സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
അബ്ദുള്‍ കലാം (APJ) - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
അബ്ദുള്‍ കലാം (APJ) - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
അബ്ദുള്‍ കലാം (APJ) - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
അബ്ദുള്‍ കലാം (APJ) - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
അബ്ദുള്‍ കലാം (APJ) - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
അബ്ദുള്‍ കലാം (APJ) - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
അബ്ദുള്‍ കലാം (APJ) - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
അബ്ദുള്‍ കലാം (APJ) - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
അബ്ദുള്‍ കലാം (APJ) - Page 3 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 3 Voting_barഅബ്ദുള്‍ കലാം (APJ) - Page 3 Vote_rcap 
Ammu
അബ്ദുള്‍ കലാം (APJ) - Page 3 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 3 Voting_barഅബ്ദുള്‍ കലാം (APJ) - Page 3 Vote_rcap 
vipinraj
അബ്ദുള്‍ കലാം (APJ) - Page 3 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 3 Voting_barഅബ്ദുള്‍ കലാം (APJ) - Page 3 Vote_rcap 
sandeep
അബ്ദുള്‍ കലാം (APJ) - Page 3 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 3 Voting_barഅബ്ദുള്‍ കലാം (APJ) - Page 3 Vote_rcap 
shamsheershah
അബ്ദുള്‍ കലാം (APJ) - Page 3 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 3 Voting_barഅബ്ദുള്‍ കലാം (APJ) - Page 3 Vote_rcap 
Neelu
അബ്ദുള്‍ കലാം (APJ) - Page 3 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 3 Voting_barഅബ്ദുള്‍ കലാം (APJ) - Page 3 Vote_rcap 
Binu
അബ്ദുള്‍ കലാം (APJ) - Page 3 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 3 Voting_barഅബ്ദുള്‍ കലാം (APJ) - Page 3 Vote_rcap 
unnikmp
അബ്ദുള്‍ കലാം (APJ) - Page 3 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 3 Voting_barഅബ്ദുള്‍ കലാം (APJ) - Page 3 Vote_rcap 
midhun
അബ്ദുള്‍ കലാം (APJ) - Page 3 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 3 Voting_barഅബ്ദുള്‍ കലാം (APJ) - Page 3 Vote_rcap 
Greeeeeshma
അബ്ദുള്‍ കലാം (APJ) - Page 3 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 3 Voting_barഅബ്ദുള്‍ കലാം (APJ) - Page 3 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 അബ്ദുള്‍ കലാം (APJ)

Go down 
+11
nettooraan
Paandyettan
unnikmp
Greeeeeshma
balamuralee
sunder
ROHITH NAMBIAR
Ammu
gauri
Binu
sandeep
15 posters
Go to page : Previous  1, 2, 3, 4  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyWed Jul 29, 2015 3:48 pm

കുസാറ്റിന് അബ്ദുള്‍ കലാമിന്റെ പേര് നല്‍കും അബ്ദുള്‍ കലാം (APJ) - Page 3 811586 അബ്ദുള്‍ കലാം (APJ) - Page 3 811586

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyWed Jul 29, 2015 3:52 pm

Ammu wrote:
കുസാറ്റിന് അബ്ദുള്‍ കലാമിന്റെ പേര് നല്‍കും  അബ്ദുള്‍ കലാം (APJ) - Page 3 811586  അബ്ദുള്‍ കലാം (APJ) - Page 3 811586

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 811586 അബ്ദുള്‍ കലാം (APJ) - Page 3 811586 കലാം സാറിന്റെ പേരിൽ ഒരു ശാസ്ത്രസാങ്കേതിക സർവകലാശാല കൂടി തുടങ്ങണം എന്നാണു എന്റെ അഭിപ്രായം
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyWed Jul 29, 2015 3:58 pm

unnikmp wrote:
Ammu wrote:
കുസാറ്റിന് അബ്ദുള്‍ കലാമിന്റെ പേര് നല്‍കും  അബ്ദുള്‍ കലാം (APJ) - Page 3 811586  അബ്ദുള്‍ കലാം (APJ) - Page 3 811586

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 811586 അബ്ദുള്‍ കലാം (APJ) - Page 3 811586 കലാം സാറിന്റെ പേരിൽ ഒരു ശാസ്ത്രസാങ്കേതിക സർവകലാശാല കൂടി തുടങ്ങണം എന്നാണു എന്റെ അഭിപ്രായം

ബീഹാറില്‍ ഒരെണ്ണം തുടങ്ങുന്നു എന്ന് ഇന്ന് വായിച്ചിരുന്നു അബ്ദുള്‍ കലാം (APJ) - Page 3 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyWed Jul 29, 2015 4:04 pm

യുവചൈതന്യത്തിന്റെ വിനിയോഗം അബ്ദുള്‍ കലാം (APJ) - Page 3 559487

എ.പി.ജെ. അബ്ദുള്‍കലാവുമായി രാജ്യത്തിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന് ചില ഭാഗങ്ങള്‍



സ്വയം ഒരു വികസിതരാഷ്ട്രമായി പരിണമിക്കുന്നതിനുള്ള അവസാനഘട്ടത്തിലാണ് ഇന്ത്യയിന്ന്. ഇരുപത്തഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള 540 ദശലക്ഷം യുവജനങ്ങളാണ് ഈ പരിണാമം സാധ്യമാക്കുന്നതിനുള്ള മുഖ്യ ആലംബം.

ഒരു രാഷ്ട്രത്തിന്റെ ഭാവിസ്വരൂപമാണ് കുട്ടികളും യുവാക്കളും. അവര്‍ നമ്മുടെ നാളത്തേക്കുള്ള ശുഭപ്രതീക്ഷയാണ്. അവരുടെ കര്‍മശേഷിയെ യഥായോഗ്യം നിശ്ചിതമാര്‍ഗത്തിലേക്കു തിരിച്ചുവിട്ടാല്‍, വികസനത്തിലേക്കുള്ള എളുപ്പവഴിയിലൂടെ രാഷ്ട്രത്തെ മുന്നോട്ടു നീക്കുന്ന ചാലകശക്തി അവര്‍ തുറന്നുവിടും. വിപുലവും വിലയേറിയതുമായ ഈ മനുഷ്യമൂലധനത്തെ ശ്രദ്ധാപൂര്‍വം പോഷിപ്പിക്കേണ്ടത് ആവശ്യമാണ്, നമ്മുടെ ആസൂത്രണ വികസനപ്രക്രിയയുടെ മര്‍മകേന്ദ്രമാക്കി അതിനെ മാറ്റിത്തീര്‍ത്തുകൊണ്ട്. വികസനത്തിന്റെ കേന്ദ്രസ്ഥാനത്തിനുചുറ്റും യുവജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും പ്രതീക്ഷകളും സമാവേശിപ്പിക്കുക എന്നതിനായിരിക്കണം നമ്മുടെ മുന്‍ഗണന.



നാട്ടില്‍ ജനിക്കുന്ന ഓരോ ശിശുവും വളര്‍ന്ന് കഴിവും കരുത്തും ഉള്ളവരായിത്തീരുവാന്‍ തീര്‍ച്ചയായും അനുവദിക്കണം. കുട്ടികള്‍ക്ക്, പ്രത്യേകിച്ച് കുടുംബത്തില്‍നിന്നും പരിലാളനകളേല്ക്കാന്‍ ഭാഗ്യം ലഭിക്കാത്തവരുള്‍പ്പെടെയുള്ളവര്‍ക്ക് അധികശ്രദ്ധയും സൗകര്യങ്ങളും പ്രദാനംചെയ്യുകയെന്നത് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.

ഇന്ത്യയിലെയും ഇതര രാജ്യങ്ങളിലെയും കുട്ടികളുമായുള്ള എന്റെ അന്യോന്യസമ്പര്‍ക്കങ്ങള്‍ വെളിവാക്കുന്നത് ഇളംപ്രായക്കാരുടെ അഭിലാഷങ്ങള്‍ ഒന്നുതന്നെയാണെന്നാണ്. അതായത് സമാധാനപൂര്‍ണവും ഐശ്വര്യപൂര്‍ണവും സുരക്ഷിതവുമായ ഒരു രാഷ്ട്രത്തില്‍ ജീവിക്കുക എന്നത്. കഴിവു പരീക്ഷിക്കുന്ന കര്‍ത്തവ്യങ്ങളെയും ഉത്തമമാതൃകളെയും തങ്ങള്‍ക്ക് മാര്‍ഗചൈതന്യമാകാന്‍ സാധിക്കുന്ന നേതാക്കളെയുമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. യുവജനങ്ങളുടെ വിജ്ഞാനത്തിന്റെയും ഉത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും സങ്കലനം രാഷ്ട്രപരിവര്‍ത്തനത്തിനുള്ള മഹത്തായ ചാലകാഗ്നിയാണ്. 2010 ആകുമ്പോഴേക്ക് ഇന്ത്യ പുരോഗമിച്ച് വികസിതരാഷ്ട്രമായിത്തീരുന്നെങ്കില്‍ അത് യുവസമൂഹത്തിന്റെ തോളിലേറിക്കൊണ്ടു മാത്രമായിരിക്കും.

2020 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന താങ്കളുടെ ലക്ഷ്യം കൈവരിക്കാന്‍ നമ്മുടെ രാജ്യത്തെ പ്രാപ്തമാക്കുന്നതിനായി യുവജനങ്ങള്‍ എങ്ങനെയാണ് സ്വയം സജ്ജമാകേണ്ടത്?
അന്‍ദ്‌ലീബ് മിര്‍സ, യൂണിറ്റി കോളേജ്, ലക്‌നൗ
വിഷന്‍ 2020 എന്റെ കര്‍മപദ്ധതിയല്ല. അത് രാജ്യത്തിന്റെ ദൗത്യമാണ്. നിങ്ങളിലോരോരുത്തര്‍ക്കും പഠനത്തില്‍ മുന്‍പന്തിയിലെത്തുന്നതിലൂടെ
ദൗത്യപൂര്‍ത്തിയില്‍ സഹായകമാകാവുന്നതാണ്. അത് രാഷ്ട്രത്തിന് ഏറ്റവും മികച്ച ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും രാഷ്ട്രീയനേതാക്കളെയും സംരംഭകരെയും മനുഷ്യരെയും സമ്മാനിക്കും. ഇതിനു പുറമേ, നിങ്ങളുടെ വീടിന്റെയും സ്‌കൂളിന്റെയും പരിസര പ്രദേശത്ത് അയ്യഞ്ചു മരങ്ങള്‍ നട്ടുപിടിപ്പിക്കുകവഴി നിങ്ങള്‍ക്ക് പരിസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയും. അവധിക്കാലത്ത് നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ ചെന്ന് നിരക്ഷരരായ, പ്രത്യേകിച്ചും സ്ത്രീകളെ അഞ്ചുപേരെയെങ്കിലും എഴുത്തും വായനയും പഠിപ്പിക്കാന്‍ കഴിയും.

കുട്ടികളോട് താങ്കള്‍ക്ക് വളരെയേറെ താത്പര്യമാണുള്ളത്. അവരോട് ഇത്രമാത്രം അടുപ്പം തോന്നുന്നതെന്തുകൊണ്ടാണ്? ഇതുപോലെ വാത്സല്യം കുട്ടികളോടു തോന്നുന്നതിനു കാരണമാക്കിയ സംഭവം വല്ലതുമുണ്ടോ?ആദിത്യ രമേശ്, കേന്ദ്രീയ വിദ്യാലയം, കൊച്ചി.
ഇളംപ്രായക്കാര്‍ക്ക് സ്വപ്‌നങ്ങളും ജിജ്ഞാസയുള്ള മനസ്സുകളുമുണ്ട്. കുലീനതയും ഔത്സുക്യവും അര്‍പ്പണബോധവും ആര്‍ജവവും രാജ്യത്തെ മഹത്താക്കിത്തീര്‍ക്കാനുള്ള ആകാംക്ഷയും ചേര്‍ന്ന് നിങ്ങളെ മഹദ്‌വ്യക്തിത്വമായി രൂപപ്പെടുത്തും.

ഇന്നത്തെ കുട്ടികളിലുള്ള സവിശേഷഗുണങ്ങള്‍ എന്തെല്ലാമാണ്? താങ്കളുടെ ബാല്യത്തിലെ കുട്ടികളുമായി അവരെ എങ്ങനെ താരതമ്യപ്പെടുത്തുന്നു?യോഗേഷ് പട്ടേല്‍ കേരള പീപ്പിള്‍സ് എജ്യൂക്കേഷന്‍ സ്‌കൂള്‍ ഭവനഗര്‍
ഇന്നത്തെ കുട്ടികള്‍ അതിജിജ്ഞാസുക്കളും വേഗത്തില്‍ ഫലം ആശിക്കുന്നവരുമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് വലിയ പ്രത്യാശകളും അഭിലാഷങ്ങളുമുണ്ട്. കൂടാതെ ഇന്നത്തെ കുട്ടികള്‍ കൂടുതല്‍ ബുദ്ധിശാലികളാണ്.

കൗമാരപ്രായക്കാര്‍ക്കിടയില്‍ ദേശാഭിമാനബോധവും സേവന മനസ്‌കതയും നിവേശിപ്പിക്കുന്നതിന് അവശ്യം ചെയ്യേണ്ടത് എന്താണെന്നാണ് താങ്കള്‍ കരുതുന്നത്?ബി.വി. രൂപ, ബി.ഇ.എല്‍ ബാംഗ്ലൂര്‍
പ്രശ്‌നം കുട്ടികളുടേതല്ല; മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്താണ് തകരാറ്. കുട്ടികള്‍ ദേശാഭിമാനികളാണ്: എന്നാല്‍ മാതാപിതാക്കളും മുതിര്‍ന്നവരും രാഷ്ട്രത്തോടുള്ള തങ്ങളുടെ മനോഭാവത്തില്‍ മാറ്റംവരുത്തേണ്ടതുണ്ട്. മാതാപിതാക്കള്‍ രാഷ്ട്രത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നമ്മുടെ സാംസ്‌കാരികപൈതൃകം കാത്തുസൂക്ഷിക്കുന്നതിന് അവര്‍ കഠിനാധ്വാനം ചെയ്യും. കുട്ടികളാവട്ടെ, സ്വാഭാവികമായി അതിനെ പിന്തുടരുകയും ചെയ്യും.

ഇന്ത്യയിലെ യുവജനങ്ങള്‍ക്കായി എന്തുതരം ഭാവിയാണ് താങ്കള്‍ മുന്‍കൂട്ടിക്കാണുന്നത്?മുയീന്‍ ഫറൂഖ് ഹക്കക് സെന്റ് ജോര്‍ജ് കോളേജ്, മുസൂറി
നമ്മുടെ രാജ്യത്ത് 540 ദശലക്ഷം യുവജനങ്ങളുണ്ട്. ഇതാണ് നമ്മുടെ കാതലായ ശക്തി. ഇന്ത്യയെ ഒരു വികസിതരാഷ്ട്രമായി പരിവര്‍ത്തിപ്പിക്കുന്നതിന് അവര്‍ പങ്കുവഹിച്ചേ മതിയാവൂ. അവര്‍ മിടുക്കരായി പഠിച്ച് ഒന്നാമതെത്തണം. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ സംരംഭകത്വപരിശീലനം ഒരു ഭാഗമായിത്തീരണം. അവര്‍ തൊഴിലന്വേഷകരാവുകയല്ല മറിച്ച്, തൊഴിലുത്പാദകരാവുകയെന്നതായിരിക്കണം ലക്ഷ്യമിടേണ്ടത്. നദികള്‍ തമ്മില്‍ ബന്ധിപ്പിക്കല്‍, 'പുര'യുടെ നിര്‍വഹണം, എല്ലാത്തിനുമുപരി ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കല്‍ തുടങ്ങി ഭാരിച്ച ചുമതലകള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കിത്തീര്‍ക്കുകയെന്ന മുഖ്യനിയോഗം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാവണം.

ഇന്നത്തെ യുവജനങ്ങള്‍ ഉയര്‍ന്ന ശമ്പളവും ഭൗതികലാഭങ്ങളുമാണ് ലക്ഷ്യംവെക്കുന്നത്. എട്ടു മണിക്കൂര്‍മുതല്‍ പതിനാറു മണിക്കൂര്‍വരെ അവര്‍ ജോലി ചെയ്യുകയും ലക്ഷങ്ങള്‍ ചെലവാക്കുകയും ചെയ്യുന്നു. എന്നിട്ടും അവര്‍ അസന്തുഷ്ടരാണ്. ഈ ഇളംപ്രായക്കാരോട് താങ്കള്‍ക്ക് നല്കാനുള്ള ഉപദേശമെന്താണ്? ജെയ്ന്‍ മേരി, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, തൃശ്ശൂര്‍
നിങ്ങള്‍ സംതൃപ്തി അല്ലെങ്കില്‍ അത്യാഗ്രഹമില്ലായ്മ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പണത്തില്‍നിന്നു മാത്രമായി ഉളവാക്കാവുന്നതല്ല സന്തോഷം. തൊഴിലിലെ സംതൃപ്തി, ബന്ധങ്ങളിലെ സംതൃപ്തി, പങ്കാളിത്തത്തിലെ സംതൃപ്തി സര്‍വോപരി നാം സമൂഹത്തില്‍നിന്നും സ്വീകരിക്കുന്നതിലും കൂടുതലായി മടക്കി നല്കല്‍ ഇവയിലെല്ലാം സന്തോഷം വേണം.


അച്ഛനമ്മമാരുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നുള്ള സമ്മര്‍ദം, അമിതമായ അളവിലുള്ള സിലബസിന്റെ ഭാരം, മനസ്സംഘര്‍ഷം, ഇതിനൊക്കെ പുറമേ സമൂഹത്തിലുള്ള അധമബോധം - ഇത്തരമൊരവസ്ഥയില്‍ ഞങ്ങള്‍ സൈദ്ധാന്തികശാസ്ത്രത്തില്‍ പ്രവേശനം നേടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാവും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?പി. അരുണ, ബാംഗ്ലൂര്‍
മറ്റുള്ളവരുടെ അഭിപ്രായം പരിഗണിക്കാതെ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള വിഷയവും ദൗത്യവും തിരഞ്ഞെടുക്കുന്ന ആളുകളാണ് ഏറ്റവും വിജയശ്രീലാളിതരാവുന്നത്.

ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമേകുന്ന എന്തെങ്കിലും സന്ദേശം നല്കാമോ?ജ്യോതിഡി.എ.വി. സ്‌കൂള്‍, ചണ്ഡീഗഢ്
നമ്മുടെ രാജ്യത്തെ യുവജനങ്ങള്‍ക്കു നല്കാനായി എനിക്കൊരു സന്ദേശമുണ്ട്. യുവസമൂഹത്തില്‍പ്പെട്ട സകലര്‍ക്കും അദമ്യമായ ചൈതന്യമുണ്ടായിരിക്കണം. അദമ്യമായ ചൈതന്യത്തിനു രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്, നിങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതു നേടാനായി കഠിനപ്രയത്‌നം ചെയ്യുകയും വേണം. രണ്ട്, പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കവേ തീര്‍ച്ചയായും നിങ്ങള്‍ക്കു ചില പ്രശ്‌നങ്ങളെ നേരിടേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുമേല്‍ ആധിപത്യം ചെലുത്താന്‍ അനുവദിക്കരുത്. പകരം നിങ്ങള്‍ പ്രശ്‌നങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിച്ച് അവയെ പരാജയപ്പെടുത്തി വിജയം നേടുക. ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തിനു യുവജനങ്ങളടങ്ങുന്ന വലിയൊരു വിഭവസമ്പത്തുണ്ട്. യുവാക്കളുടെ ജ്വലിക്കുന്ന മനസ്സുകള്‍ മറ്റേതൊരു വരുമാനവിഭവത്തോടും തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും വലിയ വിഭവസമ്പത്താണ്. അജയ്യമായ ചൈതന്യത്തോടെ ജ്വലിക്കുന്ന മനസ്സുകള്‍ പ്രയത്‌നത്തില്‍ മുഴുകുമ്പോള്‍ ഐശ്വര്യപൂര്‍ണവും സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ ഒരു ഇന്ത്യാരാജ്യം സുനിശ്ചിതമാണ്.

പതിനൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ എനിക്ക് എങ്ങനെ ഭാഗഭാക്കാകാന്‍ സാധിക്കും?രതാക്ഷി ഡി.പി.എസ്. ഇബ്തിദ ശിക്ഷാകേന്ദ്ര
നിങ്ങളുടെ പ്രഥമജോലി നന്നായി പഠിക്കുകയും പഠനരംഗത്ത് മുന്‍പന്തിയിലെത്തുകയുമാണ്. ഒഴിവുകാലത്ത് സമയമുണ്ടെങ്കില്‍ നിരക്ഷരരായ രണ്ടുപേരെ നിങ്ങള്‍ക്ക് പഠിപ്പിക്കാന്‍ കഴിയും. വീടിനു ചുറ്റുമോ സ്‌കൂളിലോ ഏതാനും മരങ്ങള്‍ നട്ട് പരിപാലിക്കാന്‍ നിങ്ങളെക്കൊണ്ടു സാധിക്കും. നിങ്ങളുടെ വീടിന്റെ പരിസരപ്രദേശങ്ങള്‍ വൃത്തിയുള്ളതും ചെടികള്‍ നട്ടുവളര്‍ത്തി പച്ചപ്പു നിറഞ്ഞതുമാക്കി നിലനിര്‍ത്തുന്നതിന് കുടുംബാംഗങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ക്കു കഴിയും.

ഇന്നത്തെ കാലത്ത് സാമുദായിക ഐക്യവും മതനിരപേക്ഷതയും രാജ്യപുരോഗതിക്ക് അനുപേക്ഷണീയമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്ന് അവയ്ക്ക് അപ്രധാനസ്ഥാനമാണുള്ളത്. പുതുതലമുറയിലെ വിദ്യാര്‍ഥികളായ ഞങ്ങള്‍ക്ക് മനോഭാവത്തിലും ജീവിതചുറ്റുപാടിലും മാറ്റം സൃഷ്ടിക്കാന്‍ എങ്ങനെ സാധിക്കും? മിനു റോസമ്മ ജോസഫ് എം.ഇ.ടി. പബ്ലിക് സ്‌കൂള്‍, പെരുമ്പാവൂര്‍
ഒന്നാമതായി, നിങ്ങള്‍ പ്രബുദ്ധരായ പൗരന്മാരായിത്തീരണം. അടുത്തതായി, എല്ലാ ഇന്ത്യക്കാരുടെയും മാനസികഐക്യത്തിനുവേണ്ടി പ്രയത്‌നിക്കണം. എല്ലാവരും വിവേചനലേശമില്ലാതെ തുല്യമായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ മനസ്സുകളുടെ ഐക്യം നിശ്ചയമായും സാധ്യമാവും. എല്ലാവരെയും സ്‌നേഹിക്കുക, എല്ലാവരെയും സഹായിക്കുക, ദാനം ചെയ്യുക, കരുണ കാണിക്കുക, അര്‍പ്പിക്കുക എന്ന ഒരു മനഃസ്ഥിതി സൃഷ്ടിക്കുക -ഇതാണ് ലോകതത്ത്വം.

അടിയുറച്ച ദേശാഭിമാനബോധമുള്ള വിദ്യാര്‍ഥികളായ ഞങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളോട് മത്സരിച്ച് വിജയിക്കാന്‍ എങ്ങനെ സാധിക്കും?സത്യ ഗൗരി ഒസ്മാനിയ മെഡിക്കല്‍ കോളേജ്, ഹൈദരബാദ്
സ്ഥാനാര്‍ഥികളെ അല്ലെങ്കില്‍ പാര്‍ട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വികസനപ്രശ്‌നങ്ങളും വികസനപ്രവര്‍ത്തനങ്ങളുമാണെന്ന കാര്യത്തില്‍ പൗരന്മാര്‍ അടുത്തിടെ കൂടുതല്‍ ബോധവാന്മാരായിത്തീര്‍ന്നിരിക്കുന്നു എന്നു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്ന ദേശാഭിമാനികളായ രാഷ്ട്രീയനേതാക്കളുടെ ആവശ്യം വൈകാതെതന്നെ ഇന്ത്യയിലെ സമ്മതിദായകര്‍ പൂര്‍ണമായും തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്. കൂടാതെ, ഇനി പറയുന്ന കാര്യങ്ങളില്‍ ധൈര്യമുണ്ടായിരിക്കണമെന്ന് ഓര്‍മിക്കുക:
വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം
പുതുതായി കണ്ടുപിടി9ക്കാനുള്ള ധൈര്യം
ആരും സഞ്ചരിച്ചിട്ടില്ലാത്ത പാതയിലൂടെ മുന്നേറാനുള്ള ധൈര്യം അസാധ്യമായതു കണ്ടെത്താനുള്ള ധൈര്യം
പ്രശ്‌നങ്ങളോടു മല്ലിട്ട് വിജയിക്കാനുള്ള ധൈര്യം
ഏറ്റെടുക്കുന്ന സകല ദൗത്യങ്ങളിലും വിജയം നേടാനായി സധൈര്യം പ്രയത്‌നിക്കുമെന്ന് ഈ രാഷ്ട്രത്തിലെ ഒരു യുവപ്രതിനിധിയെന്ന നിലയില്‍ നിങ്ങള്‍ പ്രതിജ്ഞചെയ്യേണ്ടതുണ്ട്.

ഇന്നത്തെ യുവതലമുറ ഒരു വിഷമസന്ധിയിലാണ്. അവരുടെ മുന്നില്‍ നാലു മൂല്യവ്യവസ്ഥകളാണുള്ളത്. നമ്മുടെ പൂര്‍വികര്‍ അവശേഷിപ്പിച്ചു പോയ മൂല്യങ്ങള്‍, മാതാപിതാക്കള്‍ സമ്മാനിച്ച മൂല്യങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകള്‍ നല്കിയ മൂല്യങ്ങള്‍, അധ്യാപകര്‍ നല്കിയ മൂല്യങ്ങള്‍. ഞങ്ങള്‍ ഇതില്‍ ഏതു മൂല്യസമ്പ്രദായമാണ് പിന്തുടരേണ്ടത് എന്ന് ദയവുചെയ്ത് പറഞ്ഞുതരൂ. അക്ഷത്
ആപീജേ സ്‌കൂള്‍, നോയ്ഡ.
നാലു മൂല്യവ്യസ്ഥകളെപ്പോലെ മറ്റൊന്നുമില്ല. മൂല്യങ്ങള്‍ സാര്‍വലൗകികവും എല്ലാവര്‍ക്കും പൊതുവായുള്ളതുമാണ്- അത് ധാര്‍മികത, നിസ്വാര്‍ഥത, ദാനമനഃസ്ഥിതി, സുതാര്യതയും സമഭാവനയും എന്നിവയില്‍ ഏതുമായിക്കോട്ടെ ഒരു വ്യക്തി നിശ്ചയമായും വളര്‍ത്തിയെടുത്ത് പിന്തുടരേണ്ട മൂല്യങ്ങളാണിവയെല്ലാം.

താങ്കള്‍ കുട്ടികളോടും യുവജനങ്ങളോടും ആശയവിനിമയം നടത്തുന്നതിനുള്ള കാരണമെന്താണ്? ഇന്ത്യ ഒരു വികസിതരാജ്യമായിത്തീരണം എന്ന സന്ദേശം പകര്‍ന്നുനല്കാനാണോ?സ്റ്റെഫാനി, കണക്ടികട്ട് കോളേജ് യു.എസ്.എ.
കുട്ടികള്‍ ജിജ്ഞാസുക്കളും സര്‍ഗവാസനയുള്ളവരുമാണ്; അവര്‍ സദാ ചോദ്യങ്ങളുന്നയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ഭാവി അവരാണ്.

ഇന്ത്യന്‍ ജനസംഖ്യയില്‍ 55 ശതമാനം യുവജനങ്ങളാണ്. നാമെല്ലാം യുവജനശക്തിയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. സജീവരാഷ്ട്രീയത്തില്‍ യുവതലമുറയുടെ പങ്ക് എന്ത് എന്നതാണ് എന്റെ ചോദ്യം. തുഷാര്‍ കാത്യായന്‍ സിദ്ധഗംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, തുംകൂര്‍
രാഷ്ട്രവികസനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതിനായി യുവസമൂഹം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതുണ്ട്. യോഗ്യനായ സ്ഥാനാര്‍ഥിയെയും അയോഗ്യനായ സ്ഥാനാര്‍ഥിയെയും കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തുകയെന്നത് യുവജനങ്ങള്‍ ഏറ്റെടുക്കേണ്ട ഒരു സുപ്രധാനദൗത്യമാകണം. ഞാന്‍ ഇതുവരെ അഞ്ചു ദശലക്ഷത്തില്‍ പരം യുവജനങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഓരോ സംവാദവേദിയിലും ഞാന്‍ എത്രപേര്‍ രാഷ്ട്രീയത്തില്‍ ചേരുമെന്നു ചോദിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ചേരാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം ക്രമേണ വര്‍ധിച്ചുവരികയാണ്.

'നിങ്ങള്‍ രാഷ്ട്രീയത്തില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നതിന് എന്താണു കാരണം' എന്ന എന്റെ ചോദ്യത്തിനു ലഭിച്ച പ്രതികരണങ്ങളില്‍ വളരെ മാതൃകാപരമായ ചില ഉത്തരങ്ങള്‍ നിങ്ങളോടു പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

രാജ്യത്തെ ജാതീയത തുടച്ചുമാറ്റുകയാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്റെ പ്രധാനലക്ഷ്യം എന്ന് ജലന്ധറില്‍നിന്നുള്ള ഒരു പെണ്‍കുട്ടി പറഞ്ഞു. ലക്‌നൗവില്‍നിന്നുള്ള ഒരു പെണ്‍കുട്ടി പറഞ്ഞത് താന്‍ രാഷ്ട്രത്തിന്റെ ദര്‍ശനത്തെ പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രത്തിന്റെ സമയബന്ധിതമായുള്ള വികസനത്തിനുവേണ്ടി ദൗത്യങ്ങളും കര്‍മപദ്ധതികളുമായി ദര്‍ശനത്തെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുമെന്നാണ്.

ഇന്ത്യയിലെ യുവജനങ്ങളുടെയും പ്രൊഫഷണലുകളുടെയും ഇന്നത്തെ തലമുറയെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
സുജിത് വര്‍ഗീസ് എബ്രഹാം തിരുവനന്തപുരം
കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ അഞ്ചു ദശലക്ഷത്തിലേറെ യുവാക്കളുമായി കണ്ടു സംവദിച്ചിട്ടുണ്ട്; പതിവായി നിരവധി യുവജനങ്ങളില്‍ നിന്നും ഇ-മെയിലുകള്‍ ലഭിക്കുന്നുമുണ്ട്. അവരൊക്കെയും ഉത്സാഹത്താല്‍ തുടിച്ചുതുള്ളുകയാണ്. നാം അവരെ വിദ്യാഭ്യാസംകൊണ്ടും മൂല്യവ്യവസ്ഥകൊണ്ടും പ്രാപ്തരും കരുത്തരുമാക്കി മാറ്റുകതന്നെ വേണം.

അടുത്ത പ്രസിഡന്റായി ആരെയാവും താങ്കള്‍ തിരഞ്ഞെടുക്കുക?നീല്‍കാന്ത് പട്ടേല്‍ തേജസ് വിദ്യാലയ, വദോദര
നിന്നെത്തന്നെ. ഒരുങ്ങിയിരുന്നോളൂ!

സമൂഹത്തിലെ ഭാവിനേതാക്കളായിത്തീരുന്നതിനു വളര്‍ത്തിയെടുക്കേണ്ട എന്തു സ്വഭാവവിശേഷങ്ങളാണ് നമുക്ക് ആവശ്യമുള്ളത്?
അപൂര്‍വ ദ്വിവേദി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഹമീര്‍പുര്‍
നിങ്ങള്‍ക്ക് ഒരു വീക്ഷണവും അതു പ്രാബല്യത്തില്‍ വരുത്താനുള്ള അതിയായ താത്പര്യവുമുണ്ടായിരിക്കണം. സധൈര്യം നിങ്ങള്‍ തീരുമാനങ്ങളെടുക്കണം. പരാജയങ്ങളെയും വിജയങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യാമെന്നറിഞ്ഞിരിക്കണം; കാര്യനിര്‍വഹണത്തില്‍ കുലീനത പുലര്‍ത്തണം. സര്‍വോപരി സ്വഭാവശുദ്ധിയോടെ പ്രവര്‍ത്തിക്കുകയും സമഗ്രമായി
വിജയിക്കുകയും വേണം.

യുവതലമുറയ്ക്ക് ആകര്‍ഷണം തോന്നാനാവുംവിധം രാഷ്ട്രീയത്തെ എങ്ങനെ കൂടുതല്‍ മതിപ്പും ആദരവും ഉള്ളതാക്കിയെടുക്കാം? ഉത്തമ രാഷ്ട്രസേവകരും നേതാക്കളും ആകാന്‍ വളര്‍ത്തിയെടുക്കേണ്ട ശേഷികളെന്തൊക്കെയാണ്? നിഖില്‍ ഐസക് മനോഹര്‍ സെന്റ് ബ്രിട്ടോസ് അക്കാദമി, ചെന്നൈ
രാഷ്ട്രത്തിനായുള്ള കാഴ്ചപ്പാടാണ് ഒരു ജനാധിപത്യരാജ്യത്തിലെ രാഷ്ട്രീയസംവിധാനം ഒരുക്കിവെക്കുന്നത്. അത് ദേശീയവികസനത്തില്‍ ഊന്നി നിയമനിര്‍മാണസഭയുടെ ഉപദേശം മുഖാന്തരം ഗവണ്‍മെന്റിന്റെ രൂപത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്
എങ്ങനെയാണ് മാന്യത ഉറപ്പു വരുത്തുന്നത്?

രാഷ്ട്രീയവ്യവസ്ഥ 'രാഷ്ട്രീയമായ രാഷ്ട്രീയ'ത്തിനും 'വികസനപരമായ രാഷ്ട്രീയ'ത്തിനും തുല്യമാണ്. വികസനപരമായ രാഷ്ട്രീയത്തിന്റെ ഗുണനിലവാരം വര്‍ധിച്ചുവരുന്തോറും അതിന്റെ സ്വാധീനമായുള്ള മാന്യതയും വര്‍ധിച്ചുവരും. ഉത്തമരാഷ്ട്രീയക്കാരെന്ന് യുവതലമുറയെ അടയാളപ്പെടുത്താനായി അവര്‍ വികസനരാഷ്ട്രീയത്തില്‍ ശ്രദ്ധ പതിപ്പിച്ചേ തീരൂ.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyWed Jul 29, 2015 6:04 pm

Soniaye pandu vellam kudipichatha.. odukkam mp sthanam raji vaypichu.. athinte prathikaramayittu 2nd time chance koduthilla.. pakaram onninum kollatha prathiba pateline president aaki..  Kalam adarsha dheeran, aarudeyum thalathinu othu thulliyilla  അബ്ദുള്‍ കലാം (APJ) - Page 3 811586 അബ്ദുള്‍ കലാം (APJ) - Page 3 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 8:45 am

അന്ന് കലാമിനെ കല്ലെറിഞ്ഞു; ഇന്ന് ദു:ഖഭാരത്താല്‍ നിരാഹാരമിരിക്കുന്നു ഈ കര്‍ഷകന്‍

പറ്റ്ന: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മരണവാര്‍ത്തകേട്ടശേഷം ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല ബോലാ മഹാതോ എന്ന കര്‍ഷകന്‍. കലാമിന്റെ ഭൗതിക ദേഹം അഗ്നി ഏറ്റുവാങ്ങുന്നതുവരെ നിരാഹാരമിരിക്കുമെന്നാണ് നളന്ദ ജില്ലയിലെ പിക്കി ഗ്രാമത്തില്‍ നിന്നുള്ള ഈ കര്‍ഷകന്‍ പറയുന്നത്. ഒരു കണക്കിന് ഇത് മഹാതോയുടെ പ്രായശ്ചിത്തമാണ്. ഒരിക്കല്‍ കലാമിനെ കല്ലെറിഞ്ഞവരുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ മഹാതോയുമുണ്ടായിരുന്നു.

2008ലായിരുന്നു ആ സംഭവം. നളന്ദ സര്‍വകലാശാലയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കലാമും ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറും. പദ്ധതിക്കായി കര്‍ഷകരില്‍ നിന്ന് 446 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാതെയാണ് ഭൂമി എറ്റെടുത്തതെന്ന് ആരോപിച്ച് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന സമയത്താണ് കലാമും നിതീഷും പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തിയത്.

ഈ സമയത്താണ് അക്രമാസക്തരായ പ്രതിഷേധക്കാര്‍ കലാമിനും നിതീഷിനും നേരെ കല്ലെറിഞ്ഞത്. അക്കൂട്ടത്തില്‍ മഹാതോയുമുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവത്തിനുശേഷം കലാം തന്നെയും മറ്റ് മൂന്ന് ഗ്രാമീണരെയും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച കാര്യം മഹാതോതോ അനുസ്മരിക്കുന്നു. ഞങ്ങളുടെ സങ്കടങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വം കേട്ടു. പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നല്‍കി. ആ സംഭവം ഞങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അദ്ദേഹത്തിനെതിരെ കല്ലെറിഞ്ഞവരെല്ലാം ദു:ഖിതരാണിന്ന്-മഹാതോ പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 8:51 am

midhun wrote:
Soniaye pandu vellam kudipichatha.. odukkam mp sthanam raji vaypichu.. athinte prathikaramayittu 2nd time chance koduthilla.. pakaram onninum kollatha prathiba pateline president aaki..   Kalam adarsha dheeran, aarudeyum thalathinu othu thulliyilla  അബ്ദുള്‍ കലാം (APJ) - Page 3 811586 അബ്ദുള്‍ കലാം (APJ) - Page 3 811586
അബ്ദുള്‍ കലാം (APJ) - Page 3 115305 ivideyum raashtreeyam parayaathe vayyaa alle അബ്ദുള്‍ കലാം (APJ) - Page 3 214467 അബ്ദുള്‍ കലാം (APJ) - Page 3 387354
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 9:02 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 10:35 am

sandeep wrote:
[You must be registered and logged in to see this image.]

അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 10:37 am

[You must be registered and logged in to see this link.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 11:09 am

Ammu wrote:
[You must be registered and logged in to see this link.]
so cute.. അബ്ദുള്‍ കലാം (APJ) - Page 3 60367 അബ്ദുള്‍ കലാം (APJ) - Page 3 60367
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 11:14 am

unnikmp wrote:
Ammu wrote:
[You must be registered and logged in to see this link.]
so cute.. അബ്ദുള്‍ കലാം (APJ) - Page 3 60367 അബ്ദുള്‍ കലാം (APJ) - Page 3 60367

നെഹ്രുവിനു ശേഷം ഇത്രയും കുഞ്ഞുങ്ങളെ സ്നേഹിച്ച ഒരു നേതാവ് ഉണ്ടായിരുന്നോ എന്ന് സംശയം അബ്ദുള്‍ കലാം (APJ) - Page 3 559487 രണ്ടു ദിവസം മുന്‍പ് കേട്ടതാ ....സ്കൂള്‍ കുട്ടികളുമായുള്ള ഒരു ഇന്റെറാക്ഷനില്‍ ഒരു കുട്ടി ചോദിച്ചു ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ അങ്ങേയ്ക്ക് ആരാകാനാ ആഗ്രഹം എന്ന്......ഒട്ടും ആലോചിക്കാതെ കലാം സാര്‍: ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ എനിയ്ക്ക് ഒരു എലിമെന്ററി സ്കൂള്‍ ടീച്ചര്‍ ആകാന്‍ ആണ് ആഗ്രഹം എന്ന് അബ്ദുള്‍ കലാം (APJ) - Page 3 811586 കൊച്ചു കുഞ്ഞുങ്ങളുടെ കുഞ്ഞു മനസുകള്‍ മോള്‍ഡ് ചെയ്യുവാന്‍ ഒരു എലിമെന്ററി ടീച്ചര്‍ക്ക് എളുപ്പം സാധിക്കും എന്ന് അബ്ദുള്‍ കലാം (APJ) - Page 3 559487
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 11:24 am

അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 11:25 am

അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 11:36 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 11:51 am

തുമ്പയില്‍ വിടര്‍ന്ന്‌ ഇന്ത്യയില്‍ പടര്‍ന്ന സ്വപ്‌നം
.
എസ്‌. രാധാകൃഷ്‌ണന്‍



കലാം ആകാശത്തെ സ്വപ്‌നം കണ്ടതു പൈലറ്റാനാകാനായിരുന്നു. അതു നടന്നില്ല. പിന്നിട്‌ ഡോ.എ.പി.ജെ. അബ്‌ദുള്‍ കലാം നക്ഷത്രങ്ങളെ സ്വപ്‌നം കണ്ടു. ആ സ്വപ്‌നം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹം ബഹിരാകാശ ശാസ്‌ത്രജ്‌ഞനായി. കലാം എന്നും സ്വപ്‌നങ്ങളുടെ കൂട്ടുകാരനായിരുന്നു. ഒരു ജനതയെ മുഴുവന്‍ സ്വപ്‌നം കാണാന്‍ അദ്ദേഹം പഠിപ്പിച്ചു. സ്വപ്‌നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു ഉദ്ധരണി ലോകം എന്നുമോര്‍ക്കും. "നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം. നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണു സ്വപ്‌നം".
കലാമിന്റെ സ്വപ്‌നങ്ങള്‍ കേരളത്തില്‍ പിറന്നതാണ്‌. തുമ്പയില്‍ വിടര്‍ന്നതാണ്‌. ശ്രീഹരിക്കോട്ടയില്‍നിന്നു പറന്നതാണ്‌. ഡല്‍ഹിയില്‍ ഇറങ്ങിയതാണ്‌. ഇന്ത്യ മുഴുവന്‍ വളര്‍ന്നതാണ്‌.

കേരളത്തില്‍ കലാം ജീവിച്ചത്‌ ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിന്റെ സുവര്‍ണ ഘട്ടത്തിലായിരുന്നു. വിക്രം സാരാഭായ്‌, പ്രഫ. സതീശ്‌ ധവാന്‍, പ്രഫ. ഇ.വി. ചിറ്റ്‌നിസ്‌, പ്രഫ.പി.ഡി. ഭവ്‌സര്‍, ഡോ.വസന്ത്‌ ഗവാരിക്കര്‍, പ്രഫ.പിഷാരടി, ഡോ.പി.പി.കാലെ, ഡോ.എ.ഇ.മുത്തുനായകം, ഡോ.എസ്‌.സി.ഗുപ്‌ത, ആര്‍.അരവാമുദന്‍. ഇവര്‍ പാകിയ കല്ലുകളിലാണ്‌ ഇന്ത്യന്‍ ബഹിരാകാശ ശാസ്‌ത്രം വാനോളം ഉയരത്തില്‍ കെട്ടിപ്പടുത്തത്‌. ഡോ.വിക്രം സാരാഭായി വിളിച്ചപ്പോള്‍ മറുത്തു പറയാനാവാതെ ലോകത്തെ പ്രശസ്‌ത സ്‌ഥാപനങ്ങളില്‍നിന്നു തുമ്പയിലെ കടല്‍തീരത്തെ ദേവാലയത്തിലെത്തി റോക്കറ്റ്‌ സാങ്കേതികവിദ്യയുടെ ആദ്യകുര്‍ബാന കൊണ്ടവരായിരുന്നു ഇവര്‍.

1963 നവംബര്‍ 21 നു തുമ്പയിലെ തെങ്ങുകള്‍ക്കിടയിലൂടെ ഉയര്‍ന്ന നൈക്ക്‌ അപ്പാച്ചെ റോക്കറ്റ്‌ ആകാശത്തു വര്‍ണവിസ്‌മയംതീര്‍ത്തപ്പോള്‍ ആരും കരുതിയില്ല അതൊരു വിപ്ലവത്തിന്റെ തുടക്കമാകുമെന്ന്‌. ആ വിപ്ലവസംഘത്തില്‍ കലാമുണ്ടായിരുന്നു. അമേരിക്കന്‍ റോക്കറ്റില്‍ ഫ്രാന്‍സിന്റെ പേലോഡ്‌ ഘടിപ്പിക്കാന്‍ കഴിയാതെ ശാസ്‌ത്രജ്‌ഞര്‍ കുഴങ്ങിയപ്പോള്‍ എന്തു ചെയ്യാന്‍ കഴിയുമെന്നു ഭവ്‌സറിനോടു സാരാഭായ്‌ ചോദിച്ചു. ഭവ്‌സര്‍ കലാമിനെ നോക്കി. കലാമും മറ്റൊരു സഹപ്രവര്‍ത്തകനും കൂടി അവിടെയും ഇവിടെയുമൊക്കെ ഉരച്ച്‌ ഒരു വിധം പേലോഡിനെ റോക്കറ്റില്‍ തള്ളിക്കയറ്റുകയായിരുന്നു.

കലാമിന്റെ സ്വപ്‌നം എസ്‌.എല്‍.വി-3 എന്ന ഉപഗ്രഹവിക്ഷേപണ വാഹനത്തിലേക്കു വളര്‍ന്നപ്പോള്‍ ഭീഷണികള്‍ പലതായിരുന്നു. ഇന്ത്യ ഉപഗ്രഹവിക്ഷേപണവാഹനം വിജയിപ്പിച്ചെടുത്താല്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീഷണി വന്‍ശക്‌തികള്‍ മനസിലാക്കി. പക്ഷേ, കലാം പിന്‍വാങ്ങിയില്ല. അദ്ദേഹം പ്രോജക്‌ട്‌ ഡയറക്‌ടറായ എസ്‌.എല്‍.വി-3ന്റെ ആദ്യ വിക്ഷേപണം പരാജയപ്പെട്ടു. ലോകം ഉറ്റുനോക്കിയ ആ വിക്ഷേപണം കഴിഞ്ഞ്‌ അന്നത്തെ ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ പ്രഫ.സതീശ്‌ ധവാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ അദ്ദേഹം ഏറ്റെടുത്തു. അടുത്ത വിക്ഷേപണം വിജയമായപ്പോള്‍ ധവാന്‍ പത്രസമ്മേളനത്തിനു ക്ഷണിച്ചതു കലാമിനെയായിരുന്നു. തന്റെ മുന്‍ഗാമികള്‍ തനിക്കു നല്‍കിയ സംരക്ഷണം കലാം പിന്നീട്‌ തന്റെ പിന്‍ഗാമികള്‍ക്കു പകര്‍ന്നുകൊടുത്തു. ഒരിക്കല്‍ തുമ്പയില്‍വച്ച്‌ ഒരു കീഴുദ്യോഗസ്‌ഥന്‍ അല്‍പ്പം നേരത്തെ വീട്ടില്‍ പോകാന്‍ കലാമിനോട്‌ അനുമതി വാങ്ങി. തന്റെ കുട്ടികളെ ഒരു പ്രദര്‍ശനം കാണിക്കാന്‍ കൊണ്ടുപോകണമെന്ന്‌ പറഞ്ഞപ്പോള്‍ കലാം തടസമായില്ല. പക്ഷേ, ജോലിത്തിരക്കിനിടെ നമ്മുടെ ശാസ്‌ത്രജ്‌ഞന്‍ നേരത്തെ പോകാന്‍ മറന്നു. രാത്രി വൈകി കുറ്റബോധത്തോടെ വീട്ടിലെത്തി ഭാര്യയോടു കുട്ടികളെക്കുറിച്ച്‌ അദ്ദേഹം അന്വേഷിച്ചു. നിങ്ങളുടെ ഓഫീസിലെ ഒരു മാനേജര്‍ വന്ന്‌ കുട്ടികളെ എക്‌സിബിഷന്‍ കാണാന്‍ കൊണ്ടുപോയല്ലോ എന്നു ഭാര്യ പറഞ്ഞപ്പോള്‍ ശാസ്‌ത്രജ്‌ഞനു മറിച്ചൊന്നും ചിന്തിക്കേണ്ടിവന്നില്ല. ആ മാനേജര്‍ തന്റെ പ്രിയപ്പെട്ട കലാംസാര്‍ ആണെന്ന്‌ അദ്ദേഹത്തിനു മനസിലായി. അബ്ദുള്‍ കലാം (APJ) - Page 3 559487

എസ്‌.എല്‍.വി-3 വിജയിച്ചതോടെ വന്‍ശക്‌തികളുടെ ഭീഷണി യാഥാര്‍ഥ്യമാവുകയായിരുന്നു. കലാം പതിയെ ഇന്ത്യന്‍ മിസൈല്‍ പദ്ധതിയുടെ പിതാവായി മാറി. അഗ്നിയും ആകാശും പൃഥ്വിയും നാഗുമെല്ലാം ശത്രുക്കളുടെ നെഞ്ചിടിപ്പ്‌ വര്‍ധിപ്പിച്ചപ്പോള്‍ കലാം സ്വന്തം സഹപ്രവര്‍ത്തകര്‍ക്കുമാത്രമല്ല രാജ്യത്തിനകമാനം സുരക്ഷിതത്വബോധം പകര്‍ന്നുനല്‍കുകയായിരുന്നു. പിന്നീട്‌ രാഷ്‌ട്രപതിയാപ്പോള്‍ അദ്ദേഹം രാജ്യം മുഴുവന്‍ ഓടിനടന്ന്‌ വരുംതലമുറയെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റി. അബ്ദുള്‍ കലാം (APJ) - Page 3 559487


കേരളമായിരുന്നു കലാമിന്റെ വിക്ഷേപണത്തറയെങ്കില്‍ അദ്ദേഹത്തിന്റെ ജിവിതം പരുവപ്പെടുത്തിയത്‌ അതിനുമുമ്പ്‌ രണ്ട്‌ പ്രഗത്ഭരായ മലയാളികളായിരുന്നു. ബംഗളുരുവിലെ എയ്‌റോനോട്ടിക്കല്‍ ഡിഫന്‍സ്‌ എസ്‌റ്റാബ്ലിഷ്‌മെന്റില്‍ ഹോവര്‍ക്രാഫ്‌റ്റ്‌ രൂപകല്‍പ്പന ചെയ്യാന്‍ നിയോഗിക്കപ്പെട്ട നാലംഗസംഘത്തിന്റെ തലവന്‍ അബ്‌ദുല്‍ കലാമായിരുന്നു. അന്ന്‌ പ്രതിരോധമന്ത്രി വി.കെ. കൃഷ്‌ണമേനോന്‍ നേരിട്ട്‌ ഈ പ്രോജക്‌ടില്‍ ഇടപെട്ടിരുന്നു. ഹോവര്‍ക്രാഫ്‌റ്റ്‌ പരീക്ഷിക്കുമ്പോഴൊക്കെ അവിടെ സുന്ദരനായ ഒരു താടിക്കാരനെ കാണാമായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം കലാമിനെക്കുറിച്ച്‌ അന്വേഷിക്കും. ടാറ്റാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്‌ടറായിരുന്ന പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ എം.ജി.കെ. മേനോനായിരുന്നു അത്‌. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ കലാമിനെ മേനോന്‍ വിളിച്ചു. ഇന്നത്തെ ഐ.എസ്‌.ആര്‍.ഒയുടെ പൂര്‍വരൂപമായിരുന്ന ഇന്‍കോസ്‌പാറില്‍ ചേരാനുള്ള ക്ഷണമായിരുന്നു. മുംബൈയില്‍ പിന്നീട്‌ നടന്ന ഇന്റര്‍വ്യൂവിലായിരുന്നു സാരാഭായിയെ കലാം ആദ്യമായി കണ്ടുമുട്ടുന്നത്‌. പിന്നെയുള്ളതു ചരിത്രം.

തുമ്പയില്‍ റോക്കറ്റ്‌ പേലോഡ്‌ തയാറാക്കുന്നതിനിടെ ഒരു അപകടത്തില്‍നിന്നു കലാമും സഹപ്രവര്‍ത്തകനായ സുധാകറും കഷ്‌ടിച്ച്‌ രക്ഷപ്പെട്ട കഥയുണ്ട്‌. തുമ്പയിലെ ചൂടുള്ള കാലാവസ്‌ഥയില്‍ സോഡിയം-തെര്‍മൈറ്റ്‌ മിശ്രിതത്തിലേക്കു സുധാകറിന്റെ ഒരു വിയര്‍പ്പുതുള്ളി വീണപ്പോഴുണ്ടായ സ്‌ഫോടനത്തില്‍നിന്നാണ്‌ ഇരുവരും രക്ഷപ്പെട്ടത്‌. മുറിയുടെ ജനാലഗ്ലാസ്‌ തല്ലിപ്പൊട്ടിച്ച്‌ കലാമിനെ പുറത്തേക്ക്‌ തള്ളിയശേഷം സുധാകറും ചാടി രക്ഷപ്പെട്ടു. അബ്ദുള്‍ കലാം (APJ) - Page 3 808463 ആദ്യ റോക്കറ്റ്‌ വിക്ഷേപണം വിജയിച്ചപ്പോള്‍ സാരാഭായിതന്നെയായിരുന്നു ഉപഗ്രഹവിക്ഷേപണമെന്ന ആശയം മുന്നോട്ടുവച്ചതും എസ്‌.എല്‍.വിയുടെ ചുമതല കലാമിനെ ഏല്‍പ്പിച്ചതും. അതിനുമുമ്പ്‌ വിമാനങ്ങളിലെ റോക്കറ്റ്‌ അസിസ്‌റ്റഡ്‌ ടേക്ക്‌ ഓഫ്‌ സിസ്‌റ്റം (റാറ്റോ) എന്ന സൈനിക പരിപാടിയെക്കുറിച്ച്‌ പഠിക്കാനുള്ള ചുമതല കലാമിനു സാരാഭായ്‌ നല്‍കിയിരുന്നു. പ്രതിരോധ മേഖലയില്‍ താല്‍പ്പര്യം തോന്നാന്‍ കലാമിനെ പ്രേരിപ്പിച്ചത്‌ ഒരുപക്ഷേ ഇതായിരിക്കണം. മൂന്നുമാസംകൊണ്ട്‌ കലാം ഈ പദ്ധതി പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ പ്രതിരോധ വകുപ്പ്‌ രൂപീകരിച്ച മിസൈല്‍ പാനലിലേക്ക്‌ കലാം തെരഞ്ഞെടുക്കപ്പെട്ടു. അന്ന്‌ ഇറക്കുമതി ചെയ്‌തിരുന്ന റാറ്റോ സംവിധാനം മൂന്നിലൊന്ന്‌ ചെലവില്‍ കലാമും കൂട്ടരും സാധിച്ചെടുത്തു. ആ വിജയകഥ പിന്നീട്‌ പല തവണ ആവര്‍ത്തിക്കപ്പെട്ടു. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണം അമേരിക്കയുടെ ചെലവിന്റെ പത്തിലൊന്ന്‌ തുകയ്‌ക്ക്‌ പൂര്‍ത്തിയായത്‌ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.


കോവളത്തെ ഐ.ടി.ഡി.സി. ഹോട്ടലില്‍ സാരാഭായി മരിച്ചത്‌ ഇന്നും ദുരൂഹമായി തുടരുകയാണ്‌. സാരാഭായിയുമായി അവസാനം സംസാരിച്ചവരില്‍ ഒരാള്‍ കലാമായിരുന്നു. 1971 ഡിസംബര്‍ 31നായിരുന്നു അത്‌. മിസൈല്‍ പാനലായിരുന്നു വിഷയം. താന്‍ തിരുവനന്തപുരത്തു വരുമ്പോള്‍ നേരിട്ടു സംസാരിക്കാമെന്നായിരുന്നു കലാമിനോടു സാരാഭായ്‌ പറഞ്ഞിരുന്നത്‌. ഡല്‍ഹിയില്‍നിന്ന്‌ കലാം തിരുവനന്തപുരത്തെത്തുമ്പോള്‍ അറിഞ്ഞത്‌ ഒരു മണിക്കൂര്‍ മുമ്പ്‌ സാരാഭായി മരിച്ചുവെന്നായിരുന്നു.

ഇന്ത്യയില്‍ കൃത്യമായി സമയപ്പട്ടിക തയാറാക്കി ആധുനിക മാനേജ്‌മെന്റ്‌ സംവിധാനങ്ങളോടെ പൂര്‍ത്തിയാക്കിയ ഒരു പദ്ധതിയാണ്‌ കലാം നേതൃത്വം നല്‍കിയ എസ്‌.എല്‍.വി-3. പദ്ധതിയിലേക്ക്‌ 275 പേരെ വേണമെന്നു കലാം ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയത്‌ 50 പേരെ. തിരിച്ചടികളെ അതിജീവിക്കാന്‍ പ്രത്യേകം കരുതല്‍ വേണമെന്ന്‌ കലാം സ്വന്തം ടീമിനെ പഠിപ്പിച്ചു. ആദ്യ പരാജയത്തെ അതിജീവിക്കാനുള്ള മനക്കരുത്ത്‌ അവര്‍ നേടിയത്‌ അങ്ങനെയായിരുന്നു. എസ്‌.എല്‍.വിക്കാലത്ത്‌ കലാം തന്റെ പ്രിയപ്പെട്ട ബാഡ്‌മിന്റണ്‍ കളി ഉപേക്ഷിച്ചു. വാരാന്ത്യങ്ങളില്‍പോലും ജോലി ചെയ്‌തു. സുഹൃദ്‌വലയം തുമ്പയില്‍മാത്രമായി പരിമിതപ്പെടുത്തി.

എസ്‌.എല്‍.വിക്കു സമാന്തരമായിതന്നെയായിരുന്നു അന്നു ഡി.ആര്‍.ഡി.ഒയില്‍ മിസൈല്‍ പദ്ധതി തയാറായത്‌. എസ്‌.എല്‍.വിയുടെ രണ്ടാം വിക്ഷേപണം വിജയമായതിനെത്തുടര്‍ന്ന്‌ കലാമിനെ 1975 ജനുവരി ഒന്നിനു ഡി.ആര്‍.ഡി.ഒ. പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1979 ഓഗസ്‌റ്റ്‌ പത്തിന്‌ ആദ്യവിക്ഷേപണം പരാജയപ്പെട്ടപ്പോള്‍ കലാം പ്രോജക്‌ട്‌ ഡയറക്‌ടര്‍ സ്‌ഥാനത്തുനിന്ന്‌ ഒഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഡോ. ധവാന്‍ വഴങ്ങിയില്ല. ഏറെ വിമര്‍ശനം നേരിട്ടെങ്കിലും ആത്മധൈര്യം വിടാതെ പ്രവര്‍ത്തിച്ച ടീം 1980 ജുലൈ 18ന്‌ വിജയം കണ്ടു. വിമര്‍ശനങ്ങളെല്ലാം പ്രശംസകളായി വളര്‍ന്നു. ഒരു മാസം കഴിഞ്ഞ്‌ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, കലാമിനെ ഡല്‍ഹിയിലേക്കു ക്ഷണിച്ചു. ചപ്പലും അനാര്‍ഭാടവുമായ വേഷവുമായിരുന്നു കലാമിന്‌. ഇന്ദിരാഗാന്ധി തന്നെ ശകാരിക്കുമോ എന്ന്‌ അദ്ദേഹം സംശയം പ്രകടിപ്പിച്ചപ്പോള്‍ പ്രഫ. ധവാന്‍ പറഞ്ഞത്‌, കലാം നിങ്ങള്‍ വിജയത്തിന്റെ വേഷമാണ്‌ ധരിച്ചിരിക്കുന്നത്‌. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല എന്നാണ്‌.

കേരളം വിട്ടെങ്കിലും തന്റെ രണ്ടാംവീട്‌ എന്നായിരുന്നു അദ്ദേഹം സംസ്‌ഥാനത്തെ വിശേഷിപ്പിച്ചിരുന്നത്‌. എപ്പോഴൊക്കെ അവസരം കിട്ടുന്നുവോ അപ്പോഴെല്ലാം അദ്ദേഹം കേരളത്തിലെത്തിയിരുന്നു. രാഷ്‌ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹം രാജ്‌ഭവനിലേക്കു ക്ഷണിച്ചിരുന്നതു പഴയ സുഹൃത്തുക്കളെയായിരുന്നു. അവരില്‍ ചെരുപ്പുകുത്തിയും ഹോട്ടല്‍ മുതലാളിയുമെല്ലാമുണ്ടായിരുന്നു. കേരളത്തിലെ തന്റെ സുഹൃദ്‌വലയം എന്നും നിലനിര്‍ത്താന്‍ അദ്ദേഹം പ്രത്യേകം താല്‍പ്പര്യമെടുത്തിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 11:56 am

Former President APJ Kalam laid to rest with full state honour അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 1939097668 അബ്ദുള്‍ കലാം (APJ) - Page 3 346938 അബ്ദുള്‍ കലാം (APJ) - Page 3 346938 അബ്ദുള്‍ കലാം (APJ) - Page 3 346938 അബ്ദുള്‍ കലാം (APJ) - Page 3 346938
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 12:14 pm

നക്ഷത്രങ്ങളുടെ ലോകത്തേക്ക് ആ യാത്ര നേരത്തെയായിപ്പോയി... അബ്ദുള്‍ കലാം (APJ) - Page 3 768717

ഡോ. ജി. മാധവന്‍ നായര്‍

നക്ഷത്രങ്ങളുടെ ലോകത്തേക്ക് ആ യാത്ര നേരത്തെയായിപ്പോയി...തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ ഉപകരണങ്ങളെക്കുറിച്ച് ഡോ. വിക്രം സാരാഭായിക്ക് വിശദീകരിച്ചുകൊടുക്കുന്ന എ.പി.ജെ അബ്ദുല്‍കലാം. ഇടത്തേയറ്റത്ത് ലേഖകന്‍. 1968ലെ ചിത്രം
ശാസ്ത്രവും സാങ്കേതികവിദ്യയും രാജ്യത്തെ സാധാരണക്കാരനുപോലും പ്രയോജനപ്പെടുമ്പോഴാണ് ഒരു ശാസ്ത്രജ്ഞന്‍െറ ജീവിതം സാര്‍ഥകമാകുന്നത്. ഈ ബോധം എനിക്ക് പകര്‍ന്നുതന്ന ആ മഹാന്‍ ഇന്നില്ല. രാഷ്ട്രത്തിന്‍െറ നഷ്ടമെന്നൊക്കെ പൊതുവെ പറയാമെങ്കിലും തികഞ്ഞൊരു മനുഷ്യസ്നേഹിയായ കലാം സാറിന്‍െറ വേര്‍പാട് അതിലും എത്രയോ വലുതാണ്. എന്നും ഗുരുസ്ഥാനീയനായി കണ്ടിരുന്ന കലാം സാര്‍ എനിക്ക് മാര്‍ഗദര്‍ശിയും അഭ്യുദയകാംക്ഷിയുമായിരുന്നു.
രാഷ്ട്രനായകര്‍ ഇന്നിനെക്കുറിച്ച് മാത്രം ചിന്തിച്ചപ്പോള്‍ ദശാബ്ദങ്ങള്‍ക്കപ്പുറമുള്ള ഇന്ത്യയാണ് കലാം സാര്‍ മനസ്സില്‍ കണ്ടത്. അവ വെറും ഉള്‍ക്കാഴ്ചയായി പരിമിതപ്പെടുത്താതെ അദ്ദേഹം അതിനായി യത്നിച്ചു. പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞ് ഇന്ത്യയിലെ ഗ്രാമങ്ങളുടെ അവസ്ഥ എന്താകും, കര്‍ഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നമനം എത്രത്തോളം ആശാവഹമായിരിക്കുമെന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. തന്‍െറ ജീവിതത്തിന്‍െറ സിംഹഭാഗവും രാജ്യത്തിനുവേണ്ടി അര്‍പ്പിച്ച കലാമിന് ശാസ്ത്രത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ കണ്ട തടസ്സങ്ങള്‍ അവസരങ്ങളാക്കി മുന്നേറി, പ്രശ്നപരിഹാരങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്തു. വാക്കുകളെക്കാള്‍ പ്രവൃത്തിക്ക് ഊന്നല്‍ നല്‍കി. എന്നും സമാധാനത്തിന്‍െറ വക്താവായിരുന്ന കലാമാണ് ഇന്ത്യയുടെ ആണവപര്യവേക്ഷണ രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കിയത് എന്നതും ശ്രദ്ധേയം. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: സമാധാനത്തിനുവേണ്ടി നിലകൊള്ളുന്ന അങ്ങ് ആണവായുധങ്ങളെ എങ്ങനെ കാണുന്നു? മറുപടി ലളിതവും അര്‍ഥവത്തുമായിരുന്നു: ഇത് പ്രയോഗിക്കാനല്ല, പ്രതിരോധിക്കാന്‍ മാത്രമാണ്. നമ്മള്‍ ശക്തരാണെന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ ആരും നമുക്കെതിരെ ആയുധമെടുക്കില്ല. അതിനുള്ള ഒരുക്കങ്ങളാണ് നമ്മള്‍ നടത്തേണ്ടത്. എതിരാളിയെ മാനസികമായി കീഴ്പ്പെടുത്താനുള്ള ആയുധമാണ് നാം വികസിപ്പിക്കേണ്ടത് ^അദ്ദേഹം പറഞ്ഞു.

ഉന്നതങ്ങളില്‍ വിരാജിക്കുമ്പോഴും എളിമയുടെ ബാലപാഠങ്ങള്‍ മുറുകെപ്പിടിക്കാന്‍ അദ്ദേഹം എപ്പോഴും ജാഗ്രത പുലര്‍ത്തിയിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അനേക നിമിഷങ്ങള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു. എസ്.എല്‍.വി സാങ്കേതികവിദ്യ അദ്ദേഹത്തിന്‍െറ സംഭാവനയാണ്. അതിന്‍െറ തുടര്‍ച്ചയിലാണ് പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി എന്നിവ വികസിപ്പിച്ചത്. പി.എസ്.എല്‍.വി ഗവേഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഞാനുള്‍പ്പെടുന്ന സംഘമായിരുന്നു. ഒരിക്കല്‍ ഒരു സ്കൂളില്‍ സയന്‍സ് എക്സിബിഷന് പോയി. അവിടെ എസ്.എല്‍.വി, പി.എസ്.എല്‍.വി മാതൃകകള്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഒരു കുട്ടി ഓടിവന്ന് കലാം സാറിനോട് ചോദിച്ചു. ഇതിലേതാണ് വലുത്? പി.എസ്.എല്‍.വിയാണ് ഏറ്റവും വലുത്, ഈ നില്‍ക്കുന്ന സാറാണ് അതു കണ്ടുപിടിച്ചതെന്ന് പറഞ്ഞ് അദ്ദേഹം എന്നെ പരിചയപ്പെടുത്തി. വാസ്തവത്തില്‍ അദ്ദേഹത്തിന്‍െറ കണ്ടത്തെലുകള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. അടിസ്ഥാനം കലാം സാറിന്‍െറ കണ്ടത്തെലുകള്‍ തന്നെയായിരുന്നു. തനിക്ക് അര്‍ഹമായ അംഗീകാരങ്ങള്‍പോലും മറ്റുള്ളവര്‍ക്ക് വെച്ചുനീട്ടുന്ന മഹാമനസ്സാണ് അവിടെ കണ്ടത്. ഇത്തരം ചിന്താഗതിയുള്ള മനുഷ്യര്‍ ഇന്ന് വിരളം. അബ്ദുള്‍ കലാം (APJ) - Page 3 559487 അബ്ദുള്‍ കലാം (APJ) - Page 3 559487
മറ്റെന്തിനെക്കാളും തന്‍െറ കര്‍മമണ്ഡലത്തെ അദ്ദേഹം ആരാധിച്ചു. ജോലിക്ക് അദ്ദേഹം നല്‍കിയ പ്രാധാന്യം ലോകം തിരിച്ചറിയേണ്ടതാണ്. തുമ്പയില്‍ ജോലിനോക്കിയിരുന്ന കാലത്ത് ഞങ്ങള്‍ കുറെ ശാസ്ത്രജ്ഞര്‍ ഒരു അസൈന്‍മെന്‍റുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരുന്നു. അത്യധികം സങ്കീര്‍ണതകള്‍ നിറഞ്ഞ പ്രോജക്ടായിരുന്നു കൈകാര്യം ചെയ്യേണ്ടിയിരുന്നത്. അന്ന് എന്‍െറ മകന് സുഖമില്ലാതായി. വീട്ടില്‍നിന്ന് ഫോണ്‍ വന്നത് കലാംസാറിന്‍െറ ഓഫിസിലേക്കാണ്. പക്ഷേ, അദ്ദേഹം എന്നെ വിവരമറിയിച്ചില്ല. ചര്‍ച്ച രാത്രി വൈകുവോളം നീണ്ടു. പ്രശ്നപരിഹാരം കണ്ടശേഷമാണ് ഞങ്ങള്‍ ഓഫിസില്‍നിന്നിറങ്ങിയത്. വീട്ടിലേക്ക് മടങ്ങുന്നവഴി കലാം സാര്‍ എന്നോട് കാര്യം പറഞ്ഞു. മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടതെല്ലാം അദ്ദേഹംതന്നെ ചെയ്തിരുന്നു.

അതിനുശേഷമാണ് ചര്‍ച്ചക്കത്തെിയതും. ആശുപത്രിയിലെ കാര്യങ്ങള്‍ നോക്കാന്‍ ജീവനക്കാരെയും ഏര്‍പ്പാടാക്കിയിരുന്നു. മകന്‍ ആശുപത്രിയിലാണെന്ന് മാധവനോട് പറഞ്ഞാല്‍ മാധവന്‍െറ മനസ്സ് പതറുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് രാജ്യത്തിനാകും കോട്ടംവരുത്തുക ^അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടുള്ള ബഹുമാനം പതിന്മടങ്ങ് വര്‍ധിച്ച നിമിഷമായിരുന്നു അത്. അന്നുമുതല്‍ വല്ലാത്തൊരു ആത്മബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്.

രാഷ്ട്രപതിയായതിനു മുമ്പും ശേഷവുമൊക്കെ അദ്ദേഹം എന്‍െറ വീട്ടില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ അദ്ദേഹത്തിന് ലഭിച്ച പൊന്നാട എന്നെ അണിയിക്കാന്‍ വീട്ടിലത്തെിയിരുന്നു. വീട്ടിലേക്ക് വരുമ്പോഴെല്ലാം സംസാരിച്ചത് സാധാരണക്കാരെക്കുറിച്ചായിരുന്നു. രാജ്യത്തിന്‍െറ വികസനത്തിന് തുരങ്കംവെക്കുന്ന അഴിമതിയെന്ന മഹാവിപത്ത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. അഴിമതിക്കെതിരായ ചിന്ത യുവാക്കളില്‍ പകര്‍ന്നുനല്‍കാനാണ്, വിവിധ കോളജുകളിലും ലോകോത്തര യൂനിവേഴ്സിറ്റികളിലും നടത്തിയ പ്രസംഗങ്ങളിലൂടെ ലക്ഷ്യമിട്ടത്.
രാഷ്ട്രപതിഭവന്‍െറ പടികള്‍ ഇറങ്ങിയിട്ടും കുട്ടികളുമായി സംവദിക്കാന്‍ അദ്ദേഹം മറന്നില്ല. എവിടെ പ്രഭാഷണം നടത്താന്‍ ചെന്നാലും തനിക്കുമുന്നില്‍ എത്ര കുരുന്നുകള്‍ ഉണ്ടെന്നാണ് അദ്ദേഹം നോക്കിയിരുന്നത്. തന്‍െറ ദര്‍ശനങ്ങള്‍ യുവാക്കളിലൂടെ നാടിനു സമര്‍പ്പിക്കാന്‍ അദ്ദേഹം ലക്ഷ്യമിട്ടു. അത്തരമൊരു ആശയസംവേദന വേദിയില്‍ തന്നെയായി വിടവാങ്ങലും. അബ്ദുല്‍ കലാം എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ വിടവാങ്ങല്‍ തന്നെയായിരുന്നു അത്. പക്ഷേ, നക്ഷത്രങ്ങളുടെ ലോകത്തേക്കുള്ള ആ യാത്ര ഒരല്‍പം നേരത്തെയായിപ്പോയി എന്നുമാത്രം.
(ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനാണ് ലേഖകന്‍)
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 3:31 pm

Ammu wrote:
midhun wrote:
Soniaye pandu vellam kudipichatha.. odukkam mp sthanam raji vaypichu.. athinte prathikaramayittu 2nd time chance koduthilla.. pakaram onninum kollatha prathiba pateline president aaki..   Kalam adarsha dheeran, aarudeyum thalathinu othu thulliyilla  അബ്ദുള്‍ കലാം (APJ) - Page 3 811586 അബ്ദുള്‍ കലാം (APJ) - Page 3 811586
അബ്ദുള്‍ കലാം (APJ) - Page 3 115305 ivideyum raashtreeyam parayaathe vayyaa alle അബ്ദുള്‍ കലാം (APJ) - Page 3 214467 അബ്ദുള്‍ കലാം (APJ) - Page 3 387354
ethoke national channelsil discuss cheythatha അബ്ദുള്‍ കലാം (APJ) - Page 3 214467 sonia PM aakunnathine ethirtha karyamoke parayunna kandu.. BJP alle rashtreeyakkaran allatha Kalamine president aakiyathu അബ്ദുള്‍ കലാം (APJ) - Page 3 232790 Kalam athinu sheshama janakeeyan aayathu അബ്ദുള്‍ കലാം (APJ) - Page 3 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 3:32 pm

midhun wrote:
Ammu wrote:

അബ്ദുള്‍ കലാം (APJ) - Page 3 115305 ivideyum raashtreeyam parayaathe vayyaa alle അബ്ദുള്‍ കലാം (APJ) - Page 3 214467 അബ്ദുള്‍ കലാം (APJ) - Page 3 387354
ethoke national channelsil discuss cheythatha അബ്ദുള്‍ കലാം (APJ) - Page 3 214467  sonia PM aakunnathine ethirtha karyamoke parayunna kandu.. BJP alle rashtreeyakkaran allatha Kalamine president aakiyathu അബ്ദുള്‍ കലാം (APJ) - Page 3 232790 Kalam athinu sheshama janakeeyan aayathu അബ്ദുള്‍ കലാം (APJ) - Page 3 855112

അബ്ദുള്‍ കലാം (APJ) - Page 3 22974 അബ്ദുള്‍ കലാം (APJ) - Page 3 22974 അബ്ദുള്‍ കലാം (APJ) - Page 3 22974 അബ്ദുള്‍ കലാം (APJ) - Page 3 103810 അബ്ദുള്‍ കലാം (APJ) - Page 3 103810
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 3:34 pm

Ammu wrote:
midhun wrote:

ethoke national channelsil discuss cheythatha അബ്ദുള്‍ കലാം (APJ) - Page 3 214467  sonia PM aakunnathine ethirtha karyamoke parayunna kandu.. BJP alle rashtreeyakkaran allatha Kalamine president aakiyathu അബ്ദുള്‍ കലാം (APJ) - Page 3 232790 Kalam athinu sheshama janakeeyan aayathu അബ്ദുള്‍ കലാം (APJ) - Page 3 855112

അബ്ദുള്‍ കലാം (APJ) - Page 3 22974  അബ്ദുള്‍ കലാം (APJ) - Page 3 22974  അബ്ദുള്‍ കലാം (APJ) - Page 3 22974  അബ്ദുള്‍ കലാം (APJ) - Page 3 103810  അബ്ദുള്‍ കലാം (APJ) - Page 3 103810
president aakunnathinu munpu ethra perkku kalamine ariyamayirunnu അബ്ദുള്‍ കലാം (APJ) - Page 3 273938
Back to top Go down
Paandyettan
Forum Member
Forum Member
avatar



അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 3:37 pm

midhun wrote:
Ammu wrote:

അബ്ദുള്‍ കലാം (APJ) - Page 3 115305 ivideyum raashtreeyam parayaathe vayyaa alle അബ്ദുള്‍ കലാം (APJ) - Page 3 214467 അബ്ദുള്‍ കലാം (APJ) - Page 3 387354
ethoke national channelsil discuss cheythatha അബ്ദുള്‍ കലാം (APJ) - Page 3 214467  sonia PM aakunnathine ethirtha karyamoke parayunna kandu.. BJP alle rashtreeyakkaran allatha Kalamine president aakiyathu അബ്ദുള്‍ കലാം (APJ) - Page 3 232790 Kalam athinu sheshama janakeeyan aayathu അബ്ദുള്‍ കലാം (APJ) - Page 3 855112

അബ്ദുള്‍ കലാം (APJ) - Page 3 608472 അബ്ദുള്‍ കലാം (APJ) - Page 3 608472 sathyam.

congress kaarude prathiba jee innale car venam ennu paranju aake prasnam aayirunnu. entha cheyka അബ്ദുള്‍ കലാം (APJ) - Page 3 566730
kalaam ine polulla oru statesman e namukku ini kittumo ?? അബ്ദുള്‍ കലാം (APJ) - Page 3 768717
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 3:41 pm

Paandyettan wrote:
midhun wrote:

ethoke national channelsil discuss cheythatha അബ്ദുള്‍ കലാം (APJ) - Page 3 214467  sonia PM aakunnathine ethirtha karyamoke parayunna kandu.. BJP alle rashtreeyakkaran allatha Kalamine president aakiyathu അബ്ദുള്‍ കലാം (APJ) - Page 3 232790 Kalam athinu sheshama janakeeyan aayathu അബ്ദുള്‍ കലാം (APJ) - Page 3 855112

അബ്ദുള്‍ കലാം (APJ) - Page 3 608472 അബ്ദുള്‍ കലാം (APJ) - Page 3 608472 sathyam.

congress kaarude prathiba jee innale car venam ennu paranju aake prasnam aayirunnu. entha cheyka അബ്ദുള്‍ കലാം (APJ) - Page 3 566730
kalaam ine polulla oru statesman e namukku ini kittumo ?? അബ്ദുള്‍ കലാം (APJ) - Page 3 768717
Vajpai aanu kalamine president aakan thirumanichathu അബ്ദുള്‍ കലാം (APJ) - Page 3 855112 congress appol ethirkkan pattatha avasthayil aayi.. 2nd time aakan ella partykalum sammathichappol congress and cpim aanu ethirathathu അബ്ദുള്‍ കലാം (APJ) - Page 3 855112 angane prathiba pateline kondu vannu
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 5:50 pm

രാമേശ്വരം വിങ്ങി; കലാമിന് വിട അബ്ദുള്‍ കലാം (APJ) - Page 3 4214

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 EmptyThu Jul 30, 2015 5:57 pm

Back to top Go down
Sponsored content





അബ്ദുള്‍ കലാം (APJ) - Page 3 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 3 Empty

Back to top Go down
 
അബ്ദുള്‍ കലാം (APJ)
Back to top 
Page 3 of 4Go to page : Previous  1, 2, 3, 4  Next
 Similar topics
-
» അബ്ദുള്‍ കലാമും,, അദേഹത്തിന്റെ പ്രസംഗങ്ങളും ....

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: