സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
അബ്ദുള്‍ കലാം (APJ) - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
അബ്ദുള്‍ കലാം (APJ) - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
അബ്ദുള്‍ കലാം (APJ) - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
അബ്ദുള്‍ കലാം (APJ) - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
അബ്ദുള്‍ കലാം (APJ) - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
അബ്ദുള്‍ കലാം (APJ) - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
അബ്ദുള്‍ കലാം (APJ) - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
അബ്ദുള്‍ കലാം (APJ) - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
അബ്ദുള്‍ കലാം (APJ) - Page 2 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 2 Voting_barഅബ്ദുള്‍ കലാം (APJ) - Page 2 Vote_rcap 
Ammu
അബ്ദുള്‍ കലാം (APJ) - Page 2 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 2 Voting_barഅബ്ദുള്‍ കലാം (APJ) - Page 2 Vote_rcap 
vipinraj
അബ്ദുള്‍ കലാം (APJ) - Page 2 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 2 Voting_barഅബ്ദുള്‍ കലാം (APJ) - Page 2 Vote_rcap 
sandeep
അബ്ദുള്‍ കലാം (APJ) - Page 2 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 2 Voting_barഅബ്ദുള്‍ കലാം (APJ) - Page 2 Vote_rcap 
shamsheershah
അബ്ദുള്‍ കലാം (APJ) - Page 2 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 2 Voting_barഅബ്ദുള്‍ കലാം (APJ) - Page 2 Vote_rcap 
Neelu
അബ്ദുള്‍ കലാം (APJ) - Page 2 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 2 Voting_barഅബ്ദുള്‍ കലാം (APJ) - Page 2 Vote_rcap 
Binu
അബ്ദുള്‍ കലാം (APJ) - Page 2 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 2 Voting_barഅബ്ദുള്‍ കലാം (APJ) - Page 2 Vote_rcap 
unnikmp
അബ്ദുള്‍ കലാം (APJ) - Page 2 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 2 Voting_barഅബ്ദുള്‍ കലാം (APJ) - Page 2 Vote_rcap 
midhun
അബ്ദുള്‍ കലാം (APJ) - Page 2 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 2 Voting_barഅബ്ദുള്‍ കലാം (APJ) - Page 2 Vote_rcap 
Greeeeeshma
അബ്ദുള്‍ കലാം (APJ) - Page 2 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 2 Voting_barഅബ്ദുള്‍ കലാം (APJ) - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 അബ്ദുള്‍ കലാം (APJ)

Go down 
+11
nettooraan
Paandyettan
unnikmp
Greeeeeshma
balamuralee
sunder
ROHITH NAMBIAR
Ammu
gauri
Binu
sandeep
15 posters
Go to page : Previous  1, 2, 3, 4  Next
AuthorMessage
balamuralee
Forum Owner
Forum Owner
balamuralee



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 10:19 am

ആദരാഞ്ജലികള്‍ അബ്ദുള്‍ കലാം (APJ) - Page 2 768717 അബ്ദുള്‍ കലാം (APJ) - Page 2 768717
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 10:35 am

Condolence !!!! അബ്ദുള്‍ കലാം (APJ) - Page 2 768717 അബ്ദുള്‍ കലാം (APJ) - Page 2 768717 അബ്ദുള്‍ കലാം (APJ) - Page 2 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 10:54 am

ഇതാണ്.., കലാമിന്‍്റെ വീട്ടിലേക്കുള്ള വഴി

[You must be registered and logged in to see this link.]

ഏതാണ്ട് ഒരു വര്‍ഷം മുമ്പായിരുന്നു രാമേശ്വരത്തേക്കുള്ള ആ യാത്ര.
കൂടെ രണ്ട് സുഹൃത്തുക്കള്‍. മുന്നൊരുക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല.
'വീണുകിട്ടിയ' ഒരവധി ദിനത്തില്‍ പെട്ടെന്നുണ്ടായ ഒരു തോന്നല്‍.
രാമേശ്വരം വഴി ധനുഷ്ക്കോടിയും കണ്ട് മടങ്ങാമെന്ന് ചിന്തിച്ച്
തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ കയറി.
ട്രെയിനിനകത്തിരുന്നാണ് വഴിയില്‍ കാണേണ്ട
കാഴ്ചകളെ കുറിച്ചൊക്കെ പറഞ്ഞു തുടങ്ങിയത്.
പലതും പറഞ്ഞ കൂട്ടത്തില്‍ ആരോ ഓര്‍മിപ്പിച്ചു
'എ.പി.ജെ അബ്ദുല്‍ കലാമിന്‍്റെ വീട് രാമേശ്വരത്താണ്്,
അവിടെയും കയറാം.'
എ.പി.ജെ എന്ന് കേട്ടതും ഏതൊരു സാധാരണക്കാരനെയും
പോലെ എന്‍്റെ മനസ്സിലും - അഗ്നി ചിറകുകള്‍, സ്വ്പ്നം കാണു ,
ജ്വലിക്കുന്ന മനസ്സുകള്‍- എന്നീ വാക്കുകള്‍ തെളിഞ്ഞു.
വാക്കിലും പ്രവര്‍ത്തിയിലും പോസറ്റീവ് എനര്‍ജിയുടെ
അഗ്നി നിറച്ച ആ ലെജന്‍്റിനോടുള്ള ആദരവായിരുന്നു ഉള്ളില്‍.
ആത്മ സമര്‍പ്പണം, കഠിനാധ്വാനം, ശുഭാപ്തി വിശ്വാസം
എന്നിവയെക്കുറിച്ചൊക്കെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്ന,
ഇന്ത്യന്‍ ജനതയെ ഇത്രത്തോളം പ്രചോദിപ്പിച്ച മറ്റേത് നേതാവാണ്
ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.?
രാമേശ്വരത്തത്തെിയതിന്‍്റെ രണ്ടാം നാള്‍
രാവിലെ, ഞങ്ങള്‍ പ്രസിഡന്‍്റിന്‍്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.
താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും അത്ര ദൂരത്തിലില്ലായിരുന്നു
പ്രസിഡന്‍്റിന്‍്റെ വീട്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് വഴിയൊക്കെ
വ്യക്തമായി പറഞ്ഞു തന്നു. അങ്ങോട്ടേക്ക് ഒരു ഒട്ടോറിക്ഷയും ഏര്‍പാടാക്കി തന്നു.
'കലാം പെരിയ ആള്‍ ..ബുദ്ധിസാലി..' വഴിയിലുടനീളം ആ ഒട്ടോക്കാരന്‍
ഞങ്ങളോട് പറഞ്ഞതിന്‍്റെ രത്നചുരുക്കം അതായിരുന്നു.
[You must be registered and logged in to see this link.]
'കുഗ്രാമം' എന്ന് വിളിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യതയുള്ള
ഒരിടത്താണ് ഞങ്ങളത്തെിയത്. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള തനി തമിഴ് ഗ്രാമം.
ഇളയ രാജയുടെ പാട്ടുകള്‍ പലതും മനസ്സിലേക്കൊഴുകിയത്തെി..
ഹുക്ക് പൊട്ടിയ ട്രൗസറിട്ട, കുപ്പായക്കീറ് കാറ്റില്‍ പറത്തികൊണ്ടോടുന്ന
കുട്ടി കുറുമ്പന്‍മാരും എണ്ണതിളക്കമുള്ള കറുത്ത പെണ്ണുങ്ങളും
കള്ളിമുണ്ടും ബനിയനുമുടുത്ത ആണുങ്ങളും ഇടക്കിടെ പ്രത്യക്ഷപ്പെട്ട്
നാട്ടുനന്മയുടെ വെളിച്ചം പകരുന്ന ചെറുപുഞ്ചിരി നല്‍കി.
നിറഞ്ഞ കൗതുകത്തോടെ ഞങ്ങള്‍ കലാം ഹൗസിന് മുന്നിലത്തെി.
നീല നിറത്തിലുള്ള വലിയ ഗേറ്റിനകത്താണ് വീതികുറഞ്ഞ ആ രണ്ട് നില കെട്ടിടം.
മ്യൂസിയം ആക്കി പൊതുജനങ്ങള്‍ക്ക് തുറന്ന്കൊടുക്കുന്നതിന്‍്റെ ഭാഗമായി
ആ ചെറിയ വീട്ടില്‍ ചില മിനുക്കുപണികള്‍
നടത്തിയിട്ടുണ്ട്. അതുമാത്രമാണ് ആകെ കാണാവുന്ന ഒരാഢംബരം.
രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതര്ന എന്നിവ നല്‍കി ആദരിച്ച ഇന്ത്യയുടെ
പതിനൊന്നാമത്തെ രാഷ്ട്രപതിയുടെ വീടോ ഇത്..!
എന്ന് ആശ്ചര്യപെടാതിരിക്കാനായില്ല.
കുട്ടിക്കാലം , വിദ്യാഭ്യാസം എന്നിങ്ങനെ എ.പിജെയുടെ ജീവിതത്തിന്‍്റെ
ഒരോ ഘട്ടങ്ങളെക്കുറിച്ചും മനസ്സിലാക്കാവുന്ന
നിരവധി ഫോട്ടോകളും രേഖകളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രചോദനമേകുന്ന മഹദ്വചനങ്ങളും പുസ്തകങ്ങളും വേറേ.
ഒന്നരമണിക്കൂറോളമെടുത്ത് ആ വീട് കണ്ട് മടങ്ങുമ്പോള്‍
എ.പി.ജെയുടെ വചനങ്ങളോര്‍മിച്ചു..അബ്ദുള്‍ കലാം (APJ) - Page 2 559487 
''Life is a difficult game. You can win it only by
retaining your birthright to be a person.''
അതേ, ചുറ്റുപാടുകളെ പഴിച്ച് സ്വന്തം കുറവുകളെ ന്യായീകരിക്കുന്ന നമുക്ക്
ഉള്‍ക്കൊള്ളാന്‍ നൂറ് നൂറ് പാഠങ്ങളുണ്ട് ആ വീട്ടിലും ചുറ്റുപാടിലും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 11:05 am

Kalam regretted his parents did not have 24X7 electricity : അബ്ദുള്‍ കലാം (APJ) - Page 2 566730

Working tirelessly even on his last day, Dr APJ Abdul Kalam had planned a surprise assignment for the students of IIM Shillong on finding innovative ways to end disruption in Parliament.


Kalam's close aide Srijan Pal Singh, who was with him on his last day, said while travelling from Delhi to Shillong they were discussing about disruptions in Parliament.


"He was very worried and said he had seen the tenures of many governments but disruption keeps on happening every time. He had told me to prepare a surprise assignment question for the students which would be given to them at the end of the lecture," Singh, who co-authored two books with Kalam, told PTI from Shillong.


He said the former President wanted students to come up with three innovative ideas to make Parliament more productive and vibrant.


"We had also decided to include this topic of disruptions in Parliament into our next book 'Advantage India' which would be released in September-October. I'll do that now before the book comes into the market," the IIM Ahmedabad alumnus said.


When asked about Kalam's last wish, he said Kalam always wanted a billion smiles on a billion faces in the country. "He wanted rural India to develop and also he kept on talking about youth empowerment. Now his ideas are more alive as the man who was leading it from the front is no more," he said.


The only regret the 'Missile Man' had in his life was not being able to provide facilities like 24-hour electricity to his parents during their lifetime "That is I think one regret he always had in his life," Singh said.
10:49 Union Cabinet passes two separate resolutions condoling the death of former President APJ Abdul Kalam and the loss of lives in Gurdaspur terror attack.
10:15 The casket containing the mortal remains of Kalam will be taken from Palam airport in Delhi to his residence at 10 Rajaji Marg in a gun carriage.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 11:06 am

This is one Beautiful Song written by APJ Abdul Kalam that's sung by Usha Uthup.

Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 12:32 pm

[You must be registered and logged in to see this image.]

കലാം സാറിന്റെ വിയോഗം നമ്മുടെ രാജ്യത്തിന് മാത്രമല്ല ഈ ലോകത്തിന് തന്നെ തീരാനഷ്ടമാണ്...രാജ്യത്തിന്റെ മിസ്സൈൽ പ്രോഗ്രാമുകളുടെ ശിൽപി ആണ് കലാം സാർ..എണ്പതുകളുടെ തുടക്കം വരെ മിസ്സൈൽ സാങ്കേതികവിദ്യയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല ഇവിടെ , അപ്പോഴാണ്‌ അദ്ദേഹം പ്രതിരോധ ഗവേഷണ വികസന വകുപ്പിൽ (DRDO) IGMDP പ്രോഗ്രാം യാഥാർത്ഥ്യമാക്കുന്നത്...തുടർന്ന് നമ്മൾ കണ്ടത് ഇന്ത്യൻ മിസ്സൈൽ ഗവേഷണ രംഗത്തെ അഭൂതപൂർവമായ കുതിച്ചു ചാട്ടമാണ്..അഗ്നി,പ്രിഥ്വി,നാഗ്,ത്രിശൂൽ,ആകാശ് അങ്ങിനെ ഹ്രസ്വ ദൂരവും ദീർഘദൂരവും ആയുള്ള മിസ്സൈലുകളുടെ വിജയകരമായ പരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാധ്യമായി...രാജ്യത്തിന് അഭിമാനർഹമായ ഒട്ടേറെ മുഹൂർത്തങ്ങൾ ആ കഴിവുറ്റ നായകത്വം സമ്മാനിച്ചു..
നമ്മുടെ ലാബിന്റെ (RCI) സ്ഥാപക ഡയരക്ടർ ആയിരുന്നു കലാം സാർ...ഇവിടെ 2000 ഏപ്രിൽ നാലിന് ഞാൻ ജോയിൻ ചെയ്തപ്പോൾ എല്ലാവരും പറഞ്ഞു കേട്ട പേരാണ് കലാം...അദ്ദേഹത്തിന്റെ മാനേജ്മെന്റ്റ് സ്കിലിനെ കുറിച്ച് ഒരുപാട് കേട്ടപ്പോൾ തുടങ്ങിയ ആഗ്രഹമായിരുന്നു ഒന്ന് നേരിൽ കാണുക എന്നത്..ഈ ലാബിനോട്‌ അദ്ദേഹത്തിന് പ്രത്യേക അടുപ്പമായിരുന്നു...ഇവിടെ നടക്കുന്ന പല യോഗങ്ങളിലും വിശിഷ്ടാഥിതി ആയി എത്താൻ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു...ഒരാളുടെയും കുലമോ സ്ഥാനമോ നിലയോ നോക്കാതെ ഇറങ്ങി ചെന്ന് സംസാരിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു രീതി ആയിരുന്നു...
ആദ്യമായി അദ്ദേഹത്തിനെ നേരിൽ കാണാൻ എനിക്ക് ഭാഗ്യമുണ്ടായത്‌ 2002-ഇലാണ്...രാഷ്ട്രപതി സ്ഥാനാർഥി ആയി നാമനിര്ദ്ദേശം ചെയ്യപ്പെട്ടപ്പോൾ അദ്ദേഹം ആദ്യം വന്നത് ഇവിടെ ആയിരുന്നു...അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട സ്ഥലം ആയതു കൊണ്ടാവും രാഷ്ട്രത്തിന്റെ പ്രഥമപൗരനായി സ്ഥാനാരോഹണം ചെയ്യുന്നതിന് മുമ്പ് ഇവിടെ സന്ദർശിക്കാനും പഴയ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ആശംസകളും അനുഗ്രഹങ്ങളും സ്നേഹവും നേടാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്....എന്നും പുഞ്ചിരി തൂകുന്ന മുഖം ,കാണുന്ന എല്ലാവരോടും കുശലം ചോദിക്കുന്ന പ്രകൃതം, കുട്ടികളോടുള്ള പ്രത്യേക വാത്സല്യം - ഇതെല്ലാം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാക്കി....രാഷ്ട്രപതി ആയതിനു ശേഷവും അദ്ദേഹം പല തവണ ഇവിടേയ്ക്ക് വന്നിട്ടുണ്ട്...പോസിറ്റീവ് എനർജിയുടെ ഉറവ വറ്റാത്ത ശ്രോതസ്സായിരുന്നു അദ്ദേഹം...ചടുലമായ നടത്തത്തിലും വിനയം കൈവെടിഞ്ഞിരുന്നില്ല ഒരിക്കലും....ശക്തമായ വാക്കുകൾ അനുവാചകരെ അദ്ദേഹത്തിന്റെ മുന്നിൽ പിടിച്ചിരുത്തും...ആധുനിക സാങ്കേതിക വിദ്യയുടെ സ്പന്ദനങ്ങൾ എന്നും അദ്ദേഹത്തിന്റെ ഹൃദയതാളവുമായി അനുരണനം ചെയ്തിരുന്നു...ഞാനൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ അസാമാന്യമായ അറിവ് കണ്ടിട്ട്...റോക്കറ്റ് സാങ്കേതിക വിദ്യ തുടങ്ങി നാനോ ടെക്നോളജിയും ആറ്റോമിക് ഇന്റർഫെറൻസ്‌ ഗൈറോസ്കോപ്പും വരെ അദ്ദേഹത്തിന്റെ ജ്ഞാനമണ്ഡലത്തിൽ ഉണ്ടായിരുന്നു...ലോകത്തിന്റെ ഒഴുക്കിനൊപ്പം നീന്താൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു ഒപ്പം മറ്റുള്ളവരെ പ്രേരിപ്പിച്ചുമിരുന്നു..നമ്മളെ സ്വപ്നം കാണാനും ആ സ്വപ്നം യാഥാർത്ഥ്യമാക്കി ഭാരതത്തെ സാമ്പത്തികമായും സാങ്കേതികമായും വളർത്തി ലോകരാജ്യങ്ങളുടെ നേതൃനിരയിലേക്ക് ഉയർത്താനും ഉള്ള പ്രചോദനം യുവതലമുറയിലേക്ക് പകരാൻ അദ്ദേഹത്തിന്റെ ധീരമായ വാക്കുകൾക്കു കഴിഞ്ഞിരുന്നു...
ഭാരത്‌രത്ന അടക്കമുള്ള വ്യക്തിപരമായ നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നിട്ട് കൂടി ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം...രാഷ്ട്രപതി ആയിരുന്ന സമയത്ത് ഇവിടെ അദ്ദേഹം വന്നപ്പോൾ, ഉന്നതന്മാരായ പലരും ഇംഗ്ലീഷ് സ്റ്റൈലിൽ കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന സമയത്ത് കലാം സാർ ഒരു പ്ലേറ്റിൽ ചോറും തൈരും കൈകൊണ്ടു കുഴച്ച് ഉണ്ണുന്നത് കണ്ടിട്ട് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്....ഒരു യഥാർത്ഥ മനുഷ്യൻ ഫോർമാലിറ്റിയിലോ ഫോർമാറ്റിലോ അല്ല ജീവിക്കേണ്ടത് പകരം പുറംമോടികളോ വിശേഷങ്ങളോ ഇല്ലാത്ത സഹാനുഭൂതി നിറഞ്ഞ മനസ്സുള്ള മനുഷ്യനായി ആണ് ജീവിക്കേണ്ടത് എന്ന് അദ്ദേഹം നമ്മളെ പഠിപ്പിച്ചു തന്നു...
ഇന്നിപ്പോൾ അണഞ്ഞു പോയി ആ ദിവ്യ ചൈതന്യം...എങ്കിലും നമ്മുടെ എല്ലാം മനസ്സുകളിൽ അദ്ദേഹം എന്നെന്നും ജീവിക്കും - പകര്ന്നു തന്ന വാക്കുകളിലും അനുഭവങ്ങളിലും പാഠങ്ങളിലും കൂടി !!...അദ്ദേഹം കാട്ടി തന്ന വഴിയിൽ കൂടി നമ്മള്ക്ക് പരസ്പരം കൈകോർത്ത് മുന്നോട്ടു നീങ്ങാം ധീരമായ കാൽവെപ്പുകളോടെ,സമാധാനത്തിന്റെ സ്നേഹത്തിന്റെ വികസനത്തിന്റെ ഒരു നല്ല നാളെക്കായി..
ആ മഹാനുഭാവന്റെ ഓര്മ്മകള്ക്ക് മുന്നില് എന്റെ പ്രണാമം...
Back to top Go down
Paandyettan
Forum Member
Forum Member
avatar



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 12:40 pm

Rest in peace Sir അബ്ദുള്‍ കലാം (APJ) - Page 2 768717
Back to top Go down
nettooraan
Super Member
Super Member
nettooraan



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 12:52 pm

അബ്ദുള്‍ കലാം (APJ) - Page 2 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 1:12 pm

അബ്ദുള്‍ കലാം (APJ) - Page 2 768717 അബ്ദുള്‍ കലാം (APJ) - Page 2 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 1:25 pm

[You must be registered and logged in to see this image.]

അബ്ദുള്‍ കലാം (APJ) - Page 2 635779
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 3:41 pm

അബ്ദുള്‍ കലാം (APJ) - Page 2 768717 അബ്ദുള്‍ കലാം (APJ) - Page 2 768717 അബ്ദുള്‍ കലാം (APJ) - Page 2 768717 അബ്ദുള്‍ കലാം (APJ) - Page 2 4214 അബ്ദുള്‍ കലാം (APJ) - Page 2 4214
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 4:13 pm

unnikmp wrote:
[You must be registered and logged in to see this image.]

കലാം സാറിന്റെ വിയോഗം നമ്മുടെ രാജ്യത്തിന് മാത്രമല്ല ഈ ലോകത്തിന് തന്നെ തീരാനഷ്ടമാണ്...രാജ്യത്തിന്റെ മിസ്സൈൽ പ്രോഗ്രാമുകളുടെ ശിൽപി ആണ് കലാം സാർ..എണ്പതുകളുടെ തുടക്കം വരെ മിസ്സൈൽ സാങ്കേതികവിദ്യയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല ഇവിടെ , അപ്പോഴാണ്‌ അദ്ദേഹം പ്രതിരോധ ഗവേഷണ വികസന വകുപ്പിൽ (DRDO) IGMDP പ്രോഗ്രാം യാഥാർത്ഥ്യമാക്കുന്നത്...തുടർന്ന് നമ്മൾ കണ്ടത് ഇന്ത്യൻ മിസ്സൈൽ ഗവേഷണ രംഗത്തെ അഭൂതപൂർവമായ കുതിച്ചു ചാട്ടമാണ്..അഗ്നി,പ്രിഥ്വി,നാഗ്,ത്രിശൂൽ,ആകാശ് അങ്ങിനെ ഹ്രസ്വ ദൂരവും ദീർഘദൂരവും ആയുള്ള മിസ്സൈലുകളുടെ വിജയകരമായ പരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാധ്യമായി...രാജ്യത്തിന് അഭിമാനർഹമായ ഒട്ടേറെ മുഹൂർത്തങ്ങൾ ആ കഴിവുറ്റ നായകത്വം സമ്മാനിച്ചു..
നമ്മുടെ ലാബിന്റെ (RCI) സ്ഥാപക ഡയരക്ടർ ആയിരുന്നു കലാം സാർ...ഇവിടെ 2000 ഏപ്രിൽ നാലിന്  ഞാൻ ജോയിൻ ചെയ്തപ്പോൾ എല്ലാവരും പറഞ്ഞു കേട്ട പേരാണ് കലാം...അദ്ദേഹത്തിന്റെ മാനേജ്മെന്റ്റ് സ്കിലിനെ കുറിച്ച് ഒരുപാട് കേട്ടപ്പോൾ തുടങ്ങിയ ആഗ്രഹമായിരുന്നു ഒന്ന് നേരിൽ കാണുക എന്നത്..ഈ ലാബിനോട്‌ അദ്ദേഹത്തിന് പ്രത്യേക അടുപ്പമായിരുന്നു...ഇവിടെ നടക്കുന്ന പല യോഗങ്ങളിലും വിശിഷ്ടാഥിതി ആയി എത്താൻ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു...ഒരാളുടെയും കുലമോ സ്ഥാനമോ നിലയോ നോക്കാതെ ഇറങ്ങി ചെന്ന് സംസാരിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു രീതി ആയിരുന്നു...
ആദ്യമായി അദ്ദേഹത്തിനെ നേരിൽ കാണാൻ എനിക്ക് ഭാഗ്യമുണ്ടായത്‌ 2002-ഇലാണ്...രാഷ്ട്രപതി സ്ഥാനാർഥി ആയി നാമനിര്ദ്ദേശം ചെയ്യപ്പെട്ടപ്പോൾ അദ്ദേഹം ആദ്യം വന്നത് ഇവിടെ ആയിരുന്നു...അദ്ദേഹത്തിന്   ഏറെ പ്രിയപ്പെട്ട സ്ഥലം ആയതു കൊണ്ടാവും രാഷ്ട്രത്തിന്റെ പ്രഥമപൗരനായി സ്ഥാനാരോഹണം ചെയ്യുന്നതിന് മുമ്പ് ഇവിടെ സന്ദർശിക്കാനും പഴയ സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ആശംസകളും അനുഗ്രഹങ്ങളും സ്നേഹവും നേടാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്....എന്നും പുഞ്ചിരി തൂകുന്ന മുഖം ,കാണുന്ന എല്ലാവരോടും കുശലം ചോദിക്കുന്ന പ്രകൃതം, കുട്ടികളോടുള്ള പ്രത്യേക വാത്സല്യം - ഇതെല്ലാം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാക്കി....രാഷ്ട്രപതി ആയതിനു ശേഷവും അദ്ദേഹം പല തവണ ഇവിടേയ്ക്ക് വന്നിട്ടുണ്ട്...പോസിറ്റീവ് എനർജിയുടെ ഉറവ വറ്റാത്ത ശ്രോതസ്സായിരുന്നു അദ്ദേഹം...ചടുലമായ നടത്തത്തിലും വിനയം കൈവെടിഞ്ഞിരുന്നില്ല ഒരിക്കലും....ശക്തമായ വാക്കുകൾ അനുവാചകരെ അദ്ദേഹത്തിന്റെ മുന്നിൽ പിടിച്ചിരുത്തും...ആധുനിക സാങ്കേതിക വിദ്യയുടെ സ്പന്ദനങ്ങൾ എന്നും അദ്ദേഹത്തിന്റെ ഹൃദയതാളവുമായി അനുരണനം ചെയ്തിരുന്നു...ഞാനൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ അസാമാന്യമായ അറിവ് കണ്ടിട്ട്...റോക്കറ്റ് സാങ്കേതിക വിദ്യ തുടങ്ങി നാനോ ടെക്നോളജിയും ആറ്റോമിക് ഇന്റർഫെറൻസ്‌ ഗൈറോസ്കോപ്പും വരെ അദ്ദേഹത്തിന്റെ ജ്ഞാനമണ്ഡലത്തിൽ ഉണ്ടായിരുന്നു...ലോകത്തിന്റെ ഒഴുക്കിനൊപ്പം നീന്താൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു ഒപ്പം മറ്റുള്ളവരെ പ്രേരിപ്പിച്ചുമിരുന്നു..നമ്മളെ സ്വപ്നം കാണാനും ആ സ്വപ്നം യാഥാർത്ഥ്യമാക്കി ഭാരതത്തെ സാമ്പത്തികമായും സാങ്കേതികമായും വളർത്തി ലോകരാജ്യങ്ങളുടെ നേതൃനിരയിലേക്ക് ഉയർത്താനും ഉള്ള പ്രചോദനം യുവതലമുറയിലേക്ക് പകരാൻ അദ്ദേഹത്തിന്റെ ധീരമായ വാക്കുകൾക്കു കഴിഞ്ഞിരുന്നു...
ഭാരത്‌രത്ന അടക്കമുള്ള വ്യക്തിപരമായ നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നിട്ട് കൂടി ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം...രാഷ്ട്രപതി ആയിരുന്ന സമയത്ത് ഇവിടെ അദ്ദേഹം വന്നപ്പോൾ, ഉന്നതന്മാരായ പലരും ഇംഗ്ലീഷ് സ്റ്റൈലിൽ കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന സമയത്ത് കലാം സാർ ഒരു പ്ലേറ്റിൽ ചോറും തൈരും കൈകൊണ്ടു കുഴച്ച് ഉണ്ണുന്നത് കണ്ടിട്ട് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്....ഒരു യഥാർത്ഥ മനുഷ്യൻ ഫോർമാലിറ്റിയിലോ ഫോർമാറ്റിലോ അല്ല ജീവിക്കേണ്ടത് പകരം പുറംമോടികളോ വിശേഷങ്ങളോ ഇല്ലാത്ത സഹാനുഭൂതി നിറഞ്ഞ മനസ്സുള്ള മനുഷ്യനായി ആണ് ജീവിക്കേണ്ടത് എന്ന് അദ്ദേഹം നമ്മളെ പഠിപ്പിച്ചു തന്നു...
ഇന്നിപ്പോൾ അണഞ്ഞു പോയി ആ ദിവ്യ ചൈതന്യം...എങ്കിലും നമ്മുടെ എല്ലാം മനസ്സുകളിൽ അദ്ദേഹം എന്നെന്നും ജീവിക്കും - പകര്ന്നു തന്ന വാക്കുകളിലും അനുഭവങ്ങളിലും പാഠങ്ങളിലും കൂടി !!...അദ്ദേഹം കാട്ടി തന്ന വഴിയിൽ കൂടി നമ്മള്ക്ക് പരസ്പരം കൈകോർത്ത് മുന്നോട്ടു നീങ്ങാം ധീരമായ കാൽവെപ്പുകളോടെ,സമാധാനത്തിന്റെ സ്നേഹത്തിന്റെ വികസനത്തിന്റെ  ഒരു നല്ല നാളെക്കായി..
ആ മഹാനുഭാവന്റെ ഓര്മ്മകള്ക്ക് മുന്നില് എന്റെ പ്രണാമം...

അബ്ദുള്‍ കലാം (APJ) - Page 2 811586 അബ്ദുള്‍ കലാം (APJ) - Page 2 811586 unnee അബ്ദുള്‍ കലാം (APJ) - Page 2 608472 APJ SIR അബ്ദുള്‍ കലാം (APJ) - Page 2 559487 അബ്ദുള്‍ കലാം (APJ) - Page 2 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 4:16 pm

sandeep wrote:
[You must be registered and logged in to see this image.]

അബ്ദുള്‍ കലാം (APJ) - Page 2 635779

അബ്ദുള്‍ കലാം (APJ) - Page 2 808463 അബ്ദുള്‍ കലാം (APJ) - Page 2 808463 അബ്ദുള്‍ കലാം (APJ) - Page 2 566730 ഷാനി പ്രഭാകര്‍ , സോറി പറഞ്ഞു പോസ്റ്റ്‌ ഇട്ടിട്ടുണ്ടായിരുന്നു.,അബ്ദുള്‍ കലാം (APJ) - Page 2 855112 ...ചാനലുകളും സോഷ്യല്‍ മീഡിയകളും കുറച്ചു കൂടി പക്വത കാട്ടേണ്ട സമയം അതിക്രമിച്ചു.....കിട്ടുന്ന വാര്‍ത്തകളും , ദൃശ്യങ്ങളും , ഫോട്ടോകളും ....അവയുടെ നിജ സ്ഥിതി പോലും അറിയുവാന്‍ മെനക്കെടാതെ അത് മാക്സിമം ആളുകളിലേയ്ക്ക് എത്തിക്കാനുള്ള ത്വര ആണ് എവിടെയും അബ്ദുള്‍ കലാം (APJ) - Page 2 635779 അബ്ദുള്‍ കലാം (APJ) - Page 2 76296
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 4:26 pm

ഇതിഹാസ സമാനമായ സ്വന്തം ജീവിതത്തിന്‍െറ തീക്ഷ്ണമായ അനുഭവങ്ങളുടെ ചുറ്റുവട്ടങ്ങളില്‍നിന്നായിരുന്നു സ്വപ്നം കാണൂ എന്ന് കലാം പറഞ്ഞുകൊണ്ടിരുന്നത്
രാമേശ്വരത്തുകാരുടെ സ്വപ്നങ്ങള്‍ എന്നും തൊട്ടരികിലെ കടലില്‍ അദൃശ്യമായ രേഖകളാല്‍ വരച്ച അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നിരുന്നു. ആ കടല്‍ത്തീരത്തുനിന്ന് അതിരുകളില്ലാത്ത ആകാശത്തിലേക്ക് സ്വപ്നങ്ങളുമായി കടന്നുചെന്ന് ഇന്ത്യയുടെ പ്രഥമ പൗരന്‍വരെയായിത്തീര്‍ന്ന അതിശയത്തിന്‍െറ പേരായിരുന്നു അവുല്‍ പക്കീര്‍ ജൈനുല്‍ ആബ്ദീന്‍ എന്ന എ.പി.ജെ. അബ്ദുല്‍ കലാം.
ശതകോടി ഇന്ത്യക്കാരെ സ്വപ്നം കാണാനും ആ സ്വപ്നങ്ങളിലേക്ക് അഗ്നിയില്‍ മുളച്ച ചിറകുകള്‍കൊണ്ട് പറന്നത്തൊനും പഠിപ്പിച്ച കലാം അവസാനിക്കാത്ത സ്വപ്നങ്ങളെക്കുറിച്ച് എപ്പോഴും വാചാലനായിരുന്നു. ഇതിഹാസ സമാനമായ സ്വന്തം ജീവിതത്തിന്‍െറ തീക്ഷ്ണമായ അനുഭവങ്ങളുടെ ചുറ്റുവട്ടങ്ങളില്‍നിന്നായിരുന്നു സ്വപ്നം കാണൂ എന്ന് കലാം പറഞ്ഞുകൊണ്ടിരുന്നത്.
രാമേശ്വരത്തെ സാധാരണ മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ച കലാം ഇന്ത്യയുടെ മിസൈല്‍ മാനും രാഷ്ട്രപതിയുമായി മാറിയത് സ്വപ്നതുല്യമായ അനുഭവമായിരുന്നു. 1931 ഒക്ടോബര്‍ 15ന് രാമേശ്വരത്തെ സാധാരണ കുടുംബത്തില്‍ ജൈനുല്‍ ആബ്ദീന്‍ എന്ന കടത്തുകാരന്‍െറ അഞ്ചു മക്കളില്‍ ഒരുവനായി ജനിച്ച കലാം മാത്രമായിരുന്നു പഠനത്തിന്‍െറ വഴി തെരഞ്ഞെടുത്തത്. ഷെവാര്‍ഡ്സ് ഹൈസ്കൂളിലെ പഠനത്തിനുശേഷം കുടുംബത്തെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാന്‍ തുഴയേന്തുന്ന പിതാവിന് തുണയാകാന്‍ പത്രവില്‍പനക്കാരന്‍െറ ജോലിയും കലാം ചെയ്തു. തൃശ്ശിനാപ്പള്ളിയിലെ രാമനാഥപുരം സെന്‍റ് ജോസ്ഫ്സ് കോളജില്‍നിന്ന് ബിരുദം നേടിയശേഷം മദ്രാസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് പാസായി.
ആകാശത്തേക്ക് വിക്ഷേപിക്കുന്ന മിസൈലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍െറ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്ന കാലത്താണ് കലാം 1964ല്‍ തുമ്പ ഐ.എസ്.ആര്‍.ഒയില്‍ ജോലിക്കത്തെുന്നത്. അഗ്നിയും പൃഥ്വിയും ആകാശങ്ങളിലേക്ക് ഇന്ത്യന്‍ അഭിമാനമായി തുളച്ചുകയറുമ്പോള്‍ അതിനുപിന്നില്‍ കലാം എന്ന മനുഷ്യന്‍െറ സ്ഥിരോത്സാഹവും കഠിന പ്രയത്നവുമായിരുന്നു നിറഞ്ഞുനിന്നത്. ഒപ്പമുള്ള ശാസ്ത്രകാരന്മാരിലേക്കുകൂടി പകര്‍ന്നുകൊടുത്ത ആവേശം ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ പുതിയ ചക്രവാളങ്ങളിലേക്ക് ഐ.എസ്.ആര്‍.ഒക്ക് പറന്നുയരാന്‍ ചിറകുനല്‍കിയത് കലാമായിരുന്നു.
പരാജയങ്ങള്‍ മാത്രം കുത്തകയായിരുന്ന ഹൈദരാബാദിലെ ഡിഫന്‍റ്സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ലബോറട്ടറിയുടെ തലവനായി കലാം 1982ല്‍ ചുമതലയേറ്റത് ഇന്ത്യന്‍ മിസൈല്‍ സാങ്കേതികവിദ്യയിലെ വഴിത്തിരിവാകുകയായിരുന്നു. ഡി.ആര്‍.ഡി.എ തലവനായി കലാമിനെ തെരഞ്ഞെടുത്തതിനെപ്പറ്റി പ്രമുഖ ആണവ ശാസ്ത്രകാരന്‍ ഡോ. രാജാ രാമണ്ണ പറഞ്ഞത് സത്യമാവുകയായിരുന്നു.
‘ദീര്‍ഘകാലമായി സുഖനിദ്രയിലായിരുന്ന ഈ സ്ഥാപനത്തിന് പുതുജീവന്‍ കൈവരാന്‍ ഈ നിയമനം സഹായിക്കും’ എന്ന് രാജാ രാമണ്ണ പറഞ്ഞത് പില്‍ക്കാലത്ത് ചരിത്രമായി. സമയവും കാലവുമൊന്നും കലാമിന് വിഷയമായിരുന്നില്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് മിസൈലുകളെ പ്രണയിച്ച് നടന്ന കലാം കൂട്ടത്തില്‍ കുടുംബവും വിവാഹവുംകൂടി ഉപേക്ഷിച്ചു. മിസൈല്‍ രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തതയില്‍ എത്തിക്കുകയെന്നതായിരുന്നു കലാമിന്‍െറ ലക്ഷ്യം. ആ സ്ഥിരോത്സാഹത്തിന് പകരമായി രാജ്യം അദ്ദേഹത്തിന് ഭാരതരത്ന നല്‍കി ആദരിച്ചു. പത്മഭൂഷണും പത്മവിഭൂഷണും അടക്കം പുരസ്കാരങ്ങളുടെ ഘോഷയാത്രയിലൂടെയായിരുന്നു കലാം കടന്നുപോയത്. പിന്നീട് പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായി കലാം മാറി.
2002ല്‍ കെ.ആര്‍. നാരായണന്‍ രാഷ്ട്രപതി സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോള്‍ ആ കസേരയിലേക്ക് വരാനുള്ള നിയോഗമുണ്ടായത് എ.പി.ജെ. അബ്ദുല്‍ കലാമിനായിരുന്നു. 2002 ജൂലൈ 25ന് രാജ്യത്തിന്‍െറ 11ാമത് പ്രസിഡന്‍റായി കലാം ചുമതലയേറ്റു. സാങ്കേതിക പുരോഗതിയിലേക്ക് കുതിക്കുന്ന ഒരിന്ത്യയെക്കുറിച്ച നിരന്തരമായ സ്വപ്നങ്ങളായിരുന്നു കലാം ഈ കാലയളവില്‍ പങ്കുവെച്ചത്. രാമേശ്വരത്തെ കടലോരത്തുനിന്നു കണ്ട സ്വപ്നങ്ങള്‍ പിന്തുടര്‍ന്ന് രാഷ്ട്രപതിഭവന്‍ വരെ കടന്നത്തെിയ തന്‍െറ ജീവിതമായിരുന്നു അതിന് കലാം സാക്ഷ്യപത്രമായി ഹാജരാക്കിയത്. 2007ല്‍ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമെന്നു കരുതിയെങ്കിലും രാഷ്ട്രീയത്തിന്‍െറ ചതുരംഗ പലകയില്‍ കലാം വെട്ടിവീഴ്ത്തപ്പെട്ടു.
83ാമത്തെ വയസ്സില്‍ കലാം മറയുമ്പോള്‍ കലാം പറഞ്ഞ വാക്കുകള്‍ പിന്നെയും ബാക്കിയാവുന്നു... ‘അഗ്നിച്ചിറകുകള്‍’ എന്ന ആത്മകഥയില്‍ പിതാവിന്‍െറ വാക്കുകളിലൂടെ കലാം എഴുതി: ‘കടല്‍പ്പക്ഷികള്‍ താവളങ്ങള്‍ മറന്ന് സൂര്യനെ നോക്കി പറക്കുന്നത് നീ കണ്ടിട്ടില്ളേ. ആശകള്‍ സാധിക്കുന്നിടത്തേക്ക് നീയും പറക്കുക. ബാധ്യതകള്‍ ഇവിടെ ഉപേക്ഷിക്കുക...’ സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഇവിടെ ഏല്‍പിച്ച് കലാം പറന്നുപോയിരിക്കുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 5:04 pm

കലാമിന്റെ പേര് തെറ്റിച്ച് ട്വിറ്ററില്‍ അനുശോചനം പോസ്റ്റ് ചെയ്ത അനുഷ്‌ക ശര്‍മക്ക് ട്രോള്‍ പ്രവാഹം

മുംബൈ: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിക്കാനുള്ള ശ്രമം ഇത്ര വലിയ പുലിവാലാകുമെന്ന് അനുഷ്‌ക ശര്‍മ ഒരിക്കലും കരുതിക്കാണില്ല. കലാമിന്റെ പേരെഴുതിയതില്‍ സംഭവിച്ച വലിയൊരു പിഴവാണ് അനുഷ്‌കക്ക് ട്രോളുകളുടെ കൂമ്പാരം തന്നെ നേടിക്കൊടുത്തത്.

[You must be registered and logged in to see this image.]

അബ്ദുള്‍ കലാമിന്റെ പേര് അനുഷ്‌ക എബിജെ കലാം ആസാദ് എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്. തൊട്ടു പിന്നാലെ താരത്തിന്റെ ഐക്യു വരെ പരിശോധിക്കാന്‍ ട്വിറ്റര്‍ വീരന്‍മാരിറങ്ങി. പൊങ്കാല തുടങ്ങിയതോടെ ട്വീറ്റ് തിരുത്തി അനുഷ്‌ക വീണ്ടും പോസ്റ്റ് ചെയ്തു. ഇത്തവണ എപിജെ വരെ ശരിയായി കലാം ആസാദ് അവിടെത്തന്നെ തുടര്‍ന്നു.

[You must be registered and logged in to see this image.]

രണ്ട് തവണ ശ്രമിച്ച ശേഷമാണ് അനുഷ്‌കയ്ക്ക് തനിക്കു പറ്റിയ അമളി തിരുത്താനായത്. എന്തായാലും ഒടുവില്‍ മുന്‍ രാഷ്ട്രപതിയുടെ പേര് അനുഷ്‌ക പഠിച്ചു. തെറ്റു തിരുത്തിയ ട്വീറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

[You must be registered and logged in to see this link.]

വിഡ്ഢിത്തത്തിന്റെ കാര്യത്തില്‍ ആലിയ ഭട്ടിന്റെ സഹോദിയാണ് അനുഷ്‌ക എന്നായിരുന്നു ഒരാളുടെ കമന്റ്. ട്വീറ്റ് തിരുത്താനുള്ള ശ്രമങ്ങളില്‍ പിന്തുണയുമായും ആരാധകരെത്തിയെങ്കിലും ഫലത്തില്‍ അവയും അനുഷ്‌കയുടെ മണ്ടത്തരങ്ങള്‍ വെളിവാക്കുന്നവയായി മാറുകയായിരുന്നു. പരിഹസിച്ചാണെങ്കിലും അഭിനന്ദിക്കാനും ആളുകളുടെ പ്രവാഹമായിരുന്നു അനുഷ്കയുടെ ട്വിറ്റര്‍ പേജില്‍.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyTue Jul 28, 2015 9:56 pm

മുൻ രാഷ്‌ട്രപതി അബ്ദുൽ കാലം തൻറെ ഫെയ്സ് ബുക്ക്‌ പേജിൽ എഴുതിയ ഹൃദയസ്പർശിയായ കുറച്ചു വരികൾ .......................................................................................................................എന്റെ കുട്ടിക്കാലത്ത് എല്ലാവരെയും പോലെ ഞങ്ങളുടെ അമ്മ തന്നെയായിരുന്നു ഞങ്ങൾക്ക് ഭക്ഷണം പാകം ചെയ്തിരുന്നത്. വളരെ കഠിനമായി ജോലി ചെയ്തിരുന്ന ഒരു ദിവസം അത്താഴത്തിനു അമ്മ ഞങ്ങൾക്ക് വേണ്ടി റൊട്ടി യുണ്ടാക്കി.സബ്ജിയുടെ കൂടെ അച്ഛന്റെയും എന്റെയും മുന്നിലെ പാത്രത്തിലേക്ക് വെച്ച റൊട്ടി പൂർണമായും കരിഞ്ഞിട്ടുണ്ടായിരുന്നു. അച്ഛൻ അത് ശ്രദ്ധിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ അത് കഴിക്കുകയും എന്നോട് സ്കൂളിലെ വിവരങ്ങൾ തിരക്കുകയും മാത്രം ചെയ്തു. കുറച്ചു കഴിഞ്ഞു റൊട്ടി കരിഞ്ഞു പോയതിൽ അമ്മ അച്ഛനോട ക്ഷമ ചോദിക്കുന്നത് കേട്ടു ഞാൻ. അതിനെനിക്ക് കരിഞ്ഞ റൊട്ടി ഒരുപാട് ഇഷ്ടമാണല്ലോ എന്ന അച്ഛന്റെ മറുപടി ഇന്നുമെനിക്ക് മറക്കാൻ കഴിയുന്നില്ല. രാത്രി വൈകീട്ട് വല്ലാത്ത സ്നേഹത്തോടെ അച്ഛനെ ചുംബിക്കാൻ വേണ്ടി ഞാൻ അച്ഛന്റെ അടുത്ത് ചെന്നു. ശരിക്കും അച്ഛന് കരിഞ്ഞ റൊട്ടി ഇഷ്ടമായിരുന്നോയെന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു നിന്റെ അമ്മയിന്നു പകൽ മുഴുവൻ ജോലി ചെയ്യുകയായിരുന്നു. അവൾ വളരെ ക്ഷീണിതയാണ്. ഒരു കരിഞ്ഞ റൊട്ടി ഒരാളെയും അധികം വിഷമിപ്പിക്കില്ല എന്നാൽ കടുത്ത വാക്ക് മറ്റുള്ളവരെ വിഷമിപ്പിക്കുകയും ചെയ്യും. ജീവിതം എന്നത് അപൂർണരായ ആളുകളും അപൂർണമായ കാര്യങ്ങളും നിറഞ്ഞതാണ്‌. ഞാനും വളരെ മികച്ചു നിൽക്കുന്നവനൊ എല്ലാ കാര്യങ്ങളും അറിയുന്നവനുമോ അല്ല. വാർഷികങ്ങളും ജന്മ ദിനങ്ങളും മറന്നു പോവുന്നു. ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചത് എല്ലാവരെയും അവരുടെ കുറ്റങ്ങൾ അറിഞ്ഞു തന്നെ ഉൾകൊള്ളാനും ബന്ധങ്ങൾ ആഘോഷിക്കാനുമാണ്. നിന്നെ പരിഗണി ക്കുന്നവരോട് നന്നായി മാത്രം പെരുമാറുക. പ്രിയപ്പെട്ടവരോട് എന്നും ദയാലുവായിരിക്കുക......
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyWed Jul 29, 2015 8:38 am

അബ്ദുള്‍ കലാം (APJ) - Page 2 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyWed Jul 29, 2015 8:38 am

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyWed Jul 29, 2015 8:40 am

നമിച്ച് ഭാരതം


[You must be registered and logged in to see this image.]

ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. തിങ്കളാഴ്ച വൈകിട്ട് ഷില്ലോങ്ങില്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തിച്ചു. ജന്മനാടായ രാമേശ്വരത്ത് വ്യാഴാഴ്ചയാണ് പരിപൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുന്‍ സര്‍വസൈന്യാധിപന് രാജ്യം വിട നല്‍കുക.

അസമിലെ ഗുവാഹാട്ടിയില്‍ നിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഉച്ചയ്ക്ക് 12.15നാണ് ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തിലെത്തിച്ചത്. കീഴ്‌വഴക്കങ്ങളും ആചാരക്രമങ്ങളും മാറ്റിവെച്ച് മൃതദേഹം സ്വീകരിക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള നേതാക്കള്‍ തന്നെയെത്തി. ദേശീയ രാഷ്ട്രീയത്തിലെ മുന്‍നിര നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും മതസാമൂഹിക നേതാക്കളും സാധാരണക്കാരായ ജനങ്ങളുമെല്ലാം രാജാജിനഗറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്കും ഒഴുകിയെത്തി.


വിമാനത്താവളത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ഇവിടെ സൈന്യം മുന്‍ സര്‍വസൈന്യാധിപന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

രാജാജി റോഡിലെ വസതിയില്‍ മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, ദേവഗൗഡ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എല്‍. കെ. അദ്വാനി തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു. കേരളത്തില്‍ നിന്നുള്ള എം.പി.മാരും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു

ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വ്യോമസേനാവിമാനം ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് തിരിക്കും. ഇന്ത്യയുടെ തെക്കേ അറ്റമായ രാമേശ്വരത്തുനിന്ന് രാജ്യത്തെ പരമോന്നത പീഠത്തിലെത്തിയ അബ്ദുല്‍കലാമെന്ന അസാധാരണ മനുഷ്യന്റെ മടക്കയാത്ര. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൃതശരീരം രാമേശ്വരത്ത് എത്തിക്കും. ശവസംസ്‌കാരം വ്യാഴാഴ്ച 10.30ന്. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കും.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyWed Jul 29, 2015 8:42 am

കലാമിന് പ്രണാമമായി ആദ്യദിനം അധികജോലി


[You must be registered and logged in to see this image.]

ന്യൂഡല്‍ഹി: വനിതാ കമ്മിഷന്‍ അധ്യക്ഷയായി സ്വാതി മാലിവാള്‍ വീണ്ടും ചുമതലയേറ്റു. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വേളയില്‍ അവര്‍ ആദ്യം ചുമതലയേറ്റിരുന്നെങ്കിലും ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് അതിന് നിയമസാധുത നല്‍കിയിരുന്നില്ല. തര്‍ക്കങ്ങള്‍ക്കൊടുവില്‍ സ്വാതിയുടെ നിയമനം ലെഫ്. ഗവര്‍ണര്‍ അംഗീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. തുടര്‍ന്ന്, ചൊവ്വാഴ്ച അവര്‍ വനിതാ കമ്മിഷന്‍ ആസ്ഥാനത്തെത്തി ചുമതലയേറ്റു.

അന്തരിച്ച മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന് അവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
'കലാംജി ഇന്നു ജീവിച്ചിരിപ്പില്ല. രാജ്യത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ദൗര്‍ഭാഗ്യവശാല്‍, അദ്ദേഹത്തെ എനിക്ക് നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, എക്കാലവും അദ്ദേഹം എനിക്കു പ്രചോദനമായിരുന്നു.' - തന്റെ ഇരിപ്പിടത്തിനു സമീപമുള്ള കലാമിന്റെ ഛായാപടത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച ശേഷം സ്വാതി മാലിവാള്‍ പറഞ്ഞു. കലാമിന് ആദരമര്‍പ്പിച്ച് ആദ്യദിവസം ഓഫീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും അവര്‍ തീരുമാനിച്ചു. തന്റെ മരണശേഷം അവധി നല്‍കുന്നതിനോട് കലാമിന് താത്പര്യമുണ്ടായിരുന്നില്ല. തന്നെ സ്‌നേഹിക്കുന്നവര്‍ കൂടുതല്‍ സമയം ജോലിയെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതു കണക്കിലെടുത്താണ് കൂടുതല്‍ സമയം ഓഫീസിലിരിക്കാനുള്ള സ്വാതി മാലിവാളിന്റെ തീരുമാനം. മറ്റു മൂന്നുപേര്‍ കൂടി മാലിവാളിനൊപ്പം ചുമതലയേറ്റു.

വനിതാ കമ്മിഷന്‍ ശാക്തീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവര്‍ പ്രഖ്യാപിച്ചു. കമ്മിഷന് ഇപ്പോഴുള്ള അധികാരം കാര്യക്ഷമമായി വിനിയോഗിക്കും. മുമ്പുള്ള കമ്മിഷന്‍ ഉത്തരവുകളൊന്നും വേണ്ടത്ര നടപ്പാക്കുകയോ പാലിക്കുകയോ ചെയ്തിരുന്നില്ലെന്ന് ബര്‍ക്ക സിങ്ങിന്റെ പേര് പരോക്ഷമായി സൂചിപ്പിച്ച് അവര്‍ വിമര്‍ശിച്ചു. അഭയകേന്ദ്രങ്ങള്‍, ജി.ബി. റോഡ്, തീഹാര്‍ ജയില്‍ തുടങ്ങിയവ സന്ദര്‍ശിക്കാനും പരിശോധിക്കാനുമൊക്കെ വനിതാ കമ്മിഷന് അധികാരമുണ്ട്.

ഇവിടങ്ങളില്‍ സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന് നിര്‍ദേശങ്ങളും സമര്‍പ്പിക്കും. ഏതാനും സന്ദര്‍ശനങ്ങളേ താന്‍ നടത്തിയിട്ടുള്ളൂ. വനിതാ കമ്മിഷനെക്കുറിച്ചുള്ള പഠനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്ത മൂന്നുമാസം വനിതാ കമ്മിഷന്റെ അധികാര പരിധിക്കുള്ളില്‍ നിന്നുകൊണ്ടാവും തങ്ങളുടെ പ്രവര്‍ത്തനം. നിയമനത്തില്‍ ലെഫ്. ഗവര്‍ണര്‍ ഇടപെട്ടതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ തനിക്ക് ആരോടും പരാതിയില്ലെന്നായിരുന്നു ഉത്തരം. ഭാവിയെക്കുറിച്ചു മാത്രമേ ചിന്തിച്ചിട്ടുള്ളൂ. കഴിഞ്ഞു പോയ കാലങ്ങളെക്കുറിച്ച് ഓര്‍ക്കാറേയില്ല. - സ്വാതി മാലിവാള്‍ പറഞ്ഞു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyWed Jul 29, 2015 9:14 am

[You must be registered and logged in to see this image.]

Sketch Credits: Artist AP Shreethar അബ്ദുള്‍ കലാം (APJ) - Page 2 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyWed Jul 29, 2015 10:41 am

sandeep wrote:
[You must be registered and logged in to see this image.]

Sketch Credits: Artist AP Shreethar അബ്ദുള്‍ കലാം (APJ) - Page 2 559487

അബ്ദുള്‍ കലാം (APJ) - Page 2 559487 അബ്ദുള്‍ കലാം (APJ) - Page 2 811586 അബ്ദുള്‍ കലാം (APJ) - Page 2 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyWed Jul 29, 2015 10:53 am

Jaya not to attend Kalam's funeral, deputes 7 colleagues:
.
Tamil Nadu Chief Minister J Jayalalithaa on Wednesday said she would not attend the last rites of former President A P J Abdul Kalam in Rameswaram owing to her health condition and has deputed seven cabinet colleagues to represent her and the state government at the funeral.

"I have great love and respect for Mr A P J Abdul Kalam. It is my desire to attend his funeral and pay respects to him. However, due to my health condition I am unable to undertake a journey," അബ്ദുള്‍ കലാം (APJ) - Page 2 808463 അബ്ദുള്‍ കലാം (APJ) - Page 2 566730 she said in a statement.

The chief minister deputed the top four Ministers of her cabinet -- O Panneerselvam, Natham R Viswanathan (Electricity), R Vaithilingam (Housing) and Edappady K Palaniswamy (Highways) to pay respects to the former President tomorrow on her behalf and the Tamil Nadu government.

Ministers for Higher Education, Youth Welfare and Sports and Revenue, P Palaniappan, S Sundararaj and R B Uthayakumar, respectively, will also pay respects, she added.

"I have also directed that a public holiday be declared tomorrow (Thursday) as a mark of respect to Kalam," she added.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyWed Jul 29, 2015 10:55 am

Kalam served as inspiration for millions of Indians: Obama: അബ്ദുള്‍ കലാം (APJ) - Page 2 768717 അബ്ദുള്‍ കലാം (APJ) - Page 2 768717

United States President Barack Obama on Wednesday extended his condolences on the death of former president APJ Abdul Kalam, saying he was an inspiration to millions who worked to deepen space cooperation between the two countries.

"On behalf of the American people, I wish to extend my deepest condolences to the people of India on the passing of former Indian President Dr APJ Abdul Kalam," Obama said in a statement.

"A scientist and statesman, Dr Kalam rose from humble beginnings to become one of India's most accomplished leaders, earning esteem at home and abroad," said Obama, who is visiting Africa.

An advocate for stronger US-India relations, Kalam worked to deepen our space cooperation, forging links with the National Aeronautics and Space Administration during a 1962 visit to the US, he said.

"His tenure as India's 11th president witnessed unprecedented growth in US-India ties.

"Suitably named 'the People's President,' Dr Kalam's humility and dedication to public service served as an inspiration to millions of Indians and admirers around the world," Obama said.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 EmptyWed Jul 29, 2015 11:18 am

sathyam paranjal oru rashtranethavu antharikkumbol vishamam thonnunnath ith aadyamaayanu അബ്ദുള്‍ കലാം (APJ) - Page 2 4214 അബ്ദുള്‍ കലാം (APJ) - Page 2 948518
Back to top Go down
Sponsored content





അബ്ദുള്‍ കലാം (APJ) - Page 2 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 2 Empty

Back to top Go down
 
അബ്ദുള്‍ കലാം (APJ)
Back to top 
Page 2 of 4Go to page : Previous  1, 2, 3, 4  Next
 Similar topics
-
» അബ്ദുള്‍ കലാമും,, അദേഹത്തിന്റെ പ്രസംഗങ്ങളും ....

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: