സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
അബ്ദുള്‍ കലാം (APJ) Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
അബ്ദുള്‍ കലാം (APJ) Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
അബ്ദുള്‍ കലാം (APJ) Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
അബ്ദുള്‍ കലാം (APJ) Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
അബ്ദുള്‍ കലാം (APJ) Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
അബ്ദുള്‍ കലാം (APJ) Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
അബ്ദുള്‍ കലാം (APJ) Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
അബ്ദുള്‍ കലാം (APJ) Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
അബ്ദുള്‍ കലാം (APJ) Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
അബ്ദുള്‍ കലാം (APJ) Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
അബ്ദുള്‍ കലാം (APJ) Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
അബ്ദുള്‍ കലാം (APJ) Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
അബ്ദുള്‍ കലാം (APJ) Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
അബ്ദുള്‍ കലാം (APJ) Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
അബ്ദുള്‍ കലാം (APJ) Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
അബ്ദുള്‍ കലാം (APJ) Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
അബ്ദുള്‍ കലാം (APJ) Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
അബ്ദുള്‍ കലാം (APJ) Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
അബ്ദുള്‍ കലാം (APJ) Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
അബ്ദുള്‍ കലാം (APJ) Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
അബ്ദുള്‍ കലാം (APJ) Vote_lcapഅബ്ദുള്‍ കലാം (APJ) Voting_barഅബ്ദുള്‍ കലാം (APJ) Vote_rcap 
Ammu
അബ്ദുള്‍ കലാം (APJ) Vote_lcapഅബ്ദുള്‍ കലാം (APJ) Voting_barഅബ്ദുള്‍ കലാം (APJ) Vote_rcap 
vipinraj
അബ്ദുള്‍ കലാം (APJ) Vote_lcapഅബ്ദുള്‍ കലാം (APJ) Voting_barഅബ്ദുള്‍ കലാം (APJ) Vote_rcap 
sandeep
അബ്ദുള്‍ കലാം (APJ) Vote_lcapഅബ്ദുള്‍ കലാം (APJ) Voting_barഅബ്ദുള്‍ കലാം (APJ) Vote_rcap 
shamsheershah
അബ്ദുള്‍ കലാം (APJ) Vote_lcapഅബ്ദുള്‍ കലാം (APJ) Voting_barഅബ്ദുള്‍ കലാം (APJ) Vote_rcap 
Neelu
അബ്ദുള്‍ കലാം (APJ) Vote_lcapഅബ്ദുള്‍ കലാം (APJ) Voting_barഅബ്ദുള്‍ കലാം (APJ) Vote_rcap 
Binu
അബ്ദുള്‍ കലാം (APJ) Vote_lcapഅബ്ദുള്‍ കലാം (APJ) Voting_barഅബ്ദുള്‍ കലാം (APJ) Vote_rcap 
unnikmp
അബ്ദുള്‍ കലാം (APJ) Vote_lcapഅബ്ദുള്‍ കലാം (APJ) Voting_barഅബ്ദുള്‍ കലാം (APJ) Vote_rcap 
midhun
അബ്ദുള്‍ കലാം (APJ) Vote_lcapഅബ്ദുള്‍ കലാം (APJ) Voting_barഅബ്ദുള്‍ കലാം (APJ) Vote_rcap 
Greeeeeshma
അബ്ദുള്‍ കലാം (APJ) Vote_lcapഅബ്ദുള്‍ കലാം (APJ) Voting_barഅബ്ദുള്‍ കലാം (APJ) Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 അബ്ദുള്‍ കലാം (APJ)

Go down 
+11
nettooraan
Paandyettan
unnikmp
Greeeeeshma
balamuralee
sunder
ROHITH NAMBIAR
Ammu
gauri
Binu
sandeep
15 posters
Go to page : 1, 2, 3, 4  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyMon Jul 27, 2015 9:42 pm

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു അബ്ദുള്‍ കലാം (APJ) 708918  അബ്ദുള്‍ കലാം (APJ) 4214  അബ്ദുള്‍ കലാം (APJ) 948518

[You must be registered and logged in to see this image.]


ഷില്ലോങ്: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണ കാരണം. അവിവാഹിതനായിരുന്നു. രാഷ്ട്രം ഭാരതരത്‌നയും പത്മഭൂഷനും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിങ്‌സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവയാണ് പ്രധാന കൃതികള്‍.

ഭൗതികദേഹം ഇന്നു രാത്രി തന്നെ ഷില്ലോങ്ങില്‍ നിന്ന് ഗുവാഹത്തിയിലെ സൈനിക ആസ്പത്രിയിലേയ്ക്ക് മാറ്റും. നാളെ പുലര്‍ച്ചെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരും. സ്വദേശമായ രാമേശ്വരത്തായിരിക്കും അന്ത്യ കര്‍മങ്ങള്‍.

ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായിരുന്നു ആണവ ശാസ്ത്രജ്ഞനും ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്ത്വശാസ്ത്രജ്ഞനുമൊക്കെയായിരുന്ന കലാം. 2002 മുതല്‍ 2007 വരെയായിസരുന്നു അദ്ദേഹം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. 1931 ഒക്‌ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തായിരുന്നു വള്ളക്കാരനായ ജൈനുല്‍ലാബുദ്ദീനിന്റെയും ആഷിയാമ്മയുടെയും മകനായി ജനനം. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് കുട്ടിക്കാലത്ത് പഠനച്ചെലവ് കണ്ടെത്തിയത്.

ഷ്വാട്‌സ് മെട്രിക്യുലേഷന്‍ സ്‌കൂളിലെ പഠനത്തിനുശേഷം തിരുച്ചിറപ്പള്ളി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചേര്‍ന്നു. 1954ല്‍ ഇവിടെ നിന്ന് ഫിസിക്‌സില്‍ ബിരുദമെടുത്ത കലാം പിന്നീട് ചെന്നൈയില്‍ എയ്‌റോസ്‌പേയ്‌സ് എഞ്ചിനീയറിങ് പഠിക്കാന്‍ പോയി. അക്കാലത്ത് ഒരു ഫൈറ്റര്‍ പയലറ്റാകാനായിരുന്നു മോഹം. എന്നാല്‍, പൈലറ്റാകാനുള്ള പരീക്ഷയില്‍ ഒന്‍പതാമനായതോടെ കലാമിന്റെ പൈലറ്റ് മോഹം അസ്ഥാനത്തായി.

അങ്ങിനെയാണ് ഉപരിപഠനത്തിന് ചെന്നെ ഐ.ഐ.ടി.യില്‍ ചേര്‍ന്നത്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി ലഭിച്ചു.

അവിടെ വച്ച് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി.കെ. മേനോനാണ് കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. റോക്കറ്റ് എഞ്ചിനീയറാകാന്‍ കലാമിനെ പ്രേരിപ്പിച്ചതും മേനോനാണ്. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.


Last edited by sandeep on Sat Aug 08, 2015 6:29 pm; edited 3 times in total
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyMon Jul 27, 2015 9:43 pm

Shillong: Former President APJ Abdul Kalam, a popular President between 2002 and 2007, passed away on Monday after he collapsed during a lecture in Shillong.
APJ Abdul Kalam. ReutersAPJ Abdul Kalam. Reuters
Kalam (84) took ill at a function in Shillong and was rushed to the hospital, M Kharkrang, SP Khasi Hills, said.
The former President collapsed during a lecture at the Indian Institute of Management in Shillong at around 6.30 pm and was taken to the hospital. TV reports earlier said that Kalam suffered a massive cardiac arrest at the function at IIM Shillong.
He had been admitted to the ICU at the hospital.
"The former president was brought almost dead to our hospital. He is in a critical condition. We are trying to revive the patient," John Sailo Ryntathiang, director of Bethany Hospital, had told IANS.
"He is in the Intensive Care Unit. We are examining him. We suspect that it could be cardiac arrest," Sailo had said.
Meghalaya Governor V Shanmughanathan and Chief Secretary PBO Warjri visited Bethany hospital where Kalam has been admitted.
Chief Secretary PBO Warjiri told reporters outside the hospital that he had spoken to Union Home Secretary LC Goyal asking for necessary arrangements to be made for carrying Kalam's body from Guwahati to Delhi on Tuesday morning.
Government will declare national mourning for seven days, said Union Home Secretary LC Goyal.

Earlier during the day, Kalam had tweeted about his function at IIM Shillong.

Going to Shillong.. to take course on Livable Planet earth at iim.
With @srijanpalsingh and Sharma.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyMon Jul 27, 2015 9:44 pm

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyMon Jul 27, 2015 9:45 pm

Pranamam അബ്ദുള്‍ കലാം (APJ) 768717 അബ്ദുള്‍ കലാം (APJ) 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyMon Jul 27, 2015 9:45 pm

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyMon Jul 27, 2015 9:49 pm

[You must be registered and logged in to see this image.]

അബ്ദുള്‍ കലാം (APJ) 768717 അബ്ദുള്‍ കലാം (APJ) 768717 അബ്ദുള്‍ കലാം (APJ) 768717 അബ്ദുള്‍ കലാം (APJ) 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyMon Jul 27, 2015 10:00 pm

ഇന്ത്യന്‍ ജനതയെ പ്രചോദിപ്പിച്ച കലാമിന്‍റെ വാക്കുകള്‍

ഇന്ന് വിടവാങ്ങിയ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം എന്നും ഇന്ത്യന്‍ യുവത്വത്തെ സ്വാദീനിച്ച വ്യക്തിയാണ്. മികച്ച പ്രഭാഷകന്‍ എന്ന നിലയില്‍ കലാം യുവ മനസ്സുകളെ എന്നും ആവേശം കൊള്ളിച്ചിട്ടുണ്ട്. വിശ്രമം ഇല്ലാതെ താന്‍ നേടിയ അറിവുകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്നു നല്‍കുവാന്‍ കലാം ശ്രമിച്ചു. കലാമിന്‍റെ പ്രഭാഷങ്ങളിലെ മനോഹരമായ ചില ഉദ്ധരണികള്‍.

[You must be registered and logged in to see this image.]
Back to top Go down
gauri
Forum Boss
Forum Boss
gauri



അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 12:26 am

Humble and inspiring person.. a great loss for every Indian... May his soul rest in peace
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 8:32 am

പേര് നിര്‍ദ്ദേശിച്ചത് രാജഗോപാല്‍; പിന്തുണച്ചത് ആന്റണി

തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്രജ്ഞനായ എ.പി.ജെ. അബ്ദുള്‍കലാം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രഥമ പൗരനായതിനുപിന്നില്‍ യാദൃച്ഛികതകളുടെ ഏടുകള്‍ ഏറെ. പുതിയ രാഷ്ട്രപതിയെക്കുറിച്ചുള്ള ചര്‍ച്ചകളിലെവിടെയും പരാമര്‍ശിക്കപ്പെടാതെ, ചിന്തകളിലും വാക്കുകളിലും സ്വപ്‌നങ്ങളുടെ മിസൈല്‍ നിറച്ച്, ശാസ്ത്രത്തെക്കുറിച്ചുമാത്രം സംസാരിച്ച് കഴിഞ്ഞ അദ്ദേഹത്തിന്റെ രാഷ്ട്രപതിയായുള്ള സ്ഥാനാരോഹണത്തിനുപിന്നില്‍, രണ്ട് മലയാളികളുണ്ട്. ഇരു ധ്രുവങ്ങളില്‍ നില്‍ക്കുന്ന രാഷ്ട്രീയനിലപാടുകളുള്ള ബി.ജെ.പി. നേതാവ് ഒ.രാജഗോപാലും കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും.

2002-ല്‍ രാഷ്ട്രപതിഭവനില്‍ കെ.ആര്‍.നാരായണന്റെ സേവനകാലാവധി തീരുന്നതിനുമുമ്പ് പുതിയ രാഷ്ട്രപതി ആരാകണമെന്ന ചര്‍ച്ച ആരംഭിച്ചിരുന്നു. കേന്ദ്രത്തില്‍ എ.ബി.വാജ്േപയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍. കോണ്‍ഗ്രസ്സിനുകൂടി സ്വീകാര്യനായ ആളിനുമാത്രമേ സാധ്യതയുള്ളൂ.

ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മലയാളിയായ പി.സി.അലക്‌സാണ്ടറെ നിര്‍ദ്ദേശിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചപ്പോള്‍, തള്ളാനും കാള്ളാനും വയ്യാത്ത അവസ്ഥയിലായി കോണ്‍ഗ്രസ്. ന്യൂനപക്ഷ സമുദായാംഗമാകണം പുതിയ രാഷ്ട്രപതി എന്ന തീരുമാനമാണ് മലയാളിയായ അലക്‌സാണ്ടറെ പരിഗണിക്കാന്‍ ബി.ജെ.പി.യെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ്സും എതിര്‍ക്കില്ലെന്നായിരുന്നു ബി.ജെ.പി.യുടെ അനുമാനം. പ്രമോദ് മഹാജന്‍, അലക്‌സാണ്ടറെ നേരില്‍ക്കണ്ട് സംസാരിക്കുകയും സമ്മതം വാങ്ങുകയും ചെയ്തു. അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അലക്‌സാണ്ടറുടെ പേരിനോട് താല്പര്യംകാട്ടാതിരുന്നപ്പോള്‍, ഇനിയാര് എന്ന ചോദ്യം എന്‍.ഡി.എ. നേതൃത്വത്തെ അലട്ടി.

ശാസ്ത്രജ്ഞനും ദക്ഷിണേന്ത്യക്കാരനുമായ അബ്ദുള്‍ കലാമിന്റെ പേര് ആദ്യമായി മുന്നോട്ടുവെക്കുന്നത് വാജ്േപയ് ഗവണ്‍മെന്റില്‍ റെയില്‍വേ വകുപ്പ് സഹമന്ത്രിയായിരുന്ന മലയാളിയായ ഒ.രാജഗോപാലാണ്. പ്രധാനമന്ത്രി വാജ്േപയിയെ നേരില്‍ക്കണ്ട് രാജഗോപാല്‍ നിര്‍ദ്ദേശം വെച്ചു. ന്യൂനപക്ഷ സമുദായാംഗം, ലോകം അംഗീകരിച്ച ശാസ്ത്രകാരന്‍, 'കലാം അയ്യര്‍' എന്ന് വിളിപ്പേരുവീണ മതേതരവാദി തുടങ്ങിയ കാര്യങ്ങളൊക്കെ രാജഗോപാല്‍ പ്രധാനമന്ത്രിക്കുമുന്നില്‍ വെച്ചു.

അബ്ദുള്‍ കലാമിന്റെ പേര് പ്രധാനമന്ത്രിക്കുമുന്നില്‍ വെക്കുംമുമ്പ് രാജഗോപാല്‍ ചില കൂടിയാലോചനകള്‍ നടത്തി. അന്നത്തെ ആര്‍.എസ്.എസ്. നേതൃത്വവുമായിട്ടായിരുന്നു ആദ്യവട്ട ചര്‍ച്ച. രാജഗോപാലിന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചു. പിന്നീട് മാതാ അമൃതാനന്ദമയിയെക്കണ്ട് അനുവാദം ചോദിച്ചു. അമ്മയുടെ മനസ്സും കലാമിനൊപ്പമായിരുന്നു.

'രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു കലാമിന്റെ പിതാവ്. കര്‍ണാടക സംഗീതം ഇഷ്ടപ്പെടുകയും അടിമുടി ഇന്ത്യക്കാരനായി ജീവിക്കുകയും ചെയ്ത അബ്ദുല്‍ കാലാമിനെ അഭിമാനത്തോടെയാണ് ഞാന്‍ പ്രധാനമന്ത്രിക്കുമുന്നില്‍ അവതരിപ്പിച്ചത്'- രാജഗോപാല്‍ ഓര്‍മിച്ചു. രാഷ്ട്രീയം അറിയില്ല എന്നതായിരുന്നു ചില സഹപ്രവര്‍ത്തകര്‍ കലാമിന്റെ ന്യൂനതയായി പറഞ്ഞതെന്ന് രാജഗോപാല്‍ പറഞ്ഞു. അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യതകളിലൊന്നായി താന്‍ പ്രധാനമന്ത്രിക്കുമുന്നില്‍ വെച്ചതെന്നും രാജഗോപാല്‍ പറഞ്ഞു.

അലക്‌സാണ്ടറില്‍നിന്ന് അബ്ദുള്‍ കലാമിലേക്ക് അതോടെ ചുവടുമാറ്റിയെങ്കിലും കോണ്‍ഗ്രസ് ആദ്യം മനസ്സുതുറന്നില്ല. എന്നാല്‍, അധികം വൈകാതെ ഒരു കാബിനറ്റ് മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങിയ അന്നത്തെ കേരള മുഖ്യമന്ത്രി എ.കെ.ആന്റണി പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു, 'ഞങ്ങള്‍ കലാമിനെ പിന്തുണയ്ക്കും'. ആന്റണി അന്ന് പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിന്റെ തീരുമാനമായിരുന്നു. ഒ.രാജഗോപാല്‍ നിര്‍ദ്ദേശിച്ചത് മറ്റൊരു മലയാളിയായ ആന്റണി ശരിവെച്ചപ്പോള്‍, എ.പി.ജെ. അബ്ദുള്‍കലാം രാഷ്ട്രപതിയാകാന്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വം തീരുമാനിച്ചുവെന്ന് വെളിപ്പെടുകയായിരുന്നു. മറ്റൊരു മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മി, കലാമിന്റെ എതിരാളിയായി മത്സരരംഗത്തെത്തിയതും അനായാസം കലാം അവരെ മറികടന്നതും ചരിത്രം.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 8:34 am

ജനകീയന്‍ 'ഇന്ത്യയുടെ മിസൈല്‍ മാന്‍' പ്രവീണ്‍ കൃഷ്ണന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന്റെ ഔപചാരികതകള്‍ പലപ്പോഴും മറികടന്നിരുന്നു ഡോ. എ.പി.ജെ. അബ്ദുല്‍ കലാം. സന്ദര്‍ശകരുടെ വലിപ്പച്ചെറുപ്പങ്ങള്‍ അദ്ദേഹം കണക്കിലെടുത്തിരുന്നില്ല. രാഷ്ട്രപതിഭവന്റെ വാതായനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായും തുറന്നു. വിദ്യാര്‍ഥികളുമായി സംവദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവുംവലിയ സന്തോഷം. ഒടുവില്‍ മരണം തട്ടിയെടുത്തതും അത്തരമൊരു വേദിയില്‍നിന്നായത് ആകസ്മികമായി.

പദവിയുടെ തിരക്കിനിടയിലും ഔദ്യോഗികയാത്രകളിലുമെല്ലാം വിദ്യാര്‍ഥികളെ കാണാനും ഇടപഴകാനും പ്രത്യേക താത്പര്യമെടുത്തു
ഉയര്‍ന്ന ചിന്തയും ലളിതമായ ജീവിതശൈലിയുമുള്ള കലാം ഊഷ്മളവും അനൗപചാരികവുമായി എല്ലാവരോടും ഇടപഴകി. രാഷ്ട്രപതിഭവനില്‍ സാസ്‌കാരികപരിപാടികള്‍ നടക്കുമ്പോഴെല്ലാം അവിടെ സന്നിഹിതരായിട്ടുള്ള അതിഥികളുടെ അടുത്തെത്തി സൗഹൃദഭാഷണങ്ങള്‍ നടത്തി.
ജനകീയനായ രാഷ്ട്രപതിയായി പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിച്ച അദ്ദേഹം വിവാദങ്ങളില്‍നിന്ന് അകന്നുനിന്നു. രാഷ്ട്രീയപശ്ചാത്തലമില്ലാതിരുന്നിട്ടും രാഷ്ട്രപതിയെന്നനിലയിലുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാഷ്ട്രീയപക്വത പുലര്‍ത്തി.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 8:34 am

കേരളത്തിനായി സ്വപ്‌നംകണ്ട കലാമിന്റെ 10 ഇന പദ്ധതികള്‍

തിരുവനന്തപുരം: സ്വപ്‌നം കാണണമെന്ന് എല്ലാ പ്രസംഗത്തിലും ഉദ്‌ബോധിപ്പിക്കുന്ന ഡോ. അബ്ദുള്‍ കലാം കേരളത്തിന്റെ വികസനത്തിനായി പത്തിന പദ്ധതിയാണ് സ്വപ്‌നംകണ്ടത്. 2005 ജൂലായ് 28ന് അദ്ദേഹം കേരള നിയമസഭയെ അഭിസംബോധന ചെയ്ത് ഈ പദ്ധതികള്‍ അവതരിപ്പിച്ചു. 1962 മുതല്‍ 82 വരെ തിരുവനന്തപുരത്ത് താമസിച്ച് പാതിമലയാളിയായ അദ്ദേഹത്തിന് കേരളത്തിന്റെ സാധ്യതകളും പരിമിതികളും നന്നായി അറിയാമായിരുന്നു. അതറിഞ്ഞുകൊണ്ടുതന്നെ കേരളത്തിന് ഇണങ്ങുന്ന പദ്ധതികളാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.
താന്‍ മുന്നോട്ടുെവക്കുന്ന പദ്ധതികള്‍ നിയമസഭയും കേരളത്തിലെ ജനങ്ങളും ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കലാം മുന്നോട്ടുെവച്ച പദ്ധതികള്‍ ഇവയായിരുന്നു.

1. വിനോദസഞ്ചാര വികസനം 2. ജലപാതകളുടെ വികസനം 3. വിവരസാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗം 4.ആയുര്‍വേദ മരുന്നുകളുടെ ഗവേഷണവും നിര്‍മ്മാണവും 5.നഴ്‌സുമാര്‍ക്ക് സവിശേഷ പരിശീലനം നല്‍കി അവരിലൂടെ വിദേശനാണ്യം നേടുക 6. എന്‍.ആര്‍.ഐ.കളെയും മറ്റ് വിദേശ നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ തനത് സാമ്പത്തികമേഖലയുടെ രൂപവത്കരണം 7. ആഴക്കടല്‍ മീന്‍പിടിത്തം 8. കടലോരങ്ങളില്‍ നഗരതുല്യമായ അടിസ്ഥാനസൗകര്യ വികസനം 9. ചായ, കാപ്പി, തേങ്ങ, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ മൂല്യവര്‍ദ്ധിത ഉപയോഗം 10. ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറുകിട മേഖലയെ പരിപോഷിപ്പിക്കുക.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത് ഇത് നിയമസഭയില്‍ ചര്‍ച്ചയ്ക്കുെവച്ചു. ഈ പത്തിനത്തോടൊപ്പം പരമ്പരാഗത വ്യവസായങ്ങള്‍ അടക്കം ആറ് നിര്‍ദ്ദേശങ്ങള്‍കൂടി ചേര്‍ത്ത് 16 ഇനമാക്കി വിഷന്‍ 2015 രേഖയുണ്ടാക്കി. ഇതിനായി കര്‍മ്മപദ്ധതിയും തയ്യാറാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ എത്രത്തോളം കേരളത്തിന് മുന്നേറാനായി എന്നത് മറ്റൊരുകാര്യം.

2015ഓടെ കേരളം മുന്‍നിര സാമ്പത്തികശക്തിയാകാനുള്ള പദ്ധതികളാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. 2015ല്‍ത്തന്നെയാണ് അദ്ദേഹം വിടവാങ്ങുന്നത് എന്നതും യാദൃച്ഛികമാകാം.

നിയമസഭയില്‍ വലിയ സ്‌ക്രീനില്‍ പവര്‍ പോയിന്റ് പ്രസന്റേഷനായാണ് കേരളത്തിന് വേണ്ട സ്വപ്‌നപദ്ധതികള്‍ അവതരിപ്പിച്ചത്. 52 മിനുട്ട് നീണ്ട പ്രസംഗശേഷം അദ്ദേഹം എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍ സഭാംഗങ്ങളെ ക്ഷണിച്ചു. എന്നാല്‍, 141 പേരും ഒന്നും ചോദിച്ചില്ല. പിന്നീട് എന്തെങ്കിലും സംശയമുണ്ടായാല്‍ സംവേദിക്കാന്‍ അദ്ദേഹത്തിന്റെ ഇ-മെയില്‍ മേല്‍വിലാസവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

കേരളത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന കലാം ഒരിക്കല്‍ ചോദിച്ചു. കേരളത്തിലെ കുട്ടികള്‍ക്കെല്ലാം ഡോക്ടര്‍മാരായാല്‍ മതിയല്ലോ, എന്താ കാരണം? ഒരിക്കല്‍ ഗോര്‍ക്കി ഭവനിലെ സ്റ്റുഡിയോയിലിരുന്ന് എഡ്യുസാറ്റ് വഴി വിവിധ സ്‌കൂളുകളിലെ കുട്ടികളുമായി സംവദിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്.

ഡോ. കലാം എല്ലാ പ്രസംഗങ്ങളും ഉപസംഹരിച്ചത് ഒരു പ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിച്ചാണ്. അതിങ്ങനെ: സ്വപ്‌നങ്ങള്‍ ചിന്തകളായി രൂപംമാറുന്നു. ചിന്തകള്‍ കര്‍മ്മങ്ങളില്‍ ഫലപ്രാപ്തിയിലെത്തുന്നു. അസാധ്യമായി ഒന്നുമില്ല. അതിന് തന്റേതായ രീതിയില്‍ ഒരുദാഹരണവും പറയും. 1885-ല്‍ കെല്‍വിന്‍ പ്രഭു, വായുവിേനക്കാള്‍ കനമുള്ളവയ്ക്ക് പറക്കാനാകില്ലെന്ന് പറഞ്ഞു. 1903-ല്‍ റൈറ്റ് സഹോദരന്മാര്‍ വിമാനം പറത്തിക്കാണിച്ചു.

സ്വപ്‌നം കാണുകയും സ്വപ്‌നത്തേക്കാള്‍ വലിയ ഉയരത്തിലെത്തുകയും ചെയ്ത കലാം ഒരു തലമുറയെ മുഴുവന്‍ സ്വപ്‌നംകാണാന്‍ പഠിപ്പിച്ചു; അവ യാഥാര്‍ത്ഥ്യമാക്കാനും.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 8:36 am

രാഷ്ട്രത്തിനായി സമര്‍പ്പിച്ച ജീവിതം


തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലൂടെ നേരം പുലരും മുന്‍പെ തന്നെ പത്രവിതരണത്തിനായി ഓടിനടന്ന ആസാദ് എന്ന കൊച്ചു പയ്യനാണ് പില്‍ക്കാലത്ത് ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറകുകള്‍ സമ്മാനിച്ച അബ്ദുള്‍ കലാമായി വളര്‍ന്നത്.

1931 ല്‍ രാമേശ്വരത്തെ നിര്‍ധനനായ ഒരു വള്ളക്കാരന്റെ മകനാണ് അബ്ദുള്‍ പക്കീര്‍ ജൈനു ലബ്ദീന്‍ അബ്ദുള്‍ കലാം ജനിച്ചത്. കലാമിനെ സംബന്ധിച്ചിട ത്തോളം ബാല്യം പൂവിരിച്ചതായിരുന്നില്ല. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ഉറച്ച വിശ്വാസിയായ പിതാവ് ജൈനുലബ്ദീന്‍റ പ്രേരണ കൊച്ചുകലാമിനെയും കടുത്ത ഈശ്വര വിശ്വാസിയാക്കി.

ദാരിദ്ര്യത്തിനിടയിലും കലാമിനെ പഠിപ്പിച്ച് കലക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം പൈലറ്റാവണമെന്ന് കലാമിന്റെയും ഒരിക്കല്‍ ഉറ്റസു ഹൃത്തായ ജലാലുദ്ദീനൊപ്പം തകര്‍ന്നു കിടന്ന പാമ്പന്‍പാലം കാണാന്‍ പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി.അതു സൃഷ്ടിച്ച ഈശ്വരന്റെയും ചെറുപ്പം മുതലേ ആകാശത്തെ വിസ്മയകാഴ്ചകള്‍ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ തല്പരനായി രുന്ന കലാം ഉപരിപഠനത്തിന് ചേര്‍ന്നത് ചെന്നെ ഐ. ഐ. ടി.യിലാണ്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി കിട്ടി.

ആയിടയ്ക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി. കെ. മേനോന്‍ കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഒരു റോക്കറ്റ് എഞ്ചിനീയറാകാന്‍ മേനോന്‍ കലാമിനെ പ്രേരിപ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തു. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

ആരായിരുന്നു കലാം എന്ന ചോദ്യത്തിന് ഉത്തരങ്ങളേറെയാണ് . ധിഷണാശാലിയായ ഗവേഷകന്‍, എഴുത്തുകാരന്‍, കവി, തത്ത്വശാസ്ത്രജ്ഞന്‍, വായനക്കാരന്‍ , സംഗീതാസ്വാദകന്‍. .പട്ടിക നീളുകയാണ്. മിസൈലുകളെ പ്രണയിച്ചതു പോലെ തന്നെ അദ്ദേഹം അക്ഷര ങ്ങളെയും വാക്കുകളെയും അഗാധമായി സ്‌നേഹിച്ചു. തീര്‍ത്തും മി തഭാഷിയായ കലാം ഒഴിവുസമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളില്‍ മുങ്ങിത്താണു. കര്‍ണാടക സംഗീതത്തിന്റെ സാന്ദ്രത ജീവി തത്തി വെന്‍റ ഭാഗമായി കൊണ്ടുനടന്നു. യാന്ത്രികതയുടെ മടുപ്പില്‍ നിന്നും മോചനത്തിനായി കലാം കവിതയെഴുത്തും വീണവായ നയുമാണ് ആശ്രയിച്ചിരുന്നത്. കവിതയും സംഗീതവും ത ബിന്‍റ സാങ്കേതികസ്വപ്നങ്ങള്‍ക്ക് ചിറകേകുന്നതായി കലാം ഒരിക്കല്‍ പ റഞ്ഞിട്ടുമുണ്ട്. തമിഴില്‍ രചിച്ച 17 കവിതകള്‍ മൈ ജേര്‍ണി (എന്റെ യാത്ര) എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതം നയിക്കാന്‍ കലാം എന്നും ശ്രദ്ധിച്ചിരുന്നു. ഗാന്ധിയന്‍ മിസൈല്‍മാന്‍' എന്നാണ് അദ്ദേഹത്തിനു ലഭിച്ച വിശേ ഷണങ്ങളിലൊന്ന്. സവാരിക്കിറങ്ങുമ്പോള്‍ ആയുധധാരികളായ അംഗരക്ഷകര്‍ തന്നെ അനുഗമിക്കുന്നതിനോട് കലാമിന് പൊരുത്തപ്പെടാന്‍ എന്നും ബുദ്ധിമുട്ടായിരുന്നു. ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത കലാം 100 ശതമാനം സസ്യഭുക്കാണ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അദ്ദേഹം എന്നും പ്രിയപ്പെട്ട കലാം അയ്യരാ'ണ്.

പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് എന്നും വിട്ടുനില്‍ക്കാനാണ് കലാം ആഗ്രഹിച്ചത് . പ്രതിരോധ ഗവേഷണകേന്ദ്രത്തിലെ ഡയറക്ടറുടെ കൂറ്റന്‍ ബംഗ്ലാവിലെ താമസമുപേക്ഷിച്ച് ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ കേന്ദ്രം സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍, കാക്കിയൂണിഫോമും വള്ളിച്ചെരിപ്പുമിട്ട് ജോ ലി ചെയ്യുന്ന കലാമിനെക്കണ്ട് പലകുറി അമ്പരന്നിട്ടുണ്ട്. നാലു ദശകം നീണ്ട സജീവമായ ഔദ്യോഗിക ജീവിതത്തിനുശേഷം പടിയിറങ്ങുമ്പോഴും ലാളിത്യം തന്നെയായിരുന്നു കലാമി ന്റെ കൈമുതല്‍.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 8:36 am

വിനയം വിവേകം വികസനം


ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുമായി സംവദിച്ചുകൊണ്ടിരിക്കെയാണ് അബ്ദുല്‍ കലാം കുഴഞ്ഞുവീണത്. ഇത്രയും പ്രതീകാത്മകമായ മറ്റൊരു മരണം ഉണ്ടാവാനിടയില്ല. ഒരേസമയം അധ്യാപകനും വിദ്യാര്‍ഥിയും ശാസ്ത്രജ്ഞനും ചിന്തകനും എല്ലാമായ യുവാവായിരുന്നു 83-ാം വയസ്സിലും അദ്ദേഹം. ഔദ്യോഗികപദവി അവസാനിച്ചശേഷം രാജ്യത്തിനകത്തും പുറത്തും ഓടിനടന്ന് എല്ലാവിഭാഗം ജനങ്ങളോടും, പ്രത്യേകിച്ച് വിദ്യാര്‍ഥികളോടും ചെറുപ്പക്കാരോടും സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കലാമിന്റെ ലാളിത്യവും വിനയവും ഊര്‍ജസ്വലതയും ഏറെ ശ്രദ്ധപിടിച്ചുപറ്റിയതും പരക്കെ അറിയപ്പെടുന്നതുമാണ്. വ്യക്തിപരമായ ഈ ഗുണമേന്മയോടൊപ്പം ഔദ്യോഗികജീവിതത്തിലും പിന്നീട് രാഷ്ട്രപതി ആയപ്പോഴും ശേഷവും രാജ്യത്തിന്റെ വികസനവിഷയങ്ങളില്‍ കാണിച്ച ദീര്‍ഘവീക്ഷണവും ഇടപെടലുകളും ആണ് കലാമിനെ അന്താരാഷ്ട്രപ്രതിഭയാക്കിയത്. ഭാവിയിലെ ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചും വലിയ സ്വപ്‌നങ്ങളാണ് അദ്ദേഹം നെയ്‌തെടുത്തത്. അത് ഭരണകര്‍ത്താക്കളുമായും ജനങ്ങളുമായും പങ്കുവെക്കാനും അദ്ദേഹം എന്നും തയ്യാറായിരുന്നു. കലാമിന്റെ മിക്കവാറുമെല്ലാ പുസ്തകങ്ങളും ആ ദിശയിലേക്കുള്ളതായിരുന്നു.
രാഷ്ട്രപതിയായി ചുമതലയേറ്റയുടന്‍ ഓരോ സംസ്ഥാനത്തിനുവേണ്ടിയും വികസന അജന്‍ഡ ഉണ്ടാക്കാന്‍ സ്വന്തംനിലയ്ക്ക് അദ്ദേഹം മുന്‍കൈയെടുത്തത് ശ്രദ്ധേയമാണ്. അത്തരമൊരു ഇടപെടല്‍ അതിനുമുമ്പും ശേഷവും രാഷ്ട്രപതിഭവനില്‍ നടന്നിട്ടില്ലായിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും വികസനത്തിന് മുന്‍ഗണന തയ്യാറാക്കാന്‍ അദ്ദേഹം വെവ്വേറെ കൂടിയാലോചനകള്‍ നടത്തി. പിന്നീട് അവയില്‍ പലതും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും രാഷ്ട്രപതിഭവന്റെ ഇടപെടലുണ്ടായി. നഗരങ്ങളിലേതിന് സമാനമായ സൗകര്യങ്ങള്‍ ഗ്രാമങ്ങളിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.എ. സര്‍ക്കാര്‍ നടപ്പാക്കിയ 'പുര'(പ്രൊവൈഡിങ് അര്‍ബന്‍ അമിനിറ്റീസ് ടു റൂറല്‍ ഏരിയാസ്) എന്ന പദ്ധതിയുടെ യഥാര്‍ഥശില്പി അബ്ദുല്‍കലാം ആയിരുന്നു. അങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ നേരിട്ടും അല്ലാതെയും അദ്ദേഹം മാര്‍ഗദര്‍ശകനായി. പ്രധാനമന്ത്രി വാജ്‌പേയിയുമായുള്ള നല്ല ബന്ധം ആ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ദീര്‍ഘകാല അജന്‍ഡയും വീക്ഷണവും അദ്ദേഹം മുന്നോട്ടുവെച്ചു. അടുത്തകാലത്തെ എല്ലാ രചനകളും ആദിശയിലേക്കുള്ളതായിരുന്നു. താനുമായി സംവദിക്കുന്നവരോടെല്ലാം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് രാജ്യത്തിന്റെ ഭാവിവികസനത്തെക്കുറിച്ചാണ്.
വിജ്ഞാനവും വിവേകവും വിനയവും ഒരുപോലെ സമ്മേളിക്കുന്ന പ്രതിഭകള്‍ വളരെ വിരളമായേ ഉണ്ടാകാറുള്ളൂ. ഒരുപക്ഷേ കലാമിലെ ഈ ത്രിഗുണം ശരിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത് ഇന്ത്യയിലെ യുവജനങ്ങള്‍ക്കായിരുന്നുവെന്നുവേണം കരുതാന്‍. രണ്ടാമതും രാഷ്ട്രപതിയാവാന്‍ അദ്ദേഹത്തിന്റെ പേരു നിര്‍ദേശിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ യുവജനങ്ങളുടെ വലിയൊരു പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. യുവാക്കള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാകണം യഥാര്‍ഥത്തില്‍ രാഷ്ട്രനേതാക്കള്‍. ഒരുപക്ഷേ, കലാമിനോടുണ്ടായിരുന്നത്ര സ്‌നേഹബഹുമാനങ്ങള്‍ ഇന്ത്യയിലെ മറ്റേതെങ്കിലും നേതാവിനോട് യുവാക്കള്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ എന്ന് സംശയമാണ്. കാണുന്നവരെയും ഇടപഴകുന്നവരെയും ഇതുപോലെ പ്രചോദിപ്പിക്കാന്‍ കഴിവുള്ള വ്യക്തിത്വങ്ങള്‍ നമുക്കിടയില്‍ കുറവാണ്. രാമേശ്വരത്തെ ബാല്യകാലജീവിതത്തിലെ കഷ്ടപ്പാടും ജീവിതപശ്ചാത്തലവും അവിടത്തെ സാമൂഹികബന്ധങ്ങളുമാകാം കലാമിനെ അത്തരത്തിലൊരു പ്രതിഭയാക്കിയത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 8:57 am

അഗ്നിച്ചിറകേറിയ രാഷ്ട്രസാരഥിയ്ക്ക് ആദരാഞ്ജലികള്‍ അബ്ദുള്‍ കലാം (APJ) 768717 അബ്ദുള്‍ കലാം (APJ) 768717 അബ്ദുള്‍ കലാം (APJ) 4214 അബ്ദുള്‍ കലാം (APJ) 1939097668
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:01 am

sandeep wrote:
രാഷ്ട്രത്തിനായി സമര്‍പ്പിച്ച ജീവിതം


തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലൂടെ നേരം പുലരും മുന്‍പെ തന്നെ പത്രവിതരണത്തിനായി ഓടിനടന്ന ആസാദ് എന്ന കൊച്ചു പയ്യനാണ് പില്‍ക്കാലത്ത് ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറകുകള്‍ സമ്മാനിച്ച അബ്ദുള്‍ കലാമായി വളര്‍ന്നത്.

1931 ല്‍ രാമേശ്വരത്തെ നിര്‍ധനനായ ഒരു വള്ളക്കാരന്റെ മകനാണ് അബ്ദുള്‍ പക്കീര്‍ ജൈനു ലബ്ദീന്‍ അബ്ദുള്‍ കലാം ജനിച്ചത്. കലാമിനെ സംബന്ധിച്ചിട ത്തോളം ബാല്യം പൂവിരിച്ചതായിരുന്നില്ല. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ഉറച്ച വിശ്വാസിയായ പിതാവ് ജൈനുലബ്ദീന്‍റ പ്രേരണ കൊച്ചുകലാമിനെയും കടുത്ത ഈശ്വര വിശ്വാസിയാക്കി.

ദാരിദ്ര്യത്തിനിടയിലും കലാമിനെ പഠിപ്പിച്ച് കലക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം പൈലറ്റാവണമെന്ന് കലാമിന്റെയും ഒരിക്കല്‍ ഉറ്റസു ഹൃത്തായ ജലാലുദ്ദീനൊപ്പം തകര്‍ന്നു കിടന്ന പാമ്പന്‍പാലം കാണാന്‍ പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി.അതു സൃഷ്ടിച്ച ഈശ്വരന്റെയും ചെറുപ്പം മുതലേ ആകാശത്തെ വിസ്മയകാഴ്ചകള്‍ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ തല്പരനായി രുന്ന കലാം ഉപരിപഠനത്തിന് ചേര്‍ന്നത് ചെന്നെ ഐ. ഐ. ടി.യിലാണ്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി കിട്ടി.

ആയിടയ്ക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി. കെ. മേനോന്‍ കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഒരു റോക്കറ്റ് എഞ്ചിനീയറാകാന്‍ മേനോന്‍ കലാമിനെ പ്രേരിപ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തു. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

ആരായിരുന്നു കലാം എന്ന ചോദ്യത്തിന് ഉത്തരങ്ങളേറെയാണ് . ധിഷണാശാലിയായ ഗവേഷകന്‍, എഴുത്തുകാരന്‍, കവി, തത്ത്വശാസ്ത്രജ്ഞന്‍, വായനക്കാരന്‍ , സംഗീതാസ്വാദകന്‍. .പട്ടിക നീളുകയാണ്. മിസൈലുകളെ പ്രണയിച്ചതു പോലെ തന്നെ അദ്ദേഹം അക്ഷര ങ്ങളെയും വാക്കുകളെയും അഗാധമായി സ്‌നേഹിച്ചു. തീര്‍ത്തും മി തഭാഷിയായ കലാം ഒഴിവുസമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളില്‍ മുങ്ങിത്താണു. കര്‍ണാടക സംഗീതത്തിന്റെ സാന്ദ്രത ജീവി തത്തി വെന്‍റ ഭാഗമായി കൊണ്ടുനടന്നു. യാന്ത്രികതയുടെ മടുപ്പില്‍ നിന്നും മോചനത്തിനായി കലാം കവിതയെഴുത്തും വീണവായ നയുമാണ് ആശ്രയിച്ചിരുന്നത്. കവിതയും സംഗീതവും ത ബിന്‍റ സാങ്കേതികസ്വപ്നങ്ങള്‍ക്ക് ചിറകേകുന്നതായി കലാം ഒരിക്കല്‍ പ റഞ്ഞിട്ടുമുണ്ട്. തമിഴില്‍ രചിച്ച 17 കവിതകള്‍ മൈ ജേര്‍ണി (എന്റെ യാത്ര) എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതം നയിക്കാന്‍ കലാം എന്നും ശ്രദ്ധിച്ചിരുന്നു. ഗാന്ധിയന്‍ മിസൈല്‍മാന്‍' എന്നാണ് അദ്ദേഹത്തിനു ലഭിച്ച വിശേ ഷണങ്ങളിലൊന്ന്. സവാരിക്കിറങ്ങുമ്പോള്‍ ആയുധധാരികളായ അംഗരക്ഷകര്‍ തന്നെ അനുഗമിക്കുന്നതിനോട് കലാമിന് പൊരുത്തപ്പെടാന്‍ എന്നും ബുദ്ധിമുട്ടായിരുന്നു. ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത കലാം 100 ശതമാനം സസ്യഭുക്കാണ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അദ്ദേഹം എന്നും പ്രിയപ്പെട്ട കലാം അയ്യരാ'ണ്.

പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് എന്നും വിട്ടുനില്‍ക്കാനാണ് കലാം ആഗ്രഹിച്ചത് . പ്രതിരോധ ഗവേഷണകേന്ദ്രത്തിലെ ഡയറക്ടറുടെ കൂറ്റന്‍ ബംഗ്ലാവിലെ താമസമുപേക്ഷിച്ച് ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ കേന്ദ്രം സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍, കാക്കിയൂണിഫോമും വള്ളിച്ചെരിപ്പുമിട്ട് ജോ ലി ചെയ്യുന്ന കലാമിനെക്കണ്ട് പലകുറി അമ്പരന്നിട്ടുണ്ട്. നാലു ദശകം നീണ്ട സജീവമായ ഔദ്യോഗിക ജീവിതത്തിനുശേഷം പടിയിറങ്ങുമ്പോഴും ലാളിത്യം തന്നെയായിരുന്നു കലാമി ന്റെ കൈമുതല്‍.

അബ്ദുള്‍ കലാം (APJ) 559487 അബ്ദുള്‍ കലാം (APJ) 559487 അബ്ദുള്‍ കലാം (APJ) 559487 അബ്ദുള്‍ കലാം (APJ) 559487 അബ്ദുള്‍ കലാം (APJ) 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:02 am

ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങും അബ്ദുള്‍ കലാം (APJ) 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:08 am

ഗുജറാത്ത് കലാപം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം. ഡല്‍ഹിക്ക് പുറത്ത് അദ്ദേഹത്തിന്‍െറ ആദ്യത്തെ ഒൗദ്യോഗിക യാത്ര കലാപത്തിന്‍െറ മുറിവുണങ്ങിയിട്ടില്ലാത്ത ഗുജറാത്തിലേക്കായിരുന്നു. കലാപത്തിന്‍െറ ഇരകളിലേക്ക് സഹാനുഭൂതിയുടെ സാന്ത്വനസ്പര്‍ശം അന്നേരമാണ് എത്തുന്നത്. രാഷ്ട്രപതി അത്തരമൊരു യാത്ര നടത്തുന്നതിനോട് പ്രധാനമന്ത്രി വാജ്പേയി അടക്കമുള്ളവര്‍ മനസ്സാ യോജിച്ചിരുന്നില്ളെന്ന കഥകള്‍ പിന്നീട് പുറത്തുവന്നിട്ടുണ്ട്. പക്ഷേ, പ്രഥമപൗരന്‍െറ ആ സന്ദര്‍ശനം രാജ്യത്തിന് നല്‍കിയത് വലിയൊരു സന്ദേശമായിരുന്നു.

‘ചാച്ചാജി’ക്കുശേഷം കുട്ടികളോട്, വിദ്യാര്‍ഥി സമൂഹത്തോട് ഇത്രയേറെ സംവദിച്ച മറ്റൊരു നേതാവ് ഇന്ത്യക്കില്ല. കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹം വിദ്യാര്‍ഥി സമൂഹത്തിലേക്ക് ഇറങ്ങി നടന്നു. അതിസങ്കീര്‍ണമായ ശാസ്ത്രത്തിന്‍െറ വിജ്ഞാനശാഖകളിലെ പുതിയ വിവരങ്ങള്‍ പങ്കുവെക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. താന്‍ സ്വപ്നം കാണുന്ന ഇന്ത്യയെക്കുറിച്ച്, 2020ല്‍ ഇന്ത്യ എന്തായിരിക്കണമെന്നതിനെക്കുറിച്ച്, വിദ്യാര്‍ഥി സമൂഹം എങ്ങനെ സ്വയം ഭാവി വാര്‍ത്തെടുക്കണമെന്നതിനെക്കുറിച്ച് അദ്ദേഹം പിശുക്കില്ലാതെ സംസാരിച്ചു. അവര്‍ക്കിടയിലേക്ക് കൂട്ടുകാരനെപ്പോലെ കടന്നുചെന്ന് കുശലം ചോദിച്ചു. ഒരിക്കലും മനസ്സില്‍നിന്ന് ചോര്‍ന്നു പോകാത്ത ഊഷ്മളതയുടെ കൈച്ചൂട് സമ്മാനിച്ചു.

സര്‍വസമ്മതനായി നിന്ന കലാമിന് രണ്ടാമൂഴം നല്‍കുന്നതിനെക്കുറിച്ച് 2007ല്‍ മാത്രമല്ല, 2012ലും സജീവമായ ചര്‍ച്ചകളും സമവായ നീക്കങ്ങളും നടന്നിരുന്നു. എന്നാല്‍, രാഷ്ട്രീയ നിറഭേദങ്ങള്‍ ഒന്നുകൊണ്ടുമാത്രം അത് യാഥാര്‍ഥ്യമായില്ല. വീണ്ടുമൊരു മത്സരത്തിന് ഇറങ്ങിയാല്‍ എതിര്‍പ്പുകള്‍ ഒരുവേള കെട്ടടങ്ങിയെന്നു വരുമായിരുന്നു. അതിന് കലാം നിന്നുകൊടുത്തില്ല. രാഷ്ട്രീയഭേദമില്ലാതെ എല്ലാവര്‍ക്കും സമ്മതമെങ്കില്‍ വീണ്ടും സ്ഥാനാര്‍ഥിയാകാമെന്നായിരുന്നു രണ്ടു ഘട്ടങ്ങളിലും അദ്ദേഹത്തിന്‍െറ നിലപാട്. അത്തരമൊരു സമവായം പക്ഷേ, രൂപപ്പെട്ടില്ളെന്നു മാത്രം.

അതിന്‍െറ ഇച്ഛാഭംഗമൊന്നും കലാമിന് ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തിന്‍െറ കോലാഹലങ്ങളും ആള്‍ക്കൂട്ടവും വിട്ട് കലാം വിദ്യാര്‍ഥികള്‍ക്കിടയിലൂടെ നടന്നു. ചിന്തയാണ് മൂലധനമെന്ന്, സംരംഭകത്വമാണ് വഴിയെന്ന്, കഠിനാധ്വാനമാണ് വേണ്ടതെന്ന് അദ്ദേഹം സ്കൂളുകളിലും സര്‍വകലാശാലകളിലും ഉന്നത പഠനത്തിന്‍െറ ഐ.ഐ.ടി-ഐ.ഐ.എമ്മുകളിലുമെല്ലാം വിദ്യാര്‍ഥി സമൂഹത്തെ ഓര്‍മിപ്പിച്ചു. വിജയത്തിന്‍െറ സത്ത കഷ്ടപ്പാടാണെന്നും, ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നമെന്നും പറഞ്ഞുകൊടുത്തു. യുവസമൂഹത്തെ ജ്വലിക്കുന്ന മനസ്സിന് ഉടമകളാക്കാന്‍ അവസാന നിമിഷവും ചെലവിട്ട്, ഒടുവില്‍ വിടവാങ്ങല്‍.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:10 am

കലാം ജീവിതം പറയുന്നു അബ്ദുള്‍ കലാം (APJ) 559487

ഞാന്‍ ജനിച്ചത് മദ്രാസ് സംസ്ഥാനത്തിലെ ദ്വീപ്നഗരമായ രാമേശ്വരത്തെ ഒരു ഇടത്തരം തമിഴ് കുടുംബത്തിലാണ്. എന്‍െറ പിതാവ് ജൈനുലാബിദീന് പറയത്തക്ക ഒൗപചാരിക വിദ്യാഭ്യാസമോ കാര്യമായ സ്വത്തോ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍െറ ആദര്‍ശശാലിനിയായ ഒരു സഹായിയായിരുന്നു എന്‍െറ മാതാവ് ആഷ്യാമ്മ.

നല്ല ഉയരവും സൗന്ദര്യവുമൊക്കെ ഉണ്ടായിരുന്ന മാതാപിതാക്കള്‍ക്ക് ജനിച്ച പല കുട്ടികളില്‍ ഒരുവനായ എനിക്ക് വലിയ പൊക്കമോ ഭംഗിയോ ഒന്നും ഉണ്ടായിരുന്നില്ല. രാമേശ്വരം മോസ്ക് സ്ട്രീറ്റില്‍ ചുണ്ണാമ്പുകല്ലും ചുടുകട്ടയുംകൊണ്ട് നിര്‍മിച്ച ഒരു വീടായിരുന്നു അത്. ഒതുങ്ങിയ മട്ടുകാരനായിരുന്ന എന്‍െറ പിതാവ്, അനാവശ്യ സൗകര്യങ്ങളും ആഡംബരങ്ങളുമെല്ലാം ഒഴിവാക്കിപ്പോന്നിരുന്നു.

സൂര്യോദയത്തിനു മുമ്പ് നാലുമണിക്കുള്ള ‘നമാസ്’ വായനയോടെ അദ്ദേഹം തന്‍െറ ഒരു ദിവസത്തിന് തുടക്കമിട്ടിരുന്നത് ഞാനിന്നും ഓര്‍മിക്കുന്നു. ‘നമാസി’നുശേഷം അദ്ദേഹം നാലുമൈല്‍ അകലെ ഞങ്ങള്‍ക്കുണ്ടായിരുന്ന ഒരു ചെറിയ തെങ്ങിന്‍തോപ്പിലേക്ക് നടക്കും. പിന്നെ തിരിച്ചുവരുന്നത്, ഒരു ഡസനോളം നാളികേരങ്ങളുമായാണ്. എന്‍െറ ജീവിതകാലം മുഴുവന്‍ ശാസ്ത്രത്തിന്‍െറയും സാങ്കേതികവിദ്യയുടേതുമായ എന്‍െറ ലോകത്ത് എന്‍െറ പിതാവിനെ അന്ധമായി അനുകരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് വെളിപ്പെടുത്തിത്തന്ന സനാതന സത്യങ്ങളെ മനസ്സിലാക്കാന്‍ ഞാന്‍ പ്രയത്നിക്കുകയും ചെയ്തു.

1939ല്‍ രണ്ടാംലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അന്ന് എനിക്ക് എട്ടു വയസ്സായിരുന്നു. പെട്ടെന്ന് ചന്തയില്‍ പുളിങ്കുരുവിന് ആവശ്യകത ഉയര്‍ന്നതിന്‍െറ കാരണം എനിക്ക് പിടികിട്ടിയില്ല. ഞാനന്ന് പുളിങ്കുരു ശേഖരിച്ച് മോസ്ക് സ്ട്രീറ്റിലെ ഒരു പലചരക്കുകടയില്‍ കൊണ്ടുപോയി കൊടുക്കുകയായിരുന്നു.

രണ്ടാം ലോകയുദ്ധം അവസാനിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തി ആസന്നമായിക്കഴിഞ്ഞു. ‘ഇന്ത്യക്കാര്‍ അവരുടെ സ്വന്തം ഇന്ത്യയെ കെട്ടിപ്പടുക്കും’ -ഗാന്ധിജി പ്രഖ്യാപിച്ചു. രാജ്യമാകെ അഭൂതപൂര്‍വമായ ഒരു ശുഭപ്രതീക്ഷ നിറഞ്ഞൊഴുകി. രാമേശ്വരം വിട്ട് ജില്ലാ കേന്ദ്രമായ രാമനാഥപുരത്തുപോയി പഠിക്കാന്‍ ഞാന്‍ പിതാവിനോട് സമ്മതം ചോദിച്ചു. അങ്ങനെ ഷ്വാഴ്സ് ഹൈസ്കൂളില്‍ ചേര്‍ന്നു. ഗൃഹാതുരത്വമൊക്കെയുണ്ടായിരുന്നെങ്കിലും പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്തു. ശുഭചിന്തയുടെ ശക്തിയെക്കുറിച്ചും ജലാലുദ്ദീന്‍ എന്നോടു സംസാരിക്കുമായിരുന്നു. നിരാശ വലയംചെയ്യുമ്പോള്‍ ഞാന്‍ ആ വാക്കുകള്‍ ഓര്‍മിക്കും. അപ്രകാരം എന്‍െറ ചിന്തകളെയും മനസ്സിനെയും നിയന്ത്രിക്കാന്‍ പരിശ്രമിക്കുക വഴി വിധിയെ സ്വാധീനിക്കാന്‍ ഞാന്‍ കഠിനശ്രമം ചെയ്തു. ഏതായാലും വിധി എന്നെ രാമേശ്വരത്തേക്ക് തിരിച്ചുകൊണ്ടുവന്നില്ല.
പ്രത്യുത, എന്‍െറ ബാല്യം ചെലവിട്ട നാട്ടില്‍നിന്ന് അത് എന്നെ കൂടുതല്‍ ദൂരത്തേക്ക് പറത്തിക്കൊണ്ടുപോകുകയായിരുന്നു.

എം.ഐ.ടിയിലെ എന്‍െറ പഠനകാലത്ത് മൂന്ന് അധ്യാപകര്‍ എന്‍െറ ചിന്തകളെ രൂപപ്പെടുത്തി. പ്രഫ. സ്പോണ്‍ഡര്‍, പ്രഫ. കെ.എ.വി. പണ്ടാല, പ്രഫ. പി.വി. നരസിംഹറാവു എന്നിവരായിരുന്നു അവര്‍. തികച്ചും തനതായ വ്യക്തിത്വങ്ങള്‍ക്ക് ഉടമകളായിരുന്നു അവരും. ബുദ്ധിപരമായ തീക്ഷ്ണതയും അക്ഷീണമായ ഉത്സാഹശീലവുംകൊണ്ട് വിദ്യാര്‍ഥികളുടെ ബൗദ്ധികവിശപ്പ് ശമിപ്പിക്കാനുള്ള ശേഷിയും അവര്‍ പ്രകടിപ്പിച്ചു.
എം.ഐ.ടിയില്‍വെച്ച് എന്നെ ഏറ്റവും സ്പര്‍ശിച്ച സംഭവം പ്രഫ. സ്പോണ്‍ഡറുമായി ബന്ധപ്പെട്ടാണ്. വിടവാങ്ങല്‍ ചടങ്ങില്‍ അദ്ദേഹം എന്നെ മുന്‍നിരയിലേക്ക് ക്ഷണിച്ചശേഷം ഇങ്ങനെ പ്രശംസിച്ചു: ‘എന്‍െറ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥി നീയാണ്. ഭാവിയില്‍ നിന്‍െറ അധ്യാപകര്‍ക്ക് വലിയ പ്രശസ്തിയുണ്ടാക്കാന്‍ കഠിനാധ്വാനം നിന്നെ സഹായിക്കും.’ പ്രശംസ കേട്ട് ഞാന്‍ പരിഭ്രമിച്ചെങ്കിലും അംഗീകാരം കിട്ടിയതില്‍ ഞാന്‍ ബഹുമാനിതനായി.

......1962 ഉത്തരാര്‍ധത്തോടെ കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ തുമ്പയെന്ന മത്സ്യബന്ധന ഗ്രാമത്തില്‍ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്ഥാപിക്കാന്‍ ഇന്‍കോസ്സാര്‍ തീരുമാനമെടുത്തു. ഇന്ത്യയിലെ ആധുനിക റോക്കറ്റ് അധിഷ്ഠിത ഗവേഷണത്തിന്‍െറ നാന്ദിയായിരുന്നു അത്. വലിയൊരു ക്രിസ്ത്യന്‍ പള്ളികൂടി ഈ ഭൂ പരിധിക്കുള്ളില്‍ സ്ഥിതിചെയ്തിരുന്നതുകൊണ്ട് അതുംകൂടി അക്വയര്‍ ചെയ്യേണ്ടിവന്നു. സ്വകാര്യ വ്യക്തികളില്‍നിന്നുള്ള സ്ഥലമെടുപ്പ്, വിശേഷിച്ചും കേരളംപോലുള്ള ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ എല്ലായ്പ്പോയും ബുദ്ധിമുട്ടേറിയതും കാലദൈര്‍ഘ്യം എടുക്കുന്നതുമായ ഒരു പ്രവൃത്തിയാണ്. ഇതിനുംപുറമെ ഇവിടെ മതപരമായ പ്രാധാന്യമുള്ള ഒരു സ്ഥലംകൂടി ഏറ്റെടുക്കേണ്ട സങ്കീര്‍ണപ്രശ്നവും ഉണ്ടായിരുന്നു. 1962ല്‍ തിരുവനന്തപുരം ബിഷപ്പായിരുന്ന അഭിവന്ദ്യ ഡോ. ഡെറീറയുടെ അനുഗ്രഹത്തോടും സഹകരണത്തോടുംകൂടി അന്നത്തെ തിരുവനന്തപുരം കലക്ടറായിരുന്ന കെ. മാധവന്‍ നായരാണ് ഈ ചുമതല ഏറ്റവും സമര്‍ഥമായും സമാധാനപരമായും വളരെ വേഗത്തിലും നിര്‍വഹിച്ചത്. പിന്നെ വൈകിയില്ല. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സി.പി.ഡബ്ള്യു.ഡി) ചീഫ് എന്‍ജിനീയര്‍ ആര്‍.ഡി. ജോണ്‍ പ്രദേശത്തിന്‍െറ മുഖച്ഛായതന്നെ മാറ്റിയെടുത്തു. വിശുദ്ധ മഗ്ദലന മറിയത്തിന്‍െറ നാമധേയത്തിലുള്ള ആ ദേവാലയം തുമ്പ ശൂന്യാകാശ കേന്ദ്രത്തിന്‍െറ പ്രഥമ കാര്യാലയമായി മാറി. പ്രാര്‍ഥനാമുറിയായിരുന്നു എന്‍െറ ആദ്യത്തെ പരീക്ഷണശാല. ബിഷപ്പിന്‍െറ മുറിയാകട്ടെ, ഡിസൈന്‍ ചെയ്യാനും വരക്കാനുമുള്ള എന്‍െറ ഓഫിസും. ഇന്നുവരെ പള്ളി അതിന്‍െറ പൂര്‍ണ ഗാംഭീര്യത്തോടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അവിടെ ഇന്ത്യന്‍ ശൂന്യാകാശ കാഴ്ചബംഗ്ളാവ് സ്ഥിതിചെയ്യുന്നു.

-ആത്മകഥയായ
അഗ്നിച്ചിറകുകളില്‍നിന്ന്
അബ്ദുള്‍ കലാം (APJ) 559487 അബ്ദുള്‍ കലാം (APJ) 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:12 am

സമൂഹത്തില്‍ വിപ്ളവമുണര്‍ത്താന്‍ മൂന്നു ഘടകങ്ങള്‍ വേണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ ഉപദേശം: മാതാവും പിതാവും പിന്നെ ഗുരുവും. അബ്ദുള്‍ കലാം (APJ) 559487 അബ്ദുള്‍ കലാം (APJ) 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:16 am

Remembering the Missile Man of India, Dr. APJ Abdul Kalam

Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:25 am

[You must be registered and logged in to see this image.]

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് മാല ചാര്‍ത്തിയത് ഈ മാസം ഇരുപത്തി രണ്ടിന്, അന്ന് ഈ സംഭവം ഏറെ വിവാദമായെങ്കിലും, ഇന്നിതിനെ ഒരു ഞെട്ടലോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ...കൊഡര്‍മയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി ചടങ്ങിന് മുമ്പ് മുന്‍ രാഷ്ട്രപതിയുടെ ചിത്രത്തില്‍ മാലയിടുകയായിരുന്നു.
ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഫോട്ടോയില്‍ മാല ചാര്‍ത്തുന്നത് അശുഭമാണെന്ന് വിശ്വസിക്കുന്നവര്‍ അന്ന് മന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:43 am

ആദരാഞ്ജലികള്‍ അബ്ദുള്‍ കലാം (APJ) 4214
Back to top Go down
sunder
Forum Boss
Forum Boss
sunder



അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:49 am

എല്ലാ ഇന്ത്യക്കാരെയും സ്വപ്നം കാണാൻ പഠിപിച്ച ധീര നായകന് പ്രണാമം അബ്ദുള്‍ കലാം (APJ) 768717 അബ്ദുള്‍ കലാം (APJ) 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:51 am

A great lover of Music.....

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) EmptyTue Jul 28, 2015 9:56 am

എപിജെ എഴുതിയ പുസ്തകങ്ങള്‍

ഓരോ വീട്ടിലും ഒരു ലൈബ്രറി എന്ന നിലയിലേക്ക് കേരളം മാറണമെന്ന് ഒരിക്കല്‍ എപിജെ അബ്ദുല്‍ കലാം പറഞ്ഞു. രാഷ്ട്രപതിമാരില്‍ ഏറ്റവും സ്നേഹിക്കപ്പെടുന്ന കലാം ഏറ്റവുമധികം വായിക്കപ്പെടുന്ന ഒരു എഴുത്തുകാരന്‍ കൂടിയാണ്. പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ ഇവയാണ്-

1- Wings of Fire
An Autobiography:
2- 2020 - A Vision for the New Millenium
3- Envisioning an Empowered Nation
4- Ignited Minds
5- My Journey
6- Developments in Fluid Mechanics and Space Technology
7 - The Luminous Sparks
8- The Life Tree(കവിതകള്‍)
9- Mission India
10- Children Ask Kalam
11- Guiding Souls
12- Inspiring Thoughts
13- Target 3 Billion
14- Turning Points
15- You Are Born To Blossom
16- Indomitable Spirit
Back to top Go down
Sponsored content





അബ്ദുള്‍ കലാം (APJ) Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) Empty

Back to top Go down
 
അബ്ദുള്‍ കലാം (APJ)
Back to top 
Page 1 of 4Go to page : 1, 2, 3, 4  Next
 Similar topics
-
» അബ്ദുള്‍ കലാമും,, അദേഹത്തിന്റെ പ്രസംഗങ്ങളും ....

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: