സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_lcapശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Voting_barശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_rcap 
Ammu
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_lcapശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Voting_barശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_rcap 
vipinraj
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_lcapശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Voting_barശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_rcap 
sandeep
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_lcapശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Voting_barശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_rcap 
shamsheershah
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_lcapശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Voting_barശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_rcap 
Neelu
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_lcapശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Voting_barശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_rcap 
Binu
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_lcapശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Voting_barശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_rcap 
unnikmp
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_lcapശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Voting_barശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_rcap 
midhun
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_lcapശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Voting_barശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_rcap 
Greeeeeshma
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_lcapശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Voting_barശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ശുഷ്‌കിക്കുന്ന ഗാനശാഖ !!

Go down 
+7
Minnoos
parutty
shamsheershah
Binu
sandeep
Abhijit
Ammu
11 posters
Go to page : Previous  1, 2, 3, 4, 5, 6
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptySat Aug 02, 2014 4:13 pm

ippolathe latest trend makers palarum gopi sundarinte assistants ayirunnu  ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyThu Aug 21, 2014 2:54 pm

പാട്ടുകാരികളുടെ ആഘോഷക്കാലം ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 807107 





സിനിമാഗാനങ്ങളുടെ ആസ്വാദ്യത സജീവമായി നിലനിര്‍ത്തുന്നത് ഗായികാ ഗായകന്മാരോ ഗാനങ്ങളോ ഇടക്കിടെ ആഘോഷിക്കപ്പെടുമ്പോഴാണ്. യേശുദാസ് അങ്ങനെ ഏതാണ്ട് നാലഞ്ച് പതിറ്റാണ്ട് ആഘോഷിക്കപ്പെട്ടു. അപ്പോഴും നമ്മള്‍ ആലോചിച്ചില്ല യേശുദാസിനു ശേഷം ആരെന്ന്! എന്നാല്‍, ഇടക്കിടെ ഗായകര്‍ വന്നുകൊണ്ടേയിരുന്നു. യേശുദാസ് ഒരു മഹാമേരുവായി നില്‍ക്കുന്നതിനാല്‍ മറ്റൊരു ഗായകനെയും അദ്ദേഹത്തിന് പകരക്കാരനായി നമ്മളാരും കണ്ടില്ല. ഇടക്കിടെ നല്ല ഗാനങ്ങള്‍ പാടി ജയചന്ദ്രന്‍ ഒരു രണ്ടാം സാന്നിധ്യമായുണ്ടായിരുന്നു. പിന്നീട്, ബ്രഹ്മാനന്ദനും ശ്രദ്ധേയമായ ഗാനങ്ങള്‍ പാടി. ശ്രീകാന്ത്, അയിരൂര്‍ സദാശിവന്‍ തുടങ്ങിയവര്‍ ഏതാനും ഹിറ്റ് ഗാനങ്ങള്‍ പാടി. അപ്പോഴൊക്കെയും അവര്‍ ആഘോഷിക്കപ്പെട്ടു, ഇതാ ഒരു പുതിയ ഗായകന്‍ ശ്രദ്ധേയമായ ഗാനം പാടിയിരിക്കുന്നു എന്ന രീതിയില്‍. അന്ന് പരിമിതമായുണ്ടായിരുന്ന സിനിമാവാരികകളും സഹൃദയ സദസ്സുകളും അവരുടെ വരവിനെ ആഘോഷിച്ചു.

പിന്നീടാണ് അടുത്ത തലമുറയില്‍ കൃഷ്ണചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, ഉണ്ണി മേനോന്‍, ജി. വേണുഗോപാല്‍, അതിനുശേഷം മധു ബാലകൃഷ്ണന്‍, വിധുപ്രതാപ്, ശ്രീനിവാസ്, ജാസി ഗിഫ്റ്റ്, ബിജു നാരായണന്‍, മധുബാലകൃഷ്ണന്‍ കൂടാതെ, പുറത്തുനിന്നുള്ള ഗായകരായ ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, കാര്‍ത്തിക്, ഉണ്ണികൃഷ്ണന്‍ തുടങ്ങിയ ഗായകരും ഇതേ ഇടവേളകളിലായി രംഗത്തത്തെുന്നു. ഇവരൊക്കെയും ശ്രദ്ധേയമായ ധാരാളം ഗാനങ്ങള്‍ പാടുകയും അതൊക്കെ ആഘോഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവരെല്ലാവരുംതന്നെ യേശുദാസ് മുന്‍നിരയില്‍തന്നെ നില്‍ക്കുന്ന കാലത്താണ് തങ്ങളുടെ സാന്നിധ്യമറിയിച്ചത്.

എന്നാല്‍, അടുത്തകാലത്ത് ഗാനലോകത്ത് സംഭവിക്കുന്നത് ഗായകര്‍ക്ക് ഒട്ടും ആശാസ്യമായതല്ല. എത്രയോ കാലമായി നാം ഒരു ഗായകനെ ആഘോഷിച്ചിട്ട്. എന്നാല്‍, ഗായികമാരുടെ കാര്യം അങ്ങനെയല്ല. മലയാളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഘോഷിക്കപ്പെടുന്നതെല്ലാം ഗായികമാരാണ്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് വൈക്കം വിജയലക്ഷ്മി എന്ന അന്ധഗായികയുടെ രംഗപ്രവേശമായിരുന്നു. പെണ്‍കുട്ടി എന്നതോ അന്ധഗായിക എന്നതോ ആയിരുന്നില്ല ആ കൊണ്ടാടലിനു പിന്നില്‍. ആ യുവഗായികയുടെ ആലാപനവശ്യതതന്നെയായിരുന്നു. ‘കാറ്റേ കാറ്റേ...’ എന്ന ഒറ്റഗാനത്തിലൂടെ മലയാളികളുടെ മനംകവര്‍ന്നു വിജയലക്ഷ്മി. ന്യൂ ജനറേഷന്‍ കാലഘട്ടത്തിലാണെങ്കിലും ആ രീതിയിലുള്ള ഗാനമായിരുന്നില്ല അത്. അതിനാല്‍തന്നെ പുതിയ കുട്ടികളും പഴയ തലമുറക്കാരും എല്ലാവരും ആ ഗായികയെ വല്ലാതെ ആഘോഷിച്ചു. തൊട്ടടുത്ത വര്‍ഷം ‘നടന്‍’ എന്ന ചിത്രത്തിനുവേണ്ടി വിജയലക്ഷ്മി ആലപിച്ച ‘ഒറ്റക്കു പാടുന്ന പൂങ്കുയിലേ...’ എന്ന മനോഹര ഗാനത്തിനും അതുപോലെയുള്ള സ്വീകാര്യതയുണ്ടായി. കേരളം ഒന്നടങ്കം ആ പാട്ടും സ്വീകരിച്ചു.

അതിന് കുറെകാലം മുമ്പായിരുന്നു നടിയായ രമ്യ നമ്പീശന്‍ ഗാനതരംഗമായത്. ശരത്തിന്‍െറ ഈണത്തില്‍ ‘ആണ്ടലാന്‍െറ നേരെ കണ്ണില്...’ എന്ന ഗാനം വലിയ ആഘോഷത്തോടെയായിരുന്നു വരവേറ്റത്. ‘കാറ്റേ... കാറ്റേ...’ ആഘോഷിക്കപ്പെട്ട അതേ ആവേശത്തോടെതന്നെയായിരുന്നു അതേ ചിത്രത്തിലെ ‘ഏനുണ്ടോടീ... അമ്പിളിച്ചന്തം...’ എന്ന സിതാരയുടെ ഗാനവും സ്വീകരിക്കപ്പെട്ടത്. അതോടെ, ഗായികയുടെ സ്വീകാര്യതയും വര്‍ധിച്ചു. സംസ്ഥാന അവാര്‍ഡും നേടി. മാധ്യമങ്ങള്‍ രണ്ടു ഗായികമാരെയും കൊണ്ടാടി.

‘നമ്മള്‍’ മുതല്‍ ഏതാനും ചിത്രങ്ങളില്‍ പാടിയിട്ടുള്ള പുഷ്പവതി എന്ന ഗായികക്കും ഈ പെണ്‍പാട്ടുകാലത്ത് വീണുകിട്ടി ഒരു നല്ല ഗാനം. ‘സാള്‍ട്ട് ആന്‍ഡ് പെപ്പറി’ലെ ടൈറ്റില്‍ ഗാനം ‘ചെമ്പാവ് പുന്നെല്ലിന്‍...’ പാടിയതോടെയാണ് സാധാരണക്കാര്‍ പുഷ്പവതി എന്ന ഗായികയെ തിരിച്ചറിഞ്ഞത്. അതും ഒരു നാടന്‍പാട്ടായിരുന്നു എന്നത് പ്രത്യേകതയാണ്. ഇതാ വീണ്ടും പുഷ്പവതിക്ക് ഒരു ബ്രേക്ക് വീണുകിട്ടിയിരിക്കുന്നു. ലാല്‍ ജോസിന്‍െറ ‘വിക്രമാദിത്യനി’ലെ ടൈറ്റില്‍ ഗാനമാണ് പുഷ്പവതിക്ക് ലഭിച്ചത്. ‘മാനത്തെ ചന്ദനക്കീറ്...’ എന്ന ഗാനം ഇതിനോടകം ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു.

കഴിഞ്ഞ കുറെകാലത്തെ കഥ ഇങ്ങനെ നാടന്‍ടച്ചുള്ള പാട്ടുകളെ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ അതിനിടെ നല്ല മെലഡി ഗാനങ്ങള്‍ പാടിയ ഗായികമാരും ആഘോഷിക്കപ്പെട്ടു. ശ്രേയ ഘോഷാലിന്‍െറ നിരവധി ഗാനങ്ങള്‍ ആഘോഷിക്കപ്പെട്ടതിനിടയിലാണ് നമ്മുടെ നാട്ടില്‍നിന്നുതന്നെ മൃദുല വാര്യര്‍ ‘ലാലി...ലാലി...’ എന്ന താരാട്ടുപാട്ടുമായി ആസ്വാദകരുടെ മനംകവര്‍ന്നത്. 2007ല്‍ ‘ബിഗ്ബി’യിലൂടെയാണ് മൃദുല രംഗത്തത്തെിയതെങ്കിലും ഈ ഗാനമാണ് ഏറ്റവും കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തത്. ഈ ഗാനത്തിന് സംസ്ഥാന അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.  ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 912236  ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 786975 പതിവുപോലെ ചാനല്‍ പാട്ടുകാരികളില്‍ പലരും ആയിരങ്ങളുടെ മനംകവര്‍ന്നെങ്കിലും അതുവഴി സിനിമയിലത്തെി ആരും ജൂറിയുടെ ചര്‍ച്ചയായില്ല. ‘മംഗ്ളീഷി’ലെ ജ്യോത്സ്നയുടെ പാട്ടും ഇപ്പോള്‍ ചര്‍ച്ചയാവുന്നു. അതേസമയം, അടുക്കളപ്പാട്ടുകാരിയായിരുന്ന ചന്ദ്രലേഖ ലോകമെങ്ങുമുള്ള മലയാളികളുടെ ആരാധ്യയായതും സ്വപ്നംപോലെ സിനിമയില്‍ പാടിയതും ഈ കാലയളവിലാണ്.

അതേസമയം, എത്ര ഗായകരെ നാം ഇതിനിടെ ആഘോഷിച്ചു. പറയത്തക്ക ആരുമില്ല. നിരവധി ഗായകര്‍ വന്നുപോയി എന്നല്ലാതെ ആരും ആഘോഷിക്കപ്പെട്ടില്ല. ഗായകരെ നമ്മള്‍ ഒന്നടങ്കം അങ്ങനെ അവഗണിച്ചതാണോ? ഏതാനും ഹിറ്റ് ഗാനങ്ങള്‍ പാടി നജീം അര്‍ഷാദ് വീണ്ടും ശ്രദ്ധേയനായി എന്നതു മാത്രമാണ് എടുത്തുപറയേണ്ടത്. എന്നാല്‍, ശ്രീറാം എന്ന ഒരു പുതിയ ഗായകന്‍ ഉദയംചെയ്തു. തുടര്‍ന്ന് ലഭിച്ച ഏതാനും ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. തന്നെയുമല്ല, ഒരു ദശാബ്ദത്തിലേറെയായി ഒരു ഗായകനും അങ്ങനെ ആഘോഷിക്കപ്പെട്ടില്ല. ജാസി ഗിഫ്റ്റിനും മധു ബാലകൃഷ്ണനും ശേഷം എടുത്തുപറയാവുന്ന സാന്നിധ്യം നജീം അര്‍ഷാദിന്‍േറതായിരുന്നു. അത് സിനിമയിലൂടെയായിരുന്നില്ല, മറിച്ച് ഐഡിയ സ്റ്റാര്‍സിങ്ങറിലൂടെയായിരുന്നു. ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 786975 

അതേസമയം, ശങ്കര്‍ മഹാദേവന്‍, കാര്‍ത്തിക്, ഉദിത് നാരായണ്‍ തുടങ്ങിയ അന്യഭാഷാ ഗായകര്‍ക്ക് നമ്മുടെ സ്വന്തം പാട്ടുകാരെക്കാള്‍ സ്വീകാര്യത ലഭിച്ചു. സംസ്ഥാന അവാര്‍ഡ് നേടിയ സുദീപിനും അങ്ങനെയൊരു തരംഗമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyThu Aug 21, 2014 5:22 pm

JOB nannyi varunnundu....
Kure padunnundu ippol

Urumi song hit ayirunnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyThu Aug 21, 2014 5:30 pm

Binu wrote:
JOB nannyi varunnundu....
Kure padunnundu ippol

Urumi song hit ayirunnu

ഈ ചന്ദ്ര ലേഖക്ക് ആദ്യം കിട്ടിയ മാധ്യമ ശ്രദ്ധ ഇപ്പോള്‍ ഇല്ലെന്നു തോന്നുന്നു.... ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 783272 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyThu Aug 21, 2014 8:05 pm

Ammu wrote:
Binu wrote:
JOB nannyi varunnundu....
Kure padunnundu ippol

Urumi song hit ayirunnu

ഈ ചന്ദ്ര ലേഖക്ക് ആദ്യം കിട്ടിയ മാധ്യമ ശ്രദ്ധ    ഇപ്പോള്‍ ഇല്ലെന്നു തോന്നുന്നു.... ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 783272 
gayakarude kaaryathil sushikkichittilla....nilavaaarathinte karyathile ullooo  ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 352966 
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyFri Aug 22, 2014 2:24 am

Ammu wrote:
Binu wrote:
JOB nannyi varunnundu....
Kure padunnundu ippol

Urumi song hit ayirunnu

ഈ ചന്ദ്ര ലേഖക്ക് ആദ്യം കിട്ടിയ മാധ്യമ ശ്രദ്ധ    ഇപ്പോള്‍ ഇല്ലെന്നു തോന്നുന്നു.... ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 783272 

Mattullavarude pattu ketu padichu padunnathu pole alla swanthamayi oru paattu paadi avatharippukkunnathu

Aa alapanathil enthelum speciality undel pattm shradhikkapedum
Paadiya aalum

Music directorshariyalla enkil oru phalavum illa
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyFri Aug 22, 2014 11:17 am

Abhijit wrote:
Ammu wrote:


ഈ ചന്ദ്ര ലേഖക്ക് ആദ്യം കിട്ടിയ മാധ്യമ ശ്രദ്ധ    ഇപ്പോള്‍ ഇല്ലെന്നു തോന്നുന്നു.... ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 783272 
gayakarude kaaryathil sushikkichittilla....nilavaaarathinte karyathile ullooo  ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 352966 

 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 ഗായകര്‍ വളരെ ...പക്ഷെ നിലനില്‍ക്കുന്നവര്‍ വിരളം...അതാ കറന്റ് സിറ്റുവേഷന്‍  ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 808463 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 808463 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyFri Aug 22, 2014 11:21 am

Binu wrote:
Ammu wrote:


ഈ ചന്ദ്ര ലേഖക്ക് ആദ്യം കിട്ടിയ മാധ്യമ ശ്രദ്ധ    ഇപ്പോള്‍ ഇല്ലെന്നു തോന്നുന്നു.... ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 783272 

Mattullavarude pattu ketu padichu padunnathu pole alla swanthamayi oru paattu paadi avatharippukkunnathu

Aa alapanathil enthelum speciality undel pattm shradhikkapedum
Paadiya aalum

Music directorshariyalla enkil oru phalavum illa

വളരെ ശരിയാണ് ബിനുവേ...ചേച്ചി പാടി അനശ്വരമാക്കിയ രാജഹംസമേ പാടിയതിലും പ്രയാസം ആയിരിക്കും പുതിയ ഒരു പാട്ട് ചന്ദ്രലെഖക്ക് പഠിച്ചു പാടുവാന്‍...ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 .കഴിവ് തെളിയിച്ചാല്‍ രക്ഷപെടാം  ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 768717 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 768717 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyTue Sep 02, 2014 8:44 am

യഥാര്‍ത്ഥ കലാഘാതകര്‍ ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 719332

ടി.പി. ശാസ്‌തമംഗലം ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614

ഈ വര്‍ഷം ജൂണ്‍ 30 വരെ 82 മലയാള ചിത്രങ്ങളാണ്‌ ഔദ്യോഗിക കണക്കനുസരിച്ച്‌ പുറത്തുവന്നത്‌. അവയിലെല്ലാം കൂടി ഇരുന്നൂറിനും ഇരുന്നൂറ്റമ്പതിനും ഇടയ്‌ക്ക് ഗാനങ്ങള്‍ നാം കേട്ടു എന്നാണ്‌ ഒരു ഏകദേശ കണക്ക്‌. അക്കൂട്ടത്തില്‍ എത്ര പാട്ടുകളുണ്ട്‌ ഓര്‍ത്തുവയ്‌ക്കാനും വീണ്ടും മൂളാനും എന്നാലോചിക്കുമ്പോഴാണ്‌ സത്യത്തില്‍ നാം ഹതാശരാവുന്നത്‌.
ധാരാളം പാട്ടെഴുത്തുകാരും സംഗീതസംവിധായകരും ഗായകരും കടന്നുവന്നു. പുതുമുഖങ്ങള്‍ക്ക്‌ മുമ്പൊന്നുമില്ലാത്തവിധം അവസരങ്ങളും ലഭിച്ചു. പക്ഷേ പഴയവര്‍ക്കാകട്ടെ പുതിയവര്‍ക്കാകട്ടെ ബഹുഭൂരിപക്ഷം പേര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. ഗാനങ്ങളുടെ ഗ്രാഫ്‌ അനുദിനം താഴ്‌ന്നുകൊണ്ടേയിരിക്കുന്നു.

'മൈ ലൈഫ്‌ പാര്‍ട്ട്‌ണര്‍' എന്ന പേരില്‍ ഒരു ചിത്രം വന്നത്‌ എത്രപേര്‍ അറിഞ്ഞിട്ടുണ്ടാവും? അതിലുമുണ്ട്‌ രണ്ടു ഗാനങ്ങള്‍. 2012-ല്‍ പ്രദര്‍ശനത്തിനെത്തിയ 'എം.എല്‍.എ. മണി പത്താംക്ലാസും ഗുസ്‌തിയും' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രാജേഷാണ്‌ ഈ പുതിയ ചിത്രത്തിന്റെയും ഗാനരചയിതാവ്‌. ഓര്‍മ്മ പുതുക്കാന്‍ വേണ്ടി രാജേഷിന്റെ ആദ്യഗാനത്തിന്റെ പല്ലവി ഇവിടെ കുറിക്കാം.

''ഇന്നലെ നേരത്തു പോയൊരു പെണ്ണിനെ
ഇന്നേരമായിട്ടും കാണാത്തതെന്തേ
അന്തി പുലര്‍ന്നു പുലര്‍കാലമായി
പൂവിലെത്തേനിനെത്തേടി വണ്ടെത്തി'' (സംഗീതവും ആലാപനവും കലാഭവന്‍മണി.) പുതിയ ചിത്രത്തിന്റെ സംഗീതസംവിധായകന്‍ സൂര്യനാരായണന്‍ ആണ്‌. ചെങ്ങന്നൂര്‍ സ്വദേശിയായ ഗിരീഷാണ്‌ സൂര്യനാരായണന്‍ എന്ന പേരില്‍ സംഗീതസംവിധായകനായി മാറിയത്‌. പെരുമാള്‍, ഹാപ്പി ദര്‍ബാര്‍ എന്നീ മലയാളചിത്രങ്ങള്‍ക്കു വേണ്ടിയും ശ്വേത എന്ന തമിഴ്‌ ചിത്രത്തിനു വേണ്ടിയും ചീര്‍പത്ര, ഭക്‌തപ്രഹ്‌ളാദ തുടങ്ങിയ തെലുങ്ക്‌ ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതമൊരുക്കിയത്‌ അദ്ദേഹമാണ്‌.
ടൈംസിന്റെ കൃഷ്‌ണാ ദ എറ്റേണല്‍, എച്ച്‌.എം.വി.യുടെ മോക്ഷ തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ക്കു വേണ്ടിയും അദ്ദേഹം സംഗീതമൊരുക്കി. പ്രമുഖ ഗുരുക്കന്മാരില്‍നിന്ന്‌ ശിക്ഷണവും നേടി. പക്ഷേ അതിന്റെ ഗുണമൊന്നും 'മൈ ലൈഫ്‌ പാര്‍ട്‌ണര്‍' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കു ലഭിച്ചില്ല.
ഴകാര പ്രേമം
ഈ ചിത്രത്തിലെ ആദ്യത്തെ ഗാനം സൂര്യനാരായണനും ഗായത്രിയും ചേര്‍ന്ന്‌ പാടിയതാണ്‌.
''മിഴികളില്‍ മഴയെഴുതുമീ പ്രണയമോ
മൊഴികളില്‍ ഇതള്‍ വിരിയുമീ നിമിഷമോ
മഴവില്ലുപോല്‍ അഴകോലുമാ നിറമേഴുമീ
നീയാണെന്‍ പ്രണയം''
ഗാനരചയിതാവായ രാജേഷിന്‌ മലയാള അക്ഷരമാലയിലെ ഏതാണ്ട്‌ അവസാന അക്ഷരമായ 'ഴ'യോട്‌ പ്രത്യേകിച്ചൊരു മമത. അതിന്റെ കാരണം വ്യക്‌തമല്ല. മിഴി, മഴ, എഴുതുക, മൊഴി, മഴവില്ല്‌, അഴക്‌, ഏഴ്‌ എന്നിങ്ങനെ ഏഴു വാക്കുകളേ കിണഞ്ഞു ശ്രമിച്ചിട്ടും അദ്ദേഹത്തിന്‌ പല്ലവിയില്‍ പ്രതിഷ്‌ഠിക്കാന്‍ കഴിഞ്ഞുള്ളൂ. ശബ്‌ദതാരാവലിയോ, മറ്റ്‌ മലയാള നിഘണ്ടുവോ അദ്ദേഹത്തിന്റെ പക്കലില്ലായിരുന്നുവെന്നു തോന്നുന്നു. ഉണ്ടായിരുന്നെങ്കില്‍ സര്‍വ്വപ്രയോഗങ്ങളും 'ഴമയ'മാക്കിയേനെ. ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 മകാരം മാത്യു എന്നൊരാളെ എനിക്കറിയാം. അദ്ദേഹം എന്തും മകാരത്തിലേ മൊഴിയൂ. അതുപോലെ ഴകാരം രാജേഷ്‌ ആകാനാണോ ഈ പാട്ടെഴുത്തുകാരന്റെ ശ്രമം?
ഈ നാലുവരികള്‍ എഴുതിക്കഴിഞ്ഞതിനു ശേഷം അര്‍ത്ഥം അദ്ദേഹം ചിന്തിച്ചോ എന്നു വ്യക്‌തമല്ല. മിഴികളില്‍ മഴയെഴുതുന്നതാണത്രെ പ്രണയം. ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614 പല്ലവിയുടെ ഒടുവില്‍ പറയുന്നു 'നീയാണെന്‍ പ്രണയം' എന്ന്‌. പ്രണയഗാനങ്ങള്‍ ചലച്ചിത്രങ്ങളില്‍നിന്ന്‌ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ്‌ എന്റെ വിനീതമായ പക്ഷം. അല്ലെങ്കില്‍ ഇപ്രകാരം കാടുകയറി എന്തു വങ്കത്തവും പ്രണയത്തിന്റെ പേരില്‍ എഴുന്നള്ളിക്കും. പ്രണയമെന്ന വികാരത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ അതു സഹിക്കാവുന്നതിനും അപ്പുറമാണ്‌. വെറുതെ നാലുവരികള്‍ എഴുതിയെന്നല്ലാതെ പ്രത്യേകിച്ച്‌ ഒരര്‍ത്ഥവും ഇവ ഉളവാക്കുന്നില്ല.

'വണ്മുകില്‍ച്ചേലുമായ്‌ വാണു നീ
ദൂരെ പൊന്‍നിറം ചൂടി വാ സന്ധ്യയില്‍
കാതരേ നിന്‍ കൊഞ്ചലില്‍ കാട്ടുമൈന മൂളിയോ
രാഗമായ്‌ നാദമായ്‌ നീ വരൂ''
ഞാന്‍ അത്ഭുതപ്പെട്ടു പോവുകയാണ്‌. ഇത്രയും മോശമായ വരികള്‍ ഒരാള്‍ക്ക്‌ എങ്ങനെ എഴുതാന്‍ മനസ്സ്‌ വരുന്നു? അറിഞ്ഞുകൂടാത്ത പണിക്ക്‌ പോകുമ്പോള്‍ ആരും ഒന്നാലോചിക്കണം. വെണ്‍മുകിലിന്റെ ചേലുമായി വാഴുന്ന നായികയെ പൊന്‍നിറം ചൂടി സന്ധ്യക്ക്‌ ദൂരെ വരാനാണ്‌ നായകന്റെ ക്ഷണം. ഏതു നായകനും തന്റെ അരികിലെത്താനേ നായികയോട്‌ ആവശ്യപ്പെടുകയുള്ളൂ. കഷ്‌ടം! എന്തെഴുതണമെന്ന്‌ അറിഞ്ഞുകൂടെങ്കില്‍ എന്താ ചെയ്യുക? പാവം നായിക. അവളുടെ ഗതികേടോര്‍ത്ത്‌ നമുക്ക്‌ സഹതപിക്കാം.
ഭയമുള്ളവള്‍, പാരവശ്യമുള്ളവള്‍, ചഞ്ചലയായവള്‍ എന്നൊക്കെയാണ്‌ കാതര എന്ന പദത്തിന്‌ അര്‍ത്ഥകല്‌പനകള്‍. അത്‌ സ്‌ത്രീലിംഗപദമാണെന്നു വ്യക്‌തം. ഇവിടെ നായികയാണ്‌ 'കാതരേ നിന്‍ കൊഞ്ചലില്‍...' എന്ന ഗാനഭാഗം പാടുന്നത്‌. അപ്പോള്‍ നായകനെ ഉദ്ദേശിച്ചാണ്‌ കാതരേ എന്ന സംബോധന എന്നുവരുന്നു. കാതരന്‍ എന്നാണ്‌ പുല്ലിംഗത്തില്‍ പ്രയോഗം. ആണിനെ പെണ്ണാക്കുന്ന പ്രക്രിയ വൈദ്യരംഗത്തു മാത്രമല്ല ഗാനരചനാരംഗത്തുമുണ്ടെന്ന്‌ തെളിയിക്കുകയാണ്‌ രാജേഷ്‌.
''ചില്ലിളം കാറ്റിലും മോഹമായ്‌
ആരും ചെല്ലിടും പാട്ടിലോ ലാസ്യമായ്‌
നോക്കിലും നിന്‍ വാക്കിലും സ്വപ്‌നമായ്‌ നീ എന്നിലോ
സിരകളില്‍ പ്രണയമായ്‌ നീ വരൂ''
എന്താണീ ചില്ലിളം കാറ്റ്‌? ഇളങ്കാറ്റിനെപ്പറ്റി നമുക്കറിയാം. ചില്ല്‌ സ്‌ഫടികമാണ്‌. അതും ഇളങ്കാറ്റും തമ്മില്‍ എങ്ങനെ ചേരും? മോരും മുതിരയും പോലെ നില്‍ക്കുന്ന പദങ്ങള്‍ ചേര്‍ത്തുവച്ച്‌ ഇതാ തന്റെ ഉദാത്തഗാനം എന്ന്‌ ഉദ്‌ഘോഷിക്കുകയാണല്ലോ ഓരോ ഗാനരചയിതാവും. പദങ്ങളെക്കുറിച്ച്‌ ഒരു ധാരണയുമില്ലാത്ത ഒരാള്‍ തൂലികയേന്തുന്നതിന്റെ അനൗചിത്യം അദ്ദേഹമോ മനസിലാക്കിയില്ല, ചിത്രത്തിന്റെ സംവിധായകനെങ്കിലും അറിയേണ്ടതല്ലെ? സാഹിത്യം തെല്ലും വശമില്ലാത്ത, സാങ്കേതികവശം മാത്രം അറിയാവുന്ന സംവിധായകരില്‍നിന്ന്‌ അങ്ങനെയൊരു നടപടി പ്രതീക്ഷിക്കാനാവാത്ത കാലമാണിത്‌. സര്‍വതും സഹിക്കുകതന്നെ.
രചനാവൈകല്യം
അരവിന്ദ്‌ വേണുഗോപാല്‍ പാടിയതാണ്‌ അടുത്ത ഗാനം. കഴിഞ്ഞ ഗാനത്തെ സംബന്ധിച്ചിടത്തോളം ആലാപനം ഭേദമാണ്‌. രചന പൂര്‍ണ്ണമായും സംഗീതം ഭാഗികമായുമാണ്‌ പരാജയപ്പെട്ടത്‌. ഈ ഗാനത്തിന്റെ ആലാപനവും പരാജയപ്പെട്ടത്തിന്റെ കൂട്ടത്തില്‍ പെടും. ആലാപനത്തിന്‌ തെല്ലും 'പ്ര?ഫഷണല്‍ ടച്ച്‌' ഇല്ല.
''നീ അകലെയാണോ നീ അരികിലാണോ
നീലക്കടല്‍പ്പോലെയോ ശാന്തമായ്‌
നീയെന്‍ നിലാപ്പൊയ്‌കയില്‍ താരമായ്‌
കൂടും തേടി നീയും പാടി രാവിന്റെ വാനമ്പാടി
എന്നും പ്രിയമെന്നില്‍ നീ ചേരുമോ
നീ അരികിലാണോ നീ അലകളാണോ...''
യഥാര്‍ത്ഥ കവി വാക്കുകളെ മെരുക്കിയെടുക്കും. ഇതിന്‌ ഏറ്റവും നല്ല ഉദാഹരണം ചങ്ങമ്പുഴയാണ്‌. ഗാനരചനാരംഗത്ത്‌ വയലാര്‍ രാമവര്‍മ്മയുടെ പേരു പറയാം. കവി പോയിട്ട്‌ ഭേദപ്പെട്ട ഗാനരചയിതാവു പോലുമല്ലാത്ത രാജേഷ്‌ ഇവിടെ പദങ്ങളെ പിച്ചിച്ചീന്തുന്നു. ഓരോ വാക്കിനും ശരീരമുണ്ട്‌, ആത്മാവുണ്ട്‌. അദ്ദേഹം രണ്ടിനെയും മുറിവേല്‍പ്പിക്കുന്നു.
'നീ' എവിടെയാണെന്ന്‌ രചയിതാവിന്‌ നിശ്‌ചയം പോരാ. ആ നിശ്‌ചയമില്ലായ്‌മയ്‌ക്ക് കാവ്യപരിവേഷം നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. പിന്നീടുള്ള വരികളൊന്നും ആദ്യ പാദത്തോട്‌ യോജിക്കുന്നവയല്ല. പല്ലവിക്കൊടുവില്‍ 'നീ അരികിലാണോ നീ അലകളാണോ' എന്ന ചോദ്യങ്ങള്‍ വേറെയും തൊടുക്കുന്നുണ്ട്‌ അദ്ദേഹം. നീ എന്ന ഏകവചനവുമായി അലകള്‍ എന്ന ബഹുവചനത്തെ ബന്ധിപ്പിക്കാന്‍ ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ പോലുമറിയാത്ത ഒരാള്‍ക്കേ സാധിക്കുകയുള്ളൂ. 'നീലക്കടല്‍ പോലെ ശാന്തമായ്‌' പോലെയുള്ള അബദ്ധങ്ങള്‍ ഗാനത്തില്‍ വേറെയുമുണ്ട്‌.
''നീയെവിടെ നിന്‍ നിഴലെവിടെ
നിന്നില്‍ കാലം നട്ടുവളര്‍ത്തിയ
നിശ്ശബ്‌ദ മോഹങ്ങളെവിടെ...?'' (ചിത്രം: ചിത്രമേള)
എന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനം രാജേഷ്‌ കേട്ടിട്ടുണ്ടോ? തമ്പിയുടെ ഗാനം കേള്‍ക്കുമ്പോള്‍ 'നീ' എവിടെയാണെന്ന ഉല്‍കണ്‌ഠ നമുക്കുണ്ടാവും. എന്നാല്‍ രാജേഷിന്റെ ഗാനം കേള്‍ക്കുമ്പോള്‍ അത്തരമൊരു വികാരം തോന്നുകയേയില്ല. വരികളുടെ രചനാവൈകല്യം കൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്‌. രചനയാണോ സംഗീതമാണോ ആലാപനമാണോ കൂടുതല്‍ മോശം എന്ന്‌ പറയാനാകാത്ത വിധം അവ തമ്മില്‍ മത്സരിക്കുകയാണ്‌.

''ദൂരെ വെയില്‍ വീണ വഴിയെ
സ്‌നേഹം മഴത്തുള്ളിപോലെ
ഞാനും കുളിരണിയുകയായ്‌
വേഗം മനമുണരുകയായ്‌
നീയും നിറമണിയുകയായ്‌ തേടുന്നു എന്‍ കനവില്‍
ഒന്നായ്‌ വന്നുചേരൂ എന്നും രാവില്‍ താരമായ്‌''
എന്റെ പേരമകന്‍ കളിക്കുമ്പോള്‍ ചില സമയത്ത്‌ തനിയെ പാട്ടുപാടുന്നതു കേള്‍ക്കാം. പാടുന്നതിന്‌ അര്‍ത്ഥമൊന്നും കാണുകയില്ല. വായില്‍ വരുന്നത്‌ പാട്ടാക്കി മാറ്റും അവന്‍. ആ നാലരവയസുകാരന്റെ ബാലചാപല്യം രാജേഷിന്റെ വരികളെക്കാള്‍ ഭേദമാണെന്നു ഞാന്‍ പറഞ്ഞാല്‍ എന്റെ പൗത്രനായതുകെണ്ട്‌ പുകഴ്‌ത്തുകയാണെന്ന്‌ ധരിക്കരുത്‌. യാഥാര്‍ത്ഥ്യം അതായതുകൊണ്ട്‌ രേഖപ്പെടുത്തുകയാണ്‌.
കഴിഞ്ഞ ഗാനത്തില്‍ മഴ പ്രണയമായെങ്കില്‍ ഈ പാട്ടില്‍ സ്‌നേഹം മഴത്തുള്ളിയായി മാറിയിരിക്കുന്നു. ആധുനിക ഗാനരചയിതാക്കളില്‍ പലരുടെയും ദൗര്‍ബല്യമാണ്‌ മഴ. ഇവര്‍ എത്രകാലത്തോളം മഴ നനയും? പദസ്വാധീനമാണ്‌ ഒരു കവിയുടെ കൈമുതല്‍. കവിയല്ലാത്തതുകൊണ്ടാകാം രാജേഷിന്റെ നിഘണ്ടു തീരെ ചെറുതാണ്‌. കീശനിഘണ്ടു (പോക്കറ്റ്‌ ഡിക്ഷണറി) എന്നു പറയാം.
''ഉള്ളില്‍ ഉണരുമൊരു മോഹം
തുള്ളും കിനാവിന്റെ കോണില്‍
മേഘമാരി പൊഴിയുകയായ്‌
മാരിവില്ല്‌ നനയുകയായ്‌
നീലവാനം വിടരുകയായ്‌
മനസ്സിലും നീ നിറയുകയായ്‌
ഈറക്കുഴല്‍ നാദം നമ്മില്‍ ചിന്തും രാഗമായ്‌''
എന്തെല്ലാം വിവരക്കേടുകളാണ്‌ രചയിതാവ്‌ കൂസലില്ലാതെ വിളമ്പിയിരിക്കുന്നതെന്ന്‌ നോക്കുക. കിനാവ്‌ തുള്ളുന്നു, ആ കിനാവിന്റെ കോണില്‍ ഉള്ളില്‍ ഉണരുന്ന മോഹം കടന്നുകയറുന്നു. ഇതു ശരിക്കും കടന്നുകയറ്റം തന്നെ! സഹൃദയരുടെ ആസ്വാദനനിലവാരത്തിനു മേലുള്ള കടന്നുകയറ്റം. മേഘമാരി പൊഴിയുന്നതിനും മഴവില്ല്‌ നനയുന്നതിനും നീലവാനം വിടരുന്നതിനും മറ്റും പുതുമയൊന്നുമില്ല. പ്രസ്‌താവങ്ങളായി അവ അധഃപതിച്ചു. കഴിഞ്ഞ ഗാനത്തില്‍ കടന്നുവന്ന വാക്കുകളില്‍ ചിലതെങ്കിലും (അതോ പ്രയോഗങ്ങളും) ഇതിലും സ്‌ഥാനംപിടിച്ചിട്ടുണ്ട്‌. ഉള്ളതുകൊണ്ട്‌ ഓണംപോലെ എന്ന ചൊല്ലില്‍ അഭയം തേടുകയാണോ ഈ ഗാനരചയിതാവ്‌?
ഈ ചിത്രത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ തയാറാകാത്തത്‌ നമ്മുടെ ഭാഗ്യം. അല്ലെങ്കില്‍ അവകൂടി നമ്മുടെ സമയത്തെയും ആസ്വാദനക്ഷമതയെയും അപഹരിച്ചേനെ. ഈ രണ്ടു പാട്ടുകളും ഒരു തവണ കേട്ടപ്പോള്‍ തന്നെ മുഷിച്ചില്‍ എന്താണെന്ന്‌ ഞാനറിഞ്ഞു. കളങ്കപ്പെട്ട എന്റെ മനസ്‌ ശുദ്ധമാകാന്‍ പി. ഭാസ്‌കരന്റെ 'കരയുന്നോ പുഴ ചിരിക്കുന്നോ' എന്ന ഗാനം നാലഞ്ചുതവണ ഞാന്‍ കേട്ടു.
ചലച്ചിത്രഗാന രചയിതാവ്‌ എന്ന ലേബലില്‍ ആയിരിക്കുമല്ലോ രാജേഷ്‌ അറിയപ്പെടുക. അതിന്‌ അദ്ദേഹത്തിന്‌ എന്ത്‌ അര്‍ഹതയാണുള്ളതെന്ന്‌ വായനക്കാര്‍ വിധിയെഴുതുക. കലാസൃഷ്‌ടി സഹൃദയരെ ആഹ്‌ളാദിപ്പിക്കാനായിരിക്കണം; ദ്രോഹിക്കാനുള്ളവയാകരുത്‌. ഇക്കാലത്ത്‌ ഗാനസ്രഷ്‌ടാക്കള്‍ നാം ആസ്വാദകരെ എങ്ങനെ അലോസരപ്പെടുത്താം എന്ന്‌ ആലോചിക്കുന്നവരാണ്‌.

അക്കൂട്ടത്തില്‍ ചില കണ്ണികള്‍ മാത്രമാണ്‌ രാജേഷും സൂര്യനാരായണനും അരവിന്ദ്‌ വേണുഗോപാലും. ഗാനങ്ങള്‍ എത്ര മോശമായാലും വേണ്ടില്ല അവ ഉള്‍പ്പെടുത്തി മാത്രമേ ചിത്രങ്ങള്‍ വെള്ളിത്തിരയിലെത്തിക്കൂ എന്ന്‌ ശഠിക്കുന്ന സംവിധായകരെയാണ്‌ കുറ്റപ്പെടുത്തേണ്ടത്‌. അവരാണ്‌ ശരിക്കും കലാഘാതകര്‍ എന്ന്‌ പറയാതെവയ്യ.

Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyTue Sep 02, 2014 8:46 am

ആലാപനത്തിലെ കോമാളിത്തം

ടി.പി. ശാസ്‌തമംഗലം

വളരെ സൂക്ഷിച്ച്‌ ഉപയോഗിക്കേണ്ട ഒന്നാണ്‌ വാക്ക്‌. വിധിന്യായത്തിലും സര്‍ക്കാര്‍ ഉത്തരവുകളിലും മറ്റും പദങ്ങള്‍ക്കുള്ള പ്രാധാന്യം പ്രത്യേകിച്ച്‌ എടുത്തു പറയേണ്ടതില്ലല്ലോ. അവയില്‍ ഒരു വാക്കിന്റെ സ്‌ഥാനം മാറിയാല്‍ അത്‌ തെറ്റായി വ്യാഖ്യാനിക്കപ്പെടാം. എഴുത്തുകാര്‍ പൊതുവെയും കവികള്‍ പ്രത്യേകിച്ചും പദങ്ങളെ മാനിക്കുന്നവരാണ്‌. അതുകൊണ്ടാണ്‌ കവി രണ്ടുവാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ മൂന്നാമതുണ്ടാകുന്നത്‌ മറ്റൊരു വാക്കല്ല നക്ഷത്രമാണ്‌ എന്നു പറയാറുള്ളത്‌.
നമ്മുടെ മാതൃഭാഷയോടും ഭാഷയിലെ പദങ്ങളോടും ഇത്രയേറെ അവഗണനയും നിന്ദയും കാട്ടുന്നവര്‍ മലയാള ചലച്ചിത്രകാരന്മാരെപ്പോലെ മറ്റാരും ഇല്ലെന്നു പറഞ്ഞാല്‍ ആരും നെറ്റി ചുളിച്ചിട്ടു കാര്യമില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്‌. മലയാളത്തെ മറന്ന്‌ ഇംഗ്ലീഷ്‌ പേരുകള്‍ക്കു പുറകെ പോകുന്ന പ്രവണതയെ താലോലിക്കുന്നവരെ ലക്ഷ്യമാക്കിയാണ്‌ മുഖ്യമായും ഞാനിതു പറഞ്ഞത്‌. എന്നാല്‍ മലയാളത്തില്‍ പേരിടുകയാണെന്ന്‌ വരുത്തിത്തീര്‍ത്ത്‌ 'നി.കൊ.ഞാ.ചാ' (നിന്നെയും കൊല്ലും ഞാനും ചാകും എന്നതിന്റെ ചുരുക്കെഴുത്ത്‌) എന്ന്‌ കണ്ടെത്തുന്നവരെക്കുറിച്ച്‌ എന്താണ്‌ രേഖപ്പെടുത്തേണ്ടത്‌? നാം മാതൃസ്‌ഥാനത്തു നിര്‍ത്തിയിരിക്കുന്ന മലയാളത്തെ അവഹേളിച്ചുകൊണ്ട്‌ ഇതാ മറ്റൊന്നുകൂടി ചിത്രനാമമായി കടന്നുവന്നിരിക്കുന്നു- 'കൂതറ.'

നാം സംസാരഭാഷയില്‍ പോലും ഉപയോഗിക്കാന്‍ മടിക്കുന്ന പദമാണത്‌. ലജ്‌ജയില്ലാത്തവള്‍, അലവലാതി എന്നീ അര്‍ത്ഥങ്ങളില്‍ കാതറ കൂതറ എന്ന്‌ ശകാരഭാഷയില്‍ പ്രയോഗിച്ചെന്നു വരും. കൂതറ എന്ന വാക്കിന്‌ നിന്ദ്യമായത്‌ എന്ന്‌ ശബ്‌ദതാരാവലിയില്‍ അര്‍ത്ഥം കൊടുത്തിട്ടുണ്ടെങ്കിലും വ്യാപകമായി അത്‌ ഉപയോഗിക്കാറില്ല. അത്തരമൊരു പദം തന്നെയാകണം തങ്ങളുടെ ചലച്ചിത്രത്തിന്റെ പേരെന്ന്‌ കണ്ടെത്തിയവരുടെ മാനസികാവസ്‌ഥയോട്‌ എങ്ങനെ യോജിക്കാനാണ്‌?

മോഷണമുതല്‍

ഇത്തരമൊരു പേരോടുകൂടി വന്ന ചിത്രത്തിലെ പാട്ടുകള്‍ എങ്ങനെയിരിക്കും? അതു കണ്ടെത്താനുള്ള ശ്രമമാണ്‌ പതിവുപോലെ ഈ ലേഖകന്‍ നടത്തുന്നത്‌. ജോസഫ്‌ വിജീഷ്‌ എന്ന നവാഗതന്റെ ഗാനം നമുക്ക്‌ ആദ്യം ശ്രദ്ധിക്കാം. അദ്ദേഹത്തിന്റെ വരികള്‍ക്ക്‌ തകര ബാന്റാണ്‌ സംഗീതം കൊടുത്തിരിക്കുന്നത്‌. ജയിംസ്‌ തകര, എന്‍.എല്‍.ജി. സിബി എന്നിവര്‍ ചേര്‍ന്ന്‌ പാടിയിരിക്കുന്നു.
''എല്ലാവര്‍ക്കും തിമിരം
എല്ലാവര്‍ക്കും തിമിരം
എല്ലാരും ചൊല്ലണ്‌ നന്നാവൂല്ല
ഈ ജന്മം മോന്‍ രക്ഷപ്പെടൂല്ല
കാറ്റത്തു പാറിപ്പറക്കും പട്ടം ഞാന്‍
മാനത്തുനിന്ന്‌ പൊട്ടിവീണതാണേ
മാനത്തുനിന്ന്‌ കെട്ടിവിട്ടതാണേ
കാറ്റത്തു പാറിപ്പറക്കും പട്ടം ഞാന്‍
ജീവിക്കൂ ജീവിക്കൂ ജീവിക്കാനനുവദിക്കൂ
നാളെയൊരു സ്വപ്‌നം മാത്രം
ഇന്നാണ്‌ ജീവിതം
ജീവിക്കൂ ജീവിക്കൂ ജീവിക്കാനനുവദിക്കൂ
കൂതറ... കൂതറ.. ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 44121
ഇവര്‍ കൂതറ... ഇവര്‍ കൂതറ
ജീവിക്കൂ ജീവിക്കൂ ജീവിക്കാനനുവദിക്കൂ
ജീവിക്കൂ ജീവിക്കൂ ജീവിക്കാനനുവദിക്കൂ''
ഈ ഗാനം കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട കേട്ടോ? അദ്ദേഹത്തിന്റെ 'കണ്ണട' എന്ന കവിത ഏറെ പ്രശസ്‌തമാണല്ലോ. അതിന്റെ തുടക്കമിങ്ങനെ:
''എല്ലാവര്‍ക്കും തിമിരം- നമ്മള്‍-
ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്‌ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം''
കേട്ടും ചൊല്ലിയും പതിഞ്ഞ വരികള്‍ അനുകരിച്ചുകൊണ്ട്‌ ഗാനം ചമയ്‌ക്കാന്‍ ജോസഫ്‌ വിജീഷിന്‌ തെല്ലും സങ്കോചമുണ്ടായില്ല. കന്നിരചന തന്നെ മോഷണമുതലാകട്ടെ എന്ന്‌ തീര്‍ച്ചപ്പെടുത്തിയ അദ്ദേഹത്തെ നമിക്കണം. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ അടിച്ചുമാറ്റിയതുകൊണ്ട്‌ ജോസഫ്‌ വിജീഷിന്റെ ഗാനത്തിന്‌ എന്തെങ്കിലും പ്രയോജനമുണ്ടായോ? അതുമില്ല. പറയാന്‍ പാടില്ല. എങ്കിലും പറയാതെ വയ്യ. കുറെ കൂതറ വരികള്‍ എഴുതിവച്ചാല്‍ അത്‌ ഗാനമാകുമോ?
'ഇന്നലെയെന്നത്‌ പൊയ്‌ക്കഴിഞ്ഞു. നാളെ വരാനിരിക്കുന്നതേയുള്ളൂ. ഇന്നാണ്‌ മുമ്പിലുള്ളത്‌. അതിനെ ആസ്വദിക്കുക' എന്ന മട്ടിലുള്ള ചില വരികള്‍ മുമ്പ്‌ വായിച്ചത്‌ ഓര്‍ക്കുന്നു. (ആരാണ്‌ രചയിതാവെന്ന്‌ നിശ്‌ചയം പോരാ. ടാഗൂര്‍ ആണെന്ന്‌ മനസ്‌ പറയുന്നു.) ഇവയുടെ മാറ്റൊലിയാണ്‌,
''നാളെയൊരു സ്വപ്‌നം മാത്രം
ഇന്നാണ്‌ ജീവിതം'' എന്ന വരികള്‍. 'എല്ലാവര്‍ക്കും തിമിരം' എന്ന കാവ്യശകലം അതേപടി അടര്‍ത്തിമാറ്റി സ്വന്തം വരികളാക്കി ഉപയോഗിക്കാന്‍ ഉളുപ്പില്ലാത്ത ജോസഫ്‌ വിജീഷിനാണോ ആശയാപഹരണത്തിന്‌ മടി? ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ പിന്നെ അദ്ദേഹത്തിന്റെ ഗാനത്തില്‍ എന്തുണ്ട്‌?
''എല്ലാരും ചൊല്ലണ്‌ നന്നാവൂല്ല
ഈ ജന്മം മോന്‍ രക്ഷപ്പെടൂല്ല'' എന്ന മട്ടിലുള്ള ചില വരികള്‍. ഈ ഈരടിയുടെ (എന്ന്‌ പറയാനാവുമോ?) തുടക്കം പി.ഭാസ്‌കരന്റെ പ്രയോഗം ('നീലക്കുയിലി'ലെ എല്ലാരും ചൊല്ലണ്‌ എന്ന ഗാനം) 'മാനത്തുനിന്ന്‌ പൊട്ടിവീണതാണേ' എന്ന വരി വടക്കന്‍ പാട്ടില്‍ കേട്ട പ്രയോഗം, 'കാറ്റത്ത്‌ പാറിപ്പറക്കും പട്ടം ഞാന്‍' എന്ന വരി ശ്രീകുമാരന്‍ തമ്പിയുടെ അതേ ഈരടിയുടെ നഗ്നാനുകരണം. (''ഭഗവാന്‍ പറത്താന്‍ കെട്ടിയ പട്ടം ഭൂമിയില്‍ ഞാനായലയുന്നു''- ശ്രീകുമാരന്‍ തമ്പി; ആദ്യ പാഠം.) ഇത്രയേറെ തൊണ്ടിമുതലുകള്‍ കൈവശമുണ്ടായിരുന്നിട്ടും ജോസഫ്‌ വിജീഷിന്‌ നിര്‍ലജ്‌ജം ചിലര്‍ വിരിച്ചുകൊടുത്തു ഗാനരചനയിലേക്ക്‌ നടന്നുകയറാനുള്ള പട്ട്‌ പരവതാനി. ഈ രചയിതാവ്‌ അതിലൂടെ എന്നല്ല കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ പോലും നടക്കാന്‍ അര്‍ഹനല്ല എന്ന ഞാന്‍ പറയേണ്ടതുണ്ടോ?
വിടുവായത്തം
ഇനിയും ഈ ചിത്രത്തില്‍ രണ്ടു ഗാനങ്ങള്‍ കൂടിയുണ്ട്‌. രണ്ടും എഴുതിയത്‌ ബി.കെ. ഹരിനാരായണന്‍. സംഗീതം ഗോപിസുന്ദര്‍. അവയിലൊന്ന്‌ ഗോപിസുന്ദറും റീത്ത ത്യാഗരാജനും ചേര്‍ന്ന്‌ പാടിയിരിക്കുന്നു.
''കണ്ണെത്താ ദൂരെ ചെന്നെത്തും നാളെ
ഇന്നിന്റെ തേരില്‍ നാം സഞ്ചരിക്കെ
പൂവെല്ലാം വാടും കാലങ്ങള്‍ മാറിപ്പോകും
ബൈബൈ ബൈബൈ പറഞ്ഞുപോകാന്‍
നേരമായി... കാണാം
ബൈബൈ ബൈബൈ പറഞ്ഞിടാമിനി
നേരമായി... പോകാം
ഓരോ കോണില്‍നിന്ന്‌ വന്നൂ നമ്മള്‍
ഏറെ നാളീ കൂടിലൊന്നായി ചേര്‍ന്നു''
മിക്ക പാട്ടെഴുത്തുകാരുടെയും മോശമായ രചനകളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ അവരുടെ നല്ല സൃഷ്‌ടികളെ കണ്ടില്ലെന്നു നടിച്ചതുമില്ല. രംഗം വിട്ട അവരെ വിലയിരുത്തേണ്ടി വരുമ്പോള്‍ ആ നല്ല സൃഷ്‌ടികള്‍ എനിക്ക്‌ തുണയേകുന്നു. ബി.കെ. ഹരിനാരായണന്‍ തൂലികയുന്താന്‍ തുടങ്ങിയിട്ട്‌ കുറെക്കാലമായി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, നാളിതുവരെ എനിക്ക്‌ അദ്ദേഹത്തെക്കുറിച്ച്‌ നല്ലത്‌ കുറിക്കാന്‍ ഇടവന്നിട്ടില്ല. വിടുവായത്തം ഗാനമാണെന്ന്‌ കരുതുന്ന ആളാണ്‌ അദ്ദേഹം. അതിന്റെ ന്യൂനത ആ തൂലികയില്‍ പിറക്കുന്ന പാട്ടുകള്‍ക്ക്‌ നന്നേയുണ്ട്‌.
ഗോപിസുന്ദറിനെ ഇക്കാലത്തെ മികച്ച സംഗീതസംവിധായകനായി അവരോധിക്കാന്‍ ചില കോണുകളില്‍നിന്ന്‌ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്‌. എനിക്കതില്‍ പരാതിയൊന്നുമില്ല. പക്ഷേ അദ്ദേഹം അതിന്‌ അര്‍ഹനാണോ എന്ന്‌ അക്കൂട്ടര്‍ ചിന്തിക്കുന്നേയില്ല എന്നതാണ്‌ എന്റെ പക്ഷം. അങ്ങനെ ചിന്തിക്കാത്തവര്‍ മുകളില്‍ പരാമര്‍ശിച്ച ഗാനമൊന്നു കേള്‍ക്കണം. ഇത്‌ ഗാനമാണോ എന്ന്‌ നാം അത്ഭുതപ്പെട്ട്‌ പോകും. ഗദ്യത്തില്‍ കാര്യം പറയുമ്പോലെ എന്തൊക്കെയോ പുലമ്പുന്നു. വരികള്‍ക്ക്‌ ജീവന്‍ നല്‍കുന്നതാവണം സംഗീതം. മരണശയ്യയില്‍ കിടക്കുന്ന രോഗിണിയായ ഗാനാംഗന അവശതയോടെ അവ്യക്‌തമായി ചിലതെല്ലാം ഉരിയാടുന്ന പ്രതീതിയുളവാക്കുന്നു ഗാനം കേള്‍ക്കുമ്പോള്‍.
രചനയും സംഗീതവും എത്ര മോശമാണോ അവയെ കടത്തിവെട്ടുന്നതാണ്‌ ഈ ഗാനത്തിന്റെ ആലാപനം. മൂക്കില്‍ പിടിച്ച്‌ പാടിയാല്‍ എങ്ങനെയിരിക്കും? അതുപോലെയാണ്‌ റീത്ത ത്യാഗരാജന്‍ പാടിയിരിക്കുന്നത്‌. ശബ്‌ദശുദ്ധി തിരിച്ചറിയാന്‍ വയ്യാത്ത വിധം അത്രയ്‌ക്ക് വികലമായിപ്പോയി ആലാപനം. ഗോപിസുന്ദറിന്റെ ഭാഗം പാടിയിരിക്കുന്നതും തഥൈവ എന്നേ പറയേണ്ടൂ.
അടുത്ത ഗാനം പാടിയിരിക്കുന്നത്‌ ജയന്‍ വര്‍മ്മയാണ്‌. കള്ളത്തൊണ്ടയില്‍ പാടിയിരിക്കുകയാണ്‌ അദ്ദേഹം. ഒരുപക്ഷേ അത്തരത്തില്‍ പാടണമെന്നത്‌ സംഗീതസംവിധായകന്റെ നിര്‍ദ്ദേശമാകാം. എന്തു കോമാളിത്തവും ആലാപനത്തില്‍ കൊണ്ടുവരാന്‍ കച്ചകെട്ടിയിറങ്ങിയ ഗാതാക്കള്‍ നിരനിരയായി നില്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെത്തന്നെ സംഭവിക്കും.
''എന്താ എങ്ങനാ ചോദ്യമൊന്നും വേണ്ടാ
എന്താണേലും കാര്യമില്ലാ
ഓന്തിന്‍പോലെ മാറിടേണ്ട മോനേ
കാന്തം പോലെ ഒട്ടിടേണ്ടാ
കാലം പായുന്നു ലോറിപോലെ
ഊരാതെ ചാടിക്കേറി വാ നീ വീഴാതെ
വീണാല്‍ വീണേടം വിഷ്‌ണുലോകം
ഈ നമ്മള്‍ ചാകുമ്പോഴും
ചമഞ്ഞേ കിടക്കാന്‍ വരം താ പൊന്നീശോ
പിന്നെല്ലാം സുല്ലാ ചുമ്മാതെ''
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 'ഇതാ ഇവിടെ വരെ' എന്ന ചിത്രം കണ്ടിരിക്കുമ്പോള്‍ പി. മാധുരി ''എന്തോ ഏതോ എങ്ങനെയോ'' എന്ന്‌ പാടിത്തുടങ്ങിയതുകേട്ട്‌ അത്‌ ഗദ്യമല്ലേ എന്ന്‌ ആലോചിച്ച്‌ വ്യാകുലപ്പെട്ടത്‌ ഓര്‍മ്മയുണ്ടെനിക്ക്‌.
''എന്തോ ഏതോ എങ്ങനെയോ
എന്റെ മനസിലൊരാലസ്യം
വല്ലാത്ത മധുരാലസ്യം'' എന്ന പല്ലവിയും
''പൂവെന്നു പറയാനും വയ്യ- കൂര്‍ത്ത
മുള്ളെന്നു പറയാനും വയ്യ
പിടികിട്ടാത്തൊരു മൃദുലവികാരത്തില്‍
പിടയുകയാണെന്റെ ദേഹം
കുളിര്‍കോരി നില്‍ക്കുമെന്‍ ദേഹം'' എന്ന അനുപല്ലവിയും കൂടി കേട്ടപ്പോഴാണ്‌ യൂസഫലി കേച്ചേരി എഴുതിയ വരികളുടെ പൊരുള്‍ എനിക്ക്‌ പിടികിട്ടിയത്‌. അതോടെ എന്റെ ഇഷ്‌ടഗാനമായി അതു മാറുകയും ചെയ്‌തു. ''ഹായ്‌... ഹായ്‌... ഹായ്‌'' എന്ന ഹമ്മിങ്ങുവഴി കുളിര്‍ കോരുന്നതിന്റെ അനുഭൂതി ഗാനത്തിലേക്ക്‌ കൊണ്ടുവരാന്‍ സംഗീതസംവിധായകനായ ജി. ദേവരാജന്‌ കഴിയുകയും ചെയ്‌തു.
ഈ പാട്ടിന്റെ അടുത്തെങ്ങാനുമെത്തുമോ ബി.കെ. ഹരിനാരായണനും ഗോപിസുന്ദറും ചേര്‍ന്ന്‌ പടച്ചുവിട്ട ഈ ഗാനാഭാസം? തങ്ങള്‍ ഇഷ്‌ടമുള്ളതു സൃഷ്‌ടിക്കും. അതിനെക്കുറിച്ച്‌ 'എന്താ എങ്ങനാ' എന്ന ചോദ്യമൊന്നും വേണ്ട, എന്താണേലും കാര്യമൊന്നുമില്ല. ബാക്കി ഉത്തരം ജോസഫ്‌ വിജീഷിന്റെ വരികളിലുണ്ട്‌:
''എല്ലാരും ചൊല്ലണ്‌ നന്നാവൂല്ല
ഈ ജന്മം മോന്‍ രക്ഷപ്പെടൂല്ല''
ഇതൊക്കെ കേള്‍ക്കുമ്പോള്‍ നാം അറിയാതെ പറഞ്ഞുപോകുന്നു: 'കൂതറ ഗാനങ്ങള്‍!' ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyTue Sep 02, 2014 10:44 am

ee songsine ingae vimarshikenda kaaryam undenne thonunilla..oru lakshya bodhavumillathe sakala alambukalum kaanich karangi nadakunna 3 cheruppakarude kathayane *****..angane nadakkunnavar vrithavum kaakaliyum oppich paatezhuthi cinimayil paadunnathai abhinayikkanam ennu parayunnathe nadakkana kaaryamalla... ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614
Back to top Go down
parutty
Forum Boss
Forum Boss
parutty



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyTue Sep 02, 2014 11:06 am

ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 12:17 pm

പുതുതലമുറയില്‍ ഉള്‍പ്പെട്ട കുറെ സംഗീതസംവിധായകരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട്‌ ഒരു സംഗീതനിശ ഈയിടെ കോഴിക്കോട്‌ സംഘടിപ്പിക്കുകയുണ്ടായി. ഗാനമേള പുരോഗമിച്ചപ്പോള്‍ കോരിച്ചൊരിയുന്ന മഴ. സംഗീതം ദൈവിക കലയല്ലേ? ആ ഗാനങ്ങള്‍ പ്രകൃതിക്കുപോലും പിടിച്ചില്ല. പ്രകൃതിദേവി കണ്ണീരൊഴുക്കി പ്രതിഷേധിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും ആധുനിക സംഗീതസംവിധായകര്‍ തങ്ങളുടെ സൃഷ്‌ടികള്‍ ഉദാത്തമാണെന്ന ഭാവത്തില്‍ പെരുമാറുന്നതു കാണുമ്പോഴാണ്‌ നമുക്കവരോട്‌ കലാകാരന്മാര്‍ എന്ന നിലയില്‍ ബഹുമാനക്കുറവ്‌ തോന്നുന്നത്‌.ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614


'വില്ലാളിവീരന്‍' എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതാന്‍ തൂലികയേന്തിയവരോടും സംഗീതം നല്‍കിയ വ്യക്‌തിയോടും പാടിയവരോടും നമുക്ക്‌ തോന്നുന്ന വികാരവും ഇതുതന്നെയാണ്‌. മൂന്ന്‌ ഗാനരചയിതാക്കളാണ്‌- മുരുകന്‍ കാട്ടാക്കട, റഫീഖ്‌ അഹമ്മദ്‌, ബി.കെ. ഹരിനാരായണന്‍- ഈ പടത്തിന്‌ ഗാനരചന നിര്‍വഹിച്ചത്‌. എസ്‌.എ. രാജ്‌കുമാര്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. കാര്‍ത്തിക്‌, റിമിടോമി, വിജയ്‌ യേശുദാസ്‌, ശ്വേത, രഞ്‌ജിത്ത്‌ ഗോവിന്ദ്‌, ജ്യോത്സന എന്നിവരും സംഗീത സംവിധായകനായ എസ്‌.എ. രാജ്‌കുമാറും അവ പാടിയിരിക്കുന്നു.

വെള്ളിവാല്‍ക്കണ്ണ്‌

കവികളായി പേരെടുത്തവര്‍ പോലും ഗാനരചനാരംഗത്ത്‌ എത്തുമ്പോള്‍ കൈ കുഴഞ്ഞുപോകുന്ന ദയനീയമായ അവസ്‌ഥയാണ്‌ ഇന്നു കണ്ടുവരുന്നത്‌.
ഇതാ മുരുകന്‍ കാട്ടാക്കട എഴുതിയ ഗാനം.
''സിന്‍ഡ്രല്ലാ ചന്തമേ ശിങ്കാരത്തേന്‍ കിണ്ണമേ
വെള്ളിവാല്‍ക്കണ്ണിലെ കള്ളന്‍ ഞാനല്ലേ
കണ്ണിലെന്‍ കണ്ണിലെ കണ്ണിന്‍ കണ്ണിന്നുള്ളിലെ
കന്നിമാങ്കൊമ്പിലെ കള്ളന്‍ നീയല്ലേ
പണ്ടത്തെ പാട്ടും പാടി പാടം കേറിപ്പോരാം
മുന്നാഴിപ്പൂവും താലിപ്പൊന്നും മേളം കൂടാം
എന്റെ നെഞ്ചിനുള്ളില്‍ കൂടും കൂട്ടി കൂടെപ്പോരില്ലേ
ഹേയ്‌ ഹരിത തരുണി ബാലേ
ലാ ലസിത ഹസിത ശീലേ
ഏയ്‌ സ്‌മരുതി സതതി മായാവിലോലേ
സിന്‍ഡ്രല്ലാ... സിന്‍ഡ്രല്ലാ... സിന്‍ഡ്രല്ലാ ചന്തമേ''
ഒരു യക്ഷിക്കഥയിലെ നായികയാണ്‌ സിന്‍ഡ്രല്ല. (ശരിയായ ഉച്ചാരണം സിന്‍ഡെറലാ എന്നാണ്‌.) സകലരാലും വെറുക്കപ്പെട്ട്‌ ഒരു വീട്ടുപരിചാരികയായി കഠോര യാതനകള്‍ അനുഭവിച്ച അവള്‍ ഒടുവില്‍ ഒരു രാജകുമാരിയായി രൂപാന്തരപ്പെട്ട്‌ തന്നോട്‌ ക്രൂരമായി പെരുമാറിയവരുടെയെല്ലാം അസൂയയ്‌ക്കും ഭീതിക്കും പാത്രീഭവിച്ചതായി ഒരു പഴയ ധാത്രീ കഥയില്‍ പറയുന്നുണ്ട്‌.
അങ്ങനെയുള്ള ഒരാളിന്റെ ചന്തം (ചന്തമുണ്ടെങ്കില്‍ തന്നെ) നായികയ്‌ക്കുണ്ട്‌ എന്നു പറയുന്നതിന്റെ അനൗചിത്യം മുരുകന്‍ കാട്ടാക്കട ചിന്തിച്ചില്ലെങ്കിലും നമുക്ക്‌ ആലോചിക്കാതെ വയ്യ. പഴയ കഥയിലെ നായികമാരുമായി തന്റെ നായികയെ സാദൃശ്യം കല്‌പിക്കുന്നത്‌ ഇതാദ്യമൊന്നുമല്ല.
''യവനസുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലികപ്പൂവുകള്‍...''
(ചിത്രം: പേള്‍വ്യൂ) എന്ന്‌ വയലാര്‍ രാമവര്‍മ്മ എഴുതുമ്പോള്‍ ഗ്രീക്ക്‌ ഇതിഹാസമനുസരിച്ച്‌ സ്‌ത്രീകളില്‍ ഏറ്റവും സുന്ദരിയായ ഹെലനെയാണ്‌ ഉദ്ദേശിച്ചത്‌ എന്ന്‌ നമുക്കു വ്യക്‌തമാകുന്നു. സിയൂസിന്റെയും ലെഡായുടെയും ആ പുത്രിയെക്കുറിച്ച്‌ നമുക്ക്‌ ഓര്‍ക്കാന്‍ അവസരമൊരുക്കിത്തന്നു വയലാര്‍. (ഓര്‍ക്കുക, അദ്ദേഹം ഗ്രീക്ക്‌കഥയിലെ ഏതെങ്കിലും യക്ഷിയെയല്ല കൂട്ടുപിടിച്ചത്‌!) 'ശിങ്കാരത്തേന്‍ കിണ്ണമേ' പോലെയുള്ള പ്രയോഗങ്ങള്‍ക്ക്‌ പൈങ്കിളി സ്വഭാവമാണുള്ളതെന്ന്‌ ഞാന്‍ പ്രത്യേകിച്ച്‌ രേഖപ്പെടുത്തണോ? വെള്ളിക്കണ്ണുള്ളവളാണോ സിന്‍ഡ്രല്ല? ആണെങ്കില്‍പോലും വെള്ളിവാല്‍ക്കണ്ണ്‌ കുറച്ചു കടന്ന പ്രയോഗമായിപ്പോയി.
വാല്‍ക്കണ്ണിനെക്കുറിച്ച്‌ പല കവികളും പാടിയിട്ടുണ്ട്‌. അതിനാല്‍ ഇരിക്കട്ടെ തന്റെ വക പുതുമ കലര്‍ന്ന ഒരു പ്രയോഗം എന്ന മട്ടിലാണ്‌ മുരുകന്‍ കാട്ടാക്കട വെള്ളിവാല്‍ക്കണ്ണ്‌ എന്നെഴുതിയത്‌.
സത്യം പറയട്ടെ, ''കണ്ണിലെന്‍ കണ്ണിലെ കണ്ണിന്‍ കണ്ണിനുള്ളിലെ'' എന്ന വരിയുടെ പൊരുള്‍ പിടികിട്ടാതെ വിഷമിക്കുകയാണ്‌ ഞാന്‍. നായികയ്‌ക്ക് നാലു കണ്ണുകളുണ്ടോ? പാവം നായകന്‍! അയാള്‍ ചാകാന്‍ വേണ്ടിയാണോ എന്തോ കന്നിമാങ്കൊമ്പില്‍ കയറിയിരിക്കുന്നു. അര്‍ത്ഥം വേണ്ട, ഔചിത്യം വേണ്ട, കേള്‍വിക്കാര്‍ ചിന്തിച്ചാല്‍ എന്താണ്‌ ഉരുത്തിരിയുന്നതെന്ന ബോധവും വേണ്ട- തൂലികയില്‍ വരുന്നതെന്തും കടലാസിലേക്ക്‌ ഛര്‍ദ്ദിക്കുകതന്നെ! ഈ ഗാനത്തിലെ മിക്ക വരികളും അത്തരത്തിലുള്ളതാണ്‌.
ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 12:20 pm

വെട്ടും തിരുത്തും

'പെരുച്ചാഴി' എന്ന്‌ ചിത്രത്തിന്‌ പേരിട്ടതുകൊണ്ടാവാം ആ വാക്ക്‌ കൂടെക്കൂടെ ആവര്‍ത്തിക്കുന്ന ഒരു ഗാനമുണ്ട്‌. രാജീവ്‌ നായര്‍ എഴുതിയ വരികള്‍ പാടിയത്‌ കാര്‍ത്തിക്കും സംഘവുമാണ്‌.
'അടിച്ചുപൊളിക്കാം പെരുച്ചാഴി
കലക്കിമറിക്കാം പെരുച്ചാഴി
കുതിച്ചുപറക്കാം പെരുച്ചാഴി
പെരു... പെരു... പെരു... പെരുച്ചാഴി
എതിരുനിന്നാല്‍ പെരുച്ചാഴി
ഭസ്‌മമാകും പെരുച്ചാഴി
പൊരുതി ജയിക്കാം പെരുച്ചാഴി
പൊരുതാം മാറ്റൊലി കാറ്റുമായ്‌ ഉയരെ ഉയരാം
പലനാള്‍ പോറ്റിയ സ്വപ്‌നമേ തുണ വാ'
ഇതെല്ലാം പെരുച്ചാഴിക്ക്‌ യോജിക്കുന്ന പ്രയോഗങ്ങളാണോ എന്നൊന്നും രചയിതാവ്‌ ചിന്തിച്ചില്ല. അറോറ സൃഷ്‌ടിച്ച ഈണത്തിനനുസൃതമായി എന്തൊക്കെയോ എഴുതിക്കൂട്ടി. സ്വാഭാവികമായും അതു പാട്ടായി വന്നു.
'പെരു എന്ന പദം നാലുതവണ ആവര്‍ത്തിക്കുന്നത്‌ അതിന്‌ ഉദാഹരണമാണ്‌. തുരപ്പന്‍, പന്നിയെലി എന്നൊക്കെ പറയുന്ന പെരുച്ചാഴിക്ക്‌ രചയിതാവ്‌ കൊടുത്ത പരിവേഷം ചിത്രത്തിന്‌ അനിവാര്യമായിരിക്കാം. എങ്കിലും ഔചിത്യത്തിന്‌ കൂടി അദ്ദേഹം അല്‌പം വിലകല്‍പ്പിക്കണമായിരുന്നു.

എതിരുനിന്നാല്‍ ഭസ്‌മമാക്കുന്നതാണ്‌ പെരുച്ചാഴി എന്നാണ്‌ അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചതെന്നു തോന്നുന്നു. പക്ഷേ എഴുതി വന്നപ്പോള്‍ പെരുച്ചാഴി സ്വയം ഭസ്‌മമാകുന്ന വിധത്തിലായിപ്പോയി. അതോടെ മറ്റു വരികളിലൂടെ പെരുച്ചാഴിക്ക്‌ ആര്‍ജ്‌ജിച്ച മിടുക്ക്‌ ചോര്‍ന്നു. മലപോലെ വന്നത്‌ എലിപോലെ പോയി എന്നു പറയാറില്ലെ? അതിനെ ചുവടുപിടിച്ച്‌ പെരുച്ചാഴി പോലെ വന്നത്‌ എലിപോലെ പോയി എന്ന്‌ നമുക്കു പറയേണ്ടി വരും. ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958
പെരുച്ചാഴി നമ്മുടെ കൃഷിയുള്‍പ്പെടെ പലതും നശിപ്പിക്കുന്ന ജീവിയാണ്‌. 'പെരുച്ചാഴി' എന്ന്‌ പേരിട്ട ചിത്രത്തിലെ ഗാനങ്ങളും അപ്രകാരമാണെന്ന്‌ പറഞ്ഞുകൊള്ളട്ടെ. അവ നമ്മുടെ ഗാനസംസ്‌കൃതിയെത്തന്നെ ഉന്മൂലനം ചെയ്യുന്നു. ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 12:23 pm

ഓരോ പടമിറങ്ങുമ്പോഴും അതിലെ ഏതെങ്കിലുമൊരു ഗാനം അനുകരണമാണെന്ന്‌ വരുകയും തുടര്‍ന്ന്‌ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്യേണ്ട ഗതികേട്‌ ഏറ്റവും കുടുതലുണ്ടായിട്ടുള്ളത്‌ സംഗീതസംവിധായകന്‍ ഗോപിസുന്ദറിനാണെന്ന്‌ തോന്നുന്നു. ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958
'ബാംഗ്ലൂര്‍ ഡെയ്‌സി'ലെ കണ്ണും ചിമ്മി എന്ന ഗാനം പ്രശസ്‌ത കനേഡിയന്‍ റോക്ക്‌ സംഗീതജ്‌ഞനായ ബ്രയന്‍ ആദംസ്‌ 1985-ല്‍ ഇറക്കിയ 'റക്ക്‌ലസ്‌' എന്ന ആല്‍ബത്തിലെ 'സമ്മര്‍ ഓഫ്‌ 69' എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്ന വിമര്‍ശനത്തിനെതിരെയാണ്‌ അദ്ദേഹത്തിന്‌ ഏറ്റവും ഒടുവിലായി മറുപടി പറയേണ്ടി വന്നത്‌.

ചിത്രത്തിലെ രംഗത്തിന്‌ ഗൃഹാതുരത്വം സൃഷ്‌ടിക്കാന്‍ ഉള്‍പ്പെടുത്തിയതാണെന്നും താന്‍ കേട്ടുവളര്‍ന്ന റോക്ക്‌ മ്യൂസിക്ക്‌ ഗണത്തില്‍ പെട്ടതാണെന്നും മറ്റും ഗോപിസുന്ദര്‍ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ 'എന്നെക്കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ?' എന്ന മട്ടില്‍ പച്ചപ്പരമാര്‍ത്ഥിയെപ്പോലെ സംസാരിക്കുകയാണെന്ന്‌ വ്യക്‌തം. ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 44121 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 44121
ഇങ്ങനെ അനുകരണത്തിനും അപഹരണത്തിനും തുനിഞ്ഞിട്ടും ഇക്കൂട്ടരുടെ പാട്ടുകള്‍ക്ക്‌ ആയുസ്‌ തീരെയില്ല എന്നതത്രെ മറ്റൊരു യാഥാര്‍ത്ഥ്യം. മൗലികമായി സൃഷ്‌ടിക്കാത്തതൊന്നും നിലനില്‍ക്കില്ല. ജി. ദേവരാജന്‍ എന്ന സംഗീതസംവിധായകന്റെ പേര്‌ ആസ്വാദകര്‍ തങ്കലിപിയാല്‍ ഉള്ളില്‍ കൊത്തിവച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ മഹത്വമാണ്‌.
കാലം ചെല്ലുന്തോറും അവയ്‌ക്ക് മാറ്റുകൂടുന്നു. ഇക്കാലത്തിറങ്ങുന്ന ഏതു പാട്ടുണ്ട്‌ അത്തരത്തില്‍ നിത്യവിസ്‌മയമുണര്‍ത്തുന്നതായി? ഒരു ഈണം ചൂണ്ടുമ്പോള്‍ അതു മറ്റുള്ളവര്‍ കണ്ടുപിടിച്ചാല്‍ നിരത്താനുള്ള ന്യായോക്‌തികള്‍ അപ്പോള്‍തന്നെ ആലോചിക്കേണ്ട അവസ്‌ഥയിലാണ്‌ മിക്ക ആധുനിക സംഗീത സംവിധായകരും. അതും സര്‍ഗാത്മകതയുടെ ഭാഗമായി മാറിയിരിക്കുന്നു. കള്ളനാണയങ്ങളെ ആസ്വാദകര്‍ വേഗം തിരിച്ചറിയും എന്ന ബോധം അവര്‍ക്കില്ലാത്തത്‌ കഷ്‌ടംതന്നെ!
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 12:55 pm

tuniopichu pattezhuthendi varumpol undakunna prashnam nalla kavikalkku polum pattezhuthan budhimuttu .
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 12:57 pm

balamuralee wrote:
tuniopichu pattezhuthendi varumpol undakunna prashnam nalla kavikalkku polum pattezhuthan budhimuttu .

വെസ്റെന്‍ സംഗീതത്തില്‍ നിന്നും മോഷ്ട്ടിക്കുന്ന ട്യൂണ്‍നോപ്പിച്ചു പാട്ടെഴുതാന്‍ അതിലും ഭയങ്കര കഷ്ട്ടപ്പാടാ ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 12:59 pm

Ammu wrote:
balamuralee wrote:
tuniopichu pattezhuthendi varumpol undakunna prashnam nalla kavikalkku polum pattezhuthan budhimuttu .

വെസ്റെന്‍ സംഗീതത്തില്‍ നിന്നും മോഷ്ട്ടിക്കുന്ന ട്യൂണ്‍നോപ്പിച്ചു പാട്ടെഴുതാന്‍ അതിലും ഭയങ്കര കഷ്ട്ടപ്പാടാ ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614

allelum pattezhuthakkarku ippo valya importance onnum illa ethenkilum kurachu malayalam vakkukal ezhuthuka aa vaachakthinu enthenkum artham undonnu polum nokkende karayamilla ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 352966
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 1:02 pm

balamuralee wrote:
Ammu wrote:


വെസ്റെന്‍ സംഗീതത്തില്‍ നിന്നും മോഷ്ട്ടിക്കുന്ന ട്യൂണ്‍നോപ്പിച്ചു പാട്ടെഴുതാന്‍ അതിലും ഭയങ്കര കഷ്ട്ടപ്പാടാ ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614

allelum pattezhuthakkarku ippo valya importance onnum illa ethenkilum kurachu malayalam vakkukal ezhuthuka aa vaachakthinu enthenkum artham undonnu polum nokkende karayamilla ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 352966

ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 ഇത് നോക്ക്യേ....എന്താ അര്‍ഥം ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 22974 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 22974

അടിച്ചുപൊളിക്കാം പെരുച്ചാഴി
കലക്കിമറിക്കാം പെരുച്ചാഴി
കുതിച്ചുപറക്കാം പെരുച്ചാഴി ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958
പെരു... പെരു... പെരു... പെരുച്ചാഴി
എതിരുനിന്നാല്‍ പെരുച്ചാഴി
ഭസ്‌മമാകും പെരുച്ചാഴി ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 44121
പൊരുതി ജയിക്കാം പെരുച്ചാഴി
പൊരുതാം മാറ്റൊലി കാറ്റുമായ്‌ ഉയരെ ഉയരാം
പലനാള്‍ പോറ്റിയ സ്വപ്‌നമേ തുണ വാ'
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 1:05 pm

Ammu wrote:
balamuralee wrote:


allelum pattezhuthakkarku ippo valya importance onnum illa ethenkilum kurachu malayalam vakkukal ezhuthuka aa vaachakthinu enthenkum artham undonnu polum nokkende karayamilla ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 352966

ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 ഇത് നോക്ക്യേ....എന്താ അര്‍ഥം ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 22974 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 22974

അടിച്ചുപൊളിക്കാം പെരുച്ചാഴി
കലക്കിമറിക്കാം പെരുച്ചാഴി
കുതിച്ചുപറക്കാം പെരുച്ചാഴി ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958
പെരു... പെരു... പെരു... പെരുച്ചാഴി
എതിരുനിന്നാല്‍ പെരുച്ചാഴി
ഭസ്‌മമാകും പെരുച്ചാഴി ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 44121
പൊരുതി ജയിക്കാം പെരുച്ചാഴി
പൊരുതാം മാറ്റൊലി കാറ്റുമായ്‌ ഉയരെ ഉയരാം
പലനാള്‍ പോറ്റിയ സ്വപ്‌നമേ തുണ വാ'

peruchazhile adutha pattu nokku

ചെണ്ടുമല്ലി മാലവാങ്ങി ചന്തകാണും നേരം
കണ്ണിറുക്കി തമ്പിയണ്ണൻ പഞ്ഞിമിട്ടായ് തന്നേ
ഞാനമ്പേ കുഴഞ്ഞേ... ഇമ്പം പെരുത്തേ
തമ്പിക്കൊപ്പം പച്ചാളം കടന്നേ..
രാവിലണ്ണൻ കുഴഞ്ഞേ.. കമ്പം മുഴുത്തേ
ഞാനെല്ലാം മറന്നേ..
കൂട്ടുണ്ടോ പാട്ടുണ്ടോ.. ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ..
കൊട്ടുണ്ടോ കുഴലുണ്ടോ ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ

Back to top Go down
parutty
Forum Boss
Forum Boss
parutty



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 1:06 pm

balamuralee wrote:
Ammu wrote:


ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 ഇത് നോക്ക്യേ....എന്താ അര്‍ഥം ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 22974 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 22974

അടിച്ചുപൊളിക്കാം പെരുച്ചാഴി
കലക്കിമറിക്കാം പെരുച്ചാഴി
കുതിച്ചുപറക്കാം പെരുച്ചാഴി ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958
പെരു... പെരു... പെരു... പെരുച്ചാഴി
എതിരുനിന്നാല്‍ പെരുച്ചാഴി
ഭസ്‌മമാകും പെരുച്ചാഴി ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 44121
പൊരുതി ജയിക്കാം പെരുച്ചാഴി
പൊരുതാം മാറ്റൊലി കാറ്റുമായ്‌ ഉയരെ ഉയരാം
പലനാള്‍ പോറ്റിയ സ്വപ്‌നമേ തുണ വാ'

peruchazhile adutha pattu nokku

ചെണ്ടുമല്ലി മാലവാങ്ങി ചന്തകാണും നേരം
കണ്ണിറുക്കി തമ്പിയണ്ണൻ പഞ്ഞിമിട്ടായ് തന്നേ
ഞാനമ്പേ കുഴഞ്ഞേ... ഇമ്പം പെരുത്തേ
തമ്പിക്കൊപ്പം പച്ചാളം കടന്നേ..
രാവിലണ്ണൻ കുഴഞ്ഞേ.. കമ്പം മുഴുത്തേ
ഞാനെല്ലാം മറന്നേ..
കൂട്ടുണ്ടോ പാട്ടുണ്ടോ.. ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ..
കൊട്ടുണ്ടോ കുഴലുണ്ടോ ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ


enthonnu pattukal ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 1:09 pm

balamuralee wrote:
Ammu wrote:


ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 855112 ഇത് നോക്ക്യേ....എന്താ അര്‍ഥം ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 22974 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 22974

അടിച്ചുപൊളിക്കാം പെരുച്ചാഴി
കലക്കിമറിക്കാം പെരുച്ചാഴി
കുതിച്ചുപറക്കാം പെരുച്ചാഴി ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958
പെരു... പെരു... പെരു... പെരുച്ചാഴി
എതിരുനിന്നാല്‍ പെരുച്ചാഴി
ഭസ്‌മമാകും പെരുച്ചാഴി ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 44121
പൊരുതി ജയിക്കാം പെരുച്ചാഴി
പൊരുതാം മാറ്റൊലി കാറ്റുമായ്‌ ഉയരെ ഉയരാം
പലനാള്‍ പോറ്റിയ സ്വപ്‌നമേ തുണ വാ'

peruchazhile adutha pattu nokku

ചെണ്ടുമല്ലി മാലവാങ്ങി ചന്തകാണും നേരം
കണ്ണിറുക്കി തമ്പിയണ്ണൻ പഞ്ഞിമിട്ടായ് തന്നേ
ഞാനമ്പേ കുഴഞ്ഞേ... ഇമ്പം പെരുത്തേ
തമ്പിക്കൊപ്പം പച്ചാളം കടന്നേ..
രാവിലണ്ണൻ കുഴഞ്ഞേ.. കമ്പം മുഴുത്തേ
ഞാനെല്ലാം മറന്നേ..
കൂട്ടുണ്ടോ പാട്ടുണ്ടോ.. ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ..
കൊട്ടുണ്ടോ കുഴലുണ്ടോ ഇല്ലെങ്കിൽ
നീ പോ മോനേ ദിനേശാ


ഇതിനൊക്കെ വലിയ അര്‍ഥങ്ങള്‍ ഉണ്ട് ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 559487 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 559487 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 786975 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 786975

രാജീവ്‌ നായര്‍ എഴുതിയ ഒരു ഗാനംകൂടിയുണ്ട്‌ ഈ ചിത്രത്തില്‍. ജ്യോത്സ്‌ന രാധാകൃഷ്‌ണനാണ്‌ അതു പാടിയിരിക്കുന്നത്‌. ചലച്ചിത്രങ്ങളില്‍ ഒഴിയാബാധപോലെ ഇന്നും തുടരുന്ന ഐറ്റം ഡാന്‍സിനു വേണ്ടിയാണ്‌ ഈ ഗാനം ഉണ്ടാക്കിയിരിക്കുന്നത്‌. 2000-ല്‍ വന്ന 'നരസിംഹം' എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ 'നീ പോ മോനെ ദിനേശാ' എന്ന പഞ്ച്‌ ഡയലോഗിനെ കൂട്ടുപിടിച്ചുകൊണ്ടുള്ളതാണ്‌ ഗാനം.
'കിളി കിളി കിളി
കളി കളി കളി
അടി അടി അടി
എടി എടി എടി
കിളി കിളി കിളി കിക്കിളി കിക്കിളി
കളി കളി കളി അക്കളി തീക്കളി
അടി അടി അടി വെച്ചടി വെച്ചടി
എടി എടി എടി മുത്തെടി കത്തെടി' ഇത്രയുമാണ്‌ തുടക്കം. ഈ വരികളെക്കുറിച്ച്‌ ഞാനൊന്നും പറയുന്നില്ല. എന്റെ മൗനം എത്രത്തോളം വാചാലമാണെന്ന്‌ വായനക്കാര്‍ക്ക്‌ പിടികിട്ടും. അതു മതി.
'ചക്ക്‌ ചക്ക്‌ ചരക്കാണേ പച്ചാളം ചന്തയ്‌ക്കാണേ
അക്കം പക്കം ചൊല്ലാതെ അക്കച്ചി വിറ്റോളാണേ
കൊച്ചിക്കാരാ കൊത്തിപ്പാറാന്‍ നോക്കേണ്ടാ
വട്ടം ചാടിയൊപ്പം കൂടാന്‍ പോരേണ്ടാ
ഒറ്റക്കാലില്‍ തുള്ളി കാര്യം കാണേണ്ടാ
ഇടിമുഴക്കി കടപുഴക്കി വാ... വാ... വാ... വാ...
കാശുണ്ടോ കോളുണ്ടോ ഇല്ലെങ്കില്‍
പോ മോനേ ദിനേശാ
ഉയിരുണ്ടോ ഉശിരുണ്ടോ
പോ മോനേ ദിനേശാ'
-തേങ്ങ, എള്ള്‌ എന്നിവ ആട്ടുന്ന യന്ത്രമാണ്‌ ചക്ക്‌. ആ ചക്കും കയറ്റിയാണോ ഐറ്റം ഡാന്‍സുകാരി പച്ചാളം ചന്തയ്‌ക്കു പോകുന്നത്‌? അതാകാന്‍ തരമില്ലല്ലോ. അപ്പോള്‍ ഈണത്തിന്‌ പദപൂരണാര്‍ത്ഥം ഇറക്കുമതി ചെയ്‌തതാണ്‌ 'ചക്ക്‌.'
ഒരു തവണയല്ല രണ്ടുവട്ടം അത്‌ പ്രയോഗിച്ച്‌ തന്റെ പ്രതിഭാ പാപ്പരത്തം വെളിപ്പെടുത്തിയിരിക്കുന്നു രാജീവ്‌ നായര്‍. ചക്കിനു വച്ചത്‌ കൊക്കിനു കൊണ്ടു എന്ന്‌ കേട്ടിട്ടില്ലേ? അതുതന്നെയാണ്‌ ഇവിടെയും സംഭവിച്ചത്‌.
ഇത്തരം പാട്ടും അതിനു പിന്നിലുള്ള കോപ്രായവും ആര്‍ക്കുവേണ്ടി? ആരും ഇതൊന്നും കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നില്ല. ചില സംവിധായകരുടെ മിഥ്യാധാരണയാണ്‌ ഇവയൊക്കെ പ്രേക്ഷകര്‍ ആസ്വദിക്കുന്നു എന്ന്‌. മോഹന്‍ലാലിനെപ്പോലെ ഇരുത്തം വന്ന നടനെങ്കിലും ഇക്കാര്യത്തില്‍ അറുതിവരുത്താന്‍ ശ്രമിക്കേണ്ടതായിരുന്നു.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 1:12 pm

ചക്കിനു വച്ചത്‌ കൊക്കിനു കൊണ്ടു ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 1:14 pm

balamuralee wrote:
ചക്കിനു വച്ചത്‌ കൊക്കിനു കൊണ്ടു ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958

അടി അടി അടി വെച്ചടി വെച്ചടി
എടി എടി എടി മുത്തെടി കത്തെടി' ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2958
Back to top Go down
parutty
Forum Boss
Forum Boss
parutty



ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 EmptyMon Oct 27, 2014 1:22 pm

ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2910255161 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2910255161 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2910255161 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2910255161 ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 2910255161
Back to top Go down
Sponsored content





ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty
PostSubject: Re: ശുഷ്‌കിക്കുന്ന ഗാനശാഖ !!   ശുഷ്‌കിക്കുന്ന ഗാനശാഖ !! - Page 6 Empty

Back to top Go down
 
ശുഷ്‌കിക്കുന്ന ഗാനശാഖ !!
Back to top 
Page 6 of 6Go to page : Previous  1, 2, 3, 4, 5, 6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: