നിപ്പോണ്‍' വിളികള്‍ക്കു മേലെ 'ഇന്ത്യാ ജീതേഗാ' എന്ന് അലറിവിളിച്ച രണ്ടു ഡസനിലധികം വരുന്ന ഇന്ത്യന്‍ ആരാധകര്‍ക്കും ഈ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കണം. സിന്ധുവിന്റെ ആവേശം കെട്ടുപോവാതെ നോക്കിയതില്‍ അവര്‍ക്കും ഉണ്ടല്ലോ ഒരു പങ്ക് ?

ആദ്യ സെറ്റിന്റെ തുടക്കത്തിലേ സിന്ധു മുന്നേറിയപ്പോള്‍ ജപ്പാന്‍കാരി ശരിക്കും പകച്ചുപോയിരുന്നു. മുമ്പ് നാലു തവണ താന്‍ തോല്‍പ്പിച്ച സിന്ധുവില്‍നിന്ന് ഇത്രയ്ക്ക് ഉജ്ജ്വലമായ പ്രകടനം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. 'എന്നാല്‍ ഇത് വേറെയാണ് മോളേ കളി, ഒളിമ്പിക്സാണ്. ഇന്ത്യക്കുവേണ്ടി ഈ മെഡല്‍ എനിക്ക് ജയിച്ചേ പറ്റൂ' എന്ന വീറോടെ സിന്ധു പൊരുതിക്കയറി.

രണ്ടാം സെറ്റിലെ ഒരവസരത്തിലൊഴിച്ച് സിന്ധു ജപ്പാന്‍കാരിക്ക് ലീഡ് വിട്ടു നല്‍കിയതേയില്ല. പൊരുതി നേടിയ ഈ വിജയം തികച്ചും ആധികാരികമായിരുന്നു. ഇടയ്ക്ക് ചില പിഴവുകള്‍ പറ്റുമ്പോള്‍ കോര്‍ട്ടിന് പുറത്ത് പിറകിലായിരിക്കുന്ന തന്റെ പ്രിയ പരിശീലകന്‍ ഗോപീചന്ദിനെ ഒന്നു തിരിഞ്ഞുനോക്കും.

ഗോപി മുഷ്ടി ചുരുട്ടികാണിക്കുമ്പോള്‍ പുതിയ വീര്യത്തോടെ നെറ്റിനരികിലേക്ക് കുതിക്കും. വിജയം പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച നേരം സിന്ധുവൊന്ന് ഉയര്‍ന്നുചാടി. പിന്നെ ഒരിക്കല്‍കൂടി ഗോപിയെ നോക്കി. പിന്നെ കോര്‍ട്ടിന് പുറത്തേക്ക് നടന്നു, ബാഗുമെടുത്ത് പവലിയനിലേക്ക്. തീര്‍ന്നിട്ടില്ല ഇന്ത്യക്ക് ഒരു തങ്കപ്പതക്കംതന്നെ സമ്മാനിക്കുമെന്ന ദൃഢനിശ്ചയമായിരിക്കണം സിന്ധുവിന്റെ മനസ്സില്‍. ആഘോഷങ്ങളെല്ലാം അതിനായി മാറ്റിവെച്ചതായിരിക്കാം.

നന്ദി സിന്ധു, റിയോയിലെ ഈ ദിവസങ്ങള്‍ എന്നെന്നേക്കുമായി ഓര്‍ത്തുവെക്കാന്‍ ഈ വിജയ നിമിഷങ്ങള്‍ ധാരാളമാവും. സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാര്‍ക്കര്‍ ഈ മൂന്നു പെണ്‍കുട്ടികളാണ് പുതിയ ഇന്ത്യയുടെ പ്രതീകങ്ങള്‍. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

RIO Olympics 2016 - Page 7 912236 RIO Olympics 2016 - Page 7 912236 RIO Olympics 2016 - Page 7 912236 RIO Olympics 2016 - Page 7 559487 RIO Olympics 2016 - Page 7 559487 RIO Olympics 2016 - Page 7 859925 RIO Olympics 2016 - Page 7 859925 RIO Olympics 2016 - Page 7 859925 RIO Olympics 2016 - Page 7 859925 RIO Olympics 2016 - Page 7 859925 RIO Olympics 2016 - Page 7 807107 RIO Olympics 2016 - Page 7 807107 RIO Olympics 2016 - Page 7 807107 RIO Olympics 2016 - Page 7 807107
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyMon Aug 22, 2016 10:52 am

ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ വെള്ളി നേടി അഭിമാനമായ പി.വി. സിന്ധു തിങ്കളാഴ്ച ഹൈദരാബാദിലത്തെും. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന താരത്തെയും കോച്ച് പി. ഗോപീചന്ദിനെയും ഗംഭീരമായി വരവേല്‍ക്കാനാണ് തെലങ്കാന സര്‍ക്കാറിന്‍െറ തീരുമാനം. ആയിരക്കണക്കിന് ആരാധകര്‍ പ്രകടനമായി അലങ്കരിച്ച വാഹനത്തില്‍ സിന്ധുവിനെ ഗച്ചിബൗളി സ്റ്റേഡിയത്തിലേക്ക് നയിക്കും. ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് സ്വീകരണച്ചടങ്ങ്. തെലങ്കാന ഐ.ടി മന്ത്രി കെ.ടി. രാമറാവുവിന്‍െറ നേതൃത്വത്തിലാണ് വിമാനത്താവളത്തിലെ സ്വീകരണം.
സിന്ധുവിന് അഞ്ചു കോടി രൂപയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പാരിതോഷികം പ്രഖ്യാപിച്ചത്. ഗച്ചിബൗളിയിലെ പുല്ളേല ഗോപിചന്ദ് അക്കാദമിക്കു സമീപം 1000 ചതുരശ്ര വാര സ്ഥലവും നല്‍കും. സിന്ധുവിന് സമ്മതമാണെങ്കില്‍ സര്‍ക്കാര്‍ ജോലിയും നല്‍കും. കോച്ച് ഗോപീചന്ദിന് ഒരു കോടി രൂപയാണ് സമ്മാനം.

ആന്ധ്ര സര്‍ക്കാറും പിന്നീട് സ്വീകരണമൊരുക്കും. ആന്ധ്ര, തെലങ്കാന സര്‍ക്കാറുകള്‍ സിന്ധുവിനെ ‘സ്വന്തമാക്കാന്‍’ മത്സരത്തിലാണ്. ‘മന അമ്മായി’ എന്നാണ് ഇരു സര്‍ക്കാറുകളും സിന്ധുവിനെ വിശേഷിപ്പിക്കുന്നത്. നമ്മുടെ പെണ്‍കുട്ടി എന്നാണ് ഇതിനര്‍ഥം. ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു മൂന്നു കോടി രൂപയും ഭാവി തലസ്ഥാനമായ അമരാവതിയില്‍ 1000 ചതുരശ്ര വാര ഭൂമിയുമാണ് വാഗ്ദാനം ചെയ്തത്. ആന്ധ്രയില്‍ ഗ്രൂപ് വണ്‍ ഓഫിസര്‍ പദവിയും വാഗ്ദാനമുണ്ട്. ബി.പി.സി.എല്ലില്‍ ഉദ്യോഗസ്ഥയായ സിന്ധുവിന് കമ്പനി ഡെപ്യൂട്ടി മാനേജറായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.

ഗോപീചന്ദിന് 50 ലക്ഷം രൂപയും അമരാവതിയില്‍ അക്കാദമി തുടങ്ങാന്‍ ഭൂമിയും ചന്ദ്രബാബു നായിഡു നല്‍കും. ഗോപീചന്ദിന്‍െറ കാര്യത്തിലും ഇരു സര്‍ക്കാറുകളും അവകാശവാദത്തിലാണ്. ആന്ധ്രയിലെ പ്രകാശം ജില്ലക്കാരനാണ് ഗോപി. ബാഡ്മിന്‍റണ്‍ അക്കാദമി തുടങ്ങാന്‍ സകലസഹായം നല്‍കിയതും അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവായിരുന്നു. വിഭജനത്തിനുശേഷം തെലങ്കാനയിലാണ് അക്കാദമി. സംസ്ഥാന ബാഡ്മിന്‍റണ്‍ അസോസിയേഷന്‍െറ സെക്രട്ടറി കൂടിയാണ് ഗോപി. അതേസമയം, സിന്ധു തെലങ്കാനക്കാരിയാണെന്ന് ഉറപ്പിക്കാന്‍ തെലങ്കാനയിലെ ഒൗദ്യോഗിക ഉത്സവമായ ബൊണാലുവില്‍ പങ്കെടുക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്.

സിന്ധു ഇന്ത്യയുടെ പുത്രിയാണെന്നാണ് മാതാപിതാക്കളായ പി.വി. രമണയും വിജയലക്ഷ്മിയും ഉറപ്പിച്ചുപറയുന്നത്. തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ ജനിച്ച രമണ, തമിഴ്നാടിനു വേണ്ടിയാണ് വര്‍ഷങ്ങളോളം വോളിബാള്‍ കളിച്ചത്. വിജയവാഡക്കാരിയായും വോളി താരവുമായിരുന്ന വിജയയും തമിഴ്നാട്ടിലാണ് വളര്‍ന്നത്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyWed Aug 24, 2016 9:07 am

റിയോയില്‍ ജെയ്ഷ നേരിട്ടത് കടുത്ത അവഗണന, വെള്ളം പോലും നല്‍കിയില്ല

RIO Olympics 2016 - Page 7 776630

42 കിലോമീറ്റര്‍ ഓട്ടത്തിനിടെ ഓരോ രണ്ടര കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്പോഴും ഓരോ രാജ്യങ്ങളും തങ്ങളുടെ മത്സരാര്‍ത്ഥികള്‍ക്കായി വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുമെല്ലാം തയ്യാറാക്കി വെക്കും. എന്നാല്‍ ഇന്ത്യന്‍ ഡെസ്‌ക്കുകളില്‍ രാജ്യത്തിന്റെ പേരും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളും പോലുമുണ്ടായിരുന്നില്ലെന്ന് ജെയ്ഷ വ്യക്തമാക്കി.......

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyWed Aug 24, 2016 9:09 am

ജെയ്ഷ പറഞ്ഞത് വാസ്തവമല്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍

RIO Olympics 2016 - Page 7 22974 RIO Olympics 2016 - Page 7 22974 RIO Olympics 2016 - Page 7 22974

തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് ഫെഡറേഷന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒ.പി.ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തി. ജെയ്ഷ ഉന്നയിച്ചത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്ന് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് ഫെഡറേഷന്‍ പറഞ്ഞു.

42 കിലോമീറ്റര്‍ ഓട്ടത്തിനിടെ ഓരോ രണ്ടര കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്പോഴും ഓരോ രാജ്യങ്ങളും തങ്ങളുടെ മത്സരാര്‍ത്ഥികള്‍ക്കായി വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുമെല്ലാം തയ്യാറാക്കി വച്ചിരുന്നുവെന്നും എന്നാല്‍, ഇന്ത്യന്‍ ഡെസ്‌ക്കുകളില്‍ രാജ്യത്തിന്റെ പേരും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലുമുണ്ടായിരുന്നില്ലെന്നുമാണ് ജെയ്ഷ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിത്. ഓരോ എട്ട് കിലോമീറ്ററിലും മാത്രമാണ് സംഘാടക സമിതിയുടെ കുടിവെള്ള കൗണ്ടറുകള്‍ ഉണ്ടായിരുന്നത്. ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നു വീണപ്പോള്‍ അവിടെ ഇന്ത്യന്‍ ഡോക്ടറോ മെഡിക്കല്‍ സംഘമോ ഉണ്ടായിരുന്നില്ലെന്നും ജെയ്ഷ പറഞ്ഞു. ഓടിയെത്തി ട്രാക്കില്‍ തളര്‍ന്നുവീണ ജെയ്ഷയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ഏഴ് ബോട്ടില്‍ ഗ്ലൂക്കോസ് കയറ്റിയശേഷമാണ് ഡിസ്ച്ചാര്‍ജ് ചെയ്തത്.

എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഫെഡറേഷന്‍ നിഷേധിച്ചു. മാരത്തണ്‍ നടക്കുന്ന വഴിയില്‍ സംഘാടകര്‍ ഓരോ രണ്ടര കിലോമീറ്ററിലും കുടിവെള്ള കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നു. സംഘാടകരുടെ കുടിവെള്ള ബൂത്തുകള്‍ക്ക് പുറമെ ഓരോ ടീമിനും സ്വന്തമായി വെള്ളം വിതരണം ചെയ്യുന്ന ബൂത്തുകള്‍ സ്ഥാപിക്കാനുള്ള അധികാരമുണ്ട്. ടീമിന്റെയും അത്‌ലറ്റിന്റെയും താത്പര്യപ്രകാരം പ്രത്യേക നിറത്തിലുള്ള ബൂത്തുകളായിരിക്കും ഇത്. ഇതനുസരിച്ച് മത്സരത്തിന്റെ തലേദിവസം ഇന്ത്യന്‍ ഒഫിഷ്യലുകള്‍ ജെയ്ഷയും കവിത റൗട്ടും താമസിക്കുന്ന മുറിയില്‍ പതിനാറ് ഒഴിഞ്ഞ കുപ്പികളുമായി പോയിരുന്നു. അവര്‍ക്ക് വേണ്ട എനര്‍ജി ഡ്രിങ്ക് തിരഞ്ഞെടുക്കാന്‍ പറഞ്ഞു. ഇവര്‍ പാനിയം തിരഞ്ഞെടുത്തശേഷം അവ കുപ്പിയിലാക്കി അവരുടെ സാന്നിധ്യത്തില്‍ തന്നെ സീല്‍ ചെയ്ത് സംഘാടകരെ ഏല്‍പിക്കണം. എന്നിട്ടുവേണം പ്ലക്കാര്‍ഡുമായി അവ ബൂത്തുകളില്‍ വയ്ക്കാന്‍. എന്നാല്‍, ജെയ്ഷയും കവിതയും അവരുടെ കോച്ച് നിക്കൊളായ് സ്‌നെസരെവും ഇത് നിഷേധിക്കുകയായിരുന്നു. തങ്ങള്‍ക്ക് വ്യക്തിപരമായി വേറെ പാനിയങ്ങളൊന്നും ആവശ്യമില്ലെന്നും വേണമെങ്കില്‍ സംഘാടകര്‍ നല്‍കുന്ന വെള്ളം കുടിച്ചോളാം എന്നുമാണ് ഇരുവരും പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ബെയ്ജിങ്ങില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ജെയ്ഷ ഇതുപോലെ സ്വന്തം പാനിയം കുടിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇങ്ങിനെ വേറെ തയ്യാറാക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്ന ശീലം ജെയ്ഷയ്ക്കില്ലെന്നായിരുന്നു അന്ന് കോച്ച് പറഞ്ഞത്. ഇന്ത്യയുടെ പുരുഷ മാരത്തണ്‍ ഓട്ടക്കാര്‍ക്ക് സ്വന്തമാക്കി വെള്ളം വേണമെന്ന് അവരുടെ കോച്ച് സുരേന്ദര്‍ സിങ് ആവശ്യപ്പെടുകയും ഫെഡറേഷന്‍ അത് ലഭ്യമാക്കുകയും ചെയ്തിരുന്നു-ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഓട്ടക്കാര്‍ക്ക് വേണ്ട വൈദ്യസഹായം ലഭ്യമാക്കുന്നതിലും സംഘാടകര്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ട്രാക്കില്‍ തളര്‍ന്നുവീണ് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ വൈദ്യസംഘം എത്തുകയും ആസ്പത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീം മാനേജരും സഹ പരിശീലകനും ജെയ്ഷയെ ആസ്പത്രിയിലേയ്ക്ക് അനുഗമിക്കുകയും ചെയ്തു. കോച്ച് നിക്കൊളായ് ആസ്പത്രിയിലെത്തി അവിടുത്തെ ജീവനക്കാരിയോട് തട്ടിക്കയറുകയും തുടര്‍ന്ന് അര ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിയും വന്നു.

തന്നെ മാരത്തണിന് ഓടാന്‍ കോച്ച് നിക്കൊളായ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന ജെയ്ഷയുടെ ആരോപണത്തിലും കഴമ്പില്ല. ജെയ്ഷ മാരത്തണിന് മാത്രമാണ് യോഗ്യത നേടിയത്. അതുകൊണ്ടുതന്നെ 1500 മീറ്റര്‍ ഓടാന്‍ കഴിഞ്ഞതുമില്ല-ഫെഡറേഷന്‍ വാത്താസമ്മേളനത്തില്‍ പറഞ്ഞു.

5000 മീറ്ററിലും 1500 മീറ്ററിലും ഏഷ്യന്‍ ഗെയിംസ് വെങ്കലം നേടിയിട്ടുള്ള ജെയ്ഷ റിയോയില്‍ മാരത്തണില്‍ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് മണിക്കൂര്‍ 47:19 മിനിറ്റ് കൊണ്ട് എണ്‍പത്തിയൊന്‍പതാമതായാണ് ജെയ്ഷയ്ക്ക് ഫിനിഷ് ചെയ്യാനായത്. കഴിഞ്ഞ വര്‍ഷം ബെയ്ജിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച രണ്ട് മണിക്കൂര്‍ 34:43 മിനിറ്റ് എന്ന ദേശീയ റെക്കോഡ് സമയമാണ് ജെയ്ഷയുടെ ഏറ്റവും മികച്ച പ്രകടനം. അന്ന് പതിനെട്ടാമതായാണ് ജെയ്ഷ ഫിനിഷ് ചെയ്തത്. റിയോയിലെ മറ്റൊരു ഇന്ത്യന്‍ പ്രതിനിധിയായ കവിത റൗട്ടിന് 133 പേര്‍ ഫിനിഷ് ചെയ്ത മത്സരത്തില്‍ രണ്ട് മണിക്കൂര്‍ 59:29 മിനിറ്റ് കൊണ്ട് നൂറ്റിയിരുപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyWed Aug 24, 2016 9:19 am

തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്ന് ജെയ്ഷ ...

അത്‌ലറ്റിക് ഫെഡറേഷന്റെ വിശദീകരണം നിഷേധിച്ച ജെയ്ഷ തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. വെള്ളം ലഭിച്ചില്ലെന്ന പരാതിയില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും വ്യക്തമാക്കി.......

ബെംഗളൂരു: അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ റിയോ ഒളിമ്പിക്‌സ് മാരത്തണില്‍ മത്സരിച്ച മലയാളി അത്‌ലറ്റ് ഒ.പി ജെയ്ഷ വീണ്ടും രംഗത്ത്. റിയോ ഒളിമ്പിക്‌സില്‍ മാരത്തണിനിടെ തനിക്ക് വെള്ളം പോലും ലഭിച്ചില്ലെന്ന ജെയ്ഷയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു..

എന്നാല്‍ അത്‌ലറ്റിക് ഫെഡറേഷന്റെ വിശദീകരണം നിഷേധിച്ച ജെയ്ഷ തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. വെള്ളം ലഭിച്ചില്ലെന്ന പരാതിയില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും വ്യക്തമാക്കി.

''റിയോയില്‍ കുടിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥതലത്തെയോ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെയോ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. 21 കിലോമീറ്ററിന് ശേഷം ഞാന്‍ ശരിക്കും തളര്‍ന്നു. ഒരു മീറ്റര്‍ നടക്കാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ല. മത്സര ശേഷം ആസ്പത്രിയില്‍ അഡ്മിറ്റായ തന്നെ കാണാന്‍ മൂന്ന് മണിക്കൂറിന് ശേഷമാണ് ഇന്ത്യന്‍ അധികൃതര്‍ എത്തിയത്. എന്റെ അവസ്ഥയെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല'' ജെയ്ഷ പറഞ്ഞു.

RIO Olympics 2016 - Page 7 272323
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyWed Aug 24, 2016 9:21 am

ജെയ്ഷയുടെ ആരോപണം: അന്വേഷണത്തിന് രണ്ടംഗ സമിതി

അന്വേഷണത്തിനായി രണ്ടംഗ സമിതിയെ നിയമിച്ച കായിക മന്ത്രി ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyThu Aug 25, 2016 9:31 am

ഒറ്റമെഡൽ: സിന്ധുവും സാക്ഷിയും കോടിപതികൾ...

RIO Olympics 2016 - Page 7 559487 RIO Olympics 2016 - Page 7 559487 RIO Olympics 2016 - Page 7 559487

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyThu Aug 25, 2016 11:51 am

But i think this is too much...
42 KM odi thalarnnuveenu maranathinte vakkilethiya Jaisha kku avagananayum kuttapeduthalukalum mathram
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyThu Aug 25, 2016 1:17 pm

Binu wrote:
But i think this is too much...
42 KM odi thalarnnuveenu maranathinte vakkilethiya Jaisha kku avagananayum kuttapeduthalukalum mathram
its her fault
ജെയ്ഷ പറഞ്ഞത് നുണയല്ല, അസംബന്ധവും വിവരക്കേടും..!!......

[You must be registered and logged in to see this link.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyThu Aug 25, 2016 1:49 pm

ee 50km running okey enthina..chumma oru vela ellathey
athum oru 150 perengilum odum
ethokey ban cheyanam..medalum kttilla time waste um
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyThu Aug 25, 2016 2:03 pm

Greeeeeshma wrote:

ee 50km running okey enthina..chumma oru vela ellathey
athum oru 150 perengilum odum
ethokey ban cheyanam..medalum kttilla time waste um
malapurthulla irfan engane nadannu 4th aayathu allae pandu.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyMon Aug 29, 2016 1:46 pm

Oh last Olympics il aley

annu avanu 10 sthanam aayirunnu..nalam sthanam onnum alla

athinu shesham Asian game sil avan 35 sthanattu etti kazhivu theliyichu

midhun wrote:
Greeeeeshma wrote:

ee 50km running okey enthina..chumma oru vela ellathey
athum oru 150 perengilum odum
ethokey ban cheyanam..medalum kttilla time waste um
malapurthulla irfan engane nadannu 4th aayathu allae pandu.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyMon Aug 29, 2016 3:04 pm

Greeeeeshma wrote:

Oh last Olympics il aley

annu avanu 10 sthanam aayirunnu..nalam sthanam onnum alla

athinu shesham Asian game sil avan 35 sthanattu etti kazhivu theliyichu

midhun wrote:

malapurthulla irfan engane nadannu 4th aayathu allae pandu.
RIO Olympics 2016 - Page 7 143614 RIO Olympics 2016 - Page 7 143614 RIO Olympics 2016 - Page 7 143614 RIO Olympics 2016 - Page 7 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 EmptyTue Aug 30, 2016 12:46 pm

Greeeeeshma wrote:

Oh last Olympics il aley

annu avanu 10 sthanam aayirunnu..nalam sthanam onnum alla

athinu shesham Asian game sil avan 35 sthanattu etti kazhivu theliyichu

midhun wrote:

malapurthulla irfan engane nadannu 4th aayathu allae pandu.

RIO Olympics 2016 - Page 7 143614 RIO Olympics 2016 - Page 7 143614
Back to top Go down
Sponsored content

RIO Olympics 2016 - Page 7 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 - Page 7 Empty

Back to top Go down
 
RIO Olympics 2016
Back to top 
Page 7 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
 Similar topics
-
» OLYMPICS 2012 - London
» VIVO IPL 2016-2
» TWENTY-20 WORLD CUP!
» VIVO IPL 2016
» IPL 2016 SCORECARD

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: