സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഒരു ഗാനം, എത്ര കഥകള്‍  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഒരു ഗാനം, എത്ര കഥകള്‍  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഒരു ഗാനം, എത്ര കഥകള്‍  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഒരു ഗാനം, എത്ര കഥകള്‍  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഒരു ഗാനം, എത്ര കഥകള്‍  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഒരു ഗാനം, എത്ര കഥകള്‍  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഒരു ഗാനം, എത്ര കഥകള്‍  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഒരു ഗാനം, എത്ര കഥകള്‍  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഒരു ഗാനം, എത്ര കഥകള്‍  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഒരു ഗാനം, എത്ര കഥകള്‍  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഒരു ഗാനം, എത്ര കഥകള്‍  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഒരു ഗാനം, എത്ര കഥകള്‍  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഒരു ഗാനം, എത്ര കഥകള്‍  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഒരു ഗാനം, എത്ര കഥകള്‍  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഒരു ഗാനം, എത്ര കഥകള്‍  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഒരു ഗാനം, എത്ര കഥകള്‍  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഒരു ഗാനം, എത്ര കഥകള്‍  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഒരു ഗാനം, എത്ര കഥകള്‍  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഒരു ഗാനം, എത്ര കഥകള്‍  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഒരു ഗാനം, എത്ര കഥകള്‍  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഒരു ഗാനം, എത്ര കഥകള്‍  Vote_lcapഒരു ഗാനം, എത്ര കഥകള്‍  Voting_barഒരു ഗാനം, എത്ര കഥകള്‍  Vote_rcap 
Ammu
ഒരു ഗാനം, എത്ര കഥകള്‍  Vote_lcapഒരു ഗാനം, എത്ര കഥകള്‍  Voting_barഒരു ഗാനം, എത്ര കഥകള്‍  Vote_rcap 
vipinraj
ഒരു ഗാനം, എത്ര കഥകള്‍  Vote_lcapഒരു ഗാനം, എത്ര കഥകള്‍  Voting_barഒരു ഗാനം, എത്ര കഥകള്‍  Vote_rcap 
sandeep
ഒരു ഗാനം, എത്ര കഥകള്‍  Vote_lcapഒരു ഗാനം, എത്ര കഥകള്‍  Voting_barഒരു ഗാനം, എത്ര കഥകള്‍  Vote_rcap 
shamsheershah
ഒരു ഗാനം, എത്ര കഥകള്‍  Vote_lcapഒരു ഗാനം, എത്ര കഥകള്‍  Voting_barഒരു ഗാനം, എത്ര കഥകള്‍  Vote_rcap 
Neelu
ഒരു ഗാനം, എത്ര കഥകള്‍  Vote_lcapഒരു ഗാനം, എത്ര കഥകള്‍  Voting_barഒരു ഗാനം, എത്ര കഥകള്‍  Vote_rcap 
Binu
ഒരു ഗാനം, എത്ര കഥകള്‍  Vote_lcapഒരു ഗാനം, എത്ര കഥകള്‍  Voting_barഒരു ഗാനം, എത്ര കഥകള്‍  Vote_rcap 
unnikmp
ഒരു ഗാനം, എത്ര കഥകള്‍  Vote_lcapഒരു ഗാനം, എത്ര കഥകള്‍  Voting_barഒരു ഗാനം, എത്ര കഥകള്‍  Vote_rcap 
midhun
ഒരു ഗാനം, എത്ര കഥകള്‍  Vote_lcapഒരു ഗാനം, എത്ര കഥകള്‍  Voting_barഒരു ഗാനം, എത്ര കഥകള്‍  Vote_rcap 
Greeeeeshma
ഒരു ഗാനം, എത്ര കഥകള്‍  Vote_lcapഒരു ഗാനം, എത്ര കഥകള്‍  Voting_barഒരു ഗാനം, എത്ര കഥകള്‍  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ഒരു ഗാനം, എത്ര കഥകള്‍

Go down 
+19
ROHITH NAMBIAR
Laila N
midhun
Sheeja
Usha Venugopal
nettooraan
sandeep
shamsheershah
Greeeeeshma
balamuralee
Binu
Abhijit
Chandran TPR
Minnoos
Michael Jacob
issac k.j
parutty
Ammu
anizham
23 posters
Go to page : 1, 2, 3, 4, 5, 6, 7, 8, 9, 10  Next
AuthorMessage
Guest
Guest
avatar



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptySun Oct 03, 2010 7:31 pm

തേനും വയമ്പും നാവില്‍ തൂകും വാനമ്പാടി....
രാഗം... ശ്രീരാഗം... പാടൂ നീ വീണ്ടും....
സംഗീതത്തെ സ്നേഹിക്കുന്ന ഏതെങ്കിലുമൊ രാള്‍ക്ക് മറക്കാന്‍ കഴിയുമോ ഈ വരികള്‍?... വരിയിലൂടെ കണ്ണോടിക്കും മുന്‍പേ.. ആ ഈണവും കാതോരം എത്തിക്കഴിഞ്ഞൂ... ഇത്ര മേല്‍ മലയാളത്തിന്റെ മണമുള്ള ഒരു പാട്ട് മറക്കാന്‍ കഴിയുമോ എന്ന ചോദ്യം തന്നെ അധികമാണ്!

ഈ പാട്ടിന്റെ, പശ്ചാത്തലത്തിന്റെ ചിലകഥകളാണ് ഇനി പറയുന്നത്...
വലിയ കാര്യങ്ങള്‍ സംഭവിക്കുന്നതിന് ഒരു നിമിത്തം വേണം. വി. അശോക് കുമാര്‍ എന്ന സംവിധായകന്‍ ഒരു നിമിത്തമായി മാറിയത് 1978ല്‍ ആണ്. ''തിരനോട്ടം എന്ന ചിത്രം സംവിധാനം ചെയ്യുമ്പോള്‍. ആ ചിത്രത്തില്‍ കുട്ടപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന പയ്യനെ തിരഞ്ഞെടുത്തത് മലയാള സിനിമയെ തന്നെ മാറ്റിമറിച്ച സുവര്‍ണ കാല്‍വയ്പായി. ആ കുട്ടപ്പന്‍ പിന്നെ ജനങ്ങളുടെ ഹൃദയത്തിലേക്കു നടന്നുകയറി.

''തിരനോട്ടത്തില്‍ കലയുടെ തിരശ്ശീല നീക്കിയെത്തിയ അശോക് കുമാറിന് താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് 1981ല്‍ പുറത്തിറങ്ങിയ''തേനും വയമ്പും ആണ്. പ്രേംനസീര്‍ നായകനായ ഈ ചിത്രം രവീന്ദ്രന്റെ മാസ്മരിക ഈണത്തിന്റെ തൊങ്ങലുകള്‍ ചാര്‍ത്തിയാണു വന്നത്. തേനും വയമ്പും..., ഒറ്റക്കമ്പി നാദം.. ഈ ഗാനങ്ങള്‍ മൂളാത്ത മലയാളിയുണ്ടോ!

നസീര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനിലൂടെയാണ് ''തേനും വയമ്പും എന്ന ചിത്രത്തന്റെ കഥ ഇതള്‍വിരിയുന്നത്. വഷളനായ ആ കുട്ടിയെ നന്നാക്കാന്‍ ശ്രമിക്കുന്ന അധ്യാപികയായി സുമലതയും സ്കൂളിലെ ഒരു അധ്യാപകനായി നെടുമുടി വേണുവും വേഷമിട്ടു. റാണി പത്മിനിയും ഒരു വേഷം അവതരിപ്പിച്ചു. ബിച്ചു തിരുമല എഴുതിയ ഗാനങ്ങള്‍ രവീന്ദ്രന്റെ സംഗീതസംവിധാനത്തില്‍ സൂപ്പര്‍ ഹിറ്റുകളായി. ബിച്ചു തിരുമലയ്ക്ക് ഗാനരചനയ്ക്കുള്ള 1981ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. 'ഈ ചിത്രത്തില്‍ ഉണ്ണിമേനോനും ഒരു പാട്ടു പാടാന്‍ അവസരം കൊടുത്തു.

മോഹന്‍ലാലിനെക്കൊണ്ട് ആദ്യമായി ഡാന്‍സ് ചെയ്യിച്ച ചിത്രമാണ് 'തേനും വയമ്പും ഒരു ഗാനരംഗത്തില്‍. പിന്നീട് മോഹന്‍ലാല്‍ നൃത്തരംഗങ്ങളില്‍ കസറിയത് കാലം കണ്ടു. അതിനെല്ലാം തുടക്കം കുറിച്ചത് ''തേനും വയമ്പും ആയിരുന്നു.

'തേനും വയമ്പും... എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ഫീമെയില്‍ വോയ്സില്‍ മാത്രം ഉള്ളതായിരുന്നു ആദ്യം. മദ്രാസില്‍ എസ്. ജാനകിയെക്കൊണ്ട് ആ ഗാനം പാടിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് ''ഒറ്റക്കമ്പി നാദം എന്ന ഗാനം പാടാന്‍ യേശുദാസ് സ്റ്റുഡിയോയില്‍ വന്നപ്പോള്‍ ജാനകി പാടിയ ''തേനും വയമ്പും കേട്ടപ്പോള്‍ വളരെ ഇഷ്ടമായി. എനിക്കും ഈ പാട്ട് പാടണമെന്ന് യേശുദാസ് അശോക് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. ''എനിക്കിത് പാടിയേ പറ്റൂ.. എന്നാണു ദാസേട്ടന്‍ പറഞ്ഞത്. അങ്ങനെ ദാസേട്ടന്റെ ശബ്ദത്തിലും ആ ഗാനം പിറന്നു.

ബിച്ചു തിരുമലയാണ് ഗാനം രചിച്ചത്. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം രവീന്ദ്രനെ ഏല്‍പ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കപ്പയും കഞ്ഞിയും മീനുമൊക്കെയാണ്! രവീന്ദ്രന്റെ സംഗീതം മികച്ചതാണെന്നു തിരിച്ചറിഞ്ഞ് അവസരം കൊടുത്തതൊന്നുമായിരുന്നില്ല. അശോക് കുമാര്‍ പറയുന്നു. രവീന്ദ്രന്‍ അക്കാലത്ത് ''ചൂളയില്‍ മാത്രമാണ് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. ''ചൂളയാണെങ്കില്‍ പുറത്തുവന്നിട്ടുമില്ല. അശോക് കുമാര്‍, പ്രിയദര്‍ശന്‍ സംഘം മദ്രാസില്‍ 300 രൂപ മാസവാടകയ്ക്ക് ഒരു മുറിയെടുത്ത് കുറേക്കാലം താമസിച്ചിരുന്നു.

കോടമ്പാക്കത്തു നിന്നാലേ സിനിമയില്‍ എന്തെങ്കിലും ആവാന്‍ കഴിയൂ എന്ന വിശ്വസം മൂലമായിരുന്നു അത്. അക്കാലത്ത് രവീന്ദ്രന്റെ വീട്ടില്‍ സ്ഥിരമായി ചെന്ന് കഞ്ഞിയും കപ്പയും മീനുമൊക്കെ കഴിച്ചിട്ടുണ്ട്. ആ കടപ്പാടു തീര്‍ക്കാന്‍ വേണ്ടിയാണ് ''തേനും വയമ്പും എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം രവീന്ദ്രനെ ഏല്‍പ്പിച്ചത്. രവീന്ദ്രന്റെ സംഗീതത്തെക്കുറിച്ചൊന്നും അന്ന് ആലോചിച്ചിട്ടേയില്ല. പാട്ടുകള്‍ രവീന്ദ്രന്‍ കംപോസ് ചെയ്തു കഴിഞ്ഞപ്പോള്‍ അശോക് കുമാര്‍ അന്തം വിട്ടുപോയി. ഒട്ടും പ്രതീക്ഷിച്ചില്ല പാട്ടുകള്‍ ഇത്ര ഗംഭീരമായിരിക്കുമെന്ന്.
Back to top Go down
Guest
Guest
avatar



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptySun Oct 03, 2010 7:35 pm

Back to top Go down
Guest
Guest
avatar



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptySun Oct 03, 2010 7:37 pm

Back to top Go down
anizham
Forum Boss
Forum Boss
anizham



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyMon Oct 04, 2010 12:43 am

[You must be registered and logged in to see this image.] Sweettee
Back to top Go down
Guest
Guest
avatar



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyMon Oct 04, 2010 12:20 pm

ഒരു ഗാനം, എത്ര കഥകള്‍  143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyFri Aug 01, 2014 1:00 pm

വടക്കുംനാഥൻ എന്ന ചിത്രത്തിനു വേണ്ടി രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തി ഗാനഗന്ധർവൻ ശ്രീ യേശുദാസ് പാടിയ പാട്ട്.




ഈ പാട്ടിന്റെ തുടക്കത്തിലുള്ള, പതിനേഴു സെക്കന്റ് നീണ്ടുനിൽക്കുന്ന “ഗംഗേ.....” എന്ന ആലാപനമാണു ഈ പാട്ടിന്റെ മുഖ്യമായ ആകർഷണം.ഗാനമേളകളിലും , മത്സരങ്ങളിലും റിയാലിറ്റി ഷോകളിലുമെല്ലാം പാട്ടുകാർക്കും മത്സരാർത്ഥികൾക്കും ഒരു വെല്ലുവിളിയായി ഈ പാട്ട് നിലനിൽക്കാനുള്ള പ്രധാന കാരണവും ശ്വാസം പിടിച്ച് പാടേണ്ടുന്ന ഈ പതിനേഴ് നിമിഷങ്ങളായിരുന്നു.അതിൽ ഈ പതിനേഴു നിമിഷങ്ങൾ എങ്ങനെ ‘മാനേജ്” ചെയ്തു എന്നതിന്റെ രഹസ്യം അദ്ദേഹം വെളിവാക്കുന്നുണ്ട്.ആ ചോദ്യവും ഉത്തരവും ഇങ്ങനെ: ഒരു ഗാനം, എത്ര കഥകള്‍  143614 


പാട്ടിൽ ‘ഗംഗേ....’ എന്ന് 18 സെക്കന്റോളം നീട്ടി ആലപിക്കുന്നത് മറ്റു ഗായകർക്കും പ്രേക്ഷകർക്കും വിസ്മയമായി ഇന്നും ശേഷിക്കുന്നു.

‘ഗംഗേ..’ എന്നു അത്രയും നീണ്ട നേരം ഞാൻ ശ്വാസം പിടിച്ച് ആലപിച്ചിട്ടില്ല.അമേരിക്കൻ എഞ്ചിനീയറുടെ മിടുക്കാണത്.ഒരിക്കലും അത്രയും നേരം ശ്വാസം പിടിച്ചു നിർത്താനുമാവില്ല.റിയാലിറ്റി ഷോകളിൽ ചെറുപ്പക്കാരൊക്കെ ശ്വാസം മുട്ടി ചാകാതിരിക്കാനാണു ഞാനിത് തുറന്ന് പറയുന്നത്.ഇതു തുറന്നു പറയുന്നതിൽ ഒരു നാണക്കേടുമില്ല,വെറുതെ ശ്വാസം പീടിച്ച് പിള്ളാരൊക്കെ ബോധക്കേടുണ്ടാക്കരുത്. ഒരു ഗാനം, എത്ര കഥകള്‍  44121  ഒരു ഗാനം, എത്ര കഥകള്‍  44121 

നീട്ടിപ്പാടുന്നതിനെപ്പറ്റി രവീന്ദ്രൻ മാഷിനോട് പറഞ്ഞിരുന്നോ?

ഗംഗേ എന്ന വിളിക്ക് ഇത്ര നീളം വേണോ എന്ന് രവിയോട് ഞാൻ ചോദിച്ചിരുന്നതാണ്.ഗംഗയുടെ നീളം നമുക്ക് അളക്കാനാവില്ല എന്നായിരുന്നു രവിയുടെ മറുപടി.അതു ശരിയാണെന്ന് എനിക്കു തോന്നി.ഗംഗാനദി അത്രക്ക് നീണ്ടു പ്രവഹിക്കുകയല്ലേ.ഗംഗേ വിളിയുടെ പകുതിക്കു വച്ച് ഞാൻ നിർത്തിയതാണ്.ബാക്കി എഡിറ്റ് ചെയ്തു ചേർത്തതാണ്.ഒരു പൊടി പോലും അറിയാത്ത വിധമാണു അതു എഡിറ്റ് ചെയ്തു ചേർത്തിരിക്കുന്നത്.അത് എഞ്ചിനീയറുടെ സാങ്കേതിക മികവാണ്. ഒരു ഗാനം, എത്ര കഥകള്‍  44121 അമേരിക്കയിലെ ഡാലസിൽ ഞങ്ങളുടെ വീടിനു അടുത്താണ് ഇതു റെക്കാർഡ് ചെയ്ത സ്റ്റുഡിയോ.


യേശുദാസ് വെളിപ്പെടുത്തുന്ന ഈ ‘റിയാലിറ്റി’ നമ്മുടെ മ്യൂസിക് റിയാലിറ്റി ഷോകളുടെ ഒരു പ്രധാന ന്യൂനതയിലേക്കാണു വിരൽ ചൂണ്ടുന്നത്.ഒരു പുനർ വിചിന്തനം ആവശ്യമായെന്നു വരാം.ഇന്ന് റിയാലിറ്റി ഷോകൾ ഒരു പ്രധാന ബിസിനസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.’വിനോദ വ്യവസായം” എന്ന ആ വ്യവസായം നില നിൽക്കുന്നത് തന്നെ അവർ നൽകുന്ന മോഹന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ്.പാട്ടു പാടി വിജയിച്ചാൽ രണ്ടു കോടിയുടെ ഫ്ലാറ്റ് കിട്ടുമെന്ന് വരുമ്പോൾ പാട്ട് ഒരു വിൽ‌പ്പന ചരക്കായി മാറിക്കഴിഞ്ഞു.അപ്പോൾ പിന്നെ മൂല്യം കൂടിയ പാട്ടുകൾ ആലപിച്ച് കൂടുതൽ മൂല്യം തങ്ങൾക്ക് വരുത്തി ഫ്ലാറ്റിന്റെ പടികൾ നടന്നു കയറാനാണു ഓരോ മത്സരാർത്ഥിയും ശ്രമിക്കുന്നത്.അങ്ങനെ, യേശുദാസ് പറയുന്നത് പോലെ ,‘മനുഷ്യനാൽ അസാദ്ധ്യമായ’ പലതും ചെയ്യാൻ കുട്ടികൾ മുതൽ യുവാക്കളും യുവതികളും വരെ തുനിഞ്ഞിറങ്ങുന്നു.ഫലമോ ശ്വാസം കിട്ടാതെയുള്ള മരണവും.‘മലയാളിയുടെ നൂറ്റാണ്ടിന്റെ ശബ്ദം” ആയി വിശേഷിപ്പിക്കപ്പെടുന്ന യേശുദാസിനു പോലും ഒറ്റയിരുപ്പിൽ പാടാൻ പറ്റാത്ത ഗാനങ്ങൾ വരെ മത്സരങ്ങളിൽ കൊണ്ടു വന്നു പാടുന്ന യുവാക്കളെയും അവരുടെ പരാജയവും നമുക്ക് കാണാവുന്നതാണ്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyFri Aug 01, 2014 1:03 pm

‘പാട്ടെടുത്തുവെച്ചത് കണ്ടാല്‍ പിന്നെയൊന്നും പറയാന്‍ തോന്നില്ല’ -ദേവരാജന്‍ മാഷ് ഇത്രയും പറഞ്ഞത് സംവിധായകന്‍ ഭരതനെക്കുറിച്ചായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. കണിശക്കാരനായ ഒരു സംഗീത സംവിധായകന്‍, ദൃശ്യസംഗീതത്തിന്‍െറ ഉള്ളറിഞ്ഞ ഒരാളെക്കുറിച്ചിത് പറയുമ്പോള്‍ ഭരതനിലെ സംഗീതസാന്നിധ്യത്തെക്കുറിച്ചുകൂടി നാമോര്‍ക്കുന്നു. ആര്‍ക്കും മനസ്സില്‍ മൂളാന്‍ കഴിയുന്ന പാട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹം സിനിമയില്‍ ചിത്രീകരിച്ചത്. റെക്കോഡിങ് സമയമാകുമ്പോഴേക്കും പാട്ട് പാടിപ്പാടി അതിലൂയലാടിയായിരിക്കും ദൃശ്യങ്ങളിലേക്കുള്ള ചില്ലാട്ടം. സാമ്പ്രദായിക രീതിയിലുള്ള ഗാനചിത്രീകരണത്തിനപ്പുറം ഭരതന്‍, സിനിമയില്‍ കൊണ്ടുവന്ന ദൃശ്യപ്പകര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടായതുമില്ല. അടിമുടി കലാകാരനായിരുന്നു അദ്ദേഹം എന്ന കാരണം മാത്രം മതിയിതിന്. ചിത്രവും ശില്‍പവും സംഗീതവും ദൃശ്യവും എല്ലാം ഭരതഹൃദയത്തില്‍ ഒരുപോലെ മേളിച്ചു. ഇതില്‍ സംഗീതത്തോട് കടുത്ത ആരാധനയായിരുന്നു അദ്ദേഹത്തിന്.

മുത്തശ്ശിയുടെ പാട്ടിന്‍െറ വിരല്‍പിടിച്ചു നടന്നൊരു കുട്ടിക്കാലം ഭരതനുണ്ടായിരുന്നു. കലാമണ്ഡലം വീശിവരുന്ന കാറ്റിലെ ചേങ്ങിലക്കൊട്ടിന്‍െറ തുടിമുഴക്കവും അദ്ദേഹത്തിലെ സംഗീതകാരനെ ഉണര്‍ത്തിയിട്ടുണ്ടാകും. ആത്മാവിന്‍െറ വൈകാരികമായ പങ്കാളിത്തമായിരുന്നു ഭരതന്‍ തന്‍െറ പാട്ടുകളില്‍ ഉയര്‍ത്തിക്കാണിച്ചത്. സുഹൃദ്വലയത്തിനകത്ത് അമര്‍ത്തിയൊതുക്കി ഭരതന്‍ വിസ്തരിക്കുന്ന ‘മാരിവില്ലിന്‍ തേന്‍മലരും’ ‘തുഞ്ചന്‍പറമ്പിലെ തത്തയും’ എല്ലാം ഏവരും കൗതുകത്തോടെ കാതോര്‍ത്തു. വൈശാലിയുടെ ജൂബിലിയാഘോഷ വേളയില്‍ ‘മഴവില്ല്’ പാടി ഭരതന്‍ ഏവരിലും വിസ്മയം ജനിപ്പിച്ചു. സംഗീതത്തിന്‍െറ ലാവണ്യനിയമങ്ങള്‍ക്കപ്പുറം അതിലൊരു ഗൃഹാതുര കാലത്തിന്‍െറ കാന്തി കലരുകയായിരുന്നു. രതിയുടെ ആത്മീയതയെ തിരശ്ശീലയില്‍ പകര്‍ത്തിയെഴുതിയ അദ്ദേഹത്തിന്‍െറ ഗാനചിത്രീകരണങ്ങളിലെല്ലാം വിശുദ്ധിയുടെ വിലോഭനീയത എക്കാലത്തുമുണ്ടായിരുന്നു. സംഗീതം നിറങ്ങളെ പരിണയിക്കുകയായിരുന്നു ഭരതന്‍െറ പാട്ടുകളില്‍. പാട്ടിന് നിറവും നിറത്തിന് പാട്ടും കൂട്ടുപോകുന്ന ഒരാന്തരികഭാഷ്യം സിനിമയില്‍ ചമയ്ക്കുകയായിരുന്നു അദ്ദേഹം.

രാഗങ്ങളെയൊന്നും ആധികാരികമായി വ്യാഖ്യാനിക്കാന്‍ അറിയില്ലാത്ത ഭരതന്‍െറ ആത്മാവ് വന്നൊരുപാട്ട് പാടിയാല്‍ അതിന് ഹിന്ദോളത്തിന്‍െറ ഛായയുണ്ടാകുമെന്ന് പറയാറുണ്ട്. അഞ്ച് സ്വരങ്ങളുള്ള എല്ലാ രാഗങ്ങളെയും അദ്ദേഹം അത്രക്കിഷ്ടപ്പെട്ടു. മനസ്സിന്‍െറ മൂശയിലിട്ട് തെളിയിച്ചെടുത്ത പാട്ടുദൃശ്യങ്ങള്‍ക്ക് ആരെഴുതിയാല്‍ നന്നായിരിക്കുമെന്നതിന് വ്യക്തമായ ധാരണകള്‍ അദ്ദേഹം സ്വരൂപിച്ചിരുന്നു. കവിമനസ്സിന്‍െറ സാന്നിധ്യമായിരുന്നു ഇതിന് ഭരതനെ പ്രാപ്തനാക്കിയത്. വയലാറിനോടും ഭാസ്കരനോടും ഒ.എന്‍.വിയോടുമെല്ലാം ഭരതന്‍ വരികള്‍ ചോദിച്ചു. ഭരതന്‍െറ ആദ്യ ‘പ്രയാണ’ത്തില്‍തന്നെ ‘മൗനങ്ങള്‍ പാടുകയായിരുന്നു’. വെങ്കലത്തില്‍ ഭാസ്കരന്‍ മാഷിനോട് ‘രാത്രിയില്‍ മാനത്തൊരു പുള്ളിപ്പുലിക്കളി’ വരച്ചിടാന്‍ പറഞ്ഞതും ഭരതനായിരുന്നു. ‘പൂവേണം പൂപ്പടവേണം’ എന്ന കളംപാട്ടിന്‍െറ നിറപ്പകിട്ട് മുഴുവന്‍ വരികളിലെഴുതി തരാന്‍ ഒ.എന്‍.വിയെ പ്രേരിപ്പിച്ചതും മറ്റാരുമല്ല. മൗനമുദ്രിതമായ ഒരു പാട്ടിന്‍െറ അണിയറയിലേക്ക് പൂവച്ചലിനെയും അദ്ദേഹം ക്ഷണിച്ചുവരുത്തി. ബിച്ചുവും എം.ഡി. രാജേന്ദ്രനും പഴവിള രമേശനും കൈതപ്രവും എല്ലാം ഭരതന്‍െറ പാട്ടുലോകങ്ങളിലേക്ക് അനുയാത്ര ചെയ്തവരാണ്. ദേവരാജനും രവീന്ദ്രനും ജോണ്‍സനും ബോംബെ രവിയും കീരവാണിയുമെല്ലാം ഭരതനുവേണ്ടി പാട്ടുണ്ടാക്കാന്‍ ക്ഷമയോടെ കാത്തിരുന്നു.

1983ല്‍ ഈണമെന്ന സ്വന്തം സിനിമക്ക് സംഗീതം ചിട്ടപ്പെടുത്തി ഭരതന്‍ പുതിയൊരു ലോകവുമായി ചങ്ങാത്തം തുടങ്ങി. ഈണത്തില്‍ രണ്ട് പാട്ടുകള്‍. ഒരെണ്ണമെഴുതിയത് ഭരതന്‍ തന്നെയായിരുന്നു (അമ്പാടിക്കുട്ടാ...). കമ്പോസിങ് നടത്തി മിനുക്കുപണിക്കായി വിളിച്ചത് ഒൗസേപ്പച്ചനെയായിരുന്നു. ഈണത്തില്‍ വയലിനിസ്റ്റിന്‍െറ വേഷത്തിന് ഒൗസേപ്പച്ചന് നറുക്ക് വീഴുകയും ചെയ്തു. 1985ല്‍ ‘കാതോട് കാതോര’ത്തിലെ പ്രധാന കഥാപാത്രം വയലിനിസ്റ്റായിരുന്നു. അയാളുടെ വയലിനിന്‍െറ സ്നേഹശ്രുതികളെ കൂട്ടിയിണക്കാന്‍ ഒൗസേപ്പച്ചനെ സഹായിച്ചതും ഭരതന്‍െറ സംഗീതബോധമായിരുന്നു.

‘ചിലമ്പി’ന്‍െറ തീം മ്യൂസിക്കിന് വായിച്ച ബിറ്റുകളെടുത്തായിരുന്നു ‘താളം മറന്ന താരാട്ട്’ എന്ന പാട്ടിലേക്ക് പ്രവേശിക്കാനുള്ള വഴിമെനഞ്ഞത്. ഒൗസേപ്പച്ചന്‍െറ വാക്കുകള്‍: ‘അഗാധമായ സംഗീതബോധമുണ്ടായിരുന്നു ഭരതേട്ടന്. നന്നായി പാടും. ചിലമ്പിന്‍െറ കമ്പോസിങ് വേളയില്‍ അദ്ദേഹം ആരഭി മൂളാന്‍ പറഞ്ഞു. ഞാന്‍ സ്വരം പാടിയപ്പോള്‍ കണ്ണടച്ച് കേട്ടു. സ്വരമില്ലാത്ത ഒന്നു മൂളാനായി പറഞ്ഞ് പാടിയപ്പോള്‍ ഭരതേട്ടന്‍ ഇടപെട്ടു. ‘ഇത് മതി. ഇതാണ് നമ്മുടെ ട്യൂണ്‍.’ അതേ ഈണത്തിന് വേണ്ടി ആദ്യവരിയും അദ്ദേഹമെഴുതി -‘പുടമുറി കല്യാണം’.
നടി ശ്രീവിദ്യയൊത്തുള്ള യാത്രകളില്‍ അവര്‍ രാഗം പാടുമ്പോള്‍ അതിനനുസരിച്ച് ചിത്രമെഴുതാന്‍ ഭരതനിലെ കലാകാരനിഷ്ടമായിരുന്നു. ഭരതന്‍ ഈണംപകര്‍ന്ന ‘കേളി’യിലെ ‘താരം വാല്‍ക്കണ്ണാടി നോക്കി’ എന്ന പാട്ടില്‍ ഹിന്ദോളത്തിന്‍െറ ഓളങ്ങളൊഴുകിനിറയുന്നത് നാം കേട്ടു. ‘താരും തളിരും’ എന്ന പാട്ടിന് വരികളെഴുതിയതും ഭരതനിലെ പാട്ടുകാരനായിരുന്നു. ‘താളം മറന്ന താരാട്ടിലും’ ഭരതന്‍ ഹിന്ദോളത്തിന്‍െറ ലയഭംഗികള്‍ കൊണ്ടുവന്നു. ‘കണ്ണെത്താ ദൂരെ’ എന്ന പാട്ടിന് സംഗീതം നല്‍കി ഭരതന്‍ ഏവരെയും വിസ്മയിപ്പിച്ചു. ഫോക്കും മെലഡിയും ചേര്‍ന്നുനില്‍ക്കുന്ന പാട്ടിലെ തബലപ്പെരുക്കങ്ങള്‍ സംഗീതത്തിന്‍െറ മറ്റൊരു താഴ്വാരത്തിലേക്ക് നമ്മെ കൊണ്ടുപോയി. റീറെക്കോഡിങ്ങിന്‍െറയും തീം മ്യൂസിക്കിന്‍െറയുമെല്ലാം പാറ്റേണുകളില്‍നിന്നും ഭരതന്‍സിനിമകളിലെ പല പാട്ടിന്‍െറയും പല്ലവികളെ നെയ്തെടുക്കാന്‍ മറ്റു സംഗീത സംവിധായകര്‍ ഒട്ടൊക്കെ ശ്രദ്ധിച്ചു. ഈ സംഗീതശകലങ്ങളുടെയെല്ലാം ഊര്‍ജവും സംവേദനാത്മകതയും ജനകീയതയും അദ്ദേഹം മുന്‍കൂട്ടി ഉള്‍ക്കൊള്ളുകയായിരുന്നു.

പാട്ടിന്‍െറ ദൃശ്യവിന്യാസത്തില്‍ ആരെയും മോഹിപ്പിക്കുന്ന ഒരനന്യത ഭരതന്‍െറ പ്രതിഭയിലുണ്ടായിരുന്നു. എത്രയോ പാട്ടുകള്‍ അതിന്‍െറ ഫ്രെയിമുകളില്‍ നിറപ്പകര്‍ച്ചയുടെ ഉത്സവമായി, കഥയുടെ അകമുണര്‍ത്തുന്ന അഴകുകളായി, പ്രമേയത്തിന്‍െറ അമേയമായൊരനുഭൂതി പകരും വികാരഭൂമികയായി. ‘അമര’ത്തിലെ വികാര നൗകയും (മണല്‍കൂന മാറോടുചേര്‍ക്കുന്ന ദൃശ്യം), വൈശാലിയിലെ ഇന്ദുപുഷ്പവും (വൈശാലിയെ ഒരുക്കുന്ന ഛായാച്ചിത്ര ദൃശ്യം) ചമയത്തിലെ ‘രാജഹംസമേ’യും (നാടക രംഗാവതരണം), വെങ്കലത്തിലെ ‘പത്തുവെളുപ്പിന്’ (മിത്തിന്‍െറ പുന$സൃഷ്ടികള്‍)... ഇങ്ങനെ ഭരതന്‍െറ പ്രതിഭയെ അതുല്യമായൊരു സര്‍ഗതലത്തിലേക്കുയര്‍ത്തുന്നത് നിറവും സ്വരവും ചേര്‍ന്നുനില്‍ക്കുന്നൊരു മായികലോകം തന്നെയാണ്. ഇതിന് അഭൗമവും അലൗകികവുമായൊരു ശില്‍പതലവും അമൂര്‍ത്തവും അനവദ്യവുമായൊരു ശരീരഭാഷയുമുണ്ട്. സ്വരങ്ങള്‍ക്ക് നിറങ്ങളും നിറങ്ങള്‍ക്ക് സ്വരങ്ങളും കൂട്ടുചേരുന്ന സര്‍ഗസൗന്ദര്യമായിരുന്നു അത്. ആത്മാവിനോട് അടുത്തുനില്‍ക്കുന്ന അനര്‍ഘമായൊരു വൈകാരിക മേഖല ഭരതന്‍െറ സംഗീത സംരംഭങ്ങളോട് എക്കാലവും നീതികാണിച്ചുവെന്നത് ശ്രദ്ധേയമാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyFri Aug 01, 2014 1:26 pm

ഒരു ഗാനം, എത്ര കഥകള്‍  362995 ഒരു ഗാനം, എത്ര കഥകള്‍  362995 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyTue Aug 05, 2014 1:30 pm

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനം ഏതാണ്? ഉത്തരം കണ്ടെത്താന്‍ വളരെ വിഷമം പിടിച്ച ചോദ്യം. ഓരോരുത്തരും അവര്‍ക്കു പ്രിയപ്പെട്ട പ്രണയഗാനത്തിനാവും വോട്ട് ചെയ്യുക. ആദ്യ വോട്ടിന്റെ കാര്യത്തില്‍ പരസ്പരം വളരെ വ്യത്യസ്തരായിരിക്കുമ്പോഴും രണ്ടാമത്തെ വോട്ട് മിക്കവരും ചെയ്യുക ഈ ഗാനത്തിനായിരിക്കും. വേണ്ട, ഏതായാലും മികച്ച അഞ്ചു പ്രണയഗാനം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഏതൊരു മലയാളിയുടെയും പട്ടികയില്‍ ഈ ഗാനം ഉണ്ടായിരിക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ മമ്മൂട്ടി ആകാശവാണിയില്‍ തന്റെ പ്രിയ ചലച്ചിത്രഗാനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട പ്രണയഗാനമായി തിരഞ്ഞെടുത്തത് ഇതാണ്.
റോസി എന്ന ചിത്രത്തില്‍ പി. ഭാസ്കരന്റെ രചനയില്‍ യേശുദാസ് ആലപിച്ച് അനശ്വരമാക്കിയ

‘അല്ലിയാമ്പല്‍ കടവി-
ലന്നരയ്ക്കുവെള്ളം
അന്നു നമ്മളൊന്നായ്
തുഴഞ്ഞില്ലേ കൊതുമ്പുവള്ളം...” ഒരു ഗാനം, എത്ര കഥകള്‍  912236  ഒരു ഗാനം, എത്ര കഥകള്‍  60367 

അനുരാഗത്തിനു ലഭിച്ച ഏറ്റവും നല്ല ഉപമ-കരിക്കിന്‍വെള്ളം. മലയാളികള്‍ക്ക് പൊതുവേ ഏറ്റവും ഇഷ്ടപ്പെട്ട ഈ പ്രണയഗാനത്തിന്റെ ഈണം സൃഷ്ടിച്ചത് ജോബ് മാസ്റ്റര്‍ ആയിരുന്നു എന്ന് ഇന്ന് എത്രപേര്‍ ഓര്‍മിക്കുന്നുണ്ട്. കാലാതിവര്‍ത്തിയായ ഈ സൂപ്പര്‍ ഹിറ്റ് ഉണ്ടാക്കിയ പ്രതിഭ പിന്നീടെന്താണ് ഒരു ഹിറ്റും സൃഷ്ടിക്കാതിരുന്നത്?

സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിവും സാധനയും മാത്രം പോരാ. നാട്ടുഭാഷയില്‍ പറഞ്ഞാല്‍, ചില കളികള്‍ കൂടി അറിയണം. അതൊന്നും ജോബ് മാസ്റ്റര്‍ക്കു വഴങ്ങുകയില്ലായിരുന്നു. അതുകൊണ്ടാണ് ഒരു പാവം മനുഷ്യന്‍ “എന്ന് യേശുദാസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

(ജയരാജ് സംവിധാനം ചെയ്ത ‘ലൌഡ് സ്പീക്കര്‍ “എന്ന ചിത്രത്തില്‍ ‘അല്ലിയാമ്പല്‍ കടവ്...” പുനര്‍സൃഷ്ടിച്ചിട്ടുണ്ട്. ആലപിച്ചത് യേശുദാസിന്റെ മകന്‍ വിജയ്. സീനില്‍ അഭിനയിച്ചത് ഗാനം രചിച്ച പി.ഭാസ്കരന്റെ മകന്‍ ശശികുമാര്‍ എന്ന കൌതുകവും.)

ഒരാള്‍ കൂടി കള്ളനായി “എന്ന ചിത്രത്തിന് സംഗീതം നല്‍കിയാണ് ജോബ് മലയാള സിനിമയില്‍ എത്തുന്നത്. റോസി അടക്കം വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്കു മാത്രമാണ് ഈ കൊച്ചിക്കാരന്‍ ഈണം നല്‍കിയത്. റോസിയിലെ ഗാനങ്ങളുടെ അപ്രതീക്ഷിത വിജയം പലരെയും അസ്വസ്ഥരാക്കി. ക്രിസ്ത്യന്‍ പാട്ടുകളുടെ ഈണമാണ് ജോബിന്റേത് എന്നതായിരുന്നു ആദ്യ വിമര്‍ശനം.

ജോബ് സംഗീതം നല്‍കിയ ‘ബല്ലാത്ത പഹയന്‍” എന്ന ചിത്രത്തിലെ ‘ കടലലറുന്നു...” എന്ന ഗാനം’ഏഴു രാത്രികള്‍ “ എന്ന ചിത്രത്തിലെ ‘കാടാറുമാസം...” എന്ന സലില്‍ ചൌധരിയുടെ ഈണം കോപ്പിയടിച്ചതാണെന്ന് ചില കേന്ദ്രങ്ങള്‍ ശക്തമായി പ്രചരിപ്പിച്ചു. ഇതില്‍ മനംമടുത്താണു ജോബ് മാസ്റ്റര്‍ സിനിമാ ലോകം വിടുന്നത്. മരണം വരെ ഭക്തിഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന് അദ്ദേഹം ആത്മസാക്ഷാത്കാരം നേടി.

അപ്രതീക്ഷിതമായ് യേശുദാസ്
യേശുദാസിന്റെ കരിയറിലെ നാഴികക്കല്ലായ ഈ ഗാനം അദ്ദേഹത്തിന് വീണുകിട്ടിയതാണ്. കെ.പി. ഉദയഭാനുവിനെക്കൊണ്ട് ഇതു പാടിപ്പിക്കാനാണ് ജോബ് മാസ്റ്റര്‍ ഉദ്ദേശിച്ചിരുന്നത്. ഉദയഭാനു പാട്ട് പഠിക്കുകയും ചെയ്തു. എന്നാല്‍, റിക്കോര്‍ഡിങ്ങിന്റെ സമയമായപ്പോള്‍ ഉദയഭാനുവിന് പനി. അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ചാണ് യേശുദാസ് ഈ ഗാനം പാടുന്നത്. ആദ്യം യേശുദാസ് മടിച്ചെങ്കിലും ഉദയഭാനുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.

അതു ബാബുരാജ് അല്ല
ക്രിസ്ത്യന്‍ വീടുകളിലും ചില ക്രിസ്ത്യന്‍ പള്ളികളിലും ആലപിക്കുന്ന സുന്ദരമായ ഭക്തിഗാനമാണ് ഞാനുറങ്ങാന്‍ പോകും മുമ്പായി നിനക്കേകുന്നിതാ നന്ദി....” എന്നത്. സിനിമാപ്പാട്ടാണ് എന്നറിയാതെയാണ് മിക്കവരും ഇതു പാടിപ്പോരുന്നത്.

1965ല്‍ ശശികുമാറിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ‘തൊമ്മന്റെ മക്കള്‍ “എന്ന സിനിമയിലേതാണ് ഈ ഗാനം. ആലാപനം- ജാനകി. ഈ ചിത്രത്തിന്റെ ക്രെഡിറ്റില്‍ സംഗീതസംവിധാനം ബാബുരാജ് എന്നാണു രേഖപ്പടുത്തിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു പാട്ടുകളെല്ലാം ബാബുരാജ് ആണെങ്കിലും ‘ ഞാനുറങ്ങാന്‍... “ ജോബ് മാസ്റ്ററുടേതാണ്. സുഹൃത്ത് വര്‍ഗീസ് മാളിയേക്കല്‍ രചിച്ച ഈ ഗാനത്തിന് അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം ജോബ് മാസ്റ്റര്‍ ഈണം നല്‍കി സൂക്ഷിച്ചിരുന്നതാണ്.

ഏതോ സ്വകാര്യ ചടങ്ങില്‍ ഈ ഗാനം കേള്‍ക്കാനിടയായ സംവിധായകന്‍ ശശികുമാര്‍ തന്റെ ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തുകയായിരുന്നു. ബാബുരാജ് പോലും ഇക്കാര്യം അറിഞ്ഞിരുന്നോ എന്നു നിശ്ചയമില്ല. പാട്ട് ഹിറ്റായെങ്കിലും പിതൃത്വം ബാബുരാജിനു തന്നെയായിരുന്നു. ദൌര്‍ഭാഗ്യം അവിടെ തീര്‍ന്നില്ല. മാക്ട കോഴിക്കോട് നടത്തിയ ബാബുരാജ് സായാഹ്നത്തില്‍ ഈ ഗാനം അദ്ദേഹത്തിന്റേതാണെന്നു തെറ്റിദ്ധരിച്ച് ഉള്‍പ്പെടുത്തി. ആ പ്രോഗ്രാമിന്റെ കസെറ്റിലും ഈ ഗാനത്തിന്റെ പിതൃത്വം ബാബുരാജിനായിരുന്നു.

വ്രണിതഹൃദയനായ ജോബ് മാസ്റ്റര്‍ മാക്ട ഭാരവാഹികളെ വിവരം അറിയിച്ചു. തെറ്റുതിരുത്തി ഖേദം അറിയിച്ചുകൊണ്ടു മാക്ട ഭാരവാഹികള്‍ ഉടനെ പത്രപ്രസ്താവന നല്‍കി. ആ പ്രസ്താവന വായിച്ച്, മലയാള സംഗീത ചരിത്രത്തിലെ ഈ ദൌര്‍ഭാഗ്യവാന്റെ ചുണ്ടില്‍ സമാശ്വാസത്തിന്റെ ഒരു പുഞ്ചിരി വിടര്‍ന്നു എന്നു സിനിമാസംഗീത ചരിത്രകാരനായ രവി മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
parutty



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyTue Aug 05, 2014 1:36 pm

ഒരു ഗാനം, എത്ര കഥകള്‍  550239 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyWed Aug 13, 2014 10:59 am

ബിച്ചു തിരുമലയാണ് മണിച്ചിത്രത്താഴിലെ അഞ്ചു ഗാനങ്ങളും എഴുതിയത്. 'ഒരു മുറൈവന്തു പാര്‍ത്തായ എന്‍മനം നീയറിന്തായാ തിരുമകള്‍ തുന്‍പം തീര്‍ത്തായ അന്‍പുടന്‍ കൈയണൈത്തായോ...' എന്ന തമിഴ്ഗാനം ബിച്ചുവും തമിഴ് ഗാനരചയിതാവ് വാലിയും കൂടിയാണ് എഴുതിയത്. എം.ജി. രാധാകൃഷ്ണന്‍ ഈണമിട്ട ഈ ഗാനം ചിത്രയും യേശുദാസും കൂടി പാടി. ഒരു ഗാനം, എത്ര കഥകള്‍  608472 

ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് ഈ ഗാനമുള്ളത്. നാഗവല്ലിയായി മാറിയ ഗംഗ രാമനാഥനുമായി ആടിപ്പാടുന്ന ഈ രംഗം കുമാര്‍, ശാന്തി, ശ്യാമള എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയത്. മണി സുചിത്രയാണ് ഈ ഗാനരംഗത്തിന് പഴയകൊട്ടാരത്തിലെ നൃത്തമണ്ഡപംപോലെ ഒരുക്കിയത്. 'പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി, മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ നിലവറ മൈന മയങ്ങി... 'എന്ന ഗാനം യേശുദാസ് ആലപിച്ചതാണ്. 'വരുവാനില്ലാരുമിന്നൊരുനാളും ഈ വഴിക്കറിയില്ലതെന്നാലും...' എന്ന ഗാനം ചിത്ര ആലപിച്ചു. സുജാതയും വേണുഗോപാലുമായിരുന്നു മറ്റു ഗായകര്‍. മധുമുട്ടം എഴുതിയ ഒരു ഗാനവും ചിത്രത്തിലുണ്ടായിരുന്നു.

'ഒരു മുറൈ വന്തു പാര്‍ത്തായ' എന്ന ഗാനം കുന്ദളവരാളി രാഗത്തിലാണ് എം.ജി. രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയത്. പലവട്ടം കേട്ട് പത്മജ അതങ്ങ് ഹൃദിസ്ഥമാക്കി. അപ്പോള്‍ ആരോ മറ്റൊരു രാഗം നിര്‍ദേശിച്ചു. എം.ജി. രാധാകൃഷ്ണന്‍ പുതിയ രാഗത്തില്‍ ഗാനം ചിട്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ പത്മജ വിലക്കി. ഇതു മാറ്റരുത്... എന്നിട്ടും എം.ജി. രാധാകൃഷ്ണന്‍ സംശയിച്ചു. പക്ഷേ, പത്മജ സമ്മതിച്ചില്ല. ഒടുവില്‍ പത്മജയുടെ നിര്‍ബന്ധത്തിനു വഴങ്ങി ആ രാഗംതന്നെയാണ് ഈ ഗാനത്തിന് ഉപയോഗിച്ചത്. അതുപോലെ 'പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍' എന്ന ഗാനത്തിലെ 'സരസ സുന്ദരീമണീനീ അലസമായുറങ്ങിയോ' എന്നൊരു വരി ബിച്ചു തിരുമല എഴുതിയപ്പോള്‍ അതുപോലെ ഒരു വരികൂടി എഴുതരുതോ എന്ന് പത്മജ ചോദിച്ചു. അങ്ങനെയാണ് 'കനവു നെയെ്താരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ' എന്നെഴുതിയത്. പാട്ടു കേട്ടാല്‍ പക്ഷേ, ഈ വരി പിന്നെ ചേര്‍ത്തതാണെന്നു തോന്നില്ല.

ക്ലൈമാക്‌സില്‍ പാട്ടു വന്നാല്‍ ആളുകള്‍ ഇഷ്ടപ്പെടുമോയെന്ന് എം.ജി. രാധാകൃഷ്ണന്‍ സംശയിച്ചു. അതുകൊണ്ട് 'ഒരു മുറൈ' എന്ന പാട്ട് അവിടെ വേണ്ടെന്നും എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. അതിനുവേണ്ടി അഡ്വാന്‍സ് വരെ തിരികെ കൊടുക്കാന്‍പോലും എം.ജി. രാധാകൃഷ്ണന്‍ ഒരുങ്ങി. പക്ഷേ, ഫാസില്‍ സമ്മതിച്ചില്ല: 'ഈ പാട്ട് ചേട്ടന്‍തന്നെ ചെയ്യും. ഞാനിത് ക്ലൈമാക്‌സില്‍ ഉപയോഗിക്കും. ജനം ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണും.'
ജോണ്‍സന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റായിരുന്നു.
Back to top Go down
issac k.j
Active Member
Active Member
avatar



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyWed Aug 13, 2014 11:02 am

Super songssss
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyWed Aug 13, 2014 11:11 am

ഒരു ഗാനം, എത്ര കഥകള്‍  550239 Ammu
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyWed Aug 13, 2014 12:08 pm

enthallam kadhakal ..ഒരു ഗാനം, എത്ര കഥകള്‍  665408 ഒരു ഗാനം, എത്ര കഥകള്‍  665408  thanku ammu  ഒരു ഗാനം, എത്ര കഥകള്‍  550239 
Back to top Go down
Chandran TPR
Junior Member
Junior Member
avatar



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyMon Aug 25, 2014 7:08 pm

Adhikam aarum ariyaatha ee kadhakalkku valare nandi Ammu. Ingottu pinneyum varaan ithum oru prerana!
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyMon Aug 25, 2014 7:10 pm

ഒരു ഗാനം, എത്ര കഥകള്‍  811586 ഒരു ഗാനം, എത്ര കഥകള്‍  811586 ഒരു ഗാനം, എത്ര കഥകള്‍  811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyMon Aug 25, 2014 7:12 pm

Chandran TPR wrote:
Adhikam aarum ariyaatha ee kadhakalkku valare nandi Ammu. Ingottu pinneyum varaan ithum oru prerana!

ഒരു ഗാനം, എത്ര കഥകള്‍  912236 ഒരു ഗാനം, എത്ര കഥകള്‍  912236 ഒരു ഗാനം, എത്ര കഥകള്‍  665408 സമയം കിട്ടുമ്പോള്‍ നമുക്ക് സംഗീത ത്രെഡ് കള്‍ ഒക്കെ ഉഷാര്‍ ആക്കാം ചന്ദ്രേട്ടാ ഒരു ഗാനം, എത്ര കഥകള്‍  786975 ഒരു ഗാനം, എത്ര കഥകള്‍  786975

Back to top Go down
parutty
Forum Boss
Forum Boss
parutty



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyMon Aug 25, 2014 7:24 pm

ഒരു ഗാനം, എത്ര കഥകള്‍  608472 ഒരു ഗാനം, എത്ര കഥകള്‍  608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyTue Aug 26, 2014 10:18 am

ചന്ദ്രേട്ടനെ പോലയൂള്ളവരുടെ പ്രോത്സാഹനം കാണുമ്പോള്‍  ഗാനങ്ങള്‍ക്ക്  പിന്നിലുള്ള  കൂടുതല്‍ കഥകള്‍  പങ്കു വെയ്ക്കാന്‍ പ്രചോദനം ഉണ്ടായിപ്പോകുന്നു...ഒരു ഗാനം, എത്ര കഥകള്‍  16546 ഒരു ഗാനം, എത്ര കഥകള്‍  16546  ഇതാ  ഒരു ഗാനം, എത്ര കഥകള്‍  93974

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളികള്‍ക്ക് പരിചിതമായ പേരാണ് ജെറി അമല്‍ ദേവ്. സിനിമാ സംഗീതത്തില്‍ ഹിറ്റുകളുടെ നീണ്ട നിര തീര്‍ത്ത സംഗീതജ്ഞന്‍. മലയാളിയുടെ മിഴിയോരം നനഞ്ഞൊഴുക്കിയും കണ്ണിനു പൊന്‍കണി തീര്‍ത്തും പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂവിടീച്ചും ജെറി ഒരുക്കിയ സംഗീതം ഒരു കാലഘട്ടത്തിന്റെ സംഗീതമായി മാറുകയായിരുന്നു. വൈദിക പഠനത്തിന് പോയ ചെറുപ്പക്കാരന്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വഴി തിരഞ്ഞതിനും പ്രശസ്ത സംഗീതജ്ഞന്‍ നൌഷാദിന്റെ ശിഷ്യനായതിനും ഒരുപിടി നല്ല സിനിമാ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നതിനുമൊക്കെ പിന്നില്‍ കുറേ കഥകളുണ്ട്. അവ പങ്കുവയ്ക്കുകയാണ് ജെറി അമല്‍ദേവ്. ഒരു ഗാനം, എത്ര കഥകള്‍  906450 ഒരു ഗാനം, എത്ര കഥകള്‍  906450


മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

"അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ സിനിമാ സംഗീതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായാണ് ഞാന്‍ തിരികെ എത്തിയത്. അന്ന് എന്റെ ഒരു അകന്ന ബന്ധു നവോദയാ അപ്പച്ചന്റെ കാര്യസ്ഥനായിരുന്നു. അദ്ദേഹം വഴി ഒരു ദിവസം അപ്പച്ചനെ വീട്ടില്‍ പോയി കണ്ടു. അതിനു ശേഷമാണ് ഫാസിലിനെയും ജിജോയെയും പരിചയപ്പെടുന്നത്. ‘ ഈ പിള്ളേരുടെ കൂടെ പടം ചെയ്യാന്‍ പറ്റുമോ?' അപ്പച്ചന്‍ എന്നോട് ചോദിച്ചു. നോക്കാമെന്ന് ഞാന്‍ മറുപടി പറഞ്ഞു. കാരണം അമേരിക്കയിലൊക്കെ പോയി പഠിച്ചെങ്കിലും ഞാനും തുടക്കക്കാരനായിരുന്നല്ലോ. പക്ഷെ, മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അപ്പച്ചന്‍ ഒരു ബാലന്‍സിംഗ് ആക്റ്റ് നടത്തിയിരുന്നു. പുതുമുഖങ്ങള്‍ക്കൊപ്പം നല്ല പരിചയമുള്ളവരെയും അദ്ദേഹം ഉള്‍പ്പെടുത്തി. ഫാസില്‍ പുതിയ ഡയറക്ടറായിരുന്നെങ്കിലും ചിത്രത്തിന്റെ എഡിറ്റര്‍ കേമനായ ശേഖറായിരുന്നു. എനിക്ക് കൂട്ടിന് കിട്ടിയത് പ്രഗത്ഭനായ ബിച്ചു തിരുമലയെ. ശരിക്കും ബിച്ചുവിന്റെ വരികളാണ് ആ പാട്ടുകളുടെ ശക്തി.
ഫാസില്‍ ഞങ്ങളോട് കഥ പറഞ്ഞു. ആര്‍ക്കിടെക്റ്റായ ശങ്കര്‍ വീട്ടില്‍ വരുമ്പോള്‍ നായിക ഒരു മൂളിപ്പാട്ട് പാടിക്കൊണ്ട് നടക്കുന്ന സീന്‍. മൂളിപ്പാട്ട് ആയതിനാലാണ് ജാനകി പാടിയ മിഴിയോരം എന്ന ഗാനത്തിന് അധികം വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാതിരുന്നത്. എന്നാല്‍ പിന്നീട് ആ പാട്ട് പുരുഷ സ്വരത്തില്‍ വരുമ്പോള്‍ സങ്കടം നിറഞ്ഞ സിറ്റ്വേഷനായിതിനാല്‍ ധാരാളം ഇന്‍സ്ട്രമെന്റുകള്‍ ഉപയോഗിച്ചിട്ടുമുണ്ട്. രണ്ട് പാട്ടിന്റെയും വരികളും വ്യത്യസ്തമാണ്. ആ പാട്ടിന് ഒരു ട്യൂണ്‍ ഞാന്‍ ഇട്ടപ്പോള്‍ തന്നെ ബിച്ചു മനോഹരമായ വരികള്‍ എഴുതി.''

ഇളയരാജയ്ക്കു പകരം

വാചാലം എന്‍ മൌനവും.... "കൂടും തേടി എന്ന ചിത്രത്തിലെ ഗാനം. എന്റെ സാധാരണ ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഒരു പാട്ടാണിത്. എം. ഡി. രാജേന്ദ്രന്റേതായിരുന്നു വരികള്‍. ചിത്രത്തിന്റെ സംവിധായകന്‍ പോള്‍ ബാബു എന്റെയടുത്ത് വന്ന് ഒറ്റ കാര്യമാണ് ആവശ്യപ്പെട്ടത്. ‘ഞങ്ങള്‍ക്ക് വേണ്ടത് ഇളയരാജയെയാണ്. അദ്ദേഹത്തിന് നല്‍കാന്‍ വേണ്ട പണമില്ല. അതുകൊണ്ട് ഇളയരാജയുടേത് പോലെ രണ്ട് പാട്ടുകള്‍ ചെയ്തു തരണം.' അങ്ങനെ ഒരു കൈ നോക്കിയതാണ് ‘വാചാലം, എന്‍ മൌനവും നിന്‍ മൌനവും'എന്ന ഗാനം.''

ആയിരം കണ്ണുമായ്...
നൊസ്റ്റാള്‍ജിയ എന്നൊരു രാഗം
" ഒരുപാടു പേര്‍ ഇത് പള്ളിപ്പാട്ട് പോലെയുണ്ടെന്ന് പറഞ്ഞു. അതിന്റെ കാരണമെന്താണെന്നറിയില്ല. ചെറിയ ശോകരസമുള്ള പാട്ടാണ്. അതിനാലാവുമെന്ന് തോന്നുന്നു. ഈ പാട്ട് ഉണ്ടായതിനു പിന്നില്‍ വളരെ രസകരമായ ഒരു കഥയുണ്ട്. മദ്രാസിലായിരുന്ന എന്നെ ഫാസില്‍ വിളിച്ചു. അടുത്ത പടം ഉടന്‍ തുടങ്ങണം. ആലപ്പുഴയിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ എന്നെ നേരേ ബ്രദേഴ്സ് ഹോട്ടലിലേക്ക് കൊണ്ടുവന്നു. അവിടെ ബിച്ചു തിരുമലയുണ്ട്. സത്യം പറഞ്ഞാല്‍ എന്നെയും ബിച്ചുവിനെയും മദ്യത്തിന്റെ മണം തിങ്ങി നിറഞ്ഞ ആ മുറിയിലിട്ട് പൂട്ടി. അതിനു മുമ്പ് ഫാസില്‍ കഥ പറഞ്ഞിരുന്നു. പാട്ടില്‍ നല്ല നൊസ്റ്റാള്‍ജിയ വേണമെന്ന് പറഞ്ഞു. പാട്ട് കേട്ടാല്‍ ആര്‍ക്കും പഴയ കാര്യങ്ങള്‍ ഓര്‍മ്മ വരണമെന്നും നിര്‍ദ്ദേശിച്ചു. ഈ നൊസ്റ്റാള്‍ജിയ എവിടെ നിന്ന് കിട്ടും? ഞങ്ങള്‍ രണ്ടുപേരും തലപുകഞ്ഞ് ആലോചിക്കുകയാണ്. ഒന്നും കിട്ടുന്നില്ല. ഒടുവില്‍ ഞാന്‍ ബിച്ചുവിനോട് ചോദിച്ചു: ഏതെങ്കിലും നൊസ്റ്റാള്‍ജിയ രാഗമുണ്ടോ? അങ്ങനെയൊരു രാഗം ഞാന്‍ കേട്ടിട്ടില്ല. രണ്ടു പേര്‍ക്കും ഒരു ഐഡിയയുമില്ല. ബിച്ചു അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്പോള്‍ ഒരു തടിയന്‍ പുസ്തകം മേശമേല്‍ ഇരിക്കുന്നു. ചങ്ങമ്പുഴ കൃതികളാണ്. അത് വെറുതെ മറിച്ചു നോക്കി. ചങ്ങമ്പുഴയുടെ പാട്ടുകളുമുണ്ടതില്‍. പെട്ടെന്ന് ബിച്ചുവിന്റെ കണ്ണുകള്‍ ഒരു വാക്കില്‍ ഉടക്കി. ശ്യാമളേ..., ശ്യാമളേ... ‘ ഇവനെ വച്ചൊന്ന് പിടിച്ചാലോ' ബിച്ചു ചോദിച്ചു.ഞാന്‍ ശ്യാമളേ എന്ന വാക്ക് ഉപയോഗിച്ച് ഒരു ട്യൂണ്‍ മൂളി. ‘ കൊള്ളാം' ബിച്ചു പറഞ്ഞു. അല്‍പ്പ നിമിഷം കൊണ്ട് വരികളും റെഡിയായി. ഫാസില്‍ വന്നപ്പോള്‍ പല്ലവി പാടിക്കേള്‍പ്പിച്ചു. ഫാസിലിനും ഇഷ്ടമായി. അങ്ങനെ മറ്റൊരു നല്ല ഗാനം ജനിച്ചു.''

പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം...

"ഈ പാട്ട് ഹിറ്റാക്കിയതിന്റെ ക്രഡിറ്റ് സത്യന്‍ അന്തിക്കാടിനുള്ളതാണ്. സന്‍മനസുള്ളവര്‍ക്ക് സമാധാനത്തിലെ പാട്ടുകള്‍ മുല്ലനേഴിയെക്കൊണ്ട് എഴുതിക്കണമെന്ന് സത്യന് നിര്‍ബന്ധം. മുല്ലനേഴി എവിടെയുണ്ടെന്നറിയില്ല. ഞങ്ങള്‍ അദ്ദേഹത്തെ അന്വേഷിച്ച് വീട്ടില്‍ പോയി. അവിടെയില്ല. അദ്ദേഹം പഠിപ്പിക്കുന്ന സ്കൂളിലുമില്ല. പിന്നെയെവിടെപ്പോയി? ഞാനും സത്യനും മുല്ലനേഴിയെ തിരക്കി കാറില്‍ തൃശൂരിനടുത്ത് പല സ്ഥലത്തും അലഞ്ഞു. കണ്ടു കിട്ടിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സത്യന്‍ വിളിച്ചു. മുല്ലനേഴിയെ കണ്ടു കിട്ടിയിട്ടുണ്ട്. അങ്ങനെ എറണകുളം പത്മ തിയറ്ററിന് പിന്നിലെ ഒരു ഹോട്ടല്‍ മുറിയിലിരുന്നാണ് ഞങ്ങള്‍ ആ പാട്ടുകള്‍ റെഡിയാക്കിയത്. ഞാനാദ്യം ട്യൂണിടുകയായിരുന്നു. അതിനനുസരിച്ച് മുല്ലനേഴി വരികള്‍ എഴുതി.''

കാവാലത്തെ നമിച്ചുപോയി

"മധുസാറിന്റെ ഉദയം പടിഞ്ഞാറ് എന്ന ചിത്രത്തിന് രണ്ട് സംഗീത സംവിധായകരായിരുന്നു. ഒന്ന് എ. ടി. ഉമ്മര്‍. മറ്റൊന്ന് ഞാനും. അമേരിക്കയിലുള്ള ഒരു ഇന്ത്യക്കാരനും ഇന്ത്യക്കാരിയും വിവാഹിതരായി. വിവാഹ ദിവസം രാത്രിയില്‍ അമേരിയിലെ നിരത്തിലൂടെ കാറോടിച്ചു പോകുമ്പോള്‍ പാടുന്ന ഒരു പാട്ടിന് സംഗീതം നല്‍കുകയാണ് എന്റെ ജോലി. ആദ്യം ട്യൂണ്‍ ഇട്ട ശേഷം വരികള്‍ എഴുതാമെന്നാണ് തീരുമാനിച്ചത്. പാട്ടില്‍ അമേരിക്ക, മലയാളം, പ്രേമം, ഫസ്റ്റ് നൈറ്റ് എല്ലാം വേണം. കാവാലം നാരായണപണിക്കരാണ് വരികള്‍ എഴുതുക. എനിക്കാണെങ്കില്‍ ഇദ്ദേഹം ആരാണെന്നൊന്നുമറിയില്ല. ഏത് കാവാലം എന്ന രീതിയിലാണ് ഞാനിരിക്കുന്നത്. ഞാന്‍ ടട്ടടട ടട്ടട്ട... ഒരു ഗാനം, എത്ര കഥകള്‍  143614 എന്ന വിധത്തില്‍ നീളനൊരു ട്യൂണ്‍ മൂളി. കാവാലം അടുത്തുണ്ട്. ‘ ആ ട്യൂണ്‍ ഒന്നു കൂടി പാടൂ' അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ വീണ്ടും പാടി. ഉടനെ വന്നു വരികള്‍:


ഓക്കുമര കൊമ്പത്തെ
കാക്കാല പൂങ്കുയിലെ
കളകാകളി നീ പൊഴിയും
നീരാഞ്ജനക്കുയിലേ...
അടുത്ത വരികള്‍ക്കുള്ള ട്യൂണ്‍ ഇതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഞാനതു പാടി. ലാലലാലാ... എന്ന സ്റ്റൈലിലാണ് ഞാന്‍ പാടിയത്. ഉടനെ അദ്ദേഹം അതില്‍ തന്നെ പിടിച്ച് വരികള്‍ പറഞ്ഞു.
ലാലാ ലൈലാക്കിലെല്ലാം
തേനുലാവുന്നിതേ മഞ്ജു മഗ്നോളിയായില്‍ വണ്ട് പാറുന്നിതേ ആ സിറ്റ്വേഷന്റെ സകല മൂഡും കൊണ്ടുവരുന്ന വരികള്‍. ഞാന്‍ ആ വരികള്‍ കേട്ട് എണീറ്റ് നിന്ന് അദ്ദേഹത്തെ തൊഴുതു പോയി.''

പൂവല്ല പൂന്തളിരല്ല..

. "മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കു ശേഷം ഗോപികുമാറിന്റെ കാട്ടുപോത്ത് എന്ന പടത്തിലേക്ക് ഒരു അവസരം വന്നു. സംഗീതം ഞാനും വരികള്‍ ഭാസ്ക്കരന്‍ മാഷിന്റേതുമെന്ന് ഗോപി നേരത്തെ ഉറപ്പിച്ചിരുന്നു. വരികള്‍ എഴുതിയ ശേഷം സംഗീതം നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചിരുന്നു.
ആ സമയത്ത് ഞാന്‍ കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം രാത്രിയില്‍ എനിക്ക് ഒരു ഫോണ്‍ വന്നു. " ജെറിയല്ലേ?'' " അതെ'' " ഞാന്‍ പി. ഭാസ്ക്കരന്‍. ഒന്നു നേരില്‍ കാണണമല്ലോ''. " ഞാന്‍ നാളെ രാവിലെ ആറു മണിക്ക് എത്താം.'' അന്ന് ഭാസ്ക്കരന്‍ മാഷ് കോട്ടയത്താണ്. രാവിലെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തുമ്പോള്‍ ഒരു തോര്‍ത്തുമുണ്ടുടുത്ത് പല്ലു തേയ്ക്കാനുള്ള പുറപ്പാടിലാണ്. എന്റെ കൈയില്‍ കവിതയുടെ ഒരു പേപ്പര്‍ തന്നിട്ട് ഈ പാട്ടൊന്ന് നോക്കിക്കോ. ഞാനിപ്പോ വരാമെന്ന് പറഞ്ഞ് അദ്ദേഹം അകത്തേക്ക് പോയി. നിറയെ വെട്ടും കുത്തും തിരുത്തലും നിറഞ്ഞ പേപ്പര്‍. വരികള്‍ ഞാന്‍ വായിച്ചു നോക്കി. പൂവല്ല പൂന്തളിരല്ല മാനത്തെ മണിവില്ലല്ല മനോഹരമായ വരികള്‍. ഞാനറിയാതെ തന്നെ ട്യൂണ്‍ മനസിലേക്ക് ഒഴുകിയെത്തി. മാഷ് തിരിച്ചു വന്നപ്പോള്‍ ഞാന്‍ ആ വരികള്‍ മൂളി. " മാഷേ ഇതു പറ്റുമോ?'' ഞാന്‍ ചോദിച്ചു. നിറഞ്ഞ ചിരിയോടെ മാഷ് പറഞ്ഞു. " മതി മതി ഇതു മതി.'' പണ്ടേ പരിചയമുള്ള ഒരാളോടെന്ന പോലെയായിരുന്നു മാഷിന്റെ പെരുമാറ്റം.''
ജെറി അമല്‍ ദേവിന്റെ ഹിറ്റുകള്‍ക്കു പിന്നിലെ കഥ പറയാനാണെങ്കില്‍ ഇനിയും ഏറെയുണ്ട്. മലയാളത്തിന് മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ഈ സംഗീതഞ്ജന്‍ ഇന്ന് സിനിമാ ലോകത്ത് നിന്ന് ഏറെ ആകലെയാണ്. ചില തെറ്റിദ്ധാരണകള്‍ മൂലം ഉണ്ടായ അകല്‍ച്ച. ഒരു ഗാനം, എത്ര കഥകള്‍  4214 ഒരു ഗാനം, എത്ര കഥകള്‍  1939097668
Back to top Go down
parutty
Forum Boss
Forum Boss
parutty



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyTue Aug 26, 2014 10:24 am

ഒരു ഗാനം, എത്ര കഥകള്‍  362995 ഒരു ഗാനം, എത്ര കഥകള്‍  608472
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyTue Aug 26, 2014 10:48 am

Ammu Thanks....

Jerry amaldev ippozhumundu...adhehathinte manoharamaya tune kal arkku venam..Ippozhathe samvidhayakarkku Gopi Sundar nte alarcha mathiyallo.....

innaleyum njan Mele Mele Manam Manam neele Manjin koodaram kelkkukayum FB yil share cheyyukayum cheythu...Jerry amaldev- Janakiyamma Combo ഒരു ഗാനം, എത്ര കഥകള്‍  559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyTue Aug 26, 2014 10:50 am

Binu wrote:
Ammu Thanks....

Jerry amaldev ippozhumundu...adhehathinte manoharamaya tune kal arkku venam..Ippozhathe samvidhayakarkku Gopi Sundar nte alarcha mathiyallo.....

innaleyum njan Mele Mele Manam Manam neele Manjin koodaram kelkkukayum FB yil share cheyyukayum cheythu...Jerry amaldev- Janakiyamma Combo ഒരു ഗാനം, എത്ര കഥകള്‍  559487

ഗോപീ സുന്ദറിനെ പോലുള്ളവര്‍ സിനിമ സംഗീതത്തെ നശിപ്പിയ്ക്കും... ഒരു ഗാനം, എത്ര കഥകള്‍  7910 ..ഇന്ന് കേട്ടു , മന്ഗ്ലീഷിലെ ഒരു പാട്ട് ഒരു ഗാനം, എത്ര കഥകള്‍  76296

Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyTue Aug 26, 2014 10:54 am

Ammu wrote:
Binu wrote:
Ammu Thanks....

Jerry amaldev ippozhumundu...adhehathinte manoharamaya tune kal arkku venam..Ippozhathe samvidhayakarkku Gopi Sundar nte alarcha mathiyallo.....

innaleyum njan Mele Mele Manam Manam neele Manjin koodaram kelkkukayum FB yil share cheyyukayum cheythu...Jerry amaldev- Janakiyamma Combo ഒരു ഗാനം, എത്ര കഥകള്‍  559487

ഗോപീ സുന്ദറിനെ പോലുള്ളവര്‍  സിനിമ  സംഗീതത്തെ നശിപ്പിയ്ക്കും... ഒരു ഗാനം, എത്ര കഥകള്‍  7910 ..ഇന്ന് കേട്ടു , മന്ഗ്ലീഷിലെ ഒരു പാട്ട്  ഒരു ഗാനം, എത്ര കഥകള്‍  76296


atha njanum avasanamayi kettathu....
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyTue Aug 26, 2014 12:54 pm

ഒരു കാലഘട്ടത്തില്‍ മലയാളസിനിമയുടെ പര്യായമായിരുന്നു ലോഹിതദാസ് എന്ന പേര് . സിനിമ, സംവിധായകന്റെ കലയല്ല തിരക്കഥാകൃത്തിന്റെ കലയാണ് എന്ന് ശഠിച്ചിരുന്നയാള്‍. ഒരു ഗാനം, എത്ര കഥകള്‍  559487 ഒരു ഗാനം, എത്ര കഥകള്‍  559487 അദേഹത്തിന്റെ സിനിമകളിലെ പാട്ടുകളുടെ പിന്നിലെ ചില കഥകള്‍ ഇതാ കൂട്ടുകാര്‍ക്കായി ഒരു ഗാനം, എത്ര കഥകള്‍  93974 ഒരു ഗാനം, എത്ര കഥകള്‍  93974


കോലക്കുഴലിനു പിന്നിലുണ്ട് ഒരു കഥ . ''സാധാരണ മട്ടിലുള്ള ഒരു റൊമാന്റിക് സോംഗ് അല്ല എനിക്ക് വേണ്ടത്. അതില്‍ രാധാകൃഷ്ണ സാന്നിധ്യം വേണം . അവരുടെ നിഷ്‌കളങ്കമെങ്കിലും തീവ്രമായ പ്രണയം വേണം.'' ട്യുണ്‍ ഇടാന്‍ ഇരിക്കുമ്പോള്‍ ലോഹിതദാസ് ജയചന്ദ്രന് നല്‍കിയ നിര്‍ദേശം അതായിരുന്നു. ''ഈണങ്ങള്‍ മാറിമാറി വന്നു. അഭിപ്രായങ്ങളും. ദീര്‍ഘനേരത്തെ യജ്ഞത്തിനു ഒടുവിലാണ് നിങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ട്യുണ്‍ പിറന്നത്. മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹിയേട്ടന്‍ പറഞ്ഞു: ജയന് മനസ്സില്‍ ഒരുപാട് പ്രണയമുണ്ട് അല്ലെ? അല്ലെങ്കില്‍ ഇങ്ങനെയൊരു ട്യുണ്‍ ഉണ്ടാക്കാന്‍ പറ്റില്ല.

''ഈണത്തിനൊത്തു പാട്ടെഴുതാന്‍ ആദ്യം വന്നത് ബിച്ചു തിരുമല സാര്‍ ആണ്. അതേ പടത്തില്‍ നേരത്തെ ചിറ്റാറ്റിന്‍കാവില്‍ എന്നൊരു പാട്ട് ബിച്ചു സാര്‍ എഴുതിയിരുന്നു. പക്ഷെ ബിച്ചു സാര്‍ കുറെ ഏറെ പല്ലവി എഴുതി കൊടുത്തിട്ടും ലോഹിയേട്ടന് തൃപ്തി പോര. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരുമിച്ചു ഇരുന്നു നോക്കാം എന്ന് പറഞ്ഞു ബിച്ചു സാര്‍ സ്ഥലം വിടുന്നു. വയലാര്‍ ശരത്തിനെ പരീക്ഷിക്കാം എന്നായി ലോഹിയേട്ടന്‍. പക്ഷെ ലാല്‍ജോസിന്റെ സിനിമയുടെ തിരക്കിലായിരുന്നതിനാല്‍ ശരത്തിന് വരാന്‍ ആവില്ല. ഇനിയെന്ത് എന്നോര്‍ത്ത് മുഖാമുഖം നോക്കിയിരിക്കെ അതാ വരുന്നു പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് വിനോദ് ഗുരുവായൂരിന്റെ ചോദ്യം : ''ലോഹിയേട്ടന് എഴുതാവുന്നതല്ലേ ഉള്ളു ഈ പാട്ട് ?''

ആദ്യം ലോഹിതദാസ് വഴങ്ങിയില്ല. ഒഴികഴിവുകള്‍ ആവതു പറഞ്ഞു നോക്കി. വിനോദ് ഉണ്ടോ വിടുന്നു. ''ചെറുതുരുത്തിയിലെ ആ ഫ്‌ളാറ്റിലെ ഒരു മുറിയില്‍ വിനോദ് എന്നെയും ലോഹിയേട്ടനെയും ശരിക്കും തടവിലാക്കി. പുറത്തു നിന്ന് മുറി അടച്ച് താഴിട്ടു. ഒരു മണിക്കൂര്‍ നേരത്തിനുള്ളില്‍ കോലക്കുഴല്‍ വിളി പിറന്നു കഴിഞ്ഞിരുന്നു.. ഞങ്ങളുടെയൊക്കെ പ്രതീക്ഷക്കപ്പുറത്തേക്കാണ് വിജയ് യേശുദാസും ശ്വേതയും പാടിയ ആ പാട്ട് പറന്നുയര്‍ന്നത്..''

ഇതേ വിനോദിന്റെ നിര്‍ബന്ധത്തിലാണ് സുല്‍ത്താനിലെ രാക്കുയില്‍ കൂട്ടുകാരീ എന്ന പാട്ട് എഴുതാന്‍ ലോഹിതദാസ് തയ്യാറായത് എന്നുമോര്‍ക്കുന്നു ജയചന്ദ്രന്‍. ആ പടത്തിന്റെ തിരക്കഥാകൃത്തും വിനോദ് ആയിരുന്നു. ''തൃശ്ശൂരിലെ കാസിനോ ഹോട്ടലില്‍ വച്ച് ഞാന്‍ പാട്ടുകള്‍ കമ്പോസ് ചെയ്യുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്ന് ലോഹിയേട്ടന്‍ അത് കേള്‍ക്കാനെത്തും. മറ്റൊരു പടത്തിന്റെ കഥ എഴുതാന്‍ അവിടെ വന്നതായിരുന്നു അദ്ദേഹം. സുല്‍ത്താന് വേണ്ടി ഒരു പാട്ട് എഴുതിത്തരണമെന്ന വിനോദിന്റെ അപേക്ഷ നിരസിക്കാന്‍ ആവില്ലായിരുന്നു അദേഹത്തിന്. ലക്കിടിയിലെ വീട്ടില്‍ നിന്ന് ഫോണിലാണ് ലോഹിയേട്ടന്‍ വരികള്‍ പറഞ്ഞുതന്നത്. ''

കണ്ണീര്‍ പൂവിന്റെ കവിളില്‍

സംഗീതത്തോട് അനിര്‍വചനീയമായ ഒരു ആത്മബന്ധം എന്നും ഉണ്ടായിരുന്നു ലോഹിതദാസിന്. ''എല്ലാ തരത്തിലുള്ള പാട്ടുകളും അദ്ദേഹം ശ്രദ്ധിക്കും. സംഗീതക്കച്ചേരികള്‍ കേള്‍ക്കാന്‍ പോകും. മറ്റെന്തിനെയും കുറിച്ചെന്ന പോലെ സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വ്യത്യസ്തമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്,'' ജയചന്ദ്രന്‍ പറയുന്നു. ''നമ്മള്‍ ഒരിക്കലും സങ്കല്പിക്കാത്ത തലത്തിലൂടെ ആയിരിക്കും അദ്ദേഹത്തിന്റെ മനസ്സും ചിന്തയും സഞ്ചരിക്കുക..''

ഈ അപ്രവചനീയത എളുപ്പം ഉള്‍ക്കൊള്ളാന്‍ ഗാനരചയിതാവിനോ സംഗീത സംവിധായകനോ കഴിയണമെന്നില്ല എന്ന് കൂട്ടിച്ചേര്‍ക്കുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. മറക്കാനാവാത്ത ഒരു അനുഭവം ലോഹിതദാസ് കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന പ്രശസ്തഗാനത്തെ ചുറ്റിപ്പറ്റിയാണ്. ''യഥാര്‍ഥത്തില്‍ മറ്റൊരു സിറ്റ്വേഷന്‍ മനസ്സില്‍ കണ്ട് ഞാന്‍ ഉണ്ടാക്കിയ ഈണം ആണത്. ഇന്ന് നിങ്ങള്‍ കേള്‍ക്കുന്ന മട്ടിലല്ല. കുറെ കൂടി ഫാസ്റ്റ് ആയി, ഫോക് ശൈലിയില്‍. പക്ഷെ ഈണം ഞാന്‍ മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹി പ്ലാന്‍ മാറ്റി. ഇതേ ട്യുണ്‍ വേഗത കുറച്ചു മെലോഡിയസ് ആയി ഒന്ന് പാടി കേള്‍ക്കട്ടെ എന്നായി അദ്ദേഹം.

ആ നിര്‍ദേശം തനിക്കത്ര രുചിച്ചില്ല എന്ന് തുറന്നു പറയുന്നു ജോണ്‍സണ്‍. ''മനസ്സില്ലാമനസ്സോടെ ആണ് ഞാന്‍ ആ ഈണം മന്ദഗതിയിലാക്കി ലോഹിയെ പാടി കേള്‍പ്പിച്ചത്. കഴിയുന്നത്ര ഫീല്‍ കൊടുക്കാതെ പാടാനായിരുന്നു ശ്രമം. പുതിയ ട്യുണ്‍ എങ്ങാനും അദേഹത്തിന് ഇഷ്ടപ്പെട്ടു പോയാലോ? '' ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ജോണ്‍സന്റെ കൈപിടിച്ചു കുലുക്കി തന്റെ ആഹ്ലാദം പങ്കുവെക്കുക കൂടി ചെയ്തു ലോഹിതദാസ്. ''മതി. നമ്മുടെ പടത്തിലെ സേതുമാധവന്റെ പാട്ടാണിത്. ഈ ഈണത്തില്‍ അയാളുടെ മനസ്സിലെ വേദനകളും ഒറ്റപ്പെടലും എല്ലാമുണ്ട്..''

എന്നിട്ടും ജോണ്‍സണ് വിശ്വാസം വന്നില്ല എന്നതാണ് സത്യം. പാട്ട് സിറ്റ്വേഷന് യോജിക്കുമോ എന്ന സംശയം അപ്പോഴും മനസ്സില്‍ ബാക്കി നിന്നു. പിറ്റേന്നു കൈതപ്രം വന്ന് ഈണത്തിനൊത്തു പാട്ടെഴുതിക്കഴിഞ്ഞ ശേഷമേ ആ ആശങ്കക്ക് തെല്ലൊരു ശമനം വന്നുള്ളൂ. ഉണ്ണിക്കിടാവിനു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി... ഏറ്റവും ഹൃദയസ്​പര്‍ശിയായി തോന്നിയത് ആ വരിയാണ്.

പടത്തിന്റെ പ്രിവ്യു കണ്ടത് ജോണ്‍സന് ഓര്‍മയുണ്ട്. ''സ്വന്തം പാട്ടുകള്‍ സിനിമയില്‍ ചിത്രീകരിച്ചുകണ്ടു വികാരാധീനനാകുന്ന പതിവ് എനിക്കില്ല. വിഷ്വലുകളുടെ എഡിറ്റിങ്ങും മറ്റു സാങ്കേതിക കാര്യങ്ങളുമോക്കെയാകും അപ്പോള്‍ ശ്രദ്ധിക്കുക. പക്ഷെ, കണ്ണീര്‍ പൂവിന്റെ എന്ന പാട്ട് സ്‌ക്രീനില്‍ ആദ്യമായി കണ്ടപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം എത്ര തീവ്രമായാണ് ആ ഗാനം വിനിമയം ചെയ്യുന്നതെന്ന് മനസ്സിലായത് അപ്പോഴാണ്. തീയേറ്ററിലെ ഇരുട്ടില്‍ ഇരുന്ന് മനസ്സ് കൊണ്ട് ലോഹിയെ നമിച്ചുപോയി..''

''അഭിനയിച്ച സിനിമകളില്‍ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഗാനം ഏതെന്നു ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ കണ്ണീര്‍ പൂവിന്റെ എടുത്തു പറഞ്ഞതായി എവിടെയോ വായിച്ചു. ആഹ്ലാദവും സംതൃപ്തിയും തോന്നി. അപ്പോഴും മനസ്സില്‍ തെളിഞ്ഞത് ലോഹിയുടെ മുഖമാണ്.'' ജോണ്‍സന്റെ വാക്കുകള്‍.

ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രങ്ങളില്‍ കൈതപ്രം-ജോണ്‍സണ്‍ ടീം സൃഷ്ടിച്ച പാട്ടുകള്‍ മിക്കതും ഹിറ്റായിരുന്നു എന്നോര്‍ക്കുക. പൊന്നില്‍ കുളിച്ചു നിന്ന ചന്ദ്രികാ വസന്തം, ചന്ദന ചോലയില്‍, പഞ്ചവര്‍ണ പൈങ്കിളി പെണ്ണെ (സല്ലാപം), മധുരം ജീവാമൃത ബിന്ദു (ചെങ്കോല്‍), ആദ്യമായി കണ്ട നാള്‍ (തൂവല്‍ കൊട്ടാരം) എന്നിവ ഓര്‍മ വരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥത്തിലെ മന്ദാര ചെപ്പുണ്ടോ (രചന പൂവച്ചല്‍ ഖാദര്‍), സസ്‌നേഹത്തിലെ താനേ പൂവിട്ട മോഹം (പി.കെ. ഗോപി) എന്നീ ജോണ്‍സണ്‍ ഗാനങ്ങളും മറക്കാനാവില്ല.

രവീന്ദ്ര സംഗീതം

ലോഹിതദാസും സിബി മലയിലും ചേര്‍ന്ന് സൃഷ്ടിച്ച ചിത്രങ്ങള്‍ അവയിലെ വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ മാത്രമല്ല അപൂര്‍വ സുന്ദരമായ ഗാനങ്ങള്‍ കൊണ്ട് കൂടിയാണ് ഇന്നും നമ്മുടെ മനസ്സില്‍ ജീവിക്കുന്നത് ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം എന്നിവ മികച്ച ഉദാഹരണങ്ങള്‍. കൈതപ്രവും രവീന്ദ്രനും യേശുദാസും ചേര്‍ന്ന് സൃഷ്ടിച്ച പാട്ടുകളെ ഒഴിച്ചുനിര്‍ത്തി ഈ സിനിമകളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകുമോ നമുക്ക്?

''ലോഹിയുമായി വെറും പ്രൊഫഷണല്‍ ബന്ധമായിരുന്നില്ല എനിക്ക്,'' കൈതപ്രം പറയുന്നു. ''അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല എന്റെ ജീവിതത്തില്‍ ഇന്നും. നല്ലൊരു പാട്ട് കേള്‍ക്കുമ്പോള്‍ കണ്ണ് നിറയുന്ന, ആത്മവിസ്മൃതിയുടെ തീരങ്ങളിലൂടെ യാത്ര ചെയ്യുന്ന ലോഹിയെ വിസ്മയത്തോടെ കണ്ടു നിന്നിട്ടുണ്ട് ഞാന്‍. പാട്ടുകാരനല്ല; പക്ഷെ മനസ്സ് നിറയെ സംഗീതമാണ്. ശുദ്ധമായ മെലഡി..''

ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ പിറവി തന്നെ ഒരു ഗാനത്തിന്റെ പല്ലവിയില്‍ നിന്നാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ''തൃശ്ശൂരില്‍ വച്ച് ഞങ്ങള്‍ പാട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പടത്തിന്റെ വര്‍ക്ക് തുടങ്ങിയിരുന്നില്ല. അത് ലോഹിയുടെ മനസ്സിലെ ഒരു ആശയം മാത്രമായിരുന്നു അന്ന്. കഥയുടെ ത്രെഡ് ലോഹി വിവരിച്ചപ്പോള്‍, ഞാന്‍ നേരത്തെ എഴുതിവച്ചിരുന്ന ഒരു ഗാനത്തിന്റെ പല്ലവി മൂളി. രാധാവിരഹത്തെ കുറിച്ചുള്ള വരികള്‍: ഗോപികാവസന്തം തേടും വനമാലി....ആദ്യത്തെ രണ്ടു വരികള്‍ കേട്ടതെയുള്ളൂ, ലോഹി എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു പറഞ്ഞു: ഗംഭീരം. ഇതാണ് നമ്മുടെ പടത്തിന്റെ സബ്ജക്റ്റ്.''

ഹിസ് ഹൈനസ് അബ്ദുള്ളയുടെ തുടക്കം ആ നിമിഷത്തില്‍ നിന്നാണ്. അന്ന് രാത്രി തന്നെ ലോഹിയും കൈതപ്രവും ചെന്നൈയിലേക്ക് തിരിക്കുന്നു, അവിടെ സംവിധായകന്‍ സിബി അവരെ കാത്തിരിപ്പുണ്ടായിരുന്നു. ഹോട്ടല്‍ പാംഗ്രൂവില്‍ വച്ച് പിറ്റേന്ന് കമ്പോസിംഗ്.
അതും രസകരമായ ഓര്‍മയാണ്. സിറ്റ്വേഷന്‍ വിവരിച്ചു കേട്ടപ്പോള്‍ രവിയേട്ടന്‍ പറഞ്ഞു: ഒരു മേയ് മാസപ്പുലരിയില്‍ എന്ന പടത്തിനു വേണ്ടി മുന്‍പ് ഞാന്‍ ഒരു പാട്ട് ചെയ്തിട്ടുണ്ട്. ഭാസ്‌കരന്‍ മാഷുടെ വരികളാണ്. പാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും വിചാരിച്ചപോലെ ഹിറ്റായില്ല.

ആ പാട്ട് ബെയ്‌സ് ചെയ്തു പുതിയൊരു ഈണം കമ്പോസ് ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു... പാട്ട് കേള്‍ക്കട്ടെ എന്നായി ലോഹിതദാസ്. പരുഷഹൃദ്യമായ ശബ്ദത്തില്‍ രവീന്ദ്രന്‍ പാടുന്നു: ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍.... ''ലോഹിക്ക് പാട്ട് ഇഷ്ടപ്പെട്ടു. ആ ഗാനത്തിന്റെ ചുവടു പിടിച്ച് രവിയേട്ടന്‍ ഉണ്ടാക്കിയ പുതിയ ഈണത്തിനൊത്തു ഞാന്‍ കുറിച്ച പാട്ടാണ് പ്രമദവനം വീണ്ടും..'' രണ്ടു പാട്ടിലുമുണ്ട് ജോഗ് രാഗത്തിന്റെ വശ്യപ്രഭാവം.

''ഞങ്ങളുടേത് ഒരു അപൂര്‍വ കൂട്ടായ്മ ആയിരുന്നു. രവിയേട്ടന്റെ മനസ്സ് എനിക്കും ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സ് ലോഹിക്കും എളുപ്പം പിടികിട്ടും. അത് കൊണ്ട് തന്നെ ഗാനസൃഷ്ടിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കുറവ്. ഈണമിട്ടു എഴുതിയാലും എഴുതി ഈണമിട്ടാലും പാട്ടുകളുടെ കാര്യത്തില്‍ അന്തിമവിധി ലോഹിയുടെതാണ്. സിബിക്കും ഞങ്ങള്‍ക്കും ഒന്നും അത് ചോദ്യം ചെയ്യേണ്ടി വരാറുമില്ല. ഗോപികാവസന്തവും ദേവസഭാതലവും എഴുതി ഈണമിട്ടതാണ്. മറ്റു മിക്ക പ്രശസ്ത ഗാനങ്ങളും ഈണത്തിനൊപ്പിച്ചു എഴുതിയതും.. ''

ഭരതനും ലോഹിയും ഒത്തു ചേര്‍ന്നപ്പോഴും ഉണ്ടായി അനശ്വര ഗാനങ്ങള്‍. വെങ്കലവും അമരവും എങ്ങനെ മറക്കാനാകും? പാട്ടെഴുത്തില്‍ ദീര്‍ഘകാലമായി സജീവമല്ലാതിരുന്ന ഭാസ്‌കരന്‍ മാഷിനെ വെങ്കലത്തിലൂടെ തിരിച്ചു കൊണ്ടുവരാനുള്ള ഭരതന്റെ തീരുമാനത്തെ ''ശുദ്ധ വിവരക്കേട്'' എന്നു പറഞ്ഞ് അധിക്ഷേപിച്ചവര്‍ ഏറെ ഉണ്ടായിരുന്നു സിനിമാ ലോകത്ത്. പക്ഷെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ ഭരതനും ലോഹിക്കും രവീന്ദ്രനും തരിമ്പു പോലുമില്ലായിരുന്നു സംശയം. കാലം തെളിയിച്ചതും അത് തന്നെ. പത്തു വെളുപ്പിന് (ചിത്ര/ബിജു നാരായണന്‍!), ആറാട്ട് കടവിങ്കല്‍ (യേശുദാസ്); ഒത്തിരി ഒത്തിരി (യേശുദാസ്, ലതിക). പടത്തില്‍ ഇല്ലാതെ പോയ ശീവേലി മുടങ്ങി എന്ന ഗാനം പോലും ഇന്നും നമ്മുടെ ഓര്‍മയിലുണ്ട്.

അമരം മറ്റൊരു സംഗീതാനുഭവമാണ് . അഴകേ നിന്‍ മിഴിനീര്‍ മണിയീ കുളിരില്‍ തൂവരുതേ, വികാരനൗകയുമായ്, പുലരെ പൂന്തോണിയില്‍, ഹൃദയരാഗ തന്ത്രി... എല്ലാം മലയാളികളുടെ മനം കവര്‍ന്ന ഗാനങ്ങള്‍. ''വികാരനൗകയുമായ്'' എന്ന ഗാനത്തോട് വല്ലാത്തൊരു ആത്മബന്ധം തന്നെ ഉണ്ടായിരുന്നു ലോഹിക്ക്. അമരത്തിന്റെ കഥാപശ്ചാത്തലവും വൈകാരിക അന്തരീക്ഷവും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ തീവ്രമായി ആവിഷ്‌കരിക്കുന്ന രചനയും സംഗീതവും ആണ് ആ പാട്ടിന്‍േറതെന്ന അഭിപ്രായം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവച്ചതോര്‍ക്കുന്നു .

ലോഹിതദാസ് കഥയെഴുതി സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട്, കന്മദം, സൂത്രധാരന്‍ എന്നീ ചിത്രങ്ങളിലും രവീന്ദ്രന്‍ തന്നെ ആയിരുന്നു സംഗീത സംവിധായകന്‍. സൂത്രധാരനിലെ രാവില്‍ ആരോ വെണ്ണിലാവിന്‍ (രചന: രമേശന്‍ നായര്‍), കന്മദത്തിലെ മൂവന്തി താഴ് വരയില്‍ (ഗിരീഷ് പുത്തഞ്ചേരി), അരയന്നങ്ങളുടെ വീട്ടിലെ മനസ്സിന്‍ മണിചിമിഴില്‍ (ഗിരീഷ് പുത്തഞ്ചേരി) എന്നീ പാട്ടുകള്‍ രചന കൊണ്ടും ഈണം കൊണ്ടും സമകാലിക സൃഷ്ടികളില്‍ നിന്നു വേറിട്ട് നില്‍ക്കുന്നു. മോഹന്‍ സിതാര ഈണമിട്ട ജോക്കറിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു . ലോഹിതദാസ് ആദ്യമായി ഗാനരചയിതാവിന്റെ കുപ്പായം അണിയുന്നതും ഈ പടത്തില്‍ തന്നെ.

ചെമ്മാനം പൂത്തപ്പോള്‍

വളരെ യാദൃച്ചശ്ചികമായാണ് ലോഹിതദാസ് പാട്ടെഴുത്തുകാരനാകുന്നതെന്ന് മോഹന്‍ സിതാര ഓര്‍ക്കുന്നു. ''യുസഫലി കേച്ചേരി സാര്‍ ആണ് പടത്തിലെ മറ്റു പാട്ടുകള്‍ എല്ലാം എഴുതിയത് . ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ ക്ലിക്ക് ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു. ലക്കിടിയിലെ വീട്ടില്‍ വച്ച് കംപോസിങ്ങിന് ഇടയില്‍ ഒരു പുതിയ ഈണം ലോഹിയേട്ടനെ പാടി കേള്‍പ്പിച്ചപ്പോള്‍, അദേഹത്തിന് ഒരു മോഹം ഒരു പല്ലവി എഴുതിനോക്കിയാലോ എന്ന്. ''ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ'' എന്ന വരി പിറക്കുന്നത് അങ്ങനെയാണ്. ഏതാനും നിമിഷങ്ങള്‍ക്കകം ചരണങ്ങളും വന്നു. ഈണത്തിന്റെ മീറ്ററില്‍ കൃത്യമായി ഒതുങ്ങി നില്‍ക്കുന്ന വരികള്‍. ഒരു പ്രൊഫഷണലിന്റെ കൈത്തഴക്കം ഉണ്ടായിരുന്നു ലോഹിയെട്ടനിലെ പാട്ടെഴുത്തുകാരനും.''

ഈ കൈത്തഴക്കം പാട്ടെഴുത്തില്‍ മാത്രമല്ല; ഗാനസന്ദര്‍ഭങ്ങള്‍ നിശ്ചയിക്കുന്നതിലും ഗായകരുടെ തിരഞ്ഞെടുപ്പിലും പശ്ചാത്തല സംഗീതത്തിന്റെ ഔചിത്യമാര്‍ന്ന ഉപയോഗത്തിലും എല്ലാം പുലര്‍ത്തി, ലോഹിതദാസ്. ''കഥാഗതിക്ക് ഇണങ്ങുന്ന വിധത്തിലേ സിനിമയില്‍ സംഗീതം ഉപയോഗിച്ചുകൂടൂ എന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം,'' എം.ജയചന്ദ്രന്‍ പറയുന്നു. ഭരതന്റെ മനസ്സിലെ സംഗീതസങ്കല്‍പം പലപ്പോഴും അദ്ദേഹം പങ്കുവെക്കുക മുന്‍പ് കേട്ട് മനസ്സില്‍ പതിഞ്ഞ ഒരു പാട്ടിന്റെ ഭാവം ഓര്‍ത്തെടുത്തുകൊണ്ടായിരിക്കും.

ചക്കരമുത്തിന്റെ കംപോസിങ്ങിനിടെ ഒരു ഘട്ടത്തില്‍ ലോഹിയേട്ടന്‍ ചോദിച്ചു: ജയന്റെ ഒരു പാട്ടുണ്ടല്ലോ കണ്ണ് നട്ട് കാത്തിരുന്നിട്ടും. ഈ സിറ്റ്വേഷനില്‍ എനിക്ക് വേണ്ടത് അത് പോലൊരു പാട്ടാണ്. ആ പാട്ട് തന്നെ കിട്ടിയാലും ഞാന്‍ ഉപയോഗിച്ചേനെ. എന്ത് ചെയ്യാം, അത് വേറൊരു സിനിമയില്‍ വന്നു പോയില്ലേ? എന്തായാലും അത് പോലൊരു ട്യുണ്‍ ഉണ്ടാക്കിത്തരണം ..'' അങ്ങനെ പിറന്നതാണ് മറന്നുവോ പൂമകളെ എന്ന ഗാനം.

കാരുണ്യത്തിലെ മറക്കുമോ നീയെന്റെ മൗനഗാനം, ഒരു നാളും നിലക്കാത്ത വേണുഗാനം എന്ന പാട്ട് എഴുതി ചിട്ടപ്പെടുത്തി പാടികേള്‍പ്പിച്ചപ്പോള്‍, സിന്ധുഭൈരവി രാഗത്തിന്റെ വിഷാദഭാവം മുഴുവന്‍ ഇടനെഞ്ചില്‍ ഏറ്റുവാങ്ങി ഒന്നും ഉരിയാടാനാകാതെ നിന്നുപോയ ലോഹിതദാസ് കൈതപ്രത്തിന്റെ ഓര്‍മയിലെ ദീപ്തചിത്രമാണ്. ആ ഗാനരംഗത്തെ കാരുണ്യത്തിലെ ഏറ്റവും വികാരോജ്വലമായ മുഹൂര്‍ത്തമായി മാറ്റിയത് ലോഹിയിലെ സംവിധായകനെക്കാള്‍ കറകളഞ്ഞ മനുഷ്യസ്‌നേഹിയാണെന്ന് വിശ്വസിക്കുന്നു അദ്ദേഹം. ഓര്‍മ വരുന്നത് അതേ ഗാനത്തിന്റെ ചരണത്തിലെ ഹൃദയസ്​പര്‍ശിയായ ഒരു വരിയാണ്: വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു മനസ്സിലെ നൂറു നൂറു മയില്‍പീലികള്‍....
Back to top Go down
parutty
Forum Boss
Forum Boss
parutty



ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  EmptyTue Aug 26, 2014 1:06 pm

ഒരു ഗാനം, എത്ര കഥകള്‍  362995 ഒരു ഗാനം, എത്ര കഥകള്‍  608472
Back to top Go down
Sponsored content





ഒരു ഗാനം, എത്ര കഥകള്‍  Empty
PostSubject: Re: ഒരു ഗാനം, എത്ര കഥകള്‍    ഒരു ഗാനം, എത്ര കഥകള്‍  Empty

Back to top Go down
 
ഒരു ഗാനം, എത്ര കഥകള്‍
Back to top 
Page 1 of 10Go to page : 1, 2, 3, 4, 5, 6, 7, 8, 9, 10  Next
 Similar topics
-
» ആറുകാലത്തില്‍ ഒരു ഗാനം
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
» ഒരാള്‍ക്ക് എത്ര ഭൂമി വേണം?
»  എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങള്‍ ....!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: