സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
The Recipe Corner  - Page 40 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
The Recipe Corner  - Page 40 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
The Recipe Corner  - Page 40 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
The Recipe Corner  - Page 40 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
The Recipe Corner  - Page 40 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
The Recipe Corner  - Page 40 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
The Recipe Corner  - Page 40 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
The Recipe Corner  - Page 40 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  - Page 40 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  - Page 40 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
The Recipe Corner  - Page 40 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
The Recipe Corner  - Page 40 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
The Recipe Corner  - Page 40 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
The Recipe Corner  - Page 40 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
The Recipe Corner  - Page 40 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
The Recipe Corner  - Page 40 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
The Recipe Corner  - Page 40 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
The Recipe Corner  - Page 40 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
The Recipe Corner  - Page 40 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
The Recipe Corner  - Page 40 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
The Recipe Corner  - Page 40 Vote_lcapThe Recipe Corner  - Page 40 Voting_barThe Recipe Corner  - Page 40 Vote_rcap 
Ammu
The Recipe Corner  - Page 40 Vote_lcapThe Recipe Corner  - Page 40 Voting_barThe Recipe Corner  - Page 40 Vote_rcap 
vipinraj
The Recipe Corner  - Page 40 Vote_lcapThe Recipe Corner  - Page 40 Voting_barThe Recipe Corner  - Page 40 Vote_rcap 
sandeep
The Recipe Corner  - Page 40 Vote_lcapThe Recipe Corner  - Page 40 Voting_barThe Recipe Corner  - Page 40 Vote_rcap 
shamsheershah
The Recipe Corner  - Page 40 Vote_lcapThe Recipe Corner  - Page 40 Voting_barThe Recipe Corner  - Page 40 Vote_rcap 
Neelu
The Recipe Corner  - Page 40 Vote_lcapThe Recipe Corner  - Page 40 Voting_barThe Recipe Corner  - Page 40 Vote_rcap 
Binu
The Recipe Corner  - Page 40 Vote_lcapThe Recipe Corner  - Page 40 Voting_barThe Recipe Corner  - Page 40 Vote_rcap 
unnikmp
The Recipe Corner  - Page 40 Vote_lcapThe Recipe Corner  - Page 40 Voting_barThe Recipe Corner  - Page 40 Vote_rcap 
midhun
The Recipe Corner  - Page 40 Vote_lcapThe Recipe Corner  - Page 40 Voting_barThe Recipe Corner  - Page 40 Vote_rcap 
Greeeeeshma
The Recipe Corner  - Page 40 Vote_lcapThe Recipe Corner  - Page 40 Voting_barThe Recipe Corner  - Page 40 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 The Recipe Corner

Go down 
+17
Michael Jacob
Reshmi
Ratheesh0072
balamuralee
Binu
The Sorcerer
Greeeeeshma
vipinraj
sunder
nettooraan
kaaat
Neelu
singerbird
Parthan
Minnoos
Ammu
parutty
21 posters
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
parutty
Forum Boss
Forum Boss
parutty



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyFri Jun 07, 2013 11:12 am

The Recipe Corner  - Page 40 407681 ethu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyTue Jun 11, 2013 3:16 pm

കോളിഫ്‌ളവര്‍ ബജി
1. കോളിഫ്‌ളവര്‍ ചെറിയ പൂക്കളായി അടര്‍ത്തി അപ്പച്ചെമ്പിന്റെ തട്ടില്‍വെച്ചു മൂടി പകുതി വേവില്‍ എടുത്തത്‌ - 1/4 കിലോ
2. കടലമാവ്‌ - 1/2 കപ്പ്‌
3. നേര്‍ത്ത അരിപ്പൊടി - 1 ടീസ്‌പൂണ്‍
4. മുളകുപൊടി - ആവശ്യത്തിന്‌
5. കായപ്പൊടി - ആവശ്യത്തിന്‌
6. ഉപ്പ്‌ - ആവശ്യത്തിന്‌
7. ശുദ്ധി ചെയ്‌ത കടലയെണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
കടലമാവും അരിപ്പൊടിയും തെള്ളിയെടുത്ത്‌ മസാലപ്പൊടിയും ഉപ്പും ചേര്‍ത്ത്‌ വെള്ളമൊഴിച്ച്‌ കുറുകെ കലക്കുക. തയാറാക്കിയ കോളിഫ്‌ളവര്‍ ഈ കൂട്ടില്‍ മുക്കി വറുത്തു ചൂടോടെ ഉപയോഗിക്കുക.
അടദോശ
1. പൊന്നിയരി - 2 ഗ്ലാസ്‌
2. ഉഴുന്ന്‌ - 1 ഗ്ലാസ്‌
3. തുവരപ്പരിപ്പ്‌ - 1/2 ഗ്ലാസ്‌
4. കടലപ്പരിപ്പ്‌ - 1/4 ഗ്ലാസ്‌
5. ചെറുപയര്‍ - ഒരു പിടി
6. കായപ്പൊടി - 1/4 ടീസ്‌പൂണ്‍
7. വറ്റല്‍മുളക്‌ - 2 എണ്ണം
8. പച്ചമുളക്‌ - 1 എണ്ണം
9. കറിവേപ്പില, ഉപ്പ്‌ - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ ധാന്യങ്ങള്‍ നാലുമണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്‌ക്കുക. കുതിര്‍ന്നശേഷം കറിവേപ്പില ഒഴികെ മറ്റു ചേരുവകളെല്ലാം ഒരുമിച്ച്‌ അരച്ചെടുക്കുക. കുറച്ച്‌ തരിയായി അരയ്‌ക്കുന്നതാണ്‌ ഉചിതം. മാവിലേക്ക്‌ കായം കലക്കിയ വെള്ളവും ആവശ്യത്തിന്‌ ഉപ്പും അരിഞ്ഞ കറിവേപ്പിലയും കൂടി ചേര്‍ത്തിളക്കുക. ദോശക്കല്ലില്‍ നല്ലെണ്ണ പുരട്ടി ചുട്ടെടുക്കാം. രണ്ട്‌ വശവും ചുട്ടെടുക്കണം. ചൂടോടെ സാമ്പാറ്‌ ചേര്‍ത്ത്‌ ഉപയോഗിക്കാം.
വെജി ചപ്പാത്തി
1. ഗോതമ്പുമാവ്‌ - 1 കപ്പ്‌
2. നെയ്യ്‌ - 1/2 ടീസ്‌പൂണ്‍
സവാള ചെറുതായി അരിഞ്ഞത്‌ - 1 ടീസ്‌പൂണ്‍
കാരറ്റ്‌ ഗ്രേറ്ററില്‍ ഉരച്ചത്‌ - 1/4 കപ്പ്‌
ഉരുളക്കിഴങ്ങ്‌ വേവിച്ചുടച്ചത്‌ - 1/4 കപ്പ്‌
3. ഉപ്പ്‌ - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകളെല്ലാം വെള്ളമില്ലാതെ യോജിപ്പിക്കുക. ഗോതമ്പു മാവില്‍ നെയ്യും ആവശ്യത്തിന്‌ ഉപ്പും രണ്ടാമത്തെ ചേരുവകളും ചേര്‍ത്ത്‌ കുഴച്ച്‌ ചെറിയ ഉരുളകളാക്കി അല്‍പം കട്ടിയില്‍ ചുട്ടെടുക്കുക.
നെല്ലിക്കാ ടോണിക്‌
1. നെല്ലിക്ക - 5 കിലോഗ്രാം
2. ശര്‍ക്കര - 3 കിലോഗ്രാം
3. ഉണക്ക മുന്തിരി - 500 ഗ്രാം
4. ഏലത്തിരി - 50 ഗ്രാം
5. തിപ്പലി - 20 ഗ്രാം
6. ജീരകം - 100 ഗ്രാം
തയാറാക്കുന്ന വിധം
കഴുകിത്തുടച്ച്‌ വൃത്തിയാക്കിയ ഒരുഭരണിയില്‍ കഴുകിയ നെല്ലിക്കയിടുക. അതിനു മീതെ ശര്‍ക്കര പൊടിച്ചതും ഉണക്ക മുന്തിരിയും ഇടുക. ഏലത്തിരിയും തിപ്പലിയും ജീരകവും ചതച്ചെടുത്ത മിശ്രിതം കുറച്ച്‌ മുകളില്‍ വിതറുക. ഇങ്ങനെ ഒന്നിടവിട്ട്‌ ഇവയെല്ലാം ഭരണിയില്‍ നിറച്ച്‌ നന്നായി അടച്ചു വയ്‌ക്കുക. 41 ദിവസം കഴിയുമ്പോള്‍ പുറത്തെടുത്ത്‌ അരിച്ച്‌ തെളിഞ്ഞതിനു ശേഷം ഓരോ ഔണ്‍സ്‌ വീതം ഉപയോഗിക്കുക. മുഖത്ത്‌ നല്ല രക്‌തപ്രസാദമുണ്ടാവുകയും ശരീരത്തിന്‌ ഉന്മേഷം ലഭിക്കുകയും ചെയ്യും.
മുട്ട - വെജി കൂട്ട്‌
1. ഉരുളക്കിഴങ്ങ്‌ - 2 എണ്ണം
2. കാരറ്റ്‌- 1 എണ്ണം
3. സവാള - 2 എണ്ണം
4. പഴുത്ത തക്കാളി- 2 എണ്ണം
5. ഇഞ്ചി - ഒരു ചെറിയ കഷണം
6. കുരുമുളക്‌ പൊടി - 1/4 ടീസ്‌പൂണ്‍
7. ഗരം മസാലപ്പൊടി - 1/2 ടീസ്‌പൂണ്‍
8. മഞ്ഞള്‍ പൊടി - 1/4 ടീസ്‌പൂണ്‍
9. കോഴിമുട്ട / താറാവ്‌ മുട്ട - 2 എണ്ണം
തയാറാക്കുന്ന വിധം
ചൂടായ എണ്ണയില്‍ കടുക്‌ മൂപ്പിച്ചെടുക്കുക. ഇതിലേക്ക്‌ 1 മുതല്‍ 5 വരെ ചേരുവകള്‍ ചെറുതായി അരിഞ്ഞെടുത്തു ചേര്‍ത്തു വഴറ്റുക. ഇതില്‍ 6 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്തശേഷം മുട്ട ഉടച്ചൊഴിച്ച്‌ ഇളക്കി ഉപ്പും ചേര്‍ത്ത്‌ കുഴഞ്ഞ പരുവത്തില്‍ വാങ്ങി ചപ്പാത്തിയുടെ കൂടെ ഉപയോഗിക്കാം.
ചീരയില കട്‌ലറ്റ്‌
1. ചീരയില ചെറുതായി അരിഞ്ഞത്‌ - 1 കപ്പ്‌
2. ഉരുളക്കിഴങ്ങ്‌ - 3 എണ്ണം
3. മുളകുപൊടി - 1/4 ടീസ്‌പൂണ്‍
4. സവാള - 1 എണ്ണം
5. ഉപ്പ്‌ - ആവശ്യത്തിന്‌
6. ഇഞ്ചി അരിഞ്ഞത്‌ - 1/4 ടീസ്‌പൂണ്‍
7. എണ്ണ - വറുക്കാന്‍ വേണ്ടത്‌
8. റൊട്ടിപ്പൊടി - ആവശ്യത്തിന്‌
9. മുട്ട - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
ചീരയില കഴുകി വെള്ളം വാര്‍ന്നതിനുശേഷം ചെറുതായി അരിഞ്ഞ്‌ ഒരു കപ്പ്‌ നിറച്ച്‌ അളന്നെടുക്കുക. സവാള കൊത്തിയരിയുക. എണ്ണ അടുപ്പത്തുവച്ച്‌ ചൂടാകുമ്പോള്‍ സവാളയും ഇഞ്ചിയും മുളകുപൊടിയും ഇട്ട്‌ വഴറ്റുക. സവാള ചുവന്നു തുടങ്ങുമ്പോള്‍ പുഴുങ്ങിയ ഉരുളക്കിഴങ്ങ്‌ പൊടിച്ചു ചേര്‍ത്ത്‌ തീ കുറച്ച്‌ വഴറ്റി ചീരയില ചേര്‍ത്തിളക്കി വാങ്ങുക. ഇതിലേക്ക്‌ ഉപ്പ്‌ ചേര്‍ത്ത്‌ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ചീരയില വെന്തുപോകരുത്‌. ഒരു ചെറുനാരങ്ങയുടെ വലുപ്പത്തില്‍ ഉരുട്ടി ഇഷ്‌ടമുള്ള ആകൃതിയിലാക്കി മുട്ടയുടെ വെള്ള പതച്ചതില്‍ മുക്കി റൊട്ടിപ്പൊടി തൂകി വറുത്തെടുത്ത്‌ ചൂടോടെ ഉപയോഗിക്കുക.
മുരിങ്ങയില ദോശ
1. കുത്തരി - 1 ഗ്ലാസ്‌
2. തേങ്ങ ചിരകിയത്‌ - 1/2 മുറി
3. മുരിങ്ങയില - 1 കപ്പ്‌
4. ഉപ്പ്‌ - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
അരി നന്നായി കഴുകി വൃത്തിയാക്കി നാലു മണിക്കൂറോളം കുതിര്‍ത്തതിനുശേഷം അരയ്‌ക്കുക. അരഞ്ഞ ശേഷം തേങ്ങ ചിരകിയതും കൂടി ചേര്‍ത്തരയ്‌ക്കണം. മാവിലേക്ക്‌ മുരിങ്ങയിലയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്തിളക്കി ദോശക്കല്ലില്‍ എണ്ണ പുരട്ടി ചുട്ടെടുക്കുക. രണ്ട്‌ വശവും നന്നായി മൊരിച്ചെടുക്കണം.
ഈന്തപ്പഴം റോള്‍
1. വെണ്ണ - 250 ഗ്രാം
2. പഞ്ചസാര- 1 ഗ്ലാസ്‌
3. ഇൗന്തപ്പഴം - 500 ഗ്രാം
4. മേരിബിസ്‌കറ്റ്‌ - 200 ഗ്രാം
5. മുട്ട - 2 എണ്ണം
തയാറാക്കുന്ന വിധം
ഈന്തപ്പഴം കുരുകളഞ്ഞ്‌ നുറുക്കി വയ്‌ക്കുക. ബിസ്‌കറ്റ്‌ ചെറിയ കഷണങ്ങളാക്കി പൊടിക്കുക. ഒരു പാത്രത്തില്‍ പഞ്ചസാരയും വെണ്ണയും ചേര്‍ത്ത്‌ തുടരെ ഇളക്കുക. പഞ്ചസാര അലിഞ്ഞാല്‍ ഈന്തപ്പഴവും ചേര്‍ക്കുക. അതിലേക്ക്‌ ബിസ്‌കറ്റ്‌ കഷണങ്ങള്‍ കലര്‍ത്തുക. അവസാനം മുട്ട നല്ലവണ്ണം അടിച്ച്‌ ഒഴിക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കണം. മണം വന്നുതുടങ്ങുമ്പോള്‍ വാങ്ങി ഫോയില്‍ പേപ്പറില്‍ നിരത്തി റോള്‍ ചെയ്യുക. ആറുമ്പോള്‍ മുറിച്ച്‌ കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ വയ്‌ക്കുക.
ദാല്‍ റൈസ്‌
1. ചെറിയ ഇനം പച്ചരിച്ചോറ്‌ - 3 കപ്പ്‌
2. വെന്ത തുവരപ്പരിപ്പ്‌ - 1 ടീസ്‌പൂണ്‍
3. എണ്ണ - 1 ടീസ്‌പൂണ്‍
4. കടുക്‌ - 1 ടീസ്‌പൂണ്‍
5. ചുവന്നുള്ളി അരിഞ്ഞത്‌ - 5 ടീസ്‌പൂണ്‍
6. സാമ്പാര്‍ പൊടി - 2 ടീസ്‌പൂണ്‍
7. മല്ലിയില - 2 ടീസ്‌പൂണ്‍
8. ചെറുനാരങ്ങാ നീര്‌ - 2 ടീസ്‌പൂണ്‍
9. ഉപ്പ്‌ - ആവശ്യത്തിന്‌
10. നെയ്യ്‌ - 1 ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം
ചൂടായ എണ്ണയില്‍ കടുകിട്ട്‌ പൊട്ടുമ്പോള്‍ ചുവന്നുള്ളി ചേര്‍ത്ത്‌ ഇളം ചുവപ്പില്‍ മൂപ്പിക്കുക. സാമ്പാര്‍പൊടി ചേര്‍ത്ത്‌ ചൂടായാല്‍ ഉടന്‍ പരിപ്പ്‌ ചേര്‍ത്തിളക്കി വാങ്ങിവയ്‌ക്കുക. മല്ലിയില ചെറുനാരങ്ങാനീര്‌, ഉപ്പ്‌ ഇവ ചേര്‍ക്കുക. വെന്ത ചോറ്‌ ചേര്‍ത്തിളക്കി അടുപ്പില്‍ ചെറുതീയില്‍ കുഴഞ്ഞുപോകാതെ തവിയുടെ പിടികൊണ്ട്‌ ഇളക്കി ചൂടോടെ വിളമ്പാം. അച്ചാര്‍, പപ്പടം ഇവ ചേര്‍ത്ത്‌ കഴിക്കാം.
കാരറ്റ്‌ ജൂസ്‌
1. കാരറ്റ്‌ ജൂസ്‌ - 150 മില്ലി ലിറ്റര്‍
2. തിളപ്പിച്ചാറ്റിയ പാല്‍ - 50 മില്ലി ലിറ്റര്‍
തയാറാക്കുന്ന വിധം
കാരറ്റ്‌ ജൂസിലേക്ക്‌ തിളപ്പിച്ചാറ്റിയ പാല്‍ ചേര്‍ക്കുക. നന്നായി ഇളക്കി തണുപ്പിച്ച്‌ ഉപയോഗിക്കാം.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyTue Jun 11, 2013 6:19 pm

The Recipe Corner  - Page 40 550239 Ammu
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyThu Jun 13, 2013 3:49 pm


പനികൂര്‍ക്ക ഇല ബജി

1.പനികൂര്‍ക്ക ഇല 
2.കടലമാവ് 
3.മുളകുപൊടി 1/4 tspn
4.മഞ്ഞള്‍പൊടി 1/4 tspn
5.ഉപ്പ്
6.എണ്ണ

കടലമാവ്,ഉപ്പ്,മുളകുപൊടി,മഞ്ഞള്‍പൊടി,എന്നിവ അല്പം വെള്ളം ഒഴിച്ച് ബജിക്കുള്ള മാവു തയ്യാറാക്കുക.ഇല മാവില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക .



The Recipe Corner  - Page 40 1000182_481517398593585_1801426329_n  The Recipe Corner  - Page 40 998616_481518195260172_932113469_n
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyThu Jun 13, 2013 3:50 pm

Minnoos wrote:

പനികൂര്‍ക്ക ഇല ബജി

1.പനികൂര്‍ക്ക ഇല 
2.കടലമാവ് 
3.മുളകുപൊടി 1/4 tspn
4.മഞ്ഞള്‍പൊടി 1/4 tspn
5.ഉപ്പ്
6.എണ്ണ

കടലമാവ്,ഉപ്പ്,മുളകുപൊടി,മഞ്ഞള്‍പൊടി,എന്നിവ അല്പം വെള്ളം ഒഴിച്ച് ബജിക്കുള്ള മാവു തയ്യാറാക്കുക.ഇല മാവില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക .



The Recipe Corner  - Page 40 1000182_481517398593585_1801426329_n  The Recipe Corner  - Page 40 998616_481518195260172_932113469_n
Eeyide TV yil kaattiyirunnu ithu ..The Recipe Corner  - Page 40 912236The Recipe Corner  - Page 40 550239  minnu
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyThu Jun 13, 2013 3:52 pm

Ammu wrote:
Minnoos wrote:

പനികൂര്‍ക്ക ഇല ബജി

1.പനികൂര്‍ക്ക ഇല 
2.കടലമാവ് 
3.മുളകുപൊടി 1/4 tspn
4.മഞ്ഞള്‍പൊടി 1/4 tspn
5.ഉപ്പ്
6.എണ്ണ

കടലമാവ്,ഉപ്പ്,മുളകുപൊടി,മഞ്ഞള്‍പൊടി,എന്നിവ അല്പം വെള്ളം ഒഴിച്ച് ബജിക്കുള്ള മാവു തയ്യാറാക്കുക.ഇല മാവില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക .



The Recipe Corner  - Page 40 1000182_481517398593585_1801426329_n  The Recipe Corner  - Page 40 998616_481518195260172_932113469_n


Eeyide TV yil kaattiyirunnu ithu ..The Recipe Corner  - Page 40 912236The Recipe Corner  - Page 40 550239  minnu
ഇതൊരു പുതിയ അറിവാണ് എനിക്ക്.. ഞാൻ കഴിച്ചിട്ടില്ല കേട്ടോ.. പനികൂർക്ക ഉള്ള ആരെങ്കിലും ഇത് ഉണ്ടാക്കിയിട്ട് എങ്ങനെ ഉണ്ടെന്നു പറയണേ  The Recipe Corner  - Page 40 268577
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyThu Jun 13, 2013 3:55 pm

Minnoos wrote:
Ammu wrote:





Eeyide TV yil kaattiyirunnu ithu ..The Recipe Corner  - Page 40 912236The Recipe Corner  - Page 40 550239  minnu


ഇതൊരു പുതിയ അറിവാണ് എനിക്ക്.. ഞാൻ കഴിച്ചിട്ടില്ല കേട്ടോ.. പനികൂർക്ക ഉള്ള ആരെങ്കിലും ഇത് ഉണ്ടാക്കിയിട്ട് എങ്ങനെ ഉണ്ടെന്നു പറയണേ  The Recipe Corner  - Page 40 268577
ആഹാ ....മിന്നു ഉണ്ടാക്കിയിട്ടില്ലേ ഇത്.....പരീക്ഷിച്ചറിയാൻ ആണോ ഇവിടെ റെസിപ്പി സ്ഥാപിച്ചത് ...The Recipe Corner  - Page 40 150292.......നീല് നാളെ വരും ....ഓൾ  പരീക്ഷിച്ചിട്ട്  നമുക്ക്  ഉണ്ടാക്കാമെ ....The Recipe Corner  - Page 40 95345The Recipe Corner  - Page 40 40124
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyThu Jun 13, 2013 3:57 pm

Ammu wrote:
Minnoos wrote:





ഇതൊരു പുതിയ അറിവാണ് എനിക്ക്.. ഞാൻ കഴിച്ചിട്ടില്ല കേട്ടോ.. പനികൂർക്ക ഉള്ള ആരെങ്കിലും ഇത് ഉണ്ടാക്കിയിട്ട് എങ്ങനെ ഉണ്ടെന്നു പറയണേ  The Recipe Corner  - Page 40 268577


ആഹാ ....മിന്നു ഉണ്ടാക്കിയിട്ടില്ലേ ഇത്.....പരീക്ഷിച്ചറിയാൻ ആണോ ഇവിടെ റെസിപ്പി സ്ഥാപിച്ചത് ...The Recipe Corner  - Page 40 150292.......നീല് നാളെ വരും ....ഓൾ  പരീക്ഷിച്ചിട്ട്  നമുക്ക്  ഉണ്ടാക്കാമെ ....The Recipe Corner  - Page 40 95345The Recipe Corner  - Page 40 40124
The Recipe Corner  - Page 40 536236  മോശം ആവാൻ വഴിയില്ല, എന്തൊരു മണമാണ് ആ ഇലക്ക് The Recipe Corner  - Page 40 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyThu Jun 13, 2013 3:58 pm

Minnoos wrote:
Ammu wrote:





ആഹാ ....മിന്നു ഉണ്ടാക്കിയിട്ടില്ലേ ഇത്.....പരീക്ഷിച്ചറിയാൻ ആണോ ഇവിടെ റെസിപ്പി സ്ഥാപിച്ചത് ...The Recipe Corner  - Page 40 150292.......നീല് നാളെ വരും ....ഓൾ  പരീക്ഷിച്ചിട്ട്  നമുക്ക്  ഉണ്ടാക്കാമെ ....The Recipe Corner  - Page 40 95345The Recipe Corner  - Page 40 40124


The Recipe Corner  - Page 40 536236  മോശം ആവാൻ വഴിയില്ല, എന്തൊരു മണമാണ് ആ ഇലക്ക് The Recipe Corner  - Page 40 855112
 sathyam The Recipe Corner  - Page 40 855112  pakshe bajii kku taste kaanumo aavo?The Recipe Corner  - Page 40 808463
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyThu Jun 13, 2013 4:02 pm

Ammu wrote:
Minnoos wrote:





The Recipe Corner  - Page 40 536236  മോശം ആവാൻ വഴിയില്ല, എന്തൊരു മണമാണ് ആ ഇലക്ക് The Recipe Corner  - Page 40 855112


 sathyam The Recipe Corner  - Page 40 855112  pakshe bajii kku taste kaanumo aavo?The Recipe Corner  - Page 40 808463
പച്ചമുളകും ഒക്കെ വച്ച്  ബജ്ജി ഉണ്ടാക്കില്ലേ .. പിന്നാണോ ഇത്.. എന്തെങ്കിലും രുചി കാണാതിരിക്കില്ല.. നീലു ഒന്ന് വന്നിരുന്നെങ്കിൽ ..പരീക്ഷിപ്പിക്കാമായിരുന്നു  The Recipe Corner  - Page 40 536236
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyThu Jun 13, 2013 4:10 pm

Minnoos wrote:
Ammu wrote:





 sathyam The Recipe Corner  - Page 40 855112  pakshe bajii kku taste kaanumo aavo?The Recipe Corner  - Page 40 808463


പച്ചമുളകും ഒക്കെ വച്ച്  ബജ്ജി ഉണ്ടാക്കില്ലേ .. പിന്നാണോ ഇത്.. എന്തെങ്കിലും രുചി കാണാതിരിക്കില്ല.. നീലു ഒന്ന് വന്നിരുന്നെങ്കിൽ ..പരീക്ഷിപ്പിക്കാമായിരുന്നു  The Recipe Corner  - Page 40 536236
കോഴി എല്ല് ബജ്ജി എന്നെങ്ങാനും പേര് കൊടുത്താൽ മതി ....എങ്കിലെ നീല് ഉണ്ടാക്കൂ The Recipe Corner  - Page 40 95345
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptySun Jun 23, 2013 3:21 pm

നാടന്‍ വിഭവങ്ങളുടെ രുചി ! അതൊന്നു വേറെ!


വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി, അതൊന്നു വേറെ തന്നെ. പ്രത്യേകിച്ച്‌ നാടന്‍ ഭക്ഷണങ്ങളാണെങ്കിലോ? പറയുകയും വേണ്ട. ഇതാ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില നാടന്‍ രുചികള്‍.
കോഴി ചുട്ടത്‌The Recipe Corner  - Page 40 503656
ആവശ്യമുള്ള സാധനങ്ങള്‍
കോഴി വൃത്തിയാക്കിയത്‌ - ഒരെണ്ണം മുഴുവനും
അരപ്പിന്‌
മുളകുപൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
മല്ലിപ്പൊടി - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
തൈര്‌ - കാല്‍കപ്പ്‌
ജാതിക്കാ പൊടിച്ചത്‌ - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്‌പൂണ്‍
ഗരംമസാല - ഒരു ടീസ്‌പൂണ്‍
തയാറാക്കുന്നവിധം
ചേരുവകളെല്ലാം ഒരുമിച്ച്‌ കുഴച്ച്‌ അരപ്പ്‌ തയാറാക്കുക. കോഴിയില്‍ ഫോര്‍ക്കുവച്ച്‌ നന്നായി കുത്തുക. അരപ്പ്‌ കോഴിയില്‍ പുരട്ടി നാലുമണിക്കൂര്‍ (ഫ്രിഡ്‌ജില്‍) വയ്‌ക്കുക. ശേഷം വാട്ടിയ വാഴയിലയില്‍ കോഴി പൊതിയുക. ഇതുപോലെ വാഴയിലയില്‍ രണ്ടുമൂന്നു പ്രാവശ്യം പൊതിഞ്ഞശേഷം തീക്കനല്‍വച്ച്‌ മൂടി ചുട്ടെടുക്കുക. (വാഴയിലയുടെ ഞരമ്പ്‌ മാറ്റിവേണം ഉപയോഗിക്കാന്‍).
കൂവപ്പൊടി കാച്ചിയത്‌
ആവശ്യമുള്ള സാധനങ്ങള്‍
കൂവപ്പൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
വെള്ളം - രണ്ട്‌ കപ്പ്‌
ഉപ്പ്‌ - ഒരു നുള്ള്‌
പഞ്ചസാര - പാകത്തിന്‌
ഏലക്കായ്‌ - ഒന്ന്‌ (ചതച്ചത്‌)
പാല്‍ - അരഗ്ലാസ്‌
അണ്ടിപ്പരിപ്പ്‌ - രണ്ട്‌ സ്‌പൂണ്‍ (പൊടിച്ചത്‌)
തയാറാക്കുന്നവിധം
കുറച്ച്‌ വെള്ളത്തില്‍ കൂവപ്പൊടി കലക്കിവയ്‌ക്കുക. ഒരു പാത്രത്തില്‍ വെള്ളം എടുത്ത്‌ അടുപ്പില്‍ വച്ച്‌ അതിലേക്ക്‌ കലക്കിവച്ച പൊടി കലക്കിയതു ചേര്‍ത്ത്‌ കട്ടകെട്ടാതെ ഇളക്കുക. പഞ്ചസാര, ഏലക്കായ്‌, പാല്‍, അണ്ടിപ്പരിപ്പ്‌ എന്നിവ ചേര്‍ത്തിളക്കി തിളച്ചതിനുശേഷം വാങ്ങുക. ഇത്‌ മൂത്രക്കടച്ചിലിനും ക്ഷീണത്തിനും വളരെ നല്ലതാണ്‌.
ഇഞ്ചിച്ചായ
ആവശ്യമുള്ള സാധനങ്ങള്‍
ഇഞ്ചി ചതച്ചത്‌ - ഒരു കഷണം
പഞ്ചസാര - ഒരു ടീസ്‌പൂണ്‍
തേയില - രണ്ട്‌ ടീസ്‌പൂണ്‍
പാല്‍ - ഒരു കപ്പ്‌
വെള്ളം - നാല്‌ കപ്പ്‌
തയാറാക്കുന്ന വിധം
ഇഞ്ചിചതച്ച വെള്ളം തിളച്ചശേഷം ചെറുതീയില്‍ പത്തുമിനിറ്റ്‌ പാത്രം അടച്ചുവയ്‌ക്കണം. പിന്നീട്‌ തേയിലയും പഞ്ചസാരയും ചേര്‍ത്ത്‌ വാങ്ങണം. ചൂടുള്ള പാലൊഴിച്ച്‌ അരിച്ചെടുത്ത്‌ ഉപയോഗിക്കാം.
ജീരകച്ചായ
ആവശ്യമുള്ള സാധനങ്ങള്‍
ജീരകം- അരടീസ്‌പൂണ്‍
ഇഞ്ചി - ഒരു കഷണം
തേയില - ഒര ടീസ്‌പൂണ്‍
വെള്ളം - രണ്ട്‌ കപ്പ്‌
തയാറാക്കുന്ന വിധം
ജീരകം, ഇഞ്ചി എന്നിവ ചേര്‍ത്ത്‌ വെള്ളം തിളപ്പിച്ചശേഷം തേയില ചേര്‍ക്കുക. അരിച്ചെടുത്ത്‌ ചൂടോടെ കപ്പിലൊഴിച്ച്‌ വിളമ്പാം.
കരിമീന്‍ ചുട്ടത്‌
ആവശ്യമുള്ള സാധനങ്ങള്‍
കരിമീന്‍ (ചെത്തി വൃത്തിയാക്കിയത്‌) - 500 ഗ്രാം
വെളുത്തുള്ളി - മൂന്ന്‌ അല്ലി
ഇഞ്ചി - ഒരു കഷണം
കുരുമുളകുപൊടി
- രണ്ട്‌ ടീസ്‌പൂണ്‍
ഫിഷ്‌ മസാല - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - ഒരു തണ്ട്‌
അണ്ടിപ്പരിപ്പ്‌ - പത്തെണ്ണം (അരയ്‌ക്കുക)
തയാറാക്കുന്ന വിധം
മീനൊഴിച്ച്‌ ബാക്കി ചേരുവകളെല്ലാം ഒരുമിച്ച്‌ ചേര്‍ത്ത്‌ അരപ്പ്‌ തയ്യാറാക്കുക. മീനില്‍ പുരട്ടി അരമണിക്കൂര്‍ വയ്‌ക്കുക. വാഴയിലയില്‍ ഓരോ മീനായിട്ടെടുത്ത്‌ ഇലയില്‍ പൊതിഞ്ഞ്‌ ദോശക്കല്ലില്‍വച്ച്‌ കരിഞ്ഞുപോകാതെ തിരിച്ചും മറിച്ചുമിട്ട്‌ ചുട്ടെടുക്കുക.
പനഞ്ഞീലപ്പം
ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ പനഞ്ഞീല്‍ - കാല്‍കപ്പ്‌
തേങ്ങ ചിരവിയത്‌ - അരക്കപ്പ്‌
മുളകുപൊടി - അരടീസ്‌പൂണ്‍
പച്ചമുളക്‌ - മൂന്നെണ്ണം (അരിയുക)
സവാള - ഒരെണ്ണം (ചെറുതായി അരിയുക)
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
ഉപ്പ്‌ - പാകത്തിന്‌
കറിവേപ്പില - ഒരു തണ്ട്‌
ഇഞ്ചി - ഒരു ചെറിയ കഷണം
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞ്‌ പനഞ്ഞീലില്‍ ചേര്‍ത്ത്‌ നന്നായി ഉടച്ചിളക്കുക. ഇത്‌ ചെറിയ ഉരുളകളാക്കി ഉരുട്ടി ചീനച്ചട്ടിയില്‍ ചെറിയ ചൂടില്‍ തിരിച്ചും മറിച്ചുമിട്ട്‌ എണ്ണയില്‍ വറുത്തെടുക്കുക.
മുളന്തണ്ടില്‍ വേവിച്ച ചോറ്‌
ആവശ്യമുള്ള സാധനങ്ങള്‍
അരി - 200 ഗ്രാം
പച്ചമുളക്‌ - 30 സെ.മീ. നീളത്തില്‍
വെള്ളം - ഒരു കപ്പ്‌
ഉപ്പ്‌ - ആവശ്യത്തിന്‌
പട്ട - രണ്ട്‌ ചെറിയ കഷണം
ഗ്രാമ്പൂ - മൂന്നെണ്ണം
ഏലയ്‌ക്ക - രണ്ടെണ്ണം
തയാറാക്കുന്ന വിധം
മുളയുടെ ഒരു വശം തുരന്ന്‌ അതില്‍ അരി, വെള്ളം, ഉപ്പ്‌, പട്ട, ഗ്രാമ്പൂ, ഏലയ്‌ക്ക എന്നിവ ചേര്‍ത്ത്‌ ചുട്ടെടുക്കുക. 20 മിനിട്ടിനുശേഷം വിളമ്പാം.
വട്ടയിലയപ്പം
ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുമാവ്‌ - മൂന്ന്‌ കപ്പ്‌
ശര്‍ക്കരപ്പാനി അരിച്ചത്‌ - രണ്ട്‌ കപ്പ്‌
അവല്‍ - ഒരു കപ്പ്‌
തേങ്ങ - ഒരു കപ്പ്‌
ഏലയ്‌ക്ക - അഞ്ചെണ്ണം
ഉപ്പ്‌ - പാകത്തിന്‌
വെള്ളം - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
ഉപ്പുചേര്‍ത്ത്‌ വെള്ളം ചൂടാക്കി ഗോതമ്പുമാവ്‌ ചേര്‍ത്ത്‌ കുഴച്ചെടുക്കുക. ശര്‍ക്കര പാനിയാക്കി അരിച്ചെടുത്തതില്‍ തേങ്ങ, അവല്‍, ഏലയ്‌ക്കാപ്പൊടി എന്നിവ വഴറ്റിയെടുക്കുക. വട്ടയിലയില്‍ വെള്ളം തടവി കുഴച്ച മാവ്‌ ഉരുളയായിയെടുത്ത്‌ വയ്‌ക്കുക. ഇതിനുള്ളില്‍ ശര്‍ക്കരക്കൂട്ട്‌ വച്ച്‌ നാരുകൊണ്ട്‌ കെട്ടി ചെറുതീയില്‍ ചുട്ടെടുക്കുക. അല്ലെങ്കില്‍ അപ്പച്ചെമ്പില്‍ ആവികയറ്റുക.
കപ്പ ചുട്ടത്‌
ആവശ്യമുള്ള സാധനങ്ങള്‍
പച്ചക്കപ്പ - നാലെണ്ണം
തയാറാക്കുന്ന വിധം
തൊലിയോടെ കനലില്‍ ചുട്ടെടുത്ത്‌ ചൂടോടെ തൊലി നീക്കി ഉണക്കമീന്‍ ചമ്മന്തിക്കൊപ്പം വിളമ്പാം.
ഓട്ടട
ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി - രണ്ട്‌ കപ്പ്‌
ശര്‍ക്കര ചീകിയത്‌ - അരക്കപ്പ്‌
തേങ്ങ ചിരണ്ടിയത്‌ - ഒരു കപ്പ്‌
ഏലയ്‌ക്ക ചതച്ചത്‌ - രണ്ടെണ്ണം
ഉപ്പ്‌ - ഒരു നുള്ള്‌
തയാറാക്കുന്ന വിധം
ഗോതമ്പുപൊടി ഉപ്പിട്ട്‌ ചപ്പാത്തിമാവിനേക്കാള്‍ അല്‍പ്പം അയവില്‍ കുഴയ്‌ക്കുക. തേങ്ങ, ശര്‍ക്കര, ഏലയ്‌ക്ക എന്നിവ നന്നായി തിരുമ്മി കുഴയ്‌ക്കുക. ഇലയില്‍ വെള്ളം തൊട്ട്‌ മാവ്‌ പരത്തി മീതെ ശര്‍ക്കരക്കൂട്ട്‌ നിരത്തി ഇല മടക്കി ദോശക്കല്ലില്‍ കുറഞ്ഞ തീയില്‍ ചുട്ടെടുക്കുക.
പഞ്ഞപ്പുല്‍ അപ്പം
ആവശ്യമുള്ള സാധനങ്ങള്‍
പഞ്ഞപ്പുല്‍പ്പൊടി - ഒരു കപ്പ്‌
അരിപ്പൊടി - അരക്കപ്പ്‌
യീസ്‌റ്റ് - അരടീസ്‌പൂണ്‍
പഞ്ചസാര - രണ്ട്‌ ടീസ്‌പൂണ്‍
ചൂടുവെള്ളം - അരക്കപ്പ്‌
തേങ്ങാവെള്ളം - ഒരു കപ്പ്‌
കുറുക്കാനുള്ള തരി - കാല്‍കപ്പ്‌
തേങ്ങാപ്പാല്‍ - രണ്ട്‌ കപ്പ്‌
പഞ്ചസാര - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്ന വിധം
യീസ്‌റ്റും പഞ്ചസാരയും ചെറു ചൂടുപാല്‍ ഒഴിച്ച്‌ പൊങ്ങാന്‍ വയ്‌ക്കുക. പൊങ്ങി വരുമ്പോള്‍ പഞ്ഞപ്പുല്ലും അരിപ്പൊടിയും തേങ്ങാവെള്ളവും ചേര്‍ത്ത്‌ കട്ടകെട്ടാതെ കലക്കിവയ്‌ക്കുക. ചൂടുവെള്ളം ഒഴിച്ച്‌ തരി കലക്കി തണുത്തുകഴിയുമ്പോള്‍ പൊടിയില്‍ ചേര്‍ത്ത്‌ കുഴയ്‌ക്കുക. പാകത്തിന്‌ തേങ്ങാപ്പാല്‍ ഒഴിച്ച്‌ കലക്കിവയ്‌ക്കുക. നാലുമണിക്കൂര്‍ പുളിച്ചശേഷം പഞ്ചസാര, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ അപ്പച്ചട്ടിയില്‍ പാലപ്പംപോലെ ഉണ്ടാക്കിയെടുക്കുക.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyWed Jul 10, 2013 12:05 pm

കറുമുറെ മുറുക്കുകള്‍The Recipe Corner  - Page 40 912236 The Recipe Corner  - Page 40 912236 The Recipe Corner  - Page 40 912236 



ചാറ്റല്‍മഴയില്‍ കാറ്റിലിലച്ചാര്‍ത്തില്‍ നിന്നിറ്റുവീഴുന്ന മഴത്തുള്ളികളെ നോക്കിയിരിക്കാന്‍ എന്തുരസമാണ്‌. മഴകണ്ടു മടിപിടിച്ചിരിക്കെ കൊറിക്കാനെന്തെങ്കിലും കൂടിയായാലോ? തണുപ്പുകാലത്തു കറുമുറെ തിന്നാന്‍ നാടന്‍ മുറുക്കുകളുടെ രുചിവൈവിദ്ധ്യമാകട്ടെ ഇക്കുറി. അല്‍പം മെനക്കെട്ടാല്‍ ദിവസങ്ങളോളം ടിന്നില്‍ സൂക്ഷിക്കാനാവുന്ന മുറുക്ക്‌, കുട്ടികള്‍ക്കും ഇഷ്‌ടമാവുന്നൊരു ഇടപ്പലഹാരം തന്നെയാണ്‌.

ഉള്ളി മുറുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്നുപരിപ്പ്‌ - 1 കപ്പ്‌
ചെറുപയര്‍പരിപ്പ്‌ - 1 കപ്പ്‌
ഡാല്‍ഡ - 2 ടീസ്‌പൂണ്‍
വറുത്ത അരിപ്പൊടി - 1 കപ്പ്‌
ചുവന്നുള്ളി - 1/2 കപ്പ്‌
വെളുത്തുള്ളി - 6 അല്ലി
ഉപ്പ്‌ - പാകത്തിന്‌
എള്ള്‌ - 1 ടീസ്‌പൂണ്‍
ജീരകം - 1/2 ടീസ്‌പൂണ്‍
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
ഉഴുന്നുപരിപ്പും ചെറുപയറുപരിപ്പും വെള്ളത്തില്‍ കുതിര്‍ത്ത്‌ ഉപ്പുചേര്‍ത്ത്‌ വേവിക്കുക. വെന്തശേഷം നന്നായി ഉടയ്‌ക്കുക. ഡാല്‍ഡയും അരിപ്പൊടിയും ചേര്‍ത്ത്‌ കട്ടകെട്ടാതെ കുഴയ്‌ക്കുക. ചുവന്നുള്ളിയും വെളുത്തുള്ളിയും അരച്ചുചേര്‍ക്കുക. എള്ളും ജീരകവും ചേര്‍ത്ത്‌ കുഴയ്‌ക്കുക. ഇടിയപ്പത്തിന്റെ അച്ചില്‍ ഒറ്റ ദ്വാരമുള്ള ചില്ലിട്ട്‌ മാവ്‌ അതിലൂടെ തിളച്ച എണ്ണയിലേക്ക്‌ വട്ടത്തില്‍ പിഴിഞ്ഞ്‌ വറുത്തെടുക്കാം. ഉള്ളിമുറുക്ക്‌ തയ്യാര്‍. ചൂടാറിയ ശേഷം തണുത്തുപോകാതെ ടിന്നിലടച്ച്‌ സൂക്ഷിക്കാം.

ഗാര്‍ലിക്‌ മുറുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
കടലമാവ്‌ - 3 കപ്പ്‌
അരിപ്പൊടി - ഒന്നരക്കപ്പ്‌
എണ്ണ - വറുക്കാനാവശ്യത്തിന്‌
വെളുത്തുള്ളി - 2 അല്ലി
പച്ചമുളക്‌ - 5 എണ്ണം
വറ്റല്‍മുളക്‌ - 6 എണ്ണം
കറിവേപ്പില - രണ്ടു കതിര്‍
ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്ന വിധം
കടലമാവ്‌, അരിപ്പൊടി എന്നിവ ഒരുമിച്ച്‌ അരിക്കുക. ഇതില്‍ വെളുത്തുള്ളി, പച്ചമുളക്‌, വറ്റല്‍മുളക്‌, കറിവേപ്പില എന്നിവ അരച്ച്‌ ചേര്‍ക്കുക. പാകത്തിന്‌ ഉപ്പു ചേര്‍ത്ത്‌ കുഴച്ച്‌ മുറുക്കു പിഴിയുന്ന അച്ചില്‍ മാവ്‌ ഇട്ട്‌ എണ്ണയില്‍ വറുത്തെടുക്കുക.

ഒനിയന്‍ മുറുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - മൂന്നരക്കപ്പ്‌
തുവരപ്പരിപ്പ്‌ പൊടിച്ചത്‌ - ഒരു കപ്പ്‌
ചുവന്നുള്ളി - കാല്‍കപ്പ്‌
ഉപ്പ്‌ - 2 ടീസ്‌പൂണ്‍
മുളകുപൊടി - ഒന്നരടീസ്‌പൂണ്‍
എണ്ണ - വറുക്കാനാവശ്യത്തിന്‌
തയാറാക്കുന്ന വിധം
അരിപ്പൊടിയും തുവരപ്പരിപ്പ്‌ പൊടിച്ചതും അരിപ്പയില്‍ അരിച്ചെടുക്കുക. ഉപ്പും മുളകുപൊടിയും ചേര്‍ത്തിളക്കുക. ചുവന്നുള്ളി അരച്ച്‌ മാവിലേക്ക്‌ ചേര്‍ക്കുക. ചൂടായ എണ്ണയൊഴിച്ച്‌ നന്നായി ഇളക്കുക. ഇതിലേക്ക്‌ പാകത്തിന്‌ വെള്ളമൊഴിച്ച്‌ കട്ടിയില്‍ കുഴയ്‌ക്കുക. മുറുക്കിന്റെ അച്ചില്‍ പിഴിഞ്ഞ്‌ എണ്ണയില്‍ വറുത്തെടുക്കുക. ഒനിയന്‍ മുറുക്ക്‌ റെഡി.

ബ്രഡ്‌ മുറുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - അരക്കപ്പ്‌
കടലമാവ്‌ - ഒരു കപ്പ്‌
ബ്രഡ്‌ സ്ലൈസ്‌ - 10 എണ്ണം
ഉപ്പ്‌ - പാകത്തിന്‌
മുളകുപൊടി - അരടീസ്‌പൂണ്‍
കായപ്പൊടി - കാല്‍ടീസ്‌പൂണ്‍
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
ബ്രഡിന്റെ വശങ്ങള്‍ കളഞ്ഞ്‌ വെള്ളത്തില്‍ മുക്കി, വെള്ളം പിഴിഞ്ഞുകളയുക. ഇത്‌ അരിപ്പൊടിയും കടലമാവും ഉപ്പും മുളകുപൊടിയും ചേര്‍ത്ത്‌ ഒരുമിച്ച്‌ ഇളക്കുക. ഇതില്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ എണ്ണയും കായപ്പൊടിയും ചേര്‍ത്ത്‌ കുഴയ്‌ക്കുക. മാവ്‌ മുറുക്കിന്റെ അച്ചിലിട്ട്‌ ചൂടായ എണ്ണയില്‍ വറുത്തുകോരുക. ചൂടാറിയശേഷം തണുത്ത്‌ പോകാതെ ടിന്നിലടച്ച്‌ സൂക്ഷിക്കാം. ആവശ്യാനുസരണം എടുത്തുപയോഗിക്കാം.

തേങ്ങ മുറുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - നാല്‌ കപ്പ്‌
ഉഴുന്ന്‌ വറുത്തുപൊടിച്ചത്‌ - ഒരു കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
ബട്ടര്‍ - ഒരു ടേബിള്‍സ്‌പൂണ്‍
തേങ്ങാപ്പാല്‍ - കുഴയ്‌ക്കാന്‍ പാകത്തിന്‌
ജീരകം - ഒരു ടേബിള്‍സ്‌പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അരിപ്പൊടിയും ഉഴുന്നും ഒരുമിച്ച്‌ ചേര്‍ക്കുക. ഇതിലേക്ക്‌ കുരുമുളകുപൊടി, ജീരകം എന്നിവ ചേര്‍ക്കുക. ബട്ടര്‍ ചേര്‍ത്തിളക്കുക. തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ മാവ്‌ കുഴയ്‌ക്കുക. പാകത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക. മുറുക്ക്‌ പിഴിയുന്ന അച്ചില്‍ മാവിട്ട്‌ ചൂടായ എണ്ണയിലേക്ക്‌ പിഴിഞ്ഞ്‌ വറുത്തുകോരുക. ചൂടാറിയശേഷം ടിന്നിലടച്ച്‌ ആവശ്യാനുസരണം എടുത്തുപയോഗിക്കാം.

മൈദ മുറുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 4 കപ്പ്‌
അരിപ്പൊടി - 2 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
കുരുമുളകുപൊടി - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
ജീരകപ്പൊടി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
കായപ്പൊടി - അരടീസ്‌പൂണ്‍
എണ്ണ - പാകത്തിന്‌
തയാറാക്കുന്ന വിധം
മൈദ കനം കുറഞ്ഞ തുണിയില്‍ കെട്ടി ആവിയില്‍ വയ്‌ക്കുക. അരമണിക്കൂര്‍ ആവിയില്‍വച്ച്‌ പശിമ മാറിയശേഷം മാവ്‌ ഉടയ്‌ക്കുക. ഉടച്ചശേഷം അരിക്കുക. മൈദ, അരിപ്പൊടി, ഉപ്പ്‌, കുരുമുളകുപൊടി, ജീരകപ്പൊടി, കായപ്പൊടി എന്നിവ ഒരുമിച്ച്‌ ചേര്‍ത്ത്‌ കുഴയ്‌ക്കുക. മുറുക്ക്‌ പിഴിയുന്ന അച്ചില്‍ മാവ്‌ ഇട്ട്‌ എണ്ണയില്‍ വറുത്തുകോരുക. മൈദ മുറുക്ക്‌ റെഡി.

റാഗി മുറുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - ഒന്നരക്കപ്പ്‌
റാഗിപ്പൊടി - ഒന്നരക്കപ്പ്‌
കടലമാവ്‌ - ഒരു കപ്പ്‌
എണ്ണ - ആവശ്യത്തിന്‌
ഉപ്പ്‌ - പാകത്തിന്‌
ജീരകം - ഒരു ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം
എല്ലാ പൊടികളും ഒരുമിച്ച്‌ ചേര്‍ക്കുക. ഇതില്‍ ഉപ്പ്‌, ജീരകം, നാല്‌ ടേബിള്‍ സ്‌പൂണ്‍ എണ്ണ എന്നിവ പാകത്തിന്‌ വെള്ളം ചേര്‍ത്ത്‌ കുഴയ്‌ക്കുക. മുറുക്കിന്റെ അച്ചില്‍ മൂന്ന്‌ കണ്ണുള്ള ചില്ലിടുക. അതില്‍ മാവ്‌ ഇട്ട്‌ ചൂടായ എണ്ണയിലേക്ക്‌ പിഴിഞ്ഞ്‌ വറുത്തെടുക്കാം.

മുറുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി (വറുത്തത്‌) - 3 കപ്പ്‌
ഉഴുന്ന്‌ (വറുത്ത്‌ പൊടിച്ചത്‌) - 1 കപ്പ്‌
എള്ള്‌ - 1 1/2 ടേബിള്‍ സ്‌പൂണ്‍
ജീരകം - 1 1/2 ടീസ്‌പൂണ്‍
കായപ്പൊടി - അരടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
വെള്ളം - ആവശ്യത്തിന്‌
എണ്ണ- ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
രണ്ട്‌ പൊടികളും നന്നായി വെള്ളം ചേര്‍ത്ത്‌ കുഴയ്‌ക്കുക. ഇതിലേക്ക്‌ എള്ള്‌, ജീരകം, കായപ്പൊടി, ഉപ്പ്‌ എന്നീ ചേരുവകള്‍ ചേര്‍ക്കുക. സേവനാഴിയില്‍ ചെറിയ കണ്ണുള്ള ചില്ലിടുക. മാവ്‌ ഇതിലിട്ട്‌ തിളച്ച എണ്ണയില്‍ വറുത്ത്‌ കോരുക.

അരി മുറുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - 4 കപ്പ്‌
കടലപ്പൊടി - 2 കപ്പ്‌
ഉഴുന്നുപൊടി - അരക്കപ്പ്‌
ജീരകം - 1 സ്‌പൂണ്‍
എള്ള്‌ - 1 സ്‌പൂണ്‍
വെണ്ണ - 1 സ്‌പൂണ്‍
എണ്ണ - ആവശ്യത്തിന്‌
ഉപ്പ്‌ - ആവശ്യത്തിന്‌
വെള്ളം - 8 കപ്പ്‌
തയാറാക്കുന്ന വിധം
അരിപ്പൊടി, കടലപ്പൊടി, ഉഴുന്നുപൊടി എന്നിവ ചേര്‍ത്തിളക്കിവയ്‌ക്കുക. ഉപ്പ്‌ ചേര്‍ത്ത്‌ വെള്ളം തിളപ്പിക്കുക. ഇതില്‍ വെണ്ണ ചേര്‍ക്കുക. പൊടിക്കൂട്ട്‌ ചേര്‍ത്ത്‌ കുഴയ്‌ക്കുക. തണുത്തശേഷം എള്ള്‌, ജീരകം എന്നിവ ചേര്‍ക്കുക. സേവനാഴിയില്‍ മുറുക്കിന്റെ ചില്ലിടുക. മാവ്‌ ഇതിലിട്ട്‌ ചൂടായ എണ്ണയില്‍ വറുത്തുകോരുക. അരിമുറുക്ക്‌ തയ്യാര്‍.

പപ്പട മുറുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
പപ്പടം - പന്ത്രണ്ട്‌ (കുതിര്‍ത്ത്‌
അരയ്‌ക്കുക)
അരിപ്പൊടി - രണ്ടു കപ്പ്‌
ജീരകം - ഒരു ടീസ്‌പൂണ്‍
എള്ള്‌ - 2 ഡിസേര്‍ട്ട്‌ സ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
പപ്പടം അരച്ചത്‌, അരിപ്പൊടി, ജീരകം, ഉപ്പ്‌, എള്ള്‌ എന്നിവ വെള്ളം ചേര്‍ത്ത്‌ കുഴയ്‌ക്കുക. മുറുക്കിന്റെ അച്ചില്‍ മാവ്‌ എടുത്ത്‌ ചൂടായ എണ്ണയിലേക്ക്‌ പിഴിഞ്ഞ്‌ വറുത്തുകോരുക.
-
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyThu Aug 01, 2013 9:29 am

Kashmiri Pulav Recipe:thumbsup2: The Recipe Corner  - Page 40 608472 

Ingredients:
Basmati rice - 2 cups / Onion – 2 / Ginger garlic paste - 1/2 tsp
/Green chilli – 6 / Saunf - 1/2 tsp / Salt - as needed / Oil - as
needed / Ghee - as needed / Raisins - 1/4 cup / Tooti frooti - 1/4
cup / Cherry – 20 / Cashew - 25 gm / Pista - 25 gm / Groundnut -
25 gm / Pineapple - a few slices / Apple – 1 / Orange – 1.
Preparation:
1. Cut onion, green chilli finely / 2. Cut pineapple, apple, orange
into pieces and set aside. / 3. Heat ghee in a frying pan. / 4. Add
cashew, pista, groundnut, fry and set aside. / 5. Pressure cook rice
with salt and set aside. / 5. Heat oil in a frying pan. / 6. Add saunf,
green chilli, ginger garlic paste, onion, fry and add to the rice./ 7.
Add cut fruits, fried nuts, raisins, tooti frooti, cherry, mix well and
serve.
Back to top Go down
kaaat
Forum Owner
Forum Owner
kaaat



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyWed Aug 07, 2013 4:42 pm

The Recipe Corner  - Page 40 292828 

എന്റെ റമദാനിലെ കുഞ്ഞു പരീക്ഷണങ്ങള്‍....The Recipe Corner  - Page 40 536236 

കാഴ്ച്ചയില്‍ ഒരു ലൂക്കില്ലെങ്ങിലും സംഗതി എനിക്കിഷ്ടപെട്ടു  The Recipe Corner  - Page 40 16546  (ഞാന്‍ ഉണ്ടാക്കിയത് അല്ലെ പിന്നെ ആര് കഴിക്കാന്‍... The Recipe Corner  - Page 40 628462 The Recipe Corner  - Page 40 143614 )

സംഗതി ഉള്ളിവട, പക്കവട പോലെ ഇരിക്കുമെങ്ങിലും അങ്ങനെ വിളിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല :paru: 
സാമ്യം ഉണ്ടെങ്കിൽ അത് തികച്ചും യാദ്രിചികം മാത്രം The Recipe Corner  - Page 40 618981 


വെജിറ്റേബിള്‍ വട The Recipe Corner  - Page 40 665408 

Alavonnum ennodu chodikkalle....... The Recipe Corner  - Page 40 545345 

ehadesham parayam....The Recipe Corner  - Page 40 473319 

1) Savola = 2 big

The Recipe Corner  - Page 40 4tq9t3


2) Cabbage = 1/4thinte pakuthi...The Recipe Corner  - Page 40 821740 

The Recipe Corner  - Page 40 2udz70l

3) Carrot = 1 big

The Recipe Corner  - Page 40 Vpawdj

4) Beans = 4 pcs

The Recipe Corner  - Page 40 2cn7g4i

5) kadala maavu = 200 gram..

6) Jeera powder = aavashyathinu

7) Uppu = avashyathinu (powder)

8) kariveppila - avashyathinu

9) malliyila - avashyathinu

mel paranja items okke cherthu kuzhachu.......oru paruvam aakki....The Recipe Corner  - Page 40 230854 

ulli vada undakkunnathu pole ennayil ittu porichu eduthu angu thatti viduka...The Recipe Corner  - Page 40 912236 The Recipe Corner  - Page 40 786975 The Recipe Corner  - Page 40 143614 


(important tip from one of my friend Shymachechi, kadala maavil alpam aripodi koodi cherthaal (1:1 aayaal ere nannu) nalla crispyum tastyum aayiriikkum)


Last edited by kaaat on Wed Aug 07, 2013 4:45 pm; edited 3 times in total
Back to top Go down
kaaat
Forum Owner
Forum Owner
kaaat



The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 EmptyWed Aug 07, 2013 4:43 pm

Back to top Go down
Sponsored content





The Recipe Corner  - Page 40 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 40 Empty

Back to top Go down
 
The Recipe Corner
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40
 Similar topics
-
» The Recipe Corner
» The Recipe Corner
» The Recipe Corner
» Cricket Mania! Part-I
» Children's corner

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: